34. യേശു മറ്റു കഥകള്‍ പഠിപ്പിക്കുന്നു.
യേശു ദൈവരാജ്യത്തെക്കുറിച്ചു നിരവധി മറ്റു കഥകള്‍ പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി, “ദൈവരാജ്യം എന്നത് ഒരുവന്‍ തന്‍റെ വയലില്‍ നട്ടതായ കടുകു വിത്തിനു സമാനം ആകുന്നു. സകല വിത്തുകളിലും കടുകു വിത്ത് ഏറ്റവും ചെറുത് ആണെന്നു നിങ്ങള്‍ക്കറിയാമല്ലോ.”
“എന്നാല്‍ കടുകുവിത്തു വളര്‍ന്നു, അതു തോട്ടത്തിലുളള സകല ചെടികളെക്കാളും വലുതായി, പക്ഷികള്‍ പോലും വന്നു അതിന്‍റെ ശാഖകളില്‍ വന്നു വിശ്രമിക്കുവാന്‍ തക്കവണ്ണം വലുതായി.”
യേശു വേറൊരു കഥ പറഞ്ഞത്, “ദൈവരാജ്യം എന്നത് ഒരു സ്ത്രീ അല്‍പ്പം പുളിപ്പ്, കുഴച്ചുവച്ച മാവിനോടു ചേര്‍ത്ത് സകലവും പുളിക്കുവോളം സൂക്ഷിച്ചു വെച്ചതിനു സമാനം എന്ന് പറഞ്ഞു.”
“ദൈവരാജ്യം എന്നത് ഒരു വ്യക്തി തന്‍റെ വയലില്‍ ഒരു നിധി ഒളിപ്പിച്ചു വെച്ചതിനു സമാനമാണ്. വേറൊരു മനുഷ്യന്‍ ആ നിധി കണ്ടുപിടിക്കുകയും അത് സ്വന്തമാക്കണമെന്നു വളരെയധികം ആഗ്രഹിച്ചു. അതുകൊണ്ട് താന്‍ അത് വീണ്ടും കുഴിച്ചിട്ടു. അവന്‍ വളരെ സന്തോഷത്താല്‍ നിറഞ്ഞു തനിക്കുണ്ടായിരുന്ന സകലവും വിറ്റിട്ട് ആ നിധി ഉള്ളതായ വയല്‍ വാങ്ങി.”
“ദൈവരാജ്യം എന്നതു വളരെ മൂല്യം ഉള്ളതായ ഒരു ശുദ്ധമായ മുത്തിന് സമം. ഒരു മുത്തുവ്യാപാരി അത് കണ്ടപ്പോള്‍, അത് വാങ്ങേണ്ടതിനായി തനിക്കുണ്ടായിരുന്നതെല്ലാം വില്‍ക്കുവാനിടയായി.”
സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നതിനാല്‍ ദൈവം അവരെ അംഗീകരിക്കുമെന്നു ചിന്തിക്കുന്ന ചിലര്‍ ഉണ്ടായിരുന്നു. ആ സല്‍പ്രവര്‍ത്തികള്‍ ചെയ്യാത്തവരായ ആളുകളെ അവര്‍ അവഹേളിച്ചു. അതിനാല്‍ യേശു അവരോട് ഈ കഥ പറഞ്ഞു: “ദൈവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്ക് പോയതായ രണ്ടു പേര്‍ ഉണ്ടായിരുന്നു. അവര്‍ രണ്ടുപേരും പ്രാര്‍ത്ഥനയ്ക്ക് ദൈവാലയത്തില്‍ പോയി. അവരില്‍ ഒരുവന്‍ നികുതി പിരിക്കുന്നവനും വേറൊരുവന്‍ മത നേതാവും ആയിരുന്നു.”
“മതനേതാവ് ഇപ്രകാരം പ്രാര്‍ത്ഥച്ചു, “ഞാന്‍ മറ്റു മനുഷ്യരെപ്പോലെ—അതായത് കവര്‍ച്ചക്കാര്‍, അന്യായക്കാര്‍, വ്യഭിചാരികള്‍, അല്ലെങ്കില്‍ അവിടെ നില്‍ക്കുന്ന നികുതി പിരിവുകാരന്‍ എന്നിവരെപ്പോലെ പാപി അല്ലായ്കയാല്‍ ദൈവമേ, അങ്ങേക്ക് നന്ദി.”
“ഉദാഹരണമായി, ഞാന്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുകയും എനിക്ക് ലഭിക്കുന്ന സകല പണത്തിലും സാധനങ്ങളിലും ഞാന്‍ ദശാംശം നല്‍കുന്നു”
“എന്നാല്‍ ഈ നികുതി പിരിക്കുന്നവന്‍ മത നേതാവിന്‍റെ അടുക്കല്‍നിന്നും ദൂരെ മാറി നിന്നു സ്വര്‍ഗ്ഗത്തിലേക്ക് നോക്കുവാന്‍ പോലും ചെയ്യാതെ, തന്‍റെ നെഞ്ചത്ത് മുഷ്ടികൊണ്ട് അടിച്ചു പ്രാര്‍ഥിച്ചു പറഞ്ഞത്, “ദൈവമേ, ഞാന്‍ ഒരു പാപിയാകകൊണ്ട് എന്നോട് കരുണയുണ്ടാകണമേ” എന്നാണ്.
അനന്തരം യേശു പറഞ്ഞത്, “ഞാന്‍ നിങ്ങളോട് സത്യം പറയുന്നു, ദൈവം ചുങ്കക്കാരന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവനെ നീതിമാന്‍ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മതനേതാവിന്‍റെ പ്രാര്‍ത്ഥന അവിടുന്ന് ഇഷ്ടപ്പെട്ടില്ല. അഹങ്കാരികളായ ഏവരെയും ദൈവം മാനിക്കുന്നില്ല, എന്നാല്‍ തന്നെത്താന്‍ താഴ്ത്തുന്ന ആരെയും അവിടുന്ന് ആദരിക്കും.”
മത്തായി 13:31-33;44-46; മര്‍ക്കൊസ് 4:30-32; ലൂക്കൊസ് 13:18-21; 18:9-14.ല്‍ നിന്നുള്ള ഒരു ദൈവവചന കഥ