2 Timothy
2 Timothy 1
2 Timothy 1:1-2
എപ്രകാരമാണ് പൌലോസ് ക്രിസ്തുവിന്‍റെ അപ്പോസ്തലനായത്?
ദൈവത്തിന്‍റെ തിരുഹിതപ്രകാരമാണ് പൌലോസ് ക്രിസ്തുവിന്‍റെ അപ്പോസ് തലനായത്.[1:1].
2 Timothy 1:3-5
തിമൊഥെയൊസിനുമുന്‍പെ :തിമൊഥെയോസിന്‍റെ കുടുമ്പത്തില്‍ വേറെ
ആര്‍ക്കൊക്കെയാണ് വിശിഷ്ടമായ വിശ്വാസം ഉണ്ടായിരുന്നത്?
തിമൊഥെയോസിന്‍റെ വലിയമ്മയിലും അമ്മയിലും ഈ വിശിഷ്ടമായ വിശ്വാസം ഉണ്ടായിരുന്നു,[1:5],
2 Timothy 1:6-7
ദൈവം :തിമൊഥെയോസിനു എപ്രകാരമുള്ള ആത്മാവിനെയാണ് നല്‍കിയി
രുന്നത്?
ദൈവം :തിമൊഥെയൊസിയോസിനു ശക്തിയുടെയും, സ്നേഹത്തിന്‍റെയും, അച്ചടക്കത്തി ന്‍റെയും ആത്മാവിനെ നല്‍കിയിരുന്നു.[1:7].
2 Timothy 1:8-11
എന്ത് ചെയ്യുവാന്‍ പാടില്ല എന്നാണു പൌലോസ് :തിമൊഥെയോസിനോട്
പറഞ്ഞത്?
കര്‍ത്താവിനെക്കുറിച്ചുള്ള സാക്ഷ്യം സംബന്ധിച്ച് ലജ്ജിക്കാന്‍ പാടില്ല എന്നു പൌലോസ് തിമൊഥെയോസിനോട് പറഞ്ഞു.[1:8].
പകരം എന്തുചെയ്യണമെന്നു പൌലോസ് തിമൊഥെയോസിനോട് പറഞ്ഞു?
സുവിശേഷത്തിനായുള്ള കഷ്ടതയില്‍ പങ്കാളിയാകുവാന്‍ തിമൊഥെയോസിനോട് പൌലോസ് പറഞ്ഞു.[1:8].
എപ്പോഴാണ് ദൈവത്തിന്‍റെ പദ്ധതിയും കൃപയും നമുക്ക് നല്‍കപ്പെട്ടത്?
ദൈവത്തിന്‍റെ പദ്ധതിയും കൃപയും കാലാരംഭങ്ങള്‍ക്ക് മുന്നമേ നമുക്ക് നല്‍ക പ്പെട്ടിരുന്നു.[1:9].
ദൈവം തന്‍റെ രക്ഷയുടെ പദ്ധതിയെ എപ്രകാരം വെളിപ്പെടുത്തി?
നമ്മുടെ രക്ഷിതാവാം ക്രിസ്തുയേശുവിന്‍റെ പ്രത്യക്ഷതയാല്‍ ദൈവത്തിന്‍റെ രക്ഷയുടെ പദ്ധതി വെളിപ്പെട്ടു.[1:10].
യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍, മരണവും ജീവനും സംബന്ധിച്ച് താന്‍ എന്താണ് ചെയ്തത്?
യേശു മരണത്തെ നശിപ്പിക്കുകയും, സുവിശേഷം മുഖാന്തിരം ഒരിക്കലും അവസാനിക്കാത്ത ജീവന്‍ പ്രദാനം ചെയ്യുകയും ചെയ്തു.[1:10].
2 Timothy 1:12-14
പൌലോസ് സുവിശേഷത്തെക്കുറിച്ച് ലജ്ജിച്ചിക്കുന്നില്ല, എന്തുകൊണ്ടെന്നാല്‍ ദൈവം തനിക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ശക്തന്‍ എന്ന് എന്തിനെക്കുറിച്ചു താന്‍ ഉറപ്പുള്ളവനായിരിക്കുന്നതുകൊണ്ടാണ്?
പൌലോസ് ദൈവത്തിങ്കല്‍ ഏല്‍പ്പിച്ചതിനെ ആ ദിവസംവരെ സൂക്ഷിപ്പാന്‍ ദൈവം കഴിവുള്ളവനാണെന്ന് പൌലോസ് ഉറച്ചിരുന്നു.[1:12].
ദൈവം തന്നെ ഭരമേല്‍പ്പിച്ചിരുന്ന നല്ലതിനെ തിമൊഥെയോസ് എന്തു ചെയ്യണം?
ദൈവം തന്നെ ഭരമേല്‍പ്പിച്ച നല്ലതിനെ പരിശുദ്ധാത്മാവിനാല്‍ തിമൊഥെയോസ് കാത്തുപരിപാലിക്കണം.[1:14].
2 Timothy 1:15-18
ആസ്യയിലുള്ള പൌലോസിന്‍റെ സഹപ്രവര്‍ത്തകര്‍ തന്നോട് എന്താണ് ചെയ്തത്?
ആസ്യയിലുള്ള സകലരും പൌലൊസിനെ വിട്ടുപിരിഞ്ഞുപോയി.[1:15].
ഒനെസിഫോരെസിന്‍റെ ഭവനക്കാരോട് കരുണകാണിക്കണമെന്ന് പൌലോസ്
കര്‍ത്താവിനോട് അപേക്ഷിച്ചത് എന്തുകൊണ്ട്?
ഒനെസിഫൊരേസിന്‍റെ ഭവനക്കാരോട് കരുണ കാണിക്കണമെന്ന് പൌലോസ് കര്‍ത്താവിനോടപേക്ഷിച്ചത് എന്തുകൊണ്ടെന്നാല്‍, ഒനേസിഫൊരെസ് വിവിധ നിലകളില്‍ പൌലോസിനെ സഹായിച്ചിരുന്നതിനാല്‍ ആണ്.[1:16-18].
2 Timothy 2
2 Timothy 2:1-2
പൌലോസിനും തിമൊഥെയോസിനും ഇടയില്‍ ഉണ്ടായിരുന്ന ബന്ധം എന്തായിരുന്നു?
തിമൊഥെയോസ് പൌലോസിന്‍റെ ആത്മീയ പുത്രന്‍ ആയിരുന്നു.[1:2;2:1].
പൌലോസ് തന്നെ പഠിപ്പിച്ച സന്ദേശത്തെ തിമൊഥെയോസ് ആരെ ഭരമേല്‍
പ്പിക്കണമായിരുന്നു?
മറ്റുള്ളവരെക്കൂടി പഠിപ്പിക്കുവാന്‍തക്ക പ്രാപ്തിയുള്ള വിശ്വസ്തതയുള്ളവരെ തിമൊഥെയോസ് ഈ സന്ദേശം ഏല്‍പ്പിക്കണമായിരുന്നു. [2:2].
2 Timothy 2:3-5
തിമൊഥെയോസിനുള്ള ഉദാഹരണമായി പൌലോസ് പറയുമ്പോള്‍, ഒരു നല്ല
ഭടന്‍ തന്നെ എന്തില്‍ ഉള്‍പ്പെടുത്തുന്നില്ല?
ഒരു നല്ല ഭടന്‍ തന്‍റെ ഐഹിക ജീവന കാര്യങ്ങളില്‍ തന്നെ ഉള്‍പ്പെടുത്തുന്നില്ല. [2:4].
2 Timothy 2:6-7
2 Timothy 2:8-10
തിമൊഥെയോസിനു താന്‍ എഴുതുമ്പോള്‍, പൌലോസ് ദൈവവചനം
പ്രസംഗിക്കനിമിത്തം ഏതു നിലയിലുള്ള കഷ്ടത അനുഭവിക്കുകയാണ്?
പൌലോസ് ഒരു കുറ്റവാളിയെന്നപോലെ ബന്ധിക്കപ്പെട്ടിരിക്കയാണ്.[2:9].
എന്തു ബന്ധിക്കപ്പെട്ടിട്ടില്ല എന്നാണ് പൌലോസ് പറയുന്നത്?
ദൈവവചനം ബന്ധിക്കപ്പെട്ടിട്ടില്ല. [2:9].
പൌലോസ് എന്തുകൊണ്ടാണ് ഇവയൊക്കെയും സഹിക്കുന്നത്?
ക്രിസ്തു യേശുവിലുള്ള രക്ഷ, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവര്‍ അവകാശമാക്കേണ്ടതിനു പൌലോസ് ഈ വകയൊക്കെയും അനുഭവിക്കുന്നു.[2:10].
2 Timothy 2:11-13
സഹിച്ചുനില്‍ക്കുന്നവര്‍ക്കുള്ള ക്രിസ്തുവിന്‍റെ വാഗ്ദത്തം എന്താണ്?
സഹിച്ചുനില്‍ക്കുന്നവര്‍ ക്രിസ്തുവിനോടുകൂടെ വാഴും.[2:12].
തന്നെ നിഷേധിക്കുന്നവരോടുള്ള ക്രിസ്തുവിന്‍റെ മുന്നറിയിപ്പ് എന്താണ്?
ക്രിസ്തുവിനെ നിഷേധിക്കുന്നവരെ, ക്രിസ്തുവും നിഷേധിക്കും.[2:12].
2 Timothy 2:14-15
ജനം എന്തിനെക്കുറിച്ച് വഴക്കുണ്ടാകരുത് എന്നു തിമൊഥെയോസ് മുന്നറി
യിപ്പു നല്‍കേണ്ടിയിരുന്നു?
യാതൊരു പ്രയോജനവും നല്‍കാത്ത, വചനങ്ങളെക്കുറിച്ചുള്ള വാക്കുതര്‍ക്ക ങ്ങളില്‍ഇടപെടരുതെന്ന് ജനത്തിനു മുന്നറിയിപ്പ് നല്‍കണമായിരുന്നു.[2:18].
2 Timothy 2:16-18
എന്തു ദുരുപദേശം പഠിപ്പിച്ചിട്ടാണ് രണ്ടുപേര്‍ സത്യത്തില്‍നിന്നു വ്യതിചലി ച്ചുപോയത്?
പുനരുദ്ധാരണം സംഭവിച്ചുകഴിഞ്ഞു എന്നതാണ് അവര്‍ ഉപദേശിച്ചു കൊണ്ടിരുന്നത്.[2:18].
2 Timothy 2:19-21
ഓരോ സത്പ്രവര്‍ത്തിക്കുമായി വിശ്വാസികള്‍ തങ്ങളെത്തന്നെ എപ്രകാരം
ഒരുക്കേണ്ടിയിരിക്കുന്നു?
മാനഹീനമായ ഉപയോഗത്തില്‍നിന്നും വിശ്വാസികള്‍ തങ്ങളെത്തന്നെ ശുദ്ധീക കരിക്കുകയും, എല്ലാ നല്ല പ്രവര്‍ത്തിക്കുമായി അവരെത്തന്നെ വേര്‍തിരിക്കയും വേണം. [2:21].
2 Timothy 2:22-23
തിമോത്തിയോസ് ഏതില്‍ നിന്നും ഓടിപ്പോകേണ്ടിയിരിക്കുന്നു?
യൌവനമോഹങ്ങളില്‍നിന്നു തിമൊഥെയോസ് ഓടിപ്പോകേണ്ടിയിരുന്നു.[2:22].
2 Timothy 2:24-26
ഒരു കര്‍തൃദാസനു ഏതുതരത്തിലുള്ള സ്വഭാവങ്ങള്‍ ഉണ്ടായിരിക്കണം?
ഒരു കര്‍തൃദാസനില്‍ സൌമ്യത, ഉപദേശിക്കുവാനുള്ള കഴിവ്, ദീര്‍ഘക്ഷമ, എതിര്‍ക്കുന്നവരെ ശാന്തതയോടുകൂടെ പഠിപ്പിക്കുവാനുള്ള കഴിവ് ആദിയായവ ഉണ്ടായിരിക്കണം.[2:26].
അവിശ്വാസികളോട് പിശാച് എന്ത് ചെയ്യുന്നു?
പിശാച് അവിശ്വാസികളെ കുടുക്കിലാക്കി ബന്ധനത്തിലാക്കുകയും തന്‍റെ ഹിതാനുസരണമാക്കുകയും ചെയ്യുന്നു.[2:26].
2 Timothy 3
2 Timothy 3:1-4
അന്ത്യ നാളുകളില്‍ എന്തു വരുമെന്നാണ് പൌലോസ് പ്രസ്താവിക്കുന്നത്?
അന്ത്യ നാളുകളില്‍ ദുര്‍ഘടസമയങ്ങള്‍ വരുമെന്നാണ് പൌലോസ് പ്രസ്താവി ന്നത്.[3:1].
അന്ത്യനാളുകളില്‍ ജനം ദൈവത്തിനുപകരമായി സ്നേഹിക്കുന്ന മൂന്നു വസ്തുതകള്‍ ഏവ?
അന്ത്യനാളുകളില്‍ ജനം സ്വയസ്നേഹികളും, ദ്രവ്യാഗ്രഹികളും, ഉല്ലാസപ്രിയരും ആയിരിക്കും.[3:2-4].
2 Timothy 3:5-7
ദൈവഭക്തിയുടെ വേഷം മാത്രം ധരിച്ചുനടക്കുന്നവരോടുള്ള ബന്ധത്തില്‍
പൌലോസ് തിമൊഥെയോസിനോട് എന്താണ് പറയുന്നത്?
ദൈവഭക്തിയുടെ വേഷം മാത്രം ധരിച്ചുനടക്കുന്നവരില്‍നിന്നും അകന്നുമാറുവാ നാണ് പൌലോസ് തിമൊഥെയോസിനോട് പറയുന്നത്.[3:5].
അഭക്തരായ ഈക്കൂട്ടരില്‍ ചിലര്‍ എന്താണ് ചെയ്യുന്നത്?
അഭക്തരായ ഈക്കൂട്ടരില്‍ ചിലര്‍ നാനാവിധ അഭിലാഷങ്ങളാല്‍ നയിക്കപ്പെടുന്ന സ്ത്രീകളുടെ കുടുംബങ്ങളില്‍ നുഴഞ്ഞുകയറി അവരെ വശത്താക്കുന്നു. [3:6].
2 Timothy 3:8-9
പഴയനിയമത്തിലെ യന്നേസും യംബ്രേസും പോലെയുള്ള ഈ അഭക്തര്‍
എങ്ങനെയുള്ളവരാണ്?
ഈ അഭക്തരായ മനുഷ്യര്‍ സത്യത്തിനെതിരെ നിന്ന യന്നേസും യംബ്രേസും എന്നപോലെ ദുരുപദേഷ്ടാക്കന്മാര്‍ ആണ്. [3:8].
2 Timothy 3:10-13
ദുരുപദേഷ്ടാക്കന്മാര്‍ക്ക് പകരം, തിമൊഥെയോസ് ആരെയാണ് പിന്തുടര്‍ന്നത്?
തിമൊഥെയോസ് പൌലോസിനെയാണ് പിന്തുടര്‍ന്നത്'[3:10-11].
എന്തില്‍നിന്നാണ് കര്‍ത്താവ് പൌലോസിനെ വിടുവിച്ചത്?
തന്‍റെ എല്ലാ ഉപദ്രവങ്ങളില്‍നിന്നും പൌലോസിനെ കര്‍ത്താവ് വിടുവിച്ചു.[3:11].
ദൈവഭക്തിക്കനുസൃതമായി ജീവിക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും എന്തു
സംഭവിക്കുമെന്നാണ് പൌലോസ് പറയുന്നത്?
പൌലോസ് പറയുന്നത് ദൈവഭക്തിക്കനുസൃതമായി ജീവിക്കാനാഗ്രഹിക്കുന്ന ഏവര്‍ക്കും ഉപദ്രവങ്ങള്‍ ഉണ്ടാകും.[3:12].
അന്ത്യനാളുകളില്‍ ഏറ്റവും മോശമാകുന്നത് എന്താണ്?
ദുഷ്ടന്മാരും വഞ്ചകന്മാരുമായവര്‍ അന്ത്യനാളുകളില്‍ ഏറ്റവും ദോഷമുള്ള വരായി മാറും.[3:13].
2 Timothy 3:14-15
തിമൊഥെയോസ് തന്‍റെ ജീവിതത്തില്‍ ഏതു സമയം മുതല്‍ വിശുദ്ധ തിരുവെഴുത്തുകളെ അറിഞ്ഞുവന്നു?
തിമൊഥെയോസ് തന്‍റെ ചെറുപ്രായം മുതല്‍തന്നെ വിശുദ്ധ തിരുവെഴുത്തു കളെ അറിഞ്ഞുവന്നു.[3:15].
2 Timothy 3:16-17
എല്ലാ തിരുവെഴുത്തും മനുഷ്യന് എപ്രകാരമാണ് നല്‍കപ്പെട്ടത്?
എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമായി നല്‍കപ്പെട്ടു.[3:16].
എല്ലാ തിരുവെഴുത്തും എന്തിനു പ്രയോജനമുള്ളതാണ്?
എല്ലാ തിരുവെഴുത്തും ഉപദേശത്തിനും, ശാസനത്തിനും, ഗുണീകരണത്തിനും നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളതാണ്.[3:16].
തിരുവെഴുത്തുകളില്‍ ഒരു വ്യക്തിയെ അഭ്യസിപ്പിക്കുന്നതിന്‍റെ ആവശ്യകത
എന്ത്?
തിരുവെഴുത്തുകളില്‍ ഒരു വ്യക്തിയെ അഭ്യസിപ്പിക്കുന്നത്, തന്മൂലം ആ വ്യക്തി എല്ലാ സത്പ്രവര്‍ത്തികള്‍ക്കും കൊള്ളാകുന്നവനും സജ്ജമാക്കപ്പെട്ടവനും ആകുന്ന തിനു വേണ്ടിയാണ്.[3:17]..
2 Timothy 4
2 Timothy 4:1-2
ആര്‍ക്കാണ് യേശുക്രിസ്തു ന്യായാധിപതി ആയിരിക്കുന്നത്?
യേശുക്രിസ്തു ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതി ആണ്. [4:1].
പൌലോസ് തിമത്തിയോസിനോട് ദൃഡമായി കല്‍പ്പിച്ചത് എന്താണ്?
പൌലോസ് തിമത്തിയോസിനോട് ദൃഡമായി കല്‍പ്പിച്ചത് വചനം പ്രസംഗിക്കു വാനാണ്.[4:2].
2 Timothy 4:3-5
ജനം എന്ത് ചെയ്യുന്നതിനുള്ള സമയം വരുന്നു എന്നാണു പൌലോസ്
മുന്നറിയിപ്പ് നല്‍കിയത്?
ജനം ആരോഗ്യകരമായ ഉപദേശത്തില്‍ നിലനില്‍ക്കാതെ, അവരുടെ ദുര്‍മോഹ ങ്ങള്‍ക്കനുസൃതമായ ഉപദേശങ്ങള്‍ക്ക് ചെവിചായ്ക്കും.[4:3].
തിമൊഥെയോസിനു എപ്രകാരമുള്ള പ്രവര്‍ത്തിയും ശുശ്രൂഷയുമാണ്
ഭരമേല്‍പ്പിക്കപ്പെട്ടിരുന്നത്?
തിമൊഥെയോസിനു ഒരു സുവിശേഷകന്‍റെ പ്രവര്‍ത്തിയും ശുശ്രൂഷയുമാണ് ഭരമേല്‍പ്പിക്കപ്പെട്ടിരുന്നത്.[4:5].
2 Timothy 4:6-8
പൌലോസ് തന്‍റെ ജീവിതത്തില്‍ എന്തിനുള്ള സമയം വന്നെത്തി എന്നാണ്
പറഞ്ഞത്?
തന്‍റെ വിടവാങ്ങലിന്‍റെ സമയം വന്നെത്തി എന്നാണു പൌലോസ് പറഞ്ഞത്. [4:6].
ക്രിസ്തുവിന്‍റെ പ്രത്യക്ഷതയെ സ്നേഹിക്കുന്ന ഏവര്‍ക്കും എന്തു പ്രതിഫലം
ലഭിക്കുമെന്നാണ് പൌലോസ് പറയുന്നത്?
ക്രിസ്തുവിന്‍റെ പ്രത്യക്ഷതയെ സ്നേഹിക്കുന്ന ഏവര്‍ക്കും നീതിയുടെ കിരീടം ലഭിക്കുമെന്നാണ് പൌലോസ് പറഞ്ഞത്.[4:8].
2 Timothy 4:9-10
എന്തുകൊണ്ടാണ് പൌലോസിന്‍റെ സഹപ്രവര്‍ത്തകനായ ദേമാസ് തന്നെ
വിട്ടുപോകാനിടയായത്?
ദേമാസ് വര്‍ത്തമാനകാല ലോകത്തെ സ്നേഹിച്ചതുകൊണ്ടു പൌലോസിനെ വിട്ടു പിരിഞ്ഞുപോയി.[4:10].
2 Timothy 4:11-13
തന്നോടുകൂടെ ഇപ്പോഴുമുള്ള ഏക സഹപ്രവര്‍ത്തകന്‍ ആരായിരുന്നു?
ലൂക്കോസ് മാത്രമാണ് ഇപ്പോഴും പൌലോസിനോടോപ്പമുള്ളത്.[4:11].
2 Timothy 4:14-16
തന്നെ എതിര്‍ത്തതായ വ്യക്തിക്ക് എന്തനുസരിച്ചുള്ള പ്രതിഫലം ലഭിക്കുമെ
ന്നാണ് പൌലോസ് പറഞ്ഞത്?
തന്നെ എതിര്‍ത്തതായ വ്യക്തിക്ക് തന്‍റെ പ്രവര്‍ത്തിക്കനുസൃതമായ പ്രതിഫലം ലഭിക്കുമെന്നാണ് പൌലോസ് പറഞ്ഞത്.[4:14].
തന്‍റെ പ്രഥമ പ്രതിരോധത്തില്‍ പൌലോസിനോടു കൂടെ ഉണ്ടായിരുന്നത് ആരാണ്?
പൌലോസിന്‍റെ പ്രഥമ പ്രതിരോധത്തില്‍ പൌലോസിനോടൊപ്പം കര്‍ത്താവാണ് കൂടെ ഉണ്ടായിരുന്നത്. 4:16-17].