Ephesians
Ephesians 1
Ephesians 1:1-2
ഈ കത്തിൽ താൻ എങ്ങനെയുള്ള ജനത്തിനാണ് എഴുതുന്നതെന്നാണ് പൗലോസ് വിവരിക്കുന്നത്?
കർത്താവിൽ വിശ്വസ്തരും, വേര്‍തിരിക്കപ്പെട്ടവരും താൻ എഴുതുന്നതെന്ന് പൗലോസ് വിവരിക്കുന്നു.
Ephesians 1:3
ഏതിനാലാണ് പിതാവാം ദൈവം വിശ്വാസികളെ അനുഗ്രഹിച്ചിരിക്കുന്നത്?
പിതാവാം ദൈവം സ്വർഗ്ഗത്തിലെ സകല ആത്മിക അനുഗ്രഹങ്ങളാലും വിശ്വാസികളെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്നു.
Ephesians 1:4
എപ്പോഴാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ പിതാവാം ദൈവം തിരഞ്ഞെടുത്തത്?
ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ പിതാവാം ദൈവം ലോകസ്ഥാപനത്തിന്ന് മുൻപേ തിരഞ്ഞെടുത്തു.
എന്ത് ഉദ്ദേശത്തിന്ന് വേണ്ടിയാണ് പിതാവാം ദൈവം വിശ്വാസികളെ തിരഞ്ഞെടുത്തത്?
വിശ്വാസികൾ തന്‍റെ കാഴ്ചയിൽ വിശുദ്ധരും കുറ്റമില്ലതവരും ആകേണ്ടതിന്ന് പിതാവാം ദൈവം അവരെ തിരഞ്ഞെടുത്തു.
Ephesians 1:5
എന്തുകൊണ്ടാണ് ദത്തെടുപ്പിനായി ദൈവം വിശ്വാസികളെ മുന്നിയമിച്ചത്?
ദൈവത്തിന്‍റെ കൃപാമഹത്വത്തിന്റെ പുകഴ്ചക്കായി, തനിക്ക് അത് ചെയ്യാൻ പ്രസാദമായിരുന്നതിനാൽ ദൈവം വിശ്വാസികളെ മുന്നിയമിച്ചു .
Ephesians 1:6
Ephesians 1:7-9
എന്താണ് വിശ്വാസികൾ ദൈവത്തിന് പ്രിയങ്കരനായ ക്രിസ്തുവിന്റെ രക്തം മുഖാന്തരം സ്വീകരിക്കുന്നത്?
ക്രിസ്തുവിന്റെ രക്തത്താൽ വിശ്വാസികൾ പാപ മോചനം സ്വീകരിക്കുന്നു.
Ephesians 1:10-12
കാലസമ്പൂർണ്ണത വരുമ്പോൾ ദൈവം തന്റെ പദ്ധതിയുടെ പൂർത്തീകരണത്തിന്നായി എന്ത് ചെയ്യും?
ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും ക്രിസ്തുവിന്റെ സര്‍വ്വാധികാരത്തിലക്കും.
Ephesians 1:13
എന്ത് മുദ്രയാണ് സത്യവചനം കേട്ടപ്പോൾ വിശ്വാസികൾക്ക് ലഭിച്ചത്?
വിശ്വാസികൾക്ക് വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിന്റെ മുദ്ര ലഭിച്ചു.
Ephesians 1:14-17
എന്തിന്റെ ഉറപ്പാണ് ആത്മാവ്?
വിശ്വാസികൾക്ക് ലഭിക്കുന്ന അവകാശത്തിന്റെ ഉറപ്പാണ് ആത്മാവ്.
Ephesians 1:18
എഫെസ്യക്കാർ എന്ത് പരിജ്ഞാനം പ്രാപിക്കാൻ വേണ്ടിയാണ് പൗലോസ് പ്രാർത്ഥിക്കുന്നത്?
അവരുടെ വിളിയുടെ ഉദ്ദേശം എന്തെന്നും ഇന്നതെന്നും, അവരുടെ അവകാശത്തിന്റെ മഹിമാധനം എന്തെന്നും, അവരിലുള്ള ദൈവ ബലത്തിന്റെ വല്ലഭത്വം എന്തെന്നും എഫെസ്യക്കാർ പ്രകാശനം ലഭിക്കേണ്ടതിനായ് പൗലോസ് പ്രാർത്ഥിക്കുന്നു .
Ephesians 1:19
Ephesians 1:20-21
ക്രിസ്തുവിൽ പ്രവർത്തിക്കുന്ന ഏത് അതേ ശക്തിയാണ് ഇപ്പോൾ വിശ്വാസികളിൽ പ്രവർത്തിക്കുന്നത്?
ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയര്‍പ്പിക്കുകയും സ്വർഗ്ഗോന്നതങ്ങളിൽ ദൈവത്തിന്റെ വലത്തു ഭാഗത്ത് ഇരുത്തുകയും ചെയ്ത അതേ ശക്തി.
Ephesians 1:22
എന്താണ് ദൈവം ക്രിസ്തുവിന്റ കാല്ക്കീഴാക്കിയത്?
ദൈവം സകലവും ക്രിസ്തുവിന്റെ കാല്ക്കീഴാക്കിവെച്ചു.
എന്താണ് ക്രിസ്തുവിന്ന് സഭയിലെ അധികാര സ്ഥാനം?
സഭയിലെ സകലത്തിന്റെയും തല ക്രിസ്തുവാകുന്നു.
Ephesians 1:23
എന്താണ് സഭ?
സഭ ക്രിസ്തുവിന്റെ ശരീരമാകുന്നു.
Ephesians 2
Ephesians 2:1
എന്താണ് അവിശ്വാസികളുടെ എല്ലാം ആത്മിക സ്ഥിതി?
എല്ലാ അവിശ്വാസികളും അതിക്രമങ്ങളാലും പാപത്താലും മരിച്ചവരാകുന്നു.
Ephesians 2:2
ആരാണ് അനുസരണക്കേടിന്റെ മക്കളിൽ പ്രവർത്തിക്കുന്നത്?
ആകാശത്തിലെ അധികാരിയായ ആത്മാവിന് അധിപതി ആയവൻ അനുസരണക്കേടിന്റെ മക്കളിൽ പ്രവർത്തിക്കുന്നു.
Ephesians 2:3
പ്രകൃതിയാൽ, എന്താണ് അവിശ്വാസികൾ?
എല്ലാ അവിശ്വാസികളും പ്രകൃതിയാൽ ദൈവകോപത്തിന് അര്‍ഹാരകുന്നു.
Ephesians 2:4
എന്തുകൊണ്ടാണ് ദൈവം ചില അവിശ്വാസികളെ ക്രിസ്തുവിന്റെ കൂടെ പുതുജീവിതത്തിലേക്ക് കൊണ്ടു വന്നത്?
ദൈവത്തിന്‍റെ കരുണാസമ്പത്തും മഹാ സ്നേഹവും നിമിത്തം താന്‍ ചില അവിശ്വാസികളെ ക്രിസ്തുവിൽ പുതു ജീവനിലേക്ക് കൊണ്ടുവന്നു.
Ephesians 2:5
ഏതിനാലാണ് വിശ്വാസികൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്?
ദൈവത്തിന്റെ കരുണയാൽ വിശ്വാസികൾ രക്ഷിക്കപ്പെട്ടിരിക്കുന്നു.
Ephesians 2:6
എവിടെയാണ് വിശ്വാസികളെ ഇരുത്തിയിരിക്കുന്നത്?
വിശ്വാസികളെ ക്രിസ്തു യേശുവിനോടു കൂടെ സ്വർഗ്ഗോന്നതങ്ങളിൽ ഇരുത്തിയിരിക്കുന്നു.
Ephesians 2:7
എന്ത് ഉദ്ദേശതിന്നു വേണ്ടിയാണ് ദൈവം വിശ്വാസികളെ രക്ഷിക്കുകയും ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്തത്?
തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിനാണ് ദൈവം വിശ്വാസികളെ രക്ഷിക്കുകയും ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്തത് .
Ephesians 2:8
ഏതിൽ വിശ്വാസി പ്രശംസിക്കരുത്, എന്തുകൊണ്ട്?
ഒരു വിശ്വാസിയും അവന്റെ പ്രവര്‍ത്തികളില്‍ പ്രശംസിക്കരുത്, കാരണം ദൈവത്തിന്റെ ദാനമായ കൃപയാലല്ലോ അവൻ രക്ഷിക്കപ്പെട്ടിരിക്കുന്നത്.
Ephesians 2:9
Ephesians 2:10-11
എന്ത് ഉദ്ദേശത്തിനായാണ് ക്രിസ്തു യേശുവിൽ ദൈവം വിശ്വാസികളെ സൃഷ്ടിച്ചത്?
വിശ്വാസികൾ സൽപ്രവൃത്തികളിൽ നടക്കുക എന്നതത്രെ ക്രിസ്തു യേശുവിൽ ദൈവേഷ്ടം.
Ephesians 2:12
എന്താണ് അവിശ്വാസികളായ ജാതികളുടെ സ്ഥിതി?
അവിശ്വാസികളായ ജാതികൾ ദൈവത്തിൽ നിന്നും അകന്നവരാകുന്നു, യിസ്രായേലിൽ നിന്നും വേർതിരിക്കപ്പെട്ടവർ, നിയമങ്ങൾക്ക് അന്യർ, പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരും തന്നെ.
Ephesians 2:13
എന്താണ് ചില ജാതീയ അവിശ്വാസികളെ ദൈവത്തിന്റെ സമീപത്തേക്ക് കൊണ്ടുവന്നത്?
ക്രിസ്തുവിന്റെ രക്തത്താൽ ചില ജാതീയ അവിശ്വാസികളെ ദൈവത്തിന്റെ സമീപത്തേക്ക് കൊണ്ടു വന്നിരിക്കുന്നു.
Ephesians 2:14
എങ്ങനെയാണ് ദൈവം ജാതികളും യഹൂദരും തമ്മിലുള്ള ബന്ധത്തെ മാറ്റിയത്?
തന്‍റെ ശരീരത്താൽ, ക്രിസ്തു ജാതികളെയും യഹൂദരെയും ഒന്നാക്കി, അവരെ വേർതിരിച്ച ശത്രുത്വത്തെ ഇടിച്ചു കളഞ്ഞു.
Ephesians 2:15
ജാതികളും യഹൂദരും തമ്മിൽ സമാധാനം ഉണ്ടാക്കേണ്ടതിന്നായി എന്താണ് ക്രിസ്തു നീക്കിയത്?
ജാതികളും യഹൂദരും തമ്മിൽ സമാധാനം ഉണ്ടാക്കേണ്ടതിന്ന് ക്രിസ്തു ന്യായപ്രമാണങ്ങളെയും ചട്ടങ്ങളെയും നീക്കി.
Ephesians 2:16-17
Ephesians 2:18-19
എന്ത് മുഖേനയാണ് എല്ലാ വിശ്വാസികൾക്കും പിതാവിങ്കലേക്ക് പ്രവേശനം ഉള്ളത്?
പരിശുദ്ധാത്മാവ് മുഖേന എല്ലാ വിശ്വാസികൾക്കും പിതാവിങ്കലേക്ക് പ്രവേശനം ഉണ്ട്.
Ephesians 2:20
എന്തിന്റെ അടിസ്ഥാനത്തിൻ മേലാണ് ദൈവ ഭവനത്തെ പണിതിരിക്കുന്നത്?
ക്രിസ്തു മൂലക്കല്ലായിരിക്കെ, ദൈവത്തിന്റെ ഭവനത്തെ അപ്പോസ്തലന്മാരും, പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിൻ മേലത്രെ പണിതിരിക്കുന്നത് .
Ephesians 2:21
യേശുവിന്റെ ശക്തി എന്താണ് അവന്റെ ഭവനത്തിന്റെ കെട്ടിടത്തോട് ചെയ്യുന്നത്?
യേശുവിന്റെ ശക്തി അവന്റെ കുടുബമായ ഭവനത്തെ പൂർണ്ണമായി ഒന്നിച്ചാക്കുകയും വളർത്തുകയും ചെയ്യുന്നു.
ഏത് തരത്തിലുള്ള കെട്ടിടമാണ് ദൈവകുടു:ബ്ത്തിന്റെ കെട്ടിടം?
കർത്താവിനാൽ വിശുദ്ധീകരിക്കപ്പെട്ട ആലയമാകുന്നു ദൈവകുടു:ബം.
Ephesians 2:22
ആത്മാവിൽ എവിടെയാണ് ദൈവം വസിക്കുന്നത്?
വിശ്വാസിക്കുള്ളിൽ ആത്മാവായി ദൈവം വസിക്കുന്നു.
Ephesians 3
Ephesians 3:1
ആരുടെ പ്രയോജനത്തിനായണ് ദൈവം തന്റെ വരം പൗലോസിന് കൊടുത്തത്?
ജാതികളുടെ ഉപകരത്തിനായി ദൈവം തന്റെ വരം പൗലോസിന് കൊടുത്തു.
Ephesians 3:2
Ephesians 3:3-4
എന്താണ് പൂർവ്വകാലങ്ങളിൽ മനുഷ്യജാതിക്ക് അറിവായ് വരാതെയിരുന്നത്?
ക്രിസ്തുവിനെക്കുറിച്ചുള്ള മർമ്മം പൂർവ്വകാലങ്ങളിൽ മനുഷ്യർക്ക് അറിവായി വന്നിരുന്നില്ല.
Ephesians 3:5
പൂർവ്വ കാലങ്ങളിൽ മനുഷ്യജാതിക്ക് അറിവായ് വരാതെയിരുന്നത് ആർക്കാണ് ദൈവം വെളിപ്പെടുത്തിയത്?
ക്രിസ്തുവിനെക്കുറിച്ചുള്ള മർമ്മം അപ്പോസ്തലന്മാർക്കും പ്രവാചകന്മാർക്കും ദൈവം വെളിപ്പെടുത്തി കൊടുത്തു.
Ephesians 3:6
ഏത് മർമ്മമാണ് വെളിപ്പെട്ടിരിക്കുന്നത്?
ജാതികൾ ക്രിസ്തുവിൽ കൂട്ടവകാശികളും, ഏക ശരീരസ്ഥരും, വാഗദത്തത്തിൻ പങ്കാളികളും ആകുന്നു എന്ന മർമ്മം ദൈവം വെളിപ്പെടുത്തി.
Ephesians 3:7-8
എന്താണ് പൗലോസിന് ലഭിച്ചത്?
ദൈവകൃപയുടെ വരം പൗലോസിന് നല്കപ്പെട്ടു.
Ephesians 3:9
ജാതികളോട് എന്ത് പ്രകാശിപ്പാനാണ് പൗലോസിനെ അയച്ചത്?
ദൈവത്തിന്റെ പദ്ധതിയെ ജാതികളോട് പ്രകാശിപ്പാനായി പൗലോസിനെ അയച്ചു.
Ephesians 3:10-11
ഏത് വഴി ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം അറിവായി വരും?
സഭ വഴിയായി ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം അറിവായി വരും.
Ephesians 3:12-13
ക്രിസ്തുവിലുള്ള വിശ്വാസത്താൽ വിശ്വാസികൾക്ക് എന്ത് ഉണ്ട് എന്നാണ് പൗലോസ് പറയുന്നത്?
ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ വിശ്വാസികൾക്ക് ധൈര്യവും ആത്മവിശ്വാസത്തോടു കൂടെ പ്രവേശനവുമുണ്ടെന്ന് പൗലോസ് പറയുന്നു.
Ephesians 3:14
എന്താണ് പിതാവ് പേർ വിളിച്ചതും സൃഷ്ടിച്ചതും?
സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടു:ബത്തിന്നും പേർ വിളിച്ചതും സൃഷ്ടിച്ചതും പിതാവത്രെ.
Ephesians 3:15
Ephesians 3:16
എങ്ങനെയാണ് വിശ്വാസികൾ ശക്തിപ്പെടേണ്ടതിന്നായി പൗലോസ് പ്രാർത്ഥിക്കുന്നത്?
തങ്ങളിൽ വസിക്കുന്ന, ദൈവത്തിന്റെ ആത്മാവിനാൽ വിശ്വാസികൾ ശക്തി പ്രാപിക്കേണമെന്ന് പൗലോസ് പ്രാർത്ഥിക്കുന്നു.
Ephesians 3:17
Ephesians 3:18-20
വിശ്വാസികൾ എന്ത് മനസ്സിലാക്കേണ്ടതിന്നായാണ് പൗലോസ് പ്രാർത്ഥിക്കുന്നത്?
ക്രിസ്തുവിന്റെ സ്നേഹത്തിന്‍റെ വീതിയും നീളവും ഉയരവും ഏറിയതാണെന്ന് വിശ്വാസികൾ മനസ്സിലാക്കേണ്ടതിന്നായി പൗലോസ് പ്രാർത്ഥിക്കുന്നു .
Ephesians 3:21
തലമുറതലമുറയായി പിതാവിന്ന് എന്തുണ്ടാകട്ടെ എന്നാണ് പൗലോസ് പ്രാർത്ഥിക്കുന്നത്?
സഭയിലും ക്രിസ്തു യേശുവിലും എന്നേക്കും തലമുറതലമുറയായും പിതാവിന്ന് മഹത്വം ഉണ്ടാകട്ടെ എന്ന് പൗലോസ് പ്രാർത്ഥിക്കുന്നു.
Ephesians 4
Ephesians 4:1
എങ്ങനെ ജീവിപ്പാനാണ് പൗലോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നത്?
പൂർണ്ണ വിനയത്തോടും, സൗമ്യതയോടും, ദീർഘക്ഷമയോടും കൂടെ, സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ചെയ്തു കൊണ്ട് ജീവിപ്പാൻ പൗലോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നു.
Ephesians 4:2-3
Ephesians 4:4-5
ഒന്ന് മാത്രമുള്ള ഏതെല്ലാം കാര്യങ്ങളാണ് പൗലോസ് തന്റെ പട്ടികയിൽ പേരിടുന്നത്?
ശരീരം ഒന്ന്, ആത്മാവ് ഒന്ന്, കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, പിതാവും ഒരുവനെന്ന് പൗലോസ് പറയുന്നു.
Ephesians 4:6
Ephesians 4:7
എന്താണ് ഒരോ വിശ്വാസിക്കും തന്റെ സ്വർഗ്ഗരോഹണ ശേഷം ക്രിസ്തു കൊടുത്തത്?
ഓരോ വിശ്വാസിക്കും ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്ന് ഒത്തവണ്ണം വരം ലഭിച്ചിരിക്കുന്നു.
Ephesians 4:8-10
Ephesians 4:11
ക്രിസ്തു, ശരീരത്തിന്ന് കൊടുത്ത എന്ത് അഞ്ച് വരങ്ങളാണ് പൗലോസ് പേർ പറയുന്നത്?
ക്രിസ്തു, ശരീരത്തിന്ന് അപ്പോസ്തലന്മാരായും, പ്രവാചകന്മാരായും, സുവിശേഷകന്മാരയും, ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും വരം കൊടുത്തു.
Ephesians 4:12-13
എന്ത് ഉദ്ദേശത്തിന്നു വേണ്ടിയാണ് ഈ അഞ്ച് വരങ്ങൾ പ്രവർത്തിക്കേണ്ടത്?
വിശ്വാസികളുടെ യഥാസ്ഥാനത്തിനായുള്ള ശുശ്രൂഷക്കും ശരീരത്തിന്റെ ആത്മിക വർദ്ധനക്കുമാകുന്നു ഈ അഞ്ച് വരങ്ങൾ അർത്ഥമാക്കിയിരിക്കുന്നത്.
Ephesians 4:14-15
വിശ്വാസികൾ എങ്ങനെ ആയിരിക്കരുത് എന്നാണ് പൗലോസ് പറയുന്നത്?
ചതിയാലും ഉപായത്താലും തെറ്റിച്ചു കളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കളെപ്പോലെ ആയിരിക്കരുത് വിശ്വാസികൾ.
Ephesians 4:16
വിശ്വാസികളുടെ ശരീരത്തെ എങ്ങനെ നിർമ്മികിരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്?
ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്ന് ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള എത് സന്ധിയാലും ഓരോരുത്തരുടെയും സ്നേഹത്തിലുള്ള വർദ്ധനക്കായി ഉതകുന്നു.
Ephesians 4:17-18
ജാതികൾ എങ്ങനെ നടക്കുന്നു എന്നാണ് പൗലോസ് പറയുന്നത്?
വ്യര്‍ത്ഥബുദ്ധികളാണ് ജാതികൾ, ദൈവത്തിൽ നിന്നും അകന്ന്, സകല ദുഷ്കാമത്തിന്നും തങ്ങളെത്തന്നെ ഏല്പിച്ചു കൊടുത്തവർ തന്നെ .
Ephesians 4:19-21
Ephesians 4:22-23
വിശ്വാസികൾ എന്ത് ഉപേക്ഷിക്കണം, ധരിക്കണം എന്നാണ്പൗലോസ് പറയുന്നത്?
വിശ്വാസികൾ വഷളായ പഴയ മനുഷ്യനെ ഉപേക്ഷിച്ച്, നീതിയിൽ സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിക്കണം.
Ephesians 4:24-25
Ephesians 4:26
എങ്ങനെ ഒരു വിശ്വാസിക്ക് പിശാചിന്ന് ഇടം കൊടുപ്പാൻ സാധിക്കും?
സൂര്യൻ അസ്തമിക്കുവോളം കോപം വെച്ചു കൊണ്ടിരുന്നാൽ ഒരു വിശ്വാസിക്ക് പിശാചിന് ഇടം കൊടുക്കാൻ കഴിയും.
Ephesians 4:27
Ephesians 4:28
എന്താണ് മോഷണത്തിന്ന് പകരം വിശ്വാസികൾ ചെയ്യേണ്ടത്?
ആവശ്യക്കാരുമായി പങ്കുവെയ്ക്കേണ്ടതിന്ന് വിശ്വാസികൾ അദ്ധ്വാനിക്കണം.
Ephesians 4:29
എന്ത് തരത്തിലുള്ള സംസ്സാരമാണ് വിശ്വാസികളുടെ വായിൽ നിന്നും പുറപ്പെടേണ്ടത് എന്നാണ് പൗലോസ് പറയുന്നത്?
മറ്റുള്ളവരുടെ ആത്മിക വർദ്ധനക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും വിശ്വാസികളുടെ വായിൽ നിന്നും പുറപ്പെടരുത്.
Ephesians 4:30-31
ഒരു വിശ്വാസി ആരെ ദു:ഖിപ്പിക്കരുത്?
ഒരു വിശ്വാസി പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കരുത്.
Ephesians 4:32
എന്താണ് ഒരു വിശ്വാസി ദൈവം ക്രിസ്തുവിൽ അവനെ ക്ഷമിച്ചതു കൊണ്ട് ചെയ്യേണ്ടത്?
ദൈവം ക്രിസ്തുവിൽ അവന്റെ പാപം ക്ഷമിച്ചതു കൊണ്ട് ഒരു വിശ്വാസി തീർച്ചയായും മറ്റുള്ളവരോടും ക്ഷമിക്കണം.
Ephesians 5
Ephesians 5:1
ആരെയാണ് വിശ്വാസികൾ അനുകരിക്കേണ്ടത്?
മക്കൾ എന്ന പോലെ വിശ്വാസികൾ പിതാവാം ദൈവത്തെ അനുകരിക്കണം.
Ephesians 5:2
എന്താണ് ക്രിസ്തു ദൈവത്തിന്നു ഒരു സൗരഭ്യവാസനയായി ചെയ്തത്?
ക്രിസ്തു വിശ്വാസികൾക്ക് വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചു.
Ephesians 5:3
എന്ത് വിശ്വാസികളുടെ ഇടയിൽ പറയരുത്?
ലൈംഗിക അധാര്‍മികത, അശുദ്ധി, ദ്രവ്യാഗ്രഹം എന്നിവ വിശ്വാസികളുടെ ഇടയിൽ പറക പോലുമരുത്.
Ephesians 5:4
എന്ത് മനോഭാവമാണ് വിശ്വാസികളുടെ ഇടയിൽ കാണേണ്ടത്?
വിശ്വാസികൾ നന്ദി നിറഞ്ഞ മനോഭാവം ഉള്ളവരായിരിക്കണം.
Ephesians 5:5
ആർക്കാണ് ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ലാത്തത്?
ലൈംഗിക അധർമ്മി, അശുദ്ധന്‍, ദ്രവ്യാഗ്രഹി എന്നിവര്‍ക്ക് ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല.
Ephesians 5:6-8
എന്താണ് അനുസരണക്കേടിന്റെ മക്കളുടെ മേൽ വരുന്നത്?
ദൈവകോപം അനുസരണക്കേടിന്റെ മക്കളുടെ മേൽ വരുന്നു.
Ephesians 5:9-10
ഏത് വെളിച്ചത്തിന്റെ ഫലമാണ് ദൈവത്തിന്നു പ്രസാദം?
സൽഗുണവും, നീതിയും, സത്യവുമല്ലോ ദൈവത്തിന്നു പ്രസാദം .
Ephesians 5:11-12
എന്താണ് ഇരുട്ടിന്റെ പ്രവൃത്തികളോട് വിശ്വാസികൾ ചെയ്യേണ്ടത്?
വിശ്വാസികൾ ഇരുട്ടിന്‍റെ നിശ്ഫലപ്രവര്‍ത്തികളില്‍ കൂട്ടാളികൾ ആകാതെ, മറിച്ച് ഇരുട്ടിന്റെ പ്രവൃത്തികളെ എതിര്‍ത്ത് നില്‍ക്കുകയത്രേ വേണ്ടത്..
Ephesians 5:13-15
എന്താണ് വെളിച്ചത്താൽ വെളിപ്പെടുന്നത്?
സകലവും വെളിച്ചത്താൽ വെളിപ്പെട്ടു വരുന്നു.
Ephesians 5:16-17
ദുഷ്ടകാലമാകയാൽ വിശ്വാസികൾ എന്താണ് ചെയ്യേണ്ടത്?
ദുഷ്ടകാലമാകയാൽ വിശ്വാസികൾ സമയം വേണ്ട വിധത്തില്‍ ഉപയോഗിക്കണം.
Ephesians 5:18
എന്താണ് നാശത്തിലേക്ക് നയിക്കുന്നത്?
വീഞ്ഞു കുടിച്ചു മത്തരാകുന്നത് നാശത്തിലേക്ക് നയിക്കുന്നു.
Ephesians 5:19-21
ഏതിനാലാണ് വിശ്വാസികൾ അന്യോന്യം സംസാരിക്കേണ്ടിയത്?
വിശ്വാസികൾ സങ്കീർത്തനങ്ങളാലും, സ്തുതികളാലും, ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിക്കണം.
Ephesians 5:22
ഏത് രീതിയിലാണ് ഭാര്യമാർ ഭർത്താക്കന്മാർക്ക് കീഴടങ്ങേണ്ടത്?
ഭാര്യമാരെ, കർത്താവിനെന്ന പോലെ സ്വന്തഭർത്താക്കന്മാർക്ക് കീഴടങ്ങുവിൻ.
Ephesians 5:23-25
എന്തിന്റെ തലയാണ് ഭർത്താവ്, എന്തിന്റെ തലയാണ് ക്രിസ്തു?
ക്രിസ്തു സഭയുടെ തലയാകുന്നതു പോലെ, ഭർത്താവ് ഭാര്യയുടെ തലയാകുന്നു.
Ephesians 5:26
എങ്ങനെയാണ് ക്രിസ്തു സഭയെ വിശുദ്ധീകരിക്കുന്നത്?
വചനത്തോടു കൂടിയ ജല സ്നാനത്താൽ ക്രിസ്തു സഭയെ വിശുദ്ധീകരിക്കുന്നു.
Ephesians 5:27
Ephesians 5:28
എപ്രകാരമാണ് ഭർത്താക്കന്മാർ ഭാര്യമാരെ സ്നേഹിക്കേണ്ടത്?
ഭർത്താക്കന്മാർ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കണം.
Ephesians 5:29-30
എപ്രകാരമാണ് ഒരു മനുഷ്യൻ അവന്റെ ശരീരത്തെ കരുതുന്നത്?
ഒരു മനുഷ്യൻ അവന്റെ ശരീരത്തെ പോറ്റിപ്പുലർത്തുകയും സ്നേഹിക്കയും ചെയ്യുന്നു.
Ephesians 5:31
എന്താണ് ഒരു മനുഷ്യൻ അവന്റെ ഭാര്യയോടു പറ്റിച്ചേരുമ്പോൾ സംഭവിക്കുന്നത്?
ഒരു മനുഷ്യൻ അവന്റെ ഭാര്യയോടു പറ്റിച്ചേരുമ്പോൾ ഇരുവരും ഒരു ദേഹമായിത്തീരും.
Ephesians 5:32-33
ഏത് മർമ്മമാണ് ഒരു പുരുഷന്റെയും ഭാര്യയുടെയും ഒന്നിച്ചു ചേരുന്നതിലൂടെ വരച്ചു കാണിക്കുന്നത്?
ക്രിസ്തുവിനെയും അവന്റെ സഭയേയും, ഒരു പുരുഷന്റെയും ഭാര്യയുടെയും ഒന്നിച്ചു ചേരുന്നതിലൂടെ വരച്ചു കാണിക്കുന്നത്..
Ephesians 6
Ephesians 6:2-3
Ephesians 6:4
എന്താണ് ക്രിസ്തീയ പിതാക്കന്മാർ തങ്ങളുടെ മക്കൾക്ക് വേണ്ടി ചെയ്യേണ്ടത?
പിതാക്കന്മാർ മക്കളെ കർത്താവിന്റെ ബാലശിക്ഷയിലും ഉപദേശത്തിലും പോറ്റി വളർത്തേണ്ടതാകുന്നു.
Ephesians 6:5-6
എന്ത് മനോഭാവത്തോടെ ആയിരിക്കണം വിശ്വാസികള്‍ തങ്ങളുടെ യജമാന്മാരെ സേവിക്കേണ്ടത്?
ക്രിസ്തീയ വിശ്വാസികള്‍ തങ്ങളുടെ യജമാനന്മാരെ ക്രിസ്തുവിനെന്ന പോലെ സന്തോഷത്തോടെ, ഹൃദയത്തിൽ സത്യസന്തതയോടെ സേവിക്കണം.
Ephesians 6:7
Ephesians 6:8
എന്താണ് ഒരു വിശ്വാസി താൻ ചെയ്യുന്ന ഓരോ നന്മ പ്രവൃത്തിയെക്കുറിച്ചും ഓർക്കേണ്ടത്?
ഓരോരുത്തൻ ചെയ്യുന്ന നന്മക്ക് കർത്താവിൽ നിന്ന് പ്രതിഫലം പ്രാപിക്കുമെന്ന് ഓരോ വിശ്വാസിയും ഓർക്കണം.
Ephesians 6:9-0
എന്താണ് ഒരു ക്രിസ്ത്യാനിയായ യജമാനൻ തന്റെ യജമാനനെക്കുറിച്ച് ഓർക്കേണ്ടത്?
തന്റെ ദാസന്റെ യജമാനൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവന് മുഖപക്ഷം ഇല്ലെന്നുമുള്ള കാര്യം ഒരു ക്രിസ്ത്യാനിയായ യജമാനൻ ഓർക്കേണ്ടതാകുന്നു.
Ephesians 6:1-10
എപ്രകാരമാണ് ക്രിസ്തീയ കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളെ കരുതേണ്ടത്?
ക്രിസ്തീയ കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാകുന്നു..
Ephesians 6:11
എന്തു കൊണ്ട് ഒരു വിശ്വാസി ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിക്കണം?
പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തു നില്പാൻ ഒരു വിശ്വാസി ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിക്കണം..
Ephesians 6:12
ആർക്കെതിരായാണ് ഒരു വിശ്വാസിക്ക് പോരാട്ടമുള്ളത്?
ഒരു വിശ്വാസി ലോകാധിപതികളോടും, വാഴ്ചകളോടും, അന്ധകാരത്തിന്റെ ലോകാധിപതികളോടും പോരാടുന്നു.
Ephesians 6:13
Ephesians 6:14-16
എന്തെല്ലാം കാര്യങ്ങളാണ് ദൈവത്തിന്റെ സർവ്വായുധവർഗ്ഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്?
അരയ്ക്കു സത്യം കെട്ടി, നീതി എന്ന കവചം, സുവിശേഷത്തിനായുള്ള ഒരുക്കം ചെരുപ്പാക്കി, വിശ്വാസം എന്ന പരിച, രക്ഷ എന്ന ശിരസ്ത്രം, ആത്മാവിന്റെ വാൾ എന്നിവ ഉൾപ്പെടുന്നതാണ് ദൈവത്തിന്റെ സർവ്വായുധവർഗ്ഗം .
Ephesians 6:17
എന്താണ് ആത്മാവിന്റെ വാൾ?
ദൈവത്തിന്റെ വചനമാകുന്നു ആത്മാവിന്റെ വാൾ.
Ephesians 6:18
എന്ത് മനോഭാവമാണ് പ്രാർത്ഥനക്കായി വിശ്വാസികൾക്കുണ്ടാകേണ്ടത്?
വിശ്വാസികൾ എപ്പോഴും പ്രാർത്ഥിച്ചും, ജാഗരിച്ചും ദൈവത്തിന്റെ മറുപടിക്കായി കാത്തിരിക്കയും ചെയ്യണം.
Ephesians 6:19
എന്താണ് എഫെസ്യക്കാരുടെ പ്രാർത്ഥന മൂലം പൗലോസ് ആഗ്രഹിക്കുന്നത്?
സുവിശേഷം പ്രാഗത്ഭ്യത്തോടെ സംസാരിപ്പാനും വചനം നല്കപ്പെടേണ്ടതിനായും പൗലോസ് ആശിക്കുന്നു.
Ephesians 6:20-22
പൗലോസ് ഈ കത്തെഴുതുമ്പോൾ എവിടെയാണ്?
ഈ കത്തെഴുതുമ്പോൾ പൗലോസ് കാരാഗൃഹത്തിലാണ്.
Ephesians 6:23
എന്തെല്ലാം മൂന്ന് കാര്യങ്ങളാണ് വിശ്വാസികൾക്ക് കൊടുപ്പാനായി പൗലോസ് പിതാവാം ദൈവത്തോടും കർത്താവായ യേശു ക്രിസ്തുവിനോടും ചോദിക്കുന്നത്?
വിശ്വാസികൾക്ക് ദൈവം സമാധാനവും, വിശ്വാസത്തോടു കൂടിയ സ്നേഹവും, കൃപയും നല്കട്ടെ എന്ന് പൗലോസ് ദൈവത്തോട് പ്രാർത്ഥിക്കുന്നു.