മലയാളം: Open Bible Stories

Updated ? hours ago # views See on DCS

7. ദൈവം യാക്കോബിനെ അനുഗ്രഹിക്കുന്നു.

OBS Image

ബാലന്മാര്‍ വളര്‍ന്നു വന്നപ്പോള്‍, യാക്കോബ് ഭവനത്തില്‍ തന്നെ താമസിക്കുവാന്‍ ഇഷ്ടപ്പെട്ടു, എന്നാല്‍ ഏശാവ് മൃഗങ്ങളെ വേട്ടയാടുവാന്‍ ഇഷ്ടപ്പെട്ടു. റിബേക്ക യാക്കോബിനെ സ്നേഹിച്ചു, എന്നാല്‍ യിസഹാക്ക് ഏശാവിനെ സ്നേഹിച്ചു.

OBS Image

ഒരു ദിവസം, ഏശാവ് വേട്ട കഴിഞ്ഞ് മടങ്ങിവന്നു, അവന്‍ വളരെ വിശപ്പുള്ളവനായിരുന്നു ഏശാവ് യാക്കോബിനോട്, “നീ പാചകം ചെയ്തിരിക്കുന്ന ഭക്ഷണത്തില്‍ കുറച്ച് എനിക്കു തരിക” എന്നു പറഞ്ഞു. അതിനു യാക്കോബ് മറുപടിയായി, “ആദ്യം, നീ ആദ്യജാതനായി ജനിച്ചതുകൊണ്ട് നിനക്ക് ലഭിക്കുന്ന സകലവും എനിക്ക് തരാമെന്നു വാക്കു തരിക” എന്ന് പറഞ്ഞു. അതുകൊണ്ട് ഏശാവ് സകലവും യാക്കോബിന് നല്‍കാമെന്നു വാഗ്ദത്തം നല്‍കി. അനന്തരം യാക്കോബ് അവനു കുറച്ച് ആഹാരം നല്‍കി.

OBS Image

ഏശാവിനു തന്‍റെ അനുഗ്രഹങ്ങള്‍ നല്‍കണമെന്ന് യിസഹാക്ക് ആഗ്രഹിച്ചു. എന്നാല്‍ താന്‍ അത് ചെയ്യുന്നതിന്നു മുമ്പ് റിബേക്കയും യാക്കോബും ചേര്‍ന്ന് യാക്കോബിനെ ഏശാവിനെപ്പോലെ അഭിനയിപ്പിച്ചു തന്നെ പറ്റിച്ചു. യിസഹാക്ക് വളരെ വയോധികനും കാഴ്ച ഇല്ലാത്തവനും ആയിരുന്നു. അതുകൊണ്ട് യാക്കോബ് ഏശാവിന്‍റെ വസ്ത്രം ധരിക്കുകയും തന്‍റെ കഴുത്തിലും കൈകളിലും ആട്ടിന്‍തോല്‍ പൊതിയുകയും ചെയ്തു.

OBS Image

യാക്കോബ് യിസഹാക്കിന്‍റെ അടുക്കല്‍ വന്നു പറഞ്ഞത്, “ഞാന്‍ ഏശാവ് ആകുന്നു. നീ എന്നെ അനുഗ്രഹിക്കേണ്ടതിനു ഞാന്‍ നിന്‍റെ അടുക്കല്‍ വന്നിരിക്കുന്നു.” യിസഹാക്ക് ആട്ടിന്‍രോമത്തെ തൊട്ടു നോക്കുകയും വസ്ത്രങ്ങളുടെ ഗന്ധം ഗ്രഹിക്കുകയും ചെയ്തശേഷം അത് ഏശാവ് തന്നെ എന്ന് കരുതി അവനെ അനുഗ്രഹിച്ചു.

OBS Image

യാക്കോബ് ഏറ്റവും മൂത്തപുത്രന്‍ എന്ന സ്ഥാനവും തന്‍റെ അനുഗ്രഹങ്ങളും മോഷ്ടിച്ചതിനാല്‍ ഏശാവ് യാക്കോബിനെ വെറുത്തു. ആയതിനാല്‍ താന്‍ പിതാവ് മരിച്ചതിനുശേഷം യാക്കോബിനെ വധിക്കുവാന്‍ തീരുമാനിച്ചു.

OBS Image

എന്നാല്‍ റിബേക്ക ഏശാവിന്‍റെ പദ്ധതി കേട്ടു. അതിനാല്‍ അവളും യിസഹാക്കും ചേര്‍ന്ന് യാക്കോബിനെ അവളുടെ ബന്ധുക്കളോടൊപ്പം താമസിക്കുന്നതിനു ദൂരദേശത്തേക്ക് അയച്ചു.

OBS Image

റിബേക്കയുടെ ബന്ധുക്കളോടുകൂടെ യാക്കോബ് വളരെ വര്‍ഷങ്ങള്‍ ജീവിച്ചു. ആ കാലഘട്ടത്തില്‍ താന്‍ വിവാഹിതന്‍ ആകുകയും തനിക്കു പന്ത്രണ്ടു പുത്രന്മാരും ഒരു പുത്രിയും ഉണ്ടാകുകയും ചെയ്തു. ദൈവം അവനെ ഒരു മഹാ ധനികന്‍ ആക്കുകയും ചെയ്തു.

OBS Image

കനാനില്‍ ഉള്ള തന്‍റെ വീട്ടില്‍ നിന്നും ഇരുപതു വര്‍ഷം അകന്നു നിന്നശേഷം തന്‍റെ കുടുംബത്തോടും, വേലക്കാരോടും തന്‍റെ എല്ലാ മൃഗ സമ്പത്തോടുംകൂടെ യാക്കോബ് മടങ്ങി.

OBS Image

ഏശാവ് ഇപ്പോഴും തന്നെ കൊല്ലുവാന്‍ ഇരിക്കുന്നു എന്ന് യാക്കോബ് വളരെയധികം ഭയപ്പെട്ടു. ആയതു കൊണ്ട് ഒരു സമ്മാനമായി മൃഗങ്ങളുടെ കൂട്ടങ്ങളെ അയച്ചു. മൃഗങ്ങളെ കൊണ്ടുവന്ന വേലക്കാര്‍ ഏശാവിനോട് പറഞ്ഞത്, “താങ്കളുടെ ദാസന്‍, യാക്കോബ്, ഈ മൃഗങ്ങളെ അങ്ങേക്ക് നല്‍കുന്നു. അദ്ദേഹം ഉടനെതന്നെ ഇങ്ങോട്ട് വരുന്നു” എന്നാണ്.

OBS Image

എന്നാല്‍ യാക്കോബിനെ ഉപദ്രവിക്കുവാന്‍ ഏശാവ് ആഗ്രഹിച്ചിരുന്നില്ല. പകരമായി, അവനെ വീണ്ടും കാണുന്നതില്‍ താന്‍ വളരെ സന്തുഷ്ടന്‍ ആയിരുന്നു. തുടര്‍ന്ന് യാക്കോബ് കനാനില്‍ സമാധാനമായി ജീവിച്ചു. അനന്തരം യിസഹാക്ക് മരിക്കുകയും യാക്കോബും ഏശാവും കൂടെ ചേര്‍ന്നു അദേഹത്തെ അടക്കം ചെയ്യുകയും ചെയ്തു. ദൈവം അബ്രഹാമിനോട് ചെയ്ത ഉടമ്പടി വാഗ്ദത്തങ്ങള്‍ യിസഹാക്കില്‍നിന്നും യാക്കോബിന് നല്‍കപ്പെടുകയും ചെയ്തു.

ഉല്‍പ്പത്തി 25:27-35:29-ല്‍ നിന്നുള്ള ദൈവവചന കഥ.