37. യേശു ലാസറിനെ മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിക്കുന്നു.
ലാസര്‍ എന്ന് പേരുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. അവനു മറിയ എന്നും മാര്‍ത്ത എന്നും പേരുള്ള രണ്ടു സഹോദരികള്‍ ഉണ്ടായിരുന്നു. അവര്‍ എല്ലാവരും യേശുവിന്‍റെ അടുത്ത സൃഹുത്തുക്കള്‍ ആയിരുന്നു. ഒരു ദിവസം, യേശുവിനോട് ലാസര്‍ വളരെ രോഗിയായിരിക്കുന്നു എന്ന് ആരോ പറഞ്ഞു. യേശു ഇതു കേട്ടപ്പോള്‍, അവിടുന്ന് പറഞ്ഞത്, “ഈ രോഗം ലാസറിന്‍റെ മരണത്തോടുകൂടെ അവസാനിക്കുന്നില്ല, മറിച്ചു, ജനം ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ കാരണമാകും”.
യേശു തന്‍റെ സ്നേഹിതന്മാരെ സ്നേഹിച്ചു, എന്നാല്‍ അവിടുന്ന് ആയിരുന്ന സ്ഥലത്തു തന്നെ പിന്നെയും രണ്ടു ദിവസങ്ങള്‍ കാത്തിരുന്നു. ആ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, അവിടുന്ന് തന്‍റെ ശിഷ്യന്മാരോട്, “നാം യഹൂദ്യയിലേക്ക് മടങ്ങി പോകുക” എന്ന് പറഞ്ഞു. “എന്നാല്‍ ശിഷ്യന്മാര്‍ മറുപടിയായി “ഗുരോ, കുറച്ചു മുന്‍പ് ആയിരുന്നല്ലോ ജനം അങ്ങയെ കൊല്ലുവാന്‍ ആവശ്യപ്പെട്ടത്!” എന്ന് പറഞ്ഞു. അതിനു യേശു, “നമ്മുടെ സ്നേഹിതന്‍ ലാസര്‍ നിദ്രയില്‍ വീണിരിക്കുന്നു, ഞാന്‍ അവനെ നിശ്ചയമായും ഉണര്‍ത്തും”.
യേശുവിന്‍റെ ശിഷ്യന്മാര്‍ മറുപടി പറഞ്ഞത്, “ഗുരോ, ലാസര്‍ ഉറങ്ങുന്നു എങ്കില്‍, അവനു സൗഖ്യം വരും” എന്നാണ്. അനന്തരം യേശു അവരോടു വ്യക്തമായി പറഞ്ഞത്, “ലാസര്‍ മരിച്ചു പോയി. ഞാന്‍ അവിടെ ഉണ്ടാകാതിരുന്നതുകൊണ്ട് സന്തോഷിക്കുന്നു, അതിനാല്‍ നിങ്ങള്‍ എന്നില്‍ വിശ്വസിക്കുവാന്‍ ഇടയാകും” എന്നാണ്.
യേശു ലാസറിന്‍റെ ഗ്രാമത്തില്‍ എത്തിയപ്പോള്‍, ലാസര്‍ മരിച്ചു നാല് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. മാര്‍ത്ത യേശുവിനെ കാണുവാന്‍ പുറത്തുവന്നു, “ഗുരോ, നീ മാത്രം ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. എന്നാല്‍ അങ്ങ് ദൈവത്തില്‍നിന്ന് എന്ത് ചോദിച്ചാലും അവിടെ നിന്ന് ലഭിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്ന് പറഞ്ഞു.
യേശു മറുപടിയായി, “ഞാന്‍ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നില്‍ വിശ്വസിക്കുന്ന ആര് തന്നെയും അവന്‍ മരിച്ചാലും ജീവിക്കും. എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. നീ ഇത് വിശ്വസിക്കുന്നുവോ?”. മാര്‍ത്ത മറുപടി പറഞ്ഞത്, “അതേ, ഗുരു! ദൈവപുത്രനായ മശീഹ നീ ആകുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു”.
അനന്തരം മറിയ എത്തി. അവള്‍ യേശുവിന്‍റെ പാദത്തില്‍ വീണു പറഞ്ഞത്, “ഗുരോ, അങ്ങ് മാത്രം ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍, എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു”. യേശു അവരോട് ചോദിച്ചു, “നിങ്ങള്‍ ലാസറെ എവിടെയാണ് വെച്ചിരിക്കുന്നത്”. അവര്‍ അവനോട്, കല്ലറയില്‍, വന്നു കാണുക”. അപ്പോള്‍ യേശു കരഞ്ഞു.
ആ ശവകുടീരം വാതില്‍ക്കല്‍ കല്ലുരുട്ടി വെച്ച നിലയില്‍ ഉള്ള ഒരു ഗുഹ ആയിരുന്നു. യേശു കല്ലറയ്ക്കല്‍ എത്തിയപ്പോള്‍, അവരോട് താന്‍ പറഞ്ഞത്, “കല്ല് ഉരുട്ടി മാറ്റുക” എന്നാണ്. എന്നാല്‍ മാര്‍ത്ത, “അവന്‍ മരിച്ചു നാല് ദിവസങ്ങള്‍ ആയല്ലോ ദുര്‍ഗന്ധം തുടങ്ങിക്കാണും”.
അതിനാല്‍ യേശു മറുപടി പറഞ്ഞത്, “നീ എന്നില്‍ വിശ്വസിക്കുമെങ്കില്‍ ദൈവത്തിന്‍റെ ശക്തി കാണുമെന്നു ഞാന്‍ നിന്നോട് പറഞ്ഞില്ലയോ എന്നായിരുന്നു.” അതുകൊണ്ട് അവര്‍ കല്ല് ഉരുട്ടിമാറ്റി.
അനന്തരം യേശു സ്വര്‍ഗ്ഗത്തിലേക്ക് നോക്കി പറഞ്ഞത്, “പിതാവേ, അങ്ങ് എന്നെ ഇപ്പോഴും കേള്‍ക്കുവാന്‍ നന്ദി. അങ്ങ് ഇപ്പോഴും എന്നെ ശ്രവിക്കുന്നു എന്നു ഞാനറിയുന്നു, എന്നാല്‍ അങ്ങ് എന്നെ അയച്ചു എന്ന് ഈ നില്‍ക്കുന്ന ജനം വിശ്വസിക്കേണ്ടതിന്, ഈ ജനത്തിനു സഹായകമായി ഞാന്‍ ഇത് പറയുന്നു.” അനന്തരം യേശു ഉറക്കെ ശബ്ദത്തില്‍ “ലാസറെ, പുറത്ത് വരിക!” എന്ന് പറഞ്ഞു.
അങ്ങനെ ലാസര്‍ പുറത്തു വന്നു! താന്‍ അപ്പോഴും പ്രേതശീലകളാല്‍ ചുറ്റപ്പെട്ടിരുന്നു. യേശു അവരോടു പറഞ്ഞു. “അവനെ സഹായിക്കുക, പ്രേതശീലകള്‍ അഴിച്ചുമാറ്റി അവനെ വിട്ടയക്കുക”. ഈ അത്ഭുതം നിമിത്തം നിരവധി യഹൂദന്മാര്‍ യേശുവില്‍ വിശ്വസിച്ചു.
എന്നാല്‍ യഹൂദ മതനേതാക്കന്മാര്‍ യേശുവിനോട് അസൂയപ്പെട്ടു, അതിനാല്‍ അവര്‍ ഒരുമിച്ചുകൂടി എങ്ങനെ യേശുവിനെയും ലാസറിനെയും കൊല്ലുവാന്‍ കഴിയുമെന്ന് ആലോചിച്ചു.
യോഹന്നാന്‍ 11:1-46ല്‍ നിന്നുള്ള ഒരു ദൈവവചന കഥ.