മലയാളം: translationQuestions

Updated ? hours ago # views See on DCS

Mark

Mark 1

Mark 1:2

കർത്താവ് വരുന്നതിന് മുൻപ് എന്തു സംഭവിക്കുമെന്നാണ് യെശയ്യാ പ്രവാചകൻ പറഞ്ഞത്?

ദൈവം ഒരു ദൂതനെ അയക്കുമെന്ന് യെശയ്യാവ് പ്രവചിച്ചു, കർത്താവിന്റെ വഴി ഒരുക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ വാക്ക്.

Mark 1:3

Mark 1:4

എന്ത് പ്രസംഗിപ്പാനാണ് യോഹന്നാൻ വന്നത്?

പാപങ്ങളുടെ പ്രായശ്ചിത്തത്തിനു വേണ്ടിയുള്ള മാനസാന്തര സ്നാനം പ്രസംഗിപ്പാനാണ് യോഹന്നാൻ വന്നത്.

Mark 1:5

യോഹന്നാനാൽ സ്നാനം ഏറ്റവർ എന്തു ചെയ്തു?

യോഹന്നാനാൽ സ്നാനം ഏറ്റവർ തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞു.

Mark 1:6-7

എന്താണ് യോഹന്നാൻ കഴിച്ചത്?

യോഹന്നാൻ വെട്ടുക്കിളിയും കാട്ടുതേനും കഴിച്ചു.

Mark 1:8-9

തന്റെ പിന്നാലെ വരുന്നവൻ എന്തു കൊണ്ട് സ്നാനം കഴിപ്പിക്കുമെന്നാണ് യോഹന്നാൻ പറഞ്ഞത്?

യോഹന്നാൻ പറഞ്ഞു തന്റെ പിന്നാലെ വരുന്നവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും.

Mark 1:10

യോഹന്നാനാൽ സ്നാനമേറ്റ ശേഷം യേശു വെള്ളത്തിൽ നിന്നും കയറിയപ്പോൾ എന്തു കണ്ടു?

സ്നാനപ്പെട്ട ശേഷം, യേശു ആകാശം പിളരുന്നതും ആത്മാവ് പ്രാവു പോൽ തന്റെ മേൽ വരുന്നതും കണ്ടു.

Mark 1:11

യേശു സ്നാനപ്പെട്ട് കഴിഞ്ഞ ശേഷം കേട്ട ശബ്ദമെന്ത്?

സ്വർഗ്ഗത്തിൽ നിന്ന് ഒരു ശബ്ദം ഉണ്ടായി, “നീ എന്റെ പ്രിയ പുത്രൻ നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”.

Mark 1:12

ആരാണ് യേശുവിനെ മരുഭുമിയിലേക്ക് കൊണ്ടുപോയത്?

ആത്മാവ് യേശുവിനെ മരുഭുമിയിലേക്ക് കൊണ്ടുപോയി.

Mark 1:13-14

എത്ര നാൾ യേശു മരുഭൂമിയിലായിരുന്നു, അവിടെ അവന് എന്ത് സംഭവിച്ചു?

യേശു നാല്പത് ദിവസങ്ങൾ മരുഭൂമിയിലായിരുന്നു, അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു.

Mark 1:15

എന്ത് സന്ദേശമാണ് യേശു പ്രസംഗിച്ചത്?

കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്ന് യേശു പ്രസംഗിച്ചു.

Mark 1:16

ശിമോൻ, അന്ത്രെയാസ്, യക്കോബ്, യോഹന്നാൻ ഇവരുടെയെല്ലാം തൊഴിൽ എന്തായിരുന്നു?

ശിമോൻ, അന്ത്രെയാസ്, യക്കോബ്, യോഹന്നാൻ ഇവരെല്ലാം തന്നെ മീൻ പിടിക്കുന്നവരായിരുന്നു.

Mark 1:17-18

ശിമോനെയും അന്ത്രെയാസിനെയും എന്താക്കുമെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു ശിമോനെയും അന്ത്രെയാസിനെയും മനുഷ്യരെപ്പിടിക്കുന്നവരാക്കും.

Mark 1:19-21

Mark 1:22-23

എന്തു കൊണ്ടാണ് യേശുവിന്റെ ഉപദേശത്തിങ്കൽ പള്ളിയിലെ ജനം അതിശയിച്ചത്?

യേശുവിന്റെ ഉപദേശത്തിൽ ജനം അതിശയിച്ചു, കാരണം അധികാരമുള്ളവനായിട്ടത്രെ യേശു ഉപദേശിച്ചത്.

Mark 1:24-27

പള്ളിയിലുണ്ടായിരുന്ന അശുദ്ധാത്മാവ് യേശുവിന് എന്ത് മേൽവിലാസമാണ് കൊടുത്തത്?

പള്ളിയിലുണ്ടായിരുന്ന അശുദ്ധാത്മാവുള്ള മനുഷ്യൻ യേശുവിന് ദൈവത്തിന്റെ പരിശുദ്ധൻ എന്ന മേൽവിലാസം നല്കി.

Mark 1:28-29

യേശുവിന്റെ ശ്രുതിക്ക് എന്തു സംഭവിച്ചു?

യേശുവിന്റെ ശ്രുതി നാടെങ്ങും പരന്നു.

Mark 1:30-31

അവർ ശിമോന്റെ വീട്ടിൽ ചെന്നപ്പോൾ, യേശു ആരെയാണ് സൗഖ്യമാക്കിയത്?

അവർ ശിമോന്റെ വീട്ടിൽ ചെന്നപ്പോൾ യേശു ശിമോന്റെ ആമ്മായിയമ്മയെ സൗഖ്യമാക്കി.

Mark 1:32-33

സന്ധ്യയായപ്പോൾ എന്ത് സംഭവിച്ചു?

വൈകുന്നേരം അവർ സകല വിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും കൊണ്ടു വന്നു, യേശു അവരെയെല്ലാം സൗഖ്യമാക്കി.

Mark 1:34

Mark 1:35-37

അതികാലത്ത് യേശു എന്തു ചെയ്തു?

യേശു അതികാലത്ത് നിർജ്ജന സ്ഥലത്ത് ചെന്നു പ്രാർത്ഥിച്ചു.

Mark 1:38

അടുത്തുള്ള സ്ഥലങ്ങളിലും എന്തു ചെയ്യാൻ വന്നു എന്നാണ് യേശു ശിമോനോട് പറഞ്ഞത്?

അടുത്തുള്ള സ്ഥലങ്ങളിലും പ്രസംഗിപ്പാനാണ് താൻ വന്നതെന്ന് യേശു പറഞ്ഞു.

Mark 1:39

Mark 1:40-41

യേശുവിനോട് സൗഖ്യത്തിന് യാചിച്ച കുഷ്ഠ രോഗിയോട് യേശുവിന്റെ മനോഭാവം എന്തായിരുന്നു?

യേശുവിന് കുഷ്ഠരോഗിയോട് ദയ തോന്നി അവനെ സൗഖ്യമാക്കി.

Mark 1:42-43

Mark 1:44-45

യേശു കുഷ്ഠ രോഗിയോട് എന്തു പറഞ്ഞു? എന്തു കൊണ്ട്?

മോശെ കല്പിച്ചത് അവര്‍ക്കു സാക്ഷ്യത്തിനായി അർപ്പിക്കുവാൻ യേശു കുഷ്ഠ രോഗിയോട് പറഞ്ഞു.

Mark 2

Mark 2:1-4

പക്ഷവാതക്കാരനെ ചുമന്ന് കൊണ്ടുവന്ന നാല് പേർ എന്ത് ചെയ്തു?

ആ നാലുപേര്‍ വീടിന്‍റെ മേല്പുര പൊളിച്ച്, പക്ഷവാതക്കാരനെ യേശുവിന്റെ അടുക്കൽ ഇറക്കി.

Mark 2:5

യേശു പക്ഷവാതക്കാരനോട് പറഞ്ഞതെന്ത്?

യേശു പക്ഷവാതക്കാരനോടു പറഞ്ഞു, “മകനെ നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു.

Mark 2:6

യേശു പറഞ്ഞതിനെ ചില ശാത്രിമാർ എതിർത്തത് എന്തു കൊണ്ട്?

ചില ശാസ്ത്രിമാർ ചിന്തിച്ചു, യേശു ദൈവദൂഷണം പറയുകയാണെന്ന് കാരണം ദൈവത്തിന് മാത്രമേ പാപങ്ങളെ മോചിപ്പാൻ സാധിക്കൂ.

Mark 2:7

Mark 2:8-11

തനിക്ക് ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ അധികാരമുണ്ടെന്ന് യേശു കാണിച്ചത് എങ്ങനെ?

യേശു പക്ഷവാതക്കാരനോട് നിന്റെ കിടക്ക എടുത്ത് വീട്ടിൽ പോക എന്നു പറഞ്ഞു, അവൻ ചെയ്തു.

Mark 2:12

Mark 2:13

യേശു ലേവിയെ തന്നെ അനുഗമിക്കാൻ വിളിച്ചപ്പോൾ ലേവി എന്തു ചെയ്യുകയായിരുന്നു?

യേശു ലേവിയെ വിളിച്ചപ്പോൾ അവൻ ചുങ്കം പിരിക്കുന്നിടത്ത് ഇരിക്കുകയായിരുന്നു.

Mark 2:14

Mark 2:15

ലേവിയുടെ വീട്ടിൽ വച്ച് യേശു എന്ത് ചെയ്തതു ആണ് പരീശന്മാരെ ചൊടിപ്പിച്ചത്?

യേശു പാപികളോടും ചുങ്കക്കാരോടും കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.

Mark 2:16

Mark 2:17

താൻ ആരെ വിളിപ്പാൻ വന്നു എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു താൻ പാപികളെ അത്രെ വിളിപ്പാൻ വന്നത്.

Mark 2:18

എന്താണ് ഉപവാസത്തെക്കുറിച്ച് ചിലർ യേശുവിനോട് ചോദിച്ചത്?

യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുന്നു എന്നാൽ എന്തുകൊണ്ട് നിന്‍റെ ശിഷ്യന്മാർ ഉപവസിക്കുന്നില്ല എന്ന് അവർ യേശുവിനോട് ചോദിച്ചു.

Mark 2:19

ഉപവാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് യേശു എങ്ങനെയാണ് മറുപടി കൊടുത്തത്?

യേശു പറഞ്ഞു, മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്ക് ഉപവസിപ്പാൻ കഴിയില്ല, എന്നാൽ മണവാളൻ പോയ ശേഷം അവർ ഉപവസിക്കും.

Mark 2:20-22

Mark 2:23

ശബ്ബത്ത് ദിവസത്തിൽ പരീശന്മാരെ ചൊടിപ്പിപ്പാൻ തക്കവണ്ണം എന്താണ് യേശുവിന്റെ ശിഷ്യന്മാർ ചെയ്തത്?

യേശുവിന്റെ ശിഷ്യന്മാർ ശബ്ബത്തിൽ കതിർ പറിച്ച് കഴിച്ചു .

Mark 2:24

Mark 2:25

തങ്ങൾക്ക് വിലക്കപ്പെട്ട അപ്പം കഴിച്ച ആരുടെ ഉദാഹരണമാണ് യേശു കൊടുത്തത്?

സാധാരണയായി പുരോഹിതന്മാർക്ക് മാത്രം കഴിപ്പാൻ വച്ചിരിക്കുന്ന അപ്പം ദാവീദ് കഴിച്ച ഉദാഹരണം യേശു കൊടുത്തു.

Mark 2:26

Mark 2:27

ആർക്കു വേണ്ടി ശബ്ബത്ത് ഉണ്ടാക്കപ്പെട്ടു എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു ശബ്ബത്ത് ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്.

Mark 2:28

യേശു തന്റെ എന്ത് അധികാരമാണ് കാണിച്ചത്?

താൻ ശബ്ബത്തിനും കർത്താവാണെന്ന് യേശു പറഞ്ഞു.

Mark 3

Mark 3:1

അവർ ശബ്ബത്തിൽ പള്ളിയിൽ യേശുവിനെ നോക്കിക്കൊണ്ടിരുന്നത് എന്തു കൊണ്ട്?

യേശുവിനെ കുറ്റം ചുമത്തേണ്ടതിന്ന് അവൻ ശബ്ബത്തിൽ സൗഖ്യമാക്കുമോ എന്ന് കാണ്മാൻ അവർ നോക്കിക്കൊണ്ടിരുന്നു.

Mark 3:2-3

Mark 3:4-5

ശബ്ബത്തിനെക്കുറിച്ച് യേശു ജനത്തോട് എന്ത് ചോദ്യമാണ് ചോദിച്ചത്?

ശബ്ബത്തിൽ നന്മ ചെയ്യുന്നതോ അതോ തിന്മ ചെയ്യുന്നതോ ഏതാകുന്നു വിഹിതമെന്ന് യേശു ജനത്തോട് ചോദിച്ചു.

യേശുവിന്റെ ചോദ്യത്തോട് ജനം എങ്ങനെ പ്രതികരിച്ചു, അന്നേരം അവരോടുള്ള യേശുവിന്റെ മനോഭാവം എന്തായിരുന്നു?

ജനം നിശ്ശബ്ദരായിരുന്നു, യേശുവിന് അവരോട് കോപം തോന്നി.

Mark 3:6

യേശു ആ മനുഷ്യനെ സൗഖ്യാമാക്കിയപ്പോൾ പരീശന്മാർ എന്ത് ചെയ്തു?

പരീശന്മാർ യേശുവിനെ കൊല്ലേണ്ടതിന്ന് പദ്ധതിയിട്ടു.

Mark 3:7-8

യേശു കടലിലേക്ക് പോയപ്പോൾ എത്ര പേരാണ് അവനെ പിന്തുടർന്നത്?

ഒരു വലിയ പുരുഷാരം യേശുവിനെ പിന്തുടർന്നു.

Mark 3:9-10

Mark 3:11-13

അശുദ്ധാത്മാക്കൾ യേശുവിനെ കണ്ടപ്പോൾ എന്താണ് നിലവിളിച്ച് പറഞ്ഞത്?

യേശു ദൈവപുത്രനെന്ന് അശുദ്ധാത്മാക്കൾ നിലവിളിച്ചു.

Mark 3:14

അപ്പോസ്തലന്മാരായി യേശു എത്ര പേരെ നിയമിച്ചു, അവർ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്?

തന്നോട് കൂടെ ഇരിപ്പാനും, പ്രസംഗിക്കേണ്ടതിന്ന് അയപ്പാനും, ഭൂതങ്ങളെ പുറത്താക്കേണ്ടതിന്ന് അധികാരം ഉണ്ടാകുവാനും യേശു പന്ത്രണ്ട് അപ്പോസ്തലന്മാരെ നിയമിച്ചു.

Mark 3:15-18

Mark 3:19-20

യേശുവിനെ ഒറ്റികൊടുക്കുവാനുള്ള ശിഷ്യൻ ആരായിരുന്നു?

യൂദാ ഈസ്കര്യോത്ത് ആയിരുന്നു യേശുവിനെ ഒറ്റികൊടുക്കുവാനുള്ള ശിഷ്യൻ.

Mark 3:21

യേശുവിനെക്കുറിച്ചുള്ള സംഭവങ്ങളെപ്പറ്റിയും, പുരുഷാരത്തെക്കുറിച്ചും അവന്റെ വീട്ടുകാർ എന്താണ് ചിന്തിച്ചത്?

യേശുവിന്റെ വീട്ടുകാർ അവന് ബുദ്ധിഭ്രമം ഉണ്ട് എന്ന് ചിന്തിച്ചു.

Mark 3:22

യേശുവിനെതിരായി എന്ത് കുറ്റമാണ് പരീശന്മാർ ചുമത്തിയത്?

ഭൂതങ്ങളുടെ തലവനെക്കൊണ്ട് യേശു ഭൂതങ്ങളെ പുറത്താക്കുന്നു എന്ന് പരീശന്മാർ കുറ്റം ചുമത്തി.

Mark 3:23-25

പരീശന്മാരുടെ കുറ്റം ചുമത്തലിനോട് യേശുവിന്റെ പ്രതികരണം എന്തായിരുന്നു?

തന്നിൽത്തന്നെ ഛിദ്രിച്ച രാജ്യം നിലനില്ക്കയില്ല എന്നായിരുന്നു യേശു പ്രതികരിച്ചത്.

Mark 3:26-27

Mark 3:28-29

ഏത് പാപം ക്ഷമിക്കപ്പെടുകയില്ല എന്നാണ് യേശു പറഞ്ഞത്?

പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കപ്പെടുകയില്ല എന്ന് യേശു പറഞ്ഞു.

Mark 3:30-32

Mark 3:33-34

തന്റെ അമ്മയും സഹോദരന്മാരും ആരെന്നാണ് യേശു പറഞ്ഞത്?

ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരാണ് തന്റെ അമ്മയും സഹോദരന്മാരുമെന്ന് യേശു പറഞ്ഞു.

Mark 3:35

Mark 4

Mark 4:1-3

എന്തു കൊണ്ടാണ് ഉപദേശിപ്പാനായി യേശു പടകിൽ കയറിയത്?

ഒരു വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നതു കൊണ്ട് ഉപദേശിപ്പാനായി യേശു ഒരു പടകിൽ കയറി ഇരുന്നു.

Mark 4:4

വഴിയിൽ വിതച്ച വിത്തുകൾക്ക് എന്തു സംഭവിച്ചു?

പക്ഷികൾ വന്നു അവയെ തിന്നു കളഞ്ഞു.

Mark 4:5

പാറയുള്ള സ്ഥലത്ത് വിതച്ച വിത്തുകൾക്ക് എന്ത് സംഭവിച്ചു?

മുളച്ചു വന്നു, എന്നാൽ വേരില്ലായ്കയാൽ വാടിപ്പോയി.

Mark 4:6

Mark 4:7

മുള്‍ചെടികൾക്കിടയിൽ വിതച്ച വിത്തുകൾക്ക് എന്ത് സംഭവിച്ചു?

മുള്‍ചെടി അവയെ ഞെരുക്കിക്കളഞ്ഞു.

Mark 4:8-10

നല്ല നിലത്ത് വിതക്കപ്പെട്ട വിത്തുകൾക്ക് എന്തു സംഭവിച്ചു?

വിത്ത് മുളച്ചു വളർന്നു മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.

Mark 4:11-13

എന്നാൽ പുറത്തുള്ളവർകല്ലാതെ, പന്ത്രണ്ട് പേർക്ക് എന്ത് ലഭിച്ചിരിക്കുന്നു എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു ദൈവരാജ്യത്തിന്റെ മർമ്മം പന്ത്രണ്ട് പേർക്ക് ലഭിച്ചിരിക്കുന്നു, എന്നാൽ പുറത്തുള്ളവർക്കല്ല.

Mark 4:14

യേശുവിന്റെ ഉപമയിൽ എന്താണ് വിത്ത്?

വിത്ത് ദൈവത്തിന്റെ വചനം ആകുന്നു.

Mark 4:15

എന്തിനെയാണ് വഴിയിൽ വിതക്കപ്പെട്ട വിത്ത് കാണിക്കുന്നത്?

അത് വചനം കേൾക്കുന്നവരെ കാണിക്കുന്നു, എന്നാൽ പെട്ടെന്ന് സാത്താൻ വന്ന് അത് എടുത്തുകളയുന്നു.

Mark 4:16

പാറയുള്ള സ്ഥലത്ത് വിതക്കപ്പെട്ട വിത്ത് കാണിക്കുന്നത് എന്തിനെയാണ്?

വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവരെ ഇത് കാണിക്കുന്നു, എന്നാൽ ഉപദ്രവം വരുമ്പോൾ ഇടറിപ്പോകുന്നു.

Mark 4:17

Mark 4:18

മുള്ളുചെടികൾക്കിടയിൽ വിതെക്കപ്പെട്ട വിത്ത് എന്തിനെ കാണിക്കുന്നു?

വചനം കേള്‍ക്കുന്നവരെ ഇത് കാണിക്കുന്നു, എന്നാൽ ഇഹലോക ചിന്തകൾ വചനത്തെ ഞെരുക്കിക്കളയുന്നു.

Mark 4:19

Mark 4:20-21

നല്ല നിലത്ത് വിതെക്കപ്പെട്ട വിത്ത് എന്തിനെ കാണിക്കുന്നു?

വചനം കേൾക്കുകയും, അംഗീകരിക്കയും, ഫലം കൊടുക്കുകയും ചെയ്യുന്നവരെ ഇത് കാണിക്കുന്നു .

Mark 4:22-25

മറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് എന്തു സംഭവിക്കും എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായത് ഒന്നുമില്ല.

Mark 4:26-28

നിലത്ത് വിത്ത് പാകുന്ന മനുഷ്യനെ പോലെ ഏത് രീതിയിലാണ് ദൈവരാജ്യം ഉപമിച്ചിരിക്കുന്നത് ഇവിടെ ?

ഒരു മനുഷ്യൻ വിത്ത് വിതെക്കുന്നു, അത് വളരുന്നു, പക്ഷേ എങ്ങനെയെന്നു അവൻ അറിയുന്നില്ല, ധാന്യം വിളയുമ്പോൾ അവൻ അത് കൊയ്യുന്നു.

Mark 4:29

Mark 4:30-31

കടുകുമണിയെ പോലെ ഏത് രീതിയിലാണ് ദൈവരാജ്യം?

എല്ലാ വിത്തുകളിലും ചെറിയതാണ് കടുകുമണി, എന്നാൽ പലതിന്നും കൂട് കെട്ടുവാൻ തക്ക വലിയ വൃക്ഷമായി അത് വളരുന്നു.

Mark 4:32-34

Mark 4:35-36

യേശുവും ശിഷ്യന്മാരും അക്കരെ കടക്കുമ്പോൾ എന്ത് സംഭവിച്ചു?

വലിയ കാറ്റുണ്ടായി, പടകിൽ തിര തള്ളിക്കയറുക കൊണ്ട് അത് മുങ്ങുമാറായി.

Mark 4:37

Mark 4:38

ഈ സമയത്ത് പടകിൽ യേശു എന്ത് ചെയ്യുകയായിരുന്നു?

യേശു ഉറങ്ങുകയായിരുന്നു.

ശിഷ്യന്മാർ യേശുവിനോട് ഏത് ചോദ്യമാണ് ചോദിച്ചത്?

തങ്ങൾ നശിച്ചു പോകുന്നതിൽ അവന് വിചാരം ഉണ്ടോ എന്ന് ശിഷ്യന്മാർ യേശുവിനോട് ചോദിച്ചു.

Mark 4:39-40

അപ്പോൾ യേശു എന്ത് ചെയ്തു?

യേശു കാറ്റിനെ ശാസിക്കുകയും കടലിനെ ശാന്തമാക്കുകയും ചെയ്തു.

Mark 4:41

യേശു ഇത് ചെയ്ത ശേഷം ശിഷ്യന്മാരുടെ പ്രതികരണം എന്തായിരുന്നു?

ശിഷ്യന്മാർ വളരെ ഭയപ്പെട്ടു, കാറ്റും കടലും കൂടെ അവനെ അനുസരിപ്പാൻ തക്കവണ്ണം യേശു ആർ എന്ന് പറഞ്ഞു അതിശയിച്ചു.

Mark 5

Mark 5:1

അവർ ഗദരദേശത്ത് എത്തിയപ്പോൾ ആരാണ് യേശുവിനെ കാണാൻ വന്നത്?

അശുദ്ധാത്മാവുള്ള മനുഷ്യൻ യേശുവിനെ എതിരേറ്റു.

Mark 5:2

Mark 5:3-4

ഈ മനുഷ്യൻ ചെയ്തിരുന്ന ചില കാര്യങ്ങൾ എന്തായിരുന്നു?

അവൻ കല്ലറകളിൽ പാർത്തു, ചങ്ങലയും വിലങ്ങും പൊട്ടിച്ചുകളഞ്ഞു, രാവും പകലും നിലവിളിക്കയും തന്നെത്താൻ മുറിവുണ്ടാക്കിയും പോന്നു.

Mark 5:5-6

Mark 5:7

ഏത് പേരാണ് അശുദ്ധാത്മാവ് യേശുവിനെ വിളിച്ചത്?

അശുദ്ധാത്മാവ് യേശുവിനെ മഹോന്നതനായ ദൈവത്തിന്റെ പുത്രാ എന്ന് വിളിച്ചു.

Mark 5:8

ആ മനുഷ്യനോട് യേശു എന്താണ് പറഞ്ഞത്?

യേശു ആ മനുഷ്യനോട് പറഞ്ഞു, “അശുദ്ധാത്മാവെ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടു പോക”.

Mark 5:9-12

എന്തായിരുന്നു അശുദ്ധാത്മാവിന്റെ പേര്?

ലെഗ്യോന്‍ എന്നായിരുന്നു അശുദ്ധാത്മാവിന്റെ നാമം, കാരണം അവർ പലരായിരുന്നു.

Mark 5:13-14

യേശു ആ മനുഷ്യനിൽ നിന്നും അശുദ്ധാത്മാവിനെ പുറത്താക്കിയപ്പോൾ എന്ത് സംഭവിച്ചു?

ആത്മാക്കൾ പുറപ്പെട്ടു വന്ന് പന്നിക്കൂട്ടത്തിൽ പ്രവേശിച്ചു, അവ കടുന്തൂക്കത്തിലൂടെ കടലിലേക്ക് പാഞ്ഞു വീർപ്പുമുട്ടി ചത്തു.

Mark 5:15-16

അശുദ്ധാത്മാവ് പോയ ശേഷം, ആ മനുഷ്യന്റെ സ്ഥിതി എങ്ങനെ ആയിരുന്നു?

അവൻ വസ്ത്രം ധരിച്ചും സുബോധമുള്ളവനായും യേശുവിന്റെ കൂടെ ഇരുന്നു.

ഈ സംഭവങ്ങളോട് അവിടുത്തെ ജനങ്ങൾ എങ്ങനെ പ്രതികരിച്ചു, എന്നാൽ യേശുവിനോട് അങ്ങനെ പറയാൻ കാരണമെന്ത്?

ജനം ഭയപ്പെട്ട് യേശുവിനോട് അവിടം വിട്ടു പോകുവാൻ ആവശ്യപ്പെട്ടു.

Mark 5:17-18

Mark 5:19-21

കല്ലറകളിൽ താമസിച്ചിരുന്ന വ്യക്തിയോട് ഇപ്പോൾ എന്ത് ചെയ്യാനാണ് യേശു പറഞ്ഞത്?

യേശു അവനോട്, ദൈവം അവനു വേണ്ടി ചെയ്തതൊക്കെയും അവന്റെ ജനത്തോട് പറക എന്ന് പറഞ്ഞു.

Mark 5:22

പള്ളിപ്രമാണി ആയിരിക്കുന്ന യായീറൊസ് എന്ത് അപേക്ഷയാണ് ആണ് യേശുവിനോട് നടത്തിയത്?

യായീറൊസ് യേശുവിനോട് വീട്ടിൽ വന്ന് അത്യാസന്ന നിലയിലായിരിക്കുന്ന തന്റെ മകളുടെ മേൽ കൈ വെക്കേണമെന്ന് അപേക്ഷിച്ചു.

Mark 5:23-24

Mark 5:25-27

യേശുവിന്റെ വസ്ത്രത്തെ തൊട്ട സ്ത്രീയുടെ അസുഖം എന്തായിരുന്നു?

ആ സ്ത്രീ പന്ത്രണ്ട് വർഷങ്ങളായി രക്തസ്രാവത്താൽ വലയുക ആയിരുന്നു.

Mark 5:28-29

ആ സ്ത്രീ എന്തിനാണ് യേശുവിന്റെ വസ്ത്രത്തെ തൊട്ടത്?

താൻ യേശുവിന്റെ വസ്ത്രം മാത്രം തൊട്ടാൽ മതി, തനിക്ക് സൗഖ്യം കിട്ടുമെന്ന് ആ സ്ത്രീ ചിന്തിച്ചു.

Mark 5:30-31

സ്ത്രീ തന്റെ വസ്ത്രത്തെ തൊട്ടപ്പോൾ യേശു എന്ത് ചെയ്തു?

യേശു തന്നിൽ നിന്നും ശക്തി പുറപ്പെട്ടു എന്നറിഞ്ഞിട്ട് തന്നെ തൊട്ടത് ആർ എന്ന് കാണ്മാൻ ചുറ്റും നോക്കി.

Mark 5:32-33

Mark 5:34

ആ സ്ത്രീ യേശുവിനോട് സത്യമെല്ലാം പറഞ്ഞപ്പോൾ, യേശു അവളോട് എന്തു പറഞ്ഞു?

സമാധാനത്തോടെ പോക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്ന് യേശു അവളോട് പറഞ്ഞു.

Mark 5:35

യേശു ഭവനത്തിലെത്തിയപ്പോൾ യായീറൊസിന്റെ മകളുടെ സ്ഥിതി എന്തായിരുന്നു?

യായീറൊസിന്റെ മകൾ മരിച്ചു പോയി.

Mark 5:36

ഈ സമയത്ത് യേശു യായീറൊസിനോട് എന്തു പറഞ്ഞു?

യേശു യായീറൊസിനോട് ഭയപ്പെടേണ്ട വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.

Mark 5:37-39

കുട്ടി കിടന്നിരുന്ന മുറുയിലേക്ക് ആരെല്ലാം യേശുവിനൊപ്പം പോയി?

കുട്ടിയുടെ അപ്പൻ, അമ്മ, പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ കൂടെ കൂട്ടി.

Mark 5:40-41

യായീറൊസിന്റെ മകൾ മരിച്ചിട്ടില്ല ഉറങ്ങുകയത്രെ എന്ന് യേശു പറഞ്ഞപ്പോൾ വീട്ടിൽ ഉണ്ടായിരുന്നവർ എന്ത് ചെയ്തു?

യായീറൊസിന്റെ മകൾ മരിച്ചിട്ടില്ല ഉറങ്ങുകയത്രെ എന്ന് യേശു പറഞ്ഞപ്പോൾ ജനം അവനെ പരിഹസിച്ചു.

Mark 5:42-43

കുട്ടി എഴുന്നേറ്റ് നടന്നപ്പോൾ അവർ എങ്ങനെ പ്രതികരിച്ചു?

അവിടെ കൂടിയിരുന്നവർ അത്യന്തം വിസ്മയിച്ചു.

Mark 6

Mark 6:2-3

യേശുവിന്റെ പിതൃഭവനത്തിൽ ഉണ്ടായിരുന്നവർ അവനെക്കുറിച്ച് അത്ഭുതപ്പെട്ടത് എന്തുകൊണ്ട്?

അവന് കിട്ടിയ ഉപദേശങ്ങൾ, ജ്ഞാനം, വീര്യപ്രവൃത്തികൾ എവിടെ നിന്നു എന്ന് ജനം അറിഞ്ഞില്ല.

Mark 6:4-5

ഒരു പ്രവാചകന് എവിടെ ബഹുമാനം ലഭിക്കുന്നില്ല എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, ഒരു പ്രവാചകൻ അവന്റെ പിതൃഭവനത്തിലും, ചാർച്ചക്കാരുടെ ഇടയിലും സ്വന്തഭവനത്തിലും ബഹുമാനിക്കപ്പെടുന്നില്ല.

Mark 6:6

തന്റെ പിതൃഭവനക്കാരെ കുറിച്ച് യേശു ആശ്ചര്യപ്പെട്ടത് എന്തിന്?

തന്റെ പിതൃഭവനക്കാരുടെ അവിശ്വാസത്തിങ്കൽ യേശു ആശ്ചര്യപ്പെട്ടു.

Mark 6:7

പന്തിരുവര്‍ക്ക് എന്ത് അധികാരമാണ് യേശു കൊടുത്തത്?

യേശു പന്തിരുവർക്ക് അശുദ്ധാത്മക്കളുടെ മേൽ അധികാരം കൊടുത്തു.

Mark 6:8

യത്രക്കായി പന്തിരുവർ എന്തെല്ലാമാണ് അവരോടു കൂടെ എടുത്തത്?

പന്തിരുവർ ഒരു വടി, ചെരുപ്പ്, ഒരു വസ്ത്രം എടുത്തു.

Mark 6:9-10

Mark 6:11-13

ഒരു സ്ഥലത്തു തങ്ങളെ സ്വീകരിച്ചില്ലായെങ്കിൽ എന്ത് ചെയ്യണം എന്നാണ് യേശു പന്തിരുവരോട് പറഞ്ഞത്?

യേശു പന്തിരുവരോട് തങ്ങളുടെ കാലിലെ പൊടി അവർക്കെതിരെ സാക്ഷ്യത്തിനായി കുടഞ്ഞുകളയാൻ പറഞ്ഞു.

Mark 6:14

യേശു ആരെന്നാണ് ജനം കരുതിയത്?

യേശു യോഹന്നാൻ സ്നാപകൻ എന്നോ, ഏലിയവെന്നോ, അല്ലെങ്കിൽ ഒരു പ്രവാചകനെന്നോ ജനം കരുതി.

Mark 6:15-17

Mark 6:18-19

താൻ ഏത് കാര്യം നിയമ വിരുദ്ധമായി ചെയ്യുന്നു എന്നാണ് യോഹന്നാൻ സ്നാപകൻ ഹെരോദാവിനോട് പറഞ്ഞിരുന്നത്?

ഹെരോദാവ് തന്റെ സഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമാണെന്ന് യോഹന്നാൻ ഹെരോദാവിനോട് പറഞ്ഞിരുന്നു.

Mark 6:20-22

യോഹന്നാൻ പ്രസംഗിക്കുന്നു എന്ന് കേട്ടപ്പോൾ ഹെരോദാവ് എങ്ങനെയാണ് പ്രതികരിച്ചത്?

യോഹന്നാൻ പ്രസംഗിക്കുന്നു എന്ന് കേട്ടപ്പോൾ ഹെരോദാവ് കലങ്ങിപ്പോയി, പക്ഷേ അവനെ കേൾപ്പാൻ സന്തോഷവാനായിരുന്നു.

Mark 6:23-24

ഹെരോദ്യയോട് എന്താണ് ഹെരോദാവ് സത്യം ചെയ്തത്?

അവൾ അവനോട് ചോദിക്കുന്നത് എന്തും കൊടുക്കാമെന്ന് ഹെരോദാവ് സത്യം ചെയ്തു, രാജ്യത്തിന്റെ പകുതിയോളമായാലും.

Mark 6:25

എന്ത് വേണമെന്നാണ് ഹെരോദ്യ ആവശ്യപ്പെട്ടത്?

ഹെരോദ്യ ഒരു തളികയിൽ യോഹന്നാൻ സ്നാപകന്റെ തല വേണമെന്ന് ആവശ്യപ്പെട്ടു.

Mark 6:26-30

ഹെരോദ്യയായുടെ അപേക്ഷയോട് എപ്രകാരമാണ് ഹെരോദാവ് പ്രതികരിച്ചത്?

ഹെരോദാവ് അതിദു:ഖിതനായി, എങ്കിലും വിരുന്നുകാരുടെ മുൻപിൽ വച്ച് താൻ കൊടുത്ത ആണയെ വിചാരിച്ച് അവളോട് നിഷേധിച്ചില്ല.

Mark 6:31-32

യേശുവും ശിഷ്യന്മാരും തങ്ങൾ തനിയെ വിശ്രമിക്കാൻ പോയപ്പോൾ എന്ത് സംഭവിച്ചു?

പലരും അവരെ മനസ്സിലാക്കിയിട്ട്, ഓടി യേശുവിനും ശിഷ്യന്മാർക്കും മുൻപേ അവിടെ എത്തി.

Mark 6:33

Mark 6:34-36

അവർക്കായി കാത്തിരുന്ന ജനത്തോട് എന്തായിരുന്നു യേശുവിന്റെ മനോഭാവം?

അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നതിനാൽ യേശുവിന് അവരോട് മനസ്സലിവു തോന്നി.

Mark 6:37

ജനത്തിന് ഭക്ഷിപ്പാൻ കൊടുപ്പിൻ എന്ന് യേശു പറഞ്ഞപ്പോൾ ശിഷ്യന്മാർ എന്ത് ചിന്തിച്ചു?

ഇരുനൂറ് വെള്ളിക്കാശിന് അപ്പം മേടിക്കാൻ പോകേണ്ടിവരുമെന്ന് ശിഷ്യന്മാർ ചിന്തിച്ചു.

Mark 6:38-40

എന്ത് ഭക്ഷണമാണ് ശിഷ്യന്മാരുടെ പക്കൽ ഉണ്ടായിരുന്നത്?

ശിഷ്യന്മാരുടെ പക്കൽ അഞ്ചപ്പവും രണ്ട് മീനും ഉണ്ടായിരുന്നു.

Mark 6:41-42

ആ അപ്പവും മീനും എടുത്ത് യേശു എന്ത് ചെയ്തു?

അവൻ ആ അഞ്ചപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, നുറുക്കി, എന്നിട്ട് തന്റെ ശിഷ്യന്മാർക്ക് കൊടുത്തു.

Mark 6:43

എല്ലാവരും ഭക്ഷിച്ച ശേഷം ബാക്കി എത്ര കുട്ട ഉണ്ടയിരുന്നു?

എല്ലാവരും ഭക്ഷിച്ച ശേഷം ബാക്കി പന്ത്രണ്ട് കുട്ട ഉണ്ടായിരുന്നു.

Mark 6:44-47

എത്ര പുരുഷന്മാർ ഭക്ഷിച്ചു?

ഭക്ഷിച്ചവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.

Mark 6:48-49

എപ്രകാരമാണ് യേശു കടലിൽ ശിഷ്യന്മാരുടെ അടുക്കൽ ചെന്നത്?

യേശു ശിഷ്യന്മാരുടെ അടുക്കൽ കടലിന്മേൽ നടന്നു ചെന്നു.

Mark 6:50-51

ശിഷ്യന്മാർ യേശുവിനെ കണ്ടപ്പോൾ അവൻ അവരോട് എന്തു പറഞ്ഞു?

യേശു ശിഷ്യന്മാരോട് ധൈര്യപ്പെടുവിൻ ഭയപ്പെടേണ്ട എന്നു പറഞ്ഞു.

Mark 6:52-54

എന്തു കൊണ്ട് അപ്പത്തിന്റെ അത്ഭുതത്തെപ്പറ്റി ഗ്രഹിപ്പാൻ ശിഷ്യന്മാർക്ക് കഴിഞ്ഞില്ല?

തങ്ങളുടെ ഹൃദയം കടുത്തിരുന്നതു കൊണ്ട് അപ്പത്തിന്റെ അത്ഭുത്തെപ്പറ്റി മനസ്സിലാക്കാൻ ശിഷ്യന്മാർക്ക് കഴിഞ്ഞില്ല.

Mark 6:55

യേശുവിനെ മനസ്സിലാക്കിയപ്പോൾ ആ പ്രദേശത്തെ ജനം എന്തു ചെയ്തു?

അവൻ ഉണ്ട് എന്നു കേൾക്കുന്ന ഇടത്തേക്ക് ജനം ദീനക്കാരെ കിടക്കയിൽ എടുത്തു കൊണ്ടുവന്നു.

Mark 6:56

യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടവർക്ക് എന്ത് സംഭവിച്ചു?

യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടവരൊക്കെയും സൗഖ്യം പ്രാപിച്ചു.

Mark 7

Mark 7:2

പരീശന്മാരും ശാസ്ത്രിമാരും വിരോധിക്കുവാന്‍ തക്കവണ്ണം യേശുവിന്റെ ചില ശിഷ്യന്മാർ എന്തു ചെയ്തു?

ശിഷ്യന്മാരിൽ ചിലർ കഴുകാത്ത കൈകൊണ്ട് ഭക്ഷിച്ചു.

Mark 7:3

ഭക്ഷണം കഴിക്കുന്നത്തിനു മുൻപ് പാനപാത്രം, ഭരണി, ചെമ്പ്, പാനീയ മേശ എന്നിവ കഴുകുക എന്നത് ആരുടെ ചട്ടമായിരുന്നു?

ഭക്ഷണം കഴിക്കുന്നത്തിനു മുൻപ് പാനപാത്രം, ഭരണി, ചെമ്പ്, പാനീയ മേശ എന്നിവ കഴുകുക എന്നത് പരീശന്മാര്‍ക്കും, ശാസ്ത്രിമാര്‍ക്കും ചട്ടമായിരുന്നു .

Mark 7:4

Mark 7:5

Mark 7:6-8

കൈ കഴുകുന്ന വിഷയത്തെപ്പറ്റിയുള്ള പരീശന്മാരുടെയും ശാസ്ത്രിമാരുടെയും ഉപദേശത്തെക്കുറിച്ച് യേശു എന്തു പറഞ്ഞു?

യേശു പറഞ്ഞു പരീശന്മാരും ശാസ്ത്രിമാരും കപടഭക്തിക്കാരത്രെ, അവർ മാനുഷിക ഉപദേശങ്ങളെ പഠിപ്പക്കുകയും അതോടൊപ്പം ദൈവകല്പനയെ ഉപേക്ഷിക്കയും ചെയ്യുന്നു .

Mark 7:9

Mark 7:10-12

മാതാപിതാക്കളെ ആദരിക്കണമെന്ന് പറയുന്ന ദൈവ കല്പനയെ ശാസ്ത്രിമാരും, പരീശന്മാരും എപ്രകാരമാണ് ദുർബ്ബലമാക്കിയത്?

മാതാപിതാക്കൾക്ക് സഹായമായി കൊടുക്കേണ്ടുന്ന പണത്തെ ഒരു കൊർബ്ബാനായി തങ്ങൾക്ക് കൊടുക്കുവാൻ ജനത്തോട് പറഞ്ഞുകൊണ്ട് അവർ ദൈവ കല്പനയെ ദുർബ്ബലമാക്കുന്നു.

Mark 7:13-14

Mark 7:15-17

എന്ത് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നില്ല എന്നാണ് യേശു പറഞ്ഞത്?

പുറത്ത് നിന്നു മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്ന് യേശു പറഞ്ഞു.

എന്ത് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നു എന്നാണ് യേശു പറഞ്ഞത്?

ഒരു മനുഷ്യനിൽ നിന്നും പുറപ്പെടന്നതത്രെ അവനെ അശുദ്ധമാക്കുന്നത് എന്ന് യേശു പറഞ്ഞു.

Mark 7:18

Mark 7:19

ഏത് തരത്തിലുള്ള ഭക്ഷണത്തെയാണ് യേശു ശുദ്ധീകരിച്ചത്?

സകല ഭോജ്യങ്ങളും ശുദ്ധമത്രെ എന്ന് യേശു പറഞ്ഞു.

Mark 7:20

Mark 7:21

ഒരു വ്യക്തിയിൽ നിന്നും പുറപ്പെട്ട് അവനെ അശുദ്ധനാക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു ദുശ്ചിന്ത, വ്യഭിചാരം, മോഷണം, കൊലപാതകം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത ഒരു മനുഷ്യന്റെ അകത്തുനിന്നും പുറപ്പെട്ട് അവനെ അശുദ്ധനാക്കുന്നു.

Mark 7:22-24

Mark 7:25

അശുദ്ധാത്മാവ് ബാധിച്ച മകളുള്ള സ്ത്രീ യഹൂദ സ്ത്രീ ആയിരുന്നോ അതോ യവനക്കാരിത്തി ആയിരുന്നോ?

അശുദ്ധാത്മാവ് ബാധിച്ച മകളുള്ള സ്ത്രീ യവനക്കാരിത്തി ആയിരുന്നു.

Mark 7:26-27

Mark 7:28

കുട്ടികളുടെ അപ്പമെടുത്ത് നായ്കൾക്ക് കൊടുക്കുന്നത് നല്ലതല്ല എന്ന് യേശു പറഞ്ഞപ്പോൾ എന്തായിരുന്നു ആ സ്ത്രീയുടെ പ്രതികരണം?

നായക്കളും മേശക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്ന് സ്ത്രീ പറഞ്ഞു.

Mark 7:29

ആ സ്ത്രീക്കു വേണ്ടി യേശു എന്ത് ചെയ്തു?

യേശു ആ സ്ത്രീയുടെ മകളിൽ നിന്നും ഭൂതത്തെപ്പുറത്താക്കി.

Mark 7:30-32

Mark 7:33

ബധിരനും മൂകനുമായിരുന്ന മനുഷ്യനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ, അവനെ സൗഖ്യമാക്കുവാനായി യേശു എന്ത് ചെയ്തു?

യേശു ആ മനുഷ്യന്റെ ചെവിയിൽ വിരലിട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു, സ്വർഗ്ഗത്തിലേക്ക് നോക്കി “തുറക്കുക“ എന്നു പറഞ്ഞു.

Mark 7:34-35

Mark 7:36-37

അവന്റെ സൗഖ്യത്തെപ്പറ്റി ആരോടും സംസ്സാരിക്കരുത് എന്ന് യേശു പറഞ്ഞപ്പോൾ ജനം എന്ത് ചെയ്തു?

യേശു അവരോട് ശാന്തമായിരിക്കുവാൻ എത്ര കല്പിച്ചുവോ, അത്രയും കൂടുതൽ അവർ അതിനെപ്പറ്റി സംസ്സാരിച്ചു.

Mark 8

Mark 8:1

തന്നെ പിന്തുടർന്ന വലിയ പുരുഷാരത്തോട് ഏത് കാര്യത്തിലാണ് യേശുവിന് മനസ്സലിവു തോന്നിയതായി പറഞ്ഞത്?

വലിയ പുരിഷാരത്തിന് ഒന്നും കഴിപ്പാനില്ലായ്കയാൽ തന്റെ മനസ്സലിഞ്ഞതായി യേശു പറഞ്ഞു.

Mark 8:2-4

Mark 8:5

ശിഷ്യന്മാരുടെ പക്കൽ എത്ര അപ്പം ഉണ്ടായിരുന്നു?

ശിഷ്യന്മാരുടെ പക്കൽ ഏഴ് അപ്പം ഉണ്ടായിരുന്നു.

Mark 8:6-7

ശിഷ്യന്മാരുടെ അപ്പത്തെ യേശു എന്തു ചെയ്തു?

യേശു സ്തോത്രം ചെയ്തു, അപ്പത്തെ നുറുക്കി, പിന്നെ ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു .

Mark 8:8

എല്ലാവരും ഭക്ഷിച്ച ശേഷം എത്ര മാത്രം ഭകഷണം ശേഷിച്ചു?

എല്ലാവരും ഭക്ഷിച്ച ശേഷം ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു.

Mark 8:9-10

തിന്നു തൃപ്തരായ എത്ര പേർ ഉണ്ടായിരുന്നു?

തിന്നു തൃപ്തരായ ഏകദേശം നാലായിരം പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു.

Mark 8:11-14

അവനെ പരീക്ഷിപ്പാൻ, യേശു എന്തു ചെയ്യണമന്ന് പരീശന്മാർ ആഗ്രഹിച്ചു?

പരീശന്മാർ യേശു സ്വർഗ്ഗത്തിൽ നിന്നും ഒരു അടയാളം കാണിപ്പാൻ താല്പര്യപ്പെട്ടു.

Mark 8:15

എന്താണ് പരീശന്മാരെ സംബന്ധിച്ച് യേശു ശിഷ്യന്മാരോട് കല്പിച്ചത്?

യേശു ശിഷ്യന്മാരോട് പരീശന്മാരുടെ പുളിച്ചമാവ് സൂക്ഷിച്ചുകൊൾവാൻ കല്പിച്ചു.

Mark 8:16-18

യേശു എന്തിനെക്കുറിച്ച് സംസ്സാരിക്കുന്നു എന്നാണ് ശിഷ്യന്മാർ ചിന്തിച്ചത്?

അവർ അപ്പം കൂടെ കൊണ്ടുപോരുവാൻ മറന്നു പോയതിനെക്കുറിച്ചാണ് യേശു സംസ്സാരിക്കുന്നതെന്ന് ശിഷ്യന്മാർ ചിന്തിച്ചു.

Mark 8:19-20

താൻ പറയുന്നതിന്റെ അർത്ഥം ശിഷ്യന്മാർ മനസ്സിലാക്കേണ്ടതിന്ന് ഏതെല്ലാം അത്ഭുതങ്ങളെക്കുറിച്ചാണ് യേശു അവരെ അനുസ്മരിപ്പിച്ചത്?

അയ്യായിരം പേരെയും, നാലായിരം പേരെയും പോഷിപ്പിച്ച കാര്യം യേശു അവരെ അനുസ്മരിപ്പിച്ചു.

Mark 8:21-22

Mark 8:23

അവന് പൂർണ്ണ കാഴ്ച്ച പ്രാപിക്കേണ്ടതിന്ന് എന്തെല്ലാം മൂന്ന് കാര്യങ്ങളാണ് യേശു കുരുടനായ മനുഷ്യനോട് ചെയ്തത്?

യേശു ആദ്യം അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈവച്ചു, പിന്നെയും അവൻ അവന്റെ കണ്ണിൽ കൈവച്ചു.

Mark 8:24-27

Mark 8:28

യേശു ആരായിരുന്നു എന്നാണ് ജനങ്ങൾ പറഞ്ഞത്?

ജനങ്ങൾ യേശുവിനെ യോഹന്നാൻ സ്നാപകൻ എന്നോ, ഏലിയവ് എന്നോ, അല്ലെങ്കിൽ പ്രവാചകന്മാരിൽ ഒരുവൻ എന്നോ പറഞ്ഞു.

Mark 8:29-30

യേശു ആരായിരുന്നു എന്നാണ് പത്രോസ് പറഞ്ഞത്?

യേശു, ക്രിസ്തു ആകുന്നു എന്ന് പത്രോസ് പറഞ്ഞു.

Mark 8:31-32

ഭാവിയിൽ വരാൻ പോകുന്ന ഏത് സംഭവത്തെക്കുറിച്ചാണ് വളരെ വ്യക്തമായി യേശു ശിഷ്യന്മാരെ ഉപദേശിച്ചു തുടങ്ങിയത്?

മനുഷ്യപുത്രൻ പലതു സഹിക്കയും, തള്ളപ്പെടുകയും, കൊല്ലപ്പെടുകയും, മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്ന് യേശു ശിഷ്യന്മാരോടു ഉപദേശിച്ചു തുടങ്ങി.

Mark 8:33

പത്രോസ് അവനെ ശാസിച്ചു തുടങ്ങിയപ്പോൾ യേശു എന്ത് പറഞ്ഞു?

യേശു പത്രോസിനോട്, “സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്” എന്ന് പറഞ്ഞു.

Mark 8:34-35

ഒരുവൻ തന്നെ അനുഗമിപ്പാൻ ഇഛിച്ചാൽ എന്ത് ചെയ്യണമെന്നാണ് യേശു പറഞ്ഞത്?

ആരെങ്കിലും തന്നെ അനുഗമിപ്പാൻ ഇഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് തന്നെ അനുഗമിക്കട്ടെ എന്ന് യേശു പറഞ്ഞു.

Mark 8:36-37

ലോകത്തിലെ വസ്തുവകകൾ നേടാനുള്ള ഒരു മനുഷ്യന്റെ ആഗ്രഹത്തെപ്പറ്റി എന്താണ് യേശു പറഞ്ഞത്?

“ഒരു മനുഷ്യൻ സർവ്വ ലോകവും നേടുകയും അവന്റെ ജീവനെ കളയുകയും ചെയ്താൽ അവന്ന് എന്ത് ലാഭം?” എന്ന് യേശു പറഞ്ഞു.

Mark 8:38

അവനെയും അവന്റെ വചനങ്ങളെയും പറ്റി നാണിക്കുന്നവരെ കുറിച്ച് യേശു എന്തു പറഞ്ഞു?

യേശു പറഞ്ഞു അവന്റെ വരവിങ്കൽ അവനെയും അവന്റെ വചനങ്ങളെയും പറ്റി നാണിക്കുന്നവരെ കുറിച്ച് അവനും നാണിക്കും.

Mark 9

Mark 9:1

ദൈവരാജ്യം ശക്തിയോടെ വരുന്നത് ആർ കാണും എന്നാണ് യേശു പറഞ്ഞത്?

ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്ത ചിലർ തന്നോടു കൂടെ അവിടെ നില്പുണ്ട് എന്ന് യേശു പറഞ്ഞു.

Mark 9:2

പത്രോസും, യാക്കോബും, യോഹന്നാനും അവനോടൊപ്പം ഉയർന്ന മലയിലേക്ക് പോയപ്പോൾ യേശുവിന് എന്തു സംഭവിച്ചു?

യേശു രൂപാന്തരപ്പെട്ടു അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി.

Mark 9:3

Mark 9:4-6

മല മുകളിൽ ആരായിരുന്നു യേശുവിനോട് സംസ്സാരിച്ചത്?

ഏലിയാവും മോശെയും യേശുവിനോട് സംസ്സാരിച്ചു.

Mark 9:7-8

മല മുകളിൽ, മേഘത്തിൽ നിന്നും ഉണ്ടായ ശബ്ദം എന്ത് പറഞ്ഞു?

“ഇവൻ എന്റെ പ്രിയ പുത്രൻ; ഇവന് ചെവി കൊടുപ്പിൻ” എന്ന് ശബ്ദം ഉണ്ടായി.

Mark 9:9-10

അവർ മലയിൽ കണ്ട കാര്യത്തെക്കുറിച്ച് എന്താണ് യേശു ശിഷ്യന്മാരോട് കല്പിച്ചത്?

മനുഷ്യപുത്രൻ മരിച്ചവരിൽ നിന്ന് എഴുന്നേറ്റിട്ടല്ലാതെ അവർ കണ്ടത് ആരോടും പറയരുതെന്ന് യേശു അവരോട് കല്പിച്ചു.

Mark 9:11-12

ഏലിയാവിന്റെ വരവിനെപ്പറ്റി എന്താണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, ഏലിയാവ് മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കും, ആ ഏലിയാവ് ഇപ്പോൾ വന്നുമിരിക്കുന്നു.

Mark 9:13-16

Mark 9:17

അപ്പനും മകനും വേണ്ടി ശിഷ്യന്മാർക്ക് എന്ത് ചെയ്യാൻ സാധിച്ചില്ല?

അപ്പൻ കൊണ്ടു വന്ന മകനിൽ നിന്ന് അശുദ്ധാത്മാവിനെ പുറത്താക്കാൻ ശിഷ്യന്മാർക്ക് കഴിഞ്ഞില്ല.

Mark 9:18-21

Mark 9:22

ബാലനെ നശിപ്പിക്കാനായി ഏതിലാണ് അശുദ്ധാത്മാവ് അവനെ എറിഞ്ഞത്?

അശുദ്ധാത്മാവ് ബാലൻ മരിക്കേണ്ടതിന്നായി അവനെ തീയിലും വെള്ളത്തിലും എറിഞ്ഞു.

Mark 9:23

വിശ്വസിക്കുന്നവന് സകലവും കഴിയും എന്ന് യേശു പറഞ്ഞപ്പോൾ, എന്തായിരുന്നു ആ പിതാവിന്റെ പ്രതികരണം?

“ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തിന്നു സഹായിക്കേണമേ” എന്ന് പിതാവ് പ്രതികരിച്ചു.

Mark 9:24-27

Mark 9:28

ബാലനിലെ ഊമനും ചെകിടനുമായ ആത്മാവിനെ പുറത്താക്കാൻ എന്തുകൊണ്ട് ശിഷ്യന്മാർക്ക് കഴിഞ്ഞില്ല?

ശിഷ്യന്മാർക്ക് അശുദ്ധാത്മാവിനെ പുറത്താക്കാൻ സാധിച്ചില്ല, കാരണം പ്രാർത്ഥനയാലല്ലാതെ അത് വിട്ടു പോകുന്നില്ല.

Mark 9:29-30

Mark 9:31-32

തനിക്ക് സംഭവിപ്പാൻ പോകുന്ന ഏത് കാര്യമാണ് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്?

യേശു അവരോട് താൻ മരണത്തിനേല്പിക്കപ്പെടുകയും, എന്നാൽ മൂന്നാം നാൾ കഴിഞ്ഞശേഷം ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു.

Mark 9:33

എന്തിനെപ്പറ്റിയാണ് വഴിയിലുടനീളം ശിഷ്യന്മാർ വാദിച്ചു കൊണ്ടിരുന്നത്?

തങ്ങളിൽ വലിയവൻ ആരെന്ന് പറഞ്ഞ് ശിഷ്യന്മാർ തമ്മിൽ വാദിച്ചു.

Mark 9:34

Mark 9:35

ഒന്നാമൻ ആരെന്നാണ് യേശു പറഞ്ഞത്?

എല്ലാവർക്കും ശുശ്രൂഷ ചെയ്യുന്നവൻ ഒന്നാമൻ തന്നെ എന്ന് യേശു പറഞ്ഞു.

Mark 9:36

ഒരുവൻ ഒരു ശിശുവിനെ യേശുവിന്റെ നാമത്തിൽ കൈക്കൊള്ളുമ്പോൾ, ബാക്കി ആരെയെല്ലാം കൂടി കൈക്കൊള്ളുന്നു?

ഒരുവൻ ഒരു ശിശുവിനെ യേശുവിന്റെ നാമത്തിൽ കൈക്കൊള്ളുമ്പോൾ, അവൻ യേശുവിനെയും യേശുവിനെ അയച്ചവനെയും കൈക്കൊള്ളുന്നു.

Mark 9:37-41

Mark 9:42

യേശുവിൽ വിശ്വസിക്കുന്ന ചെറിയവർക്ക് ഇടർച്ച വരുത്തുന്ന വ്യക്തിക്ക് എന്തായിരിക്കും ഏറെ നല്ലത്?

കഴുത്തിൽ തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടു കളയുന്നത് അവന് ഏറെ നല്ലത്.

Mark 9:43-46

നിനക്ക് ഇടർച്ച വരുത്തുന്ന എന്തിനോടും എന്ത് ചെയ്യണമെന്നാണ് യേശു പറഞ്ഞത്?

നിനക്ക് ഇടർച്ച വരുത്തുന്ന എന്തിനെയും നീക്കിക്കളക എന്നു യേശു പറഞ്ഞു.

Mark 9:47

Mark 9:48-50

നരകത്തിൽ എന്ത് സംഭവിക്കുന്നു എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു നരകത്തിൽ പുഴു ചാകുന്നില്ല, തീ കെടുന്നതുമില്ല.

Mark 10

Mark 10:2-3

അവനെ പരീക്ഷിക്കേണ്ടതിന്ന് എന്താണ് പരീശന്മാർ യേശുവിനോട് ചോദിച്ചത്?

പരീശന്മാർ യേശുവിനോട്, തന്റെ ഭാര്യയെ വിവാഹമൊഴിയുന്നത് ഒരു ഭർത്താവിന് നിയമവിഹിതമോ എന്ന് ചോദിച്ചു.

Mark 10:4

യഹൂദർക്ക് വിവാഹമോചനത്തെക്കുറിച്ച് എന്ത് കല്പനയാണ് മോശെ കൊടുത്തത്?

ഒരു പുരുഷൻ ഉപേക്ഷണപത്രം കൊടുത്ത് അവന്റെ ഭാര്യയെ ഉപേക്ഷിപ്പാനും, അവളെ പറഞ്ഞയപ്പാനും മോശെ അനുവാദം കൊടുത്തിരുന്നു.

Mark 10:5

എന്തുകൊണ്ട് വിവഹമോചനത്തിന്റെ ഈ കല്പന മോശെ യഹൂദർക്ക് കൊടുത്തു?

അവരുടെ കഠിന ഹൃദയം നിമിത്തമത്രേ മോശെ ഈ കല്പന യഹൂദർക്ക് കൊടുത്തത്.

Mark 10:6

പരീശന്മാരോട് വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ യഥാർത്ഥ പദ്ധതിയെപ്പറ്റി പറയുമ്പോൾ ചരിത്രത്തിലെ ഏത് സംഭവമാണ് യേശു പരാമർശിച്ചത്?

വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ യഥാർത്ഥ പദ്ധതിയെപ്പറ്റി പറയുമ്പോൾ ആദിയിൽ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചതിനെപ്പറ്റി യേശു പരാമർശിച്ചു.

Mark 10:7

രണ്ട് വ്യക്തികൾ, പുരുഷനും അവന്റെ ഭാര്യയും, വിവാഹം കഴിയുമ്പോൾ എന്തായിത്തീരും എന്നാണ് യേശു പറഞ്ഞത്?

ഇരുവരും ഒരു ദേഹമായിത്തീരും എന്ന് യേശു പറഞ്ഞു.

Mark 10:8

Mark 10:9-12

വിവാഹത്തിൽ ദൈവം പരസ്പരം യോജിപ്പിച്ചതിനെ കുറിച്ച് എന്താണ് യേശു പറഞ്ഞത്?

ദൈവം യോജിപ്പിച്ചതിനെ മൻഷ്യൻ വേർപിരിക്കരുത് എന്ന് യേശു പറഞ്ഞു.

Mark 10:13

കുഞ്ഞുങ്ങളെ അവന്റെ അടുക്കൽ കൊണ്ടു വന്നവരെ ശിഷ്യന്മാർ ശാസിച്ചപ്പോൾ എന്തായിരുന്നു യേശുവിന്റെ പ്രതികരണം?

യേശു ശിഷ്യന്മരെ ശാസിച്ചു, കുഞ്ഞുങ്ങളെ അവന്റെ അടുക്കൽ വരുവാന്‍ അനുവദിപ്പിൻ എന്ന് പറഞ്ഞു.

Mark 10:14

Mark 10:15-18

ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ അതിനെ എങ്ങനെ കൈക്കൊള്ളണം എന്നാണ് യേശു പറഞ്ഞത്?

ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ അതിനെ ശിശു എന്ന പോലെ കൈക്കൊള്ളണം മതിയാകു എന്ന് യേശു പറഞ്ഞു.

Mark 10:19-20

നിത്യജീവനെ അവകാശമാക്കുവാൻ ആ മനുഷ്യൻ എന്ത് ചെയ്യണമെന്നാണ് യേശു ആദ്യം പറഞ്ഞത്?

യേശു ആ മനുഷ്യനോട് പറഞ്ഞു അവൻ കൊലചെയ്യരുത്, മോഷ്ടിക്കരുത്, വ്യഭിചാരം ചെയ്യരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, അവന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം.

Mark 10:21

അധികമായ എന്ത് കല്പനയാണ് യേശു ആ മനുഷ്യന് കൊടുത്തത്?

യേശു ആ മനുഷ്യനോട് അവനുള്ളതൊക്കെയും വിറ്റതിനു ശേഷം തന്നെ അനുഗമിക്ക എന്ന് കല്പിച്ചു.

Mark 10:22

യേശു ആ മനുഷ്യന് കല്പന കൊടുത്തപ്പോൾ എപ്രകാരമാണ് അവൻ പ്രതികരിച്ചത്, എന്തുകൊണ്ട്?

അവന് വളരെ സമ്പത്തുണ്ടായിരുന്നതിനാൽ, വിഷാദിച്ച് ആ മനുഷ്യൻ പൊയ്ക്കളഞ്ഞു.

Mark 10:23-24

ദൈവരാജ്യത്തിൽ കടപ്പാൻ ആർക്ക് പ്രയാസം എന്നാണ് യേശു പറഞ്ഞത്?

സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് വളരെ പ്രയാസം എന്ന് യേശു പറഞ്ഞു.

Mark 10:25

Mark 10:26

ഒരു ധനവാന് എങ്ങനെ രക്ഷപ്രാപിക്കാൻ സാധിക്കും എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, മനുഷ്യനാൽ അത് അസാധ്യം എന്നാൽ ദൈവത്താൽ സകലവും സാധ്യം.

Mark 10:27-28

Mark 10:29

യേശു നിമിത്തം ഭവനത്തെയോ, കുടു:ബത്തെയോ, നിലങ്ങളെയോ ഉപേക്ഷിച്ചവർക്ക് എന്ത് ലഭിക്കും എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, അവർ ഈ ലോകത്തിൽ ഉപദ്രവങ്ങളോട് കൂടെ നൂറ് മടങ്ങും, വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കും.

Mark 10:30-31

Mark 10:32

ഏത് വഴിയിൽക്കൂടെയാണ് യേശുവും ശിഷ്യന്മാരും യാത്ര ചെയ്ത് കൊണ്ടിരുന്നത്?

യെരുശലേമിലേക്കുള്ള പാതയിൽക്കൂടെ യേശുവും ശിഷ്യന്മാരും യാത്ര ചെയ്യുകയായിരുന്നു.

Mark 10:33

യെരുശലേമിൽ അവന് എന്ത് സംഭവിക്കും എന്നാണ് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്?

യേശു അവന്റെ ശിഷ്യന്മാരോട് അവൻ മരണത്തിന്ന് വിധിക്കപ്പെടുകയും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു.

Mark 10:34

Mark 10:35-36

യാക്കോബും യോഹന്നാനും എന്താണ് യേശുവിനോട് യാചിച്ചത്?

അവന്റെ മഹത്വത്തിൽ യേശുവിന്റെ ഇടതും വലതും ഇരിപ്പാൻ യക്കോബും യോഹന്നാനും യാചിച്ചു.

Mark 10:37-38

Mark 10:39

യാക്കോബും യോഹന്നാനും എന്ത് സഹിക്കും എന്നാണ് യേശു പറഞ്ഞത്?

യാക്കോബും യോഹന്നാനും യേശു കുടിക്കുന്ന പാനപാത്രം കുടിക്കയും, യേശു ഏല്ക്കുന്ന സ്നാനം ഏല്ക്കയും ചെയ്യും എന്ന് യേശു പറഞ്ഞു.

Mark 10:40-41

യാക്കോബിന്റെയും യോഹന്നാന്റെയും അപേക്ഷയെ ദൈവം മാനിച്ചോ?

ഇല്ല, അവന്റെ വലത്തു വശത്തെയും ഇടത്തു വശത്തെയും ഇരിപ്പിടം കൊടുക്കുക എന്നത് തന്റേതല്ല എന്ന് യേശു പറഞ്ഞു.

Mark 10:42

ജാതീയ ഭരണാധികാരികൾ അവരുടെ പ്രജകളോട് എങ്ങനെ പെരുമാറുന്നു എന്നാണ് യേശു പറഞ്ഞത്?

ജാതികളുടെ അധികാരികൾ അവരുടെ മേൽ കർതൃത്തം നടത്തുന്നു എന്ന് യേശു പറഞ്ഞു.

Mark 10:43

ശിഷ്യന്മാരിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എങ്ങനെ ജീവിക്കണം എന്നാണ് യേശു പറഞ്ഞത്?

ശിഷ്യന്മാരിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷക്കാരനായിരിക്കണം.

Mark 10:44-47

Mark 10:48-51

പലരും അവനെ ശാസിച്ച് ശാന്തനായിരിക്കാൻ പറഞ്ഞപ്പോൾ, എന്താണ് കുരുടനായ ബർത്തിമായി ചെയ്തത്?

ബർത്തിമായി ഉച്ചത്തിൽ നിലവിളിച്ചു, “ദാവീദ് പുത്രാ, എന്നോട് കരുണയുണ്ടാകേണമേ”.

Mark 10:52

എന്താണ് ബർത്തിമായിയെ അവന്റെ അന്ധതയിൽ നിന്നും രക്ഷിച്ചത് എന്നാണ് യേശു പറഞ്ഞത്?

ബർത്തിമായിയുടെ വിശ്വാസം അവനെ രക്ഷിച്ചു എന്ന് യേശു പറഞ്ഞു.

Mark 11

Mark 11:2-4

എന്ത് ചെയ്യാനാണ് അവർക്കെതിരെയുള്ള ഗ്രാമത്തിലേക്ക് രണ്ട് ശിഷ്യന്മാരെ യേശു അയച്ചത്?

ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവന്റെ അടുക്കൽ കൊണ്ടു വരാനായി യേശു ശിഷ്യന്മാരെ അയച്ചു.

Mark 11:5

ശിഷ്യന്മാർ കഴുതക്കുട്ടിയുടെ കെട്ടഴിച്ചപ്പോൾ എന്ത് സംഭവിച്ചു?

ചിലർ ശിഷ്യന്മാരോട് നിങ്ങൾ എന്തു ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ, യേശു തങ്ങളോട് പറഞ്ഞതു പോലെ അവർ പറഞ്ഞു, അപ്പോൾ ജനം അവരെ തടഞ്ഞതുമില്ല.

Mark 11:6-7

Mark 11:8-9

യേശു കഴുതപ്പുറത്ത് കയറിയപ്പോൾ എന്താണ് ജനം വഴിയിൽ വിതറിയത്?

ജനം അവരുടെ വസ്ത്രങ്ങളും, പറമ്പുകളിൽ നിന്നും വെട്ടിയ ചില്ലിക്കമ്പുകളും വഴിയിൽ വിതറി.

Mark 11:10

യേശു യെരുശലേമിലേക്ക് യാത്ര ചെയ്തപ്പോൾ വരുന്ന ഏത് രാജ്യത്തെപ്പറ്റിയാണ് ജനം ആർത്തുവിളിച്ചത്?

തങ്ങളുടെ പിതാവായ ദാവീദിന്റെ രാജ്യം വരുന്നു എന്ന് ജനം ആർത്തുവിളിച്ചു.

Mark 11:11-13

യെരുശലേം ദേവാലയത്തിലേക്ക് ചെന്നപ്പോൾ യേശു എന്ത് ചെയ്തു?

യേശു ചുറ്റും നോക്കിയ ശേഷം ബേഥാന്യയിലേക്ക് പോയി.

Mark 11:14

അത്തി വൃക്ഷത്തെ ഫലം ഇല്ലാതെ കണ്ടപ്പോൾ യേശു എന്ത് ചെയ്തു?

യേശു അത്തി വൃക്ഷത്തോട്, “ഇനി നിന്നിൽ നിന്ന് ആരും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു.

Mark 11:15

ഇപ്രാവശ്യം ദൈവാലയ സ്ഥലത്ത് പ്രവേശിച്ചപ്പോൾ യേശു എന്ത് ചെയ്തു?

യേശു വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കുകയും, ആരെയും ദൈവാലയത്തിൽക്കൂടി ഒരു വസ്തുവും കൊണ്ടു പോകാൻ സമ്മതിച്ചതുമില്ല.

Mark 11:16

Mark 11:17

തിരുവെഴുത്തിൻ പ്രകാരം, ദൈവാലയം എന്തായിരിക്കണമായിരുന്നു എന്നാണ് യേശു പറഞ്ഞത്?

ദൈവാലയം സകല ജാതികൾക്കും ഒരു പ്രാർത്ഥനാലയം ആകേണ്ടതായിരുന്നു എന്ന് യേശു പറഞ്ഞു.

മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ദൈവാലയത്തെ എന്താക്കിത്തീർത്തു എന്നാണ് യേശു പറഞ്ഞത്?

അവർ ദൈവാലയത്തെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്ന് യേശു പറഞ്ഞു.

Mark 11:18-19

മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ എന്തു ചെയ്യുവാൻ ശ്രമിക്കുകയായിരുന്നു?

മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കൊല്ലുവാൻ ശ്രമിക്കുകയായിരുന്നു.

Mark 11:20-23

യേശു സംസാരിച്ച അത്തി വൃക്ഷത്തിനു എന്തു സംഭവിച്ചു?

യേശു ഏത് അത്തി വൃക്ഷത്തോട് സംസാരിച്ചുവോ അത് വേരോടെ ഉണങ്ങിപ്പോയി.

Mark 11:24

നാം പ്രാർത്ഥിക്കുമ്പോൾ ചോദിക്കുന്നതിനെപ്പറ്റി എന്താണ് യേശു പറഞ്ഞത്?

നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും എന്ന് യേശു പറഞ്ഞു.

Mark 11:25-26

സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിപ്പാനായി നാം എന്ത് ചെയ്യണം എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, പിതാവ് നിങ്ങളോടും ക്ഷമിക്കേണ്ടതിന്ന് നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ ക്ഷമിപ്പിൻ.

Mark 11:27

മഹാപുരോഹിതന്മാരും, ശാസ്ത്രിമാരും, മൂപ്പന്മാരും യേശുവിന്റെ എന്തറിയാനാണ് ആഗ്രഹിച്ചത്?

അവൻ ചെയ്യുന്നതൊക്കെയും എന്ത് അധികാരം കൊണ്ട് ചെയ്യന്നു എന്ന് അറിവാൻ അവർ ആഗ്രഹിച്ചു..

Mark 11:28-29

Mark 11:30

എന്ത് ചോദ്യമാണ് യേശു മഹാപുരോഹിതന്മാരോടും, ശാസ്ത്രിമാരോടും, മൂപ്പന്മാരോടും ചോദിച്ചത്?

യേശു അവരോട് യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്ന് ആയിരുന്നോ അതോ മനുഷ്യരിൽ നിന്ന് ആയിരുന്നോ എന്ന് ചോദിച്ചു.

Mark 11:31

എന്തുകൊണ്ട് മഹാപുരോഹിതന്മാരും, ശാസ്ത്രിമാരും, മൂപ്പന്മാരും യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്നോ എന്നതിന് ഉത്തരം കൊടുക്കാൻ താല്പര്യപ്പെട്ടില്ല?

എന്നാൽ യോഹന്നാനെ നിങ്ങൾ എന്തുകൊണ്ട് വിശ്വസിച്ചില്ല എന്ന് യേശു ചോദിക്കുമെന്നുള്ളതു കൊണ്ട് അവർ ഇതിന് മറുപടി നല്കാൻ താല്പര്യപ്പെട്ടില്ല.

Mark 11:32-33

എന്തുകൊണ്ട് മഹാപുരോഹിതന്മാരും, ശാസ്ത്രിമാരും, മൂപ്പന്മാരും യോഹന്നാന്റെ സ്നാനം മനുഷ്യരിൽ നിന്നോ എന്നതിന് ഉത്തരം കൊടുക്കാൻ താല്പര്യപ്പെട്ടില്ല?

അവർ ജനത്തെ ഭയപ്പെട്ടതു കൊണ്ട് ഇതിന് മറുപടി കൊടുത്തില്ല, ജനം യോഹന്നാനെ ഒരു പ്രവാചകൻ എന്ന് വിശ്വസിച്ചു.

Mark 12

Mark 12:1-2

മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ ഏല്പിച്ച ശേഷം ഉടമ എന്തു ചെയ്തു?

മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ ഏല്പിച്ച ശേഷം ഉടമ പരദേശത്തേക്ക് പോയി.

Mark 12:3-4

മുന്തിരിത്തോട്ടത്തിന്റെ ഉടമ ഫലം വാങ്ങേണ്ടതിന്ന് ദാസന്മാരെ അയച്ചപ്പോൾ കുടിയാന്മാർ അവരോട് എന്ത് ചെയ്തു?

കുടിയാന്മാർ ദാസന്മാരെ തല്ലുകയും, മുറിവേൽപ്പിക്കയും, കൊല്ലുകയും ചെയ്തു.

Mark 12:5

Mark 12:6-7

ഒടുവിൽ കുടിയാന്മാരുടെ അടുക്കൽ ഉടമ ആരെ അയച്ചു?

ഒടുവിൽ ഉടമ തന്റെ പ്രിയ മകനെ അയച്ചു .

Mark 12:8

ഉടമ ഒടുവിൽ അയച്ച വ്യക്തിയോട് കുടിയാന്മാർ എന്ത് ചെയ്തു?

കുടിയാന്മാർ അവനെ പിടിച്ച്, കൊന്ന്, തോട്ടത്തിന് വെളിയിൽ എറിഞ്ഞു കളഞ്ഞു.

Mark 12:9

കുടിയാന്മാരോട് മുന്തിരിത്തോട്ടത്തിന്റെ ഉടമ എന്ത് ചെയ്യും?

മുന്തിരിത്തോട്ടത്തിന്റെ ഉടമ വന്ന് കുടിയാന്മാരെ നശിപ്പിച്ച് മുന്തിരിത്തോട്ടം മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്യും.

Mark 12:10-13

തിരിവെഴുത്തിൽ, വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലിന് എന്ത് സംഭവിക്കുന്നു?

വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നു.

Mark 12:14-16

യേശുവിനോട് പരീശന്മാരും, ചില ഹെരോദ്യരും എന്ത് ചോദ്യാമാണ് ചോദിച്ചത്?

കൈസറിന് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ എന്ന് അവർ അവനോട് ചോദിച്ചു.

Mark 12:17

എങ്ങനെയാണ് യേശു അവരുടെ ചോദ്യത്തിന് മറുപടി കൊടുത്തത്?

യേശു അവരോട്, കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിൻ എന്ന് പറഞ്ഞു.

Mark 12:18-21

സദൂക്യർ എന്തിൽ വിശ്വസിച്ചില്ല?

സദൂക്യർ പുനരുത്ഥാനത്തിൽ വിശ്വസിച്ചില്ല.

Mark 12:22

സദൂക്യർ പറഞ്ഞ കഥയിൽ, ആ സ്ത്രീക്ക് എത്ര ഭർത്താക്കന്മാർ ഉണ്ടായിരുന്നു?

ആ സ്ത്രീക്ക് ഏഴ് ഭർത്താക്കന്മാർ ഉണ്ടായിരുന്നു.

Mark 12:23

ഈ സ്ത്രീയെപ്പറ്റി എന്ത് ചോദ്യമാണ് സദൂക്യർ യേശുവിനോട് ചോദിച്ചത്?

പുനരുത്ഥാനത്തിൽ ഈ സ്ത്രീക്ക് ഈ പുരുഷന്മാരിൽ ആർ ഭർത്താവായിരിക്കും എന്ന് അവർ ചോദിച്ചു.

Mark 12:24

അവരുടെ തെറ്റിന് എന്ത് കാരണമാണ് യേശു സദൂക്യർക്ക് കൊടുത്തത്?

സദൂക്യർക്ക് തിരുവെഴുത്തിനെയോ, ദൈവത്തിന്റെ ശക്തിയെപ്പറ്റിയോ അറിയത്തില്ല എന്ന് യേശു പറഞ്ഞു.

Mark 12:25

ആ സ്ത്രീയെക്കുറിച്ചുള്ള സദൂക്യരുടെ ചോദ്യത്തിന് എന്തായുരുന്നു യേശുവിന്റെ മറുപടി?

പുനരുത്ഥാനത്തിൽ പുരുഷനും സ്ത്രീയും വിവാഹം ചെയ്യുന്നില്ല, പക്ഷേ ദൂതന്മാരെ പോലെ ആയിത്തീരും .

Mark 12:26

പുനരുത്ഥാനമുണ്ടെന്ന് എങ്ങനെയാണ് യേശു തിരുവെഴുത്തിൽക്കൂടി കാണിച്ചത്?

യേശു മോശെയുടെ പുസ്തകത്തിൽ നിന്നും ഉദ്ധരിച്ചു, അവിടെ ദൈവം പറയുന്നു അവൻ അബ്രഹാമിന്റെയും, യിസഹാക്കിന്റെയും, യാക്കോബിന്റെയും ദൈവമത്രെ- അവർ ഇപ്പോഴും ജീവിച്ചിരിക്കന്നു.

Mark 12:27-28

Mark 12:29

മുഖ്യകല്പന ഏതെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കണം, ഇതാകുന്നു മുഖ്യകല്പന.

Mark 12:30

Mark 12:31-34

രണ്ടാമത്തെ കല്പന ഏതെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു നിന്റെ അയൽക്കാരനെ നിന്നെ പോലെ തന്നെ സ്നേഹിക്ക ഇതാകുന്നു രണ്ടാമത്തെ കല്പന.

Mark 12:35-36

ദാവീദിനെ സംബന്ധിച്ച് ശാസ്ത്രിമാരോട് യേശു എന്ത് ചോദ്യമാണ് ചോദിച്ചത്?

യേശു ചോദിച്ചു, ക്രിസ്തു ദാവീദിന്റെ പുത്രനായിരിക്കെ, ദാവീദിന് എങ്ങനെ ക്രിസ്തുവിനെ കർത്താവ് എന്ന് വിളിക്കാൻ കഴിഞ്ഞു.

Mark 12:37

Mark 12:38-39

എന്തിനാണ് ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവാൻ യേശു ജനത്തോട് പറഞ്ഞത്?

ശാസ്ത്രിമാർ മനുഷ്യരാൽ ബഹുമാനം ഇഛിക്കുകയും, വിധവമാരുടെ വീടുകളെ വിഴുങ്ങുകയും, മറ്റുള്ളവർ കാണ്മാനായി നീണ്ട പ്രാർത്ഥന കഴിക്കുകയും ചെയ്യുന്നു.

Mark 12:40-43

Mark 12:44

എന്തുകൊണ്ടാണ് മറ്റുള്ളവരെക്കാൾ കൂടുതലായി ദരിദ്രയായ വിധവ ഭണ്ഡാരത്തിൽ ഇട്ടു എന്ന് യേശു പറഞ്ഞത്?

ഇവൾ അധികം കൊടുത്തിരിക്കുന്നു, കാരണം ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നും ഇട്ടു മറ്റുള്ളവരോ തങ്ങളുടെ സമൃദ്ധിയിൽ നിന്നും ഇട്ടു എന്ന് യേശു പറഞ്ഞു.

Mark 13

Mark 13:2-3

ദൈവാലയത്തിന്റെ മനോഹരമായ കെട്ടിടങ്ങൾക്കും കല്ലുകൾക്കും എന്ത് സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?

ഒരു കല്ലു പോലും നശിക്കാതെ ശേഷിക്കയില്ല എന്ന് യേശു പറഞ്ഞു .

Mark 13:4

ശിഷ്യന്മാർ യേശുവിനോട് എന്ത് ചോദ്യമാണ് ചോദിച്ചത്?

ശിഷ്യന്മാർ യേശുവിനോട് ഇവ എപ്പോൾ സഭവിക്കുമെന്നും അതിന്റെ അടയാളം എന്തായിരിക്കുമെന്നും ചോദിച്ചു.

Mark 13:5

ശിഷ്യന്മാരോട് എന്ത് കാര്യത്തിലാണ് സൂക്ഷിച്ചുകൊൾവിൻ എന്ന് യേശു പറഞ്ഞത്?

ആരും നിങ്ങളെ ചതിക്കാതെയിരിപ്പാൻ തക്കവണ്ണം സൂക്ഷിച്ചുകൊൾവിൻ എന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞു.

Mark 13:6

Mark 13:7

എന്താണ് ഈറ്റുനോവിന്റെ ആരംഭങ്ങളായി യേശു പറഞ്ഞത്?

യുദ്ധങ്ങളും, യുദ്ധശ്രുതികളും, ഭൂകമ്പങ്ങളും, ക്ഷാമവും ഈറ്റുനോവിന്റെ ആരംഭമായിരിക്കും എന്ന് യേശു പറഞ്ഞു.

Mark 13:8

Mark 13:9

ശിഷ്യന്മാർക്ക് എന്ത് സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?

ശിഷ്യന്മാരെ ന്യായാധിപ സംഘങ്ങളിൽ ഏല്പിക്കയും, പള്ളികളിൽ വച്ചു തല്ലുകയും, നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ സാക്ഷ്യത്തിനായി നിർത്തുകയും ചെയ്യും.

Mark 13:10-11

മുമ്പേ എന്ത് സംഭവിക്കണം എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, സുവിശേഷം മുമ്പേ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.

Mark 13:12

കുടു:ബക്കാർക്കിടയിൽ എന്ത് സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, ഒരു കുടു:ബ വ്യക്തി അതേ കുടു:ബത്തിലെ മറ്റൊരു വ്യക്തിയെ കൊല്ലുവാനായി ഏല്പിച്ചു കൊടുക്കും.

Mark 13:13

ആർ രക്ഷിക്കപ്പെടുമെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും.

Mark 13:14-19

ശൂന്യമാക്കുന്ന മ്ലേഛത കാണുമ്പോൾ യഹൂദ്യയിലുള്ളവർ എന്ത് ചെയ്യട്ടെ എന്നാണ് യേശു പറഞ്ഞത്?

ശൂന്യമാക്കുന്ന മ്ലേഛത കാണുമ്പോൾ യഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ എന്ന് യേശു പറഞ്ഞു.

Mark 13:20-21

അവർ രക്ഷിക്കപ്പെടേണ്ടതിന്നായി, തിരഞ്ഞെടുത്തവർ നിമിത്തം കർത്താവ് എന്ത് ചെയ്യുമെന്നാണ് യേശു പറഞ്ഞത്?

തിരഞ്ഞെടുത്തവർ നിമിത്തം കർത്താവ് കഷ്ടകാലത്തെ ചുരുക്കും എന്ന് യേശു പറഞ്ഞു.

Mark 13:22-23

ആൾക്കാരെ ചതിപ്പാനായി ആർ എഴുന്നേല്ക്കും എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും ആൾക്കാരെ ചതിപ്പാനായി എഴുന്നേല്ക്കും.

Mark 13:24

ആ ദിവസങ്ങളിലെ കഷ്ടകാലത്തിന്ന് ശേഷം ആകാശത്തിലെ ശക്തികൾക്ക് എന്ത് സംഭവിക്കും?

സൂര്യനും, ചന്ദ്രനും ഇരുണ്ടു പോകയും, ആകാശത്തു നിന്ന് നക്ഷത്രങ്ങൾ വീഴുകയും, ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും.

Mark 13:25

Mark 13:26

മേഘങ്ങളിൽ ജനം എന്ത് കാണും?

മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടും കൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും.

Mark 13:27-29

മനുഷ്യപുത്രൻ വരുമ്പോൾ അവൻ എന്ത് ചെയ്യും?

മനുഷ്യപുത്രൻ തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഭൂമിയിടെയും ആകശത്തിന്റെയും അറുതി മുതൽ കൂട്ടിച്ചേർക്കും.

Mark 13:30

ഇതൊക്കെയും സംഭവിക്കുവോളം എന്ത് ഒഴിഞ്ഞ്പോകയില്ല എന്നാണ് യേശു പറഞ്ഞത്?

ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞ്പോകയില്ല എന്ന് യേശു പറഞ്ഞു.

Mark 13:31

എന്ത് ഒരിക്കലും ഒഴിഞ്ഞുപോകയില്ല എന്നാണ് യേശു പറഞ്ഞത്?

തന്റെ വചനങ്ങൾ ഒരിക്കലും ഒഴിഞ്ഞുപോകയില്ല എന്ന് യേശു പറഞ്ഞു.

Mark 13:32

ഇവ എപ്പോൾ സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, പിതാവല്ലാതെ നാളും നാഴികയും ആരും അറിയുന്നില്ല.

Mark 13:33-34

അവന്റെ വരവിനെ സംബന്ധിച്ച എന്ത് കല്പനയാണ് യേശു തന്റെ ശിഷ്യന്മാർക്ക് കൊടുത്തത്?

ഉണർന്നു സൂക്ഷിച്ചുകോൾവാൻ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു.

Mark 13:35-36

Mark 13:37

Mark 14

Mark 14:1

എന്ത് എങ്ങനെ ചെയ്യണമെന്നാണ് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ആലോചിച്ചു കൊണ്ടിരുന്നത്?

യേശുവിനെ ഉപായത്താൽ എങ്ങനെ പിടിച്ച് കൊല്ലാമെന്ന് അവർ അന്വേഷിക്കുകയായിരുന്നു .

Mark 14:2

എന്തുകൊണ്ടാണ് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും പ്രവർത്തിപ്പാൻ താല്പര്യപ്പെടാത്തത്?

ജനത്തിന്റെ ഇടയിൽ ഒരു കലാപം ഉണ്ടാകുമെന്ന് അവർ ഭയപ്പെട്ടു.

Mark 14:3-4

എന്താണ് ഒരു സ്ത്രീ യേശു കുഷ്ട രോഗിയായ ശിമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ ചെയ്തത്?

ഒരു സ്ത്രീ കുടം പൊട്ടിച്ച് വിലയേറിയ തൈലം യേശുവിന്റെ തലയിൽ ഒഴിച്ചു.

Mark 14:5-7

എന്തിനായിരുന്നു അവളെ ചിലർ വിലക്കിയത്?

ആ തൈലം വിറ്റ് അതിന്റെ പണം ദരിദ്രർക്ക് കൊടുക്കാഞ്ഞതിനാൽ ചിലർ അവളെ വിലക്കി.

Mark 14:8

ആ സ്ത്രീ തനിക്കായി എന്ത് ചെയ്തിരിക്കുന്നു എന്നാണ് യേശു പറഞ്ഞത്?

അവൾ തന്നെ തന്റെ അടക്കത്തിനായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യേശു പറഞ്ഞു.

Mark 14:9

സ്ത്രീ ചെയ്തതിനെ പറ്റി എന്ത് വഗ്ദത്തമാണ് യേശു ചെയ്തത്?

ലോകത്തിൽ സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം, അവൾ ചെയ്തത് അവളുടെ ഒർമ്മയ്ക്കായി പ്രസ്താവിക്കപ്പെടും എന്ന് യേശു സത്യം ചെയ്തു.

Mark 14:10-11

എന്തിനാണ് ഈസ്കര്യോത്താ യൂദാ മഹാപുരോഹിതന്മാരുടെ അടുക്കൽ പോയത്?

മഹാപുരോഹിതന്മർക്ക് യേശുവിനെ കാണിച്ചു കൊടുക്കേണ്ടതിന്ന് ഈസ്കര്യോത്താ യൂദാ എഴുന്നേറ്റു പോയി.

Mark 14:12-13

എങ്ങനെയാണ് ശിഷ്യന്മാർ എല്ലാവർക്കും പെസഹ കഴിപ്പാനുള്ള സ്ഥലം കണ്ടെത്തിയത്?

യേശു അവരോട് നഗരത്തിൽ ചെന്ന് ഒരു കുടം വെള്ളം ചുമന്നു കൊണ്ടു പോകുന്ന മനുഷ്യനെ പിന്തുടർന്ന്, ഞങ്ങൾക്ക് പെസഹ കഴിക്കാനുള്ള മാളിക മുറി എവിടെ എന്ന് അവനോട് ചോദിക്ക എന്നു പറഞ്ഞു.

Mark 14:14-17

Mark 14:18-19

അവർ മേശമേൽ ചാരിക്കിടന്ന് കഴിച്ചു കൊണ്ടിരിക്കുമ്പോൾ യേശു എന്താണ് പറഞ്ഞത്?

തന്നോടു കൂടെ ഇരുന്ന് ഭക്ഷിക്കുന്നവരിൽ ഒരുവൻ തന്നെ കാണിച്ചു കൊടുക്കും എന്ന് യേശു പറഞ്ഞു.

Mark 14:20

തന്നെ ഏത് ശിഷ്യൻ കാണിച്ചു കൊടുക്കും എന്നാണ് യേശു പറഞ്ഞത്?

അവനോട് കൂടെ താലത്തിൽ കൈ മുക്കുന്ന ശിഷ്യൻ അവനെ കാണിച്ചു കൊടുക്കും എന്ന് യേശു പറഞ്ഞു.

Mark 14:21

തന്നെ കാണിച്ചു കൊടുത്ത ശിഷ്യന്റെ വിധിയെപ്പറ്റി എന്താണ് യേശു പറഞ്ഞത്?

അവൻ ജനിക്കാതെയിരുന്നു എങ്കിൽ അവന് കൊള്ളായിരുന്നു എന്ന് യേശു പറഞ്ഞു.

Mark 14:22-23

മുറിച്ച അപ്പം ശിഷ്യന്മാർക്ക് കൊടുത്തപ്പോൾ എന്താണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു, “വാങ്ങുവിൻ, ഇത് എന്റെ ശരീരം”.

Mark 14:24

പാനപാത്രം ശിഷ്യന്മാർക്ക് കൊടുത്തപ്പോൾ യേശു എന്താണ് പറഞ്ഞത്?

യേശു പറഞ്ഞു, “ഇത് അനേകർക്ക് വേണ്ടി ചൊരിയുന്നതായി പുതിയ നിയമത്തിനുള്ള എന്റെ രക്തം”.

Mark 14:25-26

മുന്തിരി വള്ളിയുടെ അനുഭവം ഇനി എന്ന് അനുഭവിക്കുമെന്നാണ് യേശു പറഞ്ഞത്?

മുന്തിരി വള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കും നാൾ വരെ അവൻ അത് ഇനി അനുഭവിക്കയില്ല എന്ന് യേശു പറഞ്ഞു.

Mark 14:27-29

ഒലിവു മലയിൽ വച്ച് എന്താണ് യേശു ശിഷ്യന്മാരെക്കുറിച്ച് പ്രവചിച്ചത്?

തന്റെ നിമിത്തം അവന്റെ ശിഷ്യന്മാരെല്ലാം ഇടറിപ്പോകുമെന്ന് യേശു മുൻകൂട്ടി പറഞ്ഞു.

Mark 14:30-31

അവൻ ഒരിക്കലും ഇടറുകയില്ല എന്ന് പ്ത്രോസ് പറഞ്ഞപ്പോൾ, എന്താണ് യേശു പത്രോസിനോട് പറഞ്ഞത്?

യേശു പത്രോസിനോട് കോഴി രണ്ടു വട്ടം കൂകും മുമ്പെ പത്രോസ് മൂന്നു വട്ടം യേശുവിനെ തള്ളിപ്പറയും എന്ന് പറഞ്ഞു.

Mark 14:32-33

എന്താണ് അവൻ പ്രാർത്ഥിക്കുന്ന സമയത്ത് യേശു തന്റെ മൂന്ന്` ശിഷ്യന്മാരോടും പറഞ്ഞത്?

ഇവിടെ പാർത്ത് ഉണർന്നിരിപ്പിൻ എന്ന് യേശു അവരോട് പറഞ്ഞു.

Mark 14:34

Mark 14:35

എന്തിന് വേണ്ടി യേശു പ്രാർത്ഥിച്ചു?

തന്റെ നാഴിക തന്നിൽ നിന്ന് നീങ്ങിപ്പോകേണം എന്ന് യേശു പ്രാർത്ഥിച്ചു.

Mark 14:36

പിതാവിനോടുള്ള തന്റെ പ്രാർത്ഥനയുടെ ഫലമായി എന്ത് സ്വീകരിപ്പാനാണ് യേശു തയ്യാറായത്?

പിതാവിന് തന്നോടുള്ള ഏത് ഇചഛയും സ്വീകരിക്കാൻ യേശു തയ്യാറായിരുന്നു.

Mark 14:37-39

മൂന്ന് ശിഷ്യന്മാരുടെയും അടുക്കൽ തിരിച്ചു വന്നപ്പോൾ യേശു എന്താണ് കണ്ടത്?

മൂന്ന് ശിഷ്യന്മാരും ഉറങ്ങുന്നതായി യേശു കണ്ടു.

Mark 14:40

മൂന്ന് ശിഷ്യന്മാരുടെയും അടുക്കൽ തിരിച്ചു വന്നപ്പോൾ യേശു എന്താണ് കണ്ടത്?

മൂന്ന് ശിഷ്യന്മാരും ഉറങ്ങുന്നതായി യേശു കണ്ടു.

Mark 14:41-43

മൂന്ന് ശിഷ്യന്മാരുടെയും അടുക്കൽ തിരിച്ചു വന്നപ്പോൾ യേശു എന്താണ് കണ്ടത്?

മൂന്ന് ശിഷ്യന്മാരും ഉറങ്ങുന്നതായി യേശു കണ്ടു.

Mark 14:44

യേശു ആരെന്ന് കാണിപ്പാനായി പടയാളികൾക്ക് യൂദാ എന്ത് അടയാളമാണ് കൊടുത്തത്?

യേശു ആരെന്ന് കാണിപ്പാനായി യൂദാ യേശുവിനെ ചുംബിച്ചു.

Mark 14:45-47

Mark 14:48

തിരുവെഴുത്തിന്റെ നിവൃത്തിക്കായി ഒരു കള്ളനെ എന്ന പോലെ അവനെ പിടിപ്പാൻ അവർ വാളും വടിയുമായി വന്നു എന്ന് യേശു പറഞ്ഞു .

Mark 14:49

Mark 14:50

യേശു പിടിക്കപ്പെട്ടപ്പോൾ യേശുവിന്റെ കൂടെ ഉണ്ടായിരുന്നവർ എന്ത് ചെയ്തു?

യേശുവിന്റെ കൂടെ ഉണ്ടായിരുന്നവർ അവനെ വിട്ട് ഓടിപ്പോയി.

Mark 14:51

യേശു പിടിക്കപ്പെട്ടപ്പോൾ യേശുവിനെ പിന്തുടർന്ന ഒരു ചെറുപ്പക്കാരൻ എന്ത് ചെയ്തു?

ഒരു ചെറുപ്പക്കാരൻ അവന്റെ പുതപ്പും വിട്ട് നഗ്നനായി ഓടിപ്പോയി.

Mark 14:52

Mark 14:53

യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടു പോയപ്പോൾ പത്രോസ് എവിടെ ആയിരുന്നു?

തീ കായേണ്ടതിന്നായി പത്രോസ് പടയാളികളുടെ ഇടയിൽ ഇരുന്നു.

Mark 14:54

Mark 14:55-58

യേശുവിനെതിരെ സഭയിൽ കൊടുത്ത സാക്ഷ്യത്തിന് എന്തായിരുന്നു കുഴപ്പം?

യേശുവിനെതിരെയുള്ള കള്ള സാക്ഷ്യങ്ങൾ ഒത്തുവന്നില്ല.

Mark 14:59-60

Mark 14:61

യേശു ആരാണെന്നതിനെപ്പറ്റി മഹാപുരോഹിതൻ യേശുവിനോട് ഏത് ചോദ്യമാണ് ചോദിച്ചത്?

നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്ന് മഹാപുരോഹിതൻ യേശുവിനോട് ചോദിച്ചു.

Mark 14:62-63

എന്തായിരുന്നു മഹാപുരോഹിതന്റെ ചോദ്യത്തിനുള്ള യേശുവിന്റെ മറുപടി?

വന്ദ്യനായവന്റെ പുത്രനായ ക്രിസ്തു താൻ ആകുന്നു എന്ന് യേശു ഉത്തരം പറഞ്ഞു.

Mark 14:64

യേശുവിന്റെ ഉത്തരം കേട്ടിട്ട്, എന്തിനെ കുറിച്ചാണ് യേശു കുറ്റക്കാരനെന്ന് മഹാപുരോഹിതൻ പറഞ്ഞത്?

യേശു ദൈവദൂഷണത്തിന്ന് കുറ്റക്കാരൻ എന്ന് മഹാപുരോഹിതൻ പറഞ്ഞു .

Mark 14:65

മരണയോഗ്യനെന്ന് കുറ്റം ചുമത്തിയ ശേഷം അവർ എന്താണ് യേശുവിനോട് ചെയ്തത്?

ചിലർ അവന്റെ മേൽ തുപ്പി, അവനെ ഉപദ്രവിച്ചു, അവനെ അടിച്ചു.

Mark 14:66-67

പത്രോസ് യേശുവിന്റെ കൂടെ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ, ബാല്യക്കാരിത്തിയോടുള്ള പത്രോസിന്റെ മറുപടി എന്തായിരുന്നു?

പെൺകുട്ടി പറയുന്നത് മനസ്സിലാകയോ, തനിക്ക് അറിയുകയോ ഇല്ലെന്ന് പത്രോസ് മറുപടി പറഞ്ഞു.

Mark 14:68-70

Mark 14:71

താനും യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്ന് മൂന്നാമത്തെ തവണ അവനോട് ചോദിച്ചപ്പോൾ എന്തായിരുന്നു പത്രോസിന്റെ പ്രതികരണം?

തനിക്ക് യേശുവിനെ അറിയില്ല എന്നു പറഞ്ഞ് പത്രോസ് ആണയിടാനും തന്നെത്താൻ പ്രാകുവാനും തുടങ്ങി.

Mark 14:72

പത്രോസ് മൂന്നാമത്തെ തവണ ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ എന്ത് സംഭവിച്ചു?

പത്രോസ് മൂന്നാമത്തെ തവണ ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ കോഴി രണ്ടുവട്ടം കൂകി .

കോഴി കൂകുന്നത് അവൻ കേട്ടു കഴിഞ്ഞപ്പോൾ പത്രോസ് എന്ത് ചെയ്തു?

കോഴി കൂകുന്നത് അവൻ കേട്ടു കഴിഞ്ഞപ്പോൾ പത്രോസ് പൊട്ടിക്കരഞ്ഞു.

Mark 15

Mark 15:1-4

അതിരാവിലെ തന്നെ, എന്താണ് മഹാപുരോഹിതന്മാർ യേശുവിനോട് ചെയ്തത്?

അതിരാവിലെ തന്നെ അവർ യേശുവിനെ പിടിച്ചു കെട്ടി ഹെരോദാവിനെ ഏല്പിച്ചു.

Mark 15:5

മഹാപുരോഹിതന്മാർ യേശുവിനെതിരായി കുറ്റം ചുമത്തിയപ്പോൾ, എന്താണ് പീലാത്തോസിനെ ആശ്ചര്യപ്പെടുത്തിയത്?

യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു.

Mark 15:6

ഉത്സവം തോറും ജനത്തിന് വേണ്ടി പീലാത്തോസ് എന്ത് ചെയ്യുക പതിവായിരുന്നു?

പീലാത്തോസ് ഉത്സവം തോറും ജനം ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടു കൊടുക്കുക പതിവായിരുന്നു.

Mark 15:7-9

ആരെ വിട്ടയപ്പാനാണ് ജനം ഉച്ചത്തിൽ നിലവിളിച്ചത്, കാരാഗൃഹത്തിൽ ആയിരിപ്പാൻ തക്കവണ്ണം അവൻ എന്തായിരുന്നു ചെയ്തത്?

കുലപാതകിയായ ബറബ്ബാസിനെ വിട്ടയപ്പാനായി ജനം ഉച്ചത്തിൽ നിലവിളിച്ചു.

Mark 15:10

എന്തുകൊണ്ട് യേശുവിനെ ജനത്തിന് വിട്ടയപ്പാൻ പീലാത്തോസ് ആഗ്രഹിച്ചു?

മഹാപുരോഹിതന്മാർ അസൂയകൊണ്ടാണ് യേശുവിനെ ഏല്പിച്ചതെന്ന് പീലാത്തോസ് അറിഞ്ഞു.

Mark 15:11

Mark 15:12-13

യഹൂദന്മാരുടെ രാജാവിനെ എന്ത് ചെയ്യണമെന്നാണ് ജനം പറഞ്ഞത്?

യഹൂദന്മാരുടെ രാജാവ് ക്രൂശിക്കപ്പെടണമെന്ന് ജനം പറഞ്ഞു.

Mark 15:14-16

Mark 15:17-20

പടയാളികൾ എല്ലാം കൂടി എങ്ങനെയാണ് യേശുവിനെ വസ്ത്രം ധരിപ്പിച്ചത്?

പടയാളികൾ യേശുവിനെ രക്താംബരം ധരിപ്പിച്ച് മുള്ളുകൊണ്ടൊരു കിരീടം ചൂടി.

Mark 15:21

ആരാണ് യേശുവിന്റെ ക്രൂശ് ചുമന്നത്?

വഴിയാത്രക്കാരനായ, കുറേനക്കാരനായ ശിമോൻ യേശുവിന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിതനായി.

Mark 15:22-23

പടയാളികൾ യേശുവിനെ ക്രൂശീകരിപ്പാനായി കൊണ്ടുവന്ന സ്ഥലത്തിന്റെ പേര് എന്തായിരുന്നു?

തലയോടിടം എന്നർത്ഥമുള്ള ഗോൽഗോഥാ എന്നായിരുന്നു സ്ഥലപ്പേര്.

Mark 15:24-25

യേശുവിന്റെ വസ്ത്രത്തെ പടയാളികൾ എന്ത് ചെയ്തു?

പടയാളികൾ യേശുവിന്റെ വസ്ത്രത്തിന്നയി ചീട്ടിട്ടു.

Mark 15:26-28

യേശുവിനെതിരെ എന്ത് കുറ്റമാണ് ചിഹനമായ് എഴുതിയത്?

“യഹൂദന്മാരുടെ രാജാവ്” എന്ന് ചിഹ്നം എഴുതി.

Mark 15:29

എന്തു ചെയ്യാനാണ് കടന്നു പോയവർ യേശുവിനെ വെല്ലുവിളിച്ചത്?

കടന്നു പോയവർ, തന്നെത്താൻ രക്ഷിച്ച് ക്രൂശിൽ നിന്നും ഇറങ്ങിവാ എന്ന് പറഞ്ഞ് യേശുവിനെ വെല്ലുവിളിച്ചു .

Mark 15:30

Mark 15:31

അവർ വിശ്വസിക്കേണ്ടതിന്നായി യേശു എന്ത് ചെയ്യണം എന്നാണ് മഹാപുരോഹിതന്മാർ പറഞ്ഞത്?

അവർ വിശ്വസിക്കേണ്ടതിന്ന് യേശു ക്രൂശിൽ നിന്നും ഇറങ്ങിവരേണം എന്ന് മഹാപുരോഹിതന്മാർ പറഞ്ഞു.

Mark 15:32

അവനെ കളിയാക്കിയപ്പോൾ, എന്തെല്ലാം തലെക്കെട്ടുകളാണ് മഹാപുരോഹിതന്മാർ യേശുവിനായി ഉപയോഗിച്ചത്?

മഹാപുരോഹിതന്മാർ യേശുവിനെ; ക്രിസ്തു, യഹൂദന്മാരുടെ രാജാവ് എന്നു വിളിച്ചു.

Mark 15:33

ആറാം മണി നേരത്ത് എന്ത് സംഭവിച്ചു?

ആറാം മണി നേരത്ത് ദേശത്തൊക്കെയും ഇരുട്ടുണ്ടായി.

Mark 15:34-36

ഒമ്പതാം മണി നേരത്ത് എന്താണ് യേശു ഉറക്കെ നിലവിളിച്ചത്?

യേശു ഉറക്കെ നിലവിളിച്ചു, “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” .

Mark 15:37

മരിക്കുന്നതിന്ന് മുൻപ് യേശു എന്ത് ചെയ്തു?

മരിക്കുന്നതിന് മുൻപ യേശു അത്യുച്ചത്തിൽ നിലവിളിച്ചു.

Mark 15:38

യേശു മരിച്ചപ്പോൾ ദൈവാലയത്തിൽ എന്ത് സംഭവിച്ചു?

യേശു മരിച്ചപ്പോൾ ദൈവാലയത്തിലെ തിരശ്ശീല മേൽ തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി.

Mark 15:39-41

യേശു മരിക്കുന്നത് കണ്ടിട്ട് എന്താണ് ശതാധിപൻ സാക്ഷിച്ചത്?

ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്ന് ശതാധിപൻ സാക്ഷിച്ചു.

Mark 15:42

ഏത് ദിവസമാണ് യേശു മരിച്ചത്?

ശബത്തിന്റെ തലേനാൾ യേശു മരിച്ചു .

Mark 15:43-45

യേശു മരിച്ച ശേഷം അരിമത്യയിലെ യോസേഫ് എന്ത് ചെയ്തു?

അരിമത്യക്കാരനായ യോസേഫ് പീലാത്തോസിനോട് യേശുവിന്റെ ശരീരം ചോദിച്ചു, ക്രൂശിൽ നിന്നും അവനെ ഇറക്കി, അവനെ ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലും ഉരുട്ടി വെച്ചു.

Mark 15:46-47

Mark 16

Mark 16:2-3

യേശുവിന്റെ ശരീരത്തിൽ സുഗന്ധ വർഗ്ഗം പൂശേണ്ടതിന് എന്നാണ് സ്ത്രീകൾ കല്ലറയിലേക്ക് പോയത്?

ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ സൂര്യൻ ഉദിച്ചപ്പോൾ സ്ത്രീകൾ കല്ലറയിലേക്ക് പോയി.

Mark 16:4

വാതില്ക്കൽ വലിയ കല്ല് ഉണ്ടായിരുന്നിട്ടും സ്ത്രീകൾ എങ്ങനെയാണ് കല്ലറക്കകത്ത് പ്രവേശിച്ചത്?

വാതില്ക്കൽ നിന്നും വലിയ കല്ല് ആരോ ഉരുട്ടി മാറ്റിയിരുന്നു.

Mark 16:5

എന്താണ് കല്ലറക്കകത്ത് പ്രവേശിച്ചപ്പോൾ സ്ത്രീകൾ കണ്ടത്?

വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തുഭാഗത്തിരിക്കുന്നത് ആ സ്ത്രീകൾ കണ്ടു.

Mark 16:6

എന്താണ് യേശുവിനെപ്പ്റ്റി ബാല്യക്കാരൻ പറഞ്ഞത്?

യേശു ഉയിർത്തെഴുന്നേറ്റു അവൻ അവിടെ ഇല്ല എന്ന് ബാല്യക്കാരൻ പറഞ്ഞു.

Mark 16:7-8

ശിഷ്യന്മാർ യേശുവിനെ എവിടെ കാണുമെന്നാണ് ബാല്യക്കാരൻ പറഞ്ഞത്?

യേശുവിനെ യെരുശലേമിൽ കാണാമെന്ന് ബാല്യക്കരൻ പറഞ്ഞു.

Mark 16:9-10

ഉയിർത്തെഴുന്നേറ്റ ശേഷം യേശു ആദ്യം ആർക്കാണ് പ്രത്യക്ഷനായത്?

യേശു ആദ്യം മഗ്ദലക്കാരി മറിയക്ക് പ്രത്യക്ഷനായി.

Mark 16:11-12

മറിയ യേശുവിനെ ജീവനുള്ളവനായി കണ്ടു എന്നു പറഞ്ഞപ്പോൾ, എങ്ങനെയാണ് ശിഷ്യന്മാർ പ്രതികരിച്ചത്?

ശിഷ്യന്മാർ വിശ്വസിച്ചില്ല.

Mark 16:13

മറ്റുള്ള രണ്ടു പേർ യേശുവിനെ ജീവനുള്ളവനായി കണ്ടു എന്നു പറഞ്ഞപ്പോൾ, എങ്ങനെയാണ് ശിഷ്യന്മാർ പ്രതികരിച്ചത്?

ശിഷ്യന്മാർ വിശ്വസിച്ചില്ല.

Mark 16:14

അവൻ ശിഷ്യന്മർക്ക് പ്രത്യക്ഷനായപ്പോൾ, അവരുടെ അവിശ്വാസത്തെക്കുറിച്ച് എന്താണ് യേശു അവരോട് പറഞ്ഞത്?

യേശു ശിഷ്യന്മാരുടെ അവിശ്വാസത്തെ ശാസിച്ചു.

Mark 16:15

എന്ത് ആജ്ഞയാണ് യേശു ശിഷ്യന്മാർക്ക് കൊടുത്തത്?

സർവ്വലോകത്തിലും പോയി സുവിശേഷം പങ്കിടുവാൻ യേശു ശിഷ്യന്മാർക്ക് ആജ്ഞ കൊടുത്തു.

Mark 16:16

ആർ രക്ഷപ്രാപിക്കും എന്നാണ് യേശു പറഞ്ഞത്?

വിശ്വസിക്കുന്നവരും സ്നാനമേല്ക്കുന്നവരും രക്ഷിക്കപ്പെടും എന്ന് യേശു പറഞ്ഞു.

ആർ ശിക്ഷിക്കപ്പെടും എന്നാണ് യേശു പറഞ്ഞത്?

വിശ്വസിക്കാത്തവരോ ശിക്ഷിക്കപ്പെടും എന്ന് യേശു പറഞ്ഞു.

Mark 16:17

വിശ്വസിക്കുന്നവരാൽ എന്തെല്ലാം അത്ഭുതങ്ങൾ നടക്കും എന്നാണ് യേശു പറഞ്ഞത്?

വിശ്വസിക്കുന്നവർ ഭൂതങ്ങളെ പുറത്താക്കും, പുതു ഭാഷകളിൽ സംസാരിക്കും, മരണകരമായ യാതൊന്നിനാലും ഹാനിവരികയില്ല, മറ്റുള്ളവരെ സൗഖ്യമാക്കയും ചെയ്യും എന്ന് യേശു പറഞ്ഞു .

Mark 16:18

Mark 16:19

അവൻ ശിഷ്യന്മാരോട് സംസാരിച്ച ശേഷം എന്താണ് യേശുവിന് സംഭവിച്ചത്?

അവൻ ശിഷ്യന്മാരോട് സംസാരിച്ച ശേഷം, യേശു സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്തു.

Mark 16:20

പിന്നെ ശിഷ്യന്മാർ എന്ത് ചെയ്തു?

ശിഷ്യന്മാർ പുറപ്പെട്ട് എല്ലായിടവും പ്രസംഗിച്ചു.

എന്താണ് കർത്താവ് പിന്നീട് ചെയ്തത്?

കർത്താവ് ശിഷ്യന്മാരോട് കൂടെ പ്രവർത്തിച്ചും അടയാങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.