മലയാളം: Open Bible Stories

Updated ? hours ago # views See on DCS

6. ദൈവം യിസഹാക്കിനു വേണ്ടി കരുതുന്നു.

OBS Image

അബ്രഹാം വളരെ വയസ്സു ചെന്നവന്‍ ആയപ്പോള്‍, തന്‍റെ മകന്‍, യിസഹാക്ക്, ഒരു പുരുഷന്‍ ആയി വളര്‍ന്നിരുന്നു. ആയതിനാല്‍ അബ്രഹാം തന്‍റെ വേലക്കാരില്‍ ഒരുവനെ തന്‍റെ ബന്ധുക്കള്‍ വസിച്ചിരുന്ന ദേശത്തേക്ക് തന്‍റെ മകന്‍, യിസഹാക്കിനു വേണ്ടി ഒരു ഭാര്യയെ കൊണ്ടു വരുവാനായി പറഞ്ഞയച്ചു.

OBS Image

വളരെ ദീര്‍ഘ യാത്രയ്ക്കുശേഷം അബ്രഹാമിന്‍റെ ബന്ധുക്കള്‍ ജീവിച്ചിരുന്ന ദേശത്തിലേക്കു, വേലക്കാരനെ റിബേക്കയുടെ അടുക്കല്‍ ദൈവം നയിച്ചു. അവള്‍ അബ്രഹാമിന്‍റെ സഹോദരന്‍റെ കൊച്ചുമകള്‍ ആയിരുന്നു.

OBS Image

റിബേക്ക തന്‍റെ ഭവനം വിട്ടു വേലക്കാരനോടൊപ്പം യിസഹാക്കിന്‍റെ ഭവനത്തിലേക്ക്‌ പോകുവാന്‍ സമ്മതിച്ചു. അവള്‍ എത്തിച്ചേര്‍ന്ന ഉടന്‍ തന്നെ യിസഹാക്ക് അവളെ വിവാഹം കഴിച്ചു.

OBS Image

വളരെ നാളുകള്‍ക്കു ശേഷം, അബ്രഹാം മരിച്ചു. അനന്തരം ദൈവം അബ്രഹാമിന്‍റെ മകനായ യിസഹാക്കിനെ ദൈവം അബ്രഹാമിനോട് ചെയ്ത ഉടമ്പടി നിമിത്തം അനുഗ്രഹിച്ചു. ആ ഉടമ്പടിയില്‍ ദൈവം ചെയ്‌തതായ വാഗ്ദത്തങ്ങളില്‍ ഒന്ന് അബ്രഹാമിന് അസംഖ്യം സന്തതികള്‍ ഉണ്ടായിരിക്കും എന്നുള്ളതാണ്. എന്നാല്‍ ഇസഹാക്കിന്‍റെ ഭാര്യ, റിബേക്കയ്ക്ക് മക്കള്‍ ഉണ്ടായില്ല.

OBS Image

യിസഹാക്ക് റിബേക്കയ്ക്കു വേണ്ടി പ്രാര്‍ഥിച്ചു, ദൈവം അവള്‍ക്കു ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുവാന്‍ ദൈവം അനുവദിച്ചു. ആ രണ്ടു കുഞ്ഞുങ്ങള്‍ റിബേക്കയുടെ ഉദരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ പരസ്പരം പോരിട്ടു, ആയതിനാല്‍ എന്താണ് സംഭവിക്കുന്നത് എന്ന് റിബേക്ക ദൈവത്തോട് ചോദിച്ചു.

OBS Image

ദൈവം റിബേക്കയോട് പറഞ്ഞത്‌, “നീ രണ്ടു പുത്രന്മാര്‍ക്കു ജന്മം നല്‍കും. അവരുടെ സന്തതികള്‍ വ്യത്യസ്തമായ രണ്ട് ജാതികള്‍ ആകും. അവര്‍ പരസ്പരം പോരാടും. എന്നാല്‍ നിന്‍റെ മൂത്ത പുത്രനില്‍നിന്നും ഉളവാകുന്ന ജാതി നിന്‍റെ ഇളയ പുത്രനില്‍നിന്നും ഉളവാകുന്ന ജാതിയെ അനുസരിക്കേണ്ടി വരും.”

OBS Image

റിബേക്കയുടെ കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍, മൂത്ത പുത്രന്‍ ചുവപ്പു നിറവും രോമാവൃതനും ആയി പുറത്ത് വന്നു, അവനു എശാവ് എന്ന് പേരിട്ടു. അനന്തരം ഇളയ മകന്‍ ഏശാവിന്‍റെ കുതികാല്‍ പിടിച്ചുകൊണ്ട് പുറത്ത് വന്നു, അവര്‍ അവനു യാക്കോബ് എന്നും പേരിട്ടു.

ഉല്‍പ്പത്തി 24:1-25:26.