മലയാളം (Malayalam): Translation Academy

Updated ? hours ago # views See on DCS

Introduction to translationAcademy

translationAcademy'യെ പരിചയപ്പെടുത്തൽ

This page answers the question: എന്താണ് translationAcademy?

Welcome to translationAcademy

ഉയർന്ന നിലവാരത്തോടു കൂടി ബൈബിൾ സംബന്ധമായ ഉള്ളടക്കങ്ങൾ തർജ്ജമ ചെയ്യുവാൻ ആരെയും എവിടെയും സ്വയം സജ്ജമാക്കുക എന്ന ലക്ഷ്യമാണ് translationAcademy'യുടേത്. വളരെ അയവുള്ള രീതിയിൽ പ്രവർത്തിക്കാനായി രൂപകൽപ്പന ചെയ്തതാണ് translationAcademy. അത് ചിട്ടയോടുകൂടി, മുൻകൂട്ടി തീരുമാനിക്കപ്പെട്ട രീതിയിലോ, അല്ലെങ്കിൽ ആ സമയത്തു പഠിക്കുക എന്ന രീതിയിലോ (വേണമെങ്കിൽ , രണ്ടു രീതികളും കൂട്ടിയോജിപ്പിച്ചോ) പ്രയോഗിക്കാവുന്നതാണ്. അതിനു ഘടകങ്ങളാക്കിയ ഒരു രൂപഘടനയാണുള്ളത്.

translationAcademy 'യിൽ താഴെ പറയുന്ന ഘടകങ്ങളാണുള്ളത്

  • Introduction - translationAcademy and the unfoldingWord പ്രോജെക്ട് നിങ്ങൾക്കു പരിചയപ്പെടുത്തുന്നു
  • Process Manual - "ഇനി അടുത്തതെന്ത് " എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നു
  • Translation Manual - തർജ്ജമ നിരൂപണത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങൾ വിവരിക്കുകയും പ്രായോഗിക വിവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.
  • Checking Manual - പരിശോധനാ നിരൂപണത്തിലെ അടിസ്ഥാന തത്വങ്ങളും പിന്തുടരാവുന്ന നല്ല മാതൃകകളും വിവരിക്കുന്നു

Next we recommend you learn about:


നമ്മൾ എന്തിനു ബൈബിൾ തർജ്ജിമ ചെയ്യുന്നു

This page answers the question: നമ്മൾ എന്തുകൊണ്ട് ബൈബിൾ തർജമ്മ ചെയ്യണം ?

In order to understand this topic, it would be good to read:

translationAcademy 'യുടെ ഉദ്ദേശം നിങ്ങളെ ഒരു ബൈബിൾ പരിഭാഷകൻ ആക്കാൻ പരിശീലിപ്പിക്കുക എന്നതാണ്. ദൈവത്തിന്‍റെ വാക്കുകൾ നിങ്ങളുടെ ഭാഷയിലേക്കു തർജ്ജിമ ചെയ്തു വ്യക്തികളെ യേശുവിന്‍റെ ശിഷ്യന്മാരാക്കാൻ സഹായിക്കുന്നത് പ്രാധാന്യമേറിയ ഒരു കർമ്മമാണ്. നിങ്ങൾ അർപ്പണമനോഭാവത്തോടു കൂടി ഈ കർമം നിർവഹിക്കേണ്ടതും, നിങ്ങളുടെ ഉത്തരവാദിത്വം ഗൗരവത്തോട് കൂടി കാണുകയും, ദൈവം അതിനായി നിങ്ങളെ സഹായിക്കണേ എന്ന് പ്രാർത്ഥിക്കേണ്ടതും ആകുന്നു.

ദൈവം നമ്മളോട് ബൈബിളിൽ കൂടി സംസാരിക്കുന്നു. അദ്ദേഹം ബൈബിൾ ലേഖകരെ ഹീബ്രു, അരാമിക് , ഗ്രീക്ക് ഭാഷകളിൽ തന്‍റെ വചനങ്ങൾ എഴുതാൻ പ്രചോദിപ്പിച്ചു. ഏകദേശം 40 ലേഖകർ 1400 ബി സി മുതൽ 100 എ ഡി വരെ ഈ എഴുത്തിൽ ഏർപ്പെട്ടിരുന്നു. ഈ രേഖകൾ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, വടക്കൻ ആഫ്രിക്ക, യൂറോപ്പ് രാജ്യങ്ങളിലുമാണ് എഴുതിയിരുന്നത്. ഈ ഭാഷകളിൽ തന്‍റെ വചനങ്ങൾ രേഖപ്പെടുത്തുക വഴി ആ സ്ഥലങ്ങളിലെ ആളുകൾക്ക് തന്‍റെ വചനങ്ങൾ മനസിലാക്കാൻ സാധിക്കുമെന്ന് ദൈവം ഉറപ്പുവരുത്തി.

ഇന്ന് നിങ്ങളുടെ രാജ്യത്തുള്ളവർക് ഹീബ്രുവോ, , അരാമിക് , ഗ്രീക്ക് ഭാഷകളോ അറിയില്ല. പക്ഷെ ദൈവ വചനങ്ങൾ നിങ്ങളുടെ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയാൽ അത് മനസിലാക്കാൻ അവരെ പ്രാപ്തരാക്കും.

ഒരാളുടെ "മാതൃഭാഷ" അഥവാ "ഹൃദയത്തിന്‍റെ ഭാഷ" എന്നത് അവർ കുട്ടിയായിരിക്കുമ്പോൾ ആദ്യം സംസാരിച്ചതും, അവർ വീട്ടിൽ സംസാരിക്കുന്നതുമായ ഭാഷയായിരിക്കും.ഇതാവും അവർക്കു ഏറ്റവും സുഖപ്രദമായതും അവരുടെ അഗാധമായ ചിന്തകൾ അവർ പ്രകടിപ്പിക്കുന്നതുമായ ഭാഷ. എല്ലാവര്ക്കും ദൈവ വചനങ്ങൾ അവരുടെ ഹൃദയത്തിന്‍റെ ഭാഷയിൽ വായിക്കാൻ സാധിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.

എല്ലാ ഭാഷകളും പ്രാധാന്യമുള്ളതും ശ്രേഷ്ഠവുമാണ്. ദേശീയ ഭാഷകൾ പോലെ തന്നെ പ്രാധാന്യമുള്ളതാണ് രാജ്യത്തു സംസാരിക്കുന്ന മറ്റു ചെറു ഭാഷകളും.സ്വന്തം ഗ്രാമ്യഭാഷ സംസാരിക്കാൻ ആരും നാണിക്കേണ്ടതില്ല. പലപ്പോഴും ന്യുനപക്ഷ സംഘങ്ങൾ തങ്ങളുടെ ഗ്രാമ്യഭാഷ രാജ്യത്തെ ഭൂരിപക്ഷ ജനമധ്യത്തിൽ സംസാരിക്കുവാൻ നാണിക്കുകയും കഴിവതും അത് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നു. എന്നാൽ ദേശീയ ഭാഷകൾക്കു തദ്ദേശ ഭാഷകളേക്കാൾ സ്വാഭാവികമായ ഒരു പ്രാധാന്യമോ,പ്രാമുഖ്യമോ, വിദ്യാ സവിശേഷതയോ ഇല്ലെന്നതാണ് സത്യം. എല്ലാ ഭാഷകൾക്കും അതുല്യമായ അർത്ഥ വൈവിധ്യവും സൂക്ഷ്മഭേദങ്ങളും ഉണ്ട്. നമ്മൾ ഏറ്റുവും സുഖമായും നന്നായും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്ന ഭാഷ വേണം നമ്മൾ ഉപയോഗിക്കാൻ.

  • Credits: Taken from "Bible Translation Theory & Practice" by Todd Price, Ph.D. CC BY-SA 4.0*

ദി unfoldingWord പ്രൊജക്റ്റ്

This page answers the question: unfoldingWord പ്രൊജക്റ്റ് എന്നാൽ എന്താണ് ?

In order to understand this topic, it would be good to read:

unfoldingWord പ്രൊജക്റ്റ് നിലവിലുള്ളത് ഞങ്ങൾക്ക് unrestricted biblical content in every language കാണുവാൻ വേണ്ടിയാണ്.

യേശുതന്‍റെ ശിഷ്യന്‍മാരോട് മറ്റെല്ലാ ജനസഞ്ചയങ്ങളിലെയും ആളുകളെ ശിഷ്യരാക്കുവാൻ ആജ്ഞാപിച്ചു.

”യേശു അവർക്കരികിലേക്കെത്തി അവരോടു ഇങ്ങനെ പറഞ്ഞു,"ഭൂമിയിലെയും സ്വർഗ്ഗത്തിലെയും എല്ലാ അധികാരങ്ങളും എനിക്ക് നൽകപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ പുറപ്പെട്ടു , പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാതമാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും. ഞാൻ നിങ്ങളോടു ആജ്ഞാപിച്ച കാര്യങ്ങൾ അനുസരിക്കാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടും സകല ജാതികളെയും ശിഷ്യരാക്കികൊള്‍വിന്‍; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു.” (Matthew 28:18-20 ULT)

ഞങ്ങളുടെ കൈവശം ഉറപ്പുണ്ട്, എല്ലാ ഭാഷയിലെ ആളുകളും സ്വർഗ്ഗത്തിലുണ്ടാകുമെന്നു

” ഇതിന്‍റെ ശേഷം ഞാന്‍ കണ്ടു, സകല ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി എണ്ണമറ്റ ഒരു മഹാപുരുഷാരം സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിലക്കുന്നു.” (Revelation 7:9 ULT)

ദൈവ വചനങ്ങൾ നമ്മുടെ ഹൃദയത്തിന്‍റെ ഭാഷയിൽ മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്.

” ആകയാൽ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു." (Romans 10:17 ULT)

How Do We Do This?

unrestricted biblical content in every language എന്ന ലക്ഷ്യത്തിലേക്കു നമുക്ക് എങ്ങനെ എത്തിച്ചേരാനാകും?

  • unfoldingWord Project - ഇതേ വീക്ഷണമുള്ള മറ്റു സംഘടനകളോട് ചേർന്നു പ്രവർത്തിക്കുക
  • Statement of Faith - ഇതേ വിശ്വാസങ്ങളുള്ള ആളുകളോട് ചേർന്നു പ്രവർത്തിക്കുക
  • Translation Guidelines - പൊതുവായുള്ള ഒരു തർജ്ജമ ശാസ്ത്രം ഉപയോഗിക്കുക
  • Open License - നമ്മൾ സൃഷ്ടിക്കുന്നതെല്ലാം ഒരു തുറന്ന ലൈസൻസ് അഥവാ അനുമതി പത്രത്തോട് കൂടി പ്രസിദ്ധപ്പെടുത്തുക
  • Gateway Languages Strategy -ബൈബിൾ സംബന്ധമായ ഉള്ളടക്കങ്ങൾ അറിയപ്പെടുന്ന ഒരു ഭാഷയിൽ നിന്നും തർജ്ജിമ ചെയ്യുവാൻ വേണ്ടി ലഭ്യമാക്കുക

What Do We Do?

  • Content - ഞങ്ങൾ തർജ്ജിമ ചെയ്യുവാൻ വേണ്ടിയുള്ള ബൈബിൾ സംബന്ധമായ ഉള്ളടക്കങ്ങൾ സൗജന്യവും നിബന്ധനാരഹിതവുമായി നൽകുന്നു.താഴെ പറയുന്ന വെബ്സൈറ്റിൽ തർജ്ജിമകളും രചനവിഭവങ്ങളുടെ ഒരു പൂർണ സമാഹാരവും ലഭ്യമാണ് http://ufw.io/content/
    • Open Bible Stories - കാലക്രമം അനുസരിച്ചുള്ള, സുവിശേഷാനുസാരമായതും ശിഷ്യത്വ ത്തെക്കുറിച്ചുമുള്ള ബൈബിളിലിലെ സൃഷ്ടി മുതൽ വെളിപ്പാടിന്‍റെ പുസ്തകം വരെയുള്ള 50 കഥകൾ അടങ്ങുന്ന ഒരു ചെറിയ ബൈബിൾ ആണിത്. ഇത് പുസ്തകരൂപത്തിലും, ഓഡിയോയിലും വിഡിയോയിലും ലഭ്യമാണ്. (see http://ufw.io/stories/).
    • the Bible - ഒരേയൊരു ആധികാരികമായ, പ്രചോദിപ്പിക്കപ്പെട്ട, തെറ്റുകൂടാത്ത, പര്യാപ്തമായ ദൈവ വചനം. ഓപ്പൺ ലൈസന്സിനാൽ നിബന്ധനകളില്ലാത്ത വിവര്‍ത്തനത്തിനും, ഉപയോഗത്തിനും, വിതരണത്തിനും ലഭ്യമാണ്(see http://ufw.io/bible/).
  • translationNotes-ഭാഷാസംബന്ധമോ, സാംസ്കാരികമോ, വ്യാഖ്യാന ശാസ്ത്രപരമോ ആയ പരിഭാഷാ സഹായി. ഇത് ഓപ്പൺ ബൈബിൾ കഥകള്‍ക്കും ബൈബിളിനുമായി നിലകൊള്ളുന്നു. (see http://ufw.io/tn/).
    • translationQuestions - ഓരോ ലേഖന ഭാഗങ്ങളെയും ആധാരമാക്കി പരിഭാഷകർക്കും പരിശോധകർക്കും തങ്ങളുടെ തർജ്ജിമ ശരിയാണെന്നു ഉറപ്പു വരുത്താൻ ചോദിക്കാവുന്ന ചോദ്യങ്ങൾ.ഇത് ഓപ്പൺ ബൈബിൾ കഥകള്‍ക്കും ബൈബിളിനും ലഭ്യമാണ്. (see http://ufw.io/tq/).
  • translationWords - പ്രധാനമായ ബൈബിൾ പദങ്ങളുടെയും അതിന്‍റെ ഒരു ചെറിയ വ്യാഖ്യാനത്തിന്‍റെയും, പരാമര്ശങ്ങളുടെയും, തർജ്ജിമ സഹായികളുടെയും ഒരു സമാഹാരം.ഓപ്പൺ ബൈബിൾ കഥകള്‍ക്കും ബൈബിളിനും പ്രയോജനപ്പെടുന്നതാണ് . (see http://ufw.io/tw/).
  • Tools- ഞങ്ങൾ സൃഷ്ടിച്ചിട്ടുള്ള തർജ്ജിമ, പരിശോധക, വിതരണ ഉപകരണങ്ങൾ എല്ലാം സൗജന്യവും ഓപ്പൺ ലൈസൻസ് ഉള്ളതുമാണ്.താഴെ പറയുന്ന വെബ്സൈറ്റിൽ എല്ലാ ഉപകരണങ്ങളുടെയും ഒരു പട്ടിക ലഭ്യമാണ്. . ചില ഉദാഹരണങ്ങൾ താഴെ പറയുന്നവയാണ്
    • Door43- തർജ്ജിമത്തിനായുള്ള ഒരു ഓൺലൈൻ പ്ലാറ്റഫോം ആണിത്. ഇവിടെ പരിഭാഷകർക്കും പരിശോധകർക്കും ഒത്തു ചേർന്നു പ്രവർത്തിക്കുവാൻ സാധിക്കും. കൂടാതെ unfoldingWord'നു വേണ്ടിയുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്ന ഒരു സംവിധാനവും കൂടിയാണിത്. (see https://door43.org/).
    • translationStudio - ഇത് ഒരു മൊബൈൽ അപ്പ്ളിക്കേഷനായും കമ്പ്യൂട്ടർ അപ്പ്ളിക്കേഷനായും ലഭ്യമാണ്. ഇതുവഴി പരിഭാഷകർക്കു ഓഫ്‌ലൈൻ ആയി തർജ്ജിമ ചെയ്യാൻ സാധിക്കും. (see http://ufw.io/ts/).
    • translationKeyboard - ഇത് ഒരു മൊബൈൽ അപ്പ്ളിക്കേഷനായും കമ്പ്യൂട്ടർ അപ്പ്ളിക്കേഷനായും ലഭ്യമാണ്. ഇതുവഴി ഉപയോക്‌താക്കൾക്കു കീബോർഡുകൾ ലഭ്യമല്ലാത്ത ഭാഷകൾക്ക് കീബോർഡുകൾ സൃഷ്ടിക്കാനും അത് അവരുടെ ഇഷ്ടാനുസാരണം പ്രവർത്തിപ്പിക്കാനും സാധിക്കും. (see http://ufw.io/tk/).
    • unfoldingWord app -തർജ്ജിമകൾ വിതരണം ചെയ്യുവാൻ സഹായിക്കുന്ന ഒരു മൊബൈൽ അപ്പ്ളിക്കേഷനാണിത്‌. (see http://ufw.io/uw/)
    • translationCore -ബൈബിൾ തർജ്ജിമകളുടെ ഒരു പൂർണമായ പരിശോധനക്ക് സജ്ജമാക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ആണിത്. (see http://ufw.io/tc/).
  • Training - മാതൃഭാഷ പരിഭാഷക സംഘങ്ങൾക്ക് പരിശീലനം നൽകുവാനുള്ള വിഭവങ്ങൾ ഞങ്ങൾ സൃഷ്ടിക്കുന്നു.translationAcademy (എന്ന റിസോഴ്സ്) ആണ് ഞങ്ങളുടെ പ്രധാനമായ പരിശീലന ഉപകരണം. ഞങ്ങൾക്ക് ഇതിനോടൊപ്പം തന്നെ ഓഡിയോ റെക്കോർഡിങ്ങും മറ്റു പരിശീലന വസ്തുക്കളുമുണ്ട്. ഞങ്ങളുടെ പരിശീലന വസ്തുക്കളുടെ ഒരു പൂർണ പട്ടിക താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണ്.http://ufw.io/training/

വിശ്വാസ പ്രഖ്യാപനം

This page answers the question: നാം എന്തില്‍ വിശ്വസിക്കുന്നു?

In order to understand this topic, it would be good to read:

ക്രിസ്തീയ വിശ്വാസത്തെ അടിസ്ഥാന വിശ്വാസങ്ങൾ, അനുബന്ധ വിശ്വാസങ്ങൾ എന്നിങ്ങനെ വിഭജിക്കാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു (റോമർ 14).

അടിസ്ഥാന വിശ്വാസങ്ങള്‍

അടിസ്ഥാന വിശ്വാസങ്ങളാണ് യേശുക്രിസ്തുവിന്‍റെ ഒരു അനുയായിയെ നിർവചിക്കുന്നത്, അവയെ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനോ അവഗണിക്കാനോ കഴിയില്ല.

  • ബൈബിൾ ദൈവശ്വാസീയവും, തെറ്റുപറ്റാത്തതും, പര്യാപ്തമായതും, ആധികാരികവുമായ ദൈവവചനം മാത്രമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു (1 തെസ്സലൊനീക്യർ 2:13; 2 തിമൊഥെയൊസ്‌ 3: 16-17)

പിതാവായ ദൈവം, പുത്രനായ യേശുക്രിസ്തു, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തിത്വങ്ങളിൽ ഏകനായി ദൈവം നിലകൊള്ളുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു (മത്തായി 28:19; യോഹന്നാൻ 10:30)

  • ഞങ്ങള്‍ യേശുക്രിസ്തുവിന്‍റെ ദൈവീകതയില്‍ വിശ്വസിക്കുന്നു (യോഹന്നാൻ 1: 1-4; ഫിലിപ്പിയർ 2: 5-11; 2 പത്രോസ് 1: 1)
  • യേശുക്രിസ്തുവിന്‍റെ മാനുഷ്യത്വത്തിലും, അവന്‍റെ കന്യക ജനനത്തിലും, അവന്‍റെ പാപരഹിതമായ ജീവിതത്തിലും, അവന്‍ ചെയ്ത അത്ഭുതങ്ങളിലും, മറുവിലയായി അവന്‍റെ രക്തം ചിന്തിയുള്ള പ്രായശ്ചിത്ത മരണത്തിലും, ശാരീരിക പുനരുത്ഥാനത്തിലും, പിതാവിന്‍റെ വലതുഭാഗത്തേക്കുള്ള അവന്‍റെ സ്വർഗ്ഗാരോഹണത്തിലും ഞങ്ങൾ വിശ്വസിക്കുന്നു. (മത്തായി 1: 18,25; 1 കൊരിന്ത്യർ 15: 1-8; എബ്രായർ 4:15; പ്രവൃത്തികൾ 1: 9-11; പ്രവൃത്തികൾ 2: 22-24)
  • ഓരോ വ്യക്തിയും സഹജമായി പാപികളാണെന്നും നിത്യനരകത്തിന് അർഹരാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു (റോമർ 3:23; യെശയ്യാവ് 64: 6-7).
  • പാപത്തിൽ നിന്നുള്ള രക്ഷ ദൈവത്തിന്‍റെ ദാനമാണെന്നും പ്രവൃത്തികളിലൂടെയല്ല, യേശുക്രിസ്തുവിന്‍റെ ത്യാഗപൂര്‍ണ്ണമായ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും, കൃപയാൽ വിശ്വാസംമൂലം ലഭിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു (യോഹന്നാൻ 3:16; യോഹന്നാൻ 14: 6; എഫെസ്യർ 2: 8-9 , തീത്തോസ് 3: 3-7).
  • യഥാർത്ഥ വിശ്വാസം മാനസാന്തരത്താലും പരിശുദ്ധാത്മാവിലുള്ള വീണ്ടും ജനനത്താലും ചേര്‍ന്നുവരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു (യാക്കോബ് 2: 14-26; യോഹന്നാൻ 16: 5-16; റോമർ 8: 9).
  • യേശുക്രിസ്തുവിന്‍റെ അനുയായികളില്‍ വസിച്ചുകൊണ്ട് അവരെ ദൈവിക ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന പരിശുദ്ധാത്മാവിന്‍റെ വര്‍ത്തമാനകാല ശുശ്രൂഷയിൽ ഞങ്ങള്‍ വിശ്വസിക്കുന്നു (യോഹന്നാൻ 14: 15-26; എഫെസ്യർ 2:10; ഗലാത്യർ 5: 16-18).
  • എല്ലാ രാജ്യങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും ജനവിഭാഗങ്ങളിൽ നിന്നും കർത്താവായ യേശുക്രിസ്തുവില്‍ ആയിരിക്കുന്ന എല്ലാ വിശ്വാസികളുടെയും ആത്മീയ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു (ഫിലിപ്പിയർ 2: 1-4; എഫെസ്യർ 1: 22-23; 1 കൊരിന്ത്യർ 12: 12,27).
  • യേശുക്രിസ്തുവിന്‍റെ വ്യക്തിപരവും ശാരീരികവുമായ മടങ്ങിവരവിൽ ഞങ്ങൾ വിശ്വസിക്കുന്നു (മത്തായി 24:30; പ്രവൃ. 1: 10-11).
  • രക്ഷിക്കപ്പെട്ടവരുടെയും അല്ലാത്തവരുടെയും പുനരുത്ഥാനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു; രക്ഷിക്കപ്പെടാത്തവർ നരകത്തിലെ നിത്യനാശത്തിലേക്ക് ഉയിർത്തെഴുന്നേൽക്കും, രക്ഷിക്കപ്പെട്ടവർ ദൈവത്തോടൊപ്പം സ്വർഗത്തിലെ നിത്യാനുഗ്രഹത്തിലേക്ക് ഉയിർത്തെഴുന്നേൽക്കും (എബ്രായർ 9: 27-28; മത്തായി 16:27; യോഹന്നാൻ 14: 1-3; മത്തായി 25: 31-46) .

അനുബന്ധ വിശ്വാസങ്ങൾ

അനുബന്ധ വിശ്വാസങ്ങൾ വേദപുസ്തകത്തിലുള്ള മറ്റു കാര്യങ്ങളാണ്, എന്നാൽ ക്രിസ്തുവിന്‍റെ ആത്മാർത്ഥ അനുയായികൾ ഇതിനോട് വിയോജിച്ചേക്കാം (ഉദാ. സ്നാനം, കർത്താവിന്‍റെ അത്താഴം, പുനരുദ്ധാനം മുതലായവ). ഈ വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്ന് ഞങ്ങൾ സമ്മതിച്ചുകൊണ്ട് ഓരോ ജനവിഭാഗത്തെയും ശിഷ്യരാക്കാനുള്ള ഒരു പൊതു ലക്ഷ്യത്തിലേക്ക് ഒരുമിച്ച് കടക്കുകയും ചെയ്യുന്നു (മത്തായി 28: 18-20).


തർജ്ജിമ ചെയ്യുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

This page answers the question: എന്ത് തത്വങ്ങൾ അടിസ്ഥാനമാക്കിയാണ് നമ്മൾ തർജ്ജിമ ചെയ്യുന്നത്?

In order to understand this topic, it would be good to read:

  • The official version of this document is found at http://ufw.io/guidelines/.*
  • The following statement on the principles and procedures used in translation is subscribed to by all member organizations of and contributors to the unfoldingWord project (see https://unfoldingword.bible). All translation activities are carried out according to these common guidelines.*
  1. Accurate — യഥാർത്ഥ ഉള്ളടക്കത്തിന്‍റെ അർത്ഥത്തിൽ നിന്നും വ്യതിചലിക്കാതെ, മാറ്റം വരുത്താതെ, കൂട്ടി ചേർക്കാതെ; സൂക്ഷ്മമായി തർജ്ജിമ ചെയ്യണം. അതിന്‍റെ മൂല ഗ്രന്ഥം എങ്ങനെയാണോ അതിന്‍റെ പ്രഥമ വായനക്കാരിലേക്കു അർത്ഥം പകർന്നു നൽകിയത്, അതെ സൂക്ഷ്മതയോടും വിശ്വസ്തതയോടും കൂടി തന്നെ തർജ്ജിമ ചെയ്ത ഉള്ളടക്കങ്ങൾക്കും അതിലെ ആശയങ്ങൾ പകർന്നു നൽകാൻ കഴിയണം. (see Create Accurate Translations)

Clear — ഏറ്റവും ഉയർന്ന നിലയിലുള്ള ഗ്രാഹ്യം ലഭിക്കുവാനായി അത്യാവശ്യമുള്ള ഏതു ഭാഷ ഘടനകളും ഉപയോഗപ്പെടുത്താം. ഒരു വാചകത്തിന്‍റെ രൂപം പുനക്രമീകരിക്കുന്നതും യഥാര്‍ത്ഥ അര്‍ത്ഥം വ്യക്തമായി ആശയവിനിമയം നടത്താന്‍ ആവശ്യമായ പദങ്ങള്‍ ഉപയോഗിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. (see Create Clear Translations) Natural — ഫലപ്രദമായതും അനുബന്ധ സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ഭാഷ ഉപയോഗിക്കുന്ന രീതിയെ പ്രതിഫലിപ്പിക്കുന്നതുമായ ഭാഷ രൂപങ്ങള്‍ ഉപയോഗിക്കുക. (see Create Natural Translations) Faithful — തർജ്ജിമയില്‍ നിങ്ങളുടെ രാഷ്ട്രീയമോ, വിഭാഗീയമോ, ആദർശപരമോ, സാമൂഹികമോ, സാംസ്കാരികമോ,ദൈവശാസ്ത്രപരമോ ആയ ചായ്‌വുകൾ ഒഴിവാക്കേണ്ടതാണ്. യഥാര്‍ത്ഥ ബൈബിൾ ഭാഷയുടെ പദാവലിയോട് വിശ്വസ്തതമായ പ്രധാന പദങ്ങൾ ഉപയോഗിക്കുക. പിതാവായ ദൈവവും പുത്രനായ ദൈവവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന വേദപുസ്തക തത്തുല്യമായ സാധാരണ ഭാഷാപദങ്ങൾ പ്രയോഗിക്കുക. അടിക്കുറുപ്പുകളിലോ മറ്റ് അനുബന്ധ ഉറവിടങ്ങളിലോ ആവിശ്യമുള്ളതുപോലെ ഇതു വ്യക്തമാക്കാം.

  1. Authoritative — വേദപുസ്തക ഉള്ളടക്കത്തിന്‍റെ തര്‍ജ്ജിമയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന അധികാരമായി യഥാര്‍ത്ഥ ഭാഷ ബൈബിള്‍ പാഠങ്ങള്‍ ഉപയോഗിക്കുക. മറ്റു ഭാഷകളിലുള്ള വിശ്വാസയോഗ്യമായ ബൈബിൾ ഉള്ളടക്കങ്ങൾ വിശദീകരണത്തിനോ അല്ലെങ്കിൽ മധ്യവർത്തിയായ മൂല ഗ്രന്ഥങ്ങളായോ ഉപയോഗിക്കാവുന്നതാണ്. . (see Create Authoritative Translations)
  2. Historical — ചരിത്രപരമായ സംഭവങ്ങളും വസ്തുതകളും കൃത്യമായി ആശയവിനിമയം നടത്തുക , യഥാർത്ഥ ഉള്ളടക്കത്തിന്‍റെ യഥാര്‍ത്ഥ സ്വീകര്‍ത്താക്കളുടെ അതേ സന്ദര്‍ഭവും സംസ്കാരവും പങ്കിടാത്ത ആളുകള്‍ക്ക് ഉദ്ദേശിച്ച സന്ദേശം കൃത്യമായി ആശയ വിനിമയം നടത്തുന്നതിന് ആവശ്യമായ അധിക വിവരങ്ങൾ നൽകാവുന്നതാണ്. . (see Create Historical Translations)
  3. Equal — വികാരത്തിന്‍റെയും മനോഭാവത്തിന്‍റെയും ആവിഷ്കാരങ്ങള്‍ ഉള്‍പ്പടെ മൂല ഗ്രന്ഥത്തിന്‍റെ അതേ ഉദ്ദേശം ആശയ വിനിമയം നടത്തുക. ആഖ്യാനം, കവിത, ഉദ്ബോധനം, പ്രവചനം, എന്നിവയുള്‍പ്പടെ യഥാര്‍ത്ഥ പാഠത്തിലെ വിവിധതരം സാഹിത്യങ്ങള്‍ കഴിയുന്നിടത്തോളം നിലനിര്‍ത്തുക നിങ്ങളുടെ ഭാഷയില്‍ സമാനമായ രീതിയില്‍ ആശയ വിനിമയം നടത്തുന്ന അനുബന്ധ രൂപങ്ങള്‍ ഉപയോഗിച്ച് അവയെ പ്രതിനിധികരിക്കുക . . (see Create Equal Translations)

Identifying and Managing Translation Quality

ഒരു തർജ്ജിമയുടെ ഗുണനിലവാരം എന്നത് അതിന്‍റെ യഥാര്‍ത്ഥ അർത്ഥത്തിലേക്കുള്ള വിവര്‍ത്തനത്തിന്‍റെ വിശ്വാസ്യതയെ സൂചിപ്പിക്കുന്നു, റിസപ്റ്റര്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് വിവര്‍ത്തനം മനസിലാക്കാവുന്നതും പ്രയോജനപ്രദവുമാണ്. ഭാഷാ സമൂഹവുമായുള്ള വിവര്‍ത്തനത്തിന്‍റെ ആശയ വിനിമയ നിലവാരവും പരിശോധിക്കുന്നതും ആ ആളുകളുടെ ഗ്രൂപ്പിലെ സഭയുമായുള്ള വിവര്‍ത്തനത്തിന്‍റെ വിശ്വസ്തത പരിശോധിക്കുന്നതും ഉള്‍പ്പെടുന്നതാണ് ഞങ്ങള്‍ നിർദേശിക്കുന്ന തന്ത്രം.

തർജ്ജമ ഘടന ഭാഷയും, സന്ദര്‍ഭവും അനുസരിച്ച് നിര്‍ദിഷ്ട ഘട്ടങ്ങള്‍ വ്യത്യാസപ്പെടാം. ഒരു നല്ല തർജ്ജിമ ആ ഭാഷാ സമൂഹത്തിന്‍റെ പ്രഭാഷകരും ഭാഷാ സമൂഹത്തിലെ സഭയുടെ തലപ്പത്തുള്ളവരാലും പരിശോധിക്കപ്പെട്ട ഒന്നായി ഞങ്ങള്‍ പരിഗണിക്കുന്നു:

  1. Accurate, Clear, Natural, and Equal — പ്രഥമ ഗ്രന്ഥത്തിന്‍റെ ഉദ്ദേശിച്ച അർത്ഥത്തിനോട് വിശ്വസ്തത പുലർത്തുക, ആ വിഭാഗത്തിലെ സഭ തിട്ടപ്പെടുത്തിയതും ആഗോളവും ചരിത്രപരവുമായ സഭയുമായി യോജിപ്പിച്ച്, തന്മൂലം
  2. Affirmed by the Church - ക്രിസ്തീയ ദേവാലയങ്ങൾ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുമായിരിക്കും. Create Church-Approved Translations)

ഞങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ കൂടി വിവര്‍ത്തനത്തിനായി നിർദേശിക്കുന്നു:

  1. Collaborative — കഴിയുന്നത്ര വിവര്‍ത്തനം ചെയ്ത ഉള്ളടക്കം വിവര്‍ത്തനം ചെയ്യാനും, പരിശോധിക്കാനും വിതരണംചെയ്യാനും നിങ്ങളുടെ ഭാഷ സംസാരിക്കുന്ന മറ്റു വിശ്വാസികളുമായി ചേർന്നു പ്രവർത്തിക്കുക, അത് ഉയര്‍ന്ന നിലവാരമുള്ളതാണെന്നും കഴിയുന്നത്ര ആളുകള്‍ക്ക് ലഭ്യമാണെന്നും ഉറപ്പാക്കുന്നു. (see Create Collaborative Translations)
  2. Ongoing — തർജ്ജമ പ്രവർത്തി ഒരിക്കലും പൂർണമായി പൂര്‍ത്തിയാക്കാന്‍കഴിയുന്നതല്ല. ആ ഭാഷയിൽ പ്രാവിണ്യമുള്ളവർ മെച്ചപ്പെട്ട മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടുമ്പോൾ അത് എങ്ങനെ മെച്ചപ്പെടുത്താമെന്നുള്ള വഴികൾ നിര്‍ദ്ദേശിക്കാനായി അവരെ പ്രചോദിപ്പിക്കുക. വിവര്‍ത്തനത്തില്‍ ഏതെങ്കിലും പിശക് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അവ ശരിയാക്കണം. പുനരവലോകനമോ പുതിയ വിവര്‍ത്തനമോ ആവശ്യമായി വരുമ്പോള്‍ വിവര്‍ത്തനങ്ങളുടെ ആനുകാലിക അവലോകനത്തെ പ്രോത്സഹിപ്പിക്കുക.ഇത്തരം തുടർ നടപടികൾക്ക് മേൽനോട്ടം വഹിക്കുവാൻ ഓരോ ഭാഷ വിഭാഗങ്ങളും തങ്ങളുടേതായ ഒരു തർജ്ജമ സംഘം രൂപീകരിക്കണമെന്നു ഞങ്ങൾ നിർദേശിക്കുന്നു. unfoldingWord'ന്‍റെ ഓൺലൈൻ ഉപകരണങ്ങൾ വഴി, വിവര്‍ത്തനത്തിലെ ഈ മാറ്റങ്ങൾ എളുപ്പത്തിലും വേഗത്തിലും ചെയ്യുവാൻ സാധിക്കും. . (see Create Ongoing Translations)

തുറന്ന അനുമതി അഥവാ ഓപ്പൺ ലൈസൻസ്

This page answers the question: ഉപയോക്താക്കൾക്ക് എന്തെല്ലാം സ്വാതന്ത്ര്യം ആണ് unfoldingWord ഉള്ളടക്കത്തിനുമേൽ ഉള്ളത്?

In order to understand this topic, it would be good to read:

A License for Freedom

unrestricted biblical content in every language നേടുവാനായി, ആഗോള സഭയ്ക്കു,

" നിയന്ത്രങ്ങള്‍ ഇല്ലാത്ത" പ്രവേശനം നല്കുന്ന ആവിശ്യകതയാണ് ലൈസന്‍സ്. ഇങ്ങനെ സഭയ്ക്ക്നിയന്ത്രങ്ങള്‍ ഇല്ലാത്ത പ്രവേശനമുള്ളപ്പോള്‍ ഈ പ്രസ്ഥാനം തടയാനാകില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. The Creative Commons Attribution-ShareAlike 4.0 International License ' ബൈബിള്‍ ഉള്ളടക്കത്തിന്‍റെ വിവര്‍ത്തനത്തിനും വിതരണത്തിനും ആവശ്യമായ എല്ലാ അവകാശങ്ങളും നല്‍കുകയും ഉള്ളടക്കം തുറന്നിരിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. മറ്റെവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ഞങ്ങളുടെ എല്ലാ ഉള്ളടക്കങ്ങളും സിസി ബൈ- എസ്എ'യാൽ (CC BY-SA) ലൈസന്‍സ് ഉള്ളതാണ്.

  • The official license for Door43 is found at https://door43.org/en/legal/license.*/
  • Door43'ക്കുള്ള ഔദ്യോഗിക അനുമതി താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണ്

https://door43.org/en/legal/license.*

Creative Commons Attribution-ShareAlike 4.0 International (CC BY-SA 4.0)

ഇത് license’ മനുഷ്യന് വായിക്കാന്‍ കഴിയുന്ന സംഗ്രഹമാണ് ആണ്.(മറിച്ചു പകരം വയ്ക്കാവുന്ന ഒന്നല്ല )

You are free to:

  • Share — ഈ ഉള്ളടക്കങ്ങൾ ഏതൊരു മാധ്യമത്തിലും രൂപഘടനയിലും പകർത്തുകയും പുനർവിതരണം നടത്തുകയും ചെയ്യാം
  • Adapt- പുനരാവിഷ്കരിക്കുകയോ, പരിവർത്തനം ചെയ്യുകയോ ,വികസിപ്പിക്കുകയോ ചെയ്യാം

ഏത് ആവശ്യത്തിനും, വാണിജ്യ അടിസ്ഥാനത്തിൽ പോലും.

നിങ്ങൾ ഈ അനുമതിയുടെ നിയമങ്ങൾ പാലിക്കുന്നിടത്തോളം, ഇതിനുള്ള അധികാരപത്രം നല്കുന്ന ഉദ്യോഗസ്ഥന്, ഈ സ്വാതന്ത്ര്യങ്ങൾ പിൻവലിക്കാൻ കഴിയില്ല.

Under the following conditions:

  • Attribution — ലൈസന്‍സിന് ഒരു ലിങ്ക് നല്‍കുന്നതിനു നിങ്ങള്‍ ഉചിതമായ അനുമതി നല്‍കുകയും, മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് സൂചിപ്പിക്കുകയും വേണം. ന്യായമായ ഏതൊരു രീതിയില്‍ നിങ്ങള്‍ക്കതു ചെയ്യാം; പക്ഷെ ഈ അനുമതിപത്രം നൽകുന്ന ഉദ്യോഗസ്ഥൻ നിങ്ങളെയോ നിങ്ങളുടെ പ്രവർത്തിയെയോ സാക്ഷ്യപ്പെടുത്തുന്നു എന്ന രീതിയിൽ ആകരുത് .
  • ShareAlike — ഇതിലെ ഉള്ളടക്കങ്ങൾ നിങ്ങൾ പുനരാവിഷ്കരിക്കുകയോ, പരിവർത്തനം ചെയ്യുകയോ ,വികസിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ വരുത്തിയ മാറ്റങ്ങൾ യഥാർത്ഥ അനുമതിപത്രത്തിൽ ഉൾക്കൊള്ളിച്ചു തന്നെ നിങ്ങളുടെ സംഭാവനകള്‍ വിതരണം ചെയ്യണം

No additional restrictions — മറ്റുള്ളവർക്, ലൈസൻസ് അഥവാ അനുമതിപത്രം ചെയ്യുവാൻ അനുവദിച്ചിട്ടുള്ള കാര്യങ്ങളെ പരിമിതപ്പെടുത്തുന്ന തരത്തിലുള്ള നിയമങ്ങളോ സാങ്കേതിക നടപടികളോ നിങ്ങൾ ഉൾപ്പെടുത്താൻ പാടില്ല.

Notices:

പകര്‍പ്പവവകാശം ആവശ്യമില്ലാത്ത ഭാഗങ്ങൾ ഉള്ളടക്കത്തിലുണ്ടെകിൽ, അല്ലെങ്കിൽ താങ്കളുടെ ഉപയോഗത്തിനു പ്രത്യേകമായ അനുമതിയോ വിലക്കുകളോ കല്പിച്ചിട്ടുണ്ടെങ്കിൽ ; മേല്പറഞ്ഞ ലൈസൻസ് താങ്കൾക്ക് ബാധകമാവില്ല.

ഒരു ഉറപ്പും' നൽകുന്നില്ല. ഈ അനുമതിപത്രം താങ്കളുടെ പ്രവർത്തിക്കു താങ്കൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള എല്ലാ അനുമതികളും നല്കണമെന്നില്ല. ഉദാഹരണത്തിന് പരസ്യമാക്കൽ , സ്വകാര്യത, സദാചാരം തുടങ്ങിയ മറ്റു അവകാശങ്ങൾ; താങ്കൾ എങ്ങനെ ഈ ഉള്ളടക്കത്തെ ഉപയോഗിക്കുന്നു എന്നത് നിയന്ത്രിച്ചേക്കാം.

യഥാർത്ഥ ഉള്ളടക്കത്തിൽ വ്യതിയാനം വരുത്തിയിട്ടുള്ള സൃഷ്ടികൾക്കു താഴെ പറയുന്ന വിശേഷണ കുറിപ്പ് നൽകാവുന്നതാണ്: “Original work created by the Door43 World Missions Community, available at http://door43.org/, and released under a Creative Commons Attribution-ShareAlike 4.0 International License (http://creativecommons.org/licenses/by-sa/4.0/). This work has been changed from the original, and the original authors have not endorsed this work."

Attribution of Door43 Contributors

ഒരു ലേഖനത്തിന്‍റെയോ ചിത്രത്തിന്‍റെയോ പകർപ്പ് Door43' 'യിൽ ഉൾക്കൊള്ളിക്കുമ്പോൾ അതിന്‍റെ യഥാര്‍ത്ഥലേഖനം ഏതാണെന്നുള്ളത് യഥാര്‍ത്ഥ ലേഖനത്തിന്‍റെ ലൈസൻസ് അഥവാ അനുമതിപത്രം നിർദേശിക്കുന്ന രീതിയിൽ പ്രസ്താവിക്കേണ്ടതാണ്. ഉദാഹരണത്തിന് "ഓപ്പൺ ബൈബിൾ സ്റ്റോറീസ് " എന്ന പുസ്തകത്തിൽ നിന്നുള്ള ചിത്രങ്ങൾ പ്രോജെക്ട് ഉപയോഗിച്ചിട്ടുള്ള ഇടങ്ങളിലൊക്കെ main page എന്ന് സൂചിപ്പിച്ചിട്ടുണ്ട്.

Door43 പ്രൊജെക്ടുകളിൽ എഴുതുന്ന ലേഖകർ താഴെ പറയുന്ന പ്രസ്താവന ശരിവച്ചിട്ടുണ്ട്. the attribution that occurs automatically in the revision history of every page is sufficient attribution for their work.. അതായതു Door43'യിൽ എഴുതുന്ന ഓരോ ലേഖകനും " വേൾഡ് മിഷൻ കമ്മ്യൂണിറ്റി " എന്നോ മറ്റോ ആവും അറിയപ്പെടുക. ഓരോ ലേഖകൻ്റെയും സംഭാവന എന്താണെന്നുള്ള വിവരങ്ങൾ ആ ലേഖനത്തിൻ്റെ റിവിഷൻ ഹിസ്റ്ററി 'യിൽ ആവും സൂക്ഷിച്ചിട്ടുണ്ടാവുക.

Source Texts

താഴെ പറയുന്നതിൽ ഏതെങ്കിലും ഒരു ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ മൂല ഗ്രന്ഥങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളു

കൂടുതൽ വിവരങ്ങൾക്കായി Copyrights, Licensing, and Source Texts സന്ദർശിക്കുക


ഗേറ്റ്‌വേ ഭാഷാ തന്ത്രം

This page answers the question: എല്ലാ ഭാഷകളിലേക്കും എങ്ങനെ എത്തിച്ചേരനാകും ?

In order to understand this topic, it would be good to read:

  • ഈ രേഖയുടെ ഔദ്യോഗിക പകർപ്പ് താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണ്. http://ufw.io/gl/.*

Explanation /വിശദീകരണം

ഗേറ്റ്‌വേ ഭാഷാ തന്ത്രത്തിന്‍റെ ഉദ്ദേശം ആഗോള സഭയെ ഉള്‍ക്കൊള്ളുന്ന100% ആളുകളുടെ വിഭാഗങ്ങളെ, ബൈബിലെ ഉള്ളടക്കവുമായി പകർപ്പവകാശ നിയന്ത്രങ്ങളിൽ നിന്ന് മോചിപ്പിക്കുകയും അവർക്കു നന്നായി മനസിലാകുന്ന ഭാഷയിൽ ലഭ്യമാക്കുകയും (വിശാലമായ ആശയവിനിമയത്തിന്‍റെ ഭാഷയിൽ ) അനിയന്ത്രിതമായ വിവര്‍ത്തന പരിശീലനവും ഉപകരണങ്ങളും ഉപയോഗിച്ച് അവർ പൂർണമായും മനസിലാക്കുന്ന ഭാഷയിലേക്കു (അവരുടെ സ്വന്തം ഭാഷ) വിവര്‍ത്തനം ചെയ്യാന്‍ അവരെ സജ്ജരാക്കുന്നു. വിശാലമായ ആശയവിനിമയത്തിന്‍റെ ഭാഷയാണ് “ഗേറ്റ്‌വേ ഭാഷ”, അതിലൂടെ ആ ഭാഷയിലെ രണ്ടാം ഭാഷ സംസാരിക്കുന്നവർക്ക് ഉള്ളടക്കങ്ങളിലേക്കു പ്രവേശനം നേടാനും തങ്ങളുടെ മാതൃഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുവാനും സാധിക്കുന്നു.

രാജ്യാന്തര തലത്തിൽ, "ഗേറ്റ്‌വേ ഭാഷകൾ" ദ്വിഭാഷ വിവര്‍ത്തകരുടെ സഹായത്തോടെ തർജമ്മ ചെയ്തു, മറ്റെല്ലാ ഭാഷകളിലേക്കും ഉള്ളടക്കങ്ങൾ എത്തിക്കുവാൻ സാധിക്കുന്ന ചുരുക്കം ചില ഭാഷകളാണ്. ഉദാഹരണത്തിന് ഫ്രാൻകോഫോൺ ആഫ്രിക്കയിലെ ന്യുനപക്ഷ ഭാഷകള്‍ക്കുള്ള ഒരു "ഗേറ്റ്‌വേ ഭാഷ"യാണ് ഫ്രഞ്ച് . ഫ്രഞ്ച് ഭാഷയില്‍ ലഭ്യമായ ഉള്ളടക്കം ഫ്രഞ്ച് ഭാഷയില്‍ നിന്നുള്ള ദ്വിഭാഷികള്‍ക്ക് ;ഈ രണ്ടു ഭാഷകളും സംസാരിക്കുന്ന ഒരാൾക്ക് ഫ്രഞ്ചിലെ ഉള്ളടക്കങ്ങൾ എളുപ്പത്തിൽ തർജ്ജമ ചെയ്തു കൊടുക്കുവാൻ സാധിക്കും.

രാജ്യതലത്തിൽ, "ഗേറ്റ്‌വേ ഭാഷകളെന്നാൽ" ആ രാജ്യമെമ്പാടുമുള്ള ന്യുനപക്ഷ ഭാഷകൾ സംസാരിക്കുന്ന, എന്നാൽ മറ്റൊരു ഭാഷയിൽ കൂടി പ്രാവീണ്യം ഉള്ള;ആ രാജ്യത്തിൽ ജനിച്ചു വളർന്ന ആളുകൾക്കു (അന്യരാജ്യത്തു നിന്നും കുടിയേറി പാർക്കുന്നവരല്ല) അധികമായി ആശയവിനിമയം നടത്താൻ സാധിക്കുന്ന ചുരുക്കം ചില ഭാഷകളാണ്. ഈ ഭാഷകൾ വഴി ഉള്ളടക്കങ്ങൾ അവർക്കു ലഭ്യമാകുന്നു. ഉദാഹരണത്തിന്, ഉത്തര കൊറിയയുടെ "ഗേറ്റ്‌വേ ഭാഷയാണു" ഇംഗ്ലീഷ് ,ഉത്തര കൊറിയയില്‍ നിന്നുള്ള എല്ലാ ആളുകളുടെയും വിഭാഗങ്ങളെ ഇംഗ്ലീഷില്‍ നിന്ന് വിവര്‍ത്തനം ചെയ്യുന്നതിലുടെ അവരുടെ ഭാഷയുടെ ഉള്ളടക്കത്തിലേക്കു എത്തിച്ചേരാന്‍ സാധിക്കും.

Effects

ഈ മാതൃകയ്ക്കു രണ്ടു അടിസ്ഥാന ഫലങ്ങളാണുള്ളത്: ഒന്നാമതായി, ഉള്ളടക്കം അവരുടെ ഭാഷയിലേക്കു ആകര്‍ഷിക്കാന്‍ ഇതു എല്ലാ ഭാഷകളെയും സജ്ജമാക്കുകയും ലോകത്തെ എല്ലാ ഭാഷകളിലേക്കും എത്താവുന്ന ഭാഷയിലേക്കു തള്ളിവിടാന്‍ സഹായിക്കുകയും ചെയ്യുന്നു . രണ്ടാമതായി , ഇതു ഗേറ്റ് വേ ഭാഷയിലേക്കുതർജ്ജിമ ചെയ്യാന്‍ സഹായിക്കുന്ന വിവര്‍ത്തനത്തിന്‍റെ അളവ് പരിമിതപ്പെടുത്തുന്നു. മറ്റെല്ലാ ഭാഷകള്‍ക്കും വേദപുസ്തക ഉള്ളടക്കങ്ങൾ മാത്രമേ വിവര്‍ത്തനം ചെയ്യാന്‍ കഴിയു. എന്തെന്നാൽ വിവര്‍ത്തനം മന സ്സിലാക്കാന്‍ ഒരു ഭാഷയും അവരെ ആശ്രയിക്കുന്നില്ല.


ഉത്തരങ്ങൾ കണ്ടെത്തുക

This page answers the question: എന്‍റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എനിക്ക് എവിടെ നിന്ന് കണ്ടെത്താനാകും?

In order to understand this topic, it would be good to read:

ഉത്തരങ്ങൾ എങ്ങനെ ലഭിക്കും?

ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുവാൻ പല മാര്‍ഗങ്ങളും ഉണ്ട്

  • translationAcademy- ഇതിനായുള്ള പരിശീലന സഹായി 'ൽ ലഭ്യമാണ്. ഇതിൽ താഴെ പറഞ്ഞിരിക്കുന്ന വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
  • Introduction - unfoldingWord പ്രോജെക്ട് നിങ്ങൾക്കു പരിചയപ്പെടുത്തുന്നു
  • Process Manual - "ഇനി അടുത്തതെന്ത് " എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നു
  • Translation Manual - തർജ്ജിമ സിദ്ധാന്തത്തിന്‍റെയും പ്രായോഗിക വിവര്‍ത്തനത്തിന്‍റെയും അടിസ്ഥാന തത്ത്വങ്ങൾ വിവരിക്കുക.
  • Checking Manual - പരിശോധനാ നിരൂപണത്തിലെ അടിസ്ഥാന തത്വങ്ങളും പിന്തുടരാവുന്ന നല്ല മാതൃകകളും വിവരിക്കുന്നു
  • Slack Chatroom സ്ലാക്ക് ചാറ്റ് റൂം- Team43 കമ്മ്യൂണിറ്റി'ൽ ചേർന്നതിനു ശേഷം നിങ്ങളുടെ ചോദ്യങ്ങൾ "
  • helpdesk ചാനലിൽ ഉന്നയിക്കൂ. തത്സമയം നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്കു ലഭിക്കുന്നതായിരിക്കും.( http://ufw.io/team43 'ൽ സൈൻ അപ്പ് ചെയ്യുക)
  • CCBT Discussion Forum സി സി ബി ടി ഡിസ്കഷൻ ഫോറം- സാങ്കേതികമോ, തന്ത്രപ്രധാനമോ , തർജ്ജമ സംബന്ധമോ, പരിശോധനാ സംബന്ധമോ ആയ നിങ്ങളുടെ പ്രശ്നങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ ലഭിക്കാനുമുള്ള കഴിയുന്ന സ്ഥലം, , https://forum.ccbt.bible/
  • Helpdesk ഹെൽപ്‌ഡെസ്‌ക്‌-help@door43.org എന്ന ഇ-മെയിൽ അഡ്രസിലേക്കു നിങ്ങളുടെ ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇ-മെയിൽ അയക്കുക