മലയാളം: translationQuestions

Updated ? hours ago # views See on DCS

Philemon

Philemon 1

Philemon 1:1-3

ഈ ലേഖനം എഴുതുമ്പോള്‍ പൌലോസ് എവിടെയാണ്?

ഈ ലേഖനം എഴുതുമ്പോള്‍ പൌലോസ് കാരാഗ്രഹത്തിലാണ്.[1:1].

ആര്‍ക്കാണ് ഈ ലേഖനം എഴുതിയത്?

പൌലോസിന്‍റെ പ്രിയ സഹോദരനും കൂട്ടുവേലക്കാരനുമായ ഫിലേമോന് ആണ് ഈ ലേഖനം എഴുതിയത്.[1:1].

എതുവിധത്തിലുള്ള സ്ഥലത്താണ് സഭ കൂടിവരുന്നത്?

സഭ ഒരു ഭവനത്തിലാണ് കൂടിവരുന്നത്.[1:2].

Philemon 1:4-7

ഫിലേമോനെക്കുറിച്ചു എപ്രകാരമുള്ള സ്വഭാവവിശേഷതകളാണ്

പൌലോസ് കേട്ടിരുന്നത്?

ഫിലേമോന്‍റെ സ്നേഹം, കര്‍ത്താവിലുള്ള വിശ്വാസം, സകല വിശുദ്ധ ന്മാരോടുള്ള വിശ്വസ്തത ആദിയായവയെക്കുറിച്ച്‌ പൌലോസ് കേട്ടി രുന്നു.[1:5].

പൌലോസിന്‍റെ അഭിപ്രായത്തില്‍, ഫിലേമോന്‍ വിശുദ്ധന്മാര്‍ക്കുവേണ്ടി എന്തു

ചെയ്തിരുന്നു?

ഫിലേമോന്‍ വിശുദ്ധന്മാരുടെ ഹൃദയത്തിനു പുത്തന്‍ ഉണര്‍വ് നല്‍കിയിരുന്നു[1:7].

Philemon 1:8-9

ഫിലേമോനോട് ഒരു കല്‍പ്പന നല്കുന്നതിനു പകരം പൌലോസ് അഭ്യര്‍ഥിച്ചത്

എന്തുകൊണ്ട്?

പൌലോസ് സ്നേഹം നിമിത്തം ഫിലേമോനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.[1:9].

Philemon 1:10-13

എപ്പോഴാണ് ഒനേസിമോസിനു പൌലോസിന്‍റെ പിതൃത്വം ലഭിച്ചത്?

പൌലോസ് കാരാഗ്രഹത്തില്‍ ആയിരിക്കുമ്പോഴാണ് ഒനേസിമോസിനു പൌലോസിന്‍റെ പിതൃത്വം ലഭിക്കുന്നത്.[1:10].

പൌലോസ് ഒനേസിമോസിനു എന്താണ് ചെയ്തത്?

പൌലോസ് ഒനേസിമോസിനെ തിരികെ ഫിലേമോന്‍റെ അടുക്കലേക്കു പറഞ്ഞയച്ചു. [1:12].

ഓനേസിമോസ് എന്ത് ചെയ്യണമെന്നു പൌലോസ് ആഗ്രഹിച്ചിരുന്നു?

ഓനേസിമോസ് തന്നെ സഹായിക്കണമെന്ന് പൌലോസ് ആഗ്രഹിച്ചിരുന്നു.[1:13].

Philemon 1:14-16

ഫിലേമോന്‍ ഒനേസിമോസിനു എന്ത് ചെയ്യണമെന്നാണ് പൌലോസ് ആഗ്രഹിക്കു

ന്നത്?

ഒനേസിമോസിനെ അടിമയെന്ന നിലയില്‍നിന്ന് ഫിലേമോന്‍ വിടുവിക്കണമെന്നും, ഒനേസിമോസിനെ തിരികെ പൌലോസിന്‍റെയടുക്കലേക്ക് തിരിച്ചയക്കുവാന്‍ സമ്മത മുണ്ടാകണമെന്നും പൌലോസ് ആഗ്രഹിച്ചു.[1:14-16].

Philemon 1:17-20

Philemon 1:21-25

ഫിലേമോന്‍ ഒനേസിമോസിനെ തിരിച്ചയക്കുമെന്നു പൌലോസ് പ്രതീക്ഷിച്ചുവോ?

അതെ, ഫിലേമോന്‍ ഒനേസിമോസിനെ തിരിച്ചയക്കുമെന്നു പൌലോസിനു നിശ്ചയം ഉണ്ടായിരുന്നു.[1:21].

കാരാഗ്രഹത്തില്‍നിന്നു പുറത്തുവന്നാല്‍ പൌലോസ് എവിടേക്ക് വരും?

കാരാഗ്രഹത്തില്‍നിന്നു പുറത്ത് വന്നാല്‍ പൌലോസ് ഫിലേമോനെ സന്ദര്‍ശിക്കുവാന്‍ വരും.[1:22].