24. യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തുന്നു.
സെഖര്യാവിന്‍റെയും എലിസബെത്തിന്‍റെയും മകനായ യോഹന്നാന്‍, വളര്‍ന്ന് ഒരു പ്രവാചകനായി തീര്‍ന്നു. താന്‍ മരുഭൂമിയില്‍ ജീവിക്കുകയും, കാട്ടുതേനും വെട്ടുക്കിളിയും ഭക്ഷിക്കുകയും, ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം ധരിക്കുകയും ചെയ്തു.
യോഹന്നാനെ ശ്രവിക്കേണ്ടതിനായി നിരവധി ജനങ്ങള്‍ മരുഭൂമിയില്‍ തന്‍റെ അടുക്കല്‍ വന്നു. താന്‍ അവരോടു പ്രസംഗിച്ചതു, “മാനസ്സന്തരപ്പെടുവിന്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നു!” എന്നാണ്.
ജനം യോഹന്നാന്‍റെ സന്ദേശം കേട്ടപ്പോള്‍, അവരില്‍ പലരും അവരുടെ പാപങ്ങളില്‍ നിന്നും മാനസ്സാന്തരപ്പെടുകയും, യോഹന്നാന്‍ അവരെ സ്നാനപ്പെടുത്തുകയും ചെയ്തു. പല മത നേതാക്കന്മാരും യോഹന്നാനെ കാണുവാന്‍ വന്നു, എന്നാല്‍ അവര്‍ മാനസ്സന്തരപ്പെടുകയോ അവരുടെ പാപങ്ങള്‍ ഏറ്റുപറയുകയോ ചെയ്തില്ല.
യോഹന്നാന്‍ മതനേതാക്കന്മാരോട് പറഞ്ഞത്, “വിഷപാമ്പുകളെ! മാനസ്സന്തരപ്പെട്ടു നിങ്ങളുടെ സ്വഭാവം മാറ്റുവിന്‍. നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും ദൈവം വെട്ടുകയും, അവയെ അഗ്നിയില്‍ ഇടുകയും ചെയ്യും.” പ്രവാചകന്മാര്‍ പറഞ്ഞിരുന്നത് യോഹന്നാന്‍ നിവര്‍ത്തിച്ചിരുന്നു, “കാണ്മിന്‍, ഞാന്‍ നിനക്ക് മുന്‍പായി എന്‍റെ ദൂതനെ ഉടനെ അയക്കുo, അവന്‍ നിന്‍റെ വഴി ഒരുക്കും.” എന്നുള്ളത് തന്നെ.
ചില മതനേതാക്കന്മാര്‍ യോഹന്നാനോട് നീ മശീഹ തന്നെയാണോ എന്ന് ചോദിച്ചു. യോഹന്നാന്‍ മറുപടി പറഞ്ഞത്, “ഞാന്‍ മശീഹയല്ല, എന്നാല്‍ അവന്‍ എന്‍റെ പിന്നാലെ വരുന്നു. അവന്‍ വളരെ ഉന്നതന്‍ ആകുന്നു, അവന്‍റെ ചെരുപ്പിന്‍റെ വാര്‍ അഴിക്കുവാന്‍ ഞാന്‍ യോഗ്യന്‍ അല്ല” എന്നാണ്.
അടുത്ത ദിവസം, യേശു സ്നാനപ്പെടുവാന്‍ വേണ്ടി യോഹന്നാന്‍റെ അടുക്കല്‍ വന്നു. യോഹന്നാന്‍ അവനെ കണ്ടപ്പോള്‍ പറഞ്ഞത്, “കാണ്മിന്‍, ഇതാ ലോകത്തിന്‍റെ പാപം എടുത്തുകളയുന്ന ദൈവത്തിന്‍റെ കുഞ്ഞാട്.” എന്നാണ്.
യോഹന്നാന്‍ യേശുവിനോട് പറഞ്ഞത്, “ഞാന്‍ അങ്ങയെ സ്നാനപ്പെടുത്തുവാന്‍ യോഗ്യനല്ല. പകരം അങ്ങാണ് എന്നെ സ്നാനപ്പെടുത്തേണ്ടത്.” എന്നാല്‍ യേശു പറഞ്ഞത്, “നീ എന്നെ സ്നാനപ്പെടുത്തണം, എന്തുകൊണ്ടെന്നാല്‍ അപ്രകാരം ചെയ്യുന്നതാണ് നീതി.” എന്നാണ്. അതുകൊണ്ട് യേശു ഒരിക്കല്‍ പോലും പാപം ചെയ്തിട്ടില്ലെങ്കിലും യോഹന്നാന്‍ അവനെ സ്നാനപ്പെടുത്തി.
സ്നാനപ്പെട്ടതിനു ശേഷം യേശു വെള്ളത്തില്‍ നിന്ന് വെളിയില്‍ വന്നപ്പോള്‍, ദൈവത്തിന്‍റെ ആത്മാവ് ഒരു പ്രാവിന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു യേശുവിന്‍റെ മേല്‍ ഇറങ്ങി. അതേസമയം തന്നെ സ്വര്‍ഗ്ഗത്തില്‍നിന്ന് ദൈവം സംസാരിച്ചു. “നീ എന്‍റെ പുത്രന്‍. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഞാന്‍ നിന്നില്‍ വളരെ പ്രസാദിച്ചിരിക്കുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
ദൈവം യോഹന്നാനോട് പറഞ്ഞിരുന്നത്, “നീ സ്നാനപ്പെടുത്തുന്ന ഒരു വ്യക്തിയുടെ മേല്‍ പരിശുദ്ധാത്മാവ് വന്നിറങ്ങി ആവസിക്കും. ആ വ്യക്തി ദൈവപുത്രന്‍ ആയിരിക്കും” എന്നാണ്. ഏക ദൈവം മാത്രമേ ഉള്ളൂ. എന്നാല്‍ യോഹന്നാന്‍ യേശുവിനെ സ്നാനപ്പെടുത്തുമ്പോള്‍, പിതാവ് സംസാരിക്കുന്നത് താന്‍ കേട്ടു, ദൈവപുത്രനായ യേശുവിനെ കണ്ടു, പരിശുദ്ധാത്മാവിനെയും താന്‍ കണ്ടു.
മത്തായി 3; മര്‍ക്കോസ് 1:9-11; ലൂക്കോസ് 3:1-23 ല്‍ നിന്നുമുള്ള ഒരു ദൈവവചന കഥ.