മലയാളം: translationQuestions

Updated ? hours ago # views See on DCS

2 John

2 John 1

2 John 1:1-3

ഈ ലേഖനത്തില്‍ എഴുത്തുകാരനായ യോഹന്നാന്‍ തന്നെ സ്വയം ഏതു

പദവിയിലാണ് പരിചയപ്പെടുത്തുന്നത്?

യോഹന്നാന്‍ സ്വയം തന്നെ മൂപ്പന്‍ എന്നു പരിചയപ്പെടുത്തുന്നു.[1:1].

ഈ ലേഖനം ആര്‍ക്കാണ് എഴുതപ്പെട്ടത്?

ഈ ലേഖനം തിരഞ്ഞെടുക്കപ്പെട്ട മാന്യനായകിയര്‍ക്കും തന്‍റെ മക്കള്‍ക്കുമായി എഴുതപ്പെട്ടതാണ്.[1:1].

കൃപയും കരുണയും സമാധാനവും ആരില്‍നിന്നും വരട്ടെ എന്നാണു യോഹന്നാന്‍ പറയുന്നത്?

പിതാവാം ദൈവത്തില്‍നിന്നും തന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ നിന്നും കൃപയും കരുണയും സമാധാനവും വരട്ടെ എന്നാണു യോഹന്നാന്‍ പറയുന്നത്. [1:3]'

2 John 1:4-6

എന്തുകൊണ്ടാണ് യോഹന്നാന്‍ സന്തോഷിക്കുന്നത്?

ചില മക്കള്‍ സത്യത്തില്‍ നടക്കുന്നത് കാണുന്നതു കൊണ്ടാണ് യോഹന്നാന്‍ സന്തോഷിക്കുന്നത്. [1:4].

പ്രാരംഭത്തില്‍ തന്നെ ലഭിച്ചതാണെന്ന് ഏതു കല്‍പ്പനയെക്കുറിച്ചാണ് യോഹന്നാന്‍ പറയുന്നത്?

അന്യോന്യം സ്നേഹിക്കണമെന്ന കല്‍പ്പന പ്രാരംഭത്തില്‍ തന്നെ അവര്‍ക്ക് ലഭിച്ചു എന്നാണു യോഹന്നാന്‍ പറയുന്നത്. [1:5].

സ്നേഹം എന്നാല്‍ എന്താണെന്നാണ് യോഹന്നാന്‍ പറയുന്നത്?

യോഹന്നാന്‍ പറയുന്നത് സ്നേഹം എന്നാല്‍ ദൈവകല്‍പ്പനകളെ അനുസരിച്ച് നടക്കുക എന്നതാണ്.[1: 6].

2 John 1:7-8

യേശുക്രിസ്തു ജഡത്തില്‍ വന്നു എന്ന് ഏറ്റുപറയാത്തവരെ യോഹന്നാന്‍

എപ്രകാരമാണ് വിളിക്കുന്നത്?

യേശുക്രിസ്തു ജഡത്തില്‍ വന്നു എന്ന് ഏറ്റുപറയാത്തവരെ വഞ്ചകന്‍ എന്നും എതിര്‍ക്രിസ്തു എന്നും യോഹന്നാന്‍ വിളിക്കുന്നു. [1:7].

എന്ത് ചെയ്യാതിരിപ്പാന്‍ ശ്രദ്ധയോടെ ഇരിക്കണമെന്നാണ് വിശ്വാസികളോട്

യോഹന്നാന്‍ ആവശ്യപ്പെടുന്നത്?

അവര്‍ അധ്വാനിച്ചതൊന്നും നഷ്ടമായിപ്പോകാതിരിപ്പാന്‍ വിശ്വാസികള്‍ ശ്രദ്ധയോടിരിക്കണമെന്നാണ് യോഹന്നാന്‍ ആവശ്യപ്പെടുന്നത്.[1:8].

2 John 1:9-13

ക്രിസ്തുവിനെക്കുറിച്ചുള്ള യഥാര്‍ത്ഥമായ ഉപദേശം നല്‍കാത്ത ഏവരോടും

എപ്രകാരം പ്രവര്‍ത്തിക്കണം എന്നാണു യോഹന്നാന്‍ വിശ്വാസികളോട് പറയുന്നത്?

ക്രിസ്തുവിനെക്കുറിച്ചുള്ള സത്യമായ ഉപദേശം പറയാത്ത യാതോരുവനെയും വിശ്വാസികള്‍ സ്വീകരിക്കരുത് എന്നാണു യോഹന്നാന്‍ പറയുന്നത്. [1:10].

ക്രിസ്തുവിനെക്കുറിച്ചുള്ള സത്യമായ ഉപദേശം കൊണ്ടുവരാത്തവരെ സ്വീക

രിക്കുന്ന വിശ്വാസി എപ്രകാരമുള്ള കുറ്റവാളിയായിരിക്കും?

അപ്രകാരമുള്ള വിശ്വാസി ക്രിസ്തുവിനെക്കുറിച്ചുള്ള യഥാര്‍ത്ഥ ഉപദേശം നല്‍കാത്തവന്‍റെ തിന്മയായ പ്രവര്‍ത്തികളില്‍ പങ്കാളിത്തം ഉള്ളവനാകുന്നു എന്ന കുറ്റം ഉള്ളവനാകുന്നു. [1:11].