44. പത്രൊസും യോഹന്നാനും ഒരു ഭിക്ഷക്കാരനെ സൗഖ്യമാക്കുന്നു.
ഒരുദിവസം, പത്രൊസും യോഹന്നാനും ദൈവാലയത്തിലേക്ക് പോയി. ഒരു മുടന്തന്‍ അവിടെ വാതില്‍ക്കല്‍ ഇരുന്നുകൊണ്ട് ഭിക്ഷാടനം ചെയ്തു കൊണ്ടിരുന്നു.
പത്രൊസ് മുടന്തനായ മനുഷ്യനെ നോക്കി, “നിനക്ക് തരുവാനായി എന്‍റെ പക്കല്‍ പണമൊന്നും ഇല്ല. എന്നാല്‍ എനിക്ക് ഉള്ളതിനെ ഞാന്‍ നിനക്ക് തരുന്നു. യേശുവിന്‍റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക!”.
ഉടനെതന്നെ, ദൈവം ആ മുടന്തനെ സൗഖ്യമാക്കി. താന്‍ നടക്കുവാനും, ചുറ്റും തുള്ളിച്ചാടുവാനും ദൈവത്തെ സ്തുതിക്കുവാനും തുടങ്ങി. ആലയപ്രാകാരത്തില്‍ നിന്നുകൊണ്ടിരുന്ന ജനം ആശ്ചര്യഭരിതരായി.
പെട്ടെന്നുതന്നെ സൗഖ്യമായ മനുഷ്യനെ കാണുവാന്‍ വേണ്ടി ജനം ഓടിക്കൂടി. പത്രൊസ് അവരോട്, “ഈ മനുഷ്യന്‍ നന്നായിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ആശ്ച്ചര്യപ്പെടേണ്ടതില്ല. ഞങ്ങള്‍ ഞങ്ങളുടെ ശക്തി കൊണ്ടോ, ഞങ്ങള്‍ ദൈവത്തെ മാനിക്കുന്നതു കൊണ്ടോ ഞങ്ങള്‍ അവനെ സൗഖ്യമാക്കിയതല്ല. യേശുതന്നെ അവിടുത്തെ ശക്തിയാല്‍ ഈ മനുഷ്യനെ സൗഖ്യമാക്കിരിക്കുന്നു, കാരണം ഞങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നു എന്നതുതന്നെ.’’
“നിങ്ങളാണ് റോമന്‍ ഭരണകൂടത്തോട് യേശുവിനെ വധിക്കുവാന്‍ ആവശ്യപ്പെട്ടത്. എല്ലാവര്‍ക്കും ജീവനെ കൊടുക്കുന്നവനെ നിങ്ങള്‍ കൊന്നു. എന്നാല്‍ ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. എന്താണ് നിങ്ങള്‍ ചെയ്യുന്നത് എന്നു നിങ്ങള്‍ ഗ്രഹിച്ചിരുന്നില്ല, എന്നാല്‍ നിങ്ങള്‍ ആ കാര്യങ്ങള്‍ ചെയ്തപ്പോള്‍, പ്രവാചകന്മാര്‍ പറഞ്ഞതു സത്യമായി തീര്‍ന്നു. അവര്‍ മശീഹ പാടുകള്‍ അനുഭവിച്ചു മരിക്കുമെന്നു പറഞ്ഞിരുന്നു. ഇപ്രകാരം സംഭവിക്കുവാന്‍ ദൈവം ഇടവരുത്തി. അതുകൊണ്ട് ഇപ്പോള്‍, മാനസ്സാന്തരപ്പെടുകയും ദൈവത്തിങ്കലേക്കു തിരിയുകയും നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയുകയും ചെയ്യുവിന്‍.”
ആലയത്തിലെ നേതാക്കന്മാര്‍ പത്രൊസും യോഹന്നാനും ഇതു പറയുന്നതു കേട്ടപ്പോള്‍, ക്ഷുഭിതരായി. അതിനാല്‍ അവരെ ബന്ധിച്ചു കാരാഗ്രഹത്തില്‍ ഇടുവാന്‍ ഇടയായി. എന്നാല്‍ ബഹുജനം പത്രൊസ് പറഞ്ഞതു വിശ്വസിക്കുവാന്‍ ഇടയായി. യേശുവില്‍ വിശ്വസിക്കുന്നവരുടെ സംഖ്യ 5,000 ആയി വളര്‍ന്നു.
അടുത്ത ദിവസം, യഹൂദ നേതാക്കന്മാര്‍ പത്രൊസിനെയും യോഹന്നാനെയും മഹാപുരോഹിതന്‍റെയും മറ്റു മത നേതാക്കന്മാരുടെയും മുന്‍പില്‍ കൊണ്ടുവന്നു നിര്‍ത്തി. മുടന്തനായ മനുഷ്യനെയും അവര്‍ കൊണ്ടുവന്നു നിര്‍ത്തി. അവര്‍ പത്രൊസിനോടും യോഹന്നാനോടും, “നിങ്ങള്‍ എന്തു ശക്തികൊണ്ടാണ് ഈ മുടന്തനായ മനുഷ്യനെ സൗഖ്യമാക്കിയത്?” എന്നു ചോദിച്ചു.
പത്രൊസ് അവരോടു മറുപടി പറഞ്ഞത്, “നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്ന ഈ മനുഷ്യന്‍ മശീഹയാകുന്ന യേശുവിന്‍റെ ശക്തിയാല്‍ ആകുന്നു സൗഖ്യം പ്രാപിച്ചത്. ഞങ്ങള്‍ യേശുവിനെ ക്രൂശിച്ചു, എന്നാല്‍ ദൈവം വീണ്ടും തന്നെ ജീവിപ്പിച്ചു! നിങ്ങള്‍ അവനെ തള്ളിക്കളഞ്ഞു, എന്നാല്‍ യേശുവിന്‍റെ അധികാരം മൂലമല്ലാതെ രക്ഷിക്കപ്പെടുവാന്‍ വേറൊരു മാര്‍ഗ്ഗവും ഇല്ല!”
ഇത്രയും ധൈര്യത്തോടെ പത്രൊസും യോഹന്നാനും സംസാരിക്കുന്നതു കണ്ടപ്പോള്‍, നേതാക്കന്മാര്‍ വളരെ ഞെട്ടിപ്പോയി. ഇവര്‍ സാധാരണക്കാരും വിദ്യാഭ്യാസം ഇല്ലാത്തവരും എന്ന് അവര്‍ അറിഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്നവര്‍ എന്ന് അവര്‍ ഓര്‍ത്തു. അതിനാല്‍ അവരോട്, “ആ മനുഷ്യന്‍- യേശുവിനെക്കുറിച്ച് ഇനിമേല്‍ നിങ്ങള്‍ എന്തെങ്കിലും സന്ദേശങ്ങള്‍ പ്രസ്താവിച്ചാല്‍ നിങ്ങളെ കഠിനമായി ശിക്ഷിക്കും” എന്നു പറഞ്ഞു. ഇപ്രകാരമുള്ള പല കാര്യങ്ങള്‍ പറഞ്ഞശേഷം അവര്‍ പത്രൊസിനെയും യോഹന്നാനെയും പറഞ്ഞുവിട്ടു.
അപ്പൊസ്തല പ്രവര്‍ത്തികള്‍ 3:1-4:22ല്‍ നിന്നുള്ള ഒരു ദൈവവചന കഥ