Titus
Titus 1
Titus 1:1
ദൈവത്തിന്റെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ എന്തായിരുന്നു പൗലോസിന്റെ ഉദ്ദേശ്യം?
സത്യത്തിന്റെ പരിജ്ഞാനത്തെയും, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ വിശ്വാസത്തെയും ഉറപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം.
Titus 1:2
എപ്പോഴാണ് തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നിത്യജീവൻ വാഗ്ദത്തം ചെയ്തത്?
അവൻ അത് സകല കാലത്തിന്നും മുൻപെ തിരഞ്ഞെടുക്കപ്പെട്ടവർക്കായി വഗ്ദത്തം ചെയ്തു.
കള്ളം പറയാൻ ദൈവത്തിനു കഴിയുമോ?
ഇല്ല
Titus 1:3
തന്റെ വചനം തക്ക സമയത്ത് തെളിവായി വരുവാൻ ആരെയാണ് ദൈവം ഉപയോഗിച്ചത്?
ദൈവം അപ്പോസ്തൊലനായ പൗലോസിനെ ഉപയോഗിച്ചു.
Titus 1:4-5
തീത്തോസും പൗലോസും തമ്മിലുള്ള ബന്ധം എന്തായിരുന്നു?
അവരുടെ പൊതുവായ വിശ്വാസത്തിൽ തീത്തോസ് പൗലോസിന്റെ നിജ പുത്രൻ ആയിരുന്നു.
Titus 1:6
എന്തായിരിക്കണം ഒരു മൂപ്പന്റെ കുടു:ബ ജീവിതത്തിന്റെ വാസ്തവം?
അവൻ ഏകഭാര്യയുള്ളവനും വിശ്വസ്തരും അനുസരണമുള്ള മക്കളുള്ളവനും ആയിരിക്കണം.
എന്തൊക്കെ ആയിരിക്കണം ഒരു മൂപ്പന്റെ ചില തെളിവായ ഗുണങ്ങൾ?
അവൻ അനിന്ദ്യൻ ആയിരിക്കണം, മദ്യപ്രിയനോ, തല്ലുകാരനോ, അത്യാഗ്രഹിയോ ആയിരിക്കാതെ അതിഥിപ്രിയനും, നിർമ്മലനും, നീതിമാനും ആയിരിക്കണം.
Titus 1:7
ദൈവഭവനത്തിൽ, എന്ത് സ്ഥാനവും ഉത്തരവാദിത്തവുമാണ് ഒരു അദ്ധ്യക്ഷനുള്ളത്?
അദ്ദേഹമാണ് ഗൃഹവിചാരകൻ.
Titus 1:8
Titus 1:9
ദുരുപദേശക്കാന്മാരോട് എന്ത് ചെയ്യാൻ കഴിവുള്ളവൻ ആയിരിക്കണം ഒരു മൂപ്പൻ?
അവരെ ഭർത്സിച്ച് നിർത്തുവാനും,കഠിനമായി ശാസിക്കുവാനും കഴിവുള്ളവൻ ആയിരിക്കണം.
Titus 1:10
എന്താണ് തങ്ങളുടെ വാക്കുകൾ കൊണ്ട് ദുരുപദേശക്കാർ ചെയ്തു കൊണ്ടിരുന്നത്?
അവർ വ്യക്തികളെ ചതിക്കുകയും കുടു:ബങ്ങളെ മറിച്ചുകളയുകയും ചെയ്യുകയായിരുന്നു.
Titus 1:11-12
എന്തായിരുന്നു ദുരുപദേശാക്കാരെ പ്രേരിപ്പിച്ചു കൊണ്ടിരുന്നത്?
അവർ ദുരാദായത്താൽ മോഹിക്കപ്പെട്ടവർ ആയിരുന്നു.
Titus 1:13
Titus 1:14
ശ്രദ്ധിച്ച് സമയം നഷ്ടമാക്കരുത്?
അവർ യഹൂദകെട്ടുകഥകളെയും മനുഷ്യരുടെ കല്പനകളെയും .
Titus 1:15
എന്താണ് അവിശ്വാസിയായ മനുഷ്യനിൽ മലിനപ്പെട്ടിരിക്കുന്നത്?
മനസ്സും മനസ്സാക്ഷിയും മലിനപ്പെട്ടിരിക്കുന്നു.
Titus 1:16
എപ്രകാരമാണ് മലിനപ്പെട്ട മനുഷ്യൻ ദൈവത്തെ അറിയാമെന്ന് പറയുന്നുവെങ്കിലും ദൈവത്തെ നിഷേധിക്കുന്നത്?
അവന്റെ പ്രവൃത്തിയിലൂടെ ദൈവത്തെ നിഷേധിക്കുന്നു.
Titus 2
Titus 2:2
എന്തെല്ലാമാണ് സഭയിൽ പ്രായമായ വ്യക്തികൾ കാണിക്കേണ്ട ചില ഗുണങ്ങൾ?
അവർ സഹിഷ്ണുതയും ഗൗരവവും ഉള്ളവരും കാണിക്കയും, വിശ്വാസത്തിലും സ്നേഹത്തിലും സുബോധത്തിലും ഉറപ്പുള്ളവരും ആയിരിക്കണം.
Titus 2:3
എന്തെല്ലാമാണ് സഭയിൽ പ്രായമായ സ്ത്രീകള്‍ക്കുണ്ടായിരിക്കേണ്ട ചില ഗുണങ്ങൾ?
അവർ നടപ്പിൽ പവിത്രയോഗ്യരും ഏഷണി പറയാത്തവരും ആയിരിക്കണം; അവർ മദ്യപിക്കുന്നവര്‍ ആകാതെ നന്മയെ പ്രോത്സാഹിപ്പിക്കുന്നവരും ആയിരിക്കണം.
Titus 2:4
എന്താണ് പ്രായമേറിയ സ്ത്രീകൾ യൗവ്വനക്കാരായ സ്ത്രീകളെ പഠിപ്പിക്കേണ്ടത്?
ഭർത്താക്കന്മാരെ അനുസരിക്കുവാനും സ്നേഹിക്കുവാനും, അവരുടെ മക്കളെ സ്നേഹിക്കുവാനും, സുബോധ ശീലരും, പാതിവ്രത്യമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ആയിരിപ്പാൻ അവരെ പഠിപ്പിക്കണം.
Titus 2:5-6
Titus 2:7
എന്താണ് വിശ്വാസികൾക്ക് ഒരു മാതൃകയായിയിരിപ്പാൻ തീത്തോസ് കാണിക്കേണ്ടത്?
നിർമ്മലതയും ഗൗരവവും കാണിച്ച്, തെറ്റില്ലാത്ത പത്ഥ്യവചനത്തോടു കൂടെ അവൻ പഠിപ്പിക്കണം .
Titus 2:8
Titus 2:9
എപ്രകാരമാണ് വിശ്വാസികളായ ദാസന്മാർ ഇടപെടേണ്ടത്?
അവർ തങ്ങളുടെ യജമാനന്മാരിൽ നിന്നും ഒന്നും മോഷ്ടിക്കാതെ, തികഞ്ഞ വിശ്വാസം കാണിച്ച് അവരെ അനുസരിക്കേണ്ടതാകുന്നു.
Titus 2:10
പൗലോസ് ഉപദേശിച്ചതനുസരിച്ച് ദാസന്മാർ പെരുമാറുമ്പോൾ, എന്ത് പ്രഭാവമാണ് അത് മറ്റുള്ളവരിൽ കൊണ്ടുവരുന്നത്?
അത് നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ മറ്റുള്ളവരിലേക്ക് ആകർഷിക്കുന്നു .
Titus 2:11
ആരെയാണ് ദൈവകൃപക്ക് രക്ഷിക്കാൻ സാധിക്കുന്നത്?
ദൈവകൃപയാൽ രക്ഷ എല്ലാവർക്കും സാധ്യമാണ്.
Titus 2:12
എന്ത് വെടിയാനാണ് ദൈവകൃപ നമ്മെ പഠിപ്പിക്കുന്നത്?
ഭക്തികേടും പ്രപഞ്ച മോഹങ്ങളും വെടിയുവാൻ ദൈവകൃപ നമ്മെ പഠിപ്പിക്കുന്നു.
Titus 2:13
ഭാവിയിലെ ഏത് സംഭവത്തിന്നായാണ് വിശ്വാസികൾ നോക്കി പാർക്കുന്നത്?
നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ മഹത്വമേറിയ പ്രത്യക്ഷതക്കായി വിശ്വാസികൾ നോക്കി പാർക്കുന്നു.
Titus 2:14-15
എന്തു കൊണ്ടാണ് യേശു നമുക്കായി തന്നെത്താൻ കൊടുത്തത്?
നന്മ ചെയ്യാൻ ശുഷ്കാന്തിയുള്ള ഒരു ജനമായിത്തീർക്കേണ്ടതിന്നും, അധർമ്മത്തിൽ നിന്നും നമ്മെ വീണ്ടെടുപ്പാനും അതിന്റെ വിലയായി അവൻ തന്നെത്താൻ കൊടുത്തു.
Titus 3
Titus 3:1-2
എന്തായിരിക്കണം ഭരണാധിപന്മാരോടും അധികാരികളോടും ഉള്ള വിശ്വാസികളുടെ മനോഭാവം?
വിശ്വാസികൾ കീഴടക്കവും അനുസരണവും, സൽ പ്രവർത്തിക്ക് തയ്യാറുള്ളവരും ആയിരിക്കണം.
Titus 3:3-4
അവിശ്വാസികളായിരിപ്പാൻ തക്കവണ്ണം എന്താണ് അവരെ തെറ്റിച്ചു കളഞ്ഞത്?
അവരുടെ നാനാ മോഹങ്ങളും ഭോഗങ്ങളും അവരെ വഴിതെറ്റിച്ചു.
Titus 3:5-6
എന്തിനാലാണ് ദൈവം നമ്മെ രക്ഷിച്ചത്?
പരിശുദ്ധാത്മവിന്റെ പുതുക്കത്താലും, പുതുജീവന്റെ സ്നാനത്താലും അവൻ നമ്മെ രക്ഷിച്ചു.
നാം ചെയ്ത നീതിപ്രവൃത്തികളാലാണോ അതോ ദൈവത്തിന്റെ കരുണയാലാണോ നാം രക്ഷിക്കപ്പെട്ടത്?
ദൈവത്തിന്റെ കരുണയാലല്ലോ നാം രക്ഷിക്കപ്പെട്ടത്.
Titus 3:7
നമ്മെ നീതികരിച്ച ശേഷം, ദൈവം നമ്മെ എന്താക്കി മാറ്റുന്നു?
ദൈവം നമ്മെ തന്റെ അവകാശികളാക്കിത്തീർത്തു.
Titus 3:8
ഏതിലാണ് വിശ്വാസികൾ തങ്ങളുടെ മനസ്സിനെ വയ്ക്കേണ്ടത്?
ദൈവം അവരുടെ ഇടയില്‍ ചെയ്യാൻ ആവശ്യപ്പെടുന്ന നല്ല പ്രവൃത്തികളെ ചെയ്യുവാൻ വിശ്വാസികൾ തങ്ങളുടെ മനസ്സുകളെ തയ്യാറാക്കണം .
Titus 3:9
എന്താണ് വിശ്വാസികൾ ഉപേക്ഷിക്കേണ്ടത്?
വിശ്വാസികൾ മൗഢ്യതർക്കം ഉപേക്ഷിക്കണം.
Titus 3:10-13
ഒന്നോ രണ്ടോ പ്രാവിശ്യത്തെ മുന്നറിയിപ്പിന് ശേഷം ആരെയാണ് ഉപേക്ഷിക്കേണ്ടത്?
സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനെ ഒന്നോ രണ്ടോ വട്ടം ബുദ്ധി ഉപദേശിച്ച ശേഷം അവനെ ഒഴിവാക്കണം.
Titus 3:14-15
തങ്ങൾ ഫലവത്തുള്ളവരായിരിപ്പാൻ വിശ്വാസികൾ തങ്ങളെത്തന്നെ ഏതിൽ വ്യാപൃതരാക്കണം?
അത്യാവശ്യക്കാര്യങ്ങളെ നിർവ്വഹിക്കാന്‍ കഴിയുന്ന നല്ല പ്രവൃത്തികളിൽ വ്യാപൃതരായിരിപ്പാൻ വിശ്വാസികൾ പഠിക്കേണ്ടതാകുന്നു.