മലയാളം: Open Bible Stories

Updated ? hours ago # views See on DCS

38. യേശു ഒറ്റുകൊടുക്കപ്പെട്ടു.

OBS Image

എല്ലാ വര്‍ഷവും, യഹൂദന്മാര്‍ പെസഹപ്പെരുന്നാള്‍ ആഘോഷിച്ചു. ഇത് അനേക നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അവരുടെ പൂര്‍വികരെ എങ്ങനെ ഈജിപ്തിന്‍റെ അടിമത്വത്തില്‍ നിന്ന് ദൈവം രക്ഷിച്ചതിന്‍റെ ഉത്സവം ആയിരുന്നു. യേശു പരസ്യമായി പ്രസംഗിക്കുവാനും പഠിപ്പിക്കുവാനും തുടങ്ങി ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, യേശു ഈ പെസ്സഹ യെരുശലേമില്‍ അവരോടൊപ്പം ആചരിക്കണം എന്നും, അവിടെവെച്ച് താന്‍ കൊല്ലപ്പെടുമെന്നും തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു.

OBS Image

യേശുവിന്‍റെ ശിഷ്യന്മാരില്‍ ഒരാള്‍ യൂദ എന്ന് പേരുള്ള മനുഷ്യന്‍ ആയിരുന്നു. യൂദ അപ്പൊസ്തലന്മാരുടെ പണസഞ്ചിയുടെ ചുമതലക്കാരന്‍ ആയിരുന്നു, എന്നാല്‍ താന്‍ ഇടയ്ക്കിടെ ആ പണസഞ്ചിയില്‍ നിന്ന് മോഷ്ടിച്ചിരുന്നു. യേശുവും ശിഷ്യന്മാരും യെരുശലേമില്‍ എത്തിയശേഷം, യൂദ യഹൂദ നേതാക്കന്മാരുടെ അടുക്കല്‍ ചെന്നു. താന്‍ യേശുവിനെ പണത്തിനു പകരമായി ഒറ്റുകൊടുക്കാമെന്ന് വാക്കുകൊടുത്തു. യേശു മശീഹയായിരുന്നു എന്ന് യഹൂദ നേതാക്കന്മാര്‍ അംഗീകരിക്കുകയില്ല എന്ന് താന്‍ അറിഞ്ഞി രുന്നു. അവനെ വധിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നത് അവന് അറിയാമായിരുന്നു.

OBS Image

യഹൂദ നേതാക്കന്മാര്‍, മഹാപുരോഹിതന്‍റെ നേതൃത്വത്തില്‍ യെശുവിനെ കൈമാറി ഒറ്റുക്കൊടുക്കുവാന്‍ യൂദക്കു മുപ്പതു വെള്ളിക്കാശു കൊടുത്തു. ഇതു പ്രവാചകന്മാര്‍ സംഭവിക്കുമെന്ന് പറഞ്ഞതുപോലെ തന്നെ നടന്നു. യൂദ സമ്മതിച്ചു പണം കൈപ്പറ്റുകയും, പോകുകയും ചെയ്തു. യേശുവിനെ പിടിക്കേണ്ടതിനു അവരെ സഹായിക്കുവാന്‍ അവന്‍ അവസരം നോക്കിക്കൊണ്ടിരുന്നു.

OBS Image

യെരുശലേമില്‍, യേശു തന്‍റെ ശിഷ്യന്മാരുമായി പെസഹ ആചരിച്ചു. പെസഹ ഭക്ഷണത്തിന്‍റെ സമയത്ത്, യേശു അപ്പം എടുത്തു നുറുക്കി. താന്‍ പറഞ്ഞത്, “ഇത് എടുത്തു ഭക്ഷിക്കുക. ഇതു ഞാന്‍ നിങ്ങള്‍ക്കായി നല്‍കുന്ന എന്‍റെ ശരീരം ആകുന്നു. എന്‍റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍” എന്നാണ്. ഇപ്രകാരം, താന്‍ അവര്‍ക്കു വേണ്ടി മരിക്കും, അവര്‍ക്കു വേണ്ടി തന്‍റെ ശരീരം യാഗമായി അര്‍പ്പിക്കും എന്ന് യേശു പറഞ്ഞു.

OBS Image

അനന്തരം യേശു ഒരു പാനപാത്രം വീഞ്ഞ് എടുത്തു, “ഇതു കുടിക്കുക . ഇതു ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുവാന്‍ വേണ്ടി ഞാന്‍ ചൊരിയുന്ന പുതിയ നിയമത്തിന്‍റെ എന്‍റെ രക്തം ആകുന്നു. നിങ്ങള്‍ പാനം ചെയ്യുമ്പോഴെല്ലാം എന്നെ ഓര്‍മ്മിക്കേണ്ടതിനു ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതു നിങ്ങളും ചെയ്യുവിന്‍” എന്ന് പറഞ്ഞു.

OBS Image

പിന്നീട് യേശു ശിഷ്യന്മാരോട്, “നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റുകൊടുക്കും” എന്ന് പറഞ്ഞു. ശിഷ്യന്മാര്‍ ഞെട്ടിപ്പോയി, ഇപ്രകാരമുള്ള കാര്യം ചെയ്യുന്നവന്‍ ആര്‍ എന്ന് ചോദിച്ചു. യേശു പറഞ്ഞു, “ഞാന്‍ ഈ അപ്പത്തിന്‍റെ കഷണം ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ തന്നെ ഒറ്റുകാരന്‍.” തുടര്‍ന്നു താന്‍ ആ അപ്പം യൂദായ്ക്കു കൊടുത്തു.

OBS Image

യൂദാ അപ്പം വാങ്ങിയശേഷം, സാത്താന്‍ അവന്‍റെ ഉള്ളില്‍ പ്രവേശിച്ചു. യൂദാ പുറപ്പെട്ടുപോയി യേശുവിനെ പിടിക്കേണ്ടതിനു യഹൂദാനേതാക്കന്മാരെ സഹായിക്കേണ്ടതിനായി പോയി. അതു രാത്രി സമയം ആയിരുന്നു.

OBS Image

ഭക്ഷണാനന്തരം, യേശുവും ശിഷ്യന്മാരും ഒലിവു മലയിലേക്കു നടന്നുപോയി. യേശു പറഞ്ഞു, “നിങ്ങള്‍ എല്ലാവരും ഇന്നു രാത്രി എന്നെ ഉപേക്ഷിക്കും. “ഞാന്‍ ഇടയനെ വെട്ടും, എല്ലാ ആടുകളും ചിതറിപ്പോകും എന്ന് എഴുതിയിരിക്കുന്നുവല്ലോ.”

OBS Image

പത്രൊസ് മറുപടി പറഞ്ഞത്, മറ്റുള്ള എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും, ഞാന്‍ ഉപേക്ഷിക്കയില്ല1” അപ്പോള്‍ യേശു പത്രൊസിനോട്, “സാത്താന്‍ നിങ്ങള്‍ എല്ലാവരെയും വേണമെന്ന് ആഗ്രഹിച്ചു, എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥന കഴിച്ചു. പത്രൊസേ നിന്‍റെ വിശ്വാസം നഷ്ടപ്പെട്ടു പോകാതിരിക്കേണ്ടതിനു ഞാന്‍ നിനക്കുവേണ്ടിയും പ്രാര്‍ത്ഥന കഴിച്ചു. എന്നിരുന്നാലും ഇന്ന് രാത്രി , കോഴി കൂവുന്നതിനു മുന്‍പേ നീ എന്നെ അറിയുകയില്ല എന്ന് മൂന്നു പ്രാവശ്യം തള്ളിപ്പറയും..”

OBS Image

അപ്പോള്‍ പത്രൊസ് യേശുവിനോട് പറഞ്ഞത്, “ഞാന്‍ മരിക്കേണ്ടി വന്നാലും ഞാന്‍ ഒരിക്കലും നിന്നെ നിഷേധിക്കുകയില്ല!” മറ്റുള്ള എല്ലാ ശിഷ്യന്മാരും അങ്ങനെ തന്നെ പറഞ്ഞു.

OBS Image

തുടര്‍ന്ന് യേശു തന്‍റെ ശിഷ്യന്മാരുമായി ഗെത്‌ശെമന എന്നു വിളിച്ചിരുന്ന സ്ഥലത്തേക്ക് പോയി. സാത്താന്‍ അവരെ പരീക്ഷിക്കാതെ ഇരിക്കേണ്ടതിന് ശിഷ്യന്മാരോട് പ്രാര്‍ഥിക്കുവാനായി യേശു പറഞ്ഞു. തുടര്‍ന്ന് യേശു തനിയെ പ്രാര്‍ഥിക്കുവാനായി പോയി.

OBS Image

യേശു മൂന്നു പ്രാവശ്യം പ്രാര്‍ഥിച്ചു, “എന്‍റെ പിതാവേ, സാധ്യമാകുമെങ്കില്‍, ദയവായി ഈ കഷ്ടതയുടെ പാനപാത്രം ഞാന്‍ കുടിക്കുവാന്‍ ഇടയാക്കരുതെ. എന്നാല്‍ ജനത്തിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുവാന്‍ വേറൊരു മാര്‍ഗ്ഗവും ഇല്ലെങ്കില്‍, അങ്ങയുടെ ഇഷ്ടം തന്നെ നിറവേറുമാറാകട്ടെ.” യേശു വളരെ വ്യാകുലപ്പെട്ടവനായി തന്‍റെ വിയര്‍പ്പ്, രക്തത്തുള്ളിപോലെ ആയിരുന്നു. ദൈവം ഒരു ദൂതനെ തന്നെ ശക്തീകരിക്കുവാന്‍ വേണ്ടി അയച്ചു.

OBS Image

ഓരോ പ്രാര്‍ഥനക്ക് ശേഷവും, യേശു തന്‍റെ ശിഷ്യന്മാരുടെ അടുക്കലേക്കു തിരികെ വന്നിരുന്നു, അവരോ ഗാഡനിദ്രയില്‍ ആയിരുന്നു. അവിടുന്ന് മൂന്നാം പ്രാവശ്യം മടങ്ങി വന്നപ്പോള്‍, യേശു പറഞ്ഞു, “ഉണര്‍ന്നെഴുന്നേല്‍ക്കുക! എന്നെ ഒറ്റു കൊടുക്കുന്നവന്‍ ഇവിടെയുണ്ട്.”

OBS Image

യൂദായും യഹൂദ നേതാക്കന്മാരോടും, പടയാളികളോടും, ഒരു ബഹുപുരുഷാരത്തോടും കൂടെ യൂദ വന്നു. അവര്‍ വാളുകളും വടികളും വഹിച്ചിരുന്നു. യൂദാ യേശുവിന്‍റെ അടുക്കല്‍ വന്നിട്ട്, “ഗുരോ, വന്ദനം,”എന്നു പറഞ്ഞു ചുംബനം നല്‍കി. ഇത് യഹൂദ നേതാക്കന്മാര്‍ക്ക് ബന്ധിക്കേണ്ട വ്യക്തിയെ കാണിച്ചുക്കൊടുക്കേണ്ടതിന് ആയിരുന്നു. അപ്പോള്‍ യേശു, “യൂദാസേ, നീ എന്നെ ഒരു ചുംബനത്താല്‍ ഒറ്റുകൊടുക്കുന്നുവോ?” എന്ന് പറഞ്ഞു.

OBS Image

പടയാളികള്‍ യേശുവിനെ പിടിച്ചുകൊണ്ടിരിക്കവേ, പത്രൊസ് അവന്‍റെ വാള്‍ ഊരി മഹാപുരോഹിതന്‍റെ വേലക്കാരന്‍റെ ചെവി അറുത്തു. യേശു പറഞ്ഞു, “വാള്‍ എടുത്തുമാറ്റുക! എന്നെ പ്രതിരോധിക്കുവാന്‍ എനിക്ക് എന്‍റെ പിതാവിനോട് ദൂതന്മാരുടെ ഒരു സൈന്യത്തെ ആവശ്യപ്പെദുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഞാന്‍ എന്‍റെ പിതാവിനെ അനുസരിക്കേണ്ടിയിരിക്കുന്നു.” തുടര്‍ന്ന് യേശു ആ മനുഷ്യന്‍റെ ചെവി സൗഖ്യമാക്കി. അനന്തരം എല്ലാ ശിഷ്യന്മാരും ഓടിപ്പോയി.

_മത്തായി 26:14-56; മര്‍ക്കൊസ് 14:10-50; ലൂക്കൊസ് 22-1-53; യോഹന്നാന്‍ 12:6; 18:1-11ല്‍ നിന്നുള്ള ഒരു ദൈവവചന സംഭവം__