മലയാളം: Open Bible Stories

Updated ? hours ago # views See on DCS

33. കര്‍ഷകന്‍റെ കഥ.

OBS Image

ഒരു ദിവസം, യേശു തടാകത്തിന്‍റെ തീരത്തിനുസമീപം ആയിരുന്നു. അവിടുന്ന് ഒരു വലിയ ജനക്കൂട്ടത്തെ ഉപദേശിച്ചുകൊണ്ടിരുന്നു. നിരവധി ജനങ്ങള്‍ തന്‍റെ അടുക്കല്‍ സംസാരിക്കുവാനായി വന്നു എങ്കിലും അവര്‍ എല്ലാവരോടും സംസാരിക്കുവാനുള്ള സ്ഥലം ഇല്ലായിരുന്നു. അതുകൊണ്ട് അവിടുന്ന് വെള്ളത്തില്‍ ഒരു ബോട്ടില്‍ കയറി ഇരുന്നു. അവിടെ ഇരുന്നുകൊണ്ട് ജനത്തെ പഠിപ്പിച്ചു.

OBS Image

യേശു അവരോട് ഈ കഥ പറഞ്ഞു. “ഒരു കര്‍ഷകന്‍ ചില വിത്തുകള്‍ വിതക്കുവാന്‍ പുറപ്പെട്ടു പോയി. താന്‍ കൈകൊണ്ട് വിത്ത് വിതച്ചുകൊണ്ടിരിക്കുമ്പോള്‍, ചിലത് വഴിയില്‍ വീണു. എന്നാല്‍ പക്ഷികള്‍ വന്ന് ആ വിത്തുകള്‍ മുഴുവന്‍ തിന്നു.

OBS Image

“മറ്റു വിത്തുകള്‍ പാറസ്ഥലത്ത് വീണു, അവിടെ വളരെ കുറച്ചു മണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാറസ്ഥലത്തു വീണ വിത്തുകള്‍ വളരെ പെട്ടെന്ന് മുളച്ചുവെങ്കിലും, വേര്‍ മണ്ണില്‍ ആഴത്തില്‍ പോകുവാന്‍ കഴിയാതിരുന്നു. സൂര്യന്‍ ഉദിച്ചു വളരെ ഉഷ്ണം ആയപ്പോള്‍, ചെടി വാടി കരിഞ്ഞുപോയി.”

OBS Image

“വേറെ ചില വിത്തുകള്‍ മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. ആ വിത്തുകള്‍ വളരുവാന്‍ ആരംഭിച്ചു, എന്നാല്‍ മുള്ളുകള്‍ അവയെ ഞെരുക്കിക്കളഞ്ഞു. ആകയാല്‍ മുള്ളുകള്‍ നിറഞ്ഞ സ്ഥലത്തു നിന്ന് മുളച്ച ചെടികള്‍ യാതൊരു ധാന്യവും ഉല്‍പ്പാദിപ്പിച്ചില്ല.”

OBS Image

“മറ്റു വിത്തുകള്‍ നല്ല മണ്ണില്‍ വീണു. ഈ നട്ടതായ വിത്തുകള്‍ 30,60,100 മടങ്ങായ ധാന്യം ഉല്‍പ്പാദിപ്പിച്ചു. ദൈവത്തെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്ന ഏവരും, ഞാന്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കട്ടെ!”

OBS Image

ഈ കഥ ശിഷ്യന്മാരെ ചിന്താകുഴപ്പത്തിലാക്കി. അതിനാല്‍ യേശു വിശദീകരിച്ചു, “വിത്ത് ദൈവ വചനം ആകുന്നു. വഴി എന്നത് ഒരു വ്യക്തി ദൈവവചനം കേള്‍ക്കുന്നുവെങ്കിലും അതു ഗ്രഹിക്കുന്നില്ല. അപ്പോള്‍ പിശാച് അവനില്‍ നിന്നും വചനം എടുത്തുകളയുന്നു. അതായത്, പിശാച് അതു ഗ്രഹിക്കുന്നതില്‍നിന്നും അവനെ നീക്കി നിര്‍ത്തുന്നു.”

OBS Image

“പാറസ്ഥലം എന്നത് ഒരു വ്യക്തി ദൈവവചനം കേള്‍ക്കുകയും സന്തോഷത്തോടെ സ്വീകരിക്കുകയും ആകുന്നു. എന്നാല്‍ താന്‍ ബുദ്ധിമുട്ടുകള്‍ സഹിക്കുകയോ, മറ്റുള്ളവര്‍ അവനെ കഷ്ടപ്പെടുത്തുകയോ, ചെയ്യുമ്പോള്‍ താന്‍ ദൈവ സന്നിധിയില്‍ നിന്ന് വീണു പോകുന്നു. അതായത്, താന്‍ ദൈവത്തില്‍ ആശ്രയിക്കുന്നത് നിര്‍ത്തുന്നു.”

OBS Image

“മുള്ളുകള്‍ ഉള്ള നിലം എന്നത് ഒരു വ്യക്തി ദൈവവചനം കേള്‍ക്കുന്നു. എന്നാല്‍ നിരവധി കാര്യങ്ങളെക്കുറിച്ചു വേവലാതിപ്പെടുകയും, ധാരാളം പണം സമ്പാദിക്കുവാന്‍ അധ്വാനിക്കുകയും, വളരെക്കാര്യങ്ങള്‍ നേടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചില സമയത്തിനു ശേഷം, അവനു ദൈവത്തെ തുടര്‍ന്ന് സ്നേഹിക്കുവാന്‍ കഴിയുന്നില്ല. ആയതിനാല്‍ താന്‍ ദൈവവചനത്തില്‍ നിന്നും പഠിച്ചത്, അവനെ ദൈവത്തിനു പ്രസാദിപ്പിക്കുവാന്‍ ചെയ്യുവാന്‍ അവനെ കഴിവുള്ളവനാക്കുന്നില്ല . അവന്‍ യാതൊരു ധാന്യവും പുറപ്പെടുവിക്കാത്ത ഗോതമ്പു ഞാറുപോലെ ആകുന്നു.”

OBS Image

“എന്നാല്‍ നല്ല മണ്ണ് എന്നത് ഒരു മനുഷ്യന്‍ ദൈവവചനം കേള്‍ക്കുകയും, അത് വിശ്വസിക്കുകയും, ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ്.”

മത്തായി 13:1-8;18-23; മര്‍ക്കൊസ് 4:1-8;13:20, ലുക്കൊസ് 8:4-15ല്‍ നിന്നുമുള്ള ദൈവവചന കഥ