16. വിമോചകന്മാര്‍
യോശുവയുടെ മരണാനന്തരം, ഇസ്രയേല്യര്‍ ദൈവത്തോട് അനുസരണക്കേടു കാണിച്ചു. അവര്‍ ദൈവത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുകയോ, വാഗ്ദത്ത ദേശത്തില്‍ നിന്ന് ശേഷിച്ച കനാന്യരെ പുറത്താക്കുകയോ ചെയ്തില്ല. യഹോവയായ സത്യ ദൈവത്തിനു പകരമായി ഇസ്രയേല്യര്‍ കനാന്യ ദേവന്മാരെ ആരാധിക്കുവാന്‍ തുടങ്ങി. ഇസ്രയേല്യര്‍ക്കു രാജാവില്ലായിരുന്നു, അതുകൊണ്ട് ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്നു തോന്നിയപ്രകാരം പ്രവര്‍ത്തിച്ചു വന്നു.
ദൈവത്തെ അനുസരിക്കാതെ വന്നതു മൂലം, ഇസ്രയേല്‍ ജനം ഒരു ശൈലി ആരംഭിച്ചു അത് അനേക തവണ ആവര്‍ത്തിച്ചു. ആ ശൈലി ഇപ്രകാരമായിരുന്നു: ഇസ്രയേല്‍ ജനം പല വര്‍ഷങ്ങള്‍ ദൈവത്തെ അനുസരിക്കാതെ ഇരിക്കും, അപ്പോള്‍ അവിടുന്ന് അവരെ അവരുടെ ശത്രുക്കള്‍ അവരെ തോല്പിക്കുവാന്‍ അനുവദിച്ച് അവരെ അവന്‍ ശിക്ഷിക്കും. ഈ ശത്രുക്കള്‍ അവരുടെ സാധനങ്ങള്‍ മോഷ്ടിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും അവരില്‍ അനേകരെ കൊല്ലുകയും ചെയ്യും. അതിനുശേഷം ഇസ്രയേലിന്‍റെ ശത്രുക്കള്‍ അവരെ ദീര്‍ഘവര്‍ഷങ്ങള്‍ പീഡിപ്പിക്കുകയും, ഇസ്രയേല്യര്‍ അവരുടെ പാപങ്ങള്‍ക്ക് മാനസ്സാന്തരപ്പെടുകയും ദൈവത്തോട് അവരെ വിടുവിക്കണമേ എന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുമായിരുന്നു.
ഇസ്രയേല്യര്‍ മാനസ്സാന്തരപ്പെടുന്ന ഓരോ സമയത്തും, ദൈവം അവരെ വിടുവിക്കും. ദൈവം അവര്‍ക്ക് ഒരു വിമോചകനെ— അവരുടെ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്ത് അവരെ പരാജയപ്പെടുത്തുന്ന ഒരു വ്യക്തിയെ -- നല്‍കി അപ്രകാരം ചെയ്യും. അപ്പോള്‍ ദേശത്ത് സമാധാനം ഉണ്ടാകുകയും ആ വിമോചകന്‍ ദേശത്തില്‍ അവരെ ഭരിക്കുകയും ചെയ്യും. ദൈവം ജനത്തെ വിടുവിക്കേണ്ടതിന് ഇപ്രകാരം നിരവധി വിമോചകന്മാരെ അയച്ചിരുന്നു. മിദ്യാന്യര്‍ എന്ന സമീപവാസികളായ ശത്രു ജനവിഭാഗത്തെ, ഇസ്രയേല്‍മക്കളെ പരാജയപ്പെടുത്തുന്നതിനായി അനുവദിച്ചതിനുശേഷം ദൈവം ഇതു വീണ്ടും ചെയ്തു.
ഇസ്രയേല്‍ മക്കളുടെ കാര്‍ഷിക വിളകളെ മിദ്യാന്യര്‍ ഏഴു വര്‍ഷങ്ങള്‍ എടുത്തു കൊണ്ടുപോയി. ഇസ്രയേല്യര്‍ വളരെ ഭയപ്പെട്ടു, മിദ്യാന്യര്‍ അവരെ കണ്ടുപിടിക്കാതവണ്ണം ഗുഹകളില്‍ ഒളിച്ചു പാര്‍ത്തു. അവസാനം അവരെ രക്ഷിക്കേണ്ടതിനായി ദൈവത്തോട് നിലവിളിച്ചു.
ഗിദയോന്‍ എന്നു പേരുള്ള ഒരു ഇസ്രയേല്യന്‍ ഉണ്ടായിരുന്നു. ഒരു ദിവസം, മിദ്യാന്യര്‍ കൊള്ളയടിച്ചു കൊണ്ടുപോകാതിരിപ്പാന്‍ വേണ്ടി ഒരു മറവായ സ്ഥലത്തു തന്‍റെ ധാന്യം മെതിച്ചു കൊണ്ടിരിക്കുകയായിരുന്നു. യഹോവയുടെ ദൂതന്‍ ഗിദെയോന്‍റെ അടുക്കല്‍ വന്നു, “പരാക്രമാശാലിയേ, ദൈവം നിന്നോടുകൂടെ ഉണ്ട്. ചെന്ന് ഇസ്രയേല്യരെ മിദ്യാന്യരുടെ പക്കല്‍ നിന്നും രക്ഷിക്കുക.” എന്ന് പറഞ്ഞു.
ഗിദെയോന്‍റെ പിതാവിന് ഒരു വിഗ്രഹത്തിനായി സമര്‍പ്പിച്ചിരുന്നു. ദൈവം ആദ്യം ഗിദെയോനോട് പറഞ്ഞ കാര്യം ആ പൂജാഗിരി തകര്‍ക്കുക എന്നുള്ളതായിരുന്നു. എന്നാല്‍ ഗിദെയോന്‍ ജനത്തെ ഭയപ്പെടുക നിമിത്തം രാത്രിവരെ കാത്തിരുന്നു. അനന്തരം താന്‍ ആ പൂജാഗിരി തകര്‍ക്കുകയും കഷണങ്ങളാക്കുകയും ചെയ്തു. താന്‍ ഒരു പുതിയ യാഗപീഠം സമീപത്തു തന്നെ പണിയുകയും അതില്‍ ദൈ വത്തിനു യാഗം അര്‍പ്പിക്കുകയും ചെയ്തു.
അടുത്ത പ്രഭാതത്തില്‍ ജനം ആ പൂജാഗിരി ആരോ തകര്‍ത്തിട്ടിരിക്കുന്നത് കണ്ടു, അവര്‍ക്ക് മഹാകോപം ഉണ്ടായി. അവര്‍ ഗിദെയോന്‍റെ ഭവനത്തിലേക്ക് അവനെ കൊല്ലുവാനായി പോയി, എന്നാല്‍ ഗിദെയോന്‍റെ പിതാവ് പറഞ്ഞത്, “നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ സഹായിക്കുന്നത് എന്തിന്? അവന്‍ ദൈവം ആകുന്നുവെങ്കില്‍, അവന്‍ തന്നെ സ്വയം അവനെ രക്ഷിക്കട്ടെ!” അവന്‍ ഇത് പറഞ്ഞ കാര്യത്താല്‍ ജനം പറഞ്ഞതുകൊണ്ട് ജനം ഗിദെയോനെ കൊന്നില്ല.
അനന്തരം മിദ്യാന്യര്‍ വീണ്ടും ഇസ്രയേല്യരെ കൊള്ളയിടുവാന്‍വേണ്ടി വന്നു. അവര്‍ എണ്ണിക്കൂടാതവണ്ണം അസംഖ്യം ആയിരുന്നു. ഗിദെയോന്‍ യുദ്ധം ചെയ്യുവാനായി ഇസ്രയേല്‍ ജനത്തെ ഒരുമിച്ചു വിളിച്ചുകൂട്ടി. ദൈവം വാസ്തവമായും ഇസ്രയേലിനെ രക്ഷിക്കുവാന്‍ തന്നോട് പറയുന്നു എന്നതിന് രണ്ടു അടയാളങ്ങള്‍ ദൈവത്തോട് ചോദിച്ചു.
ആദ്യത്തെ അടയാളമായി, ഗിദെയോന്‍ ഒരു ആട്ടിന്‍തോല്‍ നിലത്തിടുകയും അതിന്മേല്‍ മാത്രം പ്രഭാത മഞ്ഞു വീഴുകയും നിലത്തു മഞ്ഞു കാണാതിരിക്കുകയും വേണം എന്ന് ദൈവത്തോട് ആവശ്യപ്പെട്ടു. ദൈവം അപ്രകാരം ചെയ്തു. അടുത്ത രാത്രിയില്‍, നിലം നനഞ്ഞിരിക്കുകയും, എന്നാല്‍ ആട്ടിന്‍തോല്‍ ഉണങ്ങിയിരിക്കുകയും വേണം എന്ന് താന്‍ ദൈവത്തോട് ആവശ്യപ്പെട്ടു. ദൈവം അതുംകൂടെ ചെയ്തു. ഈ രണ്ടു അടയാളങ്ങള്‍ നിമിത്തം, ഇസ്രയേലിനെ മിദ്യാന്യരില്‍നിന്നും രക്ഷിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു എന്ന് ഗിദെയോന്‍ വിശ്വസിച്ചു.
അനന്തരം ഗിദെയോന്‍ സൈനികര്‍ തന്‍റെ അടുക്കല്‍ വരുവാന്‍ വിളിക്കുകയും 32,000 പുരുഷന്മാര്‍ വരികയും ചെയ്തു. എന്നാല്‍ ഇവര്‍ വളരെയധികം എന്ന് ദൈവം പറഞ്ഞു. ആയതിനാല്‍ യുദ്ധം ചെയ്യുവാന്‍ ഭയമുള്ള 22,000 പേരെ വീട്ടിലേക്കു തിരിച്ചയച്ചു. ആളുകള്‍ ഇപ്പോഴും അധികമാണെന്ന് ദൈവം ഗിദെയോനോട് പറഞ്ഞു. അതുകൊണ്ട് 300 സൈനികര്‍ ഒഴികെയുള്ള എല്ലാവരെയും വീടുകളിലേക്ക് പറഞ്ഞുവിട്ടു.
അന്ന് രാത്രിയില്‍ ദൈവം ഗിദെയോനോട് പറഞ്ഞത്, “മിദ്യാന്യ പാളയത്തിലേക്ക് ചെന്ന് അവര്‍ സംസാരിക്കുന്നത് എന്തെന്ന് കേള്‍ക്കുക. അവര്‍ പറയുന്നത് നീ കേള്‍ക്കുമ്പോള്‍, പിന്നീട് അവരെ ആക്രമിക്കുവാന്‍ നീ ഭയപ്പെടുകയില്ല.” അതിനാല്‍ ആ രാത്രിയില്‍, ഗിദെയോന്‍ മിദ്യാന്യ പാളയത്തില്‍ ചെല്ലുകയും ഒരു മിദ്യാന്യ സൈനികന്‍ തന്‍റെ സ്നേഹിതനോട് താന്‍ കണ്ട സ്വപ്നം വിവരിക്കുന്നത് കേള്‍ക്കുകയും ചെയ്തു. ആ മനുഷ്യന്‍റെ സ്നേഹിതന്‍ പറഞ്ഞത്, “ഈ സ്വപ്നത്തിന്‍റെ അര്‍ത്ഥം ഗിദെയോന്‍റെ സൈന്യം മിദ്യാന്യ സൈന്യമായ നമ്മെ തോല്‍പ്പിക്കും” എന്നായിരുന്നു. ഗിദെയോന്‍ ഇതു കേട്ടപ്പോള്‍, താന്‍ ദൈവത്തെ ആരാധിച്ചു.
പിന്നീട് ഗിദേയോന്‍ തന്‍റെ ഭടന്മാരുടെ അടുക്കല്‍ ചെന്ന് ഓരോരുത്തര്‍ക്കും ഓരോ കാഹളം, ഒരു മണ്‍കുടം, പന്തം എന്നിവ കൊടുത്തു. മിദ്യാന്യ സൈന്യം ഉറങ്ങിക്കൊണ്ടിരുന്ന പാളയം അവര്‍ വളഞ്ഞു. ഗിദെയോന്‍റെ 300 പടയാളികളുടെ പന്തങ്ങള്‍ മണ്‍കുടങ്ങളില്‍ ആയിരുന്നതിനാല്‍ പന്തങ്ങളുടെ പ്രകാശം ഉള്ളതിന്‍റെ വെളിച്ചം മിദ്യാന്യര്‍ക്കു കാണുവാന്‍ കഴിഞ്ഞിരുന്നില്ല.
അനന്തരം, ഗിദെയോന്‍റെ പടയാളികള്‍ ഒരേസമയത്തു അവരുടെ മണ്‍പാത്രങ്ങള്‍ പൊട്ടിക്കുകയും, ക്ഷണത്തില്‍ പന്തത്തിന്‍റെ വെളിച്ചം വെളിപ്പെടുകയും ചെയ്തു. അവര്‍ തങ്ങളുടെ കാഹളം ഊതി, “യഹോവയ്ക്കും ഗിദെയോനും വേണ്ടി വാള്‍!” എന്ന് ആര്‍ക്കുകയും ചെയ്തു.
ദൈവം മിദ്യാന്യരെ ആശയക്കുഴപ്പത്തില്‍ ആക്കുകയും, അവര്‍ തന്നെ അന്യോന്യം ആക്രമിക്കുകയും കൊല്ലുവാന്‍ തുടങ്ങുകയും ചെയ്തു. പെട്ടെന്ന് തന്നെ മറ്റുള്ള ധാരാളം ഇസ്രയേല്യര്‍ ഭവനങ്ങളില്‍ നിന്ന് പുറപ്പെട്ടു വരേണ്ടതിനും മിദ്യാന്യരെ ഓടിക്കുവാന്‍ സഹായിക്കേണ്ടതിനു മറ്റു ധാരാളം ഇസ്രേല്യര്‍ അവരുടെ ഭവനങ്ങളില്‍ നിന്നും വരേണ്ടതിനായി ഗിദെയോന്‍ ദൂതന്മാരെ അയച്ചു. അവര്‍ നിരവധി പേരെ വധിക്കുകയും മറ്റുള്ളവരെ ഇസ്രയേല്‍ ദേശത്തു നിന്ന് തുരത്തുകയും ചെയ്തു. ആ ദിവസം 120,000 മിദ്യാന്യര്‍ കൊല്ലപ്പെട്ടു. ഇങ്ങനെയാണ് ദൈവം ഇസ്രേല്യരെ രക്ഷിച്ചത്.
ജനം ഗിദെയോനെ അവരുടെ രാജാവാക്കുവാന്‍ ആഗ്രഹിച്ചു. അപ്രകാരം ചെയ്യുവാന്‍ ഗിദെയോന്‍ അവരെ അനുവദിച്ചില്ല, എന്നാല്‍ അവര്‍ മിദ്യാന്യരുടെ പക്കല്‍ നിന്ന് എടുത്തതായ സ്വര്‍ണ്ണ മോതിരങ്ങളില്‍ ചിലതു തനിക്കു വേണമെന്ന് ആവശ്യപ്പെട്ടു. ജനം ഗിദെയോനു വളരെയധികം സ്വര്‍ണ്ണം നല്‍കി.
അപ്പോള്‍ ആ സ്വര്‍ണ്ണം ഉപയോഗിച്ച് ഗിദെയോന്‍ മഹാപുരോഹിതന്‍ ധരിക്കുന്നതിനു സമാനമായ ഒരു വസ്ത്രം ഉണ്ടാക്കി. എന്നാല്‍ ജനമോ അതിനെ ഒരു വിഗ്രഹം എന്നതുപോലെ ആരാധിക്കുവാന്‍ തുടങ്ങി. എന്നാല്‍ വീണ്ടും ഇസ്രയേല്‍, വിഗ്രഹങ്ങളെ ആരാധിക്കുവാന്‍ തുടങ്ങിയതിനാല്‍ ദൈവം അവരെ ശിക്ഷിച്ചു. അവരുടെ ശത്രുക്കള്‍ അവരെ പരാജയപ്പെടുത്തുവാന്‍ ദൈവം അനുവദിച്ചു. അവസാനം വീണ്ടും അവര്‍ ദൈവത്തോട് സഹായം അഭ്യര്‍ഥിച്ചു, ദൈവം അവരെ രക്ഷിക്കുവാനായി വേറൊരു വിമോചകനെ അയക്കുകയും ചെയ്തു.
ഇതേകാര്യം പലപ്രാവശ്യം സംഭവിച്ചിട്ടുണ്ട്: ഇസ്രയേല്‍ ജനം പാപം ചെയ്യും, ദൈവം അവരെ ശിക്ഷിക്കും, അവര്‍ മാനസ്സാന്തരപ്പെടും, അവരെ രക്ഷിപ്പാന്‍ ദൈവം ആരെയെങ്കിലും അയക്കും. ദീര്‍ഘ വര്‍ഷങ്ങളിലായി ദൈവം നിരവധി വിമോചകന്മാരെ അയച്ച് ഇസ്രയേലിനെ അവരുടെ ശത്രുക്കളുടെ കയ്യില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്.
അവസാനമായി, ജനം ദൈവത്തോട് മറ്റുള്ള ദേശങ്ങളില്‍ ഉള്ളതുപോലെ അവര്‍ക്കും ഒരു രാജാവിനെ വേണമെന്ന് ദൈവത്തോട് ചോദിച്ചു. നല്ല ഉയരം ഉള്ളവരും ശക്തരും, യുദ്ധത്തില്‍ അവരെ നയിക്കുവാന്‍ പ്രാപ്തനും ആയ ഒരു രാജാവിനെയാണ് ആഗ്രഹിച്ചത്. ദൈവത്തിന് ഈ അപേക്ഷ ഇഷ്ടപ്പെട്ടില്ല, എങ്കിലും അവര്‍ അപേക്ഷിച്ചതു പോലെയുള്ള ഒരു രാജാവിനെ ദൈവം അവര്‍ക്ക് നല്‍കി.
_ന്യായാധിപന്മാര്‍ 1-3; 6-8; 1ശമുവല്‍ 1-10ല്‍ നിന്നുള്ള ദൈവവചന കഥ. _