മലയാളം: Open Bible Stories

Updated ? hours ago # views See on DCS

21. ദൈവിക വാഗ്ദത്തമായ മശീഹാ

OBS Image

ദൈവം ലോകത്തെ സൃഷ്ടിക്കുമ്പോള്‍ തന്നെ, പിന്നീട് ഒരു സമയത്ത് അവിടുന്ന് തക്കതായ സമയത്ത് മശീഹയെ അയക്കുമെന്ന് അറിഞ്ഞിരുന്നു. ആദാമിനോടും ഹവ്വയോടും താന്‍ അപ്രകാരം ചെയ്യുമെന്ന് വാഗ്ദത്തം ചെയ്തിരുന്നു. അവിടുന്ന് പറഞ്ഞത് ഹവ്വയുടെ സന്തതി ജനിക്കുകയും പാമ്പിന്‍റെ തല തകര്‍ക്കുമെന്നും പറഞ്ഞു . തീര്‍ച്ചയായും ഹവ്വയെ വഞ്ചിച്ച പാമ്പ് തീര്‍ച്ചയായും സാത്താന്‍ തന്നെ ആയിരുന്നു. ദൈവം അര്‍ത്ഥമാക്കിയത് മശീഹ സമ്പൂര്‍ണ്ണമായി സാത്താനെ തോല്‍പ്പിക്കും എന്നാണ്. .

OBS Image

ദൈവം അബ്രഹാമില്‍കൂടെ ലോകത്തുള്ള എല്ലാ ജനസമൂഹങ്ങളും അനുഗ്രഹം പ്രാപിക്കും എന്നു ദൈവം അവനോടു വാഗ്ദത്തം ചെയ്തു. പില്‍ക്കാലത്ത് മശീഹയെ അയയ്ക്കുന്നതില്‍ കൂടെ നിറവേറ്റണമായിരുന്നു. ലോകത്തിലുള്ള എല്ലാ ജനവിഭാഗങ്ങളുടെയും പാപത്തില്‍നിന്നു മശീഹ രക്ഷിക്കും

OBS Image

ദൈവം മോശെക്കു വാഗ്ദത്തം ചെയ്തിരുന്നത്, ഭാവിയില്‍ ദൈവം മോശെയെപ്പോലെ വേറൊരു പ്രവാചകനെ അയയ്ക്കും എന്നായിരുന്നു. ഈ പ്രവാചകന്‍ മശീഹ ആയിരിക്കും. ഈവിധത്തില്‍, ദൈവം മശീഹയെ അയക്കുമെന്ന് വീണ്ടും വാഗ്ദത്തം ചെയ്തു.

OBS Image

ദൈവം രാജാവായ ദാവീദിന്‍റെ സ്വന്തം സന്തതികളില്‍ ഒരാള്‍ മശീഹ ആയിരിക്കുമെന്നു വാഗ്ദത്തം ചെയ്തു. അവന്‍ രാജാവായിരിക്കുകയും ദൈവജനത്തിന്‍റെമേല്‍ എന്നേക്കും ഭരിക്കുന്നവനും ആകും.

OBS Image

ദൈവം യിരെമ്യാ പ്രവാചകനോട് സംസാരിക്കുകയും ഒരു ദിവസം താന്‍ ഒരു പുതിയ ഉടമ്പടി ഉണ്ടാക്കുകയും ചെയ്യുമെന്ന് പറഞ്ഞു. പുതിയ ഉടമ്പടി ദൈവം സീനായില്‍വെച്ചു ഇസ്രയേല്‍ ജനവുമായി ഉണ്ടാക്കിയതു പോലെയുള്ളതല്ല. അവിടുന്ന് ജനങ്ങളുമായി തന്‍റെ പുതിയ ഉടമ്പടി ഉണ്ടാക്കുമ്പോള്‍, അത് അവര്‍ തന്നെ വ്യക്തിപരമായി അറിയുവാന്‍ തക്കവിധം ആയിരിക്കും. ഓരോ വ്യക്തിയും അവനെ സ്നേഹിക്കുകയും അവന്‍റെ നിയമങ്ങളെ അനുസരിക്കുകയും വേണം. ദൈവം പറഞ്ഞത് ഇതു തന്‍റെ നിയമങ്ങള്‍ അവരുടെ ഹൃദയത്തില്‍ എഴുതിയതു പോലെ ആയിരിക്കും എന്നാണ്. അവര്‍ തന്‍റെ ജനമായും, ദൈവം അവരുടെ പാപം ക്ഷമിച്ചും ഇരിക്കും. മശീഹ തന്നെ അവരോടുകൂടെ പുതിയ ഉടമ്പടി ചെയ്യും.

OBS Image

ദൈവത്തിന്‍റെ പ്രവാചകന്മാര്‍ മശീഹ ഒരു പ്രവാചകനും, ഒരു പുരോഹിതനും, ഒരു രാജാവും ആയിരിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഒരു പ്രവാചകന്‍ എന്നത് ദൈവത്തിന്‍റെ അരുളപ്പാടുകള്‍ കേള്‍ക്കുകയും അനന്തരം ദൈവത്തിന്‍റെ സന്ദേശങ്ങള്‍ ജനത്തോടു പറയുന്നവരും ആകുന്നു. ദൈവം അയയ്ക്കുമെന്ന് പറഞ്ഞ മശീഹ ഉല്‍കൃഷ്ടനായ പ്രവാചകന്‍ ആയിരിക്കും. അതായത്, മശീഹ ദൈവത്തിന്‍റെ സന്ദേശങ്ങള്‍ ഉത്തമമായി കേള്‍ക്കുകയും, അവ ഉല്‍കൃഷ്ടമായി മനസ്സിലാക്കുകയും, അവയെ ഉത്തമമായ നിലയില്‍ ജനത്തെ പഠിപ്പിക്കുകയും ചെയ്യും.

OBS Image

ഇസ്രയേല്യ പുരോഹിതന്മാര്‍ ജനത്തിനുവേണ്ടി ദൈവത്തിന് യാഗങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരുന്നു. ഈ യാഗങ്ങള്‍ ദൈവം ജനങ്ങളെ പാപത്തിനായി ശിക്ഷിക്കുന്ന സ്ഥാനത്തായിരുന്നു. പുരോഹിതന്മാര്‍ ജനത്തിനുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. എങ്കില്‍ത്തന്നെയും, മശീഹയാണ് തന്നെത്തന്നെ സ്വയം ഉത്തമമായ യാഗമായി ദൈവത്തിനു സമര്‍പ്പിച്ച ഏറ്റവും പൂര്‍ണതയുള്ള മഹാപുരോഹിതന്‍. അതായത്, താന്‍ ഒരിക്കലും പാപം ചെയ്യാത്തവനും, യാഗമായി തന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍, പാപത്തിനുവേണ്ടി ഇനി വേറെയൊരു യാഗം ആവശ്യം ഇല്ലാത്തതും ആകുന്നു.

OBS Image

രാജാക്കന്മാരും പ്രധാനികളും ജനവിഭാഗങ്ങളെ ഭരിക്കുന്നു, ചില സമയങ്ങളില്‍ അവര്‍ക്ക് പിഴവ് സംഭവിക്കുകയും ചെയ്യുന്നു. ദാവീദ് രാജാവ് ഇസ്രയേല്‍ ജനത്തെ മാത്രമേ ഭരിച്ചിരുന്നുള്ളൂ. എന്നാല്‍ മശീഹ, ദാവീദിന്‍റെ സന്തതിയായി, മുഴുവന്‍ ലോകത്തെയും ഭരിക്കുകയും, എന്നെന്നേക്കുമായി ഭരണം നടത്തുകയും ചെയ്യും. കൂടാതെ, അവിടുന്ന് എപ്പോഴും നീതിയോടെ ഭരിക്കുകയും ശരിയായ തീരുമാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

OBS Image

മശീഹയെ കുറിച്ച് ദൈവത്തിന്‍റെ പ്രവാചകന്മാര്‍ മറ്റു നിരവധി കാര്യങ്ങള്‍ പ്രസ്താവിച്ചിട്ടുണ്ട്. ഉദാഹരണമായി, മലാഖി പറഞ്ഞിരിക്കുന്നത് മശീഹ വരുന്നതിനു മുന്‍പ് വേറൊരു പ്രവാചകന്‍ വരും. ആ പ്രവാചകന്‍ പ്രധാന്യമുള്ളവന്‍ ആയിരിക്കും. കൂടാതെ, യെശയ്യാ പ്രവാചകന്‍ എഴുതിയത് മശീഹ ഒരു കന്യകയില്‍നിന്ന് ജനിക്കും എന്നാണ്. മീഖാ പ്രവാചകന്‍ പറഞ്ഞത് മശീഹ ബെത്ലെഹേം പട്ടണത്തില്‍ ജനിക്കുമെന്നാണ്.

OBS Image

യെശയ്യാവ് പ്രവാചകന്‍ പറഞ്ഞതു മശീഹ ഗലീലി പ്രദേശത്ത് ജീവിക്കും എന്നാണ്. മശീഹ വളരെ ദു:ഖിതരായ ജനത്തെ ആശ്വസിപ്പിക്കും. അവിടുന്ന് ബന്ധിതരെ സ്വതന്ത്രരാക്കും. മശീഹ രോഗികളെ സൌഖ്യമാക്കുകയും, ബധിരര്‍, കാഴ്ച ഇല്ലാത്തവര്‍, സംസാരശേഷി ഇല്ലാത്തവര്‍, മുടന്തര്‍ എന്നിവരെ സൌഖ്യമാക്കുകയും ചെയ്യും.

OBS Image

യെശയ്യാവ് പ്രവാചകന്‍ പറഞ്ഞിരിക്കുന്നതു ജനം മശീഹയെ വെറുക്കുകയും അവിടുത്തെ സ്വീകരിക്കുവാന്‍ വിസ്സമ്മതിക്കുകയും ചെയ്യും. മറ്റു പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നത്, മശീഹയുടെ ഒരു സ്നേഹിതന്‍ തനിക്കെതിരായി തിരിയും എന്നാണ്. സെഖര്യാവ് പ്രവാചകന്‍ പറഞ്ഞിരിക്കുന്നത്, തന്‍റെ സ്നേഹിതന്‍ ഇപ്രകാരം ചെയ്യുന്നതിനായി മറ്റുള്ളവരില്‍നിന്ന് മുപ്പതു വെള്ളിക്കാശു സ്വീകരിക്കും എന്നാണ്. കൂടാതെ ചില പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതു ജനം മശീഹയെ കൊല്ലുകയും, അവര്‍ അവന്‍റെ വസ്ത്രത്തിനായി ചീട്ടിടുകയും ചെയ്യും എന്നാണ്.

OBS Image

മശീഹ എപ്രകാരം മരിക്കും എന്നും പ്രവാചകന്മാര്‍ പറഞ്ഞിട്ടുണ്ട്. യെശയ്യാവ് പ്രവചിച്ചിരിക്കുന്നത് ജനം അവന്‍റെ മേല്‍ തുപ്പുകയും, പരിഹസിക്കുകയും, മശീഹയെ അടിക്കുകയും ചെയ്യുമെന്നാണ്. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെങ്കിലും അവര്‍ അവനെ കുത്തിത്തുളക്കുകയും വളരെ വേദനയോടും കഷ്ടതയോടും കൂടെ മരിക്കുകയും ചെയ്യും എന്നാണ്.

OBS Image

പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതു മശീഹ പാപം ചെയ്യുകയില്ല എന്നാണ്. താന്‍ ഏറ്റവും പൂര്‍ണ്ണതയുള്ളവനും ആയിരിക്കും. മറ്റുള്ളവരുടെ പാപങ്ങള്‍ നിമിത്തം ദൈവം അവനെ ശിക്ഷിക്കുന്നതിനാല്‍ മരിക്കും. അവിടുന്ന് മരിക്കുമ്പോള്‍, ജനത്തിനു ദൈവവുമായി സമാധാനം ഉണ്ടാകുവാന്‍ ഇടവരും. ആയതുകൊണ്ടാണ്‌ മശീഹ മരിക്കുവാന്‍ ദൈവം ആഗ്രഹിച്ചത്‌.

OBS Image

പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതു ദൈവം മശീഹയെ മരിച്ചവരില്‍നിന്നും ഉയിര്‍പ്പിക്കും. ഇതു കാണിക്കുന്നത് ഇവ ഒക്കെയും പുതിയ ഉടമ്പടി ഉണ്ടാക്കുവാനുള്ള ദൈവത്തിന്‍റെ പദ്ധതി ആകുന്നു എന്നാണ്.അതിനാല്‍ അവനെതിരെ പാപം ചെയ്തവരെ അവനു രക്ഷിപ്പാന്‍ കഴിയും.

OBS Image

ദൈവം പ്രവാചകന്മാര്‍ക്കു മശീഹയെ കുറിച്ച് നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തി, എന്നാല്‍ ഈ പ്രവാചകന്മാരില്‍ ആരുടേയും കാലയളവില്‍ വന്നിരുന്നില്ല. ഈ പ്രവചനങ്ങളുടെ അവസാന കാലത്തിനും 400 വര്‍ഷങ്ങള്‍ക്കു ശേഷം, തക്കസമയം വന്നപ്പോള്‍, ദൈവം മശീഹയെ ലോകത്തിലേക്ക് അയച്ചു.

ഉല്‍പ്പത്തി 3:15; 12:1-3; ആവര്‍ത്തനം18:15, 2 ശമുവല്‍ 7; യിരെമ്യാവ് 31; യെശയ്യാവ് 59:16; ദാനിയേല്‍ 7; മലാഖി 4:5; യെശയ്യാവ് 7:14; മീഖാ 5:2; യെശയ്യാവ് 9:1-7;35:3-5;61; സങ്കീ.22:18; 35:19;69:4; 41:9; സെഖര്യാവ്11:12-13; യെശയ്യാവ് 50:6; സങ്കീ.16:10-11