മലയാളം: translationQuestions

Updated ? hours ago # views See on DCS

2 Peter

2 Peter 1

2 Peter 1:1-2

പത്രോസിന്‍റെ രണ്ടാം ലേഖനം എഴുതിയതാര്?

യേശുക്രിസ്തുവിന്‍റെ ഒരു അടിമയും അപ്പൊസ്തലനുമായ ശിമോന്‍ പത്രോസ് ആണ്.[1:1].

പത്രോസ് ആര്‍ക്കാണ് എഴുതിയത്?

അമൂല്യമായ അതേ വിശ്വാസം ലഭിച്ചവര്‍ക്കാണ് പത്രോസ് എഴുതിയത്.[1:1].

2 Peter 1:3-4

പത്രോസിനും അതേ അമൂല്യമായ വിശ്വാസം പ്രാപിച്ചവര്‍ക്കും ജീവിതത്തിനും ദൈവീകത്വത്തിനുമായി ആവശ്യമായതൊക്കെ എപ്രകാരമാണ്

നല്‍കപ്പെട്ടിട്ടുള്ളത്‌?

അവയൊക്കെ ദൈവസംബന്ധമായ പരിജ്ഞാനം മൂലം നല്‍കപ്പെട്ടിരിക്കുന്നു.[1:3]

ഉയര്‍ന്നതും അമൂല്യവുമായ വാഗ്ദത്തങ്ങളോടൊപ്പം, ജീവിതത്തിനും ദൈവീകത്വത്തിനും വേണ്ടതൊക്കെ ദൈവം പത്രോസിനും വിശ്വാസത്തെ പ്രാപിച്ചവര്‍ക്കും നല്‍കിയത് എന്തുകൊണ്ട്?

താന്‍ അപ്രകാരം ചെയ്തത് അവര്‍ ദൈവീക സ്വഭാവത്തിന് പങ്കുള്ളവരാകേ ണ്ടത് നിമിത്തമാണ്.[1:3-4].

2 Peter 1:5-9

വിശ്വാസം പ്രാപിച്ചവര്‍ ആത്യന്തികമായി അവരുടെ വിശ്വാസം നിമിത്തം

നേടിയെടുക്കേണ്ടത് എന്താണ്?

അവര്‍ ആത്യന്തികമായി അവരുടെ വിശ്വാസം മൂലം സ്നേഹം നേടിയെടുക്കേ ണ്ടതാണ്.[1:5-7].

വിശ്വാസം, വീര്യം, പരിജ്ഞാനം, ഇന്ദ്രിയജയം, സ്ഥിരത, ഭക്തി, സഹോദരപ്രീതി, സ്നേഹം എന്നിവ നഷ്ടപ്പെട്ടുപോയവര്‍ എന്താണ് കാണുന്നത്?

അവന്‍ ഏറ്റവും സമീപമായുള്ളത് കാണുന്നവനാണ്;അവന്‍ അന്ധനാണ് [1:5-9]

2 Peter 1:10-11

സഹോദരന്മാര്‍ അവരുടെ വിളിയും തിരഞ്ഞെടുപ്പും ഏറ്റവും ഉറപ്പാക്കു

വാന്‍ പ്രവര്‍ത്തിക്കുമെങ്കില്‍, എന്താണ് സംഭവിക്കുന്നത്‌?

അവര്‍ ഇടറിപ്പോകാതെ, അവരുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം അവര്‍ക്ക് അനുവദിക്കപ്പെടും.[1:10-11].

2 Peter 1:12-15

ഈക്കാര്യങ്ങളെ സഹോദരന്മാരോട് ഓര്‍പ്പിച്ചുണര്‍ത്തുന്നത് യോഗ്യമെന്നു

പത്രോസ് ചിന്തിച്ചത് എന്തുകൊണ്ട്?

എന്തുകൊണ്ടെന്നാല്‍ തന്‍റെ കൂടാരം വളരെപ്പെട്ടെന്നു നീക്കപ്പെടുമെന്നു അവരുടെ കര്‍ത്താവായ യേശുക്രിസ്തു തന്നെ കാണിച്ചു. [1:12-14].

2 Peter 1:16-18

യേശുവിന്‍റെ മഹിമയ്ക്കു ദൃക്സാക്ഷികളായവര്‍ എന്താണ് കണ്ടത്?

പിതാവായ ദൈവത്തിങ്കല്‍നിന്നും ബഹുമാനവും മഹത്വവും താന്‍ പ്രാപിക്കുന്നത് അവര്‍ കണ്ടു. [1:16-17].

2 Peter 1:19-21

പ്രവചനവാക്യങ്ങള്‍ തീര്‍ച്ചയായതാണെന്ന് നമുക്ക് എപ്രകാരം ഉറപ്പാക്കാം?

എപ്രകാരമെന്നാല്‍ എഴുതപ്പെട്ട പ്രവചനം പ്രവാചകന്മാരുടെ നിഗമനത്തില്‍ നിന്നോ, മനുഷ്യഹിതപ്രകാരമോ ഉളവാകാതെ പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെട്ട മനുഷ്യര്‍ ദൈവത്തില്‍നിന്നു സംസാരിച്ചതാകുന്നു. [1:19-21].

2 Peter 2

2 Peter 2:1-3

ദുരുപദേഷ്ടക്കന്മാര്‍ രഹസ്യമായി വിശ്വാസികളുടെ അടുക്കല്‍ കൊണ്ടു വരുന്നത് എന്താണ്?

ദുരുപദേഷ്ടക്കന്മാര്‍ വിനാശകരമായ ദുരുപദേശങ്ങളെ കൊണ്ടുവരികയും അവരെ കൊണ്ടുവന്നതായ യജമാനനെ നിഷേധിക്കയും ചെയ്യും. [2:1].

ദുരുപദേഷ്ടക്കന്മാര്‍ക്ക് എന്ത് സംഭവിക്കും?

ത്വരിതഗതിയില്‍ ഉള്ള നാശവും ശിക്ഷാവിധിയും അവരുടെമേല്‍ വരും.[2:1].

വഞ്ചിക്കുന്ന വാക്കുകളുമായി ദുരുപദേഷ്ടക്കന്മാര്‍ എന്ത് ചെയ്യും?

ദുരുപദേഷ്ടക്കന്മാര്‍ സഹോദരന്മാരെക്കൊണ്ട് ദുരാദായമായ വ്യാപാരം ചെയ്യും. [2:1-3].

2 Peter 2:4-6

ദൈവം ആരെയാണ് വെറുതെ വിടുവാന്‍ അനുവദിക്കാതിരുന്നത്?

പാപം ചെയ്ത ദൂതന്മാരെയും, പുരാതന ലോകത്തെയും, സോദോം ഗോമോറ പട്ടണങ്ങളെയും വെറുതെ വിട്ടില്ല.[2:4-6].

ദൈവം ആരെയാണ് സംരക്ഷിച്ചത്?

ദൈവം നോഹയോടുകൂടെ ഏഴുപേരെയും ലോത്തിനെയുമാണ് സംരക്ഷിച്ചത്. [2:5-7].

2 Peter 2:7-9

ചിലരെ രക്ഷപ്പെടുവാന്‍ അനുവദിക്കാതെയും ചിലരെ സംരക്ഷിക്കയും

ചെയ്യുക വഴി ദൈവം എന്താണ് പ്രകടമാക്കുന്നത്?

ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ ഭക്തരെ എപ്രകാരം രക്ഷിക്കണമെന്നും നീതിമാ ന്മാരെ എപ്രകാരം തന്‍റെ കീഴില്‍ സംരക്ഷിക്കണമെന്നും ദൈവത്തിനു അറിയാം എന്നതിനെ പ്രകടമാക്കുന്നു.[2:9].

2 Peter 2:10-11

അഭക്തരായവര്‍ ദുഷിച്ചുപറയുവാന്‍ ശങ്കിക്കാത്ത മഹത്ത്വമുള്ളവര്‍ ആരാ

യിരുന്നു?

മനുഷ്യര്‍ക്കെതിരെ കര്‍ത്താവിന്‍റെയടുക്കല്‍ ദൂഷണമായ വിധികള്‍ ഒന്നും കൊണ്ടുവരാത്ത ദൂതന്മാരാണ് ആ മഹത്ത്വമുള്ളവര്‍. [2:10-11].

2 Peter 2:12-14

ആരെയാണ് ദുരുപദേഷ്ടക്കന്മാര്‍ വശീകരിക്കുന്നത്?

അസ്ഥിരരായവരെയാണ് ദുരുപദേഷ്ടക്കന്മാര്‍ വശീകരിക്കുന്നത്.[2:14].

2 Peter 2:15-16

പ്രവാചകനായ ബിലെയാമിന്‍റെ ബുദ്ധിഭ്രമത്തെ തടുത്തു നിര്‍ത്തിയത് ആര്?

ഉരിയാടാക്കഴുത മനുഷ്യശബ്ദത്തില്‍ സംസാരിച്ച് ബിലെയാമിനെ തടുത്തു.[2:15-16].

2 Peter 2:17-19

ഒരു മനുഷ്യന്‍ ഏതിനു അടിമയായിരിക്കുന്നു?

തന്നെ ഏതെല്ലാം ജയിക്കുന്നുവോ അതിനൊക്കെ ഒരു മനുഷ്യന്‍ അടിമയാണ്.
[2:19].

2 Peter 2:20-22

കര്‍ത്താവ് ആയ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനം മൂലം ലോകത്തിന്‍റെ

അശുദ്ധികളില്‍നിന്നും രക്ഷപ്പെട്ടവര്‍ വീണ്ടും അതിലേക്കു മടങ്ങിപ്പോയാല്‍, ഏതാ യിരിക്കും നല്ലത്?

നീതിയുടെ മാര്‍ഗ്ഗം ഇന്നതാണെന്നു അറിയാതിരിക്കുന്നതായിരുന്നു അവര്‍ക്ക് നല്ലത്.[2:20-21].

2 Peter 3

2 Peter 3:1-2

എന്തുകൊണ്ട് പത്രോസ് ഈ രണ്ടാം ലേഖനം എഴുതി?

പ്രവാചകന്മാര്‍ മുന്‍പുകൂട്ടി പറഞ്ഞതായ വാക്കുകളും അവരുടെ കര്‍ത്താവുംരക്ഷകനുമായവന്‍റെ കല്‍പ്പന എന്തെന്നും അവര്‍ ഓര്‍ത്തിരിക്കേണ്ട തിനുമായി താന്‍ ഇത് എഴുതി.[3:1-2].

2 Peter 3:3-4

അന്ത്യനാളുകളില്‍ പരിഹാസികള്‍ എന്ത് പറയും?

യേശുവിന്‍റെ മടങ്ങിവരവിന്‍റെ വാഗ്ദത്തത്തെ പരിഹാസികള്‍ ചോദ്യം ചെയ്യു കയും സൃഷ്ടിയുടെ ആരംഭത്തില്‍ ഉണ്ടായിരുന്നതുപോലെത്തന്നെ സകലവും ഇരിക്കുന്നു എന്നു പറയുകയും ചെയ്യും.[3:3-4].

2 Peter 3:5-7

ആകാശങ്ങളും ഭൂമിയും നിലനിര്‍ത്തപ്പെട്ടിരിക്കുന്നതും, ന്യായവിധി ദിവസത്തിലെ അഗ്നിക്കായും അഭക്തരായ ജനത്തിന്‍റെ നാശത്തിനായും സൂക്ഷിക്കപ്പെട്ടിരിക്കുന്നതും എപ്രകാരമാണ്?

അവ നിലനിര്‍ത്തപ്പെട്ടിരിക്കുന്നതും സൂക്ഷിക്കപ്പെട്ടിരിക്കുന്നതും ദൈവവചന ത്താലാണ്.[3:5-7].

2 Peter 3:8-9

പ്രിയപ്പെട്ടവരോട് കര്‍ത്താവ്‌ ദീര്‍ഘക്ഷമയോടിരിക്കുന്നത് എന്തുകൊണ്ട്?

എന്തുകൊണ്ടെന്നാല്‍ അവര്‍ ആരുംതന്നെ നശിച്ചുപോകാതെ, എല്ലാവരും മാന സ്സാന്തരപ്പെടുവാന്‍ അവസരം ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു.[3:9].

2 Peter 3:10

ചോ: കര്‍ത്താവിന്‍റെ ദിവസം എപ്രകാരം വരും? ഉ:കര്‍ത്താവിന്‍റെ ദിവസം കള്ളനെപ്പോലെ വരും.[3:10].

2 Peter 3:11-13

എന്തുകൊണ്ടാണ് പത്രോസ് പ്രിയപ്പെട്ടവരോട് വിശുദ്ധ ജീവിതത്തോടും

ദൈവഭക്തിയോടുമുള്ള ബന്ധത്തില്‍ എപ്രകാരമുള്ളവരായിരിക്കണമെന്നു ആവശ്യ പ്പെടുന്നത്?

ആകാശങ്ങളും ഭൂമിയും നശിക്കാനുള്ളതാകയാലും, പുതിയ ആകാശങ്ങളിലും ഭൂമിയിലും നീതിമാന്മാര്‍ വാസം ചെയ്യുമെന്ന് പ്രത്യാശിക്കുന്നതിനാലുമാണ്.[3:11-13] .

2 Peter 3:14-18

ശിക്ഷണം ലഭിക്കാത്തവരും അസ്ഥിരന്മാരും ആയവര്‍ പൌലോസിനു നല്‍ക

പ്പെട്ട ജ്ഞാനത്തെയും ഇതര തിരുവചനങ്ങളെയും കോട്ടിക്കളയുന്നതിനാല്‍ അവര്‍ക്ക് എന്ത് സംഭവിക്കും?

അവരുടെ നടപടികള്‍ അവരുടെ സ്വന്ത നാശത്തില്‍ ഭവിക്കും.[3:15-16].