47. പൗലോസും ശീലാസും ഫിലിപ്പിയയില്‍.
ശൌല്‍ റോമന്‍ സാമ്രാജ്യം മുഴുവന്‍ യാത്ര ചെയ്തിരുന്നതിനാല്‍, തന്‍റെ റോമന്‍ പേരായ “പൗലോസ്” എന്നതു ഉപയോഗിച്ചു തുടങ്ങി. ഒരു ദിവസം, പൗലോസും തന്‍റെ സ്നേഹിതന്‍ ശീലാസും ഫിലിപ്പി പട്ടണത്തിലേക്ക് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുവാനായി പോയി. അവര്‍ പട്ടണത്തിനു പുറത്ത് ജനങ്ങള്‍ പ്രാര്‍ത്ഥനക്കായി കൂടിവരുന്ന നദീതീരത്തുള്ള സ്ഥലത്ത് ചെന്നു. അവിടെ അവര്‍ ലുദിയ എന്നു പേരുള്ള ഒരു വ്യാപാരിയായ വനിതയെ കണ്ടുമുട്ടി. അവള്‍ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു.
യേശുവിനെക്കുറിച്ചുള്ള സന്ദേശം വിശ്വസിക്കുന്നതിനു ദൈവം ലുദിയയെ സഹായിച്ചു. പൗലോസും ശീലാസും അവളെയും അവളുടെ കുടുംബത്തെയും സ്നാനപ്പെടുത്തി. അവള്‍ പൗലോസിനെയും ശീലാസിനെയും തന്‍റെ ഭവനത്തില്‍ താമസിക്കുവാനായി ക്ഷണിക്കുകയും, അവര്‍ അവിടെ താമസിക്കുകയും ചെയ്തു.
പൗലോസും ശീലാസും മിക്കപ്പോഴും പ്രാര്‍ത്ഥനസ്ഥലത്തു ജനങ്ങളെ കണ്ടുമുട്ടുമായിരുന്നു. എല്ലാ ദിവസവും അവര്‍ അപ്രകാരം നടന്നുപോകുമ്പോള്‍, അശുദ്ധാത്മാവ് ബാധിച്ച ഒരു അടിമ പെണ്‍കുട്ടി അവരെ പിന്തുടര്‍ന്നു. ഈ അശുദ്ധാത്മാവിന്‍റെ സ്വാധീനത്താല്‍ അവള്‍ ജനങ്ങള്‍ക്കുവേണ്ടി ഭാവിയെക്കുറിച്ച് പ്രവചിച്ചു, ആയതിനാല്‍ അവള്‍ ഒരു ശകുനക്കാരിയെന്ന നിലയില്‍ തന്‍റെ യജമാനന്മാര്‍ക്കുവേണ്ടി വളരെയധികം പണം ഉണ്ടാക്കി കൊടുത്തു.
അവര്‍ നടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍, “ഈ പുരുഷന്മാര്‍ അത്യുന്നത ദൈവത്തിന്‍റെ ദാസന്മാര്‍. രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗം നിങ്ങള്‍ക്ക് പറഞ്ഞു തരുന്നവര്‍!” എന്നിങ്ങനെ പറഞ്ഞു വന്നിരുന്നു. ഇവള്‍ ഇപ്രകാരം തുടര്‍ന്ന് പറഞ്ഞു വന്നതിനാല്‍ പൗലോസിനു അസഹിഷ്ണുത ഉണ്ടായി.
അവസാനം, ഒരുദിവസം ഈ പെണ്‍കുട്ടി സംസാരിക്കുവാന്‍ തുടങ്ങിയപ്പോള്‍, പൗലോസ് അവളുടെ നേരെ തിരിഞ്ഞു അവളിലുള്ള പിശാചിനോട്, “യേശുവിന്‍റെ നാമത്തില്‍ അവളില്‍ നിന്നു പുറത്തേക്ക് വരിക” എന്നു പറഞ്ഞു. ഉടനെ തന്നെ ആ അശുദ്ധാത്മാവ് അവളെ വിട്ടു പുറത്തുപോയി.
ആ അടിമപ്പെണ്‍കുട്ടിയുടെ യജമാനന്മാര്‍ വളരെ കോപം ഉള്ളവരായി! അശുദ്ധാത്മാവിനെ കൂടാതെ ആ അടിമ പെണ്‍കുട്ടി ജനങ്ങളോട് ഭാവി പ്രവചനം പറയുവാന്‍ കഴിയുകയില്ല എന്ന് അവര്‍ ഇനി എന്തു സംഭവിക്കുവാന്‍ പോകുന്നുവെന്ന് പറയുവാന്‍ കഴിയുകയില്ല എന്നു തിരിച്ചറിഞ്ഞു. ജനം അവര്‍ക്ക് പണം നല്‍കുകയില്ല എന്ന് അവര്‍ ഗ്രഹിച്ചു.
അതിനാല്‍ ആ അടിമപ്പെണ്‍കുട്ടിയുടെ യജമാനന്മാര്‍ പൗലോസിനെയും ശീലാസിനെയും റോമന്‍ അധികാരികളുടെ അടുക്കല്‍ കൊണ്ടുപോയി. അവര്‍ പൗലോസിനെയും ശീലാസിനെയും അടിച്ചു, അനന്തരം കാരാഗ്രഹത്തില്‍ ആക്കുകയും ചെയ്തു.
അവര്‍ പൗലോസിനെയും ശീലാസിനെയും ഏറ്റവും കൂടുതല്‍ കാവല്‍ ഉള്ള സ്ഥലത്തു ഇട്ടു. അവരുടെ കാലുകളെ വലിയ തടിക്കഷണങ്ങളോട് ബന്ധിച്ചു. എന്നാല്‍ അര്‍ദ്ധരാത്രിയില്‍, പൗലോസും ശീലാസും ദൈവത്തെ സ്തുതിച്ചു കൊണ്ടുള്ള ഗാനങ്ങള്‍ പാടിക്കൊണ്ടിരുന്നു.
പെട്ടെന്ന്, അവിടെ ശക്തമായ ഭൂകമ്പം ഉണ്ടായി! എല്ലാ കാരാഗ്രഹ വാതിലുകളും മലര്‍ക്കെ തുറക്കുകയും എല്ലാ തടവുകാരുടെയും ചങ്ങലകള്‍ അഴിഞ്ഞു വീഴുകയും ചെയ്തു.
അപ്പോള്‍ കാരാഗ്രഹപ്രമാണി ഉണര്‍ന്നു. കാരാഗ്രഹവാതില്‍ തുറന്നു കിടക്കുന്നതു താന്‍ കണ്ടു. എല്ലാ തടവുകാരും ഓടി രക്ഷപ്പെട്ടെന്നു താന്‍ കരുതി. റോമന്‍ അധികാരികള്‍ അവര്‍ രക്ഷപ്പെടുവാന്‍ അനുവദിച്ചതുകൊണ്ട് തന്നെ വധിക്കുമെന്ന് താന്‍ ഭയപ്പെട്ടതിനാല്‍, ആത്മഹത്യ ചെയ്യുവാന്‍ തയ്യാറായി! എന്നാല്‍ പൗലോസ് അവനെ കണ്ടപ്പോള്‍, ‘’നില്‍ക്കൂ! നീ നിനക്ക് തന്നെ ദോഷം ഒന്നും വരുത്തരുത്, ഞങ്ങള്‍ എല്ലാവരും ഇവിടെത്തന്നെ ഉണ്ട്” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
കാരാഗ്രഹപ്രമാണി വിറച്ചുകൊണ്ട് പൗലോസിന്‍റെയും ശീലാസിന്‍റെയും അടുക്കല്‍ വന്നു, “രക്ഷിക്കപ്പെടുവാന്‍ ഞാന്‍ എന്തുചെയ്യണം?” എന്നു ചോദിച്ചു. പൗലോസ് മറുപടി പറഞ്ഞു യേശുവില്‍ വിശ്വസിക്ക. യെജമാനന്‍, നീയും നിന്‍റെ കുടുംബവും രക്ഷിക്കപ്പെടും. അനന്തരം കാരാഗ്രഹപ്രമാണി പൗലോസിനെയും ശീലാസിനെയും തന്‍റെ ഭവനത്തിലേക്ക് കൊണ്ടുപോകുകയും മുറിവുകള്‍ കഴുകുകയും ചെയ്തു. പൗലോസ് അയാളുടെ വീട്ടില്‍ ഉണ്ടായിരുന്ന എല്ലാവരോടും യേശുവിനെക്കുറിച്ചുള്ള നല്ല സന്ദേശം പ്രസംഗിച്ചു.
കാരാഗ്രഹപ്രമാണിയും തന്‍റെ മുഴുവന്‍ കുടുംബവും യേശുവില്‍ വിശ്വസിച്ചതുകൊണ്ട് പൗലോസും ശീലാസും അവരെ സ്നാനപ്പെടുത്തി. അനന്തരം കാരാഗ്രഹപ്രമാണി പൗലോസിനും ശീലാസിനും ഭക്ഷണം നല്‍കുകയും അവര്‍ ഒരുമിച്ചു സന്തോഷിക്കുകയും ചെയ്തു.
അടുത്ത ദിവസം പട്ടണത്തിലെ നേതാക്കന്മാര്‍ പൗലോസിനെയും ശീലാസിനെയും കാരാഗ്രഹത്തില്‍ നിന്ന് സ്വതന്ത്രരാക്കി, ഫിലിപ്പ്യ പട്ടണം വിട്ടുപോകണമെന്ന് അഭ്യര്‍ഥിച്ചു. പൗലോസും ശീലാസും ലുദിയയെയും മറ്റു ചില സ്നേഹിതന്മാരേയും സന്ദര്‍ശിച്ച ശേഷം പട്ടണം വിട്ടു. യേശുവിനെക്കുറിച്ചുള്ള സുവാര്‍ത്ത എങ്ങും പരന്നു കൊണ്ടിരിക്കയും സഭ വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്തു.
പൗലോസും ഇതര ക്രിസ്തീയ നേതാക്കന്മാരും നിരവധി പട്ടണങ്ങളിലേക്കു യാത്ര ചെയ്തു. അവര്‍ ജനങ്ങളെ യേശുവിനെക്കുറിച്ചുള്ള സുവാര്‍ത്ത പഠിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു. അവര്‍ സഭയില്‍ ഉള്ള വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനും പട്ടിപ്പിക്കുന്നതിനുമായി നിരവധി കത്തുകളും എഴുതി. അവയില്‍ ചില കത്തുകള്‍ ബൈബിളിലെ പുസ്തകങ്ങളായി തീരുകയും ചെയ്തു.
അപ്പൊസ്തല പ്രവര്‍ത്തികള്‍ 16:11-40ല്‍ നിന്നുള്ള ഒരു ദൈവവചന കഥ.