Other
അംഗം, അംഗങ്ങള്
നിര്വചനം:
“അംഗം” എന്ന പദം സൂചിപ്പിക്കുന്നത് ഒരു സങ്കീര്ണ്ണമായ ശരീരത്തിന്റെ അല്ലെങ്കില്സംഘത്തിന്റെ ഒരു ഭാഗം എന്ന് ആകുന്നു.
- പുതിയ നിയമം ക്രിസ്ത്യാനികളെ ക്രിസ്തുവിന്റെ ശരീരത്തിന്റെ “അംഗങ്ങള്” എന്ന് വിവരിക്കുന്നു. ക്രിസ്തുവില്ഉള്ള വിശ്വാസികള്നിരവധി അംഗങ്ങളാല്ഉളവാക്കപ്പെട്ടിട്ടുള്ള ഒരു സംഘത്തില്ഉള്പ്പെട്ടവര്ആകുന്നു.
- യേശുക്രിസ്തു ശരീരത്തിന്റെ “ശിരസ്സ്” ആയും ഓരോ വിശ്വാസിയും ശരീരത്തിന്റെ അംഗങ്ങളായും പ്രവര്ത്തിക്കുന്നു. പരിശുദ്ധാത്മാവ് ശരീരത്തിലെ ഓരോ അംഗത്തിനും പ്രത്യേക ദൌത്യം നല്കി മുഴുവന്ശരീരവും നന്നായി പ്രവര്ത്തിക്കുവാന്സഹായിക്കുന്നു.
- യഹൂദന്മാരുടെയും പരീശന്മാരുടെയും ആലോചന സംഘങ്ങളില്പങ്കു വഹിക്കുന്ന ഓരോ വ്യക്തിയും ഈ സംഘങ്ങളിലെ “അംഗങ്ങള്” എന്ന് അറിയപ്പെടുന്നു.
(കാണുക: ശരീരം, പരീശന്, ആലോചന സംഘം)
ദൈവ വചന സൂചികകള്:
വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:
- Strong's: H1004, H1121, H3338, H5315, H8212, G1010, G3196, G3609
## അംഗീകരിക്കുക, അംഗീകരിക്കുന്നു, അംഗീകരിച്ചു, സമ്മതിക്കുക, സമ്മതിച്ചു. ### വസ്തുതകള്‍: “അംഗീകരിക്കുക” എന്ന പദം പ്രത്യേക കാര്യത്തിന് അല്ലെങ്കില്‍ഒരു വ്യക്തിക്ക് യോഗ്യമായ അംഗീകാരം നല്‍കുന്നതിനെ അര്‍ത്ഥമാക്കുന്നു. * ദൈവത്തെ അംഗീകരിക്കുക എന്നത് ദൈവം പറയുന്നത് സത്യമാണെന്ന് കാണിക്കുന്ന ഒരു മാര്‍ഗ്ഗമാകുന്നു. * ദൈവത്തെ അംഗീകരിക്കുന്ന ജനം അത് തന്നെ അനുസരിക്കുക വഴി തന്‍റെ നാമത്തിനു മഹത്വം നല്‍കുന്നതില്‍കൂടെ പ്രകടിപ്പിക്കുന്നു. * ഒരു കാര്യം അംഗീകരിക്കുക എന്നത് അത് സത്യമാണെന്ന് വിശ്വസിക്കുകയും, പ്രവര്‍ത്തികളില്‍കൂടെയും വാക്കുകളില്‍കൂടെയും അതിനെ ഉറപ്പിക്കുകയും ചെയ്യുക എന്നു അര്‍ത്ഥമാക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്; * ഒരു വസ്തുത സത്യമാണെന്ന് അംഗീകരിക്കുന്ന പാശ്ചാത്തലത്തില്‍, “അംഗീക രിക്കുക” എന്നത് “സമ്മതിക്കുക” അല്ലെങ്കില്‍“പ്രഖ്യാപിക്കുക” അല്ലെങ്കില്‍സത്യമാണെന്ന് ഏറ്റുപറയുക” അല്ലെങ്കില്‍”വിശ്വസിക്കുക” എന്നിങ്ങനെ പരിഭാഷ പ്പെടുത്താം. * ദൈവത്തെ അംഗീകരിക്കുന്ന പാശ്ചാത്തലത്തില്‍, ഇതു “വിശ്വസിക്കുകയും ദൈവത്തെ അനുസരിക്കുകയും ചെയ്യുക” അല്ലെങ്കില്“ദൈവം ആരെന്നു പ്രഖ്യാ പിക്കുക” അല്ലെങ്കില്‍“മറ്റുള്ളവരോട് ദൈവം എത്ര വലിയവന്‍എന്നു പറയുക” അല്ലെങ്കില്‍“ദൈവം പറയുന്നതും പ്രവര്‍ത്തിക്കുന്നതും സത്യമാണെന്ന് ഏറ്റു പറയുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. (കാണുക: [അനുസരിക്കുക](other.html#obey), [മഹത്വം](kt.html#glory), [രക്ഷിക്കുക](kt.html#save)) ### ദൈവവചന സൂചികകള്: * [ദാനിയേല്:38-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/11/38.md) * [യിരെമ്യാവ് 09:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/09/04.md) * [ഇയ്യോബ് 34:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/34/26.md) * [ലേവ്യപുസ്തകം 22:31-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/22/31.md) * [സങ്കീര്ത്തനങ്ങള്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/029/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3045, H3046, H5046, H5234, H6942, G1492, G1921, G3670
## അഗ്നി, തീ കത്തിക്കുന്നു, തീക്കൊള്ളി, പരന്ന തീച്ചട്ടികള്, അഗ്നികുണ്ഡം, തീച്ചട്ടി, തീച്ചട്ടികള് ### നിര്വചനം: എന്തെങ്കിലും കത്തിക്കുമ്പോള്ഉല്പ്പാദിതമാകുന്ന താപം, വെളിച്ചം, അഗ്നിജ്വാല ആദിയായവയുടെ സങ്കലനം ആണ് അഗ്നി. * വനത്തിലെ അഗ്നി മൂലം വനo മുഴുവനും ചാരമായി തീരും. “അഗ്നി” എന്ന പദം ഉപമാനമായി, സാധാരണ ന്യായവിധിയെ അല്ലെങ്കില്ശുദ്ധീകരണത്തെ കുറിക്കുവാനും ഉപയോഗിക്കുന്നു. * അവിശ്വാസികളുടെ അന്ത്യ ന്യായവിധി നരകത്തിലെ അഗ്നിയില്ആയിരിക്കും. * അഗ്നി സ്വര്ണ്ണവും ഇതര ലോഹങ്ങളും ശുദ്ധീകരിക്കുവാന്ഉപയോഗിക്കുന്നു. ദൈവവചനത്തില്, ഈ പ്രക്രിയ ദൈവം തന്റെ ജനത്തെ അവരുടെ ജീവിതത്തില്സംഭവിക്കുന്ന കഷ്ടതകളിലൂടെ അവരെ എപ്രകാരം പുടമിടുന്നു എന്നു വിശദീകരിക്കുന്നു. * ”അഗ്നിയാല്സ്നാനം കഴിപ്പിക്കുന്നു” എന്ന പദ സഞ്ചയം എന്നത് “ശുദ്ധീകരണം പ്രാപിക്കേണ്ടതിനായി കഷ്ടത അനുഭവിക്കുവാന്ഇടയാകുന്നത്” എന്നും പരിഭാഷ ചെയ്യാം. (കാണുക: [ശുദ്ധമായ](kt.html#purify)) ### ദൈവ വചന സൂചികകള് * [1 രാജാക്കന്മാര്16:18-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/16/18.md) * [2 രാജാക്കന്മാര്01:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/01/09.md) * [2 തെസ്സലോനിക്യര് 01:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/2th/01/06.md) * [അപ്പോ.പ്രവര്ത്തികള്07:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/29.md) * [യോഹന്നാന്15:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/15/05.md) * [ലൂക്കോസ് 03:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/03/15.md) * [മത്തായി 03:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/10.md) * [നെഹെമ്യാവ് 01:3](https://git.door43.org/Door43-Catalog/ml_tn/src/branch/master/neh/01/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H215, H217, H398, H784, H800, H801, H1197, H1200, H1513, H2734, H3341, H3857, H4071, H4168, H5135, H6315, H8316, G439, G440, G1067, G2741, G4442, G4443, G4447, G4448, G4451, G5394, G5457
## അടക്കം ചെയ്യുക, അടക്കം ചെയ്യുന്നു, അടക്കം ചെയ്തു, അടക്കം ചെയ്യുന്നു, ശവസംസ്കാരം ### നിര്വചനം: “അടക്കം ചെയ്യുക” എന്ന പദം മൃതശരീരം ഒരു കുഴിയിലോ അല്ലെങ്കില്ശ്മശാനത്തിലോ മറവു ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. “ശവസംസ്കാരം” എന്ന പദം ഒന്നിനെ അടക്കം ചെയ്യുന്ന പ്രവര്ത്തിയെയോ അല്ലെങ്കില്എന്തിനെയെങ്കിലും മറവു ചെയ്യുന്ന സ്ഥലത്തെയോ സൂചിപ്പിക്കുവാന്ഉപയോഗിക്കുന്നു. * സാധാരണയായി ജനം മൃതശരീരത്തെ നിലത്തില്ആഴമുള്ള കുഴിയില്വയ്ക്കുകയും അതിനെ മണ്ണിനാല്മൂടുകയും ചെയ്യുന്നു. * ചില സന്ദര്ഭങ്ങളില് മൃതശരീരത്തെ ശവപ്പെട്ടി പോലുള്ള ചതുരാകൃതിയിലുള്ള നിര്മ്മിതിയില്, അടക്കം ചെയ്യുന്നതിന് മുന്പു വെയ്ക്കാറുണ്ട്. * ദൈവവചന കാലഘട്ടത്തില്, മരിച്ച വ്യക്തികളെ ഗുഹയിലോ അതുപോലുള്ള സ്ഥലത്തോ അടക്കം ചെയ്യുമായിരുന്നു. യേശു മരിച്ചനന്തരം, തന്റെ ശരീരം ശീലകളാല്ചുറ്റി ഒരു ശിലാഗുഹയില്വെച്ച് വലിയ പാറയാല്മുദ്രയിടുകയും ചെയ്തു. * “ശ്മശാനസ്ഥലം”അല്ലെങ്കില്“ശ്മശാന മുറി” അല്ലെങ്കില്“ശ്മശാന അറ” അല്ലെങ്കില്ശ്മശാന ഗുഹ” എന്നത് എപ്പോഴും മൃതശരീരം മറവു ചെയ്യുവാനുള്ള സ്ഥലം എന്നു സൂചിപ്പിക്കുന്നു. * മറ്റുള്ള വസ്തുക്കളും മറവു ചെയ്യുവാന്കഴിയും, ആഖാന്യെരിഹോവില്നിന്ന് മോഷ്ടിച്ച വെള്ളിയും മറ്റു വസ്തുക്കളും മറച്ചു വെച്ചതുപോലെ തന്നെ. * ”തന്റെ മുഖം മറച്ചു” എന്ന പദം സാധാരണയായി “തന്റെ കൈകള്കൊണ്ട് തന്റെ മുഖം മറച്ചു” എന്നാണ് അര്ത്ഥമാക്കുന്നത്. * ചില സന്ദര്ഭങ്ങളില്“ഒളിച്ചുവെച്ചു” എന്ന പദം ആഖാന്യെരിഹോവില്നിന്ന് മോഷ്ടിച്ച വസ്തുക്കള്നിലത്തു “മറച്ചു വെച്ചു” എന്നു അര്ത്ഥമാക്കുന്നു. ഇതിന്റെ അര്ത്ഥം താന്അവ നിലത്തില്മറവു ചെയ്തു എന്നാണ്. (കാണുക: [യെരിഹോ](names.html#jericho), [ശവകുടീരം](other.html#tomb)) ### ദൈവവചന സൂചികകള്: * [2 രാജാക്കന്മാര്09:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/09/09.md) * [ഉല്പ്പത്തി 35:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/35/04.md) * [യിരെമ്യാവ് 25:32-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/25/32.md) * [ലൂക്കോസ് 16:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/16/22.md) * [മത്തായി 27:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/06.md) * [സങ്കീര്ത്തനങ്ങള്079:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/079/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6900, H6912, H6913, G1779, G1780, G2290, G4916, G5027
## അടിമയാക്കുക, അടിമയാക്കുന്നു, അടിമയാക്കപ്പെട്ട, സേവകന്, സേവകന്മാര്, അടിമ, അടിമകള്, അടിമയാക്കപ്പെട്ട, അടിമത്തം, സേവികമാര്, സേവിക്കുക, സേവിക്കുന്നു, സേവിച്ചു, സേവിക്കുന്ന, സേവനം, സേവനങ്ങള്, ദൃഷ്ടിസേവ ### നിര്വചനം: * “സേവകന്” എന്ന പദത്തിന് “അടിമ” എന്നും കൂടെ അര്ത്ഥം ഉണ്ട് അത് സൂചിപ്പിക്കുന്നത് ഒരു മനുഷ്യന് വേറൊരു മനുഷ്യന് വേണ്ടി ഒന്നുകില് സ്വയം തിരഞ്ഞെടുത്തതോ അല്ലെങ്കില് ബലാല്ക്കാരേണയായോ ജോലി ചെയ്യുവാന് ഇട വരുന്നു എന്നുള്ളതാണ്. * അനുബന്ധമായി വരുന്ന പദങ്ങള് സാധാരണയായി ഒരു വ്യക്തി സേവകന് ആയാണോ അല്ലെങ്കില് അടിമ ആയാണോ ഉള്ളത് എന്ന് വ്യക്തമാക്കുന്നു. * “സേവിക്കുക” എന്ന വാക്കിനു മറ്റുള്ളവരെ സഹായിക്കുവാന് വേണ്ടി കാര്യങ്ങള് ചെയ്യുക എന്നാണ്. * ഇത് “ആരാധിക്കുക” എന്ന അര്ത്ഥവും നല്കുന്നതായി ഇരിക്കുന്നു. * ദൈവ വചന കാലഘട്ടങ്ങളില്, ഒരു സേവകനും അടിമയ്ക്കും ഇടയില് ഇന്ന് കണ്ടു വരുന്നതിനേക്കാള് നേരിയ വ്യത്യാസം മാത്രമേ കണ്ടിരുന്നുള്ളൂ. * സേവകന്മാരും അടിമകളും ഇരു കൂട്ടരും തങ്ങളുടെ യജമാനന്റെ കുടുംബത്തോടുള്ള ബന്ധത്തില് വളരെ പ്രധാനപ്പെട്ട ഭാഗധേയം ഉള്ളവരും ഏകദേശം അവരുടെ കുടുംബത്തിലെ ഒരു അംഗം എന്നപോലെ പരിഗണിക്കപ്പെട്ടു വന്നവരും ആയിരുന്നു. * ചില സന്ദര്ഭങ്ങളില് ഒരു സേവകന് തന്റെ ആയുഷ്ക്കാലം മുഴുവന് തന്റെ യജമാനന്റെ സേവനാര്ത്ഥം ആയിക്കൊള്ളാം എന്നുള്ളത് തിരഞ്ഞെടുക്കാറുണ്ട്. * ഒരു അടിമ എന്നത് ഒരു തരത്തില് താന് ആര്ക്കുവേണ്ടി ജോലി ചെയ്യുന്നുവോ ആ വ്യക്തിയുടെ സ്വത്ത് ആയിരിക്കുന്നു. * ഒരു അടിമയെ വില കൊടുത്തു വാങ്ങുന്ന വ്യക്തിയെ “ഉടമസ്ഥന്” അല്ലെങ്കില് “മുതലാളി” അല്ലെങ്കില് “യജമാനന്” എന്ന് വിളിക്കുന്നു. * ചില യജമാനന്മാര് അവരുടെ അടിമകളെ വളരെ ക്രൂരമായി കൈകാര്യം ചെയ്തു വന്നിരുന്നു, അതേസമയം മറ്റു യജമാന്മാര്അവരുടെ അടിമകളെ വളരെ നല്ല നിലയില് പരിഗണിച്ചു വന്നിരുന്നു, * പുരാതന കാലങ്ങളില്, ചില ആളുകള് അവര് പണം വാങ്ങിയ ആള്ക്ക് തിരികെ കൊടുക്കേണ്ടതിനാല് മനപ്പൂര്വം അവര് ആ വ്യക്തിക്ക് തങ്ങളെ അടിമയാക്കുകയും ആ വ്യക്തിക്ക് കൊടുത്തു തീര്ക്കുവാന് ഉള്ള കടം ആ നിലയില് വീട്ടുകയും ചെയ്യുന്നു. * അതിഥികളെ ഉപചരിക്കുന്ന ഒരു വ്യക്തിയോടുള്ള സാഹചര്യത്തില്, ഈ പദം അര്ത്ഥം നല്കുന്നത് “കരുതുക” അല്ലെങ്കില് “ഭക്ഷണം വിളമ്പുക” അല്ലെങ്കില് “ആഹാരം നല്കുക” എന്നൊക്കെ ആകുന്നു. യേശു തന്റെ ശിഷ്യന്മാരോട് ജനത്തിനു മത്സ്യം “വിളമ്പുവാന്” പറഞ്ഞപ്പോള്, ഇത് “വിതരണം ചെയ്യുക” അല്ലെങ്കില് “കൈ അയക്കുക” അല്ലെങ്കില് “നല്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നത് ആണ്. * ദൈവ വചനത്തില്, “ഞാന് അങ്ങയുടെ ദാസന്” എന്നുള്ള പദപ്രയോഗം രാജാവ് പോലെയുള്ള, ഉയര്ന്ന പദവി അലങ്കരിക്കുന്ന ഒരു വ്യക്തിയോടുള്ള ബഹുമാനത്തിന്റെയും സേവനത്തിന്റെയും ഒരു അടയാളം ആകുന്നു. * അത് സംസാരിക്കുന്നതായ വ്യക്തി വാസ്തവത്തില് ഒരു സേവകന്ആണെന്ന് അര്ത്ഥം നല്കുന്നില്ല. * “സേവിക്കുക” എന്ന പദം “ശുശ്രൂഷിക്കുക” അല്ലെങ്കില് “പ്രവര്ത്തിക്കുക” അല്ലെങ്കില് “പരിരക്ഷിക്കുക” അല്ലെങ്കില് “അനുസരിക്കുക” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് പരിഭാഷ ചെയ്യാവുന്നതാണ്. * പഴയ നിയമത്തില്, ദൈവത്തിന്റെ പ്രവാചകന്മാരും ദൈവത്തെ ആരാധിക്കുന്ന മറ്റു ജനങ്ങളും സാധാരണയായി ദൈവത്തിന്റെ “ദാസന്മാര്” എന്ന് വിശേഷിപ്പിക്കപ്പെടുന്നു. * “ദൈവത്തെ സേവിക്കുക” എന്നത് “ദൈവത്തെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുക” അല്ലെങ്കില് “ദൈവം കല്പ്പിച്ച പ്രവര്ത്തി ചെയ്യുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * പുതിയ നിയമത്തില്, ക്രിസ്തുവില് ഉള്ള വിശ്വാസം മൂലമായി ദൈവത്തെ അനുസരിക്കുന്നവരെ സാധാരണയായി “ദാസന്മാര്” എന്ന് വിളിക്കുന്നു. * “മേശമേല് ശുശ്രൂഷിക്കുക” എന്നതിന്റെ അര്ത്ഥം മേശയില് ഇരിക്കുന്ന ആളുകള്ക്ക് ഭക്ഷണം കൊണ്ട് വന്നു നല്കുക, അല്ലെങ്കില് കൂടുതല് സാധാരണമായി പറഞ്ഞാല്, “ആഹാരം വിതരണം ചെയ്യുക” എന്ന് അര്ത്ഥം നല്കുന്നു. * മറ്റുള്ളവരോട് ദൈവത്തെ കുറിച്ചു പഠിപ്പിക്കുന്നവരെ സംബന്ധിച്ച് അവര് ദൈവത്തെയും അവര് പഠിപ്പിക്കുന്നതായ ജനത്തെയും ഇരുകൂട്ടരെയും സേവിക്കുന്നു എന്ന് പറയുന്നു. * അപ്പോസ്തലനായ പൌലോസ് കൊരിന്ത്യന്ക്രിസ്ത്യാനികള്ക്ക് എഴുതുമ്പോള് അവര് എപ്രകാരം പഴയ ഉടമ്പടിയെ “സേവിച്ചു” എന്ന് പ്രതിപാദിക്കുന്നു. * ഇത് മോശെയുടെ പ്രമാണം അനുസരിക്കുന്നതിനെ സൂചിപ്പിക്കുന്നു. * ഇപ്പോള് അവര് പുതിയ ഉടമ്പടിയെ “സേവിക്കുന്നതായി” കാണപ്പെടുന്നു. * അതായത്, ക്രൂശിന്മേല് അര്പ്പിക്കപ്പെട്ട യേശുവിന്റെ യാഗത്താല്, യേശുവില് ഉള്ള വിശ്വാസികള് പരിശുദ്ധാത്മാവിനാല് ദൈവത്തെ പ്രസാദിപ്പിക്കുവാനും വിശുദ്ധ ജീവിതം നയിപ്പാനും പ്രാപ്തരാകുന്നു. * പൌലോസ് അവരുടെ പ്രവര്ത്തികളെ അവരുടെ “സേവനം” എന്ന നിലയില്പഴയ അല്ലെങ്കില്പുതിയ ഉടമ്പടിയോടുള്ള ബന്ധത്തില്സംസാരിക്കുന്നു. * ഇത് “സേവിക്കുക” അല്ലെങ്കില്“അനുസരിക്കുക” അല്ലെങ്കില്“ഭക്തിയോടെ ആയിരിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ക്രിസ്ത്യാനികളെ “നീതിയുടെ ദാസന്മാര്” എന്ന് വിളിച്ചിരിക്കുന്നു, അതായത് ഇത് ഒരു അടിമ എപ്രകാരം തന്റെ യജമാനന് അനുസരണം ഉള്ളവന് ആയിരിക്കുവാന്തന്നെ സമര്പ്പിച്ചിരിക്കുന്നുവോ അതുപോലെ അവര്ദൈവത്തെ അനുസരിക്കുവാന്സമര്പ്പിതര്ആയിരിക്കുന്നു എന്ന ഒരു രൂപക അലങ്കാര പ്രയോഗത്താല്താരതമ്യം ചെയ്തിരിക്കുന്നു. (കാണുക: [സമര്പ്പിക്കുക](other.html#commit), [അടിമയാക്കുക](other.html#enslave), [ഭവനക്കാര്](other.html#household), [കര്ത്താവ്](kt.html#lord), [അനുസരിക്കുക](other.html#obey), [നീതിമാന്](kt.html#righteous)) ### ദൈവ വചന സൂചികകള്: * [അപ്പോ.04:29-31](kt.html#covenant) * [അപ്പോ.10:7-8](other.html#law) * [കൊലോസ്യര്01:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/04/29.md) * [കൊലോസ്യര്03:22-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/10/07.md) * [ഉല്പ്പത്തി 21:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/01/07.md) * [ലൂക്കോസ് 12:47-48](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/03/22.md) * [മര്ക്കോസ് 09:33-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/21/10.md) * [മത്തായി 10:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/47.md)](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/09/33.md) * [മത്തായി 02:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/24.md) * [2 തിമോത്തിയോസ് 02:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/27.md) * [അപ്പോ.06:2-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/02/03.md) * [ഉല്പ്പത്തി 25:23](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/06/02.md) * [ലൂക്കോസ് 04:8](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/25/23.md) * [ലൂക്കോസ് 12:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/04/08.md) * [ലൂക്കോസ് 22:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/37.md) * [മര്ക്കോസ് 08:7-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/22/26.md) * [മത്തായി 04:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/08/07.md) * [മത്തായി 06:24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/04/10.md) ### ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[06:01](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/06/24.md)__ അബ്രഹാം വളരെ വയസ്സ് ചെന്നവനും, തന്റെ മകനായ യിസഹാക്ക് ഒരു പുരുഷന്ആയി വളരുകയും ചെയ്തപ്പോള്, അബ്രഹാം തന്റെ __സേവകന്മാരില്__ ഒരുവനെ തന്റെ ബന്ധുക്കാര്ജീവിക്കുന്ന ദേശത്തേക്ക് പറഞ്ഞയച്ചിട്ടു തന്റെ മകനായ യിസഹാക്കിനു, ഒരു ഭാര്യയെ കണ്ടെത്തുവാന്ആവശ്യപ്പെട്ടു. * __[08:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/06/01.md)__ __അടിമ__ വ്യാപാരികള്യോസേഫിനെ ഒരു __അടിമയായി__ ധനികനായ ഒരു സര്ക്കാര്ഉദ്യോഗസ്ഥന് വിറ്റു കളഞ്ഞു. * __[09:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/08/04.md)__ “ഞാന്(ദൈവം) നിന്നെ (മോശെയെ) ഫറവോന്റെ അടുക്കലേക്കു പറഞ്ഞയച്ചിട്ടു നീ ഇസ്രയേല്മക്കളെ മിസ്രയീമില്ഉള്ള അവരുടെ __അടിമത്തത്തില്__ നിന്ന് പുറത്ത് കൊണ്ടു വരണം.” * __[19:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/09/13.md)__ അനന്തരം ഏലിയാവ് പ്രാര്ഥിച്ചത്, “ഓ യഹോവേ, അബ്രഹാമിന്റെയും, യിസഹാക്കിന്റെയും, യാക്കോബിന്റെയും ദൈവമേ, അങ്ങാണ് ഇസ്രായേലിന്റെ ദൈവം എന്നും ഞാന്അങ്ങയുടെ __ദാസന്__ ആണെന്നും ഇന്ന് ഞങ്ങളെ കാണിക്കേണമേ” എന്നായിരുന്നു. * __[29:03](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/19/10.md)__ “__ദാസന്__ ആ കടം വീട്ടുവാന്കഴിയാഞ്ഞത് കൊണ്ട്, രാജാവ് പറഞ്ഞത്, “ഈ മനുഷ്യനെയും അവന്റെ കുടുംബത്തെയും തന്റെ കടം കൊടുത്തു തീര്ക്കേണ്ടതിനായി __അടിമകളായി__ വിറ്റു കളയുക” എന്ന് ആയിരുന്നു. * __[35:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/29/03.md)__ “എന്റെ പിതാവിന്റെ എല്ലാ __ദാസന്മാര്ക്കും__ ഭക്ഷിപ്പാന്ധാരാളം ഉണ്ട്, ഞാനോ ഇവിടെ വിശന്നു കൊണ്ടിരിക്കുന്നു. * __[47:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/35/06.md)__ __അടിമ__ പെണ്കുട്ടി അവര്നടന്നു പോയിക്കൊണ്ടിരിക്കുമ്പോള്അലറിക്കൊണ്ട്തുടര്മാനമായി പറഞ്ഞു വന്നത് , “ഈ പുരുഷന്മാര്അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാര്” എന്നായിരുന്നു.* * __[50:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/47/04.md)__ യേശു പറഞ്ഞത് “ഒരു __ദാസന്__ തന്റെ യജമാനനെക്കാള്വലിയവന്അല്ല” എന്നാണ്. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * (Serve) H327, H3547, H4929, H4931, H5647, H5656, H5673, H5975, H6213, H6399, H6402, H6440, H6633, H6635, H7272, H8104, H8120, H8199, H8278, H8334, G1247, G1248, G1398, G1402, G1438, G1983, G2064, G2212, G2323, G2999, G3000, G3009, G4337, G4342, G4754, G5087, G5256
## അടിവസ്ത്രം, അടിവസ്ത്രങ്ങള് ### നിര്വചനം: ദൈവ വചനത്തില്, “അടിവസ്ത്രം” എന്ന് സൂചിപ്പിച്ചിട്ടുള്ള വസ്ത്രം ശരീരത്തോട് ചേര്ത്ത്, മറ്റു വസ്ത്രങ്ങള്ക്ക് അടിയില് ധരിക്കുന്നത് ആകുന്നു. * ഒരു അടിവസ്ത്രം എന്നത് തോള്മുതല് ഇടുപ്പ് വരെയോ അല്ലെങ്കില് മുഴങ്കാല് വരെയോ ഉള്ളതും സാധാരണയായി ഒരു അരക്കച്ചയോടു കൂടെ ധരിക്കുന്നതും ആകുന്നു. ധനികന്മാരായ ആളുകള് ധരിക്കുന്ന അടിവസ്ത്രങ്ങള് ചില സന്ദര്ഭങ്ങളില് കൈമുട്ട് വരെ നീളുന്ന കൈകള് ഉള്ളവ ആയിരുന്നു. * അടിസ്ത്രങ്ങള് തുകല്, രോമാവസ്ത്രം, കമ്പിളിവസ്ത്രം, അല്ലെങ്കില് ലിനന് മുതലായവ കൊണ്ട് നിര്മ്മിച്ചതും പുരുഷന്മാരും സ്ത്രീകളും ധരിക്കുന്നതും ആകുന്നു. * സാധാരണയായി അടിവസ്ത്രം എന്നത് നീളമുള്ള മേല്ക്കുപ്പായത്തിനു അടിയില് ധരിക്കുന്ന അയവുള്ള വസ്ത്രം അല്ലെങ്കില് മേലങ്കി ആകുന്നു. ചൂടുള്ള കാലാവസ്ഥയില് പുറമെയുള്ള വസ്ത്രം ധരിക്കാതെ അടിവസ്ത്രം ധരിക്കുന്നു. * ഈ പദം “നീളമുള്ള കുപ്പായം” അല്ലെങ്കില് “നീളമുള്ള അടിവസ്ത്രം” അല്ലെങ്കില് “കുപ്പായം പോലെയുള്ള വസ്ത്രം” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. “അടിവസ്ത്രം” എന്നത് പോലെയും സാമ്യപ്പെടുത്തിക്കൊണ്ട്, ഏതു രീതിയില്ഉള്ള വസ്ത്രം ആയിരുന്നു എന്ന അടിക്കുറിപ്പോടു കൂടെയും ഇത് എഴുതാവുന്നതാണ്. (കാണുക: [അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [അങ്കി](other.html#robe)) ### ദൈവ വചന സൂചിക: * [ദാനിയേല്03:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/03/21.md) * [യെശ്ശയ്യാവ് 22:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/22/20.md) * [ലേവ്യപുസ്തകം 08:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/08/12.md) * [ലൂക്കോസ് 03:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/03/10.md) * [മര്ക്കോസ് 06:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/07.md) * [മത്തായി 10:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2243, H3801, H6361, G5509
## അത്തി, അത്തപ്പഴം ### നിര്വചനം: അത്തി എന്നത് ചെറിയ, മൃദുലമായ, മരങ്ങളില്വരുന്ന മധുരമുള്ള ഫലമാണ്. പഴുക്കുമ്പോള്ഈ ഫലം, തവിട്ടു, മഞ്ഞ, അല്ലെങ്കില് കടും ചുവപ്പ് തുടങ്ങിയ വിവധ നിറങ്ങളില് കണ്ടു വരുന്നു. * അത്തിമരം 6 മീറ്ററോളം ഉയരത്തില്വളരുന്നതും വളരെ വലിയ ഇലകള്ഉള്ളതും രമ്യമായ നിഴല്നല്കുന്നതും ആകുന്നു. പഴം 3-5 സെന്റിമീറ്റര്നീളമുള്ളതും ആകുന്നു. * ആദാമും ഹവ്വയും പാപം ചെയ്തതിനു ശേഷം തങ്ങള്ക്കു വസ്ത്രം ഉണ്ടാക്കേണ്ടതിനു അത്തി മരത്തിന്റെ ഇലകള്ആണ് ഉപയോഗിച്ചത്. * അത്തിപ്പഴം അതുപോലെയോ, പാചകം ചെയ്തോ, ഉണക്കിയോ ഭക്ഷിക്കാം. ജനം അവയെ ചെറിയ കഷണങ്ങളാക്കി മുറിക്കുകയും അവയെ കട്ടികള്ആക്കുകയും പിന്നീട് ഭക്ഷിക്കുകയും ചെയ്യുന്നു. * ദൈവ വചന കാലഘട്ടത്തില്, അത്തിപ്പഴം പ്രധാനപ്പെട്ട ഭക്ഷണ പദാര്ത്ഥവും വരുമാന സ്രോതസും ആയിരുന്നു. * ഫലങ്ങള്നിറഞ്ഞ അത്തി മരങ്ങളുടെ സാന്നിധ്യം ദൈവവചനത്തില്സമ്പല്സമൃദ്ധിയുടെ അടയാളമായി അടിക്കടി ഉപയോഗിച്ചിട്ടുണ്ട്. * നിരവധി തവണ ആത്മീയ സത്യങ്ങള്ശിഷ്യന്മാരെ പഠിപ്പിക്കുവാനായി യേശു അത്തി മരങ്ങളെ ഉപമയായി ഉപയോഗിച്ചിട്ടുണ്ട്. ### ദൈവ വചന സൂചികകള്: * [ഹബക്കൂക് 03:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/hab/03/17.md) * [യാക്കോബ് 03:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/03/11.md) * [ലൂക്കോസ് 13:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/13/06.md) * [മര്ക്കോസ് 11:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/11/13.md) * [മത്തായി 07:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/15.md) * [മത്തായി 21:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/18.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1061, H1690, H6291, H8384, G3653, G4808, G4810
## അദ്ധ്യാപകന്, അദ്ധ്യാപകര്, ഗുരു ### നിര്വചനം: ഒരു അദ്ധ്യാപകന് എന്ന വ്യക്തി മറ്റുള്ള ജനത്തിനു പുതിയ അറിവ് നല്കുന്നയാള് ആകുന്നു. അധ്യാപകര് മറ്റുള്ളവര് ജ്ഞാനവും കഴിവുകളും സ്വായത്തമാക്കുവാനും ഉപയോഗിക്കുവാനും സഹായിക്കുന്നു. * ദൈവ വചനത്തില്, “ഉപദേഷ്ടാവ്” എന്ന പദം പ്രത്യേക ആശയത്തില് ദൈവത്തെ കുറിച്ച് പഠിപ്പിക്കുന്ന വ്യക്തി എന്ന് സൂചിപ്പിക്കുന്നു. * ഒരു അധ്യാപകനില് നിന്നും പഠിക്കുന്ന ആളുകളെ “വിദ്യാര്ത്ഥികള്” അല്ലെങ്കില് “ശിഷ്യന്മാര്” എന്ന് വിളിക്കുന്നു. * ചില ദൈവവചന പരിഭാഷകളില്, ഈ പദം വലിയ അക്ഷരങ്ങളില് (:”ഗുരു”) എന്ന് യേശുവിനുള്ള പദവിയായി ഉപയോഗിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * അദ്ധ്യാപകന് എന്നതിനുള്ള സാധാരണ പദം, ഈ പദം പരിഭാഷ ചെയ്യുന്നത് ഒരു പാഠശാലയിലെ അധ്യാപകന് മാത്രം ഉപയോഗിക്കുന്ന പദം ആകുന്നു. * ചില സംസ്കാരങ്ങളില് മതപരമായ അധ്യാപകരെ സൂചിപ്പിക്കുവാന് ഉപയോഗിക്കുന്ന പ്രത്യേക പദവിയായി “സര്” അല്ലെങ്കില് “റബ്ബി” അല്ലെങ്കില് “പ്രസംഗകന്” ഉപയോഗിക്കുന്നു. (കാണുക: [ശിഷ്യന്](kt.html#disciple), [പ്രസംഗിക്കുക](other.html#preach)) ### ദൈവ വചന സൂചികകള്: * സഭാപ്രസംഗി 01:12-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/ecc/01/12.md) * [എഫെസ്യര്:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/eph/04/11.md) * [ഗലാത്യര്:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/06/06.md) * [ഹബക്കൂക് 02:18-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/hab/02/18.md) * [യാക്കോബ് 03:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/03/01.md) * [യോഹന്നാന് 01:37-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/01/37.md) * [ലൂക്കോസ് 06:39-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/39.md) * [മത്തായി 12:38-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/12/38.md) ### ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[27:01](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/27/01.md)__ ഒരു ദിവസം, യഹൂദ ന്യായപ്രമാണത്തില്പ്രഗല്ഭനായ ഒരുവന് യെശുവിന്റെ അടുക്കല് വന്നു, പറഞ്ഞത്, ”__ഗുരുവേ__, നിത്യജീവന് അവകാശമാക്കുവാന് ഞാന് ചെയ്യണം?” * __[28:01](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/28/01.md)__ ഒരു ദിവസം ഒരു യുവ ഭരണാധികാരി യേശുവിന്റെ അടുക്കല് വന്നിട്ട് ഇപ്രകാരം ചോദിച്ചു, “നല്ല __ഗുരുവേ__ നിത്യജീവന് പ്രാപിക്കുവാന് ഞാന് എന്ത് ചെയ്യണം?” * __[37:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/37/02.md)__ രണ്ടു ദിവസങ്ങള് കഴിഞ്ഞശേഷം, യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “നാം യഹൂദ്യയിലേക്ക് മടങ്ങിപ്പോകുക, എന്നാല് ശിഷ്യന്മാര് മറുപടിയായി, __“ഗുരുവേ__, കുറച്ചു സമയത്തിനു മുന്പ് തന്നെയല്ലേ ജനം അങ്ങയെ കൊന്നുകളയണം എന്നു ആവശ്യപ്പെട്ടത്” എന്ന് ,മറുപടി പറഞ്ഞു. * __[38:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/38/14.md)__ യൂദാസ് യേശുവിന്റെ അടുക്കല് വന്നു, “വന്ദനം, __ഗുരുവേ__” എന്ന് പറഞ്ഞിട്ട്, അവനെ ചുംബനം ചെയ്തു. * __[49:03](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/49/03.md)__ യേശുവും ഒരു മഹാനായ __ഗുരു__ ആയിരുന്നു, താന് ദൈവപുത്രന് ആയിരുന്നത് കൊണ്ട് അധികാരത്തോടു കൂടെ സംസാരിച്ചു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3384, H3887, H3925, G1320, G2567, G3547, G5572
## അനാദരവ്, അനാദരണീയമായ ### വസ്തുതകള്: “അനാദരവ്” എന്ന പദം എതെങ്കിലുമൊന്നിനു നേരെ അല്ലെങ്കില്ആര്ക്കെങ്കിലും നേരെ ആഴമായ ബഹുമാനിക്കാതിരിക്കലോ അപമാനിക്കലോ പ്രകടിപ്പിക്കുന്ന തിനെ സൂചിപ്പിക്കുന്നു. ഏറ്റവുമധികമായി അപമാനിതമായതിനെ “അനാദരണീയം” എന്നു വിളിക്കുന്നു. * ദൈവത്തിനു നേരെ തുറന്ന രീതിയില്ബഹുമാനമില്ലാതെ കാണിക്കുന്ന ഒരു വ്യക്തിയെ അല്ലെങ്കില്സ്വഭാവത്തെ "അനാദരണീയമായ” എന്നു വിളിക്കാം, അത് ‘’ഏറ്റവുമധികം ആദരിക്കാതിരിക്കല്” അല്ലെങ്കില്“സമ്പൂര്ണ്ണമായി ബഹുമാനിക്കാതിരിക്കല്” അല്ലെങ്കില്“ഏറ്റവും അപമാനം ഉണ്ടാക്കുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * “അനാദരണീയനാക്കുക” എന്നതിന്റെ അര്ത്ഥം ഒരു വ്യക്തിയെ വിലകുറഞ്ഞ വനായി കരുതുക അല്ലെങ്കില്ഒരുവന് ആയിരിക്കുന്നതിനേക്കാള്വിലകുറഞ്ഞ വനാണെന്ന് വിധികല്പ്പിക്കുക. * താഴെ നല്കുന്ന ആശയങ്ങള്ക്കും സമാനമായ അര്ത്ഥമുണ്ട്: “അനാദരവ് ഉണ്ടാകുക” അല്ലെങ്കില്‘അനാദരവ് പ്രകടിപ്പിക്കുക” അല്ലെങ്കില്“അനാദരവായി നടത്തുക”. ഇവയെല്ലാം അര്ത്ഥമാക്കുന്നത് എന്തിനെയെങ്കിലും അല്ലെങ്കില്ആരെയെങ്കിലും പറഞ്ഞതിനോടോ ചെയ്തതിനോടോ അനുബന്ധിച്ച് “ശക്തമായി അപമാനിക്കുക” അല്ലെങ്കില്“ശക്തമായി അനാദരിക്കുക” എന്നാണ്. * ദാവീദ് രാജാവ് വ്യഭിചാരവും കൊലപാതകവും ചെയ്തു പാപം ചെയ്തപ്പോ ള്, ദൈവം പറഞ്ഞത് ദാവീദ് ദൈവത്തോട് “അനാദരവ് കാണിച്ചു” എന്നാണ്. അതിന്റെയര്ത്ഥം അപ്രകാരം ചെയ്യുക നിമിത്തം താന്ദൈവത്തെ വളരെയധികമായി അപമാനിക്കുകയും അവമതിക്കുകയും ചെയ്തു എന്നാണ്. (കാണുക: [അവമതിക്കുക](other.html#dishonor)) ### ദൈവവചന സൂചികകള്: * [ദാനിയേല്12:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/12/01.md) * [സദൃശവാക്യങ്ങള്15:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/15/05.md) * [സങ്കീര്ത്തനങ്ങള് 031:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/031/017.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H936, H937, H959, H963, H1860, H7043, H7589, H5006, G1848
## അനുകരിക്കുക, അനുകാരി, അനുകാരികള് ### നിര്വചനം: “അനുകരിക്കുക” എന്നും “അനുകാരി” എന്നും ഉള്ള പദങ്ങള് സൂചിപ്പിക്കുന്നത് ഒരു വ്യക്തി എപ്രകാരം പ്രവര്ത്തിക്കുന്നുവോ അതുപോലെ തന്നെ വേറെ ഒരുവന് പകര്ത്തുന്നു എന്നാണ്. * യേശു ചെയ്തതു പോലെ തന്നെ, യേശു ദൈവത്തെ അനുസരിച്ചത് പോലെയും മറ്റുള്ളവരെ സ്നേഹിച്ചത് പോലെയും ക്രിസ്ത്യാനികളും യേശുക്രിസ്തുവിന്റെ അനുകാരികള് ആകണമെന്ന് ഉപദേശിക്കപ്പെട്ടി രിക്കുന്നു. * അപ്പോസ്തലനായ പൌലോസ് താന് ക്രിസ്തുവിനെ അനുകരിക്കു ന്നതുപോലെ തന്നെ, ആദിമ സഭയും തന്നെ അനുകരിക്കണം എന്നു പ്രസ്താവിച്ചു. ### പരിഭാഷ നിര്ദേശങ്ങള്: * “അനുകരിക്കുക” എന്ന പദം “ആ കാര്യം അതുപോലെ തന്നെ ചെയ്യുക” അല്ലെങ്കില് “അവന്റെ ഉദാഹരണം തന്നെ പിന്തുടരുക” എന്ന് പരിഭാഷ ചെയ്യാം. * ”ദൈവത്തിന്റെ അനുകാരികള്” എന്ന പദപ്രയോഗം പരിഭാഷ ചെയ്യുന്നതു “ദൈവം പ്രവര്ത്തിക്കുന്നത് പോലെ തന്നെ പ്രവര്ത്തിക്കുന്ന ജനം ആയിരിക്കുക” അല്ലെങ്കില് “ദൈവം പ്രവര്ത്തിക്കുന്നതു പോലെ തന്നെ കാര്യങ്ങള് ചെയ്യുന്നവര് ആയിരിക്കുക” എന്നാണ്. * നിങ്ങള് ഞങ്ങളുടെ അനുകാരികള് ആയിത്തീര്ന്നു” എന്നത് നിങ്ങള് ഞങ്ങളുടെ മാതൃക പിന്തുടര്ന്ന്” അല്ലെങ്കില് “ഞങ്ങള് ചെയ്യുന്നത് നിങ്ങള് കണ്ടത് പോലെ തന്നെ നിങ്ങളും അതേ തരത്തില് ഉള്ള ദൈവീക കാര്യങ്ങളെ ചെയ്തു വരുന്നു” എന്ന് പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [3 യോഹന്നാന് 01:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/3jn/01/11.md) * [മത്തായി 23:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/23/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H310, H6213, G1096, G2596, G3401, G3402, G4160
## അനുസരിക്കാതിരിക്കുക, അനുസരിക്കാതിരിക്കുന്നു, അനുസരിക്കാതിരുന്നു, അനുസരണക്കേട്, അനുസരണം കെട്ട ### നിര്വചനം: ‘‘അനുസരിക്കാതിരിക്കുക” എന്ന പദം അധികാരത്തില് ഉള്ള ഒരുവന് കല്പ്പിക്കുകയോ നിര്ദേശിക്കുകയോ ചെയ്തതിനെ അനുസരിക്കാതെ ഇരിക്കുക എന്നര്ത്ഥം. ഇപ്രകാരം ചെയ്യുന്ന വ്യക്തി “അനുസരണം കെട്ടവന്” ആകുന്നു. * തന്നോട് പറഞ്ഞതായ കാര്യം അതുപോലെ ചെയ്യാതിരിക്കുന്നത് അനുസരണക്കേടു ആകുന്നു * അനുസരിക്കാതിരിക്കുക എന്നത് കല്പ്പിക്കപ്പെട്ട കാര്യം ചെയ്യുവാന് നിഷേധിക്കുക എന്നുള്ളതും കൂടെയാണ്. * ‘അനുസരണം കെട്ട” എന്ന പദം സ്വാഭാവികമായി അനുസരണംകെട്ടതോ മത്സരമുള്ളതോ ആയ സ്വഭാവത്തോടെയുള്ള വ്യക്തിയെ സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു. അതിന്റെ അര്ത്ഥം അവര് പാപം നിറഞ്ഞവരോ ദുഷ്ടന്മാരോ ആണെന്നാണ്. * “അനുസരണക്കേട്” എന്നത് “അനുസരിക്കാതിരിക്കുന്ന പ്രവര്ത്തി” അല്ലെങ്കില് “ദൈവം ആവശ്യപ്പെടുന്നതിന് വിരുദ്ധമായ പ്രവര്ത്തി” എന്നാണ് അര്ത്ഥം. * ഒരു “അനുസരണം കെട്ട ജനം” എന്നത് “അനുസരണക്കേടില് തുടരുന്ന ജനം” അല്ലെങ്കില് “ദൈവം കല്പ്പിക്കുന്നത് ചെയ്യുവാന് ആഗ്രഹിക്കാത്ത ജനം” എന്നു പരിഭാഷപ്പെടുത്താം. (കാണുക: [അധികാരം](kt.html#authority), [തിന്മ](kt.html#evil), [പാപം](kt.html#sin), [അനുസരിക്കുക](other.html#obey)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/13/20.md) * [അപ്പോ.പ്രവര്ത്തികള്26:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/26/19.md) * [കൊലോസ്സ്യര്:5-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/03/05.md) * [ലൂക്കോസ് 01:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/16.md) * [ലൂക്കോസ് 06:49](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/49.md) * [സങ്കീര്ത്തനങ്ങള്:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/089/030.md) ### ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[02:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/02/11.md)__ ദൈവം മനുഷ്യനോടു പറഞ്ഞത്, “നീ നിന്റെ ഭാര്യയെ ശ്രദ്ധിക്കുകയും എന്നെ __അനുസരിക്കാതിരിക്കുകയും__ ചെയ്തു.” * __[13:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/13/07.md)__ ജനം ഈ നിയമങ്ങളെ അനുസരിക്കുമെങ്കില്, ദൈവം അവരെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് വാഗ്ദത്തം ചെയ്തു. അവര് __അനുസരിക്കാതിരിക്കുമെങ്കില്__, ദൈവം അവരെ ശിക്ഷിക്കുകയും ചെയ്യും. * __[16:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/16/02.md)__ ഇസ്രയേല്യര്ദൈവത്തെ __അനുസരിക്കാതെ__ വന്നതുകൊണ്ട്, അവന്ശത്രുക്കള്അവരെ പരാജയപ്പെടുത്തുവാന്അനുവദിച്ചുകൊണ്ട് ശിക്ഷിച്ചു. * __[35:12](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/35/12.md)__ “മൂത്തമകന്പിതാവിനോട് പറഞ്ഞത്, “ഈ വര്ഷങ്ങളിലെല്ലാം ഞാന്അങ്ങേക്കുവേണ്ടി വിശ്വസ്തയോടുകൂടെ അദ്ധ്വാനിച്ചു! ഞാന്ഒരിക്കലും അങ്ങയോട് __അനുസരണക്കേട്__ കാണിച്ചിട്ടില്ല, എന്നിട്ടും ഇതുവരെ അങ്ങ് എനിക്ക് എന്റെ കൂട്ടുകാരുമായി സന്തോഷിക്കണ്ടതിനു ഒരു കുഞ്ഞാടിനെപ്പോലും എനിക്ക് തന്നിട്ടില്ല.” ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4784, H5674, G506, G543, G544, G545, G3847, G3876
## അനുസരിക്കുക, അനുസരിക്കുന്നു, അനുസരിച്ചു, അനുസരിക്കുന്ന, അനുസരണം, അനുസരണം ഉള്ളവന്, അനുസരണം ഉള്ള, അനുസരിക്കാതെ ഇരിക്കുക, അനുസരിക്കാതെ ഇരിക്കുന്നു, അനുസരണം ഇല്ലാത്ത, അനുസരണക്കേട്, അനുസരണം കെട്ട ### നിര്വചനം: “അനുസരിക്കുക” എന്ന പദം അര്ത്ഥമാക്കുന്നത് ആവശ്യമായത് അല്ലെങ്കില് കല്പ്പിച്ചത് ചെയ്യുക എന്നാണ്. “അനുസരണം ഉള്ളവന്” എന്ന പദം അനുസരിക്കുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. “അനുസരണം” എന്നത് അനുസരണം ഉള്ള വ്യക്തിയുടെ ഒരു സ്വഭാവ വിശേഷം ആകുന്നു. ചില സമയങ്ങളില് അത് ചില കാര്യങ്ങള് ചെയ്യരുത് എന്നു “മോഷണം ചെയ്യരുത്” എന്നുള്ളതില് കാണുന്നത് പോലെ ചെയ്യാതിരിക്കുവാന് എന്നുള്ളതും ആകുന്നു. * സാധാരണയായി “അനുസരിക്കുക” എന്ന പദം അധികാരത്തില് ഉള്ള ഒരു വ്യക്തിയുടെ ഉത്തരവുകള് അല്ലെങ്കില് നിയമങ്ങള് അനുസരിക്കുക എന്ന സാഹചര്യത്തില് ഉപയോഗിക്കുന്നവ ആകുന്നു. * ഉദാഹരണമായി, ഒരു രാജ്യം, രാഷ്ട്രം, അല്ലെങ്കില് എതെങ്കിലും സംഘടനയുടെ തലവന്മാര്, നിര്മ്മിക്കുന്ന നിയമങ്ങള് ജനം അനുസരിക്കുന്നു. * കുഞ്ഞുങ്ങള് അവരുടെ മാതാ പിതാക്കളെ അനുസരിക്കുന്നു, അടിമകള് അവരുടെ യജമാനന്മാരെ അനുസരിക്കുന്നു, ജനം ദൈവത്തെ അനുസരിക്കുന്നു, പ്രജകള് അവരുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്നു. * അധികാരത്തില് ഇരിക്കുന്ന ഒരു വ്യക്തി ജനം ചെയ്യുവാന് പാടില്ല എന്ന് ഉത്തരവ് നല്കുമ്പോള്, അത് ചെയ്യാതെ ഇരുന്നു അവര് അനുസരിക്കുന്നു. * അനുസരിക്കുക എന്നതു പരിഭാഷ ചെയ്യുവാന് ഉള്ള മാര്ഗ്ഗങ്ങളില് “കല്പ്പിച്ചിട്ടുള്ളവ ചെയ്യുക” അല്ലെങ്കില് “കല്പ്പനകള് അനുസരിക്കുക” അല്ലെങ്കില് “ദൈവം ചെയ്യുവാന് പറഞ്ഞിട്ടുള്ളവ ചെയ്യുക” എന്നിവ ഉള്പ്പെടുത്താം. “അനുസരണം ഉള്ള” എന്ന പദം “കല്പ്പിച്ചിട്ടുള്ളവ ചെയ്യുക” അല്ലെങ്കില് “ഉത്തരവുകള് പാലിക്കുക” അല്ലെങ്കില് “ദൈവം കല്പ്പിച്ചിട്ടുള്ളവ ചെയ്യുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [പ്രജ](other.html#citizen), [കല്പ്പന](kt.html#command), [അനുസരിക്കാതെ ഇരിക്കുക](other.html#disobey), [രാജ്യം](other.html#kingdom), [നിയമം](other.html#law)) ### ദൈവ വചന സൂചികകള്: * [അപ്പോ.05:29-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/05/29.md) * [അപ്പോ.06:7](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/06/07.md) * [ഉല്പ്പത്തി 28:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/28/06.md) * [യാക്കോബ് 01:22-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/01/22.md) * [യാക്കോബ് 02:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/02/10.md) * [ലൂക്കോസ് 06:46-48](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/46.md) * [മത്തായി 07:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/26.md) * [മത്തായി 19:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/19/20.md) * [മത്തായി 28:20](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/28/20.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[03:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/03/04.md)__ നോഹ ദൈവത്തെ __അനുസരിച്ചു__. താനും തന്റെ മൂന്നു പുത്രന്മാരും ദൈവം അവരോടു പറഞ്ഞ പ്രകാരം തന്നെ പടകു നിര്മ്മിച്ചു. * __[05:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/05/06.md)__ വീണ്ടും അബ്രഹാം ദൈവത്തെ __അനുസരിക്കുകയും__ മകനെ യാഗം അര്പ്പിക്കുവാന് ഒരുങ്ങുകയും ചെയ്തു. * __[05:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/05/10.md)__ “നീ (അബ്രഹാം) എന്നെ __അനുസരിച്ചതിനാല്__, നിന്റെ കുടുംബം മുഖാന്തിരം ലോകത്തില് ഉള്ള സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും. * __[05:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/05/10.md)__ എന്നാല് മിസ്രയീം ജനങ്ങള് ദൈവത്തെ വിശ്വസിക്കുകയോ അല്ലെങ്കില് തന്റെ കല്പ്പനകളെ __അനുസരിക്കുകയോ__ ചെയ്തില്ല. * __[13:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/13/07.md)__ ജനം ഈ നിയമങ്ങളെ __അനുസരിക്കും__ എങ്കില്, താന് അവരെ അനുഗ്രഹിക്കും എന്നും സംരക്ഷിക്കും എന്നും ദൈവം വാഗ്ദത്തം ചെയ്തു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1697, H2388, H3349, H4928, H6213, H7181, H8085, H8086, H8104, G191, G544, G3980, G3982, G4198, G5083, G5084, G5218, G5219, G5255, G5292, G5293, G5442
## അന്ധകാരം ### നിര്വചനം: “അന്ധകാരം” എന്ന പദത്തിന്റെ അക്ഷരീക അര്ത്ഥം പ്രകാശത്തിന്റെ അഭാവം എന്നാകുന്നു. ഈ പദത്തിന് വിവിധ ഉപമാന അര്ത്ഥങ്ങളും ഉണ്ട്. * ഒരു രൂപകാലങ്കാരമായി, “അന്ധകാരം” അര്ത്ഥമാക്കുന്നത് “അശുദ്ധി” അല്ലെങ്കില് “തിന്മ” അല്ലെങ്കില് “ആത്മീയ അന്ധത” എന്നാണ്. * പാപവും അസാന്മാര്ഗ്ഗവുമായി ബന്ധപ്പെട്ട ഏതിനെയും ഇതു സൂചിപ്പിക്കുന്നു. * “അന്ധകാരത്തിന്റെ വാഴ്ച” എന്ന പ്രയോഗം തിന്മയായ എല്ലാറ്റിനെയും സാത്താന്റെ ഭരണത്തെയും എന്നു സൂചിപ്പിക്കുന്നു. * “അന്ധകാരം” എന്ന പദം മരണത്തിനും ഉപമാനമായി ഉപയോഗിക്കാം. (കാണുക: [രൂപകാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md) * ദൈവത്തെ അറിയാത്ത ജനം “ഇരുളില് ജീവിക്കുന്നു” എന്നു പറയുന്നത്, അവര് നീതി എന്തെന്ന് ഗ്രഹിക്കുകയോ പരിശീലിക്കുകയോ ചെയ്യുന്നില്ല എന്നാണ്. * ദൈവം പ്രകാശവും (നീതി) അന്ധകാരത്തിന് (തിന്മ) പ്രകാശത്തെ ജയിപ്പിക്കുവാന് കഴിയാത്തതുമാണ്. * ദൈവത്തെ നിരാകരിച്ചവര്ക്കുള്ള ശിക്ഷയുടെ സ്ഥലം ചില സന്ദര്ങ്ങളില് “പുറമെയുള്ള ഇരുള്” എന്നു സൂചിപ്പിക്കാറുണ്ട്. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദം അക്ഷരീകമായി നിര്ദ്ധിഷ്ട ഭാഷയില്, വെളിച്ചത്തിന്റെ അഭാവത്തിനു നല്കിയിരിക്കുന്ന വാക്കു ഉപയോഗിച്ചു പരിഭാഷപ്പെടു ത്തുന്നത് ഉചിതമായിരിക്കും. ഈ പദം വെളിച്ചമില്ലാത്ത ഒരു മുറിയിലെ ഇരുട്ടിനെയൊ അല്ലെങ്കില് പ്രകാശമില്ലാത്ത ദിവസത്തിന്റെ സമയത്തെയൊ സൂചിപ്പിക്കുന്ന ഒരു പദമായിരിക്കും.. * ഉപമാനരൂപ പ്രയോഗത്തിനായി, പ്രകാശത്തിനു വിരുദ്ധമായി ഇരുളിന്റെ സ്വരൂപത്തെ സൂക്ഷിക്കേണ്ടത്, തിന്മയ്ക്കും വഞ്ചനയ്ക്കും വിരുദ്ധമായി നന്മയും സത്യവും എപ്രകാരമെന്നു വിശദമാക്കുന്നതിനു ഒരു മാര്ഗ്ഗമാണ്. * സാഹചര്യത്തിനു അനുസരിച്ച്, ഇതു പരിഭാഷപ്പെടുത്തുന്നതിനുള്ള ഇതര മാര്ഗ്ഗങ്ങള്, “ഇരുളിന്റെ അന്ധകാരം” (“പകല്വെളിച്ചത്തിന്റെ എതിരായുള്ളത്”) അല്ലെങ്കില് “രാത്രിയില് ഒന്നും തന്നെ കാണുവാന് കഴിയാത്തത് പോലെ” അല്ലെങ്കില് “അന്ധകാര സ്ഥലം പോലെ തിന്മ ആയത്” ആദിയായവയാണ്. (കാണുക: [അഴിമതി](other.html#corrupt), [വാഴ്ച](kt.html#dominion), [രാജ്യം](other.html#kingdom), [പ്രകാശം](other.html#light), [വീണ്ടെടുക്കുക](kt.html#redeem), [നീതി](kt.html#righteous)) ### ദൈവവചന സൂചികകള്: * [1 യോഹന്നാന്:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/01/05.md) * [1 യോഹന്നാന്:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/02/07.md) * [1 തെസ്സലോനിക്യര്:4-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/05/04.md) * [2 ശമുവേല് 22:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/22/10.md) * [കൊലൊസ്സ്യര്:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/01/13.md) * [യെശ്ശയ്യാവ് 05:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/05/29.md) * [യിരെമ്യാവ് 13:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/13/15.md) * [യോശുവ 24:7](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/24/07.md) * [മത്തായി 08:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/08/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H652, H653, H2816, H2821, H2822, H2825, H3990, H3991, H4285, H5890, H6205, G2217, G4652, G4653, G4655, G4656
## അന്യന്, അകറ്റുന്നു, അകറ്റപ്പെട്ട, വിദേശം, വിദേശി, വിദേശികള് ### നിര്വചനം: “വിദേശി” എന്ന പദം ഒരു വ്യക്തി തന്റെ സ്വന്തമല്ലാത്ത ഒരു രാജ്യത്ത് വസിക്കുന്നവന്എന്നു സൂചിപ്പിക്കുന്നു. വിദേശി എന്നതിനുള്ള മറ്റൊരു പേര് “അന്യന്” എന്നാകുന്നു. * പഴയ നിയമത്തില്, ഈ പദം പ്രത്യേകാല്താന്ജീവിച്ചു കൊണ്ടി രിക്കുന്ന ജന സമൂഹത്തില്നിന്നും വ്യത്യസ്തമായ ജനവിഭാഗത്തില്നിന്ന് വന്നിട്ടുള്ള ഏതൊരുവനെയും സൂചിപ്പിക്കുന്നു. * ഒരു വിദേശി എന്നത് ഒരു പ്രത്യേക മേഖലയിലെ ഭാഷയ്ക്കും സംസ്കാരത്തിനും വ്യത്യസ്തമായ നിലയില്ഉള്ള വ്യക്തി എന്നും സൂചിപ്പിക്കുന്നു. * ഉദാഹരണമായി, നവോമിയും അവളുടെ കുടുംബവും മോവാബിലേക്ക് പോയപ്പോള്, അവിടെ അവര്വിദേശികള്ആയിരുന്നു. നവോമിയും അവളുടെ മരുമകളായ രൂത്തും പില്ക്കാലത്ത് ഇസ്രയേലിലേക്ക് കടന്നു പോയപ്പോള്, അവിടെ രൂത്ത് ഒരു “വിദേശി” എന്നു വിളിക്കപ്പെട്ടു, കാരണം അവള് യഥാര്ത്ഥമായി ഇസ്രായേലില്നിന്നും ഉള്ളവള്ആയിരുന്നില്ല. * അപ്പോസ്തലനായ പൌലോസ് എഫെസ്യരോട് പറയുമ്പോള്, അവര്ക്രിസ്തുവിനെ അറിയുന്നതിന് മുന്പേ അവര്ദൈവത്തിന്റെ ഉടമ്പടിക്ക് “അന്യര്” ആയിരുന്നു. * ചില സന്ദര്ഭങ്ങളില്“വിദേശി” എന്നത് “അപരിചിതന്” എന്നു പരിഭാഷപ്പെടുത്തം, എന്നാല്അത് അറിയപ്പെടാത്തവനോ അപരിചിതനോ എന്നു സൂചിപ്പിക്കുവാന് മാത്രമായിരിക്കരുത്. ### ദൈവ വചന സൂചികകള്: * [2 ദിനവൃത്താന്തങ്ങള്02:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/02/17.md) * [അപ്പോ.പ്രവര്ത്തികള്07:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/29.md) * [ആവര്ത്തന പുസ്തകം 01:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/01/15.md) * [ഉല്പ്പത്തി 15:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/15/12.md) * [ഉല്പ്പത്തി 17:24-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/17/24.md) * [ലൂക്കോസ് 17:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/17/17.md) * [മത്തായി 17:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/17/24.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H312, H628, H776, H1471, H1481, H1616, H2114, H3363, H3937, H4033, H5236, H5237, H5361, H6154, H8453, G241, G245, G526, G915, G1854, G3581, G3927, G3941
## അന്വേഷിക്കുക, അന്വേഷിക്കുന്നു, അന്വേഷിച്ചു കൊണ്ടിരിക്കുന്ന, അന്വേഷിച്ചു ### നിര്വചനം: “അന്വേഷിക്കുക” എന്ന പദം അര്ത്ഥം നല്കുന്നത് എന്തിനെയോ ആരെയോ പ്രതീക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഭൂതകാല പദം “അന്വേഷിച്ചു” എന്നാണ്. എന്തെങ്കിലും ചെയ്യുവാനായി “കഠിനമായി പരിശ്രമിക്കുക” അല്ലെങ്കില് “ഒരു പരിശ്രമം നടത്തുക” എന്നും ഇത് അര്ത്ഥമാക്കുന്നു. * എന്തെങ്കിലും ചെയ്യുവാനായി ഒരു അവസരം “അന്വേഷിക്കുക” അല്ലെങ്കില് “തേടി നോക്കുക” എന്നുള്ളത് അത് ചെയ്യുവാന് വേണ്ടി “ഒരു സമയം കണ്ടെത്തുവാനായി പരിശ്രമം നടത്തുക” എന്ന് അര്ത്ഥം നല്കുന്നു. * “യഹോവയെ അന്വേഷിക്കുക” എന്നതിന്റെ അര്ത്ഥം “യഹോവയെ അറിയേണ്ടതിനും തന്നെ അനുസരിക്കുവാനായി പഠിക്കേണ്ടതിനും സമയവും ഊര്ജ്ജവും ചിലവഴിക്കുക” എന്ന് അര്ത്ഥം നല്കുന്നു. * “സംരക്ഷണം അന്വേഷിക്കുക” എന്നതിന്റെ അര്ത്ഥം “ആപത്തില് നിന്നും നിങ്ങളെ സംരക്ഷിക്കുന്ന ഒരു വ്യക്തിയെ അല്ലെങ്കില് സ്ഥലത്തെ കണ്ടു പിടിക്കുവാനായി പരിശ്രമം നടത്തുക” എന്ന് അര്ത്ഥം നല്കുന്നു. * “നീതി അന്വേഷിക്കുക” എന്നതിന്റെ അര്ത്ഥം “ജനങ്ങള് നീതിപൂര്വവും അല്ലെങ്കില് ന്യായമായും നടത്തപ്പെടുന്നു എന്നത് കാണുവാന് ഒരു പരിശ്രമം നടത്തുക” എന്ന് അര്ത്ഥം നല്കുന്നു. * “സത്യം അന്വേഷിക്കുക” എന്നതിന്റെ അര്ത്ഥം “സത്യം ആയത് എന്ത് എന്ന് കണ്ടുപിടിക്കുവാനായി ഒരു പരിശ്രമം നടത്തുക” എന്നാണ്. * “അനുഭാവം അന്വേഷിക്കുക” എന്നതിന്റെ അര്ത്ഥം “അനുഭാവം കണ്ടെത്തുവാന് പരിശ്രമം നടത്തുക” അല്ലെങ്കില് “ആരെയെങ്കിലും നിങ്ങള്ക്ക് സഹായം ചെയ്യേണ്ടതിനു ഉതകുന്നവ ചെയ്യുക” എന്നൊക്കെയാണ്. (കാണുക: [നീതി](kt.html#justice), [സത്യം](kt.html#true)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള് 10:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/10/13.md) * [അപ്പോ. 17:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/17/26.md) * [എബ്രായര് 11:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/11/05.md) * [ലൂക്കോസ് 11:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/11/09.md) * [സങ്കീര്ത്തനങ്ങള് 027:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/027/007.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H579, H1156, H1239, H1243, H1245, H1556, H1875, H2470, H2603, H2658, H2664, H2713, H3289, H7125, H7592, H7836, H8446, G327, G1567, G1934, G2052, G2212
## അപകീര്ത്തി, അപമാനപ്പെടുത്തുക, അപമാനപ്പെടുത്തി, അപകീര്ത്തി കരമായ ### വസ്തുതകള്: “അപകീര്ത്തി” എന്ന പദം ബഹുമാനവും ആദരവും നഷ്ടപ്പെട്ടതിനെ സൂചിപ്പിക്കുന്നു. * ഒരു മനുഷ്യന്പാപ പ്രവര്ത്തി ചെയ്യുമ്പോള്, അത് അവനെ അപമാനമുള്ള അല്ലെങ്കില് ബഹുമാനം നഷ്ടപ്പെട്ട സ്ഥിതിയിലാക്കുന്നു. * “അപകീര്ത്തി പരമായ” എന്ന പദം ഒരു പാപ പ്രവര്ത്തിയെയോ അല്ലെങ്കില് അത് ചെയ്ത വ്യക്തിയെയോ സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു. * ചില സന്ദര്ഭങ്ങളില് നന്മ പ്രവര്ത്തികള് ചെയ്യുന്ന വ്യക്തിയെയും അപമാനപ്പെടുത്തുവാനോ ലജ്ജിതനാക്കുവാനോ ഹേതുവാകുന്ന രീതിയില് നടത്താറുണ്ട്. * ഉദാഹരണമായി, യേശു കുരിശില് കൊല്ലപ്പെട്ടപ്പോള്, അത് മരണത്തിന്റെ ഹീനമായ ഒരു രീതിയിലായിരുന്നു. ഈ അപമാനം പ്രാപിക്കത്തക്ക വിധം യേശു യാതൊരു തെറ്റും ചെയ്തിരുന്നില്ല. “അപകീര്ത്തി” എന്ന പദത്തിന്റെ പരിഭാഷയില് “ലജ്ജ” അല്ലെങ്കില് ‘‘അനാദരവ്” എന്നും ഉള്പ്പെടുത്താം. “അപകീര്ത്തി പരമായ” എന്നത് പരിഭാഷപ്പെടുത്തുവാന് “ലജ്ജാപൂര്ണമായ” അല്ലെങ്കില് “അനാദരവുള്ള” എന്നിവയും ഉള്പ്പെടുത്താം. (കാണുക: [അനാദരവ്](other.html#dishonor), [ആദരവ്](kt.html#honor), [ലജ്ജ](other.html#shame)) ### ദൈവവചന സൂചികകള്: * [1 തിമോത്തിയോസ് 03:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/03/06.md) * [ഉല്പ്പത്തി 34:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/34/06.md) * [എബ്രായര്:23-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/11/23.md) * [വിലാപങ്ങള്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/lam/02/01.md) * [സങ്കീര്ത്തനങ്ങള്:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/022/006.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H954, H1984, H2490, H2617, H2659, H2781, H2865, H3637, H3971, H5007, H5034, H5039, H6031, H7036, G149, G819, G3680, G3856
## അപമാനം, അപമാനപ്പെടുത്തുന്നു, അപമാനപ്പെടുത്തി, ,അപകീര്ത്തിപരമായ ### നിര്വചനം: “അപമാനം” എന്ന പദം ആര്ക്കെങ്കിലും അനാദരവായ നിലയില് എന്തെങ്കിലും ചെയ്യുന്നത് എന്നാണ് അര്ത്ഥം. ഇതു ആ വ്യക്തിക്ക് നാണക്കേടോ അനാദരവോ ഉണ്ടാക്കാം. * ”അപകീര്ത്തി പരമായ” എന്ന പദം ലജ്ജാകരമായതോ വേറൊരാള്ക്ക് അനാദരവു ഉണ്ടാക്കുന്നതോ ആയ പ്രവര്ത്തി എന്നാണു അര്ത്ഥം. * ചില സന്ദര്ഭങ്ങളില് “അപകീര്ത്തിപരമായ” എന്നത് പ്രാധാന്യമ ര്ഹിക്കുന്നതായ യാതൊന്നിനും ഉപകാരപ്രദമല്ലാത്ത വിഷയങ്ങളെ സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു. * കുഞ്ഞുങ്ങള് അവരുടെ മാതാപിതാക്കന്മാരെ ബഹുമാനിക്കുവാനും അനുസരിക്കുവാനും നിര്ദേശിക്കപ്പെട്ടിരിക്കുന്നു. കുഞ്ഞുങ്ങള് അനുസരിക്കാതെ ഇരിക്കുമ്പോള്, അവര് അവരുടെ മാതാപിതാക്കളെ അപമാനപ്പെടുത്തുന്നു. അവരുടെ മാതാപിതാക്കളെ ബഹുമാനിക്കാത്ത രീതിയില് അവരെ കൈകാര്യം ചെയ്യുന്നു. * ഇസ്രയേല്യര്അസത്യദൈവങ്ങളെ ആരാധിക്കുകയും അസാന്മാര്ഗ്ഗിക സ്വഭാവം പുലര്ത്തുകയും ചെയുക വഴി യഹോവയെ അനാദരിച്ചു. * തനിക്കു ഭൂതം ബാധിച്ചിട്ടുണ്ടെന്ന് പറയുക വഴി യഹൂദന്മാര് യേശുവിനോട് അനാദരവ് കാണിച്ചു. * ഇതു “ആദരവ് കാണിക്കാതിരിക്കുക”, അല്ലെങ്കില് “ബഹുമാനമില്ലാതെ ഇടപെടുക” എന്നു പരിഭാഷപ്പെടുത്താം. * “അനാദരവ്” എന്ന നാമപദം “ബഹുമാനമില്ലായ്മ” അല്ലെങ്കില് “ബഹുമാന നഷ്ടം” എന്നു പരിഭാഷപ്പെടുത്താം. * സാഹചര്യത്തിനു അനുസരിച്ച്, “അപകീര്ത്തിപരമായ” എന്നത് “ബഹുമാനമില്ലാത്ത” അല്ലെങ്കില് “ലജ്ജാകരമായ” അല്ലെങ്കില് “മൂല്യമില്ലാത്ത” അല്ലെങ്കില് “വിലയില്ലാത്ത” എന്നും പരിഭാഷപ്പെടുത്താം. (കാണുക: [മാനനഷ്ടം](other.html#disgrace), [ബഹുമാനം](kt.html#honor)) ### ദൈവവചന സൂചികകള്: * [1 കൊരിന്ത്യര്:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/04/10.md) * [1 ശമുവേല്:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/20/32.md) * [2 കൊരിന്ത്യര്:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/06/08.md) * [യെഹസ്കേല്:6-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/22/06.md) * [യോഹന്നാന്:48-49](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/08/48.md) * [ലേവ്യപുസ്തകം 18:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/18/06.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1540, H2490, H2781, H3637, H3639, H5006, H5034, H6172, H6173, H7034, H7036, H7043, G818, G819, G820, G2617
## അപമാനിക്കുക, അപമാനപ്പെടുത്തുക, അവഹേളനം ### വസ്തുതകള്: അപമാനിക്കുക” എന്ന പദം അര്ത്ഥം നല്കുന്നത് ഒരുവനെ ലജ്ജിതന്അല്ലെങ്കില്അപമാനിതന്ആക്കുക എന്നാണു. ഇത് സാധാരണയായി പരസ്യമായി ചെയ്യുന്നു. ഒരു വ്യക്തിയെ പരിഹസിക്കുന്നതിനെ “അവഹേളനം” എന്ന് പറയുന്നു. ദൈവം ഒരുവനെ താഴ്ത്തുന്നു എന്നതിന്റെ അര്ത്ഥം, അത് ഒരു അഹങ്കാരിയായ വ്യക്തി തന്റെ അഹങ്കാരത്തില്നിന്നു മോചിതനാകാനുള്ള പരിശ്രമത്തില്പരാജിതനാകുമ്പോള്തന്റെ അഹങ്കാരത്തെ അതിജീവിക്കേണ്ടതിനു ദൈവം സഹായിക്കുന്നു എന്നാണ്. ഇത് ഒരു വ്യക്തിയെ ഉപദ്രവിക്കുന്ന രീതിയില്ചെയ്യുന്ന അവഹേളിക്കുന്നതില്നിന്നും വ്യത്യസ്തമാണ്. * ”അപമാനിക്കുക”എന്നത് ‘’ലജ്ജ” അല്ലെങ്കില്“ലജ്ജിതനാക്കുക” അല്ലെങ്കില്“അന്ധാളിപ്പിക്കുക” എന്ന് പരിഭാഷ ചെയ്യാം. * സാഹചര്യം അനുസരിച്ച്, “അവഹേളനം” എന്ന പദം പരിഭാഷ ചെയ്യുന്നതില്“ലജ്ജ” അല്ലെങ്കില്“തരം താഴ്ത്തുക” അല്ലെങ്കില്“അപമാനിതനാക്കുക” എന്നീ രീതികള്ഉള്പ്പെടുത്താം. (കാണുക: [അപമാനം](other.html#disgrace), [താഴ്മ](kt.html#humble), [ലജ്ജ](other.html#shame)) ### ദൈവ വചന സൂചികകള്: * [ആവര്ത്തനപുസ്തകം 21:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/21/13.md) * [എസ്രാ 09:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezr/09/05.md) * [സദൃശവാക്യങ്ങള്25:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/25/07.md) * [സങ്കീര്ത്തനങ്ങള് 006:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/006/008.md) * [സങ്കീര്ത്തനങ്ങള്123:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/123/003.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H937, H954, H1421, H2778, H2781, H3001, H3637, H3639, H6030, H6031, H6256, H7034, H7043, H7511, H7817, H8216, H8213, H8217, H8589, G2617, G5014
## അപവാദം, അപവാദങ്ങള്, അപവാദം പറഞ്ഞു, അപവാദികള്, അപവാദം പറച്ചില്, അപവാദകരമായ ### നിര്വചനം: ഒരു അപവാദത്തില് വേറെ ഒരാളെ കുറിച്ച് നിഷേധാത്മകമായ, അപമാനം വരുത്തുന്ന കാര്യങ്ങള് പ്രസ്താവിക്കുന്നത് (എഴുതുകയല്ല) ഉള്പ്പെടുന്നു. അപ്രകാരം ഉള്ള കാര്യങ്ങള് രു വ്യക്തിയെ കുറിച്ച് പറയുന്നതിന് (എഴുതുന്നതിനു അല്ല) ആ വ്യക്തിയെ കുറിച്ച് അപവാദം പറയുന്നു എന്ന് പറയുന്നു. അതുപോലെ ഉള്ള കാര്യങ്ങള്പ്രസ്താവിക്കുന്ന വ്യക്തിയെ അപവാദി എന്ന് പറയുന്നു. * അപവാദം എന്ന് പറയുന്നത് ഒരു ശരിയായ വിവരം അല്ലെങ്കില് അല്ലെങ്കില് ഒരു തെറ്റായ കുറ്റപ്പെടുത്തല് ആയിരിക്കാം, എന്നാല് അതിന്റെ പരിണിത ഫലം എന്നത് മറ്റുള്ളവര്ക്ക് അപവാദം പ്രസ്താവിക്കപ്പെട്ടതായ വ്യക്തിയോട് ഒരു നിഷേധാത്മകമായ ചിന്താഗതി ഉളവാകുവാന് ഇടവരുത്തും എന്നുള്ളതാണ്. * “അപവാദം പറയുക” എന്നുള്ളത് “എതിരായി സംസാരിക്കുക” അല്ലെങ്കില്“ദോഷകരമായ വിവരണം പരത്തുക” അല്ലെങ്കില്“അപമാനപ്പെടുത്തുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * അപവാദം പറയുന്ന ഒരു വ്യക്തിയെ “വിവരം നല്കുന്ന ആള്” അല്ലെങ്കില്ഒരു “ഏഷണിക്കാരന്” എന്ന് വിളിക്കുന്നു. (കാണുക: [നിന്ദ](kt.html#blasphemy)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്04:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/04/12.md) * [1 തിമോത്തിയോസ് 03:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/03/11.md) * [2 കൊരിന്ത്യര്06:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/06/08.md) * [മര്ക്കോസ് 07:20-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/07/20.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1681, H1696, H1848, H3960, H5006, H5791, H7270, H7400, H8267, G987, G988, G1228, G1426, G2636, G2637, G3059, G3060, G6022
## അപ്പം ### നിര്വചനം: അപ്പം എന്നത് മാവും വെള്ളവും എണ്ണയും ചേര്ത്ത് കുഴച്ചുണ്ടാക്കിയ തില് നിന്നും ഉണ്ടാക്കുന്ന ഭക്ഷണമാണ്. കുഴച്ചമാവ് തുടര്ന്നു അപ്പമാക്കി പാകപ്പെടുത്തിയെടുക്കുന്നു. * “അപ്പനുറുക്ക്” എന്നു വരുന്നത് “അപ്പക്കഷണം” എന്നാണ് അര്ത്ഥമാക്കുന്നത്. * അപ്പത്തിന്റെ മാവ് എന്നത് യീസ്റ്റ് മുതലായ വസ്തുക്കള്മൂലം ഉണ്ടാക്കിയ പൊങ്ങിയ മാവ് ആണ്. * യീസ്റ്റ് ഇല്ലാതെയും അപ്പമുണ്ടാക്കാം, എന്നാലത് പൊങ്ങി വരികയില്ല. ദൈവവചനത്തില് ഇതിനെ “പുളിപ്പില്ലാത്ത അപ്പം” എന്നു വിളിക്കുകയും ഇതിനെ യഹൂദന്മാരുടെ പെസഹ ഭക്ഷണത്തില്ഉപയോഗിക്കയും ചെയ്തിരുന്നു. * ദൈവവചന കാലഘട്ടത്തിലെ നിരവധി ജനങ്ങളുടെ പ്രധാന ഭക്ഷണം അപ്പം ആകയാല്, ദൈവവചനത്തില്ഭക്ഷണം എന്നതിന് പൊതുവായി അപ്പം എന്ന പദം ഉപയോഗിച്ചിരുന്നു. (കാണുക:[ഉപലക്ഷണാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-synecdoche/01.md)) * “കാഴ്ചയപ്പം” എന്ന പദം സമാഗമാനകൂടാരത്തില്അല്ലെങ്കില്ദേവാലയത്തില് സ്വര്ണ്ണമേശയുടെ മുകളില്വെയ്ക്കുന്ന ദൈവത്തിനര്പ്പിക്കുന്ന ബലിയായ പന്ത്രണ്ടു അപ്പങ്ങളെ സൂചിപ്പിക്കുന്നു. ഈ അപ്പങ്ങള്ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്നു, ഇവ പുരോഹിതന്മാര്ക്കു മാത്രമേ ഭക്ഷിക്കുവാന്അനുവാദമുള്ളു. ഇതു “ദൈവം അവരുടെ ഇടയില്വസിച്ചു എന്നു അപ്പം കാണിക്കുന്നു” എന്നു പരിഭാഷപ്പെടുത്താം. “സ്വര്ഗ്ഗത്തില്നിന്നുള്ള അപ്പം”എന്ന ഉപമാന പദം ഇസ്രയേല്ജനം മരുഭൂമിയില്അലഞ്ഞുതിരിയുമ്പോള്ദൈവം അവര്ക്ക് നല്കിയ “മന്ന” എന്ന വെളുത്ത പ്രത്യേക ഭക്ഷണത്തെ സൂചിപ്പിക്കുന്നു. * യേശുവും തന്നെ “സ്വര്ഗ്ഗത്തില്നിന്നും ഇറങ്ങിവന്ന അപ്പം” എന്നും “ജീവന്റെ അപ്പം” എന്നും വിളിച്ചിരുന്നു. തന്റെ മരണത്തിനു മുന്പു യേശുവും തന്റെ ശിഷ്യന്മാരും പെസഹ ഭക്ഷണം കഴിക്കുമ്പോള്, മുറിവേല്പ്പിക്കപ്പെട്ടു ക്രൂശില്കൊലപ്പെടുത്തപ്പെടുന്ന തന്റെ ശരീരത്തെ പുളിപ്പില്ലാത്ത പെസഹ അപ്പത്തോട് സാമ്യപ്പെടുത്തിയിരുന്നു. മിക്കവാറും “അപ്പം” എന്നത് കൂടുതല്സാമാന്യമായി “ഭക്ഷണം” എന്നു പരിഭാഷപ്പെടുത്താം. (കാണുക: [പെസഹ](kt.html#passover), [സമാഗമാനകൂടാരം](kt.html#tabernacle), [ദേവാലയം](kt.html#temple), [പുളിപ്പില്ലാത്ത അപ്പം](kt.html#unleavenedbread), [യീസ്റ്റ്](other.html#yeast)) ### ദൈവവചന സൂചികകള്: * [അപ്പോ:പ്രവര്ത്തികള്02:46-47](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/02/46.md) * [അപ്പോ.പ്രവര്ത്തികള്27:33-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/27/33.md) * [പുറപ്പാട് 16:13=15](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/16/13.md) * [ലൂക്കോസ് 09:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/09/12.md) * [മര്ക്കോസ് 06:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/37.md) * [മത്തായി 04:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/04/01.md) * [മത്തായി 11:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/18.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2557, H3899, H4635, H4682, G106, G740, G4286
## അഭയം, അഭയാര്ഥി, അഭയാര്ത്ഥികള്, അഭയകേന്ദ്രം, അഭയ കേന്ദ്രങ്ങള്, അഭയം നല്കിയ, അഭയം നല്കല് ### നിര്വചനം: “അഭയം” എന്ന പദം സൂചിപ്പിക്കുന്നത് സുരക്ഷിത സാഹചര്യവും സംരക്ഷണവും ഉള്ള ഒരു സ്ഥലം എന്നാണ്. ഒരു “അഭയാര്ഥി” എന്ന ആള് ഒരു സുരക്ഷിത സ്ഥലം അന്വേഷിക്കുന്ന വ്യക്തി ആകുന്നു. ഒരു “അഭയ കേന്ദ്രം” എന്നത് കാലാവസ്ഥയില് നിന്നും ആപത്തുകളില് നിന്നും സംരക്ഷണം നല്കുന്ന ഒരു സ്ഥലം എന്ന് സൂചിപ്പിക്കുന്നു. * ദൈവ വചനത്തില്, തന്റെ ജനത്തിനു സുരക്ഷിതമായ, സംരക്ഷണം നല്കുന്ന, പരിപാലനം നല്കുന്ന ഒരു സങ്കേതമായി ദൈവത്തെ അടിക്കടി സൂചിപ്പിക്കുന്നു. * “സാങ്കേത നഗരം” എന്ന പദം പഴയ നിയമത്തില് ബദ്ധവശാല് ഒരുവന് ഒരാളെ കൊന്നുകളഞ്ഞാല് അവനെ പ്രതികാരം ചെയ്തു കൊല്ലുവാന്ശ്രമിക്കുന്ന ആളുകളുടെ കയ്യില് നിന്നും സംരക്ഷണം നല്കുവാന് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില് 0ന്ന് എന്ന് സൂചിപ്പിക്കുന്നു. * ഒരു “അഭയ കേന്ദ്രം” എന്നത് സാധാരണയായി ആളുകളില് നിന്നും അല്ലെങ്കില് മൃഗങ്ങളില് നിന്നും സുരക്ഷ നല്കുന്നതിനു നിര്മ്മിച്ചിരിക്കുന്ന കെട്ടിടം അല്ലെങ്കില് മേല്ക്കൂര ആദിയായ ഭൌതിക നിര്മ്മതി ആകുന്നു. * ചില സന്ദര്ഭങ്ങളില് “അഭയം” എന്നത് “സംരക്ഷണം” എന്ന്, ലോത്ത് തന്റെ അതിഥികള് തന്റെ മേല്ക്കൂരയ്ക്കു കീഴ്” അഭയത്തില്ആകുന്നു എന്ന് പറയുമ്പോള് അര്ത്ഥം നല്കുന്നതു പോലെ ആണ്. താന് പറഞ്ഞത് അവര് സുരക്ഷിതര് ആയിരിക്കണം എന്തുകൊണ്ടെന്നാല് അവര് തന്റെ കുടുംബത്തില് ഉള്ള അംഗങ്ങള് എന്നപോലെ താന് അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തില് ആയിരിക്കുന്നു എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * “സങ്കേതം” എന്ന പദം “സുരക്ഷിത സ്ഥലം” അല്ലെങ്കില് “സംരക്ഷിത സ്ഥലം” എന്ന് പരിഭാഷ ചെയ്യാം. * “അഭയാര്ഥികള്” എന്നത് തങ്ങളുടെ സ്വന്ത വാസസ്ഥലം വിട്ടു അപകടകരമായ സാഹചര്യങ്ങളില് നിന്ന് രക്ഷപ്പെടുന്നതിനെ സൂചിപ്പിക്കുന്നു, ഇതിനെ “അന്യര്”, “ഭവന രഹിതരായ ജനം”, അല്ലെങ്കില് “പ്രവാസികള്” എന്ന് പരിഭാഷ ചെയ്യാം. * സാഹചര്യം അനുസരിച്ച്, “അഭയം” എന്ന പദം “സംരക്ഷണം നല്കുന്നത്” അല്ലെങ്കില് “സുരക്ഷ” അല്ലെങ്കില് “സംരക്ഷിത സ്ഥലം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഇത് ഒരു ഭൌതിക നിര്മ്മിതിയെ സൂചിപ്പിക്കുക ആണെങ്കില്, “അഭയ കേന്ദ്രം” എന്നതു “സുരക്ഷിത കെട്ടിടം” അല്ലെങ്കില് “സുരക്ഷ ഭവനം” എന്നും പരിഭാഷ ചെയ്യാം. * “സുരക്ഷിത ഭവനത്തിലേക്ക്” എന്ന പദസഞ്ചയം “സുരക്ഷിതമായ ഒരു സ്ഥലത്തിലേക്ക്” അല്ലെങ്കില് സംരക്ഷണം നല്കുന്ന ഒരു സ്ഥലത്തിലേക്കു” എന്ന് പരിഭാഷ ചെയ്യാം. * സുരക്ഷ കണ്ടു പിടിക്കുക” അല്ലെങ്കില് “സുരക്ഷ കണ്ടെത്തുക” അല്ലെങ്കില് “അഭയം പ്രാപിക്കുക” എന്നത് “സുരക്ഷിത സ്ഥാനം കണ്ടെത്തുക” അല്ലെങ്കില് “ഒരു വ്യക്തിയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [2 ശമുവേല്:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/22/03.md) * [ആവര്ത്തന പുസ്തകം 32:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/32/37.md) * [യെശ്ശയ്യാവ് 23:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/23/13.md) * [യിരെമ്യാവ് 16:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/16/19.md) * [സംഖ്യാപുസ്തകം 35:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/35/24.md) * [സങ്കീര്ത്തനങ്ങള് 046:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/046/001.md) * [സങ്കീര്ത്തനങ്ങള് 028:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/028/006.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2620, H4268, H4498, H4585, H4733, H4869
## അഭിമാനം, അഭിമാനത്തോടു കൂടെ, അഹങ്കാരം, അഹങ്കാരം നിറഞ്ഞ ### നിര്‍വചനം: “അഭിമാനം” എന്നും “അഹങ്കാരം നിറഞ്ഞ” എന്നും ഉള്ള പദങ്ങള്‍ ഒരുവന്‍ തന്നെക്കുറിച്ച് സ്വയം വളരെ ഉന്നത ഭാവത്തില്‍ ചിന്തിക്കുന്നത്, പ്രത്യേകാല്‍, താന്‍ മറ്റുള്ളവരേക്കാള്‍ ഈറ്റവും നല്ലവന്‍ ആണെന്ന് ചിന്തിക്കുന്നത് ആകുന്നു. * ഒരു അഹങ്കാരിയായ വ്യക്തി തന്‍റെ തെറ്റുകളെ അംഗീകരിക്കാറില്ല. താന്‍ താഴ്മ ഉള്ളവന്‍ അല്ല. * അഹംഭാവം എന്നത് മറ്റുള്ള രീതികളില്‍ ദൈവത്തെ അനുസരിക്കാതെ ഇരിക്കുവാന്‍ നടത്തും. * “അഭിമാനം” എന്നും “അഹങ്കാരം” എന്നും ഉള്ള പദങ്ങള്‍ നേടിയെടുത്ത കാര്യം സംബന്ധിച്ച് നിങ്ങളെ ക്കുറിച്ച് “അഭിമാനം” കൊള്ളുന്നു എന്നും നിങ്ങളുടെ മക്കളെ കുറിച്ച് “അഭിമാനം” കൊള്ളുന്നു എന്നും പറയാറുള്ളത് പോലെ ക്രിയാത്മക നിലയില്‍ ഉപയോഗിക്കാം. “നിങ്ങളുടെ തൊഴിലില്‍ അഭിമാനം കൊള്ളുക” എന്ന പദപ്രയോഗം അര്ത്ഥം നല്‍കുന്നത് നിങ്ങള്‍ ചെയ്യുന്ന ജോലി നന്നായി ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തുക എന്നാണ്. * ഒരുവന്‍ താന്‍ ചെയ്ത കാര്യത്തെ കുറിച്ച് അഹങ്കാരം ഉള്ളവന്‍ ആകാതെ അഭിമാനം ഉള്ളവന്‍ ആയിരിക്കുവാന്‍ കഴിയും. ചില ഭാഷകളില്‍ “അഭിമാനം” എന്ന ഈ രണ്ടു പദങ്ങള്‍ക്കും വ്യത്യസ്തമായ വാക്കുകള്‍ ഉണ്ടായിരിക്കും. “അഹങ്കാരം ഉള്ള” എന്നത് എപ്പോഴും “അഹന്ത ഉള്ള” അല്ലെങ്കില്‍ “ഗര്‍വ്വം ഉള്ള” അല്ലെങ്കില്‍“സ്വാര്‍ത്ഥ-പ്രധാനിയായ” എന്നിങ്ങനെ നിഷേധാത്മക ഭാവം ഉള്ളതായിരിക്കും. ### പരിഭാഷ നിര്‍ദേശങ്ങള്‍: * “അഹങ്കാരം” എന്ന നാമപദം “അഹന്ത” അല്ലെങ്കില്‍ “ഗര്‍വ്വം” അല്ലെങ്കില്‍ സ്വാര്‍ത്ഥ-പ്രാധാന്യം” എന്നിങ്ങനെ പരിഭാഷ നല്‍കാം.. * മറ്റു സന്ദര്‍ഭങ്ങളില്‍, “അഭിമാനം” എന്ന നിലയില്‍ “സന്തോഷം” അല്ലെങ്കില്‍ “തൃപ്തി” അല്ലെങ്കില്‍ “ആഹ്ലാദം” എന്നിങ്ങനെ പരിഭാഷ നല്‍കാം. * ’അഭിമാനം കൊള്ളുക” എന്നുള്ളത് “സന്തോഷത്തോടു കൂടെ” അല്ലെങ്കില്‍ തൃപ്തിയോടു കൂടെ” അല്ലെങ്കില്‍ സന്തോഷത്തോടു കൂടെ (ചെയ്തു തീര്‍ത്ത കാര്യങ്ങളെ കുറിച്ച്)” എന്ന് പരിഭാഷ ചെയ്യാം. * “നിങ്ങളുടെ തൊഴിലില്‍ അഭിമാനം കൊള്ളുക” എന്ന പദസഞ്ചയം, “നിങ്ങളുടെ ജോലി നന്നായി ചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തുക” എന്ന് പരിഭാഷ ചെയ്യാവുന്നത് ആണ്. * “യഹോവയില്‍ ആനന്ദിക്കുക” എന്ന പദപ്രയോഗം “യഹോവ ചെയ്ത എല്ലാ അത്ഭുത പ്രവര്‍ത്തികള്‍ നിമിത്തം ആനന്ദം കൊള്ളുക” അല്ലെങ്കില്‍“ യഹോവ എത്രമാത്രം അത്ഭുതവാന്‍ ആ യിരിക്കുന്നു എന്ന് വിസ്മയം കൊള്ളുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. (കാണുക: [അഹന്ത](other.html#arrogant), [താഴ്മ](kt.html#humble), [സന്തോഷം](other.html#joy)) ### ദൈവ വചന സൂചികകള്: * [1 തിമോത്തിയോസ് 03:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/03/06.md) * [2 കൊരിന്ത്യര്‍ :12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/01/12.md) * [ഗലാത്യര്‍:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/06/03.md) * [യെശ്ശയ്യാവ് 13:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/13/19.md) * [ലൂക്കൊസ് 01:50-51](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/50.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്‍: * __[04:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/04/02.md)__ അവര്‍ വളരെ __അഹങ്കാരികളും__ ദൈവം പറഞ്ഞ കാര്യങ്ങളെ കുറിച്ച് ശ്രദ്ധ ഇല്ലാത്തവരും ആയിരുന്നു. * __[34:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/34/10.md)__ അനന്തരം യേശു പറഞ്ഞത്, ഞാന്‍ നിങ്ങളോട് സത്യം പറയുന്നു, ദൈവം ചുങ്കക്കാരന്‍റെ പ്രാര്‍ത്ഥന കേള്ക്കുകയും അവനെ നീതിമാന്‍ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ താന്‍ മത ത്തലവന്‍റെ പ്രാര്‍ത്ഥന ഇഷ്ടപ്പെട്ടില്ല. __അഹങ്കരികളായ__ ഏവരെയും ദൈവം താഴ്ത്തും, ത്തന്നെത്താന്‍ താഴ്ത്തുന്ന ഏവരെയും താന്‍ ഉയര്‍ത്തുകയും ചെയ്യും.” ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1341, H1343, H1344, H1346, H1347, H1348, H1349, H1361, H1362, H1363, H1364, H1396, H1466, H1467, H1984, H2086, H2087, H2102, H2103, H2121, H3093, H3238, H3513, H4062, H1431, H4791, H5965, H7293, H7295, H7312, H7342, H7311, H7407, H7830, H8597, G212, G1391, G1392, G2744, G2745, G2746, G3173, G5187, G5229, G5243, G5244, G5308, G5309, G5426, G5450
## അഭിവൃദ്ധിപ്പെടുക, അഭിവൃദ്ധിപ്പെട്ട, അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുന്ന, അഭിവൃദ്ധി, അഭിവൃദ്ധി ഉള്ള ### നിര്‍വചനം: “അഭിവൃദ്ധിപ്പെടുക” എന്ന പദം സാധാരണയായി, ശാരീരികമായും ആത്മീയമായും നന്നായി ജീവിക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ഒരു ജനതയോ അല്ലെങ്കില്‍ രാജ്യമോ “അഭിവൃദ്ധിയില്‍” ആയിരിക്കുന്നു എന്നത്, അവര്‍ ഥനാഢ്യരും അവര്‍ വിജയകരം ആയിത്തീരണം എന്ന് ഉള്ളതിന് ആവശ്യമായത് ഒക്കെയും ഉള്ളവരും ആണ് എന്ന് അര്ത്ഥം നല്‍കുന്നു. അവര്‍ “സമൃദ്ധി” അനുഭവിച്ചു കൊണ്ടിരിക്കുന്നു. “അഭിവൃദ്ധി ഉള്ള” എന്ന പദം സാധാരണയായി പണവും വസ്തുക്കളും സമ്പാദിക്കുന്നതില്‍ വിജയികളും അല്ലെങ്കില്‍ ജനം നന്നായി ജീവിക്കുന്നതിനു ആവശ്യമായ സകലവും ഉല്‍പ്പാദിപ്പിക്കുന്നത് എന്നും സൂചിപ്പിക്കുന്നു. * ദൈവ വചനത്തില്‍, “അഭിവൃദ്ധി ഉള്ള” എന്ന പദം നല്ല ആരോഗ്യവും മക്കള്‍ ഉള്ളവരായി അനുഗ്രഹിക്കപ്പെട്ടതും ആയതിനെ ഉള്‍പ്പെടുത്തുന്നു. * ഒരു “അഭിവൃദ്ധി” ഉള്ള പട്ടണം അല്ലെങ്കില്‍ രാജ്യം എന്നത് ധാരാളം ജനങ്ങള്‍ ഉള്ളതും, നല്ല ഭക്ഷ്യോല്‍പ്പാദനം ഉള്ളതും ധാരാളം ധന വിനിയോഗം നല്‍കുന്ന വാണിജ്യ വ്യവസായങ്ങള്‍ ഉള്ളതും ആയത് എന്നാണ് അര്‍ത്ഥം. * ദൈവ വചനം പഠിപ്പിക്കുന്നത് ഒരു വ്യക്തി ദൈവത്തിന്‍റെ ഉപദേശങ്ങള്‍ അനുസരിക്കുമ്പോള്‍ ആത്മീയമായി അഭിവൃദ്ധി പ്രാപിക്കുന്നു എന്നാണ്. താന്‍ സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും അനുഗ്രഹങ്ങളും അനുഭവിക്കും. ദൈവം എല്ലായ്പ്പോഴും ജനങ്ങള്‍ക്ക് ഭൌതികമായ സമ്പത്ത് നല്‍കാറില്ല, എന്നാല്‍ താന്‍ എല്ലായ്പ്പോഴും ആത്മീയമായ അഭിവൃദ്ധി തന്‍റെ വഴികളെ പിന്തുടരുന്നതിന് അനുസരിച്ച് നല്‍കുന്നു. * സാഹചര്യം അനുസരിച്ച്, “അഭിവൃദ്ധി” എന്ന പദം “ആത്മീയമായി വിജയം പ്രാപിക്കുക” അല്ലെങ്കില്‍ “ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുക” അല്ലെങ്കില്‍ “നന്മയായത് അനുഭവിക്കുക” അല്ലെങ്കില്‍ “നന്നായി ജീവിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “അഭിവൃദ്ധി പ്രാപിച്ച” എന്ന പദസഞ്ചയം “വിജയകരമായ” അല്ലെങ്കില്‍ “സാമ്പത്തികമായ” അല്ലെങ്കില്‍ “ആത്മീയമായി ഫലപ്രദമായ” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “അഭിവൃദ്ധി” എന്നത് “ക്ഷേമം” അല്ലെങ്കില്‍ “സമ്പത്ത്” അല്ലെങ്കില്‍ “വിജയം” അല്ലെങ്കില്‍ “കവിയുന്ന അനുഗ്രഹങ്ങള്‍” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. (കാണുക: [അനുഗ്രഹിക്കുക](kt.html#bless), [ഫലം](other.html#fruit), [ആത്മാവ്](kt.html#spirit)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള് 29:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/29/22.md) * [ആവര്‍ത്തനപുസ്തകം 23:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/23/05.md) * [ഇയ്യോബ് 36:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/36/10.md) * [ലേവ്യ പുസ്തകം 25:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/25/26.md) * [സങ്കീര്ത്തനങ്ങള് 001:3](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/001/003.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1129, H1767, H1878, H1879, H2428, H2896, H2898, H3027, H3190, H3444, H3498, H3787, H4195, H5381, H6500, H6509, H6555, H6743, H6744, H7230, H7487, H7919, H7951, H7961, H7963, H7965, G2137
## അഭിഷേകം ചെയ്യുക, അഭിഷേകം ചെയ്യപ്പെട്ട, സാധാരണമായ, അഭിഷേകം ### നിര്വചനം: അഭിഷേകം ചെയ്യുക എന്നതിന്റെ അര്ത്ഥം ഒരു പ്രത്യേക ദൌത്യത്തിനു അല്ലെങ്കില് കര്ത്തവ്യത്തിനു ഒരു വ്യക്തിയെ ഔപചാരികമായി നിയമിക്കുക എന്ന് അര്ത്ഥം നല്കുന്നു. ഇത് ഔപചാരികമായി ഒരു നിയമം അല്ലെങ്കില് പ്രമാണം നിര്മ്മിക്കുന്നതിനെയും അര്ത്ഥമാക്കുന്നു. * “അഭിഷേകം ചെയ്യുക” എന്ന പദം ഒരു വ്യക്തിയെ ഔപചാരികമായ നിലയില് പുരോഹിതനായി, മന്ത്രിയായി, അല്ലെങ്കില് റബ്ബിയായി നിയമിക്കുന്നതിനെ സൂചിപ്പിക്കുന്നു. * ഉദാഹരണമായി, ദൈവം അഹരോനെയും തന്റെ സന്തതികളെയും പുരോഹിതന്മാരായി അഭിഷേകം ചെയ്തു. * ഇത് ഒരു മതപരമായ ഉത്സവം അല്ലെങ്കില് ഉടമ്പടി പോലെയുള്ള കാര്യങ്ങളെ നിലവില് വരുത്തുകയോ സ്ഥാപിക്കുകയോ ചെയ്യുന്നു എന്ന അര്ത്ഥം നല്കുകയും ചെയ്യുന്നു. സാഹചര്യം അനുസരിച്ച്, “അഭിഷേകം ചെയ്യുക” എന്നത് “ദൌത്യം ഏല്പ്പിക്കുക” അല്ലെങ്കില് “നിയമിക്കുക’ അല്ലെങ്കില് “ഉത്തരവ് നല്കുക” അല്ലെങ്കില് ഒരു “നിയമം പ്രബലപ്പെടുത്തുക” അല്ലെങ്കില് “നിലവില്വരുത്തുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [കല്പ്പിക്കുക](kt.html#command), [ഉടമ്പടി](kt.html#covenant), [പ്രമാണം](other.html#decree), [നിയമം](other.html#law), [ന്യായപ്രമാണം](kt.html#lawofmoses), [പുരോഹിതന്](kt.html#priest)) ### ദിയ വചന സൂചികകള്: * [1 രാജാക്കന്മാര്:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/12/31.md) * [2 ശമുവേല്:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/17/13.md) * [പുറപ്പാട് 28:40-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/28/40.md) * [സംഖ്യാപുസ്തകം 03:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/03/03.md) * [സങ്കീര്ത്തനങ്ങള്111:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/111/007.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3245, H4390, H4483, H6186, H6213, H6466, H6680, H7760, H8239, G1299, G2525, G2680, G3724, G4270, G4282, G4309, G5021, G5500
## അമ്പും വില്ലും ### നിര്വചനം: ഇത് ഞാണ്വലിച്ചു കെട്ടിയ വില്ലില്നിന്നും അമ്പു പായിക്കുന്ന ഒരു തരം ആയുധം ആകുന്നു. ദൈവവചന കാലഘട്ടത്തില്ശത്രുക്കളോട് യുദ്ധം ചെയ്യുന്നതിനും ഭക്ഷണത്തി നായി മൃഗങ്ങളെ വേട്ടയാടുന്നതിനും ഇതു ഉപയോഗിച്ചു വന്നു. * മരം, എല്ല്, ലോഹം, അല്ലെങ്കില്മാന്കൊമ്പ് പോലുള്ള ഘനമുള്ള ഇതര വസ്തുക്കളെക്കൊണ്ടു വില്ല് നിര്മ്മിക്കുന്നു. ഇതിനു വളഞ്ഞ ആകൃതിയും മുറുക്കെ വലിച്ചുകെട്ടിയ ഞാണ്, കയര്, അല്ലെങ്കില്വള്ളിയും ഉണ്ടായിരിക്കും. * അമ്പ് എന്നത് ഒരറ്റം വളരെ കൂര്ത്തദ മുനയുള്ള കനം കുറഞ്ഞ ഒരു കഴ ആണ്. പുരാതന കാലങ്ങളില്, അമ്പ് മരം, അസ്ഥി, കല്ല്, അല്ലെങ്കില്ലോഹം ആദിയായ വയാല്നിര്മ്മിക്കുന്നു. * അമ്പും വില്ലും സാധാരണയായി വേട്ടക്കാരും യോദ്ധാക്കളും ഉപയോഗിക്കുന്നു. * “അമ്പ്" ചില സന്ദര്ഭങ്ങളില്ദൈവവചനത്തില് ഉപമാനമായി ശത്രുവിന്റെ അക്രമത്തേയും ദൈവീക ന്യായവിധിയെയും സൂചിപ്പിക്കുന്നു. ### ദൈവവചന സൂചികകള്: * [ഉല്പ്പത്തി 21:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/21/14.md) * [ഹബക്കൂക് 03:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/hab/03/09.md) * [ഇയ്യോബ് 29:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/29/20.md) * [വിലാപങ്ങള്02:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/lam/02/03.md) * [സങ്കീര്ത്തനങ്ങള് 058:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/058/006.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2671, H7198, G5115
## അയക്കുക, അയക്കുന്നു, അയച്ചു, അയക്കുന്ന, പറഞ്ഞയക്കുക, പറഞ്ഞയച്ചു, പറഞ്ഞയച്ചു കൊണ്ടിരിക്കുക ### നിര്വചനം: “പറഞ്ഞയക്കുക” എന്നത് ആരെയെങ്കിലുമോ അല്ലെങ്കില് എന്തിനെ എങ്കിലുമോ എവിടേക്ക് എങ്കിലും അയച്ചു വിടുന്നതിനെ സൂചിപ്പിക്കുന്നു. ഒരു വ്യക്തിയെ “പറഞ്ഞയക്കുക” എന്നാല്ആ വ്യക്തിയോട് ഒരു ചുമതലയുമായി അല്ലെങ്കില് ഒരു ദൌത്യവുമായി പോകുവാന് ആവശ്യപ്പെടുക എന്നുള്ളതാണ്. * സാധാരണയായി “പറഞ്ഞയക്കപ്പെടുന്ന വ്യക്തി” ഒരു പ്രത്യേക ദൌത്യം നിര്വഹിക്കുവാന് നിയമിക്കപ്പെട്ടവന് ആകുന്നു. * “മാരി അയക്കുക” അല്ലെങ്കില് “ദുരന്തം അയക്കുക” പോലെയുള്ള പദസഞ്ചയങ്ങള് അര്ത്ഥം നല്കുന്നത് ‘സംഭവിക്കുവാന്..... ഇടവരുത്തുക എന്നാണ്. ഈ വിധത്തില് ഉള്ള പദപ്രയോഗങ്ങള് സാധാരണയായി ഇതു പോലെയുള്ള കാര്യങ്ങള് ദൈവമാണ് സംഭവിപ്പിക്കുവാന് ഇട വരുത്തുന്നത് എന്നു സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു. * “അയക്കുക” എന്ന പദം ഒരു വ്യക്തിയോട് വേറെ ചിലരോട് പറയുവാന് വേണ്ടി ഉള്ള ഒരു സന്ദേശം നല്കി പറഞ്ഞു വിടുന്നതിനു “വാക്ക് പറഞ്ഞയകുക” അല്ലെങ്കില് “ഒരു സന്ദേശം പറഞ്ഞയക്കുക” പോലെ ഉള്ള പദപ്രയോഗങ്ങളായി ഉപയോഗിക്കുന്നു. “’എന്തെങ്കിലുമായി ഒരു വ്യക്തിയെ പറഞ്ഞു അയയ്ക്കുന്നതിന്” എന്നത് അര്ത്ഥം നല്കുന്നത വേറെ ആര്ക്കെങ്കിലും അത് നല്കുന്നതിനു, സാധാരണയായി ദൂരത്തുള്ള ഒരു വ്യക്തി അത് സ്വീകരിക്കേണ്ടതിനു അത് കുറേ ദൂരത്തേക്കു നീക്കം ചെയ്യുന്നതിനെ അര്ത്ഥമാക്കുന്നു. * യേശു അടിക്കടി ”എന്നെ അയച്ചവനായ വ്യക്തി” എന്ന പദസഞ്ചയം, ഈ ഭൂമിയിലേക്ക് ജനത്തെ വീണ്ടെടുക്കുവാനും രക്ഷിക്കുവാനും വേണ്ടി തന്നെ “അയച്ചവന്” ആയ പിതാവായ ദൈവത്തെ സൂചിപ്പിക്കുവാനായി പ്രസ്താവിച്ചിരുന്നു. ഇത് “ദൌത്യം നിയോഗിച്ചു അയച്ച ഒരുവന്” എന്നും പരിഭാഷ ചെയ്യാം. (കാണുക: [നിയമിക്കുക](kt.html#appoint), [വീണ്ടെടുക്കുക](kt.html#redeem)) ### ദൈവ വചന സൂചികകള്: * [അപ്പോ.07:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/33.md) * [അപ്പോ.08:14-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/14.md) * [യോഹന്നാന്:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/20/21.md) * [മത്തായി 09:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/37.md) * [മത്തായി 10:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/05.md) * [മത്തായി 10:40-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/40.md) * [മത്തായി 21:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H935, H1540, H1980, H2199, H2904, H3318, H3474, H3947, H4916, H4917, H5042, H5130, H5375, H5414, H5674, H6963, H7368, H7725, H7964, H7971, H7972, H7993, H8421, H8446, G782, G375, G630, G649, G652, G657, G1026, G1032, G1544, G1599, G1821, G3333, G3343, G3936, G3992, G4311, G4341, G4369, G4842, G4882
## അയല്വാസി, അയല്പക്കക്കാര്, അയല്പക്കം, സമീപ വാസിയായ ### നിര്വചനം: “അയല്വാസി” എന്ന പദം സാധാരണയായി സമീപേ പാര്ക്കുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. കൂടുതല്പൊതുവിലായി ഒരേ സമുദായത്തില്ഉള്പ്പെട്ടതായ അല്ലെങ്കില്ജനവിഭാഗത്തില്ഉള്പ്പെട്ടതായി ജീവിക്കുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുവാനും ഇത് ഉപയോഗിക്കുന്നു. * ഒരു “അയല്വാസി” എന്ന വ്യക്തിയെ താന്ആ സമൂഹത്തിന്റെ ഒരു ഭാഗം ആയിരിക്കുന്നത് കൊണ്ട് ദയാപൂര്വ്വം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. * പുതിയ നിയമ ഉപമ ആയിരിക്കുന്ന നല്ല ശമര്യക്കാരനില്, യേശു “അയല്പക്കക്കാരന്” എന്ന പദം ഉപമാനമായി ഉപയോഗിച്ചിരിക്കുന്നത്, അതിന്റെ അര്ത്ഥം സകല മനുഷ്യ വര്ഗ്ഗത്തെയും, ശത്രുവെന്ന് കരുതുന്ന വ്യക്തിയെപ്പോലും ഉള്പ്പെടുത്തിക്കൊണ്ട് ആകുന്നു. * സാധ്യമെങ്കില്, ഈ പദം അക്ഷരീകമായി “സമീപേ പാര്ക്കുന്ന വ്യക്തി” എന്ന ഒരു വാക്ക് അല്ലെങ്കില് പദസഞ്ചയം കൊണ്ട് പരിഭാഷ ചെയ്യുന്നത് ഏറ്റവും ഉചിതം ആയിരിക്കും. (കാണുക: [ശത്രു](other.html#adversary), [ഉപമ](kt.html#parable), [ജന വിഭാഗം](other.html#peoplegroup), [ശമര്യ](names.html#samaria)) ### ദൈവ വചന സൂചികകള്: * [അപ്പോ.07:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/26.md) * [എഫെസ്യര്04:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/eph/04/25.md) * [ഗലാത്യര്05:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/13.md) * [യാക്കോബ് 02:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/02/08.md) * [യോഹന്നാന്09:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/09/08.md) * [ലൂക്കോസ് 01:56-58](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/56.md) * [മത്തായി 05:43-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/43.md) * [മത്തായി 19:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/19/18.md) * [മത്തായി 22:39-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/22/39.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5997, H7138, H7453, H7468, H7934, G1069, G2087, G4040, G4139
## അരക്കെട്ട് ### നിര്‍വചനം: “അരക്കെട്ട്” എന്ന പദം ഒരു മൃഗത്തിന്‍റെയോ മനുഷ്യന്‍റെയോ താഴത്തെ വാരിയെല്ലിനും ഇടുപ്പിന്‍റെ അസ്ഥികള്‍ക്കും ഇടയില്‍ഉള്ള, അടിവയര്‍എന്നും അറിയപ്പെടുന്ന ഭാഗം ആണ്. * ”അരക്കെട്ട് മുറുക്കുക” എന്ന പദപ്രയോഗം ഒരു പ്രവര്‍ത്തി കഠിനാദ്ധ്വാനത്തോടു കൂടെ ചെയ്യുവാന്‍ഒരുങ്ങുന്നതിനെ സൂചിപ്പിക്കുന്നു. ഇത് ഒരു മനുഷ്യന്‍സൌകര്യമായി നടന്നു പോകേണ്ടതിനായി തന്‍റെ അങ്കി അരയ്ക്കു ചുറ്റും അരക്കച്ചയോട് ചേര്‍ത്ത് കെട്ടുന്ന സമ്പ്രദായത്തില്‍നിന്നാണ് വന്നത്. * “അരക്കെട്ട്”എന്ന പദം ദൈവവചനത്തില്‍സാധാരണയായി ഉപയോഗിച്ചിരിക്കുന്നത് യാഗം കഴിപ്പാനുള്ള മൃഗത്തിന്‍റെ പുറകു ഭാഗത്തെ സൂചിപ്പിക്കുവാന്‍ആണ്. * ദൈവ വചനത്തില്‍, “അരക്കെട്ട്” എന്ന പദം സാധാരണമായി ഉപമാനമായും ഭവ്യോക്തിയായും ഒരു പുരുഷന്‍റെ സന്തതികളുടെ വിഭവമായി തന്‍റെ പ്രത്യുല്‍പ്പാദന ശരീര ഭാഗം എന്ന് സൂചിപ്പിക്കുന്നു. (കാണുക: [ഭാവ്യോക്തി](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-euphemism/01.md)) * ”നിന്‍റെ ഉദരത്തില്‍നിന്നും ഉത്ഭവിക്കുന്നതായ” എന്ന പദപ്രയോഗം “നിന്‍റെ സന്തതി ആയിരിക്കും” അല്ലെങ്കില്‍“നിന്‍റെ വിത്തില്‍നിന്നും ജനിക്കുന്നതായ” അല്ലെങ്കില്‍“നിന്നില്‍നിന്നും ദൈവം ഉത്ഭവിക്കുവാന്‍ഇടയാക്കും” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. (കാണുക: [ഭാവ്യോക്തി](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-euphemism/01.md)) * ഒരു ശരീര ഭാഗം എന്ന് സൂചിപ്പിക്കുമ്പോള്, ഇത് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി, “അടിവയര്‍” അല്ലെങ്കില്‍“ഇടുപ്പ്” അല്ലെങ്കില്‍“അരക്കെട്ട്” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. (കാണുക: [സന്തതി](other.html#descendant), [അര മുറുക്കുക](other.html#gird), [സന്തതി](other.html#offspring)) ### ദൈവ വചന സൂചികകള്: * [1 പത്രോസ് 01:13-=14](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/01/13.md) * [2 ദിനവൃത്താന്തങ്ങള്‍06:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/06/07.md) * [ആവര്‍ത്തനപുസ്തകം 33:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/33/11.md) * [ഉല്‍പ്പത്തി 37:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/37/34.md) * [ഇയ്യോബ് 15:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/15/27.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2504, H2783, H3409, H3689, H4975, G3751
## അറിയുക, അറിയുന്നു, അറിഞ്ഞു, അറിയുന്ന, അറിവ്, അറിയുന്ന, അറിയിക്കുക, അറിയിക്കുന്നു, അറിയിച്ചു, അജ്ഞാതമായ, മുന്‍കൂട്ടി അറിഞ്ഞ, മുന്നറിവ് ### നിര്‍വചനം: “അറിയുക” എന്നതിന്‍റെ അര്ത്ഥം ഒരു സംഗതിയെ കുറിച്ച് ഗ്രഹിച്ചിരിക്കുക അല്ലെങ്കില്‍ ബോധവാന്‍ ആയിരിക്കുക എന്നതാണ്. “അറിയിക്കുക” എന്ന പദപ്രയോഗം അര്‍ത്ഥമാക്കുന്നത് വിവരം നല്‍കുക എന്നതാണ്. “അറിവ്” എന്ന പദം സൂചിപ്പിക്കുന്നത് ജനം അറിയുന്നതായ കാര്യം എന്നാണ്. ഇത് ഭൌതികവും ആത്മീയവും ആയ ലോകങ്ങള്‍ രണ്ടിലും ഉള്ളതായ വസ്തുതകളെ അറിയുന്നതിന് പ്രയോഗിക്കാവുന്നത് ആണ്. * ”ദൈവത്തെ കുറിച്ച് അറിയുക” എന്നത് അര്‍ത്ഥമാക്കുന്നത് ദൈവത്തെ ക്കുറിച്ചുള്ള വസ്തുതകള്‍ നമുക്ക് വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതു അനുസരിച്ച് മനസ്സിലാക്കുക എന്നുള്ളതാണ്. * ദൈവത്തെ “അറിയുക” എന്നതിന്‍റെ അര്‍ത്ഥം താനുമായി നമുക്ക് ഒരു ബന്ധം ഉണ്ടായിരിക്കുക എന്നതാണ്. ഇത് ആളുകളെ അറിയുന്നതിനും ഉപയോഗിക്കാവുന്നത് ആണ്. * ദൈവത്തിന്‍റെ ഹിതം അറിയുക എന്നതിന്‍റെ അര്ത്ഥം, താന്‍ കല്‍പ്പിച്ചതിനെ കുറിച്ച് ബോധം ഉള്ളവന്‍ ആയിരിക്കുക, അല്ലെങ്കില്‍ ഒരു വ്യക്തി എന്ത് ചെയ്യണമെന്നു ദൈവം ആവശ്യപ്പെടുന്നു എന്നുള്ളത് മനസ്സിലാക്കുക. * ”ന്യായപ്രമാണം അറിയുക” എന്നുള്ളതു അര്‍ത്ഥമാക്കുന്നത് ദൈവം കല്‍പ്പിച്ചത് എന്ത് എന്നുള്ളതിനെ കുറിച്ച് ബോധം ഉള്ളവന്‍ ആയിരിക്കുക, അല്ലെങ്കില് ദൈവം മോശെക്കു നല്‍കിയ ന്യായപ്രമാണത്തില്‍ താന്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളെ മനസ്സിലാക്കുക എന്ന് അര്ത്ഥം നല്‍കുന്നു. * ചില സന്ദര്‍ഭങ്ങളില്‍ “അറിവ്” എന്നത് “ജ്ഞാനം” എന്നതിന് പര്യായ പദമായി, ദൈവത്തിനു പ്രസാദകരമായ രീതിയില്‍ ജീവിക്കുന്നതിനെ ഉള്‍പ്പെടുത്തുന്നു. * ”ദൈവത്തെ കുറിച്ചുള്ള അറിവ്” എന്നത് ചില സന്ദര്‍ഭങ്ങളില്‍ “യഹോവയെ കുറിച്ചുള്ള ഭയം” എന്ന പര്യായ പദം ആയി ഉപയോഗിക്കുന്നുണ്ട്. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യം അനുസരിച്ച്, “അറിയുക” എന്നത് പരിഭാഷ ചെയ്യുന്നതിന്, ഉള്‍പ്പെടുന്നവ “ഗ്രഹിക്കുക” അല്ലെങ്കില്‍ “പരിചയം ആയിരിക്കുക” അല്ലെങ്കില്‍ “ബോധവാന്‍ആയിരിക്കുക” അല്ലെങ്കില്‍ അതുമായി താദാത്മ്യം പ്രാപിച്ച് കാണപ്പെടുക” അല്ലെങ്കില്‍ “അതുമായി ബന്ധം സ്ഥാപിച്ചിരിക്കുക” എന്നീ രീതികള്‍ അവലംബിക്കുന്നത് ഉള്‍പ്പെടുത്താം. * ”അറിയുക” എന്നതിന് പല ഭാഷകളിലും രണ്ടു വ്യത്യസ്ത പദങ്ങള്‍ ഉണ്ട്, ഒന്ന് ഒരു വ്യക്തിയെ അറിയുക എന്നതും ആ വ്യക്തിയുമായി ബന്ധം ഉണ്ടായിരിക്കുക എന്നതും. * ”അറിയിക്കുക” എന്ന പദം “ജനങ്ങള്‍ അറിയുവാന്‍ ഇടയാക്കുക” അല്ലെങ്കില്‍ ”വെളിപ്പെടുത്തുക” അല്ലെങ്കില്‍ “കുറിച്ച് പറയുക” അല്ലെങ്കില് “വിശദീകരിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * എന്തിനെ ”കുറിച്ച് എങ്കിലും അറിയുക” എന്നത് “ജാഗ്രതയായി ഇരിക്കുക” അല്ലെങ്കില്‍ “പരിചയത്തില്‍ആകുക” എന്ന് പരിഭാഷ ചെയ്യാം. * ”എപ്രകാരം എന്ന് അറിയുക” എന്ന പദപ്രയോഗം അര്ത്ഥം നല്കുന്നത് ഏതെങ്കിലും ഒരു കാര്യം ചെയ്യേണ്ടതായ പ്രവര്‍ത്തന ക്രമം അല്ലെങ്കില്‍ രീതി മനസ്സിലാക്കുക എന്നതാണ്. ഇത് “ചെയ്യുവാന്‍ കഴിവുള്ള” അല്ലെങ്കില്‍ “പ്രവര്‍ത്തന സമര്‍ത്ഥന്‍ആയ” എന്നും പരിഭാഷ ചെയ്യാം. * “അറിവ്” എന്ന പദം “അറിയപ്പെടുന്ന ഒന്ന്” അല്ലെങ്കില്‍ “ജ്ഞാനം” അല്ലെങ്കില്‍ “ഗ്രാഹ്യം” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് പരിഭാഷ ചെയ്യാം. (കാണുക:[ന്യായപ്രമാണം](kt.html#lawofmoses), [വെളിപ്പെടുത്തുക](kt.html#reveal), [ഗ്രഹിക്കുക](other.html#understand), [ജ്ഞാനമുള്ള](kt.html#wise)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/02/12.md) * [1 ശമുവേല്:46-47](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/17/46.md) * [2 കൊരിന്ത്യര്‍:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/02/14.md) * [2 പത്രോസ് 01:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/01/03.md) * [ആവര്‍ത്തന പുസ്തകം 04:39-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/04/39.md) * [ഉല്‍പ്പത്തി 19:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/19/04.md) * [ലൂക്കോസ് 01:76-77](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/76.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1843, H1844, H1847, H1875, H3045, H3046, H4093, H4486, H5046, H5234, H5475, H5869, G50, G56, G1097, G1107, G1108, G1231, G1492, G1921, G1922, G1987, G2467, G2589, G3877, G4267, G4894
## അഴിമതി, അഴിമതിയുള്ള ### നിര്വചനം: “അഴിമതിയുള്ള, “അഴിമതി” എന്നീ പദങ്ങള്ഒരു രാജ്യത്തിലെ ജനം നശിച്ചവരും, സദാചാരമില്ലാത്തവരും, സത്യസന്ധത ഇല്ലാത്തവരുമാകുന്ന സ്ഥിതിയെ കുറിക്കുന്നു. * “അഴിമതിയുള്ള” എന്ന പദം അക്ഷരീകമായി സദാചാരപരമായി “വളഞ്ഞ” അല്ലെങ്കില്“തകര്ന്ന” അര്ത്ഥം നല്കുന്നു. * അഴിമതിയുള്ള ഒരു വ്യക്തി സത്യത്തില്നിന്നും വ്യതിചലിച്ചു സത്യസന്ധമല്ലാത്തതും അസാന്മാര്ഗ്ഗമായുള്ളതും ചെയ്യുന്നവന്ആകുന്നു. * ഒരുവനെ അഴിമതിക്കാരനാക്കുക എന്നാല്ആ വ്യക്തിയെ സത്യസന്ധതയില്ലാ ത്തവനും അസാന്മാര്ഗ്ഗ കാര്യങ്ങള്ക്കു ഉള്പ്പെട്ടവനുമാക്കുവാന്സ്വാധീനിക്കുക എന്നര്ത്ഥം. ### പരിഭാഷ നിര്ദേശങ്ങള്: * “അഴിമതിക്കാരനാക്കുക” എന്ന പദം “തിന്മ പ്രവര്ത്തിക്കുവാനായി സ്വാധീനിക്കുക” അല്ലെങ്കില്“അസാന്മാര്ഗ്ഗിയാക്കുക” എന്നു പരിഭാഷപ്പെടുത്താം. * അഴിമതിയുള്ള വ്യക്തിയെ “അസാന്മാര്ഗ്ഗിയായി തീര്ന്ന” അല്ലെങ്കില്“തിന്മ പ്രവര്ത്തിക്കുന്ന” വ്യക്തി എന്നു വിവരിക്കാം. * ഈ പദത്തെ “ചീത്ത” അല്ലെങ്കില്“അസാന്മാര്ഗ്ഗികം” അല്ലെങ്കില്“തിന്മ” എന്നും പരിഭാഷപ്പെടുത്താം. * “അഴിമതി” എന്ന പദം “തിന്മപ്രവര്ത്തി” അല്ലെങ്കില്“തിന്മ” അല്ലെങ്കില്“അസാന്മാര്ഗ്ഗികം” എന്നു പരിഭാഷപ്പെടുത്താം. (കാണുക: [തിന്മ](kt.html#evil)) ### ദൈവവചന സൂചിക: * [യെഹസ്കേല്20:42-44](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/20/42.md) * [ഗലാത്യര്06:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/06/06.md) * [ഉല്പ്പത്തി 06:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/06/11.md) * [മത്തായി 12:33-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/12/33.md) * [സങ്കീര്ത്തനം 014:1](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/014/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1097, H1605, H2254, H2610, H4167, H4743, H4889, H4893, H7843, H7844, H7845, G853, G861, G862, G1311, G1312, G2585, G2704, G4550, G4595, G5349, G5351, G5356
## അഴിമതിയുള്ള സാക്ഷി, അസത്യ വിവരണം, കള്ളസാക്ഷ്യം, കള്ള സാക്ഷി, കള്ള സാക്ഷികള് ### നിര്വചനം: “കള്ള സാക്ഷ്യം”, “അഴിമതിയുള്ള സാക്ഷി” എന്നീ പദങ്ങള്കോടതി പോലുള്ള സാധാരണ ക്രമീകരണങ്ങളില്ഒരു മനുഷ്യനെ അല്ലെങ്കില്ഒരു സംഭവത്തെ കുറിച്ച് സത്യമല്ലാത്തവ സൂചിപ്പിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. ഒരു “കള്ള സാക്ഷ്യം” അല്ലെങ്കില് “അസത്യ വിവരണം” എന്നത് പറയ പ്പെട്ടതായ യഥാര്ത്ഥ നുണ ആണ്. “കള്ള സാക്ഷ്യം പറയുക” എന്നാല്എന്തിനെ ക്കുറിച്ചെങ്കിലും നുണ പറയുക അല്ലെങ്കില്തെറ്റായ വിവരണം നല്കുക എന്നാണ് അര്ത്ഥം. * ഒരു മനുഷ്യനെ ശിക്ഷിക്കേണ്ടതിനോ അല്ലെങ്കില്വധിക്കേണ്ടതിനോ ഉദ്ദേശിച്ചു കള്ളസാക്ഷികളെ കൂലിക്ക് നിയമിച്ചു ഒരു വ്യക്തിക്കു നേരെ തെറ്റായ വിവിധ കാര്യങ്ങള്നല്കുന്ന നിരവധി സംഭവങ്ങള്ദൈവവചനത്തില്നല്കിയിട്ടുണ്ട്. ### പരിഭാഷ നിര്ദേശങ്ങള്: * “കള്ള സാക്ഷ്യം പറയുക” അല്ലെങ്കില്“അസത്യമായ സാക്ഷ്യം നല്കുക” എന്നത് “തെറ്റായ സാക്ഷ്യം നല്കുക” അല്ലെങ്കില്“ഒരാളെ കുറിച്ച് അസത്യമായ വിവരണം നല്കുക” അല്ലെങ്കില്“ഒരാള്ക്കെതിരെ അവാസ്തവമായി സംസാരിക്കുക” അല്ലെങ്കില്“നുണ” പറയുക” എന്നു പരിഭാഷപ്പെടുത്തുക. * ഒരു വ്യക്തിക്കെതിരെ “വാസ്തവ വിരുദ്ധ സാക്ഷ്യം” നല്കുമ്പോള്, അത് “നുണ പറയുന്ന വ്യക്തി” അല്ലെങ്കില്“അസത്യമായി സാക്ഷ്യം നല്കുന്നവന്” അല്ലെങ്കില്“സത്യമല്ലാത്ത വസ്തുതകള്പറയുന്ന വ്യക്തി” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. (കാണുക:[സാക്ഷ്യം](kt.html#testimony), [സത്യം](kt.html#true)) ### ദൈവ വചന സൂചികകള്: * [ആവര്ത്തനപുസ്തകം 19:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/19/17.md) * [പുറപ്പാട് 20:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/20/15.md) * [മത്തായി 15:18-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/15/18.md) * [മത്തായി 19:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/19/18.md) * [സദൃശവാക്യങ്ങള്14:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/14/05.md) * [സങ്കീര്ത്തനങ്ങള്027:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/027/011.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5707, H6030, H7650, H8267, G1965, G3144, G5571, G5575, G5576, G5577
## അവകാശി, അവകാശികള് ### നിര്വചനം: ഒരു “അവകാശി” എന്ന വ്യക്തി മരിച്ചു പോയതായ ഒരു വ്യക്തിയുടെ വസ്തുവോ പണമോ നിയമപരമായ നിലയില്സ്വീകരിക്കുന്ന ആള്ആണ്. * ദൈവ വചന കാലഘട്ടത്തില്, പ്രധാന അവകാശി ആദ്യജാതനായ മകന്ആണ്, തനിക്ക് തന്റെ പിതാവിന്റെ സ്വത്തിലും ധനത്തിലും നല്ലൊരു പങ്കു ലഭിക്കുന്നു. * ദൈവ വചനത്തില്“അവകാശി” എന്ന പദം ഒരു ഉപമാന ആശയത്തില്ഒരു ക്രിസ്ത്യാനി എന്ന നിലയില്ആത്മീയ പിതാവായ ദൈവത്തില്നിന്ന് ആത്മീയ നന്മകള്പ്രാപിക്കുന്ന ഒരു വ്യക്തി എന്ന് സൂചിപ്പിക്കുന്നു. * ദൈവ മക്കള്എന്ന നിലയില്, ക്രിസ്ത്യാനികള്യേശുക്രിസ്തുവിനോട് കൂടെ “കൂട്ടവകാശികള്” ആണെന്ന് പറയുന്നു. ഇത് “സഹ അവകാശികള്” അല്ലെങ്കില്“ഒരുമിച്ചുള്ള അവകാശികള്” എന്നും പരിഭാഷ ചെയ്യാം. “അവകാശി” എന്ന പദം “നന്മകള്ലഭിക്കുന്ന വ്യക്തി” എന്നോ മാതാപിതാക്കള്അല്ലെങ്കില്ബന്ധുക്കള്മരിക്കുമ്പോള്അവരുടെ സ്വത്തും ഇതര സാധനങ്ങളും സ്വീകരിക്കുന്ന വ്യക്തി എന്ന അര്ത്ഥം നല്കുന്ന പദപ്രയോഗം ആശയ വിനിമയം ചെയ്യുന്ന ഭാഷയില്ഉപയുക്തമായ പദപ്രയോഗം ചെയ്യുവാന്ഉപയോഗിക്കേണ്ടതാണ്. (കാണുക: [ആദ്യജാതന്](other.html#firstborn),[അവകാശമാക്കുക](kt.html#inherit)) ### ദൈവ വചന സൂചികകള്: * [ഗലാത്യര്04:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/04/01.md) * [ഗലാത്യര്04:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/04/06.md) * [ഉല്പ്പത്തി 15:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/15/01.md) * [ഉല്പ്പത്തി 21:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/21/10.md) * [ലൂക്കോസ് 20:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/20/13.md) * [മര്ക്കോസ് 12:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/12/06.md) * [മത്തായി 21:38-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/38.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1121, H3423, G2816, G2818, G2820, G4789
## അവിശുദ്ധം ആക്കുക, അവിശുദ്ധമാക്കി, അവിശുദ്ധമാക്കുന്ന ### നിര്‍വചനം “അവിശുദ്ധമാക്കുക” എന്ന പദം അര്ത്ഥം നല്കുന്നത് ഒരു വിശുദ്ധ സ്ഥലത്തെയോ വസ്തുവിനെയോ ആരാധനയ്ക്ക് ഉപയോഗിക്കുവാന്‍ കഴിയാത്തവിധം നശിപ്പിക്കുകയോ അശുദ്ധമാക്കുകയോ ചെയ്യുക എന്നാണ്. * സാധാരണയായി അവിശുദ്ധം ആക്കുക എന്നത് വന്‍ അനാദരവ് അതിനോട് പ്രകടിപ്പിക്കുക എന്നതാണ്. * ഉദാഹരണമായി, ജാതീയ രാജാക്കന്മാര്‍ ദൈവത്തിന്‍റെ ആലയത്തിലെ പ്രത്യേക പാത്രങ്ങള്‍ അവരുടെ കൊട്ടാരത്തിലെ വിരുന്നുകളില്‍ ഉപയോഗിച്ചു അതിനെ അവിശുദ്ധമാക്കി. * ദൈവാലയത്തിലെ യാഗപീഠത്തെ അശുദ്ധമാക്കുവാനായി ശത്രുക്കള്‍ മരിച്ചവരുടെ അസ്ഥികള്‍ ഉപയോഗിച്ചു. * ഈ പദം “അവിശുദ്ധമാകുവാന്‍ ഇടയാക്കി” അല്ലെങ്കില്‍ “അശുദ്ധമാക്കുക മൂലം അവമതിച്ചു” അല്ലെങ്കില്‍ “ബഹുമാനരഹിതമായി ഈശ്വര നിന്ദയുളവാക്കി” അല്ലെങ്കില്‍ “അശുദ്ധമാകുവാന്‍ ഇടയാക്കി.” (കാണുക:[യാഗപീഠം](kt.html#altar), [വഷളാക്കുക](other.html#defile), [അപകീര്‍ത്തി, [ഈശ്വരനിന്ദ](other.html#dishonor), [ശുദ്ധമായ](other.html#profane), [ദേവാലയം](kt.html#purify), [വിശുദ്ധം](kt.html#temple)) ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള് 24:4-6](kt.html#holy) * [യെശ്ശയ്യാവ് 30:22](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/24/04.md) * [സങ്കീര്‍ത്തനങ്ങള്‍074:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/30/22.md) * [സങ്കീര്ത്തനങ്ങള് 089:38-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/074/007.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2490, H2610, H2930, G953
## അസൂയ, അതിമോഹം ### നിര്വചനം: “അസൂയ” എന്ന പദം സൂചിപ്പിക്കുന്നത് ഒരു വ്യക്തിക്ക് വേറൊരു വ്യക്തിയുടെ പക്കല് ഉള്ളതു നിമിത്തം അല്ലെങ്കില് ആ വ്യക്തിയുടെ പ്രശംസനീയ ഗുണവിശേഷങ്ങള് നിമിത്തം ഉളവാകുന്ന കുശുമ്പ് എന്നാണ്. “അതിമോഹം” എന്നതിന്റെ അര്ത്ഥം എന്തെങ്കിലും കൈവശപ്പെടു ത്തുവാനുള്ള ശക്തമായ ആഗ്രഹം എന്നാണ്. * അസൂയ എന്നത് ഒരു വ്യക്തിയുടെ വിജയം, നല്ല ഭാവി, അല്ലെങ്കില് നല്ല വസ്തുക്കള് എന്നിവ നിമിത്തം ഉണ്ടാകുന്ന നിഷേധാത്മക നീരസ മനോഭാവം ആണ്. * അതിമോഹം എന്നത് വേറൊരുവന്റെ വസ്തു, അല്ലെങ്കില് വേറൊരുവന്റെ ജീവിത പങ്കാളിയെപ്പോലും വേണമെന്ന് ശക്തമായി ആഗ്രഹിക്കുന്നത് ആണ്. (കാണുക: [അസൂയ](kt.html#jealous)) ### ദൈവവചന സൂചികകള്: * [1 കൊരിന്ത്യര്:4-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/13/04.md) * [1 പത്രോസ് 02:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/02/01.md) * [പുറപ്പാട് 02:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/20/15.md) * [മര്ക്കോസ് 07:20-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/07/20.md) * [സദൃശവാക്യങ്ങള്:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/03/31.md) * [റോമര്:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/01/29.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H183, H1214, H1215, H2530, H3415, H5869, H7065, H7068, G866, G1937, G2205, G2206, G3713, G3788, G4123, G4124, G4190, G5354, G5355, G5366
## അഹങ്കാരമുള്ള, അഹങ്കാരപൂര്വ്വം, അഹങ്കാരം ### നിര്വചനം “അഹങ്കാരമുള്ള” എന്ന പദം അര്ത്ഥമാക്കുന്നത്, സാധാരണയായി ബാഹ്യമായ, പുറമേ കാണിക്കുന്ന അഹന്തയെ ആണ്. * അഹങ്കാരമുള്ള ഒരു വ്യക്തി അടിക്കടി തന്നെക്കുറിച്ചുതന്നെ പ്രശംസിക്കുന്നവന്ആയിരിക്കും. * അഹങ്കാരമായിരിക്കുക എന്നത് സാധാരണയായി മറ്റുള്ളവരാരും തന്നെ തന്നേപ്പോലെ പ്രാധാന്യമര്ഹിക്കുന്നവരോ കഴിവുള്ളവരോ അല്ല എന്നു ചിന്തിക്കുന്നതും കൂടെ ഉള്പ്പെടുന്നു. * ദൈവത്തെ മാനിക്കാതിരിക്കയോ അവനെതിരെ മത്സരിക്കുകയോ ചെയ്യുന്നവരെ ല്ലാം അഹങ്കാരമുള്ളവരാണ്, എന്തുകൊണ്ടെന്നാല്അവര്ദൈവം എന്തുമാത്രം വലിയവനാണെന്ന് അവര് അംഗീകരിക്കുന്നില്ല. (കാണുക: [അംഗീകരിക്കുക](other.html#acknowledge),[പ്രശംസിക്കുക](kt.html#boast), [അഹന്ത](other.html#proud)) ### ദൈവവചന സൂചികകള്: * [1കൊരിന്ത്യര്04:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/04/17.md) * [2 പത്രോസ് 02:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/02/17.md) * [യെഹസ്കേല്16:49-50](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/16/49.md) * [സദൃശവാക്യങ്ങള്16:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/16/05.md) * സങ്കീര്ത്തനങ്ങള് 056:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/056/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1346, H1347, H6277
## ആജ്ഞ, ആജ്ഞകള്, ആജ്ഞാപനം നല്കി ### നിര്വചനം: ഒരു ആജ്ഞ എന്നത് സകല ജനങ്ങള്ക്കുമായി വിളംബരം ചെയ്ത ഒരു പ്രഖ്യാപനം അല്ലെങ്കില് നിയമം ആകുന്നു. * ദൈവത്തിന്റെ നിയമങ്ങളും ആജ്ഞകള് ,നിയമങ്ങള്, അല്ലെങ്കില് കല്പ്പനകള് എന്നു വിളിക്കുന്നു. * നിയമങ്ങളും കല്പ്പനകളും എന്നതു പോലെ ആജ്ഞകളെയും അനുസരിക്കേണ്ടതു ആകുന്നു. ഒരു മനുഷ്യ ഭരണാധിപന്റെ ആജ്ഞയ്ക്ക് ഉദാഹരണമായി റോമന് സാമ്രാജ്യത്തില് വസിക്കുന്ന എല്ലാവരും അവരവരുടെ സ്വന്ത പട്ടണത്തിലേക്ക് ചെന്നു കാനേഷുമാരി ചാര്ത്തണമെന്നു അഗസ്തസ് കൈസര് ആജ്ഞ പുറപ്പെടുവിച്ചിരുന്നുവല്ലോ. * ആജ്ഞ നല്കുക എന്നാല് അനുസരിക്കേണ്ടതായ ഒരു കല്പ്പന നല്കുക എന്നാണ് അര്ത്ഥം. ഇതു “നിര്ദേശം നല്കുക” അല്ലെങ്കില് “കല്പ്പിക്കുക” അല്ലെങ്കില് ഔപചാരികമായി ആവശ്യപ്പെടുക” അല്ലെങ്കില് “പരസ്യമായി ഒരു നിയമം നിര്മ്മിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ആജ്ഞാപനം നല്കപ്പെട്ടത്” സംഭവിക്കുന്നു എന്നാല് “തീര്ച്ചയായും സംഭവിക്കും” അല്ലെങ്കില് “കണിശമായും തീരുമാനിക്കപ്പെട്ടതും മാറ്റമില്ലാത്തതും” അല്ലെങ്കില് “തീര്ച്ചയായും സംഭവിക്കുന്നതു എന്നു കണിശമായും പ്രഖ്യാപിക്കപ്പെട്ടത്” എന്നിങ്ങനെ അര്ത്ഥം കൊള്ളുന്നു. (കാണുക:[കല്പ്പിക്കുക](kt.html#command), [പ്രഖ്യാപിക്കുക](other.html#declare), [നിയമം](other.html#law), [വിളംബരം ചെയ്യുക](other.html#preach)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/15/13.md) * [1 രാജാക്കന്മാര്:57-58](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/08/57.md) * [അപ്പോ.പ്രവര്ത്തികള്17:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/17/05.md) * [ദാനിയേല്:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/02/12.md) * [എസ്ഥേര്:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/est/01/21.md) * [ലൂക്കോസ് 02:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H559, H633, H1697, H5715, H1504, H1510, H1881, H1882, H1696, H2706, H2708, H2710, H2711, H2782, H2852, H2940, H2941, H2942, H3791, H3982, H4055, H4406, H4941, H5407, H5713, H6599, H6680, H7010, H8421, G1378
## ആട്ടിന്കൂട്ടങ്ങള്, ആടിന്കൂട്ടം, ഒരു കൂട്ടമാക്കുക, നാല്ക്കാലി കൂട്ടം, നാല്ക്കാലി കൂട്ടങ്ങള് ### നിര്വചനം: ദൈവവചനത്തില്, ചെമ്മരിയാടുകളെയോ കോലാടുകളെയോ കൂട്ടത്തെ “ആട്ടിന്കൂട്ടം”എന്നും,പശുക്കള്, കാളകള്, അല്ലെങ്കില്പന്നികള്എന്നിവയുടെ കൂട്ടത്തെ “നാല്ക്കാലി കൂട്ടം” എന്നും സൂചിപ്പിക്കുന്നു. * വ്യത്യസ്ത ഭാഷകളില്മൃഗങ്ങളുടെയോ പക്ഷികളുടെയോ കൂട്ടത്തിനു വ്യത്യസ്തമായ പേരുകള്നല്കുന്ന രീതികള്ഉണ്ടായിരിക്കാം. ഉദാഹരണമായി, ആംഗലേയ ഭാഷയില്“കന്നുകാലി കൂട്ടം” എന്ന പദം ചെമ്മരിയാടുകളുടെയും കോലാടുകളുടെയും കൂട്ടത്തിനു നല്കാറുണ്ട്, എന്നാല്ദൈവവചന ഭാഗത്ത് ഈ രീതിയില്ഉപയോഗിക്കാറില്ല. * ”ആംഗലേയ ഭാഷയില്“കൂട്ടം” എന്ന പദം പക്ഷിക്കൂട്ടത്തിനും ഉപയോഗിക്കാറുണ്ട്, എന്നാല്പന്നികള്, കാളകള്അല്ലെങ്കില്പശുക്കള്ക്ക് ഉപയോഗിക്കുവാന്സാധ്യമല്ല. * വ്യത്യസ്ത മൃഗ കൂട്ടങ്ങള്ക്കു നിങ്ങളുടെ ഭാഷയില്എന്ത് പദമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് പരിഗണിക്കുക. * ഭാഷയില്വ്യത്യസ്ത മൃഗങ്ങളുടെ കൂട്ടത്തെ സൂചിപ്പിക്കുവാന്വ്യത്യസ്ത വാക്കുകള്ഇല്ല എങ്കില്”ആട്ടിന്കൂട്ടം എന്നും” കന്നുകാലി കൂട്ടം എന്നും” സൂചിപ്പിക്കുന്ന വാക്യങ്ങള്ക്ക് “ആടുകളുടെ” അല്ലെങ്കില്“കന്നുകാലികളുടെ” എന്നു ചേര്ക്കുന്നത് ഉചിതമായിരിക്കും. (കാണുക:[കോലാട്](other.html#goat), [കാള](other.html#cow), [പന്നി](other.html#pig), [ചെമ്മരിയാട്](other.html#sheep)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്10:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/10/28.md) * [2 ദിനവൃത്താന്തങ്ങള്17:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/17/10.md) * [ആവര്ത്തന പുസ്തകം 14:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/14/22.md) * [ലൂക്കോസ് 02:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/08.md) * [മത്തായി 08:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/08/30.md) * [മത്തായി 26:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/30.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H951, H1241, H2835, H4029, H4735, H4830, H5349, H5739, H6251, H6629, H7399, H7462, G34, G4167, G4168
## ആത്മ നിയന്ത്രണം, ആത്മ നിയന്ത്രണം ഉള്ള, നിന്ത്രിതമായ സ്വയം ### നിവചനം: ആത്മ നിയന്ത്രണം എന്നത് പാപം ഒഴിവാക്കി കൊള്ളുവാനുള്ള ഒരു വ്യക്തിയുടെ സ്വഭാവത്തെ നിയന്ത്രണ വിധേയം ആക്കുവാന് ഉള്ള കഴിവ് ആകുന്നു. * ഇത് നല്ല സ്വഭാവം, അതായത് പാപ പങ്കിലമായ ചിന്തകള്, സംസാരം, പ്രവര്ത്തികള് ആയവയെ ഒഴിവാക്കുക എന്നിവയെ സൂചിപ്പിക്കുന്നു. * ആത്മ നിയന്ത്രണം എന്നത് പരിശുദ്ധാത്മാവ് ക്രിസ്ത്യാനികള്ക്ക് നല്കുന്ന ഒരു ഫലം അല്ലെങ്കില് സ്വഭാവ വിശേഷത ആകുന്നു. ആത്മ നിയന്ത്രണം ഉപയോഗിക്കുന്ന ഒരു വ്യക്തി താന് ചെയ്യണം എന്ന് ഉദ്ദേശിക്കുന്ന ഒരു തെറ്റിനെ ചെയ്യാതവണ്ണം തന്നെ സ്വയം തടുത്തു നിര്ത്തുവാന് കഴിവ് ഉള്ളവന് ആകുന്നു. ഒരു വ്യക്തിയെ ആത്മ നിയന്ത്രണം ഉള്ളവന് ആകുവാന് സഹായിക്കുന്നവന് ദൈവം തന്നെ ആകുന്നു. (കാണുക: [ഫലം](other.html#fruit), [പരിശുദ്ധാത്മാവ്](kt.html#holyspirit)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര് 07:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/07/08.md) * [2 പത്രോസ് 01:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/01/05.md) * [2 തിമോത്തിയോസ് 03:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/03/01.md) * [ഗലാത്യര് 05:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/22.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4623, H7307, G192, G193, G1466, G1467, G1468, G4997
## ആദായം, ആദായം ഉണ്ടാക്കുന്നു, ആദായകരമായ, ### നിര്‍വചനം: പൊതുവായി, “ആദായം” എന്നും “ആദായകരമായ” എന്നും ഉള്ള പദങ്ങള് സൂചിപ്പിക്കുന്നത് ചില പ്രവര്‍ത്തികള്‍ മൂലം അല്ലെങ്കില്‍ സമീപനങ്ങള്‍ മൂലം നല്ലതായ ചിലത് നേടുന്നത് എന്നാണ്. “ആദായകരമായത്” എന്ന് പറയുന്നത് അത് ആര്‍ക്കെങ്കിലും അത് നല്ല കാര്യം കൊണ്ടുവരുന്നത് അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നന്മയായ കാര്യങ്ങളെ നല്‍കുന്നതിനു മറ്റുള്ളവരെ സഹായിക്കുന്ന തരത്തില്‍ ഉള്ളത് ആയിരിക്കണം. * കൂടുതല്‍ വ്യക്തമാക്കിയാല്‍, “ആദായം” എന്ന പദം സാധാരണയായി തൊഴില്‍ ചെയ്യുന്നത് മൂലം സമ്പാദിക്കുന്ന പണത്തെ സൂചിപ്പിക്കുന്നു. ഒരു തൊഴില്‍ “ആദായകരമായത്” എന്ന് പറയണം എങ്കില്‍ അതിനു ചെലവു ചെയ്യുനതിനേക്കാള്‍ അധികം വരുമാനം ഉണ്ടാക്കിയിരിക്കണം. * നടപടികള്‍ ആദായകരം ആയിരിക്കണം എങ്കില്‍ അത് ജനത്തിനു നന്മയായ കാര്യങ്ങള്‍ നല്‍കിയിരിക്കണം. * 2 തിമോത്തിയോസ് 3:16 പറയുന്നു, എല്ലാ തിരുവെഴുത്തും “നീതിയിലെ ഗുണീകരണത്തിനും പരിശീലനത്തിനും മനുഷ്യര്‍ക്ക് “ആദായകരം” ആകുന്നു എന്നാണ്. ഇതിന്‍റെ അര്‍ത്ഥം ദൈവവചനത്തിലെ ഉപദേശങ്ങള്‍ ദൈവത്തിന്‍റെ ഹിതത്തിനു അനുസൃതമായി ജനങ്ങള്‍ ജീവിക്കേണ്ടതിനു അവര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുവാന്‍ ഉപകരിക്കുന്നു എന്നാണ്. “ആദായകരം അല്ലാത്തത്” എന്ന പദത്തിന്റെ അര്‍ത്ഥം പ്രയോജനപ്രദം അല്ലാത്തത് എന്നാണ്. * ഇത് അക്ഷരീകമായി യാതൊന്നിനും പ്രയോജനം ഇല്ലാത്തത് അല്ലെങ്കില്‍ ആര്‍ക്കും യാതൊരു ലാഭവും നേടുവാന്‍ സഹായകരം അല്ലാത്തത് എന്ന് അര്ത്ഥം നല്‍കുന്നു. * ആദായകരം അല്ലാത്തത് മൂല്യം ഇല്ലാത്തത് ആകുന്നു എന്തുകൊണ്ടെന്നാല്‍ ഇത് യാതൊരു പ്രയോജനവും നല്‍കുന്നില്ല. * ഇത് “പ്രയോജന രഹിതം” അല്ലെങ്കില്‍ “മൂല്യരഹിതം” അല്ലെങ്കില്‍ “ഉപയോഗം ഇല്ലാത്തത്” അല്ലെങ്കില്‍ “വില ഇല്ലാത്തത്” അല്ലെങ്കില്‍ “ഗുണപ്രദം അല്ലാത്തത്” അല്ലെങ്കില്‍ “യാതൊരു ഗുണവും നല്‍കാത്തത്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [മൂല്യം ഉള്ള](kt.html#worthy)) ### പരിഭാഷ നിര്‍ദേശങ്ങള്‍: * സന്ദര്‍ഭത്തിനു അനുസരിച്ച്, “ആദായം” എന്ന പദം “പ്രയോജനം” അല്ലെങ്കില്‍ “സഹായം” അല്ലെങ്കില്‍ “നേട്ടം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ലാഭകരമായ” എന്ന പദം ”ഗുണകരമായ” അല്ലെങ്കില്‍ “പ്രയോജന പ്രദമായ” അല്ലെങ്കില്‍ “സഹായകരമായ” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ല്‍നിന്ന് ആദായം” എന്നത് “ ല്‍നിന്ന് പ്രയോജനം” അല്ലെങ്കില്‍“ ല്‍നിന്ന് പണം സമ്പാദിക്കുന്നത്” അല്ലെങ്കില്‍ “ല്‍നിന്ന് സഹായം ലഭ്യമാകുന്നത്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഒരു വ്യാപാരത്തിന്‍റെ സാഹചര്യത്തില്‍, “ആദായം” എന്നത് “പണം സമ്പാദിച്ചത്” അല്ലെങ്കില്‍ “കൂടുതല്‍ പണം” അല്ലെങ്കില്‍ “അധികമായ പണം” എന്നിങ്ങനെ ഉള്ള പദം അല്ലെങ്കില് പദസഞ്ചയം കൊണ്ട് പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള് * [ഇയ്യോബ് 15:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/15/01.md) * [സദൃശവാക്യങ്ങള്‍:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/10/16.md) * [യിരെമ്യാവ് 02:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/02/07.md) * [യെഹസ്കേല്‍:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/18/12.md) * [യോഹന്നാന്‍:62-63](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/06/62.md) * [മര്ക്കോസ് 08:35-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/08/35.md) * [മത്തായി 16:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/16/24.md) * [2 പത്രോസ് 02:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/02/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1215, H3148, H3276, H3504, H4195, H4768, H5532, H7737, H7939, G147, G255, G512, G888, G889, G890, G1281, G2585, G2770, G2771, G3408, G4297, G4298, G4851, G5539, G5622, G5623, G5624
## ആദ്യ ജാതന് ### നിര്വചനം: “ആദ്യ ജാതന്”എന്ന പദം മറ്റു സന്തതികള്ജനിക്കുന്നതിനു മുന്പു മനുഷ്യര്ക്കോ മൃഗങ്ങള്ക്കോ ജനിക്കുന്ന ആദ്യത്തെ സന്തതിയെ സൂചിപ്പിക്കുന്നു. * ദൈവ വചനത്തില്, സാധാരണയായി ആദ്യം ജനിക്കുന്ന ആണ്സന്തതിയെ “ആദ്യ ജാതന്” എന്നു വിളിക്കുന്നു. * ദൈവ വചന കാലഘട്ടത്തില്, ആദ്യ ജാതനായ പുത്രന് പ്രമുഖ സ്ഥാനം നല്കുകയും മറ്റുള്ള പുത്രന്മാര്ക്കു നല്കുന്നതിന്റെ ഇരട്ടി കുടുംബാവകാശം അവനു നല്കുകയും ചെയ്തു വന്നിരുന്നു. * സാധാരണയായി മൃഗങ്ങളുടെ ആദ്യ ജാതനെയാണ് ദൈവത്തിനു യാഗമായി അര്പ്പിച്ചു വന്നിരുന്നത്. * ഈ ആശയത്തെ ഉപമാന രൂപത്തിലും ഉപയോഗിക്കാം. ഉദാഹരണമായി, ദൈവം ഇസ്രയേല്ജനതയ്ക്കു മറ്റുള്ള രാജ്യങ്ങളേ ക്കാള്അധികമായി പ്രത്യേക പദവികള്നല്കിയിരുന്നതിനാല്അവരെ ദൈവത്തിന്റെ ആദ്യ ജാതനായ പുത്രന്എന്നു വിളിച്ചിരുന്നു. * ദൈവ പുത്രനായ യേശുവിനെ, തന്റെ പ്രാധാന്യം നിമിത്തവും മറ്റുള്ള എല്ലാവരുടെ മേലും ഉള്ള അധികാരം നിമിത്തവും ദൈവത്തിന്റെ ആദ്യ ജാതന്എന്നു വിളിച്ചിരുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * വചന ഭാഗത്ത് “ആദ്യ ജാതന്” എന്നു മാത്രം സൂചിപ്പിക്കുമ്പോള്, അവിടെ പ്രതിപാതിച്ചിരിക്കുന്ന പ്രകാരം “ആദ്യ ജാതനായ ആണ്” അല്ലെങ്കില്“ആദ്യ ജാതനായ മകന്” എന്നും പരിഭാഷപ്പെടുത്താവു ന്നതാണ്. (കാണുക:[കല്പ്പിത അറിവും പൂര്ണ്ണ വിവരവും](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-explicit/01.md)) * ഈ പദം പരിഭാഷ ചെയ്യുവാന്ഉള്ള ഇതര മാര്ഗ്ഗങ്ങളില്“ആദ്യമായി ജനിച്ച മകന്” അല്ലെങ്കില്“ഏറ്റവും മൂത്ത മകന്” അല്ലെങ്കില്“ആദ്യത്തെ പുത്രന്” എന്നിവയും ഉള്പ്പെടുത്താം. * യേശുവിനെ സൂചിപ്പിക്കുവാന്വേണ്ടി ഉപമാന രീതിയില് ഉപയോ ഗിക്കുമ്പോള്, ഇതു “സകലത്തിന്മേലും അധികാരം ഉള്ള പുത്രന്” അല്ലെങ്കില്“ബഹുമാനത്തില്ആദ്യനായിരിക്കുന്ന പുത്രന്” എന്നിങ്ങനെ യുള്ള പദമോ പദ സഞ്ചയമോ ഉപയോഗിച്ചു പരിഭാഷ ചെയ്യാം. * മുന്നറിയിപ്പ്: യേശുവിനോടുള്ള ബന്ധത്തില്ഈ പദത്തിന്റെ പരിഭാഷ താന്സൃഷ്ടിക്കപ്പെട്ടവന്എന്ന ആശയം സ്ഥാപിക്കുന്നില്ല എന്ന കാര്യം ഉറപ്പിക്കേണ്ടത് ആവശ്യമാണ്. (കാണുക:[അവകാശമാക്കുക](kt.html#inherit), [യാഗം](other.html#sacrifice), [പുത്രന്](kt.html#son)) ### ദൈവ വചന സൂചികകള്: * [കൊലോസ്സ്യര്01:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/01/15.md) * [ഉല്പ്പത്തി 04:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/04/03.md) * [ഉല്പ്പത്തി 29:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/29/26.md) * [ഉല്പ്പത്തി 43:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/43/32.md) * [ലൂക്കോസ് 02:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/06.md) * [വെളിപ്പാട് 01:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/01/04.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1060, H1062, H1067, H1069, G4416, G5207
## ആദ്യ ഫലങ്ങള് ### നിര്വചനം: “ആദ്യ ഫലങ്ങള്” എന്ന പദം ഓരോ വിളവെടുപ്പ് കാലത്തിന്റെയും, ഫലങ്ങളുടെയും പച്ചക്കറികളുടെയും ആദ്യ വിളവെടുപ്പിന്റെ ആദ്യ പങ്കിനെയാണ് സൂചിപ്പിക്കുന്നത്. * ഇസ്രയേല്യര്ഈ ആദ്യ ഫലങ്ങളെ ദൈവത്തിനു ഒരു യാഗാര്പ്പണ മായി സമര്പ്പിച്ചിരുന്നു. * ഈ പദം ദൈവ വചനത്തില് ഉപമാനമായി ആദ്യ ജാതനെ കുടുംബത്തിലെ ആദ്യ ഫലമായി സുചിപ്പിക്കുന്നു. അതായത്, ആ കുടുംബത്തില്ആദ്യത്തെ മകനായി താന്ജനിച്ചതിനാല്, കുടുംബത്തിന്റെ പേരും മഹത്വവും വഹിക്കുന്നവനായി താന്കാണപ്പെട്ടിരുന്നു. മരിച്ചവരായ വിശ്വാസികള്ഒരു ദിവസം ജീവനിലേക്കു മടങ്ങി വരേണ്ടുന്നവര്ആകയാല്, എല്ലാ വിശ്വാസികളും അവനില്ഉള്ളവരാക കൊണ്ട്, യേശു മരിച്ചവരില്നിന്ന് ഉയിര്ത്തെഴുന്നേറ്റവന്ആയതിനാല് താന്സകല വിശ്വാസികളിലും “ആദ്യഫലം” എന്നു വിളിക്കപ്പെടുന്നു. * തന്റെ ജനമായിരിക്കേണ്ടതിനു വീണ്ടെടുക്കപ്പെട്ടു വിളിക്കപ്പെട്ടവരായ ജനത്തിനുള്ള പ്രത്യേക പദവികളും സ്ഥാനവും നിമിത്തം യേശുവില് വിശ്വാസികളായവര് സകല സൃഷ്ടികളിലും “ആദ്യ ഫലങ്ങള്” എന്നു വിളിക്കപ്പെടുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദത്തിന്റെ അക്ഷരീക പ്രയോഗം “ആദ്യഭാഗം (കാര്ഷിക വിളകളുടെ)” അല്ലെങ്കില്“കൊയ്ത്തിന്റെ ആദ്യ ഭാഗം” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * സാധ്യമെങ്കില്, വിവിധ സാഹചര്യങ്ങളില്വ്യത്യസ്ത അര്ത്ഥങ്ങള്നല്കേണ്ടതിനു, ഉപമാന പ്രയോഗങ്ങള് അക്ഷരീകമായി പരിഭാഷ ചെയ്യേണ്ടതാണ്. ഇതു അക്ഷരീക അര്ത്ഥത്തിനും ഉപമാന പ്രയോഗങ്ങള്ക്കും ഇടയിലുള്ള പരസ്പര ബന്ധത്തെ പ്രദര്ശിപ്പിക്കും. (കാണുക:[ആദ്യജാതന്](other.html#firstborn)) ### ദൈവ വചന സൂചികകള്: * [2 ദിനവൃത്താന്തങ്ങള്31:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/31/04.md) * [2 തെസ്സലോനിക്യര്02:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/2th/02/13.md) * [പുറപ്പാട് 23:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/23/16.md) * [യാക്കോബ് 01:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/01/17.md) * [യിരെമ്യാവ് 02:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/02/01.md) * [സങ്കീര്ത്തനങ്ങള് 105:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/105/034.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1061, H6529, H7225, G536
## ആപല്‍സൂചകശബ്ദം, മുന്നറിയിപ്പുകള്‍, ആശങ്കപ്പെടുക ### യാഥാര്‍ത്ഥ്യങ്ങള്‍ ഒരു ആപല്‍സൂചക ശബ്ദം എന്നത് ജനത്തിനു ആപത്തു വരുത്തുന്ന ഒന്നിനെ കുറിച്ച് അവര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് ആകുന്നു. “മുന്നറിയിപ്പ് നല്‍കല്‍” എന്നാല്‍ അപകടകരമോ ഭീഷണിയായതോ ആയ ഒന്നിനെ ക്കുറിച്ച് വേദനാപൂര്‍വവും ഭയത്തോടെയും ആയിരിക്കുക എന്നതാണ്. * മോവാബ്യര്‍ യഹൂദ ദേശത്തെ ആക്രമിപ്പാന്‍ പദ്ധതിയിടുന്നു എന്നു കേട്ടപ്പോള്‍ രാജാവായ യെഹോശാഫാത്ത് ആശങ്ക ഉള്ളവനായി. * അന്ത്യനാളുകളില്‍ സംഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ശ്രവിക്കുമ്പോള്‍അവയെക്കുറിച്ച് ആശങ്കപ്പെടരുതെന്നു യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു. * ആപല്‍സൂചക ശബ്ദം നല്‍കുക” എന്ന ആശയം അര്‍ത്ഥമാക്കുന്നത് ഒരു മുന്നറിയിപ്പ് നല്‍കുക എന്നാണ്. പുരാതന കാലങ്ങളില്, ഒരു മനുഷ്യന്‍ ഉച്ചശബ്ദം ഉണ്ടാക്കി, മുന്നറിയിപ്പ് നല്‍കുന്നു. ### പരിഭാഷ നിര്ദേശങ്ങള് * ഒരു വ്യക്തിക്ക് “ആശങ്ക” നല്കുകയെന്നാല്‍“ ഒരാള്‍ക്ക് ദുഃഖം ഉണ്ടാക്കുക” അല്ലെങ്കില്‍ “ഒരാള്‍ദു:ഖിക്കുക” എന്നു അര്‍ത്ഥം വരുന്നു. * ആശങ്കപ്പെടുക” എന്നത് “ടു:ഖിതനാകുക” അല്ലെങ്കില്‍“ ഭയച്ചകിതനാകുക” അല്ലെങ്കില്‍ “വളരെ ചിന്താകുലനാകുക” എന്നു പരിഭാഷപ്പെടുത്താം. * “ആപല്‍സൂചക ശബ്ദം നല്‍കുക” എന്ന ആശയം പരസ്യമായി ” മുന്നറിയിപ്പ് നല്‍കുക” അല്ലെങ്കില്‍ “ആപത്തു വരുന്നു എന്നു അറിയിക്കുക” അല്ലെങ്കില്‍“അപകടത്തെക്കുറിച്ച് ഒരു കാഹളം ധ്വനിപ്പിച്ചു മുന്നറിയിപ്പ് നല്കുക” എന്നു പരിഭാഷപ്പെടുത്താം. (കാണുക:[യെഹോശാഫാത്ത്](names.html#jehoshaphat), [മോവാബ്](names.html#moab)) ### ദൈവവചന സൂചികകള്: * [ദാനിയേല്:44-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/11/44.md) * [യിരെമ്യാവ് 04:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/04/19.md) * [സംഖ്യാപുസ്തകം 10-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/10/09.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H7321, H8643
## ആയുധം, ആയുധപ്പുര ### നിര്വചനം ഒരു യുദ്ധത്തില്സൈനികന്യുദ്ധം ചെയ്യുവാനും, ശത്രുവിന്റെ ആക്രമണത്തില്തന്നെ സംരക്ഷിക്കുവാനുമായി ഉപയോഗിക്കുന്ന ഉപകരണങ്ങളെ “ആയുധം” എന്നു സൂചിപ്പിക്കുന്നു. ഇതു ഉപമാനരൂപത്തില്ആത്മീയ ആയുധവര്ഗ്ഗം എന്നു ഉപോഗിക്കാറുണ്ട്. * ഒരു സൈനികന്റെ ആയുധവര്ഗ്ഗത്തില്, ശിരോകവചവും, ഒരു മാര്കവചവും, പാദ കവചങ്ങളും, ഒരു വാളും ഉണ്ടായിരിക്കും. * ഉപമാനമായി ഈ പദം ഉപയോഗിച്ചുകൊണ്ട്, അപ്പോസ്തലനായ പൌലോസ് ഭൌതിക ആയുധവര്ഗ്ഗത്തെ ദൈവം ഒരു വിശ്വാസിക്ക് ആത്മീയ യുദ്ധങ്ങള്ചെയ്യേണ്ടതിനു നല്കുന്ന ആത്മീയ ആയുധവര്ഗ്ഗവുമായി താരതമ്യം ചെയ്യുന്നു. * പാപത്തിനും സാത്താനും എതിരെ യുദ്ധം ചെയ്യുവാന്ദൈവം നല്കുന്ന ആത്മീയ ആയുധവര്ഗ്ഗത്തില്സത്യം, നീതി, സമാധാന സുവിശേഷം, വിശ്വാസം, രക്ഷ, പരിശുദ്ധാത്മാവ് ആദിയായവ ഉള്പ്പെടുന്നു. * ഇതു “സൈനിക ആയുധക്കോപ്പ്” അല്ലെങ്കില്“യുദ്ധ പരിരക്ഷാകവചിതം’’ അല്ലെങ്കില്“സുരക്ഷാകവചം” അല്ലെങ്കില്“ആയുധങ്ങള്” എന്നു പരിഭാഷ പ്പെടുത്താം. (കാണുക:[വിശ്വാസം](kt.html#faith), [പരിശുദ്ധാത്മാവ്](kt.html#holyspirit), [സമാധാനം](other.html#peace), [രക്ഷിക്കുക](kt.html#save), [ആത്മാവ്](kt.html#spirit)) ### ദൈവവചന സൂചികകള്: * [1ശാമുവല്31:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/31/09.md) * [2ശാമുവല്20:8](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/20/08.md) * [എഫെസ്യര്06:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/eph/06/10.md) * [യിരെമ്യാവ് 51:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/51/03.md) * [ലൂക്കോസ് 11:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/11/21.md) * [നെഹെമ്യാവ് 04:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/neh/04/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2185, H2290, H2488, H3627, H4055, H5402, G3696, G3833
## ആലിപ്പഴം, മംഗളം നേരുക, പൊഴിയുന്ന മഞ്ഞുകട്ട, ഹിമവര്‍ഷ കൊടുങ്കാറ്റ്. ### വസ്തുതകള്: ഈ പടം സാധാരണയായി ആകാശത്ത് നിന്ന് പൊഴിയുന്ന വെള്ളക്കട്ടികളുടെ കൂമ്പാരം ആകുന്നു. ആംഗലേയ ഭാഷയില്‍ഇതേ അക്ഷരങ്ങളോട് കൂടിയ ഒരു വ്യത്യസ്ത പദമായി “ഹെയില്‍” എന്നത് ആരെയെങ്കിലും അഭിവാദ്യം ചെയ്യുന്നതിന് ഉപയോഗിക്കുന്നു, അതിന്റെ അര്‍ത്ഥം “ഹലോ” അല്ലെങ്കില്‍“നിങ്ങള്‍ക്കു ആശംസ” എന്നാകുന്നു. * ആകാശത്തു നിന്ന് താഴേക്കു പൊഴിയുന്ന ഗോളാകൃതിയുള്ള അല്ലെങ്കില്‍കഷണങ്ങള്‍ആയ മഞ്ഞുകട്ടകളെ “ആലിപ്പഴങ്ങള്‍” എന്ന് പറയുന്നു. * സാധാരണയായി ആലിപ്പഴങ്ങള്‍ചെറുതായിരിക്കും (ചില സെന്റീമീറ്റര്‍മാത്രം വീതിയുള്ളത്), എന്നാല്‍ചില സമയങ്ങളില്‍20 സെന്റീമീറ്ററോളം വീതിയുള്ള വലുപ്പമേറിയ ആലിപ്പഴങ്ങള്‍ഉണ്ടാകാറുണ്ട്, അവയ്ക്ക് ഒരു കിലോഗ്രാമില്‍അധികം ഭാരം ഉണ്ടായിരിക്കും. പുതിയ നിയമത്തിലുള്ള വെളിപ്പാട് പുസ്തകത്തില്‍ഭീമാകാരമായ 50 കിലോഗ്രാം ഭാരമുള്ള ആലിപ്പഴങ്ങള്‍ദൈവം ജനത്തെ അവരുടെ ദുഷ്ടത നിമിത്തം അന്ത്യ നാളുകളില്‍ന്യായം വിധിക്കുമ്പോള്‍പൊഴിയും എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. * ”മംഗളം” എന്ന വാക്ക് പുരാതന ആംഗലേയ ഭാഷയില്‍അക്ഷരീകമായി അര്‍ത്ഥം നല്‍കുന്നത് “ആഹ്ലാദിക്കുക” എന്നാണ്, അത് “ആശംസകള്‍” അല്ലെങ്കില്‍“ഹലോ!” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (പരിഭാഷ നിര്ദേശങ്ങള്: [പേരുകളുടെ പരിഭാഷ](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-names/01.md)) ### ദൈവ വചന സൂചികകള്: * [മത്തായി 27:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/27.md) * [മത്തായി 28:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/28/08.md) * [സങ്കീര്ത്തനങ്ങള് 078:47-49](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/078/047.md) * [സങ്കീര്‍ത്തനങ്ങള്‍148:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/148/007.md) * [വെളിപ്പാട് 08:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/08/06.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H68, H417, H1258, H1259, G5463, G5464
## ആഴ്ച, ആഴ്ചകള് ### നിര്വചനം “ആഴ്ച” എന്ന പദം അക്ഷരീകമായി ഏഴു ദിവസങ്ങള്കൊണ്ടാവസാനിക്കുന്ന ഒരു കാലയളവിനെ സൂചിപ്പിക്കുന്നു. * സമയം അളക്കുന്ന യഹൂദന്മാരുടെ സംവിധാനമനുസരിച്ച്, ഒരു ആഴ്ച ശനിയാഴ്ച സൂര്യാസ്തമനത്തോട് ആരംഭിച്ച് അടുത്ത ശനിയാഴ്ച സൂര്യാസ്തമ നത്തോട് കൂടെ അവസാനിക്കുന്നു. * ദൈവവചനത്തില്, “ആഴ്ച” എന്ന പദം ഏഴു വര്ഷം എന്നതുപോലെ സമയങ്ങളുടെ ഏഴു ഘടകങ്ങളെ ഉപമാനാര്ത്ഥം സൂചിപ്പിക്കുവാന്ഉപയോഗിക്കുന്നു. * “വാരോല്സവം” എന്നത് പെസഹായ്ക്കു ശേഷം ഏഴു ആഴ്ചകള്കഴിഞ്ഞു നടത്തുന്ന കൊയ്ത്തിന്റെ ഉത്സവം ആകുന്നു. ഇതിനെ “പെന്തെകൊസ്ത്” എന്നും വിളിക്കുന്നു. (കാണുക: [പെന്തെകൊസ്ത്](kt.html#pentecost)) ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്20:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/20/07.md) * [ആവര്ത്തന പുസ്തകം 16:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/16/09.md) * [ലേവ്യപുസ്തകം 23:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/23/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H7620, G4521
## ആശ്വാസം, ആശ്വസിപ്പിക്കുന്നു, ആശ്വസിപ്പിക്കപ്പെട്ട, ആശ്വാസം നല്കുന്ന, ആശ്വാസപ്രദന്, ആശ്വാസദായകര്, ആശ്വാസമില്ലാത്തവര്. ### നിര്വചനം: “ആശ്വാസം” “ആശ്വാസപ്രദന്” എന്നീ പദങ്ങള്ശാരീരികമായോ മാനസികമായോ ദുരിതമനുഭവിക്കുന്ന ആരെയെങ്കിലും സഹായിക്കുനതിനെ സൂചിപ്പിക്കുന്നു. * ആശ്വാസം പകരുന്ന വ്യക്തിയെ “ആശ്വാസപ്രദന്” എന്നു വിളിക്കുന്നു. * പഴയനിയമത്തില്, “ആശ്വാസം” എന്ന പദം ദൈവം തന്റെ ജനത്തോടു എത്ര മാത്രം ദയയും സ്നേഹവും ഉള്ളവനായി അവര്ദുരിതമനുഭവിക്കുമ്പോള്അവരെ സഹായിക്കുന്നവനാണെന്ന് വിശദീകരിക്കുവാന് ഉപയോഗിച്ചിരിക്കുന്നു. * പുതിയനിയമത്തില്, ദൈവം തന്റെ ജനത്തെ പരിശുദ്ധാത്മാവിനാല്ആശ്വസിപ്പിക്കുമെന്നു പ്രസ്താവിച്ചിരിക്കുന്നു. ആശ്വാസം പ്രാപിക്കുന്നവര്അതേ ആശ്വാസം ദുരിതമനുഭവിക്കുന്നവര്ക്ക് നല്കുവാന്പ്രാപ്തരാക്കപ്പെട്ടിരിക്കുന്നു. * “ഇസ്രായേലിന്റെ ആശ്വാസപ്രദന്” എന്ന പദം തന്റെ ജനത്തെ വീണ്ടെടുക്കു വാനായി വരുന്ന മശീഹയെ സൂചിപ്പിക്കുന്നു. * യേശുവിലുള്ള വിശ്വാസികളെ സഹായിക്കുന്ന “ആശ്വാസപ്രദന്” ആയി പരിശുദ്ധാത്മാവിനെ കുറിച്ച് യേശു സൂചിപ്പിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യത്തിനനുസരിച്ച്, “ആശ്വാസം” എന്നത് “വേദനയെ ലഘൂകരിക്കുക” അല്ലെങ്കില്“(ആരെയെങ്കിലും) ദുഃഖം മറികടക്കുവാന്സഹായിക്കുക” അല്ലെങ്കില്“പ്രോത്സാഹിപ്പിക്കുക” അല്ലെങ്കില്ആശ്വസിപ്പിക്കുക’ എന്നിങ്ങനെയും പരിഭാഷപ്പെടുത്താം. * “നമ്മുടെ ആശ്വാസം” പോലുള്ളവ ‘’നമ്മുടെ പ്രോത്സാഹനം” അല്ലെങ്കില്“നമുക്കുള്ള ആശ്വാസം (ഒരു വ്യക്തി)” അല്ലെങ്കില്“നമ്മുടെ ദുഖവേളകളിലുള്ള സഹായം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ആശ്വാസപ്രദന്” എന്ന പദം “ആശ്വാസം നല്കുന്നവന്” എന്നോ “വേദനയെ ലഘൂകരിക്കുവാന്സഹായിക്കുന്നവന്” എന്നോ “പ്രോത്സാഹനം നല്കുന്നവന്” എന്നോ പരിഭാഷപ്പെടുത്തവുന്നതാണ്. * പരിശുദ്ധാത്മാവിനെ “ആശ്വാസപ്രദന്” എന്നു അഭിസംബോധന ചെയ്യുമ്പോള്“പ്രോല്സാഹിപ്പിക്കുന്നവന്” അല്ലെങ്കില്‘സഹായകന്” അല്ലെങ്കില്‘’സഹായിക്കുന്നവനും മാര്ഗ്ഗദര്ശനം നല്കുന്നവനും” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * “ഇസ്രായേലിന്റെ ആശ്വാസപ്രദന്” എന്ന പദസഞ്ചയത്തെ “ഇസ്രയേലിനെ ആശ്വസിപ്പിക്കുന്ന മശീഹ” എന്നു പരിഭാഷപ്പെടുത്താം. * “അവര്ക്ക് ആശ്വാസദായകന്ഇല്ല” പോലുള്ള പ്രയോഗങ്ങള്“അവരെ ആശ്വസിപ്പിക്കുവാന്ആരുമില്ല” അല്ലെങ്കില്‘‘അവരെ പ്രോല്സാഹിപ്പിക്കുവാനോ സഹായിക്കുവാനോ ആരുമില്ല” എന്നു പരിഭാഷപ്പെടുത്താം. (കാണുക: [പ്രോത്സാഹിപ്പിക്കുക](other.html#courage), [പരിശുദ്ധാത്മാവ്](kt.html#holyspirit)) ### ദൈവ വചന സൂചികകള്: * [1 തെസ്സലോനിക്യര് 05:8-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/05/08.md) * [2 കൊരിന്ത്യര്01:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/01/03.md) * [2 ശമുവേല്10:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/10/01.md) * [അപ്പോ.പ്രവര്ത്തികള്20:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/20/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2505, H5150, H5162, H5165, H5564, H8575, G302, G2174, G3870, G3874, G3875, G3888, G3890, G3931
## ഇടയന്, ഇടയന്മാര്, ഇടയവേല ചെയ്തു, ഇടയവേല ചെയ്യുന്ന ### നിര്വചനം: ഒരു ഇടയന് ആടുകളുടെ സംരക്ഷണം ചുമതലയേറ്റ വ്യക്തി ആകുന്നു. “ഇടയന്” എന്നുള്ളതിന്റെ ക്രിയാപദം അര്ത്ഥം നല്കുന്നത് ആടുകളെ സംരക്ഷിക്കുകയും അവയ്ക്ക് ഭക്ഷണവും ജലവും നല്കി പരിപാലിക്കുകയും ചെയ്യുക എന്നുള്ളതാണ്. ഇടയന്മാര്ആടുകളെ കാവല്കാക്കുകയും, അവയെ നല്ല ഭക്ഷണവും വെള്ളവും ലഭിക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോകുകയും ചെയ്യുന്നു. ഇടയന്മാര്ആടുകള്നഷ്ടപ്പെട്ടു പോകാതെ സൂക്ഷിക്കുകയും വന്യ മൃഗങ്ങളില്നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. * ദൈവവചനത്തില്ഈ പദം സാധാരണയായി ജനങ്ങളുടെ ആത്മീയ ആവശ്യങ്ങളുടെ കാര്യങ്ങള്പരിപാലിക്കുന്നതിനെ ഉപമാന രൂപേണ സൂചിപ്പിക്കുന്നു. അവയില്ദൈവവചനത്തില്ദൈവം അവരോടു എന്ത് ഉപദേശിക്കുന്നു എന്നും അവര്എപ്രകാരം ജീവിക്കണം എന്ന് വഴി നടത്തുകയും ചെയ്യുന്നു. * പഴയ നിയമത്തില്, ദൈവം തന്റെ ജനത്തിന്റെ “ഇടയന്” എന്ന് വിശേഷിക്കപ്പെടുന്നു എന്തുകൊണ്ടെന്നാല്താന്അവരെ സംരക്ഷിക്കുകയും അവരുടെ ആവശ്യങ്ങള്നിറവേറ്റുകയും ചെയ്യുന്നു. താന്അവരെ നയിക്കുകയും വഴിനടത്തുകയും ചെയ്തു വന്നു. (കാണുക: [രൂപകാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md)). * മോശെ ഇസ്രയേല്ജനത്തെ യഹോവയെ ആരാധിക്കുന്നതിനു ആത്മീയമായ് വഴിനടത്തുകയും അവരെ കനാന്ദേശത്തേക്കുള്ള യാത്രയില്അവരെ ഭൌതികമായി നയിച്ചു കൊണ്ടു പോകുകയും ചെയ്തു. * പുതിയ നിയമത്തില്, യേശു തന്നെ “നല്ല ഇടയന്” എന്ന് വിളിച്ചിരുന്നു. അപ്പോസ്തലനായ പൌലോസും യേശുവിനെ സഭയുടെ മേല്“പ്രധാന ഇടയന്” എന്ന് വിശേഷിപ്പിച്ചിരുന്നു. * കൂടാതെ, പുതിയ നിയമത്തില്, “ഇടയന്” എന്ന പദം മറ്റുള്ള വിശ്വാസികളുടെ മേല്കാണപ്പെടുന്ന ആത്മീയ നേതാവിനെ സൂചിപ്പിക്കുവാന്ഉപയോഗിച്ചു വരുന്നു. “പാസ്റ്റര്” എന്ന വാക്ക് “ഇടയന്” എന്ന വാക്കു പരിഭാഷ ചെയ്യുവാന്ഉപയോഗിക്കുന്ന അതേ പദം തന്നെയാണ് ഉപയോഗിക്കുന്നത്. മൂപ്പന്മാരെയും മേലധ്യക്ഷന്മാരെയും ഇടയന്മാര്എന്ന് വിളിച്ചു വന്നിരുന്നു. ### പരിഭാഷ നിര്ദേശങ്ങള്” * അക്ഷരീകമായി, “ഇടയന്” എന്ന പദം ക്രിയാപരമായി ഉപയോഗിക്കുമ്പോള്“ആടുകളുടെ പരിപാലനം വഹിക്കുക” അല്ലെങ്കില്“ആടുകളുടെ മേല്നോട്ടം വഹ്ക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ഇടയന്” എന്ന വ്യക്തി പരിഭാഷ ചെയുമ്പോള്“ആടുകളുടെ സംരക്ഷണ ചുമതല വഹിക്കുന്ന ആള്” അല്ലെങ്കില്“ആടുകളെ മേയിക്കുന്നവന്” അല്ലെങ്കില്“ആടുകളുടെ പരിപാലകന്” എന്നിങ്ങനെ മൊഴിമാറ്റം ചെയ്യാം. ഒരു ഉപമാനമായി ഉപയോഗിക്കുമ്പോള്, ഈ പദം പരിഭാഷ ചെയ്യുന്ന വിവിധ രീതികളില്“ആത്മീയ ഇടയന്” അല്ലെങ്കില്“ആത്മീയ നേതാവ്” അല്ലെങ്കില്“ഒരു ഇടയനെ പോലെ ഇരിക്കുന്ന വ്യക്തി” അല്ലെങ്കില്“ഒരു ഇടയന്ആടുകളെ പരിപാലനം ചെയ്യുന്നത് പോലെ തന്റെ ജനത്തെ കരുതുന്നവന്” അല്ലെങ്കില്“ഒരു ഇടയന്തന്റെ ആടുകളെ നയിച്ചു കൊണ്ട് പോകുന്നത് പോലെ തന്റെ ജനത്തെ നയിച്ച്കൊണ്ട് പോകുന്ന ഒരുവന്” അല്ലെങ്കില്“ദൈവത്തിന്റെ ആട്ടിന്കൂട്ടത്തെ കുറിച്ച് കരുതല്ഉള്ളവന്” എന്നിങ്ങനെ പരിഭാഷ ചെയ്യുവാന്കഴിയും. * ചില സാഹചര്യങ്ങളില്, “ഇടയന്” എന്നത് “”നേതാവ്” അല്ലെങ്കില്“വഴികാട്ടി” അല്ലെങ്കില്“കരുതുന്നവന്” എന്നിങ്ങനെ പരിഭാഷ ചെയ്യുവാന്കഴിയും. “ഇടയ ദൌത്യം” എന്നതിന് ഉള്ള ആത്മീയ പദപ്രയോഗം “കരുതല്ചെയ്യുക” അല്ലെങ്കില്“ആത്മീയമായി പരിപോഷിപ്പിക്കുക” അല്ലെങ്കില്“വഴികാട്ടുകയും ഉപദേശിക്കുകയും” ചെയ്യുക അല്ലെങ്കില്“നയിക്കുകയും പരിപാലിക്കുകയും ചെയ്യുക (ഒരു ഇടയന്തന്റെ ആടുകളെ കരുതുന്നത് പോലെ)” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഉപമാന പ്രയോഗങ്ങളില്, ഈ പദത്തിന്റെ പരിഭാഷയില്“ഇടയന്” എന്ന പദത്തിന് അക്ഷരീകമായ വാക്ക് ഉപയോഗിക്കുന്നത് ഏറ്റവും നല്ലത് ആകുന്നു. (കാണുക: [വിശ്വസിക്കുക](kt.html#believe), [കനാന്](names.html#canaan), [സഭ](kt.html#church), [മോശെ](names.html#moses), [പാസ്റ്റര്](kt.html#pastor), [ചെമ്മരിയാട്](other.html#sheep), [ആത്മാവ്](kt.html#spirit)) ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 49:24](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/24.md) * [ലൂക്കോസ് 02:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/08.md) * [മര്ക്കോസ് 06:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/33.md) * [മര്ക്കോസ് 14:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/14/26.md) * [മത്തായി 02:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/02/04.md) * [മത്തായി 09:35-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/35.md) * [മത്തായി 25:31-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/25/31.md) * [മത്തായി 26:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/30.md) ### ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[09:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/09/11.md)__ മോശെ മിസ്രയീമില്നിന്നും വിദൂരതയില്ഉള്ള മരുഭൂമിയില്ഒരു __ഇടയന്__ ആയി തീര്ന്നു. * __[17:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/17/02.md)__ ദാവീദ് ബെത്ലെഹേം പട്ടണത്തില്നിന്നുള്ള ഒരു __ഇടയന്__ ആയിരുന്നു. തന്റെ അപ്പന്റെ ആടുകളെ പരിപാലിച്ചു കൊണ്ട് വന്നിരുന്ന വിവിധ സമയങ്ങളില്, തന്റെ ആടുകളെ ആക്രമിക്കുവാന്വന്നതായ ഒരു സിംഹത്തെയും ഒരു കരടിയെയും ദാവീദ് കൊന്നു കളഞ്ഞു. * __[23:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/23/06.md)__ ആ രാത്രിയില്, അവിടെ ചില __ഇടയന്മാര്__ അരികെ ഉള്ള വയലില്അവരുടെ ആട്ടിന്കൂട്ടത്തെ സൂക്ഷിച്ചു കൊണ്ടിരുന്നു. * __[23:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/23/08.md)__ __ആട്ടിടയന്മാര്__ യേശു ആയിരുന്ന സ്ഥലത്തേക്ക് കടന്നു വരികയും ദൈവദൂതന്അവരോടു പറഞ്ഞ പ്രകാരം തന്നെ ഒരു പുല്ത്തൊട്ടിക്കു സമീപം അവനെ കിടത്തിയിരിക്കുന്നത് കാണുകയും ചെയ്തു. * __[30:03](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/30/03.md)__ യേശുവിനു, ഈ ജനം __ഇടയന്__ ഇല്ലാത്ത ആടുകളെപ്പോലെ ആയിരുന്നു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6629, H7462, H7469, H7473, G750, G4165, G4166
## ഇടര്ച്ചക്കല്, ഇടര്ച്ചക്കല്ലുകള്, തടങ്കല്പ്പാറ ### നിര്വചനം: “ഇടര്ച്ച കല്ല്” അല്ലെങ്കില്“തടങ്കല്പ്പാറ” എന്നത് ഒരു മനുഷ്യന്ഏതെങ്കിലും വസ്തുവിന്മേല്കാല്ഇടറുകയും വീഴുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. * ഉപമാന രീതിയില്ഉള്ള ഒരു ഇടര്ച്ചക്കല്ല് എന്നത് ഏതെങ്കിലും രീതിയില്ഒരു മനുഷ്യന്ധാര്മ്മികമായോ ആത്മീയമായോ ആയ ആശയത്തില്വീഴ്ച സംഭവിക്കുന്നതിനെ കുറിക്കുന്നു. * സാദൃശ്യപരമായി, ഒരു “ഇടര്ച്ചക്കല്ല്” അല്ലെങ്കില്“തടങ്കല്പ്പാറ” എന്നത് ഒരുവന്യേശുവില്വിശ്വാസം അര്പ്പിക്കുന്നതിനു തടസ്സം സൃഷ്ടിക്കുകയോ അല്ലെങ്കില്ഒരുവന്ആത്മീയമായി വളരുവാന്ഇടവരുത്താതിരിക്കുകയോ ചെയ്യുന്നതിനെ ആകുന്നു. * സാധാരണയായി പാപ എന്നതാണ് ഒരു വ്യക്തിക്ക് അല്ലെങ്കില്മറ്റുള്ളവര്ക്ക് ഒരു ഇടര്ച്ചക്കല്ല് ആയിരിക്കുന്നത്. * ചില സന്ദര്ഭങ്ങളില്ദൈവം തന്നോട് മത്സരിക്കുന്ന ആളുകളുടെ പാതയില്ഒരു ഇടര്ച്ച ക്കല്ല് വെക്കാറുണ്ട്. ### പരിഭാഷ നിര്ദേശങ്ങള്: * ഒരു കെണിയെ പ്രവര്ത്തിപ്പിക്കുന്ന ഒരു വസ്തുവിനു ഉള്ള പദം ഒരു ഭാഷയില്ഉണ്ടെങ്കില്, ആ പദം ഈ വാക്കു പരിഭാഷ ചെയ്യുവാന്ഉപയോഗിക്കാം. * ഈ പദം “ഇടര്ച്ചക്കു കാരണ ഹേതു ആകുന്ന കല്ല്” അല്ലെങ്കില്“ഒരുവന്വിശ്വസിക്കുന്നതിന് ഇടവരുത്താത്ത ഒന്ന്” അല്ലെങ്കില്“സംശയം ഉളവാക്കുന്നതായ ഒരു ഇടര്ച്ച” അല്ലെങ്കില്“വിശ്വാസത്തിനു ഇടര്ച്ച” അല്ലെങ്കില്“ഒരുവനെ പാപം ചെയ്യുവാന്ഇടവരുത്തുന്ന സംഗതി.” (കാണുക: [ഇടര്ച്ച](other.html#stumble). [പാപം](kt.html#sin)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്01:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/01/22.md) * [ഗലാത്യര്05:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/11.md) * [മത്തായി 05:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/29.md) * [മത്തായി 16:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/16/21.md) * [റോമര്09:32-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/09/32.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4383, G3037, G4349, G4625
## ഇടറി വീഴുക, ഇടറുന്നു, ഇടറി വീണു, ഇടറുന്ന ### നിര്വചനം: “ഇടറുക” എന്ന പദം അര്ത്ഥം നല്കുന്നത് നടക്കുകയോ അല്ലെങ്കില്ഓടുകയോ ചെയ്യുമ്പോള്“ഏകദേശം വീണുപോയി” എന്ന് അര്ത്ഥം നല്കുന്നു. സാധാരണയായി ഇത് ഏതിന്റെ എങ്കിലും മുകളില്തട്ടി വീഴുന്നതിനെ ഉള്പ്പെടുത്തുന്നു. * ഉപമാനമായി, “ഇടറുക” എന്നാല്“പാപം” ചെയ്യുക അല്ലെങ്കില്“വിശ്വാസത്തില്വീഴ്ച” ഉള്ളവന്ആകുക എന്നിങ്ങനെ അര്ത്ഥം നല്കുന്നു. * ഈ പദം വീഴ്ച സംഭവിക്കുക അല്ലെങ്കില്ബലഹീനത പ്രകടിപ്പിക്കുക എന്ന് ഒരു യുദ്ധം നടക്കുമ്പോഴോ അല്ലെങ്കില്ഉപദ്രവിക്കപ്പെടുമ്പോഴോ അല്ലെങ്കില്ശിക്ഷക്കപ്പെടുമ്പോഴോ സംഭവിക്കുന്നതിനെ സൂചിപ്പിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: “ഇടറുക” എന്ന പദം വരുന്ന സാഹചര്യങ്ങളില്ഇത് അര്ത്ഥം നല്കുന്നത് അക്ഷരീകമായി ഏതിന്റെയെങ്കിലും മുകളില്തട്ടി വീഴുന്നത് എന്നാകുന്നു, അത് “ഏകദേശം വീണുപോയി” അല്ലെങ്കില്“തട്ടിമറിഞ്ഞു വീണു” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഈ അക്ഷരീക അര്ത്ഥം ആ സാഹചര്യത്തില്ശരിയായ അര്ത്ഥം നല്കുന്നുവെങ്കില് ഒരു ഉപമാന രീതിയിലും ഉപയോഗിക്കാം, * ഉപമാന ഉപയോഗങ്ങള്ക്ക് അക്ഷരീക അര്ത്ഥം നിര്ദിഷ്ട ഭാഷയില്ഒരു ആശയം നല്കുന്നില്ല എങ്കില്, “ഇടര്ച്ച” എന്നത് “പാപം” അല്ലെങ്കില്“വീഴ്ച” അല്ലെങ്കില്“വിശ്വസിക്കുന്നത് നിര്ത്തുക” അല്ലെങ്കില്“ബലഹീനന്ആയിത്തീരുക” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് പരിഭാഷ ചെയ്യാം. * ഈ പദം പരിഭാഷ ചെയ്യുവാന്ഉള്ള വേറൊരു മാര്ഗ്ഗം, “പാപം ചെയ്യുന്നതിനാല്ഉണ്ടാകുന്ന ഇടര്ച്ച” അല്ലെങ്കില്വിശ്വസിക്കാത്തതിനാല്ഉണ്ടാകുന്ന ഉണ്ടാകുന്ന ഇടര്ച്ച” എന്ന് പരിഭാഷ ചെയ്യാം. * “ഇടര്ച്ച ഉണ്ടാകുവാന്ഇടവരുത്തി” എന്നത് “ബലഹീനനാകുവാന്ഇടവരുത്തി” അല്ലെങ്കില്“വീഴ്ച വരുവാന്ഇടയാക്കി” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [വിശ്വസിക്കുക](kt.html#believe), [പീഡിപ്പിക്കുക](other.html#persecute), [പാപം](kt.html#sin), [ഇടര്ച്ചക്കല്](other.html#stumblingblock)) ### ദൈവ വചന സൂചിക: * [1 പത്രോസ് 02:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/02/07.md) * [ഹോശേയ 04:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/hos/04/04.md) * [യെശ്ശയ്യാവ് 31:3](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/31/03.md) * [മത്തായി 11:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/04.md) * [മത്തായി 18:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/18/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1762, H3782, H4383, H4384, H5062, H5063, H5307, H6328, H6761, H8058, G679, G4348, G4350, G4417, G4624, G4625
## ഇത് എഴുതപ്പെട്ടിരിക്കുന്നു ### നിര്വചനം: “ഇപ്രകാരം എഴുതപ്പെട്ടിട്ടുള്ള” അല്ലെങ്കില് “എഴുതപ്പെട്ടിട്ടുള്ളത് എന്താണോ” എന്നുള്ള പദസഞ്ചയം പുതിയ നിയമത്തില് തുടര്മാനമായി സ്ഥാനം പിടിക്കുന്നു, കൂടാതെ സാധാരണയായി എബ്രായ തിരുവെഴുത്തുകളില് എഴുതപ്പെട്ടിട്ടുള്ള കല്പ്പനകളെയോ അല്ലെങ്കില് പ്രവചനങ്ങളെയോ സൂചിപ്പിക്കുന്നു. * ചില സമയങ്ങളില് “എഴുതപ്പെട്ടിരിക്കുന്നത് പോലെ” എന്നുള്ളത് മോശെയുടെ ന്യായപ്രമാണത്തില് എഴുതപ്പെട്ടിട്ടുള്ളത് എന്താണോ അത് എന്ന് സൂചിപ്പിക്കുന്നു. * മറ്റു സമയങ്ങളില് ഇത് പഴയ നിയമത്തില് ഉള്ള പ്രവാചകന്മാരില് ഒരാളില് നിന്നുള്ള ഉദ്ധരണി ആകുന്നു. * ഇത് “മോശെയുടെ ന്യായപ്രമാണത്തില് എഴുതപ്പെട്ടിട്ടുള്ളത് പോലെ” അല്ലെങ്കില് “പ്രവാചകന്മാര് ദീര്ഘകാലങ്ങള്ക്ക് മുന്പേ എഴുതിയിരുന്നത് പോലെ” അല്ലെങ്കില് “ദീര്ഘ കാലങ്ങള്ക്ക് മുന്പേ മോശെ എഴുതിയിരിക്കുന്നതു പോലെ ദൈവത്തിന്റെ ന്യായപ്രമാണത്തില് പ്രസ്താവിച്ചിരിക്കുന്ന പ്രകാരം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”ഇത് എഴുതപ്പെട്ടിരിക്കുന്നു” എന്നുള്ളത് സൂക്ഷിക്കുവാന് ഉള്ള വേറൊരു തിരഞ്ഞെടുപ്പ് എന്തെന്നാല് ഇത് എന്താണ് അര്ത്ഥം നല്കുന്നത് എന്ന ഒരു അടിക്കുറിപ്പ് നല്കുക എന്നുള്ളതാണ്. (കാണുക: [കല്പ്പന](kt.html#command), [ന്യായപ്രമാണം](kt.html#lawofmoses), [പ്രവാചകന്](kt.html#prophet), [ദൈവവചനം](kt.html#wordofgod)) ### ദൈവ വചന സൂചികകള്; * [1 യോഹന്നാന് 05:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/05/13.md) * [അപ്പോ.13:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/13/28.md) * [പുറപ്പാട് 32:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/32/15.md) * [യോഹന്നാന് 21:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/21/24.md) * [ലൂക്കോസ് 03:4](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/03/04.md) * [മര്ക്കോസ് 09:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/09/11.md) * [മത്തായി 04:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/04/05.md) * [വെളിപ്പാട് 01:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/01/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3789, H7559, G1125
## ഇര, ഇരയാക്കുക ### നിര്‍വചനം: “ഇര” എന്ന പദം സൂചിപ്പിക്കുന്നത് സാധാരണയായി ഭക്ഷണത്തിനു വേണ്ടി വേട്ടയാടപ്പെട്ട ഒരു മൃഗം എന്നാണ്. * ഒരു ഉപമാന ആശയത്തില്‍, “ഇര” എന്നത് മേല്ക്കോയ്മക്ക് വിധേയനായ, അപമാനിതന്‍ ആയ, അല്ലെങ്കില്‍ തന്നെക്കാള്‍അധികം ശക്തനായ ഒരുവനാല്‍ പീഡിപ്പിക്കപ്പെട്ടവന്‍ ആയ വ്യക്തി എന്ന് സൂചിപ്പിക്കാം. * ജനത്തെ “ഇരയാക്കുക” എന്നതിന്‍റെ അര്‍ത്ഥം അവരെ പീഡിപ്പിക്കുക നിമിത്തം മേല്‍ക്കോയ്മ നേടപ്പെട്ട ജനം അല്ലെങ്കില്‍ അവരില്‍ നിന്നും എന്തെങ്കിലും കവര്‍ച്ച ചെയ്തത് എന്ന് ആകുന്നു. * “ഇര” എന്ന പദം “വേട്ടയാടപ്പെട്ട മൃഗം” അല്ലെങ്കില്‍ വെട്ടയാടപ്പെട്ടവന്‍” അല്ലെങ്കില്‍ “പ്രതി” എന്നും പരിഭാഷ ചെയ്യാം. (കാണുക: [പീഡിപ്പിക്കുക](other.html#oppress)) ### ദൈവ വചന സൂചികകള്: * [യിരെമ്യാവ് 12:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/12/07.md) * [സങ്കീര്ത്തനങ്ങള് 21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/104/021.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H400, H957, H961, H962, H2863, H2963, H2964, H4455, H5706, H5861, H7997, H7998
## ഇസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങള്‍, ഇസ്രയേല്‍മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങള്‍, പന്ത്രണ്ടു ഗോത്രങ്ങള്‍ ### നിര്‍വചനം: “ഇസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങള്‍” എന്ന പദം യാക്കോബിന്‍റെ പന്ത്രണ്ടു മക്കളെയും അവരുടെ പിന്‍തലമുറക്കാരെയും സൂചിപ്പിക്കുന്നു. * യാക്കോബ് അബ്രഹാമിന്‍റെ പൌത്രന്‍ആണ്. അനന്തരം ദൈവം യാക്കോബിന്‍റെ പേര് ഇസ്രയേല്‍എന്നു മാറ്റി. * ഇവയാണ് ഗോത്രങ്ങളുടെ പേരുകള്‍: രൂബന്‍, ശിമെയോന്‍, ലേവി, യഹൂദ, ദാന്‍, നഫ്താലി, ഗാദ്, ആശേര്‍, യിസ്സാഖാര്‍, സെബുലൂന്‍, യോസേഫ്, മറ്റും ബെന്യാമിന്‍, * ദൈവത്തെയും തന്‍റെ ജനത്തെയും ശുശ്രൂഷ ചെയ്യുവാന്‍തിരഞ്ഞെടുക്കപ്പെട്ടവര്‍ആകയാല്‍ലേവിയുടെ പിന്‍തലമുറക്കാര്‍ക്ക് കാനാനില്‍യാതൊരു ഭൂമിയും കൈവശമാക്കിയില്ല. * തന്‍റെ പുത്രന്മാരായ എഫ്രയീമിനും മനശെക്കും നിലത്തിന്‍റെ അവകാശം നല്‍ക പ്പെട്ടതിനാല്‍യോസേഫിനു ഇരട്ടി അവകാശം ലഭ്യമായി. * പന്ത്രണ്ടു ഗോത്രങ്ങളുടെ പട്ടികയില്‍നേരിയ വ്യത്യാസമുള്ള പല സ്ഥലങ്ങള്‍ബൈബിളില്‍ഉണ്ട്, ചില സന്ദര്‍ഭങ്ങളില്‍ലേവി, യോസേഫ്, അല്ലെങ്കില്‍ദാന്‍എന്നിവര്‍പട്ടികയില്‍നിന്ന് പുറത്തായും, ചില സന്ദര്‍ഭങ്ങളില്‍യോസേഫിന്‍റെ രണ്ടു മക്കളായ എഫ്രയീമും മനശെയും പട്ടികയില്‍ഉള്‍പ്പെട്ടവരായും കാണപ്പെടുന്നു. ### ദൈവവചന സൂചികകള്: * [അപ്പൊ.പ്രവര്‍ത്തികള്‍ 26:6-8](kt.html#inherit) * [ഉല്‍പ്പത്ത 49:28-30](kt.html#israel) * [ലൂക്കോസ് 22:28-30](names.html#jacob) * [മത്തായി 19:28](kt.html#priest) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3478, H7626, H8147, G1427, G2474, G5443
## ഉത്തരവ് ### നിര്വചനം: ഒരു ഉത്തരവ് എന്നത് പൊതു ജനം പിന്തുടരേണ്ടതായ ചട്ടങ്ങളോ നിര്ദേശങ്ങളോ ഉള്പ്പെടുന്ന പൊതു നടപടി ക്രമങ്ങളോ നിയമമോ ആകുന്നു. ഈ പദം “നിയമിക്കുക” എന്ന പദവുമായി ബന്ധപ്പെട്ടു കാണപ്പെടുന്നു. * ചില സന്ദര്ഭങ്ങളില്ഒരു ഉത്തരവ് എന്നത് ദീര്ഘ വര്ഷങ്ങളായി ആചരിച്ചു പോരുന്നതു മൂലം നന്നായി സ്ഥാപിക്കപ്പെട്ട ഒരു ആചാരം എന്നും കാണാം. * ദൈവ വചനത്തില്, ഒരു ഉത്തരവ് എന്നത് ഇസ്രയേല്ജനം ചെയ്തു പോരേണ്ടതിനു ദൈവം അവരോട് കല്പ്പിച്ചിട്ടുള്ളവ ആകുന്നു. ചിലപ്പോള്അവ സദാ കാലങ്ങളും അവര്ആചരിക്കേണ്ടതിനു ദൈവം കല്പ്പിച്ചിട്ടുള്ളവ ആകുന്നു. * “ഉത്തരവ്” എന്ന പദം “പൊതു പ്രമാണം” അല്ലെങ്കില്“നിബന്ധന” അല്ലെങ്ക്ല്“നിയമം” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [കല്പ്പന](kt.html#command), [ചട്ടം](other.html#decree), [നിയമം](kt.html#lawofmoses), [നിയമിക്കുക](other.html#ordain), [പ്രമാണം](other.html#statute)) ### ദൈവ വചന സൂചികകള്: * [ആവര്ത്തന പുസ്തകം 04:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/04/13.md) * [പുറപ്പാട് 27:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/27/20.md) * [ലേവ്യപുസ്തകം](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/08/31.md) * [മലാഖി 03:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/mal/03/06.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2706, H2708, H4687, H4931, H4941, G1296, G1345, G1378, G1379, G2937, G3862
## ഉത്സവം, ഉത്സവങ്ങള് ### നിര്വചനം: പൊതുവെ, ഒരു ഉത്സവം എന്നത് ഒരു ജന സമൂഹം നടത്തുന്ന ഒരു ആഘോഷം ആകുന്നു. * പഴയ നിയമത്തില്“ഉത്സവം” എന്നതിന് അക്ഷരീകമായി “നിയുക്ത സമയം” എന്നു അര്ത്ഥം ആകുന്നു. * ഇസ്രയേല്മക്കള്ആചരിച്ചു വന്ന ഉത്സവങ്ങള്പ്രത്യേക നിയമിത സമയങ്ങളില്അല്ലെങ്കില്കാലഘട്ടങ്ങളില്ആഘോഷിച്ചു വന്നിരുന്നു, അല്ലെങ്കില്അവര്അനുഷ്ടിക്കേണ്ടതിനായി ദൈവം അവരോട് കല്പ്പിച്ചിരുന്നു. * ചില ആംഗലേയ പരിഭാഷകളില്, ഉത്സവം എന്ന തിനു പകരം “സദ്യ” എന്ന പദം ഉപയോഗിച്ചിരുന്നത് എന്തുകൊണ്ടെന്നാല്ഒപ്പം തന്നെ വലിയ ഭക്ഷണവും ഉള്പ്പെടുത്തിയിരുന്നു. * ഇസ്രയേല്യര്ഓരോ വര്ഷവും വിവിധ പ്രധാന ഉത്സവങ്ങള്ആഘോഷിച്ചു വന്നിരുന്നു. * പെസ്സഹ * പുളിപ്പില്ലാ അപ്പത്തിന്റെ പെരുന്നാള് * ആദ്യഫല പെരുന്നാള് * ആഴ്ചകളുടെ ഉത്സവം (പെന്തകോസ്ത്) * കാഹള ധ്വനി പെരുന്നാള് * മഹാ പാപ പരിഹാര പെരുന്നാള് * കൂടാര പെരുന്നാള് * ഈ ഉത്സവങ്ങളുടെ ലക്ഷ്യം ദൈവത്തിനു നന്ദിയര്പ്പിക്കുകയും വിടുവിക്കുവാനും, സംരക്ഷിക്കുവാനും, തന്റെ ജനത്തെ കരുതുവാനുമായി ദൈവം ചെയ്ത അത്ഭുതകരമായ കാര്യങ്ങളെ ഓര്ക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു. (കാണുക:[വിരുന്ന്](other.html#feast)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്23:30-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/23/30.md) * [2 ദിനവൃത്താന്തങ്ങള്08:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/08/12.md) * [പുറപ്പാട് 05:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/05/01.md) * [യോഹന്നാന്04:43-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/04/43.md) * [ലൂക്കോസ് 22:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/22/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1974, H2166, H2282, H2287, H6213, H4150, G1456, G1858, G1859
## ഉപദേശം ### നിര്വചനം: “ഉപദേശം” എന്ന പദം അക്ഷരീകമായി “പഠിപ്പിക്കല്” എന്നു അര്ത്ഥം നല്കുന്നു. ഇതു സാധാരണയായി മതപരമായ പഠനത്തെ സൂചിപ്പിക്കുന്നു. * ക്രിസ്തീയ പഠന സാഹചര്യത്തില്, “ഉപദേശം” എന്നത് ദൈവം-പിതാവ്, പുത്രന്, പരിശുദ്ധാത്മാവ്- എന്നിങ്ങനെയുള്ള എല്ലാ പഠനങ്ങളും തന്റെ എല്ലാ സ്വഭാവ ഗുണങ്ങളും താന് ചെയ്തിട്ടുള്ള സകലവും ഉള്പ്പെട്ടതായി ഇരിക്കുന്നു. * ഇതില്എപ്രകാരം ദൈവത്തിനു മഹത്വം നല്കുന്ന വിശുദ്ധ ജീവിതം നയിക്കണമെന്ന് ക്രിസ്ത്യാനികള്ക്കു ദൈവം ഉപദേശമായി നല്കുന്ന സകലത്തെയും സൂചിപ്പിക്കുന്നുണ്ട്. * “ഉപദേശം” എന്ന വാക്ക് ചില സമയങ്ങളില് അസത്യമായ അല്ലെങ്കില് ലൌകികമായ മനുഷ്യനില് നിന്നുളവാകുന്ന മത പ്രബോധനങ്ങളെയും സൂചിപ്പിക്കുന്നു. സാഹചര്യം അര്ത്ഥത്തെ വ്യക്തമാക്കുന്നു. * ഈ പദം “പഠിപ്പിക്കല്” എന്നും പരിഭാഷ ചെയ്യാം. (കാണുക: [പഠിപ്പിക്കുക](other.html#teach)) ### ദൈവവചന സൂചികകള്: * [1 തിമോത്തിയോസ് 01:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/01/03.md) * [2 തിമോത്തിയോസ് 03:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/03/16.md) * [മര്ക്കോസ് 07:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/07/06.md) * [മത്തായി 15:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/15/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3948, H4148, H8052, G1319, G1322, G2085
## ഉപദേശം, ഉപദേശിക്കുക, ഉപദേശിച്ചു, ഉപദേശകന്, ഉപദേശകന്മാര്, ഉപദേശം, ഉപദേശകന്, ഉപദേശകന്മാര്, ഉപദേശിക്കുന്നു ### നിര്വചനം: “കൌണ്സെല്” എന്നും “അട്വൈസ്” എന്നുമുള്ള പദ ങ്ങള്ക്ക് ഒരേ അര്ത്ഥമാണുള്ളത്,അത് സൂചിപ്പിക്കുന്നത് ഒരു പ്രത്യേക സാഹചര്യത്തില്ജ്ഞാനത്തോടെ തീരുമാനമെടുക്കുന്നതിന് ഒരുവനെ സഹായിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഒരു ജ്ഞാനമുള്ള “ഉപദേശകന്” അല്ലെങ്കില്“ആലോചകന്” എന്നയാള്ഒരു വ്യക്തിക്ക് ശരിയായ തിരഞ്ഞെടുപ്പിന് സഹായകമായി ഉപദേശമോ ആലോചനയോ നല്കുന്നവന്എന്നു കാണുന്നു. രാജാക്കന്മാര്ക്ക് സാധാരണയായി ഔദ്യോഗിക ഉപദേശകന്മാര്അല്ലെങ്കില്ആലോചനക്കാര്തങ്ങള്ഭരിക്കുന്ന ജനത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കുവാന്സഹായിക്കുവാനായി ഉണ്ടായിരിക്കും. * ചില സമയങ്ങളില്നല്കപ്പെടുന്ന ഉപദേശങ്ങളോ ആലോചനകളോ നല്ലതായിരിക്കയില്ല. തെറ്റായ ഉപദേശകന്മാര്ഒരു രാജാവിനോട്തന്നെയോ തന്റെ പ്രജകളെയൊ ദോഷകരമായി ഭവിക്കുന്ന നടപടി അല്ലെങ്കില്നിയമം ഉണ്ടാക്കുവാന്നിര്ബന്ധിക്കുന്നു. * സാഹചര്യത്തിനനുസരിച്ച്, “ഉപദേശം” അല്ലെങ്കില്“ആലോചന” എന്നത് “തീരുമാനമെടുക്കുവാന്സഹായിക്കുക” അല്ലെങ്കില്“മുന്നറിയിപ്പുകള്” അല്ലെങ്കില്“പ്രബോധനങ്ങള്” അല്ലെങ്കില്“മാര്ഗ്ഗനിര്ദേശം” എന്നു പരിഭാഷപ്പെടുത്താം. * “ഉപദേശം നല്കുക”എന്ന പ്രവര്ത്തി, “ആലോചന നല്കുക” അല്ലെങ്കില്“നിര്ദേശം നല്കുക” അല്ലെങ്കില്പ്രബോധിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്താം. * “കൌണ്സെല്”എന്ന പദം ഒരുകൂട്ടം ആളുകളെ സൂചിപ്പിക്കുന്ന “കൌണ്സില്” എന്ന പദത്തില്നിന്നും വ്യത്യസ്തമാണ്. (കാണുക:[പ്രബോധിപ്പിക്കുക](kt.html#exhort), [പരിശുദ്ധാത്മാവ്](kt.html#holyspirit), [ജ്ഞാനമുള്ള](kt.html#wise)) ### ദൈവവചന സൂചികകള്: ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1697, H1847, H1875, H1884, H1907, H2940, H3245, H3272, H3289, H3982, H4156, H4431, H5475, H5779, H5843, H6440, H6963, H6098, H7592, H8458, G1010, G1011, G1012, G1106, G4823, G4824, G4825
## ഉപദ്രവം ### നിര്വചനം: “ഉപദ്രവം” എന്ന പദം സൂചിപ്പിക്കുന്നത് ദുരന്തം, കഷ്ടത, ക്ലേശം എന്നൊക്കെയാണ്. * ഇത് പുതിയ നിയമത്തില്വിശദീകരിച്ചിരിക്കുന്ന, ഉപദ്രവ കാലഘട്ടത്തിലും മറ്റു ഉപദ്രവകാലങ്ങളിലും യേശുവിന്റെ ഉപദേശങ്ങളെ എതിര്ക്കുന്ന ഈ ലോകത്തിലെ ജനങ്ങള്നിമിത്തം ക്രിസ്ത്യാനികള്അനുഭവിക്കുന്ന പീഡനങ്ങളെ വിശദീകരിക്കുന്നു. * ”മഹാ ഉപദ്രവം” എന്ന പദം ദൈവ വചനത്തില്ഉപയോഗിച്ചിരിക്കുന്നത് യേശുവിന്റെ രണ്ടാം വരവിനു തൊട്ടു മുന്പ് ദൈവത്തിന്റെ ക്രോധം ഈ ഭൂമിയില്പല വര്ഷങ്ങള്ചൊരിയപ്പെടുന്ന ഒരു പ്രത്യേക കാലഘട്ടത്തെ വിവരിക്കുവാന്ഉപയോഗിക്കുന്നു. * “ഉപദ്രവം” എന്ന പദം “മഹോപദ്രവ കാലഘട്ടം” അല്ലെങ്കില്“ആഴമായ പീഡനം” അല്ലെങ്കില്“കഠിനമായ വിഷമതകള്” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. (കാണുക: [ഭൂമി](other.html#earth), [പഠിപ്പിക്കുക](other.html#teach), [ക്രോധം](kt.html#wrath)) ### ദൈവ വചന സൂചികകള്: * [മര്ക്കോസ് 04:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/04/16.md) * [മര്ക്കോസ് 13:17-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/13/17.md) * [മത്തായി 13:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/20.md) * [മത്തായി 24:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/24/09.md) * [മത്തായി 24:24-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/24/29.md) * [റോമര്02:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/02/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6869, G2346, G2347
## ഉപവസിക്കുക, ഉപവസിക്കുന്നു, ഉപവസിച്ചു, ഉപവാസം, ഉപവാസങ്ങള് ### നിര്വചനം: “ഉപവസിക്കുക” എന്ന പദം അര്ത്ഥമാക്കുന്നത് ഒരു നിശ്ചിത സമയ ത്തേക്ക്, ഒരു ദിവസമോ അതിലധികമോ ദിവസങ്ങള്ക്കോ ഭക്ഷണം കഴിക്കാതിരിക്കുക എന്നാണ്. ചില സന്ദര്ഭങ്ങളില്ജലപാന വര്ജ്ജനവും ഉള്പ്പെടാറുണ്ട്. * ഉപവാസം എന്നത് ജനത്തിന് ദൈവത്തില്ശ്രദ്ധ കേന്ദ്രീകരിക്കു ന്നതിനും ഭക്ഷണം പാചകം ചെയ്യുക, ഭക്ഷിക്കുക തുടങ്ങിയവയാ ലുള്ള ശ്രദ്ധ ചിതറിപ്പിക്കലുകള്ഇല്ലാതിരിപ്പാനും സഹായിക്കും. * തെറ്റായ കാരണങ്ങള്നിമിത്തം ഉപവസിക്കുന്നതിനു യഹൂദ മത നേതാക്കന്മാരെ യേശു കുറ്റപ്പെടുത്തി. മറ്റുള്ളവര്അവരെ നീതിമാന്മാര്എന്നു ചിന്തിക്കേണ്ടതിനു അവര്ഉപസിച്ചു. * ചില സമയങ്ങളില്ജനം എന്തിനെക്കുറിച്ചെങ്കിലും ദു:ഖമോ സങ്കടമോ ഉള്ളവര്ആയിരിക്കുമ്പോള്ഉപവസിക്കാറുണ്ട്. * ”ഉപവസിക്കുക” എന്ന ക്രിയാപദം “ഭക്ഷണം വര്ജ്ജിച്ചിരിക്കുക” അല്ലെങ്കില്“ഭക്ഷിക്കാതിരിക്കുക” എന്നു പരിഭാഷപ്പെടുത്താം. * ”ഉപവാസം” എന്ന നാമപദം “ഭക്ഷണം കഴിക്കാത്ത സമയം” അല്ലെങ്കില്“ഭക്ഷണം വെടിഞ്ഞിരിക്കുന്ന സമയം” എന്നു പരിഭാഷ ചെയ്യാം. (കാണുക: [യഹൂദ നേതാക്കന്മാര്](other.html#jewishleaders)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്20:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/21/08.md) * [2 ദിനവൃത്താന്തങ്ങള്20-3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/20/03.md) * [അപ്പോ.പ്രവര്ത്തികള്13:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/13/01.md) * [യോനാ 03:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/jon/03/04.md) * [ലൂക്കോസ് 05:33-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/05/33.md) * [മര്ക്കോസ് 02:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/02/18.md) * [മത്തായി 06:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/06/16.md) * [മത്തായി 09:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/14.md) ### ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[25:01](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/25/01.md)__ യേശു സ്നാനപ്പെട്ട ഉടനെ തന്നെ, പരിശുദ്ധാത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുകയും, താന്അവിടെ നാല്പ്പതു പകലുകളും നാല്പ്പതു രാത്രികളും __ഉപവസിക്കുകയും__ ചെയ്തു. * __[34:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/34/08.md)__”ഉദാഹരണമായി, ഞാന്എല്ലാ ആഴ്ചയിലും രണ്ടു പ്രാവശ്യം വീതം __ഉപവസിക്കുകയും__ എനിക്ക് ലഭിക്കുന്ന സകല പണത്തിലും സാധനങ്ങളിലും ദശാംശം നല്കുകയും ചെയ്യുന്നു.” * __[46:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/46/10.md)__ ഒരു ദിവസം, അന്ത്യോക്ക്യയിലുള്ള ക്രിസ്ത്യാനികള് __ഉപവസിക്കുകയും__ പ്രാര്ഥിക്കുകയും ചെയ്യുമ്പോള്, പരിശുദ്ധാത്മാവ് അവരോടു, “ബര്ന്നബാസിനെയും ശൌലിനെയും ഞാന്അവരെ വിളിച്ചിരിക്കുന്ന പ്രവര്ത്തി അവര്ചെയ്യേണ്ടതിനായി അവരെ എനിക്കായി വേര്തിര്ക്കുക” എന്നു പറഞ്ഞു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2908, H5144, H6684, H6685, G777, G3521, G3522, G3523
## ഉയരത്തില്, അത്യുന്നതത്തില് ### നിര്വചനം: “ഉയരത്തില്” എന്നും “അത്യുന്നതത്തില്” എന്നും ഉള്ള പദപ്രയോഗങ്ങള് സാധാരണയായി “സ്വര്ഗ്ഗത്തില്” എന്ന് അര്ത്ഥം നല്കുന്നു. * ”അത്യുന്നതത്തില്” എന്ന പദപ്രയോഗത്തിനു വേറെ ഒരു അര്ത്ഥം ഉള്ളത് “ഏറ്റവും ബഹുമാന്യമായ” എന്നാണ്. * ഈ പദപ്രയോഗം അക്ഷരീകമായി “ഏറ്റവും ഉയരം ഉള്ള മരത്തില്” അതായത് “ഏറ്റവും പൊക്കമുള്ള മരത്തില്” എന്ന പദ പ്രയോഗത്തില് കാണുന്നത് പോലെ ഉപയോഗിക്കുന്നു. * ”ഉയരത്തില്” എന്ന പദപ്രയോഗം ആകാശത്തില് ആയിരിക്കുക എന്നും, ഒരു പറവയുടെ കൂട് ഉയരത്തില് ആയിരിക്കുന്നു എന്നത് പോലെയും സൂചിപ്പിക്കാം. ആ സന്ദര്ഭത്തില് “ഉയരെ ആകാശത്തില്” അല്ലെങ്കില് “പൊക്കമുള്ള ഒരു മരത്തിന്റെ ഏറ്റവും മുകളില്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ഉയരം” എന്ന പദം ഉയര്ത്തപ്പെട്ട ഒരു സ്ഥലം അല്ലെങ്കില് ഒരു വ്യക്തിയുടെ അല്ലെങ്കില് വസ്തുവിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുവാനും ഉപയോഗിക്കാം. * “ഉയരത്തില്നിന്ന്” എന്ന പദപ്രയോഗം “സ്വര്ഗ്ഗത്തില് നിന്ന്” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [സ്വര്ഗ്ഗം](kt.html#heaven), [ബഹുമാനം](kt.html#honor)) ### ദൈവ വചന സൂചികകള്: * [വിലാപങ്ങള്:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/lam/01/13.md) * [സങ്കീര്ത്തനങ്ങള്:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/069/028.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1361, H4605, H4791, H7682, G1722, G5308, G5310, G5311
## ഉയര്ത്തപ്പെട്ടു, ഒപ്പമെത്തി, ഒപ്പമെത്തുക ### നിര്വചനം: “ഉയര്ത്തപ്പെട്ടു” എന്ന പദം, സാധാരണയായി ദൈവം ഒരുവനെ പെട്ടെന്ന്, അത്ഭുതകരമായ വഴിയില്സ്വര്ഗത്തിലേക്ക് എടുക്കുന്നതിനെ സൂചിപ്പിക്കുന്നു. * ‘’ഒപ്പമെത്തി” എന്ന പദം സൂചിപ്പിക്കുന്നത്ഒരുവനെ വേഗത്തില്പിന്തുടര്ന്ന് ഓടി ഒപ്പമെത്തുന്നു എന്നാണ്. ഇതിനു സമാനമായ അര്ത്ഥമുള്ള പദം “മറികടക്കുക” എന്നാണ്. * അപ്പോസ്തലനായ പൌലോസ് മൂന്നാം സ്വര്ഗ്ഗത്തിലേക്ക് “ഉയര്ത്തപ്പെട്ടതിനെ’’ ക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇതു “എടുക്കപ്പെട്ടു” എന്നും പരിഭാഷപ്പെടുത്താം. * പൌലോസ് പ്രസ്താവിച്ചത് ക്രിസ്തു മടങ്ങി വരുമ്പോള്, ക്രിസ്ത്യാനികള്ഒരുമിച്ചു അവനെ കണ്ടുമുട്ടുവാനായി ആകാശത്തില്“എടുക്കപ്പെടും’’ എന്നാണ്. * ഉപമാന ആശയമായി, “എന്റെ പാപം എന്നെ പറ്റിപ്പിടിച്ചിരിക്കുന്നു” എന്നത്, “ഞാന്എന്റെ പാപത്തിന്റെ പരിണിതഫലം പ്രാപിക്കുന്നു” അല്ലെങ്കില്“എന്റെ പാപം നിമിത്തം ഞാന്കഷ്ടതയനുഭവിക്കുന്നു’’ അല്ലെങ്കില്“എന്റെ പാപം എനിക്ക് ദുരിതമുണ്ടാക്കുന്നു’’ എന്നിങ്ങനെ പരിഭാഷപ്പെടുത്താം. (കാണുക: [അത്ഭുതം](kt.html#miracle), [മറികടക്കുക](other.html#overtake), [കഷ്ടപ്പെടുക](other.html#suffer), [ദുരിതം](other.html#trouble)) ### ദൈവവചന സൂചികകള് * [2 കൊരിന്ത്യര്12:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/12/01.md) * [അപ്പോ.പ്രവര്ത്തികള്08:39-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/39.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1692, G726
## ഉയര്ത്തുക, ഉയര്ത്തുന്നു, ഉയര്ത്തപ്പെട്ട, ഉയിര്ക്കുക, ഉയിര്ക്കപ്പെട്ടതായ, എഴുന്നേല്ക്കുക ,എഴുന്നേറ്റു ### നിര്വചനം: __ഉയര്ത്തുക, ഉയരെ എഴുന്നേല്ക്കുക__ പൊതുവെ, “ഉയര്ത്തുക” എന്ന പദം അര്ത്ഥം നല്കുന്നത് “ഉയര്ത്തുക” അല്ലെങ്കില് ഉയരത്തിലേക്ക് കൊണ്ട് പോകുക” എന്നാണ്. * ”ഉയിര്ത്ത് എഴുന്നേല്ക്കുക” എന്ന ഉപമാന പദസഞ്ചയം അര്ത്ഥം നല്കുന്നത് എന്തെങ്കിലും ഒന്ന് രംഗപ്രവേശനം ചെയ്യുക അല്ലെങ്കില് പ്രത്യക്ഷപ്പെടുക എന്നുള്ളതാണ്. ഇത് ഒരു വ്യക്തിയെ ഒരു കാര്യം ചെയ്യുവാനായി നിയമിക്കുന്നു എന്നതിനെയും അര്ത്ഥമാക്കാം. * ചല സന്ദര്ഭങ്ങളില് “ഉയിര്ത്തെഴുന്നേല്ക്കുക” എന്ന പദം “പുന:സ്ഥാപനം” അല്ലെങ്കില് “പുന:നിര്മ്മാണം” എന്ന് അര്ത്ഥം നല്കുന്നു. “ഉയിര്ക്കുക” എന്നതിന് “മരണത്തില് നിന്ന് ഉയിര്ത്തെഴുന്നേല്ക്കുക” എന്ന പദസഞ്ചയത്തില് ഒരു പ്രത്യേകതര അര്ത്ഥം തന്നെ ഉണ്ട്. ഇത് അര്ത്ഥം നല്കുന്നത് മരിച്ചു പോയ ഒരു വ്യക്തി വീണ്ടും ജീവന് പ്രാപിച്ചു വരിക എന്ന് ഉള്ളതാണ്. * ചില സന്ദര്ഭങ്ങളില് “ഉയര്ത്തുക” എന്ന പദം അര്ത്ഥം നല്കുന്നത് ഒരു വ്യക്തിയെ അല്ലെങ്കില് എന്തെങ്കിലും ഒന്നിനെ “മഹിമപ്പെടുത്തുക” എന്നുള്ളതാണ്.__ഉയര്ത്തുക, എഴുന്നേല്ക്കുക__ “ഉയര്ത്തുക” അല്ലെങ്കില് “എഴുന്നേല്ക്കുക” എന്നതിന് അര്ത്ഥം “ഉയരത്തിലേക്ക് പോകുക” അല്ലെങ്കില് “എഴുന്നേല്ക്കുക” എന്നാണ്. “എഴുന്നേറ്റ,” “എഴുന്നേറ്റു”, എഴുന്നേറ്റു” എന്നെ പദങ്ങള് ഭൂതകാല നടപടികള് ആകുന്നു. * ഒരു വ്യക്തി എവിടേയ്ക്കെങ്കിലും പോകുവാനായി എഴുന്നേല്ക്കുമ്പോള്, ഇത് ചില സന്ദര്ഭങ്ങളില് “അവന് എഴുന്നേറ്റു പോയി” അല്ലെങ്കില് “അവന് എഴുന്നേല്ക്കുകയും പോകുകയും ചെയ്തു” എന്ന് പദപ്രയോഗം ചെയ്യുന്നു. * എന്തെങ്കിലും “ഉത്ഭവിക്കുന്നു” എന്നതിന്റെ അര്ത്ഥം അത് ”സംഭവിക്കുന്നു” അല്ലെങ്കില് “സംഭവിക്കുവാന് തുടങ്ങുന്നു” എന്നാണ്. * താന് “മരണത്തില് നിന്നും ഉയിര്ത്തു എഴുന്നേല്ക്കും” എന്ന് യേശു മുന്കൂട്ടി പ്രസ്താവിച്ചിരുന്നു. യേശു മരിച്ചു മൂന്നു ദിവസങ്ങള്ക്കു ശേഷം, ദൈവദൂതന് പറഞ്ഞത്, “അവന് ഉയിര്ത്തെഴുന്നേറ്റു ഇരിക്കുന്നു” എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * “എഴുന്നേല്ക്കുക” അല്ലെങ്കില് “മുകളിലേക്ക് എഴുന്നേല്ക്കുക” എന്നത് “ഉയര്ത്തുക” അല്ലെങ്കില് “ഉയരത്തിലേക്ക് കൊണ്ട് വരിക” എന്ന് അര്ത്ഥം നല്കുന്നു. * “പ്രത്യക്ഷീകരിക്കുക” എന്ന പദം “പ്രത്യക്ഷപ്പെടുത്തുക” അല്ലെങ്കില് “നിയമിക്കുക” അല്ലെങ്കില് “നടപ്പില് കൊണ്ടുവരിക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “നിങ്ങളുടെ ശത്രുക്കളുടെ ശക്തി ഉയര്ത്തുക” എന്നത് “നിങ്ങളുടെ ശത്രുക്കള് വളരെ ശക്തരായി തീരുവാന് ഇട വരുത്തുക” എന്ന് പരിഭാഷ ചെയ്യാം. * “മരിച്ചവരുടെ ഇടയില് നിന്നും ഒരുവനെ ഉയിര്പ്പിക്കുക” എന്ന പദസഞ്ചയം “മരണത്തില് നിന്നും ഒരു വ്യക്തിയെ ജീവനിലേക്കു മടക്കിക്കൊണ്ടു വരുവാന് ഇട വരുത്തുക” എന്ന് പരിഭാഷ ചെയ്യാം. * സാഹചര്യത്തെ ആശ്രയിച്ചു, “ഉയിര്ത്ത് എഴുന്നേല്ക്കുക” എന്നത് “”നല്കുക” അല്ലെങ്കില് “നിയമിക്കുക” അല്ലെങ്കില് “ഉണ്ടാകുവാന് ഇട വരുത്തുക” അല്ലെങ്കില് “നിര്മ്മിക്കുക” അല്ലെങ്കില് “പുനര്:നിര്മ്മാണം നടത്തുക” അല്ലെങ്കില് “കേടുപാടുകള് നീക്കം ചെയ്യുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “എഴുന്നേറ്റു പോയി” എന്ന പദസഞ്ചയം “എഴുന്നേറ്റു പോയി” എന്നോ “കടന്നു പോയി” എന്നോ പരിഭാഷ ചെയ്യാവുന്നത് ആകുന്നു. * സാഹചര്യത്തിനു അനുസൃതമായി, “എഴുന്നേറ്റു” എന്ന പദം “ആരംഭിച്ചു” അല്ലെങ്കില് “തുടങ്ങി” അല്ലെങ്കില് “പ്രാരംഭം കുറിച്ചു” അല്ലെങ്കില് “നിവര്ന്നു നിന്നു” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [ഉയിര്ത്തെഴുന്നേല്പ്പ്](kt.html#resurrection), [നിയമിക്കുക](kt.html#appoint), [മഹത്വപ്പെടുത്തുക](kt.html#exalt)) ### ദൈവ വചന സൂചികകള്: * [2 ദിനവൃത്താന്തങ്ങള്06:40-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/06/40.md) * [2 ശമുവേല് 07:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/07/12.md) * [അപ്പോ.10:39=41](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/10/39.md) * [കൊലോസ്യര് 03:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/03/01.md) * [ആവര്ത്തനപുസ്തകം 13:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/13/01.md) * [യിരെമ്യാവ് 06:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/06/01.md) * [ന്യായാധിപന്മാര് 02:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/02/18.md) * [ലൂക്കോസ് 07:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/07/21.md) * [മത്തായി 20:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/20/17.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[21-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/21/14.md)__ മശീഹ മരിക്കും എന്നും ദൈവം അവനെ മരിച്ചവരുടെ ഇടയില്നിന്നും __ഉയിര്ത്തെഴുന്നെല്പ്പിക്കും__ എന്നും പ്രവാചകന്മാര് മുന്കൂട്ടി പ്രസ്താവിച്ചിരുന്നു. * __[41:05](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/41/05.md)__ “യേശു ഇവിടെ ഇല്ല. അവന്മരിച്ചവരുടെ ഇടയില് നിന്ന് താന് ആയിരിക്കുമെന്നു പറഞ്ഞ പ്രകാരം തന്നെ __ഉയിര്ത്തെഴുന്നേറ്റു__. * __[43:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/43/07.md)__ “യേശു മരിച്ചു എങ്കില് തന്നെയും, ദൈവം അവനെ മരിച്ചവരുടെ ഇടയില് നിന്ന് __ഉയിര്ത്തെഴുന്നേല്പ്പിച്ചു__. “നിന്റെ പരിശുദ്ധനെ കല്ലറയില് ദ്രവത്വം കാണുവാന് അനുവദിക്കുകയും ഇല്ല” എന്നു പറയപ്പെട്ട പ്രവചനം നിറവേറുവാന് ഇത് ഇടയാക്കി തീര്ക്കുന്നു. യേശുവിനെ വീണ്ടും ജീവനിലേക്കു ദൈവം __ഉയിര്പ്പിച്ചു__ എന്ന വസ്തുതയ്ക്ക് ഞങ്ങള് സാക്ഷികള് ആകുന്നു. * __[44:05](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/44/05.md)__ “നിങ്ങള് ജീവന്റെ ആധാരം ആയവനെ കൊന്നു, എന്നാല് ദൈവം അവനെ മരിച്ചവരുടെ ഇടയില്നിന്ന് __ഉയിര്പ്പിച്ചു__. * __[44:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/44/08.md)__ പത്രോസ് അവരോടു മറുപടിയായി പറഞ്ഞത് എന്തെന്നാല്, “നിങ്ങളുടെ മുന്പില് നില്ക്കുന്ന ഈ മനുഷ്യന് മശീഹ ആകുന്ന യേശുവിന്റെ ശക്തിയാല് സൌഖ്യം ഉള്ളവന് ആയിരിക്കുന്നു. നിങ്ങള് യേശുവിനെ ക്രൂശിച്ചു, എന്നാല് ദൈവം അവനെ വീണ്ടും __ജീവനിലേക്കു __ഉയിര്പ്പിച്ചു__. * __[48:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/48/04.md)__ ഇതിന്റെ അര്ത്ഥം എന്തെന്നാല് സാത്താന് മശീഹയെ കൊല്ലും, എങ്കിലും ദൈവം അവനെ വീണ്ടും ജീവനിലേക്കു __ഉയിര്പ്പിക്കുകയും__ അനന്തരം മശീഹ എന്നേക്കുമായി സാത്താന്റെ അധികാരത്തെ തകര്ക്കുകയും ചെയ്യും എന്നാണ്. * __[49:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/49/02.md)__ അവന് (യേശു) വെള്ളത്തിന് മേല് നടന്നു, കൊടുങ്കാറ്റുകളെ അടക്കി, നിരവധി രോഗികളായ ആളുകള്ക്ക് സൌഖ്യം വരുത്തി, ഭൂതങ്ങളെ പുറത്താക്കി, മരിച്ചവരെ ജീവനിലേക്കു __ഉയിര്പ്പിച്ചു__ അഞ്ചു അപ്പങ്ങളെയും രണ്ടു മീനുകളെയും 5,000 ലുമധികം ആളുകളെ തൃപ്തരായി പോഷിപ്പിക്കുവാന് തക്കവണ്ണം വര്ദ്ധിപ്പിച്ചു. * __[49:12](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/49/12.md)__ യേശു ദൈവത്തിന്റെ പുത്രന് എന്നും, നിനക്ക് പകരമായി ക്രൂശില് മരിച്ചു എന്നും, ദൈവം തന്നെ വീണ്ടും ജീവനിലേക്കു __ഉയിര്പ്പിച്ചു__ എന്നും നിങ്ങള് വിശ്വസിക്കണം. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2210, H2224, H5549, H5782, H5927, H5975, H6209, H6965, H6966, H6974, H7613, H7721, G305, G386, G393, G450, G1096, G1326, G1453, G1525, G1817, G1825, G1892, G1999, G4891
## ഉയര്ന്ന സ്ഥലം, ഉയര്ന്ന സ്ഥലങ്ങള് ### നിര്വചനം: “ഉയര്ന്ന സ്ഥലങ്ങള്” എന്ന പദസഞ്ചയം വിഗ്രഹങ്ങളെ ആരാധിക്കുവാ നായി ഉപയോഗിച്ചു കൊണ്ടിരുന്ന യാഗപീഠങ്ങളെയും സ്തൂപങ്ങളെയും സൂചിപ്പിക്കുന്നു. അവ സാധാരണയായി ഉയര്ന്ന നിലത്തില്, മലകളിലോ മലഞ്ചെരി വിലോ നിര്മ്മിക്കപ്പെട്ടിരിക്കും. * ഇസ്രയേലിലെ പല രാജാക്കന്മാരും ഈ ഉയര്ന്ന സ്ഥലങ്ങളില്അസത്യദൈവങ്ങള്ക്ക് യാഗപീഠങ്ങളെ പണിതു ദൈവത്തിനു വിരോധമായി പാപം ചെയ്തു. ഇത് ആഴമായ നിലയില്വിഗ്രഹങ്ങളെ ആരാധിക്കുവാനായി ജനത്തെ നടത്തി. ഇസ്രയേലിലോ യഹൂദയിലോ ദൈവഭയമുള്ള രാജാക്കന്മാര്ഭരണം നടത്തുമ്പോള്ഉയര്ന്ന സ്ഥലങ്ങള്അല്ലെങ്കില്യാഗപീഠങ്ങളെ ഈ വിഗ്രഹങ്ങള്ക്ക് ആരാധന ചെയ്യാതിരിക്കേണ്ടതിനായി നീക്കം ചെയ്യുമായിരുന്നു. * എങ്കിലും, വരില്ചില രാജാക്കന്മാര്ഉയര്ന്ന സ്ഥലങ്ങളെ നീക്കം ചെയ്യുന്നതില്അശ്രദ്ധയോടെ ഇരുന്നു, നീക്കം ചെയ്യാതിരുന്നതിനാല്, അത് മുഴുവന്ഇസ്രയേല്ദേശവും വിഗ്രഹാരാധനയില്തുടരുന്നതിന് കാരണമായി തീര്ന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദം പരിഭാഷ ചെയ്യാനുള്ള മാര്ഗ്ഗങ്ങളില്“വിഗ്രഹാരാധനക്കായി ഉയര്ത്തപ്പെട്ട സ്ഥലങ്ങള്” അല്ലെങ്കില്“മലമുകളില്ഉള്ള വിഗ്രഹ മന്ദിരങ്ങള്” അല്ലെങ്കില്“വിഗ്രഹ യാഗപീഠ മേടകള്” എന്ന് പരിഭാഷ ചെയ്യാം. * ഇത് വിഗ്രഹ യാഗപീഠങ്ങളെയാണ് സൂചിപ്പിക്കുന്നത്, മറിച്ച്, യാഗപീഠങ്ങള്സ്ഥിതി ചെയ്യുന്ന സ്ഥലത്തെ അല്ല എന്ന് വ്യക്തമാക്കുന്നത് എന്ന് ഉറപ്പു വരുത്തുക. (കാണുക: [യാഗപീഠം](kt.html#altar), [അസത്യ ദൈവം](kt.html#falsegod), [ആരാധന](kt.html#worship)) ### ദൈവ വചന സൂചിക: * [1 ശമുവേല്09:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/09/12.md) * [2 രാജാക്കന്മാര്16:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/16/03.md) * [ആമോസ് 04:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/amo/04/12.md) * [ആവര്ത്തന പുസ്തകം 33:29](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/33/29.md) * [യെഹസ്കേല്06:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/06/01.md) * [ഹബക്കൂക്ക് 03:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/hab/03/18.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1116, H1181, H1354, H2073, H4791, H7311, H7413
## ഉരുകുക, ഉരുകിയ, ഉരുകുന്ന, ഉരുകുന്നു, ഉരുക്കിയ ### വസ്തുതകള്: “ഉരുകുക” എന്ന പദം സൂചിപ്പിക്കുന്നത് താപ പ്രക്രിയയില്കൂടെ വസ്തുക്കളെ ഉരുക്കുന്നതിനെ ആകുന്നു.. ഇത് ഉപമാന രീതികളിലും ഉപയോഗിക്കാറുണ്ട്. ഉരുകി ഇരിക്കുന്നതായ ഒന്നിനെ “ഉരുക്കിയത്” എന്ന് പറയുന്നു. വിവിധ തരത്തില്ഉള്ള ലോഹങ്ങളെ അവ ഉരുകുന്നത് വരെ ചൂടാക്കി അച്ചുകളില്ഒഴിച്ചു ആയുധങ്ങള്, വിഗ്രഹങ്ങള്തുടങ്ങിയ വിവിധ വസ്തുക്കളെ ഉണ്ടാക്കുവാന്കഴിയും. “ഉരുക്കിയ ലോഹം” എന്ന പദപ്രയോഗം ഉരുക്കി എടുത്ത ലോഹം എന്നതിനെ സൂചിപ്പിക്കുന്നു. * മെഴുക് തിരി കത്തും തോറും, അതിന്റെ മെഴുക് ഉരുകി ഇല്ലാതായി തീരുന്നു. പുരാതന കാലങ്ങളില്, കത്തുകള്അല്പ്പം മെഴുക് അതിന്റെ അരികുകളില്ഉരുക്കി ഒഴിച്ചു മുദ്ര ചെയ്യുമായിരുന്നു. * ”ഉരുകുക” എന്നതിന്റെ ഉപമാന പ്രയോഗം അര്ത്ഥം നല്കുന്നത് മൃദുലവും, ബാലഹീനവുമായ മെഴുക് പോലെയുള്ള എന്ന് ആകുന്നു. * “അവരുടെ ഹൃദയം ഉരുകുന്നു” എന്ന പദപ്രയോഗം അര്ത്ഥം നല്കുന്നത് അവര്ഭയം നിമിത്തം വളരെ ബലഹീനര്ആകും എന്നാണ്. * വേറൊരു ഉപമാന പദപ്രയോഗം ആയ “അവര്ഉരുകി പോകും” എന്നത് അര്ത്ഥം നല്കുന്നത് അവര്അകന്നു പോകുവാന്നിര്ബന്ധിതരായി തീരും അല്ലെങ്കില്അവര്ബലഹീനരായി തീരുന്നു എന്ന് കാണിക്കുകയും അവര്പരാജിതരായി കടന്നു പോകുകയും ചെയ്യും എന്ന് അര്ത്ഥം നല്കുന്നു. * “ഉരുകുക” എന്നതിന്റെ അക്ഷരീക അര്ത്ഥം “ദ്രവരൂപം ആകുക” അല്ലെങ്കില്“ദ്രവീകരിക്കുക” അല്ലെങ്കില്“ദ്രവം ആയി തീരുവാന്ഇടയാക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ഉരുകുക” എന്നതിന്റെ ഇതര ഉപമാന അര്ഥങ്ങള്“മൃദുലം ആകുക” അല്ലെങ്കില്“ബലഹീനം ആകുക” അല്ലെങ്കില്“പരാജിതന്ആകുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [ഹൃദയം](kt.html#heart), [അസത്യ ദൈവം](kt.html#falsegod), [സ്വരൂപം](other.html#image), [മുദ്ര](other.html#seal)) ### ദൈവ വചന സൂചിക: * [സങ്കീര്ത്തനം 112:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/112/010.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1811, H2003, H2046, H3988, H4127, H4529, H4541, H4549, H5140, H5258, H5413, H6884, H8557, G3089, G5080
## ഉറപ്പാക്കല്, ഉറപ്പിക്കുന്നു, ഉറപ്പിച്ചു, ഉറപ്പ് ### നിര്വചനം: “ഉറപ്പാക്കല്”, “ഉറപ്പ്” എന്നീ പദങ്ങള്പ്രസ്തുത കാര്യം സത്യമാണെന്നോ ഉറപ്പാണെന്നോ വിശ്വാസയോഗ്യമാണെന്നോ പ്രസ്താവിക്കുകയോ ഉറപ്പ് നല്കുകയോ ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. * പഴയനിയമത്തില്, ദൈവം തന്റെ ജനത്തോട്, “താന്അവരോടുകൂടെ തന്റെ ഉടമ്പടിയെ “ഉറപ്പിക്കും” എന്നു പറയുന്നു. ഇതിന്റെ അര്ത്ഥം ആ ഉടമ്പടിയില്താന്ചെയ്തതായ വാഗ്ദത്തങ്ങളെ പാലിക്കും എന്നു ദൈവം സ്ഥാപിക്കുന്നു. * ഒരു രാജാവിനെ “ഉറപ്പാക്കി” എന്നു പറയുമ്പോള്അദ്ദേഹത്തെ രാജാവാക്കുവാനുള്ള തീരുമാനത്തെ സമ്മതിക്കുകയും ജനങ്ങളാല്അതിനു പിന്തുണ ലഭിക്കുകയും ചെയ്തു എന്നാണര്ത്ഥം. * ഒരുവന്രചിച്ചത് ഉറപ്പാക്കി എന്നു പറഞ്ഞാല്താന്എഴുതിയത് സത്യമാണെന്ന് പ്രസ്താവിക്കുന്നു എന്നര്ത്ഥം. * സുവിശേഷത്തിന്റെ “ഉറപ്പ്” എന്നാല്യേശുവിന്റെ സുവിശേഷം സത്യമാണെന്ന് പ്രദര്ശിപ്പിക്കുന്ന രീതിയില്ജനത്തെ പഠിപ്പിക്കുക എന്നതാണ്. * “ഉറപ്പാക്കല്” എന്ന നിലയില്ഒരു ആണ നല്കുക എന്നത് എന്തെങ്കിലും സത്യമാണെന്നോ വിശ്വാസയോഗ്യമാണെന്നോ കാര്യഗൌരവത്തോടെ സ്ഥിരീകരിക്കുകയോ ആണയിടുകയോ ചെയ്യുക എന്നതാണ്. * “ഉറപ്പാക്കല്” എന്നത് പരിഭാഷപ്പെടുത്തുവാന്“സത്യമാണെന്ന് സ്ഥിരീകരിക്കുക” അല്ലെങ്കില്‘വിശ്വാസയോഗ്യമെന്നു തെളിയിക്കുക” അല്ലെങ്കില്“സമന്വയം വരുത്തുക” അല്ലെങ്കില്“ഉറപ്പ് നല്കുക” അല്ലെങ്കില്“വാഗ്ദത്തം നല്കുക”, എന്നിങ്ങനെ സാഹചര്യത്തിന് അനുസൃതമായി രീതികള്അവലംബിക്കാം. (കാണുക: [ഉടമ്പടി](kt.html#covenant), [ആണ](other.html#oath), [വിശ്വാസ്യം](kt.html#trust)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്16:15-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/16/15.md) * [2 കൊരിന്ത്യര്01:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/01/21.md) * [2 രാജാക്കന്മാര്23:3](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/23/03.md) * [എബ്രായര്06:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/06/16.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H553, H559, H1396, H3045, H3559, H4390, H4672, H5414, H5975, H6213, H6965, G950, G951, G1991, G2964, G3315, G4300, G4972
## ഉറവ, ഉറവകള്, നീരുറവ, നീരുറവകള്, നീരുറവ ഉണ്ടാകുന്നു ### നിര്വചനം: "ഉറവ", “നീരുറവ” എന്നീ പദങ്ങള്സാധാരണയായി നിലത്തു നിന്നും പ്രകൃത്യാ പുറപ്പെട്ടു വരുന്ന വലിയ തോതില്ഉള്ള വെള്ളത്തെ സൂചിപ്പിക്കുന്നു. * ഈ വാക്കുകള്ദൈവ വചനത്തില്ഉപമാനമായി ദൈവത്തില്നിന്നും പകര്ന്നു നല്കപ്പെടുന്ന അനുഗ്രഹങ്ങളെ സൂചിപ്പിക്കുവാന്അല്ലെങ്കില്വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒന്നിനെ സൂചിപ്പിക്കുവാന്ഉപയോഗിക്കുന്നു. * ആധുനിക കാലത്ത്, ഒരു നീരുറവ എന്നത് മനുഷ്യ നിര്മ്മിതിയായ ഉപകരണമായി അതില്നിന്ന്, കുടിവെള്ളം ഒഴുകി വരുന്ന ഒരു ഉറവയായി കാണുന്നു. ഈ പദത്തിന്റെ പരിഭാഷ, പ്രകൃതി സ്രോതസ്സായി ഒഴുകി വരുന്ന ജലത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് ഉറപ്പു വരുത്തുക. * ഈ പദത്തിന്റെ പരിഭാഷ “വെള്ളപ്പൊക്കം” എന്ന പദത്തിന്റെ പരിഭാഷയുമായി താരതമ്യം ചെയ്തു നോക്കുക. (കാണുക:[വെള്ളപ്പൊക്കം](other.html#flood)) ### ദൈവവചന സൂചികകള്; * [2 പത്രോസ് 02:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/02/17.md) * [ഉല്പ്പത്തി 07:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/07/11.md) * [ഉല്പ്പത്തി 08:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/08/01.md) * [ഉല്പ്പത്തി 24:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/24/12.md) * [ഉല്പ്പത്തി 24:42-44](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/24/42.md) * [യാക്കോബ് 03:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/03/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H794, H953, H1530, H1543, H1876, H3222, H4002, H4161, H4456, H4599, H4726, H5033, H5869, H5927, H6524, H6779, H6780, H7823, H8444, H8666, G242, G305, G393, G985, G1530, G1816, G4077, G4855, G5453
## എണ്ണ ### നിര്വചനം: എണ്ണ എന്നത് ഒരു കട്ടിയുള്ള, ചില പ്രത്യേകതയുള്ള ചെടികളില് നിന്ന് എടുക്കുന്നതായ തെളിഞ്ഞ ദ്രാവകം ആണ്. ദൈവ വചന കാലത്തില്, സാധാരണയായി ഒലിവില് നിന്നാണ് എണ്ണ എടുക്കുന്നത്. * ഒലിവു എണ്ണ പാചകം ചെയ്യുന്നതിന്, അഭിഷേകം ചെയ്യുന്നതിന്, യാഗത്തിന്, വിളക്കുകള്ക്കു, മറ്റും മരുന്നിന്, ഉപയോഗിക്കുമായിരുന്നു. * പുരാതന കാലങ്ങളില്, ഒലിവ് എണ്ണയ്ക്ക് വന്വില ആയിരുന്നു, എണ്ണ ശേഖരം കൈവശം ഉള്ളത് സമ്പത്തിന്റെ ഒരു അളവ് കോല് ആയിരുന്നു. * യന്ത്രങ്ങള്ക്കു ഉള്ള എണ്ണ ആയിട്ടല്ല, പാചകത്തിനും മറ്റും ഉള്ള എണ്ണ ആയിട്ടു തന്നെ ഈ പദം സൂചിപ്പിക്കുന്നതായി ഈ പദത്തിന്റെ പരിഭാഷ ആയിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക. ചില ഭാഷകളില് ഇപ്രകാരം ഉള്ള വിവിധ തരം എണ്ണകള്ക്ക് വ്യത്യസ്ത പേരുകള് ഉണ്ടായിരിക്കും. (കാണുക: [ഒലിവ്](other.html#olive), [യാഗം](other.html#sacrifice)) ### ദൈവ വചന സൂചികകള്: * [2 ശമുവേല്:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/01/21.md) * [പുറപ്പാട് 29:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/29/01.md) * [ലേവ്യ പുസ്തകം 05:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/05/11.md) * [ലേവ്യ പുസ്തകം 08:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/08/01.md) * [മര്ക്കോസ് 06:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/12.md) * [മത്തായി 25:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/25/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1880, H2091, H3323, H4887, H6671, H7246, H8081, G1637, G3464
## ഒട്ടകം, ഒട്ടകങ്ങള് ### നിര്വചനങ്ങള്: ഒട്ടകമെന്നത്, വലുപ്പമുള്ളതും നാലുകാലുള്ളതും മുതുകില്ഒന്നോ രണ്ടോ മുഴകള്ഉള്ളതുമായ മൃഗമാണ്. (കാണുക: [അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം) * ദൈവവചന കാലഘട്ടത്തില്, ഇസ്രയേലിലും ചുറ്റുപാടുമുള്ള മേഘലകളിലും കാണപ്പെട്ട വലിപ്പമുള്ള മൃഗമായിരുന്നു ഒട്ടകം. * പ്രധാനമായും മനുഷ്യരെയും ഭാരങ്ങളും ചുമക്കുവാന്ഒട്ടകത്തെ ഉപയോഗിച്ചു വന്നിരുന്നു. * ചില ജനവിഭാഗങ്ങള്ഒട്ടകത്തെ ഭക്ഷണത്തിനായും ഉപയോഗിച്ചുവന്നിരുന്നു, എന്നാല്ഇസ്രയേല്യര്ഉപയോഗിച്ചിരുന്നില്ല, എന്തുകൊണ്ടെന്നാല്ദൈവം ഒട്ടകങ്ങളെ അശുദ്ധമെന്നും ഭക്ഷിക്കുവാന്പാടില്ല എന്നും അരുളിച്ചെയ്തിരുന്നു. * ഒട്ടകങ്ങള്വളരെ വിലപിടിപ്പുള്ളവയായിരുന്നു എന്തുകൊണ്ടെന്നാല്അവ മണലില്വളരെ വേഗത്തില്സഞ്ചരിക്കുകയും ഒറ്റയടിക്ക് ഭക്ഷണമോ വെള്ളമോ ഇല്ലാതെ പല ആഴ്ചകള്ജീവിക്കുവാനും കഴിഞ്ഞിരുന്നു. (കാണുക: [ഭാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md), [ശുദ്ധം](other.html#burden)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്05:20-22](kt.html#clean) * [2 ദിനവൃത്താന്തങ്ങള്09:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/05/20.md) * [പുറപ്പാട് 09:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/09/01.md) * [മര്ക്കോസ് 10:23:25](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/09/01.md) * [മത്തായി 03:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/10/23.md) * [മത്തായി 19:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/04.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H327, H1581, G2574
## ഒറ്റുക്കൊടുക്കുക, ഒറ്റുക്കൊടുക്കുന്നു, ഒറ്റുക്കൊടുത്തു, ഒറ്റുക്കൊടുക്കല്, വഞ്ചകന്, വഞ്ചകന്മാര് ### നിര്വചനം: “ഒറ്റുക്കൊടുക്കല്” എന്ന പദത്തിന്റെ അര്ത്ഥം ഒരു വ്യക്തിയെ വഞ്ചിക്കുകയും ഉപദ്രവിക്കുകയും ചെയുന്ന രീതിയില്പ്രവര്ത്തിക്കുക എന്നാണ്. ഒരു ”വഞ്ചകന്” എന്നാല്തന്നെ വിശ്വസിച്ചിരുന്ന ഒരു സ്നേഹിതനെ ഒറ്റുക്കൊ ടുക്കുന്നവന്എന്നര്ത്ഥം. * യൂദാസ് യഹൂദ നേതാക്കന്മാരോട് യേശുവിനെ എപ്രകാരം പിടിക്കുവാന് സാധിക്കും എന്ന വിവരം പറഞ്ഞതിനാല് താന് “വഞ്ചകന്" ആയി. * യൂദാസിന്റെ ഒറ്റുക്കൊടുക്കല്പ്രത്യേകാല്ദോഷമുള്ളതായിരുന്നു, എന്തുകൊ ണ്ടെന്നാല്യേശുവിന്റെ അനീതിപൂര്വമായ മരണത്തില്കലാശിക്കുന്ന ഫലമുള വാക്കിയതിനു പകരമായി പണം സ്വീകരിച്ച യേശുവിന്റെ അപ്പോസ്തലന്ആയിരുന്നു താന്. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യങ്ങള്ക്കനുസൃതമായി, “ഒറ്റുക്കൊടുക്കല്” എന്ന പദം ‘’വഞ്ചിക്കുകയും ദോഷം വരുത്തുകയും ചെയ്യുക” അല്ലെങ്കില്“ശത്രുപക്ഷത്തേക്ക് ചായുക” അല്ലെങ്കില്“ചതിപ്രയോഗം നടത്തുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “വഞ്ചകന്” എന്ന പദം “ഒറ്റുക്കൊടുക്കുന്ന വ്യക്തി’’ അല്ലെങ്കില്ഇരട്ടത്താപ്പു കാരന്” അല്ലെങ്കില്“വിശ്വാസവഞ്ചകന്” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. (കാണുക: [യൂദാസ് ഇസ്കര്യോത്ത്](names.html#judasiscariot), [യഹൂദ നേതാക്കന്മാര്](other.html#jewishleaders), [അപ്പോസ്തലന്](kt.html#apostle)) ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്07:51-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/51.md) * [യോഹന്നാന്06:64-65](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/06/64.md) * [യോഹന്നാന്13:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/13/21.md) * [മത്തായി 10:2-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/02.md) * [മത്തായി 26:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/20.md) ### ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[21:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/21/11.md)__ മശീഹയെ കൊല്ലുന്നവര്തന്റെ വസ്ത്രത്തിനായി ചീട്ടിടുകയും തന്റെ സ്നേഹിതനാല് __ഒറ്റുക്കൊടുക്കപ്പെടുകയും__ ചെയുമെന്നു മറ്റു പ്രവാചകന്മാര് മുന്കൂട്ടി പറഞ്ഞിരിക്കുന്നു. മശീഹയെ __ഒറ്റുക്കൊടുക്കുന്നതിനു__ കൂലിയായി ആ സ്നേഹിതന് മുപ്പതു വെളിക്കാശുകള്കൊടുക്കുമെന്ന് സെഖര്യാവ് പ്രവാചകന്മുന്കൂട്ടിപ്പറഞ്ഞു. * __[38:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/38/02.md)__ യേശുവും ശിഷ്യന്മാരും യെരുശലേമില്എത്തിച്ചേര്ന്നശേഷം, യൂദാസ് യഹൂദ നേതാക്കന്മാരുടെ അടുക്കല്ചെല്ലുകയും പണത്തിനു പകരമായി യേശുവിനെ __ഒറ്റുക്കൊടുക്കാമെന്നു__ ഏല്ക്കുകയും ചെയ്തു. * __[38:03](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/38/03.md)__ മഹാപുരോഹിതനാല്നയിക്കപ്പെട്ട യഹൂദനേതാക്കന്മാര്, യേശുവിനെ __ഒറ്റുക്കൊടുക്കേണ്ടതിനു__ മുപ്പതു വെള്ളിക്കാശുകള്യൂദാസിനു നല്കി. * __[38:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/38/06.md)__ അനന്തരം യേശു ശിഷ്യന്മാരോട് പറഞ്ഞത്, “നിങ്ങളില്ഒരുവന്എന്നെ __ഒറ്റുകൊടുക്കും__.” പിന്നെയും യേശു പറഞ്ഞത്, “ഞാന്ഈ അപ്പക്കഷ ണം ആര്ക്കു കൊടുക്കുന്നുവോ അവനാണ് __വഞ്ചകന്__.” * __[38:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/38/13.md)__ താന്മൂന്നാം പ്രാവശ്യം തിരികെ വന്നപ്പോള്, യേശു പറഞ്ഞു, “ഉണരുക! എന്റെ __ഒറ്റുകാരന്__ ഇതാ ഇവിടെ.” അനന്തരം യേശു പറഞ്ഞത്, “യൂദാസേ, നീ എന്നെ ഒരു ചുംബനത്താല് __ഒറ്റുക്കൊടുക്കുന്നുവോ__?” * __[39:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/38/14.md)__ അതേസമയം, __വഞ്ചകനായ__ യൂദാസ്, യഹൂദ നേതാക്കന്മാര്യേശുവിനെ മരണത്തിനായി കുറ്റം വിധിച്ചത് കണ്ടു. താന് ദു:ഖം നിറഞ്ഞവനായി കടന്നുപോയി ആത്മഹത്യ ചെയ്തു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H7411, G3860, G4273
## ഒലിവ് മരം, ഒലിവു ഫലങ്ങള് ### നിര്വചനം: ഒലിവു മരത്തില്നിന്നുള്ള, ദീര്ഘ വൃത്താകൃതിയില് ഉള്ള രു ചെറിയ പഴമാണ്, ഇത് മെഡിറ്റരേനിയന് കടലിന്റെ ചുറ്റുപാടുള്ള മേഖലയില് ധാരാളം വളരുന്നതായി കാണപ്പെടുന്നു. ഒലിവു വൃക്ഷങ്ങള് എന്നത് വലിയ നിത്യ ഹരിതമായ ചെറിയ പൂക്കളോട് കൂടിയ ഒരുതരം ചെറുമരം ആകുന്നു. അവ ചൂടുള്ള കാലാവസ്ഥയില്നന്നായി വളരുകയും വളരെ കുറച്ചു ജല ലഭ്യതയില്നിലനില്ക്കുകയും ചെയ്യുന്നു. * ഒലിവു മരത്തിന്റെ ഫലങ്ങള്വളരുവാന്ആരംഭിക്കുമ്പോള്പച്ച നിറവും അവ മൂത്ത് കഴിയുമ്പോള്കറുപ്പ് നിറവും ആകുന്നു. ഒലിവു ഫലങ്ങളില്നിന്നും വേര്തിരിച്ചു എടുക്കാവുന്നവ ഭക്ഷണത്തിനും എണ്ണയ്ക്കും വളരെ ഉപയോഗപ്രദം ആകുന്നു. * ഒലിവു എണ്ണ വിളക്ക് കത്തിക്കുന്നതിനും മതപരമായ ചടങ്ങുകള്ക്കും ഉപയോഗിക്കുക പതിവായിരുന്നു. * ദൈവ വചനത്തില്, ഒലിവു മരങ്ങളും അതിന്റെ ശാഖകളും പല സന്ദര്ഭങ്ങളിലും ജനത്തെ സൂചിപ്പിക്കുവാന്വേണ്ടി ഉപമാനമായി ഉപയോഗിച്ചിട്ടുണ്ട്. (കാണുക: [വിളക്ക്](other.html#lamp), [കടല്](names.html#mediterranean), [ഒലിവു മല](names.html#mountofolives)) ### ദൈവ വചന സൂചികകള് * [1 ദിനവൃത്താന്തങ്ങള് 27:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/27/28.md) * [ആവര്ത്തന പുസ്തകം 06:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/06/10.md) * [പുറപ്പാട് 23:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/23/10.md) * [ഉല്പ്പത്തി 08:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/08/10.md) * [യാക്കോബ് 03:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/03/11.md) * [ലൂക്കോസ് 16:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/16/05.md) * [സങ്കീര്ത്തനങ്ങള് 052:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/052/008.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2132, H3323, H8081, G65, G1636, G1637, G2565
## ഓടുക, ഓടുന്നു, ഓടുന്നവന്, ഓടുന്നവര്, ഓടുന്ന ### നിര്വചനം: “ഓടുക” എന്ന പദം അക്ഷരീകമായി അര്ത്ഥം നല്കുന്നത് “പാദങ്ങള് ഉപയോഗിച്ചു വളരെ വേഗത്തില് ചലിക്കുക” എന്ന് സാധാരണയായി നടക്കുന്നത് മൂലം സാധ്യമല്ലാത്ത വിധത്തില് വളരെ വേഗത്തില് നീങ്ങുന്നതിനെ സൂചിപ്പിക്കുന്നു. “ഓടുക” എന്നതിന്റെ പ്രധാന അര്ത്ഥം താഴെ സൂചിക്കുന്ന പ്രകാരം വിവിധ പദപ്രയോഗങ്ങള് മൂലം ഉപമാനമായി ഉപയോഗിക്കാറുണ്ട്: * “വിരുതു പ്രാപിക്കുവാന് തക്ക വിധം ഓടുവിന്” എന്നതു- സൂചിപ്പിക്കുന്നത് വിജയം പ്രാപിക്കുവാന് വേണ്ടി ഒരു ഓട്ട പന്തയത്തില് എപ്രകാരം സ്ഥിരോല്സാഹത്തോടെ ഓടുന്നുവോ അതുപോലെ തന്നെ ദൈവത്തിന്റെ ഇഷ്ടം ചെയ്യുവാനും സ്ഥിരോല്സാഹത്തോടെ പ്രവര്ത്തിക്കണം എന്നാണ്. * “നിന്റെ കല്പ്പനകളുടെ വഴിയില്ഓടുന്നു”- ഇത് അര്ത്ഥം നല്കുന്നത് സന്തോഷത്തോടു കൂടെയും വേഗത്തിലും ദൈവത്തിന്റെ കല്പനകളെ അനുസരിക്കുന്നു എന്നാണ്. * “അന്യ ദൈവങ്ങളുടെ പുറകെ ഓടുക” എന്നതിന്റെ അര്ത്ഥം അന്യ ദൈവങ്ങളെ ആരാധിക്കുന്നതിനു നിര്ബന്ധ ബുദ്ധിയോടെ നില കൊള്ളുക എന്നാണ്. * “എന്നെ മറച്ചു കൊള്ളേണ്ടതിനു ഞാന് നിന്റെ അടുക്കലേക്കു ഓടി വരുന്നു” എന്നതിന്റെ അര്ത്ഥം വിഷമകരമായ കാര്യങ്ങള് അഭിമുഖീകരിക്കേണ്ടി വരുമ്പോള് സങ്കേതത്തിനായും സുരക്ഷയ്ക്കായും ഞാന് വേഗത്തില് ദൈവത്തിന്റെ അടുക്കലേക്കു തിരിയുന്നു എന്നാണ്. * ജലത്തിന്റെയും അതുപോലെ കണ്ണുനീര്, വിയര്പ്പു, നദികള് ആദിയായവ ദ്രവങ്ങളുടെ ഒഴുക്കിനെയും “ഓടുന്നു” എന്ന് പറയാറുണ്ട്. ഇത് “ഒഴുക്ക്” എന്നും പരിഭാഷ ചെയ്യാവുന്നതാണ്. ഒരു രാജ്യത്തിന്റെയോ അല്ലെങ്കില് പ്രദേശത്തിന്റെയോ അതിര്ത്തി ഒരു നദിയുടെയോ വേറൊരു രാജ്യത്തിന്റെയോ അതിരുമായി പങ്കിടുന്നതിനെ “ചേര്ന്ന് പോകുക” എന്ന് പറയാറുണ്ട്. ഇത് ആ നദിയുടെ അല്ലെങ്കില് മറ്റേ രാജ്യത്തിന്റെ അതിരിന് “തൊട്ടു അടുത്തതായി” കാണപ്പെടുന്നു എന്നോ അല്ലെങ്കില് ആ രാജ്യം ആ നദിയുമായി അല്ലെങ്കില് രാജ്യവുമായി “അതിര്ത്തി പങ്കിടുന്നു” എന്നോ പറഞ്ഞു പരിഭാഷ ചെയ്യാവുന്നതാണ്. * നദികളും നീരൊഴുക്കുകളും “വറ്റിപ്പോയി” എന്ന് പറയുമ്പോള് അതിന്റെ അര്ത്ഥം അവയില് തുടര്ന്ന് ജലം ശേഷിക്കുന്നില്ല എന്നാണ്. ഇത് “വറ്റിപ്പോയി” അല്ലെങ്കില്“ വരണ്ടു പോയി” എന്ന് പരിഭാഷ ചെയ്യാം. * ഒരു ഉത്സവത്തിന്റെ ദിനങ്ങള് “പൂര്ത്തീകരിച്ചു” എന്നതിന്റെ അര്ത്ഥം “അവ കടന്നു പോയി” അല്ലെങ്കില് “തീര്ന്നു പോയി” അല്ലെങ്കില് “പര്യവസാനിച്ചു” എന്നാണ്. (കാണുക: [അസത്യ ദൈവം](kt.html#falsegod), [സ്ഥിരോത്സാഹം കാണിക്കുക](other.html#perseverance), [സങ്കേതം](other.html#refuge), [തിരിയുക](other.html#turn)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്:18](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/06/18.md) * [ഗലാത്യര്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/02/01.md) * [ഗലാത്യര്:5-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/05.md) * [ഫിലിപ്പിയര്:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/php/02/14.md) * [സദൃശവാക്യങ്ങള് 01:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/01/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H213, H386, H1065, H1272, H1518, H1556, H1980, H2100, H2416, H3001, H3212, H3332, H3381, H3920, H3988, H4422, H4754, H4794, H4944, H5074, H5127, H5140, H5472, H5756, H6437, H6440, H6544, H6805, H7272, H7291, H7310, H7323, H7325, H7519, H7751, H8264, H8308, H8444, G413, G1377, G1601, G1530, G1532, G1632, G1998, G2027, G2701, G3729, G4063, G4370, G4390, G4890, G4936, G5143, G5240, G5295, G5302, G5343
## കടല്പശു ### നിര്വചനം: “കടല്പശു” എന്ന പദം സൂചിപ്പിക്കുന്നത് ഒരു തരം വലിപ്പം ഉള്ള കടല്പുല്ലും സമുദ്രത്തറയില്കാണുന്ന മറ്റു സസ്യവര്ഗ്ഗങ്ങളും ഭക്ഷിക്കുന്ന ഒരു മൃഗം എന്നാണ്. “ കടല്പശു എന്നത് ക്ഷാര നിറമുള്ള കട്ടിയുള്ള തോലോടു കൂടിയുള്ളത് ആകുന്നു. അത് അതിന്റെ നീന്തുവാന്ഉള്ള അവയവം ഉപയോഗിച്ചു ജലത്തില്സഞ്ചരിക്കുന്നു. * കടല്പശുവിന്റെ തോല്അല്ലെങ്കില്ചര്മ്മം ദൈവ വചന കാലഘട്ടത്തിലെ ജനങ്ങള്കൂടാരങ്ങള്ഉണ്ടാക്കുവാനായി ഉപയോഗിച്ചു വന്നിരുന്നു. ഈ മൃഗങ്ങളുടെ ചര്മ്മം സമാഗമന കൂടാരം മൂടുവാനായി ഉപയോഗിച്ചു വന്നിരുന്നു. * ഇതിനെ “കടല്പശു” എന്ന് വിളിക്കുവാന്ഉള്ള കാരണം, എന്തുകൊണ്ടെന്നാല്അത് പശുവിനെ പോലെ പുല്ലു തിന്നുന്നു, എന്നാല്മറ്റു യാതൊരു വിധത്തിലും പശുവുമായി സാമ്യം പുലര്ത്തുന്നില്ല. * ഇതിനോട് സാമ്യം ഉള്ള മറ്റു മൃഗങ്ങള്“ദ്യൂഗോംഗ്” എന്നും “മനാറ്റീ” എന്നും അറിയപ്പെടുന്ന സ്രാവ് പോലെയുള്ള ജീവികള്ആകുന്നു. (കാണുക: [അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [സമാഗമന കൂടാരം](kt.html#tabernacle)) ### ദൈവ വചന സൂചികകള്: * [സംഖ്യാ പുസ്തകം 04:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/04/05.md) * [സംഖ്യാ പുസ്തകം 04:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/04/12.md) * [സംഖ്യാ പുസ്തകം 04:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/04/24.md) ചുരുള്ലഭിക്കുന്ന വ്യക്തി മുദ്ര പൊട്ടിക്കാത്ത നിലയില്കാണുമ്പോള്അത് ആരും തുറന്നിട്ടില്ല എന്ന് മനസ്സിലാക്കുന്നു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H8476
## കട്ടിളക്കാല് ### നിര്വചനം: “കട്ടിളക്കാല്” എന്നത് ക തകിന്റെ ഇരു വശങ്ങളിലുമായി, കതകു ചട്ടത്തിന്റെ മുകള്ഭാഗം താങ്ങുന്ന ഉള്ള ലംബമായ തൂണുകള് ആകുന്നു. * മിസ്രയീമില് നിന്ന് ഇസ്രയേല്യര് രക്ഷപ്പെടുന്നതിനു ദൈവം സഹായിക്കുന്നതിന് തൊട്ടു മുന്പു, ദൈവം അവരോടു ഒരു കുഞ്ഞാടിനെ കൊല്ലുവാനും അതിന്റെ രക്തം എടുത്ത് കട്ടിളക്കാലിന്മേല് പൂശുവാനും നിര്ദേശിച്ചു. * പഴയ നിയമത്തില്, ഒരു അടിമ തന്റെ ശിഷ്ട ആയുഷ്കാലം മുഴുവന് തന്റെ യജമാനനെ സേവിക്കുവാന് താല്പ്പര്യപ്പെട്ടാല് തന്റെ യജമാനന്റെ വീടിന്റെ കട്ടിളക്കാലില് തന്റെ ചെവി വെച്ച് ആണി കൊണ്ടു ചുറ്റികയാല് തുളക്കണം. * ഇതു “കതകിന്റെ ഇരുവശങ്ങളിലും ഉള്ള മരത്തൂണ്” അല്ലെങ്കില് “ഒരു മരക്കതകിന്റെ ചട്ടക്കൂടിന്റെ വശങ്ങള്” അല്ലെങ്കില് “ഒരു കതകിന്റെ വശങ്ങളിലുള്ള മരത്തൂണുകള്” എന്നു പരിഭാഷപ്പെടുത്താം. (കാണുക:[മിസ്രയീം](names.html#egypt), [പെസഹ](kt.html#passover)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/06/31.md) * [ആവര്ത്തനപുസ്തകം 11:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/11/20.md) * [പുറപ്പാട് 12:5-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/12/05.md) * [യെശ്ശയ്യാവ്57:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/57/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H352, H4201
## കഠിന പീഡനം, കഠിനമായി പീഡിപ്പിച്ചു, കഠിനമായി പീഡിപ്പിക്കുന്ന, കഠിനമായി പീഡിപ്പിക്കുന്നവര് ### വസ്തുതകള്: “കഠിന പീഡനം” എന്നത് കഠിനമായ യാതനയെ സൂചിപ്പിക്കുന്നു. ഒരു വ്യക്തിയെ കഠിനമായി പീഡിപ്പിക്കുക എന്നതിന്റെ അര്ത്ഥം, ആ വ്യക്തിയെ ക്രൂരമായ രീതിയില്പീഡിപ്പിക്കുക എന്നാണ്. * ചില സന്ദര്ഭങ്ങളില്“കഠിന പീഡനം” എന്ന പദം സൂചിപ്പിക്കുന്നത് ശാരീരിക വേദനയേയും കഷ്ടതയെയും ആണ്. ഉദാഹരണമായി, വെളിപ്പാട് പുസ്തകം വിവരിക്കുന്നത് “മൃഗത്തെ” ആരാധിക്കുന്നവര്അന്ത്യ കാലത്ത് ശാരീരിക പീഡനങ്ങള്അനുഭവിക്കേണ്ടി വരുമെന്നു ആകുന്നു. കഷ്ടത അനുഭവിക്കുക എന്നത് ആത്മീയമായും വികാരപരമായും ഉള്ള വേദന എന്ന രൂപത്തില് ഇയ്യോബ് അനുഭവിച്ചതു പോലെ എന്നും കാണാം. * അപ്പോസ്തലനായ യോഹന്നാന്വെളിപ്പാട് പുസ്തകത്തില്എഴുതിയത് പോലെ യേശുവിനെ അവരുടെ രക്ഷകനായി വിശ്വസിക്കാത്തവര്അഗ്നിത്തടാകത്തില്നിത്യമായ പീഡനം അനുഭവിക്കേണ്ടി വരും. * ഈ പദം “ഭയാനകമായ ദുരിതം” അല്ലെങ്കില്“ആരെയെങ്കിലും അതികഠിനമായ ദുരിതത്തില്ആക്കുക” അല്ലെങ്കില്“വേദനാജനകമായ” എന്നിങ്ങനെ പരിഭാഷ ചെയ്യാം. ചില പരിഭാഷകര്“ശാരീരികമായ” അല്ലെങ്കില്“ആത്മീയമായ” എന്നിങ്ങനെ അര്ഥം കൂടുതല്വ്യക്തം നല്കുവാനായി കൂട്ടിച്ചേര്ക്കാറുണ്ട്. (കാണുക: [മൃഗം](other.html#beast), [നിത്യമായ](kt.html#eternity), [ഇയ്യോബ്](names.html#job), [രക്ഷകന്](kt.html#savior), [ആത്മാവ്](kt.html#spirit), [ദുരിതം അനുഭവിക്കുക](other.html#suffer), [ആരാധന](kt.html#worship)) ### ദൈവ വചന സൂചികകള്: * [2 പത്രോസ് 02:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/02/07.md) * [യിരെമ്യാവ് 30:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/30/20.md) * [വിലാപങ്ങള്01:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/lam/01/11.md) * [ലൂക്കോസ് 08:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/28.md) * [വെളിപ്പാട് 11:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/11/10.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3013, G928, G929, G930, G931, G2558, G2851, G3600
## കഠിനമായ, കടുപ്പമേറിയ, ഏറ്റവും കഠിനമായ, കഠിനപ്പെട്ട, കഠിനപ്പെടുന്നു, കഠിനമാക്കപ്പെട്ട, കഠിനമാക്കുന്നു, കാഠിന്യം ### നിര്വചനം: “കഠിനമായ” എന്ന പദത്തിനു സാഹചര്യം അനുസരിച്ച് നിരവധി വ്യത്യസ്ത അര്ഥങ്ങള് ഉണ്ട്. ഇത് സാധാരണയായി വളരെ വിഷമം ഉള്ള, നിര്ബന്ധ ബുദ്ധിയുള്ള, അല്ലെങ്കില് ഫലം ഉളവാക്കാത്ത എന്ന് വിശദീകരണം നല്കുന്നു. * “കഠിന ഹൃദയന്”, അല്ലെങ്കില് “നിര്ബന്ധ ബുദ്ധി ഉള്ളവന്” എന്ന് പിടിവാശിയോടെ മാനസ്സാന്തരപ്പെടാത്തവരെ കുറിച്ച് സൂചിപ്പിക്കുന്നു. ഈ പദപ്രയോഗങ്ങള്ദൈവത്തെ അനുസരിക്കാതെ ഇരിക്കുന്നതില്നിര്ബന്ധ ബുധിയുള്ളവരെ കുറിക്കുന്നു. * ”ഹൃദയ കാഠിന്യം” എന്നും “അവരുടെ ഹൃദയ കാഠിന്യം” എന്നും ഉള്ള ഉപമാന പദപ്രയോഗങ്ങളും പിടിവാശിയോടെ ഉള്ള അനുസരണം ഇല്ലായ്മയെ സൂചിപ്പിക്കുന്നു. * ആരുടെയെങ്കിലും ഹൃദയം “കഠിനപ്പെട്ടിരിക്കുന്നു” എന്ന് പറയുമ്പോള്ആ വ്യക്തി അനുസരിക്കുവാന്വിസ്സമ്മതിക്കുന്നവനും പിടിവാശി യോടെ മാനസ്സാന്തരപ്പെടാതെ ഇരിക്കൂന്നവനും ആയിരിക്കുന്നു എന്നാണു അര്ത്ഥം നല്കുന്നത്. * ഒരു ക്രിയവിശേഷണം ആയി “കഠിനമായി അധ്വാനിക്കുക” അല്ലെങ്കില്“കഠിനമായി പരിശ്രമിക്കുക” എന്നിവയില്എന്നപോലെ ഉപയോഗിക്കുമ്പോള്, അതിന്റെ അര്ത്ഥം എന്തെങ്കിലും പ്രവര്ത്തി ശക്തമായും അതീവ താല്പ്പര്യത്തോടും ചെയ്യുക, ഒരു പ്രവര്ത്തി വളരെ നന്നായി ചെയ്യുവാന്പരിശ്രമിക്കുക എന്ന് അര്ത്ഥം നല്കുന്നു. ### പരിഭാഷ നിര്ദേശങ്ങള് * ”കഠിനം” എന്ന പദം “വിഷമകരമായ” അല്ലെങ്കില്“കടുപ്പമുള്ള” അല്ലെങ്കില്“വെല്ലുവിളിയുള്ള” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് പരിഭാഷ ചെയ്യാവുന്നത് ആകുന്നു. * ”കാഠിന്യം” അല്ലെങ്കില്“ഹൃദയ കാഠിന്യം” അല്ലെങ്കില്“കഠിന ഹൃദയം” എന്നീ പദങ്ങള്“വഴങ്ങാത്ത” അല്ലെങ്കില്“പിടിവാശിയോടെയുള്ള നിഷേധം” അല്ലെങ്കില്“നിഷേധാത്മക മനോഭാവം” അല്ലെങ്കില് “പിടിവാശിയോടെയുള്ള അനുസരണക്കേട്” അല്ലെങ്കില്“പിടിവാശിയോടെ മാനസ്സാന്തരപ്പെടാതെ ഇരിക്കുക” എന്നു പരിഭാഷ ചെയ്യാവുന്നതാണ്. * ”കഠിനപ്പെട്ട” എന്ന പദം “പിടിവാശിയോടെ മാനസ്സന്തരപ്പെടാതെ ഇരിക്കുക” അല്ലെങ്കില്“അനുസരിക്കുവാന്നിഷേധിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നതാണ്. * ”നിങ്ങളുടെ ഹൃദയം കഠിനപ്പെടരുത്” എന്നത് “മാനസ്സാന്തരപ്പെടുവാന്വിസ്സമ്മതം കാണിക്കരുത്” അല്ലെങ്കില്‘’പിടിവാശിയോടെ അനുസരണ ക്കേട്പ്രകടിപ്പിച്ചു കൊണ്ട് തുടരുത്” എന്ന് പരിഭാഷ ചെയ്യാം. * ”നിര്ബന്ധ ബുദ്ധിയുള്ള” അല്ലെങ്കില്“കഠിന ഹൃദയമുള്ള’’ എന്നിവ പരിഭാഷ ചെയ്യുവാന്“പിടിവാശിയോടെ മാനസ്സാന്തരപ്പെടാത്തവന്” അല്ലെങ്കില്“തുടര്മാനമായി അനുസരിക്കാത്തവന്” അല്ലെങ്കില്“മാനസ്സാന്തരപ്പെടുവാന്വിസ്സമ്മതിക്കുന്നവന്” അല്ലെങ്കില്“എപ്പോഴും മത്സരിക്കുന്നവന്” എന്നിവയും ഉള്പ്പെടുത്താം. * ”കഠിനമായി അധ്വാനിക്കുക’ അല്ലെങ്കില്“കഠിനമായി പരിശ്രമിക്കുക” മുതലായ പദപ്രയോഗങ്ങള്“സ്ഥിരോല്സാഹത്തോടെ” അല്ലെങ്കില്“ശുഷ്കാന്തിയോടെ” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * എതിരായി ബലം പ്രയോഗിക്കുക” എന്ന പദ പ്രയോഗം “ശക്തിയോടെ തള്ളിമാറ്റുക” അല്ലെങ്കില്എതിരായി ബലം പ്രയോഗിക്കുക’ എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നതാണ്. * ”കഠിനമായ അധ്വാനത്താല്ജനത്തെ പീഡിപ്പിക്കുക’’ എന്നത് “ജനം നന്നായി കഷ്ടത അനുഭവിക്കേണ്ടതിനു അവരെ കഠിനമായി അദ്ധ്വാനിക്കുവാന്ഹേമിക്കുക” അല്ലെങ്കില് “വളരെ പ്രയാസമേറിയ പ്രവര്ത്തി ചെയ്യുവാന്ജനത്തെ ഹേമിച്ചു അവര്ക്ക് ദുരിതം വരുത്തുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഒരു വ്യത്യസ്തമായ “കഠിനമായ ഈറ്റുനോവ്” ഒരു സ്ത്രീ കുഞ്ഞിനെ പ്രസവിക്കുന്നതിനോട് അനുബന്ധിച്ച് അനുഭവിക്കുന്നു. (കാണുക: [അനുസരിക്കാതിരിക്കുക](other.html#disobey), [തിന്മ](kt.html#evil), [ഹൃദയം](kt.html#heart), [ഈറ്റുനോവ്](other.html#laborpains), [മര്ക്കട മുഷ്ടിക്കാരന്](other.html#stiffnecked)) ### ദൈവ വചന സൂചികകള്: * [2 കൊരിന്ത്യര്11:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/11/22.md) * [ആവര്ത്തന പുസ്തകം 15:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/15/07.md) * [പുറപ്പാട് 14:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/14/04.md) * [എബ്രായര്04:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/04/06.md) * [യോഹന്നാന്12:39-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/12/39.md) * [മത്തായി 19:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/19/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H280, H386, H553, H1692, H2388, H2389, H2420, H2864, H3021, H3332, H3513, H3515, H3966, H4165, H4522, H5450, H5539, H5564, H5646, H5647, H5797, H5810, H5980, H5999, H6089, H6277, H6381, H6635, H7185, H7186, H7188, H7280, H8068, H8307, H8631, G917, G1419, G1421, G1422, G1423, G1425, G2205, G2532, G2553, G2872, G2873, G3425, G3433, G4053, G4183, G4456, G4457, G4641, G4642, G4643, G4645, G4912, G4927
## കഠിനാദ്ധ്വാനം, കഠിനാദ്ധ്വാനം ചെയ്യുന്നു, കഠിനാദ്ധ്വാനം ചെയ്യുന്നു, കഠിനമായി അദ്ധ്വാനിക്കുന്നവന്, അദ്ധ്വാനിക്കുന്നവര് ### നിര്വചനം: “കഠിനാദ്ധ്വാനം” എന്ന പദം ഏതൊരു തരത്തില്ഉള്ള കഠിനമായ പ്രവര്ത്തിയേയും സൂചിപ്പിക്കുന്നു. * പൊതുവായി,കഠിനാദ്ധ്വാനം എന്നത് വളരെ ശക്തി ഉപയോഗിച്ചു ചെയ്യുന്ന ദൌത്യം ആകുന്നു. ഇത് സാധാരണയായി ദൌത്യം ദുഷ്കരമായ ഒന്ന് ആണെന്ന് സൂചിപ്പിക്കുന്നു. * ഒരു അധ്വാനിക്കുന്ന ആള്എന്ന് പറയുന്നത് ഏതു തരത്തില്ഉള്ള കൂലി വേലയും ചെയ്യുന്ന ആയിരിക്കും. * ആംഗലേയ ഭാഷയില്, “ലേബര്” എന്ന പദം കുഞ്ഞിനെ പ്രസവിക്കുന്ന പ്രക്രിയയുടെ ഒരു ഭാഗത്തിനു ഉപയോഗിക്കുന്നു. ഇതര ഭാഷകളില്ഇതിനു തികെച്ചും വ്യത്യസ്തമായ പദം ഉണ്ടായിരിക്കാം. * ”കഠിനാദ്ധ്വാനം” എന്ന പദം പരിഭാഷ ചെയ്യുവാന്“ജോലി”, അല്ലെങ്കില്“കഠിനമായ അധ്വാനം” അല്ലെങ്കില്“പ്രയാസം ഉള്ള ജോലി” അല്ലെങ്കില്“കഠിനമായി അധ്വാനിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [കഠിനമായ](other.html#hard), [പ്രസവ വേദന](other.html#laborpains)) ### ദൈവ വചന സൂചികകള്: * [1 തെസ്സലോനിക്യര്:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/02/07.md) * [1 തെസ്സലോനിക്യര്:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/03/04.md) * [ഗലാത്യര്04:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/04/10.md) * [യാക്കോബ് 05:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/05/04.md) * [യോഹന്നാന്:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/04/37.md) * [ലൂക്കോസ് 10:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/10/01.md) * [മത്തായി 10:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H213, H3018, H3021, H3022, H3023, H3205, H5447, H4522, H4639, H5445, H5647, H5656, H5998, H5999, H6001, H6089, H6468, H6635, G75, G2038, G2040, G2041, G2872, G2873, G4704, G4866, G4904, G5389
## കന്യക, കന്യകമാര്, കന്യാകത്വം ### നിര്വചനം: ഒരു കന്യക എന്നത് ഒരിക്കലും ലൈംഗിക ബന്ധത്തില് ഇടപെട്ടിട്ടില്ലാത്ത ഒരു സ്ത്രീ ആകുന്നു. * പ്രവാചകനായ യെശ്ശയ്യാവ് പ്രസ്താവിച്ചത് മശീഹ ഒരു കന്യകയില് നിന്നും ജനിക്കും എന്നായിരുന്നു. * യേശുവിനെ ഗര്ഭം ധരിച്ചിരുന്ന സമയം മറിയ ഒരു കന്യക ആയിരുന്നു. അവനു ഒരു മാനുഷിക പിതാവ് ഇല്ലായിരുന്നു. * ചില ഭാഷകളില് ഒരു കന്യക എന്ന പദം സൂചിപ്പിക്കുന്നതിന് സാമാന്യ രീതിയില് ഉള്ള ശൈലി ഇല്ലാതെ ഇരിക്കാം. (കാണുക: [ഭാവ്യോക്തി](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-euphemism/01.md)) (കാണുക: [ക്രിസ്തു, [യെശ്ശയ്യാവ്](kt.html#christ), [യേശു](names.html#isaiah), [മറിയം](kt.html#jesus) ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 24:15-16](names.html#mary) * [ലൂക്കോസ് 01:26-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/24/15.md) * [ലൂക്കോസ് 01:34-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/26.md) * [മത്തായി 01:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/34.md) * [മത്തായി 25:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/01/22.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[21:09](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/25/01.md)__ പ്രവാചകനായ യെശ്ശയ്യാവ് പ്രവചിച്ചു പറഞ്ഞത് എന്തെന്നാല് മശീഹ ഒരു __കന്യകയില്__ നിന്ന് ഭൂജാതന് ആകും എന്നായിരുന്നു. * __[22:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/21/09.md)__ അവള് (മറിയ) ഒരു __കന്യക__ ആയിരുന്നു, അവള് യോസേഫ് എന്ന് പേരുള്ള ഒരു മനുഷ്യന് വിവാഹത്തിനായി നിശ്ചയം ചെയ്തിരുന്നു. * __[22:05](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/22/04.md)__ മറിയ മറുപടിയായി പറഞ്ഞത്, “ഇത് എപ്രകാരം സാധ്യമാകും, ഞാന്ഒരു __കന്യക__ ആയിരിക്കുന്നുവല്ലോ?” * __[49:01](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/22/05.md)__ ഒരു ദൂതന്മറിയ എന്ന പേരുള്ള __കന്യകയോട്__ പറഞ്ഞത് അവള് ഗര്ഭം ധരിച്ചു ദൈവപുത്രന് ജന്മം നല്കും എന്നായിരുന്നു. ആയതുകൊണ്ട് അവള് __കന്യക__ ആയിരിക്കുമ്പോള് തന്നെ, ഒരു മകന് ജന്മം നല്കുകയും അവനു യേശു എന്ന് പേര് ഇടുകയും ചെയ്തു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1330, H1331, H5959, G3932, G3933
## കരം, കരങ്ങള്, ഏല്പ്പിക്കുക,ഏല്പ്പിച്ചു, ഏല്പ്പിക്കല്, നേരിട്ട് ഏല്പ്പിക്കുക, കൈയേറ്റം ചെയ്യുക, കൈവെപ്പു നടത്തുക, വലതു കരം, വലതു കരങ്ങള്, കയ്യില്നിന്നും ### നിര്വചനം: ദൈവ വചനത്തില്“കരം” എന്ന പദം വിവിധ ഉപമാന രീതികളില് ഉപയോഗിച്ചിരിക്കുന്നത് കാണുവാന് സാധിക്കും. * ആരെയെങ്കിലും എന്തെങ്കിലും “ഏല്പ്പിക്കുക” എന്നതിന്റെ അര്ത്ഥം എന്തെങ്കിലും ആ വ്യക്തിയുടെ കൈകളില് ഏല്പ്പിക്കുക എന്നാണ്. * ”കരം” എന്ന പദം സാധാരണയായി “എന്റെ കരമല്ലയോ ഇവയൊക്കെയും നിര്മ്മിച്ചത്?” എന്ന് ദൈവം പറയുന്ന പ്രകാരം ദൈവത്തിന്റെ അധികാരവും പ്രവര്ത്തിയും സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു. (കാണുക:[കാവ്യാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metonymy/01.md)) * ”ഏല്പ്പിക്കുക” അല്ലെങ്കില്“കൈകളില്ഏല്പ്പിച്ചു കൊടുക്കുക” എന്നിങ്ങനെ ഒരു വ്യക്തിയെ വേറൊരു വ്യക്തിയുടെ നിയന്ത്രണത്തിലോ വിധേയത്വത്തിലോ ആക്കുക എന്ന് സൂചിപ്പിക്കുന്നു. * ”കരം” എന്നുള്ളതിന് ഉള്ള വേറെ ചില ഉപമാന പ്രയോഗങ്ങള്: * ”കയ്യേറ്റം ചെയ്യുക” എന്നതിന്റെ അര്ത്ഥം “ഉപദ്രവിക്കുക” എന്നാണ്. * ”കയ്യില്നിന്നും രക്ഷിക്കുക” എന്നതിനു ഒരാളെ തന്നെ ഉപദ്രവിക്കുന്ന വ്യക്തിയുടെ കയ്യില്നിന്നും രക്ഷിക്കുക എന്ന് അര്ത്ഥം നല്കുന്നു. * ”വലത്ത് ഭാഗത്ത്” എന്ന് സ്ഥാനത്തെ കുറിക്കുമ്പോള് അര്ത്ഥമാക്കുന്നത് “വലതു വശത്ത്” അല്ലെങ്കില് “വലത്തേക്ക്” എന്ന് അര്ത്ഥം നല്കുന്നു. * ഒരുവന്റെ “കരത്താല്” എന്ന പദപ്രയോഗം അര്ത്ഥമാക്കുന്നത് ആ “വ്യക്തിയാല്” അല്ലെങ്കില്“മുഖാന്തിരം” എന്ന് അര്ത്ഥം നല്കുന്നു. ഉദാഹരണമായി, “കര്ത്താവിന്റെ കരത്താല്” എന്നുള്ളത് കര്ത്താവാണ് കാര്യം സംഭവിക്കുന്നതിന് കാരണഭൂതന് എന്ന് അര്ത്ഥം നല്കുന്നു. * ഒരുവന്റെ മേല്കൈകള്വെക്കുക എന്നതു സാധാരണയായി അ വ്യക്തിക്ക് ഒരു അനുഗ്രഹം നേരുക എന്നാണു അര്ത്ഥം നല്കുന്നത്. * "കൈകള്വെക്കുക” എന്ന പദസഞ്ചയം സൂചിപ്പിക്കുന്നത് ഒരു വ്യക്തിയെ ദൈവത്തിന്റെ സേവക്കായി സമര്പ്പിക്കുന്നതിനോ രോഗസൌഖ്യത്തിനായി പ്രാര്ഥിക്കുന്നതിനോ വേണ്ടി കരങ്ങള് വെക്കുന്നതിനെ സൂചിപ്പിക്കുന്നു. * പൌലോസ് പറയുമ്പോള്“എന്റെ കയ്യാല് എഴുതപ്പെട്ട” എന്നത് അര്ത്ഥമാക്കുന്നത് ലേഖനത്തിന്റെ ഈ ഭാഗം അക്ഷരീകമായി തന്റെ സ്വന്ത കൈകളാല് തന്നെ എഴുതിയതാണ്, മറിച്ച് ആരോടെങ്കിലും പറഞ്ഞിട്ട് അദ്ദേഹം ഇത് എഴുതിയതല്ല എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദപ്രയോഗങ്ങളും ഇതര സംഭാഷണ ശൈലികളും ഇതേ അര്ത്ഥം തന്നെ നല്കുന്ന മറ്റുള്ള ഉപമാന പദപ്രയോഗങ്ങള് ഉപയോഗിച്ചു പരിഭാഷ ചെയ്യാം. അല്ലെങ്കില് അതിന്റെ അര്ത്ഥം നേരിട്ടുള്ള, അക്ഷരീക ഭാഷ ഉപയോഗിച്ചു പരിഭാഷ ചെയ്യാം (മുകളില്ഉള്ള ഉദാഹരണങ്ങള്കാണുക) * ”ചുരുള്ഏല്പ്പിച്ചു” എന്ന പദപ്രയോഗം “തന്റെ പക്കല് ചുരുള് കൊടുത്തു” അല്ലെങ്കില് “ചുരുള് തന്റെ കൈകളില് നല്കി” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. ഇത് തന്റെ പക്കല്സ്ഥിരമായി കൈവശം വെക്കേണ്ടതിനായി നല്കിയ തല്ല, പ്രത്യുത ആ പ്രത്യേക സമയത്ത് ഉപയോഗിക്കേണ്ടതിനായി നല്കിയതാണ്. * ”ദൈവത്തിന്റെ കരം ഇത് പ്രവര്ത്തിച്ചു” എന്നതില് ഉള്ളതു പോലെ “കരം” എന്നത് ഒരു വ്യക്തിയുമായി സൂചിപ്പിക്കുമ്പോള്, “ദൈവം ഇത് പ്രവര്ത്തിച്ചു” എന്ന് പരിഭാഷ ചെയ്യാം. * ”അവരുടെ ശത്രുക്കളുടെ കയ്യില് അവരെ ഏല്പ്പിച്ചു കൊടുത്തു” അല്ലെങ്കില് “അവരുടെ ശത്രുക്കളുടെ പക്കല് അവരെ ഏല്പ്പിച്ചു കൊടുത്തു” പോലുള്ള പദപ്രയോഗങ്ങള്, “അവരുടെ ശത്രുക്കള് അവരെ ജയിക്കുവാന് അനുവദിച്ചു” അല്ലെങ്കില് അവരുടെ ശത്രുക്കളാല് അവര് പിടിക്കപ്പെടേണ്ടതിനു ഇടയാക്കി” അല്ലെങ്കില് “അവരുടെമേല് നിയന്ത്രണം സാധ്യമാകേണ്ടതിനു അവരുടെ ശത്രുക്കളെ അധികാരം ഉള്ളവരാക്കി” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “കൈകളാല് മരിക്കുക” എന്നത് “ആല് കൊല്ലപ്പെടുക” എന്ന് പരിഭാഷ ചെയ്യാം. * ”വലതു കൈ വശത്ത്” എന്ന പദപ്രയോഗം “വലത്ത് വശത്ത്” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. * യേശുവിനോടുള്ള ബന്ധത്തില്, “ദൈവത്തിന്റെ വലത്തു ഭാഗത്ത് ഇരുന്നു” എന്നുള്ളത് ഈ ഭാഷയില്ഉയര്ന്ന ബഹുമാന്യ സ്ഥാനത്ത് തുല്യ അധികാരത്തോടെ എന്നുള്ള ആശയം നല്കുന്നില്ല എങ്കില്, ഈ അര്ത്ഥം നല്കുന്ന ഒരു വ്യത്യസ്ത പദ പ്രയോഗം ഉപയോഗിക്കാം. അല്ലെങ്കില്ഒരു ലഘു വിവരണം ഇപ്രകാരം കൂട്ടി ചേര്ക്കാം: “ദൈവത്തിന്റെ വലത്ത് ഭാഗത്ത്, ഏറ്റവും ഉന്നതമായ അധികാരത്തോടെ.” (കാണുക:[എതിരാളി](other.html#adversary), [അനുഗ്രഹിക്കുക](kt.html#bless), [ബന്ധനസ്ഥന്](other.html#captive), [ബഹുമാനം](kt.html#honor), [അധികാരം](kt.html#power)) ### ദൈവ വചന സൂചികകള്: * [അപ്പോ.07:22-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/22.md) * [അപ്പോ.08:14-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/14.md) * [അപ്പോ.11:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/11/19.md) * [ഉല്പ്പത്തി 09:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/09/05.md) * [ഉല്പ്പത്തി 14:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/14/19.md) * [യോഹന്നാന്03:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/03/34.md) * [മര്ക്കോസ് 07:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/07/31.md) * [മത്തായി 06:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/06/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H405, H2026, H2651, H2947, H2948, H3027, H3028, H3225, H3231, H3233, H3709, H7126, H7138, H8040, H8042, H8168, G710, G1188, G1448, G1451, G1764, G2021, G2092, G2176, G2902, G4084, G4474, G4475, G5495, G5496, G5497
## കരടി, കരടികള് ### നിര്വചനം കരടി ഒരു വലിയ, നാലുകാലുള്ള ശൌര്യമുള്ള തവിട്ടുനിറമുള്ള അല്ലെങ്കില്കറുപ്പ് നിറ രോമമുള്ള, കൂര്ത്ത പല്ലുകളും നഖവുമുള്ള മൃഗമാണ്. ദൈവവചന കാലഘട്ടത്തില്ഇസ്രയേലില്കരടികള്സര്വസാധാരണമായിരുന്നു. * ഈ മൃഗങ്ങള്വനങ്ങളിലും മലമ്പ്രദേശങ്ങളിലും ജീവിക്കുന്നു; അവ മത്സ്യം, ചെറുപ്രാണികള്, സസ്യങ്ങള്ആദിയായവ ഭക്ഷിക്കുന്നു. * പഴയനിയമത്തില്, കരടി ശക്തിയുടെ അടയാളമായി ഉപയോഗിച്ചിരുന്നു. * ആടുകളെ പരിപാലിച്ചുകൊണ്ടിരിക്കുമ്പോള്, ഇടയനായ ദാവീദ് കരടിയുമായി പോരാടി അതിനെ തോല്പ്പിച്ചു. * വനത്തില്നിന്നു രണ്ടു കരടികള്പുറപ്പെട്ടുവന്നു എലീശപ്രവാചകനെ പരിഹ സിച്ച യുവാക്കളുടെ കൂട്ടത്തെ ആക്രമിച്ചു. (കാണുക: [ദാവീദ്](names.html#david), [എലീശ](names.html#elisha)) ### ദൈവവചന സൂചികകള്: ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1677, G715
## കരയുക, കരയുന്നു, കരഞ്ഞു, കരയുന്നു, ഉറക്കെ കരയുക, ഉറക്കെ കരയുന്നു, ഉറക്കെ കരഞ്ഞു, കോലാഹലം, കോലാഹലമുണ്ടാക്കുന്നു ### നിര്വചനം: “കരയുക” അല്ലെങ്കില്“ഉറക്കെ കരയുക” എന്നീ പദങ്ങള്സാധാരണ യായി എന്തെങ്കിലും ഉറക്കെയും അത്യാവശ്യമായും പറയുന്നതിനെ സൂചിപ്പിക്കുന്നു. ഒരു വ്യക്തിക്ക് വേദനയാലോ, സങ്കടത്താലോ, കോപത്താലോ “ഉറക്കെ കരയാം”. "ഉറക്കെ കരയുക”എന്ന പദസഞ്ചയം അര്ത്ഥമാക്കുന്നത് സഹായാഭ്യ ര്ത്ഥനയോടെ ശബ്ദമുണ്ടാക്കുക അല്ലെങ്കില്ഉറക്കെ വിളിക്കുക എന്നാണ്. * ഈ പദം “ഉറക്കെ ആര്ത്തുവിളിക്കുക” അല്ലെങ്കില്“അത്യാവശ്യമായി സഹായത്തിനായി അപേക്ഷിക്കുക” എന്നൊക്കെ സാഹചര്യത്തിനനുസൃ തമായി പരിഭാഷ ചെയ്യാം. * “ഞാന്നിങ്ങളോട് കരഞ്ഞു”എന്നത് “ഞാന്സഹായത്തിനായി നിങ്ങളെ വിളിച്ചു” അല്ലെങ്കില്“ഞാന്അത്യാവശ്യമായി സഹായത്തിനായി നിങ്ങളോട് അപേക്ഷിച്ചു” എന്നു പരിഭാഷപ്പെടുത്താം. (കാണുക:[വിളിക്കുക](kt.html#call), [അഭ്യര്ത്ഥിക്കുക](other.html#plead)) ### ദൈവവചന സൂചികകള്: * [ഇയ്യോബ് 27:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/27/08.md) * [മര്ക്കോസ് 05:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/05/05.md) * [മര്ക്കോസ് 06:48-50](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/48.md) * [സങ്കീര്ത്തനങ്ങള്022:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/022/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H603, H1058, H2199, H2201, H6030, H6463, H6670, H6682, H6817, H6818, H6873, H6963, H7121, H7123, H7321, H7440, H7442, H7723, H7737, H7768, H7769, H7771, H7773, H7775, H8173, H8663, G310, G349, G863, G994, G995, G1916, G2019, G2799, G2805, G2896, G2905, G2906, G2929, G4377, G5455
## കര്ത്താവ്, വിഷയങ്ങള്, കീഴ്പ്പെടുത്തപ്പെട്ട, കീഴ്പ്പെട്ട, കീഴ്പ്പെട്ടിരിക്കുക, കീഴ്പ്പെടല്, കീഴ്പ്പെടുക, കീഴ്പ്പെട്ടിരിക്കുന്നു, കീഴ്പ്പെട്ടിരുന്നു, കീഴ്പ്പെട്ടിരുന്നു, കീഴ്പ്പെട്ടിരിക്കുന്ന ### വസ്തുതകള്: രണ്ടാമത്തേ വ്യക്തി ആദ്യത്തെ വ്യക്തിയുടെ മേല്ആധിപത്യം പുലര്ത്തുന്നുവെങ്കില്ആ വ്യക്തി മറ്റേ വ്യക്തിക്ക് “കര്ത്താവ്” ആകുന്നു. “കീഴ്പ്പെട്ടു ഇരിക്കുക” എന്നാല്“അനുസരിക്കുക” അല്ലെങ്കില്അധികാരത്തിനു സമര്പ്പിതന്ആയിരിക്കുക” എന്നാണ് അര്ത്ഥം. * “വിധേയപ്പെടുത്തുക” എന്നത് “ജനത്തെ ഒരു നേതാവിന്റെ അല്ലെങ്ക്ല്ഒരു ഭരണാധികാരിയുടെ അധികാരത്തിന്കീഴ്ആക്കുക” എന്നാണ് അര്ത്ഥം. * “ആരെയെങ്കിലും എന്തിനെങ്കിലും കീഴ്പ്പെടുത്തുക” എന്നതിന്റെ അര്ത്ഥം ആ വ്യക്തിയെ എന്തെങ്കിലും നിഷേധാത്മകമായ, ശിക്ഷ പോലെയുള്ളവയ്ക്ക് അനുഭവസ്ഥന്ആക്കുക എന്നാണ് അര്ത്ഥം. * “ചില സന്ദര്ഭങ്ങളില്“വിഷയം” എന്ന പദം ഒരു പാഠത്തിന്റെ അല്ലെങ്കില്എന്തിന്റെ എങ്കിലും ലക്ഷ്യത്തിന്റെ, അതായത് “നിങ്ങള്പരിഹാസത്തിന്റെ വിഷയമായി തീരും” എന്നുള്ളതില്ഉള്ളത് പോലെ ആയിരിക്കും. * “വിധേയപ്പെട്ടിരിക്കുക” എന്ന പദസഞ്ചയത്തിനു “കീഴ്പ്പെട്ടിരിക്കുക” അല്ലെങ്കില്“കീഴ്പ്പെടുത്തുക” എന്നതിന് സമാനമായ അര്ത്ഥം ആണ് ഉള്ളത് (കാണുക: [വിധേയപ്പെടുക](other.html#submit)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്02:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/02/14.md) * [1 രാജാക്കന്മാര്04:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/04/05.md) * [1 പത്രോസ് 02:18-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/02/18.md) * [എബ്രായര്02:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/02/05.md) * [സദൃശവാക്യങ്ങള്12:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/12/23.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1697, H3533, H3665, H4522, H5647, H5927, G350, G1379, G1396, G1777, G3663, G5292, G5293
## കലപ്പ, ഉഴുക, ഉഴവു ചെയ്തു, ഉഴുതുന്ന, കലപ്പകള്‍, ഉഴവുകാരന്‍, ഉഴവുകാര്‍, കലപ്പയുടെ കൊഴു, ഉഴവു ചെയ്യാത്ത ### നിര്‍വചനം: “കലപ്പ” എന്നത് ഒരു നിലം കൃഷിക്ക് ഉപയുക്തം ആകുമാറു നിലം കീറി മുറിച്ചു അനുയോജ്യം ആക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു കൃഷി ആയുധം ആകുന്നു. * കലപ്പകള്‍ക്ക് മൂര്‍ച്ചയുള്ള, കൂര്‍ത്ത ശൂലം പോലെ മുനയുള്ള ഭാഗം കീറുവാന്‍തക്കവിധം ഉണ്ട്. കലപ്പയെ നയിക്കുവാന്‍ഉള്ള കൈപ്പിടികള്‍ഉപയോഗിച്ചു സാധാരണയായി കൃഷിക്കാരന്‍കലപ്പ ഉപയോഗിക്കുന്നു. * ദൈവ വചന കാലഘട്ടങ്ങളില്‍, കലപ്പകള്‍സാധാരണയായി ഒരു ജോഡി കാളകള്‍അല്ലെങ്കില്‍ഇതര മൃഗങ്ങള്‍ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു. * മിക്കവാറും കലപ്പകള്‍മൂര്‍ച്ചയുള്ള ഭാഗങ്ങള്‍പിച്ചള, അല്ലെങ്കില്‍ഇരുമ്പു പോലെയുള്ള ലോഹങ്ങള്‍കൊണ്ട് നിര്‍മ്മിച്ച്, ഒഴികെയുള്ള ഭാഗം ഘനമുള്ള മരം ഉപയോഗിച്ചു നിര്‍മ്മിക്കുന്നു. (കാണുക: [പിച്ചള, [കാള](other.html#bronze)) ### ദൈവ വചന സൂചികകള്: * [1 ശമുവേല്08:10-12](other.html#cow) * [ആവര്‍ത്തനപുസ്തകം 21:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/08/10.md) * [ലൂക്കോസ് 09:61-62](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/21/03.md) * [ലൂക്കോസ് 17:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/09/61.md) * [സങ്കീര്ത്തനം 141:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/17/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H406, H855, H2758, H2790, H5215, H5647, H5656, H5674, H6213, H6398, G722, G723
## കള്ള പ്രവാചകന്, കള്ള പ്രവാചകന്മാര് ### നിര്വചനം: കള്ള പ്രവാചകന്എന്ന വ്യക്തി താന്പറയുന്ന സന്ദേശം ദൈവത്തില്നിന്നുള്ളതാണെന്ന് തെറ്റായി അവകാശ വാദം ഉന്നയിക്കുന്നവന്ആണ്. * കള്ള പ്രവാചകന്മാരുടെ പ്രവചനങ്ങള്സാധാരണയായി നിറവേറാറില്ല. അതായത്, അവ സത്യമായി തീരാറില്ല. * കള്ള പ്രവാചകന്മാര്ഭാഗികമായോ പൂര്ണമായോ ദൈവവചനം അനുശാസിക്കുന്നതിനു വിരുദ്ധമായ ദൂതുകള്പഠിപ്പിക്കുന്നു. * ഈ പദം “ദൈവത്തിന്റെ സന്ദേശ വക്താവ് താന്ആണെന്ന് വ്യാജ മായി അവകാശപ്പെടുന്നവന്” അല്ലെങ്കില്“ദൈവത്തിന്റെ വചനങ്ങള്വ്യാജമായി പ്രഖ്യാപിക്കുന്ന ഒരുവന്എന്നു പരിഭാഷപ്പെടുത്താം. * അന്ത്യകാലത്ത്അവര്ദൈവത്തിങ്കല്നിന്ന് വന്നവര്എന്നു ജനം ചിന്തിക്ക തക്കവിധം അവരെ വഞ്ചിക്കുന്ന കള്ള പ്രവാചകന്മാര്നിരവധി പേര്ഉണ്ടാകും എന്നു പുതിയ നിയമം പഠിപ്പിക്കുന്നു. (കാണുക:[നിറവേറുക](kt.html#fulfill), [പ്രവാചകന്](kt.html#prophet), [സത്യം](kt.html#true)) ### ദൈവ വചന സൂചികകള്: * [1 യോഹന്നാന്04:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/04/01.md) * [2 പത്രോസ് 02:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/02/01.md) * [അപ്പോ.പ്രവര്ത്തികള്13:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/13/06.md) * [ലൂക്കോസ് 06:26](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/26.md) * [മത്തായി 07:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/15.md) * [മത്തായി 24:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/24/23.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: G5578
## കള്ളന്, കള്ളന്മാര്, കവര്ച്ച, കവര്ച്ച ചെയ്യുന്നു, കവര്ച്ച ചെയ്തു, കവര്ച്ചക്കാരന്, കവര്ച്ചക്കാര്, കവര്ച്ച, കവര്ച്ച ചെയ്യല് ### വസ്തുതകള്: “കള്ളന്” എന്ന പദം മറ്റുള്ള ജനത്തില്നിന്നും പണമോ വസ്തുവോ മോഷ്ടിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. “കള്ളന്” എന്നുള്ളതിന്റെ ബഹുവചന രൂപം “കള്ളന്മാര്” എന്നാകുന്നു. “കവര്ച്ചക്കാരന്” എന്ന പദം സാധാരണയായി താന്ആരില്നിന്നും മോഷ്ടിക്കുന്നുവോ ആ വ്യക്തിയെ ശാരീരികമായി ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവന്എന്ന് സൂചിപ്പിക്കുന്നു. * കവര്ച്ചക്കാരാല്ആക്രമിക്കപ്പെട്ട ഒരു യഹൂദനായ മനുഷ്യന്റെ സംരക്ഷണ ദൌത്യം ഏറ്റെടുത്ത ഒരു ശമര്യക്കാരനെ കുറിച്ചുള്ള ഉപമ യേശു പറഞ്ഞു. കവര്ച്ചക്കാര്ആ യഹൂദ മനുഷ്യനെ അടിക്കുകയും മുറിവേല്പ്പിക്കുകയും അതിനു മുന്പേ തനിക്കുള്ള പണവും വസ്ത്രങ്ങളും മോഷ്ടിക്കുകയും ചെയ്തു. കള്ളന്മാരും കവര്ച്ചക്കാരും ഇരു കൂട്ടരും പെട്ടെന്ന് ആരും പ്രതീക്ഷിക്കാത്ത സമയത്ത് മോഷ്ടിക്കുവാനായി കടന്നു വരികയും ചെയ്യുന്നു. സാധാരണയായി അവര്അന്ധകാരത്തിന്റെ മറവിനെ അവര്ചെയ്യുന്നതിനെ മറയ്ക്കുവാന്വേണ്ടി ഉപയോഗിക്കുന്നു. * ഒരു ഉപമാന രൂപത്തില്, പുതിയ നിയമം സാത്താനെ മോഷ്ടിക്കുവാനും, കൊല്ലുവാനും, നശിപ്പിക്കുവാനുമായി വരുന്ന കള്ളന്എന്ന് വിശദീകരിക്കുന്നു. ഇതിന്റെ അര്ത്ഥം എന്തെന്നാല്പിശാചിന്റെ പദ്ധതി ദൈവത്തെ അനുസരിക്കുന്നതില്നിന്നും ദൈവത്തിന്റെ ജനത്തെ തടുത്തു നിര്ത്തുവാന്ശ്രമിക്കുക എന്നുള്ളതാണ്. ഇത് ചെയ്യുന്നതില്അവന്വിജയിച്ചാല് ദൈവം അവര്ക്കായി ചിന്തിച്ചിരുന്ന നല്ല കാര്യങ്ങള്എല്ലാം അവരില് നിന്നും മോഷ്ടിക്കുകയായിരിക്കും സാത്താന്ചെയ്യുക. * യേശു തന്റെ മടങ്ങി വരവിന്റെ അപ്രതീക്ഷത വേളയെ ഒരു കള്ളന്ജനത്തില്നിന്നും മോഷ്ടിക്കുവാനായി അപ്രതീക്ഷിതമായി കടന്നു വരുന്നതിനോട് താരതമ്യം ചെയ്തിരിക്കുന്നു. ജനം പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്ത് ഒരു കള്ളന്വരുന്നത് പോലെ, ജനം പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്ത് യേശുവും കടന്നു വരും. (കാണുക: [അനുഗ്രഹിക്കുക](kt.html#bless), [കുറ്റം](other.html#criminal), [ക്രൂശിക്കുക](kt.html#crucify), [അന്ധകാരം](other.html#darkness), [നാശകന്](other.html#destroyer), [അധികാരം](kt.html#power), [ശമര്യ](names.html#samaria), [സാത്താന്](kt.html#satan)) ### ദൈവ വചന സൂചികകള്: * [2 [പത്രോസ് 03:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/03/10.md) * [ലൂക്കോസ് 12:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/33.md) * [മര്ക്കോസ് 14:47-50](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/14/47.md) * [സദൃശവാക്യങ്ങള്05:30-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/06/30.md) * [വെളിപ്പാട് 03:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/03/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1214, H1215, H1416, H1589, H1590, H1980, H6530, H6782, H7703, G727, G1888, G2417, G2812, G3027
## കഴുകന്, കഴുകന്മാര് ### നിര്വചനം: കഴുകന് എന്നത് വളരെ വലുപ്പം ഉള്ളതും ഇരപിടിക്കുനതും ചെറിയ മൃഗങ്ങളായ മത്സ്യം, എലി, പാമ്പുകള്, കോഴി മുതലായവയെ ഭക്ഷിക്കുന്നതും ആകുന്നു. * ഒരു കഴുകന് വളരെ വേഗത്തിലും പെട്ടെന്നും താഴോട്ടു കുതിച്ചു ഇര പിടിക്കുന്നത് പോലെ ഒരു സൈന്യത്തിന്റെ വേഗത്തെയും ശക്തിയെയും താരതമ്യം ചെയ്യുന്നു. * യെശ്ശയ്യാവ് പ്രസ്താവിക്കുമ്പോള് കര്ത്താവില് ആശ്രയിക്കുന്നവര് ഒരു കഴുകനെപ്പോലെ ഉയരത്തിലേക്ക് പറന്നു ഉയരും എന്നു പറയുന്നു. * ഇതു ഒരു ഉപമാന ശൈലിയായി ദൈവത്തില് ആശ്രയിക്കുകയും അനുസരിക്കുകയും ചെയ്യുക വഴി ലഭ്യമാകുന്ന സ്വാതന്ത്ര്യത്തെയും ശക്തിയെയും വിവരിക്കുന്നു. * ദാനിയേലിന്റെ പുസ്തകത്തില്, നെബുഖദ് നേസ്സര് രാജാവിന്റെ രോമങ്ങള് കഴുകന്റെ തൂവലിന്റെ നീളത്തോട് താര്യതമ്യം ചെയ്തിരി ക്കുന്നത്, 50 സെന്റിമീറ്ററിലും അധികം ഉണ്ടായിരിക്കുമെന്നാണ്. (കാണുക: [ദാനിയേല്](names.html#daniel), [സ്വതന്ത്രം](other.html#free), [നെബുഖദ് നേസ്സര്](names.html#nebuchadnezzar), [അധികാരം](kt.html#power)) (കാണുക: [അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) ### ദൈവവചന സൂചികകള്: * [2 ശമുവേല്:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/01/23.md) * [ദാനിയേല്:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/07/04.md) * [യിരെമ്യാവ് 04:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/04/13.md) * [ലേവ്യാപുസ്തകം 11:13-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/11/13.md) * [വെളിപ്പാട് 04:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/04/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5403, H5404, H7360, G105
## കഴുത, കോവര്കഴുത ### നിര്വചനം: കഴുത എന്നത് നാലു കാലുള്ള പണി ആവശ്യത്തിനുള്ള മൃഗമാണ്, കുതിരയെ പ്പോലുള്ള, എന്നാല് ചെറുതും നീണ്ട ചെവികളും ഉള്ളതാണ്. * കോവര്കഴുത എന്നാല് ആണ്കഴുതയ്ക്കും പെണ്കുതിരക്കും ജനിച്ച വന്ധ്യമായ ഒന്നാണ്. * കോവര്കഴുത നല്ല ബലമുള്ള മൃഗമായതിനാല് അവ വിലപിടി പ്പുള്ള പണിമൃഗമാണ്. * കഴുതകളും കോവര്കഴുതകളും യാത്രാവേളയില് ഭാരങ്ങളെയും ജനങ്ങളെയും ചുമക്കുവാന് ഉപയോഗിക്കുന്നു. * ദൈവവചന കാലഘട്ടത്തില്, രാജാക്കന്മാര് സമാധാന കാലഘട്ടത്തില് കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിനേക്കാള് കഴുതപ്പുറത്തു സഞ്ചരിക്കുന്നതാണ് തിരഞ്ഞെടുക്കാറ്, കുതിര യുദ്ധ സമയത്ത് ഉപയോഗിക്കുമായിരുന്നു. * യേശു ക്രൂശിക്കപ്പെടുന്നതിനു ഒരാഴ്ച മുന്പു ഒരു ഇളം കഴുതയുടെ മുകളില് യെരുശലേമിലേക്ക് യാത്ര ചെയ്തു. (കാണുക:[അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര് 01:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/01/32.md) * [1 ശമുവേല് 09:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/09/03.md) * [2 രാജാക്കന്മാര് 04:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/04/21.md) * [ആവര്ത്തനപുസ്തകം 05:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/05/12.md) * [ലൂക്കോസ് 13:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/13/15.md) * [മത്തായി 21:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H860, H2543, H3222, H5895, H6167, H6501, H6505, H6506, H7409, G3678, G3688, G5268
## കാനേഷുമാരി ### നിര്വചനം: ‘കാനേഷുമാരി” എന്ന പദം സൂചിപ്പിക്കുന്നത് ഒരു രാജ്യത്തിലെയോ സാമ്രാജ്യത്തിലെയോ ജനങ്ങളുടെ സംഖ്യ എണ്ണിത്തിട്ടപ്പെടുത്തുക എന്നുള്ളതാണ്. * പഴയനിയമത്തില്വിവിധ സമയങ്ങളില്ദൈവം ഇസ്രയേല്ജനതയെ എണ്ണുവാന്കല്പ്പിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്, അവര്ആദ്യം മിസ്രയീം വിട്ടപ്പോഴും വേണ്ടും കാനാനില്പ്രവേശിക്കുന്നതിന് തൊട്ടു മുന്പും. * സാധാരണയായി ജനസംഖ്യ കണക്കെടുപ്പിന്റെ ആവശ്യം വരുന്നത് എത്ര ജനങ്ങള്നികുതി നല്കേണ്ടവരാന് എന്നു അറിയേണ്ടതിനായിരുന്നു. * ഉദാഹരണമായി, ഒരിക്കല്പുറപ്പാട് പുസ്തകത്തില്ഇസ്രയേല്ജനത്തിന്റെ എണ്ണമെടുത്തത് ഓരോരുത്തരും അര ശേക്കെല്വീതം ദൈവാലയത്തിന്റെ കാര്യങ്ങള്നോക്കേണ്ടതിനു നല്കേണ്ടതിനായിരുന്നു. * യേശു ഒരു ശിശുവായിരുന്നപ്പോള്, റോമന്സര്ക്കാര്തന്റെ സാമ്രാജ്യം മുഴുവനുമുള്ള എല്ലാ ജനങ്ങളുടെയും കണക്കെടുപ്പ് നടത്തുവാന്ഇടയാക്കി, തന്മൂലം അവര്നികുതി നല്കേണ്ടിയിരുന്നു. ### പരിഭാഷ നിര്ദേശങ്ങള് ഈ പദം പരിഭാഷപ്പെടുത്തുവാനുള്ള സാധ്യമായ വഴികളില്, “പേരുകള്തിട്ടപ്പെടുത്തുക’’ അല്ലെങ്കില്“പേരുകളുടെ പട്ടിക” അല്ലെങ്കില്“പട്ടികയില്ചേര്ക്കല്” എന്നിവ ഉള്പ്പെടുന്നു. * “കാനേഷുമാരി എടുക്കുക” എന്ന പദസഞ്ചയം “ജനങ്ങളുടെ പേര് പതിക്കുക” അല്ലെങ്കില്“ജനങ്ങളെ പട്ടികയില്ചേര്ക്കുക” അല്ലെങ്കില്“ജനങ്ങളുടെ പേരുകള്എഴുതുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. (കാണുക: [രാഷ്ട്രം](other.html#nation), [റോം](names.html#rome)) ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്05:35-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/05/35.md) * [പുറപ്പാട് 30:11-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/30/11.md) * [പുറപ്പാട് 38:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/38/24.md) * [ലൂക്കോസ് 02:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/01.md) * [സംഖ്യാപുസ്തകം 04:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/04/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3789, H5674, H5921, H6485, H7218, G582, G583
## കാമുകന്‍, കമിതാക്കള്‍ ### നിര്‍വചനം: “കാമുകന്‍” എന്ന പദം അക്ഷരീകമായി “പ്രേമിക്കുന്ന വ്യക്തി” എന്ന് അര്ത്ഥം നല്കുന്നു. സാധാരണയായി ഇത് ലൈംഗികമായി പരസ്പരം ബന്ധം പുലര്‍ത്തുന്ന ആളുകളെ സൂചിപ്പിക്കുന്നു. * ”കാമുകന്‍” എന്ന പദം ദൈവ വചനത്തില്‍ഉപയോഗിക്കുമ്പോള്‍, സാധാരണയായി വിവാഹം കഴിക്കാത്ത ഒരുവന്‍അല്ലെങ്കില്‍ ഒരുവള്‍വേറെ ഒരു വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ഇടപെടുന്നതിനെ സൂചിപ്പിക്കുന്നു. * ഈ തെറ്റായ ലൈംഗിക ബന്ധത്തെ സാധാരണയായി ദൈവ വചനത്തില്‍ഇസ്രായേലിന്‍റെ ദൈവത്തോടുള്ള അനുസരണക്കേടിനെ വിഗ്രഹ ആരാധനയോട് ബന്ധത്തില്‍സൂചിപ്പിക്കുന്നു. ആയത് കൊണ്ട് “കാമുകന്മാര്‍” എന്ന പദം ഒരു ഉപമാന രീതിയില്‍ഇസ്രയേല്‍ജനം ആരാധിച്ചു വന്ന വിഗ്രഹങ്ങളെ സൂചിപ്പിക്കുവാന്‍ഉപയോഗിച്ചു വരുന്നു. ഈ സന്ദര്‍ഭങ്ങളില്‍, ഈ പദം “അധാര്‍മികമായ പങ്കാളികള്‍” അല്ലെങ്കില്‍“വ്യഭിചാരത്തില്‍ഉള്ളതായ പങ്കാളികള്‍” അല്ലെങ്കില്‍“വിഗ്രഹങ്ങള്‍” എന്നിങ്ങനെ പരിഭാഷ ചെയ്യുവാന്‍ഉള്ള സാധ്യതകള്‍കാണപ്പെടുന്നു. (രൂപകാലങ്കാരം) * ഒരു പണ “പ്രിയന്‍” എന്നത് പണം സമ്പാദിക്കുന്നതിനും ധനാഢ്യനാകുന്നതിനും വളരെ പ്രാമുഖ്യം നല്‍കുന്ന വ്യക്തി ആകുന്നു. * പഴയ നിയമ പുസ്തകമായ ഉത്തമ ഗീതത്തില്‍“പ്രിയന്‍” എന്ന പദം ഒരു ക്രിയാത്മക രൂപത്തില്‍പ്രതിപാദിച്ചിരിക്കുന്നു. (കാണുക: [വ്യഭിചാരം](kt.html#adultery), [അസത്യ ദൈവം](kt.html#falsegod), [അസത്യ ദൈവം](kt.html#falsegod), [സ്നേഹം](kt.html#love)) ### ദൈവ വചന സൂചികകള്‍: * [ഹോശേയ 02:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/hos/02/04.md) * [യിരെമ്യാവ് 03:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/03/01.md) * [വിലാപങ്ങള്01:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/lam/01/01.md) * [ലൂക്കോസ് 16:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/16/14.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H157, H158, H868, H5689, H7453, H8566, G865, G866, G5358, G5366, G5367, G5369, G5377, G5381, G5382
## കാരാഗ്രഹം, തടവുകാരന്‍, തടവു പുള്ളികള്‍, തടവറകള്‍, കാരാഗ്രഹത്തില്‍ ആക്കുക, കാരാഗ്രഹത്തില്‍ ആക്കുന്നു, കാരാഗ്രഹത്തില്‍ ആക്കി, തടങ്കല്‍, തടങ്കലില്‍ ആക്കുന്നു. ### നിര്‍വചനം: “കാരാഗ്രഹം” എന്ന പദം സൂചിപ്പിക്കുന്നത് കുറ്റവാളികള്‍ ആയ ആളുകളെ അവര്‍ ചെയ്ത കുറ്റങ്ങള്‍ നിമിത്തം ഉള്ള ശിക്ഷയുടെ ഭാഗമായി സൂക്ഷിച്ചിട്ടുള്ള സ്ഥലം എന്ന് സൂചിപ്പിക്കുന്നു. ഒരു “തടവുകാരന്‍” എന്നത് തടവില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒരുവന്‍ എന്നാണു അര്ത്ഥം. * ഒരു വിചാരണയില്‍ ന്യായവിധിക്കായി കാത്തിരിക്കുന്ന ഒരു വ്യക്തിയെ ഒരു കാരാഗ്രഹത്തില്‍ സൂക്ഷിക്കാറുണ്ട്. * “തടവില്‍ ആക്കി” എന്ന പദം അര്‍ത്ഥമാക്കുന്നത് “കാരാഗ്രഹത്തില്‍ സൂക്ഷിച്ചു” അല്ലെങ്കില്‍ “ബന്ധനത്തില്‍ സൂക്ഷിച്ചു” എന്നാണ്. * നിരവധി പ്രവാചകന്മാരും ഇതര ദൈവ ദാസന്മാരും യാതൊരു തെറ്റും ചെയ്തിട്ടില്ല എങ്കില്‍ പോലും കാരാഗ്രഹത്തില്‍ അവരെ അടച്ചിട്ടുണ്ട്. ### പരിഭാഷ നിര്‍ദേശങ്ങള്‍: * “കാരാഗ്രഹം” എന്നതിനുള്ള വേറൊരു പേരാണ് “തുറുങ്കല്‍.” * ഈ പദം “ഇരുട്ടറ” എന്ന് ഭൂഗര്‍ഭത്തിലോ അല്ലെങ്കില്‍ അരമനയുടെയോ മറ്റു കെട്ടിടങ്ങളുടെയോ പ്രധാന ഭാഗത്തിന്‍റെ അടി ഭാഗത്തായി ഉള്ളതായ കാരാഗ്രഹമായി സന്ദര്‍ഭോചിതമായി പരിഭാഷ ചെയ്യാം. * “തടവ് പുള്ളികള്‍” എന്ന പദം ഒരു ശത്രു സൈന്യത്താല്‍ പിടിക്കപ്പെട്ടവര്‍ ആയ ജനത്തെ അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി എവിടെ എങ്കിലും സൂക്ഷിക്കുന്നതിനെ സൂചിപ്പിക്കാം. ഈ അര്‍ത്ഥം പരിഭാഷ ചെയ്യുവാന് ഉള്ള വേറൊരു മാര്‍ഗ്ഗം “ബന്ധിതര്‍” എന്ന് ഉള്ളതാണ്. * “ബന്ധിതര്‍ ആക്കപ്പെട്ട” എന്നതു പരിഭാഷ ചെയ്യുവാന് ഉള്ള വേറെ മാര്‍ഗ്ഗങ്ങള്‍, “തടവ് പുള്ളി ആയി സൂക്ഷിക്കുക” അല്ലെങ്കില്‍ “ബന്ധനത്തില്‍ സൂക്ഷിക്കുക” അല്ലെങ്കില്‍ “ബന്ധനസ്ഥന്‍ ആക്കുക” എന്നിങ്ങനെ ഉള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക”. (കാണുക: [ബന്ധനസ്ഥന്‍](other.html#captive)) ### ദൈവ വചന സൂചികകള്: * [അപ്പോ,25:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/25/04.md) * [എഫെസ്യര്‍:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/eph/04/01.md) * [ലൂക്കോസ് 12:57-59](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/57.md) * [ലൂക്കോസ് 22:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/22/33.md) * [മര്ക്കോസ് 06:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/16.md) * [മത്തായി 05:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/25.md) * [മത്തായി 14:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/14/03.md) * [മത്തായി 25:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/25/34.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H612, H613, H615, H616, H631, H1004, H1540, H3608, H3628, H3947, H4115, H4307, H4455, H4525, H4929, H5470, H6115, H6495, H7617, H7622, H7628, G1198, G1199, G1200, G1201, G1202, G1210, G2252, G3612, G4788, G4869, G5084, G5438, G5439
## കാര്യനിര്വാഹി, കാര്യനിര്വാഹകന്മാര്, കാര്യവിചാരകന്, കാര്യവിചാരകന്മാര്, കാര്യവിചാരകത്വം ### നിര്വചനം: “കാര്യനിര്വാഹി” അല്ലെങ്കില്“കാര്യവിചാരകന്” എന്ന പദം ദൈവ വചനത്തില്സൂചിപ്പിക്കുന്നത് തന്റെ യജമാനന്റെ വസ്തു വകകളും വ്യാപാരവും മറ്റും മേല്നോട്ടം വഹിക്കുവാന്ഏല്പ്പിക്കപ്പെട്ടിരിക്കുന്ന സേവകനായ വ്യക്തി എന്നാണു. * ഒരു കാര്യവിചാരകന്റെ പക്കല് ധാരാളം ഉത്തരവാദിത്വങ്ങള്എല്പ്പിക്കപ്പെടാറുണ്ട്, അതില്മറ്റുള്ള വേലക്കാരുടെ ജോലികളെയും മേല്നോട്ടം നടത്തേണ്ടത് ഉണ്ട്. * “കാര്യനിര്വാഹി” എന്ന പദം കാര്യവിചാരകന്എന്ന പദത്തിന്റെ കൂടുതല്ആധുനിക ഭാഷ്യം ആകുന്നു. രണ്ടു പദങ്ങളും സൂചിപ്പിക്കുന്നത് വേറൊരു ആള്ക്കു വേണ്ടി പ്രായോഗികമായ നടപടികള്കൈകാര്യം ചെയ്യുന്ന ഒരുവന്എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * ഇത് “മേല്വിചാരകന്” അല്ലെങ്കില്ഭവന കാര്യങ്ങളുടെ സംഘാടകന്” അല്ലെങ്കില്“നിര്വഹണം നടത്തുന്ന സേവകന്” അല്ലെങ്കില്“സംഘടിപ്പിക്കുന്ന വ്യക്തി” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [വേലക്കാരന്](other.html#servant)) ### ദൈവ വചന സൂചികകള്: * [1 തിമോത്തിയോസ് 03:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/03/04.md) * [ഉല്പ്പത്തി 39:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/39/03.md) * [ഉല്പ്പത്തി 43:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/43/16.md) * [യെശ്ശയ്യാവ് 55:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/55/10.md) * [ലൂക്കോസ് 08:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/01.md) * [ലൂക്കോസ് 16:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/16/01.md) * [മത്തായി 20:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/20/08.md) * [തീത്തോസ് 01:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/tit/01/06.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H376, H4453, H5057, H6485, G2012, G3621, G3623
## കാര്യനിര്‍വഹണം,കാര്യനിര്‍വാഹി,കാര്യനിര്‍വാഹികള്‍,നിര്‍വഹിച്ചു,നിര്‍വഹണം നടത്തല്‍ ### വസ്തുതകള്‍ “കാര്യനിര്‍വഹണം”, “കാര്യനിര്‍വാഹി” എന്നീ പദങ്ങള് ഒരു രാജ്യത്തിലെ ജനത്തെ ക്രമീകൃതമായ നിലയില്‍ മേല്‍നോട്ടം നടത്തുകയോ ഭരിക്കുകയോ ചെയ്യുകവഴി ക്രമമായി പ്രവര്‍ത്തിക്കുവാന്‍ ഇടയാകുക എന്നതിനെ സൂചിപ്പിക്കുന്നു. * ദാനിയേലും മറ്റു മൂന്നു എബ്രായ യുവാക്കളും ബാബേലിന്‍റെ പ്രത്യേക ഭാഗ ങ്ങളില്‍ കാര്യനിര്‍വാഹികളായി, അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി നിയമിക്കപ്പെട്ടിരുന്നു. * പുതിയനിയമത്തില്‍, “കാര്യനിര്‍വഹണം” എന്നത് പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളില്‍ ഒന്നാണ്. * കാര്യനിര്‍വഹണത്തിന്‍റെ പരിശുദ്ധാത്മദാനം ഉള്ള ഒരു വ്യക്തി ജനത്തെ നയിക്കുവാനും ഭരിക്കുവാനും അതുപോലെ കെട്ടിടങ്ങളുടെയും മറ്റു വസ്തുവഹ കളുടെയും പരിപാലനം നടത്തുവാനും കഴിവുള്ളവനാണ്, ### പരിഭാഷ നിര്‍ദേശങ്ങള്‍ * സാഹചര്യാനുസൃതമായി, “കാര്യനിര്‍വാഹി” എന്ന പദം “ദേശാധിപതി’ അല്ലെങ്കില്‍ “സംഘാടകന്‍” അല്ലെങ്കില്‍ “മേല്നോട്ടക്കാരന്” അല്ലെങ്കില്‍ “ഭരണാധി കാരി” അല്ലെങ്കില്‍ “സര്‍ക്കാര്‍ഉദ്യോഗസ്ഥന്‍” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * കാര്യനിര്‍വഹണം” എന്ന പദം “”ഭരണം നടത്തല്‍”, അല്ലെങ്കില്‍ “മേല്‍നോട്ടം വഹിക്കല്‍” അല്ലെങ്കില്‍ “നേതൃത്വം” അല്ലെങ്കില്‍ “സംഘടനം” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * നിയുക്തം” അല്ലെങ്കില്‍ “ഉത്തരവാദിത്വം” അല്ലെങ്കില്‍ ആജ്നാനുവര്‍ത്തിതം” എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ഈ പദങ്ങളുടെ പരിഭാഷയുടെ സാദ്ധ്യതയുള്ള ഭാഗങ്ങളാണ്. (കാണുക: [ബാബേല്‍](names.html#babylon).[[ദാനിയേല്‍](names.html#daniel), [ദാനം](kt.html#gift), [ദേശാധിപതി](other.html#governor), [ഹനന്യാവ്](names.html#hananiah), [മിശായേല്‍](names.html#mishael), [അസര്യാവ്](names.html#azariah)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്:14-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/18/14.md) * [ദാനിയേല്‍:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/06/01.md) * [എസ്ഥേര്‍:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/est/09/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5532, H5608, H5632, H6213, H7860, G2941
## കാര്യാലോചനസമിതി, കാര്യാലോചനസമിതികള് ### നിര്വചനം: പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംഭാഷണം നടത്തുവാനും, ഉപദേശം നല്കുവാനും, തീരുമാനങ്ങള്എടുക്കുവാനുമായി കൂടിവരുന്ന ആളുകളുടെ സംഘമാണ് കാര്യാലോചനസമിതി. * കാര്യാലോച്ചനസമിതി എന്നതു സാധാരണയായി ഔദ്യോഗികമായി രൂപവല്ക്കരിച്ചതും, ഒരുവിധത്തില്നിയമപരമായ തീരുമാനങ്ങള്എടുക്കുന്നതുപോലുള്ളവയ്ക്കായി പ്രത്യേക ഉദ്ദേശ്യത്തോടെ സ്ഥിരമാക്കിയതും ആണ്. * യെരുശലേമിലുള്ള “സന്ഹെദ്രിന്” എന്നറിയപ്പെടുന്ന യഹൂദ കാര്യാലോചന സംഘത്തില്മഹാപുരോഹിതന്മാര്, മൂപ്പന്മാര്, ശാസ്ത്രികള്, പരീശന്മാര്, സദൂക്ക്യന്മാര്ആദിയായ 70 അംഗങ്ങള്യ യഹൂദ ന്യായപ്രമാണം സംബന്ധിച്ച കാര്യങ്ങള്തീരുമാനിക്കുന്നതിനായി ക്രമീകൃതമായി കൂടിവന്നിരുന്നു. ഈ മത നേതാക്കന്മാര് ഉള്പ്പെട്ട കാര്യാലോചന സംഘമാണ് യേശുവിനെ വിസ്തരിക്കുകയും താന് കൊല്ലപ്പെടണമെന്നു തീരുമാനിക്കുകയും ചെയ്തത്. * മറ്റു പട്ടണങ്ങളിലും ചെറിയ യഹൂദ കാര്യാലോചനസംഘങ്ങള് ഉണ്ടായിരുന്നു. * അപ്പോസ്തലനായ പൌലോസ് സുവിശേഷം പഠിപ്പിച്ചു എന്നതിനാല് ബന്ധന സ്ഥനായപ്പോള് റോമന്കാര്യാലോചന സംഘത്തിന്റെ മുന്പാകെ കൊണ്ടുവര പ്പെട്ടു. * സാഹചര്യത്തിനനുസൃതമായി, “കാര്യാലോചനസംഘം” എന്ന പദം “നിയമ സഭ” അല്ലെങ്കില്“രാഷ്ട്രിയ സമിതി” എന്നും പരിഭാഷപ്പെടുത്താം. * “കാര്യാലോചനസംഘത്തിലായിരിക്കുക” എന്നാല് തീരുമാനമെടുക്കുവാനായി പ്രത്യേക യോഗത്തില്ആയിരിക്കുക എന്നാണര്ത്ഥം. * ”ജ്ഞാനോപദേശം”എന്നര്ത്ഥം വരുന്ന ”ഉപദേശം” എന്ന പദം ഇതില്നിന്നും വ്യത്യസ്തമാണെന്ന് ശ്രദ്ധിക്കുക. (കാണുക: [സഭ](other.html#assembly), [ജ്ഞാനോപദേശം](other.html#counselor), [പരീശന്മാര്](kt.html#pharisee), [ന്യായപ്രമാണം](kt.html#lawofmoses), [പുരോഹിതന്](kt.html#priest), [സദൂക്യര്](kt.html#sadducee), [ശാസ്ത്രി](kt.html#scribe)) ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്07:57-58](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/57.md) * [അപ്പോ.പ്രവര്ത്തികള്24:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/24/20.md) * [യോഹന്നാന്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/03/01.md) * [ലൂക്കോസ് 22:66-68](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/22/66.md) * [മര്ക്കോസ് 13:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/13/09.md) * [മത്തായി 05:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/21.md) * [മത്തായി 26:59-61](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/59.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4186, H5475, H7277, G1010, G4824, G4892
## കാറ്റാടി മരം ### നിര്വചനം: “ദേവദാരു” എന്ന പദം ദൈവവചന കാലഘട്ടത്തില് ജനങ്ങള് മെഡിറ്റരേനിയന്കടല്തീരത്തിനടുത്തുള്ള രാജ്യങ്ങളില്ജീവിച്ചിരുന്നപ്പോള്ധാരാളമായി കണ്ടുവന്നിരുന്ന ഒരുവക മരത്തെ സൂചിപ്പിച്ചിരുന്നു. * കുപ്രോസും ലെബനോനും ധാരാളം ദേവദാരു മരങ്ങള്ഉള്ളതായി ദൈവവചനത്തില്രേഖപ്പെടുത്തിയിട്ടുള്ള രണ്ടു സ്ഥലങ്ങളാണ്. * നോഹ പെട്ടകം പണിയുവാന്ഉപയോഗിച്ച മരം ദേവദാരു ആയിരിക്കാം. * എന്തുകൊണ്ടെന്നാല്ദേവദാരു മരം കട്ടിയുള്ളതും ദീര്ഘമായ ഈടുനില്ക്കുന്നതും, പുരാതന ജനങ്ങള്പടകുകളും ഇതര നിര്മ്മിതികളും ഉണ്ടാക്കുവാന്ഉപയോഗിച്ചതുമാണ്. (കാണുക:[പെട്ടകം](kt.html#ark), [കുപ്രോസ്](names.html#cyprus), [ദേവദാരു](other.html#fir), [ലെബനോന്](names.html#lebanon)) ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്11:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/11/19.md) * [ഉല്പ്പത്തി 06:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/06/13.md) * [ഹോശേയ 14:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/hos/14/07.md) * [യെശ്ശയ്യാവ് 44:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/44/14.md) * [യെശ്ശയ്യാവ് 60:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/60/12.md) * [സെഖര്യാവ് 11:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/zec/11/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H8645
## കാലാ പെറുക്കുക, കാലാ പെറുക്കുന്നു, കാലാ പെറുക്കി, അല്പ്പാല്പ്പമായി ശേഖരിച്ചവ ### നിര്വചനം: “കാലാ പെറുക്കുക” എന്ന പദം അര്ത്ഥം നല്കുന്നത് ഒരു വയലിലോ അല്ലെങ്കില്പഴത്തോട്ടത്തില്ചെന്ന് കൊയ്ത്തുകാര്പുറകില്ഉപേക്ഷിച്ചു കളഞ്ഞ ധാന്യം അല്ലെങ്കില്ഫലം ശേഖരിക്കുക എന്നതാണ്. * ദൈവം ഇസ്രയേല്ജനത്തോടു പറഞ്ഞിരുന്നത് വിധവമാര്, ദരിദ്ര ജനം, വിദേശികള്മുതലായവര്അവര്ക്ക് ആവശ്യമായ ഭക്ഷണം കണ്ടെത്തേണ്ടതിനായി അവര്വിട്ടുകളഞ്ഞതായ ധാന്യങ്ങളെ കാലാ പെറുക്കി കൊള്ളട്ടെ എന്ന് ആയിരുന്നു. * ചില സന്ദര്ഭങ്ങളില്വയലിന്റെ ഉടമസ്ഥന്കൊയ്ത്തുകാരുടെ തൊട്ടു പുറകെ തന്നെ കാലാ പെറുക്കുന്നവരെ പോകുവാന്അനുവദിക്കുക ഉണ്ടായിരുന്നു, അതിനാല്അവര്ക്ക് കൂടുതല്ധാന്യം ശേഖരിക്കുവാന്അവസരം ലഭിക്കുമായിരുന്നു. ഇത് എപ്രകാരമാണ് പ്രാവര്ത്തികമായത് എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണം രൂത്തിന്റെ കഥയില്നിന്നും ലഭ്യമാണ്, അവളുടെ ബന്ധു ആയിരുന്ന ബോവസ് ഉദാരതയോട് കൂടെ തന്റെ വയലില്കൊയ്ത്തുകാരുടെ ഇടയില്നിന്ന് തന്നെ കാലാ പെറുക്കുവാന്അവളെ അനുവദിച്ചിരുന്നു. “കാലാ പെറുക്കുക” എന്ന പദം പരിഭാഷ ചെയ്യാനുള്ള ഇതര മാര്ഗ്ഗങ്ങള്“എടുക്കുക” “കൂട്ടി ചേര്ക്കുക” അല്ലെങ്കില്“ശേഖരിക്കുക” എന്നിവയാണ്. (കാണുക: [ബോവസ്](names.html#boaz), [ധാന്യം](other.html#grain), [കൊയ്ത്ത്](other.html#harvest), [രൂത്ത്](names.html#ruth)) ### ദൈവ വചന സൂചികകള്: * [ആവര്ത്തന പുസ്തകം 24:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/24/21.md) * [യെശ്ശയ്യാവ് 17:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/17/04.md) * [ഇയ്യോബ് 24:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/24/05.md) * [രൂത്ത് 02:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rut/02/01.md) * [രൂത്ത് 02:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/rut/02/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3950, H3951, H5953, H5955
## കാവല്, നിരീക്ഷിക്കുന്നു, ശ്രദ്ധിച്ചു നോക്കി, കാവല്കാക്കുക, കാവല്ക്കാരന്, കാവല്ക്കാര്, ജാഗ്രതയുള്ള ### നിര്വചനം: “കാവല്” എന്ന പദം അര്ത്ഥം നല്കുന്നത് എന്തിനെ എങ്കിലും വളരെ അടുത്തും ശ്രദ്ധാപൂര്വവും വീക്ഷിക്കുക എന്നുള്ളതാണ്. ഇതിനു വിവിധ ഉപമാന അര്ത്ഥങ്ങളും ഉണ്ട്. ഒരു “കാവല്ക്കാരന്” എന്നത് ഒരു നഗരത്തെ വളരെ ശ്രദ്ധയോടെ താന്നോക്കുകയും യാതൊരു അപകടമോ ഭീഷണിയോ ആ നഗരത്തില്ഉള്ള ജനത്തിനു നേരിടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും ചെയ്യുന്ന ദൌത്യം നിര്വഹിക്കുന്നവന്എന്നാണ് അര്ത്ഥം. * ”നിങ്ങളുടെ ജീവിതവും ഉപദേശവും ശ്രദ്ധാ പൂര്വ്വം കാത്തു കൊള്ളുക” എന്നതിന്റെ അര്ത്ഥം ജ്നാനപൂര്വം ജീവിക്കുകയും ദുരുപദേശങ്ങളെ വിശ്വസിക്കാതെ ഇരിക്കുകയും ചെയ്യുക എന്നുള്ളതാണ്. * ”ശ്രദ്ധാപൂര്വ്വം ആയിരിക്കുക” എന്നുള്ളത് ഒരു അപകടമോ ഉപദ്രവകരമായ സ്വാധീനമോ ഒഴിഞ്ഞിരിക്കുവാനായി ശ്രദ്ധാപൂര്വ്വം ആയിരിക്കുക എന്നുള്ള ഒരു മുന്നറിയിപ്പ് ആകുന്നു. * ”കാവല്” അല്ലെങ്കില്“കാവല്ചെയ്യുക” എന്നതിന്റെ അര്ത്ഥം ഇപ്പോഴും ജാഗ്രത ആയിരിക്കുകയും പാപത്തിനും തിന്മയ്ക്കും എതിരെ സൂക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ്. “ഒരുങ്ങി ഇരിക്കുക” എന്നും ഇതിനു അര്ത്ഥം ഉണ്ട്. * ”കാവല്കാക്കുക” അല്ലെങ്കില്“ശ്രദ്ധാപൂര്വ്വം നിരീക്ഷിക്കുക” എന്നതിന്റെ അര്ത്ഥം കാവല്കാക്കുക, സംരക്ഷിക്കുക അല്ലെങ്കില്, ആരുടെയെങ്കിലും എന്തിന്റെയെങ്കിലും പരിപാലന ചുമതല വഹിക്കുക എന്നാണ്. * ”കാവല്” എന്നുള്ളതിന്റെ ഇതര പരിഭാഷകള്എന്നുള്ളതില്“വളരെ അടുത്ത ശ്രദ്ധ ചെലുത്തുക” അല്ലെങ്കില്“അതീവ ജാഗ്രത പുലര്ത്തുക” അല്ലെങ്കില്“വളരെ ശ്രദ്ധാലു ആയിരിക്കുക” അല്ലെങ്കില്“സുരക്ഷാ ചുമതലയില്ആയിരിക്കുക” ആദിയായവ ഉള്പ്പെടുന്നു. “കാവല്ക്കാരന്” എന്നുള്ളതിനുള്ള ഇതര പദങ്ങള് “കാവല്ഭടന്” അല്ലെങ്കില്“പാറാവുകാരന്” എന്നിവ ആകുന്നു. ### ദൈവ വചന സൂചികകള്: * [1 തെസലോനിക്യര്05:4-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/05/04.md) * [എബ്രായര്13:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/13/15.md) * [യിരെമ്യാവ് 31:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/31/04.md) * [മര്ക്കോസ് 08:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/08/14.md) * [മര്ക്കോസ് 13:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/13/33.md) * [മത്തായി 25:10-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/25/10.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H821, H2370, H4929, H4931, H5027, H5341, H5894, H6486, H6822, H6836, H6974, H7462, H7789, H7919, H8104, H8108, H8245, G69, G70, G991, G1127, G1492, G2334, G2892, G3525, G3708, G3906, G4337, G4648, G5083, G5438
## കാവല്ഗോപുരം, കാവല്ഗോപുരങ്ങള്, ഗോപുരം ### നിര്വചനം: “കാവല്ഗോപുരം” എന്ന പദം കാവല്ക്കാര് എതെങ്കിലും ആപത്ത് സമീപിക്കുന്നുണ്ടോ എന്ന് നോക്കുവാന് തക്കവണ്ണം ഉള്ള ഒരു സ്ഥലം ഉയരമുള്ള ഒരു നിര്മ്മിതിയായി നിര്മ്മിച്ചിട്ടുള്ളത് എന്ന് സൂചിപ്പിക്കുന്നു. ഈ ഗോപുരങ്ങള് സാധാരണയായി കല്ലുകള്കൊണ്ട് നിര്മ്മിച്ചവ ആയിരുന്നു. ഭൂവുടമകള് ചില സമയങ്ങളില് അവരുടെ കൃഷികള് സംരക്ഷിക്കുന്നതിനും മോഷ്ടിക്കപ്പെടാതിരിക്കുന്നതിനും കാവല്ഗോപുരങ്ങളില് നിന്നും കാവല് ചെയ്യാറുണ്ട്. * ഈ ഗോപുരങ്ങളില് കാവല്ക്കാരനും കുടുംമ്പത്തിനും താമസിക്കുവാനുള്ള അറകള് ഉള്പ്പെട്ടിട്ടുണ്ടായിരിക്കും, ആയതിനാല് അവര്ക്ക് പകലിലും രാത്രിയിലും കൃഷികള് കാവല് കാക്കുവാന് സാധിക്കും. * പട്ടണങ്ങള്ക്ക് വേണ്ടി നിര്മ്മിച്ചിട്ടുള്ള കാവല്ഗോപുരങ്ങള്പട്ടണ മതിലുകളെക്കാള്ഉയരം ഉള്ളതായിരിക്കും, അതിനാല്കാവല്ക്കാര്ക്ക് ആ പട്ടണത്തെ ആക്രമിക്കുവാന്ശത്രുക്കള്ആരെങ്കിലും വരുന്നുണ്ടോ എന്ന് കാണുവാന്സാധിക്കും. “കാവല്ഗോപുരം” എന്ന പദം ശത്രുക്കളില്നിന്നുള്ള സംരക്ഷണം എന്നതിന്റെ അടയാളമായും ഉപയോഗിക്കുന്നു. (കാണുക: [രൂപകാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md)) (കാണുക: [എതിരാളി](other.html#adversary), [കാക്കുക](other.html#watch)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്27:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/27/25.md) * [യെഹസ്കേല്26:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/26/03.md) * [മര്ക്കോസ് 12:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/12/01.md) * [മത്തായി 21:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/33.md) * [സങ്കീര്ത്തനം 062:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/062/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H803, H969, H971, H975, H1785, H2918, H4024, H4026, H4029, H4692, H4707, H4869, H6076, H6438, H6836, H6844, G4444
## കാഹളം, കാഹളങ്ങള്, കാഹളധ്വനിക്കാര് ### നിര്വചനം: “കാഹളം” എന്ന പദം സൂചിപ്പിക്കുന്നത് സംഗീതം പുറപ്പെടുവിക്കുവാനുള്ള, അല്ലെങ്കില്ഒരു പ്രഖ്യാപനം ശ്രവിക്കുവാനോ ഒരു യോഗത്തിനായോ ജനങ്ങളെ ഒരുമിച്ചു വിളിച്ചു കൂട്ടുവാന്ഉള്ള ഒരു ഉപകരണം എന്നാണ്. * ഒരു കാഹളം എന്നത് സാധാരണയായി ലോഹം കൊണ്ടോ, കടല്ശംഖുകൊണ്ടോ, അല്ലെങ്കില്ഒരു മൃഗത്തിന്റെ കൊമ്പു കൊണ്ടോ ആണ് ഉണ്ടാക്കുന്നത്. * കാഹളങ്ങള്സാധാരണയായി ധ്വനിപ്പിക്കുന്നത് ജനങ്ങളെ യുധത്തിനായിട്ടും, ഇസ്രയേലിന്റെ പൊതു സമ്മേളനങ്ങള്ക്ക് ആയിട്ടും ആയിരുന്നു. * വെളിപ്പാട് പുസ്തകം അന്ത്യ കാലഘട്ടത്തിലെ ഒരു രംഗം എന്ന നിലയില്വിവരിക്കുന്നത് ദൈവദൂതന്മാര് അവരുടെ കാഹളങ്ങള്ധ്വനിപ്പിക്കുന്നത് ദൈവത്തിന്റെ ക്രോധം ഭൂമിയുടെ മേല്ചൊരിയുമ്പോള്അതിന്റെ അടയാളം ആയിട്ടായിരുന്നു. (കാണുക: [ദൂതന്മാര്](kt.html#angel), [സമ്മേളനം](other.html#assembly), [ഭൂമി](other.html#earth), [കൊമ്പ്](other.html#horn), [ഇസ്രയേല്](kt.html#israel), [ക്രോധം](kt.html#wrath)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്13:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/13/07.md) * [2 രാജാക്കന്മാര്09:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/09/11.md) * [പുറപ്പാട് 19:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/19/12.md) * [എബ്രായര്12:18-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/12/18.md) * [മത്തായി 06:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/06/01.md) * [മത്തായി 24:30-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/24/30.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2689, H2690, H3104, H7782, H8619, H8643, G4536, G4537, G4538
## കിണ്വം, പുളിപ്പിച്ച, പുളിപ്പിക്കുന്നു, പുളിപ്പിക്കപ്പെട്ട, പുളിപ്പില്ലാത്ത ### നിര്വചനം: “പുളിപ്പിച്ച” എന്നുള്ളത് അപ്പത്തിനു കുഴച്ച മാവിനെ വികസിക്കുവാനും പൊങ്ങി വരുവാനും ഇടവരുത്തുന്ന വസ്തുവിന് നല്കുന്ന പൊതുവായ പദം ആകുന്നു. “കിണ്വം” എന്നുള്ളത് ഒരു തരം പുളിപ്പ് ആകുന്നു. * ചില ഇംഗ്ലീഷ് ഭാഷാന്തരങ്ങളില്, പുളിപ്പ് എന്നുള്ളതിന് “കിണ്വം”എന്ന് പരിഭാഷ ചെയ്തിട്ടുള്ളത് ആധുനിക കാലത്തെ അപ്പത്തിനുള്ള മാവ് പുളിപ്പിക്കുന്ന വസ്തുവായും കുമിളകളാല്വികസിപ്പിക്കുന്നതും, പാകം ചെയ്ത് എടുക്കുന്നതിനു മുന്പായി കുഴച്ച മാവ് വികസിപ്പിച്ചു ഉണ്ടാക്കുന്നുമായതു എന്ന് ആകുന്നു. കിണ്വത്തെ കുഴച്ച മാവുമായി കുഴച്ചെടുത്തു അതു മുഴുവന്പുളിച്ചു വരുന്നത് വരെ വ്യാപിക്കുവാന്ഇട വരുത്തുന്നു. * പഴയ നിയമ കാലഘട്ടങ്ങളില്, പുളിപ്പിക്കുവാന് അല്ലെങ്കില്പൊങ്ങുവാന്ഉള്ള വസ്തു ഉല്പ്പാദിപ്പിക്കുവാന്കുഴച്ച മാവിനെ അല്പ്പസമയം വെറുതെ വെക്കണം. കഴിഞ്ഞ പ്രാവശ്യം കുഴച്ച മാവില്നിന്നും അല്പ്പം എടുത്തു സൂക്ഷിച്ചു വെച്ചിട്ട് അടുത്ത പ്രാവശ്യത്തിന്റെ പുളിപ്പിക്കുന്ന ആവശ്യത്തിനായി സൂക്ഷിച്ചു വെക്കുന്നു. * ഇസ്രയേല്ജനം മിസ്രയീമില്നിന്ന് രക്ഷപ്പെട്ടപ്പോള്, അവര്ക്ക് മാവ് പൊങ്ങി വരുവാന്മാത്രം സമയം ലഭ്യമല്ലാതെ ഇരുന്നതിനാല്, അവര്പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കി അവരുടെ യാത്രയില്കൂടെ കൊണ്ടു പോയി. * ഇതിന്റെ ഓര്മ്മക്കായി, ഓരോ വര്ഷവും യഹൂദ ജനം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്ന പെസഹ ആഘോഷിക്കുന്നു. * “പുളിപ്പിച്ച” അല്ലെങ്കില്“കിണ്വം” എന്ന പദം ഉപമാനമായി ദൈവവചനത്തില്ഉപയോഗിച്ചിരിക്കുന്നത് ഒരു മനുഷ്യന്റെ ജീവിതത്തില്പാപം എപ്രകാരം ആണ് വ്യാപിക്കുന്നതെന്നും, മറ്റുള്ളവരുടെ ജീവിതത്തെ പാപം എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നും ഉള്ള ചിത്രം ലഭ്യമാകുന്നു. * ഇത് വളരെ ജനങ്ങള്ക്ക്ഇടയില്വളരെ വേഗത്തില്വ്യാപിക്കുന്ന ദുരുപദേശങ്ങളെയും അവ അവരില്ഉളവാക്കുന്ന സ്വാധീനത്തെയും കാണിക്കുന്നു. * ”പുളിപ്പിക്കുന്ന” എന്ന പദം ക്രിയാത്മകമായ ഒരു ശൈലിയില് ദൈവരാജ്യത്തിന്റെ സ്വാധീനം ഒരു വ്യക്തിയില്നിന്നും മറ്റൊരു വ്യക്തിയിലേക്ക് പകരുന്നതിനെ വിശദമാക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ഇത് “പുളിപ്പിച്ച” അല്ലെങ്കില്കുഴച്ച മാവിനെ പൊങ്ങുവാന്ഇടവരുത്തുന്ന വസ്തു” അല്ലെങ്കില്“വികസിപ്പിക്കുന്ന വസ്തു” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “പൊങ്ങുക” എന്ന വാക്കു “വികസിക്കുക” അല്ലെങ്കില്“വലുതാകുക” അല്ലെങ്കില്” “വീര്ക്കുക” എന്നിങ്ങനെ പദപ്രയോഗം ചെയ്യാം. * അപ്പത്തിനു ഉള്ള കുഴച്ച മാവ് പൊങ്ങുവനായി ഉപയോഗിക്കുന്ന പ്രാദേശിക പുളിപ്പിക്കല്വസ്തുക്കള്ഉപയോഗിക്കുക ആണെങ്കില്, ആ പദവും ഉപയോഗിക്കാം. * നിര്ദിഷ്ട ഭാഷയില്വളരെ സുപരിചിതമായ ഒരു പൊതു പദം “പുളിപ്പിക്കല്” എന്ന് അര്ത്ഥം നല്കുന്നതായി ഉണ്ടെങ്കില്അതായിരിക്കും ഏറ്റവും നല്ലത്. (കാണുക: [മിസ്രയീം](names.html#egypt), [പെസഹ](kt.html#passover), [പുളിപ്പില്ലാത്ത അപ്പം](kt.html#unleavenedbread)) ### ദൈവ വചന സൂചികകള്: * [പുറപ്പാട് 12:5-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/12/05.md) * [ഗലാത്യര്05:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/09.md) * [ലൂക്കോസ് 12:1](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/01.md) * [ലൂക്കോസ് 13:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/13/20.md) * [മത്തായി 13:33](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/33.md) * [മത്തായി 16:5-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/16/05.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2556, H2557, H4682, H7603, G106, G2219, G2220
## കിരീടം, കിരീടങ്ങള്, കിരീടം ധരിപ്പിച്ചു ### നിര്വചനം: രാജാക്കന്മാരും രാജ്ഞിമാരും പോലുള്ള ഭാരണാധികാരുടെ ശിരസ്സിന്മേല്ധരിപ്പിക്കുന്ന വൃത്താകൃതിയിലുള്ള അലങ്കരിക്കപ്പെട്ട ശിരാലങ്കാര വസ്തുവാണ് കിരീടം. “കിരീടധാരണം” എന്നാ പദം ഒരു വ്യക്തിയുടെ ശിരസ്സില്കിരീടം വെയ്ക്കുന്നു; ഉപമാനമായി ഇതു അര്ത്ഥമാക്കുന്നത്, “ബഹുമാനിക്കുന്നു” എന്നാണ്. * കിരീടങ്ങള്സാധാരണയായി സ്വര്ണ്ണം, വെള്ളി പോലുള്ളവയാല്നിര്മ്മിച്ച്, മരതകം, മാണിക്യം പോലുള്ള വിലയുയര്ന്ന രത്നങ്ങള്പതിപ്പിച്ചിരിക്കും. * ഒരു കിരീടമെന്നത് ഒരു രാജാവിന്റെ അധികാരത്തെയും ധനത്തെയും കുറിക്കുന്ന അടയാളമായി കരുതിയിരുന്നു. * വിരുദ്ധമായി, റോമന്പടയാളികള്മുള്ളുകൊണ്ട് മെടഞ്ഞുണ്ടാക്കി യേശുവിന്റെ ശിരസ്സില്വെച്ചതായ കിരീടം തന്നെ പരിഹസിക്കുവാനും ഉപദ്രവിക്കുവാനുമായി ഉണ്ടാക്കിയതാണ്. * പുരാതന കാലങ്ങളില്, മല്സരങ്ങളില്ജയിക്കുന്ന കായികതാരങ്ങ ള്ക്ക് ഒലിവു ശാഖകള്മെടഞ്ഞുണ്ടാക്കുന്ന കിരീടങ്ങള്സമ്മാനിക്കുമാ യിരുന്നു. തിമോത്തിയോസിനുള്ള രണ്ടാം ലേഖനത്തില്പൌലോസ് ഈ കിരിടത്തെക്കുറിച്ചു സൂചിപ്പിക്കുന്നു. * “കിരീടം ധരിപ്പിക്കുക” എന്നത് ആരെയെങ്കിലും ബഹുമാനിക്കുക എന്നു ഉപമാനമായി ഉപയോഗിക്കുന്നു. ദൈവത്തെ അനുസരിക്കുന്നതുമൂലവും തന്നെക്കുറിച്ച് മറ്റുള്ളവരോട് സ്തുതിക്കുന്നതുമൂലവും നാം ദൈവത്തെ ബഹുമാനിക്കുന്നു. ഇതു തന്നെ കിരീടം ധരിപ്പിക്കുന്നതുപോലെയും താന് രാജാവാകുന്നു എന്നു അംഗീകരിക്കുന്നതായും ഇരിക്കുന്നു. * പൌലോസ് തന്റെ കൂട്ടു വിശ്വാസികളെ തന്റെ “സന്തോഷവും കിരീടവും” എന്നു വിളിക്കുന്നു. ഈ ആശയത്തില്“കിരീടം” ഉപമാനമായി അര്ത്ഥമാക്കുന്നത് ഈ വിശ്വാസികള്ദൈവസേവയില്വിശ്വസ്തരായി നിലകൊള്ളുന്നതിനാല്പൌലോസ് ഈ വിശ്വാസികളാല്ഏറ്റവും അനുഗ്രഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നാണ്. * ഉപമാനരൂപേണ ഉപയോഗിക്കുമ്പോള്,“കിരീടം”എന്നത് “സമ്മാനം”അല്ലെ ങ്കില്“ബഹുമാനം” അല്ലെങ്കില്“പ്രതിഫലം” എന്നു പരിഭാഷപ്പെടുത്താം. * ”കിരീടധാരണം” എന്നത് ഉപമാനരൂപേണ ഉപയോഗിക്കുമ്പോള്“ബഹുമാനിക്കുക” അല്ലെങ്കില്“അലങ്കരിക്കുക” എന്നു പരിഭാഷപ്പെടുത്താം. * ഒരു വ്യക്തി “കിരീടം ധരിപ്പിക്കപ്പെട്ടു” എന്നത് “തന്റെ ശിരസ്സില്ഒരു കിരീടം ധരിപ്പിച്ചു” എന്നു പരിഭാഷപ്പെടുത്താം. * “താന്മഹത്വത്താലും ബഹുമാനത്താലും കിരീടം ധരിപ്പിക്കപ്പെട്ടു” എന്നത്”, “മഹത്വവും ബഹുമാനവും അവന്റെ മേല്ചൊരിഞ്ഞു” അല്ലെങ്കില്“മഹത്വവും ബഹുമാനവും അവനു നല്കപ്പെട്ടു” അല്ലെങ്കില്താന്മഹത്വത്താലും ബഹുമാനത്താലും അനുഗ്രഹിക്കപ്പെട്ടു” എന്നു പരിഭാഷപ്പെടുത്താം. (കാണുക: [മഹത്വം](kt.html#glory), [രാജാവ്](other.html#king), [ഒലിവ്](other.html#olive)) ### ദൈവവചന സൂചികകള്: * [യോഹന്നാന്19:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/19/01.md) * [വിലാപങ്ങള്05:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/lam/05/15.md) * [മത്തായി 27:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/27.md) * [ഫിലിപ്പിയര്04:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/php/04/01.md) * [സങ്കീര്ത്തനങ്ങള്021:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/021/003.md) * [വെളിപ്പാട് 03:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/03/09.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2213, H3803, H3804, H4502, H5145, H5849, H5850, H6936, G1238, G4735, G4737
## കുടുംബം, കുടുംബങ്ങള് ### നിര്വചനം: “കുടുംബം” എന്ന പദം രക്തബന്ധമുള്ള ആളുകളുടെ ഒരു സംഘം പിതാവ്, മാതാവ്, അവരുടെ മക്കള്ഉള്പ്പെടുന്ന ഉള്പ്പെടുന്നവരാണ്. ഇതില്മറ്റു ബന്ധുക്കളായ വല്യപ്പന്, വല്ല്യമ്മമാര്, അമ്മാവന്മാര്, അമ്മാവിമാര്പോലുള്ളവരും ഉള്പ്പെടും. * എബ്രായ കുടുംബം ഒരു മതാധിഷ്ടിത സമൂഹമായി ആരാധനയില്കൂടെയും നിര്ദേശങ്ങളില്കൂടെയും പാരമ്പര്യത്തെ കൈമാറുന്നവ രായിരുന്നു. * സാധാരണയായി പിതാവായിരുന്നു കുടുംബത്തിന്റെ പ്രധാന അധികാരി. * കുടുംബത്തില്വേലക്കാരും, വെപ്പാട്ടിമാരും, വിദേശികള്പോലും ഉണ്ടായിരിക്കും. * ചില ഭാഷകളില്“വംശം” അല്ലെങ്കില്“ഭവനക്കാര്” പോലെ വിശാലത യുള്ള വാക്കുകള്മാതാപിതാക്കള്, മക്കള്ആദിയായവരെക്കാള്അധികമായുള്ളവരെ സൂചിപ്പിക്കുവാനുപയുക്തമായി സൂചിപ്പിക്കുന്നു. * ”കുടുംബം” എന്ന പദം ആത്മീയമായി ബന്ധമുള്ള ആളുകളെ യേശുവില്വിശ്വസിക്കുന്നതുമൂലം ദൈവ കുടുംബത്തില്ഭാഗമായിട്ടുള്ളവരെ സൂചിപ്പിക്കുവാന്ഉപയോഗിക്കുന്നു. (കാണുക:[വംശം](other.html#clan), [പൂര്വികന്](other.html#father), [ഭവനം](other.html#house)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്08:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/08/01.md) * [1 ശമുവേല്18:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/18/17.md) * [പുറപ്പാട് 01:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/01/20.md) * [യോശുവ 02:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/02/12.md) * [ലൂക്കോസ് 02:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/04.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1, H251, H272, H504, H1004, H1121, H2233, H2859, H2945, H3187, H4138, H4940, H5387, H5712, G1085, G3614, G3624, G3965
## കുട്ട, കുട്ടകള്, കുട്ടനിറയെ ### നിര്വചനം “കുട്ട”എന്ന പദം നെയ്തുണ്ടാക്കിയ വസ്തുവാല്നിര്മ്മിച്ച ഒരു സംഭരണി. * ദൈവവചന കാലഘട്ടത്തില്, കുട്ടകള്ബലമുള്ള ചെടികളുടെ ഭാഗങ്ങള്അതാ യത് മരത്തൊലി, കമ്പുകള്, ശാഖകള്എന്നിവകൊണ്ട് നെയ്തുണ്ടാക്കിയിരുന്നു. * ഒരു കുട്ട ജലനിരോധിതവസ്തു പൂശി വെള്ളത്തില്ഒഴുക്കുവാന്ഉപയോഗിക്കാം. * മോശെ ശിശുവായിരുന്നപ്പോള്, തന്റെ മാതാവ് വെള്ളത്തില്ഒഴുകത്തക്ക വിധ ജലനിരോധിതമായ ഒരു കുട്ട നിര്മ്മിച്ചു, അവനെ അതില്കിടത്തി നൈല്നദിയു ടെ ഞാങ്ങണയുടെ ഇടയില്വെച്ചു. * ഈ സംഭവത്തില്“കുട്ട” എന്നതിനു ഉപയോഗിച്ചിട്ടുള്ള അതേ പദം തന്നെയാണ് നോഹ പണിത പടകിനു “പെട്ടകം” എന്നും സൂചിപ്പിച്ചിരിക്കുന്നത്. ഈ രണ്ടു സാഹചര്യങ്ങളിലും “ഒഴുകുന്ന സംഭരണി” എന്ന അര്ത്ഥത്തിലായിരി ക്കാം കുട്ട എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. (കാണുക: [കൃപാസനം](kt.html#ark), [മോശെ](names.html#moses), [നൈല്നദി](names.html#nileriver), [നോഹ](names.html#noah)) ### ദൈവവചന സൂചികകള്: * [2 കൊരിന്ത്യര്11:32-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/11/32.md) * [അപ്പോ.പ്രവര്ത്തികള്09:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/09/23.md) * [ആമോസ് 08:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/amo/08/01.md) * [യോഹന്നാന്06:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/06/13.md) * [ന്യായാധിപന്മാര് 06:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/06/19.md) * [മത്തായി 14:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/14/19.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H374, H1731, H1736, H2935, H3619, H5536, H7991, G2894, G3426, G4553, G4711
## കുതിര, കുതിരകള്, പോര്ക്കുതിര, പോര്ക്കുതിരകള്, കുതിരപ്പുറം ### നിര്വചനം: കുതിര എന്നത് വലുപ്പമുള്ള, നാലുകാലുള്ള, ദൈവവചന കാലഘട്ടത്തില്അധികമായി കാര്ഷികവൃത്തിക്കും ജനത്തിന്റെ യാത്രക്കും ഉപയോഗിച്ചു വന്ന മൃഗമാണ്. * ചില കുതിരകള്വണ്ടികളോ രഥങ്ങളോ വലിക്കുവാനോ ഉപയോഗിക്കുമ്പോള്, മറ്റു ചിലവ തനിച്ചുള്ള യാത്രക്കാര്ഉപയോഗിച്ചു വന്നു. * കുതിരകള്ക്കു സാധാരണയായി മുഖപ്പട്ടയും കടിഞ്ഞാണും അവയെ നയിച്ചുകൊണ്ട് പോകേണ്ടതിനായി അവയുടെ തലയില്ധരിപ്പിച്ചിരുന്നു. * ദൈവ വചനത്തില്, കുതിരകളെ വിലപിടിപ്പുള്ള സ്വത്തായും, ധനത്തിന്റെ അളവായും, പ്രധാനമായി അവയുടെ യുദ്ധത്തിലെ ഉപയോഗം നിമിത്തം പരിഗണിച്ചു വന്നു. ഉദാഹരണമായി, ശലോമോന്രാജാവിന്റെ വന് സമ്പത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കുതിരകളും രഥങ്ങളും തനിക്കു ഉണ്ടായിരുന്നു. * കുതിരയോട് സാമ്യമുള്ള മൃഗങ്ങള്കഴുതയും കോവര്കഴുതയും ആയിരുന്നു. (കാണുക: [രഥം](other.html#chariot), [കഴുത](other.html#donkey), [ശലോമോന്](names.html#solomon)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്18:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/18/03.md) * [2 രാജാക്കന്മാര്02:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/02/11.md) * [പുറപ്പാട് 14:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/14/23.md) * [യെഹസ്കേല്23:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/23/05.md) * [സെഖര്യാവ് 06:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/zec/06/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H47, H5483, H5484, H6571, H7409, G2462
## കുതിരക്കാരന് ### നിര്വചനം: ദൈവ വചന കാലഘട്ടത്തില്, “കുതിരക്കാര്” എന്ന പദം കുതിരകളെ യുദ്ധത്തില്ഓടിക്കുന്നവരെ സൂചിപ്പിച്ചിരുന്നു. * കുതിരയാല്വലിച്ചു കൊണ്ടു പോയിരുന്ന രഥങ്ങളെ യുദ്ധവീരന്മാരെയും “കുതിരക്കാര്” എന്ന് വിളിച്ചിരുന്നു, എങ്കിലും ഈ പദം സാധാരണയായി കുതിര ഓടിക്കുന്നവരെയാണ് സൂചിപ്പിച്ചു വന്നിരുന്നത്. * ഇസ്രയേല്യര്യുദ്ധത്തില്കുതിരകളെ ഉപയോഗിക്കുന്നത് യഹോവയില്ആശ്രയിക്കുന്നതിനേക്കാള്സ്വന്ത ബലത്തില്ആശ്രയിക്കുന്നതിനു ഊന്നല്നല്കുമെന്നതിനാല്അവര്ക്ക് അധികം കുതിരക്കാര്ഉണ്ടായിരുന്നില്ല. * ഈ പദം “കുതിര സവാരിക്കാര്” അല്ലെങ്കില്“കുതിരപ്പുറത്തെ മനുഷ്യര്” എന്നും പരിഭാഷ ചെയ്യാം. (കാണുക:[രഥം](other.html#chariot), [കുതിര](other.html#horse)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്01:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/01/05.md) * [ദാനിയേല്11:40-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/11/40.md) * [പുറപ്പാട് 14:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/14/23.md) * [ഉല്പ്പത്തി 50:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/50/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6571, H7395, G2460
## കുത്തി തുളക്കുന്ന, കുത്തി തുളക്കുന്നു, കുത്തി തുളക്കപ്പെട്ട, കുത്തി തുളക്കുന്ന ### നിര്‍വചനം: “കുത്തി തുളക്കുക” എന്ന പദസഞ്ചയം അര്‍ത്ഥമാക്കുന്നത് മൂര്‍ച്ചയും മുനയും ഉള്ള ഒരു വസ്തുവിനാല്‍മുറിവേല്‍പ്പിക്കുക എന്നാണ്. ഒരു വ്യക്തിക്ക് വികാരപരമായ ആഴത്തില്‍ഉള്ള വേദന ഉളവാക്കുന്നതിനെയും സൂചിപ്പിക്കുവാന്‍ഉപമാന രൂപത്തില്‍ഇത് ഉപയോഗിക്കുന്നു. * ക്രൂശില്‍തറക്കപ്പെട്ടവന്‍ആയി കിടക്കുമ്പോള്‍യേശുവിന്‍റെ വിലാപ്പുറത്തു ഒരു പടയാളി കുത്തി തുളച്ചു. * ദൈവ വചന കാലഘട്ടങ്ങളില്‍, സ്വതന്ത്രനാക്കപ്പെട്ട ഒരു അടിമ തന്‍റെ യജമാനന് തുടര്‍ന്നും സേവനം ചെയ്യുന്നത് സ്വമധേയ തിരഞ്ഞെടുത്താല്‍അതിന്‍റെ അടയാളമായി തന്‍റെ ചെവികള്‍തുളക്കേണ്ടത് ആവശ്യം ആയിരുന്നു. * ശിമിയോന്‍മറിയയോടു സംസാരിക്കുമ്പോള്‍, ഉപമാനമായി ഒരു വാള്‍നിന്‍റെ ഹൃദയത്തില്‍കൂടെയും തുളച്ചു കടക്കും എന്ന് പറഞ്ഞത്, തന്‍റെ മകനായ യേശുവിനു സംഭവിക്കുവാന്‍പോകുന്നത് നിമിത്തം താന്‍അനുഭവിക്കുവാന്‍പോകുന്ന ആഴമായ ദു:ഖത്തെ സൂചിപ്പിച്ചു കൊണ്ടാണ്. (കാണുക: [ക്രൂശ്](kt.html#cross), [യേശു](kt.html#jesus), [വേലക്കാരന്‍](other.html#servant), [ശിമിയോന്‍](names.html#simeon)) ### ദൈവ വചന സൂചികകള്: * [ഇയ്യോബ് 16:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/16/13.md) * [ഇയ്യോബ് 20:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/20/23.md) * [യോഹന്നാന്‍19:36-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/19/36.md) * [സങ്കീര്‍ത്തനങ്ങള്‍022:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/022/016.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H935, H1856, H2342, H2490, H2491, H2944, H3738, H4272, H5181, H5344, H5365, H6398, G1330, G1338, G1574, G2660, G3572, G4044, G4138
## കുനിഞ്ഞു വണങ്ങുക, കുനിഞ്ഞു വണങ്ങി ### നിര്‍വചനം: “കുനിഞ്ഞു വണങ്ങുക” എന്ന പദത്തിന്റെ അര്‍ത്ഥം മുഖം താഴോട്ടു കാണിച്ചു നിലത്തു വീണു കിടക്കുക എന്നാണ്. * “കുനിഞ്ഞു വീണു കിടക്കുക” അല്ലെങ്കില്‍ “ഒരുവന്‍റെ മുന്‍പില്‍ വണങ്ങുക” എന്നതിന്‍റെ അര്ത്ഥം ആ വ്യക്തിയുടെ മുന്‍പില്‍ പെട്ടെന്ന് തന്നെ വളരെ താഴ്ന്നു കുനിയുക എന്നാണ്. * സാധാരണയായി കുനിഞ്ഞു വണങ്ങുന്ന ഈ നില നടുക്കം, ആശ്ചര്യം, ഭയഭക്തി ആദിയായവ അത്ഭുതകരമായ ഒന്ന് സംഭവിച്ചതു നിമിത്തം പ്രതികരണമായി ഉണ്ടായതു ആകുന്നു. ആരെ വണങ്ങുന്നുവോ ആ വ്യക്തിയോടു ഉള്ള ബഹുമാനത്തേയും ആദരവിനെയും ഇത് പ്രകടിപ്പിക്കുന്നു. * കുനിഞ്ഞു വണങ്ങുക എന്നത് ദൈവത്തെ ആരാധിക്കുന്ന ഒരു ശൈലിയും കൂടെ ആകുന്നു. ജനങ്ങള്‍ സാധാരണയായി ഈ നിലയില്‍ യേശുവിനോട് താന്‍ ഒരു അത്ഭുതം ചെയ്യുമ്പോഴോ അല്ലെങ്കില്‍ തന്നെ ഒരു മഹാനായ ഉപദേഷ്ടാവ് എന്ന നിലയില്‍ ബഹുമാനിക്കുമ്പോഴോ പ്രതികരിക്കുക സാധാരണം ആയിരുന്നു. * സന്ദര്‍ഭം അനുസരിച്ച്, “കുനിഞ്ഞു വണങ്ങുക” എന്നത് മുഖം നിലത്തിനു നേരെ നോക്കിക്കൊണ്ട് താഴോട്ടു കുനിയുക” അല്ലെങ്കില്‍ “അവന്റെ മുന്‍പില്‍ മുഖം കുനിച്ചു വണങ്ങി നമസ്കരിച്ചു ആരാധിക്കുക” അല്ലെങ്കില്‍ “വിസ്മയത്താല്‍ മുഖം നിലത്തേക്കു നോക്കി നില്‍ക്കുക” അല്ലെങ്കില്‍ “ആരാധിക്കുക” എന്നിങ്ങനെ ഉള്ള പരിഭാഷകള്‍ ഉള്‍പ്പെടുത്താം. * “ഞങ്ങള്‍ കുനിഞ്ഞു വണങ്ങുകയില്ല” എന്ന പദസഞ്ചയം “ആരാധിക്കുക ഇല്ല” അല്ലെങ്കില്‍ “ആരാധനയില്‍ മുഖം താഴ്ത്തുകയില്ല” അല്ലെങ്കില്‍ “കുനിഞ്ഞു വണങ്ങി ആരാധിക്കുകയില്ല” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “അവനെ ത്തന്നെ താഴ്ത്തുക” എന്നത് “ആരാധിക്കുക” അല്ലെങ്കില്‍ “മുന്‍പില്‍ താണ് വണങ്ങുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. (കാണുക: [ഭയഭക്തി](other.html#awe), [തല വണങ്ങുക](other.html#bow)) ### ദൈവ വചന സൂചികകള്: * [2 രാജാക്കന്മാര്:36-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/17/36.md) * [ഉല്‍പ്പത്തി 43:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/43/28.md) * [വെളിപ്പാട് 19:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/19/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5307, H5457, H6440, H6915, H7812
## കുനിയുക, കുനിയുന്നു, കുനിഞ്ഞു, വണക്കം, വണങ്ങുന്നു, താണുവണങ്ങി, താണുവനങ്ങുന്നു ### നിര്വചനം: വണങ്ങുക എന്നാല് ഒരു വ്യക്തിയോട് മര്യാദയും ബഹുമാനവും താഴ്മയോടെ സൂചിപ്പിക്കുന്നതിനായി കുനിയുന്നതിനെ അര്ത്ഥമാക്കുന്നു. “വണങ്ങുക” എന്നാല്കുനിയുകയോ മുഴങ്കാലില്താഴ്ന്നു നില്ക്കുകയോ ചെയ്യുന്നത്, സാധാരണയായി മുഖവും കൈകളും നിലത്തിനു അഭിമുഖമായി കാണപ്പെടുക എന്നര്ത്ഥം. * ഇതര ഭാവങ്ങള്“മുഴങ്കാലില്കുനിയുക” (മുഴങ്കാലില്നില്ക്കുക എന്നര്ത്ഥം) “ശിരസ്സ്നമിക്കുക” (ആദരവുനിമിത്തമോ ദുഃഖം നിമിത്തമോ ശിരസ്സ്മുന്പോട്ടു കുനിക്കുക) എന്നിവ ഉള്പ്പെടുന്നു. * കുനിയുക എന്നത് അസ്വസ്ഥതയുടെയോ നെടുവീര്പ്പിന്റെയൊ അടയാളവുമാകാം. ഒരുവന്“വണങ്ങുന്നു” എന്നാല്താഴ്മയുടെ നിലവാരത്തിലേക്ക് താന്വന്നു എന്നു കാണുന്നു. * സാധാരണയായി രാജാക്കന്മാര്, ഇതര ഭരണാധികാരികള്പോലുള്ള ഉയര്പദവികളോ പ്രാധാന്യമോ അര്ഹിക്കുന്നവരുടെ സാന്നിദ്ധ്യത്തില്ഒരു വ്യക്തി വനങ്ങാറുണ്ട്. * ദൈവമുന്പാകെ വണങ്ങുക എന്നത് തന്നെ ആരാധിക്കുന്നു എന്നതിന്റെ ഒരു പ്രകടനം ആണ്. * ദൈവവചനത്തില്, തന്റെ അത്ഭുതങ്ങളാലും ഉപദേശത്താലും ജനങ്ങള്യേശുവിനെ ദൈവത്തിന്റെ അടുക്കല്നിന്നും വന്നവന് എന്നു മനസ്സിലാക്കിയ പ്പോള്അവര്യേശുവിന്റെ മുന്പില്വണങ്ങി. * ദൈവവചനം പ്രസ്താവിക്കുന്നത് ഒരുനാള്യേശു മടങ്ങി വരുമ്പോള്, എല്ലാവരും മുഴങ്കാല് മടക്കി തന്നെ ആരാധിക്കും എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യത്തിനനുസരിച്ച്, ഈ പദം “മുന്പോട്ടു കുനിയുക” അല്ലെങ്കില്“മുഴങ്കാലിടുക” എന്നിങ്ങനെ ഒരു വാക്കുകൊണ്ടോ പദസഞ്ചയം കൊണ്ടോ പരിഭാഷപ്പെടുത്താം. * “വണങ്ങുക” എന്ന പദം “മുഴങ്കാലില്നില്ക്കുക” അല്ലെങ്കില്“സ്വയം നമസ്കരിക്കുക” എന്നു പരിഭാഷപ്പെടുത്താം. * ചില ഭാഷകളില്ഈ പദം പരിഭാഷപ്പെടുത്താന്ഒന്നിലധികം മാര്ഗ്ഗങ്ങള്സാഹചര്യത്തിനനുസൃതമായി ഉണ്ടാകാം. (കാണുക: [താഴ്മ](kt.html#humble), [ആരാധന](kt.html#worship)) ### ദൈവവചന സൂചികകള്: * [2 രാജാക്കന്മാര്05:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/05/17.md) * [പുറപ്പാട് 20:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/20/04.md) * [ഉല്പ്പത്തി 24:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/24/26.md) * [ഉല്പ്പത്തി 44:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/44/14.md) * [യെശ്ശയ്യാവ് 44:19](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/44/19.md) * [ലൂക്കോസ് 24:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/24/04.md) * [മത്തായി 02:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/02/11.md) * [വെളിപ്പാട് 03:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/03/09.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H86, H3721, H3766, H5186, H5753, H5791, H6915, H7743, H7812, H7817, G1120, G2578, G2827, G4098, G4781, G4794
## കുന്തം, കുത്തിത്തുളക്കുന്നു, കുന്തക്കാരന് ### നിര്വചനം: കുന്തം എന്നത് നീണ്ട മരപ്പിടിയോടു കൂടെ അഗ്രത്തില് ലോഹം കൊണ്ടുള്ള മൂര്ച്ചയുള്ള കത്തി ഒരു അഗ്രത്തില്ഘടിപ്പിച്ചിട്ടുള്ളതും ദൂരത്തേക്കു എറിയുന്നതുമായ ആയുധം ആകുന്നു. * ദൈവ വചന കാലഘട്ടത്തില് യുദ്ധത്തില് കുന്തങ്ങള് സാധാരണയായി ഉപയോഗിക്കുന്നവ ആയിരുന്നു. അവ ചില സമയങ്ങളില് ചില ജനവിഭാഗങ്ങളുടെ ഇടയില് പ്രശ്നങ്ങള് ഉണ്ടാകുമ്പോള് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. * യേശുവിനെ കുരിശില്തരച്ചപ്പോള്ഒരു റോമന്പടയാളി യേശുവിന്റെ വിലാപ്പുറത്തു കുന്തം ഉപയോഗിച്ചു കുത്തി തുളയ്ക്കുക ഉണ്ടായി. * ചില സമയങ്ങളില്ഭക്ഷണത്തിനായി മല്സ്യത്തെയോ മറ്റു ഇരകളെയോ പിടിക്കുവാന് ആളുകള്കുന്തം എറിയാറുണ്ട്. * സമാനമായ ആയുധങ്ങള്“ജാവലിന്” അല്ലെങ്കില്“ലാന്സ്” ആകുന്നു. * “കുന്തം” എന്നതിന്റെ പരിഭാഷ എറിയുവാന്ഉപയോഗിക്കാത്തതായ, കുത്തുവാന്അല്ലെങ്കില്വെട്ടുവാന്ഉപയോഗിക്കുന്ന “വാള്” എന്നതിന്റെ പരിഭാഷയില്നിന്നും വ്യത്യസ്തമാണ് എന്ന കാര്യം ഉറപ്പാക്കുക. മാത്രമല്ല, വാളിനു പിടിയോടു കൂടിയ നീളമുള്ള കത്തി ഉണ്ടായിരിക്കും, കുന്തത്തിനു നീളമുള്ള തണ്ടില്അഗ്രത്തായി ഒരു ചെറിയ കത്തി ഉണ്ടായിരിക്കും. (കാണുക: [ഇര](other.html#prey), [റോം](names.html#rome), [വാള്](other.html#sword), [പടയാളി](other.html#warrior)) ### ദൈവ വചന സൂചികകള്: * [1 ശമുവേല്13:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/13/19.md) * [2 ശമുവേല്21:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/21/18.md) * [നെഹമ്യാവ്വ് 04:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/neh/04/12.md) * [സങ്കീര്ത്തനങ്ങള്035:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/035/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1265, H2595, H3591, H6767, H7013, H7420, G3057
## കുന്തുരക്കം ### നിര്വചനം: കുന്തുരക്കം എന്നത് മരത്തിന്റെ പശയില്നിന്ന് ഉണ്ടാക്കുന്ന സുഗന്ധ വസ്തുവാണ്. ഇത് നറുമണങ്ങളും സുഗന്ധ ദ്രവ്യങ്ങളും ഉണ്ടാക്കുവാന് ഉപയോഗി ക്കുന്നു. * ദൈവ വചന കാലഘട്ടത്തില്, കുന്തുരക്കം എന്നത് ശവശരീരങ്ങള് സംസ്കരിക്കുന്നതിന് ഒരുക്കുവാന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട സുഗന്ധ വസ്തുവാണ്. * ഈ സുഗന്ധ വസ്തു രോഗ സൌഖ്യത്തിനും ശമനം നല്കുന്നതിനും മൂല്യമുള്ളതാണ്. * ബെത്ലെഹെമില് ഉള്ള ശിശുവായ യേശുവിനെ സന്ദര്ശിക്കുവാനായി കിഴക്കന്രാജ്യത്ത് നിന്ന് ശാസ്ത്രിമാര് വന്നപ്പോള്, അവര് കൊണ്ടുവന്നു സമ്മാനിച്ച മൂന്നു വസ്തുക്കളില് ഒന്ന് കുന്തുരുക്കം ആയിരുന്നു. (കാണുക:[ബെത്ലെഹേം](names.html#bethlehem), [ശാസ്ത്രിമാര്](other.html#learnedmen)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്09:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/09/28.md) * [പുറപ്പാട് 30:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/30/34.md) * [മത്തായി 02:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/02/11.md) * [സംഖ്യാപുസ്തകം 05:15](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/05/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3828, G3030
## കുരുക്ക്, കുരുക്കുകള്, കുരുക്കിലാക്കുക, കുരുക്കിലാക്കുന്നു, കുരുക്കിലാക്കി, കെണിയില്അകപ്പെടുത്തുക, കെണി, കെണി വെക്കുന്നു, കെണിയില്അകപ്പെടുത്തി ### നിര്വചനം: “കുരുക്ക്” എന്നും “കെണി” എന്നും ഉള്ള പദങ്ങള്സൂചിപ്പിക്കുന്നത് മൃഗങ്ങളെ പിടിക്കുവാന്ഉപയോഗിക്കുന്നതും അവ രക്ഷപ്പെടാതെ സൂക്ഷിക്കുന്നതുമായ ഉപകരണങ്ങള്എന്നാണ്. “കുരുക്കുക” എന്നും “കുരുക്കിലാക്കുക” എന്നും പറഞ്ഞാല്ഒരു കുരുക്ക് ഉപയോഗിച്ചു പിടിക്കുക, എന്നും “കെണി വെക്കുക” എന്നും “കെണിയില്അകപ്പെടുത്തുക” എന്നും പറഞ്ഞാല്ഒരു കെണി ഉപയോഗിച്ചു പിടിക്കുക എന്നും അര്ത്ഥം ആകുന്നു. ദൈവ വചനത്തില്, ഈ പദങ്ങള്ഉപമാനമായി ഉപയോഗിക്കുന്നത് പാപത്തെക്കുറിച്ചും പരിശോധനകളെ കുറിച്ചും അവ ജനത്തെ പിടിക്കുകയും ദോഷം വരുത്തുകയും ചെയ്യുന്ന മറഞ്ഞിരിക്കുന്ന കെണികള്പോലെ ആകുന്നു എന്നാണ്. * “കുരുക്ക്” എന്നത് കയര്അല്ലെങ്കില്വള്ളി കൊണ്ട് കെട്ടി ഉണ്ടാക്കുന്ന, ഒരു മൃഗം അതില്ചവിട്ടുമ്പോള്പെട്ടെന്ന് തന്നെ അതിന്റെ കാല്വലിച്ചു മുറുക്കുന്ന വിധത്തില്വെച്ചിരിക്കുന്ന ഉപാധി ആകുന്നു. * കെണി” എന്നാല്സാധാരണയായി ഒരു ലോഹം കൊണ്ടോ അല്ലെങ്കില്തടി കൊണ്ടോ രണ്ടു ഭാഗങ്ങളായി നിര്മ്മിതമായതും പെട്ടെന്ന് ശക്തമായി ഒരുമിച്ചു ചേരുകയും, മൃഗത്തെ പിടിക്കുകയും അതിനു രക്ഷപ്പെട്ടു പോകുവാന്കഴിയാതെ പിടിച്ചു നിര്ത്തുന്നതും ആകുന്നു. ചില സമയങ്ങളില്ഒരു കെണി എന്നത് ഏതെങ്കിലും ഒന്ന് ഉള്ളില്വീഴത്തക്ക വിധം കുഴിച്ചു ഉണ്ടാക്കിയിട്ടുള്ള ആഴമുള്ള കുഴി ആയിരിക്കും. * സാധാരണയായി ഒരു കുരുക്ക് അല്ലെങ്കില്കെണി എന്നത് അതിന്റെ ഇര ആശ്ച്ചര്യപ്പെടത്തക്ക നിലയില്അതിനു മറച്ചു വെച്ചിരിക്കുന്ന ഒന്നായിരിക്കും. * “കെണി ഒരുക്കി വെക്കുക” എന്ന പദസഞ്ചയം അര്ത്ഥമാക്കുന്നത് എന്തിനെയെങ്കിലും പിടിച്ചെടുക്കുവാനായി കെണി ഒരുക്കി വെക്കുക എന്നതാണ്. * “കെണിയില്വീഴുക” എന്നത് സൂചിപ്പിക്കുന്നത് ആഴത്തില്കുഴിച്ചിട്ടുള്ളതും ഒരു മൃഗത്തെ പിടിക്കുവാനായി മറച്ചു വെച്ചിട്ടുള്ളതുമായ ഒരു കുഴി അല്ലെങ്കില്കിണറ് ആകുന്നു. * ഒരു മനുഷ്യന്പാപം ചെയ്യുവാന്തുടങ്ങുകയും അത് നിര്ത്തുവാന്കഴിയാത്ത വിധം ആകുകയും ചെയ്യുന്നതിനെ “പാപത്താല്കുരുങ്ങിപ്പോയി” എന്ന് ഒരു മൃഗം കുരുക്കില്അകപ്പെട്ടിട്ടു രക്ഷപ്പെടുവാന്കഴിയാതെ കാണപ്പെടുന്നതു പോലെ ഉപമാന രീതിയില്വിശദീകരിച്ചു പറയുന്നു. * ഒരു മൃഗം ഒരു കെണിയില്അകപ്പെട്ടു മുറിവേല്ക്കുകയും അപകടത്തില്ആകുകയും ചെയ്യുന്നതു പോലെ, പാപത്തിന്റെ കെണിയില്അകപ്പെടുന്ന ഒരു വ്യക്തി പാപത്താല്ദോഷത്തില്അകപ്പെടുകയും തന്നെ രക്ഷപ്പെടുത്തുകയും വേണ്ടതായിരിക്കുന്നു. (കാണുക: [സ്വാതന്ത്ര്യം](other.html#free), [ഇര](other.html#prey), [സാത്താന്](kt.html#satan), [പരീക്ഷണം](kt.html#tempt)) ### ദൈവ വചന സൂചികകള്: * [സഭാപ്രസംഗി 07:26](https://git.door43.org/Door43-Catalog/ml_tn/src/branch/master/ecc/07/26.md) * [ലൂക്കോസ് 21:34-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/21/34.md) * [മര്ക്കോസ് 12:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/12/13.md) * [സങ്കീര്ത്തനങ്ങള്018:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/018/004.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2256, H3353, H3369, H3920, H3921, H4170, H4204, H4434, H4685, H4686, H4889, H5367, H5914, H6315, H6341, H6351, H6354, H6679, H6983, H7639, H7845, H8610, G64, G1029, G2339, G2340, G3802, G3803, G3985, G4625
## കുറ്റം, കുറ്റങ്ങള്, കുറ്റവാളി, കുറ്റവാളികള് ### നിര്വചനം: “കുറ്റം’ എന്ന പദം സാധാരണയായി രാജ്യത്തിന്റെയൊ സംസ്ഥാനത്തിന്റെയോ നിയമം ലംഘിക്കുന്ന പാപത്തില്ഇടപെടുന്നതിനെ സൂചിപ്പിക്കുന്നു. “കുറ്റവാളി” എന്ന പദം കുറ്റം ചെയ്ത വ്യക്തിയെ സൂചിപ്പിക്കുന്നു. * കുറ്റങ്ങളുടെ വിധങ്ങളില്ഒരു മനുഷ്യനെ കൊല്ലുന്നതും അല്ലെങ്കില്വേറൊരുവന്റെ വസ്തു അപഹരിക്കുന്നതും ഉള്പ്പെടുന്നു. * ഒരു കുറ്റവാളിയെ സാധാരണയായി പിടിക്കുകയും കാരാഗ്രഹം പോലുള്ള സ്ഥലങ്ങളില്ബന്ധനത്തില്വെക്കുകയും ചെയ്യും. * ദൈവവചന കാലഘട്ടത്തില്, ചില കുറ്റവാളികള്പലായിതരാകുകയും, അവര് ചെയ്ത ഉപദ്രവത്തിനു പ്രതികാരം ചെയ്യുന്നവരുടെ കയ്യില്നിന്നും രക്ഷപ്പെടെണ്ടതിനു ഒരു സ്ഥലത്തുനിന്നും വേറൊരു സ്ഥലത്തേക്ക് ഓടിപ്പോകുന്നവരും ആയിരിക്കും. (കാണുക: [കള്ളന്](other.html#thief)) ### ദൈവവചന സൂചികകള്: * [2 തിമോത്തിയോസ് 02:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/02/08.md) * [ഹോശേയ 06:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/hos/06/08.md) * ഇയ്യോബ് 31:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/31/26.md) * ലൂക്കോസ് 23:32](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/23/32.md) * മത്തായി 27:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/23.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2154, H2400, H4639, H5771, H7563, H7564, G156, G1462, G2556, G2557, G4467
## കുറ്റപ്പെടുത്തുക, കുറ്റപ്പെടുത്തുന്നു.പ്രതി,, കുറ്റപ്പെടുത്തുന്ന, കുറ്റാരോപണം നട ത്തുന്നയാള്‍, കുറ്റാരോപണം നടത്തുന്നവര്‍, കുറ്റാരോപണം, കുറ്റാരോപണങ്ങള്‍ ### നിര്‍വ്വചനം: “കുറ്റപ്പെടുത്തുക”, “കുറ്റാരോപണം” എന്നീ പദങ്ങള്‍ഒരു വ്യക്തിയെ ഏതോ തെറ്റു ചെയ്തുവെന്ന് കുറ്റപ്പെടുത്തുക എന്നു സൂചിപ്പിക്കുന്നു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന വ്യക്തിയെ “കുറ്റാരോപണം നടത്തുന്നയാള്‍” എന്നു വിളിക്കുന്നു. * യഹൂദ നേതാക്കന്മാര് യേശുവിനെ തെറ്റുചെയ്യുന്നു എന്നു വ്യാജമായി കുറ്റാ രോപണം നടത്തിയതുപോലെ, ഒരു വ്യക്തിക്കെതിരെ ചുമത്തുന്ന ആരോപണം സത്യമല്ലാത്തതാകുമ്പോള്‍ അത് വ്യാജ കുറ്റാരോപണം ആകുന്നു. പുതിയ നിയമ വെളിപ്പാട് പുസ്തകത്തില്‍, സാത്താനെ “കുറ്റം ആരോപിക്കു ന്നവന്‍” എന്നു വിളിക്കുന്നു. ### ദൈവവചന സൂചികകള്: * [അപ്പൊ.പ്രവര്‍ത്തികള്‍:38-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/19/38.md) * [ഹോശേയ 04:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/hos/04/04.md) * [യിരെമ്യാവ് 02:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/02/09.md) * [ലൂക്കോസ് 06:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/06.md) * [റോമര്‍:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/08/33.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3198, H8799, G1458, G2147, G2596, G2724
## കുലീനമായ, ആഭിജാത്യം ഉള്ളവ, കുലീനന്, കുലീനന്മാര് ### നിര്വചനം: “കുലീനമായ” എന്ന പദം ഉല്കൃഷ്ടമായതും ഉയര്ന്ന ഗുണ നിലവാരം പുലര്ത്തുന്നതുമായ ഒന്നിനെ സൂചിപ്പിക്കുന്നു. ഒരു “കുലീനന്” എന്ന് പറയുമ്പോള് ആ വ്യക്തി വളരെ ഉയര്ന്ന രാഷ്ട്രീയ അല്ലെങ്കില് സാമൂഹിക അന്തസ്സ് പുലര്ത്തുന്നവന് ആകുന്നു. “കുലീന ജന്മം ഉള്ളവന്” എന്നത് കുലീനനായ ഒരു മനുഷ്യന് ജനിച്ച വ്യക്തി എന്നാകുന്നു. * ഒരു കുലീനനായ മനുഷ്യന് സാധാരണയായി ഒരു രാജ്യത്തിലെ ഒരു ഉദ്യോഗസ്ഥന്, അല്ലെങ്കില് രാജാവിന്റെ ഏറ്റവും അടുത്ത സേവകന്ആകുന്നു. * “കുലീനനായ വ്യക്തി” എന്ന പദം “രാജാവിന്റെ ഉദ്യോഗസ്ഥന്” അല്ലെങ്കില് “സര്ക്കാര് ഉദ്യോഗസ്ഥന്” എന്ന് പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [2 ദിനവൃത്താന്തങ്ങള് 23:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/23/20.md) * [ദാനിയേല് 04:36-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/04/36.md) * [സഭാപ്രസംഗി 10:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/ecc/10/16.md) * [ലൂക്കോസ് 19:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/19/11.md) * [സങ്കീര്ത്തനങ്ങള് 016:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/016/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H117, H678, H1281, H1419, H2715, H3358, H3513, H5057, H5081, H6440, H6579, H7336, H7261, H8282, H8269, H8321, G937, G2104, G2903
## കുളമ്പ്, കുളമ്പുകള്, കുളമ്പുകള് ### വസ്തുതകള്: ഈ പദങ്ങള്ഒട്ടകങ്ങള്, കന്നുകാലികള്, മാനുകള്, കുതിരകള്, കഴുതകള്, പന്നികള്, കാളകള്, ചെമ്മരിയാടുകള്, കോലാടുകള്ആദിയായ ചില പ്രത്യേക മൃഗങ്ങളുടെ പാദത്തിന്റെ അടിഭാഗം കടുപ്പമേറിയ വസ്തുവാല്പൊതിഞ്ഞിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. * ഒരു മൃഗത്തിന്റെ കുളമ്പുകള്അതിന്റെ പാദങ്ങളെ നടക്കുമ്പോള്സംരക്ഷിക്കുന്നു. * ചില മൃഗങ്ങള്ക്ക് അതിന്റെ കുളമ്പുകള്രണ്ടായി പിളര്ന്നും മറ്റു ചിലതിനു പിളരാതെയും കാണപ്പെടുന്നു. * ദൈവം ഇസ്രയേല്യരോട് പറഞ്ഞിരുന്നത് പിളര്ന്ന കുളമ്പുകള്ഉള്ളതും അയവിറക്കുന്നതും ആയ മൃഗങ്ങള്ഭക്ഷണത്തിനു ശുദ്ധി ഉള്ളവയായി പരിഗണിക്കാമെന്ന് ആയിരുന്നത്. ഇത് കന്നുകാലികള്, ചെമ്മരിയാട്, മാന്, കാളകള്ഉള്പ്പെട്ടവയാണ്. (കാണുക:[അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [ഒട്ടകം](other.html#camel), [പശു, കാള](other.html#cow), [കഴുത](other.html#donkey), [കോലാട്](other.html#goat), [പന്നി](other.html#pig), [ചെമ്മരിയാട്](other.html#sheep)) ### ദൈവ വചന സൂചികകള്: * [ആവര്ത്തന പുസ്തകം 14:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/14/06.md) * [യെഹസ്കേല്26:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/26/09.md) * [ലേവ്യപുസ്തകം 11:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/11/03.md) * [സങ്കീര്ത്തനം 069:30-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/069/030.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6119, H6471, H6536, H6541, H7272
## കുഴി, കുഴികള്‍, കെണി ### നിര്‍വചനം: കെണി എന്നത് മൃഗങ്ങളെ പിടിക്കുവാനായി നിലത്തില്‍കുഴിച്ചു ഉണ്ടാക്കുന്ന കുഴി ആകുന്നു. * ജനം മൃഗങ്ങളെ പിടിക്കുന്നതിനോ അല്ലെങ്കില്‍വെള്ളം കണ്ടു പിടിക്കുന്നതിനോ വേണ്ടി കുഴി കുഴിക്കുന്നു. * കുഴി എന്നത് ഒരു കുറ്റവാളിയെ താത്കാലികമായി പിടിച്ചു വെക്കുവാനും ഉപയോഗിക്കുമായിരുന്നു. * ചില സന്ദര്‍ഭങ്ങളില്‍“കുഴി”എന്ന പദം ശവക്കുഴി അല്ലെങ്കില്‍നരകം എന്ന് സൂചിപ്പിക്കുന്നു. മറ്റു സമയങ്ങളില്‍ഇത് “അഗാധ ഗര്‍ത്തം” എന്നും സൂചിപ്പിക്കുന്നു. * വളരെ ആഴമായ കുഴിയെ “ചൂള” എന്നും വിളിക്കാം. * “കുഴി” എന്ന പദം ഉപമാനമായി “നാശത്തിന്‍റെ കുഴി” എന്ന് പാപം നിറഞ്ഞ, നാശകരമായ പ്രവര്‍ത്തികള്‍നിമിത്തം നാശകരമായ സാഹചര്യത്തില്‍കുടുങ്ങിയ എന്നിങ്ങനെ ഉള്ള പദസഞ്ചയങ്ങള്‍കൊണ്ട് ഉപയോഗിക്കുന്നു. (കാണുക: [അഗാധ ഗര്‍ത്തം](other.html#abyss), [നരകം](kt.html#hell), [കാരാഗ്രഹം](other.html#prison)) ### ദൈവ വചന സൂചികകള്: * [ഉല്‍പ്പത്തി 37:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/37/21.md) * [ഇയ്യോബ് 33:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/33/16.md) * [ലൂക്കോസ് 06:39-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/39.md) * [സദൃശവാക്യങ്ങള്01:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/01/12.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H875, H953, H1356, H1360, H1475, H2352, H4087, H4113, H4379, H6354, H7585, H7745, H7816, H7825, H7845, H7882, G12, G999, G5421
## കുഷ്ടരോഗി, കുഷ്ഠരോഗി, കുഷ്ഠo, കുഷ്ഠം ഉള്ള: ### നിര്വചനം: “കുഷ്ഠം” എന്ന പദം ദൈവ വചനത്തില് പലവിധ ചര്മ്മ രോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു, “കുഷ്ഠരോഗി” എന്നത് കുഷ്ഠരോഗം ഉള്ള ഒരു വ്യക്തി ആകുന്നു. “കുഷ്ഠമുള്ള” എന്ന പദം വിവരിക്കുന്നത് ഒരു വ്യക്തി അല്ലെങ്കില് ശരീര ഭാഗം കുഷ്ഠരോഗത്താല് ബാധിക്കപ്പെട്ടത് എന്നു ആകുന്നു. * ചില തരം കുഷ്ഠങ്ങള് ചര്മ്മത്തില് നിറഭേദം വരുത്തി വെളുത്ത പാടുകള്, മിര്യാമിനും നയമാനും കുഷ്ഠം ഉണ്ടായത് പോലെ ഉളവാക്കുന്നു. * ആധുനിക കാലങ്ങളില്, കുഷ്ഠരോഗം കൈകള്, കാലുകള്, ഇതര ശരീര ഭാഗങ്ങളെ നശിപ്പിക്കുകയും അംഗ വൈരൂപ്യം വരുത്തുകയും ചെയ്യുന്നു. * ഇസ്രയേല് മക്കള്ക്ക് ദൈവം നല്കിയ നിര്ദേശങ്ങള്ക്ക് അനുസൃതമായി, ഒരു വ്യക്തിക്ക് കുഷ്ഠം ഉണ്ടായാല്, ആ വ്യക്തിയെ “അശുദ്ധന്” എന്ന് കണക്കാക്കുകയും താന് മറ്റുള്ള ജനങ്ങളില് നിന്നും അകന്നു കഴിയേണ്ടവനും അത് നിമിത്തം അവരാല്ഈ രോഗം മറ്റുള്ള ജനങ്ങള്ക്കു സംക്രമിക്കപ്പെടാതെ ഇരിക്കുകയും ചെയ്യും. * ഒരു കുഷ്ഠരോഗി സാധാരണയായി “അശുദ്ധന്” എന്ന് തന്നെ കുറിച്ച് വിളിച്ചു പറയുകയും അതിനാല് മറ്റുള്ളവര്തന്റെ അടുക്കല് വരാതെ വണ്ണം മുന്നറിയിപ്പ് നല്കുവാന് ഇടയാകുകയും ചെയ്യും. * യേശു നിരവധി കുഷ്ഠരോഗികളെ സൌഖ്യമാക്കിയിട്ടുണ്ട്, കൂടാതെ വിവിധ തരത്തിലുള്ള മറ്റു രോഗങ്ങളെയും സൌഖ്യമാക്കിയിട്ടുണ്ട്. ### പരിഭാഷ നിര്ദേശങ്ങള്: * ദൈവ വചനത്തില്ഉള്ള ”കുഷ്ഠം” എന്ന പദം “ചര്മ്മ രോഗം” അല്ലെങ്കില്“ഭയാനകമായ ചര്മ്മ രോഗം” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. * കുഷ്ഠരോഗം ഉള്ള” എന്ന പദം പരിഭാഷ ചെയ്യുന്നതിന് “കുഷ്ഠം നിറഞ്ഞ” അല്ലെങ്കില്“ചര്മ്മ രോഗത്താല്ബാധിതനായ” അല്ലെങ്കില്“ചര്മ്മം വൃണങ്ങളാല്നിറഞ്ഞ” ആദിയായവ ഉള്പ്പെടുത്താം. (കാണുക: [മിര്യാം](names.html#miriam), [നയമാന്](names.html#naaman), [ശുദ്ധം](kt.html#clean)) ### ദൈവ വചന സൂചികകള്: * [ലൂക്കോസ് 05:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/05/12.md) * [ലൂക്കോസ് 17:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/17/11.md) * [മര്ക്കോസ് 01:40-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/01/40.md) * [മര്ക്കോസ് 14:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/14/03.md) * [മത്തായി 08:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/08/01.md) * [മത്തായി 10:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/08.md) * [മത്തായി 11:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/04.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6879, H6883, G3014, G3015
## കൂടാരം, കൂടാരങ്ങള്, കൂടാര നിര്മ്മിതാക്കള് ### നിര്വചനം: ഒരു കൂടാരം എന്നത് ഘനമുള്ള തുണിയാല് നിര്മ്മിതമായതും തൂണുകളാല് ഉണ്ടാക്കിയ ചട്ടക്കൂട്ടില് വലിച്ചു കെട്ടി നിര്മ്മിച്ചതുമായ എടുത്തു കൊണ്ട് പോകാവുന്നതായ ഒരു താമസ സൌകര്യം ആകുന്നു. * കൂടാരം ചെറുതും, കുറച്ചു പേര്ക്ക് അതിനകത്ത് ഉറങ്ങുവാന് സൌകര്യം ഉള്ളതും, അല്ലെങ്കില് അവ വലിപ്പം ഉള്ളതും ഒരു കുടുംബം മുഴുവനും ഉറങ്ങുവാനും, പാചകം ചെയ്യുവാനും താമസിക്കുവാനും സൌകര്യപ്രദം ആയതും ആയിരിക്കും. * നിരവധി ആളുകള്, തങ്ങളുടെ സ്ഥിര താമസ സ്ഥലമായി കൂടാരങ്ങള് ഉപയോഗിക്കാറുണ്ട്. ഉദാഹരണമായി, അബ്രഹാമിന്റെ കുടുംബം കനാന് ദേശത്ത് വസിച്ച ഭൂരിഭാഗം സമയവും, ഘനമുള്ള ആട്ടു രോമ വസ്ത്രങ്ങളാല് നിര്മ്മിതമായ വലിയ കൂടാരങ്ങളില് ആയിരുന്നു താമസിച്ചു വന്നിരുന്നത്. * ഇസ്രയേല് ജനങ്ങളും സീനായി മരുഭൂമിയില് ചുറ്റി സഞ്ചരിച്ചു വന്ന നാല്പ്പതു വര്ഷങ്ങളും കൂടാരങ്ങളില് ആയിരുന്നു താമസിച്ചു വന്നിരുന്നത്. * സമാഗമന കൂടാരം എന്ന നിര്മ്മിതി വളരെ വലുപ്പം ഉള്ള, തുണി നിര്മ്മിതമായ ഘനമുള്ള ചുവരുകളോട് കൂടിയ ഒന്നായിരുന്നു. * സുവിശേഷം പങ്കു വെക്കുവാനായി വിവിധ പട്ടണങ്ങളിലേക്ക് അപ്പോസ്തലനായ പൌലോസ് യാത്ര ചെയ്തപ്പോള്, കൂടാരങ്ങള് നിര്മ്മിച്ചു തന്റെ കാര്യാദികള് നോക്കി വന്നു. * “കൂടാരങ്ങള്” എന്ന പദം ചില സന്ദര്ഭങ്ങളില് ജനം വസിക്കുന്ന സ്ഥലങ്ങളെ ഉപമാനമായി സൂചിപ്പിച്ചിരുന്നു. ഇതിനെ “ഭവനങ്ങള്” അല്ലെങ്കില് “വാസസ്ഥലങ്ങള്” അല്ലെങ്കില് “വീടുകള്” കൂടാതെ “ശരീരങ്ങള്” എന്നും പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [ഉപലക്ഷണാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-synecdoche/01.md)) (കാണുക:[അബ്രഹാം](names.html#abraham),[കനാന്](names.html#canaan), [തിരശ്ശീല](other.html#curtain), [പൌലോസ്](names.html#paul), [സീനായി](names.html#sinai), [സമാഗമന കൂടാരം](kt.html#tabernacle), [കൂടിക്കാഴ്ചയുടെ കൂടാരം](other.html#tentofmeeting)) ### ദൈവവചന കൂടാരം: * [1 ദിനവൃത്താന്തങ്ങള് 05:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/05/10.md) * [ദാനിയേല്:44-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/11/44.md) * [പുറപ്പാട് 16:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/16/16.md) * [ഉല്പ്പത്തി 12:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/12/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H167, H168, H2583, H3407, H6898
## കൂടിക്കാഴ്ചയുടെ കൂടാരം ### വസ്തുതകള്: “കൂടിക്കാഴ്ചയുടെ കൂടാരം” എന്ന പദം സൂചിപ്പിക്കുന്നത് സമാഗമന കൂടാരം നിര്മ്മിക്കുന്നത് മുന്പ് ദൈവം മോശേയുമായി കൂടിക്കാഴ്ച നടത്തി വന്ന താത്കാലികമായ കൂടാരം ആകുന്നു. * ”കൂടിക്കാഴ്ച്ചയുടെ കൂടാരം” ഇസ്രയേല്യരുടെ പാളയത്തിനു പുറത്തായിരുന്നു ക്രമീകരിച്ചിരുന്നത്. * മോശെ ദൈവവുമായി കണ്ടുമുട്ടേണ്ടതിനു കൂടിക്കാഴ്ചയുടെ കൂടാരത്തിലേക്കു പോകുമ്പോള്, ഒരു മേഘസ്തംഭം കൂടാരത്തിന്റെ വാതില്ക്കല് ദൈവത്തിന്റെ സാന്നിധ്യം അവിടെ ഉണ്ടെന്നുള്ളതിന്റെ അടയാളമായി പ്രത്യക്ഷം ആകുമായിരുന്നു. * ഇസ്രയേല്യര് സമാഗമന കൂടാരം നിര്മ്മിച്ചു കഴിഞ്ഞപ്പോള്, ഈ താത്കാലിക കൂടാരത്തിന്റെ ആവശ്യകത ഇല്ലാതാകുകയും “കൂടിക്കാഴ്ചയുടെ കൂടാരം” എന്ന പദം ചില സന്ദര്ഭങ്ങളില് സമാഗമന കൂടാരത്തിന് സൂചിപ്പിക്കുകയും ചെയ്തു. (കാണുക: [ഇസ്രയേല്](kt.html#israel), [മോശെ](names.html#moses), [തൂണ്](other.html#pillar), [സമാഗമന കൂടാരം](kt.html#tabernacle), [കൂടാരം](other.html#tent)) ### ദൈവ വചന കൂടാരം; * [1 രാജാക്കന്മാര്:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/02/28.md) * [യോശുവ 19:51](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/19/51.md) * [ലേവ്യപുസ്തകം 01:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/01/01.md) * [സംഖ്യാപുസ്തകം 04:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/04/31.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[13:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/13/08.md)__ ദൈവം ഇസ്രയേല് ജനങ്ങള്ക്ക് താന് അവര് നിര്മ്മിക്കണം എന്നു ആവശ്യപ്പെട്ടിരുന്ന കൂടാരത്തിന്റെ വിശദമായ വിവരണം നല്കിയിരുന്നു. ഇതിനെ __സമാഗമന കൂടാരം__ എന്ന് വിളിച്ചിരുന്നു, ഇതിനു വലിയ തിരശ്ശീല കൊണ്ട് വിഭാഗിച്ചിരുന്ന രണ്ടു അറകള് ഉണ്ടായിരുന്നു. * __[13:09](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/13/09.md)__ ദൈവത്തിന്റെ ന്യായപ്രമാണം ലംഘിക്കുന്ന ആരെങ്കിലും __സമാഗമന കൂടാരത്തിന്റെ__ മുന്പില് ഉള്ള യാഗപീഠത്തില് ഒരു മൃഗത്തെ കൊണ്ടു വരികയും ദൈവത്തിനു യാഗമായി അര്പ്പിക്കുകയും വേണമായിരുന്നു. * __[14:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/14/08.md)__ ദൈവം വളരെ കൊപിഷ്ടന് ആകുകയും __സമാഗമന കൂടാരത്തിലേക്കു__ വരികയും ചെയ്തു. * __[18:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/18/02.md)__ __സമാഗമന കൂടാരത്തിന്__ പകരമായി ഇപ്പോള് ജനം ദൈവത്തെ ആരാധിക്കുകയും യാഗങ്ങള് അര്പ്പിക്കുകയും ചെയ്യുന്നത് ദേവാലയത്തില് ആണ്. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H168, H4150
## കെരൂബ്, കെരൂബിം, കെരൂബുകള് ### നിര്വചനം: “കെരൂബ്” ഉം, അതിന്റെ ബഹുവചന രൂപമായ “കേരൂബീം”ഉം, ദൈവം സൃഷ്ടിച്ച പ്രത്യേക സ്വര്ഗ്ഗീയ ജീവികള്ആണ്. ദൈവവചനം സൂചിപ്പിക്കുന്ന പ്രകാരം കേരൂബുകള്ക്ക് ചിറകുകളും അഗ്നിജ്വാലകളും ഉണ്ട്. * കെരൂബുകള്ദൈവത്തിന്റെ മഹത്വവും ശക്തിയും പ്രദര്ശിപ്പിക്കുന്നതിനോ ടൊപ്പം വിശുദ്ധ വസ്തുക്കളുടെ സൂക്ഷിപ്പുകാരായും കാണപ്പെടുന്നു. * ആദാമും ഹവ്വയും പാപം ചെയ്തത്തിനുശേഷം, ദൈവം എദേന്തോട്ടത്തിന്റെ കിഴക്കെഭാഗത്ത് അഗ്നിജ്വാലകളുള്ള വാളുകളോടുകൂടിയ കെരൂബുകളെ നിര്ത്തി, അതിനാല്മനുഷ്യര്ജീവവൃക്ഷത്തിന്റെ അടുക്കല്സമീപിക്കാതിരിക്കുവാന്സാധിക്കയില്ല. ദൈവം ഇസ്രയേല്ജനത്തോട് പ്രായശ്ചിത്ത ഉടമ്പടിപ്പെട്ടകത്തിന്റെ അടപ്പിന്റെ മുകളില്ഇരു ചിറകുകളും സ്പര്ശിക്കത്തക്ക നിലയില്അഭിമുഖമായി നില്ക്കുന്ന രണ്ടു കെരൂബുകള്കൊത്തുപണിയായി ഉണ്ടാക്കണമെന്ന് കല്പ്പിച്ചിരുന്നു. * മാത്രമല്ല സമാഗമാനകൂടാരത്തിന്റെ തിരശീലയില്കെരൂബുകളുടെ ചിത്രങ്ങള്നെയ്തുകൊള്ളണമെന്നു അവന്അവരോടു കല്പ്പിച്ചിരുന്നു. * ചില ഭാഗങ്ങളില്, ഈ ജീവികള്ക്ക് നാലു മുഖങ്ങള്ഉള്ളതായി വിവരിച്ചിട്ടുണ്ട്: അവ മനുഷ്യന്റെ, സിംഹത്തിന്റെ, കാളയുടെ, കഴുകന്റെ എന്നിവയാണ്. * കെരൂബുകളെ ചില സമയങ്ങളില്ദൂതന്മാരായി സങ്കല്പ്പിക്കാറുണ്ട്, എന്നാല്ദൈവവചനം അത് വ്യക്തമാക്കിയിട്ടില്ല. ### പരിഭാഷ നിര്ദേശങ്ങള്: * ‘കെരൂബുകള്” എന്ന പദം “ചിറകുകളുള്ള ജീവികള്” അല്ലെങ്കില്” ചിറകുകളുള്ള സംരക്ഷകര്” അല്ലെങ്കില്‘’ചിറകുകളുള്ള ആത്മീക സംരക്ഷകര്” അല്ലെങ്കില്‘’വിശുദ്ധരായ, ചിറകുകളുള്ള സംരക്ഷകര്” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * ഒരു “കെരൂബ്” എന്നത് കെരൂബുകള്എന്നതിന്റെ ഏകകമായി, ഉദാഹരണ ത്തിനു, “ചിറകുകളുള്ള ജീവി” അല്ലെങ്കില്“ചിറകുകളുള്ള ആത്മീക സംരക്ഷകന്” എന്നതുപോലെ പരിഭാഷപ്പെടുത്തണം. * “ദൈവദൂതന്” എന്നതിന്റെ പരിഭാഷയില്നിന്നും ഈ പദത്തിന്റെ പരിഭാഷ വ്യത്യസ്തമായിരിക്കണം എന്നുള്ളത് ഉറപ്പാക്കണം. * മാത്രമല്ല ഒരു പ്രാദേശിക അല്ലെങ്കില്ദേശീയ ഭാഷയിലുള്ള ദൈവവചന പരിഭാഷയില്ഈ പദം എപ്രകാരം പരിഭാഷപ്പെടുത്തിയിരിക്കുന്നു എന്നതും പരിഗണിക്കണം. (കാണുക: [അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [ദൈവദൂതന്](kt.html#angel)) ### ദൈവവചന സൂചികകള്: * [1ദിനവൃത്താന്തങ്ങള്13:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/13/05.md) * [ 1 രാജാക്കന്മാര്06:23-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/06/23.md) * [പുറപ്പാട് 25:15-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/25/15.md) * [യെഹസ്കേല്09:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/09/03.md) * [ഉല്പ്പത്തി 03:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/03/22.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3742, G5502
## കൈക്കൂലി, കൈക്കൂലി വാങ്ങുന്ന, കൈക്കൂലി നല്കുന്ന, കൈക്കൂലി സമ്പ്രദായം ### നിര്വചനം “കൈക്കൂലി നല്കുക എന്നാല്സത്യസന്ധമല്ലാത്ത എന്തെങ്കിലും ചെയ്യുവാനായി ഒരു വ്യക്തിയെ സ്വാധീനിക്കേണ്ടതിനു പണം പോലുള്ള വിലപിടിപ്പുള്ളവ നല്കുന്നത് എന്നു അര്ത്ഥം. * യേശുവിന്റെ ശൂന്യമായ കല്ലറ കാവല്കാത്തുവന്ന പടയാളികള്സംഭവിച്ചവ സംബന്ധിച്ചു അസത്യം പറയേണ്ടതിനു അവര്ക്ക് കൈക്കൂലിയായി പണം നല്കി. * ചില സന്ദര്ഭങ്ങളില്സര്ക്കാര്അധികാരികള്ക്ക് ഒരു കുറ്റത്തെ അവഗണിക്കേ ണ്ടതിനോ പ്രത്യേക നിലയില്നിര്ദേശം നല്കേണ്ടതിനോ കൈക്കൂലി കൊടുക്കാ റുണ്ട്. * ദൈവവചനം കൈക്കൂലി കൊടുക്കുന്നതിനെയും സ്വീകരിക്കുന്നതിനെയും നിരോധിച്ചിരിക്കുന്നു. “കൈക്കൂലി” എന്ന പദം, “സത്യസന്ധമല്ലാത്ത പണമിടപാട്” അല്ലെങ്കില്“അസത്യത്തിനുള്ള ശമ്പളം” അല്ലെങ്കില്“നിയമലംഘനത്തിനുള്ള വില” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * “കൈക്കൂലി നല്കുക” എന്നത് “സ്വാധീനിക്കുവാനായി (ആരെയെങ്കിലും) പണം നല്കുക” അല്ലെങ്കില്“സത്യസന്ധതയല്ലാത്ത ആനുകൂല്യത്തിനായി പണം നല്കുക” അല്ലെങ്കില്“ഒരു ആനുകൂല്യത്തിനായി “പണം നല്കുക’’ എന്നു പരിഭാഷ പ്പെടുത്താം. ### ദൈവവചന സൂചികകള്: * [1ശാമുവല്08:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/08/01.md) * [സഭാപ്രസംഗി 07:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/ecc/07/07.md) * [യെശ്ശയ്യാവ് 01:23](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/01/23.md) * [മീഖ 03:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/mic/03/09.md) * [സദൃശവാക്യങ്ങള്15:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/15/27.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3724, H4979, H7809, H7810, H7936, H7966, H8641, G5260
## കൈവശമാക്കുക, കൈവശമാക്കുന്നു, കൈവശമാക്കപ്പെട്ട, കൈവശം വെയ്ക്കുന്ന, ഉടമസ്ഥത, വസ്തുവകകള്‍, ഉടമസ്ഥത അവകാശം ഒഴിപ്പിക്കുക ### വസ്തുതകള്‍: “കൈവശമാക്കുക” എന്നും “ഉടമസ്ഥത” എന്നും ഉള്ള പദങ്ങള്‍ സാധാരണയായി എന്തെങ്കിലും സ്വന്തമാക്കുന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ ഏതിന്‍റെ എങ്കിലും മേലും നിയന്ത്രണം നേടുക അല്ലെങ്കില്‍ ഒരു ഭൂപ്രദേശം കൈവശമാക്കുക എന്നും കൂടെ അര്‍ത്ഥം നല്‍കാം. * പഴയ നിയമത്തില്, ഈ പദം സാധാരണയായി ഒരു ഭൂപ്രദേശം “കൈവശമാക്കപ്പെട്ട” അല്ലെങ്കില്‍ “കൈവശം ആര്‍ജ്ജിച്ചതായ” എന്ന പിന്നണിയില്‍ ഉപയോഗിച്ചിരിക്കുന്നു. * യഹോവ ഇസ്രയേല്‍ ജനത്തോടു കനാന്‍ ദേശം “കൈവശമാക്കുക” എന്ന് കല്‍പ്പിച്ചപ്പോള്‍, അത് അര്‍ത്ഥമാക്കിയത് അവര്‍ ആ ദേശത്തിലേക്കു കടന്നു ചെല്ലുകയും അവിടെ പാര്‍ക്കുകയും ചെയ്യണം എന്ന് ആയിരുന്നു. ഇത് ആദ്യം തന്നെ ആ ദേശത്ത് താമസിച്ചു വന്ന കനാന്യരായ ജനത്തെ ജയിക്കുക എന്നതിനെ ഉള്‍പ്പെടുത്തുന്നു. * യഹോവ ഇസ്രയേല്‍ ജനത്തോടു പറഞ്ഞത്, കനാന്യരുടെ ദേശത്തെ അവര്‍ക്ക് “അവരുടെ അവകാശം ആയി” നല്‍കിയിരിക്കുന്നു എന്നാണ്. ഇത് അവര്‍ക്ക് ജീവിക്കുവാന്‍ ഉള്ള “അവകാശമായ സ്ഥലം” എന്നും പരിഭാഷ ചെയ്യാം. * ഇസ്രയേല്‍ ജനവും യഹോവയുടെ “പ്രത്യേക അവകാശം” എന്ന് വിളിക്കപ്പെട്ടു വന്നിരുന്നു. ഇതിന്‍റെ അര്‍ത്ഥം അവര്‍ തനിക്കു ഉള്‍പ്പെട്ട ജനമായി ഇരിക്കുന്നു എന്നും അവരെ തന്നെ ആരാധിക്കുവാനും സേവിക്കുവാനും ആയി പ്രത്യേകാല്‍ വിളിച്ചിരിക്കുന്നു എന്നും അര്‍ത്ഥമാക്കുന്നു. ### പരിഭാഷ നിര്‍ദേശങ്ങള്‍” * “കൈവശമാക്കുക” എന്ന പദം “സ്വന്തം” അല്ലെങ്കില്‍ “ഉള്‍പ്പെട്ട” അല്ലെങ്കില്‍ “മേല്‍ ഉത്തരവാദിത്വം ഉള്ള” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “കൈവശപ്പെടുത്തുക” എന്ന പദം “നിയന്ത്രണം വഹിക്കുക” അല്ലെങ്കില്‍ “കൈവശം ആക്കുക” അല്ലെങ്കില്‍ “അതില്‍ ജീവിക്കുക” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് പരിഭാഷ ചെയ്യാം. * ജനങ്ങള്‍ കൈവശം വെച്ചിരിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കുമ്പോള്‍, “വസ്തു വകകള്‍” എന്നത് “ഉള്‍പ്പെട്ടവകള്‍” അല്ലെങ്കില്‍ “വസ്തു” അല്ലെങ്കില്‍ “സ്വന്തമായ വസ്തുക്കള്‍” അല്ലെങ്കില്‍ “അവര്‍ സ്വന്തമാക്കിയ വസ്തുക്കള്‍” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * യഹോവ ഇസ്രയേല്‍ ജനത്തെ “എന്‍റെ പ്രത്യേക അവകാശം” എന്ന് വിളിക്കുമ്പോള്‍ ഇത് “എന്‍റെ വിശിഷ്ട ജനം” അല്ലെങ്കില്‍ “എനിക്ക് ഉള്‍പ്പെട്ടതായ ജനം” അല്ലെങ്കില്‍ “ഞാന്‍ സ്നേഹിക്കുകയും ഭരിക്കുകയും ചെയ്യുന്ന എന്‍റെ ജനം” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “അവര്‍ അവരുടെ അവകാശമായി തീരും” എന്ന വാചകം ദേശത്തെ സൂചിപ്പിക്കുമ്പോള്‍, അര്‍ത്ഥമാക്കുന്നത് “അവര്‍ ദേശത്തെ അവകാശം ആക്കും” അല്ലെങ്കില്‍ “ദേശം അവര്‍ക്ക് അവകാശമായി തീരും” എന്ന് ആകുന്നു. * “അവന്‍റെ അവകാശത്തില്‍ കണ്ടെത്തി” എന്ന പദപ്രയോഗം “അവന്‍ കൈവശം വെച്ചിരുന്ന” അല്ലെങ്കില്‍ “അവനോടു കൂടെ ഉണ്ടായിരുന്ന” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “നിങ്ങളുടെ അവകാശം എന്ന പോലെ” എന്ന പദസഞ്ചയം “എന്തോ ഒന്ന് നിങ്ങള്‍ക്കു ഉള്‍പ്പെട്ടത് പോലെ” അല്ലെങ്കില്‍ “നിങ്ങളുടെ ജനം ജീവിക്കുന്നതായ സ്ഥലം പോലെ” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * ”അവന്‍റെ അവകാശത്തില്‍” എന്ന പദസഞ്ചയം, “അവനു സ്വന്തമായ” അല്ലെങ്കില്‍ “അവനു ഉള്‍പ്പെട്ടതായവ” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [കനാന്‍](names.html#canaan), [ആരാധന](kt.html#worship)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള് 06:70](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/06/70.md) * [1 രാജാക്കന്മാര് 09:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/09/17.md) * [അപ്പോ. 02:43-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/02/43.md) * [ആവര്‍ത്തനപുസ്തകം 04:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/04/05.md) * [ഉല്‍പ്പത്തി 31:36-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/31/36.md) * [മത്തായി 13:44-46](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/44.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H270, H272, H834, H2505, H2631, H3027, H3423, H3424, H3425, H3426, H4180, H4181, H4672, H4735, H4736, H5157, H5159, H5459, H7069, G1139, G2192, G2697, G2722, G2932, G2933, G2935, G4047, G5224, G5564
## കൊട്ടാരം, കൊട്ടാരങ്ങള് ### നിര്വചനം: “കൊട്ടാരം” എന്ന പദം ഒരു രാജാവ് തന്റെ കുടുംബാംഗളോടും വേലക്കാരോടും കൂടെ വസിക്കുന്നതായ കെട്ടിടം അല്ലെങ്കില്വീട് എന്ന് സൂചിപ്പിക്കുന്നു. * പുതിയ നിയമത്തില്പ്രതിപാദിച്ചിരിക്കുന്നത് പോലെ, മഹാ പുരോഹിതനും ഒരു കൊട്ടാര സമുച്ചയത്തില്ആണ് താമസിച്ചു വന്നിരുന്നത്. * കൊട്ടാരങ്ങള്എന്നത് വളരെ മനോഹരമായ ശില്പ്പ ചാതുര്യവും, അലങ്കാര വസ്തുക്കള്കൊണ്ട് കൊണ്ട് മനോഹരമാക്കിയിട്ടുള്ളതും ആകുന്നു. * ഒരു കൊട്ടാരത്തിന്റെ കെട്ടിടങ്ങളും അതിലെ സജ്ജീകരണങ്ങളും കല്ലുകള്, മരം, എന്നിവ കൊണ്ട് നിര്മ്മിതവും, അവ വിലപിടിപ്പുള്ള മരങ്ങള്, സ്വര്ണ്ണം, ദന്തം മുതലായവ കൊണ്ട് പൊതിഞ്ഞിരിക്കുന്നതും ആകുന്നു. കൊട്ടാര സമുച്ചയത്തില്വേറെയും നിരവധി ആളുകള്ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തു വരുന്ന നിരവധി കെട്ടിടങ്ങളും അങ്കണ ങ്ങളും ഉള്പ്പെട്ടതു ആകുന്നു. (കാണുക: [അങ്കണം](other.html#courtyard), [മഹാ പുരോഹിതന്](kt.html#highpriest), [രാജാവ്](other.html#king)) ### ദൈവ വചന സൂചികകള്: * [2 ദിനവൃത്താന്തങ്ങള്28:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/28/07.md) * [2 ശമുവേല്11:2-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/11/02.md) * [ദാനിയേല്05:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/05/05.md) * [മത്തായി 26:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/03.md) * [സങ്കീര്ത്തനങ്ങള്045:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/045/008.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H643, H759, H1001, H1002, H1004, H1055, H1406, H1964, H1965, H2038, H2918, G833, G933, G4232
## കൊമ്പ്, കൊമ്പുകള്, കൊമ്പുകോര്ക്കുക ### വസ്തുതകള്: കൊമ്പുകള്എന്നത് കന്നുകാലികള്, ചെമ്മരിയാട്, കോലാടുകള്, മാന് പോലെയുള്ള മൃഗങ്ങളുടെ തലകളില് വളരുന്ന സ്ഥിരമുള്ള, കഠിനമായ, കൂര്ത്ത അവയവമാണ്. * ആടിന്റെ കൊമ്പ് (ആണ്ചെമ്മരിയാടിന്റെ) കൊമ്പുകള് “ആട്ടിന്കൊമ്പ്” അല്ലെങ്കില് “ഷോഫര്” എന്ന് പേരുള്ള സംഗീത ഉപകരണം, മതപരമായ ഉത്സവങ്ങള്പോലുള്ള പ്രത്യേക അവസരങ്ങളില് ഉപയോഗിക്കുന്നത് നിര്മ്മിക്കുവാന് ഉപയോഗിക്കുന്നു. * ദൈവം ഇസ്രയേല്യരോട് ധൂപപീഠത്തിനും വെങ്കല യാഗപീഠത്തിനും നാല് മൂലകളിലും കൊമ്പിന്റെ ആകൃതിയില്[പുറത്തേക്ക് തള്ളി നില്ക്കുന്നതായി പണിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പുറത്തേക്ക് തള്ളി നില്ക്കുന്നവയെ “കൊമ്പുകള്” എന്ന് വിളിക്കു മെങ്കിലും അവ യഥാര്ത്ഥത്തില്മൃഗങ്ങളുടെ കൊമ്പുകള്അല്ല. * ”കൊമ്പ്” എന്ന പദം ചില സമയങ്ങളില്കൊമ്പിന്റെ ആകൃതിയില്ഉള്ള വെള്ളം അല്ലെങ്കില്എണ്ണ കരുതുവാനുള്ള “തുരുത്തി”യെ സൂചിപ്പിക്കുന്നു. തുരുത്തിയില്ഉള്ള എണ്ണ ശമുവേല്ദാവിദിനോട് ചെയ്തതുപോലെ രാജാവിനെ അഭിഷേകം ചെയ്യുവാന്ഉപയോഗിച്ചിരുന്നു. * ഈ പദം പരിഭാഷ ചെയ്യുവാന്ഒരു കാഹളത്തെ സൂചിപ്പിക്കു ന്നതായി അല്ലാതെ വ്യത്യസ്തമായ പദമായി പരിഭാഷ ചെയ്യണം. * ”കൊമ്പ്” എന്ന പദം ബലത്തിന്റെയും, ശക്തിയുടെയും, അധികാര ത്തിന്റെയും, രാജത്വത്തിന്റെയും അടയാളമായി ഉപമാന രൂപേണ ഉപയോഗിക്കുന്നു. (കാണുക: [അധികാരം](kt.html#authority), [പശു](other.html#cow), [മാന്](other.html#deer), [കോലാട്](other.html#goat), [അധികാരം](kt.html#power), [രാജകീയം](other.html#royal), [ചെമ്മരിയാട്](other.html#sheep), [കാഹളം](other.html#trumpet)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്15:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/15/27.md) * [1 രാജാക്കന്മാര്01:38-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/01/38.md) * [2 ശമുവേല്22:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/22/03.md) * [യിരെമ്യാവ് 17:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/17/01.md) * [സങ്കീര്ത്തനങ്ങള് 022:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/022/020.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's:H3104, H7160, H7161, H7162, H7782, G2768
## കൊയ്ത്ത്, വിളവെടുപ്പുകള്‍, കൊയ്തു, കൊയ്ത്തു നടത്തുക, കൊയ്ത്തുകാരന്‍, കൊയ്ത്തുകാര്‍ ### നിര്‍വചനം: “കൊയ്ത്ത്” എന്ന പദം പഴുത്ത ഫലങ്ങളോ പച്ചക്കറികളോ ചെടികളില്‍നിന്നോ അവ വളരുന്ന സ്ഥലങ്ങളില്‍നിന്നോ കൂട്ടി ചേര്‍ക്കുന്നതിനെ സൂചിപ്പിക്കുന്നു. * സാധാരണയായി വളര്‍ച്ചാ കാലഘട്ടത്തിന്‍റെ അവസാനത്തിലാണ് കൊയ്ത്ത് നടക്കുന്നത്. ഇസ്രയേല്യര്‍ഭക്ഷ്യവിളകള്‍കൊയ്തെടുക്കുന്ന “കൊയ്ത്തുത്സവം” അല്ലെങ്കില്‍“വിളശേഖരണ ഉത്സവം” നടത്തുമായിരുന്നു. ദൈവം തനിക്കു യാഗമായി അര്‍പ്പിക്കേണ്ടതിനു ഈ വിളകളുടെ ആദ്യഫലം വഴിപാടായി കൊണ്ടുവരുവാന്‍കല്‍പ്പിച്ചു. * ഒരു ഉപമാന രീതിയില്‍, “കൊയ്ത്ത്” എന്ന പദം ജനം യേശുവില്‍വിശ്വസിക്കുവാനായി മുന്‍പോട്ടു വരുന്നത് അല്ലെങ്കില്‍ഒരു വ്യക്തിയുടെ ആത്മീയ വളര്‍ച്ച എന്ന് സൂചിപ്പിക്കാം. * ആത്മീയ ഫലങ്ങളുടെ കൊയ്ത്ത് എന്ന ആശയം ഫലങ്ങള്‍എന്ന ഉപമാന രൂപങ്ങളോടെ ദൈവീകമായ സ്വഭാവ ഗുണങ്ങളുടെ ഒരു ചിത്രം നല്‍കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദം പരിഭാഷ ചെയ്യുവാന്‍ഭാഷയില്‍ സാധാരണയായി വിളകളുടെ കൊയ്ത്തിനു ഉപയോഗിച്ചു വരുന്ന പദം ഉപയോഗിക്കു ന്നത് ഉചിതം ആയിരിക്കും. * കൊയ്ത്ത് എന്ന സംഭവം ‘’വിളവെടുപ്പ്” അല്ലെങ്കില്‍“വിളകള്‍കൂട്ടിച്ചേര്‍ക്കുന്ന സമയം” അല്ലെങ്കില്‍“ഫല ശേഖരണ സമയം” എന്ന് പരിഭാഷ ചെയ്യാം. * കൊയ്ത്തു നടത്തുക” എന്ന ക്രിയാപദം, “കൂട്ടിച്ചേര്‍ക്കുക” അല്ലെങ്കില്‍“പറിച്ചെടുക്കുക” അല്ലെങ്കില്‍“ശേഖരിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [ആദ്യഫലങ്ങള്‍](other.html#firstfruit), [ഉത്സവം](other.html#festival)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്09:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/09/09.md) * [2 ശമുവേല്‍21:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/21/07.md) * [ഗലാത്യര്06:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/06/09.md) * [യെശ്ശയ്യാവ് 17:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/17/10.md) * [യാക്കോബ്05:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/05/07.md) * [ലേവ്യപുസ്തകം 19:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/19/09.md) * [മത്തായി 09:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/37.md) * [രൂത്ത് 01:22](https://git.door43.org/Door43-Catalog/ml_tn/src/branch/master/rut/01/22.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2758, H7105, G2326, G6013
## കൊയ്യുക, കൊയ്യുന്നു, കൊയ്തു, കൊയ്ത്തുകാരന്, കൊയ്ത്തുകാര്, കൊയ്ത്ത് ### നിര്വചനം: “കൊയ്യുക” എന്ന പദം അര്ത്ഥം നല്കുന്നത് ധാന്യ വിളകളുടെ വയല് കൊയ്യുക എന്നാണ്. ഒരു “കൊയ്ത്തുകാരന്” എന്ന ആള് വയല് കൊയ്യുന്നവന് എന്നാണ്. * സാധാരണയായി കൊയ്ത്തുകാര് വയല് കൈകള് കൊണ്ട് കൊയ്യുകയോ, ചെടികളെ പിഴുതു എടുക്കുകയോ അല്ലെങ്കില് മൂര്ച്ചയുള്ള ആയുധത്താല് മുറിച്ചെടുക്കുകയോ ചെയ്യുന്നു. ഒരു വിളവ് കൊയ്യുക എന്ന ആശയം ഉപമാനമായി സാധാരണ ഉപയോഗിക്കുന്നത് യേശുവിനെ കുറിച്ചുള്ള സുവാര്ത്ത ജനങ്ങളോട് പ്രസ്താവിക്കുന്നതും അവരെ ദൈവത്തിന്റെ കുടുംബത്തിലേക്ക് കൊണ്ടു വരുന്നതും ആകുന്നു. * ഈ പദം ഉപമാന രൂപത്തില് “മനുഷ്യന് വിതയ്ക്കുന്നത് തന്നെ കൊയ്യും” എന്ന പഴഞ്ചൊല് അന്വര്ഥമാകും വിധം ഒരു വ്യക്തിയുടെ പ്രവര്ത്തികളുടെ അനന്തര ഫലത്തെ സൂചിപ്പിക്കുന്നു. (കാണുക: [രൂപകം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md) * “കൊയ്ത്ത്” എന്നും “കൊയ്ത്തുകാരന്” എന്നും ഉള്ള പദങ്ങള് പരിഭാഷ ചെയ്യുവാന് “വിളവ്” എന്നും “വിള കൊയ്യുന്നവന്” (അല്ലെങ്കില് വിളവ് കൊയ്യുന്ന വ്യക്തി) എന്നിവയും ഉള്പ്പെടുത്താം. (കാണുക: [സുവാര്ത്ത](kt.html#goodnews), [കൊയ്ത്ത്](other.html#harvest)) ### ദൈവ വചന സൂചികകള്: * [ഗലാത്യര്:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/06/09.md) * [മത്തായി 06:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/06/25.md) * [മത്തായി 13:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/29.md) * [മത്തായി 13:36-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/36.md) * [മത്തായി 25:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/25/24.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4672, H7114, H7938, G270, G2325, G2327
## കോടാലി, കോടാലികള് ### നിര്വചനം മരമോ തടികളോ വെട്ടുവാനോ മുറിക്കുവാനോ ഉപയോഗിക്കുന്ന ഉപകരണമാണ് കോടാലി. * ഒരു കോടാലി സാധാരണയായി മരംകൊണ്ടുള്ള നീണ്ടപിടിയുള്ളതും അഗ്രത്തില്കനമുള്ള ലോഹനിര്മ്മിതമായ വായ്ത്തലയുള്ളതുമായ ഉപകരണമാണ്. * നിങ്ങളുടെ സംസ്കാരത്തില്കൊടാലിയോടു സമാനമായ ഉപകരണം ഉണ്ടെങ്കി ല്, “കോടാലി” എന്നതിന് പകരം ആ പേര് പരിഭാഷക്കായി ഉപയോഗിക്കാം. * ഈ പദം പരിഭാഷപ്പെടുത്തുവാനുള്ള വേറെ മാര്ഗങ്ങള്“മരം മുറിക്കുവാനു ള്ള ഉപകരണം” അല്ലെങ്കില്“കത്തിയുള്ള മര ഉപകരണം” അല്ലെങ്കില്നീളമുള്ള മരം മുറിക്കുന്നതിനുള്ള ഉപകരണം” ആദിയായവയാണ്. * ഒരു പഴയനിയമ സംഭവത്തില്, ഒരു കോടാലിയുടെ കത്തി പുഴയില്വീണിരുന്നു, ആ ഉപകരണത്തെ നന്നായി വിശദീകരിച്ചാല്, അത് മരപ്പിടിയില് നിന്നും ഊരിവരത്തക്ക വിധമുള്ള വായ്ത്തലയുള്ള ഒന്നായിരുന്നു. ### ദൈവവചന സൂചികകള് * [1 രാജാക്കന്മാര്06:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/06/07.md) * [2 രാജാക്കന്മാര്06:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/06/04.md) * [ന്യായാധിപന്മാര്09:48-49](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/09/48.md) * [ലൂക്കോസ് 03:9](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/03/09.md) * [മത്തായി 03:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/10.md) * [സങ്കീര്ത്തനങ്ങള്035:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/035/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1631, H4621, H7134, G513
## കോപം, കോപപ്പെട്ടു, കോപമുള്ള ### നിര്വചനം “കോപപ്പെടുക” അല്ലെങ്കില്“കൊപമുള്ളവനാകുക്” എന്നാല്ആരെക്കുറിച്ചോ , അല്ലെങ്കില്എന്തിനെക്കുറിച്ചോ വളരെ അതൃപ്തിയും ,മുഷിച്ചലും വിഭ്രാന്തിയും ഉണ്ടാകുക എന്ന്അര്ത്ഥമാകുന്നു. * ജനത്തിനു കൊപമുണ്ടാകുമ്പോള്, അവര്പാപവും, സ്വാര്ത്ഥതയും ഉള്ളവരാകുന്നു, എന്നാല്ചിലസമയങ്ങളില്അവര്അനീതിക്കും പീഡനത്തിനും എതിരെ നീതിയുള്ള കോപം ഉള്ളവരുമാകുന്നു. * ദൈവകോപം (“ക്രോധം” എന്നും വിളിക്കുന്നു) പാപത്തെക്കുറിച്ചുള്ള തന്റെ ശക്തമായ അതൃപ്തിയെ വെളിപ്പെടുത്തുന്നു. * “കോപിഷ്ടനാക്കുക” എന്ന പദം “കോപത്തിനു കാരണമാക്കുക” എന്നു അര്ത്ഥമാക്കുന്നു. (കാണുക;[ക്രോധം](kt.html#wrath)) ### ദൈവവചന സൂചികകള്; * [എഫെസ്യര്04:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/eph/04/25.md) * [പുറപ്പാട് 32:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/32/09.md) * [യെശ്ശയ്യാവ് 57:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/57/16.md) * [യോഹന്നാന്06:52-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/06/52.md) * [മര്ക്കോസ് 10:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/10/13.md) * [മത്തായി 26:6-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/06.md) * [സങ്കീര്ത്തനങ്ങള്018:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/018/007.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H599, H639, H1149, H2152, H2194, H2195, H2198, H2534, H2734, H2787, H3179, H3707, H3708, H3824, H4751, H4843, H5674, H5678, H6225, H7107, H7110, H7266, H7307, G23, G1758, G2371, G2372, G3164, G3709, G3710, G3711, G3947, G3949, G5520
## കോലാട്, കോലാടുകള്, ആട്ടിന്തോല്, ബലിയാട്, കുഞ്ഞാടുകള് ### നിര്വചനം: കോലാട് എന്നത് ഇടത്തരം വലിപ്പമുള്ള, നാല് കാലുള്ള ചെമ്മരിയാടിനോട്സദൃശ്യമായതും പ്രധാനമായി അതിന്റെ പാലിനും മാംസത്തിനും വേണ്ടി വളര്ത്തുന്നതും ആകുന്നു. ആടിന്റെ കുഞ്ഞിനെ “കുഞ്ഞാട്” എന്ന് വിളിക്കുന്നു. * ചെമ്മരിയാടിനെ പോലെ, കോലാടുകളും യാഗത്തിന്, പ്രത്യേകാല്പെസ്സഹയ്ക്ക് പ്രധാനപ്പെട്ടത് ആകുന്നു. * കോലാടുകളും ചെമ്മരിയാടുകളും തമ്മില്വളരെ സാമ്യം ഉണ്ടെങ്കിലും, അവ തമ്മില്പല രീതികളില്വ്യത്യസ്തത പുലര്ത്തുന്നത് ഉണ്ട്: * കോലാടുകള്ക്ക് പരുക്കന്രോമങ്ങള്ഉണ്ട്; ചെമ്മരിയാടുകള്ക്കു കമ്പിളി രോമം ഉണ്ട്. * കോലാടിന്റെ വാല്മുകളിലേക്ക് ഉയര്ന്നുനില്ക്കും, ചെമ്മരിയാടിന്റെ വാല്താഴേക്കു തൂങ്ങി ക്കിടക്കും. * ചെമ്മരിയാടുകള്സാധാരണയായി തങ്ങളുടെ കൂട്ടത്തോട് ചേര്ന്നിരിക്കും, എന്നാല്കോലാടുകള്കൂടുതല്സ്വതന്ത്രമായി കൂട്ടത്തില്നിന്നു അകന്നു അലഞ്ഞു നടക്കും. * ദൈവ വചന കാലഘട്ടത്തില്, കോലാടുകള്ആയിരുന്നു സാധാരണയായി ഇസ്രയേലിലെ പാലിന്റെ ഉറവിടം. * കോലാട്ടിന്തോല്കൂടാരങ്ങള്മറയ്ക്കുന്നതിനും വീഞ്ഞ് സൂക്ഷിക്കുവാനുള്ള തുരുത്തികള്നിര്മ്മിക്കുന്നതിനും ഉപയോഗിക്കുക പതിവായിരുന്നു. * പഴയ പുതിയ നിയമങ്ങള്രണ്ടിലും, കോലാട് അനീതിയുള്ള ജനത്തിന്റെ അടയാളമായി ഉപയോഗിച്ചിരുന്നു, കാരണം മിക്കവാറും അതിന്റെ സംരക്ഷണ ചുമതല വഹിക്കുന്ന ആളില്നിന്നും അത് വഴിമാറി അകന്നു പോകുന്ന പ്രവണത ഉള്ളതിനാല്ആകുന്നു. * ഇസ്രയേല്യര്കോലാടുകളെ അടയാളമായി പാപം വഹിക്കുന്നവയായി ഉപയോഗിക്കുക പതിവായിരുന്നു. ഒരു കോലാട് യാഗമര്പ്പിക്കുമ്പോള്, രണ്ടാമത്തെ ജീവനുള്ളതിന്റെ മേല്തന്റെ കൈകളെ വെക്കുകയും, ജനത്തിന്റെ പാപങ്ങള്ആ മൃഗം വഹിക്കുന്നതായി കരുതി മരുഭൂമിയിലേക്ക് അയച്ചു വിടുകയും ചെയ്യും. (കാണുക: [ആട്ടിന്കൂട്ടം](other.html#flock), [യാഗം](other.html#sacrifice), [ചെമ്മരിയാട്](other.html#sheep), [നീതിയുള്ള](kt.html#righteous), [വീഞ്ഞ്](other.html#wine)) ### ദൈവ വചന സൂചികകള്: * [പുറപ്പാട് 12:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/12/03.md) * [ഉല്പ്പത്തി 30:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/30/31.md) * [ഉല്പ്പത്തി 31:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/31/10.md) * [ഉല്പ്പത്തി 37:31-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/37/31.md) * [ലേവ്യ പുസ്തകം 03:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/03/12.md) * [മത്തായി 25:31-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/25/31.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H689, H1423, H1429, H1601, H3277, H3629, H5795, H5796, H6260, H6629, H6842, H6939, H7716, H8163, H8166, H8495, G122, G2055, G2056, G5131
## കോല്, കോലുകള് ### നിര്വചനം: “കോല്” എന്ന പദം കനം കുറഞ്ഞ, ദൃഡത ഉള്ള, വടി പോലെയുള്ള വിവിധ നിലകളില് ഉപയോഗിക്കുന്ന ഒരു ഉപകരണം ആകുന്നു. ഇത് ഏകദേശം ഒരു മീറ്റര് എങ്കിലും നീളം ഉള്ളത് ആയിരിക്കും. * മറ്റു മൃഗങ്ങളില് നിന്നും തന്റെ ആടുകളെ സംരക്ഷിക്കുവാന് ഒരു ഇടയന് ഒരു മരത്തിന്റെ കോല് കരുതുക പതിവു ആയിരുന്നു. കൂടാതെ കൂട്ടം വിട്ടു അലയുന്ന ആടിനെ ആട്ടിന്കൂട്ടത്തിലേക്ക് തിരികെ കൊണ്ട് വരേണ്ടതിനു അതിന്റെ നേരെ എറിയേണ്ടതിനും ഉപയോഗിക്കുന്നു. * സങ്കീര്ത്തനം 23ല്, ദാവീദ് രാജാവ് “വടിയും” “കോലും” എന്ന പദങ്ങള് ദൈവം തന്റെ ജനത്തെ നയിക്കുന്നതിനെയും ശിക്ഷണത്തോടെ നടത്തുന്നതിനെയും സൂചിപ്പിക്കുവാനായി ഉപമാന രൂപേണ ഉപയോഗിച്ചിരിക്കുന്നു. * ഒരു ഇടയന്റെ കോല് എന്നത് കോലിന് കീഴെ കടന്നു പോകുന്ന ആടുകളുടെ എണ്ണം എടുക്കുവാനായും ഉപയോഗിച്ചു വന്നിരുന്നു. * വേറൊരു ഉപമാന രൂപേണയുള്ള പദപ്രയോഗം ആയ “ഇരിമ്പു കോല്” എന്നത് ദൈവത്തിനു എതിരായി മത്സരിക്കുന്നതും തിന്മ പ്രവര്ത്തികള് ചെയ്യുന്നവരും ആയ ജനത്തെ ദൈവം ശിക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. * പുരാതന കാലങ്ങളില്, ഒരു കെട്ടിടത്തിന്റെയോ,അല്ലെങ്കില്മറ്റു ഏതെങ്കിലും വസ്തുവിന്റെയോ നീളം അളക്കുവാന്ലോഹം, മരം, അല്ലെങ്കില്കല്ല്കൊണ്ടുള്ള അളവു കോലുകള്ഉപയോഗിക്കുമായിരുന്നു. * ദൈവ വചനത്തില്, ഒരു മരക്കോല്എന്നത് കുഞ്ഞുങ്ങളെ ശിക്ഷണത്തില് കൊണ്ടുവരുവാന് ഉള്ളതായ ഒരു ഉപകരണത്തെ സൂചിപ്പിക്കുന്നതായും കാണപ്പെടുന്നു. (കാണുക: [കോല്](other.html#staff), [ചെമ്മരിയാട്](other.html#sheep), [ആട്ടിടയന്](other.html#shepherd)) ### ദൈവ വചന സൂചികകള് * [1 കൊരിന്ത്യര് 04:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/04/19.md) * [1 ശമുവേല്:43-44](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/14/43.md) * [അപ്പോ.16:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/16/22.md) * [പുറപ്പാട് 27:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/27/09.md) * [വെളിപ്പാട് 11:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/11/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2415, H4294, H4731, H7626, G2563, G4463, G4464
## ക്ഷമയുള്ള, ക്ഷമാപൂര്വ്വം, ക്ഷമ, അക്ഷമ ### നിര്വചനം: “ക്ഷമയുള്ള” എന്നും “ക്ഷമ” എന്നും ഉള്ള പദങ്ങള്സൂചിപ്പിക്കുന്നത് വിഷമതകള്ഉള്ള സാഹചര്യങ്ങളില്കൂടെ കടന്നു പോകുമ്പോള്തളര്ന്നു പോകാതെ നിലകൊള്ളുന്നതിനെ സൂചിപ്പിക്കുന്നു. ക്ഷമ എന്നത് കാത്തിരിപ്പിനെയും ഉള്ക്കൊണ്ടതായി കാണപ്പെടുന്നു. * ജനം ആരോടെങ്കിലും ക്ഷമയോടെ ആയിരിക്കുന്നു എങ്കില്, അതിന്റെ അര്ത്ഥം അവര്ആ വ്യക്തിയെ സ്നേഹിക്കുന്നു എന്നും ആ വ്യക്തിക്ക് എന്തൊക്കെ ന്യൂനതകള്ഉണ്ടെങ്കിലും ക്ഷമിക്കുന്നു എന്നും ആണ്. * ദൈവ വചനം പഠിപ്പിക്കുന്നത് കഷ്ടതകളെ അഭിമൂഖീകരിക്കുമ്പോള്ദൈവത്തിന്റെ ജനം ക്ഷമയോടെ ഇരിക്കുകയും പരസ്പരം ക്ഷമാപൂര്വ്വം കാണപ്പെടണം എന്നും ആണ്. * തന്റെ കരുണയാല്, അവര്ശിക്ഷാ യോഗ്യരായ പാപികള്ആണെങ്കില്പ്പോലും, ദൈവം തന്റെ ജനത്തോടു ക്ഷമ ഉള്ളവന്ആയിരിക്കുന്നു. (കാണുക: [സഹിക്കുക](other.html#endure),[ക്ഷമിക്കുക](kt.html#forgive), [തളര്ന്നു പോകാത്ത](other.html#perseverance)) ### ദൈവ വചന സൂചികകള്: * [1 പത്രോസ് 03:18-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/03/18.md) * [2 പത്രോസ് 03:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/03/08.md) * [എബ്രായര്06:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/06/11.md) * [മത്തായി 18:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/18/28.md) * [സങ്കീര്ത്തനം 037:7](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/037/007.md) * [വെളിപ്പാട് 02:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/02/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H750, H753, H2342, H3811, H6960, H7114, G420, G463, G1933, G3114, G3115, G3116, G5278, G5281
## ക്ഷാമം, ക്ഷാമങ്ങള് ### നിര്വചനം: “ക്ഷാമം” എന്ന പദം ഒരു രാജ്യത്തിലോ മേഖലയിലോ കഠിനമായ ഭക്ഷ്യ ക്ഷാമം, സാധാരണയായി മഴയുടെ ദൌര്ലഭ്യത നിമിത്തം ഉണ്ടാകു ന്നതിനെ സൂചിപ്പിക്കുന്നു. * മഴ ദൌര്ലഭ്യം, കൃഷി രോഗങ്ങള്, അല്ലെങ്കില്കീടങ്ങള്പോലെയുള്ള പ്രകൃത്യാ ഉള്ള കാരണങ്ങള്നിമിത്തം കാര്ഷിക വിളകള്നശിക്കാം. * കൃഷി നശിപ്പിക്കുന്ന മനുഷ്യരായ ശത്രുക്കള്, നിമിത്തമായും ഭക്ഷണ ദൌര്ലഭ്യത ഉണ്ടാകും. * ദൈവവചനത്തില്, ദൈവത്തിനെതിരെ ജാതികള്പാപം ചെയ്യുമ്പോള്അവരെ ശിക്ഷിക്കുവാനായി ദൈവം സാധാരണയായി ക്ഷാമം ഉണ്ടാ ക്കുന്നു. * ആമോസ് 8:11ല്“ക്ഷാമം” എന്നത് ഉപമാനമായി ദൈവം തന്റെ ജനത്തോടു സംസാരിക്കാതിരിക്കുന്നതു മൂലം അവരെ ശിക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നു. “ക്ഷാമത്തിന്” നിങ്ങളുടെ ഭാഷയില്ഉള്ള വാക്ക് ഉപയോഗിച്ചു പരിഭാഷ ചെയ്യാം, അല്ലെങ്കില്“ഏറ്റവും ദൌര്ലഭ്യം” അല്ലെങ്കില്“കഠിനമായ അപഹരണം” എന്നീ പസഞ്ചയങ്ങള്ഉപയോഗിക്കാം. ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്21:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/21/11.md) * [അപ്പോ.പ്രവര്ത്തികള്07:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/11.md) * [ഉല്പ്പത്തി 12:1-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/12/10.md) * [ഉല്പ്പത്തി 45:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/45/04.md) * [യിരെമ്യാവ് 11:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/11/21.md) * [ലൂക്കോസ് 04:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/04/25.md) * [മത്തായി 24:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/24/06.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3720, H7458, H7459, G3042
## ഖദിരമരം ### നിര്‍വചനം: “ഖദിരമരം” എന്നത് പൂര്‍വകാലങ്ങളില്‍ കനാന്‍ദേശത്തില്‍ സാധാരണയായി വള ര്‍ന്നുവന്നിരുന്ന ചെറുമരം അല്ലെങ്കില്‍ വൃക്ഷത്തിന്‍റെ പേരാണ്; ഇന്നും ഇതു ആ പ്രദേശങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. * ഓറഞ്ച്-തവിട്ടു നിറം കലര്‍ന്ന ഖദിരമരം വളരെ ദൃഡവും ഈടുറ്റതുമായി, നിര്‍മ്മാണ വസ്തുക്കള്‍ പണിയുന്നതിനു ഉപയുക്തമാണ്. * ഈ മരം ദ്രവിക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിരോധമുള്ളതാണ്, കാരണം ഇതു ജലത്തെ പുരത്താക്കത്തക്ക കട്ടിയുള്ളതും, നശിപ്പിക്കുന്ന പ്രാണികളില്‍നിന്നും പ്രതിരോധിക്കുന്ന പ്രകൃതിദത്ത കരുതലുകള്‍ ഉള്ളവയുമാണ്. * ദൈവവചനത്തില്‍ഖദിരമരം സമാഗമാനകൂടാരവും ഉടമ്പടിപ്പെട്ടകവും നിര്‍മ്മിക്കുവാനായി ഉപയോഗിച്ചിരുന്നു. (കാണുക:[അറിയപ്പെടാത്തവ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക:[ഉടമ്പടിപ്പെട്ടകം](kt.html#arkofthecovenant), [സമാഗമാനകൂടാരം](kt.html#tabernacle)) ### ദൈവവചന സൂചികകള്: * [ആവര്ത്തന പുസ്തകം 10:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/10/03.md) * [പുറപ്പാട് 25:3-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/25/03.md) * [പുറപ്പാട് 38:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/38/06.md) * [യെശ്ശയാവ് 41:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/41/19.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H7848
## ഗന്ധകം, ഗന്ധകമയമായ ### നിര്വചനം: ഗന്ധകം എന്നത് മഞ്ഞനിറമുള്ളതും അഗ്നിയില്ഇടുമ്പോള്കത്തുന്നതുമായ ഒരുതരം ദ്രാവകമായി ത്തീരുന്നതും ആകുന്നു. * സള്ഫറിന് ചീഞ്ഞ മുട്ടയുടെതു പോലെയുള്ള വളരെ ശക്തമായ ഗന്ധവും ഉണ്ട്. * ദൈവ വചനത്തില്, കത്തുന്ന ഗന്ധകം ദൈവഭയമില്ലാത്തതും മല്സരികളുമായ ജനത്തിനെതിരായ ദൈവത്തിന്റെ ന്യായവിധിയുടെ അടയാളമായി കാണപ്പെടുന്നു. * ലോത്തിന്റെ കാലഘട്ടത്തില്, ദൈവം ആകാശത്ത് നിന്ന് താഴേക്കു അഗ്നിയും ഗന്ധകവും കലര്ന്നുള്ള മഴയെ ദോഷം നിറഞ്ഞ സോദോം എന്നും ഗോമോറ എന്നും പേരുള്ള പട്ടണങ്ങളുടെ മേല്വര്ഷിപ്പിച്ചു. * ചില ഇംഗ്ലീഷ് ദൈവവചന ഭാഷാന്തരങ്ങളില്, ഗന്ധകം എന്നത് “ചുണ്ണാമ്പ് കല്ല്” എന്നു അക്ഷരീകമായി “കത്തുന്ന കല്ല്” എന്ന് അര്ത്ഥം നല്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദത്തിന്റെ സാധ്യമായ പരിഭാഷകളില്“കത്തുന്നതായ മഞ്ഞക്കല്ലുകള്” അല്ലെങ്കില്“കത്തുന്നതായ മഞ്ഞനിറം ഉള്ള പാറ”എന്നിങ്ങനെയും ഉള്പ്പെടുത്താം. (കാണുക: [ഗോമോറ](names.html#gomorrah), [ന്യായം വിധിക്കുക](kt.html#judge), [ലോത്ത്](names.html#lot), മത്സരിക്കുക](other.html#rebel), [സോദോം](names.html#sodom), [ദൈവീകമായ](kt.html#godly)) ### ദൈവവചന സൂചികകള്: * [ഉല്പ്പത്തി 19:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/19/23.md) * [യെശ്ശയ്യാവ് 34:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/34/08.md) * [ലൂക്കോസ് 17:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/17/28.md) * [വെളിപ്പാട് 20:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/20/09.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1614, G2303
## ഗര്ഭം ധരിക്കുക, ഗര്ഭംധരിക്കുന്നു, ഗര്ഭം ധരിച്ചു, ഗര്ഭധാരണം ### നിര്വചനം: “ഗര്ഭംധരിക്കുക” ഗര്ഭധാരണം” എന്നീ പദങ്ങള് സാധാരണയായി ഒരു ശിശുവിനെ ഗര്ഭം ധരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഗര്ഭം ധരിക്കുന്ന മൃഗങ്ങള്ക്കും ഇതു ഉപയോഗിക്കാം. * ശിശുവിനെ ഗര്ഭം ധരിക്കുക” എന്ന പദം “ഗര്ഭവതിയാകുക” അല്ലെങ്കില് ഇത് സൂചിപ്പിക്കുവാന്സ്വീകാര്യമായ മറ്റു പദം ഉപയോഗിച്ചു പരിഭാഷപ്പെടുത്താം. * ബന്ധപ്പെട്ട പദമായ “ഗര്ഭധാരണം” എന്ന പദം “ഗര്ഭധാരണത്തിന്റെ പ്രാരംഭം” അല്ലെങ്കില്“ഗര്ഭവതിയാകുന്നതിന്റെ സമയം” എന്നു പരിഭാഷപ്പെടുത്താം. * ഈ പദങ്ങള്എന്തെങ്കിലും ആശയം, പദ്ധതി, അല്ലെങ്കില് ഒരു ദൌത്യം സൃഷ്ടിക്കുന്നതിനെയോ അല്ലെങ്കില് എന്തെങ്കിലും ചിന്തിക്കുന്നതിനെയോ സൂചിപ്പിക്കുവാനും ഉപയോഗിക്കാം. * ഇതു പരിഭാഷപ്പെടുത്തുവാന്, “ചിന്തിക്കുക”, അല്ലെങ്കില്“പദ്ധതി” അല്ലെങ്കില്“സൃഷ്ടിക്കുക” എന്നിങ്ങനെ സാഹചര്യത്തിനനുസരിച്ച് പരിഭാഷ രീതി ഉള്പ്പെടുത്താം. * ചില സന്ദര്ഭങ്ങളില്ഈ പദം ഉപമാനമായി, “പാപം ഗര്ഭം ധരിക്കുമ്പോള്” എന്നത് “പാപം ആദ്യമായി ചിന്തയില് ഉളവായപ്പോള്” അല്ലെങ്കില്“പാപം ആരംഭമായ തുടക്കത്തില്തന്നെ” അല്ലെങ്കില് “ഒരു പാപം ആരംഭിക്കുന്ന ആദ്യം തന്നെ” എന്നിങ്ങനെ ഉപയോഗിക്കാം. (കാണുക: [സൃഷ്ടിക്കുക](other.html#creation), [ഗര്ഭപാത്രം](other.html#womb)) ### ദൈവവചന സൂചികകള്: * [ഉല്പ്പത്തി 21:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/21/01.md) * [ഹോശേയ 02:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/hos/02/04.md) * [ഇയ്യോബ് 15:34-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/15/34.md) * [ലൂക്കോസ് 01:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/24.md) * [ലൂക്കോസ് 02:21](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/21.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2029, H2030, H2032, H2232, H2254, H2803, H3179, G1080, G1722, G2602, G2845, G4815
## ഗര്ഭപാത്രം, ഗര്ഭാശയങ്ങള് ### നിര്വചനം: “ഗര്ഭപാത്രം” എന്ന പദം മാതാവിന്റെ ഉദരത്തിനകത്തു ഒരു ശിശു വളരുന്ന ഇടത്തെ സൂചിപ്പിക്കുന്നു. * ഇത് ഭവ്യവും ഏറ്റവും കുറച്ചു നേരിട്ട് സൂചിപ്പിക്കുന്നതുമായ രീതിയില്ചില സമയങ്ങളില്ഉപയോഗിക്കുന്ന ഒരു പഴയ പദപ്രയോഗം ആകുന്നു. (കാണുക: [ഭവ്യോക്തി](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-euphemism/01.md)) * ഗര്ഭപാത്രം എന്നതിന് കൂടുതല്ആധുനിക നിലയില്ഉള്ള പദം “ഗര്ഭാശയം” എന്നാകുന്നു. * ചില ഭാഷകളില്“വയറു” എന്ന പദം ഒരു സ്ത്രീയുടെ ഗര്ഭപാത്രം അല്ലെങ്കില്ഗര്ഭാശയം എന്നതിനെ സൂചിപ്പിക്കുന്നു. * ഇതിനു നിര്ദിഷ്ട ഭാഷയില്വളരെ സുപരിചിതമായ, സ്വാഭാവികമായ, സ്വീകാര്യമായ ഒരു വാക്കു ഉപയോഗിക്കാവുന്നതാണ്. ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 25:23](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/25/23.md) * [ഉല്പ്പത്തി 25:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/25/24.md) * [ഉല്പ്പത്തി 38:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/38/27.md) * [ഉല്പ്പത്തി 49-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/25.md) * [ലൂക്കോസ് 02:21](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/21.md) * [ലൂക്കോസ് 11:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/11/27.md) * [ലൂക്കോസ് 23:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/23/29.md) * [മത്തായി 19:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/19/10.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H990, H4578, H7356, H7358, G1064, G2836, G3388
## ഗോതമ്പ് ### നിര്വചനം: ജനങ്ങള് ഭക്ഷണത്തിനായി വളര്ത്തുന്ന ഒരു ധാന്യ വകയാണ് ഗോതമ്പ്. ദൈവവചനം “ധാന്യം” അല്ലെങ്കില്“വിത്തുകള്” എന്ന് സൂചിപ്പിക്കുമ്പോള്, ഇത് സാധാരണയായി ഗോതമ്പ് ധാന്യത്തെ അല്ലെങ്ക്ല്വിത്തുകളെ ആണ് സൂചിപ്പിക്കുന്നത്. * ഗോതമ്പ് വിത്തുകള്അല്ലെങ്കില്ധാന്യങ്ങള്ഗോതമ്പ് ചെടിയുടെ ഉയര്ന്ന അഗ്രത്തില്വളരുന്നു. * ഗോതമ്പ് കൊയ്തു കഴിഞ്ഞതിനു ശേഷം, ചെടിയുടെ തണ്ടില്നിന്നും മെതിക്കല്മൂലം ധാന്യത്തെ വേര്പെടുത്തി എടുക്കുന്നു. ഗോതമ്പ് ചെടിയുടെ തണ്ടിനെ “വൈക്കോല്” എന്നും വിളിക്കുന്നു മാത്രമല്ല അവ മൃഗങ്ങള്കിടന്നു ഉറങ്ങേണ്ടതിനായി അത് നിലത്തു വിരിച്ചു ഇടുകയും ചെയ്യുന്നു. * മെതിക്കലിനു ശേഷം, ധാന്യമണിയെ പൊതിഞ്ഞുള്ള പതിര് ധാന്യത്തില്നിന്നും പാറ്റി വേര്തിരിച്ചു മാറ്റിക്കളയുന്നു. * ജനം ഗോതമ്പ് ധാന്യത്തെ പൊടിയായി അരച്ച്, അപ്പം ഉണ്ടാക്കുവാനായി ഉപയോഗിക്കുന്നു. (കാണുക: [യവം](other.html#barley), [പതിര്](other.html#chaff), [ധാന്യം](other.html#grain), [വിത്ത്](other.html#seed), [മെതിക്കുക](other.html#thresh), [പാറ്റുക](other.html#winnow)) ### ദൈവ വചന സൂചികകള്: * [അപ്പോ.27:36-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/27/36.md) * [പുറപ്പാട് 34:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/34/21.md) * [യോഹന്നാന്12:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/12/23.md) * [ലൂക്കോസ് 03:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/03/17.md) * [മത്തായി 03:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/10.md) * [മത്തായി 13:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/24.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1250, H2406, G4621
## ഗോത്രം, ഗോത്രങ്ങള് ### നിര്വചനം: “ഗോത്രം” എന്ന പദം സൂചിപ്പിക്കുന്നത് ഒരു പൊതുവായ പൂര്വികനില്നിന്ന് ഉളവായതും കുടുംബാംഗങ്ങളുടെ വിപുലമാക്കപ്പെട്ട ഒരു വിഭാഗമായി കാണപ്പെടുന്നതുമായ സംഘം എന്നാണ്. * പഴയനിയമത്തില്, ഇസ്രയേല്യര്അവരുടെ ഗോത്രപ്രകാരം, അല്ലെങ്കില്കുടുംബ സംഘങ്ങള്പ്രകാരം എണ്ണപ്പെട്ടിരുന്നു. * ഗോത്രങ്ങള്സാധാരണയായി അവരുടെ ഏറ്റവും അറിയപ്പെടുന്ന പൂര്വികന്റെ പേരില്അറിയപ്പെട്ടു വന്നു. * വ്യക്തികളായ ആളുകള്ചില സമയങ്ങളില്അവരുടെ ഗോത്രങ്ങളുടെ പേരില്അറിയപ്പെട്ടിരുന്നു. ഉദാഹരണമായി മോശെയുടെ അമ്മായപ്പനായിരുന്ന യിത്രോ ചില സന്ദര്ഭങ്ങളില്തന്റെ ഗോത്രനാമമായ രേഹുവേല്എന്ന പേരിനാല്വിളിക്കപ്പെട്ടിരുന്നു. * ഗോത്രം എന്നത് “കുടുംബ സംഘം” അല്ലെങ്കില്വിപുലീകരിക്കപ്പെട്ട കുടുംബം” അല്ലെങ്കില്“ബന്ധുക്കള്” എന്നു പരിഭാഷപ്പെടുത്താം. (കാണുക: [കുടുംബം](other.html#family), [യിത്രോ](names.html#jethro), [ഗോത്രം](other.html#tribe)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്06:33:35](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/06/33.md) * [ഉല്പ്പത്തി 10:2-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/10/02.md) * [ഉല്പ്പത്തി 36:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/36/15.md) * [ഉല്പ്പത്തി 36:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/36/29.md) * [ഉല്പ്പത്തി 36:40-43](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/36/40.md) * [യോശുവ 15:20](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/15/20.md) * [സംഖ്യാപുസ്തകം 03:38-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/03/38.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1, H441, H1004, H4940
## ഗോത്രം, ഗോത്രങ്ങള്, ഗോത്രവര്ഗ്ഗക്കാരന്, ഗോത്രവര്ഗ്ഗക്കാര് ### നിര്വചനം: ഒരു പൊതു പൂര്വികനില്നിന്നും പിന്തുടര്ച്ചയായി വന്ന ഒരു ജനവിഭാഗത്തെ ഒരു ഗോത്രം സൂചിപ്പിക്കുന്നു. ഒരേ ഗോത്രത്തില്നിന്നുള്ള ജനം സാധാരണയായി ഒരേ പൊതു ഭാഷയും സംസ്കാരവും പങ്കു വെക്കുന്നു. * പഴയ നിയമത്തില്, ഇസ്രയേല്ജനത്തെ ദൈവം പന്ത്രണ്ടു ഗോത്രങ്ങളായി വിഭാഗിച്ചു. ഓരോ ഗോത്രവും യാക്കോബിന്റെ ഒരു പുത്രന്അല്ലെങ്കില്പൌത്രനില്നിന്നും പിന്തുടര്ച്ചയായി വന്നു. * ഒരു ഗോത്രം എന്നത് ഒരു രാജ്യത്തെക്കാള്ചെറുതാണ്, എന്നാല്ഒരു കുലത്തേക്കാള്വലുതാണ്. (കാണുക: [കുളം](other.html#clan), [ദേശം](other.html#nation), [ജന വിഭാഗം](other.html#peoplegroup), [ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്](other.html#12tribesofisrael)) ### ദൈവ വചന സൂചികകള്: * [1 ശമുവേല്10:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/10/17.md) * [2 രാജാക്കന്മാര്17:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/17/16.md) * [ഉല്പ്പത്തി 25:13-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/25/13.md) * [ഉല്പ്പത്തി 49:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/16.md) * [ലൂക്കോസ് 02:36-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/36.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H523, H4294, H7625, H7626, G1429, G5443
## ഗോത്രപിതാവ്, ഗോത്രപിതാക്കന്മാര് ### നിര്വചനം: “ഗോത്ര പിതാവ്” എന്ന പദം ദൈവ വചനത്തില് സൂചിപ്പിക്കുന്നത് പ്രത്യേകാല് അബ്രഹാം, യിസഹാക്ക്, അല്ലെങ്കില് യാക്കോബ് ആദിയായ യഹൂദ ജനത്തിന്റെ സ്ഥാപക പൂര്വികന്മാരായ ആരെയെങ്കിലും ആണ്. * ഇത് ഇസ്രയേലിന്റെ 12 ഗോത്രങ്ങളുടെ 12 ഗോത്രപിതാക്കന്മാരായ യാക്കോബിന്റെ പന്ത്രണ്ടു മക്കളെയും സൂചിപ്പിക്കുന്നത് ആണ്. * ”ഗോത്രപിതാവ്” എന്ന പദത്തിനു “പൂര്വ പിതാവ്” എന്ന് സമാനമായ അര്ത്ഥവും ഉണ്ട്, എന്നാല്കൂടുതല് സ്പഷ്ടമായി ഒരു ജനവിഭാഗത്തിന്റെ പൂര്വിക നേതാക്കന്മാരില് എറ്റവും നന്നായി അറിയപ്പെടുന്ന പുരുഷ പൂര്വികനെ സൂചിപ്പിക്കുന്നു. (കാണുക: [പൂര്വികന്, പിതാവ്, പൂര്വ പിതാവ്](other.html#father)) ### ദൈവ വചന സൂചികകള്: * [അപ്പോ.02:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/02/29.md) * [അപ്പോ.07:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/06.md) * [അപ്പോ.07:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/09.md) * [എസ്രാ 03:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezr/03/12.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1, H7218, G3966
## ചവിട്ടി മെതിക്കുക, ചവിട്ടി മെതിക്കുന്നു, ചവിട്ടി ത്താഴ്ത്തി, ചവിട്ടി മെതിക്കുന്നു ### നിര്വചനം: “ചവിട്ടി മെതിക്കുക” എന്നതിന്റെ അര്ത്ഥം എന്തിന്റെ എങ്കിലും മുകളില്കയറി നില്ക്കുകയും പാദങ്ങള്കൊണ്ട് ഞെരിച്ചു കളയുകയും ചെയ്യുക എന്നതാണ്. ഈ പദം ഉപമാന രൂപത്തിലും ദൈവവചനത്തില്“നശിപ്പിക്കുക” അല്ലെങ്കില്“പരാജയപ്പെടുത്തുക” അല്ലെങ്കില്“ഇടിച്ചു താഴ്ത്തുക” എന്ന അര്ത്ഥത്തില്ഉപയോഗിച്ചിട്ടുണ്ട്. * ”ചവിട്ടി മെതിക്കുക” എന്നതിന് ഉദാഹരണമായി ഒരു വയലില്ആളുകള്ശക്തമായി ചവിട്ടിക്കൊണ്ട്ഓടുന്നതിനെ സൂചിപ്പിക്കാം..... * പുരാതന കാലഘട്ടങ്ങളില്, മുന്തിരിങ്ങയില്നിന്ന് വീഞ്ഞ് ഉല്പ്പാദിപ്പിക്കുവാന്അവയെ ചവിട്ടി മെതിച്ചു ചാറു വേര്തിരിക്കുക ഉണ്ടായിരുന്നു. * ചില സന്ദര്ഭങ്ങളില്“ചവിട്ടി മെതിക്കുക” എന്ന പദം മെതിക്കളത്തില്മണ്ണ് ചവിട്ടി കുഴയ്ക്കുന്നതിനോട് താരതമ്യം ചെയ്തു “അപമാനപ്പെടുത്തിക്കൊണ്ട് ശിക്ഷിക്കുക” എന്ന് അര്ത്ഥം നല്കുന്നുണ്ട്. * “ചവിട്ടി മെതിക്കുക” എന്നത് ഉപമാനമായി യഹോവ തന്റെ ജനമായ ഇസ്രയേലിനെ അവരുടെ അഹങ്കാരവും മത്സരവും നിമിത്തം എപ്രകാരമാണ് ശിക്ഷിക്കുന്നത് എന്ന് പ്രദര്ശിപ്പിക്കുവാനായി ഉപയോഗിക്കുന്നുണ്ട്. * ”ചവിട്ടി മെതിക്കുക” എന്നത് പരിഭാഷ ചെയ്യുവാനായി ഉള്ള ഇതര മാര്ഗ്ഗങ്ങളില്“പാദങ്ങളാല്ഞെരിച്ചു കളയുക” അല്ലെങ്കില്“പാദങ്ങള്കൊണ്ട് തകര്ത്ത് കളയുക” അല്ലെങ്കില്“ശക്തമായി ചവിട്ടി തകര്ക്കുക” അല്ലെങ്കില്“തറയില്തവിടു പൊടിയാക്കുക” എന്നിങ്ങനെ ഉള്പ്പെടുത്താം. * സാഹചര്യം അനുസരിച്ച്, ഈ പദം പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [മുന്തിരിങ്ങ](other.html#grape), [അപമാനിക്കുക](other.html#humiliate), [ശിക്ഷിക്കുക](other.html#punish), [മത്സരിക്കുക](other.html#rebel), [മെതിക്കുക](other.html#thresh), [വീഞ്ഞ്](other.html#wine)) ### ദൈവ വചന സൂചികകള്: * [എബ്രായര്10:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/10/28.md) * [സങ്കീര്ത്തനങ്ങള്007:5](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/007/005.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H947, H1758, H1869, H4001, H4823, H7429, H7512, G2662, G3961
## ചാണകം, വളം ### നിര്വചനം: “ചാണകം” എന്ന പദം മനുഷ്യന്റെയൊ മൃഗത്തിന്റെയൊ ഖര മാലിന്യം, അമേധ്യം എന്നോ വിസ്സര്ജ്ജ്യം എന്നോ വിളിക്കുന്നതിനെ സൂചിപ്പിക്കുന്നു. മണ്ണിനെ ഫലഭൂയിഷടമാക്കുന്ന വളമായി ഉപയോഗിക്കുമ്പോള്, ഇതിനെ “വളം” എന്നു പറയുന്നു. * ഈ പദങ്ങള് ഉപമാന രൂപത്തില് മൂല്യമില്ലാത്ത അല്ലെങ്കില് പ്രാധാന്യമില്ലാത്ത ഏതിനെയെങ്കിലും സൂചിപ്പിക്കുവാന് ഉപയോഗി ക്കുന്നു. * മൃഗങ്ങളുടെ ഉണങ്ങിയ ചാണകം ഇന്ധനമായി ഉപയോഗിക്കാറുണ്ട്. * “ഭൂമിയുടെ മുഖത്തുള്ള ചാണകം പോലെ” എന്ന പ്രയോഗം “മൂല്യമില്ലാത്ത ചാണകം ഭൂപരപ്പില് ചിതറിക്കിടക്കുന്നതു പോലെ” എന്നു പരിഭാഷപ്പെടുത്താം. * യെരുശലേമിന്റെ തെക്കേ മതിലില് ഉള്ള “ചാണക വാതില്” എന്നത് മിക്കവാറും പാഴ്വസ്തുക്കളും ചവറുകളും പട്ടണത്തിനു പുറത്തേക്ക് കൊണ്ടു പോകുവാനുള്ള വാതില് ആയിരിക്കും. (കാണുക: [വാതില്](other.html#gate)) ### ദൈവവചന സൂചികകള് * [1 രാജാക്കന്മാര്:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/14/09.md) * [2 രാജാക്കന്മാര്:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/06/24.md) * [യെശ്ശയ്യാവ് 25:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/25/09.md) * [യിരെമ്യാവ് 08:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/08/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H830, H1119, H1557, H1561, H1686, H1828, H6569, H6675, G906, G4657
## ചാരം, ചിതാഭസ്മം, ധൂളി ### വസ്തുതകള്: “ചാരം’, “ചിതാഭസ്മം”” എന്നീ പദങ്ങള്മരം കത്തിയെരിഞ്ഞതിനു ശേഷം അവശേഷിക്കുന്ന ചാരനിറത്തിലുള്ള ഭസ്മത്തിനെ കുറിക്കുന്നു. ചില സന്ദര്ഭങ്ങളില്വിലയില്ലാത്തതോ ഉപയോഗശൂന്യമായതോ ആയ ചിലതിനെ സൂചിപ്പിക്കുവാനായി ഉപമാനാര്ത്ഥം ഉപയോഗിക്കുന്നു. * ദൈവവചനത്തില്ചില സന്ദര്ഭങ്ങളില്“ധൂളി”’ എന്ന പദം ചിതാഭസ്മത്തേ ക്കുറിച്ച് പറയുമ്പോള്ഉപയോഗിക്കുന്നു. ഉണങ്ങിയ നിലത്തെ നേര്ത്ത പൊടിമണ്ണിനെയും ഇപ്രകാരം സൂചിപ്പിക്കാം. * ഒരു “ചാമ്പല്കൂമ്പാരം” എന്നത് ധൂളിയുടെ ഒരു കൂമ്പാരം ആണ്. * പുരാതനകാലങ്ങളില്,ചാരത്തില്ഇരിക്കുകയെന്നത് ടു:ഖമാചരിക്കുന്നതിന്റെയൊ മനോവേദനയുടെയോ അടയാളമാണ്. * മനോവേദന അനുഭവിക്കുമ്പോള്, പരുപരുത്ത കട്ടിയുള്ള രട്ടുവസ്ത്രം ധരിച്ച് ചാരത്തിലിരിക്കുകയോ ശിരസ്സില്ചാരം വിതറുകയോ ചെയ്യുന്നത് ഒരു സമ്പ്രദായം ആയിരുന്നു. * ശിരസ്സില്ചാരം വിതറുന്നത് താഴ്മയുടെ അല്ലെങ്കില്നാണക്കേടിന്റെ ഒരു അടയാളമായിരുന്നു * യാതൊരു മൂല്യവുമില്ലാത്ത ഒന്നിനുവേണ്ടി കഠിനപരിശ്രമം നടത്തുന്നതിനെ, “ചാരം ഭക്ഷിക്കുന്നതുപോലെ” എന്നു പറയാറുണ്ട്. * “ചിതാഭസ്മം” എന്ന വാക്ക് പദ്ധതി ഭാഷയില്ഉപയോഗിക്കുന്നത് മരം കത്തിയമര്ന്നതിനുശേഷം അവശേഷിക്കുന്ന ശേഷിപ്പിനെ സൂചിപ്പിക്കുന്നതാണ്. “ചാര വൃക്ഷം” എന്ന പദം പൂര്ണമായും വ്യത്യസ്തമായ ഒന്നാണെന്നത് ശ്രദ്ധിക്കുക. (കാണുക: [അഗ്നി](other.html#fire), [രട്ട്](other.html#sackcloth)) ### ദൈവവചന സൂചികകള്: * [1രാജാക്കന്മാര് 20:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/20/09.md) * [യിരെമ്യാവ് 06:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/06/25.md) * [സങ്കീര്ത്തനങ്ങള്102:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/102/009.md) * [സങ്കീര്ത്തനങ്ങള് 113:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/113/007.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H80, H665, H666, H766, H1854, H6083, H6368, H7834, G2868, G4700, G5077, G5522
## ചിതറിക്കുക, ചിതറപ്പെട്ടവര് ### നിര്വചനം: “ചിതറിക്കുക, “ചിതറല്” എന്നീ പദങ്ങള് ജനങ്ങളെയോ വസ്തുക്കളെയോ പല ദിശകളിലേക്ക് ചിന്നിച്ചിതറിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. * പഴയനിയമത്തില്, ദൈവം ജനത്തെ “ചിതറിപ്പിക്കുന്നതിനെ” കുറിച്ച് സംസാരിക്കുമ്പോള്, ഒരരോരുത്തരും പരസ്പരം അകന്നു വിവിധ സ്ഥലങ്ങളിലേക്ക് പിരിഞ്ഞു പോയി ജീവിക്കുവാന് ഇടയാക്കി. അവരുടെ പാപം നിമിത്തം അവരെ ശിക്ഷിക്കുവാനായി താന് ഇതു ചെയ്തു. ഒരുവേള അവര് ചിതറിപ്പോയത് അവര് മാനസ്സാന്തരപ്പെടുവാനും വീണ്ടും ദൈവത്തെ ആരാധിക്കുവാനും സഹായിച്ചേക്കാം. * “ചിതറല്” എന്ന പദം പുതിയ നിയമത്തില് പീഡനത്തില് നിന്നും രക്ഷപ്പെടെണ്ടതിനു ക്രിസ്ത്യാനികള് തങ്ങളുടെ ഭവനങ്ങള് ഉപേക്ഷിച്ചു വിവിധ സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുവാന് ഇടയായതിനെ സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു. * “ചിതറപ്പെട്ടവര്”” എന്ന പദം “വിവിധ സ്ഥലങ്ങളില് ഉള്ള വിശ്വാസികള്” അല്ലെങ്കില് “വിവിധ രാജ്യങ്ങളില് വസിക്കുവാനായി കടന്നു പോയവര്” എന്നു പരിഭാഷപ്പെടുത്താം. * “ചിതറികുക” എന്ന പദം “വിവിധ സ്ഥലങ്ങളിലേക്ക് പറഞ്ഞു വിടുക” അല്ലെങ്കില് “വിദേശത്തേക്ക് ചിതറിക്കുക” അല്ലെങ്കില് വിവിധ രാജ്യങ്ങളില് ജീവിക്കുവാനായി നീക്കം ചെയ്തു വിടുക” എന്നിങ്ങനെയും പരിഭാഷപ്പെടുത്താം. (കാണുക:[വിശ്വസിക്കുക](kt.html#believe), [പീഡിപ്പിക്കുക](other.html#persecute)) ### ദൈവവചന സൂചികകള്: * [1 പത്രോസ് 01:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/01/01.md) * [യെഹസ്കേല്:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/12/14.md) * [യെഹസ്കേല്:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/30/22.md) * [സങ്കീര്ത്തനങ്ങള്018:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/018/013.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2219, H4127, H5310, H6327, H6340, H6504, H8600, G1287, G1290, G4650
## ചീട്ടുകള്‍, നറുക്ക് ചീട്ടുകള്‍ ### നിര്‍വചനം: “ചീട്ട്” എന്ന് പറയുന്നത് അടയാളം ചെയ്തിട്ടുള്ള ഒരു വസ്തു അതുപോലെ തന്നെ അടയാളപ്പെടുത്തിയിട്ടുള്ള വസ്തുക്കളുടെ ഇടയില്‍നിന്നു തിരഞ്ഞെടുത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതി ആകുന്നു. “ചീട്ട് ഇടുക” എന്നത് അടയാളപ്പെടുത്തിയിട്ടുള്ള ഒരു വസ്തു നിലത്തോ അല്ലെങ്കില്‍ ഏതെങ്കിലും പ്രതലത്തിലോ കുലുക്കി ഇടുന്നതിനെ സൂചിപ്പിക്കുന്നു. * സാധാരണയായി ചീട്ട് എന്ന് പറയുന്നത് വളരെ ചെറിയ അടയാളം ഇട്ടിട്ടുള്ള കല്ല് അല്ലെങ്കില്‍ പൊട്ടിയ ഒട്ടു കഷണം ഏതെങ്കിലും ആയിരിക്കും. * ചില സംസ്കാരങ്ങളില്‍ ഒരു പറ്റം അടുക്കിയ പുല്ലുകളില്‍ നിന്ന് “നറുക്കെടുപ്പ്” അല്ലെങ്കില്‍“ ചീട്ടു വലിച്ചെടുക്കല്‍” രീതി ഉപയോഗിക്കുക പതിവുണ്ട് ആരെങ്കിലും ഒരാള്‍ വയ്ക്കോല്‍ പിടിച്ചു കൊണ്ട് നില്‍ക്കും അത് എന്തു മാത്രം നീളം ഉള്ളതാണെന്ന് ആര്‍ക്കും കാണുവാന്‍ കഴിയുന്നതും അല്ല. ഓരോരുത്തരും ഓരോ വയ്ക്കോല്‍ വലിച്ചെടുക്കും അതില്‍ ആര്‍ ഏറ്റവും നീളം കൂടിയത് (അല്ലെങ്കില്‍ ഏറ്റവും ചെറുത്) എടുക്കുന്നുവോ അ വ്യക്തി തിരഞ്ഞെടുക്കപ്പെട്ടവന്‍ ആകും. * ഇസ്രയേല്‍ ജനം ചീട്ട് നറുക്കിട്ട് എടുത്തു ദൈവം അവരോടു ചെയ്യുവാന്‍ പറയുന്നത് എന്ത് ആണെന്ന് കണ്ടു പിടിക്കുന്ന ഒരു സമ്പ്രദായം ഉപയോഗിച്ചു വന്നിരുന്നു. * സെഖര്യാവിന്‍റെയും എലിസബെത്തിന്‍റെയും കാലത്തില്‍ എന്ന പോലെ, പ്രത്യേക കാലഘട്ടങ്ങളില്‍ ദേവാലയ ശുശ്രൂഷകള്‍ നിറവേറ്റുവാന്‍ഏതു പുരോഹിതന്‍ വേണമെന്ന് പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുക പതിവായിരുന്നു. * യേശുവിനെ ക്രൂശിച്ച പടയാളികള്‍ യേശുവിന്‍റെ അങ്കി ആര്‍ക്കു ലഭിക്കണം എന്ന് തീരുമാനിക്കുവാന്‍ ചീട്ടിട്ടു. * ”ചീട്ടിടുക” എന്ന പദം “ചീട്ടു കുലുക്കുക” അല്ലെങ്കില്‍“ചീട്ടു നറുക്കെടുക്കുക” അല്ലെങ്കില്‍ “ചീട്ടു ഉരുട്ടുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. “പുറത്താക്കുക” എന്നതിന്‍റെ പരിഭാഷ ചീട്ടുകളെ വളരെ ദൂരത്തേക്കു വലിച്ചെറിയപ്പെടുന്നു എന്നതു പോലെയുള്ള ധ്വനി ഉണ്ടാകാത്ത വണ്ണം ഉറപ്പു വരുത്തുക. * സാഹചര്യം അനുസരിച്ച്, “ചീട്ട്” എന്ന പദം “അടയാളപ്പെടുത്തിയ കല്ല്” അല്ലെങ്കില്‍“ഓട്ടു നുറുക്ക്” അല്ലെങ്കില്‍വയ്ക്കോല്‍കഷണം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”ചീട്ടു മൂലം” ഒരു തീരുമാനം ഉണ്ടാക്കിയെങ്കില്‍അതിനെ “നറുക്കെടുപ്പ് മൂലം (അല്ലെങ്കില്‍ചീട്ട് എറിയുക) മൂലം” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [എലിസബത്ത്](names.html#elizabeth), [പുരോഹിതന്‍](kt.html#priest), [സെഖര്യാവ്](names.html#zechariahot), [സെഖര്യാവ്](names.html#zechariahnt)) ### ദൈവ വചന സൂചികകള്‍: * [യോനാ 01:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/jon/01/06.md) * [ലൂക്കോസ് 01:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/08.md) * [ലൂക്കോസ് 23:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/23/33.md) * [മര്ക്കോസ് 15:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/15/22.md) * [മത്തായി 27:35-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/35.md) * [സങ്കീര്ത്തനങ്ങള് 022:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/022/018.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1486, H2256, H5307, G2624, G2819, G2975, G3091
## ചുംബനം, ചുംബനങ്ങള്‍, ചുംബിച്ചു, ചുംബനം ചെയ്യല്‍ ### നിര്‍വചനം: ഒരു ചുംബനം എന്നത് ഒരു വ്യക്തി തന്‍റെ ചുണ്ടുകള്‍ വേറൊരു വ്യക്തിയുടെ ചുണ്ടുകളിലോ അല്ലെങ്കില്‍ മുഖത്തിലോ പതിപ്പിക്കുന്നത് ആകുന്നു. ഈ പദം ഉപമാനമായും ഉപയോഗിക്കാം. * ചില സംസ്കാരങ്ങളില്‍ കവിളില്‍ പരസ്പരം ചുംബിക്കുന്നത് ആശംസകള്‍ അറിയിക്കുന്നതിന്‍റെയോ യാത്രാമംഗളം നേരുന്നതിന്‍റെയോ അടയാളം ആകുന്നു. * ഒരു ചുംബനത്തിനു രണ്ട് വ്യക്തികള്‍ക്ക് ഇടയില്‍, ഒരു ഭര്‍ത്താവിനും ഭാര്യക്കും ഇടയില്‍ ഉള്ള ആഴമായ സ്നേഹത്തിന്‍റെ സന്ദേശം പകരുന്നത് ആകാം. * ”ഒരുവന് യാത്രാ മംഗള ചുംബനം നല്‍കുക” എന്ന പദപ്രയോഗം ഒരു ചുംബനത്താല്‍ യാത്ര പറയുക എന്ന് അര്ത്ഥം നല്‍കുന്നു. * ചില സന്ദര്‍ഭങ്ങളില്‍ “ചുംബനം” എന്ന വാക്കു “യാത്രാമൊഴി പറയുക” എന്ന അര്‍ത്ഥം നല്‍കുന്നതിനു ഉപയോഗിക്കുന്നു. * ഏലിശ എലിയാവിനോട്, “ആദ്യം ഞാന്‍എന്‍റെ അപ്പനെയും അമ്മയെയും ചുംബിക്കുവാന്‍അനുവാദം തരിക” എന്ന് പറയുമ്പോള്‍താന്‍ തന്‍റെ മാതാപിതാക്കന്മാരോട് അവരെ വിട്ടു പിരിഞ്ഞു എലിയാവിനെ അനുഗമിക്കേണ്ടതിനു മുന്‍പായി അവരോടു യാത്രാമൊഴി പറയണം എന്ന് പറയുക ആയിരുന്നു. ### ദൈവ വചന സൂചികകള്; * [1 തെസ്സലോനിക്യര്‍:25-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/05/25.md) * [ഉല്പ്പത്തി 27:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/27/26.md) * [ഉല്പ്പത്തി 29:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/29/11.md) * [ഉല്പ്പത്തി 31:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/31/26.md) * [ഉല്പ്പത്തി 45:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/45/14.md) * [ഉല്പ്പത്തി 48:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/48/08.md) * [ലൂക്കോസ് 22:47-48](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/22/47.md) * [മര്ക്കോസ് 14:43-46](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/14/43.md) * [മത്തായി 26:47-48](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/47.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5390, H5401, G2705, G5368, G5370
## ചുമതല ഏല്ക്കുക, ചുമതല എല്ക്കുന്നു, ഭരമേല്പ്പിക്കുന്ന, ചുമതല ഏല്ക്കുന്ന, ചുമതല ### നിര്വചനം: “ചുമതല” എന്നതും “ചുമതല ഏല്ക്കുക” എന്നതും എന്തെങ്കിലും ചെയ്യാമെന്ന് ഒരു തീരുമാനമോ വാഗ്ദത്തമോ ചെയ്യുക എന്നതാണ്. * എന്തെങ്കിലും ചെയ്തുകൊള്ളാമെന്നു വാഗ്ദത്തം ചെയ്യുന്ന വ്യക്തിയും “അത് ചെയ്യുവാന്“ചുമതലപ്പെട്ടവന്” ആണ്. * ഒരാളെ പ്രത്യേക ദൌത്യം “ചുമതലപ്പെടുത്തുക” എന്നത് ആ വ്യക്തിക്ക് ആ ദൌത്യം ചെയ്യുവാന്ഏല്പ്പിക്കുക എന്നതാണ്. * ഉദാഹരണമായി, 2 കൊരിന്ത്യരില്പൌലോസ് പറയുന്നത് ജനത്തെ ദൈവവുമായി നിരപ്പു പ്രാപിക്കുവാന്സഹായിക്കുന്ന ശുശ്രൂഷ ദൈവം ഞങ്ങളെ “ഭരമേല്പ്പിച്ചു” (“നല്കപ്പെട്ടു”) എന്നാണ്. “ചുമതല” എന്നതും ചുമതല ഏല്ക്കുക” എന്നതും ‘’ഒരു പാപം ചെയ്യുക”, അല്ലെങ്കില്“വ്യഭിചാരം ചെയ്യുക” അല്ലെങ്കില്കൊലപാതകം നടത്തുക” പോലുള്ള തെറ്റായ പ്രവര്ത്തികള്ചെയ്യുന്നതിനെയും സൂചിപ്പിക്കുന്നു. * “അവനെ ദൌത്യം ഏല്പ്പിച്ചു” എന്ന ആശയം “അവനു ദൌത്യം നല്കി” എന്നോ “അവനു ദൌത്യം ഭരമേല്പ്പിച്ചു”എന്നോ “അവനു ദൌത്യം നിയോഗിച്ചു” എന്നോ പരിഭാഷപ്പെടുത്താവുന്നതാണ്. * ”ചുമതല” എന്ന പദം “നല്കപ്പെട്ട ദൌത്യം” അല്ലെങ്കില്ചെയ്തതായ വാഗ്ദത്തം” എന്നു പരിഭാഷപ്പെടുത്താം. (കാണുക: [വ്യഭിചാരം](kt.html#adultery), [വിശ്വസ്തത](kt.html#faithful), [വാഗ്ദത്തം](kt.html#promise), [പാപം](kt.html#sin)). ### ദൈവവചന സൂചികകള്: * [1 1 ദിനവൃത്താന്തങ്ങള്28:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/28/06.md) * [1 പത്രോസ് 02:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/02/21.md) * [യിരെമ്യാവ് 02:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/02/12.md) * [മത്തായി 13:40-43](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/40.md) * [സങ്കീര്ത്തനം 058:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/058/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H539, H817, H1361, H1497, H1500, H1540, H1556, H2181, H2388, H2398, H2399, H2403, H4560, H4603, H5003, H5753, H5766, H5771, H6213, H6466, H7683, H7760, H7847, G264, G2038, G2716, G3429, G3431, G3860, G3872, G3908, G4102, G4160, G4203
## ചുരുള്, ചുരുളുകള്: ### നിര്വചനം: പുരാതന കാലങ്ങളില്, ഒരു ചുരുള്എന്നത് പാപ്പിറസ് അല്ലെങ്കില്തുകല്ആദിയായവ കൊണ്ട് നീളം ഉള്ള പുസ്തകമായി നിര്മ്മിച്ചു, ചുരുട്ടി വെക്കുന്ന രീതിയില്ഉള്ളത് ആകുന്നു. * ഒരു ചുരുളില്എഴുതിയതിനു ശേഷമോ അല്ലെങ്കില്അതില്നിന്നും വായിച്ചതിനു ശേഷമോ, അതിന്റെ അഗ്രങ്ങളില്ഘടിപ്പിച്ചിരിക്കുന്ന തടി ഉപയോഗിച്ചു ചുരുട്ടുമായിരുന്നു. * നിയമപരമായ രേഖകള്ക്കും തിരുവചനത്തിനും ചുരുളുകള്ഉപയോഗിച്ചു വന്നിരുന്നു. * ചില സന്ദര്ഭങ്ങളില്ചുരുളുകള്മെഴുകിനാല്മുദ്ര ചെയ്തു ദൂതുവാഹികളുടെ വശം കൊടുത്തയയ്ക്കുക പതിവു ആയിരുന്നു. ചുരുള്കൈവശം ലഭിക്കുമ്പോള്മെഴുക് അതില്ഉള്ളതായി കണ്ടാല്, അതിന്റെ സ്വീകര്ത്താവ് ആരും തന്നെ ആ ചുരുള്തുറക്കുകയോ, വായിക്കുകയോ അതില്എന്തെങ്കിലും എഴുതുകയോ ചെയ്തിട്ടില്ല എന്ന് മുദ്ര ചെയ്തീരിക്കുന്നതിനാല്ഗ്രഹിക്കുന്നു. * ചുരുളുകളില്ഉള്പ്പെട്ടിരിക്കുന്ന എബ്രായ തിരുവചനങ്ങള്യഹൂദ പള്ളികളില്ഉറക്കെ വായിക്കുമായിരുന്നു. (കാണുക: [മുദ്ര](other.html#seal), [യഹൂദ പള്ളി](kt.html#synagogue), [ദൈവ വചനം](kt.html#wordofgod)). ### ദൈവ വചന സൂചികകള്: * [യിരെമ്യാവ് 29:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/29/01.md) * [ലൂക്കോസ് 04:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/04/16.md) * [സംഖ്യാപുസ്തകം 21:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/21/14.md) * [വെളിപ്പാട് 05:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/05/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4039, H4040, H5612, G974, G975
## ചുറ്റിക്കെട്ടുക, ചുറ്റിക്കെട്ടി ### നിര്വചനം: “ചുറ്റിക്കെട്ടുക” എന്ന പദം അര്ത്ഥമാക്കുന്നത് എന്തെങ്കിലും ഒന്നിനെ വേറൊന്നിന്റെ ചുറ്റും ച്ചുറ്റിക്കെട്ടുന്നതിനെ സൂചിപ്പിക്കുന്നു. ഇത് സാധാരണയായി ഇടുപ്പിനു ചുറ്റും ഒരു വസ്ത്രത്തെ അല്ലെങ്കില്അങ്കിയെ സ്വസ്ഥാനത്തു സൂക്ഷിക്കുവാനായി ഉപയോഗിക്കുന്ന അരക്കച്ച അല്ലെങ്കില്ഉറുമാല്എന്ന് സൂചിപ്പിക്കുന്നു. * സാധാരണ ദൈവ വചന പദസഞ്ചയത്തില്, “അര മുറുക്കുക” എന്നാല്അത് സൂചിപ്പിക്കുന്നത് ഒരു വസ്ത്രത്തിന്റെ അഗ്രം ഒരു അരക്കച്ചയോടു ബന്ധിച്ചു, ഒരു മനുഷ്യന്കൂടുതല്സ്വതന്ത്രമായി ചലിക്കുവാന്, പ്രത്യേകാല്പണി ചെയ്യുവാന്അനുവദിക്കുക എന്ന് സൂചിപ്പിക്കുന്നു. * ഈ പദസഞ്ചയം “പ്രവര്ത്തിക്കുവാനായി ഒരുങ്ങുക” അല്ലെങ്കില്“പ്രയാസം ഏറിയ ഒന്നിനായി ഒരുക്കപ്പെടുക” എന്നും അര്ത്ഥം നല്കുന്നു. * "അര മുറുക്കുക” എന്ന പദ പ്രയോഗം നിര്ദ്ധിഷ്ട ഭാഷയില്അതേ അര്ത്ഥം തന്നെ നല്കുന്ന വേറെ പദപ്രയോഗം ഉപയോഗിച്ചു പരിഭാഷ ചെയ്യാവുന്നത് ആണ്. അല്ലെങ്കില്“പ്രവര്ത്തിക്കായി നിങ്ങളെ തന്നെ ഒരുക്കുക” അല്ലെങ്കില്“നിങ്ങളെ തന്നെ ഒരുക്കുക” എന്നിങ്ങനെ ഉപമാന രൂപേണ പരിഭാഷ ചെയ്യുകയും ആകാം. * ചുറ്റിക്കെട്ടപ്പെട്ടു” എന്ന പദം “ചുറ്റപ്പെട്ടു” അല്ലെങ്കില്“പൊതിയപ്പെട്ടു” അല്ലെങ്കില്“മുറുക്കപ്പെട്ടു” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക:[അര ഭാഗം](other.html#loins)) ### ദൈവ വചന സൂചികകള്: * [1 പത്രോസ് 01:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/01/13.md) * [ഇയ്യോബ് 38:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/38/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H247, H640, H2290, H2296, H8151, G328, G1241, G2224, G4024
## ചെങ്കോല്, ചെങ്കോലുകള് ### നിര്വചനം: “ചെങ്കോല്” എന്ന പദം സൂചിപ്പിക്കുന്നത് രാജാവ് പോലെയുള്ള ഒരു ഭരണാധികാരി തന്റെ കൈവശം സൂക്ഷിച്ചിട്ടുള്ള ഒരു അലങ്കരിക്കപ്പെട്ടിട്ടുള്ള ഒരു വടി അല്ലെങ്കില് ഒരു കോല് എന്നാണ്. * ചെങ്കോലുകള് എന്ന് പറയുന്നത് വാസ്തവത്തില് കൊത്തുപണി ചെയ്തു അലങ്കരിച്ചിട്ടുള്ള ഒരു മരത്തിന്റെ ശാഖ ആകുന്നു. പില്ക്കാലത്ത് സ്വര്ണം പോലെയുള്ള വിലകൂടിയ ലോഹങ്ങളാലും ചെങ്കോലുകള് ഉണ്ടാക്കി വന്നിരുന്നു. * ചെങ്കോല് എന്നത് രാജത്വത്തത്തിന്റെയും അധികാരത്തിന്റെയും അടയാളമായും കൂടാതെ ഒരു രാജാവുമായി ബന്ധപ്പെട്ടുള്ള ബഹുമാനത്തിന്റെയും ആഭിജാത്യത്തിന്റെയും അടയാളമായും കാണപ്പെടുന്നു. * പഴയ നിയമത്തില്, ദൈവത്തിന്റെ പക്കല് ഒരു നീതിയുടെ ചെങ്കോല് ഉണ്ടെന്നു വിശേഷിപ്പിക്കുന്നു, എന്തുകൊണ്ടെന്നാല് ദൈവം തന്റെ ജനത്തിന്മേല് രാജാവായി ഭരണം നടത്തുന്നു. * ഒരു പഴയ നിയമ പ്രവചനം മശീഹയെ സൂചിപ്പിക്കുന്നത് ഇസ്രായേലില് നിന്നും ഉത്ഭവിച്ചു സകല ദേശങ്ങളെയും ഭരണം നടത്തുന്ന ഒരു ചെങ്കോല് ഉണ്ടാകും എന്നാണ്. * ഇതിനെ “ഭരണം നടത്തുന്ന ചെങ്കോല്” അല്ലെങ്കില് “രാജാവിന്റെ ചെങ്കോല്” എന്നും പരിഭാഷ ചെയ്യാം. (കാണുക: [അധികാരി](kt.html#authority), [ക്രിസ്തു](kt.html#christ), [രാജാവ്](other.html#king), [നീതിയായ](kt.html#righteous)) ### ദൈവ വചന സൂചികകള്: * [ആമോസ് 01:5](https://git.door43.org/Door43-Catalog/ml_tn/src/branch/master/amo/01/05.md) * [എസ്ഥേര്:9-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/est/04/09.md) * [ഉല്പ്പത്തി 49:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/10.md) * [എബ്രായര് 01:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/01/08.md) * [സംഖ്യാപുസ്തകം 21:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/21/17.md) * [സങ്കീര്ത്തനം 045:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/045/005.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2710, H4294, H7626, H8275, G4464
## ചെടി, ചെടികള്, ചെടി നട്ടു, ചെടി നടല്, ചെടി നട്ട, വീണ്ടും ചെടി നട്ട, പറിച്ചു നട്ട, വിതയ്ക്കുക, വിതയ്ക്കുന്നു, വിതയ്ച്ചു, വിതക്കപ്പെട്ട, വിതയ്ക്കുന്ന ### നിര്വചനം: ഒരു “ചെടി” എന്നത് പൊതുവെ നിലവുമായി ബന്ധപ്പെട്ടിട്ടുള്ളതും വളരുന്നതുമായ ഒന്നാകുന്നു. “വിതയ്ക്കുക” എന്നത് അര്ത്ഥം നല്കുന്നത് ചെടികള് വളരുവാന് വേണ്ടി നിലത്തു വിത്ത് വിതയ്ക്കുന്നത് ആകുന്നു. “വിതയ്ക്കുന്നവന്” എന്നാല് വിത്ത് വിതയ്ക്കുകയോ നടുകയോ ചെയ്യുന്നവന് ആകുന്നു. വിതയ്ക്കുകയോ നടുകയോ ചെയ്യുന്ന രീതികള്ക്ക് വ്യത്യാസം ഉണ്ടാകാം, എന്നാല്ഒരു രീതി ഒരു കൈ നിറയെ വിത്തുകള്എടുത്തുകൊണ്ടു അവയെ നിലത്തു വിതറുക എന്നുള്ളതാണ്. * വിത്ത് വിതയ്ക്കുന്നതിനുള്ള വേറൊരു രീതി മണ്ണില്ദ്വാരം ഉണ്ടാക്കി ഓരോ ദ്വാരത്തിലും വിത്ത് നിക്ഷേപിക്കുക എന്നുള്ളതാണ്. “വിതയ്ക്കുക” എന്ന പദം ഉപമാനമായി “ഒരു മനുഷ്യന്വിതയ്ക്കുന്നത് എന്താണോ അത് തന്നെ കൊയ്യും” എന്നുള്ളതില്എന്ന പോലെ ഉപയോഗിക്കാം. ഇതിന്റെ അര്ത്ഥം ഒരു മനുഷ്യന്ദോഷകരമായതു പ്രവര്ത്തിച്ചാല്, അതിനു തക്ക തിന്മയായത് ഫലിക്കും, ഒരു മനുഷ്യന്നന്മ ചെയ്താല്, അവനു അതിനു തക്ക നന്മയായത് ഫലിക്കും. ### പരിഭാഷ നിര്ദേശങ്ങള്: * “വിതയ്ക്കുക” എന്ന പദം “നടുക” എന്നും കൂടെ പരിഭാഷ ചെയ്യാവുന്നതാണ്. ഇത് പരിഭാഷ ചെയ്യുവാന്ഉപയോഗിക്കുന്ന വാക്ക് വിത്തുകള്നടുവാനും കൂടെ ഉള്പ്പെടുന്നത് ആണെന്ന് ഉറപ്പു വരുത്തുക. * ”വിതയ്ക്കുന്നവന്” എന്നതു പരിഭാഷ ചെയ്യുവാന്ഉള്ള ഇതര മാര്ഗ്ഗങ്ങളില്“ചെടി നടുന്നവന്” അല്ലെങ്കില്“കര്ഷകന്” അല്ലെങ്കില്“വിത്തുകള്നടുന്ന വ്യക്തി” ആദിയായവ ഉള്പ്പെടുത്താം. * ഇംഗ്ലിഷില്, “വിതയ്ക്കുക” എന്നത് വിത്തുകള്വിതയ്ക്കുന്നതിനു മാത്രമാണ് ഉപയോഗിക്കുന്നത്, എന്നാല്ഇംഗ്ലിഷ് പദമായ “പ്ലാന്റ്” എന്നത് വിത്തുകള്പാകുന്നതിനോടൊപ്പം തന്നെ വലിയവ, മരങ്ങള്പോലെ ഉള്ളവയെ നടുന്നതിനും ഉപയോഗിക്കുന്നു. ഇതര ഭാഷകളില്വ്യത്യസ്ത വാക്കുകള്എന്താണ് നടുന്നത് എന്നതിന് അനുസൃതമായി ഉപയോഗിക്കുമായിരിക്കാം. * “ഒരുവന്വിതയ്ക്കുന്നത് എന്താണോ അതിനു തക്കതായി കൊയ്യും” എന്ന പദപ്രയോഗം “ഒരു പ്രത്യേക തരം വിത്ത് പ്രത്യേക തരം ചെടിയെ മുളപ്പിക്കുന്നത് പോലെ, അതേ തരത്തില്ഒരു വ്യക്തിയുടെ നല്ല പ്രവര്ത്തികള്നല്ല ഫലവും, ഒരു വ്യക്തിയുടെ ദോഷപ്രവര്ത്തികള്ദോഷകരമായ ഫലവും പുറപ്പെടുവിക്കും” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [ദോഷം](kt.html#evil), [നന്മ](kt.html#good), [കൊയ്ത്ത്](other.html#reap)) ### ദൈവ വചന സൂചികകള്: * [ഗലാത്യര്06:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/06/06.md) * [ലൂക്കോസ് 08:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/04.md) * [മത്തായി 06:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/06/25.md) * [മത്തായി 13:3-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/03.md) * [മത്തായി 13:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/18.md) * [മത്തായി 25:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/25/24.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2221, H2232, H2233, H2236, H4218, H4302, H5193, H7971, H8362, G4687, G4703, G5300, G5452 , G6037
## ചെന്നായ, ചെന്നായകള്, കാട്ടു പട്ടികള് ### നിര്വചനം: ചെന്നായ എന്നത്, ക്രൂരമായ, മാംസഭുക്കായ കാടു പട്ടിക്കു സമാനമായ ഒരു മൃഗം ആകുന്നു. * ചെന്നായ എന്നത് സാധാരണയായി സംഘമായി ചേര്ന്ന് പാത്തും പതുങ്ങിയും രഹസ്യ സ്വഭാവത്തില്ഇരയെ പിന്തുടര്ന്ന് വേട്ടയാടുന്നവ ആകുന്നു. * ദൈവ വചനത്തില്, “ചെന്നായകള്” എന്ന പദം സാദൃശപരമായി ചെമ്മരിയാടുകളോട് സാമ്യപ്പെടുത്തിയിരിക്കുന്ന വിശ്വാസികളെ നശിപ്പീക്കുന്നതായ ദുരുപദേഷ്ടാക്കന്മാരെ അല്ലെങ്കില്കള്ള പ്രവാചകന്മാരെ സൂചിപ്പിക്കുന്നു. ദുരുപദേശങ്ങള്ആയ തെറ്റായ കാര്യങ്ങള്ജനത്തെ വിശ്വസിപ്പിക്കുന്നത് അവര്ക്ക് ദോഷം ഉളവാക്കുന്നവ ആയിരിക്കും. * ഈ താരതമ്യത ആടുകള്പൊതുവെ ബലഹീനവും സ്വയം തങ്ങളെ സംരക്ഷിക്കുവാനും കഴിവില്ലാത്തവ ആകയാല്പ്രത്യേകാല്അക്രമിക്കപ്പെടുവാനും ചെന്നായകളാല്ഭക്ഷിക്കപ്പെടുവാനും ഇരയാകുന്ന വസ്തുതയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള് * ഈ പദം “കാട്ടു പട്ടി” അല്ലെങ്കില്“കാട്ടു മൃഗം” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. * കാട്ടു പട്ടികള്ക്കുള്ള വേറെ പേരുകള്“കുറുനരി” അല്ലെങ്കില്“അമേരിക്കയില്കണ്ടു വരുന്ന ഒരുതരം കാട്ടുനായ” എന്നും പരിഭാഷ ചെയ്യാം. * ഉപമാനമായി ഇത് ജനങ്ങളെ സൂചിപ്പിക്കുമ്പോള്, “മൃഗങ്ങള്ആടുകളെ ആക്രമിക്കുന്നതുപോലെ ജനത്തെ ഉപദ്രവിക്കുന്ന ദുഷ്ടരായ ജനങ്ങളെ സൂചിപ്പിക്കുന്നു. (കാണുക: [തിന്മ](kt.html#evil), [കള്ള പ്രവാചകന്](other.html#falseprophet), [ചെമ്മരിയാട്](other.html#sheep), [പഠിപ്പിക്കുക](other.html#teach)) ### ദൈവ വചന സൂചികകള്: * [അപ്പോ.20:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/20/28.md) * [യെശ്ശയ്യാവ് 11:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/11/06.md) * [യോഹന്നാന്10:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/10/11.md) * [ലൂക്കോസ് 10:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/10/03.md) * [മത്തായി 07:15-17) * സെഫന്യാവ് 03:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2061, H3611, G3074
## ചെരുപ്പ്, പാദരക്ഷകള്‍ ### നിര്‍വചനം: ഒരു പാദരക്ഷ എന്നത് ലളിതമായ പരന്ന അടിഭാഗം ഉള്ളതും വള്ളികളാല്‍കാലിനു ചുറ്റും അല്ലെങ്കില്‍മുഴങ്കാലിനു ചുറ്റും ചുറ്റിക്കെട്ടുന്നത് ആകുന്നു. ചെരുപ്പുകള്‍പുരുഷന്മാരും സ്ത്രീകളും ഇരു കൂട്ടരും ധരിക്കുന്നു. * പാദരക്ഷ എന്നത് ചില സന്ദര്‍ഭങ്ങളില്‍നിയമപരമായ ഇടപാടുകള്‍ക്ക്, അതായത് വസ്തു വില്‍പ്പന പോലെയുള്ളത്: ഒരു വ്യക്തി പാദരക്ഷ എടുത്തു അടുത്ത വ്യക്തിക്ക് കൊടുക്കുന്നതിനെ സൂചിപ്പിക്കുന്നു. * ഒരു വ്യക്തിയുടെ ചെരുപ്പ് അല്ലെങ്കില്‍പാദരക്ഷകള്‍അഴിച്ചു മാറ്റുക എന്നുള്ളത് ഒരു വ്യക്തിയോട് ഉള്ളതായ, പ്രത്യേകാല്‍ദൈവ സന്നിധിയില്‍ഉള്ളതായ ബഹുമാനത്തിന്‍റെയും ഭക്ത്യാദരവിന്‍റെയും അടയാളം ആകുന്നു. * യോഹന്നാന്‍പറഞ്ഞത് താന്‍യേശുവിന്‍റെ പാദരക്ഷകള്‍അഴിക്കുവാന്‍ഉള്ള യോഗ്യത തനിക്കു ഇല്ല എന്നാണ്, അതായത് വളരെ താഴ്ചയുള്ള വേലക്കാരന്‍റെ അല്ലെങ്കില്‍അടിമയുടെ ഒരു ജോലി ആയിരുന്ന ദൌത്യമാണ് അത്. ### ദൈവ വചന സൂചികകള്: * [അപ്പോ. 07:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/33.md) * [ആവര്ത്തന പുസ്തകം 25:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/25/09.md) * [യോഹന്നാന്‍01:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/01/26.md) * [യോശുവ 05:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/05/14.md) * [മര്‍ക്കോസ് 06:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5274, H5275, H8288, G4547, G5266
## ചെറുത്തു നില്ക്കുന്നവന്, ചെറുത്തു നില്ക്കുന്നു, ചെറുത്തു നിന്ന, ചെറുത്തു നില്ക്കുന്ന, മത്സരം, മത്സരിയായ, മത്സര സ്വഭാവം ### നിര്വചനം: “ചെറുത്തു നില്ക്കുക എന്ന പദം അര്ത്ഥം നല്കുന്നത് ഒരുവന്റെ അധികാരത്തിനു കീഴ്പ്പെട്ടു നില്ക്കുവാന് വിസ്സമ്മതിക്കുക എന്നാണ്. ഒരു “ചെറുത്തു നില്ക്കുന്ന വ്യക്തി” സാധാരണയായി അനുസരിക്കാത്തവനും ദോഷകരമായ കാര്യങ്ങള് ചെയ്യുന്നവനും ആകുന്നു. ഈ രീതിയില് ഉള്ള വ്യക്തിയെ “മത്സരി” എന്ന് വിളിക്കുന്നു. * ഒരു വ്യക്തി ഏതെങ്കിലും ഒരു കാര്യം ചെയ്യുന്നത് അധികാരികള് ചെയ്യരുതെന്ന് പറയുമ്പോള് അതിനോട് എതിര്ക്കുന്നവന് മത്സരിക്കുന്നവന് ആകുന്നു. ഒരു വ്യക്തിക്ക് അധികാരികള് ചെയ്യുവാന് പറയുന്നത് ചെയ്യുവാന് നിഷേധിച്ചു കൊണ്ടും ഒരു മത്സരി ആയി കാണപ്പെടുവാന് കഴിയും. * ചില സന്ദര്ഭങ്ങളില് ജനം ഭരണകൂടത്തിനു അല്ലെങ്കില് അവരുടെ മേല്ഭരണം നടത്തുന്ന നേതാവിന് എതിരെ ചെറുത്തു നില്പ്പ് സ്വീകരിക്കാറുണ്ട്. * “ചെറുത്തു നില്ക്കുക” എന്ന പദം “അനുസരണം കാണിക്കാതിരിക്കുക” അല്ലെങ്കില് “പ്രക്ഷോഭം” ഉണ്ടാക്കുക,” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് പരിഭാഷ ചെയ്യാം. * “മത്സര സ്വഭാവിയായ” എന്നത് “തുടര്മാനമായി അനുസരണം കെട്ട” അല്ലെങ്കില് “അനുസരിക്കുവാന് നിരസ്സിക്കുന്ന” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “മത്സരം” എന്നത് “അനുസരിക്കുവാന് നിഷേധിക്കുന്ന” അല്ലെങ്കില് “അനുസരണക്കേട്” അല്ലെങ്കില് “നിയമ ലംഘനം” എന്നിങ്ങനെ അര്ത്ഥം നല്കുന്നു. * “മത്സരി” അല്ലെങ്കില് “ഒരു പ്രക്ഷോഭം” എന്ന പദങ്ങള് ഒരു സംഘടിതമായ ജന സമൂഹം വളരെ പരസ്യമായി ഭരണത്തില് ഉള്ള അധികാരികള്ക്ക് എതിരായി നിയമം ലംഘിച്ചുകൊണ്ട് നേതാക്കന്മാരെയും മറ്റു ജനങ്ങളെയും ആക്രമിക്കുന്നതിനെ സൂചിപ്പിക്കുന്നു. പ്രക്ഷോഭത്തില് പങ്കു ചേരുവാന് വേണ്ടി മറ്റുള്ള ജനങ്ങളെയും അവരോടു ചേര്ക്കുവാന് പരിശ്രമിക്കും. (കാണുക: [അധികാരി), [ദേശാധിപതി](kt.html#authority)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര് 12:18-19](other.html#governor) * [1 ശമുവേല് 12:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/12/18.md) * [1 തിമോത്തിയോസ് 01:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/12/14.md) * [2 ദിനവൃത്താന്തങ്ങള് 10:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/01/09.md) * [അപ്പോ.21:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/10/17.md) * [ലൂക്കോസ് 23:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/21/37.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[14:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/23/18.md)__ നാല്പ്പതു വര്ഷങ്ങള് ഇസ്രയേല് ജനം മരുഭൂമിയില് ഉഴന്നു നടന്നതിനു ശേഷം, ദൈവത്തിനു എതിരായി മത്സരിച്ചവരായ എല്ലാവരും തന്നെ മരിച്ചു. * __[18:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/14/14.md)__ ഇസ്രയേല് ജനത്തിന്റെ ഗോത്രങ്ങളില് പത്തെണ്ണം രെഹോബെയാമിന് എതിരെ __മത്സരിച്ചു.__ * __[18:09](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/18/07.md)__ യെരോബെയാം ദൈവത്തിനു എതിരെ __മത്സരിക്കുകയും__ ജനത്തെ പാപം ചെയ്യുവാന്പ്രേരിപ്പിക്കുകയും ചെയ്തു. * __[18:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/18/09.md)__ ഭൂരിഭാഗം യഹൂദ ജനങ്ങളും ദൈവത്തിനു എതിരായി __മത്സരിക്കുകയും__ അന്യ ദൈവങ്ങളെ ആരാധിക്കുകയും ചെയ്തു. * __[20:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/18/13.md)__ എന്നാല് ചില വര്ഷങ്ങള്ക്കു ശേഷം, യഹൂദ രാജാവ് ബാബിലോനിനു എതിരെ __മത്സരിച്ചു__. * __[45:03](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/20/07.md)__ അനന്തരം അവന് (സ്തെഫാനോസ്) പറഞ്ഞത്, “വഴങ്ങാത്തവരും __മറുത്തു നില്ക്കുന്നവരും__ എപ്പോഴും പരിശുദ്ധാത്മാവിനെ നിഷേധിക്കുന്നവരും ആയ ജനങ്ങളേ, നിങ്ങളുടെ പൂര്വീകന്മാരെ പോലെ തന്നെ ദൈവത്തെ എപ്പോഴും നിഷേധിക്കുകയും തന്റെ പ്രവാചകന്മാരെ കൊല്ലുകയും ചെയ്തിട്ടുള്ളവര് ആകുന്നു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4775, H4776, H4777, H4779, H4780, H4784, H4805, H5327, H5627, H5637, H6586, H6588, H7846, G3893, G4955
## ജനവിഭാഗം, ജനങ്ങള്, ജനം, ഒരു ജനം ### നിര്വചനം: “ജനങ്ങള്” അല്ലെങ്കില്“ജനവിഭാഗം” എന്നു സൂചിപ്പിക്കുന്നത് പൊതുവായ ഒരു ഭാഷയും സംസ്കാരവും പങ്കു വെക്കുന്ന ജനങ്ങളുടെ വിഭാഗത്തെ ആകുന്നു. “ജനങ്ങള്” എന്ന പദം സാധാരണയായി ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സംഭവം നിമിത്തം ജനങ്ങള്ഒരുമിച്ചു കൂടി വരുന്നതിനെ സൂചിപ്പിക്കുന്നു. * ദൈവം തനിക്കു വേണ്ടി “ഒരു ജനത്തെ” വേര്തിരിച്ചു എന്നത് അര്ത്ഥമാക്കുന്നത് താന്ഒരു പ്രത്യേക ജനത്തെ തനിക്കു ഉള്പ്പെട്ടവരായും തന്നെ സേവിക്കുന്നവരായും തിരഞ്ഞെടുത്തു എന്നാണ്. * ദൈവ വചന കാലഘട്ടത്തില്, ഒരു ജനവിഭാഗത്തിലെ അംഗങ്ങള്സാധാരണയായി ഒരേ പൂര്വികന്മാര്ഉള്ളവരും ഒരു നിര്ദിഷ്ട രാജ്യത്തിലോ ദേശത്തിന്റെ പ്രദേശത്തിലോ ഒരുമിച്ചു ജീവിക്കുന്നവരും ആയിരിക്കും. * സാഹചര്യം അനുസരിച്ചു, “നിങ്ങളുടെ ജനം” എന്നത് പോലെയുള്ള പദസഞ്ചയം അര്ത്ഥം നല്കുന്നത് “നിങ്ങളുടെ ജനവിഭാഗം” അല്ലെങ്കില്“നിങ്ങളുടെ കുടുംബം” അല്ലെങ്കില്“നിങ്ങളുടെ ബന്ധുക്കള്” എന്നിങ്ങനെ ആകുന്നു. * “ജനങ്ങള്” എന്ന പദം സാധാരണയായി ഭൂമിയില്ഉള്ള സകല ജനവിഭാഗങ്ങളെയും സൂചിപ്പിക്കുവാനായി ഉപയോഗിക്കുന്നു. ചില സന്ദര്ഭങ്ങളില്ഇത് കൂടുതല്നിശ്ചിതമായി ഇസ്രയേല്യര്അല്ലാത്ത അല്ലെങ്കില്യഹോവയെ സേവിക്കാത്ത ജനങ്ങളെ സൂചിപ്പിക്കുന്നു. ചില ആംഗലേയ ദൈവവചന പരിഭാഷകളില്“ദേശങ്ങള്” എന്നും ഈ രീതിയില്ഉപയോഗിക്കാറുണ്ട്. ### പരിഭാഷ നിര്ദേശങ്ങള്: * ”ജന വിഭാഗം” എന്ന പദം “വലിയ കുടുംബ സംഘം” അല്ലെങ്കില്“വംശം” അല്ലെങ്കില്“വംശീയ വിഭാഗം” എന്നിങ്ങനെ ഉള്ള പദം അല്ലെങ്കില്പദ സഞ്ചയം കൊണ്ട് പരിഭാഷ ചെയ്യാം. * “എന്റെ ജനം” എന്നത് പോലെയുള്ള പദ സഞ്ചയം “എന്റെ ബന്ധുക്കള്” അല്ലെങ്കില്“എന്റെ സഹ ഇസ്രയേല്യര്”അല്ലെങ്കില്“എന്റെ കുടുംബം” അല്ലെങ്കില്“എന്റെ ജന വിഭാഗം” എന്നിങ്ങനെ സാഹചര്യങ്ങള്ക്ക് അനുസൃതമായി പരിഭാഷ ചെയ്യാം. * ”നിങ്ങളെ ജാതികളുടെ ഇടയില്ചിതറിച്ചു കളയും” എന്ന പദപ്രയോഗം “നിങ്ങളെ വിവിധ വ്യത്യസ്ത ജനവിഭാഗങ്ങളുടെ കൂടെ ജീവിക്കുവാന്ഇട വരുത്തും” അല്ലെങ്കില്“നിങ്ങളെ പരസ്പരം തമ്മില്വേര്പിരിച്ചു ലോകത്തിന്റെ വിവിധ മേഖലകളില്ജീവിക്കുവാന്ഇട വരുത്തും” എന്നിങ്ങളെയും പരിഭാഷ ചെയ്യാം. * “ജനങ്ങള്” അല്ലെങ്കില്“ജനം” എന്നത് “ലോകത്തില്ഉള്ള ജനങ്ങള്” അല്ലെങ്കില്“ജന വിഭാഗങ്ങള്” എന്നിങ്ങനെ സാഹചര്യങ്ങള്ക്ക് അനുസൃതമായി പരിഭാഷ ചെയ്യാവുന്നതാണ്. * “ലെ ജനങ്ങള്” എന്ന പദം “ജീവിച്ചു കൊണ്ടിരിക്കുന്ന ജനങ്ങള്” അല്ലെങ്കില്“വഴിയായി വന്ന ജനങ്ങള്ക്കും” അല്ലെങ്കില്“കുടുംബത്തിനും” എന്നിങ്ങനെ ഒരു സ്ഥലത്തിന്റെയോ അല്ലെങ്കില്ഒരു വ്യക്തിയുടെയോ പേരു അനുധാവനം ചെയ്യുന്നതിനെ ആശ്രയിച്ചു പരിഭാഷ ചെയ്യുവാന്കഴിയും. * “ഭൂമിയില്ഉള്ള സകല ജനങ്ങളും” എന്നത് “ഭൂമിയില്ജീവിക്കുന്ന എല്ലാവരും” അല്ലെങ്കില്“ലോകത്തില്ഉള്ള ഓരോ വ്യക്തിയും” അല്ലെങ്കില്സകല ജനങ്ങളും” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഒരു ജനം” എന്ന പദ സഞ്ചയം “ഒരു ജന വിഭാഗം” അല്ലെങ്കില്“നിശ്ചിത ജനം” അല്ലെങ്കില്“ഒരു ജന വിഭാഗം” അല്ലെങ്കില്ഒരു ജനത്തിന്റെ കുടുംബം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [സന്തതി](other.html#descendant), [ദേശം](other.html#nation), [ഗോത്രം](other.html#tribe), [ലോകം](kt.html#world)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്:51-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/08/51.md) * [1 ശമുവേല്:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/08/06.md) * [ആവര്ത്തനപുസ്തകം 28:9-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/28/09.md) * [ഉല്പ്പത്തി 49:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/16.md) * [രൂത്ത് 01:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/rut/01/16.md) ### ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[14:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/14/02.md)__ ദൈവം അബ്രഹാമിനും, ഇസഹാക്കിനും, യാക്കോബിനും വാഗ്ദത്തം ചെയ്തത് താന്അവരുടെ സന്തതിക്കു വാഗ്ദത്തം ചെയ്ത ദേശം കൊടുക്കും എന്നു ആയിരുന്നു, എന്നാല്ഇപ്പോള്അവിടെ നിരവധി __ജനവിഭാഗങ്ങള്__ ജീവിക്കുന്നു, പിന്തുടരുന്നത് എന്തെന്നാല് * __[21:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/21/02.md)__ ദൈവം അബ്രഹാമിനോട് വാഗ്ദത്തം ചെയ്തത് എന്തെന്നാല്തന്നില്കൂടെ ലോകത്തില്ഉള്ള സകല __ജന വിഭാഗങ്ങളും__ അനുഗ്രഹിക്കപ്പെടും എന്നാണ്. ഈ അനുഗ്രഹം എന്തെന്നാല് ഭാവിയില്ഒരുനാള്മശീഹ വരികയും ലോകത്തില്ഉള്ള സകല __ജന വിഭാഗങ്ങള്ക്കും__ രക്ഷയുടെ മാര്ഗ്ഗം ഒരുക്കി കൊടുക്കുകയും ചെയ്യും എന്നുള്ളതാണ്. * __[42:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/42/08.md)__ “തിരുവെഴുത്തുകളില് എഴുതപ്പെട്ടിരിക്കുന്ന പ്രകാരം എന്റെ ശിഷ്യന്മാര്എല്ലാവരോടും തങ്ങളുടെ പാപങ്ങള്ക്ക്ക്ഷമ ലഭിക്കേണ്ടതിനു ഓരോരുത്തരും മാനസ്സാന്തരപ്പെടണം എന്ന് പ്രഖ്യാപിക്കും അവര്ഇത് യെരുശലെമില്തുടങ്ങി, അനന്തരം എല്ലാ ഇടങ്ങളിലും ഉള്ള സകല __ജന വിഭാഗങ്ങളുടെ__ അടുക്കലും കടന്നു ചെന്ന് ചെയ്യും. * __[42:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/42/10.md)__ “ആയതിനാല്പോകുവിന്, സകല __ജന വിഭാഗങ്ങളെയും__ ശിഷ്യരാക്കി,അവരെ പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്നീ നാമത്തില്സ്നാനം കഴിപ്പിച്ചും ഞാന്നിങ്ങളോട് കല്പ്പിച്ചിട്ടുള്ള സകലവും അവര്അനുസരിക്കേണ്ടതിനു ഉപദേശിക്കുകയും ചെയ്യുവിന്” * __[48:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/48/11.md)__ ഈ പുതിയ ഉടമ്പടി നിമിത്തം, ഏതു __ജനവിഭാഗത്തില്__ നിന്നും ഉള്ള ആരെങ്കിലും യേശുവില്വിശ്വസിക്കുക മൂലം ദൈവത്തിന്റെ ജനത്തിന്റെ ഭാഗഭാക്കായീ മാറുവാന്സാധിക്കും. * __[50:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/50/03.md)__ അവന്(യേശു) പറഞ്ഞത്, പോകുവിന്, സകല __ജന വിഭാഗങ്ങളെയും__ ശിഷ്യരാക്കി കൊള്ളുവിന്, “വയല്കൊയ്ത്തിനു വിളഞ്ഞിരിക്കുന്നു!” ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H249, H523, H524, H776, H1121, H1471, H3816, H5712, H5971, H5972, H6153, G246, G1074, G1085, G1218, G1484, G2560, G2992, G3793
## ജലം, ജലാശയം, ജലസേചനം ചെയ്തു, ജലസേചനം ചെയ്യുക ### നിര്വചനം: ഇതിന്റെ അടിസ്ഥാന പരമായ അര്ത്ഥം “ജലം” എന്നത് സമുദ്രം, കടല്, തടാകം, അല്ലെങ്കില്നദി മുതലായ ജലസംഭരണങ്ങളെ സൂചിപ്പിക്കുന്നു. * “ജലാശയം” എന്ന പദം സൂചിപ്പിക്കുന്നത് ജലസംഭരണങ്ങള്അല്ലെങ്കില്ജലത്തിന്റെ നിരവധി ഉറവിടങ്ങള്എന്നാണ്. ഇത് വളരെ വലിയ തോതില്ഉള്ള ജലത്തെ സൂചിപ്പിക്കുന്ന പൊതുവായ സൂചനയും ആകാം. * ”പെരുവെള്ളം” എന്ന ഉപമാന പ്രയോഗം വലിയ ഉപദ്രവം, പ്രയാസങ്ങള്, കഷ്ടങ്ങള്എന്നിവയെ സൂചിപ്പിക്കുന്നു. ഉദാഹരണമായി, ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് നാം “പെരുവെള്ളങ്ങളില്കൂടെ കടക്കുമ്പോള്” താന്നമ്മോടു കൂടെ ഉണ്ടായിരിക്കും എന്നാണ്. “നിരവധി വെള്ളങ്ങള്” എന്ന പദപ്രയോഗം ഊന്നിപ്പറയുന്നത്ബുദ്ധിമുട്ടുകള്എത്ര വലിയവ ആയിരുന്നു എന്നാണ്. * ”കന്നുകാലികള്ക്കും മറ്റു മൃഗങ്ങള്ക്കും “ജലം” നല്കുക എന്നാല്അവയ്ക്ക് ആവശ്യമായ “ജലം നല്കുക” എന്നാണ് അര്ത്ഥം. ദൈവവചന കാലഘട്ടങ്ങളില്, ഇത് സാധാരണയായി ഒരു കിണറ്റില്നിന്നും ഒരു തോട്ടി കൊണ്ട് വെള്ളം കോരുകയും അവയെ ഒരു കല്പ്പാത്രത്തിലോ ഇതര സംഭരണികളിലോ മൃഗങ്ങള്കുടിക്കുവാന്തക്കവിധം നിറക്കുക എന്നതിനെ സൂചിപ്പിക്കുന്നു. * പഴയ നിയമ കാലങ്ങളില്, ദൈവത്തെ തന്റെ ജനത്തിനുള്ള “ജീവ ജലത്തിന്റെ” നീരുറവ അല്ലെങ്കില്ഉറവ എന്ന് സൂചിപ്പിക്കുന്നു. ഇതിന്റെ അര്ത്ഥം താനാണ് ആത്മീയ അധികാരത്തിന്റെയും ഉത്തേജനത്തിന്റെയും മൂലാധാരം എന്നാകുന്നു. * പുതിയ നിയമത്തില്, “ജീവ ജലം” എന്ന പദസഞ്ചയം യേശു ഉപയോഗിക്കുന്നത് ഒരു വ്യക്തിയില്പരിശുദ്ധാത്മാവ് രൂപാന്തരത്തിനായി പ്രവര്ത്തിക്കുന്നതും നവ ജീവന്കൊണ്ടുവരുന്നതും സൂചിപ്പിക്കുവാന്ആകുന്നു. ### പരിഭാഷ നിര്ദേശങ്ങള്: “വെള്ളം കോരുക” എന്ന പദസഞ്ചയം, “ഒരു കിണറ്റില്നിന്നും തൊട്ടി ഉപയോഗിച്ചു വെള്ളം കോരുക” എന്ന് പരിഭാഷ ചെയ്യാം. * ”അവരില്നിന്നും ജീവ ജലത്തിന്റെ നീര്ച്ചാലുകള്ഒഴുകും” എന്നുള്ളത് “പരിശുദ്ധാത്മാവില്നിന്നുള്ള ശക്തിയും അനുഗ്രഹങ്ങളും ഒരു നീരരുവി എന്നപോലെ അവരില്നിന്നും പുറത്തേക്ക് ഒഴുകി വരും” എന്ന് പരിഭാഷ ചെയ്യാം. “അനുഗ്രഹങ്ങള്” എന്നതിന് പകരം “ദാനങ്ങള്” അല്ലെങ്കില്“ഫലങ്ങള്” അല്ലെങ്കില്“ദൈവീക സ്വഭാവം” എന്ന പദങ്ങള്ഉപയോഗിക്കാവുന്നതാണ്. * കിണറിന്റെ സമീപം ശമര്യ സ്ത്രീയോട് യേശു സംസാരിക്കുമ്പോള്, “ജീവ ജലം” എന്ന് പറഞ്ഞ പദസഞ്ചയം “ജീവന്നല്കുന്നതായ ജലം” അല്ലെങ്കില്“ജീവദായക ജലം” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. ഈ സാഹചര്യത്തില്, ജലം എന്ന ഭാവന പരിഭാഷയില്സൂക്ഷിക്കേണ്ടതാണ്. * സാഹചര്യത്തിന് അനുസൃതമായി, “ജലാശയം” അല്ലെങ്കില്“പെരുവെള്ളം” എന്ന പദങ്ങള്“വലിയ ദുരിതങ്ങള്(വെള്ളം ചുറ്റുപാടും മൂടി നില്ക്കുന്നതുപോലെ ധ്വനിക്കുന്നു)” അല്ലെങ്കില്“പരിധിക്ക് അപ്പുറമായ പ്രയാസങ്ങള്(വെള്ളപ്പൊക്കം എന്ന പോലെ)” അല്ലെങ്കില്“വളരെ അധികമായ വെള്ളം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [ജീവന്](kt.html#life), [ആത്മാവ്](kt.html#spirit), [പരിശുദ്ധാത്മാവ്](kt.html#holyspirit), [അധികാരം](kt.html#power)) ### ദൈവ വചന സൂചികകള്: * [അപ്പോ.08:36-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/36.md) * [പുറപ്പാട് 14:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/14/21.md) * [യോഹന്നാന്04:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/04/09.md) * [യോഹന്നാന്04:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/04/13.md) * [യോഹന്നാന്04:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/04/15.md) * [മത്തായി 14:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/14/28.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2222, H4325, H4529, H4857, H7301, H7783, H8248, G504, G4215, G4222, G5202, G5204
## ജലസംഭരണത്തൊട്ടി, ജലസംഭരണത്തൊട്ടികള്, കിണറ്, കിണറുകള് ### നിര്വചനം: “കിണറ്” എന്നും “ജലസംഭരണത്തൊട്ടി” എന്നും ഉള്ള പദങ്ങള് സൂചിപ്പിക്കുന്നത് ദൈവവചന കാലഘട്ടങ്ങളിലെ രണ്ട് വ്യത്യസ്ത ജലസ്രോതസുകള് ആകുന്നു. * കിണറ് എന്നത് നിലത്തില് ഭൂഗര്ഭ ജലം അതിലേക്കു ഒഴുകി വരത്തക്ക വിധം വളരെ ആഴത്തില് കുഴിച്ചു ഉണ്ടാക്കുന്ന ആഴമുള്ള കുഴി ആകുന്നു. * ഒരു സംഭരണ ത്തൊട്ടി എന്നത് പാറയില് ആഴത്തില് കുഴിച്ചുണ്ടാക്കുന്ന മഴവെള്ളം ശേഖരിച്ചു വെക്കുന്ന സംഭരണി ആകുന്നു. * സംഭരണ തൊട്ടികള് സാധാരണയായി പാറകളില് കുഴിക്കുകയും അതിനകത്തുള്ള ജലം സംരക്ഷിക്കേണ്ടതിനായി പുറഭാഗം പൊതിഞ്ഞു വെക്കുന്നതും ആകുന്നതു ആകുന്നു. “പൊട്ടിയ സംഭരണ തൊട്ടിയില് അതിന്റെ പുറഭാഗം പോട്ടിയതിനാല് അകത്തുള്ള വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുവാന് ഇടയാകും. * സംഭരണ തൊട്ടികള് എന്നത് സാധാരണയായി വീടിന്റെ പുറഭാഗത്ത് മേല്ക്കൂരയില് നിന്ന് വീഴുന്ന മഴവെള്ളം ശേഖരിക്കത്തക്ക വിധം ജനങ്ങളുടെ വീടുകളില് ക്രമീകരിച്ചു വെക്കുന്നതാകുന്നു. * കിണറുകള് എന്നത് നിരവധി കുടുംമ്പങ്ങള്ക്ക് അല്ലെങ്കില് മുഴുവന്സമൂഹത്തിനും കടന്നു ചെല്ലത്തക്കവിധം ഉള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് ആകുന്നു. * ജലം എന്നത് മനുഷ്യര്ക്കും കന്നുകാലികള്ക്കും ഒരുപോലെ പ്രാധാന്യം അര്ഹിക്കുന്നത് ആകയാല്, കിണറ് ഉപയോഗിക്കുക എന്തു പലപ്പോഴും കലഹങ്ങള്ക്കും വഴക്കുകള്ക്കും കാരണം ആകാറുണ്ട്. * കിണറുകളും സംഭരണത്തൊട്ടികളും സാധാരണയായി അതിലേക്കു മറ്റുള്ള വസ്തുക്കള് ഒന്നും വീഴാതവണ്ണം മൂടി വെക്കാറുണ്ട്. സാധാരണയായി കയറില് കേട്ടിയ ഒരു തൊട്ടി അല്ലെങ്കില് പാത്രം മുകളിലേക്ക് വെള്ളം കോരി ക്കൊണ്ടുവരുവാനായി ഉണ്ടായിരിക്കും. * ചില സമയങ്ങളില്വരണ്ട ജലസംഭരണ തൊട്ടികള്ആളുകളെ തടവില്പാര്പ്പിക്കുവാനായി, യോസേഫിനും യിരെമ്യാവിനും സംഭവിച്ചത് പോലെ, ഉപയോഗിക്കാറുണ്ടായിരുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * കിണറ്” എന്ന പദം പരിഭാഷ ചെയ്യുവാന്“ആഴമുള്ള ജലക്കുഴി” അല്ലെങ്കില്“ഉറവ ജലത്തിന് വേണ്ടിയുള്ള ആഴമുള്ള കുഴി” അല്ലെങ്കില്“വെള്ളം കോരുവാന്ഉള്ള ആഴമുള്ള കുഴി” ആദിയായവ ഉള്പ്പെടുത്താം. * ”സംഭരണക്കുഴി” എന്ന പദം “കല്ലു കൊണ്ടുള്ള വെള്ളക്കുഴി” അല്ലെങ്കില്ആഴവും ഇടുങ്ങിയതുമായ വെള്ളത്തിനുള്ള കുഴി” അല്ലെങ്കില്“ജലം സംഭരിക്കുവാന്ഉള്ള ഭൂഗര്ഭ സംഭരണി” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഈ പദങ്ങള്അര്ത്ഥത്തില്ഒരു പോലെയുള്ളവ ആകുന്നു. പ്രധാന വ്യത്യാസം എന്തെന്നാല്കിണറ് തുടര്മാനമായി ഭൂഗര്ഭ സ്രോതസ്സുകളില്നിന്ന് ജല ലഭ്യത ഉള്ളതായിരിക്കുമ്പോള്, സംഭരണ തൊട്ടികള്ക്ക് മഴ പെയ്യുമ്പോള്ലഭിച്ച ജലം സംഭരണികളില്ശേഖരിച്ചവ മാത്രം ലഭ്യം ആകുന്നതാണ്. (കാണുക: [യിരെമ്യാവ്](names.html#jeremiah), [കാരാഗ്രഹം](other.html#prison), [പോരാട്ടം](other.html#strife)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്11:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/11/15.md) * [2 ശമുവേല്17:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/17/17.md) * [ഉല്പ്പത്തി 16:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/16/13.md) * [ലൂക്കോസ് 14:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/14/04.md) * [സംഖ്യാപുസ്തകം 20:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/20/17.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H875, H883, H953, H1360, H3653, H4599, H4726, H4841, G4077, G5421
## ജീവപുസ്തകം ### നിര്വചനം: “ജീവ പുസ്തകം” എന്ന പദം ദൈവം വീണ്ടെടുത്തതും നിത്യമായ ജീവന്നല്കിയതുമായ സകല ജനങ്ങളുടെയും പേരുകള് എഴുതപ്പെട്ടിട്ടുള്ള പുസ്തകത്തെ സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു. * വെളിപ്പാടില് ഈ പുസ്തകത്തെ “കുഞ്ഞാടിന്റെ ജീവപുസ്തകം” എന്നു കുറിപ്പിട്ടിരിക്കുന്നു. ഇതു “ജീവപുസ്തകം” ദൈവത്തിന്റെ കുഞ്ഞാടായ യേശുവിനു ഉള്പ്പെട്ടതായിരി ക്കുന്നു” എന്നു പരിഭാഷപ്പെടുത്താം. ജനത്തിന്റെ പാപത്തിനായുള്ള ശിക്ഷ യേശു ക്രൂശിലെ യാഗത്താല് നല്കിയതു നിമിത്തം അവര്ക്ക് അവങ്കലുള്ള വിശ്വാസത്താല് നിത്യജീവന് പ്രാപിക്കുവാന് കഴിയും. “പുസ്തകം” എന്ന പദത്തിനു “ചുരുള്” അല്ലെങ്കില്“ലേഖനം” അല്ലെങ്കില്“എഴുത്ത്” അല്ലെങ്കില് “നിയമപരമായ പ്രമാണരേഖ” എന്നിങ്ങനെ അര്ത്ഥം നല്കാം. ഇതു അക്ഷരീകമായോ ഉപമാനമായോ ആയിരിക്കാം. (കാണുക: [നിത്യമായ](kt.html#eternity), [കുഞ്ഞാട്](kt.html#lamb), [ജീവിതം](kt.html#life), [യാഗം](other.html#sacrifice), [ചുരുള്](other.html#scroll)) ### ദൈവവചന സൂചികകള്: * [ഫിലിപ്പിയര്04:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/php/04/01.md) * [സങ്കീര്ത്തനങ്ങള് 069:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/069/028.md) * [വെളിപ്പാട് 03:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/03/05.md) * [വെളിപ്പാട് 20:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/20/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2416, H5612, G976, G2222
## ജീവി, ജീവികള് ### നിര്വചനം: “ജീവി” എന്ന പദം മനുഷ്യരും മൃഗങ്ങളും ഉള്പ്പെടെ ദൈവം സൃഷ്ടിച്ചതായ എല്ലാ ജീവനുള്ളവകളും എന്നു സൂചിപ്പിക്കുന്നു. * പ്രവാചകനായ യെഹസ്കേല്തന്റെ ദൈവമഹത്വത്തിന്റെ ദര്ശനത്തില്“ജീവനുള്ള സൃഷ്ടികളെ” കണ്ടതായി വിശദീകരിക്കുന്നു. അവ എന്താണെന്ന് തനിക്കു അറിഞ്ഞില്ല, ആയതിനാല്അവയ്ക്ക് ഈ പൊതുവായ നാമം നല്കി. * ജീവനുള്ളതും, ജീവനില്ലാത്തതുമായ സകലത്തെയും ദൈവം സൃഷ്ടിച്ചതിനാല്(നിലം, ജലം, നക്ഷത്രങ്ങള്മുതലായവ) “സൃഷ്ടി” എന്ന പദത്തിന് വ്യത്യസ്തമായ അര്ത്ഥം ഉണ്ട്. “ജീവി” എന്ന പദം ജീവനുള്ളവയെ മാത്രം ഉള്ക്കൊള്ളുന്നു. ### പരിഭാഷ നിര്ദേശങ്ങള് * സന്ദര്ഭത്തിനനുസരിച്ച്, “ജീവി” എന്ന പദം “ഉള്ളവ” അല്ലെങ്കില്“ജീവനുള്ളവ” അല്ലെങ്കില്“സൃഷ്ടിക്കപ്പെട്ടവ” എന്നു പരിഭാഷപ്പെടുത്താം. * ബഹുവചനമായ “ജീവികള്” എന്നത് “സകല ജീവനുള്ളവകളും” അല്ലെങ്കില്മനുഷ്യരും മൃഗങ്ങളും” അല്ലെങ്കില്“മൃഗങ്ങള്” അല്ലെങ്കില്“മനുഷ്യര്” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. (കാണുക: [സൃഷ്ടിക്കുക](other.html#creation)) ### ദൈവവചന സൂചികകള്: * [ദാനിയേല്04:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/04/10.md) * [യെഹസ്കേല്01:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/01/07.md) * യോശുവ 10:28](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/10/28.md) * [ലേവ്യപുസ്തകം 11:46-47](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/11/46.md) * [വെളിപ്പാട് 19:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/19/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H255, H1320, H1321, H1870, H2119, H2416, H4639, H5315, H5971, H7430, H8318, G2226, G2937, G2938
## ഞരങ്ങുക, ഞരങ്ങുന്നു, നെടുവീര്പ്പിട്ടു, നെടുവീര്പ്പിടുന്നു, ഞരങ്ങല്. ### നിര്വചനം: “ഞരങ്ങുക” എന്ന പദം സൂചിപ്പിക്കുന്നത് ശാരീരികമോ വൈകാരികമായ പ്രയാസം നിമിത്തമോ ഉളവാകുന്ന ആഴമായതും, ചെറിയ ശബ്ദത്തോടു കൂടെ ഉള്ളതുമായ പറച്ചില്എന്ന് സൂചിപ്പിക്കുന്നു. ഇത് വാക്കുകള്ഒന്നും തന്നെ ഇല്ലാതെ ഒരുവന്പുറപ്പെടുവിക്കുന്ന ശബ്ദവും ആകാം. * ഒരു വ്യക്തി ദു:ഖ ഭാരത്താല്നെടുവീര്പ്പിടാം. ഞരങ്ങുക എന്നത് ഭയാനകമായ, സമ്മര്ദ്ദം ഉളവാക്കുന്ന ഭാരം നിമിത്തം ഉളവാകാം. “ഞരങ്ങുക” എന്ന പദം “വേദനയാല്ചെറിയ ശബ്ദത്തില്കരയുക” അല്ലെങ്കില്‘’ആഴമായ ദു:ഖം അനുഭവിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഒരു നാമപദമായി, ഇത് “ദുരിതത്തിന്റെ ശബ്ദം കുറഞ്ഞ കരച്ചില്” അല്ലെങ്കില്“വേദനയുടെ ആഴമായ മര്മ്മരം” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [കരയുക](other.html#cry)) ### ദൈവ വചന സൂചികകള്: * [2 കൊരിന്ത്യര്05:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/05/01.md) * [എബ്രായര്13:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/13/15.md) * [ഇയ്യോബ് 23:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/23/01.md) * [സങ്കീര്ത്തനങ്ങള്032:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/032/003.md) * [സങ്കീര്ത്തനങ്ങള്102:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/102/005.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H584, H585, H602, H603, H1901, H1993, H5008, H5009, H5098, H5594, H7581, G1690, G4726, G4727, G4959
## ഞാങ്ങണ, ഞാങ്ങണകള് ### വസ്തുതകള്: “ഞാങ്ങണ” എന്ന പദം സൂചിപ്പിക്കുന്നത് നീണ്ട തണ്ടോടു കൂടിയ വെള്ളത്തില്വളരുന്ന, സാധാരണയായി നദിയുടെ തീരത്ത് അല്ലെങ്കില്നീരൊഴുക്കില്വളരുന്ന ചെടിയാണ്, * നൈല്നദിയില്ഉള്ള ഞാങ്ങണയുടെ ഇടയില്ആണ് മോശെ ശിശു ആയിരുന്നപ്പോള്ഒളിപ്പിച്ചിരുന്നത്, അതിനെ “ഈറകള്” എന്നും വിളിക്കുന്നു. അവ വളരെ ഉയരം ഉള്ളതും, പൊള്ളയായ തണ്ടോടു കൂടെ നദീജലത്തില്കൂട്ടമായി വളരുന്നവയും ആകുന്നു. * ഈ നാരുകള്ഉള്ള ചെടികള്പുരാതന ഈജിപ്തില്കടലാസ്, കൂടകള്, പടകുകള്ആദിയായവ നിര്മ്മിക്കുവാന്ഉപയോഗിച്ചു വന്നിരുന്നു. * ഞാങ്ങണ ചെടിയുടെ തണ്ട് നന്നായി വളയ്ക്കാവുന്നതും കാറ്റില്എളുപ്പത്തില്വളയുന്നതും ആകുന്നു. (പരിഭാഷ നിര്ദേശങ്ങള്: [പേരുകളുടെ പരിഭാഷ](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-names/01.md)) (കാണുക: [ഈജിപ്ത്](names.html#egypt), [മോശെ](names.html#moses), [നൈല്നദി](names.html#nileriver)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്14:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/14/14.md) * [ലൂക്കോസ് 07:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/07/24.md) * [മത്തായി 11:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/07.md) * [മത്തായി 12:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/12/19.md) * [സങ്കീര്ത്തനങ്ങള്068:30-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/068/030.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H98, H100, H260, H5488, H6169, H7070, G2063, G2563
## തംബുരു, തംബുരുകള്, തംബുരു വായനക്കാരന്, തംബുരു വായന ക്കാര് ### നിര്വചനം: തംബുരു എന്നത് വലിയ തുറന്ന ചട്ടക്കൂടോടു കൂടിയതും ലംബമായി ഞരമ്പുകള്പിടിപ്പിച്ചിട്ടുള്ളതും ആയ ഒരു സംഗീത ഉപകരണം ആകുന്നു. * ദൈവ വചന കാലഘട്ടത്തില്, ദേവദാരു വൃക്ഷമാണ് തംബുരുവും മറ്റു സംഗീത ഉപകരണങ്ങളും നിര്മ്മിക്കുവാന്ഉപയോഗിച്ചിരുന്നത്. * തംബുരു സാധാരണയായി നടന്നു പോകുമ്പോള്കൈകളില്പിടിച്ചുകൊണ്ടു സംഗീതം പുറപ്പെടുവിക്കുമായിരുന്നു. * ദൈവ വചനത്തില്പല സ്ഥലങ്ങളിലും, ദൈവത്തെ ആരാധിക്കുന്ന സമയങ്ങളില്സ്തുതിക്കുവാനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായി തംബുരു സൂചിപ്പിച്ചിരിക്കുന്നു. * ദാവീദ് രചിച്ചതായ പല സങ്കീര്ത്തനങ്ങളും തംബുരു നാദ സംഗീതത്തില്വായിക്കുവാന്ക്രമീകരിച്ചിരുന്നു. * ശൌല്രാജാവ് ദുരാത്മാവിനാല്പ്രശ്നത്തില്അകപ്പെടുന്ന സമയത്ത് ദാവീദ് രാജാവിന് ശമനം ഉണ്ടാകേണ്ടതിന് തമ്പുരു വായിക്കുമായിരുന്നു. (കാണുക:[ദാവീദ്](names.html#david), [ദേവദാരു](other.html#fir),[സങ്കീര്ത്തനം](kt.html#psalm),[ശൌല്](names.html#saul)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/15/16.md) * [ആമോസ് 05:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/amo/05/23.md) * [ദാനിയേല്03:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/03/03.md) * [സങ്കീര്ത്തനം 033:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/033/001.md) * [വെളിപ്പാട് 05:8](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/05/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3658, H5035, H5059, H7030, G2788, G2789, G2790
## തടവുകാരന്, തടവുകാരന്മാര്, തടവുകാരനാക്കുക, തടവുകാരനാക്കപ്പെട്ട, തടവ് ### നിര്വചനം: “തടവുകാരന്”, “തടവ്’’ എന്നീ പദങ്ങള് തടവിലാക്കപ്പെട്ട ജനത്തെ അവര്ക്കി ഷ്ടപ്പെടാത്ത സ്ഥലത്തേക്ക്, ഒരു വിദേശ രാജ്യത്തേക്കു നിര്ബന്ധപൂര്വം അയക്കപ്പെടുന്നവര് എന്നു സൂചിപ്പിക്കുന്നു. * യഹൂദ രാജ്യത്തിലെ ഇസ്രയേല്യര്ബാബിലോണ്സാമ്രാജ്യത്തില്70 വര്ഷങ്ങള്തടവില്ആയിരുന്നു. * തടവുകാര്സാധാരണയായി അവര്ബന്ധനസ്ഥര്ആക്കപ്പെട്ട രാജ്യത്തിനു അല്ലെങ്കില്ജനത്തിനു വേണ്ടി അധ്വാനിക്കുവാന്നിയുക്തരാക്കപ്പെട്ടവരാകുന്നു. * ദാനിയേലും നെഹെമ്യാവും ബാബിലോണ്രാജാവിനു വേണ്ടി അധ്വാനിച്ച തടവുകാര് ആണ്. * “തടവുകാര്ആക്കുക” എന്ന ആശയം ആരെയെങ്കിലും പിടിച്ചടക്കുന്നതിനെ പ്രതിപാദിക്കുന്ന വേറൊരു രീതിയാണ്. * ”നിന്നെ തടവുകാരനായി പിടിച്ചുകൊണ്ടു പോകുക” എന്ന ആശയം “തടവുകാരനായി ജീവിക്കുവാന്നിര്ബന്ധിക്കുക” അല്ലെങ്കില്“വേറൊരു രാജ്യത്തിലേക്ക് തടവുപുള്ളികളായി നാട് കടത്തുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * ഉപമാനരൂപാര്ത്ഥം, പൌലോസ് ക്രിസ്ത്യാനികളോട് പറയുന്നത് “എല്ലാ ചിന്തകളെയും ക്രിസ്തുവിന്റെ അനുസരണത്തോട് “പിടിച്ചടക്കുക’’ എന്നാണ്. * താന്തന്നെ എപ്രകാരം ഒരു വ്യക്തി പാപത്താല്“പിടിച്ചടക്കപ്പെടുന്നു’’ എന്നുവെച്ചാല്ആ വ്യക്തി പാപത്താല് നിയന്ത്രിക്കപ്പെടുന്നു’’ എന്നു പറയുന്നുണ്ട്. ### പരിഭാഷ നിര്ദേശങ്ങള് സാഹചര്യമനുസരിച്ച്, തടവിലാക്കപ്പെടുക” എന്നത് “സ്വതന്ത്രനാകുവാന്അനുവദിക്കപ്പെടാതിരിക്കുക” അല്ലെങ്കില്“കാരാഗ്രഹത്തില്സൂക്ഷിക്കപ്പെടുക” അല്ലെങ്കില്“ഒരു വിദേശ രാജ്യത്തില്ജീവിക്കുവാന്നിര്ബന്ധിക്കപ്പെടുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * “തടവില്നടത്തുക” അല്ലെങ്കില്“ബന്ധസ്ഥനാക്കുക” എന്നിവ “തടവിലാക്കപ്പെട്ടു” അല്ലെങ്കില്കാരാഗ്രഹത്തിലാക്കപ്പെട്ടു” അല്ലെങ്കില്“ഒരു വിദേശ രാജ്യത്തിലേക്ക് പോകുവാന്നിര്ബന്ധിക്കപ്പെട്ടു” എന്നു പരിഭാഷപ്പെടുത്താം. * “തടവുകാര്’ എന്ന പദം “ബന്ധനസ്ഥരാക്കപ്പെട്ട ജനം” അല്ലെങ്കില്“അടിമകളാക്കപ്പെട്ട ജനം” എന്നും പരിഭാഷപ്പെടുത്താം. * സാഹചര്യത്തിനനുസൃതമായി, ‘’തടവ്” എന്ന പദം കാരാഗ്രഹവാസം” അല്ലെങ്കില്“പ്രവാസം” അല്ലെങ്കില്“നിര്ബന്ധിത വിദേശ വാസം” എന്നിങ്ങനെയും പരിഭാഷപ്പെടുത്താം. (കാണുക: [ബാബിലോണ്](names.html#babylon), [പ്രവാസം](other.html#exile), [കാരാഗ്രഹം](other.html#prison), [പിടിച്ചടക്കുക](other.html#seize)) ### ദൈവവചന സൂചികകള്; * [2 കൊരിന്ത്യര്10:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/10/05.md) * [യെശ്ശയ്യാവ് 20:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/20/03.md) * [യിരെമ്യാവ് 43:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/43/01.md) * [ലൂക്കോസ് 04:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/04/18.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1123, H1473, H1540, H1546, H1547, H2925, H6808, H7617, H7622, H7628, H7633, H7686, H7870, G161, G162, G163, G164, G2221
## തരം, തരങ്ങള്‍, ദയ, ദയാപുരസ്സരം, ദയാപൂര്‍വ്വം ആയവകള്‍ ### നിര്‍വചനം: “തരം” എന്നും “തരങ്ങള്‍” എന്നും ഉള്ള പദങ്ങള്‍ വസ്തുക്കളുടെ വിഭാഗങ്ങളെയോ തരംതിരിക്കപ്പെട്ടതിനെയോ പങ്കുവെയ്ക്കപ്പെട്ട സ്വഭാവ വിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. * ദൈവ വചനത്തില്, ഈ പദം ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍ താന്‍ ഉണ്ടാക്കിയ വിവിധ തരങ്ങളില്‍ ഉള്ള ചെടികളെയും മൃഗങ്ങളെയും വകതിരിച്ചു കാണിക്കുവാന്‍ ഉപയോഗിച്ചിരുന്നു. * സാധാരണയായി ഓരോ “ഇനത്തിലും” വിവിധ വ്യത്യാസങ്ങളോട് കൂടിയ വര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന്, കുതിരകള്‍, സീബ്രാക്കള്‍, കുരങ്ങുകള്‍ തുടങ്ങിയവ എല്ലാം “ഒരേ വര്‍ഗ്ഗത്തില്‍” ഉള്‍പ്പെട്ട അംഗങ്ങള്‍ആണെങ്കിലും അവകള്‍ എല്ലാം തന്നെ വ്യത്യസ്ത ജന്തു വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവ ആകുന്നു. * ഓരോ “വര്‍ഗ്ഗത്തെയും” തമ്മില്‍ വേര്‍തിരിച്ചു ഓരോ പ്രത്യേക വിഭാഗങ്ങളായി കാണിക്കുന്നത് ആ വിഭാഗത്തിനു അവരുടെ അതേ “വര്‍ഗ്ഗത്തില്‍” ഉള്ളവയെ കൂടുതലായി പ്രത്യുല്‍പ്പാദനം ചെയ്യുവാന്‍ കഴിയുന്നു എന്നുള്ളതാണ്. വ്യത്യസ്ത വര്‍ഗ്ഗങ്ങളില്‍ ഉള്‍പ്പെട്ടവ തമ്മില്‍ പരസ്പരം ഒരുപോലെ പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ല. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദം പരിഭാഷ ചെയ്യുവാന് ഉള്ള രീതികളില്‍ “രീതി” അല്ലെങ്കില്‍ “വിഭാഗം” അല്ലെങ്കില്‍ “സംഘം” അല്ലെങ്കില്‍ “മൃഗ (ചെടി) വിഭാഗം അല്ലെങ്കില്‍ “തരം” എന്നും ഉള്‍പ്പെടുത്താം. ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 01:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/01/20.md) * [ഉല്പ്പത്തി 01:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/01/24.md) * [മര്ക്കോസ് 09:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/09/28.md) * [മത്തായി 13:47-48](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/47.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2178, H3978, H4327, G1085, G5449
## തലതിരിഞ്ഞ, വിവേക ശൂന്യമായ, വിവേക ശൂന്യം, വൈകൃതം, വൈകൃതങ്ങള്‍, വിവരക്കേടുകള്‍, വഴി തെറ്റിക്കുക, വഴി തെറ്റിക്കുന്നു, വളച്ചൊടിക്കപ്പെട്ട, തെറ്റായി വ്യാഖ്യാനിക്കുന്നു. ### നിര്‍വചനം: “തല തിരിഞ്ഞ” എന്ന പദം ഒരു വ്യക്തി അല്ലെങ്കില്‍ പ്രവര്‍ത്തി ധാര്‍മ്മികമായി വക്രമായതോ അല്ലെങ്കില്‍ വളച്ചൊടിക്കപ്പെട്ടതോ ആയതിനെ വിശദീകരിക്കുവാന്‍ ഉപയോഗിക്കുന്നു. “വിവേക ശൂന്യമായ” എന്ന പദം “വിവേക ശൂന്യമായ നിലയില്‍” എന്ന് അര്ത്ഥം നല്‍കുന്നു. എന്തിനെ എങ്കിലും “വഴി തെറ്റിക്കുക” എന്നതിന്‍റെ അര്‍ത്ഥം ശരിയായതില്‍ നിന്നോ നന്മ ആയതില്‍ നിന്നോ വളച്ചൊടിക്കുന്നതിനെ അല്ലെങ്കില്‍ തിരിച്ചു വിടുന്നതിനെ അര്‍ത്ഥം നല്‍കുന്നു. തല തിരിഞ്ഞ ഒരാള്‍ അല്ലെങ്കില്‍ ഒരു കാര്യം എന്നത് നന്മയില്‍ നിന്ന് അല്ലെങ്കില്‍ ശരി ആയതില്‍ നിന്ന് വ്യതിചലിച്ചതു ആകുന്നു. * ദൈവ വചനത്തില്‍, ഇസ്രയേല്‍ജനം ദൈവത്തെ അനുസരിക്കാതെ വന്നപ്പോള്‍ വിവേക ശൂന്യമായി പ്രവര്‍ത്തിച്ചു. അവര്‍ അടിക്കടി അസത്യ ദൈവങ്ങളെ ആരാധിക്കുക നിമിത്തം ഇപ്രകാരം ചെയ്തു. ദൈവത്തിന്‍റെ നിലവാരത്തിനും സ്വഭാവത്തിനും വിരുദ്ധമായി ഉള്ള ഏതു നടപടിയും തലതിരിഞ്ഞത് എന്ന് പരിഗണിക്കുന്നു. “തലതിരിഞ്ഞ” എന്ന പദം പരിഭാഷ ചെയ്യുന്നതിന് “ധാര്‍മ്മികമായി വ്യതിചലിപ്പിച്ച” അല്ലെങ്കില്‍ “അനാചാരപരമായ” അല്ലെങ്കില്‍ “ദൈവത്തിന്‍റെ നേരായ മാര്‍ഗ്ഗത്തില്‍ നിന്നും പിന്തിരിഞ്ഞു പോയ” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് രീതികള്‍ സ്വീകരിക്കാം. * “വക്രമായ സംസാരം” എന്നത് “ദോഷകരമായ രീതിയില്‍ സംസാരിക്കുക” അല്ലെങ്കില്‍ “വഞ്ചനാപരമായ സംസാരം” അല്ലെങ്കില്‍ അധാര്‍മ്മികമായ രീതിയില്‍ ഉള്ള സംസാരം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * വൈകൃതം ഉള്ള ആളുകള്‍” എന്നത് “അധാര്‍മ്മികത ഉള്ള ആളുകള്” അല്ലെങ്കില്‍ “സദാചാരപരമായി വ്യതിചലിക്കപ്പെട്ട ആളുകള്‍” അല്ലെങ്കില്‍ “തുടര്‍മാനമായി ദൈവത്തെ അനുസരിക്കാത്ത ജനം” എന്നിങ്ങനെ വിശദീകരിക്കാം. * “വികൃതമായി പ്രവര്‍ത്തിക്കുന്നു” എന്നത് “ദോഷകരമായ നിലയില്‍ പ്രതികരിക്കുന്നു” അല്ലെങ്കില്‍ “ദൈവത്തിന്‍റെ കല്‍പ്പനകള്‍ക്ക് എതിരായി കാര്യങ്ങള്‍ ചെയ്യുന്നു” അല്ലെങ്കില്‍ “ദൈവത്തിന്‍റെ ഉപദേശങ്ങളെ തള്ളിക്കളയുന്ന രീതിയല്‍ ജീവിക്കുന്നു” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”വഴി തെറ്റിക്കുക” എന്ന പദം “അന്യായം വരുത്തുക” അല്ലെങ്കില്‍“തിന്മയായതിലേക്ക് തിരിച്ചു വിടുക” എന്നും പരിഭാഷ ചെയ്യാം. (കാണുക: [അന്യായം](other.html#corrupt), [വഞ്ചിക്കുക](other.html#deceive), [അനുസരിക്കാതിരിക്കുക](other.html#disobey), [തിന്മ](kt.html#evil), [തിരിയുക](other.html#turn)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്08:46-47](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/08/46.md) * [1 ശമുവേല്‍20:30-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/20/30.md) * [ഇയ്യോബ് 33:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/33/27.md) * [ലൂക്കോസ് 23:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/23/01.md) * [സങ്കീര്ത്തനങ്ങള് 101:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/101/004.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1942, H2015, H3399, H3868, H3891, H4297, H5186, H5557, H5558, H5753, H5766, H5773, H5791, H5999, H6140, H6141, H8138, H8397, H8419, G654, G1294, G3344, G3859
## തലമുറ ### നിര്വചനം: ”തലമുറ” എന്ന പദം ഒരേ കാലഘട്ടത്തില്ജനിച്ചതായ ഒരു കൂട്ടം ആളുകളെ സൂചിപ്പിക്കുന്നു. * ഒരു തലമുറ എന്നത് ഒരു നിര്ദ്ധിഷ്ട കാല അളവിനേയും സൂചിപ്പി ക്കാവുന്നതാണ്. ദൈവ വചന കാലഘട്ടത്തില്, ഒരു തലമുറ എന്നത് സാധാരണയായി 40 വര്ഷങ്ങള്എന്ന് പരിഗണന ചെയ്തിരിക്കുന്നു. * മാതാപിതാക്കന്മാരും അവരുടെ മക്കളും രണ്ടു വ്യത്യസ്ത തലമുറകള്ആകുന്നു. * ദൈവ വചനത്തില്, “തലമുറ” എന്ന പദം സാധാരണയായി പൊതുവെ ഉള്ളതായ സ്വഭാവ വിശേഷതകളെ പുലര്ത്തുന്ന ജനത്തെ ഉപമാനമായി സൂചിപ്പിക്കുവാനും ഉപയോഗിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ”ഈ തലമുറ” അല്ലെങ്കില്“ഈ തലമുറയിലെ ജനം” എന്ന പദസഞ്ചയം “ഇപ്പോള്ജീവിച്ചു കൊണ്ടിരിക്കുന്ന ജനം” അല്ലെങ്കില്“നിങ്ങള്” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. * “ഈ ദുഷ്ട തലമുറ” എന്നത് “ഇപ്പോള്ജീവിച്ചു കൊണ്ടിരിക്കുന്ന ദുഷ്ടന്മാരായ ഈ ജനത” എന്നും പരിഭാഷ ചെയ്യാവുന്നതാണ്. * “തലമുറ തലമുറയായി” അല്ലെങ്കില്“ഒരു തലമുറയില്നിന്നും അടുത്തതിലേക്ക്” എന്ന പദ പ്രയോഗം “ഇപ്പോള്ജീവിക്കുന്ന ജനവും അതു പോലെ അവരുടെ മക്കളും പൌത്രന്മാരും” അല്ലെങ്കില്“ഓരോ കാലഘട്ടത്തിലെ ജനങ്ങളും” അല്ലെങ്കില്“ഈ കാലഘട്ടത്തിലെ ജനങ്ങളും ഭാവി കാലഘട്ടങ്ങളിലെ ജനങ്ങളും” അല്ലെങ്കില്“സകല ജനങ്ങളും അവരുടെ സന്തതികളും” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നതാണ്. “വരുവാനുള്ള ഒരു തലമുറ അവനെ സേവിക്കും; അവര്യഹോവയെ കുറിച്ച് അടുത്ത തലമുറയോട് പ്രസ്താവിക്കും” എന്നത് “നിരവധി ജനം ഭാവിയില്യഹോവയെ സേവിക്കുകയും അവരുടെ മക്കളോടും പൌത്രന്മാരോടും അവനെ കുറിച്ച് പറയുകയും ചെയ്യും”എന്ന് പരിഭാഷ ചെയ്യാം. (കാണുക:[സന്തതി](other.html#descendant), [തിന്മ](kt.html#evil),[പൂര്വികന്മാര്](other.html#father)) ### ദൈവ വചന സൂചികകള്: * [അപ്പൊ.പ്രവര്ത്തികള്15:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/15/19.md) * [പുറപ്പാട് 03:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/03/13.md) * [ഉല്പ്പത്തി 15:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/15/14.md) * [ഉല്പ്പത്തി 17:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/17/07.md) * [മര്ക്കോസ് 08:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/08/11.md) * [മത്തായി 11:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/16.md) * [മത്തായി 23:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/23/34.md) * [മത്തായി 24:34-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/24/34.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:
## തലയോട്ടി ### നിര്വചനം: “തലയോട്ടി” എന്ന പദം സൂചിപ്പിക്കുന്നത് അസ്ഥിമയമായ, ഒരു മനുഷ്യന്റെ അല്ലെങ്കില് മൃഗത്തിന്റെ ശിരസ്സിന്റെ അസ്ഥി ഘടന ആകുന്നു. * ചില സന്ദര്ഭങ്ങളില് “തലയോട്ടി” എന്നത് അര്ത്ഥമാക്കുന്നത് “ശിരസ്സ്” എന്ന് “നിങ്ങളുടെ ശിരസ്സ് ക്ഷൌരം ചെയ്യുക” എന്ന പദസഞ്ചയത്തില് ഉള്ളത് പോലെ എന്ന് അര്ത്ഥമാക്കുന്നു. * “തലയോടിടം” എന്ന പദം ഗോല്ഗോഥയ്ക്കുള്ള വേറൊരു പേരാണ്, അവിടെയാണ് യേശു ക്രൂശിക്കപ്പെട്ടത്. * ഈ പദം “ശിരസ്സ്” അല്ലെങ്കില് ശിരോഅസ്ഥി എന്ന് പരിഭാഷ ചെയ്യാം. (കാണുക: [ക്രൂശിക്കുക), [ഗോല്ഗോഥ](kt.html#crucify)) ### ദൈവ വചന സൂചികകള്: * [2 രാജാക്കന്മാര് 09:35-37](names.html#golgotha) * [[യിരെമ്യാവ് 02:14-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/09/35.md) * [യോഹന്നാന്:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/02/14.md) * [മത്തായി 27:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/19/17.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1538, H2026, H2076, H2490, H2491, H2717, H2763, H2873, H2874, H4191, H4194, H5221, H6936, H6991, H6992, H7523, H7819, G337, G615, G1315, G2380, G2695, G4968, G4969, G5407
## തള്ളിക്കളയുക, തള്ളിക്കളയുന്നു, നിഷേധിക്കുന്ന, പുറന്തള്ളല് ### നിര്വചനം: ഒരു വ്യക്തിയെ അല്ലെങ്കില് ഒന്നിനെ തള്ളിക്കളയുക” എന്നതിന്റെ അര്ത്ഥം ആ വ്യക്തിയെ അല്ലെങ്കില് ആ വസ്തുവിനെ സ്വീകരിക്കുവാന് വിസ്സമ്മതിക്കുക എന്നുള്ളതാണ്. * “തള്ളിക്കളയുക” എന്ന പദം എന്തിനെ എങ്കിലും “വിശ്വസിക്കുവാന് കൂട്ടാക്കാതിരിക്കുക” എന്നും അര്ത്ഥം നല്കാവുന്നത് ആണ്. * ദൈവത്തെ തള്ളിക്കളയുക എന്ന് വെച്ചാല് അവനെ അനുസരിക്കുവാന് നിഷേധിക്കുക എന്നാണ്. * ഇസ്രയേല് ജനം മോശെയുടെ നേതൃത്വത്തെ നിഷേധിച്ചപ്പോള്, എന്നതിന്റെ അര്ത്ഥം അവന്റെ അധികാരത്തോട് അവര് മത്സരിക്കുക ആയിരുന്നു എന്നാണ്. അവര് അവനെ അനുസരിക്കുവാന് കൂട്ടാക്കിയില്ല. * ഇസ്രയേല് ജനം അസത്യ ദൈവങ്ങളെ ആരാധിച്ചപ്പോള് പ്രദര്ശിപ്പിച്ചത് അവര് ദൈവത്തെ തള്ളിക്കളയുന്നു എന്നാണ്. * “തള്ളി മാറ്റുക” എന്നത് ഈ പദത്തിന്റെ അക്ഷരീക അര്ത്ഥം ആകുന്നു. ഇതര ഭാഷകളിലും ഒരു വ്യക്തിയെ അല്ലെങ്കില് എന്തെങ്കിലും ഒന്നിനെ തള്ളിക്കളയുക അല്ലെങ്കില് നിഷേധിക്കുക എന്ന് അര്ത്ഥം നല്കുന്ന സമാനമായ പദപ്രയോഗങ്ങള് ഉണ്ടായിരിക്കും. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യം അനുസരിച്ച്, “തള്ളിക്കളയുക” എന്ന പദം “സ്വീകരിക്കുന്നില്ല” അല്ലെങ്കില് “സഹായം ചെയ്യുന്നത് നിര്ത്തുന്നു” അല്ലെങ്കില് “അനുസരിക്കുവാന് വിസ്സമ്മതിക്കുന്നു” അല്ലെങ്കില് “അനുസരിക്കുന്നത് നിര്ത്തല്ആക്കുന്നു” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * ”പണിയുന്നവര് തള്ളിക്കളഞ്ഞ കല്ല്” എന്ന പദപ്രയോഗത്തില് “തള്ളിക്കളഞ്ഞ” എന്ന പദം “ഉപയോഗിക്കുവാന് വിസ്സമ്മതിച്ച” അല്ലെങ്കില് “സ്വീകരിക്കാത്ത” അല്ലെങ്കില് “വലിച്ചെറിഞ്ഞു കളഞ്ഞ” അല്ലെങ്കില് “മൂല്യമില്ലാത്തത് എന്ന് പുറന്തള്ളിയ” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ദൈവത്തിന്റെ കല്പ്പനകളെ ജനം തള്ളിക്കളഞ്ഞ എന്ന സാഹചര്യത്തില്, തള്ളിക്കളഞ്ഞ എന്നത് തന്റെ കല്പ്പനകളെ “അനുസരിക്കുവാന് വിസ്സമ്മതിച്ച” അല്ലെങ്കില് ദൈവത്തിന്റെ കല്പ്പനകളെ “സ്വീകരിക്കുന്നത് നിര്ബന്ധ പൂര്വ്വം തിരഞ്ഞെടുക്കാതിരുന്ന” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [കല്പ്പന](kt.html#command), [അനുസരിക്കാതെ ഇരിക്കുക](other.html#disobey), [അനുസരിക്കുക](other.html#obey), [മര്ക്കട മുഷ്ടി](other.html#stiffnecked)) ### ദൈവ വചന സൂചികകള്: * [ഗലാത്യര്:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/04/12.md) * [ഹോശേയ 04:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/hos/04/06.md) * [യെശ്ശയ്യാവ് 41:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/41/08.md) * [യോഹന്നാന്:48-50](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/12/48.md) * [മര്ക്കോസ് 07:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/07/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H947, H959, H2186, H2310, H3988, H5006, H5034, H5186, H5203, H5307, H5541, H5800, G96, G114, G483, G550, G579, G580, G593, G683, G720, G1609, G3868
## തള്ളുക, തള്ളി, തള്ളല്‍ ### നിര്‍വചനം: “തള്ളുക” എന്ന പദം അക്ഷരീകമായി അര്ത്ഥം നല്‍കുന്നത് ശക്തി ഉപയോഗിച്ചു ഒരു വസ്തുവിനെ ദൂരത്തേക്കു ഭൌതികമായി നീക്കം ചെയ്യുന്നതിനെ ആണ്. ഈ പദത്തിന് ഉപമന രൂപേണ വിവിധ അര്‍ത്ഥങ്ങളും ഉണ്ട്. * “പുറന്തള്ളുക” എന്ന പദപ്രയോഗം “നിരാകരിക്കുക” അല്ലെങ്കില്‍ “സഹായം ചെയ്യുന്നതിന് നിഷേധിക്കുക” എന്ന് അര്ത്ഥം നല്‍കുന്നു. * “കീഴ്പ്പെടുത്തുക” എന്നത് “ദുരിതത്തില്‍ ആക്കുക” അല്ലെങ്കില്‍ “പീഡിപ്പിക്കുക” അല്ലെങ്കില്‍ “പരാജയപ്പെടുത്തുക” എന്നിങ്ങനെ അര്ത്ഥം നല്‍കാം. ഇത് ആരെയെങ്കിലും താഴെ നിലത്തേക്കു തള്ളിയിട്ടു എന്ന് അക്ഷരീകമായി അര്‍ത്ഥം നല്‍കുകയും ചെയ്യാവുന്നതാണ്. * “ആരെയെങ്കിലും ബഹിഷ്കരിക്കുക എന്നതിന്‍റെ അര്ത്ഥം ആ വ്യക്തിയെ “പുറത്താക്കി കളയുക” അല്ലെങ്കില്‍“പറഞ്ഞയക്കുക” എന്നാണ്. “മുന്‍പോട്ടു നീക്കുക” എന്ന പദപ്രയോഗം അര്‍ത്ഥമാക്കുന്നത് നിരന്തര പരിശ്രമം നടത്തുക അല്ലെങ്കില്‍ചെയ്യുന്നത് ശരിയാണോ സുരക്ഷിതമാണോ എന്ന് വാസ്തവമായി ഉറപ്പു വരുത്താതെ ഒരു കാര്യം തുടര്‍മാനമായി ചെയ്യുക എന്ന് ആകുന്നു. (കാണുക: [അടിച്ചമര്‍ത്തുക](other.html#oppress), [പീഡിപ്പിക്കുക](other.html#persecute), [പുറന്തള്ളുക](other.html#reject)) ### ദൈവ വചന സൂചികകള്: ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1556, H1760, H3276, H3423, H5055, H5056, H5186, H8804, G683, G4261
## താക്കീത് നല്‍കുക ### നിര്‍വചനം “താക്കീത്” എന്ന പദം ശക്തമായ മുന്നറിയിപ്പ് അല്ലെങ്കില്‍ആര്‍ക്കെങ്കിലും ഉപദേശം നല്‍കുക എന്നര്‍ത്ഥം നല്‍കുന്നു. * സാധാരണയായി “താക്കീത് നല്‍കുക” എന്നത് ചെയ്യരുതെന്ന് ആര്‍ക്കെങ്കിലും ഉപദേശം നല്‍കുന്നതിനെ അര്‍ത്ഥമാക്കുന്നു. * ക്രിസ്തുവിന്‍റെ ശരീരത്തില്‍, വിശ്വാസികള്‍ പരസ്പരം മുന്നറിയിപ്പുകള്‍ നല്‍കി പാപത്തില്‍നിന്ന് ഒഴിഞ്ഞിരിപ്പാനും വിശുദ്ധജീവിതം നയിപ്പാനും പഠിപ്പിക്കപ്പെട്ടിരിക്കുന്നു. * ”മുന്നറിയിപ്പ് നല്‍കുക” എന്ന പദം “പാപം ചെയ്യാതിരിപ്പാന്‍ ഉല്‍സാഹിപ്പി ക്കുക” എന്നോ “ഒരുവനെ പാപം ചെയ്യാതിരിപ്പാന്‍ പ്രേരിപ്പിക്കുക” എന്നോ പരിഭാഷപ്പെടുത്താം. ### ദൈവവചന സൂചികകള്‍: * [നെഹെമ്യാവ് 09:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/neh/09/32.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2094, H5749, G3560, G3867, G5537
## താഴേക്കു ഇറങ്ങുക, താഴേക്കു ഇറങ്ങുന്നു. താഴേക്കു ഇറങ്ങി, താഴേക്കു ഇറങ്ങുന്ന, സന്തതി, സന്തതികള്‍ ### നിര്‍വചനം: “സന്തതി” എന്നത് ചരിത്രത്തിന്‍റെ പുറകിലേക്ക് പോകുമ്പോള്‍ ഒരുവന്‍റെ നേരിട്ടുള്ള രക്തബന്ധത്തില്‍ പിന്തുടര്‍ച്ചയുള്ള വ്യക്തി എന്നാണു അര്‍ത്ഥം. * ഉദാഹരണമായി, അബ്രഹാം നോഹയുടെ സന്തതി ആണ്. * ഒരു വ്യക്തിയുടെ സന്തതികള്‍ എന്നത് അവന്‍റെ മക്കള്‍, കൊച്ചുമക്കള്‍, കൊച്ചുമക്കളുടെ കൊച്ചുമക്കള്‍, അങ്ങനെ തുടര്‍ന്നു പോകുന്നു. യാക്കോബിന്‍റെ സന്തതികള്‍ ഇസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങള്‍ ആയിരുന്നു. * “സന്തതിയില്‍ നിന്നും” എന്ന പദസഞ്ചയം “ഒരു സന്തതി ആകുന്നു” എന്നു പറയുന്നതിന് “അബ്രഹാം നോഹയില്‍ നിന്നും ജനിച്ചു” എന്നു പറയുന്നത് പോലെ ആകുന്നു. ഇതു “കുടുംബ ക്രമപ്രകാരം” എന്നും പരിഭാഷ ചെയ്യാം. (കാണുക: [അബ്രഹാം](names.html#abraham), [പൂര്‍വികന്‍](other.html#father), [യാക്കോബ്](names.html#jacob), [നോഹ](names.html#noah), [യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങള്‍](other.html#12tribesofisrael)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/09/04.md) * [അപ്പോ.പ്രവര്‍ത്തികള്‍13:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/13/23.md) * [ആവര്‍ത്തനപുസ്തകം 02:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/02/20.md) * [ഉല്‍പ്പത്തി 10:1](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/10/01.md) * [ഉല്‍പ്പത്തി 28:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/28/12.md) ### ദൈവവചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്‍: * __[02:09](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/02/09.md)__ ”സ്ത്രീയുടെ __സന്തതി__ നിന്‍റെ തല തകര്‍ക്കും, നീ അവന്‍റെ കുതികാല്‍ മുറിപ്പെടുത്തും. * __[04:09](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/04/09.md)__ ”ഞാന്‍ കനാന്‍ദ ദേശത്തെ നിന്‍റെ __സന്തതികള്‍ക്ക്__ നല്‍കുന്നു.” * __[05:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/05/10.md)__ ”നിന്‍റെ __സന്തതികള്‍__ ആകാശത്തിലെ നക്ഷത്രങ്ങളെക്കാള്‍ അധികമാകും.” * __[17:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/17/07.md)__ ”നിന്‍റെ കുടുംബത്തില്‍ഉള്ള ഒരുവന്‍ എപ്പോഴും ഇസ്രയേലിന്മേല്‍ രാജാവായി ഭരണം നടത്തും, മശീഹ നിന്‍റെ __സന്തതികളില്‍__ ഒരുവനായിരിക്കും!” * __[18:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/18/13.md)__ യഹൂദ രാജാക്കന്മാര്‍ ദാവീദിന്‍റെ __സന്തതികള്‍__ ആയിരുന്നു. * __[21:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/21/04.md)__ ദൈവം ദാവീദ് രാജാവിനോട് വാഗ്ദത്തം ചെയ്തത് മശീഹ ദാവീദിന്‍റെ സ്വന്തം __സന്തതികളില്‍__ ഒരുവന്‍ ആയിരിക്കും എന്നാണ്. * __[48:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/48/13.md)__ ദൈവം ദാവീദിനോടു വാഗ്ദത്തം ചെയ്തത് മശീഹ അവന്‍റെ __സന്തതികളില്‍__ ഒരുവന്‍ ആയിരിക്കും എന്നാണ്. യേശു, മശീഹ, ദാവീദിന്‍റെ പ്രത്യേക __സന്തതി__ ആയിരുന്നു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H319, H1004, H1121, H1323, H1755, H2232, H2233, H3205, H3211, H3318, H3409, H4294, H5220, H6849, H7611, H8435, G1074, G1085, G4690
## താഴ്ചയുള്ള, ഏറ്റവും താഴ്ച ഭവിച്ച, താഴ്ച ### നിര്‍വചനം: “താഴ്ചയുള്ള” എന്നും “താഴ്ച” എന്നും ഉള്ള പദങ്ങള്‍ദരിദ്രനായ അല്ലെങ്കില്‍ഏറ്റവും താഴ്ന്ന നിലവാരം പുലര്‍ത്തുന്ന എന്ന് സൂചിപ്പിക്കുന്നു. താഴ്ചയുള്ള എന്നതിന് താഴ്മയുള്ള എന്ന അര്‍ത്ഥവും നല്‍കാവുന്നതാണ്. * ഒരു മനുഷ്യ അവതാരം എടുക്കുക എന്ന താഴ്ചയുള്ള സ്ഥാനത്തേക്ക് യേശു തന്നെ തന്നെ താഴത്തുകയും മറ്റുള്ളവരെ ശുശ്രൂഷിക്കുകയും ചെയ്തു. * തന്‍റെ ജനനം താഴ്ചയുള്ള ഒന്നായിരുന്നു എന്തുകൊണ്ടെന്നാല്‍താന്‍ജനിച്ചത്‌മൃഗങ്ങളെ സംരക്ഷിച്ചു വന്ന ഒരു സ്ഥലത്തായിരുന്നു, മറിച്ച് ഒരു കൊട്ടാരത്തില്‍ആയിരുന്നില്ല. * താഴ്ചയുടെ ഭാവം ഉണ്ടായീരിക്കുക എന്നത് അഹമ്മതിയോടെ ഇരിക്കുക എന്നതിന്‍റെ എതിര്‍ആകുന്നു. * ”താഴ്ചയുള്ള” എന്ന പദം പരിഭാഷ ചെയ്യുവാന്ഉള്ള മാര്‍ഗ്ഗങ്ങളില്‍“താഴ്മ” അല്ലെങ്കില്‍“താഴ്ചയുടെ നിലവാരം” അല്ലെങ്കില്‍“അപ്രധാനം” ആദിയായവ ഉള്‍പ്പെടുത്താം. * ”താഴ്ച” എന്ന വാക്ക് “താഴ്മ” അല്ലെങ്കില്‍“പ്രാധാന്യം ഇല്ലാത്ത” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. (കാണുക: [താഴ്മ](kt.html#humble), [അഹങ്കാരം](other.html#proud)) ### ദൈവ വചന സൂചികകള്: * [അപ്പോ.20:17-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/20/17.md) * [യെഹസ്കേല്‍17:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/17/13.md) * [ലൂക്കോസ് 01:48:49](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/48.md) * [റോമര്‍12:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/12/14.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6041, H6819, H8217, G5011, G5012, G5014
## തിരശ്ശീല, തിരശ്ശീലകള് ### നിര്വചനം: ദൈവവചനത്തില്, “തിരശ്ശീല” എന്നത് വളരെ കട്ടിയുള്ള, ഭാരമുള്ള സമാഗമാനകൂടാരവും ദേവാലയവും നിര്മ്മിക്കുവാന്ഉപയോഗിച്ച വസ്തുവിനെയാണ് സൂചിപ്പിക്കുന്നത്. * സമാഗമാനകൂടാരം നാലടുക്ക് തിരശ്ശീലകളാല്മുകളിലും ഇരുവശങ്ങളിലുമായി നിര്മ്മിക്കപ്പെട്ടതാണ്. ഈ തിരശീല ആവരണങ്ങള്തുണികള്കൊണ്ടോ മൃഗത്തിന്റെ തോല്കൊണ്ടോ നിര്മ്മിച്ചതാണ്. * തുണികൊണ്ടുള്ള തിരശ്ശീലകളും സമാഗമാനകൂടാരത്തിന്റെ ചുറ്റുമുള്ള അങ്കണത്തിന്റെ ചുറ്റു മതില് ഉണ്ടാക്കുവാന്ഉപയോഗിച്ചിരുന്നു. ഈ തിരശ്ശീലകള്ചണച്ചെടിയില്നിന്നും ഉണ്ടാക്കിയ “ലിനന്” കൊണ്ടുള്ള തുണിയാല്നിര്മ്മിച്ചിരുന്നു. സമാഗമാനകൂടാരം ദേവാലയ കെട്ടിടം രണ്ടിലും, ഒരു കട്ടിയുള്ള തിരശ്ശീല പരിശുദ്ധസ്ഥലത്തിനും മഹാപരിശുദ്ധസ്ഥലത്തിനും ഇടയില്തൂക്കിയിട്ടിരുന്നു. യേശു മരിച്ചപ്പോള്ഈ തിരശ്ശീല അത്ഭുതകരമായി രണ്ടു ഭാഗങ്ങളായി ചീന്തിപ്പോയി. ### പരിഭാഷ നിര്ദേശങ്ങള്: ദൈവവചനത്തില്ഉപയോഗിചിട്ടുള്ളതില്നിന്നും തികെച്ചും വ്യത്യസ്ത മായതായി ആധുനികകാല തിരശ്ശീലകള്ഉള്ളതിനാല്, വ്യത്യസ്തമായ വാക്കോ അല്ലെങ്കില്കൂടുതല്വാക്കുകളോ തിരശ്ശീല എന്നതിനെ വിവരിക്കുവാന്ഉപയോഗിക്കുന്നത് കൂടുതല്വ്യക്തമാക്കും. * സാഹചര്യമനുസരിച്ച്, ഈ പദം പരിഭാഷപ്പെടുത്തുവാന്, “തിരശ്ശീല ആവരണം” അല്ലെങ്കില്“ആവരണം” അല്ലെങ്കില്കട്ടിയുള്ള തുണിക്കഷണം” അല്ലെങ്കില്മൃഗങ്ങളുടെ ചര്മ്മാവരണം” അല്ലെങ്കില്തൂങ്ങിക്കിടക്കുന്ന തുണി” എന്നിവ ഉള്പ്പെടുത്താം. (കാണുക: [വിശുദ്ധസ്ഥലം](kt.html#holyplace), [സമാഗമനകുടാരം](kt.html#tabernacle), [ദൈവാലയം](kt.html#temple)) ### ദൈവവചനസൂചികകള്: * [എബ്രായര്:19-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/10/19.md) * [ലേവ്യപുസ്തകം 04:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/04/16.md) * [ലൂക്കോസ് 23:44-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/23/44.md) * [മത്തായി27:51-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/51.md) * [സംഖ്യാപുസ്തകം 04:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/04/05.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1852, H3407, H4539, H6532, H7050, G2665
## തിരിയുക, തിരിയുന്നു, മാറിപ്പോകുക, മാറിപ്പോകുന്നു, പിന്തിരിയുക, പിന്തിരിയുന്നു, തിരിഞ്ഞു, മാറിപ്പോയി, പിന്തിരിഞ്ഞു, മാറുക, മാറിപ്പോകുക, പിന്തിരിഞ്ഞു കൊണ്ടിരിക്കുക, മടങ്ങുന്നു, മടങ്ങി, മടങ്ങുന്ന, മടങ്ങി വരിക. ### നിര്വചനം: “തിരിയുക” എന്നതിന്റെ അര്ത്ഥം അക്ഷരീകമായി ദിശ മാറുക അല്ലെങ്കില് ഏതിനെ എങ്കിലും ദിശ മാറുവാനായി ഇട വരുത്തുക. * ”തിരിയുക” എന്ന പദം പുറകോട്ടു നോക്കുവാന് അല്ലെങ്കില്വ വ്യത്യസ്തമായ ദിശയെ അഭിമുഖീകരിക്കുവാന് വേണ്ടി “ചുറ്റും നോക്കുക” എന്നും അര്ത്ഥമാക്കാവുന്നതാണ്. * ”പിന്തിരിയുക” അല്ലെങ്കില് “മാറിപ്പോകുക” എന്നതിന്റെ അര്ത്ഥം “മടങ്ങിപ്പോകുക” അല്ലെങ്കില് “മാറി പോകുവാന് ഇട വരുത്തുക” എന്നതാണ്. * നിന്നും മാറിപ്പോകുക” എന്നത് എന്തെങ്കിലും ചെയ്യുന്നത് നിര്ത്തലാക്കുക” അല്ലെങ്കില് ആരെയെങ്കിലും നിരാകരിക്കുക എന്നുള്ളതാണ്. * ഒരാള്ക്ക്“നേരെ തിരിയുക” എന്നതിന്റെ അര്ത്ഥം ആ വ്യക്തിയെ നേരിട്ടു നോക്കുക എന്നുള്ളത് ആകുന്നു. * “തിരികയും വിട്ടുപോകുകയും ചെയ്യുക” അല്ലെങ്കില് “പോകുവാനായി പുറം തിരിയുക” എന്നത് അര്ത്ഥമാക്കുന്നത് “ദൂരെ പോകുക” എന്നതാണ്. * ”മടങ്ങി വരിക” എന്നതിന്റെ അര്ത്ഥം “വീണ്ടും ആ പ്രവര്ത്തി ചെയ്യുവാന് ആരംഭിക്കുക” എന്നുള്ളതാണ്. * ”നിന്നും പിന്തിരിയുക” എന്നതിന്റെ അര്ത്ഥം “എന്തെങ്കിലും ചെയ്യുന്നത് നിര്ത്തുക” എന്നുള്ളതാണ്. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യം അനുസരിച്ച്, “തിരിയുക” എന്നത് “ദിശ മാറ്റുക” അല്ലെങ്കില് “പോകുക” അല്ലെങ്കില് “നീങ്ങുക” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നതാണ്. * ചില സാഹചര്യങ്ങളില്, “തിരിയുക” എന്നത് “എന്തെങ്കിലും ചെയ്യുവാന്(ആര്ക്കെങ്കിലും) ”കാരണം ആകുക” എന്ന് പരിഭാഷ ചെയ്യാം. (ആരെങ്കിലും) മാറിപ്പോകുക” എന്നുള്ളത് “(ആരെങ്കിലും) അകന്നു പോകുവാന് ഇടയാകുക” അല്ലെങ്കില് “(ആരെങ്കിലും) നില്ക്കുവാന് ഇടയാകുക” എന്ന് പരിഭാഷ ചെയ്യാം. * ”ദൈവത്തില്നിന്നും പിന്തിരിഞ്ഞു പോകുക” എന്ന പദപ്രയോഗം “ദൈവത്തെ ആരാധിക്കുന്നത് നിര്ത്തുക” എന്ന് പരിഭാഷ ചെയ്യാം. * ”ദൈവത്തിങ്കലേക്കു മടങ്ങി വരിക” എന്നുള്ളത് “വീണ്ടും ദൈവത്തെ ആരാധിക്കുവാന് ആരംഭിക്കുക” എന്ന് പരിഭാഷ ചെയ്യാം. * “ശത്രുക്കള് പിന്തിരിഞ്ഞു” എന്നതിന്റെ അര്ത്ഥം അവര് “പിന്വാങ്ങി” എന്നുള്ളതാണ്. “ശത്രുവിനെ പിന്തിരിയുവാന് ഇടയാക്കുക” എന്നതിന്റെ അര്ത്ഥം “ശത്രു പിന്വാങ്ങി പോകുവാന് ഇടയാക്കുക” എന്നാണ്. * ഉപമാന രൂപത്തില് ഉപയോഗിക്കുവാന്, ഇസ്രയേല് അസത്യ ദൈവങ്ങളിലേക്ക് “തിരിഞ്ഞപ്പോള്” അവര് അവയെ “ആരാധിക്കുവാന് ആരംഭിച്ചു.” അവര് വിഗ്രഹങ്ങളില് നിന്നും പിന്തിരിഞ്ഞപ്പോള്” അവര് അവയെ “ആരാധിക്കുന്നത് നിര്ത്തലാക്കി” * ദൈവം തന്റെ മത്സരികളായ ജനത്തില്നിന്നും “അകന്നു മാറി” പോയപ്പോള്, താന് അവരെ “സംരക്ഷിക്കുന്നത് നിറുത്തലാക്കി” അല്ലെങ്കില് അവരെ “സഹായിക്കുന്നത് നിര്ത്തലാക്കി” * ”പിതാക്കന്മാരുടെ ഹൃദയങ്ങളെ അവരുടെ മക്കളിലേക്ക് തിരിക്കുക” എന്ന പദസഞ്ചയം “പിതാക്കന്മാരെ അവരുടെ മക്കളെ സംരക്ഷിക്കുന്നതിനു ഇടവരുത്തുക” എന്ന് പരിഭാഷ ചെയ്യാം. * “എന്റെ മാനത്തെ ലജ്ജയിലേക്ക് തിരിക്കുക” എന്ന പദപ്രയോഗം “എന്റെ ബഹുമാനം ലജ്ജയാകുവാന് തക്കവിധം ഇടവരുത്തി” അല്ലെങ്കില് “ഞാന് ലജ്ജിതന് ആകുവാന് തക്കവണ്ണം എന്നെ അപമാനിതന് ആക്കി” അല്ലെങ്കില് “(ദോഷമായത് ചെയ്യുക നിമിത്തം) ജനം തുടര്ന്ന് എന്നെ ബഹുമാനിക്കാതെ ഇരിക്കുക” എന്ന് പരിഭാഷ ചെയ്യാം. * ”ഞാന്നിങ്ങളുടെ പട്ടണങ്ങളെ പാഴാക്കും” എന്നുള്ളത് “ഞാന്നിങ്ങളുടെ പട്ടണങ്ങളെ നശിപ്പിക്കുവാന് ഇട വരുത്തും” അല്ലെങ്കില് “ശത്രുക്കള് നിങ്ങളുടെ പട്ടണങ്ങളെ നശിപ്പിക്കുവാന് ഞാന് ഇട വരുത്തും” എന്ന് പരിഭാഷ ചെയ്യാം. * “ലേക്ക് തിരിയുക” എന്ന പദപ്രയോഗം “ആയി തീരുക” എന്ന് പരിഭാഷ ചെയ്യുക. മോശെയുടെ വടി സര്പ്പം ആയി “മാറിയപ്പോള്“, അത് ഒരു സര്പ്പം “ആയിത്തീര്ന്നു.” ഇത് “ലേക്ക് മാറ്റപ്പെട്ടു” എന്നും പരിഭാഷ ചെയ്യാം. (കാണുക: [അസത്യ ദൈവം](kt.html#falsegod), [കുഷ്ഠ രോഗം](other.html#leprosy), [ആരാധന](kt.html#worship)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/11/01.md) * [അപ്പോ.07:41-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/41.md) * [അപ്പോ.11:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/11/19.md) * [യിരെമ്യാവ് 36:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/36/01.md) * [ലൂക്കോസ് 01:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/16.md) * [മലാഖി 04:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/mal/04/04.md) * [വെളിപ്പാട് 11:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/11/06.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H541, H1750, H2015, H2017, H2186, H2559, H3399, H3943, H4142, H4672, H4740, H4878, H5186, H5253, H5414, H5437, H5472, H5493, H5528, H5627, H5753, H5844, H6437, H6801, H7227, H7725, H7734, H7750, H7760, H7847, H8159, H8447, G344, G387, G402, G576, G654, G665, G868, G1294, G1578, G1612, G1624, G1994, G2827, G3179, G3313, G3329, G3344, G3346, G4762, G5077, G5157, G5290, G6060
## തീച്ചൂള ### വസ്തുതകള്: ഒരു തീച്ചൂള എന്നത് വസ്തുക്കളെ ഉയര്ന്ന താപത്തില്ചൂടാക്കുവാന്ഉള്ള ഒരു വലിയ അടുപ്പ് ആകുന്നു. * പുരാതന കാലങ്ങളില്, മിക്കവാറും തീച്ചൂളകള്ഉപയോഗിച്ചു വന്നത് പാചകത്തിനുള്ള പാത്രങ്ങള്, ആഭരണങ്ങള്, ആയുധങ്ങള്, വിഗ്രഹങ്ങള്ആദിയായവ നിര്മ്മിക്കുവാനുള്ള ലോഹങ്ങള്ഉരുക്കുവാനാണ്. * മണ്ണു കൊണ്ടുള്ള പാത്രങ്ങള്നിര്മ്മിക്കുവാനും തീച്ചൂളകള്ഉപയോഗിച്ചിരുന്നു. * ചില സന്ദര്ഭങ്ങളില്എന്തെങ്കിലും വളരെ ചൂടുള്ളതായി കാണപ്പെടുന്നു എന്ന് വിവരിക്കുവാനായി ഉപമാന രൂപത്തിലും തീച്ചൂള എന്ന് സൂചിപ്പിക്കാറുണ്ട്. (കാണുക:[അസത്യ ദൈവം](kt.html#falsegod), [സ്വരൂപം](other.html#image)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്08:51-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/08/51.md) * [ഉല്പ്പത്തി 19:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/19/26.md) * [സദൃശവാക്യങ്ങള്17:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/17/03.md) * [സങ്കീര്ത്തനങ്ങള്021:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/021/009.md) * [വെളിപ്പാട് 09:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/09/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H861, H3536, H3564, H5948, H8574, G2575
## തൂക്കുക, തൂങ്ങുന്നു, തൂങ്ങി, തൂക്കിക്കൊല്ലുക, തൂക്കിക്കൊല, തൂക്കപ്പെട്ട ### നിര്വചനം: “തൂക്കുക” എന്ന പദത്തിന്റെ അര്ത്ഥം എന്തെങ്കിലും അല്ലെങ്കില്ആരെയെങ്കിലും നിലത്തിനു മുകളിലായി തൂക്കുക എന്നാണു അര്ത്ഥം. * തൂക്കിക്കൊല്ലുക എന്നാല്സാധാരണയായി ഒരു വ്യക്തിയുടെ കഴുത്തിനു ചുറ്റും ഒരു കയര്കൊണ്ട് ചുറ്റി വൃക്ഷ ശാഖ പോലെയുള്ള ഒരു ഉയര്ന്ന വസ്തുവില് തൂക്കി നിര്ത്തുകയാണ് ചെയ്യുന്നത്. യൂദാസ് സ്വയം തൂക്കിലിട്ടു തന്നെ കൊന്നു. * യേശുവും മരക്കുരിശില്തൂക്കപ്പെട്ടു മരിച്ചു എങ്കിലും, തന്റെ കഴുത്തിനു ചുറ്റും ഒന്നും ഉണ്ടായിരുന്നില്ല: പടയാളികള്തന്റെ കൈകളിലും (അല്ലെങ്കില്മണിബന്ധങ്ങളിലും) തന്റെ പാദങ്ങളിലും ആണികള്അടിച്ചു കുരിശില്തൂക്കുകയായിരുന്നു ചെയ്തത്. * ഒരുവനെ തൂക്കിക്കൊല്ലുക എന്നാല്ഒരുവന്റെ കഴുത്തിനു ചുറ്റും കയറു ചുറ്റി തൂക്കി കൊല്ലുക എന്നാണു എപ്പോഴും അര്ത്ഥം സൂചിപ്പിക്കുന്നത്. ### ദൈവ വചന സൂചികകള്: * [2 ശമുവേല്17:23](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/17/23.md) * [അപ്പോ:10:39-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/10/39.md) * [ഗലാത്യര്03:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/03/13.md) * [ഉല്പ്പത്തി 40:20-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/40/20.md) * [മത്തായി 27:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2614, H3363, H8518, G519
## തൂണ്‍, തൂണുകള്‍, സ്തംഭം, സ്തംഭങ്ങള്‍ ### നിര്‍വചനം: “തൂണ്‍” എന്ന പദം സാധാരണയായി മേല്‍ക്കൂര അല്ലെങ്കില്‍ കെട്ടിടത്തിന്‍റെ ഇതര ഭാഗങ്ങളെ താങ്ങി നിര്‍ത്തുവാന്‍ ഉപയോഗിക്കുന്ന വലുപ്പമുള്ള ലംബമായ നിര്‍മ്മിതിയെ സൂചിപ്പിക്കുന്നു. തൂണിനു ഉള്ള മറ്റൊരു പദമാണ് “സ്തംഭം.” * ദൈവ വചന കാലഘട്ടങ്ങളില്‍, സാധാരണയായി കെട്ടിടങ്ങളെ താങ്ങി നിര്‍ത്തുന്ന തൂണുകള്‍ ഒറ്റക്കല്ലില്‍ തന്നെ കൊത്തി എടുത്തു ഉപയോഗിക്കുമായിരുന്നു. * പഴയ നിയമത്തില്‍ ശിംശോനെ ഫെലിസ്ത്യര്‍ ബന്ധിച്ചപ്പോള്‍, താന്‍ അവരുടെ ക്ഷേത്രത്തെ താങ്ങി നിര്‍ത്തിയിരുന്ന തൂണുകളെ വലിച്ചിട്ടു ജാതീയമായ അവരുടെ ക്ഷേത്രം തകര്‍ന്നു പോകത്തക്ക വിധം നശിപ്പിച്ചു. * “സ്തംഭം” എന്ന പദം ചില സന്ദര്ഭങ്ങളില് ഒരു വലിയ കല്ല് അല്ലെങ്കില്‍ ഉരുളന്‍ പാറകള്‍ കൊണ്ട് ഒരു സ്മരണയുടെ അടയാളമായി കൊത്തുപണി ചെയ്തോ അല്ലെങ്കില്‍ സുപ്രധാനമായ ഒരു സംഭവം നടന്നതിന്‍റെ ഞാപകമായോ സ്ഥാപിക്കുന്നതിനെ സൂചിപ്പിക്കുന്നു. * ഇത് ആരാധനക്കായി സ്ഥാപിക്കുന്ന ഒരു അസത്യ ദൈവത്തിന്‍റെ വിഗ്രഹമായും സൂചിപ്പിക്കാം. “കൊത്തുപണിയായ സ്വരൂപത്തിനു” നല്‍കപ്പെടുന്ന വേറൊരു പേരായും ഇതിനെ “ശിലാരൂപം” എന്ന് പരിഭാഷ ചെയ്യാവുന്നതും ആണ്. * ”സ്തംഭം” എന്ന പദം ഒരു തൂണ്‍പോലെ ആകൃതിയുള്ള ഒന്നിനെ അതായത് ഇസ്രയേല്‍ ജനത്തെ മരുഭൂമിയില്‍ വഴി നടത്തിയ “അഗ്നി സ്തംഭം” അല്ലെങ്കില്‍ പട്ടണത്തിലേക്ക് പിന്തിരിഞ്ഞു നോക്കിയത് നിമിത്തം “ഉപ്പുതൂണ്‍” ആയി തീര്‍ന്ന ലോത്തിന്‍റെ ഭാര്യയെ സൂചിപ്പിക്കുന്നത് പോലെ ഉപയോഗിക്കുന്നു. ഒരു കെട്ടിടത്തിന്‍റെ ചട്ടക്കൂടിനെ താങ്ങി നിര്‍ത്തുവാന്‍ സഹായിക്കുന്നതു പോലെ, “സ്തംഭം” അല്ലെങ്കില്‍ “തൂണ്‍” എന്നത് “ചട്ടക്കൂടിനെ താങ്ങി നിര്‍ത്തുന്ന ലംബമായ തൂണ്‍” അല്ലെങ്കില്‍ “താങ്ങി നിര്‍ത്തുന്ന കല്ലുകൊണ്ടുള്ള നിര്‍മ്മിതി” എന്ന് പരിഭാഷ ചെയ്യാം. ”സ്തംഭം” എന്നതിന്‍റെ ഇതര ഉപയോഗങ്ങള്‍ “ശില” അല്ലെങ്കില്‍ “കൂന” അല്ലെങ്കില്‍ “സ്മാരക ചിഹ്നം” അല്ലെങ്കില്‍ “ഉയര്‍ന്ന കൂമ്പാരം” എന്നിങ്ങനെ സാഹചര്യം അനുസരിച്ചു പരിഭാഷ ചെയ്യാം. (കാണുക: [അടിസ്ഥാനം](other.html#foundation), [അസത്യ ദൈവം](kt.html#falsegod), [സ്വരൂപം](other.html#image)) ### ദൈവ വചന സൂചികകള്: * [2 രാജാക്കന്മാര്:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/18/04.md) * [പുറപ്പാട് 13:19-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/13/19.md) * [പുറപ്പാട് 33:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/33/07.md) * [ഉല്‍പ്പത്തി 31:45-47](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/31/45.md) * [സദൃശവാക്യങ്ങള്‍ 09:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/09/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H352, H547, H2106, H2553, H3730, H4552, H4676, H4678, H4690, H5324, H5333, H5982, H8490, G4769
## തൂത്തുവാരുക, തൂത്തു വാരുന്നു, തൂത്തു വാരി, തൂക്കുക ### വസ്തുതകള്: “”തൂക്കുക”” എന്നത് സാധാരണയായി അര്ത്ഥം നല്കുന്നത് വീതിയുള്ള ഒരു ചൂല്അല്ലെങ്കില്ശുചീകരണ ഉപാധി കൊണ്ട് മാലിന്യങ്ങള്നീക്കം ചെയ്യുക എന്നാണ്. “തൂത്തു വാരുക” എന്നുള്ളതിന്റെ ഭൂതകാല ക്രിയയാണ് “തൂത്തു വാരി” എന്നുള്ളത്. ഈ വാക്കുകള്ഉപമാന രീതിയിലും ഉപയോഗിക്കാറുണ്ട്. * ”തൂത്തു വാരുക” എന്ന പദം ഉപമാന രീതിയില്ഒരു സൈന്യം എപ്രകാരം ക്ഷിപ്രമായി, ഉറച്ച നിലയില്, വ്യാപകമായ തോതില്നീക്കങ്ങള്നടത്തി അക്രമണങ്ങള് നടത്തുന്നു എന്ന് വിശദമാക്കുന്നു. * ഉദാഹരണമായി, യെശ്ശയ്യാവ് പ്രവാചകന്ആശ്ശൂര്യര്എപ്രകാരം യഹൂദ രാജ്യത്തില്കൂടെ എപ്രകാരം “തൂത്തു വാരല്” നടത്തും എന്ന് പ്രവചിച്ചു പറഞ്ഞിരുന്നു. ഇതിന്റെ അര്ത്ഥം അവര്യഹൂദയെ എപ്രകാരം നശിപ്പിക്കുകയും അതിലെ ജനത്തെ പിടിച്ചടക്കുകയും ചെയ്യും എന്നുള്ളത് ആയിരുന്നു. * “തൂത്തു വാരുക” എന്ന പദം ശക്തമായി ഒഴുകുന്ന ജലപ്രവാഹം എപ്രകാരം സകലത്തെയും ദൂരത്തേക്കു അടിച്ചു നീക്കം ചെയ്തു കൊണ്ടുപോകുന്നു എന്ന് വിശദമാക്കുവാനും ഉപയോഗിക്കുന്നു. * എപ്പോള്ഒരു വ്യക്തിയുടെ മേല്പരിധിക്കപ്പുറമായുള്ള കഷ്ടതകള്മുക്കിക്കളയുമോ , അതിനെ അവന്റെ മേല്“കവിഞ്ഞു കടന്നു പോകുന്നതു” എന്ന് പറയാം. (കാണുക: [അശ്ശൂര്](names.html#assyria), [യെശ്ശയ്യാവ്](names.html#isaiah), [യഹൂദ](names.html#judah), [പ്രവാചകന്](kt.html#prophet)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്16:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/16/03.md) * [ദാനിയേല്11:40-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/11/40.md) * [ഉല്പ്പത്തി 18:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/18/24.md) * [സദൃശവാക്യങ്ങള്21:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/21/07.md) * [സങ്കീര്ത്തനങ്ങള്090:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/090/005.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H622, H857, H1640, H2498, H2894, H3261, H5500, H5502, H5595, H7857, H8804, G4216, G4563, G4951
## തൃപ്തിപ്പെടുക, തൃപ്തിയാകുന്നു, തൃപ്തിയായി, സംതൃപ്തം ### നിര്വചനം: “തൃപ്തികരം” എന്നത് ഒരുവനു വളരെ ഇഷ്ടപ്പെടുന്നത് അല്ലെങ്കില് വളരെ സന്തോഷം ജനിപ്പിക്കുന്നത് എന്നര്ത്ഥം. എന്തിലെങ്കിലും “ആനന്ദിക്കുക” എന്നാല് “അതില് സന്തോഷിക്കുക” അല്ലെങ്കില് അതിനെക്കുറിച്ച് സന്തുഷ്ടിയാകുക” എന്നാണ് അര്ത്ഥം. * വളരെ സമ്മതകരം അല്ലെങ്കില് തൃപ്തികരം ആയതിനെ “സംതൃപ്തം” എന്നു പറയുന്നു. * ഒരു വ്യക്തി ഏതിലെങ്കിലും സംതൃപ്തന് എങ്കില് താന് അതില് വളരെ രസിക്കുന്നു എന്നര്ത്ഥം. * “യഹോവയുടെ ന്യായപ്രമാണത്തില് ഞാന് രസിക്കുന്നു” എന്നത് “യഹോവയുടെ ന്യായപ്രമാണം എനിക്ക് വലിയ സന്തോഷം തരുന്നു” അല്ലെങ്കില് “ഞാന്യഹോവയുടെ നിയമങ്ങള് അനുസരിക്കുവാന് ഇഷ്ടപ്പെടുന്നു” അല്ലെങ്കില് “ഞാന്യഹോവയുടെ കല്പ്പനകള് അനുസ രിക്കുമ്പോള് ഞാന് സന്തുഷ്ടനാകുന്നു” എന്നിങ്ങനെ പരിഭാഷ ചെയ്യാം.. * സന്തോഷിക്കരുത്”, “സന്തോഷമില്ല” എന്നീ പദങ്ങള് “ഒട്ടും തന്നെ തൃപ്തികരമല്ല, അല്ലെങ്കില് അതിനെക്കുറിച്ച് സന്തോഷമില്ല” എന്നു പരിഭാഷ ചെയ്യാം. * “താന് രസിക്കുന്നു”എന്നത് “താന്ചെയ്യുന്നതില് സന്തോഷിക്കുന്നു” അല്ലെങ്കില് “അവന് അതിനെക്കുറിച്ച് വളരെ സന്തോഷിക്കുന്നു” എന്നു അര്ത്ഥം നല്കുന്നു. * “തൃപ്തിയാകുന്നു” എന്ന പദം ഒരുവ്യക്തി സന്തോഷിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നു. ഇതിനെ “അഭിരുചികള്” അല്ലെങ്കില് “സന്തോഷം നല്കുന്ന വസ്തുതകള്” എന്നു പരിഭാഷ ചെയ്യാം. * “ഞാന് അങ്ങയുടെ ഇഷ്ടം ചെയ്യുവാന് താല്പര്യപ്പെടുന്നു” എന്നത് “ഞാന് അങ്ങയുടെ ഇഷ്ടം ചെയ്യുന്നതില് സന്തോഷിക്കുന്നു” അല്ലെങ്കില് “ഞാന് അങ്ങയെ അനുസരിക്കുമ്പോള് ഞാന് വളരെ സന്തുഷ്ടനാണ്” എന്നിങ്ങനെയും പരിഭാഷപ്പെടുത്താം. ### ദൈവവചന സൂചികകള്: * [സദൃശവാക്യങ്ങള് 08:30-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/08/30.md) * [സങ്കീര്ത്തനങ്ങള് 001:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/001/001.md) * [സങ്കീര്ത്തനങ്ങള്119:69-70](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/119/069.md) * [ഉത്തമഗീതം 01:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/sng/01/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1523, H2530, H2531, H2532, H2654, H2655, H2656, H2836, H4574, H5276, H5727, H5730, H6026, H6027, H7306, H7381, H7521, H7522, H8057, H8173, H8191, H8588, H8597
## തെറ്റ്, തെറ്റുകള്, തെറ്റ് സംഭവിച്ച, തെറ്റായ, തെറ്റുകള്ഉള്ള, തെറ്റ് ചെയ്യുന്നവന്, തെറ്റായ പ്രവര്ത്തി, മോശമായ പെരുമാറ്റം, മോശമായി പെരുമാറിയ, വേദന, വേദനിക്കുന്നു, വേദന നല്കുന്ന, വേദനാജനകമായ ### നിര്വചനം: ആരോടെങ്കിലും “തെറ്റ് ചെയ്യുക” എന്നുള്ളത് ആ വ്യക്തിയോട് അനീതിയായും അവിശ്വസ്തതയോടും കൂടെ പെരുമാറുക എന്നുള്ളതാണ്. * ”അപമര്യാദ” എന്ന പദം അര്ത്ഥം നല്കുന്നത് മോശമായി അല്ലെങ്കില്പരുഷമായി ഒരാളോട് പെരുമാറുക വഴി ശാരീരികമായോ വികാരപരമായോ ആ വ്യക്തിക്ക് ഉപദ്രവം നല്കുക എന്നാണ് അര്ത്ഥം. * “വേദന നല്കുക” എന്ന പദം വളരെ പൊതുവായ അര്ത്ഥം നല്കുന്നത് “ഏതെങ്കിലും മാര്ഗ്ഗത്തില് ആര്ക്കെങ്കിലും ഉപദ്രവം ഉണ്ടാക്കുക” എന്നാണ് അര്ത്ഥം. ഇതിനു സാധാരണയായി ശാരീരികമായ മുറിവ്” എന്ന് അര്ത്ഥം ഉണ്ട്. * സാഹചര്യങ്ങളെ ആശ്രയിച്ചു, ഈ പദങ്ങള് “ദോഷം ചെയ്യുക” അല്ലെങ്കില്, “അന്യായമായി പെരുമാറുക” അല്ലെങ്കില് “ഉപദ്രവം ഉണ്ടാക്കുക” അല്ലെങ്കില് “ഉപദ്രവകരമായ രീതിയില് പെരുമാറുക” അല്ലെങ്കില് “മുറിപ്പെടുത്തുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [അപ്പോ.07:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/26.md) * [പുറപ്പാട് 22:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/22/20.md) * [ഉല്പ്പത്തി 16:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/16/05.md) * [ലൂക്കോസ് 06:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/27.md) * [മത്തായി 20:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/20/13.md) * [സങ്കീര്ത്തനങ്ങള്071:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/071/012.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H205, H816, H2248, H2250, H2255, H2257, H2398, H2554, H2555, H3238, H3637, H4834, H5062, H5142, H5230, H5627, H5753, H5766, H5791, H5792, H5916, H6031, H6087, H6127, H6231, H6485, H6565, H6586, H7451, H7489, H7563, H7665, H7667, H7686, H8133, H8267, H8295, G91, G92, G93, G95, G264, G824, G983, G984, G1536, G1626, G1651, G1727, G1908, G2556, G2558, G2559, G2607, G3076, G3077, G3762, G4122, G5195, G5196
## തേന്, തേന്കൂട് ### നിര്വചനം: “തേന്” എന്നത് പുഷ്പങ്ങളുടെ തേന്അറയില്നിന്ന് തേനീച്ചകള് ശേഖരിച്ചു ഉണ്ടാക്കുന്ന മധുരമുള്ള, കട്ടിയുള്ള, ഭക്ഷ്യ യോഗ്യമായ വസ്തുവാണ് തേനട എന്നത് തേനീച്ചകള്തേന്ശേഖരിക്കുവാന്ഉപയോഗിക്കുന്ന മെഴുകുപോലുള്ള ചട്ടക്കൂട് ആണ്. * തരം അനുസരിച്ച്, തേന്മഞ്ഞ അല്ലെങ്കില്തവിട്ട് നിറത്തില് കാണപ്പെടും. * തേന് വനങ്ങളിലും, മരത്തിന്റെ പൊത്തുകളിലും, അല്ലെങ്കില് എവിടെയെല്ലാം തേനീച്ചകള് കൂടുകള് ഉണ്ടാക്കുന്നോ അവിടെ എല്ലാം കാണപ്പെടാം. കൂടുകളില് തേനീച്ചകളെ വളര്ത്തിയും ജനങ്ങള് ഭക്ഷണത്തിനോ വില്പ്പനക്കോ വേണ്ടി ഉല്പ്പാദിപ്പിക്കാറുണ്ട്, എങ്കിലും ദൈവ വചനത്തില് സൂചിപ്പിച്ചിരിക്കുന്നത് കാട്ടുതേന് ആണ്. * കാട്ടുതേന് ഭക്ഷിച്ചതായി ദൈവവചനത്തില് രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു വ്യക്തികള് യോനാഥാന്, ശിംശോന്, സ്നാപക യോഹന്നാന് എന്നിവര് ആണ്. * ഈ പദം സാധാരണയായി ഉപമാന രൂപത്തില്മധുരമുള്ളതോ വളരെ സന്തോഷകരമായതോ ആയ എന്തിനെയെങ്കിലും വിവരിക്കുവാന്ഉപയോഗിക്കുന്നു. ഉദാഹരണമായി, ദൈവത്തിന്റെ വചനങ്ങളും പ്രമാണങ്ങളും “തേനിനെക്കാളും മാധുര്യമേറിയത്” എന്ന് വിശേഷിപ്പിക്കുന്നു. (കാണുക:[ഉപമ](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-simile/01.md), [രൂപകം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md)) * ചില സന്ദര്ഭങ്ങളില്ഒരു വ്യക്തിയുടെ വാക്കുകള്തേന്പോലെ മധുരമായത് എന്ന് വിശേഷിപ്പിക്കാറുണ്ട്, എന്നാല്ഉണ്ടാകുന്ന അനന്തര ഫലങ്ങള് മറ്റുള്ളവരെ വഞ്ചിക്കുന്നതും ഉപദ്രവിക്കുന്നതും ആയിരിക്കും. (കാണുക:[യോഹന്നാന്(സ്നാപകന്)](names.html#johnthebaptist), [യോനാഥാന്](names.html#jonathan), [ഫെലിസ്ത്യര്](names.html#philistines), [ശിംശോന്](names.html#samson)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്14:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/14/01.md) * [ആവര്ത്തന പുസ്തകം 06:3](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/06/03.md) * [പുറപ്പാട് 13:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/13/03.md) * [യോശുവ 05:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/05/06.md) * [സദൃശവാക്യങ്ങള്05:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/05/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1706, H3293, H3295, H5317, H6688, G2781, G3192, G3193
## ദര്ശനം, ദര്ശനങ്ങള്, ദര്ശനം പ്രാപിക്കുക ### വസ്തുതകള്: “ദര്ശനം” എന്ന പദം സൂചിപ്പിക്കുന്നത് ഒരു വ്യക്തി കാണുന്ന എന്തെങ്കിലും ആകുന്നു. ഇത് പ്രത്യേകാല് അസാധാരണമായ അല്ലെങ്കില് അമാനുഷികമായ എന്തെങ്കിലും ദൈവം ജനത്തിനു അവരോട് ഒരു സന്ദേശം നല്കേണ്ടതിനായി കാണിക്കുന്നതിനെ സൂചിപ്പിക്കുന്നു. * സാധാരണയായി, ദര്ശനങ്ങള് എന്നത് ഒരു മനുഷ്യന് ഉണര്ന്നിരിക്കുമ്പോള് കാണുന്നവ ആകുന്നു. എങ്കിലും, ചില സന്ദര്ഭങ്ങളില് ഒരു ദര്ശനം എന്നത് ഒരു വ്യക്തി ഗാഡനിദ്ര ചെയ്തുകൊണ്ടിരിക്കുമ്പോള് കാണുന്ന സ്വപ്നവും ആകുന്നു.. * വളരെ പ്രാധാന്യം അര്ഹിക്കുന്ന എന്തെങ്കിലും ഒന്ന് ജനത്തോടു പറയുവാനായി ദൈവം ദര്ശനങ്ങളെ അയക്കുന്നു. ഉദാഹരണമായി, പത്രോസ് പുറജാതികളെ സ്വീകരിക്കണം എന്ന് ദൈവം ആവശ്യപ്പെടുന്നതിനാല് അത് പറയേണ്ടതിനു പത്രോസിനു ഒരു ദര്ശനം കാണിച്ചു കൊടുത്തു. ### പരിഭാഷ നിര്ദേശങ്ങള്: “ഒരു ദര്ശനം കണ്ടു” എന്ന പദസഞ്ചയം “ദൈവത്തില് നിന്നും അസാധാരണമായ എന്തോ കണ്ടു” അല്ലെങ്കില് “ദൈവം അവനെ പ്രത്യേകതയുള്ളതു കാണിച്ചു” എന്ന് പരിഭാഷ ചെയ്യാം. * ചില ഭാഷകള്ക്ക് “ദര്ശനത്തിനും” “സ്വപ്നത്തിനും” പ്രത്യേകം വാക്കുകള് ഉണ്ടായിരിക്കുവാന് ഇടയില്ല. ആയതിനാല് “ദാനിയേലിന് തന്റെ മനസ്സില് സ്വപ്നങ്ങളും ദര്ശനങ്ങളും ഉണ്ടായി” എന്നത് പോലെയുള്ള വാചകങ്ങള് “ദാനിയേല് ഗാഡനിദ്ര ചെയ്തു കൊണ്ടിരിക്കുമ്പോള് സ്വപ്നങ്ങളില് കൂടെ ദൈവം അവനു അസാധാരണമായ കാര്യങ്ങള് കാണുവാന് ഇടവരുത്തി” എന്നത് പോലെ പരിഭാഷ ചെയ്യാം. (കാണുക: [സ്വപ്നം](other.html#dream)) ### ദൈവ വചന സൂചികകള്: * [അപ്പോ.09:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/09/10.md) * [അപ്പോ.10:3-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/10/03.md) * [അപ്പോ.10:9-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/10/09.md) * [അപ്പോ.12:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/12/09.md) * [ലൂക്കോസ് 01:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/21.md) * [ലൂക്കോസ് 24:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/24/22.md) * [മത്തായി 17:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/17/09.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2376, H2377, H2378, H2380, H2384, H4236, H4758, H4759, H7203, H7723, H8602, G3701, G3705, G3706
## ദഹനയാഗം, ദഹനയാഗങ്ങള്, അഗ്നിയാല്ഉള്ള വഴിപാട് ### നിര്വചനം: “ദഹനയാഗം” എന്നത് ഒരു യാഗപീഠത്തിന്മേല്അഗ്നികൊണ്ട് ദഹിപ്പിച്ചു ദൈവത്തിനു അര്പ്പിക്കുന്ന ഒരുതരം യാഗമാണ്. ഇതു ജനത്തിന്റെ പാപങ്ങള്ക്ക്പ്രായശ്ചിത്തമായി അര്പ്പിക്കുന്നതായിരുന്നു. ഇതിനെ “അഗ്നിയാല്ഉള്ള വഴിപാട്’’ എന്നും വിളിച്ചിരുന്നു. * ഈ വഴിപാടിന് സാധാരണയായി ചെമ്മരിയാടുകളെയോ കൊലാടുകളെയോ ആണ് ഉപയോഗിച്ചുവന്നിരുന്നത്, എന്നാല്കാളകളെയും പക്ഷികലെയുക് കൂടെ ഉപയോഗിക്കുമായിരുന്നു. * തോലൊഴികെ, മുഴുവന്മൃഗത്തെയും മുഴുവന്മൃഗത്തെയും ഈ വഴിപാടില്ദഹിപ്പിക്കുമായിരുന്നു. തോല്അല്ലെങ്കില്ചര്മ്മം പുരോഹിതന് നല്കുമായിരുന്നു. * ദൈവം യഹൂദാജനത്തോടു ദിവസവും രണ്ടു പ്രാവശ്യം ദഹനയാഗം അര്പ്പിക്കണമെന്നു ആവ കല്പ്പിച്ചിരുന്നു. (കാണുക: [യാഗപീഠം](kt.html#altar), [പ്രായശ്ചിത്തം](kt.html#atonement), [കാള](other.html#cow), [പുരോഹിതന്](kt.html#priest), [യാഗം](other.html#sacrifice)) ### ദൈവവചന സൂചികകള്: * [പുറപ്പാട് 40:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/40/05.md) * [ഉല്പ്പത്തി 08:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/08/20.md) * [ഉല്പ്പത്തി 22:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/22/01.md) * [ലേവ്യപുസ്തകം 03:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/03/03.md) * [മര്ക്കോസ് 12:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/12/32.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H801, H5930, H7133, H8548, G3646
## ദഹിപ്പിക്കുക, ദഹിപ്പിക്കുന്നു, ദഹിപ്പിച്ചു, ദഹിപ്പിക്കുന്ന ### നിര്വചനം: “ദഹിപ്പിക്കുന്ന” എന്ന പദം അക്ഷരീകമായി അര്ത്ഥമാക്കുന്നത് എന്തിനെയെങ്കിലും ഉപയോഗിക്കുന്നു എന്നാണ്. ഇതിനു പല ഉപമാന അര്ത്ഥങ്ങള്ഉണ്ട്. * ദൈവവചനത്തില്, “ദഹിപ്പിക്കുക” എന്നത് സാധാരണയായി വസ്തുക്കളെയോ ജനത്തെയോ നശിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. * ഒരു അഗ്നിയെന്നത് വസ്തുക്കളെ ദഹിപ്പിക്കുന്നു എന്നു പറയുമ്പോള്, അതിന്റെയര്ത്ഥം അത് അവയെ കത്തിച്ചു നശിപ്പിക്കുന്നു എന്നാണര്ത്ഥം. * ദൈവത്തെ “ദഹിപ്പിക്കുന്ന അഗ്നി” എന്നു സൂചിപ്പിക്കുമ്പോള്, അത് പാപത്തിനെതിരെയുള്ള തന്റെ കോപത്തെ കുറിക്കുന്നു. തന്റെ കോപം മാനസ്സന്തരപ്പെടാത്ത പാപികള്ക്കായുള്ള ഘോരമായ ശിക്ഷയില്ഫലമുളവാക്കുന്നു. ഭക്ഷണം കഴിക്കുന്നു എന്നാല് എന്തോ ഒന്നു ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുന്നു എന്നാണര്ത്ഥം. * ”ദേശത്തെ ഭക്ഷിക്കുക” എന്ന പദസഞ്ചയം “ദേശത്തെ നശിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്തുന്നു. ### പരിഭാഷ നിര്ദേശങ്ങള് * ദേശത്തെയൊ ജനങ്ങളെയോ ദഹിപ്പിക്കുക എന്ന സാഹചര്യത്തില്, ഈ പദം “നശിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്താം. * അഗ്നി “ദഹിപ്പിക്കുക” എന്ന അര്ത്ഥത്തില്സൂചിപ്പിക്കുമ്പോള്“കത്തിച്ചു കളയുക” എന്നു പരിഭാഷപ്പെടുത്തുക. * കത്തിക്കൊണ്ടിരിക്കുന്ന മുള്ചെടി മോശെ കണ്ടപ്പോള്അത് “ദഹിച്ചുപോകാതെ ഇരുന്നു” എന്നത് “കത്തിപ്പോയില്ല” അല്ലെങ്കില്“കരിഞ്ഞുപോയില്ല” എന്നു പരിഭാഷപ്പെടുത്താം. * ‘‘ദഹിപ്പിക്കുക” എന്നത് ഭക്ഷിക്കുന്നതിനെ സൂചിപ്പിക്കുമ്പോള്, ഇതു “ഭക്ഷിക്കുക” അല്ലെങ്കില്“വാരി വിഴുങ്ങുക” എന്നു പരിഭാഷപ്പെടുത്താം. * ആരുടെയെങ്കിലും ശക്തി “ക്ഷയിച്ചു” എന്നതിന്റെ അര്ത്ഥം, തന്റെ ശക്തി ‘’ഉപയോഗിച്ചു തീര്ന്നു” അല്ലെങ്കില്“നഷ്ടപ്പെട്ടു” എന്നാണ്. * ”ദൈവം ദഹിപ്പിക്കുന്ന അഗ്നിയാകുന്നു” എന്ന ആശയം “ദൈവം വസ്തുക്കളെ ചുട്ടെരിച്ചുകളയുന്ന അഗ്നിപോലെയാകുന്നു” അല്ലെങ്കില്“ദൈവം പാപത്തിനെതിരെ കൊപിഷ്ടനാകുന്നുവെന്നും താന്പാപികളെ അഗ്നിയാലെന്നപോലെ നശിപ്പിച്ചു കളയുമെന്നും പരിഭാഷപ്പെടുത്താം. (കാണുക: [ആര്ത്തിയോടെ വാരിവിഴുങ്ങുക](other.html#devour), [ക്രോധം](kt.html#wrath)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്18:38-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/18/38.md) * [ആവര്ത്തനപുസ്തകം 07:16](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/07/16.md) * [യിരെമ്യാവ് 03:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/03/23.md) * [ഇയ്യോബ് 07:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/07/08.md) * [സംഖ്യാപുസ്തകം 11:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/11/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H398, H402, H1086, H1104, H1197, H1497, H1846, H2000, H2628, H3615, H3617, H3631, H3857, H4127, H4529, H4743, H5486, H5487, H5595, H6244, H6789, H7332, H7646, H7829, H8046, H8552, G355, G1159, G2618, G2654, G2719, G5315, G5723
## ദാസ്യപ്പെടുത്തുക, ദാസ്യപ്പെടുത്തുന്നു, ദാസ്യപ്പെടുത്തപ്പെട്ട, പ്രതിജ്ഞാപത്രം, വിധേയത്വം, അടിമത്തം, കെട്ടപ്പെട്ട ### നിര്വചനം: “ദാസ്യപ്പെടുത്തുക” എന്നാല് ഒരു വ്യക്തിയെ ഒരു യജമാനനെയൊ ഒരു ഭരിക്കുന്ന രാജ്യത്തെയോ സേവിക്കുവാന് നിര്ബന്ധിക്കുക എന്നര്ത്ഥം. "ദാസ്യപ്പെടുത്തപ്പെട്ട” അല്ലെങ്കില് “വിധേയത്വത്തില്” എന്നാല് ഏതിന്റെ യെങ്കിലും അല്ലെങ്കില് ആരുടെയെങ്കിലും നിയന്ത്രണത്തിന്റെ കീഴില്ആയിരിക്കുക എന്നര്ത്ഥം. ദാസ്യപ്പെട്ട അല്ലെങ്കില് വിധേയത്വമാക്കപ്പെട്ട ഒരു വ്യക്തി ശമ്പളം കൂടാതെ സേവിക്കുകയും തന്റെ ഇഷ്ടപ്രകാരം പ്രവര്ത്തിക്കുവാന് സ്വാതന്ത്ര്യം ഇല്ലാതെ ഇരിക്കുകയും വേണം. * “ദാസ്യപ്പെടുത്തുക” എന്നാല് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം എടുത്തു മാറ്റുക എന്നും അര്ത്ഥമുണ്ട്. * “വിധേയത്വ” ത്തിനുള്ള വേറൊരു വാക്കാണ് “അടിമത്തം” എന്നുള്ളത്. * ഒരു ഉപമാന രൂപേണ, മനുഷ്യവര്ഗ്ഗം യേശുവിനാല് പാപത്തിന്റെ നിയന്ത്രണത്തില് നിന്നും അധികാരത്തില് നിന്നും സ്വതന്ത്രമാക്കുന്നത് വരെയും അതിനു “ദാസ്യപ്പെട്ടി”രിക്കുന്നു. * ഒരുവന് യേശുക്രിസ്തുവില് നവജീവന് പ്രാപിച്ചു കഴിയുമ്പോള്, താന് പാപത്തിനു അടിമയായി കഴിയുന്നത് നിര്ത്തലാക്കുകയും ഒരു നീതികരണത്തിനു അടിമയാകുകയും ചെയ്യുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * “ദാസ്യപ്പെടുത്തുക” എന്ന പദം “സ്വതന്ത്രന്ആകുവാന് ഇടവരുത്താതി രിക്കുക” അല്ലെങ്കില് “മറ്റുള്ളവരെ സേവിക്കുവാന് നിര്ബന്ധിക്കുക” അല്ലെങ്കില് “മറ്റുള്ളവരുടെ നിയന്ത്രണത്തിന് കീഴാക്കുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * “ദാസ്യപ്പെടുത്തപ്പെട്ട” അല്ലെങ്കില് “വിധേയത്വമാക്കപ്പെട്ട” എന്നത് “ഒരു അടിമയായി ഇരിപ്പാന് തക്കവണ്ണം” അല്ലെങ്കില് ‘’സേവ ചെയ്യുവാനായി നിര്ബന്ധിക്കുക” അല്ലെങ്കില് “നിയന്ത്രണ വിധേയത്വത്തിന്കീഴ്” ആയിരിക്കുക എന്നു പരിഭാഷപ്പെടുത്താം. (കാണുക: [സ്വാതന്ത്ര്യം](other.html#free), [നീതി](kt.html#righteous), [വേലക്കാരന്](other.html#servant)) ### ദൈവവചന സൂചികകള്: * [ഗലാത്യര്:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/04/03.md) * [ഗലാത്യര്:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/04/24.md) * [ഉല്പ്പത്തി 15:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/15/12.md) * [യിരെമ്യാവ് 30:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/30/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3533, H5647, G1398, G1402, G2615
## ദിനവൃത്താന്തങ്ങള് ### നിര്വചനം; “ദിനവൃത്താന്തം’’ എന്ന പദം ഒരു നിര്ദിഷ്ട കാലഘട്ടത്തില്നടന്ന സംഭവങ്ങളെ രേഖപ്പെടുത്തിയ രേഖ എന്നാണര്ത്ഥം. * രണ്ടു പഴയനിയമ പുസ്തകങ്ങളെ “ഒന്നാം ദിനവൃത്താന്ത പുസ്തകം” എന്നും “രണ്ടാം ദിനവൃത്താന്ത പുസ്തകം” എന്നും വിളിക്കുന്നു. * “ദിനവൃത്താന്തങ്ങള്” എന്നു വിളിക്കുന്ന പുസ്തകങ്ങളില്ഇസ്രയേല്യരുടെ ഭാഗികമായ ചരിത്രം രേഖപ്പെടുത്തുന്നതിനോടൊപ്പം, ആദാം മുതല്ഉള്ളതായ ഓരോ തലമുറയിലെയും വ്യക്തികളുടെ പേരുവിവരങ്ങളും കാണപ്പെടുന്നു. * “ഒന്നാം ദിനവൃത്താന്തപുസ്തകം” ശൌല്രാജാവിന്റെ ജീവിതാന്ത്യവും ദാവീദ് രാജാവിന്റെ ഭരണകാലത്തെ സംഭവങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. * “രണ്ടാം ദിനവൃത്താന്ത പുസ്തകം” ശലോമോന്രാജാവിന്റെയും മറ്റു പല രാജാക്കന്മാരുടെയും ഭരണത്തെയും, ദൈവാലയ നിര്മ്മിതിയെയും തെക്കന്രാജ്യമായ യഹൂദയില്നിന്നും വടക്കന്രാജ്യമായ ഇസ്രയേല്ഭിന്നിച്ചു പോയതിനെയും രേഖപ്പെടുത്തിയിരിക്കുന്നു. * രണ്ടാം ദിനവൃത്താന്ത പുസ്തകത്തിന്റെ അന്ത്യത്തില്ബാബിലോണ്പ്രവാസത്തിന്റെ ആരംഭത്തെ വിവരിച്ചിരിക്കുന്നു. (കാണുക: [ബാബിലോണ്](names.html#babylon), [ദാവീദ്](names.html#david), [പ്രവാസം](other.html#exile), [ഇസ്രയേല്രാജ്യം](names.html#kingdomofisrael), [യഹൂദ](names.html#kingdomofjudah), [ശലോമോന്](names.html#solomon)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്27:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/27/23.md) * [2 ദിനവൃത്താന്തങ്ങള്33:18-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/33/18.md) * [എസ്ഥേര്10:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/est/10/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1697
## ദിവസം, ദിവസങ്ങള്: ### നിര്വചനം: “ദിവസം” എന്ന പദം അക്ഷരീകമായി സൂര്യാസ്തമയത്തോടുകൂടെ ആരംഭിക്കുന്ന 24 മണിക്കൂറുകളുടെ കാലയളവിനെയാണ് സൂചിപ്പിക്കുന്നത്. ഇതു ഉപമാനരൂപത്തിലും ഉപയോഗിക്കാറുണ്ട്. * യിസ്രയേല്യര്ക്കും യഹൂദന്മാര്ക്കും ഒരു ദിവസം ആരംഭിക്കുന്നത് ഒരു ദിവസത്തിന്റെ സൂര്യാസ്തമനത്തിലും അവസാനിക്കുന്നത് അടുത്ത ദിവസത്തിലെ സൂര്യാസ്തമനത്തിലും ആകുന്നു. * ചില സന്ദര്ഭങ്ങളില്“ദിവസം” എന്ന പദം ഉപമാനപരമായി ഒരു ദീര്ഘ കാലയളവിനെ, “യഹോവയുടെ ദിവസം” അല്ലെങ്കില്“അന്ത്യ നാളുകള്” എന്നു ഉപയോഗിക്കുന്നു. * ചില ഭാഷകളില്ഈ ഉപമാന പ്രയോഗങ്ങള്ക്കു വ്യത്യസ്തമായ ഭാവങ്ങള് പരിഭാഷക്കായി ഉപയോഗിക്കുകയോ “ദിവസ”ത്തെ ഉപമാനരൂപത്തിലല്ലാതെ പരിഭാഷപ്പെടുത്തുകയോ ചെയ്യും. * “ദിവസം” എന്നതിനുള്ള ഇതര പരിഭാഷകളില്, ‘സമയം” അല്ലെങ്കില്“കാലം” അല്ലെങ്കില്“സന്ദര്ഭം” അല്ലെങ്കില്“സംഭവം”, എന്നിങ്ങനെ സന്ദര്ഭാനുസരണം ഉള്പ്പെടുന്നു. (കാണുക: [ന്യായവിധി ദിവസം](kt.html#judgmentday), [അന്ത്യ നാള്](kt.html#lastday)) ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്20:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/20/04.md) * [ദാനിയേല്10:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/10/04.md) * [എസ്രാ 06:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezr/06/13.md) * [എസ്രാ 06:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezr/06/19.md) * [മത്തായി 09:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/14.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3117, H3118, H6242, G2250
## ദീര്‍ഘക്ഷമ കാണിക്കുക, ദീര്‍ഘക്ഷമ കാണിക്കുക ### നിര്‍വചനം: “ദീര്‍ഘക്ഷമ കാണിക്കുക” എന്നും “ദീര്‍ഘക്ഷമ” എന്നും ഉള്ള പദങ്ങള്‍വളരെ പ്രയാസത്തോടെ ആണെങ്കിലും അല്ലെങ്കില്‍വളരെ ദീര്‍ഘകാലം എടുക്കും എങ്കിലും മടുത്തു പോകാതെ പരിശ്രമിക്കുന്നതിനെ സൂചിപ്പിക്കുന്നു. * ദീര്‍ഘ ക്ഷമ കാണിക്കുക എന്നത് ക്രിസ്തുവിനെ പോലെ വിഷമത ഏറിയ പരിശോധനകള്‍അല്ലെങ്കില്‍സാഹചര്യങ്ങളില്‍കൂടെ കടന്നു പോയാലും പ്രവര്‍ത്തിയില്‍തുടര്‍ന്ന് കൊണ്ട് പോകുന്നതിനെ അര്‍ത്ഥമാക്കുന്നു. * ഒരു വ്യക്തിക്ക് “ദീര്‍ഘക്ഷമ” ഉണ്ടെങ്കില്‍അതിന്‍റെ അര്‍ത്ഥം താന്‍ചെയ്യേണ്ടതായ കാര്യം വളരെ വേദന അല്ലെങ്കില്‍പ്രയാസം ഏറിയതാണ് എങ്കില്‍പോലും താന്‍അത് ചെയ്യുന്നതിനു കഴിവ് ഉള്ളവന്‍ആയിരിക്കുക എന്നാണ്. * ദൈവം പഠിപ്പിക്കുന്നത് തുടര്‍മാനമായി വിശ്വസിക്കുന്നതിന് ദീര്‍ഘക്ഷമ ആവശ്യമാണ്, പ്രത്യേകാല്‍ദുരുപദേശങ്ങളെ അഭിമുഖീകരിക്കുമ്പോള്‍. * “പിടിവാശി” എന്ന് അര്ത്ഥം വരുന്ന നിഷേധാത്മക അര്‍ത്ഥം വരുന്ന ഒരു വാക്കു ഉപയോഗിക്കാതെ ഇരിക്കുവാന്‍ശ്രദ്ധിക്കുക. (കാണുക: [ക്ഷമ](other.html#patient), [പരിശോധന](other.html#trial)) ### ദൈവ വചന സൂചികകള്: * [കൊലൊസ്സ്യര്01:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/01/11.md) * [എഫെസ്യര്‍06:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/eph/06/17.md) * [യാക്കോബ് 05:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/05/09.md) * [ലൂക്കോസ് 08:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/14.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: G3115, G4343, G5281
## ദുരിതം അനുഭവിക്കുക, ദുരിതം അനുഭവിക്കുന്നു, ദുരിതം അനുഭവിച്ച, ദുരിതം, ദുരിതങ്ങള് ### നിര്വചനം: “ദുരിതം അനുഭവിക്കുക” എന്നും “ദുരിതം” എന്നും ഉള്ള പദങ്ങള് വളരെ അസന്തുഷ്ടകരമായ അനുഭവങ്ങള് രോഗം, വേദന, അല്ലെങ്കില് മറ്റുള്ള കഠിനാനുഭവങ്ങള് അനുഭവിക്കുക എന്നുള്ളതാണ്. * ജനങ്ങള് പീഡിപ്പിക്കപ്പെടുമ്പോഴോ, രോഗികള് ആകുമ്പോഴോ, അവര് ടുരിതം അനുഭവിക്കുന്നു. * ചില സന്ദര്ഭങ്ങളില് ജനം അവര് ചെയ്ത തെറ്റായ സംഗതികള് നിമിത്തം ദുരിതം അനുഭവിക്കുന്നു; മറ്റു സമയങ്ങളില് അവര് ലോകത്തിലെ പാപം നിമിത്തവും രോഗം നിമിത്തവും ദുരിതം അനുഭവിക്കുന്നു. * ദുരിതം എന്നത് ശാരീരികമായ, അതായത് വേദന അനുഭവിക്കുകയോ രോഗതുരമാകുകയോ ചെയ്യുന്നത് ആകാം. അത് ഭയം, സങ്കടം, അല്ലെങ്കില് ഏകാന്തത പോലെയുള്ള വൈകാരികമായതും ആകാവുന്നതാണ്. * “എന്നെ സഹിക്കണമേ” എന്ന പദസഞ്ചയം അര്ത്ഥം നല്കുന്നത് “എന്നോട് പൊറുക്കണമേ” അല്ലെങ്കില് “എന്നെ കേള്ക്കേണമേ” അല്ലെങ്കില് “ക്ഷമാപൂര്വ്വം എന്നെ ശ്രദ്ധിക്കണമേ” എന്നൊക്കെ ആകുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * “ദുരിതം അനുഭവിക്കുക” എന്ന പദം “വേദന അനുഭവിക്കുക” അല്ലെങ്കില് പ്രയാസം സഹിക്കുക” അല്ലെങ്കില് കാഠിന്യമായവ അനുഭവിക്കുക” അല്ലെങ്കില് “കഷ്ടതയും വേദനാജനകവും ആയ സാഹചര്യങ്ങളില്കൂടെ കടന്നു പോകുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * സാഹചര്യം അനുസരിച്ചു, “ദുരിതം” എന്നത് “തികെച്ചും വിഷമകരമായ സാഹചര്യങ്ങള്” അല്ലെങ്കില് “കഠിനമായ പ്രയാസങ്ങള്” അല്ലെങ്കില് “കഠിന ശോധനകള് അനുഭവിക്കുക” അല്ലെങ്കില് വേദനാപൂര്ണമായ അനുഭവങ്ങള്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ദാഹത്താല് വ’ലയുക” എന്ന പദസഞ്ചയം “ദാഹം അനുഭവിക്കുക” അല്ലെങ്കില് “ ദാഹത്താല് കഷ്ടപ്പെടുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “അക്രമം അനുഭവിക്കുക” എന്നത് “അക്രമത്തിനു വിധേയമായി പോകുക” അല്ലെങ്കില് “അക്രമ നടപടികളാല് ഉപദ്രവിക്കപ്പെടുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [1 തെസ്സലോനിക്യര് 02:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/02/14.md) * [2 തെസ്സലോനിക്യര്:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/2th/01/03.md) * [2 തിമോത്തിയോസ് 01:8-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/01/08.md) * [അപ്പോ.07:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/11.md) * [യെശ്ശയ്യാവ് 53:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/53/10.md) * [യിരെമ്യാവ് 06:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/06/06.md) * [മത്തായി 16:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/16/21.md) * [സങ്കീര്ത്തനങ്ങള് 022:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/022/024.md) * [വെളിപ്പാട് 01:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/01/09.md) * [റോമര് 05:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/05/03.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[09:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/09/13.md)__ ദൈവം പറഞ്ഞത്, ഞാന് എന്റെ ജനത്തിന്റെ __ദുരിതം__ കണ്ടു.” * __[38:12](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/38/12.md)__ യേശു മൂന്നു പ്രാവശ്യം പ്രാര്ഥിച്ചത്, “എന്റെ പിതാവേ, സാധ്യമെങ്കില്, __ദുരിതത്തിന്റെ__ ഈ പാനപാത്രം പാനം ചെയ്യുവാന്എനിക്കു ഇട വരുത്തരുതേ.” * __[42:03](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/42/03.md)__ അവന് (യേശു) അവരെ ഓര്മ്മിപ്പിച്ചത് മശീഹ __ദുരിതങ്ങള്__ അനുഭവിക്കുകയും കൊല്ലപ്പെടുകയും ചെയ്യുമെന്നും, എന്നാല് മൂന്നാം ദിവസം വീണ്ടും ഉയിര്ത്തെഴുന്നേല്ക്കും എന്നും ആയിരുന്നു. * __[42:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/42/07.md)__ അവന്(യേശു) പറഞ്ഞത്, “ദീര്ഘ കാലങ്ങള്ക്ക് മുന്പ് മശീഹ __ദുരിതം__ അനുഭവിക്കും എന്നും, കൊല്ലപ്പെടുകയും, മൂന്നാം ദിവസം വീണ്ടും ഉയര്ത്തെഴുന്നേല്ക്കും എന്നും എഴുതപ്പെട്ടിരിക്കുന്നുവല്ലോ” എന്നാണ്. * __[44:05](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/44/05.md)__ “നിങ്ങള്ചെയ്യുന്നത് എന്താണെന്നു നിങ്ങള്ഗ്രഹിക്കുന്നില്ല എങ്കിലും, മശീഹ __ദുരിതങ്ങള്__ അനുഭവിക്കുമെന്നും മരിക്കുമെന്നും ഉള്ള പ്രവചനങ്ങള്പൂര്ത്തീകരിക്കപ്പെടുവാനായി നിങ്ങളുടെ പ്രവര്ത്തികളെ ദൈവം ഉപയോഗിച്ചു. * __[46:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/46/04.md)__ ദൈവം പ്രസ്താവിച്ചു, “ഞാന്അവനെ (ശൌലിനെ) രക്ഷിക്കപ്പെടാത്തവരുടെ ഇടയില്എന്റെ നാമം പ്രസ്താവിക്കേണ്ടതിനു തിരഞ്ഞെടുത്തിരിക്കുന്നു. എന്റെ നിമിത്തം അവന്എന്തുമാത്രം __ദുരിതങ്ങള്__ സഹിക്കേണ്ടി വരുമെന്ന് ഞാന്അവനു കാണിച്ചു കൊടുക്കും.” * __[50:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/50/17.md)__ അവന്(യേശു) ഏവരുടെയും കണ്ണുനീര്തുടയ്ക്കുകയും അനന്തരം ഒരിക്കലും __ദുരിതങ്ങള്__, സങ്കടം, കരച്ചില്, തിന്മ, വേദന, അല്ലെങ്കില്മരണം ഇനി ഉണ്ടാകുകയും ഇല്ല. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H943, H1741, H1934, H4342, H4531, H4912, H5142, H5254, H5375, H5999, H6031, H6040, H6041, H6064, H6090, H6770, H6869, H6887, H7661, G91, G941, G971, G2210, G2346, G2347, G3804, G3958, G4310, G4778, G4841, G5004, G5723
## ദുര്ഗ്ഗം, ദുര്ഗ്ഗങ്ങള്, കോട്ടകള്, സംരക്ഷിതമാക്കിയ, കോട്ട, കോട്ടകള് ### നിര്വചനം: “ദുര്ഗ്ഗം” എന്നും “കോട്ട”എന്നും ഉള്ള രണ്ടും എതിരായി ആക്രമിക്കുവാന് വരുന്ന ശത്രുക്കളില് നിന്നും വളരെ സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്ന സ്ഥലം. “സുരക്ഷിതമാക്കിയ” എന്ന പദം ഒരു പട്ടണം അല്ലെങ്കില് മറ്റു സ്ഥലങ്ങളെ ആക്രമണങ്ങളില് നിന്നും സുരക്ഷിതമായി കരുതുന്ന സ്ഥലം. * സാധാരണയായി ദുര്ഗ്ഗങ്ങളും കോട്ടകളും മനുഷ്യ നിര്മ്മിതമായ പ്രതിരോധ നിര്മ്മാണങ്ങള്ആണ്. അവിടെ പ്രകൃത്യാ നിര്മ്മിതമായ സംരക്ഷണ ചുവരുകള് പാറ ഇടുക്കുകള്, അല്ലെങ്കില് ഉയര്ന്ന മലകള് എന്നിങ്ങനെ ഉണ്ടാകാറുണ്ട്. ജനങ്ങള് ശത്രുക്കളാല് തകര്ത്തു അകത്തു കയറുവാന് അസാധ്യമായ നിലയില് വളരെ കനമുള്ള മതിലുകള് അല്ലെങ്കില് അതുപോലെയുള്ള ദുര്ഗ്ഗങ്ങള് നിര്മ്മിക്കാറുണ്ടായിരുന്നു. * “ദുര്ഗ്ഗം” അല്ലെങ്കില് “കോട്ട” എന്നത് “ശക്തമായി സുരക്ഷമാക്കപ്പെട്ട സ്ഥലം” അല്ലെങ്കില് “ശക്തമായി സുരക്ഷിതമാക്കപ്പെട്ട സ്ഥലം” എന്ന് പരിഭാഷ ചെയ്യാം. “സുരക്ഷിതമാക്കപ്പെട്ട പട്ടണം” എന്നുള്ളത് “സുരക്ഷിതമായി സംരക്ഷിതമായ പട്ടണം” അല്ലെങ്കില് ശക്തമായ നിലയില് നിര്മ്മിക്കപ്പെട്ട പട്ടണം” എന്ന് പരിഭാഷ ചെയ്യാം. * ഈ പദം ഉപമാന രീതിയില് ദൈവത്തെ ഒരു ദുര്ഗ്ഗം ആയി അല്ലെങ്കില് കോട്ടയായി തന്നില് ആശ്രയിക്കുന്നവര്ക്ക് വേണ്ടി കാണപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നു. (കാണുക: [രൂപകലാങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md) * “ദുര്ഗ്ഗം” എന്നുള്ളതിന് വേറൊരു ഉപമാന അര്ത്ഥം എന്തെന്നാല് അത് യഹോവയ്ക്ക് പകരമായി അസത്യ ദൈവങ്ങളെ അല്ലെങ്കില് മറ്റു വസ്തുക്കളെ തെറ്റായി സംരക്ഷണത്തിനു വേണ്ടി ആരെങ്കിലും ആശ്രയിച്ചാല് അതിനെ സൂചിപ്പിക്കുവാനും ഉപയോഗിക്കുന്നു. ഇതിനെ “വ്യാജമായ ദുര്ഗ്ഗങ്ങള്” എന്ന് പരിഭാഷ ചെയ്യാം. * ഇത് “സങ്കേതം” എന്നുള്ള വ്യത്യസ്തമായ, ദുര്ഗ്ഗം എന്നുള്ളതിനേക്കാള് സംരക്ഷണം എന്ന ആശയത്തിന് ഊന്നല് നല്കുന്നതായി പരിഭാഷ ചെയ്യണം. (കാണുക: [അസത്യ ദൈവം](kt.html#falsegod), [അസത്യ ദൈവം](kt.html#falsegod), [സങ്കേതം](other.html#refuge), [യഹോവ](kt.html#yahweh)) ### ദൈവ വചന സൂചികകള്: * [2 കൊരിന്ത്യര്:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/10/03.md) * [2 രാജാക്കന്മാര്:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/08/10.md) * [2 ശമുവല്:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/05/08.md) * [അപ്പോ.21:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/21/34.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H490, H553, H759, H1001, H1002, H1003, H1219, H1225, H2388, H4013, H4026, H4581, H4526, H4679, H4685, H4686, H4692, H4693, H4694, H4869, H5794, H5797, H5800, H6438, H6696, H6877, H7682, G3794, G3925
## ദുര്മന്ത്രവാദി, ദുര്മന്ത്രവാദികള്, ദുര്മന്ത്രവാദിനി, ദുര്മന്ത്രവാദം, ദുര്മന്ത്രവാദങ്ങള്, ആഭിചാരം ### നിര്വചനം: “ദുര്മന്ത്രവാദം” അല്ലെങ്കില്“ആഭിചാരം” എന്നത് ദുരാത്മാക്കളുടെ സഹായത്തോടു കൂടെ ശക്തമായ പ്രവര്ത്തികള്ചെയ്യുന്നത് ഉള്പ്പെടുന്ന മന്ത്രവാദത്തെ സൂചിപ്പിക്കുന്നു. ഒരു “ദുര്മന്ത്രവാദി” എന്നത് എപ്രകാരം ഉള്ള ശക്തമായ, മാന്ത്രിക പ്രവര്ത്തികള്ചെയ്യുന്ന വ്യക്തി ആകുന്നു. * മാന്ത്രികത്തിന്റെയും മന്ത്രവാദത്തിന്റെയും ഉപയോഗം പ്രയോജനം നല്കുന്നവയ്ക്കും (ഒരു വ്യക്തിക്കു രോഗസൌഖ്യം വരുത്തുന്നത് പോലെ) ദോഷകരമായവയ്ക്കും (ഏതെങ്കിലും വ്യക്തിയുടെ മേല്ശാപം വരുത്തുന്നത് പോലെ) ഉള്പ്പെടുത്താം. എന്നാല്എല്ലാ വിധത്തില്ഉള്ള മന്ത്രവാദങ്ങളും തെറ്റാണ്, എന്തുകൊണ്ടെന്നാല്അവ ദുരാത്മാവിന്റെ ശക്തിയെ ഉപയോഗിക്കുന്നു. * ദൈവ വചനത്തില്, ദൈവം പറയുന്നത് ദുര്മന്ത്രവാദ ശക്തി ഉപയോഗിക്കുന്നത് മറ്റു ഭയാനക പാപങ്ങളെപ്പോലെ തന്നെ ദോഷം ഉള്ളത് ആകുന്നു എന്നാണ് (വ്യഭിചാരം, വിഗ്രഹങ്ങളെ ആരാധിക്കുന്നത്, ശിശു ബലി പോലെയുള്ള). * “ദുര്മന്ത്രവാദം” എന്നും “ആഭിചാരം” എന്നും ഉള്ള വാക്കുകളെ “ദുരാത്മാവിന്റെ ശക്തി” അല്ലെങ്കില്“മന്ത്രോച്ചാരണം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”ദുര്മന്ത്രവാദി” എന്നുള്ളത് പരിഭാഷ ചെയ്യുവാന്ഉള്ള സാധ്യമായ രീതികള്“മാന്ത്രിക പ്രവര്ത്തി ചെയ്യുന്നവന്” അല്ലെങ്കില്“മന്ത്രോച്ചാരണം നടത്തുന്നയാള്” അല്ലെങ്കില്“ദുരാത്മാവിന്റെ ശക്തി ഉപയോഗിച്ചു അത്ഭുതങ്ങള്ചെയ്യുന്ന വ്യക്തി” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ദുര്മന്ത്രവാദം” എന്നതിന് “ഭാവി പ്രവചനം ”, അതായതു ആത്മ ലോകവുമായി ബന്ധപ്പെടുവാന്ശ്രമിക്കുന്നത് എന്ന് മാത്രമല്ലാതെ വേറെയും അര്ത്ഥം ഉണ്ട്. (കാണുക: [വ്യഭിചാരം](kt.html#adultery), [ദുര്ഭൂതം](kt.html#demon), [ഭാവിപ്രവചനം](other.html#divination), [അസത്യ ദൈവം](kt.html#falsegod), [മന്ത്രവാദം](other.html#magic), [യാഗം](other.html#sacrifice), [ആരാധന](kt.html#worship)) ### ദൈവ വചന സൂചികകള്: * [അപ്പോ.08:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/09.md) * [പുറപ്പാട് 07:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/07/11.md) * [ഗലാത്യര്05:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/19.md) * [വെളിപ്പാട് 09:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/09/20.md). ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3784, H3785, H3786, H6049, G3095, G3096, G3097, G5331, G5332, G5333
## ദുര്വിധി ### നിര്വചനം: “ദുര്വിധി” എന്ന പദം അപ്പീല് ചെയ്യുവാനോ രക്ഷപ്പെടുവാനോ സാധ്യത ഇല്ലാതവണ്ണം നല്കപ്പെട്ടിട്ടുള്ള കുറ്റത്തിനുള്ള ന്യായവിധി. * ഇസ്രയേല് ദേശം ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടു പോകപ്പെട്ടപ്പോള്, പ്രവാചകനായ യെഹസ്കേല് പറഞ്ഞത്, “അവരുടെമേല്ദുര്വിധി വന്നിരിക്കുന്നു” എന്നാണ്. * സാഹചര്യത്തിനു അനുസരിച്ച്, ഈ പദം “ദുരന്തം” അല്ലെങ്കില് “ശിക്ഷ” അല്ലെങ്കില് “പ്രതീക്ഷയ്ക്ക് വകയില്ലാതവണ്ണമുള്ള നാശം” എന്നു പരിഭാഷപ്പെടുത്താം. ### ദൈവവചന സൂചികകള്: * [യെഹസ്കേല് 07:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/07/05.md) * [യെഹസ്കേല് 30:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/30/08.md) * [യെശ്ശയ്യാവ് 06:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/06/04.md) * [സങ്കീര്ത്തനങ്ങള്:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/092/006.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1820, H3117, H6256, H6843, H8045
## ദുര്‍മ്മോഹം, ദുര്‍മ്മോഹം ഉണ്ടാകുക, ദുര്‍മോഹി ആകുക, ദുര്‍മോഹം ഉള്ള ### നിര്‍വചനം: ദുര്‍മോഹം എന്നത് വളരെ ശക്തമായ നിലയില്‍ പാപം നിറഞ്ഞതോ അധാര്‍മ്മികമായതോ ആയ കാര്യങ്ങളെ ആശിക്കുന്ന സാഹചര്യത്തില്‍ ഉള്ളത് ആകുന്നു. ദുര്‍മ്മോഹം എന്നത് ദുര്‍മ്മോഹം ഉണ്ടാകുക എന്ന് ഉള്ളതാകുന്നു. * ദൈവ വചനത്തില്‍, “ദുര്‍മ്മോഹം” എന്നത് സാധാരണയായി തന്‍റെ സ്വന്ത ജീവിത പങ്കാളി അല്ലാതെ വേറൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിനു ആഗ്രഹിക്കുന്നതിനെ സൂചിപ്പിക്കുന്നു. * ചില സമയങ്ങളില്‍ഈ പദം വിഗ്രഹങ്ങളെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ടു ഒരു ഉപമാന രൂപത്തില്‍ഉപയോഗിക്കാറുണ്ട്. * സാഹചര്യത്തിനു അനുസൃതമായി, “ദുര്‍മ്മോഹം” എന്നത് “തെറ്റായ ആഗ്രഹം” അല്ലെങ്കില്‍“അതിയായ മോഹം” അല്ലെങ്കില്‍“തെറ്റായ അധാര്‍മ്മിക മോഹം” അല്ലെങ്കില്‍“പാപം ചെയ്യുവാന്‍ഉള്ളതായ ശക്തമായ ആഗ്രഹം” എന്ന് പരിഭാഷ ചെയ്യാം. * “ദുര്‍മ്മോഹിയായി അലയുക” എന്ന പദ സഞ്ചയം” “തെറ്റായ രീതിയില്‍ഉള്ള ആഗ്രഹം” അല്ലെങ്കില്‍“ ഒന്നിനെ കുറിച്ച് അധാര്‍മ്മികമായി ചിന്തിക്കുക” അല്ലെങ്കില്‍“അധാര്‍മ്മികമായി ആഗ്രഹിക്കുക” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [വ്യഭിചാരം](kt.html#adultery), [അസത്യ ദൈവം](kt.html#falsegod)) ### ദൈവ വചന സൂചികകള്: * [1 യോഹന്നാന്02:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/02/15.md) * [2 തിമോത്തിയോസ് 02:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/02/22.md) * [ഗലാത്യര്‍05:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/16.md) * [ഗലാത്യര്05:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/19.md) * [ഉല്പ്പത്തി 39:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/39/07.md) * [മത്തായി 05:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/27.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H183, H185, H310, H1730, H2181, H2183, H2530, H5178, H5375, H5689, H5691, H5869, H7843, H8307, H8378, G766, G1937, G1938, G1939, G1971, G2237, G3715, G3806
## ദുഷ്ടന്, ദുഷ്ടന്മാര്, ദുഷ്പ്രവര്ത്തി ### നിര്വചനം: “ദുഷ്ടന്” എന്ന പദം പാപം നിറഞ്ഞ ദുഷ്ട പ്രവര്ത്തികള് ചെയ്യുന്നവരെ പൊതുവേ സൂചിപ്പിക്കുന്ന പദമാണ്. * ദൈവത്തെ അനുസരിക്കാത്തവര്ക്കുള്ള ഒരു പൊതുവായ പദം കൂടിയാണ്. * “തിന്മ” അല്ലെങ്കില് “ദുഷ്ടത” എന്ന പദത്തോടുകൂടെ എന്തെങ്കിലും “പ്രവര്ത്തിക്കുന്നു” അല്ലെങ്കില് “ചെയ്യുന്നു” അല്ലെങ്കില്” കാരണമാകുന്നു” എന്നു ചേര്ത്തു പരിഭാഷപ്പെടുത്താം. (കാണുക:[തിന്മ](kt.html#evil)) ### ദൈവവചന സൂചികകള്: * [1 പത്രോസ് 02:13-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/02/13.md) * [യെശ്ശയ്യാവ് 09:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/09/16.md) * [ലൂക്കോസ് 13:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/13/25.md) * [മലാഖി 03:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/mal/03/13.md) * [മത്തായി 07:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/21.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H205, H6213, H6466, H7451, H7489, G93, G458, G2038, G2040 , G2555
## ദേവദാരു, ദേവദാരു വൃക്ഷങ്ങള് ### നിര്വചനം: ഒരു ദേവദാരു, അല്ലെങ്കില് ദേവദാരു വൃക്ഷം, വളരെ ഉയരമുള്ള വലിയ തടിയും വിശാലമായി വിസ്തൃതമായ ശാഖകള് ഉള്ളതുമാകുന്നു. * ദേവദാരു വൃക്ഷങ്ങള്ക്ക് വളരെ ശക്തമായ, കടുപ്പമേറിയ മരം ആണുള്ളത്, അത് കപ്പല് നിര്മ്മാണത്തിനും, കൃഷിക്കു ഉപയുക്തമായ കലപ്പകള്, കാളകള്ക്കുള്ള നുകം, നടക്കുവാന് ഉപയോഗിക്കുന്ന ഊന്നുവടി ആദിയായവ നിര്മ്മിക്കുവാന് ഉപയോഗിക്കുന്നു. * ദേവദാരു വൃക്ഷത്തിന്റെ വിത്തിനു ദേവദാരു വിത്ത് എന്ന് വിളിക്കുന്നു. * ചില ഇനം ദേവദാരുക്കളുടെ തായ്മരത്തിനു 6 മീറ്റര് ചുറ്റളവ് വരെ ഉണ്ടായിരിക്കും. * ദേവദാരു വൃക്ഷം ദീര്ഘയുസിനും മറ്റു ഇതര ആത്മീയ അനുഗ്രഹങ്ങള്ക്കും സൂചകങ്ങള് ആയിരിക്കുന്നു. ദൈവ വചനത്തില്, സാധാരണയായി വിശുദ്ധ സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * പല പരിഭാഷകളിലും “ദേവദാരു” എന്ന പദം മാത്രം ഉപയോഗിക്കാതെ “ദേവദാരു വൃക്ഷം” എന്ന പദം വളരെ പ്രാധാന്യത്തോടെ ഉപയോഗിച്ചിരിക്കുന്നത് കാണുവാന് കഴിയും. സ്വീകര്തൃ മേഖലയില് ദേവദാരു മരങ്ങള് അപരിചിതം ആണെങ്കില്, “ദേവദാരു” എന്നത്, “ദേവദാരു, ഒരു വലിയ നിഴല് തരുന്ന വൃക്ഷം...,” എന്നിങ്ങനെ വിശദീകരണം നല്കിയ ശേഷം, അതുപോലെ ലക്ഷണങ്ങള് ഉള്ള ഒരു പ്രാദേശിക വൃക്ഷത്തിന്റെ പേര് നല്കാവുന്നതാണ്. * കാണുക:[അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md) (കാണുക: [വിശുദ്ധമായ](kt.html#holy)) ### ദൈവ വചന സൂചികകള്: * [1 ശമുവേല്:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/10/03.md) * [ഉല്പ്പത്തി 13:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/13/16.md) * [ഉല്പ്പത്തി 14:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/14/13.md) * [ഉല്പ്പത്തി 35:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/35/04.md) * [ന്യായാധിപന്മാര്:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/06/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H352, H424, H427, H436, H437, H438
## ദേവദാരു, ദേവദാരുക്കള് ### നിര്വചനം: ദേവദാരു എന്നത് വര്ഷം മുഴുവന് ഹരിതാഭമായി വിത്തുകള് ഉള്ള സൂചിതാഗ്ര വൃക്ഷമാണ്. * ദേവദാരു വൃക്ഷങ്ങള് “നിത്യഹരിത” വൃക്ഷങ്ങള് എന്നും കൂടി അറിയപ്പെടുന്നു. * പുരാതന കാലങ്ങളില്, സംഗീത ഉപകരണങ്ങള് നിര്മ്മിക്കുന്നതിനും പടകുകള്, ഭവനങ്ങള്, ദേവാലയം എന്നിങ്ങനെയുള്ള നിര്മ്മിതികള് പണിയുന്നതിനും ദേവദാരു വൃക്ഷങ്ങളെ ഉപയോഗിച്ചു വന്നിരുന്നു. * ദൈവ വചനത്തില് രേഖപ്പെടുത്തിയിരിക്കുന്ന ദേവദാരു വൃക്ഷങ്ങളുടെ ചില ഉദാഹരണങ്ങളാണ് പൈന്, ഖദിരമരം, കാറ്റാടിമരം, ജുനിപ്പര്മരം ആദിയായവ. (കാണുക:[അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക:ഖദിര മരം](other.html#cedar), [കാറ്റാടി മരം](other.html#cypress)) ### ദൈവ വചന സൂചികകള്: * [യെഹസ്കേല് 27:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/27/04.md) * [യെശ്ശയ്യാവ് 37:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/37/24.md) * [യെശ്ശയ്യാവ് 41:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/41/19.md) * [യെശ്ശയ്യാവ് 44:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/44/14.md) * [യെശ്ശയ്യാവ് 60:12-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/60/12.md) * [സങ്കീര്ത്തനം 104:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/104/016.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H766, H1265, H1266
## ദേവദാരു, ദേവദാരുക്കള്, ദേവദാരു മരം’ ### നിര്വചനം: “ദേവദാരു” എന്ന പദം ചുവപ്പുകലര്ന്ന തവിട്ടുനിറമുള്ള തടിയോടുകൂടിയ വലിയ ദേവദാരു ഇന വൃക്ഷമാണ്. ഇതര ദേവദാരു വൃക്ഷങ്ങളെപ്പോലെ ഇതിനു സ്തൂപികാകൃതിയും സൂചിപോലു ള്ളതുമായ ഇലകള്ഉണ്ട്. * പഴയനിയമത്തില്ഇവ ധാരാളമായി വളരുന്ന ലെബനോനോട് ബന്ധപ്പെടുത്തി ദേവദാരു വൃക്ഷത്തെ സൂചിപ്പിക്കാറുണ്ട്. * ദേവദാരു മരം യെരുശലേം ദേവാലയ നിര്മ്മിതിക്ക് ഉപയോഗിച്ചിട്ടുണ്ട്. * ഇതു യാഗങ്ങള്ക്കും, ശുദ്ധീകരണ വഴിപാടുകള്ക്കും ഉപയോഗിച്ചിട്ടുണ്ട്. (കാണുക: [ദേവദാരു](other.html#fir), [ശുദ്ധമായ](kt.html#purify), [യാഗം](other.html#sacrifice), [ദേവാലയം](kt.html#temple)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്14:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/14/01.md) * [1 രാജാക്കന്മാര്07:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/07/01.md) * [യെശ്ശയ്യാവ് 02:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/02/12.md) * [സെഖര്യാവ് 11:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/zec/11/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H730
## ദേശം, ദേശങ്ങള് ### നിര്വചനം: ഏതെങ്കിലും രൂപത്തിലുള്ള സര്ക്കാരിനാല് ഭരിക്കപ്പെടുന്ന ഒരു വലിയ ജനവിഭാഗം ഉള്പ്പെടുന്നതാണ് ഒരു ദേശം എന്ന് പറയുന്നത്. സാധാരണയായി ഒരു ദേശത്തിലെ ജനം എന്ന് പറയുന്നത് ഒരേ പൂര്വികന്മാര് ഉള്ളതും ഒരേ വംശീയത പങ്കു വെക്കുന്നവരും ആണ്. * ഒരു “ദേശം” എന്നത് സാധാരണയായി വളരെ വ്യക്തമായ സംസ്കാരവും അതിര്ത്തി വരമ്പുകളും ഉള്ളതാണ്. * ദൈവ വചനത്തില്, ഒരു “ദേശം” എന്നത് ഒരു രാജ്യം (മിസ്രയീം അല്ലെങ്കില് എത്യോപ്യ പോലെ) ആയിരിക്കാം, എന്നാല് സാധാരണയായി ഇത് കൂടുതല് സൂചന നല്കുന്നത്, പ്രത്യേകാല് ബഹുവചനത്തില് ഉപയോഗിക്കുമ്പോള് ഒരു ജനവിഭാഗത്തെ എന്ന് ആകുന്നു. സാഹചര്യം എപ്രകാരം എന്നുള്ളത് പരിശോധിക്കേണ്ടത് പ്രാധാന്യം അര്ഹിക്കുന്നു. * ഇസ്രയേല്യര് ഉള്പ്പെടെ ദൈവ വചനത്തില് ഉള്ള ദേശങ്ങള് ഫെലിസ്ത്യര്, അശ്ശൂര്യര്, ബാബിലോന്യര്, കനാന്യര്, റോമര്, ഗ്രീക്കുകാര്, ആദിയായവര് അനേകരില് ചിലര് ആകുന്നു. * ചില സമയങ്ങളില് “ദേശം” എന്ന പദം ഉപമാന രൂപമായി ഒരു പ്രത്യേക ജനവിഭാഗത്തിന്റെ പൂര്വികന്മാരെ, തന്റെ ജനിക്കാതെ ഇരുന്ന മക്കളെ കുറിച്ച് അവര് പരസ്പരം യുദ്ധം ചെയ്യുന്ന രണ്ടു “ജാതികള്” ഉണ്ടാകും എന്ന് ദൈവം റിബെക്കയോട് പറഞ്ഞത് പോലെ ആയിരിക്കും. ഇത് “രണ്ടു ജാതികളുടെ സ്ഥാപകന്മാര്” അല്ലെങ്കില് “രണ്ടു ജന വിഭാഗങ്ങളുടെ പൂര്വികന്മാര്” എന്ന് പരിഭാഷ ചെയ്യാം. * “ദേശം” എന്ന പദം ചില സന്ദര്ഭങ്ങളില് “ജാതികള്” അല്ലെങ്കില് യഹോവയെ ആരാധിക്കാത്ത ജനവിഭാഗങ്ങള് എന്ന് പരിഭാഷ ചെയ്യാം. സന്ദര്ഭമാണ് അര്ത്ഥത്തെ സാധാരണയായി വളരെ വ്യക്തം ആക്കി ത്തരുന്നത്. ### പരിഭാഷ നിര്ദേശങ്ങള്: * സന്ദര്ഭം അനുസരിച്ച്, “ദേശം” എന്ന വാക്ക്, “ജനവിഭാഗം” അല്ലെങ്കില് “രാജ്യം” എന്ന് പരിഭാഷ ചെയ്യാം. * ഈ മറ്റു വകയായ പദങ്ങളില്നിന്നും വേര്തിരിച്ചു കാണിക്കുന്ന ഒരു പദം “ദേശം” എന്നുള്ളതിന് ഒരു ഭാഷയില്ഉണ്ടെങ്കില്, ആ പദം തന്നെ ദൈവ വചന ഭാഗത്ത് എവിടെയെല്ലാം വരുന്നുണ്ടോ എന്ന്, അത് പ്രകൃത്യാ ഉള്ളതും ഓരോ സാഹചര്യത്തിനും കൃത്യമായിട്ടുള്ളതും ആകുന്നിടത്തോളം ഉപയോഗിക്കാവുന്നതാണ്. * “ജാതികള്” എന്ന ബഹുവചന പദം “ജന വിഭാഗങ്ങള്” എന്നും സാധാരണയായി പരിഭാഷ ചെയ്യാം. * ചില പ്രത്യേക സന്ദര്ഭങ്ങളില്, ഈ പദം “ജാതികള്” എന്നോ “യഹൂദന്മാര് അല്ലാത്തവര്” എന്നോ പരിഭാഷ ചെയ്യാം. (കാണുക: [അശ്ശൂര്](names.html#assyria), [ബാബിലോന്](names.html#babylon), [കനാന്](names.html#canaan), [ജാതി](kt.html#gentile), [ഗ്രീക്കുകാര്](names.html#greek), [ജനവിഭാഗം](other.html#peoplegroup), [ഫെലീസ്ത്യര്](names.html#philistines), [റോം](names.html#rome)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്14:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/14/15.md) * [2 ദിനവൃത്താന്തങ്ങള്15:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/15/06.md) * [2 രാജാക്കന്മാര്:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/17/11.md) * [അപ്പോ.02:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/02/05.md) * [അപ്പോ.13:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/13/19.md) * [അപ്പോ.17:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/17/26.md) * [അപ്പോ.26:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/26/04.md) * [ദാനിയേല് 03:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/03/03.md) * [ഉല്പ്പത്തി 10:2-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/10/02.md) * [ഉല്പ്പത്തി 27:29](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/27/29.md) * [ഉല്പ്പത്തി 35:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/35/11.md) * [ഉല്പ്പത്തി 49:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/10.md) * [ലൂക്കോസ് 07:2-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/07/02.md) * [മര്ക്കോസ് 13:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/13/07.md) * [മത്തായി 21:43-44](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/43.md) * [റോമര് 04:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/04/16.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H249, H523, H524, H776, H1471, H3816, H4940, H5971, G246, G1074, G1085, G1484
## ധരിക്കുക, ധരിച്ചു, ധരിക്കുന്നു, ധരിക്കല്, ഉരിഞ്ഞുകളഞ്ഞു ### നിര്വചനം: ദൈവവചനത്തില്ആലങ്കാരികമായി ഉപയോഗിക്കുമ്പോള്, എന്തെങ്കിലും “ധരിക്കുക” എന്നത് ലഭ്യമാക്കുക അല്ലെങ്കില്സജ്ജമാക്കുക എന്നു അര്ത്ഥമാക്കുന്നു. ഒരു വ്യക്തി എന്തെങ്കിലും “ധരിക്കുക” എന്നത് താന്ഒരു പ്രത്യേക സ്വഭാവഗുണം ഉള്ളവനാകുവാന്തല്പരനാകുക എന്നാണര്ത്ഥം. * വസ്ത്രം ബാഹ്യശരീരത്തില്ധരിക്കുന്നതുപോലെയും ഏവര്ക്കും കാണാകുന്നതു പോലെയും, നിങ്ങള്ഒരു പ്രത്യേക ഗുണവിശേഷത ഉള്ളവനാകുമ്പോള്, മറ്റുള്ളവര്ക്ക് അത് ദൃശ്യമാകുവാന്ഇടയാകും. * “നിങ്ങള്ദയാപൂര്ണരായിത്തീരുക” എന്നാല്നിങ്ങളുടെ പ്രവര്ത്തികള്ദയാഗുണത്താല്സ്വഭാവീകരിച്ചതായി ഏവര്ക്കും എളുപ്പത്തില്ദൃശ്യമായിത്തീരുക എന്നാണര്ത്ഥം. “ഉയരത്തില്നിന്നുള്ള ശക്തി ധരിക്കുക” എന്നാല്നിങ്ങള്ശക്തിയുള്ളവരായി ത്തീരുക എന്നാണര്ത്ഥം. * ”ലജ്ജയാല്ധരിപ്പിക്കപ്പെടുക” അല്ലെങ്കില്“ഭയചകിതനായി തീരുക” എന്നിങ്ങനെ നിഷേധാത്മക അനുഭവങ്ങളെ പ്രകടിപ്പിക്കുവാനും ഈ പദം ഉപയോഗിക്കാം. ### പരിഭാഷ നിര്ദേശങ്ങള്: * സാധ്യമെങ്കില്, “നിങ്ങള്ധരിക്കുക” എന്ന അക്ഷരീക സംഭാഷണ ശൈലി തന്നെ സൂക്ഷിക്കുന്നത് ഉചിതമായിരിക്കും. ഇതു പരിഭാഷപ്പെടുത്തുവാനുള്ള മറ്റൊരു രീതി, “ധരിക്കുക” എന്നാല്വസ്ത്രം ധരിക്കുക” എന്ന അര്ത്ഥത്തില്പരിഭാഷപ്പെടുത്താം. * അത് ശരിയായ അര്ത്ഥം നല്കുന്നില്ലെങ്കില്, “ധരിക്കുക” എന്നത് “പ്രദര്ശിപ്പിക്കുന്ന” അല്ലെങ്കില്“വെളിപ്പെടുന്ന” അല്ലെങ്കില്“നിറയുന്ന” അല്ലെങ്കില്“ഗുനവിശേഷതയുള്ള” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * “ നിങ്ങള്ധരിക്കുക” എന്ന പദം “നിങ്ങള്ആവരണം ചെയ്യുക” അല്ലെങ്കില്‘പ്രദര്ശിപ്പിക്കുമാറ് പെരുമാറുക. ### ദൈവവചന സൂചികകള്: * [ലൂക്കോസ് 24:48:49](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/24/48.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H899, H1545, H3680, H3736, H3830, H3847, H3848, H4055, H4346, H4374, H5497, H8008, H8071, H8516, G294, G1463, G1562, G1737, G1742, G1746, G1902, G2066, G2439, G2440, G3608, G4016, G4470, G4616, G4683, G4749, G5509, G6005
## ധാന്യ വഴിപാട്, ധാന്യ വഴിപാടുകള്, ഭോജന യാഗം ### നിര്വചനം: ഒരു “ഭോജന യാഗം” അല്ലെങ്കില്“ധാന്യ വഴിപാടു” എന്നത് ധാന്യമായോ അല്ലെങ്കില് ധാന്യം പൊടിച്ചു ഉണ്ടാക്കിയ അപ്പം ആയോ അര്പ്പിക്കുന്ന യാഗം ആകുന്നു. * “ഭോജനം” എന്ന പദം സൂചിപ്പിക്കുന്നത് മാവ് ആയി പൊടിച്ചെടുത്ത ധാന്യം ആകുന്നു. * മാവ് വെള്ളവുമായി അല്ലെങ്കില് എണ്ണയുമായി കുഴച്ചെടുത്ത് പരന്ന അപ്പങ്ങള് ഉണ്ടാക്കുമായിരുന്നു. ചില സന്ദര്ഭങ്ങളില് അപ്പത്തിന്റെ മുകളില് എണ്ണ തടവാറുണ്ട്. * ഈ രീതിയില് ഉള്ള വഴിപാട് സാധാരണയായി ഹോമയാഗത്തോടു കൂടെ ആയിരുന്നു അര്പ്പിച്ചിരുന്നത്. (കാണുക: [ഹോമയാഗം](other.html#burntoffering), [ധാന്യം](other.html#grain), [യാഗം](other.html#sacrifice)) ### ദൈവ വചന സൂചികകള്: * [യെഹസ്കേല്:30-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/44/30.md) * [യോവേല്:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/jol/02/14.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4503, H8641
## ധാന്യം, ധാന്യങ്ങള്, ധാന്യ വയല് ### നിര്വചനം: “ധാന്യം” എന്ന പദം സാധാരണയായി ഒരു ഗോതമ്പ്, യവം, വരക്, തിന, അല്ലെങ്കില്അരി തുടങ്ങിയ ഭക്ഷ്യവിളയുടെ വിത്തിനെ സൂചിപ്പിക്കുന്നു. ഇത് മുഴുവന്ചെടിയെയും സൂചിപ്പിക്കാം. * ദൈവ വചനത്തില്, പ്രധാനപ്പെട്ട ധാന്യങ്ങളായി ഗോതമ്പിനെയും യവത്തെയും സൂചിപ്പിച്ചിരിക്കുന്നു. * ചെടിയുടെ തലപ്പത്തുള്ള ഭാഗത്താണ് ധാന്യം സൂക്ഷിച്ചു വെച്ചിരിക്കുന്നത്. * ചില പഴയ ദൈവ വചന തര്ജ്ജുമകളില്“വരക്” എന്ന പദമാണ് പൊതുവെ ധാന്യം എന്ന് സൂചിപ്പിക്കുവാന്ഉപയോഗിച്ചിരിക്കുന്നത്. എന്ക്ലും ആധുനിക ആംഗലേയത്തില്, “വരക്” എന്നതു ആ തരത്തില്ഉള്ളതിന് മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. (കാണുക:[തലപ്പ്](other.html#head), [ഗോതമ്പ്](other.html#wheat)) ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 42:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/42/01.md) * [ഉല്പ്പത്തി 42:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/42/26.md) * [ഉല്പ്പത്തി 43:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/43/01.md) * [ലൂക്കോസ് 06:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/01.md) * [മര്ക്കോസ് 02:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/02/23.md) * [മത്തായി 13:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/07.md) * [രൂത്ത് 01:22](https://git.door43.org/Door43-Catalog/ml_tn/src/branch/master/rut/01/22.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1250, H1430, H1715, H2233, H2591, H3759, H3899, H7054, H7383, H7641, H7668, G248, G2590, G3450, G4621, G4719
## ധിക്കാരം നിറഞ്ഞ, ധിക്കാരം നിറയുന്നു ### നിര്‍വചനം: “ധിക്കാരം നിറഞ്ഞ” എന്ന പദം അഹങ്കാരം ഉള്ള അല്ലെങ്കില്‍ അഹന്ത ഉള്ള എന്നതിനെ സൂചിപ്പിക്കുന്ന ഒരു ഉപമാന രൂപത്തിലുള്ള പദപ്രയോഗം ആകുന്നു. (കാണുക: [ഭാഷാശൈലി](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-idiom/01.md) * ഒരു വ്യക്തി ധിക്കാരം ഉള്ളവന്‍ആണെങ്കില്‍ തനിക്കു മറ്റുള്ളവരെക്കാള്‍ താന്‍ ഉയര്‍ന്നവന്‍ആണെന്നുള്ള മനോഭാവം ഉണ്ട്. * പൌലോസ് പഠിപ്പിച്ചത് ധാരാളം അറിവ് ഉണ്ടായിരിക്കുന്നതോ അല്ലെങ്കില്‍ മതപരമായ അനുഭവം ഉള്ളതോ ഒരു വ്യക്തിയെ “ധിക്കാരി” ആകുവാന്‍ അല്ലെങ്കില്‍ അഹങ്കാരി ആകുവാന്‍ വഴി നടത്തും എന്നാണ്. * മറ്റു ഭാഷകളില്‍ ഇതു പോലെയുള്ള ഭാഷാ ശൈലികള്‍അല്ലെങ്കില്‍ഈ അര്‍ത്ഥം പ്രകടിപ്പിക്കുന്ന “തലക്കനം ഉള്ളതായ” പോലുള്ള പദപ്രയോഗങ്ങള്‍ ഉണ്ടായിരിക്കും. * ഇത് “വളരെ അഹങ്കാരം ഉള്ള ”അല്ലെങ്കില്‍“ മറ്റുള്ളവരെ കുറിച്ച് അവഗണന ചിന്ത ”അല്ലെങ്കില്‍“ പുച്ഛം” അല്ലെങ്കില്‍ “മറ്റുള്ളവരേക്കാള്‍ താനാണ് മെച്ചം എന്നുള്ള ഭാവം” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. (കാണുക: [അഹന്ത](other.html#arrogant), [അഹങ്കാരം](other.html#proud)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര് 04:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/04/06.md) * [1 കൊരിന്ത്യര്‍ 08:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/08/01.md) * [2 കൊരിന്ത്യര്‍ 12:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/12/06.md) * [ഹബക്കൂക് 02:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/hab/02/04.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6075, G5229, G5448
## ധിക്കാരിയായ ### നിര്‍വചനം: “ധിക്കാരിയായ” എന്ന പദം അഹങ്കാരിയായ അല്ലെങ്കില്‍ ധാര്‍ഷ്ട്യമുള്ള എന്ന് അര്ത്ഥം നല്‍കുന്നു. “ധിക്കാരിയായ” ഒരുവന്‍ തന്നെക്കുറിച്ച് സ്വയം വളരെ ഉയര്‍ന്ന നിലയില്‍ ചിന്തിക്കുന്നു. * സാധാരണയായി ഈ പദം ദൈവത്തിനു വിരോധമായി നിര്‍ബന്ധ ബുദ്ധിയോടെ പാപം ചെയ്യുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. * സാധാരണയായി അഹങ്കാരിയായ ഒരു വ്യക്തി തന്നെക്കുറിച്ച് പൊങ്ങച്ചം പറയുന്നവന്‍ആയിരിക്കും. * അഹങ്കാരിയായ വ്യക്തി ബുദ്ധിമാന്‍ആയിരിക്കയില്ല, ഒരു വിഡ്ഢി ആയിരിക്കും. * ഈ പദം “അഹങ്കാരി” അല്ലെങ്കില്‍“ധാര്‍ഷ്ട്യക്കാരന്‍” അല്ലെങ്കില്‍“സ്വാര്‍ഥന്‍” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഉപമാന പദപ്രയോഗമായി “അഹങ്കാരമുള്ള കണ്ണുകള്‍” എന്നത് “അഹങ്കാരത്തോടെയുള്ള നോട്ടം” അല്ലെങ്കില്‍“മറ്റുള്ളവരെ തരം താണ നിലയില്‍കാണുക” അല്ലെങ്കില്‍“മറ്റുള്ളവരെ വില കുറഞ്ഞവരായി കാണുന്ന അഹങ്കാരിയായ വ്യക്തി” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [പൊങ്ങച്ചം](kt.html#boast), [അഹങ്കാരം](other.html#proud)) ### ദൈവ വചന സൂചികകള്: * [2 തിമോത്തിയോസ് 03:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/03/01.md) * [യെശ്ശയ്യാവ് 02:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/02/17.md) * [സദൃശവാക്യങ്ങള്‍:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/16/17.md) * [സദൃശ വാക്യങ്ങള്‍21:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/21/23.md) * [സങ്കീര്‍ത്തനങ്ങള്‍:1](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/131/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1361, H1363, H1364, H3093, H4791, H7312
## ധൂപപീഠം ### വസ്തുതകള്‍: ദൈവത്തിനു വഴിപാടായി ഒരു പുരോഹിതന്‍ സുഗന്ധവര്‍ഗ്ഗം കത്തിക്കുന്ന മരം കൊണ്ടുള്ള ഒരു ഉരുപ്പടിയാണ് ധൂപപീഠം. ഇതിനെ പൊന്നുകൊണ്ടുള്ള യാഗപീഠം ഏന്നും വിളിക്കാറുണ്ട്. * ധൂപപീഠം മരം കൊണ്ട് നിര്‍മ്മിതവും, അതിന്‍റെ മുകള്‍വശങ്ങള്‍ സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞതും ആകുന്നു. ഇത് ഏകദേശം അര മീറ്റര്‍നീളവും, അര മീറ്റര്‍വീതിയും, ഒരു മീറ്റര്‍ഉയരവും ഉള്ളതാണ്. * ആദ്യകാലത്ത് ഇതു സമാഗമാനകൂടാരത്തിലാണ് സൂക്ഷിച്ചിരുന്നത്. അനന്തരം ഇതു ദേവാലയത്തില്‍ സൂക്ഷിച്ചു വന്നു. * പ്രഭാതങ്ങളിലും സന്ധ്യകളിലും ഒരു പുരോഹിതന്‍ ധൂപപീഠത്തില്‍ കത്തിക്കു മായിരുന്നു. * ഇതു ഇപ്രകാരവും പരിഭാഷപ്പെടുത്താം, “ധൂപവര്‍ഗ്ഗം കത്തിക്കുവാനുള്ള പീഠം” അല്ലെങ്കില്‍ “സ്വര്‍ണ്ണ പീഠം” അല്ലെങ്കില്‍ ധൂപവര്‍ഗ്ഗ ത്തിരി” അല്ലെങ്കില്‍“ധൂപവര്‍ഗ്ഗ മേശ”. (പരിഭാഷ നിര്ദേശങ്ങള്: [പേരുകള്‍ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-names/01.md)) (കാണുക: [ധൂപവര്‍ഗ്ഗം](other.html#incense)) ### ദൈവവചന സൂചികകള്: * [ലൂക്കോസ് 01:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4196, H7004, G2368, G2379
## ധൂമ്ര വര്‍ണ്ണം ### വസ്തുതകള്‍: “ധൂമ്ര വര്‍ണ്ണം” എന്ന പദം നീലയും ചുവപ്പും നിറങ്ങള്‍ കൂടിക്കലര്‍ന്നാല്‍ ലഭിക്കുന്ന നിറത്തിന്‍റെ പേര് ആകുന്നു. * പുരാതന കാലഘട്ടങ്ങളില്‍, ധൂമ്ര വര്‍ണ്ണം വളരെ അപൂര്‍വവും വളരെ വിലപിടിപ്പ് ഉള്ളതുമായ നിറമായി രാജാക്കന്മാരുടെയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്തന്മാരുടെയും വസ്ത്രത്തിനു ഉപയോഗിച്ചു വന്നിരുന്നു. * ഇത് വളരെ വില ഉയര്‍ന്നതും ഈ നിറം ഉണ്ടാക്കുവാന്‍ വളരെ അധികം സമയം ചിലവഴിക്കപ്പെടുന്നതും ആകയാല്‍ ധൂമ്ര വസ്ത്രം ധരിക്കുക എന്നത് സമ്പത്തിന്‍റെയും, വൈഷിഷ്ട്യത്തിന്‍റെയും, രാജകീയതയുടെയും ഒരു അടയാളമായി കരുതുന്നു. * ധൂമ്ര നിറം സമാഗമന കൂടാരത്തിന്റെയും ദേവാലയത്തിന്‍റെയും തിരശ്ശീലകള്‍ക്കും, പുരോഹിതന്മാര്‍ ഥരിച്ചിരുന്ന ഏഫോദിനും ധൂമ്ര നിറം ഉപയോഗിച്ചു വന്നിരുന്നു. * ധൂമ്ര നിറം വേര്‍തിരിച്ചു എടുത്തിരുന്നത് ഒരു തരം കടല്‍ ഒച്ചിനെ പൊട്ടിച്ചോ അല്ലെങ്കില്‍ തിളപ്പിച്ചോ അല്ലെങ്കില്‍ അവ ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ നിറം സ്രവിപ്പിച്ചോ ആയിരുന്നു. ഇത് വളരെ ചിലവ് കൂടിയ ഒരു പ്രവര്‍ത്തി ആയിരുന്നു. * റോമന്‍ സൈനികര്‍ യെശുവിനു തന്‍റെ ക്രൂശീകരണത്തിനു മുന്‍പ് ഒരു ധൂമ്ര നിറ രാജകീയ അങ്കി അണിയിച്ചു താന്‍ യഹൂദന്മാരുടെ രാജാവ് എന്ന് അവകാശ വാദം ഉന്നയിച്ചത് നിമിത്തം പരിഹാസം ചെയ്തിരുന്നു. * ഫിലിപ്പി പട്ടണത്തിലെ ലുദിയ ധൂമ്ര വസ്ത്രം വിറ്റു ജീവിക്കുന്ന ഒരു സ്ത്രീ ആയിരുന്നു. (പരിഭാഷ നിര്ദേശങ്ങള്: [പേരുകളുടെ പരിഭാഷ](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-names/01.md)) (കാണുക: [എഫോദ്](kt.html#ephod), [ഫിലിപ്പി](names.html#philippi), [രാജകീയം](other.html#royal), [സമാഗമന കൂടാരം](kt.html#tabernacle), [ദേവാലയം](kt.html#temple)) ### ദൈവ വചന സൂചികകള്: * [2 ദിനവൃത്താന്തങ്ങള് 02:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/02/13.md) * [ദാനിയേല് 05:7](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/05/07.md) * [ദാനിയേല്‍ 05:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/05/29.md) * [സദൃശവാക്യങ്ങള്‍ 31:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/31/22.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H710, H711, H713, G4209, G4210, G4211
## ധൈര്യം, ധൈര്യമുള്ള, ധീരത, തന്റേടമുള്ള ### നിര്വചനം: ഈ പദങ്ങളെല്ലാം പ്രയാസമോ അപകടമോ ഉള്ളതെങ്കിലും സത്യം സംസാരിക്കു ന്നതിനും നീതിയായത്ചെയ്യുന്നതിനും ഉള്ള ധൈര്യത്തെയും ഉറച്ച വിശ്വാസ ത്തെയും സൂചിപ്പിക്കുന്നു. “ധൈര്യമുള്ള” ഒരു വ്യക്തി നന്മയും നീതിയുമായത് പ്രസ്താവിക്കുവാന്, ദോഷകരമായി നടത്തപ്പെട്ട ജനത്തെ ഉള്പ്പെടെ പ്രതിരോധിച്ചുകൊണ്ട് നടപടി എടുക്കുവാന്ഭയപ്പെടുകയില്ല. ഇതിനെ “ധൈര്യമുള്ള” അല്ലെങ്കില്“ഭയരഹിതമായ” എന്നു പരിഭാഷപ്പെടുത്താം. * പുതിയ നിയമത്തില്, ശിഷ്യന്മാര്പൊതുസ്ഥലങ്ങളില്പരസ്യമായി പ്രസംഗി ക്കുവാന്, കാരാഗ്രഹത്തിലകപ്പെടുമെന്നോ കൊല്ലപ്പെടുമെന്നോ ഉള്ള അപകടത്തെ തൃണവല്ക്കരിച്ചുകൊണ്ട്“ധൈര്യസമേതം” തുടരുവാനിടയായി. ഇത് “ഉറപ്പോടുകൂടെ” അല്ലെങ്കില്“ശക്തമായ ധൈര്യത്തോടെ” അല്ലെങ്കില്“ധൈര്യ പൂര്വ്വം” എന്നു പരിഭാഷപ്പെടുത്താം. * വീണ്ടെടുപ്പിനുവേണ്ടിയുള്ള ക്രിസ്തുവിന്റെ ക്രൂശിലെ മരണത്തെക്കുറിച്ചുള്ള ആദ്യകാല ശിഷ്യന്മാരുടെ പ്രസംഗത്തിന്റെ “ധൈര്യം” സുവിശേഷം ഇസ്രയേല്മുഴുവനും സമീപ രാജ്യങ്ങളും അവസാനമായി, ശേഷിച്ച ലോകം മുഴുവനും വ്യാപ്ക്കുവാനിടയായി. “ധീരത” എന്നത് “ഉറച്ച ധൈര്യം” എന്നും പരിഭാഷപ്പെടുത്താം.” (കാണുക: [ഉറപ്പ്](other.html#confidence), [സുവാര്ത്ത](kt.html#goodnews), [വീണ്ടെടുക്കുക](kt.html#redeem)) ### ദൈവവചന സൂചികകള്: * [1 യോഹന്നാന്:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/02/27.md) * [1 തെസ്സലോനിക്യര്02:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/02/01.md) * [2 കൊരിന്ത്യര്:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/03/12.md) * [അപ്പോ.പ്രവര്ത്തികള്04:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/04/13.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H982, H983, H4834, H5797, G662, G2292, G3618, G3954, G3955, G5111, G5112
## ധൈര്യം,ധീരതയുള്ള, ധൈര്യപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക, ധൈര്ര്യപ്പെടുക, നിരുല്സാഹപ്പെടുക, നിരുല്സാഹപ്പെട്ടു, നിരുത്സാഹം, അധൈര്യപ്പെടുത്തുക ### വസ്തുതകള്: “ധീരതയുള്ള ” എന്ന പദം പ്രയാസമേറിയ, ഭയാജനകമായ, അല്ലെങ്കില്അപകടകര മായ ഒന്നിനെ അഭിമുഖീകരിക്കുകയോ ചെയ്യുന്നതിനേയോ സൂചിപ്പിക്കുന്നു. * “ധൈര്യമുള്ള” എന്ന പദം ഭയമുണ്ടാകുകയോ ഉപേക്ഷിക്കുവാനുള്ള സമ്മര്ദം ഉണ്ടാകുകയോ ചെയ്തിട്ടും ധൈര്യം പ്രകടിപ്പിച്ചു ശരിയായത് ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. * ഒരു വ്യക്തി മാനസീകമോ ശാരീരികമോ ആയ വേദന നേരിടുമ്പോള്ശക്തിയും സ്ഥിരോല്സാഹവും മൂലം ധീരത പ്രകടിപ്പിക്കുന്നു. * “ധൈര്യപ്പെടുക” എന്ന പ്രയോഗം അര്ത്ഥമാക്കുന്നത്, “ഭയപ്പെടെണ്ട” അല്ലെങ്കില്“കാര്യങ്ങള്നല്ല നിലയിലേക്ക് തിരിഞ്ഞുവരും എന്നു ഉറയ്ക്കുക” എന്നാണ്. * അപകടം നിറഞ്ഞ കാനാന്ദേശത്തേക്ക് പോകുവാന്ഒരുങ്ങുമ്പോള്മോശെ യോശുവയെ പ്രബോധിപ്പിച്ചത്, “ശക്തിയും ധൈര്യും നിരഞ്ഞവനായിരിക്കുക” എന്നാണ്. * “ധീരതയുള്ള” എന്ന പദം “ധൈര്യമുള്ള” അല്ലെങ്കില്“ഭയരഹിതമായ” അല്ലെങ്കില്“”സാഹസികനായ” എന്നും പരിഭാഷപ്പെടുത്താം. * സാഹചര്യമനുസരിച്ച്, “ധൈര്യപ്പെടുക” എന്നത് “വൈകാരികമായി ശക്തനാകുക” അല്ലെങ്കില്‘’ഉറപ്പുള്ളവനാകുക” അല്ലെങ്കില്“ഉറച്ചു നില്ക്കുക” എന്നു പരിഭാഷ പ്പെടുത്താം. * “ധൈര്യപൂര്വ്വം സംസാരിക്കുക” എന്നത് “ഭയമില്ലാതെ സംസാരിക്കുക” അല്ലെങ്കില്“അധൈര്യപ്പെടാതെ സംസാരിക്കുക” അല്ലെങ്കില്“ദൃഡനിശ്ചയത്തോടെ സംസാരിക്കുക’’ എന്നു പരിഭാഷപ്പെടുത്താം. “പ്രോത്സാഹിപ്പിക്കുക”എന്നും “പ്രോത്സാഹനം” എന്നുമുള്ള പദങ്ങള്ഒരുവന് ആശ്വാസവും, പ്രത്യാശയും, ഉറപ്പും, ധൈര്യവും നല്കുന്നത് പറയുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. * അതുപോലെയുള്ള ഒരു പദമാണ് “പ്രബോധിപ്പിക്കുക” എന്നുവെച്ചാല്ഒരുവനെ തെറ്റായ പ്രവര്ത്തികളില്നിന്നും പിന്തിരിയുവാന്പ്രേരിപ്പിക്കുകയും പകരമായി നല്ലതും നീതിയുമായവ ചെയുവാന്നിര്ബന്ധിക്കുകയും ചെയ്യുന്നത്. * അപ്പോസ്തലനായ പൌലോസും ഇതര പുതിയനിയമ എഴുത്തുകാരും ക്രിസ്ത്യാനികളെ പരസ്പരം സ്നേഹിക്കുവാനായി പ്രോത്സാഹിപ്പിക്കുവാനും അന്യോന്യം സേവിക്കുവാനും പഠിപ്പിച്ചു. “നിരുല്സാഹപ്പെടുത്തുക” എന്ന പദം ജനത്തെ പ്രത്യാശ, ഉറപ്പ്, ധൈര്യം ആദിയായവ നഷ്ടപ്പെടുത്തി കഠിനമായി അദ്ധ്വാനിക്കുന്നതിനു താല്പ്പര്യം കുറഞ്ഞ വരാക്കി അവര്ചെയ്യേണ്ടതാണെന്ന് അറിയുന്നതും ചെയ്യാതാക്ക ത്തക്കവിധം സംസാരിക്കുകയും പ്രവര്ത്തിക്കുകയും എന്നാണ് സൂചിപ്പിക്കുന്നത്. ### പരിഭാഷ നിര്ദേശങ്ങള് * സാഹചര്യമനുസരിച്ച്, “പ്രോത്സാഹിപ്പിക്കുക” എന്ന പദം “നിര്ബന്ധിക്കുക” അല്ലെങ്കില്‘’ആശ്വസിപ്പിക്കുക’’ അല്ലെങ്കില്‘’ദയാപുരസ്സരം സംസാരിക്കുക” അല്ലെങ്കില്സഹായവും കൈത്താങ്ങലും നല്കുക” എന്നു പരിഭാഷപ്പെടുത്താം. “ധൈര്യം പകരുന്ന വാക്കുകള്നല്കുക’ എന്നാല്“മറ്റുള്ള ജനത്തിനു സ്നേഹിക്കപ്പെടുന്ന, സ്വീകാര്യമായ, ശക്തീകരിക്കുന്ന കാര്യങ്ങള്പറയുക” എന്നാണ് അര്ത്ഥമാക്കുന്നത്. (കാണുക: [ഉറപ്പ്](other.html#confidence),[പ്രബോധിപ്പിക്കുക](kt.html#exhort), [ഭയം](kt.html#fear), [ശക്തി](other.html#strength)) ### ദൈവവചന സൂചികകള്: * [ആവര്ത്തന പുസ്തകം 01:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/01/37.md) * [2 രാജാക്കന്മാര്18:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/18/19.md) * [1 ദിനവൃത്താന്തങ്ങള്17:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/17/25.md) * [മത്തായി 09:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/20.md) * [1 കൊരിന്ത്യര്14:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/14/01.md) * [2 കൊരിന്ത്യര്07:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/07/13.md) * [അപ്പോ.പ്രവര്ത്തികള്05:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/05/12.md) * [അപ്പോ.പ്രവര്ത്തികള്16:40](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/16/40.md) * [എബ്രായര്03:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/03/12.md) * [എബ്രായര്13:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/13/05.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H533, H553, H1368, H2388, H2388, H2428, H3820, H3824, H7307, G2114, G2115, G2174, G2292, G2293, G2294, G3870, G3874, G3954, G4389, G4837, G5111
## ധ്യാനിക്കുക, ധ്യാനിക്കുന്നു, ധ്യാനം ### നിര്വചനം: “ധ്യാനിക്കുക” എന്ന പദം അര്ത്ഥം നല്കുന്നത് എന്തെങ്കിലും ഒന്നിനെ കുറിച്ച് ശ്രദ്ധാപൂര്വവും ആഴവുമായി ചിന്തിക്കുക എന്നതാണ്. * ഈ പദം സാധാരണയായി ദൈവ വചനത്തില്ഉപയോഗിച്ചിരിക്കുന്നത് ദൈവത്തെ കുറിച്ചും തന്റെ ഉപദേശങ്ങളെ കുറിച്ചും ചിന്തിക്കുന്നതിനെ ആകുന്നു. * സങ്കീര്ത്തനം 1 പറയുന്നത് “പകലിലും രാത്രിയിലും” കര്ത്താവിന്റെ ന്യായപ്രമാണത്തെ ധ്യാനിക്കുന്ന ഒരു മനുഷ്യന്സമൃദ്ധിയായി അനുഗ്രഹിക്കപ്പെടും എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * “ധ്യാനിക്കുക” എന്ന പദം “ശ്രദ്ധാപൂര്വവും ആഴവുമായ നിലയില്ചിന്തിക്കുക” അല്ലെങ്കില്“ചിന്താപൂര്വം പരിഗണിക്കുക” അല്ലെങ്കില്“അടിക്കടി ചിന്തിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഇതിന്റെ സര്വനാമം ആയ “ധ്യാനം” എന്ന പദവും അത് “ആഴമായ ചിന്തകള്” എന്ന് പരിഭാഷ ചെയ്യാവുന്നതും ആകുന്നു. “എന്റെ ഹൃദയത്തിന്റെ ധ്യാനം” എന്നത് പോലെയുള്ള പദസഞ്ചയം “ഞാന്വളരെ ആഴമായി ചിന്തിക്കുന്നത് പോലെ” അല്ലെങ്കില്“ഞാന്എപ്പോഴും ചിന്തിക്കുന്നത് സംബന്ധിച്ച്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 24:63-65](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/24/63.md) * [യോശുവ 01:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/01/08.md) * [സങ്കീര്ത്തനങ്ങള്001:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/001/001.md) * [സങ്കീര്ത്തനങ്ങള്119:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/119/015.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1897, H1900, H1901, H1902, H7742, H7878, H7879, H7881, G3191, G4304
## നടക്കുക, നടക്കുന്നു, നടന്നു, നടക്കുന്നു ### നിര്വചനം: “നടക്കുക” എന്ന പദം സാധാരണയായി ഉപമാന രൂപത്തില്“ജീവിക്കുക” എന്ന് അര്ത്ഥം നല്കുന്നു. * ”എനോക്ക് ദൈവത്തോട് കൂടെ നടന്നു” എന്നുള്ളത് അര്ത്ഥം നല്കുന്നത് എനോക്ക് ദൈവവുമായി അടുത്ത ബന്ധത്തില്ജീവിച്ചു എന്നാണ് അര്ത്ഥം നല്കുന്നത്. * “ആത്മാവില്നടക്കുക” എന്നുള്ളത് അര്ത്ഥം നല്കുന്നത് പരിശുദ്ധാത്മാവിനാല്നയിക്കപ്പെടുക എന്നാണ് അതിനാല്നാം ദൈവത്തിനു പ്രസാദകരവും ബഹുമാനവും ആയവ ചെയ്യുവാന്ഇടയാകുന്നു. * ദൈവത്തിന്റെ കല്പ്പനകളില്അല്ലെങ്കില്ദൈവത്തിന്റെ വഴികളില്“നടക്കുക” എന്നതിന്റെ അര്ത്ഥം ദൈവത്തിന്റെ കല്പ്പനകളില്“അനുസരണമായി ജീവിക്കുക”, അതായത്, “അവന്റെ കല്പ്പനകളെ അനുസരിക്കുക” അല്ലെങ്കില്“അവന്റെ ഹിതം ചെയ്യുക” എന്നാണ്. * ദൈവം “തന്റെ ജനത്തിന്റെ “ഇടയില്” നടക്കും എന്ന് പറയുമ്പോള്, അതിന്റെ അര്ത്ഥം താന്അവരുടെ ഇടയില്വസിക്കും അല്ലെങ്കില്അവരുമായി ഏറ്റവും അടുത്തായി ഇടപെടുന്നു എന്നാണ് അര്ത്ഥം നല്കുന്നത്. * ”വിരുദ്ധമായി നടക്കുക” എന്നതിന്റെ അര്ത്ഥം എന്തിനെങ്കിലും അല്ലെങ്കില് ആരോടെങ്കിലും എതിരായി ജീവിക്കുക അല്ലെങ്കില്പ്രതികരിക്കുക എന്നാണ്. * ”പിന്ഗമിക്കുക” എന്നതിന്റെ അര്ത്ഥം ആരെയെങ്കിലും അല്ലെങ്കില്എന്തിനെയെങ്കിലും തേടുക അല്ലെങ്കില്പിന്തുടരുക എന്നാണ്. ഇതിനു വേറെ ഒരു വ്യക്തി പ്രവര്ത്തിക്കുന്ന അതേ രീതിയില്തന്നെ പ്രവര്ത്തിക്കുക എന്നും അര്ത്ഥം ഉണ്ട്. ### പരിഭാഷ നിര്ദേശങ്ങള്: * ശരിയായ അര്ത്ഥം മനസ്സിലാകുന്നിടത്തോളം ”നടക്കുക” എന്നതിനെ അക്ഷരീകമായി പരിഭാഷ ചെയ്യുന്നത് ഏറ്റവും ഉത്തമം ആകുന്നു. * അല്ലെങ്കില്, “നടക്കുക” എന്നുള്ളതിന്റെ ഉപമാന ഉപയോഗങ്ങള്“ജീവിക്കുക” അല്ലെങ്കില്“പ്രവര്ത്തിക്കുക” അല്ലെങ്കില്“പ്രതികരിക്കുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * ”ആത്മാവില്നടക്കുക” എന്ന പദസഞ്ചയം “പരിശുദ്ധാത്മാവിനു അനുസരണമായി ജീവിക്കുക” അല്ലെങ്കില്“പരിശുദ്ധാത്മാവിനു പ്രസാദകരമായ രീതിയില്പ്രതികരിക്കുക” അല്ലെങ്കില്“പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കുന്ന രീതിയില്ദൈവത്തിനു പ്രസാദകരമായ കാര്യങ്ങള്ചെയ്യുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. “ദൈവത്തിന്റെ കല്പ്പനകളില്നടക്കുക” എന്നുള്ളത് “ദൈവത്തിന്റെ കല്പ്പനകളാല്ജീവിക്കുക” അല്ലെങ്കില്“ദൈവത്തിന്റെ കല്പ്പനകളെ അനുസരിക്കുക” എന്ന് പരിഭാഷ ചെയ്യാം. * ”ദൈവത്തോടു കൂടെ നടന്നു” എന്നുള്ളത് ദൈവത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് മൂലം ദൈവവുമായി അടുത്ത ബന്ധത്തില്ജീവിച്ചു” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [പരിശുദ്ധാത്മാവ്](kt.html#holyspirit), [ബഹുമാനിക്കുക](kt.html#honor)) ### ദൈവ വചന സൂചികകള്; * [1 യോഹന്നാന്01:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/01/05.md) * [1 രാജാക്കന്മാര്02:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/02/01.md) * [കൊലൊസ്സ്യര്02:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/02/06.md) * [ഗലാത്യര്05:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/25.md) * [ഉല്പ്പത്തി 17:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/17/01.md) * [യെശ്ശയ്യാവ് 02:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/02/05.md) * [യിരെമ്യാവ് 13:8-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/13/08.md) * [മീഖാ 04:2-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mic/04/02.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1869, H1979, H1980, H1981, H3212, H4108, H4109, G1330, G1704, G3716, G4043, G4198, G4748
## നശിപ്പിക്കുക, നശിപ്പിക്കുന്നു, നശിപ്പിക്കപ്പെട്ട ### നിര്വചനം: എന്തെങ്കിലും “നശിപ്പിക്കുക” എന്നത് അര്ത്ഥം നല്കുന്നത് ചീത്തയാക്കുക, തകര്ത്തു കളയുക, അല്ലെങ്കില് “നശിച്ച” അല്ലെങ്കില് “നാശം” എന്ന പദം നശിപ്പിക്കപ്പെട്ടതായ എന്തിന്റെ എങ്കിലും തകര്ന്നു തരിപ്പണം ആയതും നാമാവശേഷവുമായ ശേഷിപ്പുകളെ സൂചിപ്പിക്കുന്നു. * പ്രവാചകനായ സെഫന്യാവ് ദൈവ കോപത്തിന്റെ ദിവസത്തെ കുറിച്ച് പറഞ്ഞപ്പോള് ലോകം ന്യായം വിധിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിനെ ഒരു “വിനാശത്തിന്റെ ദിവസം” എന്ന് പ്രസ്താവിക്കയുണ്ടായി. * സദൃശവാക്യങ്ങളുടെ പുസ്തകത്തില് പറയുന്നത് ദൈവ ഭയമില്ലാത്തവര്ക്ക് നാശവും തകര്ച്ചയും കാത്തിരിക്കുന്നു എന്നാണ്. * സാഹചര്യം അനുസരിച്ച്, “നശിപ്പിക്കുക” എന്നത് “തകര്ക്കുക” അല്ലെങ്കില് “നാമാവശേഷം ആക്കുക” അല്ലെങ്കില് “ഉപയോഗ ശൂന്യം ആക്കുക” അല്ലെങ്കില് “വിച്ചേദിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “നശിപ്പിക്കപ്പെട്ട” അല്ലെങ്കില് “നശിപ്പിക്കപ്പെട്ടവ” എന്നത് “തകര്ക്കപ്പെട്ട കെട്ടിടങ്ങള്” അല്ലെങ്കില് “പാഴായ വസ്തുക്കള്” അല്ലെങ്കില് “തകര്ക്കപ്പെട്ട പട്ടണം” അല്ലെങ്കില് “നശീകരണം” അല്ലെങ്കില് “തകര്ച്ച” അല്ലെങ്കില് ‘നശീകരണം”, എന്നിങ്ങനെ സാഹചര്യം അനുസരിച്ചു പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [2 ദിനവൃത്താന്തങ്ങള്12:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/12/07.md) * [2 രാജാക്കന്മാര്:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/19/25.md) * [അപ്പോസ്തല പ്രവര്ത്തികള് 15:15-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/15/15.md) * [യെശ്ശയ്യാവ് 23:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/23/13.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6, H1197, H1530, H1820, H1942, H2034, H2040, H2717, H2719, H2720, H2723, H2930, H3510, H3765, H3782, H3832, H4072, H4288, H4383, H4384, H4654, H4658, H4876, H4889, H5221, H5557, H5754, H5856, H6365, H7451, H7489, H7582, H7591, H7612, H7701, H7703, H7843, H8047, H8074, H8077, H8414, H8510, G2679, G2692, G3639, G4485
## നശിപ്പിക്കുക, നശിപ്പിക്കുന്നു, നശിപ്പിച്ചു, നാശകന്, നാശകന്മാര്, നശിപ്പിക്കുന്ന ### നിര്വചനം: എന്തെങ്കിലും നശിപ്പിക്കുക എന്നാല്, തുടര്ന്നു മേലാല്ഒരിക്കലും തുട രാത്ത വിധം പൂര്ണ്ണമായി ഒരു പര്യവസാനം വരുത്തുക എന്നര്ത്ഥം. * “നാശകന്” എന്ന പദം അക്ഷരീകമായി അര്ത്ഥമാക്കുന്നത് “നശിപ്പിക്കുന്ന വ്യക്തി” എന്നാണ്. * ആക്രമിച്ചു മുന്നേറുന്ന സൈന്യത്തെപ്പോലെ, മറ്റുള്ള ജനത്തെ നശിപ്പിക്കുന്ന ആരെയും ഒരു പൊതു സൂചനയെന്ന വണ്ണം പഴയ നിയമത്തില് ഈ പദം സാധാരണയായി ഉപയോഗിക്കുന്നു. * ദൈവം തന്റെ ദൂതനെ മിസ്രയീമിലെ ആദ്യജാതന്മാരായ ആണ്കുഞ്ഞുങ്ങളെ സംഹരിക്കുവാനായി അയച്ചപ്പോള്, ആ ദൂതനെ “കടിഞ്ഞൂലുകളുടെ സംഹാരകന്” എന്നു സൂചിപ്പിച്ചു. ഇതു “കടിഞ്ഞൂലുകളായ ആണ്കുഞ്ഞുങ്ങളെ സംഹരിച്ചവന് (അല്ലെങ്കില്ദൂതന്)” എന്നു പരിഭാഷപ്പെടുത്താം. * അന്ത്യ കാലത്തെ ക്കുറിച്ചു വെളിപ്പാട് പുസ്തകത്തില്, സാത്താന് അല്ലെങ്കില് വേറെ ദുരാത്മാവിനെ “വിനാശകന്” എന്നു വിളിക്കുന്നു. അവനാണ് “നശിപ്പിക്കുന്നവന്” എന്തുകൊണ്ടെന്നാല് അവന്റെ ഉദ്ദേശ്യം തന്നെ ദൈവം സൃഷ്ടിച്ച സകലത്തെയും നശിപ്പിക്കയും പാഴാക്കുകയും ചെയ്യുക എന്നുള്ളതാണ്. (കാണുക:[ദൈവദൂതന്](kt.html#angel), [മിസ്രയീം](names.html#egypt), [ആദ്യജാതന്](other.html#firstborn), [പെസഹ](kt.html#passover)) ### ദൈവവചന സൂചികകള്: * [പുറപ്പാട് 12:23](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/12/23.md) * [എബ്രായര്:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/11/27.md) * [യിരെമ്യാവ് 06:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/06/25.md) * [ന്യായാധിപന്മാര്:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/16/23.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6, H7, H622, H398, H1104, H1197, H1820, H1942, H2000, H2015, H2026, H2040, H2254, H2255, H2717, H2718, H2763, H2764, H3238, H3341, H3381, H3423, H3582, H3615, H3617, H3772, H3807, H4191, H4199, H4229, H4591, H4889, H5218, H5221, H5307, H5362, H5420, H5422, H5428, H5595, H5642, H6789, H6979, H7665, H7667, H7703, H7722, H7760, H7843, H7921, H8045, H8074, H8077, H8316, H8552, G355, G396, G622, G853, G1311, G1842, G2049, G2506, G2507, G2647, G2673, G2704, G3089, G3645, G4199, G5351, G5356
## നാക്ക്, ഭാഷകള് ### നിര്വചനം: ദൈവ വചനത്തില്“നാക്ക്” എന്നതിന് വിവിധ ഉപമാന അര്ത്ഥങ്ങള്ഉണ്ട്. * ദൈവ വചനത്തില്, ഈ പദത്തിന് നല്കിയിരിക്കുന്ന വളരെ സാധാരണമായ ഉപമാന അര്ത്ഥം “ഭാഷ” അല്ലെങ്കില്“പ്രഭാഷണം” എന്നാണ്. * ചില സന്ദര്ഭങ്ങളില്“നാക്ക്” എന്നത് പ്രത്യേക ജനവിഭാഗം സംസാരിക്കുന്ന മാനുഷിക ഭാഷയെ സൂചിപ്പിക്കുന്നത് ആകാം. * മറ്റു സമയങ്ങളില്ഇത് ക്രിസ്തുവില്ഉള്ള വിശ്വാസികള്ക്ക് പരിശുദ്ധാത്മാവ് “ആത്മാവിന്റെ ഫലങ്ങളില്” ഒന്നായി നല്കുന്ന അമാനുഷിക ഭാഷയെ സൂചിപ്പിക്കുന്നു. * അഗ്നിയുടെ “നാവുകള്” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത് അഗ്നിയുടെ “ജ്വാലകള്” എന്നാണ്. “എന്റെ നാവു ഉല്ലസിക്കുന്നു” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത് ഒരു മുഴുവന്വ്യക്തിയെയും ആണ്. (കാണുക: [ഉപലക്ഷണാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-synecdoche/01.md)) * ”അസത്യ നാവ്” എന്നത് ഒരു വ്യക്തിയുടെ ശബ്ദത്തെയോ സംസാരത്തെയോ ആകുന്നു. (കാണുക: [കാവ്യാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metonymy/01.md)) ### പരിഭാഷ നിര്ദേശങ്ങള് * സാഹചര്യം അനുസരിച്ച്, “നാക്ക്” എന്ന പദം “ഭാഷ” എന്നോ “ആത്മീയ ഭാഷ” എന്നോ പരിഭാഷ ചെയ്യാം. ഇത് ഏതിനെ സൂചിപ്പിക്കുന്നു എന്ന വ്യക്തത ലഭ്യമല്ല എങ്കില്, “ഭാഷ” എന്ന് തന്നെ പരിഭാഷ ചെയ്യുന്നതാണ് നല്ലത്. * അഗ്നിയെ സൂചിപ്പിക്കുമ്പോള്, ഈ പദം “ജ്വാലകള്” എന്ന് പരിഭാഷ ചെയ്യാം. * ”എന്റെ നാവ് ഉല്ലസിക്കുന്നു” എന്ന പദപ്രയോഗം “ഞാന്ഉല്ലസിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു” അല്ലെങ്കില്“ഞാന്സന്തോഷപൂര്വ്വം ദൈവത്തെ സ്തുതിക്കുന്നു” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”അസത്യം പ്രസ്താവിക്കുന്ന നാവു” എന്നത് “അസത്യം പ്രസ്താവിക്കുന്ന വ്യക്തി” അല്ലെങ്കില്“നുണ പറയുന്ന ജനം” എന്ന് പരിഭാഷ ചെയ്യാം. * “അവരുടെ നാവുകള്കൊണ്ട്” എന്നത് പോലെയുള്ള പദപ്രയോഗങ്ങള്“അവര്പറയുന്നവ കൊണ്ട്” അല്ലെങ്കില്“അവരുടെ വാക്കുകളാല്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [ദാനം](kt.html#gift), [പരിശുദ്ധാത്മാവ്](kt.html#holyspirit), [സന്തോഷം](other.html#joy), [സ്തുതി](other.html#praise), [ഉല്ലസിക്കുക](other.html#joy), [ആത്മാവ്](kt.html#spirit)). ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്12:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/12/09.md) * [1 യോഹന്നാന്03:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/03/16.md) * [2 ശമുവേല്23:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/23/01.md) * [അപ്പോ.02:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/02/25.md) * [യെഹസ്കേല്36:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/36/01.md) * [ഫിലിപ്പിയര്02:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/php/02/09.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H762, H2013, H2790, H3956, G1100, G1258, G1447, G2084
## നികുതി, നികുതികള്, നികുതി ഇട്ടു, നികുതി കല്പ്പിക്കല്, നികുതി ദായകം, നികുതി ദായകര്, നികുതി ശേഖരിക്കുന്നയാള്, നികുതി ശേഖരിക്കുന്നവര് ### നിര്വചനം: “നികുതി” എന്നും “നികുതികള്” എന്നും ഉള്ള പദങ്ങള് ജനങ്ങള് അവരുടെ മേല് അധികാരം ഉള്ള ഭരണകൂടത്തിനു നല്കുന്ന പണം അല്ലെങ്കില് വസ്തുക്കളെ സൂചിപ്പിക്കുന്നു. ഒരു “നികുതി ശേഖരിക്കുന്ന വ്യക്തി” ജനം സര്ക്കാരിന് നികുതിയായി നല്കേണ്ടതായ തുക കൈപ്പറ്റുവാന് നിയമിതനായി ജോലി ചെയ്യുന്ന ഒരു സര്ക്കാര് ഉദ്യോഗസ്ഥന് ആയിരുന്നു. * നികുതിയായി നല്കപ്പെടുന്ന തുക സാധാരണയായി ഏതെങ്കിലും വസ്തുവിന്റെ വിലയെ അടിസ്ഥാനമാക്കിയോ അല്ലെങ്കില് ഒരുവന്റെ ആസ്തിയുടെ മൂല്യം എന്തുമാത്രം എന്ന് വിലമതിച്ചോ കണക്കാക്കപ്പെട്ടിരുന്നു. * യേശുവിന്റെയും അപ്പോസ്തലന്മാരുടെയും കാലഘട്ടത്തില്, റോമന് ഭരണകൂടം യഹൂദന്മാര് ഉള്പ്പെടെ, റോമന് സാമ്രാജ്യത്തില് ജീവിക്കുന്ന സകല വ്യക്തികളോടും നികുതി ആവശ്യപ്പെട്ടിരുന്നു. * നികുതി നല്കുന്നില്ല എങ്കില്, ഭരണകൂടത്തിനു ആ വ്യക്തിക്കെതിരായി നിയമ നടപടികള് സ്വീകരിച്ചുകൊണ്ട് നിയമിക്കപ്പെട്ടതായ തുക കൈപറ്റുവാന് കഴിയുമായിരുന്നു. * യോസേഫും മറിയയും റോമന് സാമ്രാജ്യത്തില്വസിക്കുന്ന എല്ലാവരും നികുതി അടക്കേണ്ടതിനു എണ്ണപ്പെട്ടപ്പോള് അവരും കാനേഷുമാരിയില് പങ്കെടുക്കുവാനായി ബെത്ലെഹേമിലേക്ക് യാത്രയായി. * “നികുതി” എന്ന പദം “കൊടുക്കുവാന് നിയമിക്കപ്പെട്ട തുക” അല്ലെങ്കില് “സര്ക്കാരിന്റെ പണം”, അല്ലെങ്കില് “ദേവാലയ പ്പണം” എന്നിങ്ങനെ സാഹചര്യത്തിന് അനുസരണമായി പരിഭാഷ ചെയ്യാം. “നികുതികള് കൊടുക്കുക” എന്നത് “സര്ക്കാറിലേക്ക് പണം നല്കുക” അല്ലെങ്കില് “സര്ക്കാരിനു വേണ്ടി പണം സ്വീകരിക്കുക” അല്ലെങ്കില് “നിര്ദേശിക്കപ്പെട്ടതായ പണം ലഭ്യമാക്കുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. “നികുതി വസൂല് ചെയ്യുക” എന്നത് “സര്ക്കാരിനു വേണ്ടി പണം സ്വീകരിക്കുക” എന്ന് പരിഭാഷ ചെയ്യാം. * ”നികുതി പിരിക്കുന്നവന്” എന്നാല് സര്ക്കാരിനു വേണ്ടി പ്രവര്ത്തിക്കുകയും ജനം സര്ക്കാരിനു നല്കണം എന്ന് നിഷ്കര്ഷിച്ചിട്ടുള്ള തുക ജനങ്ങളില്നിന്ന് കൈപ്പറ്റുകയും ചെയ്യുന്ന വ്യക്തി ആകുന്നു. * റോമന് സര്ക്കാരിനു വേണ്ടി നികുതി പിരിക്കുന്ന ജനം സര്ക്കാര് ആവശ്യപ്പെട്ടതിനെക്കാള് കൂടുതല് പണം ആവശ്യപ്പെടുമായിരുന്നു. നികുതി ഈടാക്കുന്നവര് അവര്ക്ക് വേണ്ടി കൂടുതല് തുക ഈടാക്കാറുണ്ട്. * നികുതി ഈടാക്കുന്നവര് ഈ രീതിയില് ജനത്തെ വഞ്ചിക്കുന്നതു കൊണ്ട്, യഹൂദന്മാര് അവരെ ഏറ്റവും മോശമായ പാപികള് എന്ന് പരിഗണിച്ചിരുന്നു. * യഹൂദന്മാര് ഈ നികുതി വസൂല് ചെയ്യുന്നവരെ സ്വന്ത ജനത്തിനു തന്നെ വഞ്ചകന്മാര് എന്ന് വിളിച്ചിരുന്നു എന്തുകൊണ്ടെന്നാല് അവര് റോമന്സര്ക്കാരിനു വേണ്ടി പ്രവര്ത്തിക്കുകയും യഹൂദ ജനത്തെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. * “നികുതി പിരിക്കുന്നവരും പാപികളും” എന്നത് പുതിയ നിയമകാലത്തെ സാധാരണ പദങ്ങളായി യഹൂദന്മാര് നികുതി പിരിക്കുന്നവരെ എത്രമാത്രം വിദ്വേഷിച്ചിരുന്നു എന്ന് കാണിക്കുന്നു. (കാണുക: യെഹൂദന്, റോം, പാപം) ## ദൈവ വചന സൂചികകള് * [ലൂക്കോസ് 20:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/20/21.md) * [മാര്ക്കോസ് 02:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/02/13.md) * [മത്തായി 09:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/07.md) * [സംഖ്യപുസ്തകം 31:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/31/28.md) * [റോമര്:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/13/06.md) * [ലൂക്കോസ് 03:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/03/12.md) * [ലൂക്കോസ് 05:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/05/27.md) * [മത്തായി 05:46-48](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/46.md) * [മത്തായി 09:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/10.md) * [മത്തായി 11:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/18.md) * [മത്തായി 17:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/17/26.md) * [മത്തായി 18:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/18/17.md) ### ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __34:06__ അവന്പറഞ്ഞു, “രണ്ടു പേര്ദേവാലയത്തില്പ്രാര്ഥിക്കുവാന്പോയിരുന്നു, അവരില്ഒരുവന്ഒരു നികുതി പിരിക്കുന്നവന്ആയിരുന്നു, മറ്റേ വ്യക്തി ഒരു മത നേതാവും ആയിരുന്നു. * __34:07__ “മത നേതാവ് ഇപ്രകാരം പ്രാര്ഥിച്ചു, “നന്ദി ദൈവമേ, മറ്റു മനുഷ്യരായ- കള്ളന്മാര്, അനീതി ഉള്ളവര്, വ്യഭിചാരികള്, ഈ നികുതി പിരിക്കുന്ന വ്യക്തി എന്നിവരെ പ്പോലെയുള്ള ഒരു പാപിയായി ഞാന്അല്ലല്ലോ.” * __34:09__ “എന്നാല്നികുതി പിരിക്കുന്നവന്മത നേതാവില്നിന്നും ദൂരത്ത്മാറി നിന്നുകൊണ്ട്. സ്വര്ഗ്ഗത്തേക്കു നോക്കുവാന്പോലും ശ്രമിക്കാതെ, പകരം, തന്റെ മാറത്തു അടിച്ചുകൊണ്ട്, പ്രാര്ഥിച്ചത്, ‘ദൈവമേ, ഞാന്ഒരു പാപി ആയതു കൊണ്ട് ദയവായി എന്നോട് കരുണ തോന്നേണമേ” എന്നായിരുന്നു. * __34:10__ അനന്തരം യേശു പറഞ്ഞത്, “സത്യം എന്തെന്ന് ഞാന്നിങ്ങളോട് പറയട്ടെ, ദൈവം നികുതി പിരിക്കുന്നവന്റെ പ്രാര്ത്ഥന കേള്ക്കുകയും അവനെ നീതിമാനായി പ്രഖ്യാപിക്കുകയും ചെയ്തു. * __35:01__ ഒരു ദിവസം, തന്നെ ശ്രവിക്കുവാനായി വന്ന നിരവധി നികുതി പിരിക്കുന്നവര്ക്കും പാപികള്ക്കും യേശു ഉപദേശം നല്കുക ആയിരുന്നു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Tax Collector: Strong's: H5065, H5674, G5057, G5058
## നിദ്ര, അഗാധ നിദ്രയില്ആയി, അഗാധ നിദ്രയില്ആകുക, അഗാധ നിദ്രയില്ആയ, ഉറങ്ങുക, ഉറങ്ങുന്നു, ഉറങ്ങി, ഉറങ്ങുന്ന, ഉറങ്ങുന്നവന്, ഉറക്കം ഇല്ലാത്ത, നിദ്രാലുവായ ### നിര്വചനം: ഈ പദങ്ങള്ക്കു എല്ലാം മരണത്തോട് ബന്ധപ്പെടുത്തിയുള്ള ഉപമാനപരമായി ബന്ധമുള്ള അര്ഥങ്ങള്ഉണ്ട്. * ”ഉറങ്ങുക” അല്ലെങ്കില്“ഗാഡനിദ്രയില്ആകുക” എന്നുള്ളത് ഒരു സാദൃശപരമായ നിലയില്“മരിക്കുക” എന്ന് അര്ത്ഥം നല്കുന്നു. * ”ഗാഡനിദ്രയില്ആകുക” എന്ന പദപ്രയോഗം അര്ത്ഥം നല്കുന്നത് ഉറങ്ങുവാന്ആരംഭിക്കുക, അല്ലെങ്കില്ഉപമാനമായി, മരിക്കുക എന്നാണ്. * ഒരുവന്റെ പിതാക്കന്മാരോടു കൂടെ നിദ്ര ചെയ്യുക” എന്നത്, ഒരുവന്റെ പൂര്വികന്മാര്നിര്യാതര്ആയതുപോലെ, അല്ലെങ്കില്ഒരുവന്റെ പൂര്വ പിതാക്കന്മാര് മരിച്ചതുപോലെ മരിക്കുക എന്ന് അര്ത്ഥം നല്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * “അഗാധ നിദ്രയില്ആകുക” എന്നത് “പെട്ടെന്ന് നിദ്രയില്ആയിത്തീരുക” അല്ലെങ്കില്“ഉറങ്ങുവാന്ആരംഭിക്കുക” അല്ലെങ്കില്“മരിക്കുക” എന്നിങ്ങനെ അതിന്റെ അര്ത്ഥത്തിനു അനുസൃതമായി പരിഭാഷ ചെയ്യാവുന്നതാണ്. * കുറിപ്പ്: അഭിസംബോധന ചെയ്യപ്പെടുന്നവര്അര്ത്ഥം മനസ്സിലാക്കാത്ത സാഹചര്യത്തില്ഉപമാന രീതിയില്ഉള്ള പദപ്രയോഗം സൂക്ഷിക്കേണ്ടത് പ്രത്യേകാല്പ്രാധാന്യം അര്ഹിക്കുന്നു. ഉദാഹരണമായി, യേശു തന്റെ ശിഷ്യന്മാരോട് ലാസര്“ഉറങ്ങുന്നു” എന്ന് പറഞ്ഞപ്പോള്അവര്അര്ത്ഥമാക്കിയത് ലാസര്അക്ഷരീകമായി ഉറങ്ങുകയാണ് എന്നായിരുന്നു. ഈ സന്ദര്ഭത്തില്, “അവന്മരിച്ചു” എന്ന ആശയത്തില് പരിഭാഷ ചെയ്യുവാന് സാധ്യത നല്കുന്നില്ല. * ചില നിര്ദ്ധിഷ്ട ഭാഷകളില്മരണം അല്ലെങ്കില്മരിക്കുക എന്നുള്ളതിന് വ്യത്യസ്തമായ പദപ്രയോഗം ഉണ്ടായിരിക്കും, അവ “ഉറങ്ങുക”എന്നും “ഗാഡനിദ്ര ചെയ്യുക” എന്നും ഉള്ള പദപ്രയോഗങ്ങളായി ആശയം നല്കാത്തവയായി കാണപ്പെടുന്നവ ആയിരിക്കും. ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്18:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/18/27.md) * [1 തെസ്സലോനിക്യര്04:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/04/13.md) * [അപ്പോ.07:59-60](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/59.md) * [ദാനിയേല്12:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/12/01.md) * [സങ്കീര്ത്തനങ്ങള്044:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/044/023.md) * [റോമര്13:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/13/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1957, H3462, H3463, H7290, H7901, H8139, H8142, H8153, H8639, G879, G1852, G1853, G2518, G2837, G5258
## നിയമം, നിയമങ്ങള്, നിയമ ദാതാവ്, നിയമ ലംഘകന്, നിയമ ലംഘകര്, നിയമ കല്പ്പന, നിയമജ്ഞന്, തത്വം, തത്വവല്ക്കരിക്കപ്പെട്ട, തത്വങ്ങള് ### നിര്വചനം: ഒരു “നിയമം” എന്നത് നിയമ പരമായി എഴുതപ്പെട്ടതും അധികാരിയായ ഒരുവനാല്പ്രാബല്യപ്പെടുത്തപ്പെട്ടതും ആയ പ്രമാണം ആകുന്നു. ഒരു “തത്വം” എന്നത് തീരുമാനം എടുക്കുന്നതിനും പ്രതികരണത്തിനും ഉള്ള ഒരു മാര്ഗ്ഗരേഖ ആകുന്നു. * ”നിയമം” എന്നതും “തത്വം” എന്നതും ഒരു വ്യക്തിയുടെ സ്വഭാവത്തെ നയിക്കുന്ന പൊതുവായ നിയമം അല്ലെങ്കില്വിശ്വാസം എന്ന് സൂചിപ്പിക്കാം. * ”നിയമം” എന്നതിന്റെ ഈ അര്ത്ഥം “മോശെയുടെ നിയമം” എന്ന പദസഞ്ചയത്തില്നിന്നും അര്ത്ഥത്തില് വ്യത്യസ്തത ഉള്ളതാണ്, അവിടെ ഇസ്രയേല്യര്ക്ക് ദൈവം നല്കിയിട്ടുള്ള കല്പ്പനകളെയും നിര്ദേശങ്ങളെയും സൂചിപ്പിക്കുന്നു. * പൊതുവായ ഒരു നിയമത്തെ സൂചിപ്പിക്കുമ്പോള്, “നിയമം” എന്നത് “തത്വം” അല്ലെങ്കില് “പൊതുവായ പ്രമാണം” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [നിയമം](other.html#law), [പ്രമാണം](kt.html#lawofmoses)) ### ദൈവ വചന സൂചികകള്: * [ആവര്ത്തന പുസ്തകം 04:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/04/01.md) * [എസ്ഥേര് 03:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/est/03/08.md) * [പുറപ്പാട് 12:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/12/12.md) * [ഉല്പ്പത്തി 26:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/26/04.md) * [യോഹന്നാന് 18:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/18/31.md) * [റോമര്](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/07/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1285, H1881, H1882, H2706, H2708, H2710, H4687, H4941, H6310, H7560, H8451, G1785, G3548, G3551, G4747
## നിയമാനുസൃതം, നിയമാനുസൃതമായ, നിയമാനുസൃതം അല്ലാത്ത, നിയമപരം അല്ലാത്ത, നിയമപരം ആല്ലാത്ത ### നിര്വചനം: “നിയമാനുസൃതം” എന്ന പദം നിയമം അനുവദിക്കുന്നതിന് അല്ലെങ്കില് മറ്റു ആവശ്യകതയ്ക്ക് അനുസരണമായി ചെയ്യുവാന് അനുവദിക്ക പ്പെട്ടതു എന്ന് സൂചിപ്പിക്കുന്നു. ഇതിന്റെ എതിര്പദം എന്നത് “നിയമാനുസൃതം അല്ലാത്ത” എന്നതിന്റെ ലളിതമായ അര്ത്ഥം “നിയമം അനുശാസിക്കുന്ന പ്രകാരം അല്ലാത്ത” എന്നാണ്. * ദൈവ വചനത്തില്, “നിയമാനുസൃതം” എന്നത്, അത് ഒന്നുകില് ദൈവത്തിന്റെ ധാര്മിക നിയമ പ്രകാരം, അല്ലെങ്കില് മോശെയുടെ ന്യായപ്രമാണ പ്രകാരം, അല്ലെങ്കില് ഇതര യഹൂദ നിയമ പ്രകാരം അനുവദിക്കപ്പെട്ടവ ആയിരിക്കണം. “നിയമാനുസൃതം അല്ലാത്ത” എന്നത് ആ നിയമങ്ങളാല് “അനുവദിക്കപ്പെടാത്തവ” എന്നു ആയിരുന്നു. * ”നിയമാനുസൃതം” പ്രവര്ത്തിക്കുക എന്നാല് “ക്രമമായി” അല്ലെങ്കില് “”ശരിയായ മാര്ഗ്ഗത്തില്” അത് ചെയ്യുക എന്നാണു അര്ത്ഥം നല്കുന്നത്. യഹൂദ നിയമങ്ങള് നിയമാനുസൃതം അല്ലെങ്കില് നിയമാനുസൃതം അല്ലാത്തവ എന്ന് പരിഗണിക്കുന്നവ മറ്റുള്ളവരെ സ്നേഹിക്കുന്നത് സംബന്ധിച്ച് ഉള്ള ദൈവത്തിന്റെ പ്രമാണങ്ങളുമായി യോജിച്ചു പോകാത്തവ ആയിരുന്നു. * സാഹചര്യം അനുസരിച്ച്, “നിയമാനുസൃതം” എന്നത് “അനുവദിക്കപ്പെട്ട” അല്ലെങ്കില് ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച്” അല്ലെങ്കില് “നമ്മുടെ നിയമങ്ങള്ക്കു അനുസൃതമായി” അല്ലെങ്കില് “അനുയോജ്യമായ” അല്ലെങ്കില് “ചേര്ച്ചയുള്ള” എന്നിങ്ങനെ ഉള്പ്പെടുത്തി പരിഭാഷ ചെയ്യാം. * “ഇത് നിയമ പ്രകാരം ഉള്ളവയാണോ?” എന്ന പദസഞ്ചയം “നമ്മുടെ നിയമങ്ങള് അനുവദിക്കുന്നുണ്ടോ? അല്ലെങ്കില് “നമ്മുടെ നിയമങ്ങള് അനുവദിക്കുന്നവയാണോ ഇവ?” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “നിയമ വിരുദ്ധമായ” എന്നും “നിയമാനുസൃതം അല്ലാത്ത” എന്നും ഉള്ള പദസഞ്ചയങ്ങള്നിയമ ലംഘനം നടത്തുന്ന നടപടികളെ വിശദീകരിക്കുന്നു. * പുതിയ നിയമത്തില്, “നിയമ വിരുദ്ധമായ” എന്ന പദം ദൈവത്തിന്റെ പ്രമാണങ്ങളെ ലംഘിക്കുന്നതിനെ മാത്രമല്ല, മാനുഷ നിര്മ്മിതമായ യഹൂദ നിയമങ്ങളെ ലംഘിക്കുന്നതിനെയും സാധാരണയായി സൂചിപ്പിക്കുന്നുണ്ട്. * വര്ഷങ്ങള്കൊണ്ട്, യഹൂദന്മാര്ദൈവം അവര്ക്ക് നല്കിയ നിയമങ്ങളോടു കൂടെ കൂട്ടിച്ചേര്ത്തു. യഹൂദ നേതാക്കന്മാര്“നിയമ വിരുദ്ധമായത്” എന്ന് വിളിക്കുന്നത്അവരുടെ മനുഷ്യ നിര്മ്മിതമായ നിയമങ്ങള്ക്കു അനുയോജ്യമായി പോകാത്തവയെ ആണ്. * ശബ്ബത്ത് ദിനത്തില്യേശുവും ശിഷ്യന്മാരും ധാന്യം പറിച്ചപ്പോള്, പരീശന്മാര്അവരെ “നിയമാനുസൃതമല്ലാത്ത” പ്രവര്ത്തി ചെയ്തു എന്ന് കുറ്റപ്പെടുത്തി, എന്തുകൊണ്ടെന്നാല്ആ ദിവസത്തില്യാതൊരു ജോലിയും ചെയ്യുവാന്യഹൂദ നിയമങ്ങള്അനുവദിച്ചിരുന്നില്ല. * അശുദ്ധമായ ഭക്ഷണങ്ങള് കഴിക്കുന്നത്തനിക്കു “നിയമ വിരുദ്ധം ആയത്” ആണെന്ന് പത്രോസ് പ്രസ്താവിക്കുമ്പോള്, താന്അര്ത്ഥമാക്കിയത് താന്ആ തരത്തിലുള്ള ഭക്ഷണങ്ങള്കഴിക്കുമ്പോള്ദൈവം ഇസ്രയേല്യര്ക്കു ചില പ്രത്യേക തരം ഭക്ഷ പദാര്ത്ഥങ്ങള്സംബന്ധിച്ച് നല്കിയ നിയമങ്ങളെ ലംഘിക്കുന്നതായി മാറും എന്നാണ്. * “നിയമ വിരുദ്ധന്” എന്ന പദം വിശദമാക്കുന്നത് ഒരു വ്യക്തി നിയമങ്ങളെയോ ചട്ടങ്ങളെയോ അനുസരിക്കുന്നില്ല എന്നാണ്. * ഒരു രാജ്യമോ അല്ലെങ്കില്ഒരു ജനവിഭാഗമോ “നിയമ വിരുദ്ധര്” എന്ന നിലയില്ആയിത്തീരുമ്പോള്, അവിടെ വ്യാപകമായ നിലയില്അനുസരണക്കേട്, പ്രതിഷേധങ്ങള്, അല്ലെങ്കില്ധാര്മികച്യുതി ഉണ്ടാകുന്നു. * നിയമ വിരുദ്ധന്ആയ ഒരു വ്യക്തി മത്സര സ്വഭാവിയും ദൈവത്തിന്റെ പ്രമാണങ്ങളെ അനുസരിക്കാത്തവനും ആയിരിക്കുന്നു. * അപ്പോസ്തലനായ പൌലോസ് എഴുതിയപ്പോള്അന്ത്യ നാളുകളില്“നിയമ വിരുദ്ധര്ആയവര്”, അല്ലെങ്കില്നിയമ രഹിതര്,” സാത്താനാല്സ്വാധീനിക്കപ്പെട്ടവര്ആയിട്ടു തിന്മയായവ പ്രവര്ത്തിക്കും എന്ന് രേഖപ്പെടുത്തി. ### പരിഭാഷ നിര്ദേശങ്ങള്: * ”നിയമാനുസൃതം അല്ലാത്ത” എന്ന പദം “നിയമം അനുശാസിക്കുന്ന പ്രകാരം അല്ലാത്ത” അല്ലെങ്കില്“നിയമം ലംഘിക്കുന്ന” എന്ന് അര്ത്ഥം വരുന്ന പദസഞ്ചയമോ പദപ്രയോഗമോ പരിഭാഷക്കായി ഉപയോഗിക്കാം. * ”നിയമാനുസൃതം അല്ലാത്ത” എന്നത് പരിഭാഷ ചെയ്യുവാന്ഉള്ള ഇതര മാര്ഗ്ഗങ്ങള്“അനുവദിക്കപ്പെടാത്ത” അല്ലെങ്കില്ദൈവത്തിന്റെ നിയമത്തിനു അനുസരിച്ച് അല്ലാത്ത” അല്ലെങ്കില്“നമ്മുടെ നിയമങ്ങള്ക്കു അനുസൃതം അല്ലാത്ത” എന്നിങ്ങനെ ആകുന്നു. * ”നിയമത്തിനു എതിരായി” എന്ന പദപ്രയോഗത്തിനു “നിയമവിരുദ്ധമായ” എന്ന അതേ അര്ത്ഥം തന്നെയാണ് ഉള്ളത്. * ”നിയമ രഹിതന്” എന്ന പദം “മത്സരമുള്ള” അല്ലെങ്കില്“അനുസരണം കെട്ട” അല്ലെങ്കില്“നിയമത്തെ വെല്ലുവിളിക്കുന്ന” എന്ന് പരിഭാഷ ചെയ്യാം. * ”നിയമ രാഹിത്യം” എന്ന പദസഞ്ചയം “ഒരു നിയമത്തെയും അനുസരിക്കാത്ത” അല്ലെങ്കില്“മത്സര സ്വഭാവമുള്ള (ദൈവത്തിന്റെ നിയമങ്ങള്ക്കു എതിരായി) എന്ന് പരിഭാഷ ചെയ്യാം. * ”നിയമ രാഹിത്യം ഉള്ള മനുഷ്യന്” എന്ന പദസഞ്ചയം “യാതൊരു നിയമങ്ങളെയും അനുസരിക്കാത്ത മനുഷ്യന്” അല്ലെങ്കില്ദൈവത്തിന്റെ നിയമങ്ങള്ക്കു എതിരായി മത്സരിക്കുന്ന വ്യക്തി” എന്ന് പരിഭാഷ ചെയ്യാം. * സാധ്യമെങ്കില്, “ന്യായപ്രമാണം” എന്ന ആശയം ഈ പദത്തില്വിവക്ഷിക്കുന്നത് പ്രാധാന്യം അര്ഹിക്കുന്നത് ആകുന്നു. * ”നിയമാനുസൃതം അല്ലാത്ത” എന്ന പദസഞ്ചയത്തിനു ഈ പദത്തില്നിന്നും വ്യത്യസ്തമായ അര്ത്ഥം ആണ് ഉള്ളതെന്ന് എന്ന കാര്യം ശ്രദ്ധിക്കുക. (കാണുക: [നിയമം](other.html#law), [ന്യായപ്രമാണം](kt.html#lawofmoses), [മോശെ](names.html#moses), [ശബ്ബത്ത്](kt.html#sabbath)) ### ദൈവ വചന സൂചികകള്: * |മത്തായി 07:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/21.md) * [മത്തായി 12:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/12/01.md) * [മത്തായി 12:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/12/03.md) * [മത്തായി 12:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/12/09.md) * [മര്ക്കോസ് 03:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/03/03.md) * [ലൂക്കോസ് 06:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/01.md) * [അപ്പോ. 02:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/02/22.md) * [അപ്പോ. 10:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/10/27.md) * [അപ്പോ. 22:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/22/25.md) * [2 തെസലോനിക്യര്:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2th/02/03.md) * [തീത്തോസ് 02:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/tit/02/14.md) * [1 യോഹന്നാന്:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/03/04.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4941, H6530, H6662, H7386, H7990, G111, G113, G266, G458, G459, G1832, G3545
## നിരപരാധിയെന്ന് വിട്ടയക്കുക, നിരപരാധിയെന്ന് വിട്ടയക്കുന്നു, നിരപരാധിയെന്ന് വിട്ടയച്ചു. ### നിര്‍വചനം: “നിരപരാധിയെന്ന് വിട്ടയക്കുക” എന്ന പദം അര്‍ത്ഥമാക്കുന്നത് നിയമവിധേയമല്ലാത്തതൊ സ്വഭാവദൂഷ്യ ആരോപണത്തിനു വിധേയനായതൊ ആയ ഒരു വ്യക്തിയെ കുറ്റവാളിയല്ല എന്നു ഔപചാരികമായി പ്രഖ്യാപിക്കുന്നത് ആണ്. * ഈ പദം ദൈവവചനത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ പാപികളെ ക്ഷമിക്കുന്നതിനോട് ബന്ധപ്പെട്ടു പറയുന്നതിന് ഉപയോഗിക്കുന്നു. * സാധാരണയായി ദുഷ്ടന്മാരും ദൈവത്തോടു മത്സരിക്കുന്നവരും ആയവരെ വെറുതെ വിട്ടയക്കുന്ന സാഹചര്യത്തില്‍ ഇതു ഉപയോഗിക്കുന്നു. * ഇതു ഇപ്രകാരം പരിഭാഷപ്പെടുത്താം, “നിര്‍ദോഷിയെന്നു പ്രഖ്യാ പിക്കുക” അല്ലെങ്കില്‍“കുറ്റവാളിയല്ലെന്നു വിധിക്കുക” (കാണുക: [ക്ഷമിക്കുക](kt.html#forgive), [കുറ്റാരോപണം](kt.html#guilt), [പാപം](kt.html#sin)) ### ദൈവവചന സൂചികകള്‍: * [ആവര്‍ത്തനം 25:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/25/01.md) * [പുറപ്പാട്21:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/21/28.md) * [പുറപ്പാട് 23:6-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/23/06.md) * [യെശ്ശയ്യാവ് 05:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/05/22.md) * [ഇയ്യോബ് 10:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/10/12.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3444, H5352, H5355, H6403, H6663
## നിരോധനം ഏര്പ്പെടുത്തുക, ഉപരോധം, ഉപരോധനം ഏര്പ്പെടുത്തി, ഉപരോധകര്, നിരോധനം ഏര്പ്പെടുത്തുന്നത്, ഉപരോധ പ്രവര്ത്തി ### നിര്വചനം: ഒരു “നിരോധനം” ഉണ്ടാകുന്നത് ആക്രമിക്കുന്ന സൈന്യം ഒരു പട്ടണത്തെ ചുറ്റി വളയുകയും അതിനെ യാതൊരു വിധ ഭക്ഷണമോ വെള്ളമോ ലഭ്യമാകാതെ സൂക്ഷിക്കുകയും ചെയ്യുമ്പോള് ആണ്. ഒരു പട്ടണത്തില് “ഉപരോധം” ഏര്പ്പെടുത്തുക അല്ലെങ്കില് അതിനെ “നിരോധനത്തില് ആക്കുക” എന്നതിന്റെ അര്ത്ഥം അതിനെ നിരോധനത്തില് ആക്കി ആക്രമിക്കുക എന്നതാണ്. * ബാബിലോന്യര് ഇസ്രയേലിനെ ആക്രമിക്കുവാന് വന്നപ്പോള്, അവര് യെരുശലേമിനു എതിരായി നിരോധനം ഏര്പ്പെടുത്തി പട്ടണത്തിനു അകത്തുള്ള ജനത്തെ ശക്തിഹീനര് ആക്കുന്ന തന്ത്രം ആണ് ഉപയോഗിച്ചത്. * സാധാരണയായി ഒരു ഉപരോധം ഏര്പ്പെടുത്തുമ്പോള്, മണ്ണുകൊണ്ടുള്ള തിട്ടകള് പടിപ്പടിയായി പണിതു ആക്രമിക്കുന്ന സൈന്യത്തിനു പട്ടണ മതിലിനു മുകളില്കൂടെ കടന്നു പോയി ആക്രമണം നടത്തി പട്ടണത്തെ പിടിച്ചടക്കുവാന് ഇടയായി തീരും. ഒരു പട്ടണത്തെ “നിരോധിക്കുക” എന്നത് അതിനു “ഉപരോധം ഏര്പ്പെടുത്തുക” എന്ന പദപ്രയോഗത്താല് അല്ലെങ്കില് അതിന്മേല് “നിരോധനം” ഉളവാക്കുക എന്ന് പറയാം. “നിരോധനം ഏര്പ്പെടുത്തി” എന്ന പദപ്രയോഗത്തിനു “നിരോധനത്തിന് കീഴ്” ആയിത്തീര്ന്നു എന്ന പദപ്രയോഗം ഒരേ അര്ത്ഥം തന്നെയാണ് സൂചിപ്പിക്കുന്നത്. ഈ രണ്ടു പദപ്രയോഗങ്ങളും വിശദീകരിക്കുനത് ഒരു പട്ടണം ശത്രു സൈന്യത്താല് ചുറ്റപ്പെടുകയും നിരോധനം ഏര്പ്പെടുത്തപ്പെടുകയും ചെയ്തു എന്ന് വിശദമാക്കുന്നു. ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്20:1](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/20/01.md) * [1 രാജാക്കന്മാര്:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/20/01.md) * [1 ശമുവേല്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/11/01.md) * [യിരെമ്യാവ് 33:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/33/04.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4692, H4693, H5341, H5437, H5564, H6693, H6696, H6887
## നിര്ണ്ണയിക്കുക, നിര്ണ്ണയിച്ചു, ദൈവ കല്പ്പിതം, മുന്നിര്ണ്ണയം ### നിര്വചനം: “ദൈവകല്പ്പിതം” എന്ന പദം സൂചിപ്പിക്കുന്നത് ഭാവിയില് ജനത്തിന് എന്ത് സംഭവിക്കും എന്നതാണ്. * ആരെങ്കിലും എന്തെങ്കിലും ചെയ്യുവാന് “നിര്ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കില്, അതിന്റെ അര്ത്ഥം ആ വ്യക്തി ഭാവിയില് ചെയ്യുവാന് പോകുന്ന കാര്യം ദൈവത്താല് തീരുമാനിക്കപ്പെട്ടിട്ടുള്ളതു ആണ്. * ദൈവം ഒരു ദേശത്തെ ക്രോധത്തിനായി “നിര്ണ്ണയിക്കുമ്പോള്” അതിന്റെ അര്ത്ഥം അവരുടെ പാപം നിമിത്തം ദൈവം ആ ദേശത്തെ ശിക്ഷിക്കു വാന് തീരുമാനിച്ചിരിക്കുന്നു അല്ലെങ്കില് തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ്. * യൂദാസ് നാശത്തിനായി “നിര്ണ്ണയിക്കപ്പെട്ടിരുന്നു” എന്നതിന്റെ അര്ത്ഥം, യൂദാസ് തന്റെ ധിക്കാരം നിമിത്തം നശിക്കണം എന്നത് ദൈവം തന്നെ തീരുമാനിച്ചതു ആയിരുന്നു. * ഓരോ മനുഷ്യനും അന്തിമമായ, നിത്യമായ ഒരു മുന്നിര്ണ്ണയം സ്വര്ഗ്ഗത്തിലോ അല്ലെങ്കില് നരകത്തിലോ ഉണ്ട്. * സഭാപ്രസംഗിയുടെ എഴുത്തുകാരന് പറയുന്നത് എല്ലാവരുടെയും അവസാനം ഒന്നു തന്നെയാണ്, താന് അര്ത്ഥമാക്കുന്നത് എല്ലാ മനുഷ്യരും ഒരുപോലെ മരിക്കും എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * “നിന്നെ ക്രോധത്തിനായി നിര്ണ്ണയിച്ചു” എന്നത് “നീ ശിക്ഷിക്കപ്പെടണം എന്നു തീരുമാനിച്ചു” അല്ലെങ്കില് “നീ എന്റെ ക്രോധം അനുഭവിക്കു മെന്നു നിര്ണ്ണയിച്ചു കഴിഞ്ഞു.” * “അവര് വാളിനായി നിയമിക്കപ്പെട്ടവര്ആയിരിക്കുന്നു” എന്ന ഉപമാന പദസഞ്ചയം “അവരെ വാളുകൊണ്ട് കൊല്ലുന്ന ശത്രുക്കളാല് അവര്നശിപ്പിക്കപ്പെടുമെന്ന് ദൈവം തീരുമാനിച്ചിരിക്കുന്നു” അല്ലെങ്കില് “അവരുടെ ശത്രുക്കള് അവരെ വാളാല് കൊല്ലുമെന്ന് ദൈവം നിര്ണ്ണയിച്ചിരിക്കുന്നു” എന്നു പരിഭാഷ ചെയ്യാവുന്നത് ആണ്.. * “നീ നിയമിക്കപ്പെട്ടിരിക്കുന്നു” എന്ന പദം “നീ ആയിരിക്കണമെന്ന് ദൈവം തീരുമാനിച്ചിരിക്കുന്നു” എന്നതു പോലെയുള്ള പദസഞ്ചയം ഉപയോഗിച്ചു പരിഭാഷപ്പെടുത്താവുന്നത് ആണ്. * സാഹചര്യം അനുസരിച്ച്, “ദൈവ കല്പ്പിതം” എന്നത്, “അവസാന അന്ത്യം” അല്ലെങ്കില് അന്ത്യത്തില് എന്ത് സംഭവിക്കും” അല്ലെങ്കില് “ദൈവം തീരുമാനിച്ചത് എന്താണോ അത് സംഭവിക്കും” എന്നിങ്ങനെ പരിഭാഷപ്പെടുത്താവുന്നത് ആണ്. (കാണുക: [പ്രവാസി](other.html#captive), [എന്നെന്നേക്കുമുള്ള](kt.html#eternity), [സ്വര്ഗ്ഗം](kt.html#heaven), [നരകം](kt.html#hell), [യോഹന്നാന് (സ്നാപകന്)](names.html#johnthebaptist), [മാനസ്സാന്തരപ്പെടുക](kt.html#repent)) ### ദൈവവചന സൂചികകള്: * [1 തെസ്സലോനിക്യര്:8-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/05/08.md) * [സഭാപ്രസംഗി 02:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/ecc/02/13.md) * [എബ്രായര്:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/09/27.md) * [ഫിലിപ്പിയര്:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/php/03/17.md) * [സങ്കീര്ത്തനങ്ങള്009:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/009/017.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2506, H4150, H4487, H4745, H6256, H4507, G5056, G5087
## നിര്ദേശിക്കുക, നിര്ദേശം നല്കുന്നു, നിര്ദേശം നല്കി, നിര്ദേശം നല്കുന്ന, നിര്ദേശം, നിര്ദേശങ്ങള്, നിര്ദേശം നല്കുന്നവര് ### വസ്തുതകള്: “”നിര്ദേശിക്കുക” എന്നും “നിര്ദേശം” എന്നും ഉള്ള പദങ്ങള് എന്ത് ചെയ്യണമെന്നുള്ള വ്യക്തമായ നല്കുന്നതിനെ സൂചിപ്പിക്കുന്നു. * നിര്ദേശങ്ങള് നല്കുക” എന്നതിന്റെ അര്ത്ഥം താന് എന്ത് ചെയ്യണമെന്നു ഒരു വ്യക്തിയോട് വളരെ സ്പഷ്ടമായി പറയുന്നതിനെ സൂചിപ്പിക്കുന്നു. * യേശു അപ്പവും മീനും ജനങള്ക്ക് വിളമ്പുവാനായി ശിഷ്യന്മാരുടെ പക്കല് കൊടുത്തപ്പോള്, അത് എപ്രകാരം ചെയ്യണം എന്നുള്ള പ്രത്യേക നിര്ദേശങ്ങള് താ ന് അവര്ക്ക് നല്കിയിരുന്നു. * സാഹചര്യം അനുസരിച്ച്, “നിര്ദേശിക്കുക” എന്ന പദം “പറയുക” അല്ലെങ്കില് “വഴി കാട്ടുക” അല്ലെങ്കില് "പഠിപ്പിക്കുക” അല്ലെങ്കില് “നിര്ദേശങ്ങള് നല്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”നിര്ദേശങ്ങള്” എന്ന പദം “സൂചനകള്” അല്ലെങ്കില് “വിശദീകരണങ്ങള്” അല്ലെങ്കില് “അവന് നിങ്ങളോട് ചെയ്യുവാന് പറഞ്ഞിട്ടുള്ളവ” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ദൈവം നിര്ദേശങ്ങള് നല്കുമ്പോള്, ഈ പദം “കല്പ്പനകള്” അല്ലെങ്കില് “ഉത്തരവുകള്” എന്ന് ചില സമയങ്ങളില് പരിഭാഷ ചെയ്യണം. (കാണുക:[കല്പ്പിക്കുക](kt.html#command), [പ്രമാണം](other.html#decree), [പഠിപ്പിക്കുക](other.html#teach)) ### ദൈവ വചന സൂചികകള്: * [പുറപ്പാട് 14:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/14/04.md) * [ഉല്പ്പത്തി 26:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/26/04.md) * [എബ്രായര്:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/11/20.md) * [മത്തായി 10:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/05.md) * [മത്തായി 11:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/01.md) * [സദൃശവാക്യങ്ങള് 01:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/01/28.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H241, H376, H559, H631, H1004, H1696, H1697, H3256, H3289, H3384, H4148, H4156, H4687, H4931, H4941, H5657, H6098, H6310, H6490, H6680, H7919, H8451, H8738, G1256, G1299, G1319, G1321, G1378, G1781, G1785, G2322, G2727, G2753, G3559, G3560, G3614, G3615, G3624, G3811, G3852, G3853, G4264, G4367, G4822
## നിലനില്ക്കുക, നിലനില്ക്കുന്നു, നിലനിന്നു, നിലനില്ക്കുന്നതായ, നിലനില്പ്പ് ### നിര്വചനം: “നില നില്ക്കുക” എന്ന പദം അര്ത്ഥമാക്കുന്നത് ദീര്ഘകാലം തുടരുന്ന അല്ലെങ്കില് കഷ്ടതയുള്ള കാര്യം ദീര്ഘക്ഷമയോടെ സഹിക്കുക എന്നൊക്കെയാണ്. * പരിശോധന വേളയില് ഉപേക്ഷ വിചാരിക്കാതെ ഉറച്ചു നില്ക്കുക എന്നും ഇതു അര്ത്ഥമാക്കുന്നു. * “നിലനില്പ്പ്” എന്ന പദം “ദീര്ഘ ക്ഷമ” അല്ലെങ്കില് ‘’ഒരു പരിശോധനയില് സഹിച്ചു നില്ക്കുക” അല്ലെങ്കില്“പീഡിപ്പിക്കപ്പെടുമ്പോള് സഹിച്ചുകൊള്ളുക” അല്ലെങ്കില് “പീഡിപ്പിക്കപ്പെടുമ്പോഴും തളരാതെ സ്ഥിരോല്സാഹമായി ഇരിക്കുക” എന്നു അര്ത്ഥം നല്കുന്നു. * ”അന്ത്യത്തോളം നിലനില്ക്കുക” എന്ന ക്രിസ്ത്യാനികളോടുള്ള പ്രോത്സാഹനം അവരോടു പറയുന്നത്, ഇതു അവര്ക്ക് കഷ്ടത ഉളവാക്കുന്നുവെങ്കില്പോലും യേശുവിനെ അനുസരിക്കുക എന്നാണ്. * കഷ്ടത സഹിക്കുക” എന്നത് “കഷ്ടത അനുഭവിക്കുക” എന്നും അര്ത്ഥമാ ക്കാം. ### പരിഭാഷ നിര്ദേശങ്ങള്: * ”നിലനില്ക്കുക’’ എന്ന പദം പരിഭാഷപ്പെടുത്തുവാന് “സ്ഥിരോത്സാഹം കഴിക്കുക’’ അല്ലെങ്കില് “വിശ്വസിച്ചുകൊണ്ടിരിക്കുക” അല്ലെങ്കില് “ദൈവം നിങ്ങളോട് ചെയ്യുവാന് ആവശ്യപ്പെടുന്നതില് തുടരുക” അല്ലെങ്കില് “ഉറച്ചു നില്ക്കുക” ആദിയായവ ഉള്പ്പെടുത്താം. * ചില സന്ദര്ഭങ്ങളില്, “നിലനില്ക്കുക” എന്നത് “അനുഭവമാക്കുക’’ അല്ലെങ്കില്“ കൂടെ കടന്നുപോകുക” എന്നു പരിഭാഷപ്പെടുത്താം. * ദീര്ഘകാലം തുടരുക എന്ന അര്ത്ഥത്തോടുകൂടെ, “നിലനില്ക്കുക” എന്ന പദം “അവസാനത്തോളം തുടരുക” അല്ലെങ്കില് “തുടരുക” എന്നു പരിഭാഷപ്പെടുത്താം. “നിലനില്ക്കുകയില്ല” എന്ന പദം “തുടരുകയില്ല” അല്ലെങ്കില് “നിലനിന്നു തുടരുകയില്ല” എന്നു പരിഭാഷപ്പെടുത്താം. * “നിലനില്പ്പ്” എന്നത് പരിഭാഷപ്പെടുത്തുവാന് “സ്ഥിരതയോടെ നിലനില്ക്കുക” അല്ലെങ്കില് “തുടര്മാനമായി വിശ്വസിക്കുക’’ അല്ലെങ്കില് “വിശ്വസ്തതയോടെ നിലനില്ക്കുക” എന്നു അവലംബിക്കാം. (കാണുക:[സ്ഥിരതയുള്ള](other.html#perseverance)) ### ദൈവവചന സൂചികകള്: * [2 തിമോത്തിയോസ് 02:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/02/11.md) * [യാക്കോബ് 01:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/01/01.md) * [യാക്കോബ് 01:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/01/12.md) * [ലൂക്കോസ് 21:16-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/21/16.md) * [മത്തായി 13:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/20.md) * [വെളിപ്പാട് 01:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/01/09.md) * [റോമര്:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/05/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H386, H3201, H3557, H3885, H5331, H5375, H5975, G430, G907, G1526, G2005, G2076, G2553, G2594, G3114, G3306, G4722, G5278, G5281, G5297, G5342
## നിഴല്, നിഴല് അടിക്കുന്നു, നിഴല് അടിപ്പിക്കുക, നിഴല് അടിപ്പിച്ചു ### നിര്വചനം: “നിഴല്” എന്ന പദം അക്ഷരീകമായി സൂചിപ്പിക്കുന്നത് പ്രകാശത്തെ തടുത്തു നിര്ത്തുന്ന വസ്തു നിമിത്തം ഉണ്ടാകുന്ന ഇരുള് എന്നാകുന്നു. ഇതിനു നിരവധി ഉപമാന അര്ത്ഥങ്ങളും ഉണ്ട്. * “മരണ നിഴല്” എന്നതിന്റെ അര്ത്ഥം ഒരു നിഴല് എപ്രകാരം അതിന്റെ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നുവോ അതുപോലെ മരണം സന്നിഹിതം ആയിരിക്കുന്നു അല്ലെങ്കില് സമീപം ആയിരിക്കുന്നു എന്നാണ്. * ദൈവവചനത്തില് നിരവധി തവണ, മനുഷ്യന്റെ ജീവിതകാലം ദൈര്ഘ്യമില്ലാത്തതും, ഉറപ്പ് ഇല്ലാത്തതും എന്ന് ഒരു നിഴലിനോട് താരതമ്യം ചെയ്തുകൊണ്ട് പ്രസ്താവിച്ചിരിക്കുന്നു. * ചില സന്ദര്ഭങ്ങളില് നിഴല്” എന്നത് “അന്ധകാരം” എന്നുള്ളതിന് പകരമായി ഉപയോഗിക്കുന്ന പദം ആകുന്നു. * ദൈവവചനം ദൈവത്തിന്റെ ചിറകുകളുടെ അല്ലെങ്കില് കരങ്ങളുടെ നിഴലില് മറഞ്ഞിരിക്കുന്നതിനെ അല്ലെങ്കില് സംരക്ഷിക്കപ്പെടുന്നതിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ഇത് അപകടത്തില് നിന്ന് സംരക്ഷിക്കപ്പെടുകയും മറഞ്ഞിരിക്കുകയും ചെയ്യുന്നതിന്റെ ഒരു ചിത്രം ആയിരിക്കുന്നു. “നിഴല്” എന്നതിനെ പരിഭാഷ ചെയ്യുന്നതിന് ഉള്ള മറ്റു മാര്ഗ്ഗങ്ങള് സാഹചര്യങ്ങളില് “നിഴല്” അല്ലെങ്കില് “സുരക്ഷ” അല്ലെങ്കില് “സംരക്ഷണം” എന്നിങ്ങനെ ഉള്പ്പെടുത്താം. * “നിഴല്” എന്ന പദം പരിഭാഷ ചെയ്യുവാന് ഉള്ള ഏറ്റവും നല്ല രീതി യഥാര്ത്ഥമായി നിഴലിനു പ്രാദേശിക ഭാഷയില് നല്കിയിട്ടുള്ള പദം സൂചിപ്പിക്കുക എന്നുള്ളതാണ്. (കാണുക: [അന്ധകാരം](other.html#darkness), [പ്രകാശം](other.html#light)) ### ദൈവ വചന സൂചികകള്: * [2 രാജാക്കന്മാര് 20:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/20/08.md) * [ഉല്പ്പത്തി 19:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/19/06.md) * [യെശ്ശയ്യാവ് 30:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/30/01.md) * [യിരെമ്യാവ് 06:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/06/04.md) * [സങ്കീര്ത്തനങ്ങള്017:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/017/008.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2927, H6738, H6751, H6752, H6754, H6757, H6767, G644, G1982, G2683, G4639
## നീക്കം ചെയ്യുക, നീക്കം ചെയ്യപ്പെടുന്നു, നീക്കം ചെയ്യപ്പെടല് ### നിര്വചനം: നീക്കം ചെയ്യുക” എന്ന പദം പ്രകടമാക്കുന്ന അര്ത്ഥം മാറ്റിനിര്ത്ത പ്പെടുക, ബഹിഷ്കരിക്കുക, അല്ലെങ്കില്പ്രധാന വിഭാഗത്തില്നിന്നും ഒറ്റപ്പെടുത്തുക എന്നൊക്കെയാണ്. പാപത്തിനുള്ള ദൈവീക ന്യായവിധിയായി കൊല്ലപ്പെടുന്നതിനെയും ഇതു സൂചിപ്പിക്കുന്നു. * പഴയനിയമത്തില്, ദൈവകല്പ്പനകള്അനുസരിക്കാതിരിക്കുന്നത് ദൈവജനത്തില്നിന്നോ, ദൈവസന്നിധിയില്നിന്നോ വേര്തിരിക്കപ്പെടുന്നതില്കലാശിക്കുന്നു. ദൈവത്തെ ആരാധിക്കുകയോ അനുസരിക്കുകയോ ചെയ്യാതെയും, ഇസ്രയേലിന് ശത്രുക്കളായി ഇരിക്കയാലും ഇസ്രയേല്യരല്ലാത്ത ജാതികളെ “നീക്കം ചെയ്യുകയോ” നശിപ്പിക്കുകയോ ചെയ്യുമെന്ന്, ദൈവം പ്രസ്താവിച്ചു. “നീക്കം ചെയ്യുക” എന്ന പ്രയോഗം ഒരു നദിയുടെ ഒഴുക്ക് ദൈവം നിര്ത്തലാക്കുന്നതിനെയും സൂചിപ്പിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: “നീക്കം ചെയ്യപ്പെടുക” എന്ന പ്രയോഗം “ബഹിഷ്കരിക്കപ്പെടുക” അല്ലെ ങ്കില്“ദൂരേക്ക് പറഞ്ഞയക്കുക” അല്ലെങ്കില്“നിന്നും വേര്തിരിക്കുക” അല്ലെങ്കില്“കൊല്ലപ്പെടുക” അല്ലെങ്കില്“നശിപ്പിക്കപ്പെടുക” എന്നു പരിഭാഷപ്പെടുത്താം. സാഹചര്യത്തിനനുസരിച്ച്, “നീക്കം ചെയ്യുക” എന്നത് “നശിപ്പിക്കുക” അല്ലെങ്കില്“ദൂരേക്ക്പറഞ്ഞയക്കുക” അല്ലെങ്കില്“വേര്തിരിക്കുക”, അല്ലെങ്കില്“നശിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്താം. * ഒഴുകുന്ന വെള്ളം നിര്ത്തലാക്കപ്പെടുക എന്ന സാഹചര്യത്തില്, ഇതു “നിര്ത്തലാക്കപ്പെട്ടു” അല്ലെങ്കില്“ഒഴുക്ക് നിര്ത്തലാക്കുവാന്ഇടയാക്കി” അല്ലെങ്കില്വിഭാഗിക്കപ്പെട്ടു” എന്നു പരിഭാഷപ്പെടുത്താം. * ഏതെങ്കിലും വസ്തു കത്തിഉപയോഗിച്ചു മുറിക്കുന്നു എന്ന അക്ഷരീക അര്ത്ഥം ഈ പദത്തിന്റെ ഉപമാനരൂപ ഉപയോഗത്തില്നിന്നും വേര്തിരിച്ചു കാണണം. ### ദൈവവചന സൂചികകള്: * [ഉല്പ്പത്തി 17:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/17/12.md) * [ന്യായാധിപന്മാര്21:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/21/06.md) * [സദൃശവാക്യങ്ങള്23:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/23/17.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1214, H1219, H1438, H1468, H1494, H1504, H1629, H1820, H1824, H1826, H2498, H2686, H3582, H3772, H5243, H5352, H6202, H6789, H6990, H7082, H7088, H7096, H7112, H7113, G609, G851, G1581, G2407, G5257
## നീക്കം ചെയ്യുക, നീക്കം ചെയ്യുന്നു, നീക്കം ചെയ്തു, തുടച്ചു നീക്കുക, തുടച്ചു നീക്കുന്നു, തുടച്ചു നീക്കി. ### നിര്‍വചനം: “നീക്കം ചെയ്യുക’’, “തുടച്ചു നീക്കുക” എന്നീ ആശയങ്ങള്‍എന്തിനെയെങ്കിലുമോ ആരെയെങ്കിലുമോ പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതിനെയോ നശിപ്പിക്കുന്നതി നെയോ അര്‍ത്ഥമാക്കുന്നു. * ദൈവം പാപങ്ങളെ ക്ഷമിക്കുകയും അവയെ ഓര്‍ക്കാതിരിക്കുന്നത് തിരഞ്ഞെടുക്കുക വഴി അവയെ “നീക്കം ചെയ്യുക”യും ആകയാല്‍ഈ ആശയങ്ങളെ ക്രിയാത്മക ചിന്തയില്‍ഉപയോഗിക്കാം, * തങ്ങളുടെ പാപം നിമിത്തം ദൈവം ഒരു ജനവിഭാഗത്തെ നശിപ്പിച്ചുകൊണ്ട് “നീക്കം ചെയ്യുന്നതിനെ” അല്ലെങ്കില്‍“തുടച്ചു നീക്കുന്നതിനെ” ഒരു നിഷേധാത്മക ചിന്തയില്‍സാധാരണ ഉപയോഗിക്കുന്നു. * ദൈവവചനത്തില്‍ഒരു വ്യക്തിയുടെ പേര് ദൈവത്തിന്‍റെ ജീവപുസ്തകത്തില്‍നിന്ന് “നീക്കം ചെയ്യുന്നതിനെ” അല്ലെങ്കില്‍“മായിച്ചുകളയുന്നതിനെ” ക്കുറിച്ച് സംസാരിക്കുന്നത്, ആ വ്യക്തി നിത്യജീവന്‍പ്രാപിക്കുകയില്ല എന്നു അര്‍ത്ഥമാക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യങ്ങള്‍ക്കനുസൃതമായി. ഈ ആശയങ്ങള്‍“ഒഴിവാക്കുക”, അല്ലെങ്കില്‍“നീക്കം ചെയ്യുക”, അല്ലെങ്കില്‍“പൂര്‍ണമായി നശിപ്പിക്കുക”, അല്ലെങ്കില്‍പൂര്‍ണ മായി നീക്കം ചെയ്യുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * ആരുടെയെങ്കിലും പേര് ജീവപുസ്തകത്തില്‍നിന്ന് നീക്കം ചെയ്യുക എന്നു സൂചിപ്പിക്കുന്നത്, “നീക്കം ചെയ്തു” അല്ലെങ്കില്‍മായിച്ചു കളഞ്ഞു” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്. ### ദൈവവചന സൂചികകള്‍: * [ആവര്ത്തനപുസ്തകം 29:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/29/20.md) * [പുറപ്പാട് 32:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/32/30.md) * [ഉല്‍പ്പത്തി 07:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/07/23.md) * [സങ്കീര്ത്തനങ്ങള്051:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/051/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3971, H4229, G631, G1591, G1813
## നുകം ### നിര്വചനം: ഒരു നുകം എന്നത് രണ്ടോ അതില്അധികമോ മൃഗങ്ങളെ ഒരു മരത്തിന്റെ അല്ലെങ്കില്ലോഹത്തിന്റെ കഷണവുമായി ബന്ധിപ്പിച്ചിട്ടു അത് ഒരു കലപ്പ അല്ലെങ്കില്വണ്ടി വലിക്കുന്ന ആവശ്യത്തിനായി ഉപയോഗിക്കുന്നു. ഈ പദത്തിന് പല ഉപമാന അര്ത്ഥങ്ങള്ഉണ്ട്. * ”നുകം” എന്ന പദം ഉപമാനമായി ഒത്തൊരുമിച്ചു ഉള്ളതായ പ്രവര്ത്തിക്കായി യേശുവിനെ സേവിക്കുന്നത് പോലെയുള്ളവയ്ക്കായി, ജനങ്ങളെ തമ്മില്യോജിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. * ”നുകത്തിലെ പങ്കാളി” എന്ന പദം ഉപയോഗിച്ചു പൌലോസ് സൂചിപ്പിക്കുന്നതു തന്നെപ്പോലെ തന്നെ ക്രിസ്തുവിനെ സേവിക്കുന്ന ഒരു വ്യക്തി എന്നാണ്. ഇത് “കൂട്ടു പ്രവര്ത്തകന്” അല്ലെങ്കില്“കൂട്ടു വേലക്കാരന്” അല്ലെങ്കില്“സഹപ്രവര്ത്തകന്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”നുകം” എന്ന പദം സാധാരണയായി ഉപമാന രൂപത്തില്അധിക ഭാരം ഒരു വ്യക്തി ചുമക്കുവാന്ഇട വരുന്നതിനെ, അടിമത്തം അല്ലെങ്കില്പീഡനം മൂലം ഉപദ്രവിക്കപ്പെടുന്നതു പോലെ ഉള്ളതിനെ സൂചിപ്പിക്കുന്നു. * മിക്കവാറും സാഹചര്യങ്ങളില്, ഈ പദം അക്ഷരീകമായി തന്നെ പരിഭാഷ ചെയ്യുന്നതിനായി, നുകത്തിനു പ്രാദേശികമായി ഉഴുന്നതിന് ഉപയോഗിക്കുന്ന പദം തന്നെ ഉപയോഗിക്കുന്നു. * ഉപമാന രൂപത്തില്ഉപയോഗിക്കുന്നതിനു വേണ്ടി പരിഭാഷക്കായി ഉള്ള ഇതര ശൈലികള്, “ഉപദ്രവകരമായ ഭാരം” അല്ലെങ്കില്“അമിത ഭാരം” അല്ലെങ്കില്“ബാധ്യത”, എന്നിങ്ങനെ സാഹചര്യം അനുസരിച്ചു ഉപയോഗിക്കാം. (കാണുക: [ബന്ധിക്കുക](kt.html#bond), [ഭാരം](other.html#burden), [ഉപദ്രവം](other.html#oppress), [പീഡിപ്പിക്കുക, [വേലക്കാരന്](other.html#persecute)) ### ദൈവ വചന സൂചികകള്: * [അപ്പോ.15:10-11](other.html#servant) * [ഗലാത്യര്05:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/15/10.md) * [ഉല്പ്പത്തി 27:39-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/01.md) * [യെശ്ശയ്യാവ് 09:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/27/39.md) * [യിരെമ്യാവ് 27:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/09/04.md) * [മത്തായി 11:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/27/01.md) * [ഫിലിപ്പിയര്04:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/28.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3627, H4132, H4133, H5674, H5923, H6776, G2086, G2201, G2218, G4805
## ന്യായാധിപന്, ന്യായാധിപന്മാര് ### നിര്വചനം: ന്യായാധിപന്എന്ന വ്യക്തി നിയമപരമായ സംഗതികള്തീരുമാനിക്കുവാന്നിയമിക്കപ്പെട്ട ഒരു ഔദ്യോഗിക വക്താവ് ആകുന്നു. * ദൈവ വചന കാലഘട്ടത്തില്, ഒരു ന്യായാധിപന്ജനങ്ങള്ക്ക്ഇടയില്കാണപ്പെട്ടിരുന്ന തര്ക്കങ്ങള്ക്ക് പരിഹാരം വരുത്തിയിരുന്നു. * സാഹചര്യങ്ങള്അനുസരിച്ച്, ഈ പദം പരിഭാഷ ചെയ്യുന്നതില്നിയമം കല്പ്പിക്കുന്ന ന്യായാധിപന്” അല്ലെങ്കില്“നിയമ ഉദ്യോഗസ്ഥന്” അല്ലെങ്കില്“പട്ടണ നായകന്” എന്നിങ്ങനെ ഉള്പ്പെടുത്താം. (കാണുക: [ന്യായാധിപന്](other.html#judgeposition), [നിയമം](kt.html#lawofmoses)) ### ദൈവ വചന സൂചികകള്: * [അപ്പോ.16:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/16/19.md) * [അപ്പോ.16:35-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/16/35.md) * [ദാനിയേല്03:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/03/01.md) * [ലൂക്കോസ് 12:57-59](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/57.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6114, H8200, H8614, G758, G3980, G4755
## ന്യായാധിപന്‍, ന്യായം വിധിക്കുന്നു ### നിര്‍വചനം: ന്യായാധിപന്‍ എന്ന വ്യക്തി രണ്ടു മനുഷ്യര്‍ക്ക് ഇടയില്‍ഒരു തര്‍ക്കം ഉണ്ടാകുമ്പോള്‍ ശരി ഏതെന്നും തെറ്റ് ഏതെന്നും, സാധാരണ ഗതിയില്‍ ന്യായപ്രമാണം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കുന്ന വ്യക്തി ആകുന്നു. * ദൈവ വചനത്തില്‍, ദൈവത്തെ സാധാരണായായി ഒരു ന്യായാധിപനോട് സൂചിപ്പിക്കാറുണ്ട് എന്തുകൊണ്ടെന്നാല്‍ ശരി ഏതെന്നും തെറ്റ് ഏതെന്നും അന്തിമമായി തീരുമാനം എടുക്കുന്ന ഉല്‍കൃഷ്ടനായ ഒരുവന്‍ താന്‍ ആകുന്നു. * ഇസ്രയേല്‍ ജനം കനാന്‍ ദേശത്തില്‍ പ്രവേശിച്ചതിന് ശേഷം രാജാക്കന്മാര്‍ അവരെ ഭരിക്കുവാന്‍ തുടങ്ങുന്നതിനു മുന്‍പ്, ദൈവം “ന്യായാധിപന്മാര്‍” എന്ന് അറിയപ്പെടുന്ന നേതാക്കന്മാരെ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ അവരെ നയിക്കുവാനായി നിയമിച്ചിരുന്നു. സാധാരണയായി ഈ ന്യായാധിപന്മാര്‍ശത്രുക്കളെ തോല്‍പ്പിച്ചു ഇസ്രയേല്യരെ പരിരക്ഷിച്ചു വന്ന സൈനിക തലവന്മാര്‍ആയിരുന്നു. * “ന്യായാധിപന്‍” എന്ന പദം “തീരുമാനം ഉണ്ടാക്കുന്നവന്‍” അല്ലെങ്കില്‍ “നേതാവ്” അല്ലെങ്കില്‍ “വിടുവിക്കുന്നവന്‍” അല്ലെങ്കില്‍ “ദേശാധിപതി” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് വിളിക്കാവുന്നത് ആകുന്നു. (കാണുക: [ദേശാധിപതി](other.html#governor), [ന്യായാധിപന്‍](kt.html#judge), [ന്യായപ്രമാണം](kt.html#lawofmoses)) ### ദൈവ വചന സൂചികകള്: * [2 തിമോത്തിയോസ് 04:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/04/06.md) * [അപ്പോ.07:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/26.md) * [ലൂക്കോസ് 11:18-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/11/18.md) * [ലൂക്കോസ് 12:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/13.md) * [ലൂക്കോസ് 18:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/18/01.md) * [മത്തായി 05:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/25.md) * [രൂത്ത് 01:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rut/01/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H148, H430, H1777, H1778, H1779, H1780, H1781, H1782, H2940, H4055, H6414, H6415, H6416, H6417, H6419, H8196, H8199, H8201, G350, G1252, G1348, G2919, G2922, G2923
## ന്യൂനത, കളങ്കപ്പെടുത്തുന്നു, കളങ്കമറ്റ ### വസ്തുതകള്‍: “ന്യൂനത” എന്ന പദം ഒരു മൃഗത്തിനോ മനുഷ്യനോ ശാരീരികമായി ഉണ്ടാകുന്ന ഊനം അല്ലെങ്കില്‍വൈകല്യം എന്നു സൂചിപ്പിക്കുന്നു. * ഇതു ജനങ്ങളില്‍ഉണ്ടാകുന്ന ആത്മീയ വൈകല്യങ്ങളെയും ന്യൂനതകളെയും സൂചിപ്പിക്കാം. * ചില പ്രത്യേക യാഗങ്ങളില്‍, ദൈവം ഇസ്രയേല്യരോട് യാതൊരു ഊനമോ ന്യൂനതയോ ഇലാത്ത മൃഗങ്ങളെ യാഗം കഴിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. * ഇതു യാതൊരു പാപവുമില്ലാത്ത, ഉല്‍കൃഷ്ടമായ യാഗമായിരുന്ന യേശുക്രിസ്തുവിന്‍റെ ഒരു ചിത്രമായിരിക്കുന്നു. * ക്രിസ്തുവിലുള്ള വിശ്വാസികള്‍തന്‍റെ രക്തത്താല്‍പാപത്തില്‍നിന്നും കഴുക ല്‍പ്രാപിച്ചവരായും ഏതൊരു കളങ്കരഹിതരായും പരിഗണിക്കപ്പെടുന്നു. * ഈ പദം പരിഭാഷപ്പെടുത്തുന്നതിനു “അപാകതകള്‍” അല്ലെങ്കില്‍“അപൂര്‍ണത” അല്ലെങ്കില്‍“പാപം” എന്നീ പദങ്ങള്‍സന്ദര്‍ഭോചിതമായി ഉള്‍പ്പെടുത്താം. (കാണുക: [വിശ്വസിക്കുക](kt.html#believe), [ശുദ്ധം](kt.html#clean), [യാഗം](other.html#sacrifice), [പാപം](kt.html#sin)) ### ദൈവവചന സൂചികകള്: * [1 പത്രോസ് 01:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/01/18.md) * [2 പത്രോസ് 02:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/02/12.md) * [ആവര്‍ത്തനപുസ്തകം 15:19-211](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/15/19.md) * സംഖ്യാപുസ്തകം 06:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/06/13.md) * [ഉത്തമഗീതം 04:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/sng/04/06.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3971, H8400, H8549, G3470
## പകരം വീട്ടല്,പകരം വീട്ടുന്നു, പകരം വീട്ടിയ, പകരം വീട്ടുന്ന, പകരം വീട്ടുന്നവന്, പ്രതികാരം, പകപോക്കല് ### നിര്വചനം: “പകരം വീട്ടുക” അല്ലെങ്കില്“പ്രതികാരം ചെയ്യുക” അല്ലെങ്കില്“പകപോക്കുക” എന്നത് ഒരുവന്ചെയ്ത ദോഷത്തിനു തിരികെ നല്കി ശിക്ഷിക്കുവാനായി ചെയ്യുന്നത്. പകരം വീട്ടല്അല്ലെങ്കില്പ്രതികാരം ചെയ്യല്എന്ന പ്രവര്ത്തി “പകപോക്കല്” ആണ്. * സാധാരണയായി “പകരം വീട്ടല്’’ എന്നത് നീതി നടപ്പിലായത് കാണുവാനുള്ള വ്യഗ്രത അല്ലെങ്കില്തെറ്റിന് പകരമുള്ള ശരി നടപ്പിലാക്കിയത് ആകുന്നു. * ജനത്തെ സൂചിപ്പിക്കുമ്പോള്, “പ്രതികാരം ചെയ്യുക” അല്ലെങ്കില്“പ്രതികാരം നടപ്പിലാക്കുക’’ എന്നത് സാധാരണയായി, ദോഷം ചെയ്ത വ്യക്തിക്കെതിരെ പ്രതിക്രിയ നടപ്പിലാക്കുക എന്നതാണ്. * ദൈവം “പകരം വീട്ടുകയോ” “പ്രതികാരം ചെയ്യുകയോ” ചെയ്യുമ്പോള്താന്പാപത്തെയും മത്സരത്തെയും ശിക്ഷിക്കകൊണ്ട് നീതി നടപ്പിലാക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള് * പകരംവീട്ടല്” എന്നത് “തെറ്റിനു ശരിയായത് ചെയ്യുക” അല്ലെങ്കില്“നീതി നടപ്പിലാക്കുക” എന്നു പരിഭാഷപ്പെടുത്താം. * മനുഷ്യരെ സൂചിപ്പിക്കുമ്പോള്, “പ്രതികാരം ചെയ്യുക” എന്നത് ‘’തിരിച്ചു നല്കുക” എന്നോ ശിക്ഷാര്ത്ഥം ഉപദ്രവിക്കുക’ എന്നോ ‘പകരം നല്കുക” എന്നോ പരിഭാഷപ്പെടുത്താം. * സാഹചര്യത്തിനനുസരിച്ചു, “പകപോക്കല്” എന്നത് “ശിക്ഷ” പാപത്തിന്റെ ശിക്ഷ” അല്ലെങ്കില്‘തെറ്റു ചെയ്തതിനുള്ള പ്രതിഫലം” എന്നിങ്ങനെ പരിഭാഷ പ്പെടുത്താം. “പ്രതിക്രിയ” എന്ന പദമാണുപയോഗിക്കുന്നതെങ്കില്, അത് മനുഷ്യര്ക്ക്മാത്രമേ ഉപയോഗിക്കാവൂ. * “എന്റെ പ്രതികാരം എടുത്തുകൊള്ക”എന്നു ദൈവം പ്രസ്താവിക്കുമ്പോള്, അത് “എനിക്കെതിരെ ചെയ്ത ചെയ്ത തെറ്റിനു അവരെ ശിക്ഷിക്ക” അല്ലെങ്കില്‘അവര്എനിക്കെതിരെ പാപം ചെയ്തതിനാല്തിന്മയായത് ഭവിക്കട്ടെ” എന്നോ പരിഭാഷപ്പെടുത്താം. * ദൈവത്തിന്റെ പ്രതികാരം എന്നു സൂചിപ്പിക്കുമ്പോള്, പാപത്തെ ശിക്ഷിക്കുന്ന തില്ദൈവം നീതിമാനാണ് എന്നു വ്യക്തമാകുന്നു എന്നു ഉറപ്പാക്കുക. (കാണുക:[ശിക്ഷിക്കുക](other.html#punish). [നീതി](kt.html#justice), [നീതിമാന്](kt.html#righteous)) ### ദൈവവചന സൂചികകള്: * [1 ശമുവേല്24:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/24/12.md) * [യെഹസ്കേല്25:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/25/15.md) * [യെശ്ശയ്യാവ് 47:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/47/03.md) * [ലേവ്യപുസ്തകം 19:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/19/17.md) * [സങ്കീര്ത്തനം 018:46-47](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/018/046.md) * [റോമര്12:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/12/19.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1350, H3467, H5358, H5359, H5360, H6544, H6546, H8199, G1349, G1556, G1557, G1558, G2917, G3709
## പങ്കാളി, പങ്കാളികള്, സഹപ്രവര്ത്തകന്, സഹപ്രവര്ത്തകര് ### വസ്തുതകള്: “പങ്കാളി” എന്ന പദം വേറൊരാളുടെകൂടെ പോകുന്ന വ്യക്തി അല്ലെങ്കില്സുഹൃദ്ബന്ധത്തിലോ വിവാഹത്തിലോ എന്നപോലെ വെറൊരാളോടുകൂടെ സഹകരിക്കുന്ന വ്യക്തി എന്നാണ് സൂചിപ്പിക്കുന്നത്. “സഹപ്രവര്ത്തകന്” എന്ന പദം വേറൊരു വ്യക്തിയോടുകൂടെ പ്രവര്ത്തിക്കു ന്നവന്എന്നു സൂചിപ്പിക്കുന്നു. * പങ്കാളികള്അനുഭവങ്ങളില്ഒരുമിച്ചു പോകുന്നു, ഭക്ഷണം പങ്കുവെക്കുന്നു, പരസ്പരം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. * സാഹചര്യത്തിനനുസരിച്ച് ഈ പദം ഒരു വാക്കുകൊണ്ടോ അല്ലെങ്കില്പദസഞ്ചയം കൊണ്ടോ, “സുഹൃത്ത്”, അല്ലെങ്കില്“സഹയാത്രികന്” അല്ലെങ്കില്“കൂടെ യാത്രചെയ്യുന്ന സഹായി” അല്ലെങ്കില്കൂടെ പ്രവര്ത്തിക്കുന്ന വ്യക്തി” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. ### ദൈവവചന സൂചികകള്: * [യെഹസ്കേല്37:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/37/15.md) * [എബ്രായര്01:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/01/08.md) * [സദൃശവാക്യങ്ങള്02:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/02/16.md) * [സങ്കീര്ത്തനം 038:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/038/011.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H251, H441, H2269, H2270, H2271, H2273, H2278, H3674, H3675, H4828, H7453, H7462, H7464, G2844, G3353, G4791, G4898, G4904
## പടയാളി, പടയാളികള്, യോദ്ധാവ്, യോദ്ധാക്കള് ### വസ്തുതകള്: “യോദ്ധാവ്” എന്നും “പടയാളി” എന്നും ഉള്ള രണ്ടും ഒരു സൈന്യത്തില് യുദ്ധം ചെയ്യുന്ന വ്യക്തിയെ കാണിക്കുന്നു. എന്നാല് ചില വ്യത്യാസങ്ങള് ഉണ്ട് താനും. * സാധാരണയായി “യോദ്ധാവ്” എന്ന പദം പൊതുവായ, വിശാലമായ പദമായി യുദ്ധത്തില് സമര്ത്ഥനും ധൈര്യവാനും ആയ ഒരു മനുഷ്യനെ സൂചിപ്പിക്കുന്നു. * യഹോവയെ ഉപമാന രൂപത്തില് ഒരു “യോദ്ധാവ്” ആയി വിവരിച്ചിരിക്കുന്നു. * ”പടയാളി” എന്ന പദം കൂടുതല് വ്യക്തമായി ഒരു പ്രത്യേക സൈന്യത്തില് അല്ലെങ്കില് ഒരു നിശ്ചിത യുദ്ധത്തില് യുദ്ധം ചെയ്യുന്ന ഒരു വ്യക്തി എന്ന് സൂചിപ്പിക്കുന്നു. * യെരുശലേമില് ഉള്ള സൈനികര് ഉത്തരവുകള് പാലിക്കുവാനും തടവുകാരെ ശിക്ഷിക്കുക മുതലായ കടമകള് നിര്വഹിക്കുവാനും നിയുക്തരായി ഉള്ളവര് ആയിരുന്നു. യേശുവിനെ ക്രൂശിക്കുന്നതിനു മുന്പ് തന്നെ കാവല്കാക്കേണ്ടതിനു വേണ്ടിയും വേറെ ചിലരെ തന്റെ കല്ലറ കാക്കേണ്ടതിനു വേണ്ടിയും നില്ക്കുവാന്കല്പ്പനകള്നല്കപ്പെട്ടിരുന്നു. * പരിഭാഷകന്പരിഗണിക്കേണ്ടതായ കാര്യം നിര്ദിഷ്ട ഭാഷയില്“യോദ്ധാവ്” എന്നതിനും “പടയാളി” എന്നതിനും രണ്ടു വാക്കുകള്ഉണ്ടോ, അവ അര്ത്ഥത്തിലും പ്രയോഗത്തിലും വ്യത്യസ്തത പുലര്ത്തുന്നുണ്ടോ എന്നുള്ളതും ആകുന്നു. (കാണുക: [ധൈര്യം](other.html#courage), [ക്രൂശിക്കുക](kt.html#crucify), [റോം](names.html#rome), [കല്ലറ](other.html#tomb)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്21:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/21/04.md) * [അപ്പോ. 21:32-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/21/32.md) * [ലൂക്കോസ് 03:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/03/14.md) * [ലൂക്കോസ് 23:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/23/11.md) * [മത്തായി 08:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/08/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: , H352, H510, H1368, H1416, H1995, H2389, H2428, H2502, H3715, H4421, H5431, H5971, H6518, H6635, H7273, H7916, G4686, G4753, G4754, G4757, G4758, G4961
## പടി വാതില്, പടി വാതിലുകള്, പടി വാതില് താഴുകള്, വാതില്കാവല്ക്കാരന്, വാതില്കാവല്ക്കാര്, പടിവാതില്തൂണുകള്, കോട്ട വാതില്, കോട്ട വാതിലുകള് ### നിര്വചനം: “ പടി വാതില്” എന്നത് വീടിന്റെ അല്ലെങ്കില് പട്ടണത്തിന്റെ പ്രവേശന കവാടത്തില് ഒരു വേലിക്കെട്ടിലോ അല്ലെങ്കില് മതിലിലോ വിജാഗിരി യില് ഉറപ്പിച്ചിരിക്കുന്ന തടസ്സം ആകുന്നു. “പടി വാതില്താഴ്” എന്നത് മരം കൊണ്ടോ ലോഹം കൊണ്ടോ നിര്മ്മിച്ച, പടി വാതില്പൂട്ടുവാനായി നീക്കി ഇടാവുന്ന ഭാഗം എന്ന് സൂചിപ്പിക്കുന്നു. * പട്ടണ പടി വാതില്എന്നത് മനുഷ്യര്, മൃഗങ്ങള്, ചരക്കുകള്ആദിയായവ പട്ടണത്തിനു അകത്തേക്കും പുറത്തേക്കും പോകുവാനായി തുറന്നു അനുവദിക്കുന്നതാണ്. * പട്ടണത്തെ സംരക്ഷിക്കുവാനായി, അതിന്റെ മതിലുകളും പടി വാതിലുകളും വളരെ കനത്തിലും ശക്തമായും കാണപ്പെടുമായിരുന്നു. പട്ടണത്തില്ശത്രു സൈന്യം പ്രവേശിക്കുന്നത് തടയുവാനായി പടി വാതില്അടക്കുകയും ലോഹം കൊണ്ടോ മരം കൊണ്ടോ ഉള്ള താഴിട്ടു പൂട്ടുകയും ചെയ്യുമായിരുന്നു. * സാധാരണയായി പട്ടണ പടി വാതില്എന്നത് ഒരു ഗ്രാമത്തിന്റെ വാര്ത്തകളുടെയും സംസ്കാരത്തിന്റെയും കേന്ദ്രം ആയിരുന്നു. കഠിനമായ ഉഷ്ണത്തില്നിന്നും സുരക്ഷക്കായി നിഴല്നല്കുന്നതിനായി കോട്ട വാതിലുകള്ഉള്ളതായ പട്ടണ മതിലുകള്ഉള്ളതിനാല്ഇവിടം വ്യാപാര ക്രയ വിക്രയങ്ങളും ന്യായ തീര്പ്പുകളും നടക്കുമായിരുന്നു. ഇവിടത്തെ നിഴലില്ഇരുന്നു കൊണ്ട് തങ്ങളുടെ വ്യാപാരങ്ങള്നടത്തുന്നതിനും നിയമ പരമായ നടപടികള്നടത്തുന്നതിനും പൌരന്മാര്തല്പ്പരരായി ഇരിക്കുമായിരുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യം അനുസരിച്ച്, “പടി വാതില്” എന്നത് പരിഭാഷ ചെയ്യുവാന്ഉള്ള മാര്ഗ്ഗങ്ങള്“കതക്” അല്ലെങ്കില്“ചുവരിന്റെ തുറന്ന ഭാഗം” അല്ലെങ്കില്“തടസ്സം” അല്ലെങ്കില്“പ്രവേശന കവാടം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “പടി വാതിലിന്റെ താഴുകള്” എന്ന പദസഞ്ചയം “പടി വാതില്പൂട്ടുകള്” അല്ലെങ്കില്“പടി വാതില്പൂട്ടുവാനുള്ള മര നിര്മ്മിത തൂണുകള്” അല്ലെങ്കില്“പടി വാതില്പൂട്ടുവാന്ഉള്ള ലോഹ ദണ്ടുകള്എന്ന് പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [അപ്പൊ.പ്രവര്ത്തികള്09:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/09/23.md) * [അപ്പൊ.പ്രവര്ത്തികള്10:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/10/17.md) * [ആവര്ത്തന പുസ്തകം 21:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/21/18.md) * [ഉല്പ്പത്തി 19:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/19/01.md) * [ഉല്പ്പത്തി 24:59-60](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/24/59.md) * [മത്തായി 07:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/13.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1817, H5592, H6607, H8179, H8651, G2374, G4439, G4440
## പഠിപ്പിക്കുക, പഠിപ്പിക്കുന്നു, പഠിപ്പിച്ചു, പഠിപ്പിക്കല്, ഉപദേശങ്ങള്, വിദ്യാഭ്യാസമില്ലാത്ത ### നിര്വചനം: “പഠിപ്പിക്കുക” എന്നതിന്റെ അര്ത്ഥം ഒരു വ്യക്തി വേറൊരാള്ക്ക് അറിയാന് പാടില്ലാത്ത കാര്യം പറഞ്ഞു കൊടുക്കുക എന്നുള്ളതാണ്. പൊതുവായി ഇത് പഠിക്കുന്ന വ്യക്തിയെ സംബന്ധിച്ച് സൂചന ഇല്ലെങ്കിലും പൊതുവായി “വിവരങ്ങള് നല്കുക” എന്നും ഇതിനു അര്ത്ഥം ഉണ്ട്. സാധാരണയായി വിവരങ്ങള് സാധാരണയായ അല്ലെങ്കില് ക്രമീകൃതമായ രീതിയില് നല്കപ്പെടുന്നത് ആകാം. ഒരു വ്യക്തിയുടെ “ഉപദേശം” അല്ലെങ്കില് തന്റെ “ഉപദേശങ്ങള്” എന്നത് എന്ത് താന് പഠിപ്പിച്ചുവോ അതാണ്. * ഒരു “അധ്യാപകന്” എന്നാല് പഠിപ്പിക്കുന്ന വ്യക്തി എന്നാണര്ത്ഥം. “പഠിപ്പിക്കുക” എന്നതിന്റെ ഭൂതകാല ക്രിയ “പഠിപ്പിച്ചു” എന്നതാണ്. * യേശു പഠിപ്പിച്ചു കൊണ്ടിരുന്നപ്പോള്, താന് ദൈവത്തെ കുറിച്ചും തന്റെ രാജ്യത്തെ കുറിച്ചും ഉള്ള വസ്തുതകളെ വിശദീകരിക്കുകയായിരുന്നു. * യേശുവിന്റെ ശിഷ്യന്മാര് തന്നെ “ഗുരു” എന്ന ബഹുമാന പൂര്ണ്ണമായ അഭിസംബോധന രൂപമാണ് ദൈവത്തെ കുറിച്ച് പ്രബോധിപ്പിക്കുന്നവരെ എന്നപോലെ വിളിച്ചിരുന്നത്. പഠിപ്പിക്കുന്ന വിവരങ്ങള് പ്രദര്ശിക്കുന്നവയോ അല്ലെങ്കില് സംസാരിക്കുന്നവയോ ആകാം. * “ഉപദേശം” എന്ന പദം ദൈവത്തില് നിന്നും തന്നെക്കുറിച്ചുള്ള വസ്തുതകളുടെ ഒരു പഠന സമാഹാരമോ അതുപോലെ എപ്രകാരം ജീവിക്കണം എന്നുള്ള ദൈവത്തിന്റെ നിര്ദേശങ്ങളുടെ സംഹിതയോ ആകാം. ഇതും “ദൈവത്തില് നിന്നുള്ള ഉപദേശങ്ങള്” അല്ലെങ്കില് “ദൈവം നമ്മെ പഠിപ്പിക്കുന്നവ” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. * നിങ്ങള്ക്ക് ഉപദേശിക്കപ്പെട്ടവ” എന്ന പദസഞ്ചയം “ഈ ജനം നിങ്ങളെ പഠിപ്പിച്ചവ” അല്ലെങ്കില് “ദൈവം നിങ്ങളെ പഠിപ്പിച്ചവ” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് പരിഭാഷ ചെയ്യാവുന്നതാണ്. “പഠിപ്പിക്കുക” എന്ന പദം പരിഭാഷ ചെയ്യുന്നതിന് “പറയുക” അല്ലെങ്കില് “വിശദീകരിക്കുക” അല്ലെങ്കില് “നിര്ദേശം നല്കുക” എന്നീ ശൈലികളും ഉള്പ്പെടുത്താം. * സാധാരണയായി ഈ പദം “ദൈവത്തെ കുറിച്ചു ജനങ്ങളെ പഠിപ്പിക്കുക” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [നിര്ദേശിക്കുക](other.html#instruct), [അദ്ധ്യാപകന്](other.html#teacher), [ദൈവ വചനം](kt.html#wordofgod)) ### ദൈവ വചന സൂചികകള്: * [1തിമോത്തിയോസ് 01:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/01/03.md) * [അപ്പോ.02:40-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/02/40.md) * [യോഹന്നാന് 07:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/07/14.md) * [ലൂക്കോസ് 04:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/04/31.md) * [മത്തായി 04:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/04/23.md) * [സങ്കീര്ത്തനങ്ങള് 032:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/032/007.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H502, H2094, H2449, H3045, H3046, H3256, H3384, H3925, H3948, H7919, H8150, G1317, G1321, G1322, G2085, G2605, G2727, G3100, G2312, G2567, G3811, G4994
## പതിര് ### നിര്വചനം: പതിര്എന്നത് ധാന്യത്തിന്റെ ഉണങ്ങിയ സുരക്ഷിത കവചം ആണ്. പതിര്ഭക്ഷനയോഗ്യമല്ലാത്തതിനാല്ജനം അതിനെ ധാന്യത്ത്തില്നിന്നും വേര്തിരിച്ചു നീക്കിക്കളയുന്നു. * സാധാരണയായി, വിത്തില്നിന്നും പതിരിനെ നീക്കം ചെയ്യേണ്ടതിനു ധാന്യതലപ്പിനെ മുകളിലേക്ക് എറിയുന്നു. അപ്പോള്കാറ്റ് പതിരിനെ നീക്കിക്കളയുകയും വിത്തു നിലത്തു വീഴുകയും ചെയ്യും. ഈ പ്രവര്ത്തനത്തെ “പാറ്റുക” എന്നു പറയുന്നു. * ദൈവവചനത്തില്, ഈ പദം ഉപമാനമായി ദുഷ്ടജനത്തെയും, ദുഷ്ടതയെയും വിലയില്ലാത്ത കാര്യങ്ങളെയും സൂചിപ്പിക്കുന്നു. (കാണുക: [ധാന്യം](other.html#grain), [ഗോതമ്പ്](other.html#wheat), [പാറ്റല്](other.html#winnow)) ### ദൈവവചന സൂചികകള്: * [ദാനിയേല്:34-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/02/34.md) * [ഇയ്യോബ് 21:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/21/16.md) * [ലൂക്കോസ് 03:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/03/17.md) * [മത്തായി 03:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/10.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2842, H4671, H5784, H8401, G892
## പത്താമത്തെ, പത്താമത്തെയവകള്, ദശാംശം, ദശാംശങ്ങള് ### നിര്വചനം: “പത്താമത്തെ” എന്നും “ദശാംശം” എന്നും ഉള്ള പദങ്ങള് “പത്ത് ശതമാനം” അല്ലെങ്കില് ഒരുവന്റെ പണം, വിളവുകള്, കന്നുകാലികള്, അല്ലെങ്കില് മറ്റു വസ്തുക്കള് എന്നിവയില് നിന്ന് ദൈവത്തിനു കൊടുക്കപ്പെടുന്ന “പത്തു ഭാഗങ്ങളില് ഒന്ന്” എന്ന് സൂചിപ്പിക്കുന്നു. * പഴയ നിയമത്തില്, ദൈവം ഇസ്രയേല് ജനത്തോടു അവര്ക്ക് ഉള്ളവയില് നിന്ന് ദശാശം ആയ ഒരു വഴിപാട് ദൈവത്തിനു നന്ദിയര്പ്പണമായി നല്കുവാനായി മാറ്റി വെക്കണം എന്ന് ആവശ്യപ്പെട്ടു. * ഈ വഴിപാട് ഇസ്രയേലിലെ ലേവ്യ ഗോത്രത്തിനു, അതായത് ഇസ്രയേല്യരില് പുരോഹിതവൃത്തി ചെയ്തു വന്നവരും സമാഗമന കൂടാരത്തിന്റെയും, പില്ക്കാലത്ത് ദേവാലയത്തിന്റെയും ശുശ്രൂഷകള് ചെയ്തു വന്നവര്ക്കും ഓഹരിയായി നല്കി വന്നു, * പുതിയനിയമത്തില്, ദൈവം ദശാംശം നല്കുവാന് ആവശ്യപ്പെടുന്നില്ല, എന്നാല് പകരമായി താന് വിശ്വാസികളോടു നിര്ദേശിക്കുന്നത് ഉദാരമായും സന്തോഷത്തോടു കൂടെയും ആവശ്യത്തില് ഇരിക്കുന്നവരെ സഹായിക്കണം എന്നും ക്രിസ്തീയ ശുശ്രൂഷ പ്രവര്ത്തനങ്ങളെ സഹായിക്കണം എന്നും ആണ്. * ഇത് “പത്തില് ഒന്ന്” അല്ലെങ്കില് പത്തില് ഒരു ഭാഗം” എന്നും പരിഭാഷ ചെയ്യാം. (കാണുക: [വിശ്വസിക്കുക](kt.html#believe), [ഇസ്രയേല്](kt.html#israel), [ലേവ്യന്](names.html#levite), [കന്നുകാലി](other.html#livestock), [മെല്ക്കിസദേക്ക്](names.html#melchizedek), [മന്ത്രി](kt.html#minister), [യാഗം](other.html#sacrifice), [സമാഗമന കൂടാരം](kt.html#tabernacle), [ദേവാലയം](kt.html#temple)) ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 14:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/14/19.md) * [ഉല്പ്പത്തി 28:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/28/20.md) * [എബ്രായര്:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/07/04.md) * [യെശ്ശയ്യാവ് 06:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/06/13.md) * [ലൂക്കോസ് 11:42](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/11/42.md) * [ലൂക്കോസ് 18:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/18/11.md) * [മത്തായി 23:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/23/23.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4643, H6237, H6241, G586, G1181, G1183
## പത്ത് കല്പ്പനകള് ### വസ്തുതകള്: “പത്തു കല്പ്പനകള്” എന്നത് ഇസ്രയേല് ജനങ്ങള് കനാനിലേക്കുള്ള യാത്രയില് മരുഭൂമിയില് വസിച്ചു കൊണ്ടിരിക്കുമ്പോള് സീനായി മലയില്വെച്ച് ദൈവം മോശെക്കു നല്കിയതായ പ്രമാണങ്ങള് ആകുന്നു. ദൈവം രണ്ടു വലിയ കല്പ്പലകകളില് ആയിരുന്നു ഈ കല്പ്പനകളെ എഴുതിയിരുന്നത്. * ഇസ്രയേല് ജനം അനുസരിക്കേണ്ടതിനായി ദൈവം നിരവധി കല്പ്പനകള് അവര്ക്ക് നല്കിയിരുന്നു, എന്നാല് പത്തു കല്പ്പനകള് ഇസ്രയേല് ജനം ദൈവത്തെ സ്നേഹിക്കുവാനും ആരാധിക്കുവാനും മറ്റുള്ളവരെ സ്നേഹിക്കുവാനുമായി പ്രത്യേകാല് നല്കിയ കല്പ്പനകള് അയിരുന്നു. * ഈ കല്പ്പനകള് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ പ്രത്യേക ഉടമ്പടിയുടെ ഭാഗം ആകുന്നു. അവര് ചെയ്യുവാനായി ദൈവം പറഞ്ഞവയെ അവര് അ നുസരിക്കുന്നത് മൂലം, ഇസ്രയേല്ജനം ദൈവത്തെ സ്നേഹിക്കുന്നു എന്നതും അവര് ദൈവത്തിനു ഉള്പ്പെട്ടവര് ആകുന്നു എന്നും കാണിക്കേണ്ടത് ആകുന്നു. * കല്ലില് രേഖപ്പെടുത്തിയതായ കല്പ്പനകള്, സമാഗമന കൂടാരത്തിന്റെയും പില്ക്കാലത്ത് ദേവാലയത്തിന്റെയും മഹാപരിശുദ്ധ സ്ഥലത്തിനു അകത്തു ഉടമ്പടി പെട്ടകത്തിന്റെ ഉള്ളില് സൂക്ഷിച്ചു വെച്ചിരുന്നു. (കാണുക: [ഉടമ്പടി പെട്ടകം](kt.html#arkofthecovenant), [കല്പ്പന](kt.html#command), [ഉടമ്പടി](kt.html#covenant), [മരുഭൂമി](other.html#desert), [ന്യായപ്രമാണം](kt.html#lawofmoses), [അനുസരിക്കുക](other.html#obey), [സീനായി](names.html#sinai), [ആരാധന](kt.html#worship)) ### ദൈവ വചന സൂചികകള്: * [ആവര്ത്തന പുസ്തകം 04:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/04/13.md) * [ആവര്ത്തന പുസ്തകം 10:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/10/03.md) * [പുറപ്പാട് 34:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/34/27.md) * ലൂക്കോസ് 18:18-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/18/18.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[13:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/13/07.md)__ അനന്തരം ദൈവം ഈ __പത്തു__ കല്പ്പനകള് രണ്ടു കല്പ്പലകകളില് എഴുതുകയും മോശെയുടെ പക്കല് കൊടുക്കുകയും ചെയ്തു. * __[13:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/13/13.md)__ മോശെ മലയില്നിന്നും ഇറങ്ങി വരികയും വിഗ്രഹത്തെ കാണുകയും ചെയ്തപ്പോള്, താന് വളരെ കൊപിഷ്ടന് ആകുകയും ദൈവം എഴുതി നല്കിയ __പത്തു കല്പ്പനകളുടെ__ കല്പ്പലകകള് നിലത്തേക്കു എറിഞ്ഞു തകര്ക്കുകയും ചെയ്തു. * __[13:15](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/13/15.md)__ താന്പൊട്ടിച്ചു കളഞ്ഞതിനു പകരമായി താന് പുതിയ കല്പലകകള്മ ഉണ്ടാക്കുകയും മോശെ ആ __പത്ത് കല്പ്പനകള്__ എഴുതുകയും ചെയ്തു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1697, H6235
## പന, പനകള് ### നിര്വചനം: “പന” എന്ന പദം സൂചിപ്പിക്കുന്നത് ഒരു തരം നല്ല ഉയരം ഉള്ള, വളയുന്ന, മുകള്ഭാഗത്ത് വിശറി പോലെ വിരിഞ്ഞു നില്ക്കുന്ന ഇലകളോട് കൂടിയ ശാഖകള് ഉള്ള മരം എന്ന് ആകുന്നു. ദൈവ വചനത്തില് പരാമര്ശിക്കുന്ന പന മരം സാധാരണയായി “ഈന്തപ്പഴം” എന്ന് അറിയപ്പെടുന്ന ഫലം ഉല്പ്പാദിപ്പിക്കുന്ന ഒരുതരം പനയെ ആണു സൂചിപ്പിക്കുന്നത്. ഇലകള്ക്ക് തൂവലുകള് പോലെയുള്ള രൂപം ആണ് ഉള്ളത്. * നല്ല ചൂട് ഉള്ളതും, ഈര്പ്പം ഉള്ളതുമായ സ്ഥലങ്ങളില് ആണ് പന മരങ്ങള് വളരുന്നത്. അവയുടെ ഇലകള് വര്ഷം മുഴുവനും ഹരിത നിറം ഉള്ളവ ആയിരിക്കും. * കഴുതപ്പുറത്ത് യേശു യെരുശലേം പട്ടണത്തില്പ്രവേശിക്കുന്ന സന്ദര്ഭത്തില്, ജനം അവന്റെ മുന്പില്നിലത്തു പനയുടെ ശാഖകള്ആണ് വിരിച്ചിരുന്നത്. * പനയുടെ ശാഖകള്സമാധാനത്തെയും വിജയത്തിന്റെ ആഘോഷത്തെയും ആണ് സൂചിപ്പിക്കുന്നത്. (കാണുക: [കഴുത](other.html#donkey), [യെരുശലേം](names.html#jerusalem), [സമാധാനം](other.html#peace)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്06:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/06/29.md) * [യെഹസ്കേല്40:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/40/14.md) * [യോഹന്നാന്12:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/12/12.md) * [സംഖ്യാപുസ്തകം 33:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/33/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3712, H8558, H8560, H8561, G5404
## പന്നി, പന്നികള്‍, പന്നി മാംസം, പന്നി വര്‍ഗ്ഗം ### നിര്‍വചനം: പന്നി എന്നത് നാല് കാലുകള്‍ഉള്ളതും, കുളമ്പുകള്‍ഉള്ളതും മാംസത്തിനായി വളര്‍ത്തപ്പെടുന്നതും ആയ ഒരു തരം മൃഗം ആകുന്നു. ഇതിന്‍റെ മാംസത്തെ “പന്നി മാംസം” എന്ന് വിളിക്കുന്നു. പന്നികള്‍ക്കും അതുമായി ബന്ധപ്പെട്ട മൃഗങ്ങള്‍ക്കും പൊതുവെ “പന്നി വര്‍ഗ്ഗം” എന്ന് പറയുന്നു. * ദൈവം ഇസ്രയേല്‍ജനത്തോടു പറഞ്ഞത് നിങ്ങള്‍പന്നി മാംസം ഭക്ഷിക്കരുത്, അതിനെ അശുദ്ധമായി കരുതണം എന്നാണ്. യഹൂദന്മാര്‍ഇന്ന് വരെയും പന്നികളെ അശുദ്ധമായി കാണുകയും പന്നി മാംസം ഭക്ഷിക്കാതെ ഇരിക്കുകയും ചെയ്യുന്നു. * പന്നികളെ തോട്ടങ്ങളില്‍വളര്‍ത്തുകയും മറ്റുള്ളവര്‍ക്ക് മാംസത്തിനായി വില്‍ക്കുകയും ചെയ്യുന്നു. * തോട്ടങ്ങളില്‍വളര്‍ത്തപ്പെടാത്തതായ ഒരു വക പന്നികള്‍ഉണ്ട്, അവ വനങ്ങളില്‍ജീവിക്കുന്നു; അവയെ “കാട്ടു പന്നി” എന്ന് വിളിക്കുന്നു. കാട്ടു പന്നികള്‍ക്കു തേറ്റകള്‍ഉണ്ട്, അവയെ ഏറ്റവും അപകടകാരികള്‍ആയ മൃഗങ്ങളായി കരുതുന്നു. * ചില സന്ദര്‍ഭങ്ങളില്‍വലിയ പന്നികളെ “വലിയ പന്നികള്‍” എന്ന് വിളിക്കുന്നു. (കാണുക: [അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [ശുദ്ധമായ](kt.html#clean)) ### ദൈവ വചന സൂചികകള്: * [2 പത്രോസ് 02:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/02/20.md) * [മര്‍ക്കോസ് 05:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/05/11.md) * [മത്തായി 07:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/06.md) * [മത്തായി 08:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/08/30.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2386, G5519
## പരിച, പരിചകള്, മറച്ചു പിടിച്ചു ### നിര്വചനം: ഒരു പരിച എന്നത് ഒരു സൈനികന് യുദ്ധത്തില് തന്റെ ശത്രുവിന്റെ ആയുധത്താല് മുറിവ് സംഭവിക്കാതെ സൂക്ഷിക്കുവാന് വേണ്ടി പിടിക്കുന്ന ഒരു വസ്തു ആകുന്നു. ഒരു വ്യക്തിയെ “മറച്ചു പിടിക്കുക” എന്നാല്ആ വ്യക്തിയെ യാതൊരു ദോഷവും ഭവിക്കാതെ സംരക്ഷിക്കുക എന്നാണ് അര്ത്ഥം. * പരിചകള് സാധാരണയായി വൃത്താകൃതിയില് അല്ലെങ്കില് ദീര്ഘവൃത്താകൃതിയില്, തോല്, മരം, അല്ലെങ്കില് ലോഹം ആദിയായവകളാല് നിര്മ്മിക്കുന്നു, അവ വളരെ ദൃഡത ഉള്ളതും കനം ഉള്ളതും ഒരു വാള്അല്ലെങ്കില് അമ്പിനാല് തുളഞ്ഞു കയറുവാന് കഴിയാത്തതും ആകുന്നു. * ഈ പദം ഒരു ഉപമാനമായി ഉപയോഗിച്ചു കൊണ്ട്, ദൈവ വചനം ദൈവത്തെ തന്റെ ജനത്തിന്റെ ഒരു സംരക്ഷിത പരിചയായി സൂചിപ്പിക്കുന്നു. * പൌലോസ് “വിശ്വാസത്തിന്റെ പരിച” യെ കുറിച്ച് സംസാരിക്കുന്നു, അത് സാദൃശപരമായ നിലയില്പ്രസ്താവിക്കുന്നത് യേശുവില്വിശ്വാസം ഉള്ളവര്ആകുന്നതും ദൈവത്തിനു അനുസരണം ഉള്ളവരായി ആ വിശ്വാസത്തിനു അനുസൃതമായി ജീവിക്കുന്നതും സാത്താന്റെ ആത്മീയ ആക്രമണങ്ങളില്നിന്നും വിശ്വാസികളെ സംരക്ഷിക്കും എന്നതാണ്. (കാണുക: [വിശ്വാസം](kt.html#faith), [അനുസരിക്കുക](other.html#obey), [സാത്താന്](kt.html#satan), [ആത്മാവ്](kt.html#spirit)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്14:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/14/25.md) * [2 ദിനവൃത്താന്തങ്ങള് 23:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/23/08.md) * [2 ശമുവേല്22:36-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/22/36.md) * [ആവര്ത്തന പുസ്തകം 33:29](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/33/29.md) * [സങ്കീര്ത്തനങ്ങള് 018:35-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/018/035.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2653, H3591, H4043, H5437, H5526, H6793, H7982, G2375
## പരിപൂര്‍ണ്ണം, കുറ്റമറ്റതായ, ഉല്‍കൃഷ്ടന്‍, പരിപൂര്‍ണ്ണത, പരിപൂര്‍ണ്ണമായ ### നിര്‍വചനം: ദൈവ വചനത്തില്‍, “പരിപൂര്‍ണ്ണം” എന്ന പദം അര്ത്ഥം നല്‍കുന്നത് നമ്മുടെ ക്രിസ്തീയ ജീവതത്തില്‍ പക്വത പ്രാപിക്കുക എന്നതാണ്. എന്തിനെ എങ്കിലും പരിപൂര്‍ണ്ണം ആക്കുക എന്നാല്‍ അത് ഏറ്റവും മെച്ചവും യാതൊരു ന്യൂനതയും ഇല്ലാതെ ആകുവോളം അതില്‍ പ്രവര്‍ത്തിക്കുക എന്ന് ഉള്ളതാകുന്നു. * പരിപൂര്‍ണ്ണവും പക്വതയും എന്നുള്ളത് അര്ത്ഥം നല്കുന്നത് ഒരു ക്രിസ്ത്യാനി പാപ രഹിതന്‍ ആയി, അനുസരണം ഉള്ളവന്‍ ആയിരിക്കുന്നു എന്നാണ്. * “പരിപൂര്‍ണ്ണം” എന്ന പദത്തിനു “പൂര്‍ണ്ണമായി ഇരിക്കുക” എന്നും “മുഴുവന്‍ ആയ” എന്നും അര്‍ഥങ്ങള്‍ ഉണ്ട്. പുതിയ നിയമ പുസ്തകമായ യാക്കോബിന്‍റെ ലേഖനം പ്രതിപാദിക്കുന്നത് പരിശോധനകളില്‍ സഹിഷ്ണുതയോടെ ആയിരിക്കുന്നത് പൂര്‍ണ്ണതയെയും പക്വതയെയും ഒരു വിശ്വാസിയില്‍ ഉളവാക്കുന്നു എന്നാണ്. ക്രിസ്ത്യാനികള്‍ ദൈവ വചനം പഠിക്കുകയും അത് അനുസരിക്കുകയും ചെയ്യുമ്പോള്‍, അവര്‍ കൂടുതല്‍ ആത്മീയ പക്വത ഉള്ളവരായി തീരും എന്ത് കൊണ്ടെന്നാല്‍ അവര്‍ തങ്ങളുടെ സ്വഭാവത്തില്‍ അധികമായി ക്രിസ്തുവിനെ പോലെ ആയി തീരും. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദം “ന്യൂനത രഹിതമായി” അല്ലെങ്കില്‍ “പിഴവ് ഇല്ലാതെ” അല്ലെങ്കില്‍ “കളങ്ക രഹിതമായി” അല്ലെങ്കില്‍ “വീഴ്ച ഇല്ലാതെ” അല്ലെങ്കില്‍ “യാതൊരു വീഴ്ചയും ഇല്ലാത്ത” എന്നിങ്ങനെ പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [എബ്രായര്‍:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/12/01.md) * [യാക്കോബ് 03:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/03/01.md) * [മത്തായി 05:46-48](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/46.md) * [സങ്കീര്ത്തനങ്ങള്019:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/019/007.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H724, H998, H1584, H1585, H3632, H3634, H4357, H4359, H4512, H8003, H8502, H8503, H8535, H8537, H8549, H8552, G195, G197, G199, G739, G1295, G2005, G2675, G2676, G2677, G3647, G5046, G5047, G5048, G5050, G5052
## പരിഹസിക്കുക, പരിഹസിക്കുന്നു, പരിഹസിച്ചു, പരിഹസിക്കുന്ന, പരിഹാസി, പരിഹാസികള്, പരിഹാസം, അവഹേളനം, അവഹേളിച്ചു, പുച്ചിക്കുക, പുച്ചിച്ചു ### നിര്വചനം: “പരിഹസിക്കുക”, “അവഹേളിക്കുക”, “പുച്ചിക്കുക” എന്നീ പദങ്ങള് എല്ലാം തന്നെ ഒരാളെ, പ്രത്യേകാല് ക്രൂരമായ രീതിയില് കളിയാക്കുക എന്നാണു അര്ത്ഥം. * പരിഹസിക്കുക എന്നാല് സാധാരണയായി ആളുകളുടെ വാക്കുകളെയോ അല്ലെങ്കില് പ്രവര്ത്തികളെയോ നാണം കെടുത്തുക അല്ലെങ്കില് വെറുപ്പിക്കത്തക്ക വിധം അവരോടു പ്രകടിപ്പിക്കുക എന്നത് ഉള്പ്പെടുന്നു. * റോമന് പടയാളികള് യെശുവിനെ അങ്കി ധരിപ്പിച്ചു ഒരു രാജാവിനെ ബഹുമാനിക്കുന്നത് പോലെ അഭിനയിച്ചു, പരിഹസിക്കുകയോ അല്ലെങ്കില് നിന്ദിക്കുകയോ ചെയ്തിരുന്നു. * ഒരു കൂട്ടം ചെറുപ്പക്കാര് എലീശയെ ഒരു പേര് പറഞ്ഞു, തന്റെ കഷണ്ടി തലയെ പരാമര്ശിച്ചു പരിഹസിക്കുകയോ നിന്ദിക്കുകയോ ചെയ്തു. * “പുച്ചിക്കുക” എന്ന പദം വിശ്വസിക്കുവാനോ പ്രാധാന്യം അര്ഹിക്കുന്നതായോ ആയി പരിഗണിക്കുവാന് കൊള്ളാത്ത ഒരു ആശയത്തെ അവഹേളിക്കുന്നതിനും ഈ പദം സൂചിപ്പിക്കാം. * “പരിഹാസി” എന്നത് തുടര്മാനമായി പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരുവന് ആയിരിക്കും. ### ദൈവ വചന സൂചികകള്: * [2 പത്രോസ് 03:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/03/03.md) * [അപ്പോ.02:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/02/12.md) * [ഗലാത്യര്:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/06/06.md) * [ഉല്പ്പത്തി 39:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/39/13.md) * [ലൂക്കോസ് 22:63-65](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/22/63.md) * [മര്ക്കോസ് 10:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/10/32.md) * [മത്തായി 09:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/23.md) * [മത്തായി 20:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/20/17.md) * [മത്തായി 27:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/27.md) ### ദൈവ വചന കഥകളില്ന്നിന്നുള്ള ഉദാഹരണങ്ങള്: * __[21:12](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/21/12.md)__ യെശയ്യാവ് പ്രവചിച്ചത് ജനം മശീഹയുടെ മേല് തുപ്പുകയും, __പരിഹസിക്കുകയും__ അടിക്കുകയും ചെയ്യും എന്നായിരുന്നു. * __[39:05](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/39/05.md)__ യഹൂദ നേതാക്കന്മാര്എല്ലാവരും മഹാപുരോഹിതനോട് ഉത്തരം പറഞ്ഞത്, “അവന്മരണ യോഗ്യന്!” എന്നാണ്. അനന്തരം അവര്യേശുവിനെ കണ്ണുകെട്ടി, അവന്റെ മേല്തുപ്പുകയും, അവനെ __പരിഹസിക്കുകയും__ ചെയ്തു. * __[39:12](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/39/12.md)__ പടയാളികള്യേശുവിനെ ചാട്ടവാറു കൊണ്ട് അടിക്കുകയും, ഒരു രാജകീയ വസ്ത്രം ധരിപ്പിക്കുകയും മുള്ളു കൊണ്ടുള്ള ഒരു കിരീടം അവന്റെ മേല്ധരിപ്പിക്കുകയും ചെയ്തു. അനന്തരം അവര്അവനെ __പരിഹസിച്ചു__ കൊണ്ട് [പറഞ്ഞത്, “”നോക്കൂ, യഹൂദന്മാരുടെ രാജാവ്!” എന്ന് ആയിരുന്നു. * __[40:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/40/04.md)__ യേശു രണ്ടു കള്ളന്മാരുടെ നടുവില്ക്രൂശിതന്ആയി. അവരില്ഒരുവന്യേശുവിനെ __പരിഹസിച്ചു__, എന്നാല്മറ്റവന്പറഞ്ഞത്, “നിനക്ക് ദൈവ ഭയം ഇല്ലയോ?” എന്നു ആയിരുന്നു. * __[40:05](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/40/05.md)__ യഹൂദ നേതാക്കന്മാരും ആള്ക്കൂട്ടത്തില്ഉണ്ടായിരുന്ന മറ്റുള്ള ജനങ്ങളും യേശുവിനെ __പരിഹസിച്ചു__. അവര്അവനോടു പറഞ്ഞത്, “നീ ദൈവ പുത്രന്എങ്കില്, ക്രൂശില്നിന്നും ഇറങ്ങി വന്നു നിന്നെ തന്നെ രക്ഷിക്കുക!” അപ്പോള്ഞങ്ങള്നിന്നെ വ്ശ്വസിക്കും.” ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1422, H2048, H2049, H2778, H2781, H3213, H3887, H3931, H3932, H3933, H3934, H3944, H3945, H4167, H4485, H4912, H5058, H5607, H5953, H6026, H6711, H7046, H7048, H7814, H7832, H8103, H8148, H8437, H8595, G1592, G1701, G1702, G1703, G2301, G2606, G3456, G5512
## പരീക്ഷണം, പരീക്ഷണങ്ങള് ### നിര്വചനം: “പരീക്ഷണം” എന്ന പദം സൂചിപ്പിക്കുന്നത് എന്തെങ്കിലും അല്ലെങ്കില് ആരെങ്കിലും “പരീക്ഷിക്കപ്പെടുകയോ” അല്ലെങ്കില് ശോധന ചെയ്യപ്പെടുകയോ ചെയ്യുന്നതാകാം. * ഒരു വിചാരണ എന്നത് ഒരു നീതിന്യായാലായ വിസ്താരത്തില്ഒരു വ്യക്തി തെറ്റു ചെയ്തതു സംബന്ധിച്ച് നിഷ്കളങ്കന്ആണോ കുറ്റവാളി ആണോ എന്ന് തെളിയിക്കുവാന്നല്കുന്ന തെളിവിന്റെ പരിശോധന ആകാം. * ”പരിശോധന” എന്ന പദം ദൈവം ഒരുവന്റെ വിശ്വാസത്തെ പരീക്ഷിക്കുന്നതിനോട് ഉള്ള ബന്ധത്തില്ആ വ്യക്തി വിഷമകരമായ സാഹചര്യങ്ങളില്കൂടെ കടന്നു പോകുന്നതിനെയും സൂചിപ്പിക്കാം. ഇതിനുള്ള വേറൊരു പദം “പരീക്ഷണം” അല്ലെങ്കില്“ശോധന” എന്ന് ഒരു പ്രത്യേക തരം പരീക്ഷണത്തെ കുറിക്കുന്നു. * ദൈവ വചനത്തില്ഉള്ള നിരവധി ആളുകള്അവര്ദൈവത്തെ വിശ്വസിക്കുന്നതിലും അനുസരിക്കുന്നതിലും ഉറച്ചു നില്ക്കുമോ എന്ന് കാണുവാനായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവര്തങ്ങളുടെ വിശ്വാസം നിമിത്തം അടിക്കപ്പെട്ടും, തടവറയില്ആയും, കൊല്ലപ്പെട്ടു പോലും പരിശോധനകളില്കൂടെ കടന്നു പോകുവാന്ഇടയായിട്ടുണ്ട്. (കാണുക: [പരീക്ഷിക്കുക](kt.html#tempt), [പരിശോധിക്കുക](kt.html#test), [നിഷ്കളങ്കന്](kt.html#innocent), [കുറ്റവാളി](kt.html#guilt)) ### ദൈവ വചന സൂചികകള്: * [ആവര്ത്തന പുസ്തകം 04:34](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/04/34.md) * [യെഹസ്കേല്21:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/21/12.md) * [വിലാപങ്ങള്03:58-61](https://git.door43.org/Door43-Catalog/ml_tn/src/branch/master/lam/03/58.md) * [സദൃശവാക്യങ്ങള്25:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/25/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H974, H4531, H4941, H7378, G178, G1382, G1383, G2919, G3984, G3986, G4451
## പശു, പശുക്കള്, വിത്തുകാള, വിത്തുകാളകള്, പശുക്കിടാവ്, കന്നുകാലി, ഇളംപശു, കാള, കാളകള് ### നിര്വചനം: “പശു”, “കാള”, “ഇളംപശു”, “കാള”, “കന്നുകാലി” എന്നീ പദങ്ങളെല്ലാം വലിപ്പമുള്ള, പുല്ല് തിന്നുന്ന, നാല്ക്കാലികളായ കന്നുകാലികളെ സൂചിപ്പിക്കുന്നു. ഈവക മൃഗങ്ങളുടെ പെണ്ഇനത്തെ “പശു” എന്നും ആണ്ഇനത്തെ “കാള” എന്നും കുട്ടിയെ ‘പശുക്കിടാവ്” എന്നും വിളിക്കുന്നു. * ദൈവവചനത്തില്, കന്നുകാലികള്“ശുദ്ധിയുള്ള” വയുടെ ഗണത്തില്ആയതിനാല്ഭക്ഷണത്തിനും യാഗാര്പ്പണത്തിനും ഉപയുക്തമാണ്. അവ അടിസ്ഥാനപരമായി മാംസത്തിനും പാലിനും വേണ്ടി വളര്ക്കപ്പെടുന്നു. ഒരു “ഇളംപശു” എന്നത് പ്രായമായ, പശുക്കിടാവിന് ജന്മം നല്കാത്ത പശു ആണ്. ഒരു “കാള” എന്നാല്പ്രത്യേകാല്കൃഷിപ്പണിക്കായി പരിശീലിപ്പിച്ചെടുത്ത കന്നുകാലി ആണ്. ഇതിന്റെ ബഹുവചനരൂപം “കാളകള്” എന്നാണ്. സാധാരണയായി കാളകള്ആണ്വര്ഗ്ഗവും വന്ധീകരണം ചെയ്തവയുമാണ്. * ദൈവവചനത്തിലുടനീളം, കാളകള്നുകത്താല്ബന്ധിക്കപ്പെട്ടു വണ്ടി വലിക്കുന്നതോ ഉഴുകയോ ചെയ്യുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. * കാളകള്ഒരുമിച്ചു ഒരു നുകത്തിന്കീഴ്ഒരുമിച്ചു പണിചെയ്യുന്നതായി ദൈവ വചനത്തില്സാധാരണയായി സംഭാവ്യമാകയാല്“ഒരു നുകത്തിന്കീഴ്” എന്ന പദസഞ്ചയം ദൈവവചനത്തില്കഠിനാധ്വാനത്തിനും ജോലിക്കും ഉപമാനമായി ത്തീര്ന്നിരിക്കുന്നു. * ഒരു വിത്തുകാള എന്നതും കന്നുകാലിയില്ആണ്വര്ഗ്ഗമാണ്, എന്നാല്അത് വന്ധീകരണം ചെയ്യപ്പെട്ടതോ, പണിയെടുക്കുവാന്പരിശീലിപ്പിച്ചതോ അല്ല. (കാണുക: [അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [നുകം](other.html#yoke)) ### ദൈവവചന സൂചിക: * [ഉല്പ്പത്തി 15:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/15/09.md) * [പുറപ്പാട് 24:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/24/05.md) * [സംഖ്യാപുസ്തകം 19:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/19/01.md) * [ആവര്ത്തനപുസ്തകം 21:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/21/03.md) * [1 ശാമുവല്01:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/01/24.md) * [1 ശാമുവല്15:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/15/01.md) * [1 ശാമുവല്16:2-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/16/02.md) * [1 രാജാക്കന്മാര്01:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/01/09.md) * [2 ദിനവൃത്താന്തം 11:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/11/13.md) * [ദിനവൃത്താന്തം 15:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/15/10.md) * [മത്തായി 22:4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/22/04.md) * [ലൂക്കോസ് 13:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/13/15.md) * [ലൂക്കോസ് 14:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/14/04.md) * [എബ്രായര്09:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/09/13.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H47, H441, H504, H929, H1165, H1241, H1241, H1241, H4399, H4735, H4806, H5695, H5697, H5697, H6499, H6499, H6510, H6510, H6629, H7214, H7716, H7794, H7794, H7921, H8377, H8377, H8450, H8450, G1016, G1151, G2353, G2934, G3447, G3448, G4165, G5022, G5022
## പാതാളം, അഗാധഗര്‍ത്തം ### നിര്‍വചനം “പാതാളം” എന്ന പദം വളരെ വലിയ, അഗാധമായ കുഴി അല്ലെങ്കില്‍അടിഭാഗം അദൃശ്യമായ വിള്ളല്‍ എന്നു സൂചിപ്പിക്കുന്നു. * ദൈവവചനത്തില്‍, “പാതാളം” എന്നത് ശിക്ഷക്കുള്ള ഒരു സ്ഥലമാണ്. * ഉദാഹരണമായി, യേശു ഒരു മനുഷ്യനില്‍നിന്നും ആശുധാത്മാക്കളെ പുറത്തു വരുവാന്‍ കല്‍പ്പിച്ചപ്പോള്‍ അവ തങ്ങളെ പാതാളത്തിലേക്ക് അയക്കരുതേ എന്നു യേശുവിനോട് അപേക്ഷിച്ചു. * ‘പാതാളം” എന്ന പദം “അഗാധമായ കുഴി” അല്ലെങ്കില്‍“ആഴമുള്ള വിള്ളല്‍” എന്നും പരിഭാഷപ്പെടുത്താം. * ഈ പദം “പ്രേതലോകം”, “നരകം”, “നരകം” എന്നീ പപടങ്ങളില്‍നിന്നും വ്യത്യസ്തമായി പരിഭാഷപ്പെടുത്തണം. (കാണുക:[പ്രേതലോകം](kt.html#hades), [നരകം](kt.html#hell), [ശിക്ഷിക്കുക](other.html#punish)) ### ദൈവവചനസൂചികകള്‍: * [ലൂക്കോസ് 08:30-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/30.md) * [റോമര്‍:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/10/06.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: G12, G5421
## പാദപീഠം ### നിര്വചനം: “പാദപീഠം” എന്ന പദം ഒരു മനുഷ്യന് സാധാരണയായി ഇരിക്കുമ്പോള് തന്റെ പാദങ്ങള് വിശ്രമ നിലയില് വെയ്ക്കുവാന് ഉപയോഗിക്കുന്ന വസ്തു എന്നു സൂചിപ്പിക്കുന്നു. ഈ പദത്തിനു സമര്പ്പണത്തിന്റെയും താഴ്ന്ന സ്ഥിതിയുടെയും ഉപമാന അര്ത്ഥങ്ങള് ഉണ്ട്. * ദൈവ വചന കാലഘട്ടത്തിലെ ആളുകള് പാദങ്ങളെ ശരീരത്തിലെ ഏറ്റവും ബഹുമാനം കുറഞ്ഞ ഭാഗങ്ങളായി കരുതി വന്നിരുന്നു. ആയതിനാല് “പാദപീഠം” എന്നത് പാദങ്ങള് അതിന്മേല് വെക്കുന്നതി നാല് ഏറ്റവും ബഹുമാനം കുറഞ്ഞതായി കാണപ്പെട്ടിരുന്നു. “ഞാന് എന്റെ ശത്രുക്കളെ എന്റെ പാദങ്ങള്ക്ക് “പാദപീഠം” ആക്കും എന്നു ദൈവം പറയുമ്പോള് താന് അധികാരം, നിയന്ത്രണം, വിജയം ആദിയായ കാര്യങ്ങളെ തനിക്കെതിരെ മല്സരിക്കുന്ന ജനത്തിനെതിരെ പ്രഖ്യാപിക്കുന്നു. അവര് ദൈവത്തിന്റെ ഹിതത്തിനു സമര്പ്പിക്കപ്പെടുന്ന നിലയിലേക്ക് താഴ്ത്തപ്പെടുകയും പരാജയപ്പെടുത്തപ്പെടുകയും ചെയ്യും. * ”ദൈവത്തിന്റെ പാദപീഠത്തില് ആരാധിക്കുക” എന്നതിന്റെ അര്ത്ഥം ദൈവം സിംഹാസനത്തില് ഇരിക്കെ തന്റെ മുന്പില് താണുവണങ്ങി ആരാധിക്കുക എന്നു അര്ത്ഥമാക്കുന്നു. ഇതു വീണ്ടും ദൈവ സന്നിധിയില്താഴ്മയെയും സമര്പ്പണത്തെയും ആശയ വിനിമയം ചെയ്യുന്നു. * ദാവീദ് ദൈവത്തിന്റെ ആലയത്തെ ദൈവത്തിന്റെ “പാദ പീഠം” എന്നു സൂചിപ്പിക്കുന്നു. ഇതു തന്റെ ജനത്തിന്മേല്തനിക്കുള്ള സമ്പൂര്ണ്ണ അധികാരത്തെ സൂചിപ്പിക്കുന്നു. ഇതു ദൈവം രാജാവായി തന്റെ സിംഹാസനത്തില്ഇരിക്കുന്നതിന്റെ യും, തന്റെ പാദങ്ങള്പാദപീഠത്തിന്മേല്ആയിരിക്കുന്നത് സകലവും അവനു കീഴ്പ്പെട്ടിരിക്കുന്നു എന്നു പ്രതിനിധീകരിക്കുന്നു എന്നതിനെയും കാണിക്കുന്നു. ### ദൈവ വചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്07:47-50](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/47.md) * [യെശ്ശയ്യാവ് 66:1](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/66/01.md) * [ലൂക്കോസ് 20:41-44](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/20/41.md) * [മത്തായി 05:33-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/33.md) * [മത്തായി 22:43-44](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/22/43.md) * [സങ്കീര്ത്തനങ്ങള്110:1](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/110/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1916, H3534, H7272, G4228, G5286
## പാനപാത്രവാഹകന്, പാനപാത്രവാഹകന്മാര് ### നിര്വചനം: പഴയനിയമ കാലഘട്ടത്തില്, ഒരു “പാനപാത്രവാഹകന്” എന്നയാള്രാജാവിന്റെ സേവകനായി, തനിക്കു വീഞ്ഞിന്റെ പാനപാത്രം കൊണ്ടു പോയിക്കൊടുക്കുന്ന ദൌത്യം നിര്വഹിക്കുന്നവനാണ്, സാധാരണയായി അത് വിഷലിപ്തമല്ല എന്നു രുചിച്ചു ഉറപ്പാക്കേണ്ടതും ഉണ്ട്. * ഈ പദത്തിന്റെ അക്ഷരീക അര്ത്ഥം “പാനപാത്രവാഹകന്” അല്ലെങ്കില്“പാനപാത്രം കൊണ്ടുവരുന്ന ആള്” എന്നാണ്. * ഒരു പാനപാത്രവാഹകന്രാജാവിനോട്വളരെ വിശ്വസ്തനും കൂറുള്ളവനും എന്നറിയപ്പെടുന്നവനാണ്. * തന്റെ വിശ്വസ്തനീയമായ സ്ഥാനം നിമിത്തം, ഭരണാധിപന്സ്വീകരിക്കുന്ന തീരുമാനങ്ങളില്സ്വാധീനം ചെലുത്തുവാന്ഒരു പാനപാത്രവാഹകനു സാധിക്കുമായിരുന്നു. * ചില ഇസ്രയേല്യര്പ്രവാസത്തിലായിരുന്ന കാലത്ത്, പേര്ഷ്യയുടെ രാജാവായിരുന്ന അഹശ്വരോശ് രാജാവിന്റെ കാലഘട്ടത്തില്, നെഹെമ്യാവ് തന്റെ പാനപാത്രവാഹകന്ആയിരുന്നു. (കാണുക: [അഹശ്വരോശ്](names.html#artaxerxes), [ബാബിലോണ്](names.html#babylon), [പ്രവാസി](other.html#captive), [പേര്ഷ്യ](names.html#persia), [ഫറവോന്](names.html#pharaoh)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്10:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/10/03.md) * [നെഹെമ്യാവ് 01:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/neh/01/10.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H8248
## പാനീയ യാഗം ### നിര്വചനം: പാനീയ യാഗം എന്നത് യാഗപീഠത്തിന്മേല് വീഞ്ഞ് ഉള്പ്പെടെ ഉള്ളവ ദൈവത്തിനു അര്പ്പിക്കുന്ന യാഗമാണിത്. ഇതു സാധാരണയായി ഒരു ഹോമയാഗത്തോടു കൂടെയും ഒരു ഭോജനയാഗത്തോടു കൂടെയും അര്പ്പിക്കുമായിരുന്നു. * പൌലോസ് തന്റെ ജീവിതത്തെ ഒരു പാനീയയാഗം എന്നപോലെ ഒഴിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇതിന്റെ അര്ത്ഥം താന് ദൈവസേവക്കായും ജനത്തോടു യേശുവിനെ ക്കുറിച്ച് പറയുവാനുമായി സമ്പൂര്ണ്ണമായി മര്പ്പിക്കപ്പെട്ടുവെന്നും, ഇതുനിമിത്തം താന് കഷ്ടത അനുഭവിക്കുകയും വേണ്ടിവന്നാല് കൊല്ലപ്പെടുകയും ചെയ്യുമെന്ന് അറിയുകയും ചെയ്തിരുന്നു. * യേശുവിന്റെ ക്രൂശിലെ മരണം പാനീയയാഗ അര്പ്പണത്തിന്റെ പാരമ്യമാണെന്നും, തന്റെ രക്തം നമ്മുടെ പാപങ്ങള് നിമിത്തം ക്രൂശില് ചൊരിഞ്ഞു എന്നും കാണുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദം പരിഭാഷപ്പെടുത്താവുന്ന വേറൊരു രീതി “മുന്തിരി വീഞ്ഞിന്റെ വഴിപാട്” എന്നുമാകാം. താന് “ഒരു പാനീയ യാഗമായി വാര്ക്കപ്പെടുന്നു” എന്നു പൌലോസ് പ്രസ്താവിക്കുമ്പോള് ഇതു ഇപ്രകാരം പരിഭാഷപ്പെടുത്താം, “ഒരു പാനീയയാഗം പൂര്ണമായി യാഗപീഠത്തിന്മേല് ഒഴിക്കപ്പെടുന്നതു പോലെ, ഞാന് ദൈവത്തിന്റെ ഉപദേശങ്ങള് ജനത്തോടു ഉപദേശിക്കുവാന് പൂര്ണ്ണമായി സമര്പ്പണം ചെയ്യപ്പെട്ടിരിക്കുന്നു”. (കാണുക: [ഹോമയാഗം](other.html#burntoffering), [ഭോജനയാഗം](other.html#grainoffering)) ### ദൈവവചന സൂചികകള്: * [പുറപ്പാട് 25:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/25/28.md) * [യെഹസ്കേല്:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/45/16.md) * [ഉല്പ്പത്തി 35:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/35/14.md) * [യിരെമ്യാവ് 07:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/07/16.md) * [സംഖ്യാപുസ്തകം 05:15](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/05/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5257, H5261, H5262
## പാപ യാഗം, പാപ യാഗങ്ങള് ### നിര്വചനം: പാപ യാഗം എന്നത് ഒരു ഇസ്രയേല്യന്അബദ്ധത്തില്തെറ്റായി ദൈവത്തെ അപമാനിക്കുകയോ അല്ലെങ്കില്വേറൊരു വ്യക്തിയുടെ വസ്തുവിന് ഹാനി വരുത്തുന്ന ഏതെങ്കിലും ഒരു കാര്യം ചെയ്യുകയോ ചെയ്താല്ദൈവം അവനോടു പരിഹാരമായി ചെയ്യുവാന്ആവശ്യപ്പെട്ട ഒരു വഴിപാടാണ്. * ഈ വഴിപാടില്ഒരു മൃഗത്തെ യാഗം കഴിക്കുന്നതും പിഴയായി സ്വര്ണ്ണം അല്ലെങ്കില്വെള്ളി നാണയങ്ങള്നല്കുന്നതും ഉള്പ്പെട്ടിരുന്നു. * കൂടുതലായി, തെറ്റ് ചെയ്ത വ്യക്തി ഉണ്ടായതായ ഏതു കേടുപാടുകളും പരിഹരിച്ചു നല്കുവാന്ഉത്തരവാദിത്വം ഉള്ളവന്ആയിരിക്കുന്നു. (കാണുക:[ഹോമയാഗം](other.html#burntoffering), [ഭോജന യാഗം](other.html#grainoffering), [യാഗം](other.html#sacrifice), [പാപ യാഗം](other.html#sinoffering)) ### ദൈവ വചന സൂചികകള്: * [1 ശമുവേല്06:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/06/03.md) * [2 രാജാക്കന്മാര്12:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/12/15.md) * [ലേവ്യപുസ്തകം 05:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/05/05.md) * [സംഖ്യാപുസ്തകം 06:12](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/06/12.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H817
## പാപ യാഗം, പാപ യാഗങ്ങള് ### നിര്വചനം: * ”പാപ യാഗം” എന്നത് ഇസ്രയേല് ജനം അര്പ്പിക്കേണ്ടതിനു ദൈവം അവരോടു ആവശ്യപ്പെട്ട അനേക യാഗങ്ങളില് ഒന്ന് ആയിരുന്നു. * ഈ വഴിപാടില് കാളകളെ യാഗം അര്പ്പിക്കുക, അതിന്റെ രക്തവും കൊഴുപ്പും യാഗപീഠത്തില് അര്പ്പിക്കുക, ശേഷിക്കുന്ന ആ മൃഗത്തിന്റെ ശരീരം ഇസ്രയേല് പാളയത്തിന്റെ പുറത്തുള്ള സ്ഥലത്ത് കൊണ്ടുപോയി ദഹിപ്പിക്കുക ആദിയായവ ഉള്പ്പെടുന്നു. * ഈ യാഗമൃഗത്തിന്റെ സമ്പൂര്ണ്ണമായ ദഹനം കാണിക്കുന്നത് ദൈവം എന്ത് മാത്രം പരിശുദ്ധന് ആണെന്നും പാപം എന്തുമാത്രം ഭയാനകം ആണെന്നും ആകുന്നു. * പാപത്തില് നിന്നും ഒരു ശുദ്ധീകരണം പ്രാപിക്കുവാന് ചെയ്തുപോയ പാപത്തിനു മറുവില ആകുവാന് തക്കവിധം രക്തം ചൊരിയണം എന്നും ദൈവ വചനം പഠിപ്പിക്കുന്നു. * മൃഗങ്ങളുടെ യാഗങ്ങളാല് പാപത്തിനു ക്ഷമ നിരന്തരമായി കൊണ്ടുവരുവാന് സാധ്യം ആയിരുന്നില്ല. * യേശുവിന്റെ ക്രൂശിലെ മരണം മൂലം എന്നന്നേക്കുമായി, പാപത്തിന്റെ പിഴ നല്കപ്പെടുവാന് ഇടയായി തീര്ന്നു. താന് തന്നെയാണ് ഏറ്റവും ഉല്കൃഷ്ടമായ പാപയാഗം ആയിരിക്കുന്നത്. (കാണുക: [യാഗപീഠം](kt.html#altar), [പശു](other.html#cow), [ക്ഷമിക്കുക](kt.html#forgive), [യാഗം](other.html#sacrifice), [പാപം](kt.html#sin)) ### ദൈവ വചന സൂചികകള്; * [2 ദിനവൃത്താന്തങ്ങള്29:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/29/20.md) * [പുറപ്പാട് 29:35-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/29/35.md) * [യെഹസ്കേല് 44:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/44/25.md) * [ലേവ്യപുസ്തകം 05:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/05/11.md) * [സംഖ്യപുസ്തകം 07:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/07/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2401, H2402, H2398, H2403
## പാരമ്പര്യം, ആചാരങ്ങള് ### നിര്വചനം: “പാരമ്പര്യം” എന്ന പദം സൂചിപ്പിക്കുന്നത് കാലങ്ങളായി പിന്പറ്റി വരുന്നതും പിന്തലമുറകളിലെ ജനതയ്ക്ക് കൈമാറിയതുമായ ആചാരങ്ങള് അല്ലെങ്കില് സംമ്പ്രദായങ്ങള്എന്ന് സൂചിപ്പിക്കുന്നു. * സാധാരണയായി ദൈവവചനത്തില്“പാരമ്പര്യങ്ങള്” എന്ന് സൂചിപ്പിക്കുന്നത് ദൈവത്തിന്റെ നിയമങ്ങള്അല്ലാത്ത, ജനങ്ങള്നിര്മ്മിച്ചിതായ ഉപദേശങ്ങളും അനുഷ്ഠാനങ്ങളും ആകുന്നു. “മനുഷ്യരുടെ പാരമ്പര്യം” അല്ലെങ്കില്“മാനുഷിക സമ്പ്രദായം” എന്ന പദപ്രയോഗങ്ങള്ഇത് വളരെ വ്യക്തത നല്കുന്നു. “മൂപ്പന്മാരുടെ സമ്പ്രദായങ്ങള്” അല്ലെങ്കില്“എന്റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങള്” പോലെയുള്ള പദസഞ്ചയങ്ങള്പ്രത്യേകമായി മോശെ മുഖാന്തിരം ദൈവം ഇസ്രയേല്ജനത്തിനു നല്കിയ നിയമങ്ങളോട് കാലാ കാലങ്ങളായി യഹൂദ നേതാക്കന്മാര്കൂട്ടിച്ചേര്ത്ത യഹൂദ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സൂചിപ്പിക്കുന്നു. ഈ കൂട്ടിച്ചേര്ത്ത പാരമ്പര്യങ്ങള്ദൈവത്തില്നിന്നും വന്നവ അല്ലെങ്കില്പോലും, നീതീകരിക്കപ്പെടനം എന്നുണ്ടെങ്കില്ഇവ ആചരിച്ചു വരണം എന്ന് ജനങ്ങള്ചിന്തിച്ചിരുന്നു. * അപ്പോസ്തലനായ പൌലോസ് “പാരമ്പര്യം” എന്ന പദം ഒരു വ്യത്യസ്തമായ ശൈലിയില്ദൈവത്തില്നിന്നും ഉള്ളതായ, താനും ഇതര അപ്പൊസ്തലന്മാരും പുതിയ ക്രിസ്തീയ വിശ്വാസികളെ പഠിപ്പിച്ചിരുന്ന അനുഷ്ഠാനങ്ങള്എന്ന് സൂചിപ്പിക്കുന്നു. * ആധുനിക കാലഘട്ടത്തില്, നിരവധി ക്രിസ്തീയ പാരമ്പര്യങ്ങള്ദൈവവചനം പഠിപ്പിക്കാത്തവയയി ഉണ്ട്, എന്നാല്ആചാരപരമായും അനുഷ്ടാനങ്ങളായും ചരിത്രപരമായി സ്വീകരിച്ചവ ഉണ്ട്. ഈ പാരമ്പര്യങ്ങള്ഇപ്പോഴും ദൈവവചനത്തിന്റെ വെളിച്ചത്തില്ദൈവം എന്താണ് പഠിപ്പിക്കുന്നത് എന്ന് വിലയിരുത്തേണ്ടത് ആവശ്യമാണ്. (കാണുക: [അപ്പോസ്തലന്](kt.html#apostle), [വിശ്വസിക്കുക](kt.html#believe), [ക്രിസ്ത്യാനി](kt.html#christian), [പൂര്വികന്](other.html#father), [തലമുറ](other.html#generation), [യഹൂദന്](kt.html#jew), [ന്യായപ്രമാണം](kt.html#lawofmoses), [മോശെ](names.html#moses)) ### ദൈവ വചന സൂചികകള്: * [2 തെസ്സലോനിക്യര്03:6-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/2th/03/06.md) * [കൊലൊസ്സ്യര്02:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/02/08.md) * [ഗലാത്യര്01:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/01/13.md) * [മര്ക്കോസ് 07:2-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/07/02.md) * [മത്തായി 15:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/15/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: G3862, G3970
## പാറ്റുക, പാറ്റുന്നു, പാറ്റി, പാറ്റല്, അരിക്കുക, അരിച്ചുപെറുക്കുക ### നിര്വചനം: “പാറ്റുക” എന്നും “അരിക്കുക” എന്നും ഉള്ള പദങ്ങളുടെ അര്ത്ഥം ധാന്യത്തില് നിന്നും അനാവശ്യമായ വസ്തുക്കള് നീക്കം ചെയ്യുക എന്നുള്ളതാണ്. ദൈവ വചനത്തില്, രണ്ടു വാക്കുകളും ജനങ്ങളെ വേര്തിരിക്കുന്ന അല്ലെങ്കില് വിഭാഗിക്കുന്ന ഉപമാന ആശയത്തില് ഉപയോഗിച്ചിരിക്കുന്നു. * ”പാറ്റുക” എന്നതിന്റെ അര്ത്ഥം ചെടിയുടെ അനാവശ്യമായ ഭാഗങ്ങളില് നിന്നും ധാന്യത്തെ വേര്തിരിക്കേണ്ടതിനു ധാന്യത്തെയും പതിരിനെയും വായുവില് പാറ്റുകയും, കാറ്റ് പതിരിനെ പറപ്പിച്ചു കളയുകയും ചെയ്യുന്നു എന്നാണ്. * ”അരിക്കുക” എന്ന വാക്ക് ഒരു അരിപ്പയില് പാറ്റിയ ധാന്യത്തെ ഇടുകയും ശേഷിക്കുന്നതായ അനാവശ്യമായ വസ്തുക്കളെ, അതായത് അഴുക്കും കല്ലുകളും നീക്കിക്കളയുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. പഴയ നിയമത്തില്, “പാറ്റുക” എന്നും “അരിക്കുക” എന്നും ഉള്ളത് ഉപമാനമായി അനീതിമാന്മാരായ ജനങ്ങളുടെ ഇടയില്നിന്നും നീതിമാന്മാരായ ജനങ്ങളെ വേര്തിരിക്കുന്ന കഠിന പ്രവര്ത്തിയെ വിവരിക്കുവാന് ഉപയോഗിക്കുന്നു. * യേശുവും “അരിക്കുക” എന്ന പദം ഉപമാന രീതിയില് ശീമോന്പത്രോസിനോട് തന്റെയും മറ്റു ശിഷ്യന്മാരുടെയും വിശ്വാസത്തെ എപ്രകാരം പരീക്ഷിക്കുന്നു എന്നതിനെ കുറിച്ച് പറയുന്നു. * ഈ പദങ്ങളെ പരിഭാഷ ചെയ്യുന്നതിന്, നിര്ദിഷ്ട ഭാഷയില്ഈ പ്രവര്ത്തികളെ സൂചിപ്പിക്കുന്ന വാക്കുകള് അല്ലെങ്കില് പദസഞ്ചയങ്ങളെ ഉപയോഗിക്കുക; സാധ്യതയുള്ള പരിഭാഷകള് “കുലുക്കുക” അല്ലെങ്കില് “വീശുക” ആയിരിക്കാം. പാറ്റുക എന്നുള്ളതോ അരിക്കുക എന്നുള്ളതോ അറിയപ്പെടുന്നവ അല്ലെങ്കില്, ഈ പദങ്ങള് വൈക്കോലില്നിന്നോ അഴുക്കില് നിന്നോ ധാന്യത്തെ വേര്തിരിക്കുന്ന വ്യത്യസ്തമായ രീതി അല്ലെങ്കില് ഈ പ്രവര്ത്തിയെ വിവരിക്കുന്നതായ പദം ഉപയോഗിച്ചു പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [പതിര്](other.html#chaff), [ധാന്യം](other.html#grain)) ### ദൈവ വചന സൂചികകള്: * [യെശ്ശയ്യാവ് 21:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/21/10.md) * [ലൂക്കോസ് 22:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/22/31.md) * [മത്തായി 03:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/10.md) * [സദൃശവാക്യം 20:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/20/07.md) * [രൂത്ത് 03:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rut/03/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2219, H5128, H5130, G4425, G4617
## പാഴാക്കുക, പാഴാക്കി, പാഴാക്കുന്ന, പാഴാക്കല്, പാഴാക്കപ്പെട്ടവ ### നിര്വചനം: “പാഴാക്കപ്പെട്ട” അല്ലെങ്കില് “പാഴാക്കല്” എന്ന പദങ്ങള് ഒരുവന്റെ വസ്തു അല്ലെങ്കില് നിലം തകര്ക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുക എന്നു സൂചിപ്പിക്കുന്നു. ഇതു സാധാരണയായി ആ ദേശത്തു ജീവിക്കുന്ന ജനങ്ങളെ നശിപ്പിക്കു കയോ ബന്ദികളാക്കുകയോ ചെയ്യുന്നതിനെയും ഉള്പ്പെടുത്തുന്നു. * ഇതു വളരെ രൂക്ഷവും പൂര്ണ്ണവുമായ നാശത്തെ സൂചിപ്പിക്കുന്നു. * ഉദാഹരണമായി, സോദോം പട്ടണം അവിടത്തെ ജനത്തിന്റെ പാപം നിമിത്തം ദൈവത്താല് ശിക്ഷിക്കപ്പെട്ടു തകര്ക്കപ്പെട്ടു. * “പാഴാക്കല്” എന്ന പദം ശിക്ഷ നിമിത്തമോ തകര്ച്ച നിമിത്തമോ ഉണ്ടാകാവുന്ന വലിയ വൈകാരിക ദുഃഖം എന്നും ഉള്പ്പെടുത്താം. ### പരിഭാഷ നിര്ദേശങ്ങള് * “പാഴാക്കുക” എന്ന പദം “സമ്പൂര്ണമായി തകര്ക്കുക” അല്ലെങ്കില് “സമ്പൂര്ണമായി നശിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്. * സാഹചര്യത്തിനനുസരിച്ചു, “പാഴാക്കല്” എന്നത് “പൂര്ണ്ണമായി തകര്ക്കുക” അല്ലെങ്കില് “മൊത്തത്തില് നശിപ്പിക്കുക” അല്ലെങ്കില് “അതി കഠിനമായ ദുഃഖം” അല്ലെങ്കില് “ദുരന്തം” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്. ### ദൈവവചന സൂചികകള്: * [ദാനിയേല് 08:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/08/24.md) * [യിരെമ്യാവ് 04:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/04/13.md) * [സംഖ്യാപുസ്തകം 21:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/21/29.md) * [സെഫന്യാവ് 01:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/zep/01/12.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1110, H1238, H2721, H1826, H3615, H3772, H7701, H7703, H7722, H7843, H8074, H8077
## പാഴായ, പാഴാക്കുന്നു, പാഴായി, ക്ഷയിപ്പിക്കുന്ന, തരിശു ഭൂമി, പാഴ്നിലങ്ങള് ### നിര്വചനം: പാഴാക്കുക എന്നതിന്റെ അര്ത്ഥം അശ്രദ്ധയോടെ വലിച്ചെറിയുക അല്ലെങ്കില്ജ്ഞാനമില്ലാതെ അതിനെ ഉപയോഗിക്കുക എന്നാണ്. “തരിശു ഭൂമി” അല്ലെങ്കില്“പാഴായത്” എന്ന് ഒരു നിലത്തെയോ പട്ടണത്തെയോ സൂചിപ്പിക്കുമ്പോള്അത് പാഴാക്കപ്പെട്ടതും തുടര്ന്ന് ഒന്നും തന്നെ ജീവനോടെ അവിടെ ജീവിക്കുവാന്പറ്റാത്തതും എന്നാണ് അര്ത്ഥം. * ”നഷ്ടമായി കൊണ്ടിരിക്കുക” എന്ന പദപ്രയോഗം അര്ത്ഥം നല്കുന്നത് അധികം അധികമായി രോഗാതുരമാകുക അല്ലെങ്കില്നശിക്കുക എന്നാണ്. രോഗാതുരനായ ഒരു വ്യക്തി സാധാരണയായി രോഗം നിമിത്തമോ ഭക്ഷണ ദുര്ലഭം നിമിത്തമോ വളരെ മെലിഞ്ഞു പോകുന്നു. * ഒരു പട്ടണത്തെയോ അല്ലെങ്കില്നിലത്തെയോ “പാഴാക്കുക” എന്നതിന്റെ അര്ത്ഥം അത് നശിപ്പിക്കുക എന്നാണ്. * ”പാഴ്നിലം” എന്നതിന് ഉള്ള വേറൊരു പദം “മരുഭൂമി” അല്ലെങ്കില്“നിര്ജ്ജന പ്രദേശം” എന്നാണ്. എന്നാല്പാഴ്നിലം എന്നത് ജനങ്ങള്അവിടെ താമസത്തിനു ഉപയോഗിക്കുന്ന സ്ഥലം എന്നും അവിടെയുള്ള നിലം ഭക്ഷ്യ വസ്തുക്കള്ഉല്പ്പാദിപ്പിക്കുന്ന വൃക്ഷങ്ങളും ചെടികളും ഉള്ളവ എന്നും സൂചിപ്പിക്കുന്നു. ### ദൈവ വചന സൂചികകള്: * [യെഹസ്കേല്06:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/06/06.md) * [ലേവ്യപുസ്തകം 26:37-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/26/37.md) * [മത്തായി 26:6-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/06.md) * [വെളിപ്പാട് 18:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/18/15.md) * [സെഖര്യാവ് 07:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/zec/07/13.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H535, H1086, H1104, H1110, H1197, H1326, H2100, H2490, H2522, H2717, H2720, H2721, H2723, H3615, H3765, H3856, H4087, H4127, H4198, H4592, H4743, H4875, H5307, H5327, H7334, H7582, H7703, H7722, H7736, H7843, H8047, H8074, H8077, H8414, H8437, G684, G1287, G2049, G2673, G4199
## പിടിച്ചെടുക്കുക, പിടിച്ചെടുക്കുന്നു, പിടിച്ചെടുത്തു, കവര്ച്ച ### നിര്വചനം: “പിടിച്ചെടുക്കുക” എന്നതിന്റെ അര്ത്ഥം ആരെയെങ്കിലും അല്ലെങ്കില്എന്തിനെ എങ്കിലും ബലപ്രയോഗത്താല്പിടിച്ചെടുക്കുന്നതിനെ കുറിക്കുന്നു. ഇത് ആരുടെ മേലെ എങ്കിലും അധീശത്വം പുലര്ത്തുന്നതും നിയന്ത്രണം വഹിക്കുന്നതും ആകുന്നു. * ഒരു പട്ടണം സൈനിക ശക്തിയാല്പിടിച്ചെടുത്തു എന്നതിന്റെ അര്ത്ഥം, സൈനികര്ജയിച്ചതായ സ്ഥലത്തെ ജനത്തിന്റെ വിലപിടിപ്പുള്ള വസ്തുക്കള്അവര്പിടിച്ചെടുത്തു എന്നതാണ്. * ഉപമാന രൂപേണ ഉപയോഗിക്കുമ്പോള്, ഒരു മനുഷ്യന്“ഭയത്താല്പിടിച്ചെടുക്കപ്പെട്ടു” എന്ന് പ്രസ്താവിക്കുവാന്കഴിയും. ഇതിന്റെ അര്ത്ഥം ആ വ്യക്തി പെട്ടെന്ന് “ഭയത്തിനു കീഴ്പ്പെടുവാന്ഇടയായി” എന്നാണ്. ഒരു മനുഷ്യന്“ഭയത്താല്പിടിക്കപ്പെട്ടു” എങ്കില്അതിനെ “പെട്ടെന്ന് വളരെ ഭയത്തിനു കീഴ്പ്പെടുവാന്ഇടയായി തീര്ന്നു” എന്നും പ്രസ്താവിക്കാം. * പ്രസവ വേദനയോടുള്ള ബന്ധത്തില്അത് ഒരു സ്ത്രീയെ “പിടിക്കുക” എന്നത്, അതിന്റെ അര്ത്ഥം ആ വേദന വളരെ പെട്ടെന്ന് ഉണ്ടാകുകയും അതിജീവിക്കുകയും ചെയ്യുന്നു എന്നാണ്. ഇത് ആ വേദന “കീഴ്പ്പെടുത്തി” അല്ലെങ്കില്“പെട്ടെന്ന് ആ സ്ത്രീയുടെ മേല്വന്നു” എന്ന് പരിഭാഷ ചെയ്തു പറയാം. * ഈ പദം “നിയന്ത്രണം ഏറ്റെടുക്കുക” അല്ലെങ്കില്“പെട്ടെന്ന് ഏറ്റെടുക്കുക” അല്ലെങ്കില്“പിടിച്ചു പറിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “കീഴ്പ്പെടുത്തി അവളോട്കൂടെ ശയിച്ചു” എന്നത് “അവന്തന്നെ അവളുടെ മേല്ബലം പ്രയോഗിച്ചു” അല്ലെങ്കില്“അവളെ അതിക്രമിച്ചു” അല്ലെങ്കില്അവളെ ബലാല്സംഗം ചെയ്തു”എന്നിങ്ങനെ പരിഭാഷ ചെയ്യാം. ഇതിന്റെ പരിഭാഷയുടെ ആശയം സ്വീകാര്യം ആണെന്ന് ഉറപ്പു വരുത്തുക. (കാണുക: [ഭാവ്യോക്തി](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-euphemism/01.md)) ### ദൈവ വചന സൂചികകള്: * [അപ്പോ.16:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/16/19.md) * [പുറപ്പാട് 15:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/15/14.md) * [യോഹന്നാന്10:37-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/10/37.md) * [ലൂക്കോസ് 08:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/28.md) * [മത്തായി 26:47-48](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/47.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H270, H1497, H2388, H3027, H3920, H3947, H4672, H5377, H5860, H6031, H7760, H8610, G724, G1949, G2638, G2902, G2983, G4815, G4884
## പീഡിപ്പിക്കപ്പെട്ട, പീഡിപ്പിക്കുക, പീഡിപ്പിക്കപ്പെട്ടു, പീഡയനുഭവിക്കുന്ന, ദുരിതം, ദുരിതങ്ങള്. ### നിര്‍വചനം: “പീഡിപ്പിക്കുക” എന്ന പദം ഒരാള്‍ക്ക് പ്രശ്നമോ ദുരിതമോ ഉണ്ടാക്കുന്നതിനെ സൂചിപ്പിക്കുന്നു. ഒരു ”ദുരിതം” എന്നത് രോഗം, വൈകാരിക ടു:ഖം, അല്ലെങ്കില്‍ ഇതിന്‍റെ മറ്റെന്തെങ്കിലും അനന്തര ഫലങ്ങള്‍ ആണ്. * ദൈവം തന്റെ ജനത്തെ അവരുടെ പാപത്തില്‍നിന്നും മാനസ്സന്തരപ്പെട്ട് അവങ്കലേക്ക് തിരിയേണ്ടതിനായി രോഗം അല്ലെങ്കില്‍ മറ്റു കഷ്ടതകള്‍കൊണ്ട് പീഡിപ്പിക്കുന്നു. * രാജാവ് ദൈവത്തെ അനുസരിക്കുവാന്‍ വിസ്സമ്മതിച്ചതിനാല്‍ ദൈവം മിസ്രയീമിലുള്ള ജനത്തിന്മേല്‍ പീഡകളോ ബാധകളോ വരുത്തി. * “പീഡിപ്പിക്കപ്പെടുക” എന്നതിന്‍റെ അര്‍ത്ഥം ചില രീതിയിലുള്ള ദുരവസ്ഥ,രോഗം, ഉപദ്രവം, അല്ലെങ്കില്‍വൈകാരിക ടു:ഖം പോലുള്ളവ അനുഭവിക്കുക എന്നാണ്. ### പരിഭാഷ നിര്‍ദേശങ്ങള്‍ * ആരെയെങ്കിലും പീഡിപ്പിക്കുക എന്നത് “ആര്‍ക്കെങ്കിലും “പ്രശ്നങ്ങള്‍ഉണ്ടാ ക്കുക” അല്ലെങ്കില്‍“ആരെയെങ്കിലും ദുരിതമനുഭവിപ്പിക്കുക” അല്ലെങ്കില്‍“ദുരിതം വരുത്തിക്കുക” എന്നു അര്‍ത്ഥമാക്കുന്നു. * ചില പ്രത്യേക സാഹചര്യങ്ങളില്‍ “പീഡിപ്പിക്കുക” എന്നത് “സംഭവിക്കുന്നു” അല്ലെങ്കില്‍ “വരുന്നു” അല്ലെങ്കില്‍ “ദുരിതം കൊണ്ടു വരുന്നു” എന്നു അര്‍ത്ഥമാ ക്കുന്നു. * ഒരാളെ കുഷ്ഠരോഗത്താല്‍ പീഡിപ്പിക്കുന്നു” എന്നത് “ഒരാളെ കുഷ്ടരോഗത്താല്‍ ബാധിതനാക്കുന്നു” എന്നു പരിഭാഷപ്പെടുത്താം. * ജനത്തെയോ മൃഗങ്ങളെയോ “പീഡിപ്പിക്കുവാനായി” ഒരു രോഗത്തെയോ ദുരന്തത്തെയോ അയക്കുമ്പോള്‍, അത് “ദുരിതമുണ്ടാകുവാന്‍” എന്നു പരിഭാഷപ്പെ ടുത്താവുന്നതാണ്. * സാഹചര്യത്തിനനുസരിച്ചു, “ദുരിതം” എന്ന പദം “ദുരന്തം” അല്ലെങ്കില്‍ “രോഗം” അല്ലെങ്കില്‍ “കഷ്ടത” അല്ലെങ്കില്‍ “വന്‍സങ്കടം” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * “പീഡയനുഭവിച്ചു” എന്ന പദം “ദുരിതമനുഭവിക്കുന്നു” എന്നോ “രോഗാതുരം” ആയിരിക്കുന്നുവെന്നോ പരിഭാഷപ്പെടുത്താം. (കാണുക: [കുഷ്ഠം](other.html#leprosy), [ബാധ](other.html#plague), [ദുരിതമനുഭവിക്കുക](other.html#suffer)) ### ദൈവവചന സൂചികകള്: * [2 തെസ്സലോനിക്യര്‍:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/2th/01/06.md) * [ആമോസ് 05: 12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/amo/05/12.md) * [കൊലോസ്യര്‍:24-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/01/24.md) * [പുറപ്പാട് 22:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/22/22.md) * [ഉല്പ്പത്തി 12:17-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/12/17.md) * [ഉല്പ്പത്തി 15;12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/15/12.md) * [ഉല്പ്പത്തി 29:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/29/31.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H205, H1790, H3013, H3905, H3906, H4157, H4523, H6031, H6039, H6040, H6041, H6862, H6869, H6887, H7451, H7489, H7667, G2346, G2347, G2552, G2553, G2561, G3804, G4777, G4778, G5003
## പീഡിപ്പിക്കുക, പീഡിതരായ, പീഡിപ്പിക്കുന്ന, പീഡനം, പീഡനങ്ങള്‍, പീഡകന്‍, പീഡകന്മാര് ### നിര്വചനം: “പീഡിപ്പിക്കുക” എന്നും “പീഡനം” എന്നും ഉള്ള പദങ്ങള് സൂചിപ്പിക്കുന്നത് ഒരു വ്യക്തിയെയോ അല്ലെങ്കില്‍ ഒരു പ്രത്യേക ജന വിഭാഗത്തെയോ തുടര്‍മാനമായി വളരെ കഠിനമായ നിലയില്‍ നടത്തുകയോ അവര്‍ക്ക് ഉപദ്രവം വരുത്തുകയോ ചെയ്യുന്നതിനെ ആകുന്നു. * പീഡനം എന്നത് ഒരു വ്യക്തിക്ക് നേരെയോ അല്ലെങ്കില്‍ നിരവധി ആളുകള്‍ക്ക് നേരെയോ സാധാരണയായി ആവര്‍ത്തിക്കുന്ന, നിരന്തരമായ ആക്രമണങ്ങള്‍ ആകുന്നു. * ഇസ്രയേല്‍ മക്കള്‍ അവരെ ആക്രമിച്ച, അവരെ പിടിച്ചടക്കിയ നിരവധി ജന വിഭാഗങ്ങളാല്‍ പീഡിപ്പിക്കപ്പെടുകയും അവരുടെ നിരവധി വസ്തുക്കള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. * ജനം സാധാരണയായി വ്യത്യസ്ത മത വിശ്വാസം ഉള്ളവരെയും അല്ലെങ്കില്‍ ബലഹീനര്‍ ആയവരെയും പീഡിപ്പിക്കുക പതിവാകുന്നു. * യഹൂദ മത നേതാക്കന്മാര്‍ യേശുവിനെ പീഡിപ്പിക്കുവാന്‍ കാരണം എന്തു കൊണ്ടെന്നാല്‍ താന്‍ ഉപദേശിക്കുന്ന കാര്യം അവര്‍ക്ക് ഇഷ്ടമായത് ആയിരുന്നില്ല. * യേശു സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി പോയതിനു ശേഷം, യഹൂദ മത നേതാക്കന്മാരും റോമന്‍ സര്‍ക്കാരും തന്‍റെ അനുയായികളെ പീഡിപ്പിച്ചു. * “പീഡിപ്പിക്കുക” എന്ന പദം “അടിച്ചമര്‍ത്തി കൊണ്ടിരിക്കുക” അല്ലെങ്കില്‍ “കഠിനമായി നടത്തുക” അല്ലെങ്കില്‍ “തുടര്‍മാനമായി ഉപദ്രവിച്ചു കൊണ്ടിരിക്കുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “പീഡനം” എന്ന പദം പരിഭാഷ ചെയ്യുന്ന മാര്‍ഗ്ഗങ്ങളില്‍ “നിഷ്ടൂരമായ ഉപദ്രവം” അല്ലെങ്കില്‍ “അടിച്ചമര്‍ത്തല്‍” അല്ലെങ്കില്‍ തുടര്‍മാനമായ ഉപദ്രവം നിറഞ്ഞ നടപടി” എന്നിങ്ങനെ ഉള്പ്പെടുത്താം. (കാണുക: [ക്രിസ്ത്യാനി](kt.html#christian), [സഭ](kt.html#church), [അടിച്ചമര്‍ത്തുക](other.html#oppress), [റോം](names.html#rome)) ### ദൈവ വചന സൂചികകള്: * [അപ്പോ.07:51-55](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/51.md) * [അപ്പോ.13:50-52](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/13/50.md) * [ഗലാത്യര്‍01:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/01/13.md) * [യോഹന്നാന്‍05:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/05/16.md) * [മര്ക്കോസ് 10:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/10/29.md) * [മത്തായി 05:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/09.md) * [മത്തായി 05:43-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/43.md) * [മത്തായി 10:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/21.md) * [മത്തായി 13:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/20.md) * [ഫിലിപ്പിയര്‍03:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/php/03/06.md) ### ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്‍: * __[33:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/33/07.md)__ “ദൈവ വചനം കേള്ക്കുകയും സന്തോഷത്തോടെ അത് സ്വീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ഹൃദയം പാറ നിലം പോലെ ആകുന്നു.” എന്നാല്‍അവര്‍പ്രതിസന്ധികളോ __പീഡനമോ__ സഹിക്കേണ്ടി വരുമ്പോള്‍താന്‍വീണു പോകുവാന്‍ഇട വരുന്നു. * __[45_06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/45/06.md)__ അക്കാലത്ത് നിരവധി ആളുകള്‍യെരുശലേമില്‍യേശുവിന്‍റെ അനുഗാമികളെ __പീഡിപ്പിക്കുവാന്‍തുടങ്ങി__, അതിനാല്‍വിശ്വാസികള്‍മറ്റു സ്ഥലങ്ങളിലേക്ക് ഓടിപ്പോകുവാന്‍ഇടയായി. * __[46:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/46/02.md)__ ആരോ പറയുന്നത് ശൌല്‍കേള്‍പ്പാന്‍ഇടയായി, “ശൌലേ! ശൌലേ! എന്തു കൊണ്ട് നീ എന്നെ __പീഡിപ്പിക്കുന്നു__?” ശൌല്‍ചോദിച്ചു, “യജമാനനേ, അങ്ങ് ആരാണ്? യേശു അവനോടു മറുപടി പറഞ്ഞത്, “ഞാന്‍യേശു ആകുന്നു, നീ എന്നെ __പീഡിപ്പിക്കുന്നു__!” * __[46:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/46/04.md)__ എന്നാല്‍അനന്യാസ് പറഞ്ഞു, “യജമാനനേ, ഈ മനുഷ്യന്‍വിശ്വാസികളെ എപ്രകാരം എല്ലാം പീഡിപ്പിച്ചു എന്ന കാര്യം ഞാന്‍കേട്ടിട്ടുണ്ട്.” ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1814, H4783, H7291, H7852, G1375, G1376, G1377, G1559, G2347
## പീഡിപ്പിക്കുക, പീഡിപ്പിക്കുന്നു, പീഡിപ്പിക്കപ്പെട്ടവന്, പീഡിപ്പിക്കുന്ന, പീഡനം, പീഡിപ്പിക്കുന്നതായ, പീഡകന്, പീഡകന്മാര് ### നിര്വചനം: “പീഡിപ്പിക്കുക” എന്നും “പീഡനം” എന്നും ഉള്ളതായ പദങ്ങള്ജനങ്ങളെ കഠിനമായി നടത്തുന്നതിനെ സൂചിപ്പിക്കുന്നു. “പീഡിപ്പിക്കുന്നവന്” എന്ന വ്യക്തി ജനത്തെ പീഡിപ്പിക്കുന്നവന് ആകുന്നു. * “പീഡനം” എന്ന പദം പ്രത്യേകാല് കൂടുതല് ശക്തിയുള്ള ജനം അവരുടെ അധികാരത്തിലോ ഭരണത്തിലോ ഉള്പ്പെട്ടിട്ടുള്ള മറ്റുള്ള ജനത്തെ ഉപദ്രവിക്കുകയോ അടിമപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്നു. * “പീഡിപ്പിക്കപ്പെട്ടവന്” എന്ന പദം വളരെ കഠിനമായി നടത്തപ്പെട്ട ജനം എന്ന് വിശദീകരണം നല്കുന്നു. * പലപ്പോഴും ശത്രു രാജ്യങ്ങളും അവരുടെ ഭരണാധികാരികളും ഇസ്രയേല് ജനത്തിന്റെ പീഡകന്മാര്ആയിരുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യം അനുസരിച്ച്, “പീഡിപ്പിക്കുക” എന്നത് “വളരെ കഠിനമായി നടത്തുക” അല്ലെങ്കില് “വളരെ കഠിനമായി പ്രയാസപ്പെടുത്തുക” അല്ലെങ്കില് “വളരെ ദുരിത പൂര്ണ്ണമായ ബന്ധനത്തില് അകപ്പെടുത്തുക” അല്ലെങ്കില് “ക്രൂരമായി ഭരിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. “പീഡനം” എന്ന പദം പരിഭാഷ ചെയ്യുവാന് ഉള്ള മാര്ഗ്ഗങ്ങളില് “വളരെ കഠിനമായ അടിച്ചമര്ത്തലും ബന്ധനവും” അല്ലെങ്കില് “വളരെ ഭാരം ഉളവാക്കുന്ന നിയന്ത്രണം” എന്നിങ്ങനെ ഉള്ളവ ഉള്പ്പെടുത്താം. * “പീഡിപ്പിക്കപ്പെട്ട” എന്ന പദം “പീഡിപ്പിക്കപ്പെട്ട ജനം” അല്ലെങ്കില് “വളരെ ഭയാനകമായ ബന്ധനത്തില് അകപ്പെട്ട ജനം” അല്ലെങ്കില് “വളരെ ക്രൂരമായി നടത്തപ്പെടുന്ന ജനം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “പീഡകന്” എന്ന പദം “പീഡിപ്പിക്കുന്നവനായ വ്യക്തി” അല്ലെങ്കില് നിയന്ത്രിക്കുകയും ക്രൂരമായി ഭരണം നടത്തുകയും ചെയ്യുന്ന രാജ്യം” അല്ലെങ്കില് “ഉപദ്രവിക്കുന്നവന്” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [ബന്ധിക്കുക](kt.html#bond), [അടിമപ്പെടുത്തുക](other.html#enslave), [ഉപദ്രവിക്കുക](other.html#persecute)) ### ദൈവ വചന സൂചികകള്: * [1 ശമുവേല്:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/10/17.md) * [ആവര്ത്തനപുസ്തകം 26:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/26/06.md) * [സഭാപ്രസംഗി 04:1](https://git.door43.org/Door43-Catalog/ml_tn/src/branch/master/ecc/04/01.md) * [ഇയ്യോബ് 10:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/10/01.md) * [ന്യായാധിപന്മാര്:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/02/18.md) * [നെഹെമ്യാവ് 05:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/neh/05/14.md) * [സങ്കീര്ത്തനങ്ങള്:133-134](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/119/133.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1790, H1792, H2541, H2555, H3238, H3905, H3906, H4642, H4939, H5065, H6115, H6125, H6184, H6206, H6216, H6217, H6231, H6233, H6234, H6693, H7429, H7533, H7701, G2616, G2669
## പുതിയ ചന്ദ്രന്, പുതിയ ചന്ദ്രന്മാര് ### നിര്വചനം: * “പുതിയ ചന്ദ്രന്” എന്ന പദം ചന്ദ്രന് വളരെ ലോലമായ അര്ദ്ധ വൃത്താകൃതിയില് വെള്ളി വെളിച്ചത്തോടെ പ്രാരംഭമായി പ്രത്യക്ഷമാകുന്നതിനെ സൂചിപ്പിക്കുന്നു. സൂര്യാസ്തമയ സമയത്ത് ഭൂമിയുടെ പ്രദിക്ഷിണ വൃത്തത്തില് ചുറ്റും ചന്ദ്രന് ഭ്രമണം ചെയ്യുവാന്ആരംഭിക്കുന്ന പ്രാരംഭ ദശ ആകുന്നു. ചന്ദ്രന് മറഞ്ഞിരിക്കുന്ന ചില ദിവസങ്ങള്ക്കു ശേഷം വീണ്ടും പ്രത്യക്ഷമാകുന്ന ആദ്യ ദിവസത്തെ ഇത് സൂചിപ്പിക്കുകയും ചെയ്യുന്നു. * പുരാതന കാലങ്ങളില്, പുതിയ ചന്ദ്രന് മാസങ്ങള് പോലെയുള്ള ചില പ്രത്യേക സമയ കാലഘട്ടങ്ങളുടെ ആരംഭത്തെ സൂചിപ്പിക്കുന്നു. * ഇസ്രയേല്മക്കള് പുതിയ ചന്ദ്രന്റെ ഉദയം ഉത്സവമായി ആട്ടിന്കൊമ്പ് കൊണ്ടുള്ള കാഹളം ഊതി ധ്വനിപ്പിച്ചു അടയാളപ്പെടുത്തി ആഘോഷിക്കാറുണ്ട്. * ദൈവ വചനവും ഈ സമയത്തെ “മാസത്തിന്റെ പ്രാരംഭം” എന്ന് സൂചിപ്പിക്കുന്നു. (കാണുക: [മാസം](other.html#biblicaltimemonth), [ഭൂമി](other.html#earth), [ആഘോഷം](other.html#festival), [കൊമ്പ്](other.html#horn), [ചെമ്മരിയാട്](other.html#sheep)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള് 23:30-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/23/30.md) * [1 ശമുവേല് 20:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/20/04.md) * [2 രാജാക്കന്മാര് 04:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/04/23.md) * [യെഹസ്കേല് 45:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/45/16.md) * [യെശ്ശയ്യാവ് 01:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/01/12.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2320, G3376, G3561
## പുറജാതി, പുറജാതികള് ### നിര്വചനം: ദൈവ വചന കാലഘട്ടങ്ങളില്, “പുറജാതി” എന്ന പദം യഹോവയെ ആരാധിക്കുന്നതിനു പകരം അസത്യ ദൈവങ്ങളെ ആരാധിക്കുന്ന ജനങ്ങളെ സൂചിപ്പിക്കുവാന്ഉപയോഗിച്ചു വന്നു. * ഈ ജനതയുമായി ബന്ധപ്പെട്ടിട്ടുള്ള എന്തും, അവര്ആരാധിച്ചു വന്നിരുന്ന പൂജാഗിരികള്, അവര്ആചരിച്ചു വന്നിരുന്ന ആചാര അനുഷ്ടാനങ്ങള്, അവരുടെ വിശ്വാസങ്ങള്, ആദിയായായെയും “പുറജാതി” എന്ന് വിളിച്ചു വന്നിരുന്നു. * പുറജാതി വിശ്വാസ സംവിധാനത്തില്സാധാരണയായി അസത്യ ദൈവ ആരാധനയും പ്രകൃതിയെ ആരാധിക്കുന്നതും ഉള്പ്പെട്ടു വന്നിരുന്നു. * ചില പുറജാതി മതങ്ങളില്ലൈംഗിക അധാര്മ്മിക അനാചാരങ്ങളും അല്ലെങ്കില്മനുഷ്യരെ കൊല്ലുന്നതും അവരുടെ ആരാധനയുടെ ഭാഗങ്ങളായി പിന്തുടര്ന്ന് വന്നിരുന്നു. (കാണുക: [പൂജാഗിരി](kt.html#altar), [അസത്യ ദൈവം](kt.html#falsegod), [യാഗം](other.html#sacrifice), [ആരാധന](kt.html#worship), [യഹോവ](kt.html#yahweh)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്10:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/10/20.md) * [1 കൊരിന്ത്യര്12:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/12/01.md) * [2 രാജാക്കന്മാര്17:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/17/14.md) * [2 രാജാക്കന്മാര്21:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/21/04.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1471, G1484
## പുറത്താക്കുക, പുറത്താക്കല്, ബഹിര്ഗമിപ്പിക്കുക, പുറന്തള്ളുക, പുറന്തള്ളി ക്കൊണ്ടിരിക്കുക ### നിര്വചനം; ഒരാളെ അല്ലെങ്കില്ഒന്നിനെ “പുറത്താക്കുക” അല്ലെങ്കില്“ബഹിര്ഗമിപ്പിക്കുക” എന്നത് ആ വ്യക്തിയെ അല്ലെങ്കില്വസ്തുവിനെ ബലപ്രയോഗത്താല്ദൂരത്തേക്ക് മാറ്റുക എന്നാകുന്നു. * “പുറത്താക്കുക” എന്നതും “പുറന്തള്ളുക” എന്നതും ഒരേ അര്ത്ഥം തന്നെയാണ്. വല എറിയുക എന്നുവെച്ചാല്വെള്ളത്തിലേക്ക് വല വീശുക എന്നാണ്. * ഒരു ഉപമാനരൂപത്തില്, ഒരുവനെ “പുറത്താക്കുക” അല്ലെങ്കില്‘’പുറന്തള്ളുക” എന്നത് ആ വ്യക്തിയെ നിരാകരിക്കുകയും പറഞ്ഞയക്കുകയും ചെയ്യുക എന്നതാണ്. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യത്തിനനുസൃതമായി, പരിഭാഷപ്പെടുത്തുന്ന ഇതര മാര്ഗങ്ങളില്, “ശക്തമായി പുറന്തള്ളുക, അല്ലെങ്കില്“പറഞ്ഞയക്കുക” അല്ലെങ്കില്“പുറത്താക്കുക” എന്നിവയും ഉള്പ്പെടുത്താം. * “ഭൂതങ്ങളെ പുറത്താക്കുക” എന്നത് ‘’ഭൂതങ്ങള്വിട്ടുപോകുവാന്ഇടയാക്കുക” എന്നോ ദുരാത്മാക്കളെ പുറത്താക്കുക” എന്നോ “ഭൂതത്തോട് പുറത്തേക്ക് വരുവാന്കല്പ്പിക്കുക” എന്നോ പരിഭാഷപ്പെടുത്താം. (കാണുക: [ഭൂതം](kt.html#demon), [ഭൂതബാധിതനായ](kt.html#demonpossessed), [നറുക്കുകള്](other.html#lots)) ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്07:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/17.md) * [മര്ക്കോസ് 03:13-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/03/13.md) * [മര്ക്കോസ് 09:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/09/28.md) * [മത്തായി 07:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/21.md) * [മത്തായി 09:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/32.md) * [മത്തായി 12:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/12/24.md) * [മത്തായി 17:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/17/19.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1272, H1644, H1920, H3423, H7971, H7993, G1544
## പുല്ലാങ്കുഴല്, പുല്ലാങ്കുഴലുകള്, കുഴല്. കുഴലുകള് ### നിര്വചനം: ദൈവവചന കാലഘട്ടത്തില്, കുഴലുകളെന്ന സംഗീത ഉപകരണങ്ങള്ശബ്ദം പുറത്തേക്ക് ബഹിര്ഗമിക്കത്തക്ക ദ്വാരം ഉള്ള അസ്ഥി അല്ലെങ്കില്മരം കൊണ്ടുള്ളവ ആയിരുന്നു. പുല്ലാങ്കുഴല്ഒരു തരം കുഴല്ആയിരുന്നു. * മിക്കവാറും കുഴലുകള്എല്ലാം തന്നെ വായു അതിലൂടെ കടത്തി വിടുമ്പോള്പ്രകമ്പനം കൊള്ളുന്ന ഘനമുള്ള പുല്ലുകള്കൊണ്ട് നിര്മ്മിച്ച മുള കൊണ്ടുള്ളതാണ്. “മുളകള്ഇല്ലാത്ത ഒരു കുഴലിനെ സാധാരണയായി “പുല്ലാങ്കുഴല്” എന്നു വിളിക്കുന്നു. * ഒരു ഇടയന്തന്റെ ആടുകളുടെ കൂട്ടം ശാന്തമാകേണ്ട തിനു പുല്ലാങ്കുഴല്വായിച്ചിരുന്നു. * കുഴലുകളും പുല്ലാങ്കുഴലുകളും ദു:ഖം അല്ലെങ്കില്സന്തോഷ സംഗീതങ്ങളില് ഉപയോഗിച്ചിരുന്നു. (കാണുക:[ആട്ടിന്കൂട്ടം](other.html#flock), [ഇടയന്](other.html#shepherd)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്14:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/14/07.md) * [1 രാജാക്കന്മാര്01:38-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/01/38.md) * [ദാനിയേല്03:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/03/03.md) * [ലൂക്കോസ് 07:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/07/31.md) * [മത്തായി 09:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/23.md) * [മത്തായി 11:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/16.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4953, H5748, H2485, H2490, G832, G834, G836
## പുള്ളിപ്പുലി, പുള്ളിപ്പുലികള് ### വസ്തുതകള്: പുള്ളിപ്പുലി എന്നത് വലുപ്പമുള്ള, പൂച്ചയെ പോലെയുള്ള, തവിട്ടു നിറത്തില്കറുത്ത പുള്ളികള്ഉള്ള ഒരു വന്യജീവി ആകുന്നു. പുള്ളിപ്പുലി എന്നത് മറ്റു മൃഗങ്ങളെ പിടിക്കുകയും അവയെ ഭക്ഷിക്കുകയും ചെയ്യുന്ന ഒരു തരം മൃഗം ആകുന്നു. * ദൈവ വചനത്തില്, പെട്ടെന്ന് ഒരു ഇരയുടെ മേല്പാഞ്ഞു വീഴുന്ന ഒരു പുള്ളിപ്പുലിയോടു സദൃശ്യപ്പെടുത്തിക്കൊണ്ട് പെട്ടെന്ന് ഉണ്ടാകുന്ന ദുരന്തത്തെ താരതമ്യം ചെയ്തിരിക്കുന്നു. * പ്രവാചകനായ ദാനിയേലും അപ്പോസ്തലനായ യോഹന്നാനും അവരുടെ ദര്ശനങ്ങളില്പുള്ളിപ്പുലിക്കു സദൃശമായ ഒരു മൃഗത്തെ കണ്ടതായുള്ള കാര്യം പറയുന്നു. (കാണുക: [അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) [പരിഭാഷ നിര്ദേശങ്ങള്: [പേരുകള്പരിഭാഷ ചെയ്യുക](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-names/01.md)) (കാണുക: [മൃഗം](other.html#beast), [ദാനിയേല്](names.html#daniel), [ഇര](other.html#prey), [ദര്ശനം](other.html#vision)) ### ദൈവ വചന സൂചികകള്: * [ദാനിയേല്:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/07/06.md) * [ഹോശേയ 13:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/hos/13/07.md) * [വെളിപ്പാടു 13:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/13/01.md) * [ഉത്തമഗീതം 04:8](https://git.door43.org/Door43-Catalog/ml_tn/src/branch/master/sng/04/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5245, H5246
## പൂര്ണവിശ്വാസം, പൂര്ണ്ണ വിശ്വാസമുള്ള, പൂര്ണവിശ്വാസത്തോടു കൂടിയ ### നിര്വചനം: “പൂര്ണവിശ്വാസം” എന്ന പദം പ്രസ്തുത കാര്യം സത്യമെന്നോ സംഭവിക്കുവാന്പോകുന്നുവെന്നോ ഉറച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. * ദൈവവചനത്തില്, “പ്രത്യാശ” എന്ന പദം സാധാരണയായി തീര്ച്ചയായും സംഭവിക്കുവാന്പോകുന്ന കാര്യത്തെക്കുറിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നു അര്ത്ഥമാക്കുന്നു. ULB യില്സാധാരണയായി ഇതു “പൂര്ണവിശ്വാസം” അല്ലെങ്കില്“ഭാവിയെക്കുറി ച്ചുള്ള പൂര്ണ വിശ്വാസം” അല്ലെങ്കില്“ഭാവിസംബന്ധിച്ച പൂര്ണവിശ്വാസം” പ്രത്യേകാല്യേശുവില്വിശ്വാസികളായവര്ക്ക് ദൈവം നല്കുമെന്ന് വാഗ്ദത്തം ചെയ്തത് പ്രാപിക്കുമെന്ന ഉറപ്പ് എന്നു പരിഭാഷപ്പെടുത്താം. * ”പൂര്ണ്ണവിശ്വാസം” എന്ന പദം പ്രത്യേകാല്യേശുവില്വിശ്വാസികളായവര്ക്ക് അവര്ഒരുദിവസം സ്വര്ഗ്ഗത്തില്എന്നെന്നേക്കും ദൈവത്തോടുകൂടെ ആയിരിക്കുമെന്ന ഉറപ്പിനെ സൂചിപ്പിക്കുന്നു. "ദൈവത്തില്പൂര്ണ വിശ്വാസം” എന്ന പദസഞ്ചയം, അര്ത്ഥമാക്കുന്നത് ദൈവം വാഗ്ദത്തം ചെയ്തതിനെ പ്രാപിക്കുകയും അനുഭവിക്കുകയും ചെയ്യുമെന്ന് പൂര്ണ്ണ പ്രതീക്ഷ ഉണ്ടായിരിക്കുന്നു എന്നാണ്. * “പൂര്ണ്ണവിശ്വാസമുള്ളവനായിരിക്കുക” എന്നാല്ദൈവത്തിന്റെ വാഗ്ദ്ത്തങ്ങളില്വിശ്വസിക്കുകയും ദൈവം പറഞ്ഞതായ കാര്യം ദൈവം ചെയ്യുമെന്ന ഉറപ്പോടെ പ്രവര്ത്തിക്കുകയും ചെയ്യുക എന്നാണ്. ഈ പദത്തിന് ഉറപ്പോടെയും ധൈര്യപൂര്വമായും പ്രവര്ത്തിക്കുക എന്ന അര്ത്ഥവും ഉണ്ട്. ### പരിഭാഷ നിര്ദേശങ്ങള്: * ”പൂര്ണ്ണ വിശ്വാസമുള്ള” എന്ന പദം “ബഹു നിശ്ചയമുള്ള” അല്ലെങ്കില്‘വളരെ ഉറപ്പുള്ള” എന്നു പരിഭാഷപ്പെടുത്താം. * “പൂര്ണ്ണ വിശ്വാസമുള്ളവനായിരിക്കുക” എന്ന പദ സഞ്ചയം “പൂര്ണമായി വിശ്വസിക്കുക” അല്ലെങ്കില്‘’പൂര്ണ്ണ നിശ്ചയമുള്ളവനായിരിക്കുക” അല്ലെങ്കില്‘’തീര്ച്ചയായും അറിഞ്ഞിരിക്കുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “പൂര്ണ്ണ വിശ്വാസത്തോടുകൂടിയ” എന്ന പദം “ധൈര്യപൂര്വ്വം” അല്ലെങ്കില്“നിശ്ചയത്തോടുകൂടെ” എന്നും പരിഭാഷപ്പെടുത്താം. * സാഹചര്യത്തിനനുസൃതമായി, “പൂര്ണ്ണവിശ്വാസം” എന്നത് “പരിപൂര്ണ നിശ്ചയം” അല്ലെങ്കില്“തീര്ച്ചയുള്ള പ്രതീക്ഷ” അല്ലെങ്കില്“ഉറപ്പ്” എന്നീ രീതികളില്പരിഭാഷപ്പെടുത്താം. (കാണുക: [വിശ്വസിക്കുക](kt.html#believe), [വിശ്വാസം](kt.html#believe), [ധൈര്യമുള്ള](other.html#bold), [വിശ്വസ്തന്](kt.html#faithful), [പ്രത്യാശ](kt.html#hope), [ആശ്രയം](kt.html#trust)) ### ദൈവവചന സൂചികകള്: ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H982, H983, H985, H986, H3689, H3690, H4009, G1340, G2292, G3954, G3982, G4006, G5287
## പൂര്വികന്, പൂര്വികര്, പിതാവ്, പിതാക്കന്മാര്, പിതാവായി തീര്ന്നു, പിതാവാകുക, പൂര്വപിതാവ്, പൂര്വ പിതാക്കന്മാര്, പിതാമഹന് ### നിര്വചനം: അക്ഷരീകമായി ഉപയോഗിക്കുമ്പോള്, “പിതാവ്” എന്ന പദം ഒരു വ്യക്തിയുടെ പുരുഷ ജനയിതാവ് എന്നു സൂചിപ്പിക്കുന്നു. ഈ പദത്തിന് വിവിധമായ ഉപമാന പ്രയോഗങ്ങള്ഉണ്ട്. * "പിതാവ്” “പൂര്വപിതാക്കന്മാര്” എന്നീ പദങ്ങള്സാധാരണയായി ഒരു പ്രത്യേക വ്യക്തി അല്ലെങ്കില്ജനവിഭാഗത്തിന്റെ പുരുഷ പൂരവിക ന്മാരെ സൂചിപ്പിക്കുവാന്ഉപയോഗിക്കുന്നു. ഇതു “പൂര്വികന്” അല്ലെങ്കില്“പൂര്വ പിതാവ്” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്. * ”ന്റെ പിതാവ്” എന്ന പ്രയോഗം ഉപമാനമായി ബന്ധു ജനങ്ങളുടെ കൂട്ടത്തിന്റെ തലവനെയോ ഏതെങ്കിലും വസ്തുതയുടെ സ്രോതസിനെയോ സൂചിപ്പിക്കുന്നു. ഉദാഹരണമായി, ഉല്പ്പത്തി 4 ല്“കൂടാരങ്ങളില്പാര്ക്കുന്ന സകല ര്ക്കും പിതാവ്” എന്നത് അര്ത്ഥമാക്കുന്നത്, “കൂടാരങ്ങളില്പാര്ത്ത ആദ്യ ജനങ്ങള്ഏവരിലും ആദ്യ വംശ നേതാവായിരുന്നവന്” എന്നു ആകുന്നു. * അപ്പോസ്തലനായ പൌലോസ് താന്സുവിശേഷം പങ്കുവെച്ചതില്കൂടെ ക്രിസ്ത്യാനികളായി തീരുവാന്സഹായിച്ചവര്ക്കു തന്നെത്തന്നെ അവരുടെ “പിതാവ്” എന്നു വിളിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: ഒരു പിതാവിനെയും തന്റെ അക്ഷരീക പുത്രനെയും കുറിച്ച് പറയു മ്പോള്, ഈ പദം പ്രസ്തുത ഭാഷയില്സാധാരണയായി പിതാവിന് ഉപയോഗിക്കുന്ന വാക്ക് തന്നെ പരിഭാഷയ്ക്കായി ഉപയോഗിക്കുക. * ”പിതാവാം ദൈവം” എന്നത് പരിഭാഷപ്പെടുത്തുമ്പോള്“പിതാവ്” എന്നതിനു സാധാരണ ഉപയോഗിക്കുന്ന പദം തന്നെ പരിഭാഷയ്ക്കായി ഉപയോഗിക്കുക. * പൂര്വപിതാക്കന്മാരെ സൂചിപ്പിക്കുമ്പോള്, ഈ പദം “പൂര്വികന്മാര്’ അല്ലെങ്കില്പൂര്വിക പിതാക്കന്മാര്” എന്നു പരിഭാഷപ്പെടുത്താം. * ക്രിസ്തുവില്വിശ്വാസികളായവരുടെ പിതാവ് എന്നു തന്നെ ഉപമാന മായി പൌലോസ് സൂചിപ്പിക്കുമ്പോള്, ഇതു ആത്മീയ പിതാവ്” അല്ലെ ങ്കില്“ക്രിസ്തുവില്പിതാവ്” എന്നു പരിഭാഷ ചെയ്യാം. * ചില സമയങ്ങളില്“പിതാവ്” എന്ന പദം “വംശീയ നേതാവ്’ എന്നു പരിഭാഷപ്പെടുത്താം. “നുണകളുടെ പിതാവ്” എന്ന പദസഞ്ചയം “സകല നുണകളുടെയും സ്രോതസ്” അല്ലെങ്കില്“സകല നുണകളും ഉത്ഭവിക്കുന്നവനില്നിന്ന്” എന്നു പരിഭാഷ ചെയ്യാം. (കാണുക:[പിതാവാം ദൈവം](kt.html#godthefather), [പുത്രന്](kt.html#son), [ദൈവപുത്രന്](kt.html#sonofgod)) ### ദൈവ വചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്07:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/01.md) * [അപ്പോ.പ്രവര്ത്തികള് 07:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/31.md) * [അപ്പോ,പ്രവര്ത്തികള് 7:44-46](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/44.md) * [അപ്പോ,പ്രവര്ത്തികള്22:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/22/03.md) * [ഉല്പ്പത്തി 31:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/31/29.md) * [ഉല്പ്പത്തി 31:41-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/31/41.md) * [ഉല്പ്പത്തി 31:51-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/31/51.md) * [എബ്രായര്07:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/07/04.md) * [യോഹന്നാന്04:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/04/11.md) * [യോശുവ 24:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/24/03.md) * [മലാഖി 03:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/mal/03/06.md) * [മര്ക്കോസ് 10:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/10/07.md) * [മത്തായി 01:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/01/07.md) * [മത്തായി 03:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/07.md) * [മത്തായി 10:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/21.md) * [മത്തായി 18:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/18/12.md) * [റോമര്04:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/04/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1, H2, H25, H369, H539, H1121, H1730, H1733, H2524, H3205, H3490, H4940, H5971, H7223, G256, G540, G1080, G2495, G3737, G3962, G3964, G3966, G3967, G3970, G3971, G3995, G4245, G4269, G4613
## പെണ്ചെമ്മരിയാട്, പെണ്ചെമ്മരിയാടുകള്, ആണ്ചെമ്മരിയാട്, ആണ്ചെമ്മരിയാടുകള്, ചെമ്മരിയാട്, ചെമ്മരിയാട്ടിന്കൂട്ടം, ചെമ്മരിയാട്ടിന്കൂട്ടങ്ങള്, ചെമ്മരിയാടിനെ മേയ്ക്കുന്നവര്, ചെമ്മരിയാട്ടിന്തോല് ### നിര്വചനം: “ചെമ്മരിയാട്” എന്നത് ഒരു ഇടത്തരം വലുപ്പം ഉള്ളതും നാല് കാലുകള്ഉള്ളതും ശരീരം മുഴുവനും രോമാവൃതമായതും ആയ ഒരു മൃഗം ആകുന്നു. ഒരു ആണ്ചെമ്മരിയാടിനെ “ആണ്ചെമ്മരിയാട്” എന്ന് വിളിക്കുന്നു. ഒരു പെണ്ചെമ്മരിയാടിനെ “പെണ്ചെമ്മരിയാട്” എന്ന് വിളിക്കുന്നു. “ചെമ്മരിയാട്” എന്നതിന്റെ ബഹുവചനം “ചെമ്മരിയാടുകള്” എന്നാണ്. * ചെമ്മരിയാടിന്റെ കുഞ്ഞിനെ “ചെമ്മരിയാട്ടിന്കുഞ്ഞ്” എന്ന് വിളിക്കുന്നു. * ഇസ്രയേല്യര്സാധാരണയായി ചെമ്മരിയാടിനെ, പ്രത്യേകാല്ആണ്ചെമ്മരിയാടുകളെയും ഇളം ചെമ്മരിയാടുകളെയും യാഗങ്ങള്ക്കായി ഉപയോഗിക്കാറുണ്ട്. * ജനം ചെമ്മരിയാടിന്റെ മാംസം ഭക്ഷിക്കുകയും, അവയുടെ രോമം വസത്രങ്ങളും ഇതര വസ്തുക്കളും നിര്മ്മിക്കുവാനും ഉപയോഗിക്കുന്നു. * ചെമ്മരിയാടുകള്വളരെ ആശ്രയ സ്വഭാവവും, ബലഹീനവും, ഭയചകിതവുമായവ ആകുന്നു. അവ വളരെ പെട്ടെന്ന് അലഞ്ഞു തിരിഞ്ഞു പോകുന്നവ ആകുന്നു. അവയെ നയിച്ചു കൊണ്ട് പോകുന്നതിനും, അവയെ സംരക്ഷിക്കുന്നതിനും, അവയ്ക്ക് ഭക്ഷണം, ജലം, സുരക്ഷിത സ്ഥാനം ആദിയായവ കരുതേണ്ടതിനും ഒരു ഇടയന്ആവശ്യമാണ്. * ദൈവ വചനത്തില്, ജനം ചെമ്മരിയാടുകളോടും ദൈവം അവരുടെ ഇടയനായും താരതമ്യം ചെയ്യപ്പെട്ടിരിക്കുന്നു. (പരിഭാഷ നിര്ദേശങ്ങള്: [അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [ഇസ്രയേല്](kt.html#israel), [കുഞ്ഞാട്](kt.html#lamb), [യാഗം](other.html#sacrifice), [ഇടയന്](other.html#shepherd)) ### ദൈവ വചന സൂചികകള്: * [അപ്പോ.08:32-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/32.md) * [ഉല്പ്പത്തി 30:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/30/31.md) * [യോഹന്നാന്02:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/02/13.md) * [ലൂക്കോസ് 15:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/15/03.md) * [മര്ക്കോസ് 06:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/33.md) * [മത്തായി 09:35-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/35.md) * [മത്തായി 10:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/05.md) * [മത്തായി 12:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/12/11.md) * [മത്തായി 25:31-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/25/31.md) ### ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[09:12](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/09/12.md)__ ഒരു ദിവസം മോശെ തന്റെ __ചെമ്മരിയാടുകളെ__ പരിപാലിച്ചു കൊണ്ടിരിക്കുമ്പോള്, ഒരു മുള്പ്പടര്പ്പു കത്തിക്കൊണ്ടിരിക്കുന്നത് കണ്ടു. * __[17:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/17/02.md)__ ദാവീദ് ബെത്ലെഹേം പട്ടണത്തില്നിന്നുള്ള ഒരു ഇടയന്ആയിരുന്നു. തന്റെ പിതാവിന്റെ __ചെമ്മരിയാടുകളെ__ സംരക്ഷിച്ചു കൊണ്ട് വന്ന വിവിധ സമയങ്ങളില്, __ചെമ്മരിയാടുകളെ__ ആക്രമിക്കുവാന്വന്നതായ ഒരു സിംഹത്തെയും ഒരു കരടിയെയും ദാവീദ് കൊന്നുകളയുവാന്ഇടയായി. * __[30:03](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/30/03.md)__ യേശുവിനോട്, ഈ ജനം ഇടയന്ഇല്ലാത്ത __ചെമ്മരിയാടുകള്__ പോലെ ആയിരിക്കുന്നു. * __[38:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/38/08.md)__ യേശു പറഞ്ഞു, “നിങ്ങള്എല്ലാവരും ഇന്ന് രാത്രി എന്നെ ഉപേക്ഷിച്ചു കളയും. "ഞാന്ഇടയനെ വെട്ടിക്കളയുകയും __ചെമ്മരിയാടുകള്__ എല്ലാം തന്നെ ചിതറിപ്പോകുകയും ചെയ്യും” എന്ന് എഴുതപ്പെട്ടിരിക്കുന്നു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H352, H1494, H1798, H2169, H3104, H3532, H3535, H3733, H3775, H5739, H5763, H6260, H6629, H6792, H7353, H7462, H7716, G4165, G4262, G4263
## പോരാട്ടം ### നിര്വചനം: “പോരാട്ടം” എന്ന പദം ശാരീരികമോ വികാരപരമോ ആയി മനുഷ്യര്ക്ക് ഇടയില് ഉണ്ടാകുന്ന സംഘര്ഷം ആകുന്നു. * ഒരു പോരാട്ടം ഉണ്ടാക്കുന്ന വ്യക്തി വസ്തുതകളെ വ്യക്തികള്ക്ക് ഇടയില് ശക്തമായ അഭിപ്രായ വ്യത്യാസങ്ങളെയും വേദനാജനകമായ വികാരങ്ങളെയും ഉണ്ടാക്കുന്നതില് കലാശിക്കുന്നു. * ചില സമയങ്ങളില് പോരാട്ടം” എന്ന പദത്തിന്റെ പ്രയോഗം കോപം അല്ലെങ്കില് കയ്പ്പ് പോലെയുള്ള ശക്തമായ വികാരങ്ങളുടെ ഉള്പ്പെടലുകളെ ഉളവാക്കുന്നു. ഈ പദം പരിഭാഷ ചെയ്യുന്ന ശൈലികളില് “വിസ്സമ്മതം” അല്ലെങ്കില് “വഴക്ക്” അല്ലെങ്കില് “ഇടര്ച്ച” ആദിയായവ ഉള്പ്പെടുത്താം. (കാണുക: [കോപം](other.html#angry)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/03/03.md) * [ഹബക്കൂക്ക് 01:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/hab/01/03.md) * [ഫിലിപ്പിയര്:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/php/01/15.md) * [സദൃശവാക്യങ്ങള്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/17/01.md) * [സങ്കീര്ത്തനങ്ങള്:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/055/008.md) * [റോമര്:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/13/13.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1777, H1779, H4066, H4090, H4683, H4808, H7379, H7701, G485, G2052, G2054, G3055, G3163, G5379
## പോലെ, ഒരു പോലെ ചിന്താഗതി ഉള്ള, താരതമ്യം ചെയ്യുക, സാമ്യം, പ്രതിരൂപങ്ങള്‍, അതുപോലെ, സദൃശമായ, വ്യത്യസ്തമായ ### നിര്‍വചനം: “പോലെ” എന്നും “സാമ്യം” എന്നും ഉള്ള പദങ്ങള്‍ഒരുപോലെ ഉള്ള, അല്ലെങ്കില്‍സാമ്യം ഉള്ള, ഏതെങ്കിലും ഒന്നിനെ സൂചിപ്പിക്കുന്നു. * ”പോലെ” എന്ന വാക്കു സാധാരണയായി ഒരു ഉപമാന പദപ്രയോഗത്തില്‍ “ഉപമ” എന്ന് ഒന്നിനെ വേറൊന്നുമായി താരതമ്യം ചെയ്തുകൊണ്ട്, ഒരു പങ്കാളിത്വ സ്വഭാവത്തെ ഉയര്‍ത്തി കാണിക്കുന്നു. ഉദാഹരണമായി, “അവന്‍റെ വസ്ത്രങ്ങള്‍സൂര്യനെ പ്പോലെ ശോഭിച്ചു” എന്നും “ആ ശബ്ദം ഇടികുഴക്കം പോലെ മുഴങ്ങി” എന്നിവ കാണുക. (കാണുക: [ഉപമ](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-simile/01.md)). * ഏതെങ്കിലും ഒന്നിനെ അല്ലെങ്കില്‍ആരെയെങ്കിലും ”പോലെ ഇരിക്കുക”, അല്ലെങ്കില്‍“പോലെ ശബ്ദിക്കുക” അല്ലെങ്കില്‍“പോലെ കാണുക” എന്നുള്ളത് ആ വസ്തുവിന്‍റെയോ ആളിന്‍റെയോ ഗുണ വിശേഷതകളോട് താരതമ്യം ചെയ്യുക എന്നുള്ളതാണ്. * മനുഷ്യര്‍ദൈവത്തിന്‍റെ “സാദൃശ്യത്തില്‍”, അതായത്, തന്‍റെ സ്വരൂപത്തില്‍സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്‍റെ അര്‍ത്ഥം അവര്‍ക്ക് ദൈവത്തിനു ഉള്ളതു “പോലെ” അല്ലെങ്കില്‍“സാമ്യമുള്ള” ചിന്തിക്കുവാന്‍, അനുഭവിക്കുവാന്‍, ആശയ വിനിമയം നടത്തുവാന്‍എന്നിങ്ങനെ ഉള്ള കഴിവ് ഉണ്ട് എന്നാണ്. * ഒന്നിന്‍റെ അല്ലെങ്കില്‍ഒരാളുടെ “പ്രതിരൂപം” ഉണ്ടായിരിക്കുക എന്നാല്‍അതിന്‍റെ അല്ലെങ്കില്‍ആ വ്യക്തിയുടെ ഗുണവിശേഷതകള്‍ ഉണ്ടായിരിക്കുക എന്ന് ഉള്ളതാണ്. ### പരിഭാഷ നിര്ദേശങ്ങള്: * ചില സന്ദര്‍ഭങ്ങളില്‍, “സാമ്യം” എന്ന പദപ്രയോഗം “കാഴ്ചയില്‍ഉള്ളത് പോലെ” അല്ലെങ്കില്‍“പ്രത്യക്ഷം ആയിരിക്കുന്നത് പോലെ” എന്ന് പരിഭാഷ ചെയ്യാം. * ”അവന്‍റെ മരണത്തോട് സാമ്യം ഉള്ളതായി” എന്നത് “അവന്‍റെ മരണത്തിന്‍റെ അനുഭവത്തില്‍പങ്കാളിത്വം വഹിക്കുന്ന” അല്ലെങ്കില്‍അവനോടു കൂടെ അവന്‍റെ മരണത്തെ അനുഭവിക്കുന്നത് പോലെ” എന്ന് പരിഭാഷ ചെയ്യാം. * “പാപം നിറഞ്ഞ ജഡത്തിനു സദൃശമായി” എന്ന പദപ്രയോഗം “പാപം നിറഞ്ഞ ഒരു വ്യക്തിയെ പ്പോലെ ആയിരിക്കുക” അല്ലെങ്കില്‍“ഒരു മനുഷ്യന്‍ആയിരിക്കുക” എന്ന് പരിഭാഷ ചെയ്യുക. ഈ പദപ്രയോഗം യേശു പാപം ഉള്ളവന്‍ആയിരുന്നു എന്ന ധ്വനി നല്‍കുന്നത് ആയിരിക്കുന്നില്ല എന്ന് തീര്‍ച്ചപ്പെടുത്തെണ്ടതാണ്. * ”അവന്‍റെ സ്വന്ത സദൃശത്തില്‍” എന്നത് “അവനെപ്പോലെ” അല്ലെങ്കില്‍“അവനു ഉണ്ടായിരുന്നതു പോലെ ഉള്ള അതേ നിരവധി ഗുണവിശേഷങ്ങള്‍ഉള്ളത് പ്രകാരം” എന്ന് പരിഭാഷ ചെയ്യാം. * ”നശിച്ചു പോകുന്ന മനുഷ്യന്‍റെ സ്വരൂപം, , പക്ഷികളുടെ, നാല്ക്കാലികലായ മൃഗങ്ങളുടെ, ഇഴയുന്ന ജന്തുക്കളുടെ സാദൃശ പ്രകാരം” എന്നത് “നശിച്ചു പോകുന്ന മനുഷ്യര്‍, അല്ലെങ്കില്‍മൃഗങ്ങള്‍, പക്ഷികള്‍, ജന്തുക്കള്‍, ചെറിയ ഇഴയുന്ന ജന്തുക്കള്‍എന്നിവയ്ക്ക് സദൃശമായി ഉണ്ടാക്കപ്പെട്ട വിഗ്രഹങ്ങള്‍എന്ന് പരിഭാഷ ചെയ്യാം. (കാണുക: [മൃഗം](other.html#beast), [ജഡം](kt.html#flesh), [ദൈവത്തിന്‍റെ ച്ഛായ](kt.html#imageofgod), [സ്വരൂപം](other.html#image), [നശിക്കുക](kt.html#perish)) ### ദൈവ വചന സൂചികകള്: * [യെഹസ്കേല്‍01:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/01/04.md) * [മര്ക്കോസ് 08:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/08/24.md) * [മത്തായി 17:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/17/01.md) * [സങ്കീര്ത്തനം 073:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/18/01.md) * [വെളിപ്പാട് 01:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/073/004.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1823, H8403, H8544, G1503, G1504, G2509, G2531, G2596, G3664, G3665, G3666, G3667, G3668, G3669, G3697, G4833, G5108, G5613, G5615, G5616, G5618, G5619
## പൌരന്, പൌരന്മാര്, പൌരത്വം ### നിര്വചനം: ഒരു പൌരന് എന്നാല് ഒരു നിശ്ചിത പട്ടണത്തില്, രാജ്യത്തില്, അല്ലെങ്കില് സാമ്രാജ്യത്തില് ജീവിക്കുന്ന വ്യക്തിയെന്നാണ്. ഒരു സ്ഥലത്തെ നിയമപരമായ സ്ഥലവാസി എന്നു ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വ്യക്തിയെ ഇതു കുറിക്കുന്നു. * സാഹചര്യത്തിനനുസരിച്ച്, ഇതു “അന്തേവാസി” അല്ലെങ്കില് “ ഔദ്യോഗിക പാര്പ്പിടക്കാരന്” എന്നുകൂടി പരിഭാഷ ചെയ്യാം. ഒരു പൌരനു ഒരു രാജാവ്, ചക്രവര്ത്തി, അല്ലെങ്കില്വേറൊരു ഭരണാധിപന്ഭരിക്കുന്ന വലിയ രാജ്യത്തിന്റെ അല്ലെങ്കില്സാമ്രാജ്യത്തിന്റെ ഒരു മേഖലയില്ജീവിക്കാം. ഉദാഹരണമായി, പൌലോസ് നിരവധി പ്രവിശ്യകളുള്ള റോമന്സാമ്രാജ്യ ത്തിന്റെ പൌരനായിരുന്നു, ആ പ്രവിശ്യകളിലൊന്നില്താന്ജീവിച്ചുവന്നു. ഒരു ഉപമാന രൂപേണ, യേശുവിലുള്ള വിശ്വാസികളെ സ്വര്ഗ്ഗത്തിന്റെ “പൌരന്മാര്” എന്നു ഒരിക്കല് അവര്അവിടെ വസിക്കും എന്ന ആശയത്തില്വിളിക്കുന്നു. ഒരു രാജ്യത്തിന്റെ പൌരന്എന്ന പോലെ, ക്രിസ്ത്യാനികള്ദൈവരാജ്യത്തിന് ഉള്പ്പെട്ടവരാകുന്നു. (കാണുക: [രാജ്യം](other.html#kingdom), [പൌലോസ്](names.html#paul), [പ്രവിശ്യ](other.html#province), [റോം](names.html#rome)) ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്21:39-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/21/39.md) * [യെശ്ശയ്യാവ് 03:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/03/01.md) * [ലൂക്കോസ് 15:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/15/15.md) * [ലൂക്കോസ് 19:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/19/13.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6440, G4175, G4177, G4847
## പ്രകാശം, പ്രകാശങ്ങള്‍, പ്രകാശിപ്പിക്കല്‍, ഇടിമിന്നല്‍, പകല്‍വെളിച്ചം, സൂര്യ പ്രകാശം, സാന്ധ്യ പ്രകാശം ### നിര്‍വചനം: ദൈവ വചനത്തില്‍ “പ്രകാശം” എന്ന പദം വിവിധ ഉപമാനങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഇത് സാധാരണയായി നീതി, വിശുദ്ധി, സത്യം ആദിയായവയ്ക്ക് രൂപകങ്ങള്‍ ആയി ഉപയോഗിച്ചിരിക്കുന്നു. (കാണുക: [രൂപകം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md)) * ”ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു” എന്ന് യേശു പറഞ്ഞത് താന്‍ആണ് ലോകത്തിന് ദൈവത്തിന്‍റെ സത്യമായ സന്ദേശം നല്‍കുന്നതും ജനത്തെ അവരുടെ പാപ അന്ധകാരത്തില്‍നിന്നും വിടുവിക്കുന്നതും എന്നത് പ്രദര്‍ശിപ്പിക്കുവാന്‍വേണ്ടിയാണ്. * ക്രിസ്ത്യാനികള്‍“വെളിച്ചത്തില്‍നടക്കണം” എന്ന് നല്‍കപ്പെട്ടിരിക്കുന്നു എന്നതിന്‍റെ അര്‍ത്ഥം അവര്‍ദൈവം ആവശ്യപ്പെടുന്ന തരത്തില്‍ഉള്ള ജീവിതം നയിക്കുകയും തിന്മയെ ഒഴിവാക്കുകയും വേണം എന്നുള്ളതാണ്. * അപ്പോസ്തലനായ യോഹന്നാന്‍പ്രസ്താവിക്കുന്നത് “ദൈവം പ്രകാശം ആകുന്നു” എന്നും തന്നില്‍ഒട്ടും തന്നെ ഇരുള്‍ഇല്ല എന്നും ആണ്. * പ്രകാശവും ഇരുളും പരസ്പരം വിരുദ്ധങ്ങള്‍ആയവ ആകുന്നു. അന്ധകാരം എന്നത് സകല പ്രകാശങ്ങളുടെയും അഭാവം ആകുന്നു. * യേശു പറഞ്ഞത്“താന്‍ലോകത്തിന്‍റെ പ്രകാശം” ആകുന്നു എന്നും തന്‍റെ പിന്‍ഗാമികള്‍ഈ ലോകത്തില്‍ദൈവം എത്ര വലിയവന്‍ആയിരിക്കുന്നു എന്ന് വളരെ വ്യക്തമായി പ്രദര്‍ശിപ്പിക്കത്തക്ക വിധത്തില്‍ജീവിക്കണം എന്നും പ്രസ്താവിച്ചിരിക്കുന്നു. * ”വെളിച്ചത്തില്‍നടക്കുക” എന്നത് ദൈവത്തിനു പ്രസാദകരം ആയ നിലയില്‍ജീവിക്കുക എന്നതിനെ, നന്മയും നീതിയും ആയ നിലയില്‍പ്രവര്‍ത്തിക്കുക എന്നതിനെ പ്രതിനിധീകരിക്കുന്നു. ഇരുളില്‍നടക്കുക എന്നത് തിന്മയായ പ്രവര്‍ത്തികള്‍ചെയ്തു ദൈവത്തിനു വിരോധമായി ജീവിക്കുക എന്നതിനെ പ്രതിനിധീകരിക്കുന്നു. ### പരിഭാഷ നിര്‍ദേശങ്ങള്‍: പരിഭാഷ ചെയ്യുമ്പോള്‍, “പ്രകാശം” എന്നും “അന്ധകാരം” എന്നും ഉള്ള പദങ്ങള്‍ഉപമന രൂപേണ ഉപയോഗിച്ചാലും അവയെ അക്ഷരീകമായി തന്നെ കരുതുക എന്നത് പ്രാധാന്യമാണ്. * പ്രസ്തുത ഭാഗത്തുള്ള താരതമ്യത്തെ വിശദീകരിക്കേണ്ടത് ആവശ്യം ആയി വന്നേക്കാം. ഉദാഹരണം ആയി, “വെളിച്ചത്തിന്‍റെ മക്കള്‍എന്നപോലെ നടക്കുക” എന്നത്, ഒരുവന്‍തെളിഞ്ഞ സൂര്യ പ്രകാശത്തില്‍നടക്കുന്നത് പോലെ, തുറന്ന നിലയില്‍നീതിയുള്ള ജീവിതം നയിക്കുക.” “പ്രകാശം” എന്നതിന്‍റെ പരിഭാഷ വിളക്ക് പോലെയുള്ള പ്രകാശം നല്‍കുന്ന ഒരു വസ്തുവിനെ സൂചിപ്പിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. ഈ പദത്തിന്റെ പരിഭാഷ പ്രകാശത്തെ തന്നെ സൂചിപ്പിക്കുന്നതായി കാണപ്പെടണം. (കാണുക: [അന്ധകാരം](other.html#darkness), [വിശുദ്ധമായ](kt.html#holy), [നീതിമാന്‍](kt.html#righteous), [സത്യം](kt.html#true)) ### ദൈവ വചന സൂചികകള്: * [1 യോഹന്നാന്01:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/01/05.md) * [1 യോഹന്നാന്‍02:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/02/07.md) * [2 കൊരിന്ത്യര്‍04:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/04/05.md) * [അപ്പോ.26:15-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/26/15.md) * [യെശ്ശയ്യാവ് 02:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/02/05.md) * [യോഹന്നാന്01:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/01/04.md) * [മത്തായി 05:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/15.md) * [മത്തായി 06:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/06/22.md) * [നെഹമ്യാവ് 09:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/neh/09/12.md) * [വെളിപ്പാട് 18:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/18/23.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H216, H217, H3313, H3974, H4237, H5051, H5094, H5105, H5216, H6348, H7052, H7837, G681, G796, G1645, G2985, G3088, G5338, G5457, G5458, G5460, G5462
## പ്രകോപിപ്പിക്കുക, പ്രകോപിപ്പിക്കുന്നു, പ്രകോപിക്കപ്പെട്ട, പ്രകോപനപരമായ, പ്രകോപനം ### വസ്തുതകള്‍: “പ്രകോപിപ്പിക്കുക” എന്ന പദം ഒരു വ്യക്തിക്ക് നിഷേധാത്മകമായ പ്രതികരണം അല്ലെങ്കില്‍ഭ ഭാവം ഉളവാക്കുക എന്ന് അര്ത്ഥം നല്കുന്നു. * ഒരു വ്യക്തിയെ കോപിതന്‍ ആകുവാന്‍ പ്രകോപിപ്പിക്കുക എന്നാല്‍ആ വ്യക്തിയില്‍ കോപം ഉളവാകത്തക്ക വിധം എന്തെങ്കിലും കാരണം ഉണ്ടാക്കുക എന്നാണ് അര്‍ത്ഥം. ഇത് “കോപം ഉളവാകുവാന്‍ തക്ക കാരണം ഉണ്ടാക്കുക” അല്ലെങ്കില്‍ “കോപിപ്പിക്കുക” എന്നും പരിഭാഷ ചെയ്യാം. * “അവനെ പ്രകോപിതന്‍ ആക്കരുത്” എന്നത് പോലെയുള്ള പദസഞ്ചയം ഉപയോഗിക്കുമ്പോള്‍, അത് “അവനെ കോപപ്പെടുത്തരുത്” അല്ലെങ്കില്‍ “അവന്‍ കോപപ്പെടുവാന്‍ കാരണം ഉണ്ടാക്കരുത്” അല്ലെങ്കില്‍ “അവന് നിങ്ങളോട് കോപപ്പെടുവാന്‍ ഇട വരുത്തരുത്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [കോപം](other.html#angry)) ### ദൈവവചന സൂചികകള്: * [യെഹസ്കേല്‍ 20:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/20/27.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3707, H3708, H4784, H4843, H5006, H5496, H7065, H7069, H7107, H7264, H7265, G653, G2042, G3863, G3893, G3947, G3948, G3949, G4292
## പ്രഖ്യാപിക്കുക, പ്രഖ്യാപിക്കുന്നു, പ്രഖ്യാപിച്ചു, പ്രഖ്യാപിക്കുന്ന, പ്രഖ്യാപനം, പ്രഖ്യാപനങ്ങള് ### നിര്വചനം: “പ്രഖ്യാപിക്കുക”, “പ്രഖ്യാപനം” എന്നീ പദങ്ങള് ഒരു ഔപചാരികമായ അല്ലെങ്കില് പരസ്യമായ പ്രസ്താവന, ഏതെങ്കിലും വസ്തുതയ്ക്കു ഊന്നല് നല്കുന്നതിനെ സൂചിപ്പിക്കുന്നു. * ഒരു “പ്രഖ്യാപനം’’ എന്നത് പ്രഖ്യാപിക്കുന്നതിന്റെ പ്രാധാന്യത്തിനു ഊന്നല് നല്കുക മാത്രമല്ല, പ്രഖ്യാപനം നടത്തുന്ന വ്യക്തിയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും കൂടി ആണ്. * ഉദാഹരണമായി, പഴയ നിയമത്തില്, ദൈവത്തില് നിന്നുള്ള സന്ദേശം സാധാരണയായി “യഹോവയുടെ അരുളപ്പാട്” അല്ലെങ്കില് “ഇതാണ് യഹോവ പ്രഖ്യാപിക്കുന്നത്” എന്നതോടു കൂടി അനുധാവനം ചെയ്യുന്നു. ഈ പദപ്രയോഗം യഹോവ തന്നെയാണ് ഇതു സംസാരിക്കുന്നത് എന്നു ഊന്നല് നല്കുന്നു. യഹോവയിങ്കല് നിന്ന് സന്ദേശം വരുന്നു എന്നുള്ള വസ്തുത ആ സന്ദേശം എന്തുമാത്രം പ്രാധാന്യമുള്ളത് ആണെന്ന് കാണിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യത്തി നു അനുസരിച്ച്, “വിളംബരപ്പെടുത്തുക”” എന്നത് “പ്രഖ്യാപിക്കുക” അല്ലെങ്കില് “പരസ്യമായി പ്രസ്താവിക്കുക” അല്ലെങ്കില് “ശക്തമായി പറയുക” അല്ലെങ്കില് “ഉറപ്പായി പ്രസ്താവിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “പ്രഖ്യാപനം” എന്ന പദം “പ്രസ്താവന” അല്ലെങ്കില് “വിളംബരം” എന്നു പരിഭാഷ ചെയ്യാം.. * “ഇതു യഹോവയുടെ പ്രഖ്യാപനം” എന്ന പദസഞ്ചയം “ഇതാണ് യഹോവ പ്രഖ്യാപിക്കുന്നത്” അല്ലെങ്കില് “ഇതാണ് യഹോവ പ്രസ്താവിക്കുന്നത്” എന്നു പരിഭാഷ ചെയ്യാം. (കാണുക: [പ്രഖ്യാപിക്കുക](other.html#preach)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/16/23.md) * [1 കൊരിന്ത്യര്:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/15/31.md) * [1 ശാമുവല്:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/24/17.md) * [ആമോസ് 02:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/amo/02/15.md) * [യെഹസ്കേല്:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/05/11.md) * [മത്തായി 07:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/21.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H262, H559, H560, H816, H874, H952, H1696, H3045, H4853, H5002, H5042, H5046, H5608, H6567, H6575, H7121, H7561, H7878, H8085, G312, G394, G518, G669, G1107, G1213, G1229, G1335, G1344, G1555, G1718, G1732, G1834, G2097, G2511, G2605, G2607, G3140, G3670, G3724, G3822, G3853, G3870, G3955, G5319, G5419
## പ്രതിജ്ഞ, പണയപ്പെടുത്തി, പ്രതിജ്ഞ ചെയ്യുന്നു ### നിര്‍വചനം: “പ്രതിജ്ഞ” എന്ന പദം ഔപചാരികമായും ഗൌരവപരമായും എന്തെങ്കിലും ചെയ്യുക അല്ലെങ്കില്‍എന്തെങ്കിലും കൊടുക്കുക എന്ന് വാഗ്ദത്തം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. * പഴയ നിയമത്തില്‍ഇസ്രയേലിന്‍റെ അധികാരികള്‍ദാവീദ് രാജാവിനോട് കൂറ് ഉള്ളവര്‍ആയിരിക്കും എന്ന് പ്രതിജ്ഞ ചെയ്തിരുന്നു. * പണയമായി നല്‍കപ്പെട്ടിരിക്കുന്ന വസ്തു ആ വാഗ്ദത്തം നിറവേറ്റപ്പെട്ടു കഴിഞ്ഞാല്‍അതിന്‍റെ ഉടമസ്ഥന് തിരികെ നല്‍കേണ്ടതാകുന്നു. * “പ്രതിജ്ഞ ചെയ്യുക” എന്നത് “ഔപചാരികമായി സമര്‍പ്പിക്കപ്പെട്ടത്” അല്ലെങ്കില്‍“ശക്തമായ വാഗ്ദത്തം നല്‍കപ്പെട്ടത്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “പണയം” എന്ന പദം, കടം നല്കപ്പെടുന്നതിനു പകരമായി ഈടായിട്ടു ഉറപ്പിനു വേണ്ടി പകരം നല്‍കുന്ന വസ്തുവിനെ സൂചിപ്പിക്കുന്നു. * “ഒരു പ്രതിജ്ഞ” എന്നതിനെ പരിഭാഷ ചെയ്യുവാന്ഉള്ള മാര്‍ഗ്ഗങ്ങളില്‍“ഒരു ഗൌരവതരമായ പ്രതിജ്ഞ” അല്ലെങ്കില്‍“ഔപചാരികമായ സമര്‍പ്പണം” അല്ലെങ്കില്‍“ഒരു ഉത്തരവാദിത്വം” അല്ലെങ്കില്‍ “ഒരു ഉറപ്പു” അല്ലെങ്കില്‍ഒരു “ഔപചാരികമായ സുനിശ്ചിതത്വം” എന്നിങ്ങനെ സാഹചര്യത്തിന് അനുസൃതമായി പരിഭാഷ ചെയ്യാവുന്നത് ആകുന്നു. (കാണുക: [വാഗ്ദത്തം](kt.html#promise), [പ്രതിജ്ഞ](other.html#oath), [ആണ](kt.html#vow)) ### ദൈവ വചന സൂചികകള്: * [2 കൊരിന്ത്യര്‍05:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/05/04.md) * [പുറപ്പാട് 22:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/22/25.md) * [ഉല്‍പ്പത്തി 38:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/38/17.md) * [നെഹെമ്യാവ് 10:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/neh/10/28.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H781, H2254, H2258, H5667, H5671, H6148, H6161, H6162
## പ്രതിഫലം, പ്രതിഫലങ്ങള്, പ്രതിഫലം നല്കപ്പെട്ട, പ്രതിഫലാര്ഹമായ, പ്രതിഫലം നല്കുന്ന ആള് ### നിര്വചനം: “പ്രതിഫലം” എന്ന പദം സൂചിപ്പിക്കുന്നത് ഒരു വ്യക്തി ചെയ്തത് നല്ലതോ തിന്മയോ ആയ പ്രവര്ത്തിക്കു തക്കതായത് പ്രാപിക്കുന്നതിനെ സൂചിപ്പിക്കുന്നു. ആര്ക്കെങ്കിലും “പ്രതിഫലം” നല്കുക എന്നത് ആ വ്യക്തിക്ക് അര്ഹമായതു എന്താണോ അത് ആ വ്യക്തിക്ക് നല്കുക എന്നതാണ്. * ഒരു പ്രതിഫലം എന്നത് ഒരു വ്യക്തിക്ക് ലഭ്യമാകുന്ന നല്ലതോ അല്ലെങ്കില് ക്രിയാത്മകമായ വസ്തുതയോ ആയിരിക്കാം എന്തുകൊണ്ടെന്നാല്താന് നല്ല നിലയില് എന്തോ ചെയ്തിരിക്കുന്നു അല്ലെങ്കില് താന് ദൈവത്തെ അനുസരിച്ചിരിക്കുന്നു എന്നുള്ളതാണ്. * ചില സന്ദര്ഭങ്ങളില്ഒരു പ്രതിഫലം എന്നത് തെറ്റായ സ്വഭാവം നിമിത്തം “ദുഷ്ടന് ലഭിക്കുന്ന പ്രതിഫലം” എന്ന് പറയുന്ന പ്രസ്താവനയുടെ രീതിയില് നിഷേധാത്മക കാര്യങ്ങളായ ഫലം ഉളവാക്കാം. ഈ സാഹചര്യത്തില് ഒരു പ്രതിഫലം ശിക്ഷ അല്ലെങ്കില് നിഷേധാത്മക അനന്തര ഫലങ്ങള് അവരുടെ പാപപങ്കിലമായ നടപടികള് നിമിത്തം അവര്ക്ക് ലഭ്യം ആകുന്നു എന്ന് സൂചിപ്പിക്കാം. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യം അനുസരിച്ച്, “പ്രതിഫലം” എന്ന പദം “പണം കൊടുക്കല്” അല്ലെങ്കില് “അര്ഹത പെട്ടതായി ഉള്ളത്” അല്ലെങ്കില് “ശിക്ഷ” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഒരു വ്യക്തിക്ക് “പ്രതിഫലം” നല്കുക എന്നത് “തിരികെ നല്കുക” അല്ലെങ്കില് “ശിക്ഷിക്കുക” അല്ലെങ്കില് “അര്ഹമായത് എന്തോ അത് നല്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഈ പദത്തിന്റെ പരിഭാഷ ശമ്പളം എന്ന് സൂചിപ്പിക്കുന്നില്ല എന്ന് ഉറപ്പാക്കുക. * ഒരു പ്രതിഫലം എന്നത് ഒരു ജോലി ചെയ്യുന്നതിന്റെ ഭാഗമായി സമ്പാദിക്കുന്നതിനെ പ്രത്യേകമായി സൂചിപ്പിക്കുന്നില്ല. (കാണുക: [ശിക്ഷിക്കുക](other.html#punish)) ### ദൈവ വചന സൂചികകള്: * [ആവര്ത്തനപുസ്തകം 32:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/32/05.md) * [യെശ്ശയ്യാവ് 40:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/40/09.md) * [ലൂക്കോസ് 06:35-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/35.md) * [മര്ക്കോസ് 09:40-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/09/40.md) * [മത്തായി 05:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/11.md) * [മത്തായി 06:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/06/03.md) * [സങ്കീര്ത്തനങ്ങള്127:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/127/003.md) * [വെളിപ്പാട് 11:18](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/11/18.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H319, H866, H868, H1576, H1578, H1580, H4864, H4909, H4991, H5023, H6118, H6468, H6529, H7809, H7810, H7936, H7938, H7939, H7966, H7999, H8011, H8021, G469, G514, G591, G2603, G3405, G3406, G3408
## പ്രതിയോഗി, പ്രതിയോഗികള്‍, ശത്രു, ശത്രുക്കള്‍ ### നിര്‍വചനം ഒരു “പ്രതിയോഗി” എന്നാല്‍ ഒരു വ്യക്തിയോ ഒരു സംഘമോ ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ എതിര്‍ക്കുന്നവന്‍ ആകുന്നു. “ശത്രു” എന്ന പദത്തിനും അതേ അര്‍ത്ഥം തന്നെയാണുള്ളത്. * നിങ്ങളുടെ പ്രതിയോഗി നിങ്ങളെ എതിര്‍ക്കുവാന്‍ ശ്രമിക്കുകയോ ഉപദ്രവി ക്കുകയോ ചെയ്യുന്ന ഒരു വ്യക്തി ആയിരിക്കാം. * രണ്ടു ദേശങ്ങള്‍തമ്മില്‍കലഹം ഉണ്ടായാല്‍, പരസ്പരം മറ്റൊന്നിനെ “പ്രതിയോഗി” എന്നു വിളിക്കാം. * ദൈവവചനത്തില്‍, പിശാചിനെ ഒരു “പ്രതിയോഗി” അല്ലെങ്കില്‍ “ശത്രു” എന്നു വിളിക്കുന്നു. * പ്രതിയോഗി എന്നത് “എതിരാളി” അല്ലെങ്കില്‍ “ശത്രു” എന്നു പരിഭാഷപ്പെടുത്താം, എന്നാല്‍ ഇതു എതിര്‍പ്പിന്‍റെ ശക്തിയേറിയ ഭാവത്തെ അഭിപ്രായപ്പെടുന്നു. (കാണുക:[സാത്താന്‍](kt.html#satan)) ### ദൈവവചന സൂചികകള്: * [1 തിമോത്തിയോസ് 05:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/05/14.md) * [യെശ്ശയ്യാവ് 09:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/09/11.md) * [ഇയ്യോബ് 06:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/06/21.md) * [വിലാപങ്ങള്‍:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/lam/04/12.md) * [ലൂക്കോസ് 12:57-59](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/57.md) * [മത്തായി 13:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/24.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H341, H6146, H6887, H6862, H6965, H7790, H7854, H8130, H8324, G476, G480, G2189, G2190, G4567, G5227
## പ്രധാനപുരോഹിതന്മാര് ### നിര്വചനം: പ്രധാനപുരോഹിതന്മാര്യേശു ഭൂമിയില്ജീവിച്ചിരുന്ന കാലഘട്ടത്തില്വളരെ പ്രാധാന്യമര്ഹിക്കുന്ന മതനേതാക്കന്മാര്ആയിരുന്നു. * പ്രധാനപുരോഹിതന്മാര്ദേവാലയത്തിലെ ആരാധന സംബന്ധിച്ച സകല കാര്യങ്ങളും നിറവേറ്റുവാന്ഉത്തരവാടിത്വമുള്ളവരാണ്. ദേവാലയത്തില്നല്കപ്പെടുന്ന പണത്തിനും അവര്ചുമതലയുള്ളവരാകുന്നു. * സാധാരണ പുരോഹിതന്മാരെക്കാള്അവര്കൂടുതല്പദവിയും അധികാരവും ഉള്ളവരായിരുന്നു. മഹാപുരോഹിതന് മാത്രമേ കൂടുതല്അധികാരം ഉണ്ടായിരുന്നുള്ളൂ. * പ്രധാനപുരോഹിതന്മാര്യേശുവിന്റെ മുഖ്യ ശത്രുക്കളില്ചിലരായിരുന്നു, അവര്അവനെ ബന്ധിക്കുന്നതിനും കൊലപ്പെടുത്തുന്നതിനുമായി റോമന്നേതാക്കന്മാരെ സ്വാധീനപ്പെടുത്തിയിരുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * “പ്രധാന പുരോഹിതന്മാര്” എന്ന പദം “പുരോഹിതന്മാരുടെ നേതാവ്” അല്ലെങ്കില്“നേതൃത്വ നിരയിലുള്ള പുരോഹിതന്മാര്” അല്ലെങ്കില്“ഭരണം നടത്തുന്ന പുരോഹിതന്മാര്” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്. * ഈ പദം “മഹാ പുരോഹിതന്” എന്ന പദം പരിഭാഷപ്പെടുത്തുന്നതില്നിന്നും വ്യത്യസ്തമായിരിക്കുവാന്ശ്രദ്ധിക്കുക. (കാണുക: [പ്രധാനി](other.html#chief), [മഹാപുരോഹിതന്](kt.html#highpriest), [യഹൂദ നേതാക്കന്മാര്](other.html#jewishleaders), [പുരോഹിതന്](kt.html#priest)) ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്09:13-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/09/13.md) * [അപ്പോ.പ്രവര്ത്തികള്22:30](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/22/30.md) * [അപ്പോ.പ്രവര്ത്തികള്26:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/26/12.md) * [ലൂക്കോസ് 20:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/20/01.md) * മര്ക്കോസ് 08:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/08/31.md) * [മത്തായി 16:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/16/21.md) * [മത്തായി 26:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/03.md) * [മത്തായി 26:59-61](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/59.md) * [മത്തായി 27:41-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/41.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3548, H7218, G749
## പ്രഭാവ പൂര്ണ്ണമായ ### നിര്വചനം: “പ്രഭാവ പൂര്വമായ” എന്ന പദം സൂചിപ്പിക്കുന്നത് ഏറ്റവും ഉയര്ന്ന സൗന്ദര്യവും കാന്തിയും ഉള്ളതായി, ധനവും ആകര്ഷണീയമായ പ്രത്യക്ഷതയും കൂടി ചേര്ന്നത് എന്നാണ്. * സാധാരണയായി പ്രഭാവ പൂര്ണ്ണമായ എന്നത് ഒരു രാജാവിന് ഉള്ളതുപോലെ ധനം ഉള്ളതായ, അല്ലെങ്കില് താന് തന്റെ വിലകൂടിയ ഭംഗിയുള്ള വസ്ത്രാലങ്കാരത്തില് പ്രത്യക്ഷപ്പെടുന്നതിനെ വിവരിക്കുന്നു. “പ്രഭാവ പൂര്ണ്ണമായ” എന്ന വാക്കു വൃക്ഷത്തിന്റെ, മലകളുടെ, ദൈവത്താല് സൃഷ്ടിക്കപ്പെട്ട മറ്റുള്ളവകളുടെ മനോഹാരിത വിവരിക്കുവാന് ഉപയോഗിക്കാം. * ചില പട്ടണങ്ങളെ കുറിച്ച് അവ പ്രഭാവപൂരിതം എന്ന് പറയുന്നത് എന്തുകൊണ്ടെന്നാല് അവയുടെ പ്രകൃതി വിഭവങ്ങള്, വിശാലമായ കെട്ടിടങ്ങളും വീഥികളും, ജനത്തിന്റെ സമ്പത്ത്, ധനാഢ്യമായ വസ്ത്രധാരണം, സ്വര്ണ്ണം, വെള്ളി ആദിയായവ ഉള്പ്പെട്ടത് നിമിത്തം ആകുന്നു. * സാഹചര്യം അനുസരിച്ച്, ഈ വാക്കു “ആകര്ഷണീയമായ സൌന്ദര്യം”, അല്ലെങ്കില് “വിസ്മയകരമായ ഗാംഭീര്യം”, അല്ലെങ്കില് രാജകീയ പ്രൌഡി” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [മഹത്വം](kt.html#glory), [രാജാവ്](other.html#king), [രാജഗംഭീരം](kt.html#majesty)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്16:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/16/25.md) * [പുറപ്പാട് 28:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/28/01.md) * [യെഹസ്കേല്:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/28/06.md) * [ലൂക്കോസ് 04:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/04/05.md) * [സങ്കീര്ത്തനങ്ങള്089:44-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/089/044.md) * [വെളിപ്പാട് 21:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/21/26.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1925, H1926, H1927, H1935, H2091, H2122, H2892, H3314, H3519, H6643, H7613, H8597
## പ്രമാണം, പ്രമാണങ്ങള് ### നിര്വചനം: പ്രമാണം എന്നത് ഒരു പ്രത്യേകമായ നിലയില്എഴുതപ്പെട്ടിട്ടുള്ള നിയമമായി ജനങ്ങള്എപ്രകാരം ജീവിക്കണം എന്ന് അവര്ക്ക് മാര്ഗ്ഗ നിര്ദേശം നല്കുന്നതായി കാണപ്പെടുന്നു. * “പ്രമാണം” എന്ന പദം അര്ത്ഥം കൊണ്ട് “ഉത്തരവ്” എന്നും “കല്പ്പന” എന്നും “നിയമം” എന്നും “ചട്ടം” എന്നും അര്ത്ഥം ഉണ്ട്. ഈ പദങ്ങള്എല്ലാം തന്നെ ദൈവം നല്കുന്ന നിര്ദേശങ്ങളും കടപ്പാടുകളും ഉള്പ്പെട്ടതായി താന്തന്റെ ജനത്തിനു അല്ലെങ്കില്ഭരണാധികാരികള്തങ്ങളുടെ ജനത്തിനു നല്കുന്നവ ആകുന്നു. * ദാവീദ് രാജാവ് താന്യഹോവയുടെ പ്രമാണങ്ങളില്സന്തോഷിക്കുന്നു എന്ന് പറഞ്ഞു. * “പ്രമാണം” എന്ന പദം “പ്രത്യേകമായ കല്പ്പന” അല്ലെങ്കില്“പ്രത്യേകമായ ചട്ടം” എന്നും പരിഭാഷ ചെയ്യാം. (കാണുക: [കല്പ്പന](kt.html#command), [ചട്ടം](other.html#decree), [നിയമം](kt.html#lawofmoses), [ഉത്തരവ്](other.html#ordinance), [യഹോവ](kt.html#yahweh)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്11:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/11/11.md) * [ആവര്ത്തന പുസ്തകം 06:20-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/06/20.md) * [യെഹസ്കേല്33:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/33/14.md) * [സംഖ്യാപുസ്തകം 19:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/19/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2706, H2708, H6490, H7010
## പ്രയോജനം ഇല്ലാത്ത, വിലയില്ലാത്ത ### നിര്വചനം: “പ്രയോജനം ഇല്ലാത്ത” എന്ന പദം വിവക്ഷിക്കുന്നത് ഉപയോഗ ശൂന്യമായ അല്ലെങ്കില് ശൂന്യമായ എന്നാണ്. പ്രയോജന രഹിതം എന്നാല് ശൂന്യവും മൂല്യം ഇല്ലാത്തതും ആകുന്നു. * ”പ്രയോജനമില്ലാത്ത” എന്ന പദം സൂചിപ്പിക്കുന്നത് മൂല്യമില്ലാത്തത് അല്ലെങ്കില് ശൂന്യമായത് എന്നാണ്. ഇത് അഹങ്കാരം അല്ലെങ്കില് ഗര്വ്വ് എന്നും സൂചിപ്പിക്കുന്നു. * പഴയ നിയമത്തില്, വിഗ്രഹങ്ങളെ വിടുവിക്കുവാനോ രക്ഷിക്കുവാനോ കഴിയാത്തവ ആകയാല്പ്രയോജന രഹിതം എന്ന് വിവരിക്കുന്നു. അവ മൂല്യം ഇല്ലാത്തവയും യാതൊരു ഉപയോഗമോ ഉദ്ദേശ്യമോ ഇല്ലാത്തവ ആകുന്നു. * എന്തെങ്കിലും ഒന്ന് “പ്രയോജന രഹിത”മായി ചെയ്താല്, അതിന്റെ അര്ത്ഥം അതില് നിന്നും യാതൊരു നല്ല ഫലവും ഉണ്ടാകുന്നില്ല എന്നാണ്. ആ പരിശ്രമമോ പ്രവര്ത്തിയോ യാതൊരു കാര്യവും നിവര്ത്തിക്കുന്നില്ല. * വ്യര്ത്ഥമായതു വിശ്വസിക്കുക” എന്നതിന്റെ അര്ത്ഥം സത്യം അല്ലാത്തതും അസത്യമായ പ്രത്യാശ നല്കുന്നതും ആയ എന്തിലെങ്കിലും വിശ്വസിക്കുക എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യത്തിന് അനുസൃതമായി, “പ്രയോജന രഹിതം” എന്ന പദം “ശൂന്യം” “പ്രയോജനം ഇല്ലാത്തത്” അല്ലെങ്കില് “മൂല്യം ഇല്ലാത്തത്” അല്ലെങ്കില് “അര്ത്ഥശൂന്യം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “വ്യര്ത്ഥമായി” എന്ന പദം “ഫല ശൂന്യമായ” അല്ലെങ്കില് “ഫലം ഇല്ലാത്ത” അല്ലെങ്കില് “യാതൊരു കാരണവും ഇല്ലാത്ത” അല്ലെങ്കില് “യാതൊരു ഉദ്ദേശ്യവും ഇല്ലാത്ത” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”പൊങ്ങച്ചം” എന്ന പദം “അഹങ്കാരം” അല്ലെങ്കില് ”യാതൊരു മൂലയും നല്കാത്തത്” അല്ലെങ്കില് “പ്രതീക്ഷാജനകമല്ലാത്തത്” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [അസത്യ ദൈവം](kt.html#falsegod), [മൂല്യം ഉള്ള](kt.html#worthy)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/15/01.md) * [1 ശമുവേല്:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/25/21.md) * [2 പത്രോസ് 02:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/02/17.md) * [യെശ്ശയ്യാവ് 45:19](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/45/19.md) * [യിരെമ്യാവ് 02:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/02/29.md) * [മത്തായി 15:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/15/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H205, H1891, H1892, H2600, H3576, H5014, H6754, H7307, H7385, H7386, H7387, H7723, H8193, H8267, H8414, G945, G1432, G1500, G2755, G2756, G2757, G2758, G2761, G3150, G3151, G3152, G3153, G3154, G3155
## പ്രവാസം, പ്രവാസത്തില്ആകുന്നു, പ്രവാസത്തിലാക്കപ്പെട്ട ### നിര്വചനം: “പ്രവാസം” എന്ന പദം ജനത്തെ അവരുടെ സ്വന്ത രാജ്യത്തു നിന്നും അന്യസ്ഥലത്തേക്ക് നിര്ബന്ധപൂര്വ്വം മാറിതാമസിക്കുവാന് ഹേമിക്കുക എന്നു അര്ത്ഥം നല്കുന്നു. * ശിക്ഷക്കായിട്ടോ രാഷ്ട്രീയ കാരണങ്ങള് നിമിത്തമോ സാധാരണയായി ജനത്തെ പ്രവാസത്തില് അയക്കുന്നു. * പരാജിതരാക്കപ്പെട്ട ജനം പരാജയപ്പെടുത്തിയ സൈന്യത്താല് അവരുടെ രാജ്യത്തിലേക്ക് അവര്ക്കായി പണി ചെയ്യേണ്ടതിനു പ്രവാസികളായി കൊണ്ടുപോകാറുണ്ട്. * ”ബാബിലോന്യന് പ്രവാസം” (അല്ലെങ്കില് “പ്രവാസം”) എന്നത് ദൈവവചന ചരിത്രത്തില് യഹൂദ മേഖലയില് ഉള്പ്പെട്ട യഹൂദന്മാരായ പൌരന്മാര് അവരുടെ ഭവനങ്ങളില് നിന്നും ബാബിലോനിലേക്ക് ബലാല്ക്കാരമായി കൊണ്ടുപോകപ്പെട്ടു. ഇതു 70 വര്ഷങ്ങള് നീണ്ടു നിന്നു. * “പ്രവാസികള്” എന്ന പദം തങ്ങളുടെ സ്വന്ത രാജ്യത്തില് നിന്നും ദൂരെയായി, പ്രവാസത്തില് ജീവിക്കുന്നവരെ സൂചിപ്പിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ”പ്രവാസത്തിലാകുക” എന്ന പദം “പറഞ്ഞുവിടുക” അല്ലെങ്കില് ‘’നിര്ബന്ധിച്ചു പുറത്താക്കുക” അല്ലെങ്കില് “നാട് കടത്തുക” എന്നും പരിഭാഷപ്പെടുത്താം. * ”പ്രവാസം” എന്ന പദം “പറഞ്ഞയക്കപ്പെട്ട സമയം” അല്ലെങ്കില് നാടു കടത്തപ്പെട്ട സമയം” അല്ലെങ്കില് “നിര്ബന്ധിതമായി ഇല്ലാതാക്കപ്പെട്ടിരുന്ന കാലം” അല്ലെങ്കില് “പുറത്താക്കല്” എന്നു പരിഭാഷപ്പെടുത്താം. * “പ്രവാസികള്” എന്ന പദം പരിഭാഷപ്പെടുത്തുവാന്, “പ്രവാസത്തിലായ ജനം” അല്ലെങ്കില് “നാടുകടത്തപ്പെട്ട ജനം” അല്ലെങ്കില് “ബാബിലോനിലേക്ക് പ്രവാസികളായി പോയ ജനം” എന്നിവയും ഉള്പ്പെടുത്താം. (കാണുക:[ബാബിലോണ്](names.html#babylon), [യഹൂദ](names.html#kingdomofjudah)) ### ദൈവവചന സൂചികകള്: * [2 രാജാക്കന്മാര്:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/24/13.md) * [ദാനിയേല്:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/02/25.md) * [യെഹസ്കേല്:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/01/01.md) * [യെശ്ശയ്യാവ് 20:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/20/03.md) * [യിരെമ്യാവ് 29:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/29/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1123, H1473, H1540, H1541, H1546, H1547, H3212, H3318, H5080, H6808, H7617, H7622, H8689, G3927
## പ്രവിശ്യ, പ്രവിശ്യകള്‍, പ്രവിശ്യ സംബന്ധിച്ച ### വസ്തുതകള്‍: ഒരു പ്രവിശ്യ എന്നത് ഒരു രാജ്യത്തിന്‍റെ അല്ലെങ്കില്‍ സാമ്രാജ്യത്തിന്‍റെ ഒരു അംശം അല്ലെങ്കില്‍ ഭാഗം ആകുന്നു. “പ്രവിശ്യ സംബന്ധിച്ച” എന്ന പദസഞ്ചയം വിശദമാക്കുന്നത് പ്രവിശ്യയുമായി ബന്ധപ്പെട്ട, പ്രവിശ്യയുടെ അധിപതി പോലെയുള്ള എന്തെങ്കിലും എന്നാണ്. * ഉദാഹരണമായി, [പുരാതന പേര്‍ഷ്യന്‍ സാമ്രാജ്യം എന്നത് മേദ്യ, പേര്‍ഷ്യ, സിറിയ, ഈജിപ്റ്റ് എന്നിങ്ങനെ പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു. * പുതിയ നിയമ കാലയളവില്‍, റോമന്‍ സാമ്രാജ്യം മാസിഡോണിയ, ആസ്യ, സിറിയ, യഹൂദ്യ, ശമര്യ, ഗലിലീ, ഗലാത്യ തുടങ്ങിയ പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരുന്നു. * ഓരോ പ്രവിശ്യക്കും അതതിന്‍റെ ഭരണാധികാരി ഉണ്ടായിരുന്നു, അവര്‍ രാഷ്ട്രത്തിന്‍റെ രാജാവിനോ ഭരണാധികാരിക്കോ ഉള്‍പ്പെട്ടവന്‍ ആയിരുന്നു. ഈ ഭരണാധികാരി ചില സന്ദര്‍ഭങ്ങളില്‍ “പ്രവിശ്യാ ഉദ്യോഗസ്ഥന്‍” അല്ലെങ്കില്‍ “പ്രവിശ്യാ അധിപന്‍” എന്ന് വിളിക്കപ്പെട്ടു വന്നിരുന്നു. “പ്രവിശ്യ” അല്ലെങ്കില്‍ “പ്രവിശ്യ സംബന്ധമായ” എന്ന പദങ്ങള്‍ “മേഖല” അല്ലെങ്കില്‍ “മേഖല സംബന്ധമായ” എന്ന് പരിഭാഷ ചെയ്യാവുന്നത് ആണ്. (കാണുക: [ആസ്യ](names.html#asia), [ഈജിപ്റ്റ്](names.html#egypt), [എസ്ഥേര്‍](names.html#esther), [ഗലാത്യ](names.html#galatia), [ഗലീലി](names.html#galilee), [യഹൂദ്യ](names.html#judea), മാസിഡോണിയ](names.html#macedonia), [മേദ്യര്‍](names.html#mede), [റോം](names.html#rome), [ശമര്യ](names.html#samaria), [സിറിയ](names.html#syria)) ### ദൈവ വചന സൂചികകള്: * [അപ്പോ. 19:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/19/30.md) * [ദാനിയേല്‍ 03:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/03/01.md) * [ദാനിയേല്‍ 06:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/06/01.md) * [സഭാപ്രസംഗി 02:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/ecc/02/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4082, H4083, H5675, H5676, G1885
## പ്രശ്നം, പ്രശ്നങ്ങള്, പ്രശ്നം ഉള്ളതായ, പ്രശ്നം ഉണ്ടാക്കുന്ന, പ്രശനം ഉണ്ടാക്കുന്നയാള്, പ്രശ്നമുഖരിതമായ ### നിര്വചനം: ഒരു “പ്രശ്നം” എന്നത് ജീവിതത്തില് ഉണ്ടാകുന്ന വളരെ വിഷമകരവും ശല്യം ചെയ്യുന്നതുമായ അനുഭവം ആകുന്നു. ഒരാളെ “പ്രശനത്തില് ആക്കുക” എന്നാല് അര്ത്ഥം നല്കുന്നത് ആ വ്യക്തിയെ “കണക്കില് എടുക്കുകയും” അല്ലെങ്കില് അവനു ശല്യം ഉണ്ടാക്കുകയും ചെയ്യുക എന്നാണ്. * പ്രശ്നങ്ങള് എന്നത് ശാരീരികമോ, വൈകാരികമോ, അല്ലെങ്കില് ആത്മീയ കാര്യങ്ങള് ഒരു വ്യക്തിയെ വേദനിപ്പിക്കുന്നത് ആകാം. * ദൈവ വചനത്തില്, പ്രശ്നങ്ങളുടെ സമയങ്ങള് എന്നത് സാധാരണയായി വിശ്വാസികളെ പക്വതയിലും അവരുടെ വിശ്വാസത്തിലും വളരുന്നതിനും ദൈവം ഉപയോഗിക്കുന്ന ശോധനകള് ആണെന്ന് കാണാം. * പഴയ നിയമത്തില് “പ്രശ്നം” എന്ന പദം ഉപയോഗിക്കുന്ന വിധം അധാര്മ്മികവും ദൈവത്തെ തിരസ്കരിച്ചതും ആയ ജനവിഭാഗങ്ങളുടെ മേല് വന്നതായ ന്യായവിധിയെ സൂചിപ്പിക്കുന്നതായും കാണപ്പെടുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ”പ്രശനം” അല്ലെങ്കില് “പ്രശ്നങ്ങള്” എന്ന പദം “അപകടം” അല്ലെങ്കില് “സംഭവിക്കുന്നതായ വേദനാജനകമായ കാര്യങ്ങള്” അല്ലെങ്കില് “പ്രയാസമേറിയ അനുഭവങ്ങള്” അല്ലെങ്കില് “ദുരിതങ്ങള്” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * പ്രശ്നത്തിലായ” എന്ന പദം “ദുരിതത്തില്കൂടെ കടന്നുപോകുന്നു” അല്ലെങ്കില്“ഘോരമായ ദുരിതം അനുഭവിക്കുന്നു” അല്ലെങ്കില്“ദു::ഖിതരായിരിക്കുന്നു” അല്ലെങ്കില്“ആകാംക്ഷയുള്ളവര്ആയ്രിക്കുന്നു” അല്ലെങ്കില്“ക്ലേശിതര്” അല്ലെങ്കില് “ഭയാശങ്ക ഉള്ളവര്” അല്ലെങ്കില് “ആശങ്ക ഉള്ളവര്” എന്നിങ്ങനെയുള്ള പദങ്ങള് അല്ലെങ്കില് പദസഞ്ചയങ്ങള് കൊണ്ട് പരിഭാഷ ചെയ്യാം. * “അവളെ ശല്യം ചെയ്യരുത്” എന്നത് “അവളെ ഗണ്യം ആക്കരുത്” അല്ലെങ്കില് അവളെ വിമര്ശിക്കരുത്” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * അനര്ത്ഥ ദിവസം” അല്ലെങ്കില് “പ്രശ്നങ്ങളുടെ സമയം” എന്നുള്ളത് “നിങ്ങള് ദുരിതങ്ങള് അനുഭവിക്കുമ്പോള്” അല്ലെങ്കില് “നിങ്ങള്ക്ക് വിഷമകരമായ കാര്യങ്ങള് സംഭവിക്കുമ്പോള്” അല്ലെങ്കില് “ദുരിതപൂര്വമായ കാര്യങ്ങള് നി’ങ്ങള്ക്ക് സംഭവിക്കുവാന് ദൈവം ഇടവരുത്തുമ്പോള്” എന്നിങ്ങനെയും പരിഭാഷ ചെയ്യാവുന്നതാണ്. * ”പ്രശ്നങ്ങള് ഉണ്ടാക്കുക” അല്ലെങ്കില് “പ്രശ്നങ്ങള് കൊണ്ടുവരിക” എന്നിവ പരിഭാഷ ചെയ്യുവാന് ഉള്ള രീതികളില് “ദുരിതപൂര്വമായ സംഗതികള് സംഭവിക്കുവാന് ഇടവരുത്തുക” അല്ലെങ്കില് “പ്രയാസങ്ങള് ഉളവാക്കുക” അല്ലെങ്കില് “വളരെ പ്രയാസമുള്ള സംഗതികള് അവരെ അനുഭവിപ്പിക്കുക’’ എന്നിങ്ങനെ ഉള്ളവ ഉള്പ്പെടുത്താം. (കാണുക: [കഷ്ടത അനുഭവിക്കുക](other.html#afflict), [പീഡിപ്പിക്കുക](other.html#persecute)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/18/18.md) * [2 ദിനവൃത്താന്തങ്ങള്25:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/25/18.md) * [ലൂക്കോസ് 24:38-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/24/38.md) * [മത്തായി 24:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/24/06.md) * [മത്തായി 26:36-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/36.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H205, H598, H926, H927, H928, H1204, H1205, H1607, H1644, H1804, H1993, H2000, H2113, H2189, H2560, H2960, H4103, H5590, H5753, H5916, H5999, H6031, H6040, H6470, H6696, H6862, H6869, H6887, H7264, H7267, H7451, H7481, H7489, H7515, H7561, H8513, G387, G1298, G1613, G1776, G2346, G2347, G2350, G2360, G2553, G2873, G3636, G3926, G3930, G3986, G4423, G4660, G5015, G5016, G5182
## പ്രസംഗിക്കുക, പ്രസംഗിച്ചു, പ്രസംഗം, പ്രസംഗകന്‍, പ്രഖ്യാപിക്കുക, പ്രഖ്യാപിക്കുന്നു, പ്രഖ്യാപിച്ചു, പ്രഖ്യാപിക്കല്‍, പ്രഖ്യാപനം, പ്രഖ്യാപനങ്ങള് ### നിര്‍വചനം: “പ്രസംഗിക്കുക” എന്നാല്‍ അര്ത്ഥം നല്കുന്നത് ഒരു സംഘം ജനത്തോടു സംസാരിക്കുക, അവരോടു ദൈവത്തെ കുറിച്ചു പഠിപ്പിക്കുകയും അവരെ ദൈവത്തെ അനുസരിക്കുവാന്‍ വേണ്ടി പ്രേരിപ്പിക്കുകയും ചെയ്യുക എന്നുള്ളത് ആകുന്നു. “പ്രഖ്യാപിക്കുക” എന്നാല്‍ അര്ത്ഥം നല്കുന്നത് എന്തെങ്കിലും വസ്തുത പരസ്യമായും ധൈര്യപൂര്‍വമായും അറിയിക്കുക അല്ലെങ്കില്‍ വിജ്ഞാപനം ചെയ്യുക എന്നാണ്. * സാധാരണയായി പ്രസംഗം എന്ന് പറയുന്നത് ഒരു വ്യക്തി ഒരു വലിയ ജനക്കൂട്ടത്തോട് സംസാരിക്കുന്നത് ആകുന്നു. ഇത് സാധാരണയായി സംസാരിക്കപ്പെടുന്നതാണ്, എഴുതപ്പെടുന്നത് അല്ല. * പ്രസംഗവും, പഠിപ്പിക്കലും ഏകദേശം ഒരുപോലെ ആണ്, എന്നാല്‍ തികെച്ചും ഒരുപോലെ അല്ല താനും. * “പ്രസംഗം” എന്നത് പ്രധാനമായും പരസ്യമായി ആത്മീയമോ ധാര്‍മ്മികമോ ആയ സത്യത്തെ പ്രഖ്യാപിക്കുന്നതും, ശ്രോതാക്കളെ അതിനോട് പ്രതികരിക്കുവാന്‍ പ്രേരിപ്പിക്കുന്നതും ആകുന്നു. “പഠിപ്പിക്കുക” എന്ന പദം നിര്‍ദേശത്തിനു ഊന്നല്‍ നല്‍കുക, അതായത്, ജനത്തിനു എന്തങ്കിലും ചെയ്യേണ്ടതിനു ആവശ്യമായ വിവരങ്ങള്‍ അല്ലെങ്കില്‍ ഉപദേശം നല്‍കുക എന്നുള്ളതാകുന്നു. * “പ്രസംഗിക്കുക” എന്ന പദം സാധാരണയായി “സുവിശേഷം” എന്ന പദത്തോടു കൂടെ ഉപയോഗിക്കുന്നു. * ഒരു വ്യക്തി മറ്റുള്ളവരോട് പ്രസംഗിച്ചതായ കാര്യം പൊതുവെ തന്‍റെ “ഉപദേശങ്ങള്‍” എന്ന് സൂചിപ്പിക്കാവുന്നത് ആകുന്നു. * ദൈവ വചനത്തില് സാധാരണയായി, “പ്രഖ്യാപിക്കുക” എന്നത് അര്‍ത്ഥമാക്കുന്നത് ദൈവം കല്‍പ്പിക്കുന്നത് പരസ്യമായി വിജ്ഞാപിക്കുക, അല്ലെങ്കില്‍ മറ്റുള്ളവരോട് ദൈവത്തെ കുറിച്ച് അവന്‍ എത്ര മഹത്വം ഉള്ളവന്‍ എന്ന് പറയുക എന്നാണ്. * പുതിയ നിയമത്തില്‍, അപ്പോസ്തലന്മാര്‍ യെശുവിനെ ക്കുറിച്ച് ഉള്ള സുവാര്‍ത്ത നിരവധി ജനങ്ങളോട് നിരവധി പട്ടണങ്ങളിലും മേഖലകളിലും പ്രസ്താവിച്ചു വന്നു. “പ്രഖ്യാപനം” എന്ന പദം രാജാക്കന്മാര്‍ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ക്കും അല്ലെങ്കില്‍ ഒരു പരസ്യമായ നിലയില്‍ പിശാചിനെ പുറത്താക്കുന്നതിനും ഉപയോഗിക്കാം. * ”പ്രഖ്യാപനം” എന്നതു ഇതര രീതികളില്‍ “അറിയിപ്പ് നല്‍കുക” അല്ലെങ്കില്‍ “പരസ്യമായി പ്രസംഗിക്കുക” അല്ലെങ്കില്‍ “പരസ്യമായി പ്രഖ്യാപിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “പ്രഖ്യാപനം” എന്ന പദം “വിജ്ഞാപനം” അല്ലെങ്കില്‍ “പരസ്യമായ പ്രസംഗം” എന്നും പരിഭാഷ ചെയ്യാം. (കാണുക: [സുവാര്‍ത്ത](kt.html#goodnews), [യേശു](kt.html#jesus), [ദൈവരാജ്യം](kt.html#kingdomofgod)) ### ദൈവ വചന സൂചികകള്: * [2 തിമോത്തിയോസ് 04:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/04/01.md) * [അപ്പോ.08:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/04.md) * [അപ്പോ.10:42-43](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/10/42.md) * [അപ്പോ.14:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/14/21.md) * [അപ്പോ.20:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/20/25.md) * [ലൂക്കോസ്.04:42-44](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/04/42.md) * [മത്തായി 03:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/01.md) * [മത്തായി 04:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/04/17.md) * [മത്തായി 12:41](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/12/41.md) * [മത്തായി 24:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/24/12.md) * [അപ്പോ.09:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/09/20.md) * [അപ്പോ.13:38-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/13/38.md) * [യോനാ 03:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/jon/03/01.md) * [ലൂക്കോസ് 04:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/04/18.md) * [മര്ക്കോസ് 01:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/01/14.md) * [മത്തായി 10:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/26.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്‍: * __[24:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/24/02.md)__ അവന്‍ (യോഹന്നാന്‍) അവരോടു പ്രസംഗിച്ചു, പറഞ്ഞത്, മാനസാന്തരപ്പെടുവിന്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നു!” * __[30:01](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/30/01.md)__ യേശു തന്‍റെ അപ്പോസ്തലന്മാരെ __പ്രസംഗിക്കുവാനും__ പഠിപ്പിക്കുവാനും വേണ്ടി വിവിധ ഗ്രാമങ്ങള്‍ തോറും പറഞ്ഞയച്ചു. * __[38:01](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/38/01.md)__ യേശു ആദ്യമായി പരസ്യമായി __പ്രസംഗിക്കുവാനും__ ഉപദേശിക്കുവാനും തുടങ്ങി മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം, തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത് എന്തെന്നാല്‍ താന് ഈ പെസഹ അവരോടു കൂടെ യെരുശലേമില്‍ ആചരിക്കണം എന്ന് ആഗ്രഹിക്കുന്നു എന്നും, അനന്തരം താന്‍ അവിടെ കൊല്ലപ്പെടുമെന്നും ആണ്. * __[45:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/45/06.md)__ ഇതിനു പകരമായി, അവര്‍ എവിടെ എല്ലാം കടന്നു പോയോ അവിടെ എല്ലാം യേശുവിനെ കുറിച്ച് അവര്‍ __പ്രസംഗിച്ചു__. * __[45:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/45/07.md)__ അവന്‍ (ഫിലിപ്പോസ്) ശമര്യയില്‍ പോയി യേശുവിനെ കുറിച്ച് പ്രസംഗിക്കുകയും നിരവധി ആളുകള്‍ രക്ഷിക്കപ്പെടുകയും ചെയ്തു. * __[46:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/46/06.md)__ ഉടനെ തന്നെ, ശൌല്‍ ദമസ്കോസില്‍ ഉള്ള യഹൂദന്മാരോട് “യേശു ദൈവ പുത്രന്‍ തന്നെ” എന്ന് __പ്രസംഗിക്കുവാന്‍__ തുടങ്ങി. * __[46:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/46/10.md)__ അനന്തരം അവര്‍ അവരെ യേശുവിന്‍റെ സുവിശേഷം മറ്റുള്ള അനവധി സ്ഥലങ്ങളില്‍ __പ്രസംഗിക്കേണ്ടതിനു__ പറഞ്ഞയച്ചു. * __[47:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/47/14.md)__ പൌലോസും മറ്റുള്ള ക്രിസ്തീയ നേതാക്കന്മാരും പല പട്ടണങ്ങളിലേക്കും യാത്ര ചെയ്തു, യേശുവിനെ കുറിച്ചുള്ള സുവിശേഷം ജനങ്ങളോട് ഉപദേശിച്ചു. * __[50:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/50/02.md)__ യേശു ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ താന്‍ ഇപ്രകാരം പറഞ്ഞു, ”എന്‍റെ ശിഷ്യന്മാര്‍ ദൈവരാജ്യത്തെ കുറിച്ച് ഉള്ള സുവിശേഷം ഭൂലോകം മുഴുവനും ഉള്ള ജനത്തോടു __പ്രസംഗിക്കും__, അപ്പോള്‍ അന്ത്യം വരും.” ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * (for proclaim): H1319, H1696, H1697, H2199, H3045, H3745, H4161, H5046, H5608, H6963, H7121, H7440, H8085, G518, G591, G1229, G1861, G2097, G2605, G2782, G2784, G2980, G3142, G4135
## പ്രസവം, പ്രസവ സംബന്ധമായ, പ്രസവ വേദനകള് ### നിര്വചനം: “പ്രസവ പ്രക്രിയ”യില്ആയിരിക്കുന്ന ഒരു സ്ത്രീ ഒരു കുഞ്ഞിനു ജനനം നല്കുന്നതിലേക്കു നയിക്കുന്ന വേദനകള് അനുഭവിക്കുന്നു. ഇവയെ “പ്രസവ വേദനകള്” എന്ന് പറയുന്നു. * ഗലാത്യര്ക്കുള്ള തന്റെ ലേഖനത്തില്, അപ്പോസ്തലനായ പൌലോസ് ഈ പദം ഒരു ഉപമാനമായി തന്റെ കൂട്ടു വിശ്വാസികള്അധികം അധികമായി ക്രിസ്തുവിനെ പോലെ ആകുവാന്അവരെ സഹായിക്കേണ്ടതിനു തനിക്കു അവരെ സഹായിക്കുവാനുള്ള തീഷ്ണതയെ വിവരിക്കുന്നു. * പ്രസവ വേദനയുടെ ഉപമയെ ദൈവവചനത്തില്അന്ത്യകാലത്ത് സംഭവിക്കുവാന്പോകുന്ന ദുരന്തങ്ങളുടെ തുടര്ച്ചയും അവയുടെ തീവ്രതയും എന്തുമാത്രം വര്ദ്ധിതവീര്യത്തോടെ ആയിരിക്കും എന്ന് വിശദീകരിക്കുവാന്ഉപയോഗിച്ചിരിക്കുന്നു. (കാണുക: [പ്രസവം](other.html#labor), [അന്ത്യ നാള്](kt.html#lastday)) ### ദൈവ വചന സൂചികകള്: * [1 ശമുവേല്04:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/04/19.md) * [ഗലാത്യര്04:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/04/19.md) * [യെശ്ശയ്യാവ് 13:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/13/06.md) * [യിരെമ്യാവ് 13:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/13/20.md) * [സങ്കീര്ത്തനങ്ങള്:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/048/004.md) * [റോമര്:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/08/20.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2342, H2470, H3018, H3205, H5999, H6045, H6887, H8513, G3449, G4944, G5088, G5604, G5605
## പ്രസിദ്ധി, സുപ്രസിദ്ധമായ ### നിര്വചനം: “പ്രസിദ്ധി” എന്ന പദം സൂചിപ്പിക്കുന്നത് വളരെ നന്നായി അറിയപ്പെടുന്നതും സ്തുത്യര്ഹമായ മതിപ്പ് ഉള്ളതുമായ മഹത്വം ഉള്ളതുമായി ബന്ധപ്പെട്ടത് എന്നാണ്. പ്രസിദ്ധി ഉള്ള എന്തെങ്കിലും അല്ലെങ്കില് ആരെങ്കിലും “സുപ്രസിദ്ധമായതു” ആകുന്നു. * ഒരു”സുപ്രസിദ്ധനായ” വ്യക്തി എന്ന് പറയുമ്പോള് വളരെ നന്നായി അറിയപ്പെടുന്നവനും ഉയര്ന്ന അന്തസ്സ് ഉള്ളവനും ആയ വ്യക്തി എന്ന് ആകുന്നു. * “പ്രസിദ്ധി” എന്നത് പ്രത്യേകമായി നല്ല സല്പ്പേര് ഉള്ളതായി വളരെ വിശാലമായും ദീര്ഘ കാലത്തേക്കും ഉള്ളതായ എന്ന് സൂചിപ്പിക്കുന്നു. * “പ്രസിദ്ധമായ” പട്ടണം എന്ന് പറയുമ്പോള് അത് അതിന്റെ ധനത്തിന്റെയും സമ്പല്സമൃദ്ധിയുടെയും നിമിത്തം അറിയപ്പെടുന്നത് എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * “പ്രസിദ്ധി” എന്ന പദം “പ്രശസ്തം” അല്ലെങ്കില് “വന്ദ്യമായ ബഹുമാനം” അല്ലെങ്കില് “വളരെ ജനങ്ങളാല് നന്നായി അറിയപ്പെടുന്ന മഹത്വം” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “സുപ്രസിദ്ധമായ” എന്ന പദം “വളരെ അറിയപ്പെടുന്നതും ഉയര്ന്ന ആദരവും ഉള്ളതായ” അല്ലെങ്കില് “ശ്രേഷ്ടമായ ആദരം ഉള്ളതായ” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “കര്ത്താവിന്റെ നാമം ഇസ്രയേല് എങ്ങും സുപ്രസിദ്ധം ആയിരിക്കട്ടെ” എന്നത് “കര്ത്താവിന്റെ നാമം സുപ്രസിദ്ധം ആയി തീരുകയും ഇസ്രായേലില് ഉള്ള സകല ജനങ്ങളാലും ബഹുമാനിക്കപ്പെടുകയും ചെയ്യുമാറാകട്ടെ” എന്ന് പരിഭാഷ ചെയ്യാം. * “പ്രസിദ്ധരായ ആളുകള്” എന്ന പദം “തങ്ങളുടെ ധൈര്യത്തിന് നന്നായി അറിയപ്പെടുന്നവര്” അല്ലെങ്കില് “പ്രസിദ്ധരായ യോദ്ധാക്കള്” അല്ലെങ്കില് “വളരെ ഉയര്ന്ന ആദരമുള്ള ആളുകള്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “അങ്ങയുടെ പുകഴ്ച തലമുറകള് തോറും നിലനില്ക്കുമാറാകട്ടെ” എന്നത് “വര്ഷങ്ങളോളം അങ്ങ് എത്രമാത്രം ഉയര്ന്നവന് ആണെന്ന് ഉള്ളതായ വിവരം ജനങ്ങള് ശ്രവിക്കും” അല്ലെങ്കില് “അങ്ങയുടെ മഹത്വം സകല തലമുറകളിലും ഉള്ളതായ ജനങ്ങള് കാണുകയും കേള്ക്കുകയും ചെയ്യും” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [ബഹുമാനം](kt.html#honor)) ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 06:4](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/06/04.md) * [സങ്കീര്ത്തനങ്ങള് 135:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/135/012.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1984, H7121, H8034
## പ്രാപിക്കുക, പ്രാപിക്കുന്നു, പ്രാപിച്ചു, പ്രാപിക്കുന്ന, സ്വീകര്ത്താവ് ### നിര്വചനം: “പ്രാപിക്കുക” എന്ന പദം പൊതുവെ അര്ത്ഥം നല്കുന്നത് എന്തെങ്കിലും നല്കുന്നത്, അനുവദിച്ചത്, അല്ലെങ്കില് സമ്മാനിച്ചത് ലഭിക്കുക അല്ലെങ്കില് സ്വീകരിക്കുക എന്നാണ്. * “പ്രാപിക്കുക” എന്നത് കഷ്ടപ്പെടുക അല്ലെങ്കില് എന്തെങ്കിലും അനുഭവിക്കുക, എന്ന് “അവന് ചെയ്ത തെറ്റിനുള്ള ശിക്ഷ അവനു ലഭിച്ചു” എന്നതില് ഉള്ളതു പോലെ അര്ത്ഥം നല്കുന്നു. * ഒരു വ്യക്തിയെ “സ്വീകരിക്കുക” എന്നതില് ഒരു പ്രത്യേക ആശയം നമുക്ക് കാണുവാന് കഴിയും. ഉദാഹരണമായി, അതിഥികളെ അല്ലെങ്കില് സന്ദര്ശകരെ സ്വാഗതം ചെയ്യുന്നതിനെയും അവരുമായി ഒരു ബന്ധം സ്ഥാപിക്കേണ്ടതിനു അവരെ ബഹുമാന പൂര്വ്വം പരിചരിക്കുകയും ചെയ്യുന്നതിന് അവരെ “സ്വീകരിക്കുക” എന്ന് പറയുന്നു. * “പരിശുദ്ധാത്മാവ് എന്ന ദാനം പ്രാപിക്കുക” എന്നത് നമുക്ക് പരിശുദ്ധാത്മാവിനെ നല്കിയിരിക്കുന്നു എന്നും നാം അവനെ നമ്മിലും നമ്മില്കൂടെയും പ്രവര്ത്തിക്കുവാനായി സ്വാഗതം ചെയ്യുക എന്നും അര്ത്ഥം നല്കുന്നു. “യേശുവിനെ സ്വീകരിക്കുക” എന്നതിന്റെ അര്ത്ഥം യേശു ക്രിസ്തുവില് കൂടെയുള്ള ദൈവത്തിന്റെ ദാനമായ രക്ഷയെ സ്വീകരിക്കുക എന്നുള്ളത് ആകുന്നു. * ഒരു അന്ധന് കാഴ്ച പ്രാപിക്കുന്നു” എന്നതിന്റെ അര്ത്ഥം ദൈവം അവനെ സൌഖ്യമാക്കുന്നു എന്നും അവനെ കാണുവാന് പ്രാപ്തന് ആക്കുന്നു എന്നും ആകുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * സഹാചാര്യം അനുസരിച്ച്, :പ്രാപിക്കുക” എന്നതു “സ്വീകരിക്കുക” അല്ലെങ്കില് “സ്വാഗതം ചെയ്യുക” അല്ലെങ്കില് “അനുഭവമാക്കുക” അല്ലെങ്കില് “നല്കപ്പെട്ട” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “നിങ്ങള് ശക്തി പ്രാപിക്കും” എന്ന പദപ്രയോഗം “നിങ്ങള്ക്ക് ശക്തി നല്കപ്പെടും” അല്ലെങ്കില് “ദൈവം നിങ്ങള്ക്ക് ശക്തി നല്കും” അല്ലെങ്കില് “ശക്തിയായത് നിങ്ങള്ക്ക് നല്കപ്പെടും (ദൈവത്താല്)” അല്ലെങ്കില് “പരിശുദ്ധാത്മാവ് നിങ്ങളില് ശക്തമായി പ്രവര്ത്തിക്കുവാന് ദൈവം ഇടയാക്കും” എന്നിങ്ങനെ പരിഭാഷ ചെയ്യാം.” * “തന്റെ കാഴ്ച ലഭിച്ചു” എന്ന പദസഞ്ചയം “കാണുവാന്സാധ്യമായി തീര്ന്നു” അല്ലെങ്കില് “വീണ്ടും കാണുവാന് സാധ്യമായി തീര്ന്നു” അല്ലെങ്കില് “ദൈവത്താല് സൌഖ്യമായി തീരുവാന് ഇടയായി തീര്ന്നതിനാല് അവനു കാണുവാന് സാധ്യമായി തീര്ന്നു. (കാണുക: [പരിശുദ്ധാത്മാവ്](kt.html#holyspirit), [യേശു](kt.html#jesus), [കര്ത്താവ്](kt.html#lord), [രക്ഷിക്കുക](kt.html#save)) ### ദൈവ വചന സൂചികകള്: * [1 യോഹന്നാന് 05:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/05/09.md) * [1 തെസ്സലോനിക്യര് 01:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/01/06.md) * [1 തെസ്സലോനിക്യര് 04:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/04/01.md) * [അപ്പോ.08:14-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/14.md) * [യിരെമ്യാവ് 32:33-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/32/33.md) * [ലൂക്കോസ് 09:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/09/05.md) * [മലാഖി 03:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mal/03/10.md) * [സങ്കീര്ത്തനങ്ങള്:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/049/014.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[21:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/21/13.md)__ പ്രവാചകന്മാരും പറഞ്ഞത് എന്തെന്നാല് മശീഹ പാപം ഇല്ലാത്തവനായി ഏറ്റവും ഉല്കൃഷ്ടന് ആയിരിക്കും. മറ്റുള്ള ജനത്തിന്റെ പാപങ്ങള്ക്ക് വേണ്ടിയുള്ള ശിക്ഷക്കായി താന് മരണം __സ്വീകരിക്കും__. തന്റെ ശിക്ഷ ദൈവത്തിനും ജനത്തിനും ഇടയില് സമാധാനം കൊണ്ടുവരും. * __[45:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/45/05.md)__ സ്തെഫാനോസ് മരിക്കുന്ന സമയം ഉറക്കെ വിളിച്ചു പറഞ്ഞത്, “യേശുവേ, എന്റെ ആത്മാവിനെ __സ്വീകരിക്കേണമേ__ എന്നായിരുന്നു. * __[49:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/49/06.md)__ അവന് (യേശു) പഠിപ്പിച്ചത് ചില ആളുകള് അവനെ സ്വീകരിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യും, എന്നാല് മറ്റുള്ളവര് അങ്ങനെ ആയിരിക്കുകയില്ല. * __[49:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/49/10.md)__ യേശു ക്രൂശില് മരിച്ചപ്പോള്, താന് നമ്മുടെ ശിക്ഷ __സ്വീകരിച്ചു__. * __[49:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/49/13.md)__ യേശുവില് വിശ്വസിക്കുകയും അവനെ തങ്ങളുടെ യജമാനന് ആയി __സ്വീകരിക്കുകയും__ ചെയ്യുന്ന ഓരോരുത്തരെയും ദൈവം രക്ഷിക്കും. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1878, H2505, H3557, H3947, H6901, H6902, H8254, G308, G324, G353, G354, G568, G588, G618, G1183, G1209, G1523, G1653, G1926, G2210, G2865, G2983, G3028, G3335, G3336, G3549, G3858, G3880, G3970, G4327, G4355, G4356, G4687, G4732, G5264, G5274, G5562
## പ്രായം, യുഗങ്ങള്‍, പ്രായം ചെന്ന ### നിര്‍വചനം: “പ്രായം” എന്ന പദം ഒരു വ്യക്തി ജീവിച്ചിരുന്ന വര്‍ഷങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. ഇതു പൊതുവെ ഒരു കാലഘട്ടത്തെയും സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു. * കാലം” “കാലഘട്ടം” എന്നീ പദങ്ങള്‍ ദീര്‍ഘമായ കാലപരിധിയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന മറ്റു പദങ്ങളാണ്. * “ഈ കാലം” എന്നു യേശു സൂചിപ്പിച്ചത് തിന്മ, പാപം, അനുസരണക്കേട് എന്നിവ ഭൂമിയെ നിറയ്ക്കുന്ന ഈ യുഗത്തെ ആണ്. * നീതി ഭരണം നടത്തുന്ന ഒരു പുതിയ സ്വര്‍ഗ്ഗവും ഒരു പുതിയ ഭൂമിയും ഉള്ള ഒരു ഭാവിയുഗം ഉണ്ടാകും. ### പരിഭാഷ നിര്ദേശങ്ങള്: സാഹചര്യത്തിനനുസൃതമായി, “യുഗം” എന്ന പദം “കാലം” എന്നോ “വര്‍ഷങ്ങ ളുടെ പ്രായം” എന്നോ “സമയ പരിധി” എന്നോ “സമയം” എന്നോ പരിഭാഷപ്പെ ടുത്താം. * “വളരെ പ്രായത്തില്‍” എന്ന പദം “വളരെ വര്‍ഷങ്ങളുടെ പ്രായത്തില്‍’ എന്നോ താന്‍വളരെ വൃദ്ധനായപ്പോള്‍” എന്നോ “താന്‍ വളരെ ദീര്‍ഘവര്‍ഷങ്ങള്‍ ജീവിച്ചിരുന്നപ്പോള്‍” എന്നോ പരിഭാഷപ്പെടുത്താം.” * “ഈ വര്‍ത്തമാനകാല ദുഷ്ടലോകം” എന്ന പദസഞ്ചയം അര്‍ത്ഥമാക്കുന്നത് “ജനം ഏറ്റവും ദോഷകരമായിരിക്കുന്ന ഈ കാലഘട്ടത്തില്‍തന്നെ” എന്നാണ്. ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/29/26.md) * [1 കൊരിന്ത്യര്‍:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/02/06.md) * [എബ്രായര്:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/06/04.md) * [ഇയ്യോബ് 05:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/05/26.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2465, G165, G1074
## പ്രായോഗിക ബുദ്ധി, ബുദ്ധിശാലിയായ ### നിര്വചനം: “പ്രായോഗിക ബുദ്ധി” എന്ന പദം വിശദമാക്കുന്നത് ഒരു വ്യക്തി അറിവുള്ളവനും ബുദ്ധിശാലിയും, പ്രത്യേകാല് പ്രായോഗിക കാര്യങ്ങളില് അപ്രകാരം ആയിരിക്കുന്നവന് എന്ന് ആകുന്നു. * “ബുദ്ധി വൈഭവം ഉള്ളവന്” എന്ന പദം സാധാരണയായി അര്ത്ഥം നല്കുന്നത് ഭാഗികമായി നിഷേധാത്മക നിലയില് ആണ് കാരണം ഇത് സാധാരണയായി സ്വാര്ത്ഥത കലര്ന്നവ ആയിരിക്കും. * ഒരു പ്രായോഗിക ബുദ്ധി ഉള്ള വ്യക്തി മറ്റുള്ളവരെ അല്ല, സ്വയം തന്നെത്തന്നെ കേന്ദ്രീകരിച്ചു സഹായം നല്കുന്നവന് ആയിരിക്കും. * ഈ പദത്തെ പരിഭാഷ ചെയ്യുവാന് ഉള്ള ഇതര പദങ്ങളില് “സൂത്രശാലിയായ” അല്ലെങ്കില് “ഉപായിയായ” അല്ലെങ്കില് “സമര്ത്ഥന് ആയ” അല്ലെങ്കില് “ബുദ്ധിമാന്ആയ” എന്നിങ്ങനെ സാഹചര്യം അനുസരിച്ച് ഉള്പ്പെടുത്താവുന്നത് ആകുന്നു. ### ദൈവ വചന സൂചികകള്: ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2450, H6175, G5429
## ഫലം, ഫലങ്ങള്, ഫലപ്രദമായ, ഫലപ്രദമല്ലാത്ത ### നിര്വചനം: “ഫലം” എന്ന പദം അക്ഷരീകമായി ഒരു ചെടിയുടെ ഭക്ഷ്യ യോഗ്യമായ ഭാഗത്തെ സൂചിപ്പിക്കുന്നു. “ഫലപ്രദമായ” എന്നത് ധാരാളം ഫലങ്ങള് ഉള്ളവ ആണ്. ഈ പദങ്ങളും ദൈവ വചനത്തില് ഉപമാന രൂപേണ ഉപയോഗിച്ചി ട്ടുണ്ട്. * ദൈവ വചനത്തില് “ഫലം” എന്നത് ഒരു വ്യക്തിയുടെ പ്രവര്ത്തികളെ സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു. ഒരു വൃക്ഷത്തില്ഉള്ള ഫലം അത് ഏതു വൃക്ഷമാണ് എന്ന് കാണിക്കുന്നതു പോലെ, അതേ രീതിയില്ഒരു വ്യക്തിയുടെ വാക്കുകളും പ്രവര്ത്തികളും ആ വ്യക്തിയുടെ സ്വഭാവവും എപ്രകാരം ഉള്ളതാണെന്ന് വെളിപ്പെടുത്തുന്നു. * ഒരു വ്യക്തിയ്ക്ക് നല്ലതോ തീയതോ ആയ ആത്മീയ ഫലം പുറപ്പെടുവിക്കുവാന്സാധിക്കും, എന്നാല്‘’ഫലം നിറഞ്ഞ” എന്ന പദം എപ്പോഴും ധാരാളം നല്ല ഫലം പുറപ്പെടുവിക്കുന്നു എന്ന ക്രിയാത്മകമായ അര്ത്ഥം നല്കുന്നു. * ”ഫലപ്രദമായ” എന്ന പദം “സമൃദ്ധിയായ” എന്ന അര്ത്ഥവും നല്കുന്ന ഉപമാനമായി ഉപയോഗിക്കാറുണ്ട്. ഇത് സാധാരണയായി ധാരാളം മക്കളും സന്തതികളും ഉള്ളതായി, അതുപോലെ ധാരാളം ഭക്ഷണവും ഇതര സമ്പത്തും ഉള്ളതിനെ സൂചിപ്പിക്കുന്നു. * പൊതുവെ, “ന്റെ ഫലം” എന്ന പദപ്രയോഗം ഒന്നില്നിന്നും ഉളവായി വരുന്ന അല്ലെങ്കില്ഉല്പ്പാദിപ്പിക്കപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. ഉദാഹരണമായി, “ജ്ഞാനഫലം” എന്നത് ജ്ഞാനത്തോടെ ഇരിക്കുന്ന തിനാല്അതില്നിന്നും ഉളവായി വരുന്ന നല്ല കാര്യങ്ങള്എന്ന് സൂചിപ്പിക്കുന്നു. * "ദേശത്തിന്റെ ഫലം” എന്ന പദപ്രയോഗം എന്നത് പൊതുവായി, ജനത്തിന് ഭക്ഷിക്കുവാനായി നിലം ഉല്പ്പാദിപ്പിക്കുന്ന സകലത്തെയും സൂചിപ്പിക്കുന്നു. ഇതില്ഉള്പ്പെടുന്നത് മുന്തിരി, ഈന്തപ്പഴം, പോലുള്ള പഴവര്ഗ്ഗങ്ങള്മാത്രമല്ല, പച്ചക്കറികള്, പരിപ്പുകള്, ധാന്യങ്ങള്ആദിയായവയും ഉള്പ്പെടുന്നു. * ഉപമാന പദപ്രയോഗമായി “ആത്മാവിന്റെ ഫലം’’ എന്നത് പരിശുദ്ധാ ത്മാവിനെ അനുസരിക്കുന്ന ജനങ്ങളുടെ ജീവിതത്തില്പരിശുദ്ധാത്മാവ് പുറപ്പെടുവിക്കുന്ന ദൈവീക ഗുണ വിശേഷങ്ങളെ സൂചിപ്പിക്കുന്നു. * ”ഗര്ഭഫലം” എന്ന പദപ്രയോഗം ‘ഗര്ഭം ഉല്പ്പാദിപ്പിക്കുന്നത് എന്തോ അത്—“അതായത് കുഞ്ഞുങ്ങള്” എന്നാണു സൂചിപ്പിക്കുന്നത്. ### പരിഭാഷ നിര്ദേശങ്ങള്: * നിര്ദ്ധിഷ്ട ഭാഷയില്ഫലവൃക്ഷത്തിന്റെ ഭക്ഷ്യ യോഗ്യമായ ഫലത്തിന് സാധാരണയായി ഉപയോഗിച്ചിരിക്കുന്ന പൊതുവായ പദം തന്നെ “ഫലം” എന്ന പൊതു പദത്തിനു പരിഭാഷ ചെയ്യുവാനായി ഉപയോഗിക്കുന്നത് ഉചിതമാണ്. ഒന്നിലധികം ഫലങ്ങള്ഉള്ളപ്പോള്നിരവധി ഭാഷകളില് “ഫലങ്ങള്” എന്ന പൊതുവായ ബഹുവചന പദം ഉപയോഗിക്കുന്നത് വളരെ സാധാരണമാണ്. * സാഹചര്യമനുസരിച്ച്, “ഫലപ്രദമായ” എന്ന പദം “വളരെ അധികം ആത്മീയ ഫലം പുറപ്പെടുവിക്കുന്ന” അല്ലെങ്കില്ധാരാളം മക്കള്ഉള്ള” അല്ലെങ്കില്“സമ്പല്സമൃദ്ധമായ” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”ദേശത്തിന്റെ ഫലം” എന്ന പദപ്രയോഗം “നിലം ഉല്പ്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കള്” അല്ലെങ്കില്“ആ മേഖലയില്വളരുന്ന ഭക്ഷ്യ വിളകള്” എന്നും പരിഭാഷ ചെയ്യാം. * ദൈവം മൃഗങ്ങളെയും മനുഷ്യരെയും സൃഷ്ടിച്ചപ്പോള്, ഫലപ്രദമായി വര്ധിച്ചു വരുവിന്” എന്ന് ധാരാളം സന്താനം ഉള്ളവരാകുക എന്ന് സൂചണ നല്കി കല്പ്പിച്ചു. ഇത് “നിരവധി സന്താനങ്ങള്ഉണ്ടാകട്ടെ” എന്നോ “ധാരാളം മക്കളും പിന്തലമുറകളും ഉണ്ടാകട്ടെ” എന്നോ “ധാരാളം കുഞ്ഞുങ്ങള്ഉണ്ടാകുക നിമിത്തം നിരവധി പിന്തലമുറക്കാര്ഉണ്ടാകട്ടെ” എന്നും പരിഭാഷ ചെയ്യാം. * ”ഗര്ഭ ഫലം” എന്ന പദപ്രയോഗം “ഗര്ഭം ഉല്പ്പാദിപ്പിക്കുന്നത് എന്തോ അത്” അല്ലെങ്കില്ഒരു സ്ത്രീ ജന്മം നല്കുന്ന കുഞ്ഞുങ്ങള്” അല്ലെങ്കില്“മക്കള്” എന്ന് മാത്രം പരിഭാഷ ചെയ്യാം. “നിന്റെ ഗര്ഭ ഫലവും അനുഗ്രഹിക്കപ്പെട്ടത്” എന്ന് എലിസബത്ത് മറിയയോടു പറയുമ്പോള്, അവള്അര്ത്ഥമാക്കിയത് “നീ ജന്മം നല്കുവാന്പോകുന്ന ശിശു അനുഗ്രഹിക്കപ്പെട്ടവന്ആകുന്നു” എന്നാണ്. നിര്ദ്ധിഷ്ട ഭാഷയില്ഇതിനു വ്യത്യസ്ത പദപ്രയോഗം ഉണ്ടായിരിക്കാം. * ”മുന്തിരിയുടെ ഫലം” എന്ന വേറൊരു പദപ്രയോഗം, “മുന്തിരിപ്പഴം” അല്ലെങ്കില്“മുന്തിരിങ്ങ” എന്ന് പരിഭാഷ ചെയ്യാം. * സാഹചര്യം അനുസരിച്ച്, “കൂടുതല്ഫലപ്രദം ആകുക” എന്ന പദപ്രയോഗം “കൂടുതല്ഫലം പുറപ്പെടുവിക്കുക” അല്ലെങ്കില്“ധാരാളം മക്കള്ഉണ്ടാകുക” അല്ലെങ്കില്“സമൃദ്ധി ഉണ്ടാകുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * ”ഫലപ്രദമായ അധ്വാനം” എന്ന പൌലോസിന്റെ പദപ്രയോഗം “വളരെ നല്ല ഫലങ്ങള്നല്കുന്നതായ കര്മ്മം” അല്ലെങ്കില്“വളരെ ജനങ്ങള്യേശുവില്വിശ്വസിക്കുന്ന ഫലം ഉളവാക്കുന്ന പരിശ്രമങ്ങള്” എന്ന് പരിഭാഷ ചെയ്യാം. * ”ആത്മാവിന്റെ ഫലം” എന്നത് “പരിശുദ്ധാത്മാവ് ഉളവാക്കുന്ന പ്രവര്ത്തികള്’’ അല്ലെങ്കില്“ഒരുവനില്പരിശുദ്ധാത്മാവ് പ്രവര്ത്തിക്കുന്നു എന്ന് കാണിക്കുന്ന വാക്കുകളും പ്രവര്ത്തികളും” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. (കാണുക: [പിന്തലമുറ](other.html#descendant), [ധാന്യം](other.html#grain), [മുന്തിരിങ്ങ](other.html#grape), [പരിശുദ്ധാത്മാവ്](kt.html#holyspirit), [മുന്തിരിച്ചെടി](other.html#vine), [ഗര്ഭ പാത്രം](other.html#womb)) ### ദൈവ വചന സൂചികകള്: * [ഗലാത്യര്05:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/22.md) * [ഉല്പ്പത്തി 01:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/01/11.md) * [ലൂക്കോസ് 08:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/14.md) * [മത്തായി 03:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/07.md) * [മത്തായി 07:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3, H4, H1061, H1063, H1069, H2173, H2233, H2981, H3206, H3581, H3759, H3899, H3978, H4022, H4395, H5108, H5208, H6500, H6509, H6529, H7019, H8256, H8393, H8570, G1081, G2590, G2592, G2593, G3703, G5052, G5352, G6013
## ബന്ധപ്പെടുക, സ്നേഹം പ്രകടിപ്പിക്കുക, കൂടെ ശയിക്കുക, കൂടെ ശയിക്കുന്നു, കൂടെ ശയിച്ചു, ശയിച്ചു കൊണ്ടിരിക്കുന്ന ### നിര്വചനം: ദൈവ വചനത്തില്, ഈ പദങ്ങള് ലൈംഗിക ബന്ധം പുലര്ത്തുന്നതിനെ സൂചിപ്പിക്കുന്ന ഭവ്യോക്തി പദങ്ങള്ആണ്. (കാണുക: [ഭവ്യോക്തി](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-euphemism/01.md)) * ആരോടെങ്കിലും “കൂടെ ശയിക്കുക” എന്ന പദപ്രയോഗം സാധാരണയായി ആ വ്യക്തിയുമായി ലൈംഗിക ബന്ധം ഉണ്ടാകുക എന്നാണ്. ഇതിന്റെ ഭൂത കാല ക്രിയ “കൂടെ ശയിച്ചു” എന്നതാണ്. * പഴയ നിയമ പുസ്തകമായ “ഉത്തമ ഗീതത്തില്, ”യു.എല്.ബി.”സ്നേഹം പ്രകടിപ്പിക്കുക” എന്ന പദം പരിഭാഷ ചെയ്യുമ്പോള് “സ്നേഹം” എന്ന പദം ലൈംഗിക ബന്ധത്തെ സൂചിപ്പിക്കുന്ന സാഹചര്യത്തെ കുറിക്കുന്നു. ഈ പദം “സ്നേഹം പ്രകടിപ്പിക്കുക” എന്ന പദപ്രയോഗത്തോട് ബന്ധപ്പെട്ടു കാണുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ചില ഭാഷകളില് വ്യത്യസ്ത സാഹചര്യങ്ങളില്, ഇതില് ഇടപെടുന്ന വ്യക്തികള് വിവാഹിതര് ആയവര് ആണോ അല്ല അവര് വേറെ വിധത്തില് ഉള്ള ബന്ധം പുലര്ത്തുന്നവര്ആണോ എന്ന് ഉള്ളതിന്റെ അടിസ്ഥാനത്തില് വ്യത്യസ്തമായ പദപ്രയോഗങ്ങള് ഉപയോഗിക്കാറുണ്ട്. ഓരോ സാഹചര്യം അനുസരിച്ചും ശരിയായ അര്ത്ഥം ഓരോ സന്ദര്ഭത്തിലും നല്കുന്ന പരിഭാഷ ഉറപ്പാക്കുക എന്നത് പ്രാധാന്യം അര്ഹിക്കുന്നു. * സാഹചര്യം അനുസരിച്ച്, ഇത് പോലെയുള്ള പദപ്രയോഗങ്ങള് “കൂടെ ശയിക്കുക”, അല്ലെങ്കില് “കൂടെ കിടക്കുക” അല്ലെങ്കില് “പ്രേമ ചാപല്യം കാണിക്കുക” അല്ലെങ്കില് “അടുപ്പത്തില് ആയിരിക്കുക” എന്നിങ്ങനെ ഉള്ളതായ പരിഭാഷകള് ഉപയോഗിക്കാം. * “ബന്ധം ഉണ്ടായിക്കുക” എന്ന പദസഞ്ചയം “കൂടെ ലൈംഗിക ബന്ധം ഉണ്ടായിരിക്കുക” അല്ലെങ്കില് “കൂടെ വിവാഹ ബന്ധം ഉണ്ടായിരിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “പ്രേമചാപല്യം” എന്ന പദം “സ്നേഹിക്കുന്ന” അല്ലെങ്കില് “ഗാഡ സ്നേഹം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. അല്ലെങ്കില് വേറെ ഒരു പദപ്രയോഗം ഇതിനെ സ്വാഭാവികമായി പരിഭാഷ ചെയ്യാവുന്ന രീതിയില് നിര്ദിഷ്ട ഭാഷയില് ഉണ്ടായിരിക്കാം. * ദൈവ വചന പരിഭാഷ ഉപയോഗിക്കുന്ന ജനത്തിനു സ്വീകാര്യമായ രീതിയില്ഈ പരിഭാഷയിലെ പദങ്ങളുടെ ആശയങ്ങള്ആയിരിക്കുന്നുവോ എന്നത് പരിശോധന ചെയ്യുക എന്നതു പ്രാധാന്യം അര്ഹിക്കുന്നു. (കാണുക: [ലൈംഗിക അനാചാരം](other.html#fornication)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/05/01.md) * [1 ശമുവേല്:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/01/19.md) * [ആവര്ത്തന പുസ്തകം 21:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/21/13.md) * [ഉല്പ്പത്തി 19:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/19/04.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H160, H935, H1540, H2181, H2233, H3045, H3212, H6172, H7250, H7901, H7903, G1097
## ബന്ധു, ബന്ധുജനം, ജന്മനാ ആളുകള്‍ തമ്മിലുള്ള ബന്ധം, ബന്ധു ജനങ്ങള്‍, ചാര്‍ച്ചക്കാരന്‍, ചാര്‍ച്ചക്കാര്‍ ### നിര്‍വചനം: “ബന്ധു” എന്ന പദം ഒരു വ്യക്തിയുടെ രക്തബന്ധം ഉള്ളവര്‍, ഒരു സംഘം എന്ന നിലയില്‍ പരിഗണിക്കപ്പെട്ടവര്‍ എന്ന് സൂചിപ്പിക്കുന്നു. “ചാര്‍ച്ചക്കാരന്‍” എന്ന പദം ഒരു പുരുഷനായ ബന്ധുവിനെ പ്രത്യേകാല്‍സൂചിപ്പിക്കുന്നു. * “ബന്ധു” എന്ന് ഒരു വ്യക്തിയുടെ അടുത്ത ബന്ധുക്കളെ മാത്രം, അതായത് മാതാപിതാക്കന്മാരും സഹോദരങ്ങളും, അല്ലെങ്കില്‍ അല്‍പ്പം കൂടെ അകന്ന ബന്ധുക്കള്‍, അമ്മാവിമാര്‍, അമ്മാവന്മാര്‍, അല്ലെങ്കില്‍ ജ്യേഷ്ടാനുജന്‍മാരുടെ മക്കള്‍ എന്ന് സൂചിപ്പിക്കുന്നു. * പുരാതന ഇസ്രയേലില്‍, ഒരു പുരുഷന്‍ മരിച്ചു പോയാല്‍, തന്‍റെ ഏറ്റവും അടുത്ത പുരുഷനായ ബന്ധു ആ വിധവയെ വിവാഹം കഴിക്കുകയും, തന്‍റെ വസ്തുവകകള്‍ കൈകാര്യം ചെയ്യുകയും, അയാളുടെ കുടുംബ നാമം നിലനിര്‍ത്തുകയും വേണം. ഈ ബന്ധുവിനെ “ചാര്‍ച്ചക്കാരനായ – വീണ്ടെടുപ്പുകാരന്‍” എന്ന് വിളിച്ചിരുന്നു. * “ബന്ധു” എന്ന ഈ പദം “കുടുംബ ബന്ധു” അല്ലെങ്കില്‍ “കുടുംബാംഗം” എന്നും പരിഭാഷ ചെയ്യാം.” ### ദൈവ വചന സൂചികകള്” * [റോമര്‍:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/16/09.md) * [രൂത്ത് 02:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/rut/02/19.md) * [രൂത്ത് 03:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/rut/03/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H251, H1350, H4129, H4130, H7138, H7607, G4773
## ബഹുമാന സൂചകമായി നല്കുന്ന ഉപഹാരം ### നിര്വചനം: “ബഹുമാന സൂചകമായി നല്കുന്ന ഉപഹാരം” എന്ന പദസഞ്ചയം സൂചിപ്പിക്കുന്നത് ഒരു ഭരണാധികാരി വേറൊരു ഭരണാധികാരിക്ക് സംരക്ഷണാര്ത്ഥവും അവരുടെ രാജ്യങ്ങള്ക്ക് ഇടയില്നല്ല ബന്ധവും നിലനിര്ത്തുന്നതിന് വേണ്ടി നല്കുന്ന പാരിതോഷികം എന്നാണ്. * ഒരു സംഭാവന എന്നത് ഒരു ഭരണാധികാരിയോ അല്ലെങ്കില്ഒരു ഭരണകൂടമോ ജനങ്ങളില്നിന്ന് ചുങ്കമായോ നികുതിയായോ ആവശ്യപ്പെടുന്നതു ആകുന്നു. * ദൈവ വചന കാലഘട്ടത്തില്, യാത്ര ചെയ്യുന്ന രാജാക്കന്മാരോ ഭരണാധികാരികളോ അവര്യാത്ര ചെയ്തു കടന്നു പോകുന്ന പ്രദേശങ്ങളിലെ രാജാക്കന്മാര്ക്ക് അവരുടെ യാത്രയ്ക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി നല്കുന്ന സംഭാവന ആകുന്നു. * സാധാരണയായി ഈ സംഭാവനയില്പണത്തിനു പുറമേ, ആഹാരങ്ങള്, സുഗന്ധ വസ്തുക്കള്, വിലകൂടിയ വസ്ത്രങ്ങള്വിലകൂടിയ ലോഹങ്ങളായ സ്വര്ണ്ണം പോലെ ഉള്ളവയും ഉള്പ്പെടുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചാര്യം അനുസരിച്ച്, “ഉപഹാരം” എന്നത് “ഔദ്യോഗിക പാരിതോഷികം” അല്ലെങ്കില്“പ്രത്യേക നികുതി” അല്ലെങ്കില്“നിര്ദ്ധിഷ്ട ശമ്പളം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [സ്വര്ണ്ണം](other.html#gold), [രാജാവ്](other.html#king), [ഭരണാധികാരി](other.html#ruler), [നികുതി](other.html#tax)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള് 18:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/18/01.md) * [2 ദിനവൃത്താന്തങ്ങള് 09:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/09/22.md) * [2 രാജാക്കന്മാര്17:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/17/01.md) * [ലൂക്കോസ് 23:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/23/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1093, H4060, H4061, H4371, H4503, H4522, H4530, H4853, H6066, H7862, G1323, G2778, G5411
## ബാധ, ബാധകള്‍ ### നിര്‍വചനം: ബാധകള്‍ എന്നത് വളരെ വലിയ തോതില്‍ ആളുകള്‍ ദുരിതം അനുഭവിക്കുകയോ അല്ലെങ്കില്‍ മരണം സംഭവിക്കുകയോ ചെയ്യുന്ന തരത്തില്‍ ഉള്ള സംഭവങ്ങല്‍ആണ് ബാധകള്‍. സാധാരണയായി ബാധ എന്ന് പറയുന്നത് വളരെ വേഗത്തില്‍ വ്യാപിക്കുന്നതും അത് തടുത്തു നിര്‍ത്തുന്നതിനു മുന്‍പ് നിരവധി പേര്‍ക്കു മരണം സംഭവിക്കുന്നതും ആകുന്നു. * നിരവധി ബാധകള്‍ പ്രകൃത്യാ സംഭവിക്കുന്നതാണ്, എന്നാല്‍ചിലവ ജനത്തിന്‍റെ പാപത്തിനു ശിക്ഷയായി ദൈവത്താല്‍ അയക്കപ്പെടുന്നവ ആകുന്നു. * മോശെയുടെ കാലഘട്ടത്തില്‍, ദൈവം മിസ്രയീമിന് വിരോധമായി ഇസ്രയേല്‍ ജനത്തെ മിസ്രയീമില്‍ നിന്നും വിട്ടയക്കേണ്ടതിനു വേണ്ടി സമ്മര്‍ദ്ദം പ്രയോഗിക്കുവാനായി ദൈവം പത്ത് ബാധകള്‍ അയച്ചു. വെള്ളം രക്തമായി മാറിയതും, ശാരീരിക രോഗങ്ങളും, പ്രാണികളാലും കല്‍മഴയാലും വിളകള്‍ നശിച്ചതും, മൂന്നു ദിവസം സമ്പൂര്‍ണ്ണ അന്ധകാരം ഉണ്ടായതും, ആദ്യജാത പുത്രന്മാരുടെ മരണവും ഈ ബാധകളില്‍ ഉള്‍പ്പെടുന്നു. * സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഇത് ഇപ്രകാരവും പരിഭാഷ ചെയ്യാവുന്നതാണ്, “വ്യാപകമായ ദുരന്തങ്ങള്‍” അല്ലെങ്കില്‍ “വ്യാപകമായ രോഗം” (കാണുക: [കല്‍മഴ](other.html#hail), [ഇസ്രയേല്‍](kt.html#israel), [മോശെ](names.html#moses), [ഫറവോന്‍](names.html#pharaoh)) ### ദൈവ വചന സൂചികകള്: * [2 ശമുവേല് 24:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/24/13.md) * [പുറപ്പാട് 09:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/09/13.md) * [ഉല്പ്പത്തി 12:17-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/12/17.md) * [ലൂക്കോസ് 21:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/21/10.md) * [വെളിപ്പാട് 09:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/09/18.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1698, H4046, H4194, H4347, H5061, H5062, H5063, G3061, G3148, G4127
## ഭക്ത്യാദരവ് കാണിക്കുക, ഭക്ത്യാദരവ് കാണിച്ചു, ഭക്ത്യാദരവ്, ഭക്ത്യാദരങ്ങള്, ഭക്ത്യാദരങ്ങള് ഉള്ളത് ### നിര്വചനം: “ഭക്ത്യാദര പൂര്വ്വം” എന്ന പദം സൂചിപ്പിക്കുന്നത് അഗാധമായ വികാരത്തോടു കൂടെ ഒരു വ്യക്തിയെയോ അല്ലെങ്കില് എന്തിനെയെങ്കിലുമോ ആഴമായി ബഹുമാനിക്കുന്ന വിധത്തെ സൂചിപ്പിക്കുന്നു. “ആരോടെങ്കിലുമോ അല്ലെങ്കില് എന്തിനോടെങ്കിലുമോ ആദരവ് പ്രകടിപ്പിക്കുക എന്നത് ആ വ്യക്തിയോടോ അല്ലെങ്കില് വസ്തുവിനോടോ ഉള്ള ബഹുമാനം പ്രദര്ശിപ്പിക്കുക എന്നുള്ളതാണ്. * ആദര സൂചകമായ വികാരങ്ങള് ബഹുമാനിക്കപ്പെടുന്നതായ വ്യക്തിയോട് കാണിക്കുന്ന പ്രകടനങ്ങള് മൂലം പ്രദര്ശിപ്പിക്കപ്പെടുന്നു. * കര്ത്താവിനോടുള്ള ഭയം ദൈവത്തിന്റെ കല്പ്പനകളെ അനുസരിക്കുന്നത് മൂലം ആന്തരികമായ ആദരവ് വെളിപ്പെടുന്നത് വഴി പ്രകടമാകുന്നു. * ഈ പദം “ഭയവും ബഹുമാനവും” അല്ലെങ്കില് “ആത്മാര്ത്ഥമായ ബഹുമാനം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [ഭയം](kt.html#fear), [ബഹുമാനം](kt.html#honor), [അനുസരിക്കുക](other.html#obey)) ### ദൈവ വചന സൂചികകള്: * [1 പത്രോസ് 01:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/01/15.md) * [എബ്രായര്:7](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/11/07.md) * [യെശ്ശയ്യാവ് 44:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/44/17.md) * [സങ്കീര്ത്തനം 005:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/005/007.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3372, H3373, H3374, H4172, H6342, H7812, G127, G1788, G2125, G2412, G5399, G5401
## ഭയം, ഭക്ത്യാദരവ് ### നിര്വചനം “ഭയം” എന്ന പദം ആശ്ചര്യത്തിന്റെ ഭാവവും വളരെ മഹത്വവും, ശക്തവും, പ്രൌഡഗംഭീരവുമായ ഒന്നിനെ കാണുന്നതുമൂലമുണ്ടാകുന്ന ആഴമായ ബഹുമാന വും ആകുന്നു. * “ഭക്ത്യാദരവ്” എന്ന പദം ഭയം എന്ന വികാരം ഉദ്ധീപിക്കുന്ന ആരെങ്കിലും അല്ലെങ്കില്എന്തെങ്കിലും എന്നു വിശദീകരിക്കുന്നു. * പ്രവാചകനായ യെഹസ്കേല്കണ്ടതായ ദൈവമഹത്വത്തിന്റെ ദര്ശനം ‘’ഭക്ത്യാദരവ്” അല്ലെങ്കില്“ഭയമുളവാക്കുന്നത്” ആയിരുന്നു. * ദൈവസാന്നിധ്യത്തിന്റെ ഭയം ഉളവാക്കുന്ന മാനുഷിക പ്രതികരണങ്ങള്: ഭയം, നിലത്ത്തുകുനിയുകയോ,മുഴങ്കാലില്നില്ക്കുകയോ, മുഖം മറയ്ക്കുകയോ വിറക്കുകയോ ഒക്കെയാണ്. (കാണുക: [ഭയം](kt.html#fear), [മഹത്വം](kt.html#glory)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്17:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/17/19.md) * [ഉല്പ്പത്തി 28:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/28/16.md) * [എബ്രായര്12:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/12/27.md) * [സങ്കീര്ത്തനങ്ങള് 022:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/022/022.md) * [സങ്കീര്ത്തനങ്ങള് 147:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/147/004.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H366, H1481, H3372, H6206, H7227, G2124
## ഭരിക്കുക, ഭരിക്കുന്നു, ഭരിച്ച, ഭരിക്കുന്നു ### നിര്വചനം: “ഭരിക്കുക” എന്ന പദം അര്ത്ഥം നല്കുന്നത് ഒരു നിര്ദിഷ്ട ദേശത്തെ അല്ലെങ്കില് രാജ്യത്തെ ജനങ്ങളുടെ മേല്ഭരണം നടത്തുക എന്നുള്ളത് ആകുന്നു. ഒരു രാജാവിന്റെ ഭരണകാലം എന്ന് പറയുന്നത് താന് ഭരണം നടത്തുന്നതായ കാലഘട്ടം എന്നതാണ്. * “വാഴ്ച” എന്ന പദം മുഴുവന് ളോകത്തിന് മേലും രാജാവായി ദൈവം ഭരണം നടത്തുന്നതിനെയും സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു. * ഇസ്രയേല് ജനം ദൈവത്തെ തങ്ങളുടെ രാജാവായി ഇരിക്കുന്നതിനെ നിരാകരിച്ചപ്പോള്മനുഷ്യര് അവരെ രാജാക്കന്മാരായി ഭരിക്കുവാന് ദൈവം അനുവദിച്ചു, * യേശു ക്രിസ്തു മടങ്ങിവരുമ്പോള്, താന് സര്വ ലോകത്തെയും പരസ്യമായി രാജാവായി ഭരിക്കുകയും ക്രിസ്ത്യാനികള് അവനോടു കൂടെ ഭരണം നടത്തുകയും ചെയ്യും.. * ഈ പദം “തികഞ്ഞ ഭരണം അല്ലെങ്കില്“രാജാവായി ഉള്ള ഭരണം.” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [രാജ്യം](other.html#kingdom)) ### ദൈവ വചന സൂചികകള് * [2 തിമോത്തിയോസ് 02:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/02/11.md) * [ഉല്പ്പത്തി 36:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/36/34.md) * [ലൂക്കോസ് 01:30-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/30.md) * [ലൂക്കോസ് 19:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/19/26.md) * [മത്തായി 02:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/02/22.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3427, H4427, H4437, H4438, H4467, H4468, H4475, H4791, H4910, H6113, H7287, H7786, G757, G936, G2231, G4821
## ഭരിക്കുക, ഭരിക്കുന്നു, ഭരിച്ചു, ഭരണാധികാരി, ഭരണാധികാരികള്, ഭരിക്കുന്ന, ചട്ടങ്ങള്, അമിതഭരണം നടത്തുക, അമിത ഭരണം നടത്തപ്പെട്ട ### നിര്വചനം: “ഭരണാധികാരി” എന്ന പദം മറ്റുള്ള ജനങ്ങളുടെ മേല് അധികാരമുള്ള, ഒരു രാജ്യത്തിന്റെ, സാമ്രാജ്യത്തിന്റെ, അല്ലെങ്കില് ഒരു മതത്തിന്റെ തലവന്, എന്നിങ്ങനെയുള്ള ഒരു നേതാവായ വ്യക്തിയെ പൊതുവെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. ഒരു ഭരണാധികാരി എന്ന വ്യക്തി “ഭരിക്കുന്നവന്” ആകുന്നു, തന്റെ അധികാരം എന്നത് തന്റെ “ഭരണവും” ആകുന്നു. * പഴയ നിയമത്തില്, ഒരു രാജാവിനെ ചില സന്ദര്ഭങ്ങളില് പോതുവെ ഒരു “ഭരണാധികാരി’ എന്ന് “അവനെ ഇസ്രയേലിന്മേല് ഭരണാധികാരിയായി നിയമിച്ചു” എന്നുള്ള പദസഞ്ചയത്തില് സൂചിപ്പിച്ചിരിക്കുന്ന പ്രകാരം പ്രതിപാദിക്കാറുണ്ട്. * ദൈവത്തെ മറ്റുള്ള സകല ഭരണാധികാരികളുടെ മേലും ഭരണം നടത്തുന്ന പരമാധികാരി ആയ ഭരണാധിപന് ആയി സൂചിപ്പിക്കാറുണ്ട്. * പുതിയ നിയമത്തില്, ഒരു യഹൂദ പള്ളിയുടെ തലവനെ “ഭരണാധികാരി” എന്ന് വിളിക്കാറുണ്ട്. * പുതിയ നിയമത്തില് സൂചിപ്പിച്ചിട്ടുള്ള വേറൊരു വകയില് ഉള്ള ഭരണാധിപന് “ദേശാധിപതി” ആണ്. * സാഹചര്യം അനുസരിച്ച്, “ഭരണാധികാരി” എന്നത് “തലവന്” അല്ലെങ്കില് “മേല്അധികാരം ഉള്ള വ്യക്തി” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ഭരിക്കുക” എന്ന പ്രവര്ത്തി അര്ത്ഥം നല്കുന്നത് “മേല് അധികാരം ഉള്ളവന് ആയി” “നയിക്കുക” എന്നാണ്. ഇത് “വാഴുക” എന്നുള്ള അതേ അര്ത്ഥം തന്നെ ഒരു രാജാവിന്റെ ഭരണത്തെ സൂചിപ്പിക്കുമ്പോള് നല്കുന്നു. (കാണുക: [അധികാരി](kt.html#authority), [ദേശാധിപതി](other.html#governor), [രാജാവ്](other.html#king), [യഹൂദ പള്ളി](kt.html#synagogue)) ### ദൈവ വചന സൂചിക: * [അപ്പോ. 03:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/03/17.md) * [അപ്പോ. 07:35-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/35.md) * [ലൂക്കോസ് 12:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/11.md) * [ലൂക്കോസ് 23:35](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/23/35.md) * [മര്ക്കോസ് 10:41-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/10/41.md) * [മത്തായി 09:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/32.md) * [മത്തായി 20:25-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/20/25.md) * [തീത്തോസ് 03:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/tit/03/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H995, H1166, H1167, H1404, H2708, H2710, H3027, H3548, H3920, H4043, H4410, H4427, H4428, H4438, H4467, H4474, H4475, H4623, H4910, H4941, H5057, H5065, H5387, H5401, H5461, H5715, H6113, H6213, H6485, H6957, H7101, H7218, H7287, H7300, H7336, H7786, H7860, H7980, H7981, H7985, H7989, H7990, H8199, H8269, H8323, H8451, G746, G752, G755, G757, G758, G932, G936, G1018, G1203, G1299, G1778, G1785, G1849, G2232, G2233, G2525, G2583, G2888, G2961, G3545, G3841, G4165, G4173, G4291
## ഭരിക്കുക, സര്ക്കാര്, സര്ക്കാരുകള്, ദേശാധിപതി, ദേശാധിപതികള്, പ്രാദേശിക ഭരണാധിപന്, പ്രാദേശിക ഭരണാധിപന്മാര് ### നിര്വചനം: ഒരു “ദേശാധിപതി” എന്ന വ്യക്തി ഒരു സംസ്ഥാനം, പ്രവിശ്യ, അല്ലെങ്കില് മേഖലയുടെ ഭരണം നടത്തുന്ന വ്യക്തി ആകുന്നു. “ഭരിക്കുക” എന്നാല് നയിക്കുക, നേതൃത്വം നല്കുക, നിര്വഹണം നടത്തുക എന്നൊക്കെ അര്ത്ഥം നല്കുന്നു. * ”പ്രാദേശിക ഭരണാധികാരി” എന്ന പദം ഒരു റോമന് പ്രവിശ്യയെ ഭരിക്കുന്ന ഒരു ദേശാധിപതിക്കു നല്കുന്ന വളരെ വ്യക്തമായ ഒരു പദവി ആകുന്നു. * ദൈവ വചന കാലഘട്ടത്തില്, ദേശാധിപതിമാര് ഒരു രാജാവിനാലോ ചക്രവര്ത്തിയാലോ നിയമിക്കപ്പെട്ടു തന്റെ അധികാരത്തിന് കീഴ് ഉള്ളവര്ആയിരുന്നു. * ഒരു “സര്ക്കാര്” എന്നത് ആ രാജ്യത്തെ അല്ലെങ്കില് സാമ്രാജ്യത്തിലെ മുഴുവന് ഭരണാധികാരികളും ഉള്പ്പെടുന്നതാണ്. ഈ ഭരണാധിപന്മാര്രാജ്യത്തിലെ ജനങ്ങളുടെ സമാധാനത്തിനും, സുരക്ഷിതത്വത്തിനും, ക്ഷേമത്തിനും വേണ്ടി പൌരന്മാരുടെ സ്വഭാവം നിയന്ത്രിക്കേണ്ടതിനും നയിക്കേണ്ടതിനും വേണ്ടി നിയമങ്ങള്ഉണ്ടാക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ദേശാധിപതി” എന്ന പദം “ഭരണാധികാരി” അല്ലെങ്കില്“മേല്നോട്ടക്കാരന്” അല്ലെങ്കില്“മേഖല നേതാവ്” അല്ലെങ്കില്“ഒരു ചെറിയ മേഖലയുടെ മേല്ഭരണം നടത്തുന്നയാള്” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * സാഹചര്യം അനുസരിച്ച്, “ഭരിക്കുക” എന്ന പദം “ഭരണം നടത്തുക” അല്ലെങ്കില്“നയിക്കുക” അല്ലെങ്കില്“നിര്വഹിക്കുക” അല്ലെങ്കില്“മേല്നോട്ടം വഹിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * "ദേശാധിപതി” എന്ന പദം “രാജാവ്” അല്ലെങ്കില്“ചക്രവര്ത്തി” എന്നീ പദങ്ങളില്നിന്നും വ്യത്യസ്തമായി പരിഭാഷ ചെയ്യാം, “ദേശാധിപതി എന്ന വ്യക്തി അവരുടെ അധികാരത്തിന്കീഴുള്ള അധികാരം കുറഞ്ഞ വ്യക്തി ആണ്. “പ്രാദേശിക ഭരണാധികാരി” എന്ന പദം “റോമന്ദേശാധിപതി” അല്ലെങ്കില്“റോമന്പ്രവിശ്യ ഭരണാധിപന്” എന്നും പരിഭാഷ ചെയ്യാം. (കാണുക: [അധികാരി](kt.html#authority), [രാജാവ്](other.html#king), [അധികാരം](kt.html#power), [പ്രവിശ്യ](other.html#province), [റോം](names.html#rome), [ഭരണാധികാരി](other.html#ruler)) ### ദൈവ വചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്07:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/09.md) * [അപ്പോ.പ്രവര്ത്തികള്23:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/23/22.md) * [അപ്പോ.പ്രവര്ത്തികള്26:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/26/30.md) * [മര്ക്കോസ് 13:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/13/09.md) * [മത്തായി 10:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/16.md) * [മത്തായി 27:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H324, H1777, H2280, H4951, H5148, H5460, H6346, H6347, H6486, H7989, H8269, H8660, G445, G446, G746, G1481, G2232, G2233, G2230, G4232
## ഭവനം, ഭവനങ്ങള്, മേല്ക്കൂര, മേല്ക്കൂരകള്, കലവറ, കലവറകള്, ഭവന സൂക്ഷിപ്പുകാര് ### നിര്വചനം: “ഭവനം” എന്ന പദം ദൈവ വചനത്തില്അടിക്കടി ഉപമാനമായി ഉപയോഗിച്ചിട്ടുണ്ട്. * ചിലപ്പോള്ഇത് “ഭവനക്കാര്” എന്ന് ഒരു ഭവനത്തില്ഒരുമിച്ചു പാര്ക്കുന്ന എല്ലാവരെയും ചേര്ത്ത് സൂചിപ്പികുന്നതായി അര്ത്ഥം നല്കുന്നു. സാധാരണയായി “ഭവനം” എന്നത് ഒരു വ്യക്തിയുടെ സന്തതിയെ അല്ലെങ്കില്ബന്ധുക്കളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി, “ദാവീദിന്റെ ഭവനം” എന്നത് രാജാവായ ദാവീദിന്റെ എല്ലാ സന്തതികളെയും സൂചിപ്പിക്കുന്നു. * ”ദൈവ ഭവനം” എന്നും “യഹോവയുടെ ഭവനം” എന്നും ഉള്ള പദങ്ങള്സമാഗമന കൂടാരത്തെയോ ദേവാലയത്തെയോ സൂചിപ്പിക്കുന്നു. ഈ പദപ്രയോഗങ്ങള്പൊതുവേ ദൈവം എവിടെ ആയിരിക്കുന്നുവോ അല്ലെങ്കില്വസിക്കുന്നുവോ അവിടെ എന്നും സൂചിപ്പിക്കുന്നു. * എബ്രായര്3 ല്, “ദൈവത്തിന്റെ ഭവനം” എന്ന് രൂപകമായി ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ജനം അല്ലെങ്കില്, കൂടുതല്പൊതുവായി, ദൈവത്തിനു സംബന്ധമായ എല്ലാം എന്ന് സോചിപ്പിക്കുന്നു. * ”ഇസ്രയേല്ഭവനം” എന്ന പദസഞ്ചയം പൊതുവെ ഇസ്രയേല്ദേശം എന്നും, കൂടുതല്ഊന്നല്നല്കത്തക്കവിധം ഇസ്രായേലിന്റെ വടക്കേ രാജ്യം ഉള്പ്പെട്ടിരിക്കുന്ന ഗോത്രങ്ങള്എന്നും സൂചിപ്പിക്കാവുന്നതാണ്. ### പരിഭാഷ നിര്ദേശങ്ങള്: സാഹചര്യം അനുസരിച്ച്, “ഭവനം” എന്നത് “ഭവനക്കാര്” അല്ലെങ്കില്“ജനം” അല്ലെങ്കില്“കുടുംബം” അല്ലെങ്കില്“സന്തതികള്” അല്ലെങ്കില്“ആലയം” അല്ലെങ്കില്“ആവാസ സ്ഥലം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”ദാവീദിന്റെ ഭവനം” എന്ന പദസഞ്ചയം “ദാവീദിന്റെ വംശാവലി” അല്ലെങ്കില്“ദാവീദിന്റെ കുടുംബം” അല്ലെങ്കില്ദാവീദിന്റെ സന്തതികള്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. ബന്ധപ്പെട്ട പദപ്രയോഗങ്ങള്ഇതുപോലെ പരിഭാഷ ചെയ്യാം. “ഇസ്രയേല്ഭവനം” എന്നത് വ്യത്യസ്ത രീതിയില്പരിഭാഷ ചെയ്യുന്നതിന് “ഇസ്രയേല്ജനം” അല്ലെങ്കില്“ഇസ്രയേല്സന്തതികള്” അല്ലെങ്കില്“ഇസ്രയേല്യര്” എന്നിങ്ങനെയുള്ള മാര്ഗ്ഗങ്ങള്ഉള്പ്പെടുത്താം. * യഹോവയുടെ ഭവനം” എന്ന പദസഞ്ചയം “യഹോവയുടെ ദേവാലയം” അല്ലെങ്കില്“യഹോവയെ ആരാധിക്കുന്ന സ്ഥലം” അല്ലെങ്കില്“യഹോവ തന്റെ ജനത്തെ കണ്ടുമുട്ടുന്ന സ്ഥലം” അല്ലെങ്കില്യഹോവ വസിക്കുന്ന സ്ഥലം” എന്ന് പരിഭാഷ ചെയ്യാം. * ”ദൈവത്തിന്റെ ഭവനം” എന്നത് ഈ രീതിയില്പരിഭാഷ ചെയ്യാം. (കാണുക: [ദാവീദ്](names.html#david), [സന്തതി](other.html#descendant), [ദൈവ ഭവനം](kt.html#houseofgod), [ഭവനക്കാര്](other.html#household), [ഇസ്രയേല്രാജ്യം](names.html#kingdomofisrael), [സമാഗമന കൂടാരം](kt.html#tabernacle), [ദേവാലയം](kt.html#temple), [യഹോവ](kt.html#yahweh)) ### ദൈവ വചന സൂചികകള്: * [അപ്പോ.07:41-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/41.md) * [അപ്പോ.07:47-50](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/47.md) * [ഉല്പ്പത്തി 39:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/39/03.md) * [ഉല്പ്പത്തി 41:39-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/41/39.md) * [ലൂക്കോസ് 08:38-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/38.md) * [മത്തായി 10:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/05.md) * [മത്തായി 15:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/15/24.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1004, H1005, G3609, G3613, G3614, G3624
## ഭവനക്കാര്, വീട്ടുകാര് ### നിര്വചനം: “ഭവനക്കാര്” എന്ന പദം ഒരു ഭവനത്തില്വസിക്കുന്ന എല്ലാവരെയും ചേര്ത്ത്, കുടുംബാംഗങ്ങളും അവരുടെ വേലക്കാര്ഉള്പ്പെടെ ഉള്ളവര്എന്ന് സൂചിപ്പിക്കുന്നു. * ഒരു കുടുംബത്തെ നിര്വഹണം ചെയ്യുക എന്നത് വേലക്കാരെ നിര്ദേശം ചെയ്യുന്നത് ഉള്പ്പെടെ വസ്തുവഹകളുടെ പരിപാലനം നടത്തുന്നത് ആകുന്നു. * ചില സന്ദര്ഭങ്ങളില്“ഭവനക്കാര്” എന്നത് ഉപമാന രൂപത്തില്ഒരുവന്റെ കുടുംബ വംശത്തില്ഉള്ള എല്ലാവരും, പ്രത്യേകാല്തന്റെ വംശാവലി എന്ന് സൂചിപ്പിക്കുന്നു. (കാണുക:[ഭവനം](other.html#house)) ### ദൈവ വചന സൂചികകള്: * [അപ്പോ.07:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/09.md) * [ഗലാത്യര്06:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/06/09.md) * [ഉല്പ്പത്തി 07:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/07/01.md) * [ഉല്പ്പത്തി 34:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/34/18.md) * [യോഹന്നാന്04:53-54](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/04/53.md) * [മത്തായി 10:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/24.md) * [മത്തായി 10:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/34.md) * [ഫിലിപ്പിയര്04:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/php/04/21.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1004, H5657, G2322, G3609, G3614, G3615, G3616, G3623, G3624
## ഭാഗികമായ, പക്ഷഭേദം കാണിക്കുക, “പക്ഷഭേദം ### നിര്വചനം: “വിഭാഗിയത”, എന്നും “പക്ഷഭേദം കാണിക്കുക” ആദിയായവ ഒരു വിഭാഗം ആളുകളെ വേറൊരു വിഭാഗം ആളുകളെക്കാള് കൂടുതല് പ്രാധാന്യം ഉള്ളവരായി കരുതി തിഞ്ഞെടുക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. * ഇതിനെ പക്ഷഭേദം കാണിക്കുന്നത്, എന്ന് വെച്ചാല് ഒരു ചിലരെ മറ്റുള്ളവരേക്കാള് മെച്ചമായ നിലയില് പരിഗണിക്കുന്നതിനെ സൂചിപ്പിക്കുന്നു. * സാധാരണയായി സമ്പന്നന്മാരോ അല്ലെങ്കില് മറ്റുള്ളവരേക്കാല്പ്രശസ്തി ഉള്ളവരോ ആയ ജനത്തോടു പക്ഷഭേദം അല്ലെങ്കില്ഔദാര്യം കാണിക്കാറുണ്ട്. * സമ്പന്നന്മാരോ ഉയര്ന്ന അന്തസ്സ് ഉള്ളവരെന്നു പറയുന്നവര്ക്കോ അനുകൂലമായി പക്ഷഭേദമോ ഔദാര്യമോ കാണിക്കരുതെന്ന് ദൈവ വചനം നിര്ദേശം നല്കുന്നു. * റോമര്ക്ക് എഴുതിയ തന്റെ ലേഖനത്തില്, പൌലോസ് പഠിപ്പിക്കുന്നത് ദൈവം ജനത്തെ ഉചിതമായും പക്ഷഭേദം കൂടാതെയും ന്യായം വിധിക്കുന്നു എന്നാണ്. * യാക്കോബിന്റെ ലേഖനം പഠിപ്പിക്കുന്നത് എന്തെന്നാല് ചിലര്ക്ക് അവര് സമ്പന്നര് ആയതിനാല് പ്രധാന ഇരിപ്പിടങ്ങളും വിശിഷ്ട കരുതലും നല്കുന്നത് തെറ്റു ആകുന്നു എന്നാണ്. (കാണുക: [ആനുകൂല്യം](kt.html#favor)) ### ദൈവ വചന സൂചികകള്: * [ആവര്ത്തന പുസ്തകം 01:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/01/17.md) * [മലാഖി 02:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mal/02/08.md) * [മര്ക്കോസ് 12:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/12/13.md) * [മത്തായി 22:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/22/15.md) * [റോമര്:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/02/10.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5234, H6440, G991, G1519, G2983, G4299, G4383
## ഭാരം, ഭാരങ്ങള്, ഭാരപ്പെടുത്തപ്പെട്ട, ഭാരമുള്ള ### നിര്വചനം: ഒരു ഭാരം എന്നത് ഭാരിച്ച ചുമട് ആണ്. ഇതു അക്ഷരീകമായി സൂചിപ്പിക്കുന്നത് മൃഗം കായികമായി ചുമട് ചുമക്കു ന്നതുപോലെയുള്ള പണി ചെയ്യുന്നതിനെയാണ്. “ഭാരം” എന്ന പദത്തിന് ഉപമാനരൂപത്തില് നിരവധി അര്ത്ഥങ്ങള് ഉണ്ട്. ഭാരം എന്നത് ഒരു വ്യക്തി ചെയ്തു തീര്ക്കേണ്ട പ്രയാസമുള്ള കര്ത്തവ്യം അല്ലെങ്കില്പ്രധാനപ്പെട്ട ഉത്തരവാദിത്വം എന്നു സൂചിപ്പിക്കാം. താന്ഒരു “ഘനമുള്ള ഭാരം” “ചുമക്കുന്നു” അല്ലെങ്കില്“വഹിക്കുന്നു” എന്നു പറയാം. * ഒരു ക്രൂരനായ നേതാവ് താന്ഭരിക്കുന്ന ജനങ്ങളുടെമേല്വിഷമകരമായ ഭാരങ്ങള്ചുമത്താം, ഉദാഹരണമായി അവര്വലിയ തുകകള് നികുതികളായി നല്കണമെന്നു ഹെമിക്കാം. * ഒരു വ്യക്തി മറ്റാര്ക്കും ഒരു ഭാരമാകരുത് എന്നു ചിന്തിക്കുമ്പോള്അത് അപരനായ വ്യക്തിക്ക് യാതൊരു പ്രശ്നവും ഉണ്ടാകരുതെന്ന് താന്കരുതുന്നു. * ഒരു വ്യക്തിയുടെ പാപത്തിന്റെ കുറ്റബോധം തനിക്ക് ഭാരമായിരിക്കും. * “കര്ത്താവിന്റെ ഭാരം” എന്നത് ഒരു പ്രവാചകന്ദൈവജനത്തിനു നല്കുന്ന ‘ദൈവത്തില്നിന്നുള്ള ദൂത്” ഉപമാനരീതിയില്സൂചിപ്പിക്കുന്നതാണ്. “ഭാരം” എന്ന പദം “ഉത്തരവാദിത്വം’ അല്ലെങ്കില്‘കടമ” അല്ലെങ്കില്ഭാരിച്ച ചുമട്” അല്ലെങ്കില്“ദൂത്” എന്നിങ്ങനെ സാഹചര്യത്തിനനുസരിച്ചു പരിഭാഷ പ്പെടുത്താവുന്നതാണ്. ### ദൈവവചന സൂചികകള്: * [2 തെസ്സലോനിക്യര്03:6-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/2th/03/06.md) * [ഗലാത്യര്06:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/06/01.md) * [ഗലാത്യര്06:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/06/03.md) * [ഉല്പ്പത്തി 49:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/14.md) * [മത്തായി 11:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/28.md) * [മത്തായി 23:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/23/04.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H92, H3053, H4614, H4853, H4858, H4864, H4942, H5445, H5447, H5448, H5449, H5450, H6006, G4, G916, G922, G1117, G2347, G2599, G2655, G5413
## ഭിക്ഷ ### നിര്‍വചനം “ഭിക്ഷ” എന്ന പദം പണം, ഭക്ഷണം, അല്ലെങ്കില്‍ പാവപ്പെട്ട ജനത്തിന് നല്‍കപ്പെടുന്ന ഇതര വസ്തുക്കള്‍ എന്നു സൂചിപ്പിക്കുന്നു. * സാധാരണയായി ഭിക്ഷ നല്‍കുക എന്നതിനെ ജനങ്ങള്‍ വീക്ഷിക്കുന്നത് അവരുടെ മതം അവരോട് നീതിമാന്മാരായി കണക്കാക്കപ്പെടേണ്ടതിനു ആവശ്യപ്പെടുന്ന പ്രവര്‍ത്തി എന്നാണ്. * യേശു പറഞ്ഞത് ഭിക്ഷ നല്‍കുന്നത് മറ്റു ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റേണ്ടതിനു പരസ്യമായി ചെയ്യരുത് എന്നാണ്. * ഈ പദം “പണം” അല്ലെങ്കില്‍ “ദരിദ്ര ജനത്തിനുള്ള ദാനങ്ങള്‍” അല്ലെങ്കില്‍ “പാവപ്പെട്ടവര്‍ക്കുള്ള സഹായം” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. ### ദൈവവചന സൂചികകള്: * [അപ്പൊ.പ്രവര്‍ത്തികള്‍:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/03/01.md) * [മത്തായി 06;1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/06/01.md) * [മത്തായി 06:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/06/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: G1654
## ഭീകരത, ഭയപ്പെടുത്തുന്നു, ഭയാനകമായ, ഭയങ്കരത്വം, ഭയചകിതനായ, , ഭീതിപ്പെടുത്തുന്ന ### നിര്വചനം: “ഭീകരത” എന്ന പദം വളരെ ശക്തമായ ഭയത്തിന്റെ അല്ലെങ്കില്ഭീകരത്വത്തിന്റെ അനുഭവം എന്ന് സൂചിപ്പിക്കുന്നു. ഭയം അനുഭവിക്കുന്ന വ്യക്തിയെ “ഭയചകിതനായ” എന്ന് പറയുന്നു. * സാധാരണ ഭയത്തെക്കാളും ഭീകരത എന്നത് നാടകീയമായതും ശക്തവുമായ ഒന്നാണ്. * സാധാരണയായി ഒരു വ്യക്തി ഭയചകിതനായി കാണപ്പെടുമ്പോള്അവരും ഞെട്ടലും പരിഭ്രാന്തി ഉള്ളവരും ആകും. (കാണുക: [പേടി](kt.html#fear), [ഭീകരത](other.html#terror)) ### ദൈവ വചന സൂചികകള്: * [ആവര്ത്തന പുസ്തകം 28:36-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/28/36.md) * [യെഹസ്കേല്23:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/23/33.md) * [യിരെമ്യാവ് 02:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/02/12.md) * [ഇയ്യോബ് 21:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/21/04.md) * [സങ്കീര്ത്തനങ്ങള്055:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/055/004.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H367, H1091, H1763, H2152, H2189, H4032, H4923, H5892, H6343, H6427, H7588, H8047, H8074, H8175, H8178, H8186
## ഭീകരത, ഭീതിപ്പെടുത്തുക, ഭീതിപ്പെടുത്തി, ഭീതികള്, ഭീതിപ്പെടുത്തുക, ഭീതിപ്പെടുത്തപ്പെട്ട, ഭീതിജനകമായ ### നിര്വചനം: “ഭീതി” എന്ന പദം ഏറ്റവും ഭയത്തിന്റെ പാരമ്യമായ നിലയെ സൂചിപ്പിക്കുന്നു. ആരെയെങ്കിലും “ഭീതിപ്പെടുത്തുക” എന്നാല് ആ വ്യക്തിയെ ഏറ്റവും ഭയചകിതന് ആക്കുക എന്നാണര്ത്ഥം. * ”ഭീതി” എന്നാല് എന്തെങ്കിലും അല്ലെങ്കില് ആരെങ്കിലും കടുത്ത ഭീതി അല്ലെങ്കില് ശങ്ക ഉളവാക്കുക എന്നാണര്ത്ഥം. ഭീതിയുടെ ഒരു ഉദാഹരണമായി ശത്രു സൈന്യത്തിന്റെ ആക്രമണമോ അല്ലെങ്കില് വളരെ വ്യാപകമായ ഒരു പകര്ച്ച വ്യാധിയോ രോഗമോ നിരവധി ആളുകളെ കൊല്ലുന്നതു ആകാം. ഈ ഭീകരതകളെ “ഭീതിജനകമായ” എന്ന് വിവരിക്കാം. ഈ പദം “ഭയം ഉളവാക്കുന്ന” അല്ലെങ്കില് “ഭീകരത സൃഷ്ടിക്കുന്ന” എന്ന് പരിഭാഷ ചെയ്യാം. * ദൈവത്തിന്റെ ന്യായവിധി ഒരു ദിവസം തന്റെ കൃപയെ നിരാകരിക്കുന്ന മാനസ്സാന്തരപ്പെടാത്ത ജനത്തിനു ഭീതി ഉളവാക്കുന്നതു ആയിരിക്കും. * “യഹോവയുടെ ഭീതി” എന്നത് “യഹോവയുടെ ഭയപ്പെടുത്തുന്ന സാന്നിധ്യം” അല്ലെങ്കില് “ഭീതിജനകമായ യഹോവയുടെ ന്യായവിധി” അല്ലെങ്കില് “യഹോവ ഭയങ്കരമായ ഭയത്തെ ഉളവാക്കുമ്പോള്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. “ഭീകരത” എന്നതിനെ പരിഭാഷ ചെയ്യുവാന് ഉള്ള മാര്ഗ്ഗങ്ങളില് “ഏറ്റവും കടുത്ത ഭയം” അല്ലെങ്കില് “ആഴമായ ശങ്ക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക:[എതിരാളി](other.html#adversary), [ഭയം](kt.html#fear), [ന്യായം വിധിക്കുക](kt.html#judge), [ബാധ](other.html#plague), [യഹോവ](kt.html#yahweh)) ### ദൈവ വചന സൂചികകള്: * [ആവര്ത്തന പുസ്തകം 02:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/02/24.md) * [പുറപ്പാട് 14:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/14/10.md) * [ലൂക്കോസ് 21:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/21/07.md) * [മര്ക്കോസ് 06:48-50](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/48.md) * [മത്തായി 28:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/28/05.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H367, H926, H928, H1091, H1161, H1204, H1763, H2111, H2189, H2283, H2731, H2847, H2851, H2865, H3372, H3707, H4032, H4048, H4172, H4288, H4637, H6184, H6206, H6343, H6973, H8541, G1629, G1630, G2258, G4422, G4426, G5401
## ഭൂമി, മണ്ണുകൊണ്ടുള്ള, ഭൌമികമായ ### നിര്വചനം: മറ്റു ഇതര ജീവ ജാലങ്ങള്ക്ക് ഒപ്പം മനുഷ്യരും ജീവിച്ചു വരുന്ന ലോകത്തെ യാണ് “ഭൂമി” എന്ന പദം സൂചിപ്പിക്കുന്നത്. * “മണ്ണ്” എന്നത് ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന പൊടി അല്ലെങ്കില് ധൂളിയെ സൂചിപ്പിക്കുന്നു. * ഈ പദം സാധാരണയായി ഭൂമിയില് വസിക്കുന്ന മനുഷ്യനെ സൂചിപ്പിക്കുവാന്വേണ്ടി ഉപമാന രീതിയില് ഉപയോഗിക്കാറുണ്ട്. (കാണുക: [കാവ്യാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metonymy/01.md)) * ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ” എന്നും “അവന് ഭൂമിയെ ന്യായം വിധിക്കും” എന്നുമൊക്കെ ഉള്ളതു ഈ പദത്തിന്റെ ഉപമാന പ്രയോഗ ങ്ങള്ക്കുള്ള ഉദാഹരണങ്ങള്ആകുന്നു. “ഭൌമികമായ” എന്ന പദം സാധാരണയായി ഭൌതിക വസ്തുക്കള് ആത്മീയ കാര്യങ്ങളുമായി വൈരുദ്ധ്യം പ്രകടിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: ഈ പദം പ്രാദേശിക ഭാഷയില് അല്ലെങ്കില് സാമിപ്യമുള്ള ദേശീയ ഭാഷകളില് നാം വസിക്കുന്ന ഗ്രഹമായ ഭൂമിയെ സൂചിപ്പിക്കുവാന് ഉപയോഗിക്കുന്ന പദമോ പദസഞ്ചയമോ ഉപയോഗിച്ചു പരിഭാഷ പ്പെടുത്താവുന്നതാണ്. * സാഹചര്യം അനുസരിച്ച്, “ഭൂമി” എന്നത് “ലോകം” അല്ലെങ്കില് “ദേശം” അല്ലെങ്കില് “മണ്ണ്” അല്ലെങ്കില് “ധൂളി” എന്നു പരിഭാഷ ചെയ്യാം. * ഉപമാന രൂപേണ ഉപയോഗിക്കുമ്പോള്, “ഭൂമി” എന്നത് “ഭൂമിയിലുള്ള ജനം” അല്ലെങ്കില് “ഭൂമിയില് ജീവിക്കുന്ന ജനം” അല്ലെങ്കില് “ഭൂമിയിലുള്ള സകലവും” എന്നു പരിഭാഷ ചെയ്യാവുന്നതാണ്. * ”ഭൌമികമായ” എന്ന പദം പരിഭാഷ ചെയ്യുന്നതിനു “ഭൌതികമായ” അല്ലെങ്കില് “ഈ ഭൂമിയിലെ വസ്തുക്കള്” അല്ലെങ്കില് “ദൃശ്യമായ” എന്നിവ ഉള്പ്പെടുത്താം. (കാണുക: [ആത്മാവ്](kt.html#spirit), [ലോകം](kt.html#world)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്:38-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/01/38.md) * [2 ദിനവൃത്താന്തങ്ങള്](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/02/11.md) * [ദാനിയേല്:35](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/04/35.md) * [ലൂക്കോസ് 12:51-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/51.md) * [മത്തായി 06:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/06/08.md) * [മത്തായി 11:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/25.md) * [സെഖര്യാവ് 06:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/zec/06/05.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H127, H772, H776, H778, H2789, H3007, H3335, H6083, H7494, G1093, G1919, G2709, G2886, G3625, G3749, G4578, G5517
## ഭോജന യാഗം, ഭോജന യാഗങ്ങള് ### നിര്വചനം: സാധാരണയായി ഒരു ഹോമയാഗത്തിനു ശേഷം ഗോതമ്പ് അല്ലെങ്കില്യവ മാവിനാല്ദൈവത്തിനു അര്പ്പിക്കുന്ന ഒരു ദാനമാണ് ഭോജന യാഗം. * ഭോജന യാഗത്തിന് അര്പ്പിക്കുന്ന ധാന്യം വളരെ നന്നായി പൊടിച്ചിരിക്കണം. ചില സന്ദര്ഭങ്ങളില്ഇത് അര്പ്പിക്കുന്നതിനു മുന്പ് പാചകം ചെയ്യുമായിരുന്നു, എന്നാല്മറ്റു സന്ദര്ഭങ്ങളില്ഇത് പാചകം ചെയ്യാതെ വിടുമായിരുന്നു. * ഈ മാവിനോടു എണ്ണയും ഉപ്പും ചേര്ക്കുമായിരുന്നു, എന്നാല്പുളിപ്പോ തേനോ അനുവദനീയം ആയിരുന്നില്ല. * ഈ ഭോജന യാഗത്തിന്റെ ഒരു ഭാഗം ദഹിപ്പിക്കുകയും അതിന്റെ ഒരു ഭാഗം പുരോഹിതന്മാര്ഭക്ഷിക്കുകയും ചെയ്യുമായിരുന്നു. (കാണുക: [ഹോമ യാഗം](other.html#burntoffering), [കുറ്റനിവാരണ യാഗം](other.html#guiltoffering), [യാഗം](other.html#sacrifice), [പാപ യാഗം](other.html#sinoffering)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്23:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/23/27.md) * [പുറപ്പാട് 29:41-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/29/41.md) * [ന്യായാധിപന്മാര്13:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/13/19.md) * [ലേവ്യപുസ്തകം 02:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/02/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4503, H8641
## മടങ്ങി വരിക, മടങ്ങി വരുന്നു, മടങ്ങി വന്നു, മടങ്ങി വരുന്ന ### നിര്വചനം: “മടങ്ങി വരിക” എന്ന പദം അര്ത്ഥം നല്കുന്നത് തിരകെ പോകുക അല്ലെങ്കില് എന്തെങ്കിലും മടക്കി നല്കുക എന്നാണ്. എന്തെങ്കിലും “പുനരാരംഭിക്കുക” എന്നതിന്റെ അര്ത്ഥം ഒരു പ്രവര്ത്തി വീണ്ടും ആരംഭം കുറിക്കുക എന്നാണ്. ഒരു സ്ഥലത്തേക്ക് അല്ലെങ്കില് വ്യക്തിയുടെ അടുക്കലേക്കു “മടങ്ങി പ്പോകുക” എന്നതിന്റെ അര്ത്ഥം വീണ്ടും ആ സ്ഥലത്തേക്ക് അല്ലെങ്കില് ആ വ്യക്തിയുടെ അടുക്കല് തിരികെ പോകുക എന്നാതാണ്. * ഇസ്രയേല് ജനം വീണ്ടും അവരുടെ വിഗ്രഹ ആരാധനയിലേക്ക് മടങ്ങി പോയപ്പോള്, അവര് വീണ്ടും അവയെ ആരാധിക്കുവാന് തുടങ്ങുക ആയിരുന്നു. * അവര് യഹോവയിലേക്ക് മടങ്ങി വന്നപ്പോള്, അവര് മാനസ്സാന്തരപ്പെടുകയും, വീണ്ടും യഹോവയെ ആരാധിക്കുകയും ആയിരുന്നു. * വേറൊരു വ്യക്തിയുടെ പക്കല് നിന്നും ലഭിച്ചതായ നിലമോ അല്ലെങ്കില് മറ്റ് ഏതെങ്കിലും വസ്തുവോ തിരികെ നല്കുക എന്ന് പറയുമ്പോള് വസ്തു ഏതു വ്യക്തിക്ക് ആര്ജ്ജിതമായി ഇരിക്കുന്നുവോ ആ വ്യക്തിക്ക് തന്നെ തിരികെ നല്കുന്നതിനെ സൂചിപ്പിക്കുന്നു. (കാണുക: [തിരിയുക](other.html#turn)) ### ദൈവ വചന സൂചികകള്: ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5437, H7725, H7729, H8421, H8666, G344, G360, G390, G1877, G1880, G1994, G5290
## മണവാളന്, വരന്മാര് ### നിര്വചനം: ഒരു വിവാഹച്ചടങ്ങില്, വരനാണ് വധുവിനെ വിവാഹം കഴിക്കുന്ന വ്യക്തി. ദൈവവചനകാലഘട്ടത്തിലെ യഹൂദസംസ്കാരത്തില്, ഈ ചടങ്ങ് വധുവിനെ വിവാഹം കഴിക്കുവാന്ആഗതനാകുന്ന മണവാളനെ കേന്ദ്രീകരിച്ചായിരിക്കും. നടക്കുക. * ദൈവവചനത്തില്,യേശുവിനെ ഉപമാനാര്ത്ഥം തന്റെ മണവാട്ടിയാകുന്ന “സഭയെ” വിവാഹം കഴിക്കുവാന്ഒരു ദിവസം ആഗതനാകുന്ന “മണവാളന്” എന്നു വിളിക്കുന്നു. * മണവാളന്കൂടെയുള്ളപ്പോള് ഉള്ലാസത്തോടെയിരിക്കുന്ന തോഴന്മാരായി തന്റെ ശിഷ്യന്മാര്ആയിരിക്കുകയും, എന്നാല്താന്പോകുമ്പോള്അവര്ടു:ഖി ക്കുകയും ചെയ്യേണ്ടിവരും എന്നു യേശു അവരെ ഉപമിച്ചു പറഞ്ഞു. (കാണുക: [വധു](other.html#bride)) ### ദൈവവചന സൂചികകള്: * [യെശയ്യാവ് 62:5](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/62/05.md) * [യോവേല്02:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/jol/02/15.md) * [യോഹന്നാന്03:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/03/29.md) * [ലൂക്കോസ് 05:33-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/05/33.md) * [മര്ക്കോസ് 02:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/02/18.md) * [മര്ക്കോസ് 02:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/02/20.md) * [മത്തായി 09:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/14.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2860, G3566
## മണിക്കൂര്, മണിക്കൂറുകള് ### നിര്വചനം: “മണിക്കൂര്” എന്ന പദം സാധാരണയായി ഒരു പ്രത്യേക സംഭവം ദിവസത്തിന്റെ ഏതുസമയത്തു നടന്നു എന്നു സൂചിപ്പിക്കുവാന്ഉപയോഗിക്കുന്നു. ഇതു “സമയം” അല്ലെങ്കില്‘’സന്ദര്ഭം” എന്നതിനെ അര്ത്ഥമാക്കുവാനും ഉപമാനമായി ഉപയോഗിക്കുന്നു. * യഹൂദന്മാര്സൂര്യോദയം മുതല്പകല്എണ്ണുവാന്തുടങ്ങുന്നു.(ഏകദേശം രാവിലെ 6മണിക്ക്) ഉദാഹരണമായി, “ഒന്പതാം മണി” എന്നത് “ ഏകദേശം ഉച്ചതിരിഞ്ഞ് മൂന്നു മണി ആണ്”. രാത്രിനേര മണിക്കൂറുകള്സൂര്യാസ്തമന (ഏകദേശം 6 മണി വൈകുന്നേരം) ത്തില്ആരംഭിക്കുന്നു. ഉദാഹരണമായി, “രാത്രി മൂന്നാം മണി നേരം” അര്ത്ഥമാക്കുന്നത് വൈകുന്നേരം ഏകദേശം ഒന്പതു മണി” എന്നു വര്ത്തമാന കാല സംവിധാനത്തില്കാണാം. ദൈവവചനത്തില്പറഞ്ഞിരിക്കുന്ന സമയവും വര്ത്തമാനകാല സമയ ചിട്ടയും ഏറ്റവും യോജിച്ചു പോകുന്നില്ല എന്നതിനാല്, “ഏകദേശം ഒന്പത്” അല്ലെങ്കില്“ഏകദേശം ആറു മണി” എന്നിപ്രകാരം ഉപയോഗിക്കാം. * ചില പരിഭാഷകളില്“വൈകുന്നേരത്തില്” അല്ലെങ്കില്“പ്രഭാതത്തില്” അല്ലെങ്കില്“ഉച്ചകഴിഞ്ഞ്” എന്നിങ്ങനെ ദിവസത്തിന്റെ ഏതു സമയത്താണ് എന്നു വ്യക്തമാക്കുവാന്സാധിക്കും. * “ആ നാഴികയില്” എന്നത് “ആ സമയത്ത്” അല്ലെങ്കില്“ആ സന്ദര്ഭത്തില്” എന്നീ പദസഞ്ചയങ്ങളാല്പരിഭാഷപ്പെടുത്താം. * “യേശുവിനെ സൂചിപ്പിക്കവേ, “അവന്റെ സമയം വന്നു” എന്നത് “അവന്റെതായ സമയം വന്നു’’ അല്ലെങ്കില്അവനു നിയമിക്കപ്പെട്ടതായ സമയം വന്നു” എന്നു പരിഭാഷപ്പെടുത്താം. ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്02:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/02/14.md) * [യോഹന്നാന്04:51-52](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/04/51.md) * [ലൂക്കോസ് 23:44-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/23/44.md) * [മത്തായി 20:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/20/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H8160, G5610
## മദ്ധ്യസ്ഥന് ### നിര്വചനം: ഒരു മദ്ധ്യസ്ഥന്എന്ന വ്യക്തി രണ്ടോ അതില്അധികമോ ഉള്ള വ്യക്തികളെ അവര്ക്ക് ഇടയില്ഉള്ള വിയോജിപ്പിനെയോ സംഘര്ഷത്തെയോ പരസ്പരം പരിഹരിക്കുന്നതിന് സഹായിക്കുന്ന വ്യക്തി. അവര്നിരപ്പ് പ്രാപിച്ചു വരുവാന്ഇദ്ദേഹം സഹായിക്കുന്നു. * ജനം പാപം ചെയ്തതുകൊണ്ട്, അവര്ദൈവത്തിന്റെ ശത്രുക്കളായി അവന്റെ ക്രോധത്തിനും ശിക്ഷാവിധിക്കും യോഗ്യര്ആകുന്നു. പാപം നിമിത്തം, ദൈവത്തിനും തന്റെ ജനത്തിനും ഇടയില്ഉണ്ടായിരുന്ന ബന്ധം വിച്ചേദിക്കപ്പെട്ടു. * പിതാവായ ദൈവത്തിന്റെയും തന്റെ ജനത്തിന്റെയും ഇടയില് തകര്ക്കപ്പെട്ട ആ ബന്ധത്തെ മധ്യസ്ഥനായ യേശുക്രിസ്തു, അവരുടെ പാപത്തിന്റെ ശമ്പളമായി തന്റെ മരണത്തില്കൂടെ നല്കി ക്കൊണ്ട് പുന:സ്ഥാപിച്ചു. ### പരിഭാഷ നിര്ദേശങ്ങള്: * “മദ്ധ്യസ്ഥന്” എന്നതിന്റെ പരിഭാഷ ചെയ്യുവാന്ഉള്ള മാര്ഗ്ഗങ്ങളില്“വ്യക്തികള്ക്കിടയില്കടന്നു ചെല്ലുന്നവന്” അല്ലെങ്കില്“അനുരഞ്ജകന്” അല്ലെങ്കില്“സമാധാനം കൊണ്ട് വരുന്ന വ്യക്തി.” ഉപയോഗിക്കാം. * ഈ പദത്തെ “പുരോഹിതന്” എന്ന പദം എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്നതുമായി താരതമ്യം ചെയ്യുക. “മദ്ധ്യസ്ഥന്” എന്ന പദം വ്യത്യസ്തമായി പരിഭാഷ ചെയ്യുന്നുവെങ്കില്വളരെ ഉചിതം ആയിരിക്കും. (കാണുക: [പുരോഹിതന്](kt.html#priest), [നിരപ്പിക്കുക](kt.html#reconcile)) ### ദൈവ വചന സൂചികകള്: * [1 തിമോത്തിയോസ് 02:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/02/05.md) * [ഗലാത്യര്03:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/03/19.md) * [എബ്രായര്08:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/08/06.md) * [എബ്രായര്12:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/12/22.md) * [ലൂക്കോസ് 12:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/13.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3887, G3312, G3316
## മദ്യം, ലഹരി പാനീയങ്ങള് ### നിര്വചനം: “ലഹരി കൂട്ടിയ പാനീയം” എന്ന പദം സൂചിപ്പിക്കുന്നത് ലഹരി പിടിപ്പിച്ചതും അതില് ചാരായം കലര്ന്നിട്ടുള്ളതും ആയ പാനീയത്തെ സൂചിപ്പിക്കുന്നു. * ചാരായം കലര്ന്ന പാനീയങ്ങള് ധാന്യങ്ങളില് നിന്നോ പഴങ്ങളില് നിന്നോ അവ പുളിപ്പിക്കല് പ്രക്രിയയ്ക്ക് വിധേയമാക്കി അവ നിര്മ്മിക്കുന്നു.. * മദ്യപാനങ്ങളില് മുന്തിരി വീഞ്ഞ്, പനവീഞ്ഞ്, ബീയര്, ആപ്പിള് നീരില് നിന്നും ഉള്ള മദ്യം എന്നീ വകകള് ഉണ്ട്. ദൈവ വചനത്തില്, മുന്തിരി വീഞ്ഞ് ഏറ്റവും വീര്യം കൂടിയതായി അടിക്കടി സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. * പുരോഹിതന്മാരും “നാസീര് വ്രതം” പോലെ പ്രത്യേക വ്രതങ്ങള് സ്വീകരിച്ചിട്ടുള്ളവര്ലഹരി കൂട്ടിയ പാനീയങ്ങള് കുടിക്കുവാന് അനുവദിക്കപ്പെട്ടിട്ടില്ല. * ഈ പദം “ലഹരി പിടിപ്പിച്ച പാനീയം” അല്ലെങ്കില് “ചാരായം കലര്ന്ന പാനീയം” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [മുന്തിരി](other.html#grape), [നാസീര്വൃതസ്തന്](kt.html#nazirite), [നേര്ച്ച](kt.html#vow), [വീഞ്ഞ്](other.html#wine)) ### ദൈവ വചന സൂചികകള്: * [യെശ്ശയ്യാവ് 05:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/05/11.md) * [ലേവ്യപുസ്തകം 10:8-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/10/08.md) * [ലൂക്കോസ് 01:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/14.md) * [സംഖ്യാപുസ്തകം 06:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/06/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5435, H7941, G4608
## മദ്യപിച്ച, മദ്യപാനി ### നിര്വചനം: “മദ്യപിച്ച” എന്ന വാക്കിന്റെ അര്ത്ഥം ലഹരിയുള്ള മദ്യം വളരെയധികം കുടിച്ചു മത്തു പിടിച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. * ഒരു ‘മദ്യപാനി” എന്നത് തുടര്മാനമായി മദ്യം കുടിക്കുന്ന വ്യക്തി എന്നര്ത്ഥം. ഇപ്രകാരമുള്ള വ്യക്തിയെ ‘മദ്യാസക്തന്’ എന്നും സൂചിപ്പിക്കുന്നു. * ദൈവവചനം പറയുന്നത് വിശ്വാസികള് ലഹരിയുള്ള മദ്യം കുടിക്കുന്നവര്ആയിരിക്കരുത്, പ്രത്യുത ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല് നിയന്ത്രിക്കപ്പെട്ടവര്ആയിരിക്കണം എന്നാണ്. * ദൈവവചനം പഠിപ്പിക്കുന്നത് മദ്യപാനം ബുദ്ധിഹീനതയും ഒരു വ്യക്തിയെ വിവിധ നിലകളില് പാപത്തിനായി പ്രേരിപ്പിക്കുന്നതും ആയിരിക്കും എന്നാണ്. * “മദ്യപാനം” എന്ന പദം ഇതര രീതികളില് പരിഭാഷപ്പെടുത്തുവാന്, “മത്തനായ” അല്ലെങ്കില് “ലഹരി പിടിച്ചവനായ” അല്ലെങ്കില് “അത്യധികമായി മദ്യം കഴിച്ച’’ അല്ലെങ്കില് ‘’വളരെ അധികം ലഹരിയുള്ള പാനീയത്താല് നിറഞ്ഞ” ആദിയായവ ഉള്പ്പെടുത്താം. (കാണുക: [വീഞ്ഞ്](other.html#wine)) ### ദൈവവചന സൂചികകള്: * [1 കൊരിന്ത്യര് 05:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/05/11.md) * [1 ശമുവേല് 25:36](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/25/36.md) * [യിരെമ്യാവ് 13:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/13/12.md) * [ലൂക്കോസ് 07:33-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/07/33.md) * [ലൂക്കോസ് 21:34-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/21/34.md) * [സദൃശവാക്യങ്ങള് 23:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/23/19.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5433, H5435, H7301, H7302, H7910, H7937, H7941, H7943, H8354, H8358, G3178, G3182, G3183, G3184, G3630, G3632
## മനസ്സിലാക്കുക, മനസ്സിലാക്കുന്നു, മനസ്സിലാക്കി, ഗ്രാഹ്യം ### നിര്വചനം: “മനസ്സിലാക്കുക” എന്ന പദം അര്ത്ഥം നല്കുന്നത് വിവരം കേള്ക്കുകയോ പ്രാപിക്കുകയോ ചെയ്യുകയും അത് എന്താണ് അര്ത്ഥമാക്കുന്നത് എന്ന് അറിയുകയും ചെയ്യുക എന്നുള്ളതാണ്. * “ഗ്രാഹ്യം” എന്ന പദം “അറിവ്” അല്ലെങ്കില് ”ജ്ഞാനം” അല്ലെങ്കില്എന്തെങ്കിലും എപ്രകാരം ചെയ്യണം എന്ന് ബോധ്യം ഉള്ളതായി ഇരിക്കുക എന്നാണ് സൂചിപ്പിക്കുന്നത്. * ഒരു മനുഷ്യനെ കുറിച്ച് മനസ്സിലാക്കുക എന്നാല്ആ മനുഷ്യന്എപ്രകാരം ചിന്തിക്കുന്നു എന്ന് അറിഞ്ഞിരിക്കുക എന്നാണ് അര്ത്ഥം ആക്കുന്നത്. എമ്മവൂസിലേക്കുള്ള പാതയില്നടക്കുമ്പോള്, യേശു ആ ശിഷ്യന്മാര്ക്ക് മശീഹയെ സംബന്ധിച്ച തിരുവെഴുത്തുകളുടെ അര്ത്ഥം എന്തെന്ന് മനസ്സിലാക്കുവാന്ഇടവരുത്തി. * സാഹചര്യം അനുസരിച്ച്, “മനസ്സിലാക്കുക” എന്ന പദം “അറിയുക” അല്ലെങ്കില് ”വിശ്വസിക്കുക” അല്ലെങ്കില്“ഗ്രഹിക്കുക” അല്ലെങ്കില്“(എന്തിനെക്കുറിച്ചെങ്കിലും)എന്ത് അര്ത്ഥമാണ് നല്കിയിരിക്കുന്നത് എന്ന് അറിയുക” എന്ന് പരിഭാഷ ചെയ്യാം. * സാധാരണയായി “ഗ്രാഹ്യം” എന്ന പദം “അറിവ്” അല്ലെങ്കില്“ജ്ഞാനം” അല്ലെങ്കില്“ഉള്ക്കാഴ്ച” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [വിശ്വസിക്കുക](kt.html#believe), [അറിയുക](other.html#know), [ജ്ഞാനമുള്ള](kt.html#wise)) ### ദൈവ വചന സൂചികകള്: * [ഇയ്യോബ് 34:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/34/16.md) * [ലൂക്കോസ് 02:45-47](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/45.md) * [ലൂക്കോസ് 08:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/09.md) * [മത്തായി 13:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/10.md) * [മത്തായി 13:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/13.md) * [സദൃശവാക്യം 03:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/03/05.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H995, H998, H999, H1847, H2940, H3045, H3820, H3824, H4486, H7200, H7306, H7919, H7922, H7924, H8085, H8394, G50, G145, G191, G801, G1097, G1107, G1108, G1271, G1921, G1922, G1987, G1990, G2657, G3129, G3539, G3563, G3877, G4441, G4907, G4908, G4920, G5424, G5428, G5429, G6063
## മനസ്സ്, മനസ്സുകള്, മനസ്സ് വെച്ചു, മനസ്സുള്ള, ഓര്മ്മിപ്പിക്കുക, ഓര്മ്മിപ്പിക്കുന്നു, ഓര്മ്മിപ്പിച്ചു, ഓര്മ്മിപ്പിക്കുന്നത്, ഓര്മ്മിപ്പിക്കുന്നവ, ഓര്മ്മിപ്പിക്കുന്നു, ഒരുപോലെ മനസുള്ള ### നിര്വചനം: “മനസ്സ്” എന്ന പദം സൂചിപ്പിക്കുന്നത് ചിന്തിക്കുകയും തീരുമാനങ്ങള് എടുക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ഭാഗം എന്ന് സൂചിപ്പിക്കുന്നു. * ഓരോ വ്യക്തിയുടെയും മനസ്സ് എന്ന് പറയുന്നത് അവന്റെ അല്ലെങ്കില് അവളുടെ ചിന്തകളുടെയും യുക്തിപൂര്വ അനുമാനങ്ങളുടെയും ആകെത്തുക ആകുന്നു. * “ക്രിസ്തുവിന്റെ മനസ്സ് ഉണ്ടാകുക” എന്നതിന്റെ അര്ത്ഥം യേശുക്രിസ്തു ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നതുപോലെ ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുക എന്നാണു അര്ത്ഥം നല്കുന്നത്. ഇതിന്റെ അര്ത്ഥം പിതാവായ ദൈവത്തിനു അനുസരണം ഉള്ളവരായി, ക്രിസ്തുവിന്റെ ഉപദേശങ്ങള് അനുസരിച്ച് കൊണ്ട്, പരിശുദ്ധാത്മാവിന്റെ ശക്തിയാല്ഇത് ചെയ്യുവാന് കഴിവുള്ളവന് ആകുക എന്നാണ്. * ”അവന്റെ മനസ്സിന് വ്യതിയാനം സംഭവിക്കുക” എന്നതിനു ഒരുവന് മുന്പ് ഉണ്ടായിരുന്ന അഭിപ്രായത്തിനു വ്യത്യസ്തമായി പിന്നീട് വേറൊരു തീരുമാനമോ വ്യത്യസ്ത അഭിപ്രായമോ ഉണ്ടാകുക എന്ന് അര്ത്ഥം നല്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ”മനസ്സ്” എന്ന പദം “ചിന്തകള്” അല്ലെങ്കില് “യുക്തിപൂര്വ അനുമാനങ്ങള്” അല്ലെങ്കില് “ചിന്തകള്” അല്ലെങ്കില് “മനസ്സിലാക്കല്” എന്നും പരിഭാഷ ചെയ്യാം. * “മനസ്സില് സൂക്ഷിക്കുക” എന്ന പദപ്രയോഗം “ഓര്ക്കുക” അല്ലെങ്കില് “ഇതിനു ശ്രദ്ധ പതിപ്പിക്കുക” അല്ലെങ്കില് ഇത് അറിയുവാന് ഉറപ്പുള്ളവന് ആകുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ഹൃദയം, ആത്മാവ്, മനസ്സ്” മുതലായ പദപ്രയോഗങ്ങള്“ നീ എന്ത് ചിന്തിക്കുന്നുവോ, നീ എന്ത് വിശ്വസിക്കുന്നുവോ, നീ എന്തിനെക്കുറിച്ച് ആലോചിക്കുന്നുവോ” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * മനസ്സില് വരുത്തുക” എന്ന പദപ്രയോഗം “ഓര്മ്മയില് വരുത്തുക” അല്ലെങ്കില്“കുറിച്ച് ചിന്തിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “തന്റെ മനസ്സ് മാറി കടന്നു പോയി” എന്ന പദപ്രയോഗം “വ്യത്യസ്തമായി തീരുമാനിച്ചു കടന്നു പോയി” അല്ലെങ്കില് “എല്ലാറ്റിനും ശേഷം വിട്ടു പോകുവാന് തീരുമാനിച്ചു” അല്ലെങ്കില് “തന്റെ അഭിപ്രായം മാറ്റി കടന്നു പോയി” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ഇരു-മനസ്സ് ഉള്ള” എന്ന പദപ്രയോഗം “സംശയിക്കുന്ന” അല്ലെങ്കില് “തീരുമാനം എടുക്കുവാന് കഴിയാത്ത” അല്ലെങ്കില് “ചിന്തകള് സംഘട്ടനം നടത്തുന്ന’’ എന്നിങ്ങനെയും പരിഭാഷ ചെയ്യാം. (കാണുക: [വിശ്വസിക്കുക](kt.html#believe), [ഹൃദയം](kt.html#heart), [ആത്മാവ്](kt.html#soul)) ### ദൈവ വചന സൂചികകള്: * [ലൂക്കോസ് 10:25-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/10/25.md) * [മര്ക്കോസ് 06:51-52](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/51.md) * [മത്തായി 21:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/28.md) * [മത്തായി 22:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/22/37.md) * [യാക്കോബ് 04:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/04/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3629, H3820, H3824, H5162, H7725, G1271, G1374, G3328, G3525, G3540, G3563, G4993, G5590
## മരിക്കുക, മരിക്കുന്നു, മരിച്ചു, മരിച്ച, മരണകരമായ, മൃതാവസ്ഥ, മരണം, മരണങ്ങള്, മരണം സംബന്ധിച്ച ### നിര്വചനം: ഈ പദം ശാരീരികവും ആത്മീയവുമായ രണ്ടു മരണങ്ങളെയും സൂചിപ്പിക്കുന്നു. ശാരീരികമായി, ഇതു ശരീരം എപ്പോള്ജ ജീവിക്കുന്നത് നിര്ത്തുന്നുവോ അതിനെ സൂചിക്കുന്നു. ആത്മീയമായി, തങ്ങളുടെ പാപം നിമിത്തം വിശുദ്ധനായ ദൈവത്തില്നിന്നും പാപികള് വേര്പിരിയുന്നതിനെ ഇതു സൂചിപ്പിക്കുന്നു. ##### 1. ശാരീരിക മരണം * “മരിക്കുക” എന്നാല് ജീവിക്കുന്നത് നിര്ത്തുക എന്നര്ത്ഥം. മരണമെന്നത് ശാരീരിക ജീവന്റെ അന്ത്യമാണ്. * ഒരു മനുഷ്യന് മരിക്കുമ്പോള് തന്റെ ആത്മാവ് തന്റെ ശരീരത്തില്നിന്ന് വേര്പെടുന്നു. * ആദാമും ഹവ്വയും പാപം ചെയ്തപ്പോള് ശാരീരിക മരണം ലോകത്തില് പ്രവേശിച്ചു. * “മരണത്തിനു ഏല്പ്പിക്കുക” എന്ന പദപ്രയോഗം ആരെയെങ്കിലും കൊല്ലുക, പ്രത്യേകാല് ഒരു രാജാവോ മറ്റു ഭരണാധികാരിയോ ഒരാളെ വധിക്കുവാന് കല്പ്പന കൊടുക്കുന്നതിനെ സൂചിപ്പിക്കുന്നു. ##### 2. ആത്മീയ മരണം * ആത്മീയ മരണം എന്നത് ഒരു മനുഷ്യന് ദൈവത്തില് നിന്ന് വേര്പിരിക്കപ്പെടുന്നതാണ്. * ദൈവത്തെ അനുസരിക്കാതെ ഇരുന്നത് നിമിത്തം ആദാം ആത്മീയമായി മരിച്ചു. ദൈവവുമായി ഉള്ള തന്റെ ബന്ധം മുറിക്കപ്പെട്ടു. താന് ലജ്ജിതനായി ദൈവത്തില് നിന്നും ഒളിച്ചു കൊള്ളുവാന് ശ്രമിച്ചു. * ആദാമിന്റെ ഓരോ സന്തതിയും പാപിയാണ്, ആത്മീയമായി മരിച്ച വനുമാണ്. നാം യേശുക്രിസ്തുവില് വിശ്വാസമുള്ളവര്ആകുമ്പോള്, ദൈവം നമ്മെ വീണ്ടും ആത്മീയമായി ജീവന് ഉള്ളവരാക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദം പരിഭാഷപ്പെടുത്തുവാന്, മരണത്തിനു ലക്ഷ്യമിട്ടിട്ടുള്ള ഭാഷയില് അനുദിനം ഉപയോഗിക്കുന്ന പദം, പ്രകൃത്യായുള്ള പദം അല്ലെങ്കില് പദപ്രയോഗം ഉപയോഗിക്കുന്നത് ഏറ്റവും ഉചിതമാണ്. * ചില ഭാഷകളില്, “മരിക്കുക” എന്നതിനു “ജീവിക്കുന്നില്ല” എന്നു പദം ഉപയോഗിക്കുന്നു. “മരിച്ച” എന്ന പദം “ജീവന്ഇല്ലാത്ത” അല്ലെങ്കില് “യാതൊരു ജീവനും ഇല്ലാത്ത” അല്ലെങ്കില് “ജീവിക്കാത്ത” എനിങ്ങനെ പരിഭാഷപ്പെടുത്താം. * പല ഭാഷകളിലും മരണത്തെ സൂചിപ്പിക്കുവാന് ഉപമാനരൂപേണ, ഇംഗ്ലിഷില്“കടന്നുപോയി” എന്നര്ത്ഥം വരുന്നതു പോലെ ഉള്ള പദങ്ങള് ഉപയോഗിക്കുന്നുണ്ട്. എങ്കിലും, ദൈവ വചനത്തില് മരണത്തിനു ഉപയോഗിച്ചിരിക്കുന്ന ഏറ്റവും നല്ല പദം തന്നെയാണ് എല്ലാ ഭാഷകളിലും ഉപയോഗിച്ചിരി ക്കുന്നത്. * ദൈവവചനത്തില്, ശാരീരിക ജീവനും മരണവും ആത്മീയജീവനും മരണത്തിനും താരതമ്യം ചെയ്തിട്ടുണ്ട്. ശാരീരിക മരണത്തിനും ആത്മീയമരണത്തിനും അതെ പദം അല്ലെങ്കില് പദസഞ്ചയം തന്നെ പരിഭാഷയില് ഉപയോഗിക്കേണ്ടത് പ്രാധാന്യമ ര്ഹിക്കുന്നു. * ചില ഭാഷകളില് സാഹചര്യം കൂടുതല് വ്യക്തമായി പറയേണ്ടതു ആകയാല് സാഹചര്യം അര്ത്ഥം ആവശ്യപ്പെടുന്നതുകൊണ്ട് ‘ആത്മീയ മരണം” എന്നു തന്നെ പറയുന്നു. ചില പരിഭാഷകര് “ശാരീരിക മരണം” എന്നു ആത്മീയ മരണത്തിനു വിരുദ്ധമായി പറയേണ്ടതു ആകയാല് അത് കൂടുതല് നല്ലത് എന്നു ചിന്തിക്കുന്നു. * ”മരിച്ചവന്” എന്ന പദപ്രയോഗം സാധാരണയായി മരിച്ചതായ വ്യക്തിയെ സൂചിപ്പിക്കുന്ന വിശേഷണ പദമാണ്. ചില ഭാഷകളില് ഇതു “മരിച്ച ജനം” അല്ലെങ്കില് മരിച്ചതായ ജനം” എന്നു പരിഭാഷപ്പെടുത്താറുണ്ട്. (കാണുക:[സാധാരണ നാമവിശേഷണം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-nominaladj/01.md) * ”മരണത്തിനു വിധിക്കുക” എന്ന പദപ്രയോഗം “കൊല്ലുക” അല്ലെങ്കില് “കൊലപ്പെടുത്തുക” അല്ലെങ്കില് “വധിക്കുക” എന്നു പരിഭാഷപ്പെടുത്താം. (കാണുക: [വിശ്വസിക്കുക](kt.html#believe), [വിശ്വാസം](kt.html#faith), [ആത്മാവ്](kt.html#life)) ### ദൈവവചന സൂചികകള്: * [1 കൊരിന്ത്യര്:20-21](kt.html#spirit) * [1 തെസ്സലോനിക്യര്04:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/15/20.md) * [അപ്പോ.പ്രവര്ത്തികള്10:42-43](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/04/16.md) * [അപ്പോ.പ്രവര്ത്തികള്14:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/10/42.md) * [കൊലോസ്സ്യര്:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/14/19.md) * [കൊലോസ്സ്യര്:20-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/02/13.md) * [ഉല്പ്പത്തി 02:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/02/20.md) * [ഉല്പ്പത്തി 34:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/02/15.md) * [മത്തായി 16:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/34/27.md) * [റോമര്:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/16/27.md) * [റോമര്:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/05/10.md) * [റോമര്:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/05/12.md) ### ദൈവവചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[01:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/06/10.md)__ നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷം ഒഴികെ തോട്ടത്തിലുള്ള ഏതു വൃക്ഷത്തിന്റെയും ഫലം കഴിക്കാമെന്നു ദൈവം അബ്രഹാമിനോട് പറഞ്ഞു. താന്ഈ മരത്തില്നിന്നും കഴിച്ചാല്, അവന് __മരിക്കും__. * __[02:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/01/11.md)__”അപ്പോള് നീ __മരിക്കും__, നിന്റെ ശരീരം മണ്ണിലേക്ക് തിരികെ ചേരും.” * __[07:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/02/11.md)__അനന്തരം യിസഹാക്ക് __മരിച്ചു__ യാക്കോബും എശാവും അവനെ അടക്കം ചെയ്തു. * __[37:05](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/07/10.md)__”യേശു മറുപടി പറഞ്ഞത്, “ഞാന് തന്നെ ഉയിര്ത്തെഴുന്നേ ല്പ്പും ജീവനും ആകുന്നു.” എന്നില് വിശ്വസിക്കുന്നവന് ഏവനും അവന് __മരിച്ചാലും__ ജീവിക്കും. എന്നില് വിശ്വസിക്കുന്ന ഏവനും ഒരിക്കലും __മരിക്കയില്ല__. * __[40:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/37/05.md)__ തന്റെ __മരണത്തില്__ കൂടെ, യേശു മനുഷ്യര് ദൈവത്തിന്റെ അടുക്കല് വരുവാന് ഒരു വഴി തുറന്നു. * __[43:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/40/08.md)__ ”യേശു __മരിച്ചുവെങ്കിലും__, ദൈവം അവനെ മരിച്ചവരില് നിന്നും ഉയിര്പ്പിച്ചു.” * __[48:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/43/07.md)__ അവര് പാപം ചെയ്യുകയാല് ഭൂമിയില് ഉള്ള സകലരും രോഗികളാകുകയും എല്ലാവരും __മരിക്കുകയും__ ചെയ്തു. * __[50:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/48/02.md)__ അവന് (യേശു) എല്ലാവരുടെ കണ്ണുനീരും തുടക്കുകയും ഇനിമേല് കഷ്ടത, ദുഃഖം, കരച്ചില്, തിന്മ, വേദന,അല്ലെങ്കില് __മരണം__ എന്നിവ ഉണ്ടാകുകയും ഇല്ല.. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6, H1478, H1826, H1934, H2491, H4191, H4192, H4193, H4194, H4463, H5038, H5315, H6297, H6757, H7496, H7523, H8045, H8546, H8552, G336, G337, G520, G581, G599, G615, G622, G684, G1634, G1935, G2079, G2253, G2286, G2287, G2288, G2289, G2348, G2837, G2966, G3498, G3499, G3500, G4430, G4880, G4881, G5053, G5054
## മരുഭൂമി, മരുഭൂമികള്‍, നിര്‍ജ്ജന പ്രദേശം, നിര്‍ജ്ജന പ്രദേശങ്ങള്‍ ### നിര്‍വചനം: ഒരു മരുഭൂമി, അല്ലെങ്കില് നിര്ജ്ജന പ്രദേശം എന്നത് വരണ്ട, ഊഷരമായ വളരെ കുറച്ചു സസ്യങ്ങളും മരങ്ങളും മാത്രം വളരുവാന്‍ കഴിയുന്ന പ്രദേശം. * മരുഭൂമി എന്നത് വരണ്ട കാലാവസ്ഥയുള്ളതും നാമമാത്രമായ സസ്യങ്ങളോ മൃഗങ്ങളോ ഉള്ളതുമായ പ്രദേശം ആണ്. * കഠിനമായ സാഹചര്യങ്ങളാല്‍, വളരെ വിരളമായ ജനങ്ങള്‍ക്കു മാത്രമേ മരുഭൂമിയില്‍ ജീവിക്കുവാന്‍ കഴികയുള്ളൂ, ആയതിനാല്‍ ഇതിനെ “നിര്‍ജന പ്രദേശം” എന്നും സൂചിപ്പിക്കുന്നു. * “നിര്‍ജന പ്രദേശം” എന്നത് ജനങ്ങളില്‍ നിന്നും വിദൂരമായ, വിജനമായ, ഒറ്റപ്പെട്ട പ്രദേശം എന്നുള്ള അര്‍ത്ഥം നല്കുന്നു. * ഈ വാക്ക് “പരിത്യജിക്കപ്പെട്ട സ്ഥലം” അല്ലെങ്കില്‍ “വിദൂരമായ സ്ഥലം ”അല്ലെങ്കില്‍ ‘‘ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലം” എന്നു പരിഭാഷ ചെയ്യാം. ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്13:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/13/16.md) * [അപ്പോ.പ്രവര്ത്തികള്21:37:38](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/21/37.md) * [പുറപ്പാട് 04:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/04/27.md) * [ഉല്പ്പത്തി 37:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/37/21.md) * [യോഹന്നാന്:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/03/14.md) * [ലൂക്കോസ് 01:80](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/80.md) * [ലൂക്കോസ് 09:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/09/12.md) * [മര്ക്കോസ് 01:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/01/01.md) * [മത്തായി 04:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/04/01.md) * [മത്തായി 11:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H776, H2723, H3293, H3452, H4057, H6160, H6723, H6728, H6921, H8047, H8414, G2047, G2048
## മര്ക്കടമുഷ്ടിയായ, പിടിവാശിയുള്ള, പിടിവാശി ### നിര്വചനം “മര്ക്കടമുഷ്ടിയുള്ള” എന്ന പദം ദൈവവചനത്തില്ജനങ്ങള്ദൈവത്തെ അനുസരിക്കാതെ ഇരിക്കുകയും മാനസ്സാന്തരപ്പെടുവാന്വിസ്സമ്മതിക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന ഒരു ഭാഷാശൈലി ആകുന്നു. ഇപ്രകാരമുള്ള ജനം അഹങ്കാരികളും ദൈവത്തിന്റെ അധികാരത്തിനു സമര്പ്പിക്കാത്തവരും ആകുന്നു. * അതുപോലെ, “പിടിവാശി” എന്ന പദം വിവരിക്കുന്നത് വളരെ നിര്ബന്ധം പ്രകടിപ്പിച്ചിട്ടും തന്റെ മനസ്സോ അല്ലെങ്കില്പ്രവര്ത്തിയോ മാറ്റുവാന്വിസ്സമ്മതം കാണിക്കുന്ന ഒരു വ്യക്തിയെ കുറിക്കുന്നു. പിടിവാശിയുള്ള ജനം മറ്റുള്ളവര്അവര്ക്ക് നല്കുന്ന നല്ല ഉപദേശങ്ങളെയോ അല്ലെങ്കില്മുന്നറിയിപ്പുകളെയോ ശ്രദ്ധിക്കുകയില്ല. * പഴയ നിയമം ഇസ്രയേലിനെ കുറിച്ച് വിവരിക്കുന്നത് “മര്ക്കടമുഷ്ടി ഉള്ളവര്” എന്നാണ്, എന്തുകൊണ്ടെന്നാല്മാനസ്സാന്തരപ്പെടുവാനും യാഹോവയിങ്കലേക്ക് മടങ്ങി വരുവാനും അവരെ നിര്ബന്ധിച്ച ദൈവത്തിന്റെ പ്രവാചകന്മാരുടെ നിരവധി സന്ദേശങ്ങളെ അവര്ശ്രദ്ധിച്ചിരുന്നില്ല. * ഒരു കഴുത്ത് “മുറുകി” ഇരുന്നാല്അത് പെട്ടെന്ന് തിരിക്കുവാന്സാധിക്കുകയില്ല. ഒരു മനുഷ്യന്“വഴങ്ങാത്തവന്” എന്ന് തന്റെ വഴികള്തിരുത്തുവാന്വിസ്സമ്മതിക്കുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുവാന്ഈ ആശയം നല്കുന്ന വേറെ ഭാഷാശൈലി നിര്ദിഷ്ട ഭാഷയില്ഉണ്ടായിരിക്കാം. * ഈ പദം പരിഭാഷ ചെയ്യുവാന്ഉള്ള വേറെ ശൈലിയില്“അഹങ്കാരത്തോടെ പിടിവാശി ഉള്ള” അല്ലെങ്കില്“ദുര്വാശിയും വഴങ്ങാത്തവനും” അല്ലെങ്കില്“വ്യതിയാനം വരുത്തുവാന്വിസ്സമ്മതിക്കുന്ന” എന്നിങ്ങനെയും ഉള്പ്പെടുത്താം. (കാണുക: [ദുര്വാശി](other.html#arrogant), [അഹങ്കാരം](other.html#proud), [മാനസ്സാന്തരപ്പെടുക](kt.html#repent)) ### ദൈവ വചന സൂചികകള്: * [അപ്പോ.07:51-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/51.md) * [ആവര്ത്തന പുസ്തകം 09:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/09/13.md) * [പുറപ്പാട് 13:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/13/14.md) * [യിരെമ്യാവ് 03:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/03/17.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H47, H3513, H5637, H6203, H6484, H7185, H7186, H7190, H8307, G483, G4644, G4645
## മര്മ്മം, മര്മ്മങ്ങള്, മറഞ്ഞിരിക്കുന്ന സത്യം, മറഞ്ഞിരിക്കുന്ന സത്യങ്ങള് ### നിര്വചനം: ദൈവ വചനത്തില്, “മര്മ്മം” എന്ന പദം അറിയാത്തതോ അല്ലെങ്കില് ഗ്രഹിക്കുവാന്കഴിയാത്തതോ ആയവയെ ദൈവം ഇപ്പോള്വിശദമാക്കുന്നതിനെ സൂചിപ്പിക്കുന്നു. * പുതിയ നിയമം പ്രസ്താവിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷം കഴിഞ്ഞ കാലങ്ങളില്അറിയപ്പെടാതിരുന്ന ഒരു മര്മ്മം ആയിരുന്നു എന്നാണ്. * മര്മ്മം ആയിരുന്നു എന്ന് പ്രത്യേകമായി സൂചിപ്പിക്കുന്ന ഒരു വസ്തുത യഹൂദന്മാരും ജാതികളും ക്രിസ്തുവില്തുല്യരായി തീരുന്നു എന്നുള്ളതാണ്. * ഈ പദം “രഹസ്യം” അല്ലെങ്കില്“മറഞ്ഞിരിക്കുന്ന കാര്യങ്ങള്” അല്ലെങ്കില്“അജ്ഞാതമായ വസ്തുത” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [ക്രിസ്തു](kt.html#christ), [ജാതികള്](kt.html#gentile), [സുവിശേഷം](kt.html#goodnews), [യഹൂദന്](kt.html#jew), [സത്യം](kt.html#true)) ### ദൈവ വചന സൂചികകള്: * [കൊലൊസ്സ്യര്04:2-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/04/02.md) * [എഫെസ്യര്06:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/eph/06/19.md) * [ലൂക്കോസ് 08:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/09.md) * [മര്ക്കോസ് 04:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/04/10.md) * [മത്തായി 13:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/10.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1219, H7328, G3466
## മറികടക്കുക, മറികടക്കുന്നു, മറികടന്ന, മറികടന്നു ### നിര്വചനം: “മറികടക്കുക” അല്ലെങ്കില് “മറികടന്നു” എന്ന പദം ഒരു വ്യക്തിയുടെ മേലോ വേറെ എന്തെങ്കിലിനും മേലോ നിയന്ത്രണം സിദ്ധിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ഇത് സാധാരണയായി നല്കുന്ന ആശയം എന്തിനെ എങ്കിലും പിന്തുടര്ന്ന് ഒപ്പം എത്തിപ്പിടിക്കുന്നതിനെ സൂചിപ്പിക്കുന്നു. * സൈനിക സംഘങ്ങള്ഒരു ശത്രുവിനെ “മറികടക്കുന്നു” എന്ന് പറയുമ്പോള്, അതിന്റെ അര്ത്ഥം യുദ്ധത്തില്അവര്തങ്ങളുടെ ശത്രുവിനെ പരാജയപ്പെടുത്തി എന്നാണ്. * ഒരു ഹിംസ്രജന്തു അതിന്റെ ഇരയെ കീഴടക്കുന്നു എന്ന് പറഞ്ഞാല്, അതിന്റെ അര്ത്ഥം അത് അതിന്റെ ഇരയെ പിന്തുടരുകയും പിടിക്കുകയും ചെയ്യുന്നു എന്നാണ്. * ഒരു ശാപം ഒരുവനെ “പിടിച്ചടക്കുന്നു” എന്നാല്, അതിന്റെ അര്ത്ഥം ആ ശാപത്തില്എന്തെല്ലാം പറഞ്ഞിരിക്കുന്നുവോ അവ എല്ലാം ആ വ്യക്തിക്ക് സംഭവിക്കുന്നു എന്നാണ്. * ജനത്തിനു അനുഗ്രഹങ്ങള്“പിന്തുടര്ന്ന് ഭവിക്കുന്നു” എന്നതിന്റെ അര്ത്ഥം, ആ ജനങ്ങള്ആ അനുഗ്രഹങ്ങളെ അനുഭവിക്കുന്നു എന്നാണ്. * സാഹചര്യം അനുസരിച്ച്, “മറി കടക്കുക” എന്നത് “കീഴടക്കുക” അല്ലെങ്കില്“പിടിച്ചടക്കുക” അല്ലെങ്കില്“പരാജയപ്പെടുത്തുക” അല്ലെങ്കില്“എത്തിപ്പിടിക്കുക” അല്ലെങ്കില്“പൂര്ണ്ണമായി ബാധിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഭൂതകാല പ്രയോഗമായ “മറി കടന്നു” എന്നുള്ളത് “എത്തിപ്പിടിച്ചു” അല്ലെങ്കില്ഒപ്പത്തിനു ഒപ്പം എത്തി ച്ചേര്ന്നു” അല്ലെങ്കില്“പരാജയപ്പെടുത്തി” അല്ലെങ്കില്“ദോഷം ഉണ്ടാക്കി” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * അന്ധകാരം അല്ലെങ്കില്ശിക്ഷ അല്ലെങ്കില്ഭീകര സംഭവങ്ങള്ജനങ്ങള്ക്ക്നേരിടും എന്നിങ്ങനെ അവരുടെ പാപങ്ങള്നിമിത്തം മുന്നറിയിപ്പ് നല്കുവാന്ഉപയോഗിക്കുമ്പോള്, അതിന്റെ അര്ത്ഥം ആ ജനങ്ങള്ക്കു മാനസ്സാന്തരം ഉണ്ടാകുന്നില്ല എങ്കില്അവര്ഈ വിപരീത അനുഭവങ്ങള്അനുഭവിക്കേണ്ടി വരും എന്നാണ്. * “എന്റെ വചനങ്ങള്നിങ്ങളുടെ പിതാക്കന്മാരെ എത്തി പ്പിടിച്ചു” എന്ന പദസഞ്ചയത്തിന്റെ അര്ത്ഥം യഹോവ അവരുടെ പൂര്വ പിതാക്കന്മാര്ക്കു നല്കിയ ഉപദേശങ്ങള്അവര്അനുസരിക്കുവാന്പരാജയപ്പെട്ടതു കൊണ്ട് ഇപ്പോള്അവരുടെ പൂര്വികന്മാര്ക്ക് ശിക്ഷകള്അനുഭവിക്കുവാന്ഇടയായി എന്നാണ്. (കാണുക: [അനുഗ്രഹിക്കുക](kt.html#bless), [ശാപം](kt.html#curse), [ഇര](other.html#prey), [ശിക്ഷിക്കുക](other.html#punish)) ### ടവ വചന സൂചികകള്: * [2 രാജാക്കന്മാര്25:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/25/04.md) * [യോഹന്നാന്12:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/12/34.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H579, H935, H1692, H4672, H5066, H5381, G2638, G2983
## മലിനമാകുക, മലിനമാകുന്നു, മലിനമാക്കപ്പെട്ടു, മലിനമാക്കുന്നു, മലിനമാക്കപ്പെടുക, മലിനമായി, മലിനമായിരുന്നു, മലിനമായിരുന്നു ### നിര്വചനം: “മലിനമാകുക”, മലിനമാക്കപ്പെടുക” എന്നീ പദങ്ങള് മലിനമാക്കപ്പെടുക അല്ലെങ്കില് അഴുക്കുള്ളതു ആകുക എന്നു സൂചിപ്പിക്കുന്നു. ശാരീരികമായോ, സദാചാരപരമായോ, അല്ലെങ്കില് ആചാരപരമായോ മലിനമാക്കപ്പെടാം. ദൈവം ഇസ്രയേല്യരോട് താന് “മലിനം” എന്നും “അശുദ്ധം” എന്നും പ്രഖ്യാപിച്ചവയെ തൊടുകയോ ഭക്ഷിക്കുകയോ ചെയ്യുക മൂലം തങ്ങളെത്തന്നെ മലിനപ്പെടുത്തുവാന്പാടില്ല മുന്നറിയിപ്പ് നല്കി. * മൃതശരീരങ്ങള്, സാംക്രമിക രോഗങ്ങള് തുടങ്ങിയ ചില വസ്തുതകള്മലിനം എന്നു പ്രഖ്യാപിച്ചിട്ടുള്ളതും അവയെ സ്പര്ശിച്ചാല് ആ വ്യക്തി അശുദ്ധന്ആകുമെന്നുള്ളതും ദൈവം പ്രഖ്യാപിച്ചിട്ടുള്ളത് ആണ്. * ലൈംഗിക പാപങ്ങള് ഒഴിഞ്ഞിരിക്കണം എന്നു ദൈവം ഇസ്രയേല് മക്കളോട് കല്പ്പിച്ചിരുന്നു. ഇവ അവരെ മലിനപ്പെടുത്തുമെന്നും അവര് ദൈവത്തിനു അസ്വീകാര്യരാക്കുകയും ചെയ്യും. * താന് വീണ്ടും ചടങ്ങാചാര രീതിയില് ശുദ്ധനായി തീരുന്നതു വരെ ഒരു വ്യക്തിയെ താല്കാലികമായി മലിനനാക്കുന്ന പ്രത്യക ശാരീരിക പ്രക്രിയകളും ഉണ്ട്. * പുതിയ നിയമത്തില്, പാപമയമായ ചിന്തകളും പ്രവര്ത്തികളും ആണ് യഥാര്ത്ഥത്തില് ഒരു മനുഷ്യനെ മലിനപ്പെടുത്തുന്നത് എന്നു യേശു പഠിപ്പിച്ചു. ### പരിഭാഷ നിര്ദേശങ്ങള്: * ”മലിനമാകുക” എന്ന പദം “അശുദ്ധനാക്കപ്പെടുക” അല്ലെങ്കില് “അനീതിയുള്ളവന്ആയിത്തീരുക” അല്ലെങ്കില് “ആചാരപരമായി അസ്വീകാര്യനായിത്തീരുക” എന്നും പരിഭാഷ ചെയ്യാം. * “മലിനമാക്കപ്പെടുക” എന്നത് “അശുദ്ധന് ആയിത്തീരുക” അല്ലെങ്കില് (ദൈവത്തിനു) സദാചാരപരമായി അസ്വീകാര്യനായി ത്തീരുക” അല്ലെങ്കില് “ആചാരപരമായി അസ്വീകാര്യനായി ത്തീരുക” എന്നു പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [ശുദ്ധിയുള്ള](kt.html#clean), [ശുദ്ധം](kt.html#clean)) ### ദൈവവചന സൂചികകള്: * [2 രാജാക്കന്മാര്:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/23/08.md) * [പുറപ്പാട് 20:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/20/24.md) * [ഉല്പ്പത്തി 34:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/34/27.md) * [ഉല്പ്പത്തി 49:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/03.md) * [യെശ്ശയ്യാവ് 43:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/43/27.md) * [ലേവ്യപുസ്തകം 11:43-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/11/43.md) * [മര്ക്കോസ് 07:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/07/14.md) * [മത്തായി 15:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/15/10.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1351, H1352, H1602, H2490, H2491, H2610, H2930, H2931, H2933, H2936, H5953, G733, G2839, G2840, G3392, G3435, G4696, G5351
## മലിനമാക്കുക, മലിനമാക്കപ്പെട്ട, ആശുധമാക്കുക ### നിര്‍വചനം: എന്തിനെ എങ്കിലും അശുദ്ധം ആക്കുക എന്നാല്‍ വിശുദ്ധമായ ഒന്നിനെ കളങ്കപ്പെടുത്തുന്ന, അല്ലെങ്കില്‍ മലിനമാക്കുന്ന, അല്ലെങ്കില്‍ അപമാനിക്കുന്ന, രീതിയില്‍ പ്രവര്‍ത്തിക്കുക എന്നാണ് അര്ത്ഥം നല്‍കുന്നത്. * അശുദ്ധനായ മനുഷ്യന്‍ എന്നാല്‍ ദൈവത്തെ അവിശുദ്ധമായതും അപമാനിക്കുന്നതും ആയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി ആകുന്നു. * “മലിനമാക്കല്‍” എന്നതിനുള്ള ക്രിയാപദം “അവിശുദ്ധമായി കരുതുക” അല്ലെങ്കില്‍ “ബഹുമാന യോഗ്യമായി കരുതാതിരിക്കുക” അല്ലെങ്കില്‍ “അപമാനിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ദൈവം ഇസ്രയേല് ജനത്തോടു പറഞ്ഞതു എന്തെന്നാല്‍ അവര്‍ അവരെ വിഗ്രഹങ്ങളാല്‍ “മലിനമാക്കി”, അതിന്‍റെ അര്‍ത്ഥം ജനം അവരെ തന്നെ “അശുദ്ധമാക്കി” അല്ലെങ്കില്‍ പാപം നിമിത്തം “അപമാനിതരാക്കി” എന്നാണ്. അവര്‍ ദൈവത്തെയും അപമാനിക്കുക ആയിരുന്നു. * സന്ദര്‍ഭം അനുസരിച്ച്, “കളങ്കപ്പെടുത്തുക” എന്നതിന്‍റെ നാമവിശേഷണമായി പരിഭാഷ ചെയ്യുന്നത് “അപമാനപരമായ” അല്ലെങ്കില്‍ “ദൈവം ഇല്ലാത്ത” അല്ലെങ്കില്‍ “വിശുദ്ധി ഇല്ലാത്ത” എന്നിങ്ങനെ ആണ്. (കാണുക: [അശുദ്ധമാക്കുക](other.html#defile), [വിശുദ്ധം](kt.html#holy), [ശുദ്ധിയുള്ള](kt.html#clean)) ### ദൈവ വചന സൂചികകള്: * [2 തിമോത്തിയോസ് 02:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/02/16.md) * [യെഹസ്കേല്‍:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/20/08.md) * [മലാഖി 01:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mal/01/10.md) * [മത്തായി 12:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/12/05.md) * [സംഖ്യാപുസ്തകം 18:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/18/30.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2455, H2490, H2491, H2610, H2613, H5234, H8610, G952, G953
## മല്ലന്, മല്ലന്മാര് ### നിര്വചനം: “മല്ലന്” എന്ന പദം സാധാരണയായി വളരെ ഉയരവും ശക്തനും ആയ വ്യക്തിയെ സൂചിപ്പിക്കുന്നു. * ദാവീദുമായി യുദ്ധം ചെയ്ത ഗോലിയാത്ത് എന്ന ഫെലിസ്ത്യ പടയാളിയെ മല്ലന്എന്ന് വിളിക്കുവാന്കാരണം താന്വളരെ ഉയരമുള്ള, വലിപ്പമുള്ള, ശക്തനായ മനുഷ്യന്ആയിരുന്നു. * ഇസ്രയേല്യ ചാരന്മാര്കനാന്ദേശം ഒറ്റു നോക്കിയാ ശേഷം [പറഞ്ഞത് അവിടെ പാര്ത്തിരുന്ന ജനം മല്ലന്മാരെ പോലെ ആയിരുന്നു എന്നാണ്. (കാണുക: [കനാന്](names.html#canaan), [ഗോലിയാത്ത്](names.html#goliath), [ഫെലിസ്ത്യര്](names.html#philistines)) ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 06:4](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/06/04.md) * [സംഖ്യാപുസ്തകം 13:32-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/13/32.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1368, H5303, H7497
## മഹാകോപം, കോപാക്രാന്തന് ആകുന്നു, തീവ്രമായ ക്ഷോഭം പൂണ്ട, കോപാകുലന് ആകുക ### വസ്തുതകള്: നിയന്ത്രണാതീതമായ അധിക കോപമാണ് മഹാകോപം. ഒരുവന് മഹാകോപി ആകുമ്പോള്, അതിന്റെ അര്ത്ഥം ആ വ്യക്തി നാശകരമായ നിലയില് ഉള്ള കോപത്തെ വെളിപ്പെടുത്തുന്നു എന്ന് ആകുന്നു. * ഒരു വ്യക്തിയുടെ സ്വയ നിയന്ത്രണം നഷ്ടപ്പെട്ട നിലയില് കോപമെന്ന വികാരം ഉണ്ടാകുമ്പോള് മഹാകോപം ഉണ്ടാകുന്നു. * മഹാകോപത്താല് നിയന്ത്രിക്കപ്പെടുമ്പോള്, ജനം നാശോന്മുഖമായ പ്രവര്ത്തികളില് ഇടപെടുകയും നാശകരമായ കാര്യങ്ങള് പ്രസ്താവിക്കുകയും ചെയ്യുന്നു. * “തീവ്രമായ ക്ഷോഭം കൊള്ളുക എന്ന പദം ശക്തമായി നീങ്ങുക എന്ന അര്ത്ഥവും “തീവ്രമായ കൊടുങ്കാറ്റ്” അല്ലെങ്കില് “ക്ഷോഭ്യമായ കടല്തിരമാലകള്” ആദിയായവയില് എന്ന പോലെ നല്കുന്നു. * “രാജ്യങ്ങള് ക്ഷോഭിക്കുന്നു” എന്ന് ദൈവ ഭയമില്ലാത്ത ജനത്തിന്റെ അനുസരണക്കേടിനെ കുറിച്ചു പറയുമ്പോള് അവര് ദൈവത്തിനു എതിരെ മത്സരിക്കുന്നു. * “മഹാകോപത്താല് നിറയപ്പെട്ട” എന്നതിന്റെ അര്ത്ഥം ഏറ്റവും ഉച്ചസ്ഥായിയില് ഉള്ള കോപ വികാരത്താല് കാണപ്പെടുന്നു എന്നാണ്. (കാണുക: [കോപം](other.html#angry), [ആത്മ – നിയന്ത്രണം](other.html#selfcontrol)) ### ദൈവ വചന സൂചികകള്: * [അപ്പോ.04:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/04/23.md) * [ദാനിയേല് 03:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/03/13.md) * [ലൂക്കോസ് 04:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/04/28.md) * [സംഖ്യാപുസ്തകം 25:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/25/10.md) * സദൃശവാക്യങ്ങള് 19:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/19/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H398, H1348, H1984, H1993, H2121, H2195, H2196, H2197, H2534, H2734, H2740, H3491, H3820, H5590, H5678, H7264, H7265, H7266, H7267, H7283, H7857, G1693, G2830, G3710, G5433
## മാടപ്രാവ്, കാട്ടുപ്രാവ് ### നിര്വചനം: മാടപ്രാവും കാട്ടുപ്രാവും ഒരുപോലെ ഇരിക്കുന്ന മങ്ങിയ തവിട്ടു നിറമുള്ള രണ്ടു ഇനം ചെറിയ പറവകളാണ്. മാടപ്രാവ് ഇളം നിറമുള്ള, മിക്കവാറും വെള്ള നിറം ഉള്ളതായിട്ടാണ് കരുതുന്നത്. * ചില ഭാഷകളില് രണ്ടിനും പ്രത്യേകം വ്യത്യസ്ത പേരുകള്ഉണ്ടാ യിരിക്കുമ്പോള്, മറ്റുള്ളവയില് രണ്ടിനും ഒരേ പേര് തന്നെ ആയിരിക്കും. * മാടപ്രാവും കാട്ടുപ്രാവും ദൈവത്തിനുള്ള യാഗങ്ങളില് ഉപയോഗിച്ചു വന്നു, പ്രത്യേകാല് ഒരു വലിയ മൃഗത്തെ വാങ്ങുവാന് ശേഷിയില്ലാത്ത ജനം.. * ജലപ്രളയത്തിനു അനന്തരം വെള്ളം വറ്റി ത്തുടങ്ങിയപ്പോള് ഒരു മാടപ്രാവാണ് ഒലിവിലയും കൊണ്ട് നോഹയുടെ അടുക്കല് വന്നത്. * പ്രാവുകള് ചില സമയങ്ങളില് പരിശുദ്ധി, നിഷ്കളങ്കത, അല്ലെങ്കില് സമാധാനം ആദിയായവയെ പ്രതിനിധീകരിക്കുന്നു. * പരിഭാഷ ചെയ്തു കൊണ്ടിരിക്കുന്ന ഭാഷാ മേഖലയില് മാടപ്രാവെന്നോ കാട്ടുപ്രാവെന്നോ അറിയില്ല എങ്കില്, ഈ പദങ്ങള് “ഒരു ചെറിയ ഇനം മങ്ങിയ തവിട്ടു നിറമുള്ള “പ്രാവ്” എന്നു വിളിക്കപ്പെടുന്ന അല്ലെങ്കില് ചെറിയ മങ്ങിയ അല്ലെങ്കില് “തവിട്ടു നിറമുള്ള ഒരു പക്ഷി, (പ്രാദേശിക പക്ഷിയുടെ പേര്) എന്നു പരിഭാഷ നല്കാം. * ഒരേ വാക്യത്തില് തന്നെ മാടപ്രാവ് എന്നും കാട്ടുപ്രാവ് എന്നും സൂചിപ്പിചിട്ടുണ്ട് എങ്കില്, ഈ രണ്ട് പക്ഷികള്ക്കും സാധ്യമെങ്കില് രണ്ടു വ്യത്യസ്ത പേരുകള് തന്നെ ഉപയോഗിക്കുന്നത് നല്ലതാണ്. (കാണുക: [അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [ഒലിവ്](other.html#olive), [നിഷ്കളങ്കമായ](kt.html#innocent), [ശുദ്ധമായ](kt.html#purify)) ### ദൈവവചന സൂചികകള്: * [ഉല്പ്പത്തി 08:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/08/08.md) * [ലൂക്കോസ് 02:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/22.md) * [മര്ക്കോസ് 01:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/01/09.md) * [മത്തായി 03:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/16.md) * [മത്തായി 21:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/12.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1469, H1686, H3123, H8449, G4058
## മാതളപ്പഴം, മാതളപ്പഴങ്ങള്‍ ### വസ്തുതകള്‍: മാതളപ്പഴം എന്നത് കനം ഉള്ളതും കടുപ്പം ഉള്ളതും ആയ തോലോടു കൂടെ മൂടപ്പെട്ടതായി വിത്തുകള്‍ ഭക്ഷ്യ യോഗ്യമായ ചുവന്ന മാംസള ഭാഗത്താല്‍ പൊതിയപ്പെട്ട ഒരു ഫലം ആകുന്നു. * കട്ടിയുള്ള പുറം തോല്‍ ചുവന്ന നിറം ഉള്ളതും വിത്തുകളെ പൊതിഞ്ഞുള്ള മാംസള ഭാഗം തിളക്കമുള്ള ചുവപ്പ് നിറത്തോട് കൂടിയതും ആകുന്നു. മാതളപ്പഴം വളരെ സാധാരണയായി ചൂടുള്ള വരണ്ട കാലാവസ്ഥ ഉള്ള ഈജിപ്റ്റ്, ഇസ്രയേല്‍ പോലുള്ള രാജ്യങ്ങളില്‍ വളരുന്നു. * യഹോവ ഇസ്രയേല്‍ ജനത്തിനു വാഗ്ദത്തം ചെയ്ത കനാന്‍ദേശം സമൃദ്ധമായ ജലവും വളക്കൂറുള്ള മണ്ണും ഉള്ള സ്ഥലമാകയാല്‍ സമൃദ്ധമായ ഭക്ഷ്യ വസ്തുക്കള്‍, മാതളപ്പഴം ഉള്‍പ്പെടെ ലഭ്യമായ സ്ഥലം ആകുന്നു. * ശലോമോന്‍റെ ദേവാലയ നിര്‍മ്മിതിയില്‍ മാതളപ്പഴത്തിന്‍റെ ആകൃതിയില്‍ ഉള്ള വെള്ളോടിനാല്‍ ചെയ്ത അലങ്കാരങ്ങള്‍ ഉണ്ടായിരുന്നു. (കാണുക: [വെള്ളോട്](other.html#bronze), [കനാന്‍](names.html#canaan), [ഈജിപ്റ്റ്](names.html#egypt), [ശലോമോന്‍](names.html#solomon), [ദേവാലയം](kt.html#temple)) ### ദൈവ വചന സൂചികകള്: * [2 രാജാക്കന്മാര്:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/25/16.md) * [ആവര്ത്തനപുസ്തകം 08:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/08/07.md) * [യിരെമ്യാവ് 52:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/52/22.md) * [സംഖ്യാപുസ്തകം 13:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/13/23.md) * [ഈജിപ്റ്റ്](names.html#egypt) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H7416
## മാന്, പെണ്മാന്, പെണ്മാനുകള്, മാന്കുഞ്ഞ്, ചെറുതരം കാട്ടുമാന്, ചെറുതരം കാട്ടുമാനുകള് ### നിര്വചനം: മാന് എന്നത്, വലിപ്പമുള്ള, സാധുവായ, വനങ്ങളിലും മലകളിലും ജീവിക്കുന്ന നാലു കാലുകളുള്ള മൃഗമാണ്. ആണ് മൃഗത്തിനു തലയില് വലിയ കൊമ്പുകള് അല്ലെങ്കില് മാന്കൊമ്പുകള് ഉണ്ടായിരിക്കും. * ”പെണ്മാന്” എന്നത് പെണ് വര്ഗ്ഗത്തില്പെട്ട മാനെയും “മാന്കുഞ്ഞ്” എന്നത് മാനിന്റെ കുഞ്ഞിനേയും കുറിക്കുന്നു. * “ആണ്മാനിനെ “ബക്ക്” എന്ന പദം സൂചിപ്പിക്കുന്നു. * ”ഒരു പ്രത്യേക വര്ഗ്ഗത്തിലുള്ള “റോഡീര്” എന്ന ചെറുതരം കാട്ടുമാനുകളുടെ ആണിനെ “റോബക്ക്” എന്നു വിളിക്കുന്നു. * മാനിനു ശക്തമായ, കനം കുറഞ്ഞ കാലുകള്, ഉയരത്തില് ചാടുവാനും വേഗത്തില് ഓടുവാനും സഹായകമായ നിലയില് ഉണ്ട്. * അവയുടെ കുളമ്പുകള് ഏതു പ്രതലത്തിലും നടക്കുവാനോ കയറുവാനോ സഹായകമാകും വിധം പിളര്ന്നവയാണ്. (കാണുക:[അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) ### ദൈവവചന സൂചികകള്: * [2 ശമുവേല്:34-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/22/34.md) * [ഉല്പ്പത്തി 49:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/19.md) * [ഇയ്യോബ് 39:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/39/01.md) * [സങ്കീര്ത്തനങ്ങള്018:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/018/033.md) * [ഉത്തമഗീതം 02:7](https://git.door43.org/Door43-Catalog/ml_tn/src/branch/master/sng/02/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H354, H355, H365, H3180, H3280, H6643, H6646
## മാന്ത്രിക വിദ്യ, മാന്ത്രിക വിദ്യ സംബന്ധിച്ച, മാന്ത്രികന്, മന്ത്രവാദികള് ### നിര്വചനം: “മാന്ത്രിക വിദ്യ” എന്ന പദം ദൈവത്തിങ്കല്നിന്നും ആല്ലാതെ വരുന്ന അമാനുഷിക ശക്തി ഉപയോഗിച്ചു പ്രവര്ത്തിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഒരു “മാന്ത്രികന്” എന്ന് പറയുന്ന വ്യക്തി മന്ത്രവിദ്യ അഭ്യസിക്കുന്നവന്ആകുന്നു. * മിസ്രയീമില്, മോശെ മുഖാന്തിരം ദൈവം അത്ഭുതകരമായ കാര്യങ്ങള്ചെയ്തപ്പോള്, മിസ്രയീമ്യ ഫറവോന്റെ മന്ത്രവാദികള്ക്കും ചിലതൊക്കെ ചെയ്യുവാന്സാധിച്ചു, എന്നാല്അവരുടെ ശക്തി ദൈവത്തില്നിന്ന് വന്നത് അല്ലായിരുന്നു. * മന്ത്രം എന്ന് പറയുന്നത് സാധാരണയായി ചില വാക്കുകള്പറയുന്നതോ ചില വാക്കുകള്ആവര്ത്തിച്ചു ഉച്ചരിക്കുന്നതോ മൂലം എന്തോ അമാനുഷികം ആയത് സംഭവിപ്പിക്കുന്നത് ആകുന്നു. * ദൈവം തന്റെ ജനത്തോടു ഇപ്രകാരം ഉള്ള യാതൊരു മന്ത്ര വിദ്യകളോ ആഭിചാരങ്ങളോ ചെയ്യരുതെന്ന് കല്പ്പിച്ചിരിക്കുന്നു. * ആഭിചാരകനും ഒരു തരത്തില്ഉള്ള മാന്ത്രികന്ആണ്, താന്സാധാരണയായി മറ്റുള്ളവര്ക്ക് ദോഷകരമായവ ചെയ്യുവാന്മാന്ത്രിക വിദ്യയെ ഉപയോഗിക്കുന്നവന്ആകുന്നു. (കാണുക: [ആഭിചാരം](other.html#divination), [മിസ്രയീം](names.html#egypt), [ഫറവോന്](names.html#pharaoh), [അധികാരം](kt.html#power), [മന്ത്രവിദ്യ](other.html#sorcery)) ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 41:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/41/07.md) * [ഉല്പ്പത്തി 41:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/41/22.md) * [ഉല്പ്പത്തി 44:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/44/03.md) * [ഉല്പ്പത്തി 44:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/44/14.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2748, H2749, H3049, G3097
## മാര്ചട്ട, മാര്ച്ചട്ടകള്, മാര്പ്പതക്കം ### നിര്വചനം: “മാര്ച്ചട്ട” എന്ന പദം യുദ്ധസമയങ്ങളില്ഭടന്റെ നെഞ്ചിന്റെ മുന്ഭാഗം സംരക്ഷി ക്കുവാനായി ധരിക്കുന്ന ഒരു കവചം എന്നു കുറിക്കുന്നു. “മാര്പ്പതക്കം” എന്നത് ഇസ്രയേല്യ മഹാപുരോഹിതന്തന്റെ വസ്ത്രത്തില്നെഞ്ചിന്റെ മുന്വശത്തായി ധരിക്കുന്ന പ്രത്യേക വസ്ത്ര ഭാഗമാണ്. * ഒരു പടയാളി ധരിക്കുന്ന "മാര്ച്ചട്ട” മരം, ലോഹം, അല്ലെങ്കില്മൃഗത്തിന്റെ തോല്ആദിയായവ കൊണ്ട് നിര്മ്മിക്കുന്നതാണ്. ഇതു പടയാളിയുടെ നെഞ്ച് കുത്തിതുളക്കുന്ന അമ്പുകള്, കുന്തങ്ങള്, അല്ലെങ്കില്വാളുകള്എന്നിവയെ തടുത്തുനിര്ത്തുവാന് വേണ്ടി നിര്മ്മിച്ചിട്ടുള്ളതാണ്. * ഇസ്രയേലിലെ മഹാപുരോഹിതന് ധരിക്കുന്ന “മാര്പ്പതക്കം” വസ്ത്രത്താല്നിര്മ്മിതവും വിലയേറിയ രത്നങ്ങള്പതിചിട്ടുള്ളവയുമാണ്. ദേവാലയത്തില് ദൈവത്തിനായി തന്റെ ശുശ്രൂഷകള് ചെയ്യുമ്പോള്പുരോഹി തന്ഇതു ധരിക്കുമായിരുന്നു. “മാര്ച്ചട്ട” എന്ന ഈ പദം പരിഭാഷപ്പെടുത്തുവാനുള്ള ഇതര മാര്ഗ്ഗങ്ങളില്“ലോഹനിര്മ്മിത മാര്കവചം” അല്ലെങ്കില്“നെഞ്ചിനെ സംരക്ഷിക്കുന്ന “യുദ്ധോപകരണം” എന്നിങ്ങനെ ഉള്പ്പെടുത്താം. * “മാര്പ്പതക്കം” എന്ന പദം “നെഞ്ചിനെ ആവരണം ചെയ്യുന്ന പൌരോഹിത്യ വസ്ത്രം” അല്ലെങ്കില്“പൌരോഹിത്യ വസ്ത്രം’’ അല്ലെങ്കില്“പൌരോഹിത്യ വസ്ത്രത്തിന്റെ മുന്ഭാഗം” എന്നിങ്ങനെ അര്ത്ഥം വരുന്ന വിധം പരിഭാഷപ്പെ ടുത്താം. (കാണുക: [ആയുധം](other.html#armor), [മഹാ പുരോഹിതന്](kt.html#highpriest), [കുത്തിത്തുളക്കുക](other.html#pierce), [പുരോഹി തന്](kt.html#priest), [ദേവാലയം](kt.html#temple), [യോദ്ധാവ്](other.html#warrior)) ### ദൈവവചന സൂചികകള്: * [1 തെസ്സലോനിക്യര്05:8-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/05/08.md) * [പുറപ്പാട് 39:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/39/14.md) * [യെശ്ശയാവ് 59:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/59/17.md) * [വെളിപ്പാട് 09:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/09/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2833 , H8302, G2382
## മാസം, മാസങ്ങള്, പ്രതിമാസം ### നിര്വചനം: “മാസം” എന്ന പദം നാലു ആഴ്ചയോളം ദീര്ഘമുള്ള കാലഘട്ടത്തെ സൂചിപ്പിക്കു ന്നതാണ്. ചാന്ദ്രിക അല്ലെങ്കില്സൌര പഞ്ചാംഗം അനുസരിച്ച് ഓരോ മാസത്തിലെയും ദിവസങ്ങളുടെ എണ്ണത്തിന് വ്യതിയാനം ഉണ്ടാകാം. * ചാന്ദ്രിക പഞ്ചാംഗത്തില്, ചന്ദ്രന്ഭൂമിയുടെ ചുറ്റും കറങ്ങുന്നതിനു എടുക്കുന്ന സമയത്തെ, ഏകദേശം 29 ദിവസം അടിസ്ഥാനമാക്കിയുള്ളതാണ്. ഈ സംവിധാനമനുസരിച്ച് ഒരു വര്ഷത്തില്12 അല്ലെങ്കില്13 മാസങ്ങളു ണ്ടാകും. വര്ഷത്തിനു 12 അല്ലെങ്കില്13 മാസങ്ങള്ഉണ്ടെങ്കിലും, വ്യത്യസ്ത കാലമാണെ ങ്കിലും ആദ്യത്തെ മാസത്തിനു അതെ പേരു തന്നെയായിരിക്കും വിളിക്കുക. * “പൌര്ണമി” അല്ലെങ്കില്ചന്ദ്രന്റെ കാലം വെള്ളിവെളിച്ചത്തോടെ ആരംഭിക്കു ന്നത്, ചാന്ദ്രിക പഞ്ചാംഗത്തില്മാസാരംഭാമാകുന്നു. * ദൈവവചനത്തില് രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ മാസങ്ങളുടെ പേരുകളും ഇസ്രയേല്യര്ഉപയോഗിച്ചു വന്ന ചാന്ദ്രിക പഞ്ചാംഗ സംവിധാനം അടിസ്ഥാന മാക്കിയുള്ളതാണ്. ആധുനിക യഹൂദന്മാര് മതപരമായ ആവശ്യങ്ങള്ക്ക് ഇപ്പോഴും ഈ പഞ്ചാംഗം ആണ് ഉപയോഗിക്കുന്നത്. * ആധുനികകാല സൌര പഞ്ചാംഗം ഭൂമി സൂര്യനെ ചുറ്റുന്ന കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ളതാണ് (ഏകദേശം 365 ദിവസങ്ങള്). * ഈ സംവിധാനത്തില്, വര്ഷത്തെ 12 മാസങ്ങളായി വിഭജിക്കുകയും, ഓരോ മാസവും 28 മുതല്31 ദിവസങ്ങള്വരെ ഉള്ളതുമായിരിക്കുന്നു. ### ദൈവവചന സൂചികകള്: * [1 ശമുവേല്20:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/20/32.md) * [അപ്പോ.പ്രവര്ത്തികള്18:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/18/09.md) * [എബ്രായര്11:23-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/11/23.md) * [സംഖ്യാപുസ്തകം 10:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/10/10.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2320, H3391, H3393, G3376
## മുക്കുവന്, മുക്കുവന്മാര് ### നിര്വചനം: മുക്കുവന്മാര്പണം സമ്പാദിക്കേണ്ടതിനായി ജലാശയങ്ങളില്നിന്ന് മീന്പിടിക്കുന്ന ആളുകള്ആകുന്നു. പുതിയ നിയമത്തില്, മുക്കുവന്മാര്മീന്പിടിക്കുവാനായി വലിയ വലകള്ഉപയോഗിക്കുമായിരുന്നു. മീന്പിടിക്കുന്നവര്ക്കുള്ള മറ്റൊരു പേരാണ് “മുക്കുവന്മാര്’ എന്നത്. * യേശുവിനാല് വിളിക്കപ്പെടുന്നതിനു മുന്പു പത്രോസും ഇതര അപ്പൊസ്തലന്മാരും മുക്കുവന്മാരായി ജോലി ചെയ്യുന്നവര്ആയിരുന്നു. * ഇസ്രയേല്ദേശം കടലിനു അരികെ ആയിരുന്നതിനാല്, ദൈവ വചനത്തില്മത്സ്യത്തെ കുറിച്ചും മുക്കുവന്മാരെ കുറിച്ചും ധാരാളം സൂചികകള്ഉണ്ട്. * ഈ പദം “മീന്പിടിക്കുന്ന ആളുകള്” അല്ലെങ്കില്“മത്സ്യബന്ധനം മൂലം പണം സമ്പാദിക്കുന്ന ആളുകള്” ആദിയായ പദസഞ്ചയങ്ങള്ഉപയോഗിച്ചു പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [യെഹസ്കേല്47:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/47/09.md) * [യെശ്ശയ്യാവ് 19:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/19/07.md) * [ലൂക്കോസ് 05:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/05/01.md) * [മത്തായി 04:18-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/04/18.md) * [മത്തായി 13:47-48](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/47.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1728, H1771, H2271, G231, G1903
## മുഖം,മുഖങ്ങള്,അഭിമുഖീകരിക്കുന്ന,മുഖം സംബന്ധിച്ച, മുഖം കുനിഞ്ഞ ### നിര്വചനം: “മുഖം” എന്നത് അക്ഷരീകമായി ഒരു വ്യക്തിയുടെ ശിരസ്സിന്റെ മുന്ഭാഗം ആകുന്നു. ഈ പദത്തിന് വിവിധമായ ഉപമാന അര്ത്ഥങ്ങള് ഉണ്ട്. * ”നിന്റെ മുഖം” എന്നു പറയുന്നത് “നീ” എന്നു പറയുന്നതിന് ഉപമാനമായിട്ടാണ്. അതുപോലെ, “എന്റെ മുഖം” എന്നുള്ളത് “ഞാന്” അല്ലെങ്കില്“എന്നെ” എന്നു അര്ത്ഥമാക്കുന്നു. * ”ഒരു ശാരീരിക ഭാവത്തില്, ഒരു വ്യക്തിയെയോ വേറെന്തെങ്കിലും ഒന്നിനെയോ “അഭിമുഖീകരിക്കുക” എന്നാല്ആ വ്യക്തിയുടെ അല്ലെങ്കില്വസ്തുവിന്റെ നേരെ നോക്കുക എന്നാണര്ത്ഥം. * ”ഓരോരുത്തരെയും അഭിമുഖീകരിക്കുക ” കാണുക എന്നാല്“നേരിട്ടു ഓരോരുത്തരെയും നോക്കുക” എന്നാണര്ത്ഥം. * ”മുഖാമുഖം കാണുക” എന്നതിനെ അര്ത്ഥം രണ്ടുപേര് പരസ്പരം വളരെ അടുത്ത ദൂരത്തില്കാണുക എന്നാണ് അര്ത്ഥമാക്കുന്നത്. * യേശു “യെരുശലേമിലേക്ക്പോകുവാന് ഉറച്ചു മുഖം തിരിച്ചപ്പോള്” എന്നതിന്റെ അര്ത്ഥം താന് അങ്ങോട്ട്പോകുവാന് വളരെ ഉറച്ച തീരുമാനമെടുത്തു എന്നാണ്. * ഒരു ജനത്തിനെതിരായോ പട്ടണത്തിനെതിരെയോ ”ഒരുവന്റെ മുഖം പ്രതികൂലമാക്കി” എന്നതിന്റെ അര്ത്ഥം തുടര്ന്നു ആ പട്ടണത്തെ അല്ലെങ്കില്വ്യക്തിയെയോ തുടര്ന്നു സഹായിക്കുന്നില്ല, അല്ലെങ്കില്തള്ളിക്കളയുന്നു എന്നാണ്. * ”നാടിന്റെ മുഖം” എന്നത് ഭൂമിയുടെ ഉപരിതലത്തെയും പ്രത്യേകാല്മുഴു ഭൂലോകത്തെയും പൊതുവില്സൂചിപ്പിക്കുന്നു. ഉദാഹരണമായി, “ഭൂമിയുടെ മുഖത്തെ ആവരണം ചെയ്യുന്ന ക്ഷാമം” എന്നത് സര്വ വ്യാപകമായ ഒരു ക്ഷാമം ഭൂമിയില്ജീവിക്കുന്ന നിരവധി പേരെ ബാധിക്കുമെന്ന് സൂചിപ്പിക്കുന്നു. * ”നിന്റെ മുഖത്തെ നിന്റെ ജനത്തില്നിന്നും മറയ്ക്കരുത്” എന്നത് അര്ത്ഥമാക്കുന്നത് “നിന്റെ ജനത്തെ തള്ളിക്കളയരുത്” അല്ലെങ്കില്“നിന്റെ ജനത്തെ ഉപേക്ഷിക്കരുത്” അല്ലെങ്കില്“നിന്റെ ജനത്തെ പരിപാലിക്കുന്നത് നിര്ത്തിക്കളയരുത്” എന്നൊക്കെ അര്ത്ഥമാക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * സാധ്യമെങ്കില്, നിര്ദിഷ്ട ഭാഷയില്സമാനമായ അര്ത്ഥമുള്ള ആശയം സൂക്ഷിക്കുക അല്ലെങ്കില്ഉപയോഗിക്കുന്നത് ഉചിതമാണ്. * ”അഭിമുഖീകരിക്കുക” എന്ന പദം “നേരെ തിരിയുക” അല്ലെങ്കില്നേരെ നോക്കുക” അല്ലെങ്കില്“മുഖത്തേക്കു തന്നെ നോക്കുക” എന്നു പരിഭാഷപ്പെടുത്താം. * ”മുഖാമുഖം” എന്ന ആശയം “വളരെ അടുത്ത്”അല്ലെങ്കില്‘’തൊട്ടുമു ന്പില്” അല്ലെങ്കില്“സാന്നിദ്ധ്യത്തില്” എന്നു പരിഭാഷപ്പെടുത്താം. * സാഹചര്യമനുസരിച്ച്, “അവന്റെ മുഖത്തിന്റെ മുന്പില്” എന്നത് “അവനു മുന്പേ” അല്ലെങ്കില്“അവന്റെ മുന്പില്” അല്ലെങ്കില്അവന്റെ സന്നിധിയില്” എന്നു പരിഭാഷപ്പെടുത്താം. * ”തന്റെ മുഖം നേരെ തിരിച്ചു” എന്ന ആശയം “തന്റെ യാത്ര നേരെ തിരിച്ചു” അല്ലെങ്കില്“പോകുവാനായി താന്ദൃഡനിശ്ചയം ചെയ്തു” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * “തന്റെ മുഖം മറച്ചു” എന്ന ആശയം “അതില്നിന്നും മാറിക്കളയുക” അല്ലെങ്കില്സഹായിക്കുന്നതോ സംരക്ഷിക്കുന്നതോ നിര്ത്തലാക്കുക” അല്ലെങ്കില്“നിഷേധിക്കുക” എന്നു പരിഭാഷപ്പെടുത്താം. * ഒരു പട്ടണത്തിനോ ജനത്തിനോ “എതിരായി മുഖം തിരിക്കുക” എന്നത് “കോപത്തോടെയും കുറ്റപ്പെടുത്തലോടും കൂടെ” അല്ലെങ്കില് “സ്വീകരിക്കുവാന്വിസ്സമ്മതിക്കുക” അല്ലെങ്കില് “നിരസ്സിക്കുവാനായി തീരുമാനിക്കുക” അല്ലെങ്കില്“ കുറ്റപ്പെടുത്തുകയും നിരസിക്കുകയും ചെയ്യുക” അല്ലെങ്കില് “ന്യായവിധി നല്കുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * ”മുഖത്തുനോക്കി പ്പറയുക” എന്ന ആശയം “നേരിട്ടു അവരോടു പറയുക” അല്ലെങ്കില് “അവരുടെ സാന്നിദ്ധ്യത്തില് പറയുക” അല്ലെങ്കില് “വ്യക്തിപരമായി അവരോട് പറയുക.” * ”ഭൂമിയുടെ മുഖത്ത്തിന്മേല്” എന്ന ആശയം “ദേശം മുഴുവനും” അല്ലെങ്കില് “മുഴുവന്ഭൂമിയിലും” അല്ലെങ്കില് “ഭൂമി മുഴുവനും ജീവിക്കുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. ### ദൈവവചന സൂചികകള്: * [ആവര്ത്തന പുസ്തകം 05:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/05/04.md) * [ഉല്പ്പത്തി 33:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/33/09.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H600, H639, H5869, H6440, H8389, G3799, G4383, G4750
## മുഖ്യന്, പ്രധാനികള്: ### നിര്വചനം: “മുഖ്യന്” എന്ന പദം ഒരു പ്രത്യേക വിഭാഗത്തിന്റെ ഏറ്റവും ശക്തനായ അല്ലെങ്കില്വളരെ പ്രധാനപ്പെട്ട നേതാവിനെ സൂചിപ്പിക്കുന്നു. * ഇതിന്റെ ഉദാഹരണങ്ങളില്, “പ്രധാന സംഗീതജ്ഞന്, മുഖ്യപുരോഹിതന്, മുഖ്യ നികുതി പിരിവുകാരന്, മുഖ്യ ഭരണാധികാരി” ആദിയായവ ഉള്പ്പെടുന്നു. * ഇതു ഉല്പ്പത്തി 36ല് ചില പുരുഷന്മാരുടെ പേരുകള്അവരുടെ കുടുംബ വംശങ്ങളുടെ “പ്രധാനികള്” പറഞ്ഞിരിക്കുന്നതുപോലെ ഈ പദം പ്രത്യേക കുടുംബത്തലവനെ സൂചിപ്പിക്കുവാനുമായി ഉപയോഗിക്കാം. ഈ സാഹചര്യത്തില്, “മുഖ്യന്” എന്ന പദം”നായകന്” അല്ലെങ്കില്“പിതൃത്തലവന്” എന്നു പരിഭാഷപ്പെടുത്താം. * ഒരു നാമം സൂചിപ്പിക്കുവാനായി ഇതു ഉപയോഗിക്കുമ്പോള്, ഈ പദം “നായകത്വം വഹിക്കുന്ന” അല്ലെങ്കില്“ഭരിക്കുന്ന” എന്നു “നായകത്വം വഹിക്കുന്ന സംഗീതജ്ഞന്” അല്ലെങ്കില്“ഭരണം വഹിക്കുന്ന പുരോഹിതന്” എന്നിവയില്ഉള്ളതു പോലെ പരിഭാഷപ്പെടുത്താവുന്നതാണ്. (കാണുക: [പ്രധാന പുരോഹിതന്മാര്](other.html#chiefpriests), [പുരോഹിതന്](kt.html#priest), [നികുതി പിരിവുകാരന്](other.html#tax)) ### ദൈവവചന സൂചികകള്: * [ദാനിയേല്01:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/01/11.md) * [യെഹസ്കേല്26:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/26/15.md) * [ലൂക്കോസ് 19:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/19/01.md) * [സങ്കീര്ത്തനം 004:1](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/004/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H47, H441, H5057, H5387, H5632, H6496, H7218, H7225, H7227, H7229, H7262, H8269, H8334, G749, G750, G754, G4410, G4413, G5506
## മുദ്ര, മുദ്രവെക്കുന്നു, മുദ്ര വെച്ച, മുദ്ര വെക്കല്, മുദ്ര വെക്കാത്ത ### നിര്വചനം: ഒരു വസ്തു മുദ്ര വെക്കുക എന്നാല് അതിന്റെ അര്ത്ഥം അത് എന്തെങ്കിലും ഉപയോഗിച്ചു അടയ്ക്കുകയും അതിന്റെ മുദ്ര പൊട്ടിക്കാതെ തുറക്കുവാന് അസാദ്ധ്യമാക്കുകയും ചെയ്യുക എന്നുള്ളതാണ്. * സാധാരണയായി ഒരു മുദ്ര എന്നത് ഇത് ആര്ക്കു ബന്ധപ്പെട്ടിരിക്കുന്നു എന്ന് അടയാളപ്പെടുത്തിയ രൂപരേഖ പതിച്ചിട്ടുള്ളത് ആയിരിക്കും. എഴുത്തുകളും മറ്റു രേഖകളും പരിരക്ഷ ചെയ്യുവാന് വേണ്ടി ഉരുക്കിയ മെഴുക് ഉപയോഗിക്കുക പതിവായിരുന്നു. മെഴുക് തണുത്തു ഉറയ്ക്കുമ്പോള്, ആ കത്ത് മെഴുക് മുദ്ര പൊട്ടിക്കാതെ തുറക്കുവാന്അസാധ്യം ആകുന്നു. യേശുവിന്റെ കല്ലറയുടെ മുന്ഭാഗം ആരും തന്നെ ആ കല്ല് നീക്കിക്കളയാതെ ഇരിക്കേണ്ടതിനു ഒരു മുദ്ര വെച്ചിരുന്നു. * പൌലോസ് ഉപമാന രീതിയില്പ പരിശുദ്ധാത്മാവിനെ ഒരു “മുദ്ര”യായി നമ്മുടെ രക്ഷയുടെ സുരക്ഷാ സൂചനയായി സൂചിപ്പിക്കുന്നു. (കാണുക: [പരിശുദ്ധാത്മാവ്](kt.html#holyspirit), [ശവകുടീരം](other.html#tomb)) ### ദൈവ വചന സൂചികകള്: * [പുറപ്പാട് 02:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/02/03.md) * [യെശ്ശയ്യാവ് 29:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/29/11.md) * [യോഹന്നാന് 06:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/06/26.md) * [മത്തായി 27:65-66](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/65.md) * [വെളിപ്പാട് 05:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/05/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2368, H2560, H2856, H2857, H2858, H5640, G2696, G4972, G4973
## മുന്തിരിങ്ങ, മുന്തിരിക്കുല, മുന്തിരി വീഞ്ഞ് ### നിര്വചനം: മുന്തിരിങ്ങ എന്നത് ചെറിയ, ഗോളാകൃതിയില്ഉള്ള, മൃദുവായ തോലുള്ള ചെറുപഴം മുന്തിരി വള്ളികളില്കുലകളായി വളരുന്ന ഫലങ്ങളാണ്. മുന്തിരിച്ചാറു ഉപയോഗിച്ചു വീഞ്ഞ് ഉണ്ടാക്കുന്നു. * ഇളം പച്ച, തവിട്ട്, അല്ലെങ്കില്ചുവപ്പ് തുടങ്ങിയ വിവിധ നിറങ്ങളില്മുന്തിരിങ്ങ ഉണ്ട്. * ഒരു മുന്തിരിങ്ങ ഒന്ന് മുതല്മൂന്നു സെന്റി മീറ്റര്വ്യാസം വലുപ്പം ഉണ്ടായിരിക്കും. * ജനം മുന്തിരിത്തോട്ടങ്ങള്എന്ന് വിളിക്കുന്ന തോട്ടങ്ങളില്മുന്തിരി വളര്ത്തുന്നു. ഇവടെ സാധാരണയായി നീണ്ട നിരകളില്മുന്തിരിച്ചെടികള്വളര്ത്തുന്നു. * മുന്തിരിങ്ങ ദൈവ വചന കാലഘട്ടങ്ങളിലെ പ്രധാന ഭക്ഷണവും, മുന്തിരി തോട്ടങ്ങള്ഉള്ളത് സമ്പത്തിന്റെ ഒരു അടയാളവും ആയിരുന്നു. * മുന്തിരിങ്ങ കേടുവന്നു പോകാതിരിപ്പാനായി, ജനം അത് ഉണക്കി സൂക്ഷിക്കുമായിരുന്നു. ഉണങ്ങിയ മുന്തിരിയെ “കിസ്മിസ്” എന്ന് വിളിക്കുകയും മുന്തിരി അട ഉണ്ടാക്കുവാന്അത് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. * ദൈവത്തിന്റെ രാജ്യത്തെ കുറിച്ച് ശിഷ്യന്മാരെ പഠിപ്പിക്കുവാനായി യേശു മുന്തിരി തോട്ടത്തിന്റെ ഒരു ഉപമ പറഞ്ഞിരുന്നു. (കാണുക:[മുന്തിരി വള്ളി](other.html#vine), മുന്തിരിത്തോട്ടം](other.html#vineyard), [വീഞ്ഞ്](other.html#wine)) ### ദൈവ വചന സൂചികകള്: * [ആവര്ത്തന പുസ്തകം 23:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/23/24.md) * [ഹോശേയ 09:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/hos/09/10.md) * [ഇയ്യോബ് 15:31-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/15/31.md) * [ലൂക്കോസ് 06:43-44](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/43.md) * [മത്തായി 07:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/15.md) * [മത്തായി 21:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/33.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H811, H891, H1154, H1155, H1210, H2490, H3196, H5563, H5955, H6025, H6528, G288, G4718
## മുന്തിരിച്ചക്ക് ### നിര്വചനം: ദൈവ വചന കാലഘട്ടങ്ങളില്, ഒരു “മുന്തിരിച്ചക്ക്” എന്നത് ഒരു വലിയ സംഭരണിയോ വീഞ്ഞ് ഉണ്ടാക്കുവാനായി മുന്തിരിച്ചാര് വേര്തിരിച്ചു എടുക്കുന്ന ഒരു തുറന്ന സ്ഥലമോ ആയിരുന്നു. * ഇസ്രയേലില്, മുന്തിരിച്ചക്കുകള് സാധാരണയായി വലിപ്പവും വിസ്താരവുമുള്ള പാത്രങ്ങളായി കടുപ്പമുള്ള പാറയില് കുഴിച്ചു ഉണ്ടാക്കിയിരിക്കും. മുന്തിരിക്കുലകള് പരന്ന അടിഭാഗത്തുള്ള കുഴിയില് ഇടുകയും ആളുകള് അവരുടെ കാലുകള് കൊണ്ട് മുന്തിരിങ്ങ ചവിട്ടി അതില് നിന്നും മുന്തിരിച്ചാര് ഒഴുകി വരികയും ചെയ്യും. * സാധാരണായായി ഒരു മുന്തിരിച്ചക്കിനു രണ്ടു തലങ്ങള് ഉണ്ടായിരിക്കും, മുകളിലത്തെ തലത്തില് മുന്തിരി ചതയ്ക്കപ്പെട്ടു അവിടെ നിന്നും താഴത്തെ തലത്തിലേക്ക് ചാറു ഒഴുകി വരികയും ശേഖരിക്കപ്പെടുകയും ചെയ്യും. * ”മുന്തിരിച്ചക്ക്” എന്ന പദം ദൈവവചനത്തില് ഉപമാനമായി ദുഷ്ടന്മാരുടെ മേല് ചൊരിയപ്പെടുന്ന ദൈവ ക്രോധത്തിന്റെ ചിത്രമായി ഉപയോഗിച്ചിരിക്കുന്നു. (കാണുക: [രൂപകാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md)) (കാണുക: [മുന്തിരി](other.html#grape), [ക്രോധം](kt.html#wrath)) ### ദൈവ വചന സൂചികകള്: * [യെശ്ശയ്യാവ് 63:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/63/01.md) * [മര്ക്കോസ് 12:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/12/01.md) * [മത്തായി 21:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/33.md) * [വെളിപ്പാട് 14:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/14/19.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1660, H3342, H6333, G3025, G5276
## മുന്തിരിച്ചെടി, മുന്തിരിച്ചെടികള് ### നിര്വചനം: “മുന്തിരിച്ചെടി” എന്ന പദം നിലത്തില് കൂടെ പടര്ന്നോ അല്ലെങ്കില് മരങ്ങളിലോ മറ്റു നിര്മ്മിതികളിലോ കയറി വളരുന്നതായ ഒരു ചെടിയെ സൂചിപ്പിക്കുന്നു. “മുന്തിരിവള്ളി” എന്ന് ദൈവ വചനത്തില് ഉപയോഗിച്ചിരിക്കുന്ന പദം ഫലം പുറപ്പെടുവിക്കുന്ന ചെടിയെ മാത്രം സാധാരണയായി മുന്തിരിവള്ളിയെ സൂചിപ്പിക്കുന്നു. * ദൈവ വചനത്തില്, “വള്ളി” എന്ന പദം മിക്കവാറും എല്ലായ്പ്പോഴും “മുന്തിരിവള്ളി” എന്നതിനെ സൂചിപ്പിക്കുന്നു. * മുന്തിരിച്ചെടിയുടെ ശാഖകള് അതിന്റെ വളര്ച്ചയ്ക്ക് ആവശ്യമായ വെള്ളവും മറ്റു പോഷകങ്ങളും നല്കുന്ന പ്രധാന തണ്ടുമായി യോജിച്ചിരിക്കുന്നു. * യേശു തന്നെ “മുന്തിരിച്ചെടി ആയും തന്റെ ജനത്തെ “വള്ളികളായും” വിളിച്ചിരിക്കുന്നു. ഈ പാശ്ചാത്തലത്തില്, “ചെടി” എന്ന പദം “മുന്തിരിവള്ളി തണ്ട്” അല്ലെങ്കില് “മുന്തിരിച്ചെടിയുടെ തണ്ട്” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [രൂപകാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md)) (കാണുക: [മുന്തിരി](other.html#grape), [മുന്തിരിത്തോട്ടം](other.html#vineyard)) ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 40:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/40/09.md) * [ഉല്പ്പത്തി 49:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/11.md) * [യോഹന്നാന്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/15/01.md) * [ലൂക്കോസ് 22:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/22/17.md) * [മര്ക്കോസ് 12:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/12/01.md) * [മത്തായി 21:35-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/35.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5139, H1612, H8321, G288, G290, G1009, G1092
## മുന്തിരിത്തോപ്പ്, മുന്തിരിത്തോപ്പുകള് ### നിര്വചനം: മുന്തിരിത്തോപ്പ് എന്നത് വിശാലമായ ഒരു തോട്ടം, അവിടെ മുന്തിരിച്ചെടികള് വളര്ത്തുകയും മുന്തിരി കൃഷി നടത്തുകയും ചെയ്യുന്നു. * ഒരു മുന്തിരിത്തോട്ടം എന്നത് സാധാരണയായി അതിന്റെ ഫലം കള്ളന്മാരില് നിന്നും മൃഗങ്ങളില്നിന്നും സംരക്ഷണം നല്കേണ്ടതിനായി ചുറ്റും മതില് ഉള്ളത് ആയിരിക്കും. * ദൈവം ഇസ്രയേല് ജനത്തെ നല്ല ഫലം കായ്ക്കാത്ത മുന്തിരിത്തോട്ടത്തോട് സാമ്യപ്പെടുത്തിയിട്ടുണ്ട്. (കാണുക: [രൂപകാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md) * മുന്തിരിത്തോട്ടം എന്നത് “മുന്തിരിത്തോപ്പ്” അല്ലെങ്കില് “മുന്തിരി കൃഷിത്തോട്ടം” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [മുന്തിരി](other.html#grape), [ഇസ്രയേല്](kt.html#israel), [മുന്തിരിവള്ളി](other.html#vine)) ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 09:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/09/20.md) * [ലൂക്കോസ് 13:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/13/06.md) * [ലൂക്കോസ് 20:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/20/15.md) * [മത്തായി 20:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/20/01.md)* * [മത്തായി 21:40-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/40.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H64, H1612, H3657, H3661, H3754, H3755, H8284, G289, G290
## മുന്നറിഞ്ഞു, മുന്നറിവ് ### നിര്വചനം: “മുന്നറിഞ്ഞു” എന്നും “മുന്നറിവ്” എന്നും ഉള്ള പദങ്ങള്“മുന്നറിയുക” എന്ന ക്രിയയില്നിന്ന്, സംഭവിക്കുന്നതിന് മുന്പേതന്നെ അത് അറിയുന്നതിനെ സൂചിപ്പിക്കുന്നു. * ദൈവം കാലത്തിനാല്പരിമിതപ്പെടുത്തപ്പെട്ടവന്അല്ല. അവിടുന്ന് ഭൂതകാലത്തിലും, വര്ത്തമാന കാലത്തിലും, ഭാവിയിലും സംഭവിക്കുന്ന സകലവും അറിയുന്നു. * യേശുവിനെ രക്ഷകനായി സീകരിക്കുന്നത് മൂലം രക്ഷിക്കപ്പെടുന്നവര്ആരെല്ലാം ആയിരിക്കും എന്നു ദൈവത്തിനു മുന്കൂട്ടി അറിയാം എന്നുള്ള പാശ്ചാലത്തലത്തില്ഈ പദം സാധാരണയായി ഉപയോഗിച്ചു വന്നിരുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ”മൂന്കൂട്ടി അറിഞ്ഞിരുന്നു” എന്ന പദസഞ്ചയം ‘’മുന്പേ അറിഞ്ഞിരുന്നു” അല്ലെങ്കില്“കാലത്തിനു മുന്പേ അറിഞ്ഞിരുന്നു” അല്ലെങ്കില് “മുന്കൂട്ടി അറിഞ്ഞിരുന്നു”, അല്ലെങ്കില് “മുന്പേ തന്നെ അറിഞ്ഞിരുന്നു” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”മുന്നറിവ്” എന്ന പദം “മുന്കൂട്ടി അറിയുക” അല്ലെങ്കില്“കാലത്തിനു മുന്പേ അറിയുക” അല്ലെങ്കില്“മുന്പേ തന്നെ അറിഞ്ഞിരിക്കുക” അല്ലെങ്കില്“നേരത്തേ തന്നെ അറിഞ്ഞിരിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക:[അറിയുക](other.html#know), [മുന്നിര്ണ്ണയം ചെയ്യുക](kt.html#predestine)) ### ദൈവ വചന സൂചികകള്: * [റോമര്08:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/08/28.md) * [റോമര്11:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/11/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: G4267, G4268
## മുറ്റം, പ്രാകാരങ്ങള്, അങ്കണം, അങ്കണങ്ങള് ### നിര്വചനം: “അങ്കണം” എന്നതും “മുറ്റം” എന്നതും ഒരു ചുറ്റിവളയ്ക്കപ്പെട്ടതും തുറസ്സായതും ചുറ്റും മതിലുകള് ഉള്ളതുമായ സ്ഥലമാണ്. “കോടതി” എന്ന പദം ന്യായാധിപന്മാര് നിയമപരവും കുറ്റകരവുമായ കാര്യങ്ങ ളെക്കുറിച്ച് നടപടികള് സ്വീകരിക്കുന്ന സ്ഥലം എന്നാണ് സൂചിപ്പിക്കുന്നത്. * സമാഗമനകൂടാരത്തിനു ഘനമുള്ള തുണികളാല് നിര്മ്മിതമായ ചുവരുകളാല് മൂടപ്പെട്ട ഒരു അങ്കണം ഉണ്ടായിരുന്നു. * ദേവാലയ സമുച്ചയത്തിനു മൂന്നു ഉള് അങ്കണങ്ങള് ഉണ്ടായിരുന്നു:ഒന്നു പുരോഹിതന്മാര്ക്ക്, ഒന്നു യഹൂദന്മാരായ പുരുഷന്മാര്ക്ക്, മറ്റൊന്നു യഹൂദന്മാരായ സ്ത്രീകള്ക്ക്. ഈ ഉള്മുറ്റങ്ങള്ചെറിയ കല്ച്ചുവരാല്ചുറ്റപ്പെട്ടു പുറജാതികള്ക്ക് ആരാധന ക്കായി അനുവദിക്കപ്പെട്ടിരുന്ന പുറം മുറ്റത്തില്നിന്ന് വേര്തിരിക്കപ്പെട്ടിരുന്നു. * ഒരു ഭവനത്തിന്റെ അങ്കണം എന്നത് ഭവനത്തിന്റെ മദ്ധ്യത്തില്ഉണ്ടായിരുന്ന തുറന്ന സ്ഥലമായിരുന്നു. * “രാജാവിന്റെ അങ്കണം” എന്നത് തന്റെ അരമനയോ അല്ലെങ്കില്അരമനയില്താന്ന്യായത്തീര്പ്പുകള്നല്കുന്ന സ്ഥലത്തെയോ കുറിക്കുന്നു. * ”യഹോവയുടെ പ്രകാരങ്ങള്” എന്നത് യഹോവയുടെ വാസസ്ഥലം അല്ലെങ്കില്ജനം യഹോവയെ ആരാധിപ്പാന്കടന്നുചെല്ലുന്ന സ്ഥലം എന്നു ഉപമാന രൂപത്തില്സൂചിപ്പിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * “അങ്കണം” എന്ന പദം “ചുറ്റിമറയ്ക്കപ്പെട്ട സ്ഥലം” അല്ലെങ്കില്“മതിലിനകത്തുള്ള നിലം” അല്ലെങ്കില്ആലയ ഭൂമി” അല്ലെങ്കില്‘’ദേവാലയ ചുറ്റുപുറം” എന്നു പരിഭാഷപ്പെടുത്താം. * ചില സന്ദര്ഭങ്ങളില്“ദേവാലയം” എന്ന പദം “ദേവാലയ പ്രാകാരങ്ങള്” അല്ലെങ്കില്“ദേവാലയ സമുച്ചയം” എന്നിങ്ങനെ പരിഭാഷപ്പെടുത്തുന്നതുമൂലം പ്രാകാരങ്ങലെയാണ് സൂചിപ്പിക്കുന്നത്, ദേവാലയ കെട്ടിടത്തെയല്ല എന്നു വ്യക്തമാക്കാം. * “യഹോവയുടെ പ്രാകാരം” എന്ന ആശയം, “യഹോവ വസിക്കുന്ന സ്ഥലം” അല്ലെങ്കില്“യഹോവയെ ആരാധിക്കുന്ന സ്ഥലം” എന്നു പരിഭാഷപ്പെടുത്താം. * ഒരു രാജാവിന്റെ പ്രാകാരത്തിന് ഉപയോഗിക്കുന്ന പദം തന്നെ യഹോവയുടെ പ്രാകാരത്തെ സൂചിപ്പിക്കുവാനും ഉപയോഗിക്കാം. (കാണുക: [പുറജാതി](kt.html#gentile), [ന്യായംവിധിക്കുക](other.html#judgeposition), [രാജാവ്](other.html#king), [സമാഗമാനകൂടാരം](kt.html#tabernacle), [ദേവാലയം](kt.html#temple)) ### ദൈവവചന സൂചികകള്: * [2 രാജാക്കന്മാര്20:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/20/04.md) * [പുറപ്പാട് 27:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/27/09.md) * [യിരെമ്യാവ് 19:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/19/14.md) * [ലൂക്കോസ് 22:54-55](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/22/54.md) * [മത്തായി 26:69-70](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/69.md) * [സംഖ്യാപുസ്തകം 03:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/03/24.md) * [സങ്കീര്ത്തനങ്ങള്065:4](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/065/004.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1004, H1508, H2691, H5835, H6503, H7339, H8651, G833, G933, G2681, G4259
## മുള്ള്, മുള്മരം, മുള്പ്പടര്പ്പ്, മുള്ളുകള്, ചൊറിയണം, ചൊറിച്ചല്ഉളവാക്കുന്ന ചെടികള് ### വസ്തുതകള്: മുള്പ്പടര്പ്പും ചൊറിച്ചല്ഉണ്ടാക്കുന്ന ചെടികളും ചൊറിച്ചല്ഉളവാക്കുന്ന ശിഖരങ്ങളും പുഷ്പങ്ങളും ഉള്ള ചെടികള്ആകുന്നു. ഈ ചെടികള്ഫലങ്ങളോ ഉപയോഗപ്രദമായ മറ്റെന്തെങ്കിലുമോ ഉല്പ്പാദിപ്പിക്കുന്നില്ല. * ഒരു “മുള്ള്” എന്നത് ഘനമുള്ള,കൂര്ത്ത മുനയുള്ള, ചെടിയുടെ ശാഖയോ തണ്ടോ ആണ്. ഒരു “മുള്മരം” എന്നത് ശാഖകളില്ധാരാളം മുള്ളുകള്ഉള്ളതായ ഒരുതരം ചെറിയ മരമോ കുറ്റിച്ചെടിയോ ആകുന്നു. * ”ചൊറിയണം” എന്നത് ചൊറിച്ചല്ഉളവാക്കുന്ന തണ്ടുകളും ഇലകളും ഉള്ള ഒരുതരം ചെടിയാണ്. സാധാരണയായി ഇതിന്റെ പൂക്കള്കടും ചുവപ്പ് നിറം ഉള്ളതാണ്. മുള്ളും ചൊറിച്ചല്ഉളവാക്കുന്ന ചെടികളും വളരെ പെട്ടെന്ന് വര്ദ്ധിക്കുകയും ചുറ്റുപാടും ഉള്ള ചെടികള്വളരുവാന്സാധിക്കാത്ത നിലയില്വ്യാപിക്കുകയും ചെയ്യുന്നവയാണ്. ഇത് ഒരു വ്യക്തിക്ക് ആത്മീയമായ ഫലങ്ങള്ഉല്പ്പാദിപ്പിക്കുവാന്കഴിയാത്ത വിധം പാപം ക്രിയ ചെയ്യുന്നതിന്റെ ചിത്രം ആകുന്നു. * മുള്ളുകള്കൊണ്ട് മെടഞ്ഞു ഉണ്ടാക്കിയ ഒരു കിരീടം ക്രൂശീകരണത്തിനു മുന്പ് യേശുവിന്റെ ശിരസ്സില്വെച്ചിരുന്നു. * സാധ്യമെങ്കില്, ഈ പദങ്ങള്പ്രാദേശിക ഭാഷയില്രണ്ടു വ്യത്യസ്ത ചെടികളുടെയോ കുറ്റിചെടികളുടെയോ പേരുകള്ഉപയോഗിച്ചു ഈ പദങ്ങളെ പരിഭാഷ ചെയ്യുക. (കാണുക: [കിരീടം](other.html#crown), [ഫലം](other.html#fruit), [ആത്മാവ്](kt.html#spirit)) ### ദൈവ വചന സൂചികകള്: * [എബ്രായര്06:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/06/07.md) * [മത്തായി 13:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/07.md) * [മത്തായി 13:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/22.md) * [സംഖ്യാപുസ്തകം 33:55-56](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/33/55.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H329, H1863, H2312, H2336, H4534, H5285, H5518, H5544, H6791, H6796, H6975, H7063, H7898, G173, G174, G4647, G5146
## മൂടുപടം, മൂടുപടങ്ങള്, മൂടപടം ധരിച്ചു, മൂടുപടം നീക്കി ### നിര്വചനം: “മൂടുപടം” എന്ന പദം സാധാരണയായി സൂചിപ്പിക്കുന്നത് ഒരു നേരിയ വസ്ത്ര ക്കഷണം, ശിരോവസ്ത്രമായി, ശിരസ്സിനെയോ അല്ലെങ്കില് മുഖത്തെയോ പുറത്ത് കാണുവാന് കഴിയാത്ത വിധം മൂടി മറയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു. * യഹോവയുടെ സന്നിധാനത്തില് ആയിരുന്നതിനു ശേഷം മോശെ തന്റെ മുഖത്ത് ഒരു മൂടുപടം ധരിച്ചിരുന്നു, എന്തെന്നാല് അതു നിമിത്തം തന്റെ മുഖ ശോഭ ജനത്തില് നിന്നും മറഞ്ഞിരിക്കുവാന് ഇടയായി തീരും എന്നുള്ളത് കൊണ്ടു തന്നെ. * ദൈവ വചനത്തില്, സാധാരണയായി, പൊതു സ്ഥലത്തോ, അല്ലെങ്കില് പുരുഷന്മാരുടെ സാന്നിധ്യത്തിലോ സ്ത്രീകള് അവരുടെ ശിരസ്സ് മൂടിയിരിക്കും, അതുപോലെ അവരുടെ മുഖവും മറച്ചിരിക്കും. * ”മൂടുപടം” എന്നതിന്റെ ക്രിയാപദം അര്ത്ഥം നല്കുന്നത് മൂടുപടം പോലെയുള്ള ഒന്നുകൊണ്ടു പൊതിയുക എന്നാണ്. * ചില ഇംഗ്ലീഷ് ഭാഷാന്തരങ്ങളില്, “മൂടുപടം” എന്ന വാക്ക് മഹാ പരിശുദ്ധ സ്ഥലത്തിലേക്കുള്ള പ്രവേശന കവാടം മറച്ചിരുന്ന ഘനമുള്ള തിരശീലയെ സൂചിപ്പിക്കുന്നു. എന്നാല്ആ സന്ദര്ഭത്തില് “തിരശീല” എന്ന പദം ഏറ്റവും മെച്ചമായത് ആകുന്നു, എന്തു കൊണ്ടെന്നാല് ഇത് ഭാരം ഉള്ള, ഘനം ഉള്ള വസ്ത്ര ഖണ്ഡത്തെ സൂചിപ്പിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * “മൂടുപടം” എന്ന പദം “നേരിയ വസ്ത്ര ആവരണം” അല്ലെങ്കില് “വസ്ത്ര ആവരണം” അല്ലെങ്കില് “ശിരോവസ്ത്രം” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * ചില സംസ്കാരങ്ങളില്, സ്ത്രീകള്ക്കുള്ള മൂടുപടത്തിനു പ്രത്യേകമായ ഒരു പദം ഉണ്ടായിരിക്കാം. മോശെയോടുള്ള ബന്ധത്തില് ഉപയോഗിക്കുമ്പോള് വേറെ ഒരു വ്യത്യസ്തമായ വാക്ക് കണ്ടുപിടിക്കേണ്ടതും ആവശ്യമായി വന്നേക്കാം. (കാണുക: [മോശെ](names.html#moses)) ### ദൈവ വചന സൂചികകള്: * [2 കൊരിന്ത്യര് 03:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/03/12.md) * [2 കൊരിന്ത്യര് 03:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/03/14.md) * [യെഹസ്കേല് 13:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/13/17.md) * [യെശ്ശയ്യാവ് 47:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/47/01.md) * [ഉത്തമഗീതം 04:3](https://git.door43.org/Door43-Catalog/ml_tn/src/branch/master/sng/04/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H7289, G2665
## മൂപ്പന്, മൂപ്പന്മാര് ### നിര്വചനം: മൂപ്പന്മാര് ആത്മീയമായി പക്വത പ്രാപിച്ചവരും ദൈവജനങ്ങളുടെ ഇടയില്ആത്മീയവും പ്രായോഗികവുമായ നേതൃത്വമുള്ള ഉത്തരവാദിത്വം ഉള്ളവരും ആണ്. * “മൂപ്പന്” എന്ന പദം മൂപ്പന്മാര് വാസ്തവത്തില് പ്രായമുള്ളവരും, അവരുടെ പ്രായവും അനുഭവവും കൂടുതല് ജ്ഞാനമുള്ളതും ആകയാല് അതില് നിന്നും വന്നതും ആണ്. * പഴയനിയമത്തില്, മൂപ്പന്മാര് ഇസ്രയേല് ജനത്തെ സാമൂഹിക നീതി യിലും മോശൈക നിയമങ്ങളിലും നയിക്കുവാന് സഹായകരമായിരുന്നു. * പുതിയനിയമത്തില്, യഹൂദ നേതാക്കന്മാര് അവരുടെ സമൂഹത്തില് നേതാക്കന്മാരായി തുടരുകയും ജനത്തിന്റെ ന്യായവിചാരകന്മാരായി കാണപ്പെടുകയും ചെയ്തു. * ആദിമ ക്രിസ്തീയ സഭകളില്, ക്രിസ്തീയ മൂപ്പന്മാര് പ്രാദേശിക വിശുദ്ധന്മാരുടെ സഭകള്ക്ക് ആത്മീയ നേതൃത്വം നല്കിയിരുന്നു. * ഈ സഭകളിലെ ചെറുപ്പക്കാരായവര് ഉള്പ്പെടെയുള്ള മൂപ്പന്മാര് ആത്മീയ ഗുണവിശേഷം ഉള്ളവര് ആയിരുന്നു. ഈ പദം “പ്രായമുള്ള മനുഷ്യര്” അല്ലെങ്കില് “സഭയെ നയിക്കുന്ന ആത്മീയമായി പക്വതയുള്ളവര്” എന്നു പരിഭാഷപ്പെടുത്താം. ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/11/01.md) * [1 തിമോത്തിയോസ് 03:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/03/01.md) * [1 തിമോത്തിയോസ് 04:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/04/14.md) * [അപ്പോ.പ്രവര്ത്തികള്05:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/05/19.md) * [അപ്പോ.പ്രവര്ത്തികള്14:23-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/14/23.md) * [മര്ക്കോസ് 11:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/11/27.md) * [മത്തായി 21:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/23.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1419, H2205, H7868, G1087, G3187, G4244, G4245, G4850
## മൃഗം, മൃഗങ്ങള് ### വസ്തുതകള് ദൈവവചനത്തില്, “മൃഗം” എന്ന പദം “ജന്തു” എന്നു പറയുന്നതിനു പകരമായി സാധാരണയായി ഉപയോഗിക്കുന്നു. * വന്യമൃഗം എന്നത് വനങ്ങളിലോ വയലുകളിലോ സ്വതന്ത്രമായി വിഹരിക്കു ന്നതും മനുഷ്യരാല്പരിശീലിപ്പിക്കപ്പെടാത്തതും ആകുന്നു. * ഒരു നാട്ടുമൃഗം എന്നത് ജനങ്ങളോടൊപ്പം ജീവിക്കുന്നതും ഭക്ഷണത്തിനോ, വയല്ഉഴുക പോലുള്ള ജോലികള്ചെയ്യിക്കുന്നതിനോ മറ്റും സൂക്ഷിക്കുന്നവ യാണ്. സാധാരണയായി “കന്നുകാലികള്” എന്ന പദം ഇത്തരം മൃഗങ്ങളെ കുറിക്കുവാന്ഉപയോഗിക്കുന്നു. * പഴയനിയമ ഗ്രന്ഥമായ ദാനിയേലും പുതിയനിയമ ഗ്രന്ഥമായ വെളിപ്പാടു പുസ്തകത്തിലും ദൈവത്തെ എതിര്ക്കുന്ന പൈശാചിക ശക്തികളെയും അധികാ രങ്ങളെയും സൂചിപ്പിക്കുവാന്മൃഗങ്ങളുടെ ദര്ശനങ്ങള്പ്രതിനിധീകരിക്കുന്നു. (കാണുക:[രൂപകാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md)) * ഇവയില്ചില മൃഗങ്ങള്ക്ക് പല തലകളും അനേകം കൊമ്പുകളോടും കൂടെ വ്യത്യസ്ത രൂപങ്ങള്ഉള്ളതായി വിവരിച്ചിരിക്കുന്നു. അവയ്ക്ക് സാധാരണയായി ശക്തിയും അധികാരവും ഉള്ളതായി, അവ രാജ്യങ്ങ ളെയും, രാഷ്ട്രങ്ങളെയും, മറ്റുള്ള രാഷ്ട്രീയ ശക്തികളെയും പ്രതിനിധീകരിക്കുന്നു. * ഇതു പരിഭാഷപ്പെടുത്തുവാന്‘’ജീവി” അല്ലെങ്കില്“സൃഷ്ടിക്കപ്പെട്ടവ” അല്ലെങ്കില്“ജന്തു”,അല്ലെങ്കില്”വന്യമൃഗം” എന്നൊക്കെ സാഹചര്യത്തിനനുസരിച്ച് ഉള്ക്കൊ ള്ളിക്കാം. (കാണുക: [അധികാരം](kt.html#authority), [ദാനിയേല്](names.html#daniel), [കന്നുകാലി](other.html#livestock), [രാഷ്ട്രം](other.html#nation), [ശക്തി](kt.html#power), [വെളിപ്പെ ടുക](kt.html#reveal), [ബെയെല്സബൂല്](names.html#beelzebul)) ### ദൈവവചന സൂചികകള്: * [1 കൊരിന്ത്യര്15:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/15/31.md) * [1 ശമുവേല്17:44-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/17/44.md) * [2 ദിനവൃത്താന്തങ്ങള്25:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/25/18.md) * [യിരെമ്യാവ് 16:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/16/01.md) * [ലേവ്യപുസ്തകം 07:21](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/07/21.md) * [സങ്കീര്ത്തനങ്ങള്049:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/049/012.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H338, H929, H1165, H2123, H2416, H2423, H2874, H3753, H4806, H7409, G2226, G2341, G2342, G2934, G4968, G5074
## മെതിക്കുക, മെതിക്കുന്നു, മേതിക്കപ്പെട്ട, മെതിക്കല് ### നിര്വചനം: മെതിക്കുക” എന്നും “മെതിക്കല്” എന്നും ഉള്ള പദങ്ങള്ഗോതമ്പ് ധാന്യം ഗോതമ്പ് ചെടിയില്നിന്നും വേര്തിരിക്കുന്ന ആദ്യഭാഗ പ്രക്രിയയെ സൂചിപ്പിക്കുന്നു. * ഗോതമ്പു ചെടിയെ മെതിക്കുമ്പോള്വയ്ക്കോലില്നിന്നും പതിരില്നിന്നും ധാന്യം വേര്പെട്ടു വരുന്നു. എല്ലാ അനാവശ്യമായ വസ്തുക്കളില്നിന്നും വേര്പിരിക്ക തക്കവിധം ധാന്യം “പാറ്റിയതിനു” ശേഷം ഭക്ഷ്യയോഗ്യമായ ധാന്യം മാത്രം അവശേഷിക്കുന്നു. * ദൈവ വചന കാലഘട്ടത്തില്, ഒരു “മെതിക്കളം” എന്നത് വിശാലമായ പരന്ന പാറപ്പുറമോ അല്ലെങ്കില്നന്നായി ഉറപ്പിച്ച, പരന്ന, ഘനമുള്ള, മണ്ണിനാല്നിര്മ്മിതമായ ധാന്യക്കതിരുകളെ പൊടിക്കുവാനും ധാന്യത്തെ വേര്തിരിക്കുവാനും ഒരുക്കിയെടുത്ത സ്ഥലങ്ങളോ ആകുന്നു. * ഒരു “മെതിവണ്ടി” അല്ലെങ്കില്“മേതിചക്രം” എന്നത് ചില സന്ദര്ഭങ്ങളില്ധാന്യം മേതിക്കുന്നതിനും വയ്ക്കോലില്നിന്നും പതിരില്നിന്നും ധാന്യത്തെ വേര്തിരിക്കുവാന്സഹായകരവും ആകുന്നു. * ഒരു “മെതിത്തട്ടകം”” അല്ലെങ്കില്“മെതിപ്പലക” എന്നതും ധാന്യം വേര്തിരിക്കുവാനായി ഉപയോഗിക്കുമായിരുന്നു. ഇത് മരപ്പലകകള്കൊണ്ട് നിര്മ്മിതവും അഗ്രത്തില്ലോഹനിര്മ്മിതമായ കൂര്ത്ത അഗ്രങ്ങള്ഉള്ളതും ആയിരുന്നു. (കാണുക: [പതിര്](other.html#chaff), [ധാന്യം](other.html#grain), [പാറ്റുക](other.html#winnow)) ### ദൈവ വചന സൂചികകള്: * [2 ദിനവൃത്താന്തങ്ങള് 03:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/03/01.md) * [2 രാജാക്കന്മാര്13:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/13/06.md) * [2 ശമുവേല്24:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/24/15.md) * [ദാനിയേല്02:34-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/02/34.md) * [ലൂക്കോസ് 03:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/03/17.md) * [മത്തായി 03:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/10.md) * [രൂത്ത് 03:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rut/03/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H212, H4173, H1637, H1758, H1786, H1869, H2251, G248
## മേലങ്കി, മേലങ്കികള്, അങ്കി ധരിച്ച ### നിര്വചനം: ഒരു മേലങ്കി എന്നത് ഒരു പുരുഷനോ അല്ലെങ്കില് ഒരു സ്ത്രീയോ ധരിക്കുന്ന നീളമുള്ള കൈകള് ഉള്ളതായ മേല്വസ്ത്രം ആകുന്നു. ഇത് ഒരു കുപ്പായത്തിനു സമാനം ആകുന്നു. * മേലങ്കികള് മുന്വശം തുറന്നതും ഒരു ഉറുമാല് അല്ലെങ്കില് അരക്കച്ച കൊണ്ട് കെട്ടി വെക്കുന്നതും ആകുന്നു. * അവ നീളം ഉള്ളതോ നീളം കുറഞ്ഞതോ ആയിരിക്കാം. * രക്താംബര അങ്കികള് രാജാക്കന്മാരാല് അവരുടെ രാജത്വം, ധനം, അന്തസ്സ് എന്നിവയുടെ അടയാളങ്ങളായി ധരിക്കുന്നവ ആകുന്നു. (കാണുക: [രാജകീയം](other.html#royal), [വസ്ത്രം](other.html#tunic)) ### ദൈവ വചന സൂചികകള്: * [പുറപ്പാട് 28:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/28/04.md) * [ഉല്പ്പത്തി 49:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/11.md) * [ലൂക്കോസ് 15:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/15/22.md) * [ലൂക്കോസ് 20:45-47](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/20/45.md) * [മത്തായി 27:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/27.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H145, H155, H899, H1545, H2436, H2684, H3671, H3801, H3830, H3847, H4060, H4254, H4598, H5497, H5622, H6614, H7640, H7757, H7897, H8071, G1746, G2066, G2067, G2440, G4749, G4016, G5511
## മേല്വിചാരണ നടത്തുക, മേല്വിചാരണ ചെയ്യുന്നു, മേല്വിചാരണ ചെയ്യപ്പെട്ട, മേല്വിചാരകന്, മേല്വിചാരകന്മാര് ### നിര്വചനം: “മേല്വിചാരകന്” എന്ന പദം ഒരു പ്രവര്ത്തിയുടെ ഉത്തരവാദിത്വവും മറ്റു ജനങ്ങളുടെ ക്ഷേമവും മേല്നോട്ടം വഹിക്കുന്ന വ്യക്തി എന്ന് സൂചിപ്പിക്കുന്നു. * പഴയ നിയമത്തില്, ഒരു മേല്വിചാരകനു തനിക്കു കീഴെ ജോലി ചെയ്യുന്നവര്നന്നായി പ്രവര്ത്തിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഉണ്ട്. * പുതിയ നിയമത്തില്, ഈ പദം ആദ്യകാല ക്രിസ്തീയ സഭയുടെ നേതാക്കന്മാരെ സൂചിപ്പിക്കുവാന്ഉപയോഗിച്ചിരുന്നു. അവരുടെ ജോലി സഭയുടെ ആത്മീക ആവശ്യങ്ങള്സംബന്ധിച്ച ഉത്തരവാദിത്വം നോക്കുക, വിശ്വാസികള്ക്ക് ശരിയായി കൃത്യതയുള്ള ദൈവ വചന ഉപദേശങ്ങള്ലഭ്യമാക്കുക ആദിയായവ ആയിരുന്നു. * തന്റെ “ആട്ടിന്കൂട്ടം” ആയിരിക്കുന്ന, പ്രാദേശിക സഭയിലെ വിശ്വാസികളുടെ കാര്യങ്ങള്ശ്രദ്ധിക്കുന്ന ഒരു ഇടയനെ പോലെ താന്ഒരു മേല്വിചാരകന്ആയിരിക്കുന്നു എന്ന് പൌലോസ് സൂചിപ്പിക്കുന്നു. * മേല്വിചാരകന്, ഒരു ആട്ടിടയന്എന്നപോലെ, തന്റെ ആട്ടിന്കൂട്ടത്തെ പരിപാലിക്കുന്നവന്ആകുന്നു. താന്അസത്യമായ ആത്മീയ ഉപദേശങ്ങളില്നിന്നും സാത്താന്യമായ സ്വാധീനത്തില്നിന്നും വിശ്വാസികളെ സംരക്ഷിക്കുന്നു. * പുതിയ നിയമത്തില്, “മേല്വിചാരകന്മാര്” എന്നും “മൂപ്പന്മാര്” എന്നും “ഇടയന്മാര്/സഭാ ശുശ്രൂഷകന്മാര്എന്നും സൂചിപ്പിക്കുന്നത് അതേ ആത്മീയ നേതാക്കന്മാരെ ആകുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * എ പദം പരിഭാഷ ചെയ്യുവാന്ഉള്ള ഇതര ശൈലികള്“മേല്നോട്ടം വഹിക്കുന്നവന്” അല്ലെങ്കില്“സംരക്ഷകന്” അല്ലെങ്കില്“നിര്വാഹകന്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഒരു പ്രാദേശിക ദൈവ ജനത്തിന്റെ കൂട്ടായ്മയുടെ നേതാവിനെ സൂചിപ്പിക്കുമ്പോള്, ഈ പദം “”ആത്മീയ മേല്വിചാരകന്” അല്ലെങ്കില്“ഒരുകൂട്ടം വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങളെ കരുതലോടെ നോക്കുന്ന ഒരുവന്” അല്ലെങ്കില്“ദൈവ സഭയുടെ ആത്മീയ ആവശ്യങ്ങള്മേല്നോട്ടം വഹിക്കുന്ന ഒരു വ്യക്തി” എന്നിങ്ങനെയുള്ള പദങ്ങള്അല്ലെങ്കില്പദസഞ്ചയങ്ങള്കൊണ്ട് പരിഭാഷ ചെയ്യാം. (കാണുക: [ദൈവ സഭ](kt.html#church), [മൂപ്പന്](other.html#elder), [സഭാ ശുശ്രൂഷകന്, ഇടയന്](kt.html#pastor)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള് 26:31-32](other.html#shepherd) * [1 തിമോത്തിയോസ് 03:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/26/31.md) * [അപ്പോ.20:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/03/01.md) * [ഉല്പ്പത്തി 41:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/20/28.md) * [ഫിലിപ്പിയര്01:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/41/33.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5329, H6485, H6496, H7860, H8104, G1983, G1984, G1985
## യവം ### നിര്വചനം “യവം” എന്ന പദം അപ്പം ഉണ്ടാക്കുവാന്ഉപയോഗിക്കുന്ന ഒരുതരം ധാന്യത്തെ സൂചിപ്പിക്കുന്നു. * യവച്ചെടി എന്നത് നീലമുള്ള തണ്ടോടുകൂടിയതും ശിരാഗ്രത്തില്വിത്തുകള്അല്ലെങ്കില്ധാന്യം വിളഞ്ഞു നില്ക്കുന്നതുമായ ഒന്നാണ്. * യവം ഉഷ്ണകാലത്ത് നന്നായി വളരുന്നതുകൊണ്ടു ഇതു വസന്തകാലത്ത് അല്ലെങ്കില്വേനല്ക്കാലത്ത് കൊയ്യുന്നു. * യവം മെതിച്ച്, എണ്ണക്കുരുക്കള്ഉപയോഗശൂന്യമായ പതിരിനെ വേര്തിരിക്കു കയും ചെയ്യുന്നു. * യവം പൊടിച്ചു മാവാക്കുകയും, അനന്തരം വെള്ളമോ എണ്ണയോ ചേര്ത്ത് കുഴച്ചു അപ്പം ഉണ്ടാക്കുകയും ചെയ്യുന്നു. * യവം എന്നത് അറിയപ്പെടുന്നത് അല്ല എങ്കില്, “യവം എന്നു വിളിക്കപ്പെടുന്ന ധാന്യം” അല്ലെങ്കില്“യവധാന്യം” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്. (കാണുക: [അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [ധാന്യം](other.html#grain), [മേതിക്കല്](other.html#thresh), [ഗോതമ്പ്](other.html#wheat)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്11:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/11/12.md) * [ഇയ്യോബ് 31:38-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/31/38.md) * [ന്യായാധിപന്മാര്07:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/07/13.md) * സംഖ്യാപുസ്തകം 05:15](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/05/15.md) * [വെളിപ്പാട് 06:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/06/05.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H8184, G2915, G2916
## യഹൂദ അധികാരികള്, യഹൂദ നേതാവ് ### വസ്തുതകള്: “യഹൂദ നേതാവ് “അല്ലെങ്കില്“ യഹൂദ അധികാരി” സൂചിപ്പിക്കുന്നത് പുരോഹിതന്മാര്, ന്യായപ്രമാണ ഉപദേഷ്ടാക്കന്മാര് തുടങ്ങിയ മത നേതാക്കന്മാരെ ആണ്. * അവര്ക്ക് മതപരം അല്ലാത്ത വിഷയങ്ങളിലും ന്യായം വിധിക്കുവാന് അധികാരം ഉണ്ടായിരുന്നു. * മഹാപുരോഹിതന്മാര്, പ്രധാന പുരോഹിതന്മാര്, ശാസ്ത്രിമാര് (ദൈവത്തിന്റെ ന്യായപ്രമാണ ഉപദേഷ്ടാക്കന്മാര്) ആദിയായവര് യഹൂദ നേതാക്കന്മാര് ആയിരുന്നു. യഹൂദ നേതാക്കന്മാരില് രണ്ടു പ്രധാന വിഭാഗങ്ങള് പരീശന്മാരും സദൂക്യന്മാരും ആയിരുന്നു. * ന്യായപ്രമാണം സംബന്ധിച്ച വിഷയങ്ങളില് ന്യായത്തീര്പ്പ് നല്കുവാന് എഴുപതു പേര് ഉള്പ്പെട്ട യഹൂദ നേതാക്കന്മാരുടെ ആലോചന സംഘം ഒരുമിച്ചു കൂടി വരുമായിരുന്നു. നിരവധി യഹൂദ നേതാക്കന്മാര് ദുരഭിമാനം ഉള്ളവരും തങ്ങള് നീതിമാന്മാര് ആണെന്ന ചിന്ത വെച്ചു പുലര്ത്തുന്നവരും ആയിരുന്നു. അവര് യേശുവിനെ സംബന്ധിച്ച് അസൂയ ഉള്ളവരും അവനെ ഉപദ്രവിക്കണം എന്ന് ചിന്തിക്കുന്നവരും ആയിരുന്നു. അവര് ദൈവത്തെ അറിയുന്നവര് എന്ന് അവകാശം ഉന്നയിക്കുന്നവര് എങ്കിലും അവനെ അനുസരിക്കാത്തവര് ആയിരുന്നു. * ”യഹൂദന്മാര്” എന്ന പദം അടിക്കടി യഹൂദ നേതാക്കന്മാരെ സൂചിപ്പിക്കുന്നു, പ്രത്യേകാല് യേശുവിനോടുള്ള ബന്ധത്തില് അവര് കോപം ഉള്ളവരായി അവനെ ഉപായത്താല് പിടിക്കുവാനോ ഉപദ്രവിക്കുവാനോ ശ്രമിക്കുമ്പോള് അങ്ങനെ ആയിരുന്നു. * ഈ പദങ്ങള് ഇപ്രകാരം പരിഭാഷ ചെയ്യാം, “യഹൂദ ഭരണാധികാരികള്” അല്ലെങ്കില് “യഹൂദ മത നേതാക്കന്മാര്.” (കാണുക: [യഹൂദന്](kt.html#jew), [മുഖ്യ പുരോഹിതന്മാര്](other.html#chiefpriests), [ആലോചന സംഘം](other.html#council), [മഹാ പുരോഹിതന്](kt.html#highpriest), [പരീശന്](kt.html#pharisee), [പുരോഹിതന്](kt.html#priest), [സദൂക്ക്യന്](kt.html#sadducee), [ശാസ്ത്രി](kt.html#scribe)). ### ദൈവ വചന സൂചികകള്: * [പുറപ്പാട് 16:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/16/22.md) * [യോഹന്നാന്:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/02/17.md) * [യോഹന്നാന്:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/05/10.md) * [യോഹന്നാന്:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/05/16.md) * [ലൂക്കോസ് 19:47-48](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/19/47.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[24:03](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/24/03.md)__ നിരവധി __മത നേതാക്കന്മാരും__ യോഹന്നാനാല് സ്നാനം എല്ക്കുവാന് വന്നു, എങ്കിലും അവര് മാനസ്സാന്തരപ്പെടുകയോ അവരുടെ പാപങ്ങള് ഏറ്റു പറയുകയോ ചെയ്തിരുന്നില്ല. * __[37:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/37/11.md)__ എന്നാല് __യഹൂദ മത നേതാക്കന്മാര്__ അസൂയ ഉള്ളവര്, ആയതിനാല് യേശുവിനെയും ലാസറിനെയും എപ്രകാരം കൊന്നു കളയുവാന് കഴിയും എന്ന് ഒരുമിച്ചു കൂടി വന്നു ആലോചന ചെയ്യുകയും ചെയ്തിരുന്നു. * __[38:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/38/02.md)__ അവന് (യൂദാസ്)__യഹൂദ നേതാക്കന്മാര്__ യേശുവിനെ മശീഹ എന്ന നിലയില് നിഷേധിക്കുന്നവരും അവനെ കൊല്ലുവാന് പദ്ധതി ആവിഷ്കരിക്കുന്നവരും എന്ന് അറിഞ്ഞിരുന്നു. * __[38:03](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/38/03.md)__ മഹാ പുരോഹിതനാല് നയിക്കപ്പെട്ടവരായി വന്ന __യഹൂദ നേതാക്കന്മാര്__ യേശുവിനെ ഒറ്റുക്കൊടുക്കേണ്ടതിനു യൂദാസിനു മുപ്പതു വെള്ളിക്കാശുകള് കൊടുത്തു. * __[39:05](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/39/05.md)__ __യഹൂദ നേതാക്കന്മാര്__ എല്ലാവരും മഹാ പുരോഹിതനോട് “അവന്(യേശു) മരണത്തിനു യോഗ്യന്!” എന്ന് വിളിച്ചു പറഞ്ഞു. * __[39:09](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/39/09.md)__ അടുത്ത പ്രഭാതം നേരത്തെ, __യഹൂദ നേതാക്കന്മാര്__ യേശുവിനെ റോമന് ദേശാധിപതി ആയിരുന്ന പിലാത്തോസിന്റെ അടുക്കല് കൊണ്ടുവന്നു. * __[39:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/39/11.md)__ എന്നാല് __യഹൂദ നേതാക്കന്മാരും__ ജനസഞ്ചയവും “അവനെ ക്രൂശിക്കുക!” എന്ന് ആര്ത്തു വിളിച്ചു. * __[40:09](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/40/09.md)__ അനന്തരം യോസേഫും നിക്കൊദേമോസും, രണ്ടു __യഹൂദ നേതാക്കന്മാര്__ യേശുവാണ് മശീഹ എന്ന് വിശ്വസിച്ചു വന്നവര്, പിലാത്തോസിനോട് യേശുവിന്റെ ശരീരം ചോദിച്ചു. * __[44:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/44/07.md)__ അടുത്ത ദിവസം, __യഹൂദ നേതാക്കന്മാര്__ പത്രൊസിനെയും യോഹന്നാനെയും മഹാ പുരോഹിതന്റെയും മറ്റു __മത നേതാക്കന്മാരുടെയും__ അടുക്കല് കൊണ്ടുവന്നു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: G2453
## യഹൂദ സംസ്കാരം, യഹൂദ മതം ### നിര്‍വചനം “യഹൂദ സംസ്കാരം” എന്ന പദസഞ്ചയം യഹൂദന്മാര്‍ പിന്തുടര്‍ന്ന് വരുന്ന മതത്തെ സൂചിപ്പിക്കുന്നു. ഇതിനെ “യഹൂദ മതം” എന്നും സൂചിപ്പിക്കുന്നു. * പഴയ നിയമത്തില്‍, “യഹൂദ മതം” എന്ന പദം ഉപയോഗിക്കുമ്പോള്‍, പുതിയ നിയമത്തില്‍, “യഹൂദ സംസ്കാരം” എന്ന് ഉപയോഗിച്ചിരിക്കുന്നു. * യഹൂദ സംസ്കാരം എന്നത് പഴയ നിയമ വ്യവസ്ഥകള്‍ എല്ലാം തന്നെ യിസ്രയേല്‍ ജനത അനുസരിക്കേണ്ടതിനു ദൈവം നല്‍കിയിട്ടുള്ള നിയമങ്ങളും നിര്‍ദേശങ്ങളും ഉള്ളടക്കം ചെയ്തത് ആകുന്നു. ഇതില്‍ കാലാകാലങ്ങളായി യഹൂദ മതത്തോടു കൂട്ടിച്ചേര്‍ത്തതായ അനുഷ്ടാനങ്ങളും ആചാരങ്ങളും കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. * പരിഭാഷ ചെയ്യുമ്പോള്‍, “യഹൂദ മതം” അല്ലെങ്കില്‍ “യഹൂദന്മാരുടെ മതം” എന്ന പദം പഴയതും പുതിയതുമായ രണ്ടു നിയമങ്ങളിലും ഉപയോഗിക്കാവുന്നതാണ്. * എങ്കിലും, “യഹൂദ സംസ്കാരം” എന്നത് പുതിയ നിയമത്തില്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ, എന്തെന്നാല്‍ ഈ പദം അതിനു മുന്‍പുള്ള കാലത്തില്‍ നിലവില്‍ ഉണ്ടായിരുന്നില്ല. (കാണുക: [യഹൂദന്‍](kt.html#jew), [ന്യായപ്രമാണം](kt.html#lawofmoses)) ### ദൈവ വചന സൂചികകള്: * [ഗലാത്യര്‍:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/01/13.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: G2454
## യാഗം അര്പ്പിക്കുക, യാഗം അര്പ്പിക്കുന്നു, യാഗം അര്പ്പിച്ചു, യാഗം അര്പ്പിക്കുന്ന, വഴിപാട്, വഴിപാടുകള് ### നിര്വചനം: ദൈവ വചനത്തില്, “യാഗം” എന്നും “വഴിപാട്” എന്നും ഉള്ള പദങ്ങള് സൂചിപ്പിക്കുന്നത് ദൈവത്തെ ആരാധിക്കുന്ന പ്രവര്ത്തിയായി ദൈവത്തിനു അര്പ്പിക്കുന്ന പ്രത്യേക ദാനങ്ങളെ ആകുന്നു. ജനം അസത്യ ദൈവങ്ങള്ക്കും യാഗങ്ങള് അര്പ്പിച്ചിട്ടുണ്ട്. * “വഴിപാട്” എന്ന പദം പൊതുവെ അര്പ്പിച്ചതായ അല്ലെങ്കില് നല്കപ്പെട്ടതായ എന്തിനെയും സൂചിപ്പിക്കുന്നു. “യാഗര്പ്പണം” എന്ന പദം സൂചിപ്പിക്കുന്നത് അര്പ്പിക്കുന്നതായ വ്യക്തിക്ക് വളരെ പണച്ചിലവ് ഉണ്ടാക്കുന്ന വിധത്തില് എന്തെങ്കിലും നല്കുന്നതിനെയോ ചെയ്യുന്നതിനെയോ സൂചിപ്പിക്കുന്നു. * ദൈവത്തിനു യാഗം അര്പ്പിക്കുക എന്നത് ദൈവത്തോടുള്ള ഭക്തിയെയും അനുസരണത്തെയും തന്നോട് പ്രകടിപ്പിക്കുന്നതിനായി ഇസ്രയേല് ജനത്തോടു ദൈവം ചെയ്യുവാനായി കല്പ്പിച്ചതായ നിര്ദ്ധിഷ്ട സംഗതികളെ ദൈവത്തിനുള്ള വഴിപാടുകള് എന്ന് പറയുന്നു. * വഴിപാടുകള്ക്കുള്ള വ്യത്യസ്ത പേരുകളായ, “ഹോമയാഗം” എന്നതും “സമാധാന യാഗം” എന്നതും പോലെ ഉള്ളവ സൂചിപ്പിക്കുന്നത് ഏതു വിധത്തില് ഉള്ള വഴിപാടു ആകുന്നു അര്പ്പിച്ചിരിക്കുന്നത് എന്നതിനെ സൂചിപ്പിക്കുന്നു. * ദൈവത്തിനു ഉള്ളതായ യാഗങ്ങള് എന്നതില്സാധാരണയായി ഒരു മൃഗത്തെ കൊല്ലുന്നത് ഉള്പ്പെടുന്നു. * ദൈവത്തിന്റെ ഉല്കൃഷ്ടനായ, പാപരഹിതന് ആയ പുത്രന്, യേശുക്രിസ്തുവിന്റെ യാഗാര്പ്പണം മാത്രമാണ് മൃഗങ്ങളുടെ യാഗങ്ങളാല് നിവര്ത്തീകരിക്കുവാന് സാധിക്കാത്ത മനുഷ്യരുടെ പാപത്തില് നിന്നും അവരെ സമ്പൂര്ണ്ണമായി കഴുകി ശുദ്ധീകരിക്കുന്ന പ്രവര്ത്തി ചെയ്യുവാന് സാധ്യമാകുന്നത്. * നിങ്ങളെത്തന്നെ ജീവനുള്ള യാഗമായി സമര്പ്പിക്കുവിന്” എന്ന ഉപമാന പദപ്രയോഗം അര്ത്ഥം നല്കുന്നത്, “ദൈവത്തിനു സമ്പൂര്ണ്ണമായി അനുസരണം ഉള്ളവരായി നിങ്ങളുടെ ജീവിതം നയിക്കുകയും, തന്നെ സേവിക്കുവാനായി സകലത്തെയും വിട്ടു നല്കുകയും ചെയ്യുക” എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: “വഴിപാട്” എന്ന പടം “ദൈവത്തിനു ഒരു ദാനം” അല്ലെങ്കില്“ദൈവത്തിനു നല്കപ്പെടുന്ന എന്തെങ്കിലും” അല്ലെങ്കില്“ദൈവത്തിനു സമ്മാനിക്കുന്ന വിലപിടിപ്പുള്ള എന്തെങ്കിലും” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * സാഹചര്യം അനുസരിച്ച്, “യാഗം” എന്ന പദം “ആരാധനയില്നല്കപ്പെടുന്ന വില ഉയര്ന്ന എന്തെങ്കിലും” അല്ലെങ്കില്“കൊല്ലുകയും ദൈവത്തിനു നല്കപ്പെടുകയും ചെയ്ത പ്രത്യേക മൃഗം” എന്നും പരിഭാഷ ചെയ്യാം. * “യാഗം” അര്പ്പിക്കുന്ന നടപടി എന്നത് “വില പിടിപ്പുള്ള എന്തിനെ എങ്കിലും ഉപേക്ഷിക്കുക” അല്ലെങ്കില്“ഒരു മൃഗത്തെ കൊല്ലുകയും അതിനെ ദൈവത്തിനു നല്കുകയും ചെയ്യുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * നിങ്ങളെത്തന്നെ ജീവന്ഉള്ള യാഗമായി സമര്പ്പിക്കുവിന്” എന്നതിനെ വേറൊരു ശൈലിയില്“നിങ്ങള്നിങ്ങളുടെ ജീവിതം ജീവിക്കുമ്പോള്, ഒരു മൃഗം യാഗപീഠത്തില്എപ്രകാരം അര്പ്പിക്കപ്പെടുന്നുവോ അതുപോലെ നിങ്ങളെത്തന്നെ ദൈവത്തിനു സമ്പൂര്ണ്ണമായി സമര്പ്പണം ചെയ്യുക” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [യാഗപീഠം](kt.html#altar), [ഹോമയാഗം](other.html#burntoffering), [പാനീയ ബലി](other.html#drinkoffering), [അസത്യ ദൈവം](kt.html#falsegod), [കൂട്ടായ്മ വഴിപാട്](other.html#fellowshipoffering), [സ്വമേധ വഴിപാട്](other.html#freewilloffering), [സമാധാന യാഗം](other.html#peaceoffering), [പുരോഹിതന്](kt.html#priest), [പാപ യാഗം](other.html#sinoffering), [ആരാധന](kt.html#worship)) ### ദൈവ വചന സൂചികകള്: * [2 തിമോത്തിയോസ് 04:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/04/06.md) * [അപ്പോ. 07:41-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/41.md) * [അപ്പോ. 21:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/21/25.md) * [ഉല്പ്പത്തി 04:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/04/03.md) * [യാക്കോബ് 02:21-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/02/21.md) * [മര്ക്കോസ് 01:43-44](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/01/43.md) * [മര്ക്കോസ് 14:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/14/12.md) * [മത്തായി 05:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/23.md) ### ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * [03:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/03/14.md)__ നോഹ പടകില്നിന്നും ഇറങ്ങിയ ശേഷം, താന്ഒരു യാഗപീഠം പണിയുകയും __യാഗം__ അര്പ്പിക്കുവാന്ഉപയുക്തമായ ചില തരം മൃഗങ്ങളെ __യാഗാര്പ്പണം__ ചെയ്യുകയും ചെയ്തു. ദൈവം ആ __യാഗത്തില്__ പ്രസാദിക്കുകയും__ നോഹയെയും തന്റെ കുടുംബത്തെയും അനുഗ്രഹിക്കുകയും ചെയ്തു. * __[05:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/05/06.md)__ “നിന്റെ ഏക ജാതനായ പുത്രന്ആയ യിസഹാക്കിനെയും വിളിച്ചു കൊണ്ടുപോയി, അവനെ കൊന്നു എനിക്കു __യാഗമായി__ അര്പ്പിക്കുക.” വീണ്ടും അബ്രഹാം ദൈവത്തെ അനുസരിക്കുകയും തന്റെ മകനെ __യാഗം__ അര്പ്പിക്കുവാന്വേണ്ട ഒരുക്കം ചെയ്യുകയും ചെയ്തു. * __[05:09](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/05/09.md)__ ദൈവം ഇസഹാക്കിനു പകരം __യാഗം__ കഴിക്കേണ്ടതിന് ഒരു ചെമ്മരിയാടിനെ ഒരുക്കി നല്കി. * __[13:09](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/13/09.md)__ ദൈവത്തിന്റെ നിയമം അനുസരിക്കാതെ ഇരിക്കുന്ന ഏതൊരു വ്യക്തിയും സമാഗമന കൂടാരത്തിലേക്കു ഒരു മൃഗത്തെ കൊണ്ട് വരികയും അതിനെ ദൈവത്തിനു ഒരു യ്__യാഗമായി__ അര്പ്പിക്കുകയും വേണം. ഒരു പുരോഹിതന്മൃഗത്തെ കൊല്ലുകയും അതിനെ യാഗപീഠത്തില്ദഹിപ്പിക്കുകയും വേണം. __യാഗം__ അര്പ്പിക്കപ്പെട്ടതായ മൃഗത്തിന്റെ രക്തം ആ വ്യക്തിയുടെ പാപത്തെ മൂടി മറയ്ക്കുകയും ദൈവത്തിന്റെ ദൃഷ്ടിയില്ആ വ്യക്തിയെ ശുദ്ധി ഉള്ളവന്ആക്കി തീര്ക്കുകയും ചെയ്തിരുന്നു. * __[17:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/17/06.md)__ സകല ഇസ്രയേല്ജനങ്ങളും ദൈവത്തെ ആരാധിക്കുവാനായി കടന്നു വരേണ്ടതിനും ദൈവത്തിനു __യാഗങ്ങള്__ അര്പ്പിക്കേണ്ടതിനും വേണ്ടി ഒരു ദേവാലയം നിര്മ്മിക്കണം എന്ന് താല്പ്പര്യപ്പെട്ടു. * __[48:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/48/06.md)__ യേശു ശ്രേഷ്ഠ മഹാപുരോഹിതന്ആകുന്നു. മറ്റുള്ള പുരോഹിതന്മാരെപ്പോലെ അല്ലാതെ, താന്ഈ ലോകത്തിലെ സകല ജനങ്ങളുടെ പാപങ്ങളെയും നീക്കിക്കളയുന്ന ഏക __യാഗമായി__ തന്നെത്തന്നെ സമര്പ്പിച്ചു. * __[48:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/48/08.md)__ എന്നാല്ദൈവം യേശുവിനെ, ദൈവത്തിന്റെ കുഞ്ഞാടിനെ തന്നെ, നമ്മുടെ സ്ഥാനത്ത് ഒരു __യാഗമായി സമര്പ്പിച്ചു.__ * __[49:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/49/11.md)__ യേശു സ്വയം തന്നെ __യാഗമായി__ സമര്പ്പിച്ചതിനാല്, ദൈവത്തിനു ഏതു പാപങ്ങളെയും, എത്ര ഘോരമായ പാപങ്ങളെയും ക്ഷമിക്കുവാന്കഴിയും. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H801, H817, H819, H1685, H1890, H1974, H2076, H2077, H2281, H2282, H2398, H2401, H2402, H2403, H2409, H3632, H4394, H4469, H4503, H4504, H5066, H5068, H5069, H5071, H5257, H5258, H5261, H5262, H5927, H5928, H5930, H6453, H6944, H6999, H7133, H7311, H8002, H8426, H8548, H8573, H8641, G266, G334, G1049, G1435, G1494, G2378, G2380, G3646, G4376, G5485
## യാചിക്കുക, യാചിച്ചു, യാചിക്കല്, യാചകന് ### നിര്വചനം: “യാചിക്കുക” എന്ന പദം ധൃതിയില്ഒരാള്എന്തെങ്കിലും അപേക്ഷിക്കുന്നു എന്നു അര്ത്ഥമാക്കുന്നു. ഇതു സാധാരണയായി പണം ആവശ്യപ്പെടുന്നതിനെ കുറിക്കുന്നു, എന്നാല്ഇതു എന്തെങ്കിലും വേണമെന്ന് കേണപേക്ഷിക്കുന്നതിനെയും സൂചിപ്പിക്കുന്നു. * ജനം സാധാരണയായി യാചിക്കുകയോ അപേക്ഷിക്കുകയോ ചെയ്യുന്നത് അവര്ക്കെന്തെങ്കിലും വളരെ അത്യന്താപേക്ഷികമാകുമ്പോഴാണ്, എന്നാല്താന്അപേക്ഷിക്കുന്ന കാര്യം മറ്റേ വ്യക്തി നല്കുമോയെന്നു അറിഞ്ഞുകൂടാ താനും. * ഒരു “യാചകന്” എന്നത് ഒരു പൊതു സ്ഥലത്ത് നിന്നോ ഇരുന്നോ സ്ഥിരമായി ജനത്തോടു പണം ആവശ്യപ്പെടുന്ന വ്യക്തിയാണ്. * സാഹചര്യത്തിനനുസരിച്ച്, ഈ പദം “കേണപേക്ഷിക്കുന്നു” എന്നോ “ധൃതിയില്അപേക്ഷിക്കുന്നു” എന്നോ “പണം ആവശ്യപ്പെടുന്നു” എന്നോ “തുടര്ച്ചയായി പണം ആവശ്യപ്പെടുന്നു” എന്നോ പരിഭാഷപ്പെടുത്താം. (കാണുക:[കേണപേക്ഷിക്കുക](other.html#plead)) ### ദൈവവചന സൂചികകള്: * [ലൂക്കോസ് 16:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/16/19.md) * [മര്ക്കോസ് 06:56](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/56.md) * [മത്തായി 14:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/14/34.md) * [സങ്കീര്ത്തനങ്ങള് 045;12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/045/012.md) ### ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[10:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/10/04.md)__ ദൈവം മിസ്രയീം മുഴുവനും തവളകളെ അയച്ചു. തവളകളെ നീക്കം ചെയ്യുവാന്ഫറവോന്മോശെയോടു __യാചിച്ചു__ * __[29:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/29/08.md)__ ”രാജാവ് പരിചാരകനെ വിളിച്ചു പറഞ്ഞത്, “ ദുഷ്ടനായ വേലക്കാ രനേ! നീ എന്നോട് __യാചിച്ചതിനാല്__ ഞാന്നിന്റെ കടങ്ങളെ ക്ഷമിച്ചുവല്ലോ.” * __[32:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/32/07.md)__ ഭൂതങ്ങള്യേശുവിനോട് __യാചിച്ചത്__, “ഞങ്ങളെ ദയവായി ഈ മേഖലയില്നിന്ന് പറഞ്ഞുവിടരുതേ!” എന്നാണ്. സമീപത്തുള്ള ഒരു കുന്നിനരുകില്ഒരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ട്, ഭൂതങ്ങള്യേശുവിനോട് __അപേക്ഷിച്ചു,__ ”ദയവായി പകരം ഞങ്ങളെ പന്നിക്കൂട്ടത്തിലേക്കു പറഞ്ഞു വിടണമേ!” * __[32:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/32/10.md)__ ഈ ഭൂതങ്ങളെ ഉള്ളതായ വ്യക്തി യേശുവിനോടുകൂടെ പോകണമെന്ന് __അപേക്ഷിച്ചു__. * __[35:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/35/11.md)__ തന്റെ പിതാവ് കടന്നുവന്ന്, വന്നു അവരോടൊപ്പം ആഘോഷിക്കണ മെന്ന് __കേണക്ഷിച്ചു__ എന്നാല്താന്നിരസിച്ചു. * __[44:01](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/44/01.md)__ ഒരു ദിവസം, പത്രോസും യോഹന്നാനും ദേവാലയത്തിലേക്ക് പോകുകയായിരുന്നു. അവര്ദേവാലയ വാതില്ക്കല്എത്തിയപ്പോള്, ഒരു മുടന്തനായ മനുഷ്യന്പണം യാചിക്കുന്നതു അവര്കണ്ടു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H34, H7592, G154, G1871, G4319, G4434, G6075
## യാമം(ദൈവവചനപരമായ സമയം), യാമങ്ങള് ### നിര്വചനം: ദൈവവചന കാലങ്ങളില്, ഒരു “യാമം” എന്നത് രാത്രിയില് ഒരു പട്ടണത്തിന്റെ കാവല്ക്കാരന് അല്ലെങ്കില് സംരക്ഷകന് ശത്രുവില്നിന്ന് യാതൊരു അപകടവും വരാതെ തന്റെ കടമ നിര്വഹിക്കുന്ന സമയം എന്നാകുന്നു. * പഴയനിയമ കാലത്തില്, ഇസ്രയേല്യര്ക്കു മൂന്നു യാമങ്ങള്, അതായത് “പ്രാരംഭം” (സൂര്യാസ്തമനം മുതല്രാത്രി 10 മണിവരെ), “മധ്യയാമം” (രാത്രി 10 മുതല്മണിവരെ), പ്രഭാതയാമം [രാത്രി 2 മണിമുതല്സൂര്യോദയം വരെ). * പുതിയനിയമത്തില്, യഹൂദന്മാര്നാലു യാമങ്ങളുള്ള റോമന്സംവിധാനം, അതായത് ലളിതമായി “ആദ്യ” (സൂര്യാസ്തമനം മുതല്രാത്രി 9 മണി വരെ), “രണ്ടാം” (രാത്രി 9 മുതല്12 മണി വരെ), “മൂന്നാം” (അര്ദ്ധരാത്രി 12 മുതല്3 മണി വരെ), “നാലാം” (3 മണി പഭാതം മുതല്സൂര്യോദയം വരെ) യാമങ്ങള്ആണ് പിന്പറ്റി വന്നത്. * ഇതു കൂടുതല്പൊതുവായ രീതിയില്“വൈകിയ സായാഹ്നത്തില്” അല്ലെങ്കില്“അര്ദ്ധരാത്രിയില്” അല്ലെങ്കില്‘’അതിരാവിലെ സമയം” എന്നിങ്ങനെ ഏതു യാമാത്തോട് ബന്ധപ്പെട്ടിരിക്കുന്നുവോ അതനുസരിച്ച് പരിഭാഷപ്പെടുത്താം. (കാണുക: [യാമം](other.html#watch)) ### ദൈവവചന സൂചികകള്: * [ലൂക്കോസ് 12:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/37.md) * [മര്ക്കോസ് 06:48-50](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/48.md) * [മത്തായി 14:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/14/25.md) * [സങ്കീര്ത്തനങ്ങള് 090:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/090/003.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H821, G5438
## യോഗ്യത നേടുക, യോഗ്യത നേടിയ, യോഗ്യന് ആക്കപ്പെട്ട ### നിര്വചനം: “യോഗ്യത നേടുക” എന്ന പദം സൂചിപ്പിക്കുന്നത് ചില പ്രത്യേക നന്മകള് നേടുവാന് തക്ക വിധം അവകാശം സമ്പാദിക്കുക അല്ലെങ്കില് ചില പ്രത്യേക കഴിവുകള് നേടുവാന് തക്കവിധം അംഗീകരിക്കപ്പെടുക. * പ്രത്യേക ജോലിക്കായി “യോഗ്യത നേടിയ” ഒരു വ്യക്തി ആ ജോലി ചെയ്യുവാന് ആവശ്യമായ കഴിവുകളും പരിശീലനവും ഉള്ളവന് ആയിരിക്കും. * കൊലോസ്യ സഭയ്ക്കുള്ള തന്റെ ലേഖനത്തില്, അപ്പോസ്തലനായ പൌലോസ് എഴുതിയത് പിതാവായ ദൈവം വിശ്വാസികളെ തന്റെ പ്രകാശത്തിന്റെ രാജ്യത്തില് പങ്കുള്ളവര് ആകുവാനായി “യോഗ്യരാക്കി” തീര്ത്തു. ഇതിന്റെ അര്ത്ഥം ദൈവം അവര്ക്ക് ഒരു ദൈവീകമായ ജീവിതം നയിക്കുവാന് ആവശ്യമായ എല്ലാം തന്നെ ദൈവം അവര്ക്ക് നല്കി എന്നുള്ളതാണ്. * ദൈവ രാജ്യത്തിലെ ഒരു ഭാഗഭാക്ക് ആകുവാന് ഒരു വിശ്വാസിക്ക് അതിനുള്ള അവകാശം സമ്പാദിച്ചു എടുക്കുവാന് കഴിയുന്നത് അല്ല. താന് അതിനു യോഗ്യനായി തീരുന്നത് എന്ത് കൊണ്ടെന്നാല് ദൈവം അവനെ ക്രിസ്തുവിന്റെ രക്തത്താല് വീണ്ടെടുക്കുന്നത് കൊണ്ട് ആകുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യങ്ങളെ ആശ്രയിച്ചു, “യോഗ്യന് ആക്കപ്പെട്ട” എന്നത് “സജ്ജനാക്കപ്പെട്ട” അല്ലെങ്കില് “കഴിവുള്ളവന്ആയ” അല്ലെങ്കില് “സമര്ത്ഥന്ആക്കപ്പെട്ട” അല്ലെങ്കില് “അധികാരപ്പെട്ട” എന്നിങ്ങനെ പരിഭാഷ ചെയ്യാം. ഒരുവന് “യോഗ്യന് ആക്കപ്പെടുക” എന്നത് “സജ്ജനാക്കപ്പെടുക” അല്ലെങ്കില് കഴിവുള്ളവന് ആകുക: അല്ലെങ്കില് “അധികാരം ഉള്ളവന് ആകുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [കൊലോസ്യര്](names.html#colossae), [ദൈവീകമായ](kt.html#godly), [രാജ്യം](other.html#kingdom), [പ്രകാശം](other.html#light), [പൌലോസ്](names.html#paul), [വീണ്ടെടുക്കുക](kt.html#redeem)) ## ദൈവ വചന സൂചികകള്: * [ദാനിയേല് 01:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/01/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3581
## രക്തച്ചൊരിച്ചില്‍ ### നിര്‍വചനം “രക്തചൊരിച്ചില്‍” എന്ന പദം കുലപാതകം, യുദ്ധം, അല്ലെങ്കില്‍മറ്റേതെങ്കിലും അക്രമ പ്രവര്‍ത്തി നിമിത്തമുള്ള മനുഷ്യ മരണം എന്നു അര്‍ത്ഥമാക്കുന്നു. * ”രക്തചൊരിച്ചില്‍” എന്ന പദം അക്ഷരീകമായി അര്‍ത്ഥമാക്കുന്നത്, ഒരു തുറന്ന മുറിവില്‍കൂടെ ഒരു മനുഷ്യന്‍റെ ശരീരത്തില്‍നിന്ന് രക്തം പുറത്തേക്ക് വരുന്ന തിനെ ഇതു സൂചിപ്പിക്കുന്നു. * “രക്തചൊരിച്ചില്‍” എന്ന പദം മനുഷ്യരെ വ്യാപകമായി കൊല്ലുന്നതിനെ സൂചിപ്പിക്കുന്നു. * കുലപാതകം എന്ന പാപത്തിന്‍റെ ഒരു പൊതു സൂചികയായും ഇതു ഉപയോഗിക്കുന്നു. ### പരിഭാഷ നിര്‍ദേശങ്ങള്‍: * “രക്തചൊരിച്ചില്‍” എന്ന പദം “ജനത്തെ കൊല്ലുക” അല്ലെങ്കില്‍“വളരെയധിക മായി കൊല്ലപ്പെട്ടവര്‍” എന്നു പരിഭാഷപ്പെടുത്താം. * “രക്തചൊരിച്ചലില്‍കൂടെ” എന്നത് “ജനത്തെ കൊല്ലുക മൂലം’’ എന്നും പരിഭാ ഷപ്പെടുത്താം. * “നിര്‍ദോഷമായ രക്തചൊരിച്ചല്‍”എന്നത് “നിഷ്കളങ്കരായ ജനത്തെ വധിക്കുക” എന്നു പരിഭാഷപ്പെടുത്താം. * “രക്തചൊരിച്ചില്‍ രക്തചൊരിച്ചിലിനെ പിന്തുടരുന്നു” എന്നത് “അവര്‍ജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു” അല്ലെങ്കില്‍“ജനങ്ങളെ കൊല്ലുന്നത് തുടര്‍ന്നു കൊണ്ടിരി ക്കുന്നു” അല്ലെങ്കില്‍“അവര്‍നിരവധി ജനങ്ങളെ വധിച്ചു, അത് തുടര്‍ന്നുകൊണ്ടുരിക്കുന്നു” അല്ലെങ്കില്‍“ജനം വേറൊരു ജനത്തെ വധിച്ചു കൊണ്ടി രിക്കുന്നു” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * “രക്തചൊരിച്ചില്‍നിങ്ങളെ പിന്തുടരും” എന്ന ഉപമാന പ്രയോഗം “നിങ്ങളുടെ ജനം രക്തചൊരിച്ചില്‍തുടര്‍ന്നു അനുഭവിക്കും” അല്ലെങ്കില്‍“നിങ്ങളുടെ ജനം കൊല്ലപ്പെട്ടുകൊണ്ടിരിക്കും” അല്ലെങ്കില്‍“നിങ്ങളുടെ ജനം തുടര്‍മാനമായി ഇതര രാജ്യങ്ങളുമായി യുദ്ധത്തിലേര്‍പ്പെടുകയും ജനം കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും” എന്നിങ്ങനെ പരിഭാഷപ്പെടുത്താവുന്നതാണ്. (കാണുക: [രക്തം](kt.html#blood), [കശാപ്പുകാരന്‍](other.html#slaughter)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/22/06.md) * [ഉല്പ്പത്തി 09:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/09/05.md) * [എബ്രായര്:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/09/21.md) * [യെശ്ശയ്യാവ് 26:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/26/20.md) * [മത്തായി 23:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/23/29.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1818, G2210
## രട്ടുവസ്ത്രം ### നിര്വചനം: രട്ടുവസ്ത്രം എന്നത് പരുപരുത്ത, ചൊറിച്ചില് ഉളവാക്കുന്ന ആട്ടുരോമം കൊണ്ടോ അല്ലെങ്കില് ഒട്ടക രോമം കൊണ്ടോ ഉണ്ടാക്കിയിട്ടുള്ള വസ്ത്രം ആയിരുന്നു. * ഇതില് നിന്നും ഉണ്ടാക്കിയ വസ്ത്രം ധരിക്കുന്ന വ്യക്തിയ്ക്ക് അത് അസ്വസ്ഥത ഉളവാക്കുന്നതു ആയിരിക്കും. രട്ടുവസ്ത്രം ധരിക്കുന്നത് കരച്ചില്, ദുഃഖം, അല്ലെങ്കില് താഴ്മയോടെ ഉള്ള മാനസ്സാന്തരം ആദിയായവയെ പ്രകടിപ്പിക്കുന്നതിനു വേണ്ടിയാണ്. * “രട്ടുവസ്ത്രവും ചാരവും” എന്നത് സര്വ സാധാരണമായ ഒരു പ്രയോഗമായി ദുഖത്തെയും മാനസ്സാന്തരത്തെയും സൂചിപ്പിക്കുന്ന ഒരു പദസഞ്ചയം ആയിരുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദം “മൃഗങ്ങളുടെ രോമത്തില് നിന്നും ഉണ്ടാക്കുന്ന വസ്ത്രം” അല്ലെങ്കില് “കോലാട്ടിന് രോമത്താല് ഉണ്ടാക്കിയ വസ്ത്രങ്ങള്” അല്ലെങ്കില്, “പരുപരുത്ത വസ്ത്രങ്ങള്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഈ പദം പരിഭാഷ ചെയ്യുവാന് ഉള്ള വേറൊരു മാര്ഗ്ഗം “പരുപരുത്ത, ചൊറിച്ചല്ഉളവാക്കുന്ന ദുഃഖ വസ്ത്രങ്ങള്” എന്നു ഉള്ളതാണ്. * “രട്ടിലും ചാരത്തിലും ഇരിക്കുക” എന്നത് “ചൊറിച്ചല്ഉളവാക്കുന്ന വസ്ത്രം ധരിക്കുകയും ചാരത്തില്ഇരിക്കുകയും വഴി നെടുവീര്പ്പിനെയും താഴ്ച്ചയെയും കാണിക്കുക” എന്നുള്ളത് ആകുന്നു. (കാണുക: [അജ്ഞാതമായവ പരിഭാഷ ചെയ്യുക](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [ചാരം](other.html#ash),[ഒട്ടകം](other.html#camel), [കോലാട്](other.html#goat), [താഴ്മയുള്ള](kt.html#humble), [നെടുവീര്പ്പിടുക](other.html#mourn), [മാനസ്സാന്തരപ്പെടുക](kt.html#repent), [അടയാളം](kt.html#sign)) ### ദൈവവചന സൂചികകള്: * [2 ശമുവേല്03:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/03/31.md) * [ഉല്പ്പത്തി 37:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/37/34.md) * [യോവേല്01:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/jol/01/08.md) * [യോനാ 03:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/jon/03/04.md) * [ലൂക്കോസ് 10:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/10/13.md) * [മത്തായി 11:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/20.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H8242, G4526
## രഥം, രഥങ്ങള്, സാരഥികള് ### നിര്വചനം: പുരാതനകാലങ്ങളില്, രഥങ്ങള് ഭാരം കുറഞ്ഞവയും ഇരുച്ചക്രങ്ങള് ഉള്ളവയും, കുതിരകള് വലിച്ചുകൊണ്ടുപോകുന്നവയും ആയിരുന്നു. * ജനം രഥങ്ങളില് ഇരിക്കുകയോ നില്ക്കുകയോ, യുദ്ധത്തിനായോ യാത്രയ്ക്കായോ ഉപയോഗിക്കുമായിരുന്നു. * യുദ്ധത്തില്, രഥങ്ങള് ഇല്ലാത്ത സൈന്യത്തേക്കാള് രഥങ്ങള് ഉള്ള സൈന്യത്തിന് വേഗതയുടെയും സൈനിക നീക്കത്തിന്റെയും വന് മുന്തൂക്കം ഉണ്ടായിരുന്നു. * പുരാതന മിസ്രയീമ്യരും റോമാക്കാരും അവരുടെ കുതിരകളെയും രഥങ്ങളെയും ഉപയോഗിക്കുന്നതില് വളരെ പ്രസിദ്ധരായിരുന്നു. (കാണുക: [അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [മിസ്രയീം](names.html#egypt), [റോം](names.html#rome) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്:22](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/09/22.md) * [2 ദിനവൃത്താന്തങ്ങള്:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/18/28.md) * [അപ്പോ.പ്രവര്ത്തികള്08:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/29.md) * [അപ്പോ.പ്രവര്ത്തികള്08:36-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/36.md) * [ദാനിയേല്:40-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/11/40.md) * [പുറപ്പാട് 14:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/14/23.md) * [ഉല്പ്പത്തി 41:42-43](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/41/42.md) ### ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്; * __[12:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/12/10.md)__ ആയതിനാല് അവര് ഇസ്രയേലിനെ സമുദ്രത്തിലെ പാതയില് കൂടെ പിന്തുടര്ന്ന്, എന്നാല് ദൈവം മിസ്രയീമ്യര്ക്കു മഹാകഷ്ടം വരുത്തി, അവരുടെ __രഥങ്ങള്__ കുടുങ്ങിപ്പോകുവാന് ഇടയാക്കി. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H668, H2021, H4817, H4818, H5699, H7393, H7395, H7396, H7398, G716, G4480
## രാജകീയമായ, രാജ പ്രൌഡി ### നിര്വചനം: “രാജകീയമായ” എന്ന പദം രാജാവിനോടോ അല്ലെങ്കില് രാജ്ഞിയോടോ ബന്ധപ്പെട്ടിട്ടുള്ള ആളുകളെയും വസ്തുക്കളെയും സൂചിപ്പിക്കുന്നു. * ”രാജകീയമായ” എന്ന് വിളിക്കാവുന്ന വസ്തുക്കളുടെ ഉദാഹരണങ്ങളില് രാജാവിന്റെ വസ്ത്രം, കൊട്ടാരം, സിംഹാസനം, കിരീടം എന്നിവയെല്ലാം ഉള്പ്പെടുന്നു. * ഒരു രാജാവോ റാണിയോ സാധാരണയായി രാജ കൊട്ടാരത്തില് വസിച്ചു വന്നിരുന്നു. * രാജാവ് പ്രത്യേകമായ വസ്ത്ര ധാരണം നടത്തിവന്നിരുന്നു, ചില സന്ദര്ഭങ്ങളില് “രാജകീയ അങ്കികള്” എന്ന് അതിനെ വിളിച്ചിരുന്നു. സാധാരണയായി രാജാവിന്റെ അങ്കികള് രക്താംബരം ആയിരുന്നു, ഈ നിറം അപൂര്വമായ വസ്തുക്കളാല് നിര്മ്മിച്ചു വളരെ വില ഉയര്ന്നതായ തരത്തില് ഉള്ള വര്ണ്ണം നല്കി മാത്രമേ നിര്മ്മിക്കുവാന് കഴിയുള്ളൂ. * പുതിയ നിയമത്തില്, യേശുവില് ഉള്ള വിശ്വാസികളെ “രാജകീയ പുരോഹിത വര്ഗ്ഗം” എന്ന് വിളിച്ചിരുന്നു. ഇത് പരിഭാഷ ചെയ്യുവാന് ഉള്ള ഇതര ശൈലികള് “രാജാവായ ദൈവത്തെ സേവിക്കുന്ന പുരോഹിതന്മാര്” അല്ലെങ്കില് “രാജാവായ ദൈവത്തിനു പുരോഹിതന്മാര് ആയി തീരുവാന് വിളിക്കപ്പെട്ടവര്” ആദിയായവ ഉള്പ്പെടുത്താം. * “രാജകീയം” എന്ന പദം “രാജകീയമായ” അല്ലെങ്കില് “ഒരു രാജാവിന് ഉള്പ്പെട്ടതായ” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. (കാണുക: [രാജാവ്](other.html#king), [രാജകൊട്ടാരം](other.html#palace), [പുരോഹിതന്](kt.html#priest), [രക്താംബരം](other.html#purple), [രാജ്ഞി](other.html#queen), [മേലങ്കി](other.html#robe)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/10/13.md) * [2 ദിനവൃത്താന്തങ്ങള് 18:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/18/28.md) * [ആമോസ് 07:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/amo/07/12.md) * [ഉല്പ്പത്തി 49:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/19.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H643, H1921, H1935, H4410, H4428, H4430, H4437, H4438, H4467, H4468, H7985, H8237, G933, G934, G937
## രാജകുമാരന്‍, രാജകുമാരന്മാര്‍, രാജകുമാരി, രാജകുമാരികള്‍ ### നിര്‍വചനം: ഒരു “രാജകുമാരന്‍” എന്നത് ഒരു രാജാവിന്‍റെ മകന്‍ ആകുന്നു. ഒരു “രാജകുമാരി” എന്നത് ഒരു രാജാവിന്‍റെ മകള്‍ ആകുന്നു. * “രാജകുമാരന്‍” എന്ന പദം സാധാരണയായി ഉപമാനമായി ഒരു നേതാവ്, ഭരണാധികാരി, അല്ലെങ്കില്‍ വേറെ ശക്തനായ ഒരു വ്യക്തി എന്നിങ്ങനെ സൂചിപ്പിക്കുന്നു. * അബ്രഹാമിന്‍റെ സമ്പത്തും പ്രാധാന്യവും നിമിത്തം, താന്‍ ജീവിച്ചു പോന്ന ഹിവ്യരുടെ ഇടയില്‍ താന്‍ ഒരു “രാജകുമാരന്‍” എന്ന് സൂചിപ്പിക്കപ്പെട്ടു. * ദാനിയേലിന്‍റെ പുസ്തകത്തില്‍, “രാജകുമാരന്‍” എന്ന പദം പദപ്രയോഗങ്ങളായ “പേര്‍ഷ്യയുടെ രാജകുമാരന്‍” എന്നും “ഗ്രീസിന്‍റെ രാജകുമാരന്‍” എന്നും ഉള്ളതില്‍, ആ മേഖലകളുടെ മേല്‍ അധികാരമുള്ള ശക്തമായ ദുഷ്ട ആത്മാക്കളെ ആ സാഹചര്യങ്ങളില്‍ സൂചിപ്പിക്കുന്നതു ആയിരിക്കും. * പ്രധാന ദൂതനായ മിഖായേലിനെയും ദാനിയേലിന്‍റെ പുസ്തകത്തില്‍ “രാജകുമാരന്‍” എന്ന് സൂചിപ്പിച്ചിരിക്കുന്നു. * ചില സന്ദര്‍ഭങ്ങളില്‍ ദൈവ വചനത്തില്‍ സാത്താനെ “ഈ ലോകത്തിന്‍റെ രാജകുമാരന്‍” എന്ന് സൂചിപ്പിച്ചിട്ടുണ്ട്. * യേശുവിനെ “സമാധാനത്തിന്‍റെ രാജകുമാരന്‍”, എന്നും “ജീവന്‍റെ രാജകുമാരന്‍ എന്നും” വിളിച്ചിട്ടുണ്ട്. * അപ്പോസ്തല പ്രവര്‍ത്തികള്‍ 2:36ല്‍, യേശുവിനെ “കര്‍ത്താവും ക്രിസ്തുവും” എന്ന് സൂചിപ്പിച്ചിരിക്കുന്നു, അപ്പോസ്തല പ്രവര്‍ത്തികള്‍ 5:31ല്‍ തന്നെ “രാജകുമാരനും രക്ഷകനും” എന്നും സൂചിപ്പിച്ചിരിക്കുന്നു, ഇത് “കര്‍ത്താവ്” എന്നും “രാജകുമാരന്‍” എന്നും സമാന്തര അര്‍ത്ഥം കാണിക്കുന്നു. ### പരിഭാഷ നിര്‍ദേശങ്ങള്‍: * “രാജകുമാരന്‍” എന്ന പദം പരിഭാഷ ചെയ്യുന്നതിന്, “രാജാവിന്‍റെ പുത്രന്‍ ”അല്ലെങ്കില്‍ “ഭരണാധികാരി”, അല്ലെങ്കില്‍ “തലവന്‍” അല്ലെങ്കില്‍ “മുഖ്യന്‍” അല്ലെങ്കില്‍ “നായകന്‍” ആദിയായവയും ഉള്‍പ്പെടുത്താം. * ദൂതന്മാരെ സൂചിപ്പിക്കുമ്പോള്‍, ഇത് “ആത്മ ഭരണാധികാരി” അല്ലെങ്കില്‍ “പ്രധാന ദൂതന്‍” എന്നും പരിഭാഷ ചെയ്യാം. * സാത്താനെയോ മറ്റു ആശുദ്ധാത്മാക്കളെയോ സൂചിപ്പിക്കുമ്പോള്‍, ഈ പദം, “ആശുദ്ധാത്മക്കളുടെ ഭരണാധികാരി” അല്ലെങ്കില്‍ “ശക്തനായ ആത്മ നേതാവ്” അല്ലെങ്കില്‍ “ഭരിക്കുന്ന ആത്മാവ്” എന്നിങ്ങനെയും സന്ദര്‍ഭം അനുസരിച്ച് പരിഭാഷ ചെയ്യാം. (കാണുക: [ദൂതന്‍](kt.html#angel), [അധികാരി](kt.html#authority), [ക്രിസ്തു](kt.html#christ), [ഭൂതം](kt.html#demon), [കര്‍ത്താവ്](kt.html#lord), [ശക്തി](kt.html#power), [ഭരണാധികാരി](other.html#ruler), [സാത്താന്‍](kt.html#satan), [രക്ഷകന്‍](kt.html#savior), [ആത്മാവ്](kt.html#spirit)) ### ദൈവ വചന സൂചികകള്: * [അപ്പോ.05:29-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/05/29.md) * [ഉല്പ്പത്തി 12:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/12/14.md) * [ഉല്പ്പത്തി 49:26](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/26.md) * [ലൂക്കോസ് 01:52-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/52.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1, H117, H324, H2831, H3548, H4502, H5057, H5081, H5139, H5257, H5387, H5633, H5993, H6579, H7101, H7261, H7333, H7336, H7786, H7991, H8269, H8282, H8323, G747, G758, G1413, G2232, G3175
## രാജാവ്, രാജാക്കന്മാര്‍, രാജ്യം., രാജത്വം, രാജകീയമായ ### നിര്‍വചനം: “രാജാവ്” എന്ന പദം ഒരു പട്ടണം, സംസ്ഥാനം, അല്ലെങ്കില്‍ രാജ്യത്തിന്‍റെ പരമാധികാരി ആയിരിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. * ഒരു രാജാവ് സാധാരണയായി ഭരണത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത് എന്തുകൊണ്ടെന്നാല്‍ തനിക്കു മുന്‍പ് ഉണ്ടായിരുന്ന രാജാക്കന്മാരുമായി കുടുംബ ബന്ധം ഉണ്ടായിരുന്നതിനാല്‍ ആകുന്നു. ഒരു രാജാവ് മരിക്കുമ്പോള്‍, സാധാരണയായി തന്‍റെ ഏറ്റവും മൂത്ത മകന്‍ അടുത്ത രാജാവായി നിയമിക്കപ്പെടുന്നു. പുരാതന കാലങ്ങളില്‍, തന്‍റെ രാജ്യത്തില്‍ ഉള്ള ജനങ്ങളുടെ മേല്‍ തനിക്കു പരമാധികാരം ഉണ്ടായിരുന്നു. * വളരെ ദുര്‍ലഭമായ സന്ദര്‍ഭങ്ങളില്‍ “രാജാവ്” എന്ന പദം യഥാര്‍ത്ഥത്തില്‍ രാജാവ് അല്ലാത്ത വ്യക്തികളെ സൂചിപ്പിക്കുവാന്‍, പുതിയ നിയമത്തില്‍ “ഹെരോദ് രാജാവ്” എന്നപോലെ നല്‍കപ്പെട്ടിരുന്നു, * ദൈവ വചനത്തില്‍, ദൈവത്തെ തന്‍റെ ജനത്തിന്‍മേല്‍ ഭരണം നടത്തുന്ന രാജാവ് എന്ന് സാധാരണയായി സൂചിപ്പിക്കുന്നു. * ”ദൈവരാജ്യം” എന്നത് തന്‍റെ ജനത്തിന്മേല്‍ ദൈവം ഭരണം നടത്തുന്നതിനെ സൂചിപ്പിക്കുന്നു. * യേശുവിനെ “യഹൂദന്മാരുടെ രാജാവ്” എന്നും, “ഇസ്രയേലിന്‍റെ രാജാവ്” എന്നും “രാജാധി രാജാവ്” എന്നും വിളിച്ചിരുന്നു. * യേശു മടങ്ങി വരുമ്പോള്‍, താന്‍ മുഴുവന്‍ ലോകത്തെയും രാജാവായി ഭരണം നടത്തും. * ഈ പദം “ഏറ്റവും ഉയര്‍ന്ന പ്രധാനി” അല്ലെങ്കില്‍“ ഏക നേതാവ്” അല്ലെങ്കില്‍“പരമാധികാരിയായ ഭരണാധിപന്‍” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “രാജാധിരാജാവ്” എന്ന പദസഞ്ചയം “മറ്റു എല്ലാ രാജാക്കന്മാരുടെ മേലും ഭരണം നടത്തുന്ന രാജാവ്” അല്ലെങ്കില്‍ “മറ്റുള്ള സകല ഭരണാധിപന്മാരുടെ മേലും അധികാരമുള്ള പരമാധികാരിയായ ഭരണാധിപന്‍” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [അധികാരി](kt.html#authority), [ഹെരോദ് അന്തിപ്പാസ്](names.html#herodantipas), [രാജ്യം](other.html#kingdom), [ദൈവ രാജ്യം](kt.html#kingdomofgod)) ### ദൈവ വചന സൂചികകള്: * [1 തിമോത്തിയോസ് 06:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/06/15.md) * [2 രാജാക്കന്മാര്‍:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/05/17.md) * [2 ശമുവേല്‍ 05:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/05/03.md) * [അപ്പോ .07:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/09.md) * [അപ്പോ. 13:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/13/21.md) * [യോഹന്നാന് 01:49=51](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/01/49.md) * [ലൂക്കോസ് 01:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/05.md) * [ലൂക്കോസ് 22:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/22/24.md) * [മത്തായി 05:33-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/33.md) * [മത്തായി 14:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/14/08.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്‍: * __[08:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/08/06.md)__ ഒരു രാത്രിയില്, മിസ്രയീമ്യര് തങ്ങളുടെ രാജാക്കന്മാരെ ഫറവോന്‍ എന്നായിരുന്നു അഭിസംബോധന ചെയ്തു വന്നിരുന്നത്, ആ ഫറവോന്‍, തനിക്കു വളരെ അസ്വസ്ഥത ഉളവാക്കിയ രണ്ടു സ്വപ്‌നങ്ങള്‍ കാണുവാന്‍ ഇടയായി. * __[16:01](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/16/01.md)__ ഇസ്രയേല്യര്‍ക്കു __രാജാവ്__ ഇല്ലായിരുന്നു ആയതിനാല് ഓരോരുത്തരും തങ്ങള്‍ക്കു ശരിയെന്നു ബോധിച്ച പ്രകാരം പ്രവര്‍ത്തിച്ചു വന്നു. * __[16:8](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/16/18.md)__ അവസാനമായി, ജനം ദൈവത്തോട് മറ്റുള്ള രാജ്യങ്ങള്‍ക്ക് ഉള്ളത് പോലെ തങ്ങള്‍ക്കും ഒരു __രാജാവിനെ__ വേണം എന്ന് ആവശ്യപ്പെട്ടു. * __[17:05](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/17/05.md)__ ശൌല്‍ യു’ദ്ധത്തില്‍ മരിച്ചു, അനന്തര ഫലമായി, ദാവീദ് ഇസ്രായേലിന്‍റെ __രാജാവായി__ തീര്‍ന്നു. അവന്‍ഒരു നല്ല __രാജാവായിരുന്നു__ ആയതിനാല്‍ ജനം അവനെ സ്നേഹിച്ചു. * __[21:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/21/06.md)__ ദൈവത്തിന്‍റെ പ്രവാചകന്മാര്‍ മശീഹ ഒരു പ്രവാചകന്‍ ആയും, ഒരു പുരോഹിതന്‍ ആയും, ഒരു __രാജാവായും__ ഇരിക്കുമെന്നും പ്രസ്താവിച്ചിരുന്നു. * __[48:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/48/14.md)__ ദാവീദ് ഇസ്രായേലിന്‍റെ __രാജാവായിരുന്നു__ എന്നാല്‍ യേശുവോ മുഴുവന്‍__പ്രപഞ്ചത്തിന്‍റെയും__ രാജാവ് ആകുന്നു! ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4427, H4428, H4430, G935, G936
## രാജ്ഞി, രാജ്ഞികള് ### നിര്വചനം: ഒരു രാജ്ഞി എന്നത് ഒരു ദേശത്തിന്റെ ഭരണാധികാരിയായ വനിത അല്ലെങ്കില് ഒരു രാജാവിന്റെ പത്നി ആയിരിക്കും. * എസ്ഥേര് അഹശ്വരോശ് രാജാവിനെ വിവാഹം കഴിച്ചപ്പോള് അവള് പേര്ഷ്യന് സാമ്രാജ്യത്തിന്റെ രാജ്ഞി ആയി തീര്ന്നു. * രാജ്ഞിയായ ഇസബേല് ആഹാബ് രാജാവിന്റെ ദുഷ്ടയായ ഭാര്യ ആയിരുന്നു. * ശേബയിലെ രാജ്ഞി ശലോമോനെ സന്ദര്ശിക്കുവാന് വന്ന പ്രസിദ്ധയായ ഭരണാധികാരി ആയിരുന്നു. * “രാജ മാതാവ്” പോലുള്ള പദം സാധാരണയായി ഒരു ഭരണ കര്ത്താവായിരിക്കുന്ന രാജാവിന്റെ മാതാവ് അല്ലെങ്കില് അമ്മൂമ്മ അല്ലെങ്കില് മുന് രാജാവിന്റെ വിധവ എന്നിങ്ങനെ സൂചിപ്പിക്കപ്പെടുന്നു. ഒരു രാജ മാതാവിന് വളരെ സ്വാധീനത ഉണ്ട്, ഉദാഹരണമായി, അഥല്യ ജനം വിഗ്രഹത്തെ ആരാധിക്കുവാനായി സ്വാധീനം ചെലുത്തിയിരുന്നു. (കാണുക: [അഹശ്വരോശ്](names.html#ahasuerus), [അഥല്യ](names.html#athaliah), [എസ്ഥേര്](names.html#esther), [രാജാവ്](other.html#king), [പേര്ഷ്യ](names.html#persia), [ഭരണാധികാരി](other.html#ruler)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര് 10:10](names.html#sheba) * [1 രാജാക്കന്മാര് 11:18-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/10/10.md) * [2 രാജാക്കന്മാര് 10:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/11/18.md) * [അപ്പോ.08:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/10/12.md) * [എസ്ഥേര്:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/26.md) * [ലൂക്കോസ് 11:31](https://git.door43.org/Door43-Catalog/ml_tn/src/branch/master/est/01/16.md) * [മത്തായി 12:42](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/11/31.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1404, H1377, H4410, H4427, H4433, H4436, H4438, H4446, H7694, H8282, G938
## രാജ്യം,രാജ്യങ്ങള്‍ ### നിര്‍വചനം: ഒരു രാജ്യം എന്നത് രാജാവിനാല്‍ ഭരിക്കപ്പെടുന്ന ഒരു ജന വിഭാഗം ആകുന്നു. ഇത് ഒരു രാജാവോ അല്ലെങ്കില്‍ വേറൊരു ഭരണാധിപനോ നിയന്ത്രണവും അധികാരവും ഉള്ള മണ്ഡലം അല്ലെങ്കില്‍ രാഷ്ട്രീയ മേഖല എന്നും ഇത് സൂചിപ്പിക്കുന്നു. * ഒരു രാജ്യം എന്നത് ഏതു ഭൂമിശാസ്ത്രപരമായ അളവ് ഉള്ളതും ആകാം. ഒരു രാജാവ് ഒരു രാഷ്ട്രത്തെയോ, അല്ലെങ്കില്‍ രാജ്യത്തേയോ, അല്ലെങ്കില്‍ ഒരു നഗരത്തെ മാത്രമോ ഭരിക്കുന്ന വ്യക്തി ആയിരിക്കാം. * ”രാജ്യം” എന്ന പദം ആത്മീയമായ ഭരണത്തെയോ അധികാരത്തെയോ, “ദൈവത്തിന്‍റെ രാജ്യം” എന്ന പദത്തില്‍ ഉള്ളതു പോലെ സൂചിപ്പിക്കാവുന്നതാണ്. * ദൈവമാണ് സകലത്തിന്‍റെയും ഭരണാധിപന്‍, എന്നാല്‍ “ദൈവത്തിന്‍റെ രാജ്യം” എന്ന പദം പ്രത്യേകമായി യേശുവില്‍ വിശ്വസിക്കുന്ന ജനത്തിന്മേലുള്ള തന്‍റെ ഭരണവും അധികാരവും എന്ന് തന്‍റെ അധികാരത്തിനു സമര്‍പ്പിച്ചവരോടുള്ള ബന്ധത്തില്‍ പ്രത്യേകമായി സൂചിപ്പിക്കുന്നു. * ദൈവവചനം സാത്താനും ഒരു “രാജ്യം” ഉണ്ടെന്നു പ്രതിപാദിക്കുന്നു, അതില്‍ തനിക്കു ഈ ലോകത്തില്‍ പല വസ്തുതകളുടെ മേലും താത്കാലിക അധികാരം ഉണ്ടെന്നും പറയുന്നു. തന്‍റെ രാജ്യം തിന്മയുടെയും “അന്ധകാരം” എന്ന് സൂചിപ്പിക്കുന്നതും ആകുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ഒരു രാജാവിനാല്‍ ഭരിക്കപ്പെടുന്ന ഒരു ഭൂപ്രദേശത്തെ സൂചിപ്പിക്കുമ്പോള്‍, “രാജ്യം” എന്ന പദം “ദേശം (രാജാവിനാല്‍ ഭരിക്കപ്പെടുന്നത്)” അല്ലെങ്കില്‍ “രാജാവിന്‍റെ പ്രദേശം” അല്ലെങ്കില്‍ “രാജാവിനാല്‍ ഭരിക്കപ്പെടുന്ന മേഖല” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ഒരു ആത്മീയ കാഴ്ചപ്പാടില്‍, “രാജ്യം” എന്നത് “വാഴുന്നത്” അല്ലെങ്കില്‍ “നിയന്ത്രിക്കുന്നത്” അല്ലെങ്കില്‍ “ഭരിക്കുന്നത്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”പുരോഹിതന്മാരുടെ രാജ്യം” എന്നത് ദൈവത്താല്‍ ഭരിക്കപ്പെ ടുന്ന ആത്മീയ പുരോഹിതന്മാര്‍” എന്ന് പരിഭാഷ ചെയ്യാം. * ”വെളിച്ചത്തിന്‍റെ രാജ്യം” എന്ന പദസഞ്ചയം “പ്രകാശത്തെ പോലെ നന്മയായ ദൈവത്തിന്‍റെ വാഴ്ച” അല്ലെങ്കില്‍ “പ്രകാശം ആയിരിക്കുന്ന ദൈവം ജനത്തെ ഭരിക്കുന്ന” അല്ലെങ്കില്‍ “ദൈവ രാജ്യത്തിന്‍റെ പ്രകാശവും നന്മയും ആയിരിക്കുന്ന” എന്നിങ്ങനെ പരിഭാഷ ചെയ്യാം. “പ്രകാശം” എന്ന വാക്ക് ഈ പദപ്രയോഗത്തില്‍ ഉപയോഗിക്കുന്നത് ഈ പദം ദൈവ വചനത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്ന് ആയതിനാല്‍ വളരെ നല്ലത് ആകുന്നു. * ഒരു ചക്രവര്‍ത്തി പല രാജ്യങ്ങളുടെ മേല്‍ ഭരണം ഉള്ളവന്‍ ആകയാല്‍ ”രാജ്യം” എന്ന പദം ഒരു സാമ്രാജ്യം എന്നതില്‍ നിന്നും വ്യത്യസ്തമായതു ആകുന്നു എന്നതു ശ്രദ്ധിക്കുക. (കാണുക: [അധികാരം](kt.html#authority), [രാജാവ്](other.html#king), [ദൈവരാജ്യം](kt.html#kingdomofgod), [ഇസ്രയേല്‍രാജ്യം](names.html#kingdomofisrael), [യഹൂദ](names.html#judah), [പുരോഹിതന്‍](names.html#kingdomofjudah)) ### ദൈവ വചന സൂചികകള്: * [1 തെസ്സലോനിക്യര്‍:10-12](kt.html#priest) * [2 തിമോത്തിയോസ് 04:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/02/10.md) * [കൊലോസ്യര്‍:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/04/17.md) * [യോഹന്നാന്‍:36-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/01/13.md) * [മര്ക്കോസ് 03:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/18/36.md) * [മത്തായി 04:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/03/23.md) * [മത്തായി 13:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/04/07.md) * [മത്തായി 16:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/18.md) * [വെളിപ്പാട് 01:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/16/27.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[13:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/01/09.md)__ ദൈവം മോശെയോടും ഇസ്രയേല്‍ ജനത്തോടും പറഞ്ഞത് എന്തെന്നാല്‍, “നിങ്ങള്‍ എന്നെ അനുസരിക്കുകയും എന്‍റെ ഉടമ്പടി സൂക്ഷിക്കുകയും ചെയ്യുമെങ്കില്‍, നിങ്ങള്‍ എന്‍റെ സമ്പത്തും, ഒരു __രാജകീയ__ പുരോഹിത വര്‍ഗ്ഗവും, ഒരു വിശുദ്ധ ജാതിയും ആയിരിക്കും” എന്നാണ്. * __[18:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/13/02.md)__ ദൈവം ശലോമോനോടു കോപിഷ്ടനാകുകയും, ശലോമോന്‍റെ അവിശ്വസ്തതയ്ക്ക്, ശിക്ഷ എന്ന വണ്ണം, ശലോമോന്‍റെ കാലശേഷം ഇസ്രയേല്‍ ദേശം രണ്ടായി വിഭാഗിക്കപ്പെടും എന്ന് അരുളിച്ചെയ്യുകയും ചെയ്തു. * __[](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/18/04.md)__ ഇസ്രയേല്‍ ദേശത്തിന്‍റെ ഗോത്രങ്ങളില്‍ പത്തെണ്ണം രേഹെബെയാമിന് എതിരായി മത്സരിച്ചു. രണ്ടു ഗോത്രങ്ങള്‍ മാത്രം അവനോട് വിശ്വസ്തത പുലര്‍ത്തി. ഈ രണ്ടു ഗോത്രങ്ങള്‍ യഹൂദ __രാജ്യം__ ആയി നിലവില്‍ വന്നു. * __[18:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/18/07.md)__ രേഹോബെയാമിനോട് മത്സരിച്ച മറ്റു പത്ത് ഗോത്രങ്ങള്‍ ഇസ്രയേല്‍ ദേശം എന്ന് രൂപീകരിക്കുകയും യെരോബോവാം എന്നു പേരുള്ള മനുഷ്യനെ അവര്‍ക്ക് രാജാവായി നിയമിക്കുകയും ചെയ്തു. അവര്‍ അവരുടെ __രാജ്യത്തെ__ ദേശത്തിന്‍റെ വടക്കേ ഭാഗത്തു രൂപവല്‍ക്കരിക്കുകയും അതിനു ഇസ്രയേല്‍__രാജ്യം__ എന്ന് വിളിക്കുകയും ചെയ്തു. * __[21:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/18/08.md)__ ഒരു __രാജ്യത്തെ__ ഭരിക്കുകയും അവിടത്തെ ജനത്തെ ന്യായപാലനം ചെയ്യുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് __രാജാവ്__. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4410, H4437, H4438, H4467, H4468, H4474, H4475, G932
## രോഗ വിമുക്തം ആകുക, രോഗവിമുക്തം ആയി, സൌഖ്യം ആകുക, സൌഖ്യം ആയി, സൌഖ്യമാകുക, സൌഖ്യമാകല്, സൌഖ്യ ദായകന്, ആരോഗ്യം, ആരോഗ്യം ഉള്ള, അനാരോഗ്യം ഉള്ള ### നിര്വചനം: “സൌഖ്യം ആകുക” എന്നും “രോഗ വിമുക്തം ആകുക” എന്നും ഉള്ള രണ്ടു പദങ്ങളും ഒരു വ്യക്തിക്ക് രോഗം, മുറിവേല്ക്കല്, അല്ലെങ്കില് അംഗവൈകല്യം സംഭവിച്ച ശേഷം വീണ്ടും ആരോഗ്യം പ്രാപിക്കുന്ന തിനെ അര്ത്ഥമാക്കുന്നു. * “സൌഖ്യം പ്രാപിച്ച’’ അല്ലെങ്കില് ‘’രോഗവിമുക്തം ആക്കപ്പെട്ട’’ ഒരു വ്യക്തി “സുഖം പ്രാപിച്ചവന്” അല്ലെങ്കില്“ആരോഗ്യവാന് ആക്കപ്പെട്ട വന്” ആയിത്തീരുന്നു. * ദൈവം നമ്മുടെ ശരീരങ്ങള്ക്ക് പല മുറിവുകളില്നിന്നും രോഗങ്ങളില്നിന്നും വീണ്ടെടുക്കുവാന് ഉള്ള കഴിവ് നല്കിയിട്ടുള്ളത് കൊണ്ട് രോഗസൌഖ്യം പ്രകൃത്യാ സംഭാവിക്കാവുന്നതാണ്. ഇപ്രകാരമുള്ള രോഗസൌഖ്യം സാധാരണയായി പതുക്കെയാണ് സംഭവിക്കുന്നത്. * എങ്കില്തന്നെയും, ചില സാഹചര്യങ്ങളില്, അന്ധനായോ, തളര്ന്നു പോയ നിലയിലോ, കുഷ്ടം പോലെയുള്ള ചില പ്രത്യേക കഠിന രോഗങ്ങളിലോ സ്വയമേവ രോഗ സൌഖ്യം സംഭവിക്കുന്നില്ല. ജനം ഇപ്രകാരം ഉള്ളവയില്നിന്ന് സൌഖ്യം പ്രാപിക്കുമ്പോള്, സാധാരണ പെട്ടെന്ന് നടക്കുന്നതിനാല് ഇത് ഒരു അത്ഭുതം ആണ്. * ഉദാഹരണമായി, യേശു അന്ധരും, മുടന്തരും രോഗബാധിതരായ നിരവധി പേരെയും സൌഖ്യമാക്കുകയും അവര് ക്ഷണത്തില് തന്നെ സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. * അപ്പൊസ്തലന്മാരും ജനത്തിനു അത്ഭുതകരമായ നിലയില് സൌഖ്യം വരുത്തിയിട്ടുണ്ട്, പത്രോസ് മുടന്തനായ മനുഷ്യനെ ക്ഷണത്തില് നടക്കുമാറാക്കിയത് ഉണ്ട്. (കാണുക; [അത്ഭുതം](kt.html#miracle)) ### ദൈവ വചന സൂചികകള്: * [അപ്പോ.05:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/05/14.md) * [അപ്പോ.08:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/06.md) * [ലൂക്കോസ് 05:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/05/12.md) * [ലൂക്കോസ് 06:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/17.md) * [ലൂക്കോസ് 08:43-44](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/43.md) * [മത്തായി 04:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/04/23.md) * [മത്തായി 09:35-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/35.md) * [മത്തായി 13:15](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/15.md) ### ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[19:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/19/14.md)__ വളരെ മാരകമായ ചര്മ്മ രോഗം ബാധിച്ച നയമാന് എന്ന, ശത്രു സൈന്യാധിപനു സംഭവിച്ച അത്ഭുതങ്ങളില് ഒന്ന്, താന് എലീശയെ കുറിച്ച് കേള്ക്കുകയും എലീശയുടെ അടുക്കല് ചെന്ന് തന്നെ __സൌഖ്യം__ ആക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. * __[21:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/21/10.md)__ അവന്(യെശ്ശയ്യാവ്) കേള്ക്കുവാനും, സംസാരിക്കുവാനും, നടക്കുവാനും കഴിയാത്ത ജനത്തെയും രോഗികളെയും മശീഹ __സൌഖ്യമാക്കും__ എന്ന് പ്രവചിച്ചു പറഞ്ഞു. * __[26:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/26/06.md)__ യേശു തുടര്ന്ന് പറഞ്ഞത്, “എലീശ പ്രവാചകന്റെ കാലത്തില്, ചര്മ്മ രോഗം ഉള്ള നിരവധി പേര് ഇസ്രായേലില് ഉണ്ടായിരുന്നു. എന്നാല് അവരില് ആരെയും തന്നെ എലീശ സൌഖ്യമാക്കിയില്ല. ഇസ്രായേലിന്റെ ശത്രു സൈന്യത്തിന്റെ സൈന്യാധിപന് ആയിരുന്ന നയമാന്റെ ചര്മ്മ രോഗം മാത്രമേ താന് __സൌഖ്യം__ ആക്കിയുള്ളൂ. * __[26:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/26/08.md)__ രോഗികളോ അംഗ വൈകല്യമുള്ളവരോ ആയവര് കാണ്മാന്, നടക്കുവാന്, കേള്ക്കുവാന് കഴിയാത്തവരായി നിരവധി പേരെ യേശുവിന്റെ അടുക്കല്കൊണ്ട് വരികയും അവരെ താന് __സൌഖ്യം__ ആക്കുകയും ചെയ്തു. * __[32:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/32/14.md)__ യേശു നിരവധി പേരെ __സൌഖ്യമാക്കിയതായി__ താന്കേട്ടപ്പോള്, “ഞാന്യേശുവിന്റെ വസ്ത്രം മാത്രം തൊട്ടാല്ഞാനും തീര്ച്ചയായും __സൌഖ്യം__ പ്രാപിക്കും!” എന്ന് അവള്ചിന്തിച്ചു. * __[44:03](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/44/03.md)__ ഉടനെ തന്നെ ദൈവം മുടന്തനായ മനുഷ്യനെ __സൌഖ്യമാക്കി__, അവന്നടക്കുവാനും ചാടുവാനും ദൈവത്തെ സ്തുതിക്കുവാനും തുടങ്ങി. * __[44:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/44/08.md)__ പത്രോസ് അവരോടു പറഞ്ഞത്, “ഇവിടെ നിങ്ങളുടെ മുന്പില്നിക്കുന്ന ഈ മനുഷ്യന്യേശു ആകുന്ന മശീഹയാല് __സൌഖ്യം__ പ്രാപിച്ചിരിക്കുന്നു” എന്നാണ്. * __[49:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/49/02.md)__ താന്ദൈവ ആണെന്ന് തെളിയിക്കുവാന്തക്കവിധം യേശു നിരവധി അത്ഭുതങ്ങള്ചെയ്തു. താന്വെള്ളത്തിന്മീതെ നടന്നു, കൊടുങ്കാറ്റിനെ ശാന്തമാക്ക്, നിരവധി രോഗികളെ __സൌഖ്യമാക്കി__, ഭൂതങ്ങളെ പുറത്താക്കി, മരിച്ചവരെ ജീവനിലേക്കു ഉയിര്പ്പിച്ചു, അഞ്ചു അപ്പങ്ങളെയും രണ്ടു ചെറിയ മീനുകളെയും 5,000 ലും അധികം പേര്ഭക്ഷിച്ചു തൃപ്തരാകുവാന്തക്കവിധം പ്രവര്ത്തിച്ചു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H724, H1369, H1455, H2280, H2421, H2896, H3444, H3545, H4832, H4974, H7495, H7499, H7500, H7725, H7965, H8549, H8585, H8644, H622, G1295, G1743, G2322, G2323, G2386, G2390, G2392, G2511, G3647, G4982, G4991, G5198, G5199
## ലക്ഷണ വിദ്യ, ലക്ഷണ വിദ്യക്കാരന്, ഭാവിഫലം പറച്ചില്, ഭാവിഫലം പറയുന്നവന് ### നിര്വചനം: “ശകുനവാദം”, “ഭാവിഫലം പറച്ചില്” എന്നി പദങ്ങള് അമാനുഷിക ലോകത്തില്നിന്ന് ആത്മാക്കള് മൂലമായി വിവരങ്ങള് ലഭിക്കുവാന് ശ്രമിക്കുന്ന പ്രവര്ത്തിയെ സൂചിപ്പിക്കുന്നു. ഈ പ്രവര്ത്തി ചെയ്യുന്ന വ്യക്തിയെ ചിലപ്പോള് “ലക്ഷണം പറയുന്നവന്” അല്ലെങ്കില് “ഭാവിഫലം പറയുന്നവന്” എന്നു വിളിക്കുന്നു. * പഴയനിയമ കാലങ്ങളില്, ദൈവം ഇസ്രയേല്യരോട് ലക്ഷണ വിദ്യയൊ ഭാവിഫല പ്രവചനമോ നടത്തരുതെന്ന് കല്പ്പിച്ചിരുന്നു. * കല്ലുകളായ ഊറിമ്മും തുമ്മീമും ഉപയോഗിച്ചു വിവരങ്ങള് അന്വേഷിക്കുവാന്ദൈവം തന്റെ ജനത്തിന് അനുവാദം നല്കിയിരുന്നു, ആ ആവശ്യത്തിനുവേണ്ടി മഹാപുരോഹിതന് ഉപയോഗിക്കുവാനായി ദൈവം അവ അനുവദിച്ചിരുന്നു. എന്നാല് ദുരാത്മാവിന്റെ സഹായത്തില് കൂടെ തന്റെ ജനം വിവരങ്ങള് കണ്ടെത്തുവാന് താന്അനുവാദം നല്കിയിരുന്നില്ല. * ജാതീയ ലക്ഷണ വിദ്യക്കാര്ആത്മീക ലോകത്തില്നിന്നും വിവരങ്ങള് ശേഖരിക്കുവാനായി വിവിധ മാര്ഗ്ഗങ്ങള് പരീക്ഷിച്ചിരുന്നു. ചില സന്ദര്ഭങ്ങളില് ഒരു മൃഗത്തിന്റെ മൃതശരീരത്തിന്റെ ആന്തരീക ഭാഗങ്ങള് പരീക്ഷിച്ച്, അല്ലെങ്കില് മൃഗങ്ങളുടെ അസ്ഥികള് നിലത്ത് എറിഞ്ഞു, അവയുടെ മാതൃക വ്യാഖ്യാനിച്ചു അസത്യ ദൈവങ്ങളില് നിന്നുള്ള സന്ദേശങ്ങളായി വ്യാഖ്യാനിക്കും. * പുതിയനിയമത്തില്, യേശുവും അപ്പോസ്തലന്മാരും, ലക്ഷണ വിദ്യ, ആഭിചാരം, മന്ത്രവാദം, മായാജാലം ആദിയായവയെ നിരാകരിച്ചിരുന്നു. ഈ വക ശീലങ്ങലെല്ലാം ദുരാത്മാക്കളുടെ ശക്തിയാല് ചെയ്യപ്പെടുന്നതും ദൈവത്താല് ശാസിക്കപ്പെടുന്നതും ആകുന്നു. (കാണുക: [അപ്പോസ്തലന്](kt.html#apostle), [അസത്യ ദൈവം](kt.html#falsegod), [മായാവിദ്യ](other.html#magic), [ആഭിചാരം](other.html#sorcery)) ### ദൈവവചന സൂചികകള്: * [1 ശാമുവല്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/06/01.md) * [അപ്പോ.പ്രവര്ത്തികള്16:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/16/16.md) * [യെഹസ്കേല്:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/12/24.md) * [ഉല്പ്പത്തി 44:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/44/03.md) * [യിരെമ്യാവ് 27:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/27/09.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1870, H4738, H5172, H6049, H7080, H7081, G4436
## ലജ്ജ, ലജ്ജകള്, ലജ്ജിക്കപ്പെട്ട, ലജ്ജാപൂര്ണ്ണം, ലജ്ജാപൂര്ണ്ണം ആയ, ലജ്ജയില്ലാത്ത, നിര്ലജ്ജാകരമായ, അപമാനിതനായ, അപമാനിതന് അല്ലാത്ത ### നിര്വചനം: “ലജ്ജ” എന്ന പദം സൂചിപ്പിക്കുന്നത് ഒരു വ്യക്തിക്ക് ഉണ്ടായ വേദനാപൂര്ണ്ണം ആയ നിന്ദിക്കപ്പെട്ട ഒരു അനുഭവം എന്തുകൊണ്ടെന്നാല് എന്തോ ഒന്ന് അപമാനകരമായ അല്ലെങ്കില്അയോഗ്യമായ നിലയില്ആരെങ്കിലും ചെയ്തത് നിമിത്തം ഉണ്ടാകുന്ന വികാരം എന്നാണ്. * “ലജ്ജാകരമായ” ഒരു കാര്യം “അയോഗ്യമായതു” അല്ലെങ്കില്“അപമാനകരമായത്” ആകുന്നു. * “അപമാനിതനായ” എന്ന പദം ഒരു മനുഷ്യന്എന്തെങ്കിലും ലജ്ജാകരമായത് ചെയ്യുമ്പോള്താന്ചിന്തിക്കുന്ന വിധത്തെ വിവരിക്കുന്നത് ആകുന്നു. * ലജ്ജിതന്ആക്കപ്പെട്ടു” എന്ന പദ സഞ്ചയം അര്ത്ഥം നല്കുന്നത് ജനം സ്വയം ലജ്ജിതരാകുവാന്തക്കവണ്ണം അവരെ പരാജയപ്പെടുത്തുകയോ അല്ലെങ്കില്അവരുടെ പാപങ്ങളെ തുറന്നു കാട്ടുകയോ ചെയ്യുമ്പോള്അവരെ ലജ്ജിപ്പിക്കുന്നതു ആകുന്നു. * യെശ്ശയ്യാവ് പ്രവാചകന്പ്രസ്താവിച്ചത് വിഗ്രഹങ്ങളെ നിര്മ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്ലജ്ജിതര്ആക്കപ്പെടും എന്നാണ്. * തന്റെ പാപത്തെ വെളിപ്പെടുത്താതെയും മാനസ്സാന്തരപ്പെടാതെയും ഉള്ള ഒരു മനുഷ്യനെ ദൈവം ലജ്ജിതന്ആക്കുകയും അവനെ താഴ്ത്തുകയും ചെയ്യും. (കാണുക: [അസത്യ ദൈവം](kt.html#falsegod), [താഴ്മയുള്ള](kt.html#humble), [താഴ്ച വരുത്തുക](other.html#humiliate), [യെശ്ശയ്യാവ്](names.html#isaiah), [മാനസ്സാന്തരപ്പെടുക](kt.html#repent), [പാപം](kt.html#sin)) ### ദൈവ വചന സൂചികകള്: * [1 പത്രോസ് 03:15-17](kt.html#worship) * [2 രാജാക്കന്മാര്02:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/03/15.md) * [2 ശമുവേല്13:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/02/17.md) * [ലൂക്കോസ് 20:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/13/13.md) * [മര്ക്കോസ് 08:38](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/20/11.md) * [മര്ക്കോസ് 12:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/08/38.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H937, H954, H955, H1317, H1322, H2616, H2659, H2781, H3001, H3637, H3639, H3640, H6172, H7022, H7036, H8103, H8106, G127, G149, G152, G153, G422, G808, G818, G819, G821, G1788, G1791, G1870, G2617, G3856, G5195
## ലേഖനം, കത്ത്, കത്തുകള് ### നിര്വചനം: എഴുത്തുകാരനില്നിന്നും സാധാരണയായി വളരെ ദൂരത്തില്ഉള്ള ഒരു വ്യക്തിക്കോ അല്ലെങ്കില്വ്യക്തികള്ക്കോ ഒരു എഴുതപ്പെട്ട സന്ദേശം അയക്കുന്നതിനാണ് കത്ത് എന്ന് പറയുന്നത്. ഒരു ലേഖനം എന്നത് പ്രത്യേക തരത്തില്ഉള്ള കത്ത് ആകുന്നു, അത് ഒരു പ്രത്യേക ഉദ്ദേശത്തോടുകൂടെ, ഉപദേശം പോലെ ഉള്ളവയ്ക്കായി കൂടുതല്പ്രത്യേകമായി എഴുതപ്പെട്ടിട്ടുള്ളവ ആകുന്നു. * പുതിയ നിയമ കാലഘട്ടത്തില്, ലേഖനങ്ങളും മറ്റു തരത്തില്ഉള്ള കത്തുകളും മൃഗങ്ങളുടെ തോല്അല്ലെങ്കില്ചെടികളുടെ നാരുകൊണ്ട് ഉണ്ടാക്കിയ പാപ്പിറസ്സില് എഴുതപ്പെട്ടവ ആയിരുന്നു. * പൌലോസ്, യോഹന്നാന്, യാക്കോബ്, യൂദ, പത്രോസ് ആദിയായവരുടെ പ്രബോധന ലേഖനങ്ങള്അവര്എഴുതിയത് റോമന്സാമ്രാജ്യത്തില്എങ്ങും ഉള്ള വിവിധ പട്ടണങ്ങളില്ഉള്ളതായ ആദ്യകാല ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ളവ ആയിരുന്നു. * ഈ പദം പരിഭാഷ ചെയ്യുന്ന മാര്ഗങ്ങളില്“എഴുതപ്പെട്ട സന്ദേശം” അല്ലെങ്കില്“എഴുതപ്പെട്ടതായ വാക്കുകള്” അല്ലെങ്കില്“രചനകള്” ആദിയായവ ഉള്പ്പെടുത്താം. (കാണുക: [പ്രോത്സാഹിപ്പിക്കുക](other.html#courage), [പ്രബോധിപ്പിക്കുക](kt.html#exhort), [പഠിപ്പിക്കുക](other.html#teach)) ### ദൈവ വചന സൂചികകള്: * [1 തെസ്സലോനിക്യര് 05:25-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/05/25.md) * [2 തെസ്സലോനിക്യര് 02:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/2th/02/13.md) * [അപ്പോ.09:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/09/01.md) * [അപ്പോ.28:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/28/21.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H104, H107, H3791, H4385, H5406, H5407, H5612, H6600, G1121, G1989, G1992
## ലൈംഗിക അസാന്മാര്ഗ്ഗം, അസാന്മാര്ഗ്ഗം, അസാന്മാര്ഗ്ഗികമായ, അവിവാഹിത ലൈംഗിക ബന്ധം ### നിര്വചനം: “ലൈംഗിക അസാന്മാര്ഗ്ഗം” എന്ന പദം സൂചിപ്പിക്കുന്നത് ഒരു പുരുഷനും ഒരു സ്ത്രീയും വിവാഹ ബന്ധത്തിനു പുറത്തു നടത്തുന്ന ലൈംഗിക നടപടിയെ സൂചിപ്പിക്കുന്നു. ഇതു ദൈവീക പദ്ധതിയ്ക്ക് എതിരായി ഉള്ളതാകുന്നു. പഴയ ആംഗലേയ ദൈവവചന തര്ജ്ജുമകളില്ഇതിനു “അവിഹിത ലൈംഗിക ബന്ധം” എന്നു വിളിച്ചിരിക്കുന്നു. * ഈ പദം ദൈവഹിതത്തിനു എതിരായുള്ള ഏതു തരം ലൈംഗിക പ്രവര്ത്തിയെയും,സ്വവര്ഗ്ഗരതിയും അശ്ലീല സാഹിത്യവും ഉള്പ്പെടെ ഉള്ളതിനെ സൂചിപ്പിക്കുന്നു. * ഒരു വകയിലുള്ള ലൈംഗിക അസാന്മാര്ഗ്ഗമാണ് വ്യഭിചാരം, അതായത് പ്രത്യേകമായി, വിവാഹിതനായ ഒരു വ്യക്തി വിവാഹ ബന്ധത്തിനു പുറത്തു തന്റെതല്ലാത്ത ഒരു വ്യക്തിയുമായി പുലര്ത്തുന്ന ലൈംഗിക ബന്ധം. * വേറൊരു വകയിലുള്ള ലൈംഗിക അസാന്മാര്ഗ്ഗമാണ് “വേശ്യാവൃത്തി”, അതായത് വേറൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തില്ഏര്പ്പെടുന്നതിനു പണം നല്കുന്ന രീതി. * അന്യ ദൈവങ്ങളെ ആരാധിച്ചു ദൈവത്തോട് ഇസ്രയേല്ജനം അവിശ്വസ്തത പ്രകടിപ്പിച്ചതിനെ ഈ പദം ഉപമാനമായി ഉപയോഗിച്ചു സൂചിപ്പിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ”ലൈംഗിക അസാന്മാര്ഗ്ഗം” എന്ന പദം അതിന്റെ ശരിയായ അര്ത്ഥം ഗ്രഹിക്കേണ്ടതിനു വേണ്ടി “അസാന്മാര്ഗ്ഗികത” എന്ന പദത്താല്പരിഭാഷ ചെയ്യാം. * ഈ പദം പരിഭാഷ ചെയ്യുവാന്ഉള്ള ഇതര മാര്ഗ്ഗങ്ങളില്, “തെറ്റായ ലൈംഗിക നടപടികള്” അല്ലെങ്കില്‘’വിവാഹത്തിനു പുറമെയുള്ള ലൈംഗികത” എന്നിവയും ഉള്പ്പെടുത്താം. * ഈ പദം ‘വ്യഭിചാരം” എന്ന പദത്തില്നിന്നും വ്യത്യസ്തമായ രീതിയില്പരിഭാഷ ചെയ്യണം. * ഈ പദത്തിന്റെ ഉപമാന രീതിയിലുള്ള പ്രയോഗങ്ങള്സാധ്യമെങ്കില്അതിന്റെ അക്ഷരീക പദം തന്നെ നിലനിര്ത്തിക്കൊണ്ട് പരിഭാഷ ചെയ്യണം, കാരണം ദൈവവചനത്തില്ദൈവത്തോടുള്ള അവിശ്വസ്ത തയ്ക്കും ലൈംഗിക ബന്ധത്തിലെ അവിശ്വസ്തതയ്ക്കും ഒരു സാധാരണ താരതമ്യം ഉണ്ട്. (കാണുക:[വ്യഭിചാരം](kt.html#adultery),[അസത്യ ദൈവം](kt.html#falsegod), [വേശ്യ](other.html#prostitute), [വിശ്വസ്തത](kt.html#faithful)) ### ദൈവ വചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്15:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/15/19.md) * [അപ്പോ.പ്രവര്ത്തികള്21:25-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/21/25.md) * [കൊലോസ്സ്യര്03:5-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/03/05.md) * [എഫെസ്യര്05:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/eph/05/03.md) * [ഉല്പ്പത്തി 38:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/38/24.md) * [ഹോശേയ 04:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/hos/04/13.md) * [മത്തായി 05:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/31.md) * [മത്തായി 19:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/19/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2181, H8457, G1608, G4202, G4203
## വഞ്ചിക്കുക, വഞ്ചിക്കുന്നു, വഞ്ചിതനായ, വഞ്ചിക്കുന്ന, ചതി, ചതിയന്, ചതിയന്മാര്, കപടമായ, വ്യാജപൂര്വം, കുടിലത, ദ്രോഹം, വഞ്ചനാപരമായ ### നിര്വചനം: “വഞ്ചിക്കുക” എന്ന പദം സത്യമല്ലാത്ത ഒന്നിനെ ഒരാളെക്കൊണ്ട് വിശ്വസിപ്പിക്കുക എന്നാണ് അര്ത്ഥം. ഒരാളെ വഞ്ചിക്കുന്ന പ്രവര്ത്തിയെ ചതിവ് എന്നു പറയുന്നു. * “കുടിലത” എന്ന മറ്റൊരു പദവും സത്യമല്ലാത്ത ഒന്നിനെ ഒരാളെക്കൊണ്ട് വിശ്വസിപ്പിക്കുന്ന പ്രവര്ത്തി എന്നു സൂചിപ്പിക്കുന്നു. * മറ്റുള്ളവര് വ്യാജമായ കാര്യങ്ങള് വിശ്വസിക്കുവാന് കാരണമാകുന്നവന് “ചതിയന്” ആകുന്നു. ഉദാഹരണമായി, സാത്താനെ “ചതിയന്” എന്നു വിളിക്കുന്നു. താന് നിയന്ത്രിക്കുന്ന ദുരാത്മാക്കളും ചതിയന്മാര്ആകുന്നു.. * സത്യസന്ധമല്ലാത്ത ഒരു വ്യക്തി, പ്രവര്ത്തി, അല്ലെങ്കില് സന്ദേശം ആദിയായവയെ “വഞ്ചനാപരം” എന്നു വിവരിക്കാം. “ചതി”, “കുടിലത” എന്നീ പദങ്ങള്ക്കു ഒരേ അര്ത്ഥമാണ് ഉള്ളത്, എന്നാല് അവ ഉപയോഗിക്കുന്ന രീതിയില് നേരിയ വ്യത്യാസങ്ങള് ഉണ്ട്. * വിവരണാത്മകമായ പദങ്ങള് “കപടമായ” എന്നതും “വഞ്ചനാപരമായ” എന്നതും ആയ പദങ്ങള്ക്ക് ഒരേ അര്ത്ഥവും ഒരേ സാഹചര്യത്തില് ഉപയോഗിക്കുന്നതും ആണ്. ### പരിഭാഷ നിര്ദേശങ്ങള്: * “വഞ്ചിക്കുക” എന്ന പദം പരിഭാഷ ചെയ്യുന്നതിനു “നുണ പറയുക” അല്ലെങ്കില് “അസത്യമായ വിശ്വാസം ഉണ്ടാക്കുക” അല്ലെങ്കില് സത്യം അല്ലാത്തതിനെക്കുറിച്ച് ഒരുവനെ ചിന്തിപ്പിക്കുവാന്ഇടയാക്കുക” എന്നിവ എല്ലാം ഉള്പ്പെടുത്താം. “വഞ്ചിതനായ” എന്ന പദം “തെറ്റായ കാര്യം ചിന്തിക്കുവാന് ഇടവരുത്തുക” അല്ലെങ്കില് “വ്യാജം പറഞ്ഞ” അല്ലെങ്കില് ‘വിഡ്ഢിയാക്കപ്പെട്ട’’ അല്ലെങ്കില് ‘’തെറ്റായി നടത്തപ്പെട്ട” എന്നും പരിഭാഷപ്പെടുത്താം. * ”വഞ്ചകന്” എന്നത് “നുണയന്” അല്ലെങ്കില് “തെറ്റായി നടത്തുന്നവന്” അല്ലെങ്കില് “വഞ്ചിക്കുന്നവന്” എന്നു പരിഭാഷപ്പെടുത്താം. * സാഹചര്യത്തിനു അനുസരിച്ച്, ‘‘വഞ്ചന’’ അല്ലെങ്കില് “ചതിവ്” എന്നത് “അസത്യം” അല്ലെങ്കില് “നുണ പറച്ചില്” അല്ലെങ്കില് “ഉപായം” അല്ലെങ്കില് “അവിശ്വസ്തതയുള്ള” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * “വഞ്ചനാപരമായ”, “കപടമായ” എന്നീ പദങ്ങള് “സത്യസന്ധത ഇല്ലാത്ത”, അല്ലെങ്കില് “തെറ്റായി നടത്തുന്ന” അല്ലെങ്കില് ‘നുണ പറയുന്ന” എന്നിങ്ങനെ സത്യം അല്ലാത്തവ ജനം വിശ്വസിക്കത്തക്ക വിധം സംസാരിക്കുകയോ പ്രവര്ത്തിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് വിവരിക്കുന്ന തിനെ പരിഭാഷപ്പെടുത്താം. (കാണുക: [സത്യം](kt.html#true)) ### ദൈവവചന സൂചികകള്: * [1 യോഹന്നാന് 01:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/01/08.md) * [1 തിമോത്തിയോസ് 02:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/02/13.md) * [2 തെസ്സലോനിക്യര്02:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2th/02/03.md) * [ഉല്പ്പത്തി 03:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/03/12.md) * [ഉല്പ്പത്തി 31:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/31/26.md) * [ലേവ്യപുസ്തകം 19:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/19/11.md) * [മത്തായി 27:62-64](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/62.md) * [മീഖ 06:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mic/06/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H898, H2048, H3577, H3584, H4123, H4820, H4860, H5230, H5377, H6121, H6231, H6280, H6601, H7411, H7423, H7683, H7686, H7952, H8267, H8496, H8501, H8582, H8591, H8649, G538, G539, G1386, G1387, G1388, G1389, G1818, G3884, G4105, G4106, G4108, G5422, G5423
## വടി, വടികള് ### നിര്വചനം: വടി എന്നത് നീളമുള്ള മരത്താല്നിര്മ്മിതമായ സാധാരണയായി നടക്കുവാന്ഉപയോഗിക്കുന്ന വടി അല്ലെങ്കില്ദണ്ടു ആകുന്നു. * യാക്കോബ് വൃദ്ധന്ആയപ്പോള്, തനിക്കു നടക്കുവാന്സഹായമായി ഒരു വടി ഉപയോഗിച്ചു വന്നു. * തന്റെ ശക്തിയെ ഫറവോനു പ്രദര്ശിപ്പിക്കുവാനായി ദൈവം മോശെയുടെ വടിയെ ഒരു സര്പ്പമാക്കി. * ആട്ടിടയന്മാര്ആടുകളെ നയിക്കുവാന്സഹായകരമായി, അല്ലെങ്കില്അവയെ വീഴുംപോഴോ വഴിതെറ്റി പോകുമ്പോഴോ രക്ഷിക്കേണ്ടതിനു ഒരു കോല് ഉപയോഗിക്കാറുണ്ട്. * ഇടയന്മാരുടെ കോലിന്റെ അഗ്രത്തില്ഒരു കൊളുത്ത് ഉണ്ടായിരിക്കും, അതിനാല്അത് വടിയില്നിന്നും വ്യത്യസ്തമായ ഒന്നായി, നേരെയുള്ളതും ആടുകളെ അക്രമിക്കുവാനായി വന്യ മൃഗങ്ങള്വരുമ്പോള്അവയെ കൊല്ലുവാന്ഉപയോഗിക്കുന്നതും ആയിരിക്കും. (കാണുക: [ഫറവോന്](names.html#pharaoh), [ശക്തി](kt.html#power), [ആട്](other.html#sheep), [ആട്ടിടയന്](other.html#shepherd)) ### ദൈവ വചന സൂചികകള്: * [പുറപ്പാട് 04:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/04/01.md) * [പുറപ്പാട് 07:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/07/08.md) * [ലൂക്കോസ് 09:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/09/03.md) * [മര്ക്കോസ് 06:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/07.md) * [മത്തായി 10:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/08.md) * [മത്തായി 27:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/27.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4132, H4294, H4731, H4938, H6086, H6418, H7626, G2563, G3586, G4464
## വധം, വധിക്കുന്നു, വധിച്ചു, കശാപ്പു ചെയ്യല് ### നിര്വചനം: “വധം” എന്ന പദം സൂചിപ്പിക്കുന്നത് വളരെ അധികം മൃഗങ്ങളെയോ അല്ലെങ്കില്ജനങ്ങളെയോ കൊല്ലുക അല്ലെങ്കില്, വളരെ മൃഗീയമായ വിധത്തില്കൊല്ലുക എന്നാണ് സൂചിപ്പിക്കുന്നത്. ഭക്ഷണ ആവശ്യത്തിനായി ഒരു മൃഗത്തെ കൊല്ലുന്നതിനെയും ഇത് സൂചിപ്പിക്കുന്നു. വധിക്കുന്നതായ പ്രവര്ത്തിയെ “കശാപ്പു”” എന്നും പറയാറുണ്ട്. * അബ്രഹാം മരുഭൂമില്ഉള്ള തന്റെ കൂടാരത്തില്മൂന്നു സന്ദര്ശകരെ സ്വീകരിച്ചപ്പോള്, താന്തന്റെ വേലക്കാരോടു തന്റെ വിരുന്നുകാര്ക്കു വേണ്ടി ഒരു കാളക്കിടാവിനെ കശാപ്പു ചെയ്യുവാന്കല്പന നല്കി. * പ്രവാചകനായ യെഹസ്കേല്പ്രവചിച്ചു പറഞ്ഞത് എന്തെന്നാല്ദൈവം തന്റെ ദൂതനെ അയക്കുകയും തന്റെ വചനം അനുസരിക്കാത്ത ഏവരെയും വധിക്കുകയും ചെയ്യും എന്ന് ആയിരുന്നു. * 1 ശമുവേല്പുസ്തകത്തില്30,000 ഇസ്രയേല്യര്അവരുടെ ശത്രുക്കളാല്ദൈവത്തോടുള്ള അനുസരണക്കേട്നിമിത്തം വധിക്കപ്പെട്ടതിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. * “വധിക്കുവാന്ഉള്ള ആയുധങ്ങള്” എന്നുള്ളത് “കൊല്ലുവാന്ഉള്ള ആയുധങ്ങള്” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. * ”വളരെ വലിയ കുലപാതകം ആയിരുന്നു” എന്ന പദപ്രയോഗം “വളരെ അധികം പേര്കൊല്ലപ്പെട്ടു” അല്ലെങ്കില്മരണ സംഖ്യ വളരെ ഉയര്ന്നത് ആയിരുന്നു” അല്ലെങ്കില്“ഭയാനകമായ നിലയില്മരിച്ച ജനങ്ങളുടെ സംഖ്യ ഉയര്ന്നത് ആയിരുന്നു”. * ”വധം” എന്നത് പരിഭാഷ ചെയ്യുന്നതിന് ഉള്ള ഇതര മാര്ഗ്ഗങ്ങള്“കൊല്ലുക” അല്ലെങ്കില്“വധിക്കുക” അല്ലെങ്കില്“കുലപാതകം” എന്നിങ്ങനെ ഉള്ളവ ഉള്പ്പെടുത്താം. (കാണുക: [ദൂതന്](kt.html#angel), [പശു](other.html#cow), [അനുസരണക്കേട്](other.html#disobey), [യെഹസ്കേല്](names.html#ezekiel), [വേലക്കാരന്](other.html#servant), [വധിക്കുക](other.html#slain)) ### ദൈവ വചന സൂചികകള്: * [യെഹസ്കേല്21:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/21/10.md) * [എബ്രായര്07:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/07/01.md) * [യെശ്ശയ്യാവ് 34:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/34/01.md) * [യിരെമ്യാവ് 25:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/25/34.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2026, H2027, H2028, H2076, H2491, H2873, H2874, H2878, H4046, H4293, H4347, H4660, H5221, H6993, H7524, H7819, H7821, G2871, G4967, G4969, G5408
## വധിക്കുക, വധിക്കപ്പെട്ട ### നിര്വചനം: ഒരു മനുഷ്യനെ അല്ലെങ്കില് മൃഗത്തെ “വധിക്കുക” എന്നാല് കൊല്ലുക എന്നര്ത്ഥം. മിക്കവാറും ഇത് അര്ത്ഥമാക്കുന്നത് ബലപ്രയോഗം മൂലമോ ആക്രമണ രീതിയിലോ കൊല്ലുക എന്നാണ്. ഒരു മനുഷ്യന് ഒരു മൃഗത്തെ കൊന്നു എങ്കില്ആ വ്യക്തി അതിനെ “വധിച്ചു” എന്നാണു അര്ത്ഥം. * ഒരു മൃഗത്തെയോ അല്ലെങ്കില് ഒരു വലിയ കൂട്ടം ആളുകളെയോ സൂചിപ്പിക്കുക ആണെങ്കില്, “കശാപ്പു ചെയ്യുക” എന്ന പദം പകരം പദമായി സാധാരണ ഉപയോഗിക്കാറുണ്ട്. * കശാപ്പു ചെയ്യുന്ന പ്രവര്ത്തിയെ “കൂട്ടക്കൊല” എന്നും വിളിക്കുന്നു. * “കൊല്ലപ്പെട്ടവര്” എന്ന പദത്തെ “കൊല്ലപ്പെട്ടതായ ജനം” അല്ലെങ്കില് കുല ചെയ്യപ്പെട്ടതായ ജനം” എന്നിങ്ങനെയും പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [കശാപ്പ്](other.html#slaughter)) ### ദൈവ വചന സൂചികകള്: * [യെഹസ്കേല് 28:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/28/23.md) * [യെശ്ശയ്യാവ് 26:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/26/20.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2026, H2076, H2490, H2491, H2717, H2763, H2873, H2874, H4191, H4194, H5221, H6991, H6992, H7523, H7819, G337, G615, G1315, G2380, G2695, G4968, G4969, G5407
## വധു, വധുക്കള്, വധു സംബന്ധമായ ### നിര്വചനം: വരനായ, തന്റെ ഭര്ത്താവുമായി വിവാഹച്ചടങ്ങില്വെച്ച് വിവാഹബന്ധ ത്തില്ഏര്പ്പെടുന്ന സ്ത്രീയാണ് വധു. “വധു” എന്ന പദം യേശുവിലുള്ള വിശ്വാസികള്ക്ക്, അതായത് സഭയ്ക്ക് ഉപയോഗിച്ചിരിക്കുന്ന ഒരു ഉപമാനമാണ്. * ഉപമാനരൂപത്തില്യേശുവിനെ സഭയ്ക്കായുള്ള “മണവാളന്” എന്നു വിളിക്കുന്നു. (കാണുക: [രൂപകാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md)) (കാണുക: [മണവാളന്](other.html#bridegroom), [സഭ](kt.html#church)) ### ദൈവവചന സൂചികകള്: * [പുറപ്പാട് 22:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/22/16.md) * [യെശ്ശയ്യാവ് 62:5](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/62/05.md) * [യോവേല്02:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/jol/02/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3618, G3565
## വന്ധ്യം ### നിര്വചനം “വന്ധ്യം” ആയിരിക്കുക എന്നതിന്റെ അര്ത്ഥം വളക്കൂറോ ഫലഭൂയിഷ്ടതയോ ഇല്ലാതിരിക്കുക എന്നാണ്. * യാതൊരു സസ്യങ്ങളെയും ഉല്പ്പാദിപ്പിക്കുവാന്കഴിവില്ലാത്ത മണ്ണോ നിലമോ ഊഷരം ആണ്. * ശാരീരികമായി ഗര്ഭം ധരിക്കുവാനോ കുഞ്ഞിനെ പ്രസവിക്കുവാനോ കഴിവില്ലാത്ത സ്ത്രീ വന്ധ്യയാണ്. ### പരിഭാഷ നിര്ദേശങ്ങള്: * ഒരു നിലത്തെ സൂചിപ്പിക്കുവാനായി “ഊഷരം” എന്ന വാക്കുപയോഗിക്കുമ്പോ ള്, അത് “ഫലഭൂയിഷ്ടതയില്ലാത്ത” അല്ലെങ്കില്“ഫലദായകമല്ലാത്ത” അല്ലെങ്കില് ‘’സസ്യരഹിതമായ” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്. * ഇതു വന്ധ്യയായ ഒരു സ്ത്രീയെ സൂചിപ്പിക്കുമ്പോള്, “കുഞ്ഞുങ്ങളില്ലാത്ത” അല്ലെങ്കില്‘’കുഞ്ഞിനെ പ്രസവിക്കുവാന്പ്രാപ്തിയില്ലാത്ത”, അല്ലെങ്കില്ഒരു കുഞ്ഞിനെ ഗര്ഭം ധരിക്കുവാന്കഴിവില്ലാത്ത” എന്നു പരിഭാഷപ്പെടുത്താം. ### ദൈവവചന സൂചികകള്: * [1 ശാമുവേല്02:5](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/02/05.md) * [ഗലാത്യര്04:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/04/26.md) * [ഉല്പ്പത്തി11:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/11/29.md) * [ഇയ്യോബ് 03:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/03/06.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4420, H6115, H6135, H6723, H7909, H7921, G692, G4723
## വര്ദ്ധിക്കുക, വര്ദ്ധിക്കുന്നു, വര്ദ്ധിച്ച, വര്ദ്ധിക്കുന്ന, വര്ദ്ധനവ് ### നിര്വചനം: “വര്ദ്ധിക്കുക” എന്ന പദം എണ്ണത്തില്വളരെ അധികമായി പെരുകുക എന്ന് അര്ത്ഥം കൊള്ളുന്നു. ഇത് തുകയില്വര്ദ്ധനവ്ഉണ്ടാകുന്നതിനു കാരണം ആകുന്നതിനെ, വേദനകള്പെരുകുന്നു എന്ന് ഉള്ളതില് പോലെയും അര്ത്ഥം ഉളവാക്കുന്നുണ്ട്. * മൃഗങ്ങളും മനുഷ്യരും “വര്ദ്ധിച്ചു” ഭൂമിയെ നിറക്കട്ടെ എന്ന് ദൈവം പറഞ്ഞു. ഇത് അവയുടെ തരത്തില്ഉള്ളവയെ ധാരാളമായി പ്രത്യുല്പ്പാദനം ചെയ്യട്ടെ എന്ന കല്പ്പന ആയിരുന്നു. * യേശു അപ്പവും മീനുകളും 5,000 പേരെ പോഷിപ്പിക്കത്തക്ക വിധം വര്ദ്ധിപ്പിച്ചു. എല്ലാവരെയും തൃപ്തരാകും വിധം പോഷിപ്പിക്കേണ്ടതിനു ഭക്ഷണത്തിന്റെ അളവ് വര്ദ്ധിച്ചു കൊണ്ടേയിരുന്നു. * സാഹചര്യം അനുസരിച്ച്, ഈ പദം “പെരുകുക” അല്ലെങ്കില്“പെരുകുവാന്ഇട വരുത്തുക” അല്ലെങ്കില്“സംഖ്യയില്വളരെ അധികമായി വര്ദ്ധിക്കുക” അല്ലെങ്കില്“സംഖ്യാപരമായി ഏറ്റവും വലുതാകുക” അല്ലെങ്കില്“ഏറ്റവും അസംഖ്യം ആകുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”നിങ്ങളുടെ വേദന ഏറ്റവും വലുതായി വര്ദ്ധിക്കുന്നു” എന്നത് “നിങ്ങളുടെ വേദനയെ ഏറ്റവും കഠിനമായി തീര്ക്കുക” അല്ലെങ്കില്“നിങ്ങള്ഏറ്റവും കൂടുതല്വേദന അനുഭവിക്കുവാന്ഇടയാകുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “കുതിരകളെ വര്ദ്ധിപ്പിക്കുക” എന്നാല്“അഹങ്കാരത്തോടെ ഏറ്റവും അധികം കുതിരകളെ സ്വന്തമാക്കുക” അല്ലെങ്കില്“വളരെ അധികം കുതിരകളെ നേടുക” എന്ന് അര്ത്ഥം നല്കുന്നു. ### ദൈവ വചന സൂചികകള്: * [ആവര്ത്തന പുസ്തകം 08:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/08/01.md) * [ഉല്പ്പത്തി 09:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/09/05.md) * [ഉല്പ്പത്തി 22:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/22/15.md) * [ഹോശേയ 04:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/hos/04/06.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3254, H3527, H6280, H7231, H7233, H7235, H7680, G4052, G4129
## വര്ഷം, വര്ഷങ്ങള് ### നിര്വചനം അക്ഷരീകമായി ഉപയോഗിക്കുമ്പോള്, “വര്ഷം”’ എന്ന പദം 354 ദിവസങ്ങള്കൊണ്ട് അവസാനിക്കുന്ന ഒരു കാലയളവിനെ സൂചിപ്പിക്കുന്നു. ഇതു ചന്ദ്രന്ഭൂമിയെ പ്രദിക്ഷണം ചെയ്യുവാന്എടുക്കുന്ന സമയത്തെ അടിസ്ഥാ നമാക്കിയുള്ള ചാന്ദ്രിക പഞ്ചാംഗ സംവിധാന പ്രകാരമുള്ളതാണ്. * ആധുനിക കാല സൌര പഞ്ചാംഗം 365 ദിവസങ്ങള്ഉള്ളതും 12 മാസങ്ങളായി വിഭാഗിച്ചിട്ടുള്ളതും, ഭൂമി സൂര്യനെ പ്രദിക്ഷണം ചെയ്യുവാന്എടുക്കുന്ന സമയ ത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. * രണ്ടു പഞ്ചാംഗ സംവിധാനത്തിലും പന്ത്രണ്ടു മാസങ്ങള്വീതമാണുള്ളത്. എന്നാല് ചില സന്ദര്ഭങ്ങളില് ചാന്ദ്രിക പഞ്ചാംഗ പ്രകാരം 13-)മത്തെ മാസം വര്ഷത്തോട് കൂട്ടുന്നതു മൂലം സൌര പഞ്ചാംഗത്തെക്കാള്ചാന്ദ്രിക പഞാംഗം 11 ദിവസത്തെ കുറവ് ഉള്ളതു പരിഹരിക്കപ്പെടുന്നു. ഇതു ഇരു പഞ്ചാംഗങ്ങളും പരസ്പരം എകീകരിക്കുവാന്സഹായകമാകുന്നു. * ദൈവവചനത്തില്, “വര്ഷം” എന്ന പദം ഒരു പ്രത്യേക സംഭവം നടക്കുന്നതി നെ സൂചിപ്പിക്കുവാനായി പൊതുവായ സമയത്തെ ഉപമാനരൂപേണ കുറിക്കുന്നു. ഇതിന്റെ ഉദാഹരണങ്ങളായി, “യഹോവയുടെ വര്ഷം” അല്ലെങ്കില്“വരള്ച്ചയുടെ വര്ഷത്തില്” അല്ലെങ്കില്“കര്ത്താവിന്റെ പ്രസാദവര്ഷത്തില്” ഉള്പ്പെടുന്നു. ഈ സാഹചര്യത്തില്, “വര്ഷം” എന്നത് “സമയം” അല്ലെങ്കില്“കാലഘട്ടം” അല്ലെ ങ്കില്“കാലയളവ്” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. (കാണുക:[മാസം](other.html#biblicaltimemonth)) ### ദൈവവചന സൂചികകള്: * [2 രാജാക്കന്മാര്23:31-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/23/31.md) * [അപ്പോ.പ്രവര്ത്തികള്19:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/19/08.md) * [ദാനിയേല്08:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/08/01.md) * [പുറപ്പാട് 12:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/12/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3117, H7620, H7657, H8140, H8141, G1763, G2094
## വല്ലകി, തംബുരു,, തംബുരുകള് ### നിര്വചനം: ഒരു വല്ലകി, അല്ലെങ്കില്തംബുരു എന്ന് പറയുന്നവ ചെറിയ,കമ്പികള്ഉള്ള, സംഗീത ഉപകരണങ്ങള്ഇസ്രയേല്മക്കള്ദൈവത്തെ ആരാധിക്കുവാനായി ഉപയോഗിച്ചു കൊണ്ടിരുന്നവ ആണ്. * തംബുരു എന്ന് പറയുന്നത് ഒരു ചെറിയ വീണ പോലെ, തുറന്ന ചട്ടക്കൂട്ടില്കുറുകെ കമ്പികള്വലിച്ചു കെട്ടിയിട്ടുള്ളവ ആകുന്നു. * ഒരു വല്ലകി എന്നത്, ആധുനിക കാലത്തെ അക്വാസ്ടിക് ഗിറ്റാറിനോട് സാമ്യം ഉള്ള, മര നിര്മ്മിതമായ ശബ്ദ പേടകവും കമ്പികള്വലിച്ചു മുറുക്കി കെട്ടിയ നീളമുള്ള കഴുത്തും ഉണ്ടായിരിക്കും. * ഒരു ഒരു വല്ലകി അല്ലെങ്കില്തംബുരു വായിക്കുമ്പോള്, ചില കമ്പികള്ഒരു കയ്യിലെ വിരലുകള്കൊണ്ട് താഴോട്ടു പിടിക്കുമ്പോള്മറു കൈ കൊണ്ട് മറ്റുള്ള കമ്പികളില്തട്ടിയോ തലോടിയോ സ്വരങ്ങള്ഉണ്ടാക്കുന്നു. * വല്ലകി, തംബുരു, വീണ ആദിയായ ഉപകരണങ്ങളെല്ലാം തന്നെ കമ്പികളെ തലോടുന്നത് മൂലമോ തട്ടുന്നത് മൂലമോ സംഗീതം പുറപ്പെടുവിക്കുന്നു. * കമ്പികളുടെ എണ്ണത്തില്വ്യത്യാസം ഉണ്ടാകാം, എന്നാല്പഴയ നിയമത്തില്ഉപകരണങ്ങളില്പത്തു കമ്പികള്ഉണ്ടെന്നു പ്രത്യേകമായി കുറിച്ചിരിക്കുന്നു. (കാണുക: [വീണ](other.html#harp)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്10:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/10/11.md) * [1 ശമുവേല്10:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/10/05.md) * [2 ദിനവൃത്താന്തങ്ങള്05:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/05/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3658, H5035, H5443
## വളര്‍ത്തു മൃഗങ്ങള്‍ ### വസ്തുതകള്‍: വളര്‍ത്തു മൃഗം” എന്ന പദം സൂചിപ്പിക്കുന്നത് ഭക്ഷണത്തിനും മറ്റു ഉപയോഗ പ്രദമായ ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടി വളര്‍ത്തുന്ന മൃഗങ്ങള്‍എന്നാണ്. ചില തരം വളര്‍ത്തു മൃഗങ്ങളെ ജോലി ചെയ്യിപ്പിക്കുവാന്‍തക്കവണ്ണം പരിശീലിപ്പിക്കാറുണ്ട്. * ചെമ്മരിയാടുകള്‍, കന്നുകാലി, ആടുകള്‍, കുതിരകള്‍, കഴുതകള്‍ആദിയായവ വളര്‍ത്തു മൃഗങ്ങളില്‍ഉള്‍പ്പെടുന്നു. * ദൈവ വചന കാലഘട്ടങ്ങളില്‍, സമ്പത്ത് അളക്കപ്പെടുന്നത് ഭാഗികമായി ഒരു വ്യക്തിയുടെ പക്കല്‍എന്ത് മാത്രം വളര്‍ത്തു മൃഗങ്ങള്‍ഉണ്ട് എന്നതിനെ അളന്നു കൊണ്ടാണ്. * വളര്‍ത്തു മൃഗങ്ങളെ കമ്പളി വസ്ത്രങ്ങള്‍, പാല്‍, പാല്‍ക്കട്ടി, വീട്ടുപയോഗ വസ്തുക്കള്‍, വസ്ത്രം ആദിയായവ ഉല്‍പ്പാദിപ്പിക്കുവാന്‍ഉപയോഗിച്ചു വരുന്നു. * ഈ പദം “കൃഷി മൃഗങ്ങള്‍” എന്നും പരിഭാഷ ചെയ്യാം. (പരിഭാഷ നിര്ദേശങ്ങള്: [പേരുകള്‍പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-names/01.md)) (കാണുക: [പശു, കാള](other.html#cow), [കഴുത](other.html#donkey), [ആട്](other.html#goat), [കുതിര](other.html#horse), [ചെമ്മരിയാട്](other.html#sheep)) ### ദൈവ വചന സൂചികകള്: * [2 രാജാക്കന്മാര്03:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/03/15.md) * [ഉല്‍പ്പത്തി 30:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/30/29.md) * [യോശുവ 01:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/01/14.md) * [നെഹമ്യാവ് 03:40-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/neh/09/36.md) * [സംഖ്യാപുസ്തകം 03:40-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/03/40.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H929, H4399, H4735
## വഴിതെറ്റിയ, വഴിതെറ്റിപ്പോകുക, വഴിതെറ്റിപ്പോയി, വഴിതെറ്റിക്കപ്പെടുക, വഴി തെറ്റിക്കപ്പെട്ടു, അലഞ്ഞുതിരിയുക,അലഞ്ഞു തിരിയുന്ന, അലഞ്ഞുതിരിയുന്നു ### നിര്വചനം “അലഞ്ഞു തിരിയുക” എന്ന പദവും “വഴിതെറ്റിപ്പോകുക” എന്ന പദവും ദൈവഹിതത്തെ അനുസരിക്കാതെ പോകുന്നു എന്നര്ത്ഥം. “വഴി തെറ്റിക്കപ്പെട്ട”വര്മറ്റുള്ളവരോ അല്ലെങ്കില്സാഹചര്യങ്ങളോ അവരെ ദൈവത്തെ അനുസരിക്കാത്തവിധം സ്വാധീനിക്കുവാന്അനുവദിച്ചവര്ആണ്. * ”വഴി തെറ്റിക്കപ്പെട്ടവര്” എന്ന പദം നല്കുന്ന വ്യക്തമായ ചിത്രം സുരക്ഷിത ത്തിന്റെ വ്യക്തമായ പാതയെ അല്ലെങ്കില്സ്ഥലത്തെ ഉപേക്ഷിച്ചു തെറ്റായതും അപകടകരവുമായ വഴിയിലേക്ക് വഴുതിപ്പോയി എന്നതാണ്. * ഇടയന്റെ മേച്ചില്സ്ഥലം ഉപേക്ഷിക്കുന്ന ആടുകള്“അലഞ്ഞു തിരിയുന്ന’’വരാണ്. പാപികളായ ജനത്തെ തന്നെ വിട്ടു പിരിഞ്ഞുപോയ “വഴിതെറ്റിപ്പോയ” ആടി നോട് ദൈവം താരതമ്യം ചെയ്തിരിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ”വഴി തെറ്റിപ്പോകുക” എന്ന പദസഞ്ചയം “ദൈവത്തില്നിന്നും അകന്നുപോകുക” അല്ലെങ്കില്“ദൈവഹിതത്തിനു വിരുദ്ധമായി തെറ്റായ പാത സ്വീകരിക്കുക” അല്ലെങ്കില്“ദൈവത്തെ അനുസരിക്കുന്നത് നിര്ത്തുക” അല്ലെങ്കില്“ആരെങ്കിലും നിങ്ങളെ തെറ്റായ പാതയിലേക്ക് നയിക്കുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * “ആരെയെങ്കിലും തെറ്റായ വഴിയില്നയിക്കുക” എന്നത് “ആരെയെങ്കിലും ദൈവത്തെ അനുസരിക്കാതിരിപ്പാന്കാരണമാക്കുക” അല്ലെങ്കില്“ആരെയെങ്കിലും ദൈവത്തെ അനുസരിക്കുന്നത് നിര്ത്തലാക്കാന്സ്വാധീനിക്കുക” അല്ലെങ്കില്“ആരെ ങ്കിലും നിങ്ങളെ തെറ്റായ പാതയിലേക്ക് നയിക്കുവാന്കാരണമാകുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. (കാണുക: [അനുസരിക്കാതിരിക്കുക](other.html#disobey), [ഇടയന്](other.html#shepherd)) ### ദൈവവചന സൂചികകള്; * [1 യോഹന്നാന്03:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/03/07.md) * [2 തിമോത്തിയോസ് 03:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/03/10.md) * [പുറപ്പാട് 23:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/23/04.md) * [യെഹസ്കേല് 48:10-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/48/10.md) * [മത്തായി 18:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/18/12.md) * [മത്തായി 24:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/24/03.md) * [സങ്കീര്ത്തനങ്ങള്058:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/058/003.md) * [സങ്കീര്ത്തനങ്ങള്119:109-110](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/119/109.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5080, H7683, H7686, H8582, G4105
## വഹിക്കുക, ഉല്പ്പാദിപ്പിക്കുന്നു, സഹിക്കുന്നു, വഹിക്കുന്നവന് ### വസ്തുതകള്: “വഹിക്കുക” എന്ന പദത്തിന്റെ അക്ഷരീക അര്ത്ഥം എന്തെങ്കിലും “ചുമക്കുക” എന്നാണ്. ഈ പദത്തിന് വിവിധ ഉപമാന പ്രയോഗങ്ങള്ഉണ്ട്. * ഒരു കുഞ്ഞിനു ജന്മം നല്കുന്ന സ്ത്രീയെ സംബന്ധിച്ച് പ്രസ്താവിക്കുമ്പോള്, ഇതു ഒരു കുഞ്ഞിനു “ജന്മം നല്കുക” എന്നു അര്ത്ഥമാക്കുന്നു. * ”ഒരു ഭാരം ചുമക്കുക” എന്നാല്“ദുര്ഘടമായവ അനുഭവിക്കുക” എന്നര്ത്ഥം. ഈ വിഷമകരമായ കാര്യങ്ങളില്ശാരീരികവും വൈകാരികവുമായ കഷ്ടതകള്അടങ്ങിയിരിക്കും. * ദൈവവചനത്തില്സാധാരണയായി കാണപ്പെടുന്ന പ്രയോഗമായ “ഫലം പുറ പ്പെടുവിക്കുക” എന്നാല്“ഫലം ഉല്പ്പാദിപ്പിക്കുക” അല്ലെങ്കില്“ഫലമുള്ളവരായി രിക്കുക” എന്നര്ത്ഥം. * ”സാക്ഷ്യം വഹിക്കുക” എന്നതിന്റെ അര്ത്ഥം “സാക്ഷീകരിക്കുക” അല്ലെങ്കില്“ഒരുവന്കണ്ടതോ അനുഭവിച്ചതോ ആയതിന്റെ വിവരണം നല്കുക” എന്നാണ്. * ”ഒരു മകന് തന്റെ പിതാവിന്റെ അകൃത്യം വഹിക്കേണ്ടതില്ല” എന്ന പ്രസ്താവനയുടെ അര്ത്ഥം അവന്“അതിന്റെ ഉത്തരവാദിത്വം വഹിക്കേണ്ടതില്ല” അല്ലെങ്കില് “തന്റെ പിതാവിന്റെ പാപങ്ങള്ക്കായി ശിക്ഷിക്കപ്പെടേണ്ടതില്ല” എന്നാണ്. പൊതുവെ, ഈ പദം “ചുമക്കുക” അല്ലെങ്കില്“ഉത്തരവാദിത്വമേല്ക്കുക” അല്ലെ ങ്കില്‘ഉല്പ്പാദിപ്പിക്കുക” അല്ലെങ്കില്“ഉണ്ടായിരിക്കുക” അല്ലെങ്കില്“സഹിക്കുക”, എന്നിങ്ങനെ സാഹചര്യത്തിനനുസരിച്ച് പരിഭാഷപ്പെടുത്താം. (പരിഭാഷ നിര്ദേശങ്ങള്: [പേരുകള്പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-names/01.md)) (കാണുക:[ഭാരം](other.html#burden), [എലീശ](names.html#elisha), [സഹിക്കുക](other.html#endure), [ഫലം](other.html#fruit), [അകൃത്യം](kt.html#iniquity), [വിവരണം](other.html#report), [ചെമ്മരിയാട്](other.html#sheep), [ശക്തി](other.html#strength), [സാക്ഷ്യം](kt.html#testimony), [സാക്ഷ്യം](kt.html#testimony)) ### ദൈവവചന സൂചികകള്: * [വിലാപങ്ങള്03:25-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/lam/03/25.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2232, H3201, H3205, H5187, H5375, H5445, H5449, H6030, H6509, H6779, G142, G399, G430, G503, G941, G1080, G1627, G2592, G3114, G3140, G4064, G4160, G4722, G4828, G4901, G5041, G5088, G5297, G5342, G5409, G5576
## വാക്ക്, വാക്കുകള് ### നിര്വചനം: ഒരു “വാക്ക്” എന്ന പദം ആരെങ്കിലും പറഞ്ഞതായ കാര്യത്തെ സൂചിപ്പിക്കുന്നു. * ഇതിന്റെ ഒരു ഉദാഹരണമായി ദൈവദൂതന് സെഖര്യാവിനോട് പറഞ്ഞത്, “നീ എന്റെ വാക്കുകള് വിശ്വസിച്ചില്ല”, അതിന്റെ അര്ത്ഥം, “ഞാന് പറഞ്ഞതായ കാര്യം നീ വിശ്വസിച്ചില്ല.” എന്നാണ്. * ഈ പദം ഒരു വാക്കിനെ അല്ല, പ്രത്യുത എപ്പോഴും ഏകദേശം ഒരു മുഴുവന് സന്ദേശത്തെയും തന്നെ സൂചിപ്പിക്കുന്നു. * ചില സന്ദര്ഭങ്ങളില് “വാക്ക്” എന്നുള്ളത് പൊതുവായി ഒരു പ്രസംഗത്തെ, അതായത് “വാക്കിലും പ്രവര്ത്തിയിലും ശക്തിയുള്ള” എന്നതുപോലെ “പ്രസംഗത്തിലും സ്വഭാവത്തിലും ശക്തിമത്തായ” എന്ന് അര്ത്ഥം നല്കുന്നതായി സൂചിപ്പിക്കുന്നു. * ദൈവവചനത്തില് സാധാരണയായി “വചനം” എന്നുള്ളത് “ദൈവവചനത്തില്” അല്ലെങ്കില്“ സത്യവചനത്തില്” പറഞ്ഞിരിക്കുന്നത് പോലെ അല്ലെങ്കില് കല്പ്പിച്ചിരിക്കുന്നതു പോലെ, എന്ന് സൂചിപ്പിച്ചിരിക്കുന്നു. * ഈ പദത്തിന്റെ പ്രത്യേക ഉപയോഗം യേശുവിനെ “വചനം” എന്ന് വിളിച്ചപ്പോള് കാണുന്നു. ഈ അവസാനത്തെ രണ്ട് അര്ത്ഥങ്ങള്ക്കും, കാണുക [ദൈവവചനം](kt.html#wordofgod) ### പരിഭാഷ നിര്ദേശങ്ങള്: * ”വാക്ക്” അല്ലെങ്കില് “വാക്കുകള്” എന്നുള്ളവയെ പരിഭാഷ ചെയ്യുന്ന വിവിധ ശൈലികളില്, ”ഉപദേശം” അല്ലെങ്കില് “ദൂത്” അല്ലെങ്കില് “വാര്ത്തകള്” അല്ലെങ്കില് “ഒരു പറച്ചില്” അല്ലെങ്കില് “പറഞ്ഞതായ വസ്തുത” ആദിയായവ ഉള്പ്പെടുന്നു. (കാണുക: [ദൈവവചനം](kt.html#wordofgod)) ### ദൈവ വചന സൂചികകള്: * [2 തിമോത്തിയോസ് 04:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/04/01.md) * [അപ്പോ.08:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/04.md) * [കൊലോസ്യര്:2-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/04/02.md) * [യാക്കോബ് 01:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/01/17.md) * [യിരമ്യാവ് 27:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/27/01.md) * [യോഹന്നാന്:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/01/01.md) * [യോഹന്നാന്:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/01/14.md) * [ലൂക്കോസ്08:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/14.md) * [മത്തായി 02:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/02/07.md) * [മത്തായി07:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/26.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H561, H562, H565, H1697, H1703, H3983, H4405, H4406, H6310, H6600, G518, G1024, G3050, G3054, G3055, G3056, G4086, G4487, G4935, G5023, G5542
## വാതില്പ്പടി, പ്രവേശന കവാടങ്ങള് ### നിര്വചനം: “വാതില്പ്പടി” എന്നത് ഒരു പ്രവേശനകവാടത്തിന്റെ അടിഭാഗമോ അല്ലെങ്കില്പ്രവേശന കവാടത്തിന്റെ ഉള്ഭാഗത്തായുള്ള കെട്ടിടത്തിന്റെ ഒരു ഭാഗമോ ആകുന്നു. * ചില സമയങ്ങളില്ഒരു വാതില്പ്പടി എന്നത് മരനിര്മ്മിതമായ അല്ലെങ്ക്ല്കല്ലുകൊണ്ടുള്ള ഒരു പടി അറക്കകത്തോ കെട്ടിടത്തിനു ഉള്ളിലോ പ്രവേശിക്കേണ്ടതിനായി ക്രമീകരിച്ചിട്ടുള്ള ഒരു പലക ആകുന്നു. * ഒരു പ്രവേശന കവാടത്തിനും ഒരു കൂടാരത്തിന്റെ പ്രവേശന ഭാഗത്തിനും ഒരു പടിവാതില് ഉണ്ടായിരിക്കാവുന്നത് ആകുന്നു. ഈ പദം നിര്ദിഷ്ട ഭാഷയില്ഉള്ള പദവുമായി ഒരു ഭവനത്തില്ഒരു വ്യക്തി കാലടി എടുത്തു വെച്ച് പ്രവേശിക്കുന്ന പടിവാതില്എന്ന സ്ഥലത്തെ സൂചിപ്പിക്കുന്നതായി സൂചിപ്പിക്കുന്ന വിധം [പരിഭാഷ ചെയ്യണം. * അനുയോജ്യമായ പദം ഇല്ല എങ്കില്, “പടിവാതില്” എന്നത് “പ്രവേശന വഴി” അല്ലെങ്കില്“തുറക്കല്” അല്ലെങ്കില്“പ്രവേശനകവാടം, എന്നിങ്ങനെ സാഹചര്യം അനുസരിച്ച് പരിഭാഷ ചെയ്യാവുന്നത് ആണ്. (കാണുക:[പടിവാതില്](other.html#gate), [കൂടാരം](other.html#tent)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്: 09:17-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/09/17.md) * [യെഹസ്കേല്09:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/09/03.md) * [യെശ്ശയ്യാവ് 06:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/06/04.md) * [സദൃശ്യവാക്യങ്ങള്17:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/17/19.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H624, H4670, H5592
## വാരി വിഴുങ്ങുക, നശിപ്പിക്കുക, നശിപ്പിച്ചു, നശിപ്പിക്കുന്ന ### നിര്വചനം: “വാരി വിഴുങ്ങുക” എന്ന പദം അര്ത്ഥമാക്കുന്നത് അക്രമണോല്സുകമായ രീതിയില് ഭക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക എന്നര്ത്ഥം നല്കുന്നു. * ഒരു ഉപമാന രീതിയില്ഈ വാക്ക് ഉപയോഗിക്കുമ്പോള്, പൌലോസ് വിശ്വാസികള്ക്ക് മുന്നറിയിപ്പ് നല്കുന്നത് ഒരുവനെ വേറൊരുവന് കടിച്ച് തിന്നരുത്, അതിന്റെ അര്ത്ഥം വാക്കുകളാലോ പ്രവര്ത്തിയാലോ ആക്രമിക്കുകയോ പരസ്പരം നശിപ്പിക്കുകയോ ചെയ്യരുത് എന്നാണ്. (ഗലാത്യര്:15). * ഉപമാന രൂപേണ “കടിച്ചു ഭക്ഷിക്കുക” എന്നത് സാധാരണയായി “പൂര്ണ്ണമായി നശിപ്പിക്കുക” എന്നു രാജ്യങ്ങള് പരസ്പരം കടിച്ചുകീറി സംസാരിക്കുമ്പോള് അല്ലെങ്കില് അഗ്നി കെട്ടിടങ്ങളേയും ജനങ്ങളെയും നശിപ്പിച്ചു കളയുമ്പോള്” എന്ന് അര്ത്ഥമാക്കുന്നു. * ഈ പദം “പൂര്ണ്ണമായി ദഹിപ്പിച്ചു” അല്ലെങ്കില് “പൂര്ണമായി നശിപ്പിച്ചു” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. ### ദൈവവചന സൂചികകള്: * [1 പത്രോസ് 05:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/05/08.md) * [ആമോസ് 01:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/amo/01/09.md) * [പുറപ്പാട് 24:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/24/16.md) * [യെഹസ്കേല്:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/16/20.md) * [ലൂക്കോസ് 15:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/15/28.md) * [മത്തായി 23:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/23/13.md) * [സങ്കീര്ത്തനങ്ങള്:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/021/009.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H398, H399, H400, H402, H1104, H1105, H3216, H3615, H3857, H3898, H7462, H7602, G2068, G2666, G2719, G5315
## വാര്പ്പ്, രൂപപ്പെടുത്തുന്നു, രൂപപ്പെടുത്തിയ, അച്ച്, വാര്പ്പുകാരന്, രൂപപ്പെടുത്താവുന്ന ### നിര്വചനം: വാര്പ്പ് എന്ന് പറയുന്നത് ഒരു തടി, ലോഹം, അല്ലെങ്കില്മണ്ണ് ആദിയായവ കൊണ്ട് ഉണ്ടാക്കിയ പൊള്ളയായ രൂപം സ്വര്ണ്ണം, വെള്ളി, അല്ലെങ്കില്ഇതര ലോഹങ്ങള് എന്നിവയെ മൃദുലമാക്കിയ ശേഷം വാര്പ്പിനു അനുസരിച്ച് രൂപം വരുത്തുന്നു. വാര്പ്പുകള് ആഭരണങ്ങള്, പാത്രങ്ങള്, ഭക്ഷണ പാത്രങ്ങള്, മറ്റിതര വസ്തുക്കള്നിര്മ്മിക്കുവാന് ഉപയോഗിച്ചിരുന്നു. * ദൈവ വചനത്തില്, വാര്പ്പുകള് പ്രധാനമായും സൂചിപ്പിച്ചിരിക്കുന്നത് വിഗ്രഹങ്ങളായി ഉപയോഗിക്കുവാന് ഉള്ള വാര്പ്പ് പണിയായ വിഗ്രഹങ്ങളോടു ഉള്ള ബന്ധത്തില് ആണ്. * ലോഹങ്ങള് വാര്പ്പുകളില് ഒഴിച്ചു പകരുവാന് തക്കവണ്ണം വളരെ ഉയര്ന്ന താപനിലയില്ചൂടാക്കി ഉരുക്കി ഉപയോഗിക്കുന്നു. * ഏതിനെ എങ്കിലും വാര്ത്തു രൂപം നല്കുന്നു എന്നതിന്റെ അര്ത്ഥം ഒരു പ്രത്യേക ആകൃതിയില് അല്ലെങ്കില് രൂപത്തില് ഒരു വാര്പ്പു ഉപയോഗിച്ചോ അല്ലെങ്കില്കൈകളാല് മെനഞ്ഞു ഉണ്ടാക്കുന്നതോ ആയ വസ്തു എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദത്തിനു “രൂപം നല്കുക” അല്ലെങ്കില് “”ആകൃതി വരുത്തുക” അല്ലെങ്കില് “ഉളവാക്കുക” എന്നിങ്ങനെയും അര്ത്ഥം നല്കാം. * “രൂപപ്പെടുത്തിയത്” എന്ന വാക്കു “ആകൃതി വരുത്തിയത്” അല്ലെങ്കില് “രൂപീകരിച്ചത്” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. * വാര്പ്പ്” എന്ന വസ്തു സാധാരണയായി “ആകൃതി വരുത്തിയ പാത്രം” അല്ലെങ്കില്“കൊത്തുപണി ചെയ്ത പാത്രം” എന്നിങ്ങനെ അര്ത്ഥം നല്കുന്ന പദ സഞ്ചയം അല്ലെങ്കില് പദം ഉപയോഗിച്ചു പരിഭാഷ ചെയ്യുവാന്സാധിക്കും. (കാണുക:[അസത്യ ദൈവം](kt.html#falsegod), [സ്വര്ണ്ണം](other.html#gold), [അസത്യ ദൈവം](kt.html#falsegod), [വെള്ള](other.html#silver)) ### ദൈവ വചന സൂചികകള്: * [പുറപ്പാട് 32:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/32/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4541, H4165, G4110, G4111
## വാള്, വാളുകള്, വാള്പ്പയറ്റുകാര് ### നിര്വചനം: വാള് എന്നത് പരന്ന മൂര്ച്ചയേറിയ ലോഹ–നിര്മ്മിത ആയുധം മുറിക്കുവാനോ വെട്ടുവാനോ ഉപയോഗിക്കുന്നത് ആണ്. ഇതിനു ഒരു പിടിയും നീളമുള്ള, മൂര്ച്ചയേറിയ കൂര്ത്ത ആഗ്രവും ഉണ്ടായിരിക്കും. * പുരാതന കാലങ്ങളില്ഒരു വാളിന്റെ നീളം ഏകദേശം 60 മുതല്91 സെന്റിമീറ്റര്ആയിരുന്നു. * ചില വാളുകള്ക്ക് രണ്ടു വശത്തും മൂര്ച്ച ഉണ്ടായിരുന്നു, അവയെ “ഇരുവായ്ത്തലയുള്ളതു” അല്ലെങ്കില്“ഇരുവായ്ത്തലയുള്ള വാളുകള്” എന്ന് വിളിച്ചിരുന്നു.” * യേശുവിന്റെ ശിഷ്യന്മാരുടെ പക്കല്സ്വരക്ഷയ്ക്കായി വാളുകള്ഉണ്ടായിരുന്നു. തന്റെ വാളുകൊണ്ട് പത്രോസ് മഹാപുരോഹിതന്റെ ചെവി അറുത്തു കളഞ്ഞു. * സ്നാപക യോഹന്നാനും അപ്പോസ്തലനായ യാക്കോബും രണ്ടു പേരും വാളാല്തലയറുക്കപ്പെട്ടു. ### പരിഭാഷ നിര്ദേശങ്ങള്: * ഒരു വാള്എന്നത് ദൈവത്തിന്റെ വചനത്തിനു ഉപമാനമായി ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തിന്റെ തിരുവച്ചനത്ത്തില്ഉള്ള ഉപദേശങ്ങള്ജനത്തിന്റെ ആന്തരികമായ ചിന്തകളെയും അവരുടെ പാപങ്ങളെയും കുറിച്ച് ബോധ്യപ്പെടുത്തും. അതുപോലെ തന്നെ, ഒരു വാള്ആഴത്തില്മുരുവ് ഉണ്ടാക്കി, വേദന ഉളവാക്കും. (കാണുക: [രൂപകം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md)) ഈ ഉപമാന രൂപ പ്രയോഗത്തെ പരിഭാഷ ചെയ്യുവാന്, “ദൈവത്തിന്റെ വചനം ഒരു വാള്എന്നപോലെ, ആഴത്തില്മുറവു ഉണ്ടാക്കുകയും പാപത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നു. * വേറൊരു ഉപമാന രൂപത്തില്ഉള്ള ഇതിന്റെ ഉപയോഗം സങ്കീര്ത്തനത്തില്കാണുന്നത്, ഒരു വ്യക്തിയുടെ നാക്ക് അല്ലെങ്കില്സംസാരം വാളിനോട് താരതമ്യം ചെയ്യുമ്പോള്, അത് മറ്റു ജനങ്ങളെ മുറിപ്പെടുത്തുന്നവ ആയിരിക്കാം. ഇതിനെ “വാള്പോലെയുള്ള നാവിനു വേറൊരു വ്യക്തിയെ ദാരുണമായി മുറിപ്പെടുത്തുവാന്കഴിയും. * വാള്എന്നത് നിങ്ങളുടെ സംസ്കാരത്തില്പരിചയം ഉള്ളവ അല്ലെങ്കില്, ഇതു മുറിക്കുവാനോ വെട്ടുവാനോ ഉപയോഗിക്കുന്ന നീളമുള്ള മൂര്ച്ചയുള്ള ലോഹഭാഗം ഉള്ള വേറൊന്നിന്റെ പേരുകൊണ്ട് പരിഭാഷ ചെയ്യാവുന്നതാണ്. * ഒരു വാള്എന്നത് “മൂര്ച്ചയുള്ള ആയുധം” അല്ലെങ്കില്“നീളമുള്ള കത്തി” എന്നും വിശദീകരിക്കാവുന്നത് ആകുന്നു. ചില പരിഭാഷകളില്ഒരു വാളിന്റെ ചിത്രവും കൂടെ ഉള്പ്പെടുത്താവുന്നത് ആകുന്നു. (കാണുക: [അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [യാക്കോബ് (യേശുവിന്റെ സഹോദരന്), [യോഹന്നാന്(സ്നാപകന്)](names.html#jamesbrotherofjesus), [നാവ്](names.html#johnthebaptist), [ദൈവ വചനം](other.html#tongue)) ### ദൈവ വചന സൂചികകള്: * [അപ്പോ.12:1-2](kt.html#wordofgod) * [ഉല്പ്പത്തി 27:39-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/12/01.md) * [ഉല്പ്പത്തി 34:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/27/39.md) * [ലൂക്കോസ് 02:33-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/34/24.md) * [ലൂക്കോസ് 21:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/33.md) * [മത്തായി 10:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/21/23.md) * [മത്തായി 26:55-56](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/34.md) * [വെളിപ്പാട് 01:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/55.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H19, H1300, H2719, H4380, H6609, H7524, H7973, G3162, G4501
## വിജയോല്സവം, വിജയാഹ്ലാദം നടത്തുക, ആഹ്ലാദകരമായ ### നിര്വചനം: വിജയോല്സവം”, “ആഹ്ലാദകരമായ” എന്നീ പദങ്ങള്ഒരു വിജയം നിമിത്തമോ പ്രത്യേക അനുഗ്രഹം മൂലമോ വളരെ സന്തോഷമായി രിക്കുന്നതിനെ സൂചിപ്പിക്കുന്നു. * ”വിജയോല്സവം ആചരിക്കുക” എന്നത് വളരെ ആശ്ച്ചര്യകരമായത് നിമിത്തം ആഘോഷ അനുഭൂതി ഉണ്ടാകുക എന്നും ഉള്പ്പെടുന്നു. * ദൈവത്തിന്റെ നന്മയില് ഒരു വ്യക്തിക്ക് ആഹ്ലാദിക്കാം. * ”ആഹ്ലാദകരമായ” എന്ന പദം വിജയത്തെക്കുറിച്ചൊ സമൃദ്ധിയെ ക്കുറിച്ചോ ഒരു വ്യക്തിക്കു ഉണ്ടാകാവുന്ന ശക്തമായ സന്തോഷ അനുഭൂതി. * ”ആഹ്ലാദകരമായ” എന്ന പദം “സന്തോഷകരമായി ആഘോഷിക്കുക” അല്ലെങ്കില് “വളരെ സന്തോഷത്തോടെ സ്തുതിക്കുക” എന്നും പരിഭാഷപ്പെടുത്താം. * സാഹചര്യം അനുസരിച്ച്, “ആഹ്ലാദകരമായ” എന്ന പദം “വിജയാഘോഷ ത്തോടെ സ്തുതിക്കുക” അല്ലെങ്കില് സ്വയ പുകഴ്ചയോടെ ആഘോഷിക്കുക” അല്ലെങ്കില് ‘’ഗര്വോല്ലോസിതമായ” എന്നു പരിഭാഷപ്പെടുത്താം. (കാണുക:[ഗര്വോല്ലോസിതം](other.html#arrogant), [സന്തോഷം](other.html#joy), [സ്തുതി](other.html#praise), [സന്തോഷിക്കുക](other.html#joy)) ### ദൈവവചന സൂചികകള്: * [1 ശമുവേല്:1](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/02/01.md) * [യെശ്ശയ്യാവ് 13:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/13/01.md) * [ഇയ്യോബ് 06:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/06/10.md) * [സങ്കീര്ത്തനങ്ങള് 068:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/068/001.md) * [സെഫന്യാവ് 02:15](https://git.door43.org/Door43-Catalog/ml_tn/src/branch/master/zep/02/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5539, H5947, H5970
## വിടുവാക്ക്, വിടുവാക്ക് പറയുന്നു, വിടുവായന്, വിഡ്ഢിത്തം പറയുക ### നിര്വചനം: “വിടുവാക്ക്” എന്ന പദം അപരനായ ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യങ്ങള്, നിഷേധാത്മകവും അപ്രയോജനകരവും ആയ നിലയില്മറ്റുള്ളവരോട് സംസാരിക്കുന്നതിനെ സൂചിപ്പിക്കുന്നു. സാധാരണയായി സത്യമെന്ന് ഉറപ്പു വരുത്താത്തതായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുക എന്നുള്ളതാണ്. * ദൈവ വചനം പറയുന്നത് ജനത്തെ കുറിച്ച് നിഷേധാത്മകമായ കാര്യങ്ങള്പറഞ്ഞു പരത്തുന്നത് തെറ്റാകുന്നു എന്നാണ്. വിടുവാക്കും അപവാദം പറയുന്നതും ഇപ്രകാരമുള്ള നിഷേധാത്മക സംസാരത്തിനു ഉദാഹരണങ്ങള്ആകുന്നു. * വിടുവാക്ക് പറയുക എന്നത് ആരെക്കുറിച്ചു പറയുന്നുവോ ആ വ്യക്തിയ്ക്ക് മറ്റുള്ളവരുമായുള്ള ബന്ധത്തിനു ദോഷകരമായി ഭവിക്കുന്നു. (കാണുക:[അപവാദം](other.html#slander)) ### ദൈവ വചന സൂചികകള്: * [1 തിമോത്തിയോസ് 05:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/05/11.md) * [2 കൊരിന്ത്യര്12:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/12/20.md) * [ലേവ്യപുസ്തകം 19:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/19/15.md) * [സദൃശവാക്യങ്ങള്16:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/16/27.md) * [റോമര്01:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/01/29.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5372, G2636, G5397
## വിടുവിക്കുക, വിടുവിക്കുന്നു, വിടുവിച്ചു, വിടുവിക്കുന്നു, വിടുവിക്കുന്നവന്, വിടുതല് ### നിര്വചനം: ഒരുവനെ “വിടുവിക്കുക” എന്നാല് അവനെ രക്ഷിക്കുക എന്നാണ് അര്ത്ഥം. “രക്ഷകന്” എന്ന പദം അടിമത്തം, പീഡനം, അല്ലെങ്കില് ഇതര അപകടങ്ങളില് നിന്നു രക്ഷിക്കുന്നവന് എന്നു സൂചിപ്പിക്കുന്നു. “വിടുതല്” എന്ന പദം അടിമത്തം, പീഡനം, മറ്റിതര അപകടങ്ങളില് നിന്ന് ഒരുവന് വിടുവിക്കുകയോ സ്വതന്ത്രനാക്കുകയോ ചെയ്യുമ്പോള് സംഭവിക്കുന്നത് എന്നു സൂചിപ്പിക്കുന്നു. * പഴയ നിയമത്തില്, ഇസ്രയേല് ജനത്തെ ആക്രമിക്കുവാന് വന്ന ജന വിഭാഗങ്ങള്ക്കു എതിരെ യുദ്ധം നയിക്കേണ്ടതിനും അവരെ സംരക്ഷിക്കേണ്ടതിനും ദൈവം രക്ഷകന്മാരെ നിയമിച്ചു. * ഈ രക്ഷകന്മാരെ “ന്യായാധിപന്മാര്” എന്നു വിളിച്ചിരുന്നു, കൂടാതെ പഴയ നിയമത്തിലെ ന്യായാധിപന്മാരുടെ പുസ്തകം ഇസ്രായേലില് ന്യായാധിപന്മാര് ഭരണം നടത്തിയിരുന്ന സമയം ചരിത്രത്തില് രേഖപ്പെടുത്തിയിരിക്കുന്നു. * ദൈവത്തെയും ഒരു “രക്ഷകന്” എന്നു വിളിച്ചിരിക്കുന്നു. ഇസ്രയേലിന്റെ ചരിത്രത്തില്ഉടനീളം, താന് തന്റെ ജനത്തെ ശത്രുക്കളുടെ പക്കല്നിന്നും വിടുവിച്ചിരിക്കുന്നു അല്ലെങ്കില് രക്ഷിച്ചിരിക്കുന്നു. * ”ഭരമേല്പ്പിക്കുക” അല്ലെങ്കില് “ഏല്പ്പിക്കുക” എന്ന പദത്തിന് വളരെ വ്യത്യസ്തമായ അര്ത്ഥം, അതായത് യൂദാസ് യേശുവിനെ യഹൂദ നേതാക്കന്മാരുടെ പക്കല് ഏല്പ്പിച്ചതു പോലെ ഒരാളെ ശത്രുവിന്റെ കയ്യില് ഏല്പ്പിക്കുക എന്നാണ് അര്ത്ഥം നല്കുന്നത്. ### പരിഭാഷ നിര്ദേശങ്ങള്: * ശത്രുക്കളുടെ കയ്യില് നിന്നും ജനങ്ങള് രക്ഷപ്പെടെണ്ടതിനു ജനത്തെ സഹായിക്കുന്ന പാശ്ചാത്തലത്തില്, “വിടുവിക്കുക” എന്ന പദം “വിടുവിക്കുക” അല്ലെങ്കില് “സ്വതന്ത്രമാക്കുക” അല്ലെങ്കില് “രക്ഷിക്കുക” എന്നു പരിഭാഷ ചെയ്യാം. * ഒരുവനെ ശത്രുവിന്റെ കയ്യില് ഏല്പ്പിക്കുന്നു എന്നു അര്ത്ഥമാക്കുമ്പോള് “ഏല്പ്പിക്കുന്നു” എന്നത് “ഒറ്റുക്കൊടുക്കുന്നു” അല്ലെങ്കില് ഭരമേല്പ്പിക്കുന്നു” അല്ലെങ്കില് “കൈവശപ്പെടുത്തി ക്കൊടുക്കുന്നു” എന്നു പരിഭാഷ ചെയ്യാം. * “വിടുവിക്കുന്നവന്” എന്ന പദം “രക്ഷിക്കുന്നവന്” അല്ലെങ്കില് സ്വതന്ത്രനാക്കുന്നവന്” എന്നും പരിഭാഷ ചെയ്യാം. * “രക്ഷകന്” എന്ന പദം ഇസ്രായേലിലെ ന്യായാധിപന്മാരെ സൂചിപ്പിക്കുമ്പോള്, അത് “ദേശാധിപതി” അല്ലെങ്കില് “നേതാവ്” എന്നു പരിഭാഷ ചെയ്യാം. (കാണുക: [ന്യായാധിപന്](kt.html#judge), [രക്ഷിക്കുക](kt.html#save)) ### ദൈവവചന സൂചികകള്: * [2 കൊരിന്ത്യര്:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/01/08.md) * [അപ്പോ.പ്രവര്ത്തികള് 07:35-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/35.md) * [ഗലാത്യര്:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/01/03.md) * [ന്യായാധിപന്മാര്:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/10/10.md) ### ദൈവവചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[16:03](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/16/03.md)__ അനന്തരം ദൈവം ഒരു __രക്ഷകനെ__ ഏര്പ്പെടുത്തി അവരെ ശത്രുക്കളുടെ കയ്യില്നിന്നും രക്ഷിക്കുകയും ദേശത്തിനു സമാധാനം വരുത്തുകയും ചെയ്തു. * __[16:16](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/16/16.md)__ അവര്(ഇസ്രയേല്യര്) അവസാനം ദൈവത്തോട് വീണ്ടും സഹായം അഭ്യര്ത്ഥിക്കുകയും, ദൈവം അവര്ക്ക് വേറൊരു __രക്ഷകനെ__ അയയ്ക്കുകയും ചെയ്തു. * __[16:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/16/17.md)__ അനേക വര്ഷങ്ങളായി, ദൈവം ധാരാളം __രക്ഷകന്മാരെ__ ഇസ്രയേലിനെ അവരുടെ ശത്രുക്കളില് നിന്നും രക്ഷിക്കേണ്ടതിനായി അയച്ചു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H579, H1350, H2020, H2502, H3052, H3205, H3444, H3467, H4042, H4422, H4560, H4672, H5337, H5338, H5414, H5462, H6299, H6308, H6403, H6405, H6413, H6475, H6487, H6561, H7725, H7804, H8000, H8199, H8668, G325, G525, G629, G859, G1080, G1325, G1560, G1659, G1807, G1929, G2673, G3086, G3860, G4506, G4991, G5088, G5483
## വിത്ത്, ബീജം ### നിര്വചനം: ഒരു വിത്ത് എന്നത് ഒരു ചെടിയുടെ ഭാഗമായി അതേ തരം ചെടിയുടെ നിരവധിയായ സസ്യങ്ങള് വീണ്ടും ഉല്പ്പാദിപ്പിക്കുവാനായി നിലത്തു വിതയ്ക്കപ്പെടുന്നവ ആകുന്നു. ഇതിനു വിവിധമായ ഉപമാന അര്ഥങ്ങള് ഉണ്ട്. * “വിത്ത്” എന്ന പദം ഉപമാന രൂപത്തിലും ഭവ്യോക്തലങ്കാരമായും പുരുഷന്റെ ഉള്ളില് ഉള്ള ചെറു കോശങ്ങള് സ്ത്രീയുടെ കോശങ്ങളുമായി സംയോജിച്ച് ഒരു ശിശു ഉല്പ്പാദിതം ആകുകയും അത് അവളുടെ ഉള്ളില് വളരുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. ഇവയുടെ ശേഖരത്തെ ബീജം എന്ന് വിളിക്കുന്നു. * ഇതിനോട് ബന്ധപ്പെടുത്തി കൊണ്ട്, “വിത്ത്” എന്നത് ഒരു വ്യക്തിയുടെ സന്താനത്തെ അല്ലെങ്കില് സന്തതികളെ സൂചിപ്പിക്കുവാനും ഉപയോഗിക്കുന്നു. * ഈ വാക്കിനു ബഹുവചന രൂപത്തില് അര്ത്ഥം ഉണ്ട്, അത് ഒരു ധാന്യമണിയെക്കാളും അല്ലെങ്കില് ഒന്നിലും അധികമായ സന്തതികളെ സൂചിപ്പിക്കുന്നു. * വിത്തുകള് വിതയ്ക്കുന്നതായ കര്ഷകന്റെ ഉപമയില്, യേശു ആ വ്യക്തിയുടെ വിത്തുകളെ ദൈവ വചനത്തോടു താരതമ്യം ചെയ്തുകൊണ്ട്, അത് ധാരാളമായ ആത്മീയ ഫലങ്ങള് ഉല്പ്പാദിപ്പിക്കേണ്ടതിനു മനുഷ്യരുടെ ഹൃദയങ്ങളില് വിതച്ചിരിക്കുന്നു. * അപ്പോസ്തലന്ആയ പൌലോസും “വിത്ത്” എന്ന പദം ദൈവ വചനത്തെ സൂചിപ്പിക്കുവാന്വേണ്ടി ഉപയോഗിച്ചിരിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * അക്ഷരീകമായ ഒരു വിത്തിനു, അക്ഷരീക പദമായ “വിത്ത്” എന്ന പദം നിര്ദിഷ്ട ഭാഷയില് ഒരു കര്ഷകന് തന്റെ വയലില് ഉപയോഗിക്കുന്നതിനു ഉപയോഗിക്കാം. * അക്ഷരീകമായ പദം ദൈവ വചനത്തിനും ഉപമാന രൂപത്തില് അത് സൂചിപ്പിക്കപ്പെടുന്ന സന്ദര്ഭങ്ങളില് ഉപയോഗിക്കാവുന്നതും ആണ്. * ഒരേ കുടുംബ വംശാവലിയില് ഉള്ള ആളുകളെ സൂചിപ്പിക്കുവാന് ഉപമാന രൂപത്തില് ഉപയോഗിക്കുവാന്, കൂടുതല് വ്യക്തമായ രീതിയില്“സന്തതി” അല്ലെങ്കില് “സന്തതികള്” എന്ന് വിത്തിനു പകരമായി ഉപയോഗിക്കാം. ചില ഭാഷകളില് “മക്കളും കൊച്ചുമക്കളും എന്ന് അര്ത്ഥം നല്കുന്ന പദം ഉണ്ടായിരിക്കാവുന്നതാണ്. * ഒരു മനുഷ്യന്റെ അല്ലെങ്കില് ഒരു സ്ത്രീയുടെ “വിത്ത്” എന്നത് ജനം എന്നതിനെ പ്രതിരോധിക്കുകയോ അസ്ഥാനത്ത് ആക്കുകയോ ചെയ്യാത്ത വിധത്തില് ലക്ഷ്യ ഭാഷയില് എപ്രകാരം പദപ്രയോഗം ചെയ്യുന്നു എന്നത് പരിഗണിക്കുക. (കാണുക: [ഭവ്യോക്തി](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-euphemism/01.md)) (കാണുക: [സന്തതി](other.html#descendant), [വംശജന്](other.html#offspring)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര് 18:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/18/30.md) * [ഉല്പ്പത്തി 01:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/01/11.md) * [യിരെമ്യാവ് 02:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/02/20.md) * [മത്തായി 13:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/07.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2232, H2233, H2234, H3610, H6507, G4615, G4687, G4690, G4701, G4703
## വിരുന്നു സല്ക്കാരം ### നിര്വചനം ഒരു സദ്യ എന്നത്, വലിയ വിവധ ഭക്ഷണവിഭവങ്ങള്ഉള്പ്പെടുത്തിയ ഭക്ഷണക്രമം ആകുന്നു. * പുരാതന കാലങ്ങളില്, രാജാക്കന്മാര്സാധാരണയായി രാഷ്ട്രീയനേതാക്കന്മാരെ യും ഇതര പ്രധാന വിരുന്നുകാരെയും ആദരിക്കുവാനായി അടിക്കടി വിരുന്നു സല്ക്കാരങ്ങള്നടത്താറുണ്ടായിരുന്നു. * ഇതു ഇപ്രകാരവും പരിഭാഷപ്പെടുത്താം, “വിശാലമായ ഭക്ഷണം” അല്ലെങ്കില്‘പ്രധാനപ്പെട്ട സദ്യ” അല്ലെങ്കില്വൈവിധ്യമാര്ന്ന ഭക്ഷണക്രമം. ### ദൈവവചന സൂചികകള്: * [ദാനിയേല്:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/05/10.md) * [യെശ്ശയ്യാവ് 05:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/05/11.md) * [യിരെമ്യാവ് 16:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/16/07.md) * [ലൂക്കോസ് 05:29-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/05/29.md) * [ശലോമോന്റെ ഉത്തമഗീതങ്ങള്:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/sng/02/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3739, H4797, H4960, H4961, H8354, G1173, G1403
## വിറയ്ക്കുക, വിറയ്ക്കുന്നു, വിറച്ചു, വിറയല് ### നിര്വചനം: “വിറയ്ക്കുക” എന്നതിന്റെ അര്ത്ഥം ഭയം നിമിത്തമോ അത്യധികമായ ദുരവസ്ഥ നിമിത്തമോ വിറയലോ നടുക്കമോ ഉണ്ടാകുക എന്നാണ്. * ഈ പദം “വളരെ ഭയപ്പെട്ടു കാണുക” എന്നതിനെ ഉപമാനമായി അര്ത്ഥം നല്കുവാനും ഉപയോഗിക്കുന്നു. * ചില സമയങ്ങളില്നിലത്തിനു കുലുക്കം സംഭവിക്കുമ്പോള്അതിനെ “വിറയല്” എന്ന് പറയുന്നു. ഇത് സംഭവിക്കുന്നത്ഭൂമികുലുക്കം ഉണ്ടാകുമ്പോഴോ അല്ലെങ്കില്അതിഭയങ്കരമായ ഒരു ശബ്ദം ഉണ്ടാകുന്നതിന്റെ പരിണിത ഫലമായോ സംഭവിക്കുന്നതാണ്. * ദൈവ വചനം പറയുന്നത് ദൈവത്തിന്റെ സാനിധ്യത്തില്ഭൂമി വിറയ്ക്കും എന്നാണ്. ഇത് അര്ത്ഥമാക്കുന്നത് ഭൂമിയിലെ ജനം ദൈവത്തെ കുറിച്ചുള്ള ഭയം നിമിത്തം വിറയ്ക്കും അല്ലെങ്കില്ഭൂമി തന്നെ വിറയ്ക്കും എന്നാണ്. * ഈ പദം “ഭയപ്പെടുക” അല്ലെങ്കില്ദൈവത്തെ ഭയപ്പെടുക” അല്ലെങ്കില്“കുലുങ്ങുക” എന്നിങ്ങനെ സാഹചര്യത്തിനു അനുസൃതമായി പരിഭാഷ ചെയ്യാം. (കാണുക: [ഭൂമി](other.html#earth), [ഭയം](kt.html#fear), [കര്ത്താവ്](kt.html#lord)) ### ദൈവ വചന സൂചികകള്: * [2 കൊരിന്ത്യര് 07:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/07/15.md) * [2 ശമുവേല്22:44-46](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/22/44.md) * [അപ്പോ.16:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/16/29.md) * [യിരെമ്യാവ് 05:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/05/20.md) * [ലൂക്കോസ് 08:47-48](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/47.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1674, H2111, H2112, H2151, H2342, H2648, H2729, H2730, H2731, H5128, H5568, H6342, H6426, H6427, H7264, H7268, H7269, H7322, H7460, H7461, H7478, H7481, H7493, H7578, H8078, H8653, G1719, G1790, G5141, G5156, G5425
## വില പിടിപ്പുള്ള ### വസ്തുതകള്‍: “വില പിടിപ്പുള്ള” എന്ന പദം വിശദമാക്കുന്നത് ജനങ്ങള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ വളരെ വിലപിടിപ്പുള്ളവ ആണെന്ന് പരിഗണിക്കുന്നു. * “വില ഉയര്‍ന്ന കല്ലുകള്‍” അല്ലെങ്കില്‍ “വില പിടിപ്പുള്ള ആഭരണങ്ങള്‍” എന്ന് സൂചിപ്പിക്കുന്നത് നിറമുള്ള കല്ലുകളും ധാതുക്കളും അല്ലെങ്കില്‍ ഗുണനിലവാരം ഉള്ളവയാല്‍ മനോഹരവും അല്ലെങ്കില്‍ ഉപയോഗ പ്രദവും ആയത് എന്നാണ്. * വില പിടിപ്പുള്ള കല്ലുകള്‍ക്ക് ഉദാഹരണങ്ങള്‍ വജ്രക്കല്ലുകള്‍, രത്നങ്ങള്‍, മറ്റും മരതകം ആദിയായവ ആകുന്നു. * സ്വര്‍ണ്ണവും വെള്ളിയും “വില ഉയര്‍ന്ന ലോഹങ്ങള്‍” എന്ന് അറിയപ്പെടുന്നു. * യഹോവ പറയുന്നത് തന്‍റെ ജനങ്ങള്‍ തന്‍റെ ദൃഷ്ടിയില്‍ “വിലയേറിയവര്‍” ആകുന്നു എന്നാണ്. (യെശ്ശയ്യാവ് 43:4) * പത്രോസ് എഴുതിയതു എന്തെന്നാല്‍ സൌമ്യതയും സാവധാനതയും ഉള്ള ആത്മാവ് ദൈവ ദൃഷ്ടിയില്‍ വിലയേറിയത് ആകുന്നു എന്നാണ്. (1 പത്രോസ് 3:4) * ഈ പദം “വില ഉയര്‍ന്ന” അല്ലെങ്കില്‍ “വളരെ ആഗ്രഹിക്കത്തക്കത്” അല്ലെങ്കില്‍ “തനിക്കു വളരെ പ്രിയപ്പെട്ട” അല്ലെങ്കില്‍ “ഉയര്‍ന്ന മൂല്യം കല്‍പ്പിക്കപ്പെട്ട” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. (കാണുക: [സ്വര്‍ണ്ണം](other.html#gold), [വെള്ളി](other.html#silver)) ### ദൈവ വചന സൂചികകള്: * [2 പത്രോസ് 01:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/01/01.md) * [അപ്പോ. 20:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/20/22.md) * [ദാനിയേല്‍ 11:38-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/11/38.md) * [വിലാപങ്ങള് 01:7](https://git.door43.org/Door43-Catalog/ml_tn/src/branch/master/lam/01/07.md) * [ലൂക്കോസ് 07:2-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/07/02.md) * [സങ്കീര്ത്തനങ്ങള് 036:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/036/007.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H68, H1431, H2532, H2580, H2667, H2896, H3357, H3365, H3366, H3368, H4022, H4030, H4261, H4262, H4901, H5238, H8443, G927, G1784, G2472, G4185, G4186, G5092, G5093
## വിലപിക്കുക, വിലപിക്കുന്നു, വിലപിച്ചു, വിലാപം, വിലാപക്കാരന്, വിലാപക്കാര്, വിലാപ പൂര്ണ്ണം, വിലാപ പൂര്ണ്ണമായ ### വസ്തുതകള്: “വിലപിക്കുക” എന്നും “വിലാപം” എന്നും ഉള്ള പദങ്ങള്അഗാധമായ ദുഖത്തെ, സാധാരണമായി ആരുടെയെങ്കിലും ദേഹവിയോഗം നിമിത്തം ഉണ്ടാകുന്ന പ്രതികരണമായി നടക്കുന്നു. * നിരവധി സംസ്കാരങ്ങളില്, ഈ ദുഖത്തെയും സങ്കടത്തെയും വെളിപ്പെടുത്തുന്ന പല ബാഹ്യമായ പ്രതികരണങ്ങള്ഈ വിലാപങ്ങളില്ഉള്പ്പെടാറുണ്ട്. * ഇസ്രയേല്യരും ഇതാ ജനവിഭാഗങ്ങളും പുരാതന കാലങ്ങളില്വിലാപങ്ങള്മൂലവും ഉറക്കെയുള്ള കരച്ചില്മൂലവും അവരുടെ ദു:ഖം പ്രകടിപ്പിക്കാറുണ്ട്. അവര്ചണം കൊണ്ട് നിര്മ്മിച്ച പരുക്കന്വസ്ത്രമായ രട്ട് ധരിക്കുകയും തങ്ങളുടെ മേല്ചാരം പൂശുകയും ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. * കൂലിക്ക് ഏര്പ്പെടുത്തുന്ന വിലാപക്കാര്, സാധാരണയായി സ്ത്രീകള്, ശബ്ദത്തില്കരയുകയും മരണ സമയം മുതല്മൃതശരീരം കല്ലറയില്വെക്കുന്നത് വരെയും വിലപിക്കുകയും ചെയ്യുമായിരുന്നു. * സാധാരണ ഏഴു ദിവസങ്ങള്ആണ് ഉപചാര പൂര്വമായവിലാപ ദിനങ്ങള്, എന്നാല്മുപ്പതു ദിവസം വരെയും (മോശെയുടെയും അഹരോന്റെയും വിഷയത്തില്) അല്ലെങ്കില് എഴുപതു ദിവസങ്ങള്(യാക്കോബിന്റെ കാര്യത്തില്) എന്നപോലെ ദീര്ഘമാകുകയും ചെയ്യാം. * ദൈവ വചനം ഉപമാന രൂപത്തില്പാപം നിമിത്തം ഉള്ള “വിലാപങ്ങളെ” കുറിച്ച് പറയുന്നുണ്ട്. ഇത് പാപം ദൈവത്തെയും മനുഷ്യരെയും വേദനിപ്പിക്കുന്നു എന്നതിനാല്ഉളവാകുന്ന ആഴമായ ദുഖത്തെ സൂചിപ്പിക്കുന്നു. (കാണുക: [രട്ട്](other.html#sackcloth), [പാപം](kt.html#sin)) ### ദൈവ വചന സൂചികകള്: * [1 ശമുവേല്15:34-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/15/34.md) * [2 ശമുവേല്01:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/01/11.md) * [ഉല്പ്പത്തി 23:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/23/01.md) * [ലൂക്കോസ് 07:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/07/31.md) * [മത്തായി 11:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/16.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H56, H57, H60, H205, H578, H584, H585, H1058, H1065, H1068, H1669, H1671, H1897, H1899, H1993, H4553, H4798, H5092, H5098, H5110, H5594, H6937, H6941, H6969, H7300, H8386, G2354, G2875, G3602, G3996, G3997
## വില്ലാളി ### നിര്വചനം “വില്ലാളി” എന്ന പദം ഒരു ആയുധമെന്ന നിലയില്അമ്പും വില്ലും ഉപയോഗിപ്പാന്പ്രാവീണ്യം നേടിയ വ്യക്തി എന്നു സൂചിപ്പിക്കുന്നു. * ദൈവവചനത്തില്, സൈന്യത്തില്ഒരു സൈനികനായി അമ്പും വില്ലും ഉപയോഗിച്ചു യുദ്ധം ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയില്വില്ലാളി എന്ന പദം ഉപയോഗിക്കുന്നു. * വില്ലാളികള്അശൂരിന്റെ സൈനികശക്തിയില്പ്രധാന ഭാഗമായിരിക്കുന്നു. * ചില ഭാഷകളില്ഈ പദത്തിനു “വില്ലുകാരന്” എന്ന പദം ഉപയോഗിക്കുമാ യിരിക്കും (കാണുക: [ആശൂര്](names.html#assyria)) ### ദൈവവചന സൂചികകള് * [1 ശാമുവല്31;1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/31/01.md) * [2 ദിനവൃത്താന്തങ്ങള്35:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/35/23.md) * [ഉല്പ്പത്തി 21:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/21/19.md) * [യെശ്ശയ്യാവ് 16:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/21/16.md) * [ഇയ്യോബ് 16:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/16/13.md) * [സദൃശവാക്യങ്ങള്26:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/26/09.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1167, H1869, H2671, H2686, H3384, H7198, H7199, H7228
## വിളക്ക് തണ്ട്, വിളക്ക് തണ്ടുകള് ### നിര്വചനം: ദൈവ വചനത്തില്, “വിളക്ക് തണ്ട്” എന്ന പദം സാധാരണയായി ഒരു അറ മുഴുവന്പ്രകാശം നല്കേണ്ടതിനു വിളക്ക് വെക്കുവാന്തക്കവിധം ക്രമീകരിച്ചിരിക്കുന്ന ഒരു നിര്മ്മിതിയെ സൂചിപ്പിക്കുന്നു. * ഒരു ലളിതമായ വിളക്ക് തണ്ട് സാധാരണയായി മണ്ണ്, മരം, അല്ലെങ്കില്ലോഹം (വെള്ളോട്, വെള്ളി, സ്വര്ണ്ണം മുതലായ) കൊണ്ട് നിര്മ്മിതമായതും ഒരു വിളക്ക് വെക്കുവാന്ഉള്ളതും ആയിരിക്കും. * യെരുശലേം ദേവാലയത്തില്ഒരു പ്രത്യേക സ്വര്ണ നിര്മ്മിതമായ ഏഴു ശാഖകള്ഏഴു വിളക്കുകളെ ചുമക്കുന്ന രീതിയില്ഒരു വിളക്കു തണ്ട് ഉണ്ടായിരുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ഈ പദം “വിളക്കു പീഠം” അല്ലെങ്കില്വിളക്ക് സ്ഥാപിക്കുവാനുള്ള നിര്മ്മിതി” അല്ലെങ്കില്“വിളക്കു കൈപ്പിടി” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ദേവാലയ വിളക്കു തണ്ടിന്, “ഏഴു വിളക്കുകളുടെ വിളക്ക് തണ്ട്” അല്ലെങ്കില്“ഏഴു വിളക്കുകള്ഉള്ള സ്വര്ണ്ണ പീഠം” എന്ന് പരിഭാഷ ചെയ്യാം. അനുബന്ധമായ ദൈവ വചന ഭാഗങ്ങളുടെ പരിഭാഷകളില്സാധാരണ വിളക്ക് തണ്ടിന്റെയോ ഏഴു ശാഖകള്ഉള്ള വിളക്ക് തണ്ടിന്റെയോ ചിത്രം ഉള്ക്കൊള്ളിക്കുന്നത് സഹായകരം ആയിരിക്കും. (കാണുക: [വെള്ളോട്](other.html#bronze), [സ്വര്ണ്ണം](other.html#gold), [വിളക്ക്](other.html#lamp), [പ്രകാശം](other.html#light), [വെള്ളി](other.html#silver), [ദേവാലയം](kt.html#temple)) ### ദൈവ വചന സൂചികകള്: * [ദാനിയേല്05:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/05/05.md) * [പുറപ്പാട് 37:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/37/17.md) * [മര്ക്കോസ് 04:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/04/21.md) * [മത്തായി 05:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/15.md) * [വെളിപ്പാട് 01:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/01/12.md) * [വെളിപ്പാട് 01:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/01/19.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H4501, G3087
## വിളക്ക്, വിളക്കുകള് ### നിര്വചനം: “വിളക്ക്” എന്ന പദം പൊതുവെ പ്രകാശം പുറപ്പെടുവിക്കുന്ന ഏതെങ്കിലും ഒന്നിനെ കുറിക്കുന്നു. ദൈവ വചന കാലഘട്ടത്തില് ഉപയോഗിച്ചിരുന്ന വിളക്കുകള് സാധാരണയായി എണ്ണ വിളക്കുകള് ആയിരുന്നു. ദൈവവചന കാലഘട്ടത്തില് ഉപയോഗിച്ചു കൊണ്ടിരുന്ന വിളക്കുകള് ഇന്ധനം കരുതുവാന് ഉള്ള ഒരു ചെറിയ പാത്രത്തോട് കൂടിയതും, സാധാരണയായി അതിലുള്ള എണ്ണ കത്തിക്കുമ്പോള് പ്രകാശം നല്കുന്നതും ആയിരിക്കുന്നു. * ഒരു സാധാരണ എണ്ണ വിളക്ക് മണ്ണിനാല് നിര്മ്മിക്കപ്പെട്ടതും ഒലിവു എണ്ണ നിറച്ചതും, എണ്ണ ജ്വലിക്കേണ്ടതിനു ഒരു തിരി സ്ഥാപിക്കപ്പെട്ടതും ആകുന്നു. * ചില വിളക്കുകളില്, ആ പാത്രം അല്ലെങ്കില് സംഭരണി ദീര്ഘവൃത്താകൃതി ഉള്ളതും, ഒരു അറ്റം തിരി പിടിപ്പിക്കുവാന്തക്കവിധം ഇറുക്കം ഉള്ളതാക്കിയതും ആയിരിക്കും. * ഒരു എണ്ണ വിളക്ക് ചുമന്നു കൊണ്ട് പോകാവുന്നതോ ഒരു പീഠത്തില്വെക്കാവുന്നതോ അതിനാല്ഒരു അറ അല്ലെങ്കില്ഭവനം മുഴുവന്പ്രകാശം നല്കാവുന്നതാണ്. * ദൈവ വചനത്തില്, വിളക്കുകള്വിവിധ ഉപമാന രീതികളില്പ്രകാശത്തിനും ജീവനും അടയാളങ്ങളായി ഉപയോഗിക്കുന്നു. (കാണുക: [വിളക്ക് തണ്ട്](other.html#lampstand), [ജീവന്](kt.html#life), [പ്രകാശം](other.html#light)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/11/34.md) * [പുറപ്പാട് 25:3-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/25/03.md) * [ലൂക്കോസ് 08:16-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/16.md) * [മത്തായി 05:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/15.md) * [മത്തായി 06:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/06/22.md) * [മത്തായി 25:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/25/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3940, H3974, H4501, H5215, H5216, G2985, G3088
## വിവരണം, വിവരണങ്ങള്, വിവരണം നല്കി ### നിര്വചനം: “വിവരണം നല്കുക” എന്ന പദം അര്ത്ഥം നല്കുന്നത് സംഭവിച്ചതായ ഒന്നിനെ കുറിച്ച് ജനത്തോടു പറയുക, ആ സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്നല്കുക എന്നാണ്. ഒരു “വിവരണം” എന്നത് പറയപ്പെട്ടതും, പറയപ്പെടേണ്ടതും എഴുതപ്പെടേണ്ടതും ആകുന്നു. * “വിവരണം” എന്നത് “പറയുക” അല്ലെങ്കില്“വിശദീകരിക്കുക” അല്ലെങ്കില്“വിശദാംശങ്ങള്പറയുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “ഈ വിവരം ആരോടും പറഞ്ഞു പോകരുത്” എന്ന [പദപ്രയോഗം, “ഈ കാര്യത്തെക്കുറിച്ച് ആരോടും തന്നെ പറയരുത്” അല്ലെങ്കില്“ഇതിനെ സംബന്ധിച്ച് ആരോടും തന്നെ പറയരുത്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ഒരു വിവരണം” എന്നത് പരിഭാഷ ചെയ്യുവാന്ഉള്ള ശൈലികളില്“ഒരു വിശദീകരണം” അല്ലെങ്കില്“ഒരു കഥ” അല്ലെങ്കില്ഒരു “വിശദീകരണ കുറിപ്പ്” എന്നിങ്ങനെ സാഹചര്യത്തിന് അനുസരിച്ച് പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [അപ്പോ.05:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/05/22.md) * [യോഹന്നാന്12:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/12/37.md) * [ലൂക്കോസ് 05:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/05/15.md) * [ലൂക്കോസ് 08:34-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/08/34.md) * [മത്തായി 28:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/28/14.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1681, H1696, H1697, H5046, H7725, H8034, H8052, H8085, H8088, G189, G191, G312, G518, G987, G1225, G1310, G1426, G1834, G2036, G2162, G2163, G3004, G3056, G3140, G3141, G3377
## വിവാഹ മോചനം ### നിര്വചനം: ഒരു വിവാഹത്തിന്റെ നിയമപരമായ അവസാനമാണ് വിവാഹ മോചനം. “വിവാഹമോചനം” എന്ന പദം ഔപചാരികമായും നിയമപരമായും ഒരു വ്യക്തിയുടെ ഭാര്യ/ഭര്ത്താവ് വിവാഹബന്ധം നിര്ത്തലാക്കുന്നു എന്നാണര്ത്ഥം. * “വിവാഹ മോചനം നല്കുക” എന്നതിന്റെ അക്ഷരീക അര്ത്ഥം “പറഞ്ഞു വിടുക” അല്ലെങ്കില് “ഔപചാരികമായി വേര്പിരിക്കുക” എന്നാണ്. ഇതര ഭാഷകളില് വിവാഹ മോചനത്തെ സൂചിപ്പിക്കുന്ന സമാന പദപ്രയോഗങ്ങള് ഉണ്ടാകാം. * ഒരു “വിവാഹ മോചന സാക്ഷ്യപത്രം” എന്നത് “വിവാഹബന്ധം നിര്ത്തലാക്കപ്പെട്ടിരിക്കുന്നു എന്നു സ്ഥിരീകരിക്കുന്ന പത്രം” എന്നു പരിഭാഷപ്പെടുത്താം. ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള് 08:8-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/08/08.md) * [ലേവ്യപുസ്തകം 21:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/21/07.md) * [ലൂക്കോസ് 16:18](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/16/18.md) * [മര്ക്കോസ് 10:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/10/01.md) * [മത്തായി 05:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/31.md) * [മത്തായി 19:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/19/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1644, H3748, H5493, H7971, G630, G647, G863
## വിവേചന ബുദ്ധി, വിവേകം ഉള്ള, വിവേകപരമായ ### വസ്തുതകള്‍: “വിവേചന ബുദ്ധി” എന്ന പദം ഒരു വ്യക്തി തന്‍റെ നടപടികളെ കുറിച്ചു ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചു ജ്ഞാനത്തോടെ തീരുമാനങ്ങള്‍ എടുക്കുന്ന രീതിയെ വിശദീകരിക്കുന്നു. * സാധാരണയായി “വിവേചന ബുദ്ധി” എന്നത് ധനം, വസ്തു പോലെയുള്ള പ്രായോഗികവും വിഭവ സംബന്ധവുമായ കാര്യങ്ങള്‍ നിര്‍വഹണം ചെയ്യുവാന്‍ പ്രായോഗികമായ, ജ്നാനത്തോടെയുള്ള തീരുമാനങ്ങള്‍ എടുക്കുവാന്‍ ഉള്ള കഴിവ് എന്നതിനെ സൂചിപ്പിക്കുന്നു. * “വിവേചന ബുദ്ധി” എന്നും “ജ്ഞാനം” എന്നും ഉള്ളവയ്ക്ക് ഒരു പോലെയുള്ള അര്‍ത്ഥം ആണ് ഉള്ളതെങ്കിലും, സാധാരണയായി “ജ്ഞാനം” എന്നത് കൂടുതലായി ആത്മീയമായ അല്ലെങ്കില്‍ ധാര്‍മ്മിക കാര്യങ്ങളെ കേന്ദ്രീകരിച്ചു കാണപ്പെടുന്നു. * സന്ദര്‍ഭം അനുസരിച്ചു,”വിവേചന ബുദ്ധി” എന്നത് “ശരിയായ” അല്ലെങ്കില്‍ “ശ്രദ്ധാപൂര്‍വമായ” അല്ലെങ്കില്‍ “ജ്ഞാനത്തോടെ ഉള്ള” എന്നും പരിഭാഷ ചെയ്യാവുന്നത് ആകുന്നു. (കാണുക: [ശരിയായ](other.html#shrewd), [ആത്മാവ്](kt.html#spirit), [ജ്ഞാനമുള്ള](kt.html#wise)) ### ദൈവ വചന സൂചികകള്‍: * [സദൃശവാക്യങ്ങള്‍ 08:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/08/04.md) * [സദൃശവാക്യങ്ങള്‍ 12:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/12/23.md) * [സദൃശവാക്യങ്ങള്‍ 27:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/27/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H995, H5843, H6175, H6191, H6195, H7080, H7919, H7922, G4908, G5428
## വിവേചിച്ചു അറിയുക, വിവേചിച്ചു അറിഞ്ഞു, വിവേചിക്കുക, വിവേചനം ### നിര്വചനം: “വിവേചിക്കുക” എന്ന പദം എന്തെങ്കിലും ഗ്രഹിക്കുവാനുള്ള കഴിവ്, പ്രത്യേകാല് എന്തെങ്കിലും ഒന്നു ശരിയോ തെറ്റോ എന്നു അറിയുവാ നുള്ള കഴിവ് എന്നു അര്ത്ഥമാക്കുന്നു. * “വിവേചനം” എന്ന പദം ഒരു പ്രത്യേക കാര്യം മനസ്സിലാക്കുകയും ജ്ഞാനപൂര്വ്വം തീരുമാനം എടുക്കുകയും ചെയ്യുന്നത് എന്നു സൂചിപ്പിക്കുന്നു. * ഇതിന്റെ അര്ത്ഥം ജ്ഞാനവും നല്ല വിധി നിര്ണ്ണയവും ഉണ്ടാകുക എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യം അനുസരിച്ച്, “വിവേചിക്കുക” എന്നത് “ഗ്രഹിക്കുക” അല്ലെങ്കില് “തമ്മിലുള്ള വ്യത്യാസം അറിയുക” അല്ലെങ്കില് “നന്മയും തിന്മയും തമ്മില് തിരിച്ചറിയുക” അല്ലെങ്കില് “നീതിയായി ന്യായം വിധിക്കുക” അല്ലെങ്കില് “തെറ്റില്നിന്നും ശരി ഏതെന്നു അനുമാനിക്കുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * വിവേചനം” എന്നത് “സുഗ്രാഹ്യമാക്കുക” അല്ലെങ്കില് “നന്മയും തിന്മയും തമ്മില്വേര്തിരിച്ചറിയുക എന്ന കഴിവ്” എന്നു പരിഭാഷ പ്പെടുത്താം. (കാണുക: [ന്യായംവിധിക്കുക](kt.html#judge), [ജ്ഞാനമുള്ള](kt.html#wise)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/03/07.md) * [ഉല്പ്പത്തി 41:33-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/41/33.md) * [സദൃശവാക്യങ്ങള്:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/01/04.md) * [സങ്കീര്ത്തനങ്ങള്:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/019/011.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H995, H2940, H4209, H5234, H8085, G350, G1252, G1253, G1381, G2924
## വിശുദ്ധ നഗരം, വിശുദ്ധ നഗരങ്ങള് ### നിര്വചനം: ദൈവ വചനത്തില്, “വിശുദ്ധ നഗരം” എന്നത് യെരുശലേം പട്ടണത്തെ സൂചിപ്പിക്കുന്നു. * ഈ പദം പുരാതന നഗരമായ യെരുശലേമിനെ സൂചിപ്പിക്കുന്നത്പോലെ, ദൈവം വസിക്കുകയും തന്റെ ജനത്തിന്റെ മദ്ധ്യേ ഭരണം നടത്തുന്ന സ്വര്ഗ്ഗീയ യെരുശലേമിനെയും സൂചിപ്പിക്കുന്നു. * ഈ പദം തുടര്ന്ന് വരുന്ന പരിഭാഷകളില്എല്ലാം “വിശുദ്ധം” എന്നും “നഗരം”എന്നും ഉള്ള പദങ്ങളെ സംയോജിപ്പിച്ച് കൊണ്ട് പരിഭാഷ ചെയ്യുവാന്ഉപയോഗിക്കാം. (കാണുക:[സ്വര്ഗ്ഗം](kt.html#heaven), [വിശുദ്ധം](kt.html#holy), [യെരുശലേം](names.html#jerusalem)) ### ദൈവ വചന സൂചികകള്; * [മത്തായി 04:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/04/05.md) * [മത്തായി 27:51-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/51.md) * [വെളിപ്പാട് 21:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/21/01.md) * [വെളിപ്പാട് 21:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/21/09.md) * [വെളിപ്പാട് 22:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/22/18.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5892, H6944, G40, G4172
## വിശ്രമം, വിശ്രമിക്കുന്നു, വിശ്രമിച്ചു, വിശ്രമിക്കുന്ന, വിശ്രമ രഹിതം ### നിര്വചനം: “വിശ്രമിക്കുക” എന്ന പദം അക്ഷരീകമായി അര്ത്ഥം നല്കുന്നത് വിശ്രമിക്കുന്നതിനോ അല്ലെങ്കില് വീണ്ടും ശക്തിയെ വീണ്ടെടുക്കുന്നതിനോ വേണ്ടി ജോലി ചെയ്യുന്നതിനു വിരാമം കുറിക്കുക എന്നാണ്. “ശേഷിച്ചവ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത് എന്തിന്റെയെങ്കിലും ബാക്കിയായി ഉള്ളത് എന്നാണ്. “വിരാമം” എന്നത് പ്രവര്ത്തി നിര്ത്തുക എന്നുള്ളതാണ്. * “ഒരു വസ്തു എവിടെയെങ്കിലും “നിലകൊള്ളുന്നു” എന്നതിന്റെ അര്ത്ഥം, അത് അവിടെ “നില്ക്കുന്നു” അല്ലെങ്കില് “ഇരിക്കുന്നു” എന്നാണ്. * ഒരു പടകു ഒരിടത്ത് “നിര്ത്തി” എന്നതിന്റെ അര്ത്ഥം അത് അവിടെ “നിര്ത്തപ്പെട്ടു” അല്ലെങ്കില് “തറ ഇറങ്ങി” എന്നാണ്. * ഒരു വ്യക്തി അല്ലെങ്കില് മൃഗങ്ങള് വിശ്രമിക്കുമ്പോള്, അവ പുതു ശക്തി വീണ്ടെടുക്കേണ്ടതിനു ഇരിക്കുകയോ താഴെ കിടക്കുകയോ ചെയ്യുന്നു. * ദൈവം ഇസ്രയേല് മക്കളോട് ആഴ്ചയുടെ ഏഴാം ദിവസം വിശ്രമിക്കണം എന്ന് കല്പ്പന നല്കി. പ്രവര്ത്തി ചെയ്യാത്ത ഈ ദിവസത്തെ “ശബ്ബത്ത്” ദിനം എന്ന് വിളിച്ചിരുന്നു. * ഒരു വസ്തു ഏതിന്റെ എങ്കിലും മുകളില് സ്ഥാപിക്കുക എന്നാല് അവിടെ “വെക്കുക” അല്ലെങ്കില് “നിര്ത്തുക” എന്നാണ് അര്ത്ഥം. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യം അനുസരിച്ച്, “വിശ്രമിക്കുക (ഒരുവന്)” എന്നത് “ജോലി ചെയ്യുന്നത് നിര്ത്തുക” അല്ലെങ്കില് “സ്വയം ഉത്തേജിപ്പിക്കുക” അല്ലെങ്കില് “ഭാരങ്ങള്ചുമക്കുന്നത് നിര്ത്തുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * ഒരു വസ്തു “സ്ഥാപിക്കുക” എന്നതു ആ വസ്തു ഏതിന്റെ എങ്കിലും മുകളില്“വെക്കുക” അല്ലെങ്കില്“നിര്ത്തുക” അല്ലെങ്കില്“ക്രമീകരിക്കുക” എന്ന് പരിഭാഷ ചെയ്യാം. “ഞാന് നിങ്ങള്ക്കു വിശ്രമം തരും” എന്ന് യേശു പറയുമ്പോള്, ഇത് “നിങ്ങളുടെ ഭാരങ്ങള് നിങ്ങള് ചുമക്കുന്നത് നിര്ത്തലാക്കുവാന് ഞാന് ഇടവരുത്തും” അല്ലെങ്കില് “നിങ്ങള് സമാധാനപ്പെടുവാന് ഞാന് നിങ്ങളെ സഹായിക്കും” അല്ലെങ്കില് “നിങ്ങള് ആശ്വസിക്കുവാനും എന്നില് ആശ്രയിക്കുവാനും വേണ്ടി ഞാന് നിങ്ങളെ ശക്തീകരിക്കും” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “അവര് എന്റെ വിശ്രമത്തില് പ്രവേശിക്കുകയില്ല,” എന്ന് ദൈവം പറഞ്ഞതായ പ്രസ്താവന, “അവര് എന്റെ വിശ്രമത്തിന്റെ അനുഗ്രഹങ്ങള് അനുഭവിക്കുകയില്ല” അല്ലെങ്കില് “എന്നില് ആശ്രയിക്കുക നിമിത്തം ലഭ്യമാകുന്ന സന്തോഷവും സമാധാനവും അവര് അനുഭവിക്കുക ഇല്ല” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “ശേഷിക്കുന്നവര്” എന്ന പദം “അവശേഷിക്കുന്നതായ ജനം” അല്ലെങ്കില് “മറ്റു എല്ലാ ജനങ്ങളും” അല്ലെങ്കില്“ശേഷിക്കുന്നതായ സകല വസ്തുക്കളും” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [ശേഷിപ്പുള്ള ജനം](kt.html#remnant), [ശബ്ബത്ത്](kt.html#sabbath)) ### ദൈവ വചന സൂചികകള്: * [2 ദിനവൃത്താന്തങ്ങള്:40-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/06/40.md) * [ഉല്പ്പത്തി 02:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/02/01.md) * [യിരെമ്യാവ് 06:16-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/06/16.md) * [മത്തായി 11:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/28.md) * [വെളിപ്പാട് 14:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/14/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H14, H1824, H1826, H2308, H3498, H3499, H4494, H4496, H4771, H5117, H5118, H5183, H5564, H6314, H7258, H7280, H7599, H7604, H7605, H7606, H7611, H7673, H7677, H7901, H7931, H7954, H8058, H8172, H8252, H8300, G372, G373, G425, G1515, G1879, G1954, G1981, G2270, G2663, G2664, G2681, G2838, G3062, G4520
## വിസ്മയിച്ചു, വിസ്മയം, അമ്പരപ്പിക്കുക, ആശ്ചര്യപ്പെടുക, ആശ്ചര്യപ്പെട്ടു, ആശ്ചര്യജനകമായ, ആശ്ച്ചര്യപൂര്ണം, അത്ഭുതം, അത്ഭുതങ്ങള് ### നിര്വചനം ഈ പദങ്ങളെല്ലാം അസാധാരണമായ ഒന്നു സംഭവിച്ചതിന്റെ നിമിത്തം വളരെ അതിശയപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. * ഈ ചില പദങ്ങളെല്ലാം “വിസ്മയത്താല് ഹേമിക്കപ്പെട്ടു” അല്ലെങ്കില് (ഒന്നില്നിന്നും) വ്യത്യസ്തമായി നിലകൊള്ളുന്നു” എന്ന യവന ഭാവങ്ങളുടെ ഭാഷാന്തരങ്ങളാണ്. ഈ ആശയപ്രകടനങ്ങള് നല്കുന്നത് ആ വ്യക്തി എന്തുമാത്രം അത്ഭുതപ്പെട്ടു അല്ലെങ്കില് ആഘാതമനുഭവിച്ചു എന്നാണ്. മറ്റുള്ള ഭാഷകളിലും ഇതു പ്രകടമാക്കുവാനുള്ള മാര്ഗ്ഗങ്ങള്ഉണ്ടായിരിക്കും * സാധാരണയായി അത്ഭുതവും വിസ്മയകരവുമായവ നടക്കുന്നതിനു കാരണ മായവ ദൈവത്തിനു മാത്രം ചെയ്യുവാന്കഴിയുന്ന സംഭവം ആണ്, * ഈ പദങ്ങളുടെ അര്ത്ഥത്തില്ആശയക്കുഴപ്പത്തിന്റെ ചിന്തകളും ഉള്പ്പെടുത്താം, കാരണം സംഭവിച്ചവ മുഴുവനും പ്രതീക്ഷിക്കാത്തവ ആയിരുന്നു. * ഈ പദങ്ങളെ പരിഭാഷപ്പെടുത്താവുന്ന ഇതര മാര്ഗ്ഗങ്ങള്“തികെച്ചും ആശ്ചര്യകരമായവ” അല്ലെങ്കില്“വളരെ ആഘാതമുളവാക്കുന്നവ” എന്നിങ്ങനെ യാണ്; * ബന്ധമുള്ള വാക്കുകളില്“ആശ്ച്ചര്യപൂര്ണമായ”(വിസ്മയകരമായ, അത്ഭുതകര മായ), “വിസ്മയകരമായ”, “അമ്പരപ്പ് ഉളവാക്കുന്ന” ആദിയായവ ഉള്പ്പെടുത്താ വുന്നതാണ് * പൊതുവെ, ഈ പദങ്ങള്ക്രിയാത്മകവും സംഭവിച്ചവ നിമിത്തം ജനങ്ങള് സന്തോഷവാന്മാരും ആണെന്നു ബോധ്യപ്പെടുത്തുന്നു. (കാണുക: [അത്ഭുതം](kt.html#miracle), [അടയാ;ളം](kt.html#sign)) ### ദൈവവചന സൂചികകള്: * [അപ്പൊ.പ്രവര്ത്തികള്:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/08/09.md) * [അപ്പൊ.പ്രവര്ത്തികള്:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/09/20.md) * [ഗലാത്യര്:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/01/06.md) * [മര്ക്കോസ് 02:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/02/10.md) * [മത്തായി 07:28-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/28.md) * [മത്തായി 15-29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/15/29.md) * [മത്തായി 19: 25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/19/25.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H926, H2865, H3820, H4159, H4923, H5953, H6313, H6381, H6382, H6383, H6395, H7583, H8047, H8074, H8078, H8429, H8539, H8540, H8541, H8653, G639, G1568, G1569, G1605, G1611, G1839, G2284, G2285, G2296, G2297, G2298, G3167, G4023, G4423, G4592, G5059
## വീഞ്ഞ്, വീഞ്ഞുകള്, തുരുത്തി, തുരുത്തികള്, പുതിയ തുരുത്തി ### നിര്വചനം: ദൈവ വചനത്തില്, “വീഞ്ഞ്” എന്ന പദം സൂചിപ്പിക്കുന്നത് മുന്തിരി എന്ന പഴത്തില് നിന്നും എടുത്ത ചാറില്നിന്നു ഉണ്ടാക്കിയ ഒരു തരം പുളിപ്പിച്ചതായ പാനീയം എന്ന് ആകുന്നു. വീഞ്ഞ് മൃഗങ്ങളുടെ തോലുകൊണ്ട് നിര്മ്മിച്ചതായ കുപ്പികളായ “തുരുത്തികളില്” ശേഖരിക്കുന്നു. “പുതുവീഞ്ഞ്” എന്ന പദം സൂചിപ്പിക്കുന്നത് തത്സമയം പറിച്ചെടുത്ത മുന്തിരിയില് നിന്നും ഉണ്ടാക്കിയ ഒട്ടും തന്നെ പുളിപ്പിച്ചിട്ടില്ലാത്ത മുന്തിരിച്ചാറു എന്ന് സൂചിപ്പിക്കുന്നു. ചില സമയങ്ങളില്“വീഞ്ഞ്” എന്ന പദം പുളിപ്പിക്കാത്തതായ മുന്തിരിച്ചാറിനെയും കുറിക്കുന്നു. * വീഞ്ഞ് ഉണ്ടാക്കുവാനായി, മുന്തിരി മുന്തിരിച്ചക്കില്മുന്തിരിങ്ങ അരച്ച് അതില്നിന്ന് ചാറു വരുത്തുന്നു. ചാറില് പ്രകൃത്യാ പുളിപ്പ് ഉണ്ടാകുകയും അതില്ചാരായം ഉണ്ടാകുകയും ചെയ്യുന്നു. * ദൈവ വചന കാലഘട്ടങ്ങളില്, ഭക്ഷണത്തോടു കൂടെ സാധാരണ ഉപയോഗിക്കുന്ന പാനീയമായി വീഞ്ഞ് കാണപ്പെട്ടിരുന്നു. ഇപ്പോഴത്തെ കാലഘട്ടത്തില്ഉള്ള വീഞ്ഞുപോലെ അതില് ചാരായത്തിന്റെ അംശം കാണപ്പെട്ടിരുന്നില്ല. * ഭക്ഷണത്തിനു മുന്പ് നല്കിയിരുന്ന വീഞ്ഞില് സാധാരണയായി വെള്ളം ചേര്ക്കുമായിരുന്നു. * ഒരു പഴയതും പൊട്ടുവാന് ഇടയുള്ളതും ആയ തുരുത്തിയില് പൊട്ടല് ഉണ്ടാകുകയും വീഞ്ഞ് ഒഴുകി പോകുവാന് ഇടവരികയും ചെയ്യും. പുതിയ തുരുത്തികള് മൃദുലമായതും അയവുള്ളതും, അവ കീറുവാന് ഇടവരാത്തതും വീഞ്ഞ് ഭദ്രമായി സൂക്ഷിക്കുന്നതും ആകുന്നു. നിങ്ങളുടെ സംസ്കാരത്തില് വീഞ്ഞ് അപരിചിത വസ്തു ആണെങ്കില്, ഇതിനെ “പുളിപ്പിച്ചതായ മുന്തിരിച്ചാര്” അല്ലെങ്കില് “മുന്തിരിങ്ങ എന്നു അറിയപ്പെടുന്ന ഫലത്തില് നിന്നും ഉണ്ടാക്കുന്ന പുളിപ്പിച്ചതായ പാനീയം” അല്ലെങ്കില് “പുളിപ്പിച്ചതായ പഴച്ചാര്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. [അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md) * ”തുരുത്തി” എന്നുള്ളത് പരിഭാഷ ചെയ്യുവാന് “വീഞ്ഞിനുള്ള സഞ്ചി” അല്ലെങ്കില് മൃഗത്തോലു കൊണ്ടുള്ള വീഞ്ഞ് സഞ്ചി” അല്ലെങ്കില് “വീഞ്ഞിനുള്ള മൃഗത്തോലു കൊണ്ടുള്ള സഞ്ചി” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [മുന്തിരി](other.html#grape), [മുന്തിരിവള്ളി](other.html#vine), [മുന്തിരിത്തോട്ടം](other.html#vineyard), [മുന്തിരിച്ചക്ക്](other.html#winepress)). ### ദൈവ വചന സൂചികകള്: * [1തിമൊത്തിയൊസ് 05:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/05/23.md) * [ഉല്പ്പത്തി 09:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/09/20.md) * [ഉല്പ്പത്തി 49:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/11.md) * [യോഹന്നാന്:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/02/03.md) * [യോഹന്നാന്:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/02/09.md) * [മത്തായി 09:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/09/17.md) * [മത്തായി 11:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/18.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2561, H2562, H3196, H4469, H4997, H5435, H6025, H6071, H8492, G1098, G3631, G3820, G3943
## വെങ്കലം ### നിര്വചനം: “വെങ്കലം” എന്ന പദം ചെമ്പ്, വെളുത്തീയം എന്നീ ലോഹങ്ങള്ചേര്ത്തുരുക്കി നിര്മ്മിക്കുന്ന ഒരുതരം ലോഹത്തെ സൂചിപ്പിക്കുന്നു. ഇതിനു നേരിയ ചുവപ്പ് കലര്ന്ന ഇരുണ്ട തവിട്ടു നിറമാണുള്ളത്. * വെങ്കലം ജലനശീകരണ പ്രതിരോധശക്തിയുള്ളതും, ഒരു നല്ല താപചാലകവും ആണ്. * പുരാതനകാലങ്ങളില്, വെങ്കലം ഉപകരണങ്ങള്, ആയുധങ്ങള്, കലാരൂപങ്ങള്, യാഗപീഠങ്ങള്, പാചകപാത്രങ്ങള്, പടയാളികള്ക്കുള്ള ആയുധങ്ങള്, മറ്റു വിവിധ വസ്തുക്കള്ഉണ്ടാക്കുവാന്ഉപയോഗിക്കുന്നു. * സമാഗമാനകൂടാരത്തിനും ദേവാലയത്തിനും ആവശ്യമായ നിര്മ്മാണോപക രണങ്ങള്വെങ്കലം ഉപയോഗിച്ചു ഉണ്ടാക്കിയിരുന്നു. * അസത്യ ദൈവങ്ങളുടെ വിഗ്രഹങ്ങള്നിര്മ്മിക്കുവാനും വെങ്കല ലോഹം ഉപയോഗിച്ചിരുന്നു. * വെങ്കലവസ്തുക്കള്നിര്മ്മിക്കുന്നത് ആദ്യം വെങ്കല ലോഹത്തെ ദ്രവരൂപത്തില്ഉരുക്കി അനന്തരം അതിനെ അച്ചുകളില്ഒഴിച്ചു വാര്ക്കുന്നു. ഈ സംസ്കരണത്തിനു “വാര്പ്പ്’’ എന്നു വിളിക്കുന്നു. (കാണുക: [അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക:[ആയുധം](other.html#armor), [സമാഗമനകൂടാരം](kt.html#tabernacle), [ദേവാലയം](kt.html#temple)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്07:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/07/15.md) * [1 ശമുവേല്17:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/17/37.md) * [ദാനിയേല്02:44-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/02/44.md) * [പുറപ്പാട് 25:3-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/25/03.md) * [വെളിപ്പാട് 01:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/01/14.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5153, H5154, H5174, H5178, G5470, G5474, G5475
## വെട്ടുക്കിളി, വെട്ടുക്കിളികള്‍ ### വസ്തുതകള്‍: “വെട്ടുക്കിളി” എന്ന പദം സൂചിപ്പിക്കുന്നത് അത് ഒരു തരം വലിപ്പം ഉള്ള, അത്തരത്തിലുള്ള നിരവധി എണ്ണത്തോടു കൂടെ വലിയ കൂട്ടമായി പറക്കുന്ന വിനാശത്തെ ഉളവാക്കുന്ന സകല കൃഷിയും നശിപ്പിക്കുന്ന പച്ചക്കുതിര ഇനത്തിലുള്ള ഒന്നാണ്. * വെട്ടുക്കിളികളും മറ്റു ഇതര പച്ചക്കുതിരകളും വളരെ വലുപ്പമുള്ള, നേര്‍ചിറകുള്ള നീളമുള്ളതും വളരെ ദൂരത്തില്‍ചാടുവാന്‍സഹായകരമായ നിലയില്‍യോജിച്ചിരിക്കുന്നതുമായ പിന്‍കാലുകളോട് കൂടെ ഉള്ളവയും ആകുന്നു. * പഴയ നിയമത്തില്‍, വലിയ കൂട്ടമായി വരുന്ന വെട്ടുക്കിളികള്‍ഉപമാന രൂപത്തില്‍ഇസ്രായേലിന്‍റെ അനുസരണക്കേട്‌നിമിത്തംവരുവാന്‍ പോകുന്ന അതിഭയങ്കരമായ നാശത്തിന്‍റെ അടയാളമായോ ചിത്രമായോ കാണപ്പെടുന്നു. * ദൈവം മിസ്രയീമ്യര്‍ക്കു നേരെ അയച്ചതായ പത്തു ബാധകളില്‍ഒന്ന് വെട്ടുക്കിളികള്‍ആയിരുന്നു. * പുതിയ നിയമം പ്രതിപാദിക്കുന്നത് മരുഭൂമിയില്‍വസിക്കുന്ന കാലയളവില്‍സ്നാപക യോഹന്നാന്‍റെ ഭക്ഷണത്തിന്‍റെ പ്രധാന വസ്തു വെട്ടുക്കിളി ആയിരുന്നു എന്നാണ്.. (പരിഭാഷ നിര്ദേശങ്ങള്: [പേരുകള്‍പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-names/01.md)) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H697, H1357, H1462, H1501, H2284, H3218, H5556, H6767, G200
## വെപ്പാട്ടി, വെപ്പാട്ടികള് ### നിര്വചനം: വെപ്പാട്ടി എന്നത് ആദ്യമേതന്നെ ഭാര്യ ഉള്ളതായ ഒരു മനുഷ്യന് രണ്ടാമതായി ഭാര്യയായുള്ള സ്ത്രീ ആണ്. സാധാരണയായി വെപ്പാട്ടി എന്നത് നിയമപരമായി ഒരു വ്യക്തിയുമായി വിവാഹം കഴിഞ്ഞതല്ല. * പഴയനിയമത്തില്, വെപ്പാട്ടികള്സാധാരണയായി സ്ത്രീ അടിമകളാണ്. * ഒരു വെപ്പാട്ടിയെ വിലകൊടുത്തു വാങ്ങുകയോ, സൈനികവിജയത്താലോ, കടംകൊടുത്തതിനാല്പകരമായോ കൈവശമാക്കുന്നു. * ഒരു രാജാവിന്, ധാരാളം വെപ്പാട്ടികള്ഉള്ളതു അധികാരത്തിന്റെ ഒരു അടയാളമായിരുന്നു. * പുതിയനിയമം പഠിപ്പിക്കുന്നത് വെപ്പാട്ടികള്ഉണ്ടായിരിക്കുന്ന രീതി ദൈവഹിതത്തിനു വിരുദ്ധമാണെന്നാണ്. ### ദൈവവചന സൂചികകള്: * [2 ശമുവേല്03:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/2sa/03/06.md) * [ഉല്പ്പത്തി 22:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/22/23.md) * [ഉല്പ്പത്തി 25:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/25/05.md) * [ഉല്പ്പത്തി 35:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/35/21.md) * [ഉല്പ്പത്തി 36:9-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/36/09.md) * [ന്യായാധിപന്മാര്19:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/19/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3904, H6370
## വെറുക്കുക, വെറുക്കപ്പെട്ട, വെറുക്കത്തക്ക ### വസ്തുതകള്: “വെറുക്കത്തക്ക” എന്ന പദം ഇഷ്ടപ്പെടാത്തതും നിരാകരിക്കത്തക്കതും ആയത് എന്നു വിശദീകരിക്കുന്നു. എന്തിനെയെങ്കിലും “വെറുക്കുക” എന്നാല് അതിനെ ശക്തമായി ഇഷ്ടപ്പെടാതെ ഇരിക്കുക എന്നര്ത്ഥം. * സാധാരണയായി ദൈവവചനം തിന്മയെ ശക്തമായി വെറുക്കുന്നു. ഇതിന്റെ അര്ത്ഥം തിന്മയെ വെറുക്കുകയും നിഷേധിക്കുകയും ചെയുക എന്നതാണ്. * ദൈവം “വെറുക്കത്തക്കത്” എന്ന വാക്ക് ഉപയോഗിച്ചു വിശദീകരി ക്കുന്നത് അസത്യദൈവങ്ങളെ ആരാധിക്കുന്നവരുടെ ആചാരങ്ങളെ യാണ്. * ഇസ്രയേല്യര്ക്കു സമീപവാസികളായ ചില ജനവിഭാഗങ്ങള് ആചരിച്ചു വന്നതായ പാപം നിറഞ്ഞ, അനാചാര പ്രവര്ത്തികള് “വെറുക്കണമെന്ന്” കല്പ്പന ലഭിച്ചിരുന്നു. * എല്ലാ തെറ്റായ ലൈംഗിക നടപടികളും “വെറുക്കത്തക്കവ” എന്നു ദൈവം വിളിച്ചു. * ശകുനവാദം, മന്ത്രവാദം, ശിശുഹത്യ എന്നിവയെല്ലാം ദൈവത്തിനു “വെറുക്കത്തക്കവ” ആണ്. * “വെറുക്കത്തക്കവ” എന്ന പദം “ശക്തമായി നിരാകരിക്കുക” അല്ലെങ്കില് “വെറുക്കുക” അല്ലെങ്കില് “ഏറ്റവും തിന്മയായി കരുതുക” എന്നു പരിഭാഷപ്പെടുത്താവുന്നത് ആകുന്നു. * “വെറുക്കത്തക്കവ” എന്ന പദം “ഭയങ്കരമായ തിന്മ” അല്ലെങ്കില് “അറപ്പുളവാക്കുന്ന” അല്ലെങ്കില് “നിരാകരണ യോഗ്യമായ” എന്നിങ്ങ നെയും പരിഭാഷപ്പെടുത്താവുന്നത് ആകുന്നു. * നീതിമാനോടുള്ള ബന്ധത്തില്ദുഷ്ടനു ‘വെറുക്കത്തക്കവന്” എന്നു ഉപയോഗിക്കുമ്പോള്, ഒട്ടുംതന്നെ ആഗ്രഹിക്കുവാന്പരിഗണനാര്ഹം അല്ലാത്ത” അല്ലെങ്കില്നീരസ്സാര്ഹാമായ” അല്ലെങ്കില്“തള്ളിക്കളയത്തക്ക” എന്നൊക്കെ പരിഭാഷപ്പെടുത്താവുന്നത് ആകുന്നു. * ദൈവം “അശുദ്ധം” എന്നും ഭക്ഷണയോഗ്യമല്ല എന്നും പ്രഖ്യാപിച്ച തുമായ ചില മൃഗങ്ങളെ “വെറുക്കണമെന്നു ദൈവം ഇസ്രയേല്യരോട് പറഞ്ഞു. ഇതു “ശക്തമായി ഇഷ്ടപ്പെടാതിരിക്കുക” അല്ലെങ്കില് “നിരാകരിക്കുക” അല്ലെങ്കില് “അസ്വീകാര്യമായി കരുതുക” എന്നിങ്ങനെ പരിഭാഷപ്പെടുത്താവുന്നത് ആകുന്നു. (കാണുക: [ശകുനവാദം](other.html#divination), [ശുദ്ധം](kt.html#clean)) ### ദൈവവചന സൂചികകള്: * [ഉല്പ്പത്തി 43:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/43/32.md) * [യിരെമ്യാവ് 07:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/07/29.md) * [ലേവ്യപുസ്തകം 11:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/11/09.md) * [ലൂക്കോസ് 16:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/16/14.md) * [വെളിപ്പാട് 17:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/17/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1602, H6973, H8130, H8251, H8262, H8263, H8441, H8581, G946, G947, G948, G4767, G5723, G3404
## വെള്ളപ്പൊക്കം, വെള്ളപ്പൊക്കം ഉണ്ടാകുന്നു, വെള്ളപ്പൊക്കം ഉണ്ടായി, വെള്ളപ്പൊക്കം ഉണ്ടാകുന്നു, ജലപ്രളയം ### നിര്വചനം: “വെള്ളപ്പൊക്കം” എന്ന പദം അക്ഷരീകമായി സൂചിപ്പിക്കുന്നത് പ്രദേശം മുഴുവന്മുങ്ങിപ്പോകത്തക്ക വിധം വളരെ വെള്ളത്താല്മൂടപ്പെടുക എന്നാണ്. * ഈ പദം ഉപമാന രൂപത്തില്എന്തെങ്കിലും ഒന്നു വളരെ അധികം കവിഞ്ഞ നിലയില്, പ്രത്യേകാല്പെട്ടെന്ന് സംഭവിക്കുന്നതായി സൂചിപ്പിക്കുന്നു. * നോഹയുടെ കാലത്ത്, ജനം മഹാ ദുഷ്ടന്മാരായി തീര്ന്നത് കൊണ്ട് ദൈവം ഭൂപരപ്പിനു മുകള് മുഴുവന്മുങ്ങിപ്പോകത്തക്ക വിധം, പര്വതങ്ങളുടെ ശിഖരങ്ങള്പോലും മുങ്ങത്തക്ക വിധം ഒരു ലോക വ്യാപകമായ വെള്ളപ്പൊക്കം വരുവാന്ഇടയാക്കി. നോഹയോടൊപ്പം പടകില്ഉണ്ടാകാതിരുന്ന എല്ലാവരും മുങ്ങി മരിച്ചു. മറ്റെല്ലാ വെള്ളപ്പൊക്കങ്ങളും ചെറിയ ഭൂപ്രദേശങ്ങളെ മാത്രമേ ബാധിച്ചിട്ടുള്ളു. * ഈ പദം “പ്രദേശം നദീ ജലത്താല്മുങ്ങിപ്പോയി” എന്നതില്ഉള്ളതു പോലെ ഒരു ക്രിയയായും കാണപ്പെടാം. ### പരിഭാഷ നിര്ദേശങ്ങള്: “വെള്ളപ്പൊക്കം” എന്നതിന്റെ അക്ഷരീക അര്ത്ഥം എന്നത് “കവിഞ്ഞു വരുന്ന വെള്ളം” അല്ലെങ്കില്‘’വളരെ അധികമായ വെള്ളം” എന്നീ രീതികളില് പരിഭാഷപ്പെടുത്താം. “വെള്ളപ്പൊക്കം പോലെ” എന്ന താരതമ്യം ചെയ്യല്, ഒന്നുകില്അക്ഷരീക പദം ഉള്ളതായിരിക്കണം,അല്ലെങ്കില്ഒരു നദി എന്നത് പോലെ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വഭാവമുള്ള ഒന്നിനെ പകരം സൂചിപ്പിക്കുന്നത് ആയിരിക്കണം. “വെള്ളത്തിന്റെ കവിഞ്ഞൊഴുക്കു പോലെ’’ എന്ന പദ പ്രയോഗത്തില്വെള്ളം എന്നു ഉപയോഗിച്ചിട്ടുണ്ട് എങ്കിലും “വെള്ളപ്പൊക്കം” എന്ന പദം “ക്രമാതീതമായ അളവ്” അല്ലെങ്കില്“ഒരു കവിഞ്ഞൊഴുക്ക്” എന്നു പരിഭാഷപ്പെടുത്താം. * ഈ പദം ഒരു രൂപകാലങ്കാരമായി, “ജലപ്രളയം എന്റെ മേല്കവി ഞ്ഞു വാരിക്കൊണ്ട് പോകരുത്” അര്ത്ഥമാക്കുന്നത്, “ഈ പരിധിക്കും അപ്പുറമായ ദുരന്തങ്ങള്എനിക്ക് സംഭവിക്കുവാന്ഇടയാകരുത്” അല്ലെങ്കില്“ദുരന്തങ്ങളാല്ഞാന്നിര്മ്മൂലം ആകുവാന്ഇട വരരുത്” അല്ലെങ്കില്‘അങ്ങയുടെ കോപം എന്നെ നിര്മ്മൂലം ആക്കരുത്” എന്നൊക്കെ അര്ത്ഥം നല്കുന്നവയായി ഉപയോഗിക്കാവുന്നതാണ്. (കാണുക:[രൂപകാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metaphor/01.md) * “എന്റെ കിടക്കയെ ഞാന്കണ്ണുനീരിനാല്നിറച്ചു” എന്ന ഉപമാന പദപ്രയോഗം “വെള്ളം ജലപ്രളയത്താല്എന്ന പോലെ ഞാന്എന്റെ കിടക്കയെ കണ്ണുനീര് കൊണ്ട് മൂടി” എന്നു പരിഭാഷ ചെയ്യാം. (കാണുക:[പെട്ടകം](kt.html#ark), [നോഹ](names.html#noah)) ### ദൈവ വചന സൂചികകള്: * [ദാനിയേല്11:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/11/10.md) * [ഉല്പ്പത്തി 07:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/07/06.md) * [ലൂക്കോസ് 06:46-48](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/06/46.md) * [മത്തായി 07:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/24.md) * [മത്തായി 07:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/07/26.md) * [മത്തായി 24:37-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/24/37.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H216, H2229, H2230, H2975, H3999, H5104, H5140, H5158, H5674, H6556, H7641, H7857, H7858, H8241, G2627, G4132, G4215, G4216
## വെള്ളി ### നിര്വചനം: വെള്ളി എന്നത് തിളക്കവും, ചാര നിറവും ഉള്ള വില പിടിപ്പുള്ള ഒരു ലോഹം, നാണയങ്ങള്, ആഭരണം, ഭരണികള്, മറ്റു അലങ്കാര വസ്തുക്കള് നിര്മ്മിക്കുവാന് ഉപയോഗിക്കുന്നു. * വിവിധ ഭരണികള് വേള്ളിക്കപ്പുകളും കോപ്പകളും ഉള്പ്പെടെ ഉള്ളവയും, പാചകത്തിനും, ഭക്ഷണം കഴിക്കുന്നതിനും അല്ലെങ്കില് വിളമ്പുന്നതിനും ഉള്പ്പെടെ ഉള്ളവയും നിര്മ്മിച്ചിരുന്നു. * വെള്ളിയും സ്വര്ണ്ണവും സമാഗമന കൂടാരത്തിന്റെയും ദേവാലയത്തിന്റെയും നിര്മ്മിതിയില് ഉപയോഗപ്പെടുത്തിയിരുന്നു. യെരുശലേം ദേവാലയത്തില് വേള്ളികൊണ്ടുള്ള സംഭരണികള് ഉണ്ടായിരുന്നു. * ദൈവ വചന കാലഘട്ടത്തില്, ശേക്കെല് എന്നത് തൂക്കത്തിന്റെ ഒരു അളവ് ആയിരുന്നു, ഒരു വ്യാപാരം സാധാരണയായി നിശ്ചിത എണ്ണം വെള്ളി ശേക്കെലിന്റെ സംഖ്യയ്ക്ക് വില മതിച്ചിരുന്നു. പുതിയ നിയമ കാലഘട്ടം ആയപ്പോള്ശേക്കെലിനാല്അളക്കുന്ന തരത്തില്വിവിധ തൂക്ക അളവുകളില്വെള്ളി നാണയങ്ങള്ഉണ്ടായിരുന്നു. * യോസേഫിന്റെ സഹോദരന്മാര്അവനെ ഇരുപതു ശേക്കെല്വെള്ളിക്കു അവനെ അടിമയായി വിറ്റു കളഞ്ഞു. * യേശുവിനെ ഒറ്റിക്കൊടുക്കുന്നതിനായി യൂദാസിനു മുപ്പതു വെള്ളിക്കാശു നല്കിയിരുന്നു. (കാണുക: [സമാഗമന കൂടാരം](kt.html#tabernacle), [ദേവാലയം](kt.html#temple)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള് 18:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/18/09.md) * [1 ശമുവേല്02:36](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/02/36.md) * [2 രാജാക്കന്മാര്25:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/25/13.md) * [അപ്പോ.03:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/03/04.md) * [മത്തായി 26:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/14.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3701, H3702, H7192, G693, G694, G695, G696, G1406
## വ്യഥ ### നിര്വചനം “വ്യഥ’ എന്ന പദം ശക്തമായ വേദനയെ അല്ലെങ്കില്ദുരവസ്ഥയെ സൂചിപ്പിക്കുന്നു. * വ്യഥ ശാരീരികമോ വൈകാരികകമോ അല്ലെങ്കില്ദുരവസ്ഥയോ ആകാം. * സാധാരണയായി കഠിനമായ വ്യഥയിലുള്ളവര്അത് തങ്ങളുടെ മുഖത്തിലും സ്വഭാവത്തിലും പ്രകടമാക്കുന്നു. * ഉദാഹരണമായി, കഠിനമായ വ്യഥയിലുള്ള വ്യക്തി തന്റെ പല്ലുകള്കടിക്കു കയോ ഉറക്കെ കരയുകയോ ചെയ്യും. * “വ്യഥ” എന്ന പദം ‘വൈകാരിക വിക്ഷോഭം” എന്നോ ആഴമായ ദു:ഖം” അല്ലെങ്കില്“കഠിനമായ വേദന” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. ### ദൈവവചന സൂചികകള്: * [യിരെമ്യാവ് 06:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/06/23.md) * [യിരെമ്യാവ് 19:6-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/19/06.md) * [ഇയ്യോബ് 15:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/15/22.md) * [ലൂക്കോസ് 16:24](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/16/24.md) * [സങ്കീര്ത്തനങ്ങള്116:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/116/003.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2342, H2479, H3708, H4164, H4689, H4691, H5100, H6695, H6862, H6869, H7267, H7581, G928, G3600, G4928
## വ്യഭിചാരി, വ്യഭിചാരം ചെയ്ത, വ്യഭിചാരികള്‍, വേശ്യ, അവിഹിത ബന്ധം ### നിര്‍വചനം: “വ്യഭിചാരി” എന്നും “വേശ്യ” എന്നും ഉള്ള പദങ്ങള്‍ രണ്ടും പണത്തിനു വേണ്ടിയോ അല്ലെങ്കില്‍ മതപരമായ ചടങ്ങുകള്‍ക്കായോ ലൈംഗിക പ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തി എന്ന് സൂചിപ്പിക്കുന്നു. വ്യഭിചാരികള്‍ അല്ലെങ്കില്‍ വേശ്യകള്‍ സാധാരണയായി സ്ത്രീകള്‍ ആണ്, എന്നാല്‍ ചില പുരുഷന്മാരും ഉണ്ട്. * ദൈവ വചനത്തില്‍, “വ്യഭിചാരി” എന്ന പദം ചില സന്ദര്‍ഭങ്ങളില്‍ അസത്യ ദൈവങ്ങളെ ആരാധിക്കുകയോ അല്ലെങ്കില്‍ ആഭിചാര കര്‍മ്മങ്ങള്‍ ആചരിക്കുകയോ ചെയ്യുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. * “വേശ്യയായി നടക്കുക” എന്ന പദപ്രയോഗം അര്ത്ഥം നല്‍കുന്നത് ലൈംഗികമായി അധാര്‍മ്മികമായ നിലയില്‍ കഴിഞ്ഞു കൊണ്ട് വേശ്യയെ പോലെ പ്രവര്‍ത്തിക്കുക എന്നാണ്. ഈ പദപ്രയോഗം ദൈവ വചനത്തില്‍ വിഗ്രഹങ്ങളെ ആരാധിക്കുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുവാനും ഉപയോഗിക്കുന്നു. * “സ്വയം ഒരുവന്‍” എന്തിനോടോ വ്യഭിചരിക്കുന്നു” എന്നുള്ളതു അര്‍ത്ഥമാക്കുന്നത് ലൈംഗിക അധാര്‍മ്മികതയോ അല്ലെങ്കില്‍ ഉപമാന രൂപത്തില്‍ പ്രയോഗിക്കുമ്പോള്‍, അസത്യ ദൈവങ്ങളെ ആരാധിക്കുന്നതിനാല്‍ ദൈവത്തോട് അവിശ്വസ്തത പുലര്‍ത്തുന്നു എന്നോ ആകുന്നു. * പുരാതന കാലങ്ങളില്, ചില ജാതീയ ക്ഷേത്രങ്ങളില്‍ അവരുടെ ആചാരങ്ങളുടെ ഭാഗമായി പുരുഷന്മാരും സ്ത്രീകളുമായ വ്യഭിചാരികളുടെ പങ്കും ഉണ്ടായിരുന്നു. * ഈ പദം നിര്ദിഷ്ട ഭാഷയില് ഒരു വ്യഭിചാരിയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന വാക്ക് അല്ലെങ്കില് പദസഞ്ചയം ഉപയോഗിച്ചു പരിഭാഷ ചെയ്യാവുന്നത് ആണ്. ചില ഭാഷകളില്‍ ഇതിനു ഭാവ്യോക്തിയായ ഒരു പദം ഉപയോഗിക്കാറുണ്ട്. (കാണുക: [ഭാവ്യോക്തി](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-euphemism/01.md)) (കാണുക: [അവിഹിത ലൈംഗിക ബന്ധം](kt.html#adultery), [അസത്യ ദൈവം](kt.html#falsegod), [ലൈംഗിക അധാര്‍മ്മികത](other.html#fornication), [അസത്യ ദൈവം](kt.html#falsegod)) ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 34:30-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/34/30.md) * [ഉല്പ്പത്തി 38:21-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/38/21.md) * [ലൂക്കോസ് 15:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/15/28.md) * [മത്തായി 21:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/21/31.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2154, H2181, H2183, H2185, H6945, H6948, H8457, G4204
## വ്യാഖ്യാനിക്കുക, വ്യാഖ്യാനിക്കുന്നു, വ്യാഖ്യാനിച്ചു, വ്യാഖ്യാനിക്കുന്ന, വ്യാഖ്യാനം, വ്യാഖ്യാനങ്ങള്, വ്യാഖ്യാനിക്കുന്നവന് ### വസ്തുതകള്: “വ്യാഖ്യാനിക്കുക” എന്നും “വ്യാഖ്യാനം” എന്നും ഉള്ള പദങ്ങള് സൂചിപ്പിക്കുന്നത് വ്യക്തമല്ലാത്ത ഒരു കാര്യത്തിന്റെ അര്ത്ഥം ഗ്രഹിക്കുകയും വിശദീകരിക്കുകയും ചെയ്യുക എന്ന് സൂചിപ്പിക്കുന്നു. * ദൈവ വചനത്തില് സാധാരണയായി ഈ പദങ്ങള് സ്വപ്നങ്ങള് അല്ലെങ്കില് ദര്ശനങ്ങള് എന്നിവയുടെ അര്ഥങ്ങള് വിശദീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരിക്കുന്നു. * ബാബിലോന് രാജാവിന് ചില ആശയക്കുഴപ്പം നല്കുന്ന സ്വപ്നങ്ങള് ഉണ്ടായി; അവയ്ക്ക് വ്യാഖ്യാനം നല്കേണ്ടതിനും അവയുടെ അര്ത്ഥം വിശദീകരിക്കേണ്ടതിനും ദൈവം ദാനിയെലിനെ സഹായിച്ചു. * ആ സ്വപ്നത്തിന്റെ “വ്യാഖ്യാനം” എന്നത് ആ സ്വപ്നത്തിന്റെ അര്ത്ഥത്തിന്റെ “വിശദീകരണം” ആകുന്നു. * പഴയ നിയമത്തില്, ദൈവം ചില സമയങ്ങളില് ഭാവിയില് എന്ത് സംഭവിക്കുവാന് പോകുന്നു എന്നുള്ളത് ജനത്തിന് വെളിപ്പെടുത്തേണ്ടതിനു സ്വപ്നങ്ങളെ ഉപയോഗിക്കുന്നു. ആയതിനാല് ആ സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങള് പ്രവചനങ്ങള്ആയിരുന്നു. * ”വ്യാഖ്യാനിക്കുക” എന്ന പദം വേറെയും പല കാര്യങ്ങളുടെ അര്ത്ഥം കുറിക്കേണ്ടത്തിനു സൂചിപ്പിക്കാറുണ്ട്, ചൂടാണോ തണുപ്പാണോ എന്നതിനെ അടിസ്ഥാനമാക്കി കാലാവസ്ഥ എപ്രകാരം ഉള്ളതായിരിക്കും, എന്തുമാത്രം കാറ്റ് ഉണ്ടായിരിക്കും, ആകാശം എപ്രകാരം കാണപ്പെടും എന്നിങ്ങനെ പലവിധത്തില് വ്യാഖ്യാനിക്കുന്നത് പോലെ അത് സൂചിപ്പിക്കുന്നു. * “വ്യാഖ്യാനം” എന്ന പദം പരിഭാഷ ചെയ്യുന്നതില്, “അര്ത്ഥം എന്തെന്ന് കണ്ടുപിടിച്ചു നല്കുക” അല്ലെങ്കില് “വിശദീകരിക്കുക” അല്ലെങ്കില് “അര്ത്ഥം നല്കുക” എന്നിവ ഉള്പ്പെടുത്താം, * “വ്യാഖ്യാനം” എന്ന പദം “വിശദീകരണം” അല്ലെങ്കില് “അര്ത്ഥം” എന്നും പരിഭാഷ ചെയ്യാം. (കാണുക: [ബാബിലോന്](names.html#babylon), [ദാനിയേല്](names.html#daniel), [സ്വപ്നം](other.html#dream), [പ്രവാചകന്](kt.html#prophet), [ദര്ശനം](other.html#vision)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/12/09.md) * [ദാനിയേല്:4-6) * [ഉല്പ്പത്തി 40:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/04/04.md) * [ന്യായാധിപന്മാര് 07:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/40/04.md) * [ലൂക്കോസ് 12:54-56](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/07/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H995, H3887, H6591, H6622, H6623, H7667, H7760, H7922, G1252, G1328, G1329, G1381, G1955, G2058, G3177, G4793
## ശക്തം, ശക്തമായ, ശക്തിയേറിയ, ശക്തിമാനായ ### നിര്വചനം: “ശക്തമായ” എന്നും “ശക്തം’’ എന്നും ഉള്ള പദങ്ങള് വലിയ ശക്തിയും അല്ലെങ്കില് അധികാരവും ഉണ്ടായിരിക്കുക എന്നാണ്, * സാധാരണയായി “ശക്തം” എന്ന വാക്ക് “ബലം” എന്നതിനുള്ള വേറൊരു പദം ആകുന്നു. ദൈവത്തെ സംബന്ധിച്ചു പറയുമ്പോള്, ഇതിനു “അധികാരം” എന്ന് പറയാം. “പരാക്രമ ശാലികളായ മനുഷ്യര്” എന്ന പദസഞ്ചയം സാധാരണയായി യുദ്ധങ്ങളില് വി’ജയിക്കുന്നവരും ധൈര്യശാലികളും ആയവരെ സൂചിപ്പിക്കുന്നു. ദാവീദിന്റെ വിശ്വസ്തരായ ആളുകള് തന്നെ സംരക്ഷിക്കുകയും പ്രതിരോധം ചെയ്തു വന്നവരും ആയവരെ സാധാരണയായി “പരാക്രമ ശാലികള്” എന്ന് വിളിച്ചിരുന്നു. * ദൈവത്തെയും “അതിശക്തന്” എന്ന് സൂചിപ്പിക്കുന്നു. * ”ശക്തമായ പ്രവര്ത്തികള്” എന്ന പദസഞ്ചയം സാധാരണയായി ദൈവം ചെയ്യുന്ന ആശ്ചര്യകരമായ കാര്യങ്ങളെ, പ്രത്യേകാല് അത്ഭുതങ്ങളെ സൂചിപ്പിക്കുന്നു. * ഈ പദം “സര്വശക്തന്” എന്ന പദവുമായി ബന്ധപ്പെട്ടു, ദൈവം എന്നതിനുള്ള സാധാരണ വിവരണം ആയി, തനിക്കു സമ്പൂര്ണ്ണ അധികാരം ഉണ്ട് എന്ന് അര്ത്ഥം നല്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യം അനുസരിച്ച്, “ശക്തനായ” എന്ന പദം “അധികാരം ഉള്ള” അല്ലെങ്കില് “ആശ്ചര്യജനകമായ” അല്ലെങ്കില് “വളരെ ശക്തമായ” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “അവന്റെ ശക്തി” എന്ന പദസഞ്ചയം “അവന്റെ ബലം” അല്ലെങ്കില് “അവന്റെ അധികാരം” എന്ന് പരിഭാഷ ചെയ്യാം. * അപ്പോസ്തല പ്രവര്ത്തികള്ല്, മോശെയെ കുറിച്ച്, താന് “വാക്കിലും പ്രവര്ത്തിയിലും ശക്തന്” ആയിരുന്നു എന്ന് വിവരണം നല്കുന്നു. ഇത് “മോശെ ദൈവത്തില് നിന്ന് ശക്തമായ വാക്കുകള് സംസാരിച്ചു എന്നും അത്ഭുതകരമായ കാര്യങ്ങള് ചെയ്തു” അല്ലെങ്കില് “മോശെ ദൈവത്തിന്റെ വാക്കുകള് ശക്തമായി സംസാരിച്ചു എന്നും ആശ്ചര്യകരമായ കാര്യങ്ങള് ചെയ്തു” എന്ന് പരിഭാഷ ചെയ്യാം. * സാഹചര്യം അനുസരിച്ച്, “ശക്തമായ പ്രവര്ത്തികള്” എന്നത് “ദൈവം പ്രവര്ത്തിക്കുന്ന ആശ്ചര്യജനകമായ പ്രവര്ത്തികള്” അല്ലെങ്കില് “അത്ഭുതങ്ങള്” അല്ലെങ്കില് “ദൈവം അധികാരത്തോടെ പ്രവര്ത്തിക്കുന്നു” എന്ന് പരിഭാഷ ചെയ്യാം. * ”ശക്തം” എന്ന പദം “അധികാരം” അല്ലെങ്കില് “വന്ശക്തി” എന്ന് പരിഭാഷ ചെയ്യാം. * “മഴ പെയ്യുക ആയിരിക്കും” എന്ന് ഉള്ളതില് ആശയം നല്കുവാന് ഒരു സാധ്യതയുള്ള ആംഗലേയ പദവുമായി ആശയകുഴപ്പം ഉണ്ടാകുവാന് ഇടയാകരുത്. (കാണുക: [സര്വശക്തന്](kt.html#almighty), [അത്ഭുതം](kt.html#miracle), [അധികാരം](kt.html#power), [ശക്തി](other.html#strength)) ### ദൈവ വചന സൂചികകള്: * [അപ്പോ.07:22-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/22.md) * [ഉല്പ്പത്തി 06:4](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/06/04.md) * [മര്ക്കോസ് 09:38-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/09/38.md) * [മത്തായി 11:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/23.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H46, H47, H117, H193, H202, H352, H386, H410, H430, H533, H650, H1219, H1368, H1369, H1370, H1396, H1397, H1401, H1419, H2220, H2389, H2394, H2428, H3201, H3524, H3581, H3966, H4101, H5794, H5797, H5807, H5868, H6099, H6105, H6108, H6184, H6697, H6743, H7227, H7580, H7989, H8623, H8624, H8632, G972, G1411, G1413, G1414, G1415, G1498, G1752, G1754, G2159, G2478, G2479, G2900, G2904, G3168, G3173, G5082
## ശക്തമായ അഭ്യര്‍ത്ഥന, ശക്തമായി അഭ്യര്‍ത്ഥന ചെയ്യുന്നു, കേണപേക്ഷിക്കുക, കേണപേക്ഷിക്കുന്നു, കേണപേക്ഷിച്ചു, കേണപേക്ഷിച്ചത്, അഭ്യര്‍ത്ഥനകള്‍ ### വസ്തുതകള്‍: “ശക്തമായ അഭ്യര്‍ത്ഥന” എന്നും “ കേണപേക്ഷിക്കുന്ന” എന്നതും വളരെ അത്യാവശ്യമായ നിലയില്‍ഒരു വ്യക്തിയോട് എന്തെങ്കിലും ആവശ്യപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. ഒരു അഭ്യര്‍ത്ഥന” എന്നത് അത്യാവശ്യമായ അപേക്ഷ ആകുന്നു. * അഭ്യര്‍ത്ഥന എന്നത് സാധാരണയായി ഒരു വ്യക്തി വളരെ അത്യാവശ്യം എന്ന് ചിന്തിച്ചു, അതിനെ കുറിച്ച് വളരെ ആവശ്യം ഉള്ളത് അല്ലെങ്കില്‍ സഹായത്തിനു ഉള്ള ശക്തമായ ആഗ്രഹം എന്ന് കുറിക്കുന്നു. * ജനത്തിനു ദൈവത്തോട് കരുണയ്ക്കായോ അല്ലെങ്കില്‍ എന്തെങ്കിലും അനുവദിച്ചു തരണം എന്നോ, ഒന്നുകില്‍ അവര്‍ക്ക് അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അനുവദിക്കണം എന്ന് അഭ്യര്‍ഥിക്കുവാന്‍ കഴിയും. * ഇത് പരിഭാഷ ചെയ്യുവാന് ഉള്ള ഇതര മാര്‍ഗ്ഗങ്ങളില്‍ “യാചിക്കുക” അല്ലെങ്കില്‍ “ഇരക്കുക” അല്ലെങ്കില്‍ “ധൃതിയായി അപേക്ഷിക്കുക” എന്നിവ ഉള്‍പ്പെടുത്താം. * ”അഭ്യര്‍ത്ഥന” എന്ന പദം “അത്യാവശ്യമായ അപേക്ഷ” അല്ലെങ്കില്‍“ശക്തമായ നിര്‍ബന്ധിക്കല്‍” എന്നും പരിഭാഷ ചെയ്യാം. * ഇത് പണത്തിനു വേണ്ടിയുള്ള ഭിക്ഷാടനം” എന്നു സൂചിപ്പീക്കുന്നില്ല എന്ന് അതിന്‍റെ സാഹചര്യത്തില്‍ വ്യക്തം ആണെന്ന് ഉറപ്പു വരുത്തുക. ### ദൈവ വചന സൂചികകള്: * [2 കൊരിന്ത്യര്‍ 08:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/08/03.md) * [ന്യായാധിപന്മാര്‍ 06:31-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/jdg/06/31.md) * [ലൂക്കോസ് 04:38-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/04/38.md) * [സദൃശവാക്യങ്ങള് 18:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/18/17.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1777, H2603, H3198, H4941, H4994, H6279, H6293, H6664, H6419, H7378, H7379, H7775, H8199, H8467, H8469, G1189, G1793, G2065, G3870
## ശക്തി, ശക്തീകരിച്ച, ശക്തീകരിക്കപ്പെട്ട, ശക്തീകരിക്കുന്നു. ### വസ്തുതകള്: “ശക്തി” എന്ന പദം ശാരീരിക, വികാരപര, അല്ലെങ്കില് ആത്മീയ ശക്തിയെ സൂചിപ്പിക്കുന്നു. ഒരുവനെ അല്ലെങ്കില് എന്തിനെ എങ്കിലും “ശക്തീകരിക്കുവാന്” എന്നതിന്റെ അര്ത്ഥം ആ വ്യക്തിയെ അല്ലെങ്കില് വസ്തുവിനെ ശക്തമത്താക്കുക എന്നാണ്. * “ശക്തി” എന്നത് പ്രത്യേക തരം എതിര്ക്കുന്ന ശക്തിയോട് കിടപിടിച്ചു നില്ക്കുവാന് ഉള്ള അധികാരം എന്ന് സൂചിപ്പിക്കുന്നു. ഒരുവന്ശോധിക്കപ്പെടുമ്പോള്അവനു പാപം ഒഴിഞ്ഞിരിപ്പാന്ഉള്ള കഴിവ് ഉള്ളവനെങ്കില്ആ വ്യക്തിക്ക് “മന:ശക്തി” ഉണ്ട്. * ഒരു സങ്കീര്ത്തനക്കാരന്യഹോവയെ തന്റെ “ശക്തി” എന്ന് വിളിക്കുന്നു കാരണം ദൈവം അവനെ ശക്തന്ആയിരിക്കുവാന്സഹായിച്ചു. * ഒരു ഭൌതിക നിര്മ്മിതി ആയിരിക്കുന്ന മതിലോ അല്ലെങ്കില്കെട്ടിടമോ “ശക്തീകരിക്കപ്പെടണം” എന്ന് ഉണ്ടെങ്കില്മനുഷ്യര്ആ നിര്മ്മിതിയെ കൂടുതല്കല്ലുകള്അല്ലെങ്കില്ഇഷ്ടികകള്കൊണ്ട് അതിനെ കൂടുതല്ആക്രമണങ്ങളെ ചെറുക്കുവാന്തക്കവിധം പുനര്:ശാക്തീകരണം ചെയ്യുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * പൊതുവെ, “ശക്തീകരിക്കപ്പെട്ട” എന്ന പദം “ശക്തി ആര്ജ്ജിക്കുവാന്ഇടയാക്കുക” അല്ലെങ്കില്“കൂടുതല്ശക്തി ഉള്ളതാക്കുക.” എന്ന് പരിഭാഷ ചെയ്യാം. * ഒരു ആത്മീയ കാഴ്ചപ്പാടില്, “നിന്റെ സഹോദരന്മാരെ ശക്തീകരിക്കുക” എന്നുള്ള പദസഞ്ചയം “നിന്റെ സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുക” അല്ലെങ്കില്“സഹിഷ്ണുതയോടെ നില്ക്കുവാന്നിന്റെ സഹോദരന്മാരെ സഹായിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യുക. * തുടര്ന്ന് വരുന്ന ഉദാഹരണങ്ങള്ഈ പദങ്ങളുടെ അര്ത്ഥം കാണിക്കുന്നു, ആയതിനാല്അവ എപ്രകാരം ദീര്ഘമായ പദപ്രയോഗങ്ങളില്ഉള്പ്പെടുത്തി പരിഭാഷ ചെയ്യുവാന്കഴിയും എന്ന് നോക്കാം. * “ഒരു അരക്കച്ച കൊണ്ടെന്നപോലെ എന്നെ ശക്തീകരിക്കുക” എന്നതിന്റെ അര്ത്ഥം “ഒരു അരക്കച്ച എന്റെ അരയ്ക്കു ചുറ്റും ആയിരിക്കുന്നത് പോലെ, എന്നെ പൂര്ണ്ണമായി ശക്തീകരിക്കുന്നു” എന്നാണ്. * ”ശാന്തതയിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ശക്തി ആയിരിക്കുന്നു” എന്നതിന്റെ അര്ത്ഥം “ശാന്തമായി പ്രവര്ത്തിക്കുന്നതും ദൈവത്തില്ആശ്രയിക്കുന്നതും നിങ്ങളെ ആത്മീയമായി ശക്തീകരിക്കും.” എന്നാണ്. * അവരുടെ ശക്തിയെ നവീകരിക്കും” എന്നതിന്റെ അര്ത്ഥം “വീണ്ടും ശക്തരായി ത്തീരും.” എന്നാണ്. * എന്റെ ശക്തി കൊണ്ടും എന്റെ ജ്ഞാനം കൊണ്ടും ഞാന്പ്രവര്ത്തിച്ചു” എന്നതിന്റെ അര്ത്ഥം ഈ കാര്യങ്ങള്എല്ലാം ഞാന്ചെയ്തത് ഞാന്ശക്തനും ജ്ഞാനിയും ആയതിനാല്ആണ്” എന്നാകുന്നു. * “മതില്ബലപ്പെടുത്തുക” എന്നതിന്റെ അര്ത്ഥം “മതില്പുനര്:ശക്തീകരിക്കുക” അല്ലെങ്കില്“പുനര്:നിര്മ്മിക്കുക” എന്നാണ്. * “ഞാന്നിന്നെ ശക്തീകരിക്കും” എന്നതിന്റെ അര്ത്ഥം “നീ ബലവാനാകുവാന്ഞാന്ഇടവരുത്തും” എന്ന് ആകുന്നു. * “യഹോവയില്മാത്രമാണ് രക്ഷയും ശക്തിയും” എന്നത് “യഹോവ മാത്രമാണ് നമ്മെ രക്ഷിക്കുകയും നമ്മെ ശക്തീകരിക്കുകയും ചെയ്യുന്നവന്” എന്ന് അര്ത്ഥം നല്കുന്നു. * “നിങ്ങളുടെ ശക്തിയുടെ പാറ” എന്നതിന്റെ അര്ത്ഥം “നിങ്ങളെ ശക്തനാക്കുന്ന വിശ്വസ്തന്ആയവന്” എന്നാകുന്നു. * “തന്റെ വലതുകരത്തിന്റെ രക്ഷിക്കുന്ന ശക്തിയാല്” എന്നതിന്റെ അര്ത്ഥം “വിടുവിക്കുന്നുഒരുവാന്തന്റെ ശക്തമായ കരത്താല്സുരക്ഷിതമായി പ്ടിചിരിക്കുന്നത് പോലെ അവന്നിങ്ങളെ പ്രശ്നങ്ങളില്നിന്നു ശക്തമായി വിടുവിക്കുന്നു” എന്നാകുന്നു. * ”അല്പ്പ ബലം മാത്രം” എന്നതിന്റെ അര്ത്ഥം “വലിയ ശക്തി ഒന്നും ഇല്ലാത്ത” അല്ലെങ്കില്“ബലഹീനമായ” എന്നാകുന്നു. * “എന്റെ മുഴു ബലത്തോടും” അര്ത്ഥമാക്കുന്നത് “എന്റെ ഏറ്റവും നല്ല കഴിവുകള്ഉപയോഗിച്ചു” അല്ലെങ്കില്“ശക്തമായും സമ്പൂര്ണ്ണമായും” എന്നാണ്. (കാണുക: [വിശ്വസ്തതയുള്ള](kt.html#faithful), [സഹിഷ്ണുതയുള്ള](other.html#perseverance), [വലതുകരം](kt.html#righthand), [രക്ഷിക്കുക](kt.html#save)) ### ദൈവ വചന സൂചികകള്: * [2 രാജാക്കന്മാര്18:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/18/19.md) * [2 പത്രോസ് 02:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/02/10.md) * [ലൂക്കോസ് 10:25-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/10/25.md) * [സങ്കീര്ത്തനങ്ങള്021:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/021/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H193, H202, H353, H360, H386, H410, H553, H556, H905, H1082, H1369, H1396, H1679, H2220, H2388, H2391, H2392, H2393, H2428, H2633, H3027, H3028, H3559, H3581, H3811, H3955, H4206, H4581, H5326, H5331, H5332, H5582, H5797, H5807, H5810, H5934, H5975, H6106, H6109, H6697, H6965, H7292, H7293, H7296, H7307, H8003, H8443, H8510, H8632, H8633, G461, G772, G950, G1411, G1412, G1743, G1765, G1840, G1849, G1991, G2479, G2480, G2901, G2904, G3619, G3756, G4599, G4732, G4733, G4741
## ശപഥം, ശപഥം ചെയ്യുന്നു, പ്രതിജ്ഞ ചെയ്യുക, പ്രതിജ്ഞ ചെയ്യുന്നു, ആണയിട്ടു പറയുക, ആണയിട്ടു പറയുന്നു ### നിര്വചനം: ദൈവ വചനത്തില്, ശപഥം എന്ന് പറയുന്നത് ഒരു കാര്യം ചെയ്യാമെന്ന് വാഗ്ദത്തം ചെയ്യുന്നതു ആകുന്നു. ശപഥം ചെയ്യുന്ന വ്യക്തി ആ വാഗ്ദത്തം നിവര്ത്തിക്കുവാന് കടമപ്പെട്ടവന് ആകുന്നു. ഒരു ശപഥം എന്നതില് വിശ്വസ്തനും സത്യസന്ധനും ആയി ഒരു സമര്പ്പണത്തിന്റെ പങ്കാളിത്വം ഉള്പ്പെടുന്നു. * ഒരു കോടതിയുടെ നിയമത്തില്, ഒരു സാക്ഷി താന് പറയുന്ന കാര്യങ്ങള് എല്ലാം തന്നെ സത്യവും വാസ്തവവും ആണെന്ന് വാഗ്ദത്തം ചെയ്തു കൊണ്ടുള്ള ശപഥം ചെയ്യുന്നു. * ദൈവ വചനത്തില്, “ആണയിടുക” എന്ന പദം ഒരു ശപഥം പ്രസ്താവിക്കുക എന്ന് അര്ത്ഥം കൊള്ളുന്നു. * “ആണയിടുക” എന്ന പദം അര്ത്ഥം നല്കുന്നത് ഒരു വസ്തുവിന്റെയോ അല്ലെങ്കില് ഒരു വ്യക്തിയുടെയോ പേര് അടിസ്ഥാനമായി അല്ലെങ്കില് അധികാരമായി ഉപയോഗിച്ചു അതിന്മേല് ശപഥം ഇടുന്നു. * ചില സമയങ്ങളില് പദങ്ങള് ഒരുമിച്ചു ഉപയോഗിച്ചു, ഒരു ശപഥം ആണയിടുക” എന്ന് ഉള്ളതില് പോലെ ഉപയോഗിക്കുന്നു. * അബ്രഹാമും അബീമേലെക്കും ഒരു കിണറു ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു ഉടമ്പടിയില് ഏര്പ്പെട്ടപ്പോള് അവര് ഒരു ശപഥത്താല് ആണയിട്ടു. * അബ്രഹാം തന്റെ വേലക്കാരനോട് യിസഹാക്കിനു വേണ്ടി അബ്രഹാമിന്റെ ബന്ധുക്കളുടെ ഇടയില് നിന്ന് ഒരു ഭാര്യയെ കണ്ടുപിടിക്കുവാനായി ഒരു ആണയിടുവാന് (സാധാരണയായി വാഗ്ദത്തം) ആവശ്യപ്പെട്ടു. * ദൈവം തന്റെ ജനത്തിനു വാഗ്ദത്തങ്ങള് നല്കിയപ്പോള് അതില് താന്ആണയിടുകയും ചെയ്തു. * “ആണയിടുക” എന്നുള്ളതിന്റെ ആധുനിക - കാല അര്ത്ഥം എന്നത് “അശിഷ്ടമായ ഭാഷ ഉപയോഗിക്കുക” എന്നുള്ളതാണ്. ദൈവ വചനത്തില് ഇതിന്റെ അര്ത്ഥം ഇതു അല്ല. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യം അനുസരിച്ച്, “ഒരു ശപഥം” എന്നത് ഒരു “പ്രതിജ്ഞ” അല്ലെങ്കില് ”ഒരു പവിത്രമായ വാഗ്ദത്തം” എന്ന് പരിഭാഷ ചെയ്യാം. * “ആണയിടുക” എന്നതു “ഔപചാരികമായ വാഗ്ദത്തം” അല്ലെങ്കില് “പ്രതിജ്ഞ ചെയ്യുക” അല്ലെങ്കില് “എന്തെങ്കിലും ചെയ്യാമെന്ന് ഏല്ക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “എന്റെ നാമത്തില്ആണ ഇടുന്നു” എന്നത് പരിഭാഷ ചെയ്യുവാന് “എന്റെ നാമം ഉപയോഗിച്ചു വാഗ്ദത്തം ചെയ്തു ഉറപ്പു നല്കുന്നു” എന്ന് പരിഭാഷ ചെയ്യാം. * സ്വര്ഗ്ഗത്തെയും ഭൂമിയെയും കൊണ്ട് ആണയിടുക” എന്നത് “സ്വര്ഗ്ഗവും ഭൂമിയും അതിനെ ഉറപ്പാക്കത്തക്ക വിധം വാഗ്ദത്തം ചെയ്യുക എന്ന് പ്രസ്താവിക്കുന്ന” എന്ന് പരിഭാഷ ചെയ്യാം. * “ആണയിടുക” അല്ലെങ്കില് “ശപഥം ചെയ്യുക” എന്നത് ശപിക്കുക എന്ന് സൂചിപ്പിക്കുന്നതായി വരാതിരിക്കുവാന് പരിഭാഷ ചെയ്യുമ്പോള് ഉറപ്പാക്കുക. ദൈവ വചനത്തില് അപ്രകാരം ഉള്ള അര്ത്ഥം ഇല്ല. (കാണുക: [അബീമേലെക്](names.html#abimelech), [ഉടമ്പടി](kt.html#covenant), [പ്രതിജ്ഞ](kt.html#vow)) ### ദൈവ വചന സൂചികകള്: * [ഉല്പ്പത്തി 21:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/21/22.md) * [ഉല്പ്പത്തി 24:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/24/01.md) * [ഉല്പ്പത്തി 31:51-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/31/51.md) * [ഉല്പ്പത്തി 47:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/47/29.md) * [ലൂക്കോസ് 01:72-75](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/72.md) * [മര്ക്കോസ് 06:26-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/26.md) * [മത്തായി 05:36-37](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/36.md) * [മത്തായി 14:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/14/06.md) * [മത്തായി 26:71-72](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/26/71.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H422, H423, H3027, H5375, H7621, H7650, G332, G3660, G3727, G3728
## ശബ്ദം, ശബ്ദങ്ങള് ### നിര്വചനം: “ശബ്ദം” എന്ന പദം സാധാരണയായി ഉപമാന രൂപത്തില് സംസാരിക്കുന്നതിനെയോ എന്തെങ്കിലും ആശയ വിനിമയം ചെയ്യുന്നതിനെയോ സൂചിപ്പിക്കുന്നു. തനിക്കു മനുഷ്യന്റെ ശബ്ദം പോലെയുള്ള അതേ ശബ്ദം ഇല്ലെങ്കിലും, ദൈവം തന്റെ ശബ്ദം ഉപയോഗിക്കുന്നു എന്ന് പറയുന്നു. * “കര്ത്താവിനു വഴി ഒരുക്കുവിന് എന്ന് മരുഭൂമിയില് വിളിച്ചു പറയുന്ന ഒരു ശബ്ദം കേട്ടു” എന്ന് പറയുന്ന പ്രസ്താവനയില് പറയുന്നതുപോലെ ഈ പദം മുഴുവന് വ്യക്തിത്വത്തെയും സൂചിപ്പിക്കുവാന് ഉപയോഗിക്കാം. * ഒരുവന്റെ ശബ്ദം കേള്ക്കുക” എന്നുള്ളത് “ഒരുവന് സംസാരിക്കുന്നത് കേള്ക്കുവിന്” എന്നും [പരിഭാഷ ചെയ്യാം. * ചില സന്ദര്ഭങ്ങളില് “ശബ്ദം” എന്നുള്ളത് അക്ഷരീകമായി സംസാരിക്കുവാന് കഴിയാത്ത വസ്തുക്കളെ, അതായത് ദാവീദു സങ്കീര്ത്തനങ്ങളില് വര്ണ്ണിക്കുന്ന പ്രകാരം ആകാശങ്ങളുടെ “ശബ്ദം” ദൈവത്തിന്റെ വല്ലഭത്വമുള്ള പ്രവര്ത്തികളെ വര്ണ്ണിക്കുന്നു എന്നുള്ളതില് ഉപയോഗിച്ചിരിക്കുന്നത് പോലെ ഉപയോഗിക്കാം. ഇത് “അവയുടെ മഹത്വം ദൈവം എത്ര വലിയവന് എന്ന് വ്യക്തമായീ കാണിക്കുന്നു” എന്നും പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [വിളി](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-synecdoche/01.md), [പ്രഖ്യാപിക്കുക](kt.html#call), [മഹത്വം](other.html#preach)) ### ദൈവ വചന സൂചികകള്: * [ യോഹന്നാന്:36-38](other.html#splendor) * [ലൂക്കോസ് 01:42-45](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/05/36.md) * [ലൂക്കോസ് 09:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/42.md) * [മത്തായി 03:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/09/34.md) * [മത്തായി 12:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/16.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6963, H7032, H7445, H8193, G2906, G5456, G5586
## ശമിപ്പിക്കുക, ശമിപ്പിച്ചു, ശമിപ്പിക്കുവാന് അസാധ്യമായ ### നിര്വചനം: “ശമിപ്പിക്കുക” എന്ന പദം അര്ത്ഥം നല്കുന്നത് തൃപ്തിയാകണം എന്ന് ശഠിക്കുന്ന എന്തെങ്കിലും ഒന്നിനെ ശമിക്കുക അല്ലെങ്കില് നിര്ത്തലാക്കുക എന്ന് അര്ത്ഥം നല്കുന്നു. * ഈ പദം സാധാരണയായി ദാഹം ശമിപ്പിക്കുന്ന സാഹചര്യത്തില് ഉപയോഗിക്കാറുണ്ട്, അത് എന്തെങ്കിലും പാനം ചെയ്തു ദാഹം ശമിപ്പിക്കുന്നതിനെ അര്ത്ഥം കൊള്ളുന്നു. * ഇത് അഗ്നി ശമിപ്പിക്കുന്നതിനേ സൂചിപ്പിക്കുന്നതിനായും ഉപയോഗിക്കുന്നു. * ദാഹവും അഗ്നിയും ഇവ രണ്ടും വെള്ളത്താല് ഇല്ലാതാക്കുന്നു. * പൌലോസ് “ശമിപ്പിക്കുക” എന്ന പദം ഉപമാന രൂപത്തില് വിശ്വാസികളെ പ്രബോധിപ്പിക്കുമ്പോള് പരിശുദ്ധാത്മാവിനെ “കെടുത്തി ക്കളയരുത്” എന്ന് പ്രസ്താവിക്കുന്നു. ഇതിന്റെ അര്ത്ഥം ജനങ്ങളില് പരിശുദ്ധാത്മാവ് തന്റെ ഫലങ്ങളും വരങ്ങളും ഉളവാക്കുന്നതില്നിന്നും അവരെ നിരുല്സാഹപ്പെടുത്തരുത് എന്നാണ്. പരിശുദ്ധാത്മാവിനെ കെടുത്തുക എന്നതിന്റെ അര്ത്ഥം ജനത്തില് പരിശുദ്ധാത്മാവ് സ്വതന്ത്രമായി തന്റെ ശക്തിയും പ്രവര്ത്തിയും വെളിപ്പെടുത്തുവാന് തടസ്സം ഉണ്ടാക്കുക എന്നാണ്. (കാണുക: [ഫലം](other.html#fruit), [വരം](kt.html#gift), [പരിശുദ്ധാത്മാവ്](kt.html#holyspirit) ### ദൈവ വചന സൂചികകള്: * [1 തെസ്സലോനിക്യര് 05:19-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/05/19.md) * [യെഹസ്കേല് 20:45-47](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/20/45.md) * [യെശ്ശയ്യാവ് 01:31](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/01/31.md) * [യെരെമ്യാവ് 21:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/21/11.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1846, H3518, H7665, H8257, G762, G4570
## ശവക്കുഴി, ശവക്കുഴി വെട്ടുകാര്, ശവക്കുഴികള്, ശവക്കല്ലറ, ശവക്കല്ലറകള്, ശ്മശാനം ### നിര്വചനം: “ശവക്കല്ലറ” എന്നും “ശവക്കുഴി” എന്നും ഉള്ള പദങ്ങള് ജനം മരിച്ചു പോയതായ വ്യക്തിയുടെ ശരീരം മറവു ചെയ്യുവാന് ഉപയോഗിക്കുന്ന സ്ഥലം ആകുന്നു. ഒരു “ശ്മശാന സ്ഥലം” എന്നത് വളരെ സാധാരണയായി ഇതിനു സൂചിപ്പിക്കാറുണ്ട്. * യഹൂദന്മാര് ചില സന്ദര്ഭങ്ങളില് പ്രകൃതി ദത്തമായ ഗുഹകളെ ശവക്കല്ലറകള്ആയി ഉപയോഗിക്കുന്നു, ചില സമയങ്ങളില് അവര് മലകളുടെ വശങ്ങളിലെ പാറകളില് ഗുഹ വെട്ടി ഉണ്ടാക്കുന്നു. * പുതിയ നിയമ കാലഘട്ടങ്ങളില്, കല്ലറയുടെ വാതില് അടയ്ക്കുവാനായി ഒരു വലിയ ഘനമുള്ള കല്ല് ഉരുട്ടി വെക്കുക എന്നത് സര്വ്വ സാധാരണം ആയിരുന്നു. * നിര്ധിഷ്ട ഭാഷയില് കല്ലറയ്ക്കുള്ള പദം നിലത്തിനു താഴെ ശരീരം വെയ്ക്കുവാനുള്ള ഒരു കുഴി എന്ന് മാത്രമാണ് സൂചിപ്പിക്കുന്നത് എങ്കില്, ഇത് പരിഭാഷ ചെയ്യുവാന് ഉള്ള ഇതര ശൈലികളില് “ഗുഹ” അല്ലെങ്കില് “മലയുടെ വശത്തില് ഉള്ള കുഴി” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “ശവക്കല്ലറ” എന്ന പദം സാധാരണ പൊതുവായും ഉപമാനമായും സൂചിപ്പിക്കുന്നത് മരിച്ച സ്ഥിതിയില് ആകുക അല്ലെങ്കില് മരിച്ച വ്യക്തികളുടെ ആത്മാവ് വിശ്രാമം ചെയ്യുന്ന സ്ഥലം എന്നൊക്കെ ആകുന്നു. (കാണുക: [അടക്കം ചെയ്യുക](other.html#bury), [മരണം](other.html#death)) ### ദൈവ വചന സൂചികകള്: * [അപ്പോ.02:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/02/29.md) * [ഉല്പ്പത്തി 23:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/23/05.md) * [ഉല്പ്പത്തി 50:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/50/04.md) * [യോഹന്നാന്:40-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/19/40.md) * [ലൂക്കോസ് 23:52-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/23/52.md) * [മര്ക്കോസ് 05:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/05/01.md) * [മത്തായി 27:51-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/27/51.md) * [റോമര്:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/03/13.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്: * __[32:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/32/04.md)__ ആ മനുഷ്യന് ആ പ്രദേശത്ത് ഉണ്ടായിരുന്ന __ശവക്കല്ലറകളുടെ__ ഇടയില് വസിച്ചു പോന്നു. * __[37:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/37/06.md)__ യേശു അവരോടു ചോദിച്ചത്, “നിങ്ങള് ലാസറിനെ എവിടെയാണ് വെച്ചത്?” അവര് അവനോടു പറഞ്ഞത്, “__കല്ലറയില്__ ആകുന്നു. വന്നു കാണുവിന്.” * __[37:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/37/07.md)__ __കല്ലറ__ എന്നത് അതിന്റെ മുന്വാതിലില്ഒരു വലിയ കല്ല്ഉരുട്ടിവെച്ച നിലയില്ഉള്ള ഒരു ഗുഹ ആകുന്നു. * __[40:09](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/40/09.md)__ അനന്തരം യോസേഫും നിക്കൊദേമോസും യേശുവാണ് മശീഹ എന്ന് വിശ്വസിച്ചു വന്നിരുന്ന രണ്ടു യഹൂദ നേതാക്കന്മാര്പിലാത്തോസിനോട് യേശുവിന്റെ ശരീരം ആവശ്യപ്പെട്ടു. അവര്തന്റെ ശരീരം തുണികളാല്പൊതിയുകയും പാറയില്വെട്ടിയിരുന്ന ഒരു __കല്ലറയില്__ വെക്കുകയും ചെയ്തു. അനന്തരം അതിന്റെ വാതില്മൂടത്തക്ക വിധം ഒരു വലിയ കല്ല് __കല്ലറയുടെ__ മുന്പില്ഉരുട്ടി വെക്കുകയും ചെയ്തു. * __[41:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/41/04.md)__ അവന്(ദൂതന്)__കല്ലറയുടെ__ പ്രവേശന കവാടത്തെ മൂടിയിരുന്ന കല്ല്ഉരുട്ടി മാറ്റുകയും അതിന്റെ മുകളില്കയറി ഇരിക്കുകയും ചെയ്തു. __കല്ലറയ്ക്ക്__ കാവല്നിന്നിരുന്ന പടയാളികള്ഭാവിഹ്വലരായി തീരുകയും മരിച്ചു പോയവരെപ്പോലെ നിലത്തു വീഴുകയും ചെയ്തിരുന്നു. * __[41:05](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/41/05.md)__ സ്ത്രീകള് __കല്ലറയുടെ__ സമീപം എത്തിയപ്പോള്, ദൈവദൂതന് അവരോടു പറഞ്ഞത്, “ഭയപ്പെടുക അരുത്. യേശു ഇവിടെ ഇല്ല. അവന്താന്പറഞ്ഞിരുന്നതു പോലെ, മരണത്തില്നിന്നും താന്ഉയിര്ത്തെഴുന്നേറ്റിരിക്കുന്നു! __കല്ലറയിലേക്ക്__ നോക്കി കാണുവിന്.” സ്ത്രീകള് __കല്ലറയുടെ__ ഉള്ളിലേക്ക് നോക്കുകയും യേശുവിന്റെ ശരീരം കിടത്തി വെച്ചിരുന്ന സ്ഥലം കാണുകയും ചെയ്തു. തന്റെ ശരീരം അവിടെ ഉണ്ടായിരുന്നില്ല! ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1164, H1430, H6900, H6913, H7585, H7845, G86, G2750, G3418, G3419, G5028
## ശാസന, ശാസിക്കുന്നു, ശാസിച്ചു, ശാസിക്കുന്ന, ശാസനാ പൂര്വ്വം ### നിര്വചനം: ഒരു വ്യക്തിയെ ശാസിക്കുക എന്നതിന്റെ അര്ത്ഥം ആ വ്യക്തിയുടെ സ്വഭാവത്തെയോ സമീപനത്തെയോ വിമര്ശിക്കുക അല്ലെങ്കില് അംഗീകരിക്കാതെ ഇരിക്കുക എന്നുള്ളതാണ്. ഒരു ശാസന എന്നത് ആ വ്യക്തിയെ കുറിച്ചുള്ള നിഷേധാത്മക അഭിപ്രായം ആകുന്നു. * ഒരു വ്യക്തി “വിമര്ശനാതീതന്” അല്ലെങ്കില് വിമര്ശന പരിധിക്കു അപ്പുറം” അല്ലെങ്കില് “ശകാരം കൂടാതെയുള്ള” എന്ന് പറയുമ്പോള് അതിന്റെ അര്ത്ഥം ആ വ്യക്തി ദൈവം മാനിക്കുന്ന രീതിയില് ഉള്ള സ്വഭാവം ഉള്ളതും തന്നെ കുറിച്ച് യാതൊരു വിധത്തില് ഉള്ള വിമര്ശനവും ന്യൂനതയും പറയുവാന് ഇല്ലാത്തതും ആയ സ്വഭാവം വ്യക്തി എന്ന് ആകുന്നു. * “കുറ്റാരോപണം” എന്ന പദം “ശകാരം” അല്ലെങ്കില് “ലജ്ജാകരം” അല്ലെങ്കില് “ശകാരം” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “ശകാരം” എന്ന പദം പരിഭാഷ ചെയ്യുവാന്“ശാസിക്കുക” അല്ലെങ്കില് “കുറ്റപ്പെടുത്തുക” അല്ലെങ്കില് “വിമര്ശിക്കുക” എന്നിങ്ങനെ സാഹചര്യം അനുസരിച്ചു പരിഭാഷ ചെയ്യാം. (കാണുക: [കുറ്റപ്പെടുത്തുക](other.html#accuse), [ശാസിക്കുക](other.html#rebuke), [ലജ്ജാകരം](other.html#shame)) ## ദൈവ വചന സൂചികകള്: * [1 തിമോത്തിയോസ് 05:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/05/07.md) * [1 തിമോത്തിയോസ് 06:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/06/13.md) * [യിരെമ്യാവ് 15:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/15/15.md) * [ഇയ്യോബ് 16:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/16/09.md) * [സദൃശവാക്യങ്ങള് 18:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/18/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1421, H1442, H2617, H2659, H2778, H2781, H3637, H3639, H7036, G410, G423, G819, G3059, G3679, G3680, G3681, G5195, G5196, G5484
## ശാസിക്കുക, ശാസിക്കുന്നു, ശാസിച്ചു ### നിര്വചനം: ശാസിക്കുക എന്നാല് ആര്ക്കെങ്കിലും ശക്തമായ വാക്കുകളാല് തിരുത്തല് നല്കുക, സാധാരണയായി ആ വ്യക്തിയെ പാപം ചെയ്യുന്നതില് നിന്നും പിന്തിരിപ്പിക്കുന്നതിനായി സഹായിക്കുക എന്നാണ്. അപ്രകാരം ഉള്ള തിരുത്തല് ഒരു ശാസന ആകുന്നു. * പുതിയ നിയമം ക്രിസ്ത്യാനികളോട് കല്പ്പിക്കുന്നത് മറ്റു വിശ്വാസികള് ദൈവത്തെ സ്പഷ്ടമായി അനുസരിക്കാതെ വരുമ്പോള് അവരെ ശാസിക്കണം എന്നാണ്. * സദൃശവാക്യങ്ങള് മാതാപിതാക്കളോട് നിര്ദേശിക്കുന്നത് എന്തെന്നാല് അവരുടെ മക്കള് അനുസരണക്കേട് കാണിക്കുമ്പോള് അവരെ ശാസിക്കണം എന്നാണ്. * ശാസന എന്നത് തെറ്റു ചെയ്തതായ വ്യക്തി തുടര്ന്ന് ആ പാപത്തില് ഇടപെടാതെ ഇരിക്കുവാന് വേണ്ടി മാതൃകാപരമായി തടുക്കുന്നതു ആകുന്നു. * ഇത് “നിശിതമായി തിരുത്തുക” അല്ലെങ്കില് “താക്കീത് നല്കുക” എന്ന് പരിഭാഷ ചെയ്യാം. * “ഒരു ശാസന” എന്ന പദം “ഒരു നിശിതമായ തിരുത്തല്” അല്ലെങ്കില് “ഒരു കര്ശനമായ വിമര്ശനം” എന്നും പരിഭാഷ ചെയ്യാം. * “ശാസന കൂടാതെ” എന്നത് “താക്കീത് നല്കാതെ” അല്ലെങ്കില് “വിമര്ശനം ഇല്ലാതെ” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [താക്കീത്](other.html#admonish), [അനുസരണക്കേട്](other.html#disobey)) ### ദൈവ വചന സൂചികകള്: * [മര്ക്കോസ് 01:23-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/01/23.md) * [മര്ക്കോസ് 16:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/16/14.md) * [മത്തായി 08:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/08/26.md) * [മത്തായി 17:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/17/17.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1605, H1606, H2778, H2781, H3198, H4045, H4148, H8156, H8433, G298, G299, G1649, G1651, G1969, G2008, G3679
## ശാസ്ത്രികള് ### വസ്തുതകള്: ദൈവ വചനത്തില്, “ശാസ്ത്രികള്” എന്ന പദം സാധാരണയായി ദൈവത്തെ സേവിക്കുകയും ജ്ഞാനികളായി പ്രവര്ത്തിക്കുകയും ചെയ്യുന്ന, വിഡ്ഢികള് അല്ലാത്ത ആളുകളെ സൂചിപ്പിക്കുന്നു. ഇതു അസാധാരണമായ അറിവും കഴിവുകളും ഉള്ളവരായി രാജാവിന്റെ അരമനയില് ഒരു ഭാഗഭാക്കായി സേവനം അനുഷ്ടിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നു. * ചില സന്ദര്ഭങ്ങളില് “ശാസ്ത്രിമാര്” എന്ന പദം “വിവേകം ഉള്ള ആളുകള് ” അല്ലെങ്കില് “തിരിച്ചറിവ് ഉള്ള ആളുകള്” എന്ന ആശയത്തില് വിശദീകരണം നല്കിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് അവര് ദൈവത്തെ അനുസരിക്കുന്നവര് ആയതുകൊണ്ട് ജ്ഞാനപൂര്വമായും നീതിയായും പ്രവര്ത്തിക്കുന്ന ആളുകള് ആണെന്നാണ്. * ഫറവോന്മാരെയും മറ്റു രാജാക്കന്മാരെയും സേവിച്ചു വന്ന “ശാസ്ത്രിമാര്” സാധാരണയായി നക്ഷത്രങ്ങളെക്കുറിച്ച് പഠിച്ചിട്ടുള്ള പണ്ഡിതന്മാര് ആണ്, പ്രത്യേകാല് ആകാശത്തില് നക്ഷത്രങ്ങള് അവയുടെ സ്ഥാനങ്ങള്കൊണ്ട് പ്രത്യേകമായ ഘടനകള് സൃഷ്ടിച്ചു അതിനു പ്രത്യേക അര്ഥങ്ങള് കണ്ടെത്തുന്നു. * സാധാരണയായി ശാസ്ത്രിമാര് സ്വപ്നങ്ങളുടെ അര്ഥങ്ങള് വിശദീകരണം വിശദമാക്കുന്നവര് ആയിരിക്കണമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഉദാഹരണമായി, നെബൂഖദ്നേസര് രാജാവ് തന്റെ ശാസ്ത്രിമാര്തന്റെ സ്വപ്നവും അവ എന്താണ് അര്ത്ഥം നല്കുന്നതെന്ന് തന്നോട് പറയണമെന്നു ആവശ്യപ്പെട്ടിരുന്നു, എന്നാല് അവരില് ദൈവത്തില് നിന്നും ജ്ഞാനം പ്രാപിച്ചിരുന്ന ദാനിയേല് ഒഴികെ ആരും തന്നെ അത് ചെയ്യുവാന് പ്രാപ്തരായിരുന്നില്ല. * ചില സമയങ്ങളില് ശാസ്ത്രിമാര് കുറിചൊല്ലുക മറ്റും അത്ഭുതങ്ങള് ചെയ്യുക പോലുള്ള പ്രവര്ത്തികള് അശുദ്ധാത്മാക്കളുടെ ശക്തിയുടെ സഹായത്താല് ചെയ്യുമായിരുന്നു. * പുതിയ നിയമത്തില്, കിഴക്കന് മേഖലയില് നിന്ന് യേശുവിനെ ആരാധിക്കുവാനായി ഒരു സംഘം ആളുകള് “വിദ്വാന്മാര്” അതായത് സാധാരണയായി “ശാസ്ത്രിമാര്” എന്ന് പരിഭാഷ ചെയ്യപ്പെടുന്നവര് വന്നിരുന്നു, അവര് മിക്കവാറും ഒരു കിഴക്കന് രാജ്യത്തിലെ ഭരണാധിപനെ സേവിച്ചു വന്നിരുന്ന പണ്ഡിതന്മാരെ ആയിരിക്കാം സൂചിപ്പിച്ചു വന്നിരുന്നത്. * ഇതു വളരെ സാധ്യതയുള്ളത് ഈ മനുഷ്യര് നക്ഷത്രങ്ങളെ കുറിച്ച് അവഗാഹമായി പഠിച്ചിട്ടുള്ള വാനശാസ്ത്രജ്ഞന്മാര് ആയിരിക്കണം. ചിലര് ചിന്തിക്കുന്നത് ഈ മനുഷ്യര് ദാനിയേല് ബാബിലോണില് ആയിരുന്ന സമയം പഠിപ്പിച്ചിരുന്ന വിദ്വല് ജനത്തിന്റെ പിന്തുടര്ച്ചക്കാര് ആയിരിക്കാം ഇവര് എന്നായിരുന്നു. * സാഹചര്യം അനുസരിച്ചു, “ശാസ്ത്രിമാര്” എന്ന പദം “ജ്ഞാനി” എന്ന പദം ഉപയോഗിച്ചു അല്ലെങ്കില് “വരം ലഭിച്ച മനുഷ്യര്” അല്ലെങ്കില് “വിദ്വല്ജനം” അല്ലെങ്കില് മറ്റു ഏതെങ്കിലും പദം രാജാവിന് വേണ്ടി പ്രധാന ജോലികള് ചെയ്യുന്ന വ്യക്തികള് എന്ന് സൂചിപ്പിക്കുന്ന മറ്റു ഏതെങ്കിലും പദങ്ങള് കൊണ്ട് പരിഭാഷ ചെയ്യാം. * ”ശാസ്ത്രിമാര്” എന്നതു സാധാരണ സര്വ നാമം ആയി ഇരിക്കുമ്പോള്, “ജ്ഞാനി” എന്ന വാക്കു അത് പോലെ തുല്യതയുള്ള അല്ലെങ്കില്അത് പോലെയുള്ള രീതിയില്ദൈവ വചനത്തില്എവിടെയെങ്കിലും പരിഭാഷ ചെയ്തിട്ടുള്ളതുപോലെ പരിഭാഷ ചെയ്യണം. (കാണുക: [ബാബിലോണ്](names.html#babylon), [ദാനിയേല്](names.html#daniel), [ശകുനം നോക്കല്](other.html#divination), [മന്ത്രവിദ്യ](other.html#magic), [നെബുഖദ് നേസ്സര്](names.html#nebuchadnezzar), [ഭരണാധികാരി](other.html#ruler), [ജ്ഞാനി](kt.html#wise)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്27:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/27/32.md) * [ദാനിയേല്02:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/02/01.md) * [ദാനിയേല്02:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/02/10.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2445, H2450, H3778, H3779, G4680
## ശാസ്ത്രിമാരായ ആളുകള്, ജ്യോതി ശാസ്ത്രജ്ഞന്മാര്. ### നിര്വചനം: ക്രിസ്തുവിന്റെ ജനനത്തിന്റെ വിവരണം മത്തായി നല്കുമ്പോള്“പഠിച്ച” അല്ലെങ്കില്“വിദ്യാഭ്യാസമുള്ള” ആളുകള്“ജ്ഞാനികള്” ആയവര്യേശുവിന്റെ ജനനത്തിനു ചില നാളുകള്ക്കു ശേഷം ബെത്ലെഹേമില്യേശുവിന്റെ അടുക്കല്സമ്മാനങ്ങളുമായി കടന്നു വന്നു. അവര്നക്ഷത്രങ്ങളെ കുറിച്ച് പഠിക്കുന്നവരായ “ജ്യോതി ശാസ്ത്രജ്ഞന്മാര്” ആയിരുന്നിരിക്കാം. * ഇസ്രായേലില്നിന്നും വളരെ ദൂരത്തുള്ള ഒരു കിഴക്കന്രാജ്യത്തില്നിന്നും വളരെ ദൂരം ഈ ശാസ്ത്രിമാര്യാത്ര ചെയ്തു വന്നു. അവര്എവിടെ നിന്ന് വന്നു എന്നോ അവര്ആരായിരുന്നു എന്നോ വ്യക്തമായി അറിഞ്ഞുകൂടാ. എന്നാല്അവര്നക്ഷത്രങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ള പണ്ഡിതന്മാര്ആയിരുന്നു എന്നത് സ്പഷ്ടമാണ്. * അവര്ചിലപ്പോള്ദാനിയേലിന്റെ കാലഘട്ടത്തില്ബാബിലോന്യ രാജാക്കന്മാരെ സേവിച്ചിരുന്ന ജ്ഞാനികളുടെ സന്തതികളായി നിരവധി കാര്യങ്ങളില് പരിശീലനം നേടിയവര്, പ്രത്യേകാല് നക്ഷത്രങ്ങളെയും സ്വപ്നങ്ങളെയും വ്യാഖ്യാനം ചെയ്യുവാന്കഴിവുള്ളവര്ആയിരുന്നിരിക്കാം. * പാരമ്പര്യമായി പറയപ്പെടുന്നത്അവിടെ മൂന്നു ജ്ഞാനികള്അല്ലെങ്കില്വിദ്യാഭ്യാസം ഉള്ള മനുഷ്യര്ആണ് ഉണ്ടായിരുന്നത്, എന്തുകൊണ്ടെന്നാല്അവര്യേശുവിനു മൂന്നു തരം സമ്മാനങ്ങള്ആണ് കൊണ്ട് വന്നത്. എങ്ങനെ ആയിരുന്നാലും, അവര്എത്ര പേര്ഉണ്ടായിരുന്നു എന്ന് ദൈവ വചനം പറയുന്നില്ല. (കാണുക: [ബാബിലോണ്](names.html#babylon), [ബെത്ലെഹേം](names.html#bethlehem), [ദാനിയേല്](names.html#daniel)) ### ദൈവ വചന സൂചികകള്: * [ദാനിയേല് 02:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/02/27.md) * [ദാനിയേല്05:7](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/05/07.md) * [മത്തായി 02:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/02/01.md) * [മത്തായി 02:7-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/02/07.md) * [മത്തായി 02:16](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/02/16.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1505, G3097
## ശിക്ഷ, ശിക്ഷിക്കുന്നു, ശിക്ഷിച്ചു, ശിക്ഷിക്കുന്ന, ശിക്ഷ, ശിക്ഷിക്കപ്പെടാത്ത ### നിര്‍വചനം: “ശിക്ഷിക്കുക” എന്ന പദം അര്ത്ഥം നല്‍കുന്നത് ഒരുവന്‍ ചെയ്ത തെറ്റായ പ്രവര്‍ത്തിക്കു തക്കതായി വിരുദ്ധമായ അനന്തര ഫലം അനുഭവിക്കുവാന്‍ ഇടയാക്കുക എന്നാണ്. “ശിക്ഷ” എന്ന പദം സൂചിപ്പിക്കുന്നത് ആ തെറ്റായ സ്വഭാവം നിമിത്തം നല്‍കപ്പെടുന്ന വൈരുധ്യം ഉള്ള അനന്തര ഫലങ്ങള്‍ എന്നാണ്. * സാധാരണയായി ശിക്ഷ എന്നത് ഒരു വ്യക്തി താന്‍ ചെയ്തു വരുന്ന പാപങ്ങളെ നിര്‍ത്തുവാന്‍ ഉള്ള പ്രവണത ഉളവാക്കുക എന്നാണ് ഉദേശിക്കുന്നത്. * ഇസ്രയേല്‍ ജനം തന്നെ അനുസരിക്കാതെ വന്നപ്പോള്‍, പ്രത്യേകാല്‍ അവര്‍ അസത്യ ദൈവങ്ങളെ ആരാധിച്ചപ്പോള്‍, ദൈവം അവരെ ശിക്ഷിച്ചു. അവരുടെ പാപം നിമിത്തം, അവരുടെ ശത്രുക്കള് അവരെ അക്രമിക്കുവാനും ബന്ധിതര്‍ ആക്കുവാനും ദൈവം അനുവദിച്ചു. ദൈവം നീതിമാനും ന്യായ തല്‍പ്പരനും ആകയാല്‍, പാപത്തെ ശിക്ഷിക്കേണ്ടത് ആവശ്യം ആയിരുന്നു. എല്ലാ മനുഷ്യരും ദൈവത്തിനു വിരോധമായി പാപം ചെയ്യുകയാല്‍ ശിക്ഷാവിധിക്ക് യോഗ്യരായി തീര്‍ന്നു. * ഓരോ മനുഷ്യനും ഏതു കാലത്തും ചെയ്യുന്ന സകല ദോഷ പ്രവര്‍ത്തികള്‍ക്കും വേണ്ടി യേശു ശിക്ഷിക്കപ്പെട്ടു. താന്‍ ശിക്ഷ എല്ക്കുവാന്‍ തക്ക വിധം ഒരു തെറ്റും ചെയ്തിട്ടില്ല എങ്കില്‍ പോലും ഓരോ വ്യക്തിയുടെയും ശിക്ഷ തന്‍റെ മേല്‍ താന്‍പ് പ്രാപിച്ചു. * ശിക്ഷ ലഭിക്കാതെ പോകുക” അല്ലെങ്കില്‍ “ശിക്ഷ പ്രാപിക്കാതെ പോകുക” എന്ന പദപ്രയോഗങ്ങള്‍ ജനം ചെയ്ത തെറ്റായ പ്രവര്‍ത്തികള്‍ക്ക് ശിക്ഷ നല്‍കുന്നില്ല എന്ന് തീരുമാനിക്കുക എന്ന് അര്ത്ഥം നല്‍കുന്നു. ജനം മാനസ്സാന്തരപ്പെടട്ടെ എന്ന് കാത്തിരുന്നു കൊണ്ട് ദൈവം പലപ്പോഴും പാപത്തെ ശിക്ഷിക്കാതെ വെറുതെ വിടുന്നു. (കാണുക: [നീതിയുള്ള](kt.html#justice), [മനസ്സാന്തരപ്പെടുക](kt.html#repent), [നീതിമാന്‍](kt.html#righteous), [പാപം](kt.html#sin)) ### ദൈവ വചന സൂചികകള്: * [1 യോഹന്നാന്‍:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/1jn/04/17.md) * [2 തെസലോനിക്യര്‍:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/2th/01/09.md) * [അപ്പോ.04:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/04/21.md) * [അപ്പോ.07:59-60](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/59.md) * [ഉല്പ്പത്തി 04:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/04/13.md) * [ലൂക്കോസ് 23:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/23/15.md) * [മത്തായി 25:44-46](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/25/44.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്‍: * __[13:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/13/07.md)__ ആചരിക്കേണ്ടതിനായി നിരവധി മറ്റു പ്രമാണങ്ങളും ചട്ടങ്ങളും ദൈവം നല്‍കി. ജനം ഈ നിയമങ്ങള്‍ അനുസരിക്കുമെങ്കില്‍, താന്‍ അവരെ അനുഗ്രഹിക്കുമെന്നും സംരക്ഷിക്കുമെന്നും ദൈവം വാഗ്ദത്തം നല്‍കി. അവര്‍ അവയെ അനുസരിക്കാതെ ഇരുന്നാല്‍, ദൈവം അവരെ __ശിക്ഷിക്കുകയും__ ചെയ്യും. * __[16:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/16/02.md)__ ഇസ്രയേല്‍ ജനം ദൈവത്തെ അനുസരിക്കാതെ തുടര്‍ന്നു കൊണ്ടിരുന്നതിനാല്‍, താന്‍ അവരുടെ ശത്രുക്കള് അവരെ പരാജയപ്പെടുത്തുവാന്‍ അനുവദിച്ചു കൊണ്ട് __ശിക്ഷിക്കുകയും__ ചെയ്തു. * __[19:16](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/19/16.md)__ പ്രവാചകന്മാര്‍ ജനത്തിനു മുന്നറിയിപ്പ് നല്‍കി പറഞ്ഞത് എന്തെന്നാല്‍ അവര്‍ ദോഷം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തലാക്കി ദൈവത്തെ അനുസരിക്കുവാന്‍ തുടങ്ങിയില്ലെങ്കില്‍, ദൈവം അവരെ കുറ്റവാളികളെ എന്നപോലെ ന്യായം വിധിച്ചു, താന്‍അവരെ __ശിക്ഷിക്കും__. * __[48:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/48/06.md)__ യേശുവാണ് ഏറ്റവും തികഞ്ഞ പുരോഹിതന്‍ എന്തുകൊണ്ടെന്നാല്‍ ഏതൊരു മനുഷ്യനും ഏതു കാലത്തും ചെയ്‌തതായ യാതൊരു പാപത്തിന്‍റെയും __ശിക്ഷ__ താന്‍ വഹിച്ചു. * __[48:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/48/10.md)__ ആരായാലും യേശുവിനെ വിശ്വസിക്കുമ്പോള്‍, യേശുവിന്‍റെ രക്തം ആ വ്യക്തിയുടെ പാപം എല്ലാം നീക്കി, അവന്‍റെ മേല്‍ ഉണ്ടായിരുന്ന ദൈവത്തിന്‍റെ __ശിക്ഷ__ തന്‍റെ മേല്‍ ആക്കുകയും ചെയ്യുന്നു. * __[49:09](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/49/09.md)__ എന്നാല്‍ ദൈവം ഈ ലോകത്തില്‍ ഉള്ള എല്ലാവരെയും വളരെ അധികം സ്നേഹിച്ചു അതിനാല്‍ യേശുവില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും തന്‍റെ പാപങ്ങള്‍ക്കായി __ശിക്ഷിക്കപ്പെടാതെ__ എന്നെന്നേക്കും ദൈവത്തോട് കൂടെ ജീവിക്കേണ്ടതിനു തന്നെ. * __[49:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/49/11.md)__ യേശു ഒരിക്കലും പാപം ചെയ്തിട്ടില്ല, എന്നാല്‍ താന്‍__ശിക്ഷിക്കപ്പെടുന്നതിനെ__, നിങ്ങളുടെ പാപങ്ങളെയും ഈ ലോകത്തില്‍ ഉള്ള സകല മനുഷ്യരുടെ പാപങ്ങളെയും നീക്കം ചെയ്യുവാനുള്ള ഉല്‍കൃഷ്ടമായ യാഗമായി മരണം തിരഞ്ഞെടുത്തു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3027, H3256, H4148, H4941, H5221, H5414, H6031, H6064, H6213, H6485, H7999, H8199, G1349, G1556, G1557, G2849, G3811, G5097
## ശിരസ്സ്,ശിരസ്സുകള്‍, നെറ്റി, നെറ്റികള്‍, കഷണ്ടി, തലമുതിര്‍ന്ന, തലക്കെട്ട്, മൂടുപടങ്ങള്‍, ശിര:ച്ചേദം. ### നിര്‍വചനം: ദൈവ വചനത്തില്‍, “ശിരസ്സ്” എന്ന വാക്ക് വിവിധ ഉപമാന അര്‍ത്ഥങ്ങളോട് ഉപയോഗിച്ചിരിക്കുന്നു. * സാധാരണയായി ഈ പദം “നീ എന്നെ ജാതികള്‍ക്കു തലവന്‍ആക്കിയിരിക്കുന്നു” എന്നതില്‍സൂചിപ്പിച്ചിരിക്കുന്നത് പോലെ ജനത്തിന് അധികാരി എന്ന് സൂചിപ്പിക്കുന്നു. ഇത് “നീ എന്നെ ഭരണാധികാരി ആക്കിയിരിക്കുന്നു.....” അല്ലെങ്കില്‍“നീ എനിക്ക് അധികാരം നല്‍കിയിരിക്കുന്നു.....” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * യേശുവിനെ “സഭയുടെ ശിരസ്സ്” എന്ന് വിളിക്കുന്നു. ഒരു മനുഷ്യന്‍റെ ശിരസ്സ്‌ശരീരത്തിന്‍റെ അംഗങ്ങളെ നയിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്യുന്നത് പോലെ, യേശുവും തന്‍റെ “ശരീരമായ” സഭയെ നയിക്കുകയും നിര്‍ദേശങ്ങള്‍നല്‍കുകയും ചെയ്യുന്നു. * ഭര്‍ത്താവ് ഭാര്യയുടെ “ശിരസ്സ്” അല്ലെങ്കില്‍അധികാരി ആകുന്നു എന്ന് പുതിയ നിയമം പഠിപ്പിക്കുന്നു. തന്‍റെ ഭാര്യയേയും കുടുംബത്തെയും നയിക്കുകയും മാര്‍ഗ്ഗ നിര്‍ദേശം നല്‍കുകയും ചെയ്യേണ്ടുന്ന ഉത്തരവാദിത്വം അവനു നല്‍കപ്പെട്ടിരിക്കുന്നു. * ”ക്ഷൌരക്കത്തി അവന്‍റെ ശിരസ്സിന്മേല്‍തൊട്ടിട്ടില്ല” എന്ന പദപ്രയോഗത്തിന്‍റെ അര്‍ത്ഥം താന്‍ഒരിക്കലും മുടി വെട്ടുകയോ ക്ഷൌരം ചെയ്യുകയോ ചെയ്തിട്ടില്ല എന്നുള്ളതാണ്. * ”ശിരസ്സ്” എന്ന പദം ഏതിന്റെയെങ്കിലും ആരംഭത്തെയോ വിഭവ ത്തെയോ “വീഥിയുടെ തലക്കല്‍” എന്ന് ഉള്ളത് പോലെ സൂചിപ്പിക്കുന്നു. “ധാന്യത്തലപ്പ്” എന്ന പദപ്രയോഗം ഗോതമ്പിന്‍റെയോ യവത്തിന്‍റെയോ വിത്തുകള്‍ഉള്‍ക്കൊള്ളുന്ന മുകള്‍ഭാഗത്തെ സൂചിപ്പിക്കുന്നു. * ”ശിരസ്സ്” എന്നതിന്‍റെ വേറൊരു ഉപമാന പ്രയോഗം ഒരു മുഴുവന്‍വ്യക്തിയെ സൂചിപ്പിക്കുവാന്‍“ഈ നരച്ച തല” എന്ന് ഒരു വയോധികനായ വ്യക്തിയെ സൂചിപ്പിക്കുന്നതു പോലെ, അല്ലെങ്കില്‍“യോസേഫിനെ സൂചിപ്പിക്കുന്നതിന് “യോസേഫിന്‍റെ തലവന്‍” എന്നുള്ളത് പോലെയും ആകാം. (കാണുക; [ഉപലക്ഷണാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-synecdoche/01.md) * ”അവരുടെ രക്തം അവന്‍റെ ശിരസ്സിന്മേല്‍ഇരിക്കട്ടെ” എന്ന പദപ്ര യോഗം അര്‍ത്ഥമാക്കുന്നത് ആ മനുഷ്യന്‍അവരുടെ മരണത്തിനു ഉത്തരവാദി ആയിരിക്കുന്നു എന്നും അതിനുള്ള ശിക്ഷ തനിക്കു തന്നെ ലഭിക്കും എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * സാഹചര്യം അനുസരിച്ച്, “ശിരസ്സ്” എന്ന പദം “അധികാരി” അല്ലെങ്കില്‍“നടത്തുകയും നയിക്കുകയും ചെയ്യുന്ന ആള്‍” അല്ലെങ്കില്‍“ഉത്തരവാദിത്വം ഉള്ളവന്‍” എന്ന് പരിഭാഷ ചെയ്യാം. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H441, H1270, H1538, H3852, H4425, H4761, H4763, H5110, H5324, H6285, H6287, H6797, H6915, H6936, H7139, H7144, H7146, H7217, H7226, H7218, H7541, H7636, H7641, H7872, G346, G755, G2775, G2776, G4719
## ശൂന്യമാക്കുക, നശീകരണം, നശീകരണങ്ങള് ### നിര്വചനം: “ശൂന്യമാക്കുക”, “നശീകരണം” എന്നീ പദങ്ങള് ജനവാസ മേഖലയെ നശിപ്പിച്ചതിനാല് അത് ജനവാസ രഹിതമായി എന്നര്ത്ഥം വരുന്നു. ഒരു വ്യക്തിയെ കുറിക്കുമ്പോള്, “ശൂന്യമാകുക” എന്ന പദം നശിച്ച സ്ഥിതി, ഏകാന്തത, ദുഃഖം ആദിയായവയെ കുറിക്കുന്നു. * “നശീകരണം”എന്ന പദം നാശമാക്കപ്പെട്ട അവസ്ഥ അല്ലെങ്കില്സ്ഥിതി എന്നു കാണിക്കുന്നു. * വിളവു വളര്ന്നിരുന്നതായ വയല് ശൂന്യമാക്കപ്പെട്ടു എന്നാല്, അതിന്റെ അര്ത്ഥം എന്തോ ഒന്ന്, പ്രാണികള്, അല്ലെങ്കില് പടയേറ്റം നടത്തിയ സൈന്യത്താല് നശിപ്പിക്കപ്പെട്ട വയല് എന്നു സാരം. * ഒരു “ശൂന്യ മേഖല” എന്നാല് വളരെ കുറച്ചു വിളവുകള് അല്ലെങ്കില് മറ്റു കൃഷികള്വളരുന്ന സ്ഥലമാകയാല് കുറച്ചു ജനങ്ങള് മാത്രം ജീവിക്കുന്ന സ്ഥലം. * ഒരു ശൂന്യമാക്കപ്പെട്ട സ്ഥലം” അല്ലെങ്കില് ”നിര്ജന പ്രദേശം” എന്നത് സാധാരണയായി പുറന്തള്ളപ്പെട്ടവരും (കുഷ്ഠരോഗികളെ പോലുള്ളവര്) ദുഷ്ടമൃഗങ്ങളും പാര്ക്കുന്ന ഇടമാണ്. * ഒരു പട്ടണം “ശൂന്യമാക്കപ്പെട്ടു” എന്നാല് അതിലെ കെട്ടിടങ്ങളും വസ്തുക്കളും നശിപ്പിക്കപ്പെടുകയോ, കൊള്ളയിടപ്പെടുകയോ, അതിലെ ജനങ്ങള് കൊല്ലപ്പെടുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്തു എന്നര്ത്ഥം. പട്ടണം “ശൂന്യവും” “പാഴും” ആയിത്തീരുന്നു. ഇതു “തരിശാക്കുക” അല്ലെങ്കില് “വിജനമാക്കുക” എന്നതിനു തുല്യമാണ്, എന്നാല് ശൂന്യത എന്നതിനാണ് കൂടുതല്ഊന്നല്. * സാഹചര്യത്തിനു അനുസരിച്ച്, ഈ പദം “നശിച്ച” അല്ലെങ്കില് “നശിപ്പിക്കപ്പെട്ട” അല്ലെങ്കില് “പാഴാക്കപ്പെട്ട” അല്ലെങ്കില് “ഒറ്റപ്പെടുത്തപ്പെട്ടതും പുറന്തള്ളപ്പെട്ടതും” അല്ലെങ്കില് “കൈവിടപ്പെട്ട” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [മരുഭൂമി](other.html#desert), [വിജനം](other.html#devastated), [നാശം](other.html#ruin), [പാഴ്വസ്തു](other.html#waste)) ### ദൈവവചന സൂചികകള്: * [2 രാജാക്കന്മാര് 22:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/22/17.md) * [അപ്പോ.പ്രവര്ത്തികള് 1:20](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/01/20.md) * [ദാനിയേല് 09:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/09/17.md) * [വിലാപങ്ങള് 03:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/lam/03/09.md) * [ലൂക്കോസ് 11:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/11/16.md) * [മത്തായി 12:24-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/12/24.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H490, H816, H820, H910, H1327, H1565, H2717, H2720, H2721, H2723, H3173, H3341, H3456, H3582, H4875, H4876, H4923, H5352, H5800, H7582, H7612, H7701, H7722, H8047, H8074, H8076, H8077, G2048, G2049, G2050, G3443
## ശ്വാസം, ശ്വസിക്കുക, ശ്വസിക്കുന്നു, ശ്വാസം നല്കല്, ശ്വസിക്കല് ### നിര്വചനം: ദൈവവചനത്തില്, “ശ്വസിക്കുക”, “ശ്വാസം” എന്നീ പദങ്ങള്സാധാരണയായി ജീവന്നല്കുക അല്ലെങ്കില്ജീവന്പ്രാപിക്കുക എന്നതിന് ഉപമാനമായി സൂചിപ്പിക്കുന്നു. * ആദാമിന്റെയുള്ളില് ദൈവം ജീവശ്വാസം “ഊതി” എന്നു ദൈവവചനം പഠിപ്പിക്കുന്നു. ആ ഘട്ടത്തിലാണ് ആദാം ജീവനുള്ള ദേഹിയായി തീര്ന്നത്. * യേശു ശിഷ്യന്മാരുടെ മേല്ഊതി “പരിശുദ്ധാത്മാവിനെ പ്രാപിക്കുക” എന്നു പറഞ്ഞപ്പോള്, പരിശുദ്ധാത്മാവ് അവരുടെമേല്വരുന്നതിനു അടയാളമായി യേശു അക്ഷരീകമായി അവരുടെ മേല്ഊതിയിരുന്നു. * ചില സമയങ്ങളില്“ശ്വസിക്കുക” “നിശ്വസിക്കുക” എന്നീ പദങ്ങള്സംസാരിക്കു ന്നതിനെ സൂചിപ്പിക്കുവാന്ഉപയോഗിക്കുന്നു. * “ദൈവത്തിന്റെ ശ്വാസം” അല്ലെങ്കില്“യഹോവയുടെ ശ്വാസം” എന്നീ പദസഞ്ച യങ്ങള്ദൈവത്തിന്റെ കോപം മത്സരികളായ ദൈവമില്ലാത്ത ജാതികളുടെ മേല്ചൊരിയുന്നതിനെ സൂചിപ്പിക്കുന്നു. ഇതു തന്റെ ശക്തിയെക്കുറിച്ച് ആശയവിനിമയം ചെയ്യുന്നു. ### പരിഭാഷ നിര്ദേശങ്ങള് * “തന്റെ അന്ത്യശ്വാസം വലിച്ചു” എന്ന പദം “അദ്ദേഹം മരിച്ചു” എന്നു ആലങ്കാ രികമായി പറയുന്ന രീതിയാണ്. "താന് തന്റെ അന്ത്യശ്വാസം വലിച്ചു” അല്ലെങ്കില് “താന്ശ്വസിക്കുന്നത് നിര്ത്തു കയും മരിക്കുകയും ചെയ്തു” അല്ലെങ്കില് ‘’താന് അവസാനമായി ഒന്നു ശ്വസിച്ചു” എന്നിങ്ങനെയും ഇതു പരിഭാഷപ്പെടുത്താം. * തിരുവചനങ്ങളെ “ദൈവശ്വാസനീയം” എന്നു പറയുമ്പോള് ദൈവം സംസാരി ച്ചു അല്ലെങ്കില് ദൈവം പ്രചോദിപ്പിച്ചിട്ടു മനുഷ്യരായ ലേഖകന്മാര് തിരുവചനം എഴുതുകയും ചെയ്തു. സാധ്യമെങ്കില്, “ദൈവശ്വാസനീയമായ” എന്നത് അക്ഷരീകമായി പരിഭാഷപ്പെടുത്തു ന്നത് മിക്കവാറും നല്ലതായിരിക്കും, എങ്കിലും ഇതിന്റെ ഏറ്റവും കൃത്യമായ അര്ത്ഥം നല്കുകയെന്നത് വിഷമകരമാണ്. * ”ദൈവശ്വാസനീയം” എന്നതിന്റെ അക്ഷരീക പരിഭാഷ സ്വീകാര്യമല്ലെങ്കില്, പരിഭാ ഷയ്ക്കുള്ള ഇതര മാര്ഗ്ഗങ്ങള്, “ദൈവത്താല്പ്രചോദിതം” അല്ലെങ്കില്“ദൈവത്താല് വിരചിതം’” അല്ലെങ്കില്“ദൈവത്താല്പ്രസ്താവിക്കപ്പെട്ടത്” എന്നിങ്ങനെ ഉള്പ്പെടുത്താം. “ദൈവം തിരുവചന വാക്കുകളെ നിശ്വസിച്ചു” എന്നും പറയാവുന്നതാണ്. * ”ശ്വാസം പകര്ന്നു” അല്ലെങ്കില്ജീവന്നിശ്വസിച്ചു” അല്ലെങ്കില്”ശ്വാസം നല്കു ന്നു” ആദിയായവ “ശ്വാസോച്ഛ്വാസത്തിനു കാരണമായി” അല്ലെങ്കില്“വീണ്ടും ജീവിക്കുവാന്ഇടയാക്കുന്നു” അല്ലെങ്കില്“അവര്ജീവിക്കുവാനും ശ്വാസോച്ഛ്വാ സം ചെയ്യുവാനും കഴിവുള്ളവരാക്കി” അല്ലെങ്കില്‘’ജീവന്പ്രദാനം ചെയ്യുന്നു” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. * സാധ്യമെങ്കില്, “ദൈവത്തിന്റെ ശ്വാസം” എന്നത് പരിഭാഷപ്പെടുത്തുവാന്ഭാഷയില്ഉപയോഗിച്ചിരിക്കുന്ന അക്ഷരീകപദം ഉപയോഗിക്കുന്നത് ഏറ്റവും ഉചിതമായിരിക്കും. ദൈവത്തിന്റെ “ശ്വാസം” എന്നു പറയുക അസാധ്യമെങ്കില്, ഇതു “ദൈവശക്തി” അല്ലെങ്കില്“ദൈവത്തിന്റെ പ്രഭാഷണം” എന്നിങ്ങനെ പരിഭാഷപ്പെടുത്താം. “എന്റെ ശ്വാസം പിടിക്കട്ടെ’’ അല്ലെങ്കില്“ഞാന്ശ്വാസം എടുക്കട്ടെ” എന്ന ആശയം “വളരെ സാവകാശമായി ഞാന്ശ്വാസോച്ഛ്വാസം ചെയ്യട്ടെ” അല്ലെങ്കില്“സാധാരണ നിലയില്ശ്വാസോച്ഛ്വാസം ചെയ്യുവാന്തിടുക്കം കാട്ടുന്നത് നിര്ത്തട്ടെ’’ എന്നു പരിഭാഷപ്പെടുത്താം. “അവസാന ശ്വാസം മാത്രം” എന്ന പ്രയോഗം അര്ത്ഥമാക്കുന്നത് “വളരെ കുറച്ചു സമയം മാത്രമേ അവശേഷിക്കുന്നുള്ളൂ” എന്നാണ്. * ഇതുപോലെ “മനുഷ്യന്ഒരു ശ്വാസം മാത്രം” എന്ന പ്രയോഗം അര്ത്ഥമാക്കു ന്നത് ‘ജനം വളരെ കുറച്ചുകാലം മാത്രമേ ജീവിക്കുന്നുള്ളു” അല്ലെങ്കില്‘’ഒരു ശ്വാസമെന്നപോലെ മനുഷ്യരുടെ ജീവിതമെന്നത്വളരെ ചെറുതാണ്”അല്ലെങ്കില്“ദൈവവുമായി താരതമ്യം ചെയ്യുമ്പോള്, ഒരു വ്യക്തിയുടെ ജീവിതം എന്നത് ഒരു ശ്വാസം ശ്വാസോച്ഛ്വാസം ചെയ്യുന്നത്ര ഹ്രസ്വമായി കാണുന്നു” എന്നിപ്രകാരം അര്ത്ഥമാക്കുന്നു. (കാണുക: [ആദാം](names.html#adam), [പൌലോസ്](names.html#paul), [ദൈവവചനം](kt.html#wordofgod), [ജീവിതം](kt.html#life)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്17:17:-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/17/17.md) * [സഭാപ്രസംഗി 08:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/ecc/08/08.md) * [ഇയ്യോബ് 04:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/04/07.md) * [വെളിപ്പാട് 11:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/11/10.md) * [വെളിപ്പാട് 13:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/13/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3307, H5301, H5396, H5397, H7307, H7309, G1709, G1720, G4157
## സംഭരണശാല, സംഭാരനശാലകള് ### നിര്വചനം: “സംഭാരനശാല” എന്നാല് ഭക്ഷ്യവസ്തുക്കളോ, മറ്റിതര സാധനങ്ങളോ, ദീര്ഘകാലത്തേക്ക് സൂക്ഷിച്ചു വെക്കുവാന് ഉപയോഗിക്കുന്ന വലിയ കെട്ടിടം ആകുന്നു. * ദൈവവചനത്തില് ഒരു “സംഭാരനശാല” എന്നത് സാധാരണയായി അധികമായി വരുന്ന ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ക്ഷാമകാലത്തേക്ക് വേണ്ടി കരുതി വെക്കുന്ന സ്ഥലം എന്ന് ആകുന്നു. * ഈ പദം ഉപമാനമായി ദൈവം തന്റെ ജനത്തിനു വേണ്ടി നല്കുവാന് ഉദ്ദേശിക്കുന്ന എല്ലാ നല്ല കാര്യങ്ങളെയും സൂചിപ്പിക്കുവാനായും ഉപയോഗിച്ചിട്ടുണ്ട്. * ദേവാലയത്തിലെ സംഭാരണശാലകള് യഹോവക്കായി നിവേദിക്കപ്പെട്ടിട്ടുള്ള സ്വര്ണ്ണം, വെള്ളി ആദിയായ വിലപിടിപ്പുള്ള വസ്തുക്കള് ശേഖരിക്കപ്പെട്ടിട്ടുള്ളതാണ്. ഇവയില് ചിലത് ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്ക്കു വേണ്ടിയും പരിപാലനത്തിന് വേണ്ടിയും സൂക്ഷിച്ചു വന്നിരുന്നു. * ”സംഭരണശാല” എന്നത് “ധാന്യം സംഭരിച്ചു വെക്കുവാന് ഉള്ള കെട്ടിടം” അല്ലെങ്കില് “ഭക്ഷ്യവസ്തുക്കള് സൂക്ഷിക്കുവാന് ഉള്ള സ്ഥലം” അല്ലെങ്കില് വിലപിടിപ്പുള്ള വസ്തുക്കള് സുരക്ഷിതമായി വെക്കുവാന് ഉള്ള അറ” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [വേര്തിരിക്കുക](kt.html#consecrate), [നിവേദിക്കുക](other.html#dedicate), [ക്ഷാമം](other.html#famine), [സ്വര്ണ്ണം](other.html#gold), [ധാന്യം](other.html#grain), [വെള്ളി](other.html#silver), [ദേവാലയം](kt.html#temple)) ### ദൈവ വചന സൂചികകള്: * [2 ദിനവൃത്താന്തങ്ങള്](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/16/02.md) * [ലൂക്കോസ് 03:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/03/17.md) * [മത്തായി 03:10-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/10.md) * [സങ്കീര്ത്തനങ്ങള്033:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/033/007.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H214, H618, H624, H4035, H4200, H4543, G596
## സത്യസന്തത ### നിര്വചനം: “സത്യസന്ധത” എന്ന പദം ശക്തമായ ധാര്മിക മൂല്യങ്ങളോടും സ്വഭാവങ്ങളോടും കൂടെ വിശ്വസ്തത ഉള്ളവന് ആയിരിക്കുക എന്നതിനെ “സത്യസന്ധത ഉള്ളവന്” എന്ന് പറയുന്നു. * സത്യസന്ധത ഉള്ളവന് ആയിരിക്കുക എന്നതിന് വിശ്വസ്തതയും നീതിയും ആയുള്ളതിനെ ആരും തന്നെ കാണുന്നില്ലെങ്കില് പോലും തിരഞ്ഞെടുക്കുന്നതിനെ അര്ത്ഥമാക്കുന്നു. * ദൈവ വചനത്തിലുള്ള ചില കഥാപാത്രങ്ങള്, യോസേഫിനെ പോലെയും ദാനിയേലിനെ പോലെയും ഉള്ളവര്, തിന്മയായതിനെ നിഷേധിച്ചു ദൈവത്തെ അനുസരിക്കുന്നതിനെ തിരഞ്ഞെടുത്തു കൊണ്ട് സത്യസന്ധത പ്രകടിപ്പിച്ചു. * സദൃശവാക്യങ്ങള് എന്ന പുസ്തകം പറയുന്നത് അനീതിയും അവിശ്വസ്തതയോടും കൂടെ ധനികന് ആയിരിക്കുന്നതിനേക്കാള് സത്യസന്ധതയോടു കൂടെ ദരിദ്രന് ആയിരിക്കുന്നത് ഉത്തമം എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * “സത്യസന്ധത” എന്ന പദം “വിശ്വസ്തത” അല്ലെങ്കില് “ധാര്മ്മിക നീതി’’ അല്ലെങ്കില് “വിശ്വസനീയമായ നിലയില് ഉള്ള പ്രതികരണം” അല്ലെങ്കില് “വിശ്വാസ യോഗ്യമായ, വിശ്വസ്ത രീതിയില് ഉള്ള പ്രവര്ത്തനം” എന്നും പരിഭാഷ ചെയ്യാം. (കാണുക: [ദാനിയേല്](names.html#daniel), [യോസെഫ്](names.html#josephot)) ### ദൈവ വചന സൂചികകള് * [1 രാജാക്കന്മാര് 09:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/09/04.md) * [ഇയ്യോബ് 02:3](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/02/03.md) * [ഇയ്യോബ് 04:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/04/04.md) * [സദൃശവാക്യങ്ങള് 10:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/10/08.md) * [സങ്കീര്ത്തനം 026:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/026/001.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3476, H6664, H6666, H8535, H8537, H8538, H8549, G4587
## സദൃശവാക്യം, സദൃശവാക്യങ്ങള്‍ ### നിര്‍വചനം: ഒരു സദൃശവാക്യം എന്നത് ജ്ഞാനം അല്ലെങ്കില്‍ സത്യം വെളിപ്പെടുത്തുന്ന ഒരു ചെറിയ പ്രസ്താവന ആകുന്നു. * സദൃശവാക്യങ്ങള്‍ ശക്തമത്തായത് ആണ് എന്തുകൊണ്ടെന്നാല്‍ അവ ഓര്‍ക്കുവാനും പുനരാവര്‍ത്തനം ചെയ്യുവാനും എളുപ്പം ആയവ ആകുന്നു. * സാധാരണയായി ഒരു സദൃശവാക്യം എന്നത് അനുദിന ജീവിതത്തില്‍ നിന്നുള്ള പ്രായോഗിക ഉദാഹരണങ്ങള്‍ ഉള്‍പ്പെട്ടവ ആയിരിക്കും വ * ചില സദൃശവാക്യങ്ങള്‍വളരെ വ്യക്തവും നേരിട്ട് പ്രതിപാദിക്കുന്നവയും ആയിരിക്കുമ്പോള്‍, മറ്റുള്ളവ ഗ്രഹിക്കുവാന്‍ പ്രയാസം ഉള്ളവയും ആയിരിക്കും. * രാജാവായ ശലോമോന്‍ തന്‍റെ ജ്ഞാനത്തിനു പ്രസിദ്ധനും 1,000 ത്തിലും അധികം സദൃശവാക്യങ്ങള്‍ എഴുതിയിട്ടുള്ളതു നിമിത്തം അറിയപ്പെടുന്നവനും ആകുന്നു. * യേശു ജനത്തെ ഉപദേശിക്കുമ്പോള്‍ എല്ലാം സദൃശവാക്യങ്ങള്‍ അല്ലെങ്കില്‍ ഉപമകള്‍ ഉപയോഗിക്കുക പതിവായിരുന്നു. * “സദൃശവാക്യങ്ങളെ” പരിഭാഷ ചെയ്യുവാന്‍ “ജ്ഞാന മൊഴികള്‍” ല്ലെങ്കില്‍ “സത്യ വചസ്” എന്ന് പറയുന്നു. (കാണുക: [ശലോമോന്‍](names.html#solomon), [സത്യം](kt.html#true), [ജ്ഞാനം](kt.html#wise)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര് 04:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/04/32.md) * [1 ശമുവേല്‍ 24:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/24/12.md) * [2 പത്രോസ് 02:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/02/20.md) * [ലൂക്കോസ് 04:23-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/04/23.md) * [സദൃശവാക്യങ്ങള് 01:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/01/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2420, H4911, H4912, G3850, G3942
## സദ്യ, സദ്യകള്, സദ്യ നല്കുക ### നിര്വചനം: സാധാരണയായി ഏതെങ്കിലും ആഘോഷത്തിന്റെ ഭാഗമായി ഒരുകൂട്ടം ആളുകള് ഒത്തൊരുമിച്ചു വലിയ ഭക്ഷണ ക്രമീകരണം നടത്തു ന്നതിനാണ് “സദ്യ” എന്നു പറയുന്നത്. “സദ്യയില്പങ്കെടുക്കുക” എന്ന പ്രവര്ത്തി അര്ത്ഥമാക്കുന്നത് വലിയ അളവില്ഭക്ഷണം കഴിക്കുക അല്ലെങ്കില്ഒരുമിച്ചു സദ്യയില്ഭക്ഷണം കഴിക്കുക എന്നാണ്. * പ്രത്യേക സദ്യകളില്കഴിക്കുവാനുള്ള പ്രത്യേക തരം ഭക്ഷണങ്ങള്ഉണ്ട്. * യഹൂദന്മാര്ആഘോഷിക്കണമെന്ന് ദൈവ അവരോടു കല്പ്പിച്ച മതപരമായ ഉത്സവങ്ങളില്ഒത്തൊരുമിച്ചുള്ള സദ്യയും ഉണ്ടായിരുന്നു. ആയതിനാല്ഈ ക്കാരണത്താല്ഉത്സവങ്ങളെ “സദ്യകള്” എന്നു വിളിച്ചിരുന്നു. * ദൈവവചന കാലഘട്ടത്തില്, രാജാക്കന്മാരും അധികാരമുള്ള ജനങ്ങളും അവരുടെ കുടുംബങ്ങള്ക്കോ സ്നേഹിതന്മാര്ക്കോ സാധാരണയായി സദ്യകള്ഒരുക്കാറുണ്ട്. * നഷ്ടപ്പെട്ടുപോയ മകന്റെ കഥയില്, പിതാവ് തന്റെ മകന്റെ മടങ്ങി വരവില്സന്തോഷിക്കുവാനായി ഒരു പ്രത്യേക സദ്യ ഒരുക്കിയിരുന്നു. * ചില സന്ദര്ഭങ്ങളില്സദ്യ ചില ദിവസങ്ങള്ക്കോ അധികമോ തുടരുമായിരുന്നു. * ”സദ്യ കഴിക്കുക” എന്ന പദം “ധാരാളം ഭക്ഷിക്കുക” അല്ലെങ്കില്“ധാരാളം ഭക്ഷണം കഴിച്ചു ആഘോഷിക്കുക” അല്ലെങ്കില്“പ്രത്യേകമായ, വലിയ ഭക്ഷണം കഴിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * സാഹചര്യങ്ങള്ക്കനുസൃതമായി, “സദ്യ” എന്നത് “വലിയ ഭക്ഷണത്തോടുകൂടെ ഒരുമിച്ചു കൂടി ആഘോഷിക്കുക” അല്ലെങ്കില്“ധാരാളം ഭക്ഷണ പദാര്ത്ഥങ്ങളോട് കൂടിയ ഭക്ഷണം” അല്ലെങ്കില്“ഒരു ആഘോഷ ഭക്ഷണം.” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക:[ഉത്സവം](other.html#festival)) ### ദൈവവചന സൂചികകള്: * [2 പത്രോസ് 02:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/2pe/02/12.md) * [ഉല്പ്പത്തി 26:30-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/26/30.md) * [ഉല്പ്പത്തി 29:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/29/21.md) * [ഉല്പ്പത്തി 40:20-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/40/20.md) * [യൂദ 01:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/jud/01/12.md) * [ലൂക്കോസ് 02:41-44](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/41.md) * [ലൂക്കോസ് 14:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/14/07.md) * [മത്തായി 22:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/22/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H398, H2077, H2282, H2287, H3899, H3900, H4150, H4580, H4797, H4960, H7646, H8057, H8354, G26, G755, G1062, G1173, G1403, G1456, G1858, G1859, G2165, G3521, G4910
## സന്തതി ### നിര്വചനം: “സന്തതി” എന്ന പദം മനുഷ്യരുടെ അല്ലെങ്കില് മൃഗങ്ങളുടെ ജൈവശാസ്ത്രപരമായ സന്തതികളെ സൂചിപ്പിക്കുന്നു. * ദൈവ വചനത്തില് അടിക്കടി, “സന്തതി” എന്നുള്ളത് “മക്കള്” അല്ലെങ്കില് “പിന്തലമുറകള്” എന്ന ഒരേ അര്ത്ഥം തന്നെയാണ് ഉള്ളത്. * “വിത്ത്” എന്ന പദം ചില സമയങ്ങളില് ഉപമാനമായി സന്തതിയെ സൂചിപ്പിക്കുന്നു. (കാണുക: [സന്തതി](other.html#descendant), [വിത്ത്](other.html#seed)) ### ദൈവ വചന സൂചികകള്: * [അപ്പോ.17:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/17/28.md) * [അപ്പോ.13:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/13/11.md) * [പുറപ്പാട് 24:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/24/05.md) * [ഉല്പ്പത്തി 24:5-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/41/08.md) * [യെശ്ശയ്യാവ് 41:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/05/23.md) * [ഇയ്യോബ് 05:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/03/07.md) * [മത്തായി 12:൩൩-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/12/33.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1121, H2233, H5209, H6363, H6529, H6631, G1081, G1085
## സന്തോഷം, സന്തോഷ പൂര്ണ്ണം, സന്തോഷ പൂര്വമായ, സന്തോഷ പൂര്ണ്ണത, സന്തോഷിക്കുക, സന്തോഷിക്കുന്നു, സന്തോഷിച്ച, സന്തോഷിക്കുന്ന, ഉല്ലാസം, ആഹ്ലാദിക്കുക, ആഹ്ലാദിക്കുന്നു, ആഹ്ലാദിച്ചു, ആഹ്ലാദിക്കുന്ന ### നിര്വചനം: സന്തോഷം എന്നത് ദൈവത്തില് നിന്നും വരുന്നതായ ഉല്ലാസത്തിന്റെ അല്ലെങ്കില് ആഴമായ തൃപ്തിയുടെ ഒരു അനുഭവം ആകുന്നു. “സന്തോഷ പൂര്ണ്ണം” എന്ന അനുബന്ധ പദം ഒരു വ്യക്തി വളരെ ഉല്ലാസവാനായി ആഴമായ സന്തോഷം അനുഭവിക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. താന് അനുഭവിക്കുന്ന കാര്യം തനിക്കു വളരെ സന്തോഷം നല്കുന്നതായി ഒരു ആഴമായ വികാരം ഒരു മനുഷ്യന് ഉണ്ടാകുന്നത് ആ മനുഷ്യന് ഉണ്ടാകുന്ന നല്ല അനുഭവം ആകുന്നു. * ജനത്തിനു യഥാര്ത്ഥമായ സന്തോഷം നല്കുന്നത് ദൈവം ആകുന്നു. * സന്തോഷം ഉണ്ടാകുക എന്നത് രമ്യമായ സാഹചര്യങ്ങളെ ആശ്രയിച്ചു അല്ല. ജനത്തിന്റെ ജീവിതങ്ങളില് വിഷമകരമായ സംഭവങ്ങള് സംഭവിക്കുമ്പോള് പോലും അവര്ക്ക് സന്തോഷം നല്കുവാന് ദൈവത്തിനു കഴിയും. * ചില സന്ദര്ഭങ്ങളില് സ്ഥലങ്ങളെ സന്തോഷ പൂര്ണ്ണമായ, ഭവനങ്ങള് അല്ലെങ്കില് പട്ടണങ്ങള് എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇതിന്റെ അര്ത്ഥം അവിടെ വസിക്കുന്ന ജനം സന്തോഷ പൂര്ണത ഉള്ളവര് ആയിരിക്കുന്നു എന്നാണ്. “ആഹ്ലാദിക്കുക” എന്ന പദം സന്തോഷ പൂര്ണ്ണത എന്നും ആഹ്ലാദവും എന്ന് അര്ത്ഥം നല്കുന്നു. * ഈ പദം അടിക്കടി ദൈവം ചെയ്യുന്ന നല്ല കാര്യങ്ങള് നിമിത്തം ഉണ്ടാകുന്ന അതിയായ സന്തോഷത്തെ സൂചിപ്പിക്കുന്നു. * ഇത് “വളരെ സന്തോഷം ഉള്ളവന് ആയിരിക്കുക” അല്ലെങ്കില് “വളരെ ആഹ്ലാദം ഉള്ളവന് ആയിരിക്കുക” അല്ലെങ്കില് “വളരെ സന്തോഷം ഉള്ളവന് ആയിരിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * മറിയ പ്രസ്താവിക്കുമ്പോള്” എന്റെ പ്രാണന് എന്റെ രക്ഷിതാവായ ദൈവത്തില് ഉല്ലസിക്കുന്നു” എന്നതില് അവള് അര്ത്ഥം നല്കുന്നത് “ദൈവമായ എന്റെ രക്ഷകന് എന്നെ വളരെ സന്തോഷവതി ആക്കിയിരിക്കുന്നു” അല്ലെങ്കില് “ദൈവമായ എന്റെ രക്ഷകന് എനിക്കു ചെയ്തവ നിമിത്തം ഞാന് വളരെ സന്തോഷ പൂര്ണത അനുഭവിക്കുന്നു” എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * ”സന്തോഷം” എന്ന പദം “ആഹ്ലാദം” അല്ലെങ്കില് “ഉല്ലാസം” അല്ലെങ്കില് “മഹാ സന്തോഷം” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “സന്തോഷവാന് ആയിരിക്കുക” എന്ന പദസഞ്ചയം “സന്തോഷിക്കുക” അല്ലെങ്കില് “വളരെ നന്നായി ആഹ്ലാദിക്കുക” എന്ന് പരിഭാഷ ചെയ്യാം അല്ലെങ്കില് “ദൈവത്തിന്റെ നന്മയില് വളരെ സന്തോഷം ഉള്ളവനായി കാണപ്പെടുക” എന്നും പരിഭാഷ ചെയ്യാം. * സന്തോഷ പൂര്ണന് ആയിരിക്കുന്ന ഒരു വ്യക്തിയെ “വളരെ സന്തോഷം ഉള്ളവന്” അല്ലെങ്കില് “ആഹ്ലാദ ചിത്തന്” അല്ലെങ്കില് “ആഴമായ ഉല്ലാസം ഉള്ളവന്” എന്നിങ്ങനെ വിശദീകരണം നല്കാം. * ”സന്തോഷ പൂര്ണമായ ഘോഷം ഉണ്ടാക്കുക” പോലുള്ള പദസഞ്ചയം “നിങ്ങള് സന്തോഷ പൂര്ണത ഉള്ളവന് ആയിരിക്കുന്നു എന്ന് പ്രകടമാക്കുന്ന രീതിയില് ഉറക്കെ ഘോഷിക്കുക” എന്ന് പരിഭാഷ ചെയ്യാം. * ഒരു “സന്തോഷ പൂര്ണമായ നഗരം” അല്ലെങ്കില് “സന്തോഷ പൂര്ണ്ണമായ ഭവനം” എന്നത് “സന്തോഷ പൂര്ണതയുള്ള ജനങ്ങള് വസിക്കുന്ന പട്ടണം” അല്ലെങ്കില് “സന്തോഷ പൂര്ണതയുള്ള ജനങ്ങള് പാര്ക്കുന്ന ഭവനം” അല്ലെങ്കില് “വളരെ സന്തോഷമുള്ള ജനങ്ങള് താമസിക്കുന്ന പട്ടണം” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [കാവ്യാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metonymy/01.md) ### ദൈവ വചന സൂചികകള്: * [നെഹെമ്യാവ് 08:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/neh/08/09.md) * [സങ്കീര്ത്തനം 048:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/048/001.md) * [യെശ്ശയ്യാവ് 56:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/56/06.md) * [യിരെമ്യാവ് 15:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/15/15.md) * [മത്തായി 02:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/02/09.md) * [ലൂക്കോസ് 15:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/15/06.md) * [ലൂക്കോസ് 19:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/19/37.md) * [യോഹന്നാന്:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/03/29.md) * [അപ്പോ.16:32-34](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/16/32.md) * [റോമര്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/05/01.md) * [റോമര്:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/15/30.md) * [ഗലാത്യര്05:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/22.md) * [ഫിലിപ്പിയര്:10-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/php/04/10.md) * [1 തെസ്സലോനിക്യര്:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/01/06.md) * [1 തെസ്സലോനിക്യര്:15-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/05/15.md) * [ഫിലേമോന്:4-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/phm/01/04.md) * [യാക്കോബ് 01:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/01/01.md) * [3 യോഹന്നാന്:1-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/3jn/01/01.md) ### ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[33:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/33/07.md)__ “പാറ സ്ഥലമെന്നതോ ഒരു മനുഷ്യന് ദൈവത്തിന്റെ വചനം കേള്ക്കുകയും __സന്തോഷത്തോടെ__ അത് സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തി ആകുന്നു.” * __[34:04](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/34/04.md)__ “ദൈവരാജ്യം എന്നത് ഒരുവന് ഒരു വയലില് ഒരു നിധി ഒളിപ്പിച്ചു വെച്ചത് പോലെയാകുന്നു. വേറൊരു വ്യക്തി ആ നിധി കണ്ടുപിടിച്ചു അനന്തരം അത് വീണ്ടും കുഴിച്ചിട്ടു. താന് __സന്തോഷം__ കൊണ്ട് നിറഞ്ഞവനായി, കടന്നുപോയി തനിക്കു ഉണ്ടായിരുന്ന സകലത്തെയും വിറ്റു ആ പണം ഉപയോഗിച്ചു ആ വയല്വാങ്ങി.” * __[41:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/41/07.md)__ സ്ത്രീകള് ഭയം നിറഞ്ഞവരായും വളരെ __സന്തോഷം__ ഉള്ളവരായും കാണപ്പെട്ടിരുന്നു അവര് ശിഷ്യന്മാരോട് ഈ സുവാര്ത്ത അറിയിക്കുവാനായി ഓടിപ്പോയി. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1523, H1524, H1525, H1750, H2302, H2304, H2305, H2654, H2898, H4885, H5937, H5938, H5947, H5965, H5970, H6342, H6670, H7440, H7442, H7444, H7445, H7797, H7832, H8055, H8056, H8057, H8342, H8643, G20, G21, G2165, G2167, G2620, G2744, G2745, G3685, G4640, G4796, G4913, G5463, G5479
## സന്ദേശ വാഹകന്, സന്ദേശ വാഹകന്മാര് ### വസ്തുതകള്: “ദൂതന്” എന്ന പദം സൂചിപ്പിക്കുന്നത് മറ്റുള്ളവരോട് പ്രസ്ഥാവിക്കുവാന്ഉള്ള സന്ദേശം നല്കപ്പെട്ടിട്ടുള്ള ഒരുവന്എന്നാണ്. * പുരാതന കാലത്തില്, ഒരു ദൂതന്യുദ്ധ മുന്നണിയില്നിന്ന് പട്ടണത്തില്ഉള്ള ജനത്തിന്റെ അടുക്കലേക്കു യുദ്ധഭൂമിയില്എന്ത് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന സന്ദേശം നല്കുവാന്വേണ്ടി അയക്കപ്പെടുമായിരുന്നു. * ഒരു ദൈവദൂതന്എന്ന ആള്ജനത്തിനു സന്ദേശം നല്കേണ്ടതിനു ദൈവത്താല്അയക്കപ്പെടുന്ന പ്രത്യേക സന്ദേശ വാഹകന്ആകുന്നു. ചില പരിഭാഷകള്“ദൈവ ദൂതന്” എന്നതിന് “സന്ദേശ വാഹകന്” എന്ന് പരിഭാഷ ചെയ്യുന്നു. * സ്നാപക യോഹന്നാനെ യേശുവിനു മുന്പായി കടന്നു വന്ന മശീഹയുടെ ആഗമനത്തെ കുറിച്ചു പ്രഖ്യാപനം ചെയ്യുന്നവനും ജനം അവനെ സ്വീകരിക്കുവാന് ഒരുക്കേണ്ടതിനും കടന്നു വന്ന സന്ദേശ വാഹകന്എന്ന് വിളിച്ചിരുന്നു. * യേശുവിന്റെ അപ്പോസ്തലന്മാര്അവന്റെ സന്ദേശ വാഹകന്മാരായി ദൈവ രാജ്യത്തിന്റെ സുവാര്ത്ത മറ്റുള്ളവരുമായി പങ്കു വെക്കേണ്ടതിനു കടന്നു പോകുന്നവര്ആയിരുന്നു. (കാണുക: [ദൈവ ദൂതന്](kt.html#angel), [അപ്പോസ്തലന്](kt.html#apostle), [യോഹന്നാന്സ്നാപകന്](names.html#johnthebaptist)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്19:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/19/01.md) * [1 ശമുവേല്06:21](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/06/21.md) * [2 രാജാക്കന്മാര്01:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/01/01.md) * [ലൂക്കോസ് 07:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/07/27.md) * [മത്തായി 11:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/09.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1319, H4397, H4398, H5046, H5894, H6735, H6737, H7323, H7971, G32, G652
## സഭ, സഭകള്, കൂടിവരിക, കൂടിവന്നു ### നിര്വചനം “സഭ” എന്ന പദം സാധാരണയായി ഒരുകൂട്ടം ആളുകള്ഒരുമിച്ചു കൂടിവന്ന് പ്രശ്നങ്ങളെക്കുറിച്ച് ആലോചന നടത്തുകയും, ഉപദേശം നല്കുകയും, തീരുമാനങ്ങള്എടുക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. * ഒരു സഭ എന്നത് ഔദ്യോഗികമായും ഒരുവിധത്തില്സ്ഥിരമായതും ആയ നിലയില്ഒരു സംഘം രൂപികരിക്കുന്നതായിരിക്കും, അല്ലെങ്കില്ഒരു സംഘം ആളുകള്താത്കാലികമായി ഒരു പ്രത്യേക ആവശ്യത്തോടെയോ സാഹചര്യത്തി ലോ ഒരുമിച്ചു കൂടുന്നത് ആയിരിക്കും. * പഴയനിയമത്തില് “വിശുദ്ധ സഭ” എന്ന ഒരു പ്രത്യേക സഭ ഉണ്ടായിരുന്നു, അവിടെ യഹോവയെ ആരാധിപ്പാനായി ഇസ്രയേല്ജനം കൂടി വരുമായിരുന്നു. * ചില സന്ദര്ഭങ്ങളില്“സഭ” എന്ന പദം ഇസ്രയേല്ജനത്തെ, ഒരു പ്രത്യേക വിഭാഗമായി സൂചിപ്പിച്ചിരുന്നു. * ശത്രു സൈനികര്ഒരു വലിയ സംഘമായി കൂടിവരുമ്പോള്ചിലസമയങ്ങളില്അത് ഒരു “സഭ” എന്നു സൂചിപ്പിക്കപ്പെട്ടുവന്നു. ഇതു “സൈന്യം” എന്നു പരിഭാഷപ്പെടുത്താം. * പുതിയനിയമത്തില്, 70 യഹൂദ നേതാക്കന്മാര്യെരുശലേം ആദിയായ പ്രധാന പട്ടണങ്ങളില്നിയമപരമായ കാര്യങ്ങള്ന്യായം വിധിക്കേണ്ടതിനും ജനങ്ങള്ക്കി ടയിലുള്ള തര്ക്കങ്ങള്പരിഹരിക്കേണ്ടതിനും കൂടിവരുന്ന സഭ ഉണ്ടായിരുന്നു. ഈ സഭ “സന്ഹെദ്രിം” അല്ലെങ്കില്“ആലോചന സംഘം” എന്നറിയപ്പെട്ടിരുന്നു. ### പരിഭാഷ നിര്ദേശങ്ങള് * സാഹചര്യമനുസരിച്ച്, “സഭ” എന്നത് “പ്രത്യേക കൂടിവരവ്” അല്ലെങ്കില്“പരിഷത്ത്” അല്ലെങ്കില്“ആലോചന സംഘം” അല്ലെങ്കില്“സൈന്യം” അല്ലെങ്കില് “വലിയ കൂട്ടം’ എന്നും പരിഭാഷപെടുത്താം. * “സഭ” എന്ന പദം സാധാരണയായി മുഴുവന്ഇസ്രയേല്യരെ സൂചിപ്പിക്കുമ്പോ ള്, ഇതു ഒരു “സമൂഹം” അല്ലെങ്കില്“ഇസ്രയേല്ജനം” എന്നും പരിഭാഷ പ്പെടുത്താം. “സര്വസഭയും” എന്ന പദസഞ്ചയം “എല്ലാ ജനങ്ങളും” അല്ലെങ്കില്“ഇസ്രായേലിലെ സര്വ വിഭാഗങ്ങളും” അല്ലെങ്കില്എല്ലാവരും” എന്നു പരിഭാഷപ്പെടുത്താം. (കാണുക:[അതിശയോക്തിയലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-hyperbole/01.md)) (കാണുക:[കാര്യാലോചന സമിതി](other.html#council)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്08:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/08/14.md) * [അപ്പോ.പ്രവര്ത്തികള്07:38-40](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/38.md) * [എസ്രാ 10:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezr/10/12.md) * [എബ്രായര്12:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/12/22.md) * [ലേവ്യപുസ്തകം 04:20-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/04/20.md) * [നെഹെമ്യാവ് 08:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/neh/08/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H622, H627, H1413, H1481, H2199, H3259, H4150, H4186, H4744, H5475, H5712, H5789, H6116, H6633, H6908, H6950, H6951, H6952, H7284, G1577, G1997, G3831, G4863, G4864, G4871, G4905
## സമയം, സമയങ്ങള് ### നിര്വചനം: എപ്പോള്അല്ലെങ്കില്എത്ര കാലം ഒരു കാര്യം നിര്വഹിക്കുവാന്വേണ്ടിവരും എന്നതിന് ഉപരിയായി, “സമയം” എന്ന പദം പലവിധ ഉപമാന രൂപങ്ങളിലും ഉപയോഗിക്കാറുണ്ട്. * ചിലപ്പോള്“സമയം” എന്നത് കൃത്യമായ, ചിലത് ചെയ്യുവാന്നിയമിച്ച സമയം, അതായത് “പ്രാര്ഥനയുടെ സമയം” പോലുള്ളതിനെ സൂചിപ്പിക്കുന്നു. * ”സമയം വന്നു” എന്ന് തിരു വചനം യേശുവിന്റെ യാതനയുടെയും മരണത്തിനു വിധേയനാകുന്ന സമയത്തെയും കുറിച്ച് പ്രസ്താവിക്കുമ്പോള്, അതിന്റെ അര്ത്ഥം ഇത് സംഭവിക്കുവാന്നിശ്ചയിക്കപ്പെട്ട സമയം-ആ സമയത്തെ ദൈവം വളരെ മുന്പ് തന്നെ തിരഞ്ഞെടുത്തിരുന്നു എന്നാണ്. * ”സമയം” എന്ന പദം “ആ സന്ദര്ഭത്തില്” അല്ലെങ്കില്“അപ്പോള്തന്നെ” എന്നും അര്ത്ഥം നല്കുവാന്ഉപയോഗിക്കുന്നു. * കാലതാമസം എന്ന് പറയുവാന്“സമയത്തെ” ദൈവ വചനം പ്രസ്താവിക്കുമ്പോള്, ഇതിന്റെ അര്ത്ഥം ദിവസത്തിന്റെ വൈകിയ സമയം സൂര്യന്അസ്തമിക്കാറാകുന്ന വേള എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * ഉപമാന രൂപത്തില്ഉപയോഗിക്കുമ്പോള്, “സമയം” എന്ന പദം “കാലം” അല്ലെങ്കില്“സന്ദര്ഭം” അല്ലെങ്കില്‘’നിയമിക്കപ്പെട്ട സമയം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”ആ സമയത്ത് തന്നെ” അല്ലെങ്കില്“അതേ സമയം” എന്ന പദസഞ്ചയങ്ങള്“ആ സന്ദര്ഭത്തില്” അല്ലെങ്കില്“ആ സമയത്ത്” അല്ലെങ്കില്“പെട്ടെന്ന്” അല്ലെങ്കില്“അപ്പോള്തന്നെ” എന്ന് പരിഭാഷ ചെയ്യാം. * ”സമയം താമസിച്ചു പോയി” എന്ന പദപ്രയോഗം “ദിവസത്തിന്റെ വൈകിയ വേള” അല്ലെങ്കില്“ഇപ്പോള്തന്നെ പെട്ടെന്ന് ഇരുട്ടാകുന്നതു” അല്ലെങ്കില്“ഉച്ചകഴിഞ്ഞ് വളരെ താമസിച്ച്” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [സമയം](other.html#biblicaltimehour)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്15:29-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/15/29.md) * [അപ്പോ.10:30-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/10/30.md) * [മര്ക്കോസ് 14:35-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/14/35.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H8160, G5610
## സമയം, സമയോചിതമായ, സമയങ്ങള്, അസമയത്തുള്ള ### വസ്തുതകള്: ദൈവ വചനത്തില്“സമയം” എന്ന പദം സാധാരണ ഉപമാനമായി ഒരു പ്രത്യേക കാലഘട്ടത്തെയോ കാലയളവിനെയോ പ്രത്യേക സംഭവങ്ങള്നടക്കുമ്പോള്സൂചിപ്പിക്കുന്നു. ഇതിനു “യുഗം” അല്ലെങ്കില്“കാലഘട്ടം” അല്ലെങ്കില്“കാലം” എന്നിങ്ങനെ സമാനമായ അര്ഥങ്ങള്ഉണ്ട്. * ദാനിയേല്, വെളിപ്പാട് എന്നീ രണ്ടു പുസ്തകങ്ങളിലും ഒരു വലിയ പ്രതിസന്ധി അല്ലെങ്കില്ഉപദ്രവ “സമയം” ഭൂമിയില്വരുവാന്പോകുന്നു എന്ന് പ്രസ്താവിച്ചിരിക്കുന്നു. * ”കാലവും, കാലങ്ങളും, അര്ദ്ധ കാലവും” എന്നുള്ള പദസഞ്ചയത്തില്“കാലം” എന്നത് “വര്ഷം” എന്നാണ് അര്ത്ഥം നല്കുന്നത്. ഈ പദസഞ്ചയം സൂചിപ്പിക്കുന്നത് ഇപ്പോഴത്തെ യുഗത്തിന്റെ അവസാനത്തില്ഉള്ള മൂന്നര വര്ഷ മഹോപദ്രവ കാലഘട്ടത്തെ സൂചിപ്പിക്കുന്നു. * “സമയം” എന്നത് “മൂന്നാം പ്രാവശ്യം” എന്ന പദസഞ്ചയത്തില്സൂചിപ്പിക്കുന്നതുപോലെ “സന്ദര്ഭം” എന്ന് അര്ത്ഥം നല്കുന്നു. “നിരവധി സമയങ്ങള്” എന്ന പദസഞ്ചയം “നിരവധി സന്ദര്ഭങ്ങളില്” എന്ന് അര്ത്ഥം നല്കുന്നു. * ”തക്ക സമയത്തില്” എന്നതിന്റെ അര്ത്ഥം, കാലതാമസം വരുത്താതെ പ്രതീക്ഷിച്ച സമയത്ത് എത്തിച്ചേരുക എന്ന് അര്ത്ഥം നല്കുന്നു. * സാഹചര്യത്തിനു അനുസൃതമായി, “സമയം” എന്ന പദം “കാലഘട്ടം” അല്ലെങ്കില്“കാലയളവ്” അല്ലെങ്കില്“നിമിഷം” അല്ലെങ്കില്“പരിപാടി” അല്ലെങ്കില്“സംഭവം” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നതാണ്. * “സമയങ്ങളും കാലങ്ങളും” എന്ന പദസഞ്ചയം ഒരു ഉപമാന രീതിയില്ഉള്ള പദപ്രയോഗമായി ഒരു ആശയത്തെ രണ്ടു പ്രാവശ്യം സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. ഇത് “ചില പ്രത്യേക സംഭവങ്ങള്പ്രത്യേക കാലഘട്ടങ്ങളില്സംഭവിക്കുന്നു” എന്നും പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [ദ്വിഗുണീകരണം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-doublet/01.md)) (കാണുക: [യുഗം](other.html#age), [ഉപദ്രവം](other.html#tribulation)) ### ദൈവ വചന സൂചികകള്: * [അപ്പോ.01:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/01/06.md) * [ദാനിയേല് 12:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/12/01.md) * [മര്ക്കോസ് 11:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/11/11.md) * [മത്തായി 08:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/08/28.md) * [സങ്കീര്ത്തനങ്ങള്068:28-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/068/028.md) * [വെളിപ്പാട് 14:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/14/14.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H116, H227, H268, H310, H570, H865, H1697, H1755, H2165, H2166, H2233, H2465, H3027, H3117, H3118, H3119, H3259, H3427, H3706, H3967, H4150, H4279, H4489, H4557, H5331, H5703, H5732, H5750, H5769, H6049, H6235, H6256, H6258, H6440, H6471, H6635, H6924, H7105, H7138, H7223, H7272, H7281, H7637, H7651, H7655, H7659, H7674, H7992, H8027, H8032, H8138, H8145, H8462, H8543, G744, G530, G1074, G1208, G1441, G1597, G1626, G1909, G2034, G2119, G2121, G2235, G2250, G2540, G3379, G3461, G3568, G3763, G3764, G3819, G3956, G3999, G4178, G4181, G4183, G4218, G4277, G4287, G4340, G4455, G5119, G5151, G5305, G5550, G5551, G5610
## സമര്പ്പിക്കുക, സമര്പ്പിക്കുന്നു, സമര്പ്പിക്കപ്പെട്ട, സമര്പ്പണം ### നിര്വചനം: സമ ര്പ്പിക്കുക എന്നാല് പ്രത്യേക ഉദ്ദേശ്യത്തിനായി അല്ലെങ്കില് പ്രവര്ത്തനത്തിനായി വേര്തിരിക്കുക എന്നാണ് അര്ത്ഥം. * ദാവീദ് തന്റെ പൊന്നും വെള്ളിയും കര്ത്താവിനായി സമര്പ്പിച്ചു. * സാധാരണയായി ”സമര്പ്പണം” എന്ന പദം എന്തിനെയെങ്കിലും പ്രത്യേക കാര്യത്തിനായി വേര്തിരിക്കുന്ന ഔപചാരിക സംഭവം അല്ലെങ്കില് ചടങ്ങ് എന്നു സൂചിപ്പിക്കുന്നു. * യാഗപീഠത്തിന്റെ സമര്പ്പണത്തില് ദൈവത്തിനു യാഗാര്പ്പണം കൂടെ ഉള്പ്പെടുത്തിയിട്ടുണ്ട്. * നെഹെമ്യാവ് പുനര്നിര്മ്മാണം നടത്തിയ യെരുശലേം മതിലിന്റെ സമര്പ്പണത്തിലേക്ക് ഇസ്രയേല്യരെ നയിച്ചപ്പോള് യഹോവയെ മാത്രം സേവിക്കുമെന്നും തന്റെ പട്ടണത്തെ സംരക്ഷിക്കുമെന്നും ഒരു പുതുപ്പിക്കപ്പെട്ട വാഗ്ദത്തം ചെയ്തു. ഈ സംഭവം ദൈവത്തിനു സംഗീത ഉപകരണങ്ങളോടു കൂടിയ ഗാനങ്ങളാല് നന്ദി അര്പ്പിക്കുന്നതും ഉള്പ്പെട്ടിരുന്നു. * “സമര്പ്പിക്കുക” എന്ന പദം “പ്രത്യേകമായി ഒരു പ്രത്യേക ദൌത്യം നിയമിക്കുക” അല്ലെങ്കില് “പ്രത്യേക ഉപയോഗത്തിനായി എന്തെങ്കിലും സമര്പ്പിക്കുക” അല്ലെങ്കില് “പ്രത്യേക ദൌത്യത്തിനായി ഒരാളെ ഏര്പ്പെടുത്തുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [ഏല്പ്പിക്കുക](other.html#commit)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/15/11.md) * [1 കൊരിന്ത്യര്:9-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/06/09.md) * [1 രാജാക്കന്മാര്:51](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/07/51.md) * [1 തിമോത്തിയോസ് 04:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/04/03.md) * [2 ദിനവൃത്താന്തങ്ങള് 02:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/02/04.md) * [യോഹന്നാന്:18-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/17/18.md) * [ലൂക്കോസ് 02:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/02/22.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2596, H2597, H2598, H2764, H4394, H6942, H6944, G1456, G1457
## സമര്പ്പിക്കുക, സമര്പ്പിക്കുന്നു, സമര്പ്പിച്ചു, സമര്പ്പിക്കുന്ന, സമര്പ്പണം, സമര്പ്പണത്തില് ### നിര്വചനം: “സമര്പ്പിക്കുക” എന്നത് സാധാരണയായി അര്ത്ഥമാക്കുന്നത് സ്വമേധയായി ഒരുവന്തന്നെ സ്വയം ഒരു വ്യക്തിയുടെ അല്ലെങ്കില്ഭരണകൂടത്തിന്റെ അധികാരത്തിനു കീഴ്പ്പെടുത്തുക എന്നാണ് അര്ത്ഥം. * ദൈവവചനം പറയുന്നത് യേശുവില്ഉള്ള വിശ്വാസികള്ദൈവത്തിനും മറ്റു അധികാരങ്ങള്ക്കും അവരുടെ ജീവിതത്തില്സമര്പ്പിതര്ആയിരിക്കണം എന്നാണ്. “ഒരുവര്ക്കൊരുവര്സമര്പ്പണം ഉള്ളവര്ആയിരിപ്പിന്” എന്ന നിര്ദേശത്തിന്റെ അര്ത്ഥം താഴ്മയോടെ തിരുത്തലുകളെ സ്വീകരിക്കുകയും മറ്റുള്ളവരുടെ ആവശ്യങ്ങളില്നമ്മുടെ സ്വന്തം ആവശ്യങ്ങളെക്കാള്ലക്ഷ്യം ഇടുകയും വേണം എന്നാണ്. * “വിധേയപ്പെട്ടു ജീവിക്കുക” എന്നതിന്റെ അര്ത്ഥം ഒരു വ്യക്തി തന്നെ സ്വയം ഒന്നിന്റെ അല്ലെങ്കില്ഒരാളുടെ അധികാരത്തിനു കീഴ്പ്പെടുത്തുക എന്നാണ്. ### പരിഭാഷ നിര്ദേശങ്ങള്: * “കീഴ്പ്പെടുക” എന്ന കല്പ്പന “നിങ്ങളെ അധികാരത്തിനു കീഴ്പ്പെടുത്തുക” അല്ലെങ്കില്“നേതൃത്വത്തെ പിന്തുടരുക” അല്ലെങ്കില്“താഴ്മയോട് കൂടെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * “സമര്പ്പണം” എന്ന പദം “അനുസരണം” അല്ലെങ്കില്“അധികാരത്തെ അനുധാവനം ചെയ്യല്” എന്ന് പരിഭാഷ ചെയ്യാം. * “വിധേയപ്പെട്ടു ജീവിക്കുക” എന്ന പദസഞ്ചയം “അനുസരണം ഉള്ളതായിരിക്കുക” അല്ലെങ്കില്“ഒരുവന്റെ അധികാരത്തിനു സ്വയം വിധേയപ്പെടുത്തുക” എന്ന് പരിഭാഷ ചെയ്യാം. * “സമര്പ്പണത്തില്ആയിരിക്കുക” എന്ന പദസഞ്ചയം “വിനയത്തോടു കൂടെ” അധികാരത്തെ അംഗീകരിക്കുക” എന്ന് പരിഭാഷ ചെയ്യാം. (കാണുക: [വിഷയം](other.html#subject)) ### ദൈവ വചന സൂചികകള്: * [1 കൊരിന്ത്യര്14:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/14/34.md) * [1 പത്രോസ് 03:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/03/01.md) * [എബ്രായര്13:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/heb/13/15.md) * [ലൂക്കോസ് 10:17-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/10/17.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3584, H7511, G5226, G5293
## സമാധാന യാഗം, സമാധാന യാഗങ്ങള് ### വസ്തുതകള്: “സമാധാന യാഗം” എന്നത് ദൈവം ഇസ്രയേല്ജനത്തോടു നിവര്ത്തിക്കുവാന്പറഞ്ഞതായ നിരവധി യാഗങ്ങളില് ഒരെണ്ണം ആയിരുന്നു. ഇതിനെ ചില സന്ദര്ഭങ്ങളില്“നന്ദി അര്പ്പണ വഴിപാട്” എന്നും അല്ലെങ്കില്“കൂട്ടായ്മ വഴിപാട്” എന്നും പറഞ്ഞിരുന്നു. * ഈ യാഗത്തില്യാതൊരു ഊനവും ഇല്ലാത്ത മൃഗത്തെ യാഗം കഴിച്ചു, അതിന്റെ രക്തം യാഗപീഠത്തിന്മേല്തളിച്ച്, മൃഗത്തിന്റെ കൊഴുപ്പ് ദഹിപ്പിക്കുകയും, ശേഷിച്ച മൃഗത്തെയും അതുപോലെ ചെയ്യുകയും വേണമായിരുന്നു. * ഈ യാഗത്തോട് ചേര്ത്ത് പുളിപ്പില്ലാത്തതും പുളിപ്പ് ഉള്ളതുമായ അപ്പങ്ങള്ഹോമയാഗത്തിന്റെ മുകളില്വെച്ച് ദഹിപ്പിക്കണം ആയിരുന്നു. * പുരോഹിതനും വഴിപാടു അര്പ്പിക്കുന്ന വ്യക്തിയും വഴിപാടു അര്പ്പിച്ചവയില്നിന്ന് ഭക്ഷണം പകുത്തു എടുക്കുവാന്അനുവാദം നല്കിയിരുന്നു. * ഈ വഴിപാട് ദൈവത്തിനു തന്റെ ജനത്തോടു കൂടെയുള്ള കൂട്ടായ്മയെ അടയാളപ്പെടുത്തുന്നു. (കാണുക: [ഹോമയാഗം](other.html#burntoffering), [കൂട്ടായ്മ](kt.html#fellowship), [കൂട്ടായ്മ വഴിപാട്](other.html#fellowshipoffering), [ഭോജന യാഗം](other.html#grainoffering), [പുരോഹിതന്](kt.html#priest), [യാഗം](other.html#sacrifice), [പുളിപ്പില്ലാത്ത അപ്പം](kt.html#unleavenedbread)) ### ദൈവ വചന സൂചികകള്: * 1 ശമുവേല്13:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1sa/13/08.md) * [യെഹസ്കേല്45:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/45/16.md) * [യോശുവ 08:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/08/30.md) * [ലേവ്യപുസ്തകം 09:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/09/03.md) * [സദൃശവാക്യങ്ങള്07:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/07/13.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H8002
## സമാധാനം, സമാധാന പൂര്ണം, സമാധാനം ഉള്ള, സമാധാനപരമായ, സമാധാന സൃഷ്ടിതാക്കള് ### നിര്വചനം: “സമാധാനം” എന്ന പദം സംഘര്ഷം, ആകാംക്ഷ, അല്ലെങ്കില് ഭയം പോലെയുള്ള അവസ്ഥകളോ വികാരങ്ങളോ ഇല്ലാത്ത ഒരു നിലയെ സൂചിപ്പിക്കുന്നു. “സമാധാന പൂര്ണ്ണത” അനുഭവിക്കുന്ന ഒരു വ്യക്തി ശാന്തതയോടും സുരക്ഷിതവും ഭദ്രവും ആയ സ്ഥിതിയിലും ഉറപ്പുള്ളവന് ആയിരിക്കും. * “സമാധാനം” എന്നുള്ളത് ജനവിഭാഗങ്ങളോ അല്ലെങ്കില് രാജ്യങ്ങളോ തമ്മില് പരസ്പരം യുദ്ധം ഇല്ലാതെ ഇരിക്കുന്ന സാഹചര്യത്തെയും സൂചിപ്പിക്കുന്നു. ഈ ജനങ്ങള്ക്ക് “സമാധാന പൂര്ണമായ ബന്ധങ്ങള്” ഉണ്ടെന്നു പറയുന്നു. * ഒരു വ്യക്തിയോടോ അല്ലെങ്കില് ജന വിഭാഗത്തോടോ “സമാധാനം ഉണ്ടാക്കുക” എന്നാല് തമ്മില് ഉണ്ടായിരിക്കുന്ന വഴക്ക് നിര്ത്തല് ആകുവാന് വേണ്ട നടപടികള് സ്വീകരിക്കുക എന്നാണ് അര്ത്ഥം. * ഒരു “സമാധാന സൃഷ്ടിതാവ്” എന്നാല് പരസ്പരം ജനങ്ങള്ക്കു ഇടയില് സമാധാനത്തോടെ ജീവിക്കുവാന് തക്ക സ്വാധീനം ഉളവാക്കുവാന്വേ വേണ്ടത് പറയുകയും പ്രവര്ത്തിക്കുകയും ചെയ്യുന്ന വ്യക്തി എന്നാണ് അര്ത്ഥം. * മറ്റു ജനങ്ങളുമായി “സമാധാനത്തില്” ആയിരിക്കുക എന്നതിന്റെ അര്ത്ഥം ആ ജനങ്ങളുമായി യാതൊരു വഴക്കും ഇല്ലാത്ത സ്ഥിതിയില്ആയിരിക്കുക എന്നാണ്. * ഒരു നല്ലതോ ശരിയായതോ ആയ ബന്ധം ദൈവത്തിനും ജനത്തിനും ഇടയില്ഉണ്ടാകുന്നത് ദൈവം ജനത്തെ അവരുടെ പാപത്തില്നിന്ന് രക്ഷിക്കുമ്പോള് ആണ്. ഇതിനെയാണ് “ദൈവത്തോട് സമാധാനം ആയിരിക്കുക” എന്ന് പറയുന്നത്. * ”കൃപയും സമാധാനവും” എന്ന ആശംസ അപ്പോസ്തലന്മാര് അവരുടെ ലേഖനങ്ങളില് സഹ വിശ്വാസികള്ക്ക് ഒരു അനുഗ്രഹ വചസ് ആയി ഉപയോഗിക്കുക പതിവായിരുന്നു. “സമാധാനം” എന്ന പദം മറ്റുള്ള ജനത്തോടും അല്ലെങ്കില്ദൈവത്തോടും നല്ല ബന്ധം പുലര്ത്തുന്നതു എന്നും സൂചിപ്പിക്കുന്നു. ### ദൈവ വചന സൂചികകള്: * [1 തെസ്സലോനിക്യര്05:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1th/05/01.md) * [അപ്പോ.07:26-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/26.md) * [കൊലൊസ്സ്യര്01:18-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/01/18.md) * [കൊലൊസ്സ്യര്03:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/03/15.md) * [ഗലാത്യര്05:22-24](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/22.md) * [ലൂക്കോസ് 07:48-50](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/07/48.md) * [ലൂക്കോസ് 12:51-53](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/12/51.md) * [മര്ക്കോസ് 04:38-39](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/04/38.md) * [മത്തായി 05:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/09.md) * [മത്തായി 10:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/10/11.md) ### ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[15:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/15/06.md)__ ദൈവം ഇസ്രയേല്ജനത്തോടു കനാന്ദേശത്തുള്ള യാതൊരു ജനവിഭാഗത്തോടും __സമാധാന__ ഉടമ്പടി ചെയ്യരുതെന്നു കല്പ്പിച്ചിരുന്നു. * __[15:12](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/15/12.md)__ അനന്തരം ദൈവം ഇസ്രയേലിനു അതിന്റെ എല്ലാ അതിര്ത്തികളിലും __സമാധാനം__ നല്കി. * __[16:03](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/16/03.md)__ അനന്തരം ദൈവം അവരുടെ ശത്രുക്കളില്നിന്നും രക്ഷിക്കുവാന്ഒരു വിടുവിക്കുന്നവനെ നല്കുകയും ദേശത്തിനു __സമാധാനം__ നല്കുകയും ചെയ്തു. * __[21:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/21/13.md)__ അവന്(മശീഹ) മറ്റുള്ള ജനത്തിന്റെ പാപത്തിന്റെ ശിക്ഷ പ്രാപിക്കുവാനായി മരണം വരിക്കും. തനിക്കുള്ള ശിക്ഷ ദൈവത്തിനും മനുഷ്യര്ക്കും ഇടയില് __സമാധാനം__ കൊണ്ടുവരും. * __[48:14](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/48/14.md)__ ദാവീദ് ഇസ്രയേലിനു രാജാവായിരുന്നു, എന്നാല്യേശു മുഴുവന്പ്രപഞ്ചത്തിനും രാജാവ് ആകുന്നു! അവന്വീണ്ടും വരികയും തന്റെ രാജ്യത്തെ നീതിയോടും __സമാധാനത്തോടും__ എന്നെന്നേക്കുമായി ഭരിക്കുകയും ചെയ്യും. * __[50:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/50/17.md)__ യേശു തന്റെ രാജ്യത്തെ __സമാധാനത്തോടും__ നീതിയോടും ഭരിക്കുകയും, താന്തന്റെ ജനത്തോടുകൂടെ സദാകാലം ഇരിക്കുകയും ചെയ്യും. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5117, H7961, H7962, H7965, H7999, H8001, H8002, H8003, H8252, G269, G31514, G1515, G1516, G1517, G1518, G2272
## സര്പ്പം, സര്പ്പങ്ങള്, പാമ്പ്, പാമ്പുകള്, അണലി, അണലികള് ### വസ്തുതകള്: ഈ പദങ്ങള് എല്ലാം നീളം ഉള്ള, കനം കുറഞ്ഞ വലുപ്പമുള്ള ശരീരത്തോടു കൂടിയ, വിഷപ്പല്ലോട് കൂടിയ താടിയെല്ല് ഉള്ള, നിലത്തു തെന്നി വഴുതി മുന്പോട്ടും പുറകോട്ടും ചലിക്കുന്ന ഉരഗ വര്ഗ്ഗത്തെ സൂചിപ്പിക്കുന്നു. “സര്പ്പം” എന്ന പദം സാധാരണയായി വലിപ്പം ഉള്ള പാമ്പിനെയും “അണലി” എന്നത് തന്റെ ഇരയെ പ്രഹരിക്കുന്നതിനായി വിഷം ഉപയോഗിക്കുന്നതുമായ ഒരുതരം പാമ്പിനെയും സാധാരണയായി സൂചിപ്പിച്ചു വരുന്നു. * ഈ ജന്തുവിനെ ഉപമാനമായി ദോഷം ഉള്ള, പ്രത്യേകാല് വഞ്ചിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുവാന് ഉപയോഗിക്കാറുണ്ട്. * യേശു മത നേതാക്കന്മാരെ നോക്കി “സര്പ്പ സന്തതികളേ” എന്ന് വിളിപ്പാന് ഇടയായി, എന്തുകൊണ്ടെന്നാല് അവര് വളരെ മതഭക്തന്മാരായി തങ്ങളെ പ്രകടിപ്പിച്ചു എന്നാല് ജനത്തെ വഞ്ചിക്കുകയും അവരെ മോശമായ നിലയില്നടത്തുകയും ചെയ്തു വന്നു. * എദേന് തോട്ടത്തില്, സാത്താന് ഒരു സര്പ്പത്തിന്റെ രൂപം എടുക്കുകയും ഹവ്വയോടു സംസാരിക്കുകയും അവള് ദൈവത്തോട് അനുസരണക്കേട് കാണിക്കേണ്ടതിനു പരീക്ഷിക്കുകയും ചെയ്തിരുന്നു. * പാപം ചെയ്യുവാനായി സര്പ്പം ഹവ്വയെ പരീക്ഷിച്ചതിനു ശേഷം, ഹവ്വയും തന്റെ ഭര്ത്താവ് ആദാമും രണ്ടുപേരും പാപം ചെയ്യുകയും, ദൈവം പാമ്പിനെ ശപിക്കുകയും, അതിനെ തുടര്ന്ന് ഉള്ള കാലമെല്ലാം സകല പാമ്പുകളും നിലത്തു ഇഴഞ്ഞു നടക്കുകയും ചെയ്തു തുടങ്ങി എന്ന് പറയുന്നു, അതിനു മുന്പ് അവയ്ക്ക് കാലുകള് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. (പരിഭാഷ നിര്ദേശങ്ങള്: [പേരുകള് പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-names/01.md)) (കാണുക: [ശപിക്കുക](kt.html#curse), [വഞ്ചിക്കുക](other.html#deceive), [അനുസരണക്കേട് കാണിക്കുക](other.html#disobey), [ഏദെന്](names.html#eden), [തിന്മ](kt.html#evil), [സന്തതി](other.html#offspring), [ഇര](other.html#prey), [സാത്താന്](kt.html#satan), [പാപം](kt.html#sin), [പരീക്ഷിക്കുക](kt.html#tempt)) ### ദൈവ വചന സൂചികകള് * [ഉല്പ്പത്തി 03:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/03/01.md) * [ഉല്പ്പത്തി 03:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/03/04.md) * [ഉല്പ്പത്തി 03:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/03/12.md) * [മര്ക്കോസ് 16:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/16/17.md) * [മത്തായി 03:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/03/07.md) * [മത്തായി 23:32-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/23/32.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H660, H2119, H5175, H6620, H6848, H8314, H8577, G2191, G2062, G3789
## സഹോദരി, സഹോദരിമാര് ### നിര്വചനം: ഒരു സഹോദരി എന്നത് ഏറ്റവും കുറഞ്ഞത് ഒരു ജൈവശാസ്ത്രപരമായ മാതാപിതാക്കളോട് ഉള്ള ബന്ധം എങ്കിലും പങ്കു വെക്കുന്ന ഒരു സ്ത്രീ വ്യക്തിത്വം എന്ന് കാണുന്നു. അവള് ആ മറ്റേ വ്യക്തിയുടെ സഹോദരി ആണെന്ന് പറയപ്പെടുന്നു അല്ലെങ്കില് ആ മറ്റേ വ്യക്തിയുടെ സഹോദരി എന്ന് പറയപ്പെടുന്നു. * പുതിയ നിയമത്തില്, “സഹോദരി” എന്നത് ഉപമാന രൂപത്തില് യേശുക്രിസ്തുവില് ഉള്ളതായ ഒരു കൂട്ടു വിശ്വാസിയായ ഒരു സ്ത്രീ എന്നും സൂചിപ്പിക്കുന്നു. * ചില സന്ദര്ഭങ്ങളില് “സഹോദരീ സഹോദരന്മാരെ” എന്ന പദസഞ്ചയം ക്രിസ്തുവില് ഉള്ളതായ സകല വിശ്വാസികളെയും, പുരുഷന്മാരും സ്ത്രീകളുമായ ഇരു കൂട്ടരെയും സൂചിപ്പിക്കുന്നു. * പഴയ നിയമ പുസ്തകമായ ഉത്തമഗീതത്തില്, “സഹോദരി” എന്നത് കാമുകി അല്ലെങ്കില് ഇണ എന്ന് സൂചിപ്പിക്കുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * നിര്ദിഷ്ട ഭാഷയില് ഉപയോഗിച്ചിട്ടുള്ള അക്ഷരീകമായ പദം കൊണ്ടു തന്നെ ഈ പദം പരിഭാഷ ചെയ്യുന്നത് പ്രകൃത്യാ അല്ലെങ്കില് ജൈവശാസ്ത്രപരമായ സഹോദരി, എന്ന് സൂചിപ്പിക്കുന്നത് ഏറ്റവും ഉചിതം ആയിരിക്കും, അല്ലെങ്കില് അത് തെറ്റായ അര്ത്ഥം നല്കുവാന് ഇടയാകും. ഇത് പരിഭാഷ ചെയ്യുവാന് ഉള്ള ഇതര ശൈലികള് “ക്രിസ്തുവില് ഉള്ള സഹോദരി’ അല്ലെങ്കില്“ ”ആത്മീയ സഹോദരി” അല്ലെങ്കില് “യേശുവില് വിശ്വസിക്കുന്ന ഒരു വനിത” അല്ലെങ്കില് “കൂട്ടു വനിതാ വിശ്വാസി” ആദിയായവ ഉള്പ്പെടുന്നു. * സാധ്യം എങ്കില്, ഒരു കുടുംബ നാമം ഉപയോഗിക്കുന്നത് ഏറ്റവും നല്ലത് ആകുന്നു. * ഭാഷയില് “വിശ്വാസി” എന്നതിന് ഒരു സ്ത്രീലിംഗ പദം ഉണ്ടെങ്കില്, ഈ പദം പരിഭാഷ ചെയ്യുവാന് ഉള്ള ഒരു സാധ്യതയുള്ള മാര്ഗ്ഗം ആണ്. * ഒരു കാമുകിയെയോ ഭാര്യയെയോ സൂചിപ്പിക്കുമ്പോള്, ഇത് പരിഭാഷ ചെയ്യുവാനായി “സ്നേഹം ഉള്ളവള്” അല്ലെങ്കില് “പ്രിയം ഉള്ളവള്” എന്നിങ്ങനെ ഉള്ള സ്ത്രീ രൂപ പദങ്ങള് ഉപയോഗിക്കാം. (കാണുക: [സഹോദരന്](kt.html#brother), [ക്രിസ്തുവില്](kt.html#inchrist), [ആത്മാവ്](kt.html#spirit)) ### ദൈവ വചന സൂചികകള്: * [1ദിനവൃത്താന്തങ്ങള്02:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/02/16.md) * [ആവര്ത്തനപുസ്തകം 27:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/27/22.md) * [ഫിലേമോന്:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/phm/01/01.md) * [റോമര്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/16/01.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H269, H1323, G27, G79
## സിംഹങ്ങള്‍, സിംഹം, സിംഹി, സിംഹികള്‍ ### നിര്‍വചനം: സിംഹം എന്നത് ഒരു വലിയ, പൂച്ചയെ പ്പോലെയുള്ള, തന്‍റെ ഇരയെ കൊല്ലുവാനും കടിച്ചു മുറിക്കുവാനും തക്ക ശക്തമായ പല്ലുകളും പല്ലുകളും ഉള്ള മൃഗം ആകുന്നു. * സിംഹങ്ങള്‍ക്ക് ശക്തമായ ശരീരങ്ങളും ഇരകളെ പിടിക്കുവാന്‍തക്കവിധം ഉള്ള അതിവേഗവും ഉണ്ട്. അവയുടെ രോമം ചെറിയ സ്വര്‍ണ്ണ-തവിട്ടു നിറം ഉള്ളത് ആണ്. * ആണ്‍സിംഹങ്ങള്‍ക്ക് അവയുടെ തല ആവരണം ചെയ്തു വൃത്താകൃതിയില്‍കുഞ്ചിരോമം ഉണ്ട്. * സിംഹങ്ങള്‍ഇതര മൃഗങ്ങളെ കൊന്നു ഭക്ഷിക്കുന്നതും മനുഷ്യര്‍ക്ക്‌അപകടകാരികളും ആണ്. * ദാവീദ് രാജാവ് ഒരു ബാല്യക്കാരന്‍ആയിരിക്കുമ്പോള്‍, താന്‍പരിപാലനം ചെയ്തു വന്ന ചെമ്മരിയാട്ടിന്‍കൂട്ടത്തെ ആക്രമിക്കുവാന്‍വന്ന സിംഹങ്ങളെ താന്‍കൊന്നു കളഞ്ഞു. * തന്‍റെ വെറും കൈകള്‍കൊണ്ട് ശിംശോന്‍ഒരു സിംഹത്തെ കൊന്നു കളഞ്ഞിരുന്നു. (കാണുക: [അജ്ഞാതമായവയെ പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [ദാവീദ്](names.html#david), [പുള്ളിപ്പുലി](other.html#leopard), [ശിംശോന്‍](names.html#samson), [ചെമ്മരിയാട്](other.html#sheep)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്11:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/11/22.md) * [1 രാജാക്കന്മാര്‍07:27-29](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/07/27.md) * [സദൃശവാക്യങ്ങള്‍19:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/19/11.md) * [സങ്കീര്ത്തനങ്ങള്017:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/017/011.md) * [വെളിപ്പാട് 05:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/05/03.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H738, H739, H744, H3715, H3833, H3918, H7826, H7830, G3023
## സിംഹാസനം, സിംഹാസനാരൂഡന് ആയ ### നിര്വചനം: ഒരു സിംഹാസനം എന്നത് പ്രത്യേകമായ രീതിയില് രൂപകല്പ്പന ചെയ്തതും ഒരു ഭരണാധികാരി പ്രധാന തീരുമാനങ്ങള് സ്വീകരിക്കുകയും തന്റെ ജനങ്ങളുടെ അപേക്ഷകള്സ്വീകരിക്കുകയും ചെയ്യുവാനായി ഇരിക്കുന്ന ഇരിപ്പിടം ആകുന്നു. * ഒരു സിംഹാസനം എന്നത് ആ ഭരണാധികാരിയുടെ അധികാരത്തിന്റെയും ശക്തിയുടെയും ഒരു അടയാളവും കൂടെ ആകുന്നു. * “സിംഹാസനം” എന്ന വാക്കു സാധാരണ ഉപമാനമായി ഒരു ഭരണാധികാരി, തന്റെ ഭരണം അല്ലെങ്കില് തന്റെ അധികാരം ആദിയായവയെ സൂചിപ്പിക്കുന്നു. (കാണുക: [കാവ്യാലങ്കാരം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/figs-metonymy/01.md)) * ദൈവ വചനത്തില്, ദൈവം തന്റെ സിംഹാസനത്തില് വാണരുളുന്നവനായി ചിത്രീകരിച്ചിരിക്കുന്നു. പിതാവായ ദൈവത്തിന്റെ വലത്തു ഭാഗത്തുള്ള സിംഹാസനത്തില് ഇരിക്കുന്നവനായി യേശുക്രിസ്തുവിനെ വിവരിച്ചിരിക്കുന്നു. * യേശു പറഞ്ഞത് സ്വര്ഗ്ഗം ദൈവത്തിന്റെ സിംഹാസനം ആകുന്നു എന്നാണ്. ഇത് പരിഭാഷ ചെയ്യുവാനുള്ള ഒരു രീതി, “ദൈവം രാജാവായി വാണരുളുന്ന ഇടം” എന്നാണ്. (കാണുക:[അധികാരം](kt.html#authority), [ശക്തി](kt.html#power), [രാജാവ്](other.html#king), [വാഴ്ച](other.html#reign)) ### ദൈവവചന സൂചികകള്: * [കൊലൊസ്സ്യര് 01:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/01/15.md) * [ഉല്പ്പത്തി 41:39-41](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/41/39.md) * [ലൂക്കോസ് 01:30-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/30.md) * [ലൂക്കോസ് 22:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/22/28.md) * [മത്തായി 05:33-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/33.md) * [മത്തായി 19:28](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/19/28.md) * [വെളിപ്പാട് 01:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/01/04.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3427, H3676, H3678, H3764, H7675, G968, G2362
## സുഗന്ധ വര്ഗ്ഗം, സുഗന്ധ വര്ഗ്ഗങ്ങള് ### നിര്വചനം: “സുഗന്ധ വര്ഗ്ഗം” എന്ന പദം സൂചിപ്പിക്കുന്നത് ഇത് വിവിധ സുഗന്ധ വസ്തുക്കളുടെ മിശ്രിതം കത്തിച്ച് ഉണ്ടാകുന്ന പുകയുടെ നറുമണം വളരെ ഹൃദ്യമായ ഒന്നാണ്. * ദൈവം ഇസ്രയേല്യരോട് തനിക്കു ഒരു വഴിപാട് ആയി സുഗന്ധ ധൂപം കത്തിക്കണം എന്ന് ആവശ്യപ്പെട്ടു. * ആ സുഗന്ധവര്ഗ്ഗം ദൈവം നിര്ദേശിച്ചത് പോലെ അഞ്ചു വക പ്രത്യേക സുഗന്ധ ദ്രവ്യങ്ങളുടെ തുല്ല്യ അളവില് ഉള്ള മിശ്രിതം കൊണ്ട് ഉണ്ടാക്കണം എന്നായിരുന്നു. ഇത് ഒരു വിശുദ്ധമായ സുഗന്ധവര്ഗ്ഗം ആയതിനാല്, വേറെ യാതൊരു ആവശ്യത്തിനുമായി അപ്രകാരം ഉണ്ടാക്കുവാന് അവര്ക്കു അനുവാദം നല്കിയിരുന്നില്ല. * ”ധൂപപീഠം” എന്നത് ധൂപവര്ഗ്ഗം മാത്രം കത്തിക്കുവാന് പ്രത്യേകമായി ഉപയോഗിച്ചു വന്നിരുന്ന പ്രത്യേക പീഠം ആയിരുന്നു. * കുറഞ്ഞ പക്ഷം ഓരോ പ്രാര്ഥനയുടെ നാഴികയിലും, ദിവസംപ്രതി നാല് പ്രാവശ്യം വീതം ധൂപവര്ഗ്ഗം വഴിപാടായി അര്പ്പിച്ചിരുന്നു. ഓരോ പ്രാവശ്യം ഹോമയാഗം അര്പ്പിക്കുമ്പോഴും ഇത് അര്പ്പിക്കുമായിരുന്നു. ധൂപവര്ഗ്ഗം കത്തിക്കുന്നത് തന്റെ ജനത്തിന്റെ പക്കല്നിന്നും ദൈവത്തിന്റെ അടുക്കലേക്കു ഉയരുന്ന പ്രാര്ത്ഥനയുടെയും ആരാധനയുടെയും പ്രതീകം ആയിരുന്നു. * "സുഗന്ധവര്ഗ്ഗം” എന്നത് പരിഭാഷ ചെയ്യുവാനുള്ള ഇതര രീതികളില് “സുഗന്ധ ദ്രവ്യങ്ങള്” അല്ലെങ്കില് ”നറുമണം ഉള്ള ചെടികള്” എന്നിവ ഉള്പ്പെടുന്നു. (കാണുക: [ധൂപ പീഠം](other.html#altarofincense), [ഹോമയാഗം](other.html#burntoffering), [സ്വച്ചജടമാംസി തൈലം](other.html#frankincense)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര് 03:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/03/01.md) * [2 ദിനവൃത്താന്തങ്ങള് 13:10-11](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/13/10.md) * [2 രാജാക്കന്മാര് 14:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ki/14/04.md) * [പുറപ്പാട് 25:3-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/25/03.md) * [ലൂക്കോസ് 01:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/08.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2553, H3828, H4196, H4289, H5208, H6988, H6999, H7002, H7004, H7381, G2368, G2369, G2370, G2379, G3031
## സൃഷ്ടിക്കുക, സൃഷ്ടിക്കുന്നു, സൃഷ്ടിക്കപ്പെട്ട, സൃഷ്ടി, സൃഷ്ടിതാവ് ### നിര്വചനം: “സൃഷ്ടിക്കുക” എന്ന പദത്തിന്റെ അര്ത്ഥം എന്തിനെയെങ്കിലും ഉണ്ടാക്കുക അല്ലെങ്കില് എന്തെങ്കിലും ഉണ്ടാകുവാന് ഇടയാക്കുക എന്നാണ്. സൃഷ്ടിക്കപ്പെട്ടവയെ ‘സൃഷ്ടി” എന്നു വിളിക്കുന്നു. ദൈവത്തെ “സൃഷ്ടിതാവ്” എന്നു വിളിക്കുന്നു, കാരണം താനാണ് ഈ പ്രപഞ്ചo മുഴുവനുമുള്ള സകലത്തെയും ഉളവാക്കി നിലനിര്ത്തിയിരിക്കുന്നവന്. ഈ പദം ദൈവം ലോകത്തെ സൃഷ്ടിച്ചു എന്നു സൂചിപ്പിക്കുവാനു പയോഗിക്കുമ്പോള്, താന് ഇതു ശൂന്യതയില്നിന്ന് ഉളവാക്കിയെന്നു അര്ത്ഥമാക്കുന്നു. * മനുഷ്യര്എന്തെങ്കിലും “സൃഷ്ടി”ക്കുകയാണെങ്കില്, അത് അര്ത്ഥമാക്കുന്നത് അവര്നിലവില്ഉള്ള വസ്തുക്കളില്നിന്ന് ഉണ്ടാക്കുന്നു എന്നാണ്. * ചില സന്ദര്ഭങ്ങളില്“സൃഷ്ടിക്കുക” എന്ന പദം ഉപമാനരൂപത്തില്സ്ഥിതിയെ അതായത്, സമാധാനമുളവാക്കുക, അല്ലെങ്കില്ഒരുവനില്ശുദ്ധ ഹൃദയം ഉരുവാക്കുക എന്നിങ്ങനെയുള്ളവയെ വിശദമാക്കുന്നു. * “സൃഷ്ടി” എന്ന പദം ലോകാരംഭത്തില്തന്നെ ദൈവം ആദ്യമായി സകല ത്തെയും സൃഷ്ടിച്ചതിനെ സൂചിപ്പിക്കുന്നു. ഇതു പൊതുവായ നിലയില്ദൈവം സൃഷ്ടിച്ച സകലത്തെയും സൂചിപ്പിക്കു വാനും ഉപയോഗിക്കാം. ചില സന്ദര്ഭങ്ങളില്“സൃഷ്ടി” എന്നത് ലോകത്തില്ഉള്ള ജനം എന്നതിനെ പ്രത്യേകമായി സൂചിപ്പിക്കാം. ### പരിഭാഷ നിര്ദേശങ്ങള്: * ചില ഭാഷകളില്ഈ അര്ത്ഥം വ്യക്തമാക്കേണ്ടതിനു നേരിട്ടു ദൈവം ഈ ലോകത്തെ “ശൂന്യതയില്നിന്ന്” സൃഷ്ടിച്ചു എന്നു പ്രസ്താവിക്കുന്നു. * “ലോകസൃഷ്ടിയുടെ ആരംഭം മുതല്” എന്ന പദസഞ്ചയം അര്ത്ഥമാക്കുന്നത്, “ദൈവം ലോകത്തെ സൃഷ്ടിച്ചതായ സമയം മുതല്” എന്നാണ്. * സമാന പദസഞ്ചയം “സൃഷ്ടിയുടെ പ്രാരംഭത്തില്” എന്നത് “കാലാരംഭത്തില്ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്” അല്ലെങ്കില്“ആദ്യം ലോകം സൃഷ്ടിക്കപ്പെട്ടപ്പോള്” എന്നു പരിഭാഷപ്പെടുത്താം. * “സകല സൃഷ്ടിക്കും” സുവിശേഷം പ്രസംഗിക്കുവാന്എന്നത് ഭൂമിയില്എങ്ങുമുള്ള സകല ജനത്തിനും സുവിശേഷം പ്രസംഗിക്കുവാന്എന്നാണ് അര്ത്ഥമാക്കുന്നത്. * “സര്വസൃഷ്ടിയും സന്തോഷിക്കട്ടെ” എന്ന പദം അര്ത്ഥമാക്കുന്നത് “ദൈവം സൃഷ്ടിച്ച സകലവും സന്തോഷിക്കട്ടെ” എന്നാണ്. * സന്ദര്ഭത്തിനനുസരിച്ച്, “സൃഷ്ടിക്കുക” എന്നത് “നിര്മ്മിക്കുക” എന്നോ “ഉണ്ടാകുവാനിട” എന്നോ “ഒന്നുമില്ലായ്മയില്നിന്ന് ഉണ്ടാക്കുക” എന്നോ പരിഭാഷപ്പെടുത്താം. * ”സൃഷ്ടിതാവ്” എന്ന പദം “സകലവും സൃഷ്ടിച്ചവന്” അല്ലെങ്കില്“ദൈവം, മുഴു ലോകത്തെയും ഉണ്ടാക്കിയവന്” എന്നു പരിഭാഷപ്പെടുത്താം. * “നിന്റെ സൃഷ്ടിതാവ്” പോലുള്ള പദസഞ്ചയങ്ങളെ “ദൈവം, നിന്നെ സൃഷ്ടിച്ചവന്” എന്നു പരിഭാഷപ്പെടുത്താം. (കാണുക: [ദൈവം](kt.html#god), [സുവിശേഷം](kt.html#goodnews), [ലോകം](kt.html#world)) ### ദൈവവചന സൂചികകള്: * [1 കൊരിന്ത്യര്11:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1co/11/09.md) * [1 പത്രോസ് 04:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/04/17.md) * [കൊലോസ്സ്യര്01:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/col/01/15.md) * [ഗലാത്യര്06:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/06/14.md) * [ഉല്പ്പത്തി 01:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/01/01.md) * [ഉല്പ്പത്തി 14:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/14/19.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3335, H4639, H6213, H6385, H7069, G2041, G2602, G2675, G2936, G2937, G2939, G4160, G5480
## സേലാ ### നിര്വചനം: “സേലാ” എന്ന പദം ഒരു എബ്രായ പദമാണ്, അത് സങ്കീര്ത്തന പുസ്തകത്തില് അധികമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഇതിനു സാധ്യമായ വിവിധ അര്ഥങ്ങള് ഉണ്ട്. * ഇതിനുള്ള അര്ത്ഥം “അല്പ്പ വിരാമം നല്കി സ്തുതിക്കുക” അതായത് ശ്രോതാക്കളെ അപ്പോള് പ്രസ്താവിച്ചത് എന്താണെന്ന് ശ്രദ്ധാപൂര്വ്വം ചിന്തിപ്പാന് ഇടവരുത്തി ക്ഷണിക്കുക എന്നുള്ളത് ആകുന്നു. * മിക്കവാറും സങ്കീര്ത്തനങ്ങള് പാട്ടുകള് ആയി എഴുതപ്പെട്ടിട്ടുള്ളവ ആകയാല്, “സേലാ” എന്നതു ഗായകനെ തന്റെ ഗാനാലാപനത്തില് ഒരു ഇടവേള നല്കുവാന് നിര്ദേശം നല്കുന്ന ഒരു സംഗീത പദമായി അനുവദിക്കുകയും ആ സമയത്ത് സംഗീത ഉപകരണങ്ങള് വായിക്കുകയും അല്ലെങ്കില് ആ ഗാനത്തിലെ പദങ്ങളെ കുറിച്ച് ശ്രോതാക്കള് ചിന്തിക്കുവാന് പ്രൊത്സാഹനം നല്കുക എന്ന് കാണാം. (കാണുക: [സങ്കീര്ത്തനം](kt.html#psalm)) ### ദൈവ വചന സൂചികകള്: * [സങ്കീര്ത്തനങ്ങള്: 003:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/003/003.md) * [സങ്കീര്ത്തനങ്ങള്: 024:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/024/005.md) * [സങ്കീര്ത്തനങ്ങള്: 046:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/046/006.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5542
## സൈന്യാധിപന്, സൈന്യാധിപന്മാര് ### നിര്വചനം: “സൈന്യാധിപന്” എന്ന പദം ഒരു വിഭാഗം പട്ടാളക്കാരെ നയിക്കുവാനും നേതൃത്വം നല്കുവാനും ഉത്തരവാദിത്വമുള്ള ഒരു നേതാവ് എന്നു സൂചിപ്പിക്കുന്നു. * ഒരു സൈന്യാധിപന്ഒരു ചെറിയ പട്ടാള സംഘത്തിന്റെയോ അല്ലെങ്കില്ആയിരത്തോളം അംഗങ്ങളുള്ള വലിയ സംഘത്തിന്റെയൊ ഉത്തരവാദിത്വമുള്ള വ്യക്തിയായിരിക്കും. * ഈ പദം ദൂതസൈന്യത്തിന്റെ സൈന്യാധിപനായിരിക്കുന്ന യഹോവയെ സൂചിപ്പിക്കുവാന്ഉപയോഗിക്കുന്നു. * ”സൈന്യാധിപന്” എന്ന വാക്ക് “നേതാവ്” അല്ലെങ്കില്“സൈനിക നേതാവ്” അല്ലെങ്കില്“ഉദ്യോഗസ്ഥന്” എന്നും പരിഭാഷപ്പെടുത്താം. * സൈന്യത്തിനു “ഉത്തരവ്” നല്കുക എന്നാല്“നയിക്കുക” അല്ലെങ്കില്“ഉത്തരവാദിത്വമേല്ക്കുക” എന്നും പരിഭാഷപ്പെടുത്താം. (കാണുക: [കല്പ്പന](kt.html#command), [ഭരണാധികാരി](other.html#ruler), [ശതാധിപന്](kt.html#centurion)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്11:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/11/04.md) * [2 ദിനവൃത്താന്തങ്ങള്11:11-12](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/11/11.md) * [ദാനിയേല്02:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/02/14.md) * [മര്ക്കോസ് 06:21-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/mrk/06/21.md) * [സദൃശവാക്യങ്ങള്06:6-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/pro/06/06.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2710, H2951, H1169, H4929, H5057, H6346, H7101, H7262, H7218, H7227, H7229, H7990, H8269, G5506
## സൌമ്യന്, സൌമ്യത ### നിര്വചനം: “സൌമ്യന്” എന്ന പദം വിശദമാക്കുന്നത് മൃദുലനായ, ഇണക്കമുള്ള, അനീതിയും സഹിക്കുവാന്ഒരുക്കമുള്ള ഒരു വ്യക്തി എന്നാണ്. സൌമ്യത എന്നത് കഠിനമായ, രൂക്ഷമായ, അനുയോജ്യം അല്ലാത്ത അവസ്ഥ നേരിട്ടാലും മൃദലമായി നിലപാട് സ്വീകരിക്കുവാന്ഉള്ള കഴിവ് ഉള്ളത് എന്നാണ്. * സൌമ്യത എന്നത് താഴ്മയുമായി ബന്ധപ്പെട്ടു നിലകൊള്ളൂന്നു. * ഈ പദം “മാന്യനായ” അല്ലെങ്കില്“മൃദ-സ്വഭാവം ഉള്ള” അല്ലെങ്കില്“മധുര-സ്വഭാവിയായ” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. * ”സൌമ്യത” എന്ന പദം “മൃദുത്വം” അല്ലെങ്കില്താഴ്മ” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക:[താഴ്മ](kt.html#humble)) ### ദൈവ വചന സൂചികകള്: * [1 പത്രോസ് 0’3:15-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/03/15.md) * [2 കൊരിന്ത്യര്10:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/10/01.md) * [2 തിമോത്തിയോസ് 02:24-26](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ti/02/24.md) * [മത്തായി 05:5-8](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/05/05.md) * [മത്തായി 11:28-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/28.md) * [സങ്കീര്ത്തനങ്ങള് 037:11-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/037/011.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H6035, H6037, H6038, G4235, G4236, G4239, G4240
## സ്തുതി, സ്തുതിക്കുന്നു, സ്തുതിക്കപ്പെട്ട, സ്തുതിക്കുന്ന, സ്തുത്യര്‍ഹന്‍ ### നിര്‍വചനം: ഒരു വ്യക്തിയെ സ്തുതിക്കുക എന്നത് പ്രസ്തുത മനുഷ്യനോട് അഭിനന്ദനവും ബഹുമാനവും പ്രകടിപ്പിക്കുക എന്നുള്ളതാണ്. ജനം ദൈവത്തെ സ്തുതിക്കുന്നത് എന്തുകൊണ്ടെന്നാല്‍ താന്‍ എന്തു മാത്രം മഹാനും ഈ ലോകത്തിന്‍റെ സൃഷ്ടിതാവും രക്ഷിതാവും എന്ന നിലയില്‍ ആശ്ചര്യകരമായ പ്രവര്‍ത്തികള്‍ ചെയ്തിരിക്കുന്നു എന്നതിനാലും ആകുന്നു. * ദൈവത്തിനു ഉള്ളതായ സ്തുതി എന്നത് താന്‍ ചെയ്തിരിക്കുന്ന പ്രവര്‍ത്തികള്‍ക്കു നന്ദി ഉള്ളവര്‍ ആയിരിക്കുന്നു എന്നത് ഉള്‍പ്പെടെ ഉള്ളതിനാല്‍ ആകുന്നു. * സംഗീതവും ഗാനാലാപനവും ദൈവത്തെ സ്തുതിക്കുന്നതിനു ഉള്ളതായ ഒരു രീതി ആകുന്നു. * ദൈവത്തെ സ്തുതിക്കുക എന്നുള്ളതു ദൈവത്തെ ആരാധിക്കുക എന്നുള്ളതിന്‍റെ ഒരു ഭാഗം ആകുന്നു. “സ്തുതിക്കുക” എന്നുള്ള പദം “നന്മയായത് സംസാരിക്കുക” അല്ലെങ്കില്‍ “വാക്കുകളാല്‍ ഉയര്‍ന്ന ബഹുമാനം നല്‍കുക” അല്ലെങ്കില്‍ “നല്ല കാര്യങ്ങള്‍ പറയുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. * “സ്തുതി” എന്ന നാമപദം “ബഹുമാന പൂര്‍വ്വം പറയപ്പെട്ട” അല്ലെങ്കില്‍ “ബഹുമാനം നല്‍കുന്നതായ പറച്ചില്‍” അല്ലെങ്കില്‍ “കുറിച്ച് നല്ല കാര്യങ്ങള്‍ സംസാരിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക: [ആരാധന](kt.html#worship)) ### ദൈവ വചന സൂചികകള്: * [2 കൊരിന്ത്യര്:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/2co/01/03.md) * [അപ്പോ .02:45-47](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/02/46.md) * [അപ്പോ 13:48-49](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/13/48.md) * [ദാനിയേല്‍ 03:28](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/03/28.md) * [എഫെസ്യര്‍ 01:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/eph/01/03.md) * [ഉല്‍പ്പത്തി 49:8](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/49/08.md) * [യാക്കോബ് 03:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/jas/03/09.md) * [യോഹന്നാന് 05:41-42](https://git.door43.org/Door43-Catalog/ml_tn/src/branch/master/jhn/05/41.md) * [ലൂക്കോസ് 01:46-47](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/46.md) * [ലൂക്കോസ് 01:64-66](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/01/64.md) * [ലൂക്കോസ് 19:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/19/37.md) * [മത്തായി 11:25-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/11/25.md) * [മത്തായി 15:29-31](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/15/29.md) ### ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്‍: * __[12:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/12/13.md)__ മിസ്രയീമ്യ സൈന്യത്തിന്‍റെ പക്കല്‍ നിന്നും തങ്ങളെ ദൈവം രക്ഷിച്ചതിനാല്‍ ഇസ്രയേല്‍ ജനം തങ്ങള്‍ക്കു ലഭിച്ച പുതിയ സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനായി നിരവധി ഗാനങ്ങള്‍ ആലപിക്കുകയും ദൈവത്തിനു നന്ദിയോടെ __സ്തുതികള്‍__ അര്‍പ്പിക്കുകയും ചെയ്തു. * __[17:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/17/08.md)__ ദാവീദ് ഈ വാക്കുകള്‍ കേട്ടപ്പോള്‍, താന്‍ പെട്ടെന്ന് തന്നെ ദൈവത്തിനു നന്ദി പറയുകയും __സ്തുതിക്കുകയും__ ചെയ്തു, എന്തുകൊണ്ടെന്നാല്‍ താന്‍ ദാവീദിനോടു ഈ വലിയ മഹത്വവും നിരവധി അനുഗ്രഹങ്ങളും വാഗ്ദത്തം ചെയ്തിരുന്നു. * __[22:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/22/07.md)__ സെഖര്യാവ് പറഞ്ഞത്. “ദൈവത്തെ __സ്തുതിപ്പിന്‍__, എന്തുകൊണ്ടെന്നാല്‍ താന്‍ തന്റെ ജനത്തെ ഓര്‍ത്തിരിക്കുന്നു! * __[43:13](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/43/13.md)__ അവര്‍ (ശിഷ്യന്മാര്‍) ഒരുമിച്ചു കൂടിവരികയും ദൈവത്തെ സന്തോഷത്തോടെ __സ്തുതിക്കുകയും__ ഒരുമിച്ചു സകലവും പരസ്പരം പങ്കു വെക്കുകയും ചെയ്തു വന്നു. * __[47:08](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/47/08.md)__ അവര്‍ പൌലൊസിനെയും ശീലാസിനെയും കാരാഗ്രഹത്തില്‍ ഏറ്റവും സുരക്ഷിതമായ ഭാഗത്ത് കാലുകള്‍ ബന്ധിച്ചു ഇടുകയും ചെയ്തു. എങ്കിലും അര്‍ദ്ധ രാത്രിയില്‍, അവര്‍ ഗാനങ്ങള്‍ പാടി ദൈവത്തെ __സ്തുതിച്ചു__. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1319, H6953, H7121, H7150, G1229, G1256, G2097, G2605, G2782, G2783, G2784, G2980, G3853, G3955, G4283, G4296
## സ്ഥാനാപതി, സ്ഥാനാപതികള്, പ്രതിനിധി, പ്രതിനിധികള്, ### നിര്വചനം സ്ഥാനാപതി എന്ന വ്യക്തി വിദേശ രാജ്യങ്ങളില് തന്റെ മാതൃരാജ്യത്തെ പ്രതിനിധീകരിക്കുവാന് ഔദ്യോഗികമായി നിയമിക്കപ്പെട്ട വ്യക്തിയാണ്. ഈ പദം “പ്രതിനിധി” എന്നു ഉപമാനരൂപത്തിലും പരിഭാഷയിലും പൊതുവെ ഉപയോഗിക്കാറുണ്ട് * ഒരു സ്ഥാനാപതി അല്ലെങ്കില് പ്രതിനിധി തന്നെ നിയമിച്ചയച്ചതായ വ്യക്തി അല്ലെങ്കില് രാജ്യത്തിന്റെ സന്ദേശങ്ങളെ ജനത്തോടു പങ്കിടുന്ന വ്യക്തിയാണ്. * ”പ്രതിനിധി” എന്ന പദം ഏറ്റവും പൊതുവായി താന് പ്രതിനിധാനം ചെയ്യുന്ന വ്യക്തിയ്ക്കുവേണ്ടി പ്രവര്ത്തിക്കുവാനും സംസാരിക്കുവാനും അധികാരപ്പെടുത്ത പ്പെട്ടിട്ടുള്ളവന് എന്നാണ്. * അപ്പോസ്തലനായപൌലോസ് പഠിപ്പിച്ചിരിക്കുന്നത് ക്രിസ്ത്യാനികള് ഈ ലോകത്തില് ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നവരും മറ്റുള്ളവര്ക്ക് ക്രിസ്തുവിന്റെ സന്ദേശം നല്കുന്നവരുമാകയാല് അവര് ക്രിസ്തുവിന്റെ “സ്ഥാനാപതികള്” അല്ലെങ്കില് “പ്രതിനിധികള്” ആകുന്നു എന്നാണ്. * സാഹചര്യത്തിനനുസരിച്ച്, ഈ പദം “ഔദ്യോഗിക പ്രതിനിധി” അല്ലെങ്കില്“നിയുക്ത ദൂതന്” അല്ലെങ്കില് “ദൈവത്തിന്റെ നിയുക്ത പ്രതിനിധി” എന്നു പരിഭാഷ ചെയ്യാവുന്നതാണ്. * “സ്ഥാനാപതികളുടെ സംഘം” എന്നത് “പ്രത്യേക ഔദ്യോഗിക സംഘം ”അല്ലെങ്കില്“നിയുക്തരായ സന്ദേശവാഹകര്” അല്ലെങ്കില് “നിയുക്തരായ പ്രതിനിധികളുടെ സംഘം” അല്ലെങ്കില് “എല്ലാ ജനത്തിനുവേണ്ടിയും സംസാരിക്കുവാനായി നിയുക്തരായ ഔദ്യോഗിക സംഘം” എന്നു പരിഭാഷപ്പെടുത്താം. (കാണുക: [അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (കാണുക: [സന്ദേശവാഹകന്](other.html#messenger)) ### ദൈവവചന സൂചികകള്: * [എഫെസ്യര്:19-20](https://git.door43.org/Door43-Catalog/ml_tn/src/branch/master/eph/06/19.md) * [ലൂക്കോസ് 14:31-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/14/31.md) * [ലൂക്കോസ് 19:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/19/13.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H3887, H4135, H4136, H4397, H6735, H6737, G4243
## സ്ഥാപിക്കുക, അടിസ്ഥാനം ഇട്ടത്, സ്ഥാപകന്, അടിസ്ഥാനം, അടിസ്ഥാനങ്ങള് ### നിര്വചനം: “സ്ഥാപിക്കുക” എന്ന ക്രിയാപദം ഒരു അടിസ്ഥാനം പണിയുക, സൃഷ്ടിക്കുക, അല്ലെങ്കില് ഉളവാക്കുക എന്ന് അര്ഥം നല്കുന്നു. “അടിസ്ഥാനം ഇട്ടിരിക്കുന്നു” എന്ന പദസഞ്ചയം സഹായിക്കപ്പെട്ടിരി ക്കുന്നത് അല്ലെങ്കില് അടിസ്ഥാനപ്പെട്ടിരിക്കുന്നത് എന്ന് അര്ത്ഥമാക്കുന്നു. “അടിസ്ഥാനം” എന്നത് എന്തെങ്കിലും പണിയുവാനുള്ള അല്ലെങ്കില് സൃഷ്ടിക്കപ്പെടുവാനുള്ളതിന്റെ അടിസ്ഥാനം ആകുന്നു. * ഒരു വീടിന്റെയോ അല്ലെങ്കില് കെട്ടിടത്തിന്റെയോ അടിസ്ഥാനം മുഴുവന് കെട്ടിടത്തെയും താങ്ങി നിറുത്തുവാന് തക്ക ശക്തിയും ആശ്രയ യോഗ്യവും ആയിരിക്കണം. * ”അടിസ്ഥാനം” എന്ന പദം ഏതിന്റെയെങ്കിലും ആരംഭത്തെയോ അല്ലെങ്കില്ഏതെങ്കിലും ഒന്ന് ആദ്യമായി സൃഷ്ടിക്കപ്പെട്ടതിന്റെ സമയത്തെയോ കുറിക്കുന്നു. * ഒരു ഉപമാന ഭാവത്തില്, ക്രിസ്തുവിലുള്ള വിശ്വാസികള്ഏവരും ക്രിസ്തു തന്നെ മൂലക്കല്ലായി പണിതിരിക്കുന്നതും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായവരുടെ ഉപദേശമാകുന്ന അടിസ്ഥാനത്തിന്മേല്പണിയപ്പെട്ടിരിക്കുന്നതുമായ കെട്ടിടത്തോട് താരതമ്യം ചെയ്യപ്പെട്ടിരിക്കുന്നു. * ഒരു അടിസ്ഥാന കല്ല്” എന്നത് അടിസ്ഥാനത്തിന്റെ ഒരു ഭാഗമായി ഇട്ടിരിക്കുന്ന ഒരു കല്ലാണ്. ഈ കല്ലുകള് മുഴുവന്കെട്ടിടത്തെയും താങ്ങി നിര്ത്തുവാന്പര്യാപ്തമായ ശക്തി ഉള്ളതാണോ എന്ന് പരിശോധിച്ചു തീര്ച്ചപ്പെടുത്തിയവ ആയിരുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ”ലോക സ്ഥാപനത്തിനു മുന്പേ” എന്ന പദസഞ്ചയം “ലോകത്തിന്റെ സൃഷ്ടിക്കു മുന്പേ’’ അല്ലെങ്കില് ലോകം ആദ്യമായി രംഗപ്രവേശനം ചെയ്യുന്ന സമയത്തിന് മുന്പേ” അല്ലെങ്കില്“സകലവും ആദ്യമായി സൃഷ്ടിക്കപ്പെടുന്നതിനു മുന്പേ” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നതാണ്. * ”മേല്സ്ഥാപിക്കപ്പെട്ടത്” എന്ന പദസഞ്ചയം “സുരക്ഷിതമായി നിര്മ്മിക്കപ്പെട്ടത്’’അല്ലെങ്കില്“ഉറച്ച നിലയില്അടിസ്ഥാനം ഇട്ടത്” എന്ന് പരിഭാഷ ചെയ്യാം. സാഹചര്യം അനുസരിച്ച്, “അടിസ്ഥാനം എന്നത് “ശക്തമായ അടിത്തറ” അല്ലെങ്കില്“ഉറപ്പേറിയ താങ്ങ്” അല്ലെങ്കില്“ആദി” അല്ലെങ്കില്“സൃഷ്ടി” എന്നിങ്ങനെ പരിഭാഷ ചെയ്യാം. (കാണുക:[മൂലക്കല്ല്](kt.html#cornerstone), [സൃഷ്ടിക്കുക](other.html#creation)) ### ദൈവവചന സൂചികകള്: * [1 രാജാക്കന്മാര്06:37-38](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/06/37.md) * [2 ദിനവൃത്താന്തങ്ങള്03:1-3](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/03/01.md) * [യെഹസ്കേല്13:13-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/13/13.md) * [ലൂക്കോസ് 14:23-30](https://git.door43.org/Door43-Catalog/ml_tn/src/branch/master/luk/14/28.md) * [മത്തായി 13:34-35](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/13/34.md) * [മത്തായി 25:34-36](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/25/34.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H134, H787, H803, H808, H2713, H3245, H3247, H3248, H4143, H4144, H4146, H4328, H4349, H4527, H6884, H8356, G2310, G2311, G2602
## സ്മരണ, ജ്ഞാപക വഴിപാട് ### നിര്വചനം: “സ്മരണ” എന്ന പദം സൂചിപ്പിക്കുന്നത് ഓര്മ്മയിലേക്ക് കൊണ്ട് വരുന്ന രീതിയില്ആരെയെങ്കിലും അല്ലെങ്കില്എന്തിനെ എങ്കിലും കൊണ്ട് വരുന്ന നടപടിയെ അല്ലെങ്കില്വസ്തുവിനെ സൂചിപ്പിക്കുന്നു. * ഈ വാക്ക് ഒരു നാമ വിശേഷണ പദമായി അവരെ എന്തിനെ ക്കുറിച്ചെങ്കിലും ഒരു യാഗത്തിന്റെ അല്ലെങ്കില്“ജ്ഞാപക തൂണുകളുടെ” ഒരു “സ്മരണ വഴിപാട്”, ഒരു സ്മരണിക ഭാഗം” എന്ന് സൂചിപ്പിക്കുവാനും ഉപയോഗിക്കാം.. * പഴയ നിയമത്തില്ജ്ഞാപക വഴിപാടുകള്കഴിക്കുന്നത്മൂലം ഇസ്രയേല്ജനം ദൈവം അവര്ക്ക് വേണ്ടി ചെയ്തവയെ ഓര്ക്കുവാന്ഇടയാകും. * ദൈവം ഇസ്രയേല്യ പുരോഹിതന്മാരോട് ജ്ഞാപക കല്ലുകള്അവരുടെ പ്രത്യേക വസ്ത്രങ്ങളില്ധരിക്കണം എന്ന് പറഞ്ഞിരുന്നു. ഈ കല്ലുകളില്ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകളും കൊത്തിയിട്ടുണ്ടായിരുന്നു. ഇത് അവരോടുള്ള ദൈവത്തിന്റെ വിശ്വസ്തതയെ അവര്ക്ക് ഒര്മ്മപ്പെടുത്തുവാന്വേണ്ടി ആയിരിക്കാം. * പുതിയ നിയമത്തില്, കൊര്ന്നെല്യോസ് എന്ന് പേരുള്ള ഒരു മനുഷ്യനെ തന്റെ ദരിദ്രര്ക്കായുള്ള ധര്മ്മ പ്രവര്ത്തികള്നിമിത്തം ദൈവം ബഹുമാനിച്ചു. ഈ പ്രവര്ത്തികളെ കുറിച്ച് ദൈവ മുന്പാകെ “സ്മരണാര്ത്ഥമായതു” എന്ന് പറയുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ഇതിനെ “നീണ്ടു നില്ക്കുന്ന ഓര്മ്മപ്പെടുത്തല്” എന്നും പരിഭാഷ ചെയ്യാം. * ഒരു “ജ്ഞാപക ത്തൂണ്“ എന്നത് “അവരെ ഓര്മ്മപ്പെടുത്തുവാന്ഉള്ളത് (എന്തിനെ കുറിച്ചെങ്കിലും) എന്ന് പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [അപ്പോ.10:3-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/10/03.md) * [പുറപ്പാട് 12:12-14](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/12/12.md) * [യെശ്ശയ്യാവ് 66:3](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/66/03.md) * [യോശുവ 04:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/04/06.md) * [ലേവ്യപുസ്തകം 23:23-25](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/23/23.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2142, H2146, G3422
## സ്വതന്ത്രമായ, സ്വതന്ത്രമാക്കുന്നു, സ്വതന്ത്രമാക്കപ്പെട്ട, സ്വാതന്ത്രമാക്കുന്ന, സ്വാതന്ത്ര്യം, സൌജന്യമായ, സ്വതന്ത്ര പൌരന്, സ്വാമധേയ, സ്വാതന്ത്ര്യം ### നിര്വചനം: “സ്വതന്ത്രമായ, അല്ലെങ്കില്“സ്വാതന്ത്ര്യം” എന്നീ പദങ്ങള്അടിമത്ത ത്തിലോ, മറ്റു യാതൊരു വിധ ബന്ധനത്തിലോ അല്ല എന്ന് സൂചിപ്പി ക്കുന്നു. “സ്വാതന്ത്ര്യ”ത്തിനുള്ള മറ്റൊരു പദം “സ്വതന്ത്രത” എന്നുള്ളതാണ്. * ”ഒരുവനെ വിമുക്തനാക്കുക” അല്ലെങ്കില്‘’ഒരുവനെ സ്വതന്ത്രനാക്കുക” എന്ന പദപ്രയോഗം അര്ത്ഥമാക്കുന്നത് തുടര്ന്ന് ഒരു വ്യക്തി അടിമത്തത്തിലോ ബന്ധനത്തിലോ ആകാതിരിപ്പാന്ഒരു മാര്ഗ്ഗം ഒരുക്കുക എന്നാണ്. * ദൈവ വചനത്തില്, ഈ പദങ്ങള്സാധാരണയായി ഉപമാനമായി യേശുവില്ഉള്ള ഒരു വിശ്വാസി എപ്രകാരം പാപത്തിന്റെ അധികാരത്തില്ആയിരിക്കുന്നില്ല എന്ന് സൂചിപ്പിക്കുന്നു. * ”സ്വാതന്ത്ര്യം” അല്ലെങ്കില്“സ്വതന്ത്രത” ഉണ്ടായിരിക്കുക എന്നത് തുടര്ന്ന് മോശെയുടെ ന്യായപ്രമാണത്തെ അനുസരിക്കേണ്ട ആവശ്യകത ഇല്ലെന്നു സൂചിപ്പിക്കുന്നു, എന്നാല്പകരമായി പരിശുദ്ധാത്മാവിന്റെ ഉപദേശങ്ങ ള്ക്കും വഴികാട്ടലിനും അനുസൃതമായി ജീവിക്കുവാന്സ്വാതന്ത്ര്യം നല്കപ്പെടുന്നു. ### പരിഭാഷ നിര്ദേശങ്ങള്: * ”സ്വതന്ത്രം” എന്ന പദം “ബന്ധനം ഇല്ലാത്ത” അല്ലെങ്കില്“അടിമയാക്ക പ്പെടാത്ത” അല്ലെങ്കില്“അടിമത്തത്തില്അല്ലാത്ത” അല്ലെങ്കില്“ബന്ധന ത്തില്അല്ലാത്ത” എന്നീ വാക്കുകള്അല്ലെങ്കില്പദസഞ്ചയങ്ങളാല്പരിഭാഷ ചെയ്യാവുന്നതാണ്. * ”സ്വാതന്ത്ര്യം” അല്ലെങ്കില്“സ്വതന്ത്രത” എന്ന പദം “സ്വതന്ത്രമായിരിക്കുന്ന അവസ്ഥ” അല്ലെങ്കില്‘അടിമയായി ഇരിക്കാതെയുള്ള നില” അല്ലെങ്കില്“ബന്ധനസ്ഥന്അല്ലാതിരിക്കുക” എന്നീ അര്ത്ഥങ്ങളുള്ള വാക്ക് അല്ലെങ്കില്പദസഞ്ചയം കൊണ്ട് പരിഭാഷ ചെയ്യാവുന്നതാണ്. * ”സ്വതന്ത്രമാക്കുക” എന്ന പദപ്രയോഗം “സ്വാതന്ത്ര്യം പ്രാപിക്കുവാന്ഇട വരുത്തുക” അല്ലെങ്കില്“അടിമത്തത്തില്നിന്ന് വിടുവിക്കുക” അല്ലെങ്കില്“ബന്ധനത്തില്നിന്ന് വിടുവിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാവുന്നതാണ്. * ”സ്വതന്ത്രനാക്കപ്പെട്ട” ഒരു വ്യക്തി ബന്ധനത്തില്നിന്ന് അല്ലെങ്കില്അടിമത്തത്തില്നിന്ന് “വിടുതല്ലഭിച്ചവന്” അല്ലെങ്കില്പുറത്ത് കൊണ്ടു വരപ്പെട്ടവന്” ആണ്. (കാണുക:[ബന്ധിക്കുക](kt.html#bond), [അടിമയാക്കുക](other.html#enslave), [വേലക്കാരന്](other.html#servant)) ### ദൈവ വചന സൂചികകള്: * [ഗലാത്യര്04:26-27](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/04/26.md) * [ഗലാത്യര്05:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/gal/05/01.md) * [യെശ്ശയ്യാവ് 61:1](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/61/01.md) * [ലേവ്യപുസ്തകം 25:10](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/25/10.md) * [റോമര്06:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/06/17.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1865, H2600, H2666, H2668, H2670, H3318, H4800, H5068, H5069, H5071, H5081, H5337, H5352, H5355, H5425, H5674, H5800, H6299, H6362, H7342, H7971, G425, G525, G558, G572, G629, G630, G859, G1344, G1432, G1657, G1658, G1659, G1849, G2010, G3032, G3089, G3955, G4174, G4506, G5483, G5486
## സ്വപ്നം ### നിര്വചനം: സ്വപ്നമെന്നത് മനുഷ്യര് ഉറങ്ങിക്കൊണ്ടിരിക്കുമ്പോള് അവരുടെ മനസ്സില് കാണുന്നതോ അനുഭവിക്കുന്നതോ ആയവ. * സ്വപ്നങ്ങള് എന്നത് യഥാര്ത്ഥത്തില് സംഭവിക്കുനതു പോലെ ഉള്ളവയാണ്, എന്നാല് അവ അങ്ങനെ ഉള്ളവയല്ല. * ചിലപ്പോള് ദൈവം ചിലര്ക്ക് അവയില് നിന്ന് പഠിക്കുവാന് തക്കവിധം എന്തിനെക്കുറിച്ചെങ്കിലും സ്വപ്നം നല്കും. താന് ചിലപ്പോള് അവരോടു നേരിട്ടു സ്വപ്നത്തില് സംസാരിക്കും. * ദൈവവചനത്തില്, ദൈവം ചിലര്ക്ക് പ്രത്യേക ദൂതുകള് നല്കുവാനായി പ്രത്യേക സ്വപ്നങ്ങള് നല്കാറുണ്ട്, സാധാരണയായി ഭാവിയില് സംഭവിക്കുവാന് പോകുന്നവയെ കുറിച്ച്. * സ്വപ്നം എന്നത് ദര്ശനത്തില് നിന്നും വ്യത്യസ്തമാണ്. സ്വപ്നങ്ങള് ഒരുവന് ഉറങ്ങി ക്കൊണ്ടിരിക്കുമ്പോള് സംഭവിക്കുന്നതാണ്, എന്നാല് ദര്ശനങ്ങള് ഒരു വ്യക്തി ഉണര്ന്നിരിക്കുമ്പോള് സംഭവിക്കുന്നവയാണ്. (കാണുക: [ദര്ശനം](other.html#vision)) ### ദൈവവചന സൂചികകള്: * [അപ്പോ.പ്രവര്ത്തികള്02:16-17](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/02/16.md) * [ദാനിയേല്:17-18](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/01/17.md) * [ദാനിയേല്:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/02/01.md) * [ഉല്പ്പത്തി 37:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/37/05.md) * [ഉല്പ്പത്തി 40:4-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/gen/40/04.md) * [മത്തായി 02:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/02/13.md) * [മത്തായി 02:19-21](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/02/19.md) ### ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്: * __[08:02](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/08/02.md)__ യോസേഫിന്റെ സഹോദരന്മാര് തന്നെ വെറുക്കുവാന് കാരണം അവരുടെ പിതാവ് അവനെ വളരെ സ്നേഹിച്ചു, കൂടാതെ യോസേഫ് അവരുടെ മേല് ഭരണാധികാരി ആകുന്നതായി __സ്വപ്നം__ കാണുകയും ചെയ്തു. * __[08:06](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/08/06.md)__ ഒരു രാത്രിയില്, മിസ്രയീമ്യര് തങ്ങളുടെ രാജാക്കന്മാരെ അഭിസംബോധന ചെയ്യുന്നതായ ഫറവോനു, വളരെ അസ്വസ്ഥത നല്കിയ രണ്ടു __സ്വപ്നങ്ങള്__ ഉണ്ടായി. __സ്വപ്നങ്ങളുടെ__ അര്ത്ഥം പറയുവാന് തന്റെ ഉപദേശകന്മാര് ആര്ക്കും തന്നെ കഴിഞ്ഞിരുന്നില്ല. * __[08:07](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/08/07.md)__ ദൈവം യോസേഫിനു __സ്വപ്നങ്ങളെ__ വ്യാഖ്യാനിക്കു വാനുള്ള കഴിവ് നല്കിയതിനാല്, യോസേഫിനെ കാരാഗ്രഹത്തില് നിന്നും തന്റെ മുന്പില് കൊണ്ടു വരുവാന് കല്പ്പിച്ചു. അവനുവേണ്ടി __സ്വപ്നങ്ങളെ__ വ്യഖ്യാനിച്ചുകൊണ്ട് യോസേഫ് പറഞ്ഞത്, ദൈവം ഏഴു വര്ഷത്തേക്ക് സമൃദ്ധമായ കൊയ്ത്തും അതിനെ തുടര്ന്നു ഏഴു വര്ഷത്തേക്കു ക്ഷാമവും തുടരും” എന്നാണ്, * __[16:11](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/16/11.md)__ അതുകൊണ്ട് ആ രാത്രിയില്, ഗിദെയോന് പുറപ്പെട്ടു പാളയത്തിലേക്ക് ചെല്ലുകയും ഒരു മിദ്യാന്യ പടയാളി തന്റെ സ്നേഹിതനോട് താന് കണ്ടതായ __സ്വപ്നം__ വിവരിക്കുന്നത് കേള്ക്കുകയും ചെയ്തു. ആ മനുഷ്യന്റെ സ്നേഹിതന് പറഞ്ഞത്, “ഈ __സ്വപ്നം__ അര്ത്ഥമാക്കുന്നത് ഗിദയോന്റെ സൈന്യം മിദ്യാന്യ സൈന്യത്തെ പരാജയപ്പെടുത്തും” എന്നായിരുന്നു. * __[23:01](https://git.door43.org/Door43-Catalog/ml_tn/src/branch/master/obs/23/01.md)__ അവന് (യോസേഫ്) അവളെ (മറിയയെ) ലജ്ജിപ്പിക്കരു തെന്നു കരുതി, അവളെ ഗൂഡമായി ഉപേക്ഷിക്കുവാന് പദ്ധതിയിട്ടു. തനിക്കു അപ്രകാരം ചെയ്യുവാന് കഴിയുന്നതിനു മുന്പു, ഒരു ദൂതന് വന്നു അവനോടു __സ്വപ്നത്തില്__ സംസാരിച്ചു. ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1957, H2472, H2492, H2493, G1797, G1798, G3677
## സ്വമേധാദാനം, സ്വമേധാ ദാനങ്ങള് ### നിര്വചനം: ഒരു സ്വമേധാ ദാനം എന്നത് മോശെയുടെ ന്യായപ്രമാണം ആവശ്യപ്പെടാത്ത ഒരു തരം ദൈവത്തിനുള്ള യാഗം ആണ്. ഈ വഴിപാട് നല്കുക എന്നത് ഒരു വ്യക്തിയുടെ സ്വന്തം തിരഞ്ഞെ ടുപ്പ് ആകുന്നു. * സ്വമെധാ ദാനം ഒരു മൃഗത്തെ യാഗം അര്പ്പിക്കുക എന്നതാണെങ്കില്, അത് സ്വമേധയായി അര്പ്പിക്കപ്പെടുന്നത് ആകയാല്ആ മൃഗത്തിനു അല്പമായ ഊനങ്ങള്അനുവദിക്കപ്പെട്ടിരുന്നു. * ഉത്സവാഘോഷത്തിന്റെ ഭാഗമായി യാഗാര്പ്പണം ചെയ്ത മൃഗത്തെ ഇസ്രയേല്യര്ഭക്ഷിച്ചിരുന്നു. * അവര്ക്ക് നല്ല കൊയ്ത്തു ലഭ്യമായതിനാലും ജനത്തിനു ധാരാളം ഭക്ഷ്യ വസ്തുക്കള്ലഭിച്ചതിനാലും ഒരു സ്വമേധാ വഴിപാട് അര്പ്പിക്കപ്പെടുന്നത് ഇസ്രായേലിനു സന്തോഷത്തിനു കാരണമായിരുന്നു. * എസ്രായുടെ പുസ്തകം ദേവാലയം പുന:നിര്മ്മാണം നടത്തേണ്ടതിനായി ഒരു വ്യത്യസ്തമായ സ്വമേധാ ദാനം നടത്തിയതിനെകുറിച്ച് വിശദീകരിക്കുന്നു. ഈ വഴിപാടു സ്വര്ണ്ണവും വെള്ളിയും പണമായും, അതുപോലെ തന്നെ സ്വര്ണ്ണവും വെള്ളിയും കൊണ്ട് നിര്മ്മിച്ച പാത്രങ്ങളും ഇതര വസ്തുക്കളും അടങ്ങിയതായിരുന്നു. (കാണുക:[ഹോമയാഗം](other.html#burntoffering), [എസ്രാ](names.html#ezra), [ഉത്സവം](other.html#feast), [ഭോജന യാഗം](other.html#grainoffering), [പാപ യാഗം](other.html#guiltoffering), [ന്യായപ്രമാണം](kt.html#lawofmoses), [പാപ യാഗം](other.html#sinoffering)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്29:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/29/06.md) * [2 ദിനവൃത്താന്തങ്ങള്35:7-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/35/07.md) * [ആവര്ത്തന പുസ്തകം 12:17](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/12/17.md) * [പുറപ്പാട് 36:2-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/36/02.md) * [ലേവ്യ പുസ്തകം 07:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/lev/07/15.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H5068, H5071
## സ്വരൂപം, സ്വരൂപങ്ങള്, കൊത്തുപണിയായ സ്വരൂപങ്ങള്, വാര്പ്പു ലോഹ സ്വരൂപങ്ങള്, രൂപം, രൂപങ്ങള്, കൊത്തു പണിയായ രൂപങ്ങള്, വാര്പ്പു ലോഹ രൂപം, വാര്പ്പു ലോഹ രൂപങ്ങള് ### നിര്വചനം: ഈ പദങ്ങള് എല്ലാം അസത്യ ദൈവങ്ങളെ ആരാധിക്കുവാന് ഉണ്ടാക്കപ്പെട്ട വിഗ്രഹങ്ങളെ സൂചിപ്പിക്കുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്ന പാശ്ചാത്തലത്തില്, “സ്വരൂപം” എന്നത് “കൊത്തു പണിയായ സ്വരൂപം” എന്നതിന്റെ ലഘൂകരിച്ച പദം ആണ്. * ഒരു “കൊത്തുപണിയായ സ്വരൂപം” അല്ലെങ്കില് “കൊത്തുപണിയായ രൂപം” എന്നത് മരത്താല് നിര്മ്മിതമായ മൃഗം, മനുഷ്യന്, അല്ലെങ്കില് ഇതര വസ്തുവിന്റെ രൂപത്തില് ഉണ്ടാക്കപ്പെട്ടതാണ്. * ഒരു വാര്പ്പു ലോഹ രൂപം” എന്നത് ഒരു വസ്തു അല്ലെങ്കില് സ്തൂപം ലോഹം ഉരുക്കി ഒരു വസ്തു, മൃഗം, അല്ലെങ്കില് മനുഷ്യന്റെ ആകൃതിയില് ഉള്ള വാര്പ്പുകളില് ഒഴിച്ച് ഉണ്ടാക്കുന്ന വസ്തു ആണ്. * ഈ മരത്തിന്റെയും ലോഹങ്ങളുടെയും വസ്തുക്കള് അസത്യ ദൈവങ്ങളുടെ ആരാധനയില് ഉപയോഗിക്കുന്നു. * ”സ്വരൂപം” എന്ന പദം ഒരു വിഗ്രഹത്തിനു സൂചിപ്പിക്കുമ്പോള് ഒരു മരത്തിന്റെയോ ലോഹത്തിന്റെയോ വിഗ്രഹം ആയിരിക്കും. ### പരിഭാഷ നിര്ദേശങ്ങള്: * ഒരു വിഗ്രഹത്തെ സൂചിപ്പിക്കുമ്പോള്, ‘സ്വരൂപം” എന്ന പദം “ബിംബം” അല്ലെങ്കില് “കൊത്തുപണിയായ വിഗ്രഹം” അല്ലെങ്കില് “കൊത്തുപണിയായ മതപരമായ വസ്തു” എന്ന് പരിഭാഷ ചെയ്യാം. * ചില ഭാഷകളില് ഈ പദത്തോട് ചേര്ത്ത് കൂടുതല് വ്യക്തമായ നിലയില് ഒരു വിശദീകരണ പദത്തോട് കൂടെ “കൊത്തുപണിയായ സ്വരൂപം” അല്ലെങ്കില് “വാര്പ്പു ലോഹ രൂപം” എന്നിങ്ങനെ, മൂല പ്രതിയില് വെറും “സ്വരൂപം” അല്ലെങ്കില് “രൂപം” എന്ന് മാത്രമേ ഉള്ളൂ എങ്കിലും ഉപയോഗിച്ചിരിക്കുന്നത് കാണാം. * ദൈവത്തിന്റെ സ്വരൂപം എന്ന് സൂചിപ്പിക്കുവാന് ഉപയോഗിക്കുന്ന പദത്തില് നിന്നും തികച്ചും വ്യത്യസ്തമാണ് ഈ പദം എന്നുള്ളത് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. (കാണുക:[അസത്യ ദൈവം](kt.html#falsegod), [ദൈവം](kt.html#god), [അസത്യ ദൈവം](kt.html#falsegod), [ദൈവത്തിന്റെ സ്വരൂപം](kt.html#imageofgod)) ### ദൈവ വചന സൂചികകള്: * [1 രാജാക്കന്മാര്:9-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ki/14/09.md) * [അപ്പോ.07:43](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/07/43.md) * [യെശ്ശയ്യാവ് 21:8-9](https://git.door43.org/Door43-Catalog/ml_tn/src/branch/master/isa/21/08.md) * [മത്തായി 22:20-22](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/22/20.md) * [റോമര്:22-23](https://git.door43.org/Door43-Catalog/ml_tn/src/branch/master/rom/01/22.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H457, H1544, H2553, H4541, H4676, H4853, H4906, H5257, H5262, H5566, H6091, H6456, H6459, H6754, H6755, H6816, H8403, H8544, H8655, G1504, G5179, G5481
## സ്വര്ണ്ണം, സ്വര്ണ്ണ മയമായ ### നിര്വചനം: സ്വര്ണ്ണം എന്നത് മഞ്ഞ നിറം ഉള്ള, ഉയര്ന്ന ഗുണ നിലവാരമുള്ള, ആഭരണങ്ങളും മതപരമായ വസ്തുക്കളും നിര്മ്മിക്കുവാന് ഉപയോഗിക്കുന്ന ലോഹമാണ്. പുരാതന കാലങ്ങളില് ഇത് ഏറ്റവും മൂല്യമുള്ള ലോഹം ആയിരുന്നു. * ദൈവ വചന കാലഘട്ടങ്ങളില്, സ്വര്ണ്ണക്കട്ടികളില്നിന്നും വിവിധ തരം വസ്തുക്കള്ഉണ്ടാക്കുകയോ അല്ലെങ്കില്സ്വര്ണ്ണത്തിന്റെ നേര്ത്ത ആവരണം അവയുടെ മേല്പൂശുകയോ ചെയ്തു വന്നിരുന്നു. * ഈ വസ്തുക്കളില്കമ്മലുകളും ഇതര ആഭരണങ്ങളും, വിഗ്രഹങ്ങള്, യാഗപീഠങ്ങള്, സമാഗമന കൂടാരത്തില്അല്ലെങ്കില്ദേവാലയത്തില്ഉപയോഗിച്ചിരുന്ന വസ്തുക്കള് ഉടമ്പടിപ്പെട്ടകം പോലുള്ളവ ഉള്പ്പെട്ടിരുന്നു. * പഴയ നിയമ കാലങ്ങളില്, വാങ്ങുന്നതിനും വില്ക്കുന്നതിനും പരസ്പര വിനിമയത്തിനായി ഉപയോഗിച്ചിരുന്നു. ഇതിന്റെ മൂല്യം നിര്ണ്ണയിക്കുന്നതിനായി ഒരു ത്രാസ്സില്തൂക്കുമായിരുന്നു. * പില്ക്കാലത്ത്, സ്വര്ണ്ണവും വെള്ളി പോലുള്ള നാണയങ്ങളായി രൂപപ്പെടുത്തി വാങ്ങുവാനും വില്ക്കുവാനും മറ്റു ലോഹങ്ങളും ഉപയോഗിച്ചു വന്നിരുന്നു. * ”കട്ടിയായ സ്വര്ണ്ണം” അല്ലാത്ത, സ്വര്ണ്ണത്തിന്റെ നേരിയ ആവരണം മാത്രം ഉള്ളൂ എങ്കില്“സ്വര്ണ്ണ മയമായ” അല്ലെങ്കില്“സ്വര്ണ്ണം-പൂശിയ” എന്ന് ഉപയോഗിക്കാം. * ചില സന്ദര്ഭങ്ങളില്ഒരു വസ്തു “സ്വര്ണ്ണ-വര്ണ്ണം ഉള്ളത്” എന്ന് വിശേഷിപ്പിക്കുമ്പോള്അതിന്റെ അര്ത്ഥം മഞ്ഞ അല്ലെങ്കില്സ്വര്ണ്ണ നിറം ഉണ്ട്, എന്നാല്അത് യഥാര്ഥമായ സ്വര്ണ്ണം കൊണ്ട് നിര്മ്മിച്ചത് ആകണമെന്ന് ഇല്ല. (കാണുക:[യാഗപീഠം](kt.html#altar), [ഉടമ്പടിപ്പെട്ടകം](kt.html#arkofthecovenant), [അസത്യ ദൈവം](kt.html#falsegod), [വെള്ളി](other.html#silver), [സമാഗമന കൂടാരം](kt.html#tabernacle), [ദേവാലയം](kt.html#temple)) ### ദൈവ വചന സൂചികകള്: * [1 പത്രോസ് 01:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/1pe/01/06.md) * [1 തിമോത്തിയോസ് 02:8-10](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ti/02/08.md) * [2 ദിനവൃത്താന്തങ്ങള്01:14-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/01/14.md) * [അപ്പൊ.പ്രവര്ത്തികള്03:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/act/03/04.md) * [ദാനിയേല്02:31-33](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/02/31.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1220, H1222, H1722, H2091, H2742, H3800, H4062, H5458, H6884, H6885, G5552, G5553, G5554, G5557
## ഹിമം, മഞ്ഞു വീണ, മഞ്ഞു വീഴ്ച ### വസ്തുതകള്: “ഹിമം” എന്ന പദം സൂചിപ്പിക്കുന്നത് തണുത്തുറഞ്ഞ ജലപാളികള്അന്തരീക്ഷ താപം വളരെ തണുത്ത സ്ഥലത്തുള്ള മേഘങ്ങളില്നിന്ന് വീഴുന്നതിനെ ആകുന്നു. * ഇസ്രയേലിലെ ഉയര്ന്ന പ്രദേശങ്ങളില്മഞ്ഞു വീഴാറുണ്ട്, എന്നാല്ദീര്ഘസമയം നിലത്തില്കാണാതവണ്ണം വളരെ പെട്ടെന്ന് തന്നെ ഉരുകിപ്പോകുന്നു. മലകളുടെ കൊടുമുടികള്ദീര്ഘകാലം നിലനില്ക്കുന്ന ഹിമം ഉള്ളവ ആകുന്നു. അപ്രകാരം ഉള്ള ഹിമത്തിന്റെ സാന്നിധ്യം ഉള്ള ഒരു സ്ഥലത്തിന്റെ ഉദാഹരണമായി ദൈവവചനത്തില്കാണപ്പെടുന്നത് ലെബനോന്പര്വതം ആണ്. * വളരെ വെളുത്തതായ ഒരു വസ്തുവിന്റെ നിറത്തെ ഹിമത്തിന്റെ നിറത്തോട് സാമ്യപ്പെടുത്താറുണ്ട്. ഉദാഹരണമായി, വെളിപ്പാട് പുസ്തകത്തില്യേശുവിന്റെ വസ്ത്രത്തെക്കുറിച്ചും തന്റെ തലമുടിയെക്കുറിച്ചും “ഹിമത്തെപ്പോലെ വെണ്മ ഉള്ളത്” എന്നാണ് വിശദീകരിച്ചിരിക്കുന്നത്. * ഹിമത്തിന്റെ വെണ്മ എന്നത് പരിശുദ്ധത്തിന്റെയും വിശുദ്ധിയുടെയും സാദൃശമായി കാണിക്കുന്നു. ഉദാഹരണമായി, “നമ്മുടെ പാപങ്ങള്ഹിമം പോലെ വെളുക്കും” എന്നുള്ള പ്രസ്താവന അര്ത്ഥം നല്കുന്നത് ദൈവം തന്റെ ജനത്തെ അവരുടെ പാപങ്ങളില്നിന്നും പൂര്ണ്ണമായി ശുദ്ധീകരിക്കും എന്നാണ്. * ചില ഭാഷകളില്ഹിമത്തെ “ഉറഞ്ഞ മഴ” അല്ലെങ്കില്“മഞ്ഞുകട്ടയുടെ പാളികള്” എന്നിങ്ങനെ സൂചിപ്പിക്കാറുണ്ട്. * “മഞ്ഞു വെള്ളം” എന്നത് മഞ്ഞു ഉരുകി ഒഴുകി വരുന്ന വെള്ളം എന്ന് സൂചിപ്പിക്കുന്നു. (കാണുക: [അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-unknown/01.md)) (പരിഭാഷ നിര്ദേശങ്ങള്: [പേരുകള്പരിഭാഷ ചെയ്യുക](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-names/01.md)) (കാണുക: [ലെബനോന്](names.html#lebanon), [ശുദ്ധമായ](kt.html#purify)) ### ദൈവ വചന സൂചികകള്: * [പുറപ്പാട് 04:6-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/04/06.md) * [ഇയ്യോബ്37:4-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/37/04.md) * [മത്തായി 28:3-4](https://git.door43.org/Door43-Catalog/ml_tn/src/branch/master/mat/28/03.md) * [സങ്കീര്ത്തനങ്ങള് 147:15-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/147/015.md) * [വെളിപ്പാട് 01:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/rev/01/14.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H7949, H7950, H8517, G5510
## ഹോമയാഗം, ഹോമയാഗങ്ങള് ### വസ്തുതകള്: പഴയ നിയമത്തില്, “ഹോമ യാഗം” എന്നത് വിവിധ കാരണങ്ങ ള്ക്കായി, ദൈവത്തിനു നന്ദി പ്രകാശിപ്പിക്കു വാനോ ഒരു നേര്ച്ച നേര്ന്നത് നിവര്ത്തിക്കുവാനോ അര്പ്പിക്കുന്ന യാഗമാണ്. * ഈ വഴിപാടിന് ആണോ പെണ്ണോ ആയ മൃഗം യാഗാര്പ്പണത്തിനായി ആവശ്യമുണ്ട്. ഇത് ആണ്മൃഗത്തെ ആവശ്യപ്പെടുന്ന ദഹന യാഗത്തില്നിന്നും വ്യത്യസ്തമായ ഒന്നാണ്. * യാഗത്തിന്റെ ഒരു ഭാഗം ദൈവത്തിനു നല്കിയ ശേഷം, ഹോമയാഗം കൊണ്ടുവന്ന വ്യക്തി ആ മാംസം പുരോഹിതന്മാര്ക്കും മറ്റു ഇസ്രയേല്യര്ക്കും പങ്കു വെക്കുമായിരുന്നു. * പുളിപ്പില്ലാത്ത അപ്പം ഉള്പ്പെടെയുള്ള ഒരു ഭക്ഷണം ഈ വഴിപാടിനോട് ചേര്ന്നു ഉണ്ടായിരുന്നു. * ഇതിനെ ചില സമയങ്ങളില്“സമാധാന യാഗം” എന്നു വിളിച്ചിരുന്നു. (കാണുക:[ദഹന യാഗം](other.html#burntoffering), [നിവര്ത്തിക്കുക](kt.html#fulfill), [ഭോജന യാഗം](other.html#grainoffering), [സമാധാന യാഗം](other.html#guiltoffering), [പുരോഹിതന്](other.html#peaceoffering), [പുളിപ്പില്ലാത്ത അപ്പം](kt.html#priest), [നേര്ച്ച](other.html#sacrifice)) ### ദൈവ വചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്21:25-27](kt.html#unleavenedbread) * [2 ദിനവൃത്താന്തങ്ങള്29:35-36](kt.html#vow) * [പുറപ്പാട് 24:5-6](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/21/25.md) * [ലേവ്യപുസ്തകം 03:3-5](https://git.door43.org/Door43-Catalog/ml_tn/src/branch/master/2ch/29/35.md) * [സംഖ്യാപുസ്തകം 06:13-15](https://git.door43.org/Door43-Catalog/ml_tn/src/branch/master/exo/24/05.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H8002
## “അന്വേഷിക്കുക, അന്വേഷിക്കുന്നു, അന്വേഷിച്ചു, അന്വേഷണങ്ങള് ### വസ്തുതകള്: “അന്വേഷിക്കുക” എന്ന പദം ആരോടെങ്കിലും വിവരങ്ങള് ചോദിക്കുക എന്നാണ്. “അന്വേഷിക്കുക” എന്ന പദപ്രയോഗം സാധാരണയായി ദൈവത്തോട് ജ്ഞാനമോ അല്ലെങ്കില് സഹായമോ അഭ്യര്ഥിക്കുന്നതിനെ സൂചിപ്പിക്കുവാന് ഉപയോഗിക്കാറുണ്ട്. * പഴയ നിയമം ജനം ദൈവത്തോട് അന്വേഷിക്കുന്ന പല സംഭവങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട്. * ഈ വാക്കു ഒരു രാജാവോ അല്ലെങ്കില് ഒരു സര്ക്കാര് ഉദ്യോഗസ്ഥനോ എഴുതപ്പെട്ട രേഖ മുഖാന്തിരം ഒരു അന്വേഷണം നടത്തുന്നതിനെ സൂചിപ്പിക്കുവാനും ഉപയോഗിക്കാം. * സാഹചര്യം അനുസരിച്ച്, “അന്വേഷിക്കുക” എന്നത് “ചോദിക്കുക” അല്ലെങ്കില് “വിവര ശേഖരണത്തിനായി ചോദിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. * ”യഹോവയെ അന്വേഷിക്കുക” എന്ന പദപ്രയോഗം “വഴി നടത്തിപ്പിനായി യഹോവയെ അപേക്ഷിക്കുക” അല്ലെങ്കില് “എന്ത് ചെയ്യണമെന്നു യഹോവയോടു ചോദിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം. “അന്വേഷണം നടത്തുക” എന്നത് എന്തിനെക്കുറിച്ച് എങ്കിലും “ചോദ്യങ്ങള് ചോദിക്കുക” അല്ലെങ്കില് “അതിനെ കുറിച്ചുള്ള വിവരങ്ങള് ചോദിക്കുക” എന്ന് പരിഭാഷ ചെയ്യാം. * യഹോവ പ്രസ്താവിക്കുമ്പോള്, “ഞാന് നിങ്ങളാല് അന്വേഷിക്കപ്പെടുക ഇല്ല” എന്നത് “നിങ്ങള് എന്നോട് അന്വേഷണം നടത്തുവാന് ഞാന് നിങ്ങളെ അനുവദിക്കുക ഇല്ല” അല്ലെങ്കില് “നിങ്ങള് എന്നില് നിന്നും സഹായം തേടുവാന് അനുവദിക്കപ്പെടുകയില്ല” എന്ന് പരിഭാഷ ചെയ്യാം. ### ദൈവ വചന സൂചികകള്: * [ആവര്ത്തന പുസ്തകം 19:17-19](https://git.door43.org/Door43-Catalog/ml_tn/src/branch/master/deu/19/17.md) * [യെഹസ്കേല് 20:1](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/20/01.md) * [യെഹസ്കേല് 20:30-32](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezk/20/30.md) * [എസ്രാ 07:14-16](https://git.door43.org/Door43-Catalog/ml_tn/src/branch/master/ezr/07/14.md) * [ഇയ്യോബ് 10:4-7](https://git.door43.org/Door43-Catalog/ml_tn/src/branch/master/job/10/04.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H1240, H1245, H1875, G1830
## “നിയോഗിക്കുക, ഏല്പ്പിച്ചു, നിയോഗിക്കുന്ന, സമര്പ്പണം, സമര്പ്പണങ്ങള്, പുന:സമര്പ്പണം ### വസ്തുതകള്; “നിയോഗിക്കുക” അല്ലെങ്കില്‘’നിയോഗിക്കപ്പെട്ട” എന്ന പദം ഒരു പ്രത്യേക ദൌത്യം നിര്വഹിക്കുവാനായി ഒരാളെ നിയമിക്കുക അല്ലെങ്കില്ഒന്നോ അതി ലധികമൊ ആളുകള്ക്ക് നല്കുവാനായി രൂപീകരിക്കുക എന്നു സൂചിപ്പിക്കുന്നു. * പ്രവാചകനായ ശമുവേല്ശൌല്രാജാവിനോട് പ്രവചിച്ചു പറഞ്ഞത് ഇസ്രായേ ലിലെ ഏറ്റവും നല്ല യുവാക്കളെ സൈന്യത്തില്സേവനം ചെയ്യുവാന്“നിയോഗിക്കുക” എന്നായിരുന്നു. * ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്ഓരോന്നിനും അവര്പാര്ക്കേണ്ടതിനു അവര്ക്കായി കാനാന്ദേശത്തെ വിഭാഗിച്ചു “ഏല്പ്പിച്ചു”. * പഴയനിയമ ന്യായപ്രമാണത്തിന്കീഴ്, ചില ഇസ്രയേല്യ ഗോത്രങ്ങള്പുരോഹിതന്മാര്, കൌശലപ്പണിക്കാര്, ഗായകര്, നിര്മ്മിതാക്കള്എന്നിങ്ങനെ നിയോഗിതരായി. * സാഹചര്യമനുസരിച്ച്, ‘നിയോഗിക്കുക’ എന്നത് “നല്കുക” അല്ലെങ്കില്‘നിയമിക്കുക’ അല്ലെങ്കില്“ദൌത്യത്തിനായി തിരഞ്ഞെടുക്കുക” എന്നു പരിഭാഷ പ്പെടുത്താം. “നിയോഗിക്കപ്പെട്ട’’ എന്ന പദം “നിയമിക്കപ്പെട്ട” അല്ലെങ്കില്“ദൌത്യം നല്കപ്പെട്ട” എന്നു പരിഭാഷപ്പെടുത്താം. (പരിഭാഷ നിര്ദേശങ്ങള്:[പേരുകള്പരിഭാഷ ചെയ്യുക](https://git.door43.org/Door43-Catalog/ml_ta/src/branch/master/translate/translate-names/01.md)) (കാണുക:[നിയമിക്കുക](kt.html#appoint), [ശമുവേല്](names.html#samuel), [ശൌല്](names.html#saul)) ### ദൈവവചന സൂചികകള്: * [1 ദിനവൃത്താന്തങ്ങള്06:48](https://git.door43.org/Door43-Catalog/ml_tn/src/branch/master/1ch/06/48.md) * [ദാനിയേല്12:12-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/dan/12/12.md) * [യിരെമ്യാവ് 43:1-13](https://git.door43.org/Door43-Catalog/ml_tn/src/branch/master/jer/43/11.md) * [യോശുവ 18:1-2](https://git.door43.org/Door43-Catalog/ml_tn/src/branch/master/jos/18/01.md) * [സംഖ്യാപുസ്തകം 04:27-28](https://git.door43.org/Door43-Catalog/ml_tn/src/branch/master/num/04/27.md) * [സങ്കീര്ത്തനങ്ങള് 078:54-55](https://git.door43.org/Door43-Catalog/ml_tn/src/branch/master/psa/078/054.md) ### വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: * Strong's: H2506, H3335, H4487, H4941, H5157, H5307, H5414, H5596, H5975, H6485, H7760, G3307