മലയാളം: Open Bible Stories

Updated ? hours ago # views See on DCS

15. വാഗ്ദത്ത ദേശം

OBS Image

അവസാനമായി, ഇസ്രയേല്‍ ജനം വാഗ്ദത്ത ദേശം ആയ കനാനില്‍ പ്രവേശിക്കുവാന്‍ സമയമായി. ആ ദേശത്തില്‍ ഉള്ള ഒരു പട്ടണം യെരിഹോ എന്ന് വിളിക്കപ്പെട്ടിരുന്നു. അതിനെ സംരക്ഷിക്കുവാന്‍ ചുറ്റിലുമായി ശക്തമായ കോട്ടകള്‍ ഉണ്ടായിരുന്നു. യോശുവ രണ്ട് ഒറ്റുകാരെ ആ പട്ടണത്തിലേക്ക് അയച്ചു. ആ പട്ടണത്തില്‍ രാഹാബ് എന്ന് പേരുള്ള ഒരു വേശ്യ വസിച്ചിരുന്നു. അവള്‍ ഈ ഒറ്റുകാരെ ഒളിപ്പിക്കുകയും, പിന്നീട് അവര്‍ ആ പട്ടണത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ സഹായിക്കുകയും ചെയ്തു. താന്‍ ഇതു ചെയ്യുവാന്‍ കാരണം താന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നു എന്നതാണ്. ഇസ്രയേല്‍ ജനം യെരിഹോവിനെ നശിപ്പിക്കുമ്പോള്‍ രാഹാബിനെയും തന്‍റെ കുടുംബത്തെയും സംരക്ഷിക്കാം എന്ന് വാഗ്ദാനം നല്‍കിയിരുന്നു.

OBS Image

ഇസ്രയേല്യര്‍ വാഗ്ദത്ത ദേശത്തില്‍ പ്രവേശിക്കുന്നതിനു യോര്‍ദാന്‍ നദി കടന്നു പോകേണ്ടിയിരുന്നു. “പുരോഹിതന്മാര്‍ ആദ്യം പോകട്ടെ” എന്നു ദൈവം യോശുവയോട് പറഞ്ഞു. പുരോഹിതന്മാര്‍ യോര്‍ദാന്‍ നദിയില്‍ കാല്‍ വെക്കുവാന്‍ തുടങ്ങിയപ്പോള്‍ തന്നെ, വെള്ളത്തിന്‍റെ മേലോഴുക്ക് നില്‍ക്കുകയും അങ്ങനെ ഇസ്രയേല്‍ ജനം നദിയുടെ മറുകരയ്ക്ക് ഉണങ്ങിയ നിലത്തില്‍ കൂടെ കടന്നു പോകുവാന്‍ ഇടയാകുകയും ചെയ്തു.

OBS Image

ജനം യോര്‍ദാന്‍ നദി കടന്നു പോയശേഷം, ദൈവം യോശുവയോടു യെരിഹൊ പട്ടണം വളരെ ശക്തമായ ഒന്നാണെങ്കില്‍ പോലും നിങ്ങള്‍ അതിനെ ആക്രമിക്കുവാന്‍ ഒരുങ്ങിക്കൊള്ളുക എന്ന് പറഞ്ഞു. ദൈവം പറഞ്ഞത് അവരുടെ ജനങ്ങളും പുരോഹിതന്മാരും ഒരു ദിവസം ഒരു പ്രാവശ്യം വീതം ആറു ദിവസം പട്ടണത്തിനു ചുറ്റും നടക്കേണം. അപ്രകാരം പുരോഹിതന്മാരും പടയാളികളും നടന്നു.

OBS Image

അനന്തരം ഏഴാം ദിവസം, ഇസ്രയേല്യര്‍ ഏഴു പ്രാവശ്യം പട്ടണത്തിനു ചുറ്റും നടന്നു, പുരോഹിതന്മാര്‍ കാഹളം ഊതുകയും പട്ടാളക്കാര്‍ ഉച്ചത്തില്‍ ആര്‍ക്കുകയും ചെയ്തു.

OBS Image

അനന്തരം യെരിഹോവിനു ചുറ്റുമുള്ള മതില്‍ ഇടിഞ്ഞു വീണു! ദൈവം കല്പ്പിച്ചതു പോലെ ഇസ്രയേല്‍ ജനം പട്ടണത്തില്‍ ഉണ്ടായിരുന്ന സകലവും നശിപ്പിച്ചു. അവര്‍ രാഹാബിനെയും കുടുംബത്തെയും ഒഴിവാക്കുകയും ഇസ്രയേല്യരുടെ ഒരു ഭാഗമായിത്തീരുകയും ചെയ്തു, കനാനില്‍ ജീവിക്കുന്ന മറ്റു ജനങ്ങള്‍, ഇസ്രയേല്യര്‍ യെരിഹോ നശിപ്പിച്ചു എന്ന് കേട്ടപ്പോള്‍, ഇസ്രയേല്യര്‍ അവരെയും ആക്രമിക്കും എന്ന് ഭയപ്പെട്ടു.

OBS Image

ദൈവം ഇസ്രയേല്യരോട് കനാനില്‍ ഉള്ള ഒരു ജനവിഭാഗമായും സമാധാന ഉടമ്പടി ഉണ്ടാക്കരുതെന്നു കല്‍പ്പിച്ചിരുന്നു. എന്നാല്‍ കനാന്യ ജനവിഭാഗങ്ങളില്‍ ഒന്നായ ഗിബെയോന്യര്‍, യോശുവയോട് അവര്‍ കനാന്‍ ദേശത്ത് നിന്ന് ബഹുദൂരത്തില്‍ നിന്ന് വരുന്നു എന്ന് നുണ പറഞ്ഞു. യോശുവ അവരോടു ഒരു സമാധാന ഉടമ്പടി ചെയ്യണം എന്ന് അഭ്യര്‍ഥിച്ചു. അവര്‍ എന്തു ചെയ്യണമെന്നു യോശുവയും ഇസ്രയേല്‍ നേതാക്കന്മാരും ദൈവത്തോട് ചോദിച്ചതുമില്ല. പകരമായി, അവര്‍ ഗിബയോന്യരുമായി ഒരു സമാധാന ഉടമ്പടി ചെയ്തു.

OBS Image

മൂന്നു ദിവസങ്ങള്‍ക്കു ശേഷം, ഇസ്രയേല്‍ ജനം ഗിബെയോന്യര്‍ കനാനില്‍ താമസിക്കുന്നവര്‍ എന്നുള്ളത് കണ്ടുപിടിച്ചു. ഗിബെയോന്യര്‍ അവരെ വഞ്ചിച്ചതുകൊണ്ട് അവര്‍ക്ക് കോപമുണ്ടായി. എന്നാല്‍ അവര്‍ സമാധാന ഉടമ്പടി കാത്തു സൂക്ഷിച്ചു, എന്തുകൊണ്ടെന്നാല്‍ അതു ദൈവസന്നിധിയില്‍ ചെയ്തുപോയ ഉടമ്പടി ആയിരുന്നു. അനന്തരം കുറച്ചു സമയത്തിനു ശേഷം, കനാനില്‍ ഉള്ള വേറൊരു ജനവിഭാഗമായ അമോര്യര്‍, ഇസ്രയേലുമായി ഗിബെയോന്യര്‍ ഉടമ്പടി ചെയ്തു എന്ന് കേട്ടപ്പോള്‍, അവര്‍ എല്ലാവരും അവരുടെ സൈന്യത്തെ ഒന്നിച്ചുകൂട്ടി, ഒരു വലിയ സൈന്യമായി ഗിബെയോന്യരെ അക്രമിച്ചു. ഗിബെയോന്യര്‍ സഹായത്തിനായി യോശുവയുടെ അടുക്കല്‍ ഒരു ദൂത് അയച്ചു.

OBS Image

ആയതിനാല്‍ യോശുവ ഇസ്രയേല്‍ സൈന്യത്തെ എല്ലാം ഒന്നിച്ചു കൂട്ടി രാത്രി മുഴുവന്‍ സഞ്ചരിച്ചു ഗിബെയോന്യരുടെ അടുക്കല്‍ എത്തുവാന്‍ രാത്രി മുഴുവനും സഞ്ചരിച്ചു. അതിരാവിലെ തന്നെ അരാമ്യ സൈന്യത്തെ അമ്പരപ്പിച്ചുകൊണ്ട്‌ ആക്രമണം നടത്തി.

OBS Image

ആ ദിവസം ദൈവം ഇസ്രായേലിനു വേണ്ടി യുദ്ധം ചെയ്തു. ദൈവം അമോര്യരെ ആശയക്കുഴപ്പത്തില്‍ ആക്കുകയും അവരുടെ മേല്‍ വലിയ കല്‍മഴ അയക്കുകയും അമോര്യരില്‍ അനേകരെ കൊല്ലുകയും ചെയ്തു.

OBS Image

കൂടാതെ ദൈവം സൂര്യനെ ആകാശത്തില്‍ ഒരേ സ്ഥാനത്ത് തന്നെ നിര്‍ത്തുകയും അങ്ങനെ അമോര്യരെ മുഴുവനുമായി തോല്‍പ്പിക്കുവാന്‍ ഇസ്രായേലിനു സമയം ലഭിക്കേണ്ടതിനായി ദൈവം സൂര്യനെ ആകാശത്തില്‍ ഒരേ സ്ഥാനത്ത് നിര്‍ത്തി. ആ ദിവസത്തില്‍, ദൈവം ഇസ്രായേലിനു വേണ്ടി വലിയ വിജയം കൈവരിച്ചു.

OBS Image

ആ സൈന്യങ്ങളെ ദൈവം പരാജയപ്പെടുത്തിയ ശേഷം, വേറെയും കനാന്യ ജനവിഭാഗങ്ങള്‍ ഇസ്രയേലിനെ ആക്രമിക്കുവാനായി ഒന്നിച്ചുകൂടി. യോശുവയും ഇസ്രയേല്‍ ജനങ്ങളും അവരെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു.

OBS Image

ഈ യുദ്ധങ്ങള്‍ക്കു ശേഷം, ദൈവം ഇസ്രയേലിലെ ഓരോ ഗോത്രങ്ങള്‍ക്കും വാഗ്ദത്ത ദേശത്തിന്‍റെ ഓരോ ഭാഗം നല്‍കി. തുടര്‍ന്നു ദൈവം ഇസ്രയേലിന് അതിന്‍റെ എല്ലാ അതിരുകള്‍ക്കു ചുറ്റും സമാധാനം നല്‍കി.

OBS Image

യോശുവ വൃദ്ധനായപ്പോള്‍, താന്‍ എല്ലാ ഇസ്രയേലിനെയും ഒരുമിച്ചു വരുത്തി. യോശുവ സകല ജനവും സീനായി മലയില്‍ വെച്ച് ദൈവം ഇസ്രയേലുമായി ചെയ്ത ഉടമ്പടി അനുസരിക്കാം എന്നു ദൈവത്തോട് ചെയ്ത പ്രതിജ്ഞയെ ഓര്‍മ്മപ്പെടുത്തി. ജനം ദൈവത്തോട് വിശ്വസ്തരും തന്‍റെ കല്‍പ്പന അനുസരിക്കാം എന്നും വാക്കു കൊടുത്തു.

യോശുവ 1-24 ല്‍ നിന്നുള്ള ദൈവവചന കഥ.