40. യേശു ക്രൂശിക്കപ്പെടുന്നു.
പടയാളികള്‍ യേശുവിനെ പരിഹസിച്ചതിനു ശേഷം, അവര്‍ യേശുവിനെ ക്രൂശിക്കുവാനായി കൊണ്ടുപോയി. അവിടുന്ന് മരിക്കേണ്ടതായ ക്രൂശ് അവനെക്കൊണ്ട് അവര്‍ ചുമപ്പിച്ചു.
“തലയോടിടം” എന്ന് പേരുള്ള സ്ഥലത്തേക്ക് യേശുവിനെ പടയാളികള്‍ കൊണ്ടുപോയി, തന്‍റെ കൈകളും കാലുകളും കുരിശിനോടു ചേര്‍ത്ത് ആണിയടിച്ചു. എന്നാല്‍ യേശു പറഞ്ഞത്, “പിതാവേ, അവരോടു ക്ഷമിക്കണമേ, എന്തുകൊണ്ടെന്നാല്‍ അവര്‍ ചെയ്യുന്നത് എന്താണെന്നു അവര്‍ അറിയായ്കകൊണ്ട് അവരോടു ക്ഷമിക്കേണമേ.” അതുകൂടാതെ തന്‍റെ ശിരസ്സിനു മുകളില്‍, “യഹൂദന്മാരുടെ രാജാവ്” എന്ന ഒരു ഫലകവും സ്ഥാപിച്ചു. ഇതാണ് പീലാത്തൊസ് അവരോട് എഴുതുവാനായി പറഞ്ഞത്.
പിന്നീട് പടയാളികള്‍ യേശുവിന്‍റെ വസ്ത്രത്തിനായി ചീട്ടിട്ടു. അവര്‍ ഇപ്രകാരം ചെയ്തപ്പോള്‍, “അവര്‍ എന്‍റെ വസ്ത്രം പകുത്തെടുക്കുകയും, എന്‍റെ വസ്ത്രത്തിനായി ചീട്ടിടുകയും ചെയ്തു” എന്ന പ്രവചനം നിറവേറി.
അവിടെ രണ്ടു കവര്‍ച്ചക്കാരും ഉണ്ടായിരുന്നു, അവരെയും പടയാളികള്‍ അതേ സമയം ക്രൂശിച്ചു. അവരെ യേശുവിന്‍റെ രണ്ടു വശങ്ങളിലായി നിര്‍ത്തിയിരുന്നു. അവരില്‍ ഒരു കവര്‍ച്ചക്കാരന്‍ യേശുവിനെ പരിഹസിച്ചു, എന്നാല്‍ മറ്റവന്‍ പറഞ്ഞത്, “ദൈവം നിന്നെ ശിക്ഷിക്കും എന്ന് നിനക്ക് ഭയമില്ലയോ? നാം നിരവധി തിന്മകള്‍ ചെയ്ത കുറ്റം നമ്മുടെമേല്‍ ഉണ്ട്, എന്നാല്‍ ഈ മനുഷ്യന്‍ നിരപരാധി ആണ്” എന്നായിരുന്നു. അനന്തരം അവന്‍ യേശുവിനോട്, “അങ്ങ് അങ്ങയുടെ രാജ്യത്തില്‍ രാജാവാകുമ്പോള്‍ എന്നെയും ദയവായി ഓര്‍ക്കണമേ” എന്ന് പറഞ്ഞു. യേശു അവനോടു മറുപടിയായി, “ഇന്ന്, നീ എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും” എന്ന് പറഞ്ഞു.
യഹൂദ നേതാക്കന്മാരും ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന മറ്റു പല ആളുകളും യേശുവിനെ പരിഹസിച്ചു. അവര്‍ അവിടുത്തോട്, “നീ ദൈവ പുത്രനെങ്കില്‍, ക്രൂശില്‍നിന്ന് ഇറങ്ങി നിന്നെത്തന്നെ രക്ഷിച്ചുകൊള്ളുക! അപ്പോള്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കും”.
തുടര്‍ന്ന് ആ മേഖലയില്‍ ഉണ്ടായിരുന്ന ആകാശം നട്ടുച്ച നേരമായിരുന്നിട്ടു പോലും, നട്ടുച്ചനേരത്ത് മൂന്നു മണിക്കൂര്‍ നേരം മുഴുവനും അന്ധകാരം ആകുകയും ചെയ്തു.
അപ്പോള്‍ യേശു ഉറക്കെ നിലവിളിച്ചു. “എല്ലാം നിവര്‍ത്തിയായി! പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ അങ്ങയുടെ കൈകളില്‍ ഏല്‍പ്പിക്കുന്നു’’ എന്ന് വിളിച്ചു പറഞ്ഞിട്ട്, തന്‍റെ ശിരസ്സ് താഴ്ത്തുകയും ആത്മാവിനെ വിട്ടുകൊടുക്കുകയും ചെയ്തു. അവിടുന്ന് മരിച്ചപ്പോള്‍, അവിടെ ഒരു വലിയ ഭൂകമ്പം ഉണ്ടായി. ദൈവാലയത്തില്‍ ദൈവസാനിധ്യത്തെയും മനുഷ്യരെയും തമ്മില്‍ വേര്‍പെടുത്തി നിന്നിരുന്ന തിരശീല രണ്ടായി മുകളില്‍നിന്ന് താഴോട്ടു കീറുകയും ചെയ്തു.
തന്‍റെ മരണം മൂലം, യേശു ജനങ്ങള്‍ക്ക് ദൈവ സന്നിധിയില്‍ വരുവാന്‍ ഒരു പുതിയ വഴി തുറന്നു. യേശുവിനെ കാവല്‍ കാത്തുകൊണ്ട് നിന്നിരുന്ന ഒരു സൈനികന്‍ സംഭവിച്ചതെല്ലാം കണ്ടിട്ട്, “തീര്‍ച്ചയായും, ഈ മനുഷ്യന്‍ ഒരു നിഷ്കളങ്കന്‍ ആയിരുന്നു, അവന്‍ സാക്ഷാല്‍ ദൈവപുത്രന്‍ ആയിരുന്നു” എന്നു പറഞ്ഞു.
അനന്തരം യോസേഫ് എന്നും നിക്കൊദിമോസ് എന്നും പേരുള്ള രണ്ടു യഹൂദ നേതാക്കന്മാര്‍ വന്നു. യേശു മശീഹ ആയിരുന്നു എന്ന് അവര്‍ വിശ്വസിച്ചു. അവര്‍ പീലാത്തൊസിനോട് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അവര്‍ തന്‍റെ ശരീരത്തെ ശീലകളില്‍ പൊതിഞ്ഞു. തുടര്‍ന്നു അവര്‍ അത് എടുത്തുകൊണ്ടുപോയി പാറയില്‍ വെട്ടിയതായ ഒരു കല്ലറയില്‍ വെച്ചു. അതിനുശേഷം അവര്‍ ഗുഹാമുഖം അടക്കേണ്ടതിനു ഒരു വലിയ കല്ല് ഉരുട്ടിവെക്കുകയും ചെയ്തു.
മത്തായി 27:27-61; മര്‍ക്കൊസ് 15:16-47; ലൂക്കൊസ് 23:26-56; യോഹന്നാന്‍ 19:17-42