35. കരുണാമയനായ പിതാവിന്‍റെ കഥ.
ഒരുദിവസം, യേശു തന്നെ കേള്‍ക്കുവാനായി വന്നു കൂടിയിരുന്ന വലിയ ജനക്കൂട്ടത്തെ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ജനം നികുതി പിരിക്കുന്നവരും വേറെ ചിലര്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവരും ആയിരുന്നു.
ചില മതനേതക്കന്മാര്‍ യേശു ഈ ആളുകളോട് സ്നേഹിതന്മാരോടെന്ന പോലെ സംസാരിക്കുന്നതു കണ്ടു. ആയതിനാല്‍ അവര്‍ പരസ്പരം യേശു തെറ്റു ചെയ്യുന്നതായി പറയുവാന്‍ തുടങ്ങി. യേശു അവര്‍ സംസാരിക്കുന്നത് കേട്ടു, അതിനാല്‍ താന്‍ അവരോട് ഈ കഥ പറഞ്ഞു.
“ഒരു മനുഷ്യന് രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. ഇളയ മകന്‍ അപ്പനോട് പറഞ്ഞു, 'അപ്പാ, എനിക്ക് വരേണ്ടതായ അവകാശം ഇപ്പോള്‍ എനിക്ക് ആവശ്യമുണ്ട്!’ അതുകൊണ്ട് ആ പിതാവ് തന്‍റെ സ്വത്ത് തന്‍റെ രണ്ടു മക്കള്‍ക്കിടയില്‍ വിഭാഗിച്ചു.’’
“വേഗം തന്നെ ഇളയ മകന്‍ തനിക്കുള്ളവയെല്ലാം ഒരുമിച്ചു ചേര്‍ത്തു ദൂരദേശത്തേക്ക് കടന്നുപോയി, തന്‍റെ പണം എല്ലാം പാപമയമായ ജീവിതത്തില്‍ പാഴാക്കി.”
“അതിനുശേഷം, ഇളയ മകന്‍ പാര്‍ത്തിരുന്ന ദേശത്തു കഠിനമായ ക്ഷാമം ഉണ്ടായി, തന്‍റെ പക്കല്‍ ഭക്ഷണംവാങ്ങുവാന്‍ പോലും പണം ഇല്ലായിരുന്നു. ആയതിനാല്‍ തനിക്കു ലഭിച്ച ഏക ജോലി, പന്നികളെ മേയ്ക്കുക എന്നുള്ളത് സ്വീകരിച്ചു. അവന്‍ ദുരിതത്തിലും വിശപ്പിലും ആയിരുന്നതിനാല്‍ പന്നികളുടെ ആഹാരം തിന്നുവാന്‍ അവന്‍ ആഗ്രഹിച്ചു.
“അവസാനമായി, ഈ ഇളയപുത്രന്‍ തന്നോടുതന്നെ, ‘ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എന്‍റെ പിതാവിന്‍റെ സകല വേലക്കാര്‍ക്കും ധാരാളം ഭക്ഷിപ്പാന്‍ ഉണ്ട്, എന്നിട്ടും ഞാന്‍ ഇവിടെ വിശന്നിരിക്കുന്നു. ഞാന്‍ എന്‍റെ പിതാവിന്‍റെ അടുക്കല്‍ തിരികെപോയിട്ടു അവന്‍റെ വേലക്കാരില്‍ ഒരുവനാക്കേണമേ എന്ന് ആവശ്യപ്പെടും.
“അങ്ങനെ ഇളയപുത്രന്‍ തന്‍റെ പിതാവിന്‍റെ ഭവനത്തിലേക്ക് തിരിച്ചു പോകുവാന്‍ തുടങ്ങി. താന്‍ ദൂരത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ, അവന്‍റെ പിതാവ് അവനെ കണ്ടു അവനോട് അനുകമ്പ തോന്നി. അദ്ദേഹം ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിക്കുകയും ചുംബനം ചെയ്യുകയും ചെയ്തു.
“മകന്‍ പറഞ്ഞത്, “അപ്പാ, ഞാന്‍ ദൈവത്തിനും അങ്ങേയ്ക്കും വിരോധമായി പാപം ചെയ്തു. ഞാന്‍ നിന്‍റെ മകന്‍ ആയിരിക്കുവാന്‍ ഞാന്‍ യോഗ്യനല്ല.”
“അവന്‍റെ പിതാവ് വേലക്കാരില്‍ ഒരുവനോട് ‘പെട്ടെന്ന് പോയി ഏറ്റവും നല്ല വസ്ത്രങ്ങള്‍ കൊണ്ടുവന്ന് എന്‍റെ മകനെ ധരിപ്പിക്കുക! അവന്‍റെ വിരലില്‍ ഒരു മോതിരം അണിയിക്കുകയും അവന്‍റെ പാദങ്ങള്‍ക്കു ചെരുപ്പുകള്‍ അണിയിക്കുകയും ചെയ്യുക. എന്നിട്ട് ഏറ്റവും നല്ല ഒരു കാളക്കിടാവിനെ അറുത്ത് സദ്യ ഉണ്ടാക്കി നാം ആഘോഷിക്കുക, എന്തുകൊണ്ടെന്നാല്‍ എന്‍റെ മകന്‍ മരിച്ചവന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ അവന്‍ ജീവിച്ചിരിക്കുന്നു അവന്‍ നഷ്ടപ്പെട്ടവനായിരുന്നു ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു!”
“അതിനാല്‍ ആളുകള്‍ ആഘോഷിക്കുവാന്‍ തുടങ്ങി. അധിക സമയം ആകുന്നതിനു മുന്‍പ്, വയലിലെ പണി കഴിഞ്ഞു മൂത്ത മകന്‍ ഭവനത്തില്‍ വന്നു. സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും ശബ്ദം കേള്‍ക്കുകയും എന്താണ് സംഭവിക്കുന്നത് എന്ന് അത്ഭുതപ്പെടുകയും ചെയ്തു.
“തന്‍റെ സഹോദരന്‍ ഭവനത്തില്‍ വന്ന കാരണത്താല്‍ അത് ആഘോഷിക്കുക ആയിരുന്നു എന്നു മൂത്തപുത്രന്‍ കേട്ടപ്പോള്‍ തനിക്കു മഹാ കോപം ഉണ്ടായി വീട്ടിനകത്ത് പ്രവേശിക്കാതെ വളരെ കോപിഷ്ടനായി നിലകൊണ്ടു അവന്‍റെ പിതാവ് പുറത്തുവരികയും അകത്തുവന്നു ആഘോഷത്തില്‍ പങ്കെടുക്കാന്‍ യാചിച്ചു എന്നാല്‍ അവന്‍ നിരസിച്ചു.’’
“മൂത്തപുത്രന്‍ തന്‍റെ പിതാവിനോടു പറഞ്ഞത്, “ഈ വര്‍ഷങ്ങളില്‍ എല്ലാം ഞാന്‍ നിനക്കുവേണ്ടി വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചു! ഞാന്‍ ഒരിക്കലും അങ്ങയോട് അനുസരണക്കേട് കാണിച്ചിട്ടില്ല, എന്നിട്ടും ഒരു ചെറിയ ആടിനെപ്പോലും ഞാന്‍ എന്‍റെ സ്നേഹിതന്മാരോടുകൂടെ ആഘോഷിക്കുവാന്‍ കഴിയേണ്ടത്തിനു തന്നിട്ടില്ലല്ലോ!” എന്നാല്‍ നിന്‍റെ ഈ മകന്‍ നിന്‍റെ സകല സമ്പത്തും പാപമയമായ കാര്യങ്ങള്‍ ചെയ്തു നിന്‍റെ പണം പാഴാക്കിക്കളഞ്ഞു, അവന്‍ വന്നപ്പോള്‍, അവനുവേണ്ടി ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും നല്ല കാളക്കിടാവിനെ കൊന്നു.
“പിതാവ് മറുപടി പറഞ്ഞത്, ‘എന്‍റെ മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ, എനിക്കുള്ളത് സകലവും നിന്‍റെതാണ്. എന്നാല്‍ നിന്‍റെ ഈ സഹോദരന്‍ മരിച്ചവന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു. അവന്‍ നഷ്ടപ്പെട്ടവന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ നാം അവനെ കണ്ടെത്തിയിരിക്കുന്നു!” എന്നായിരുന്നു.
ലൂക്കൊസ് 15:11-32ല്‍ നിന്നുള്ള ഒരു ദൈവവചന കഥ