2 Thessalonians
2 Thessalonians 1
2 Thessalonians 1:3
തെസ്സലോനിക്യ സഭയിലെ ഏത് രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ് പൗലോസ് ദൈവത്തോട് നന്ദി പറയുന്നത്?
അവരുടെ വിശ്വാസവും അന്യോന്യം സ്നേഹവും വർദ്ധിക്കുന്നതു കൊണ്ട് പൗലോസ് ദൈവത്തിന് നന്ദി പറയുന്നു.
2 Thessalonians 1:4
തെസ്സലോനിക്യ സഭയിലെ വിശ്വാസികൾ എന്തെല്ലാം സാഹചര്യങ്ങളെയാണ് സഹിച്ചു കൊണ്ടിരിക്കുന്നത്?
വിശ്വാസികൾ ഉപദ്രവങ്ങളും കഷടതകളും സഹിച്ചു കൊണ്ടിരിക്കുന്നു.
2 Thessalonians 1:5
വിശ്വാസികൾ സഹിക്കുന്ന സാഹചര്യത്തിന്റെ നല്ല ഫലം എന്തായിരിക്കും?
വിശ്വാസികൾ ദൈവരാജ്യത്തിന്ന് യോഗ്യരായി എണ്ണപ്പെടും.
2 Thessalonians 1:6
വിശ്വാസികളെ കഷ്ടപ്പെടുത്തുന്നവരെ ദൈവം എന്ത് ചെയ്യും?
വിശ്വാസികളെ കഷ്ടപ്പെടുത്തുന്നവരെ ദൈവവും കഷ്ടപ്പെടുത്തും, ആളിക്കത്തുന്ന തീയില്‍ അവരെ ശിക്ഷിക്കും.
2 Thessalonians 1:7
എപ്പോഴാണ് വിശ്വാസികൾക്ക് അവരുടെ കഷ്ടതയിൽ നിന്നും ആശ്വാസം പ്രാപിക്കുന്നത്?
യേശു ക്രിസ്തു ആകാശത്തിൽ പ്രത്യക്ഷനാകുമ്പോൾ വിശ്വാസികൾ ആശ്വാസം പ്രാപിക്കും.
2 Thessalonians 1:8
2 Thessalonians 1:9
ദൈവത്തെ അറിയാത്തവർക്കുള്ള ശിക്ഷാവിധി എത്ര കാലത്തേക്കായിരിക്കും?
ദൈവത്തെ അറിയത്തവർക്കുള്ള ശിക്ഷ നിത്യമായിരിക്കും.
അവർക്കുള്ള ശിക്ഷാവിധിയുടെ ഭാഗമായി ദൈവത്തെ അറിയത്തവരെ എവിടെ നിന്നുമാണ് വേർതിരിക്കുന്നത്?
അവർക്കുള്ള ശിക്ഷാവിധിയുടെ ഭാഗമായി ദൈവത്തെ അറിയാത്തവരെ ദൈവസന്നിധിയിൽ നിന്നും പുറത്താക്കും.
2 Thessalonians 1:10
ക്രിസ്തുവിനെ അവന്റെ ദിവസത്തിൽ കാണുമ്പോൾ എന്തായിരിക്കും വിശ്വാസികൾ ചെയ്യുന്നത്?
ക്രിസ്തു അവന്റെ ദിവസത്തിൽ വരുമ്പോൾ വിശ്വാസികൾ അതിശയിക്കും.
2 Thessalonians 1:11
എന്താണ് ദൈവശക്തിയിൽ ചെയ്യപ്പെട്ട വിശ്വാസികളുടെ വിശ്വാസ സൽപ്രവർത്തിയുടെ ഫലം?
അവരുടെ സൽപ്രവർത്തിയുടെ ഫലമോ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിന്റെ മഹത്വീകരണം തന്നെ.
2 Thessalonians 1:12
2 Thessalonians 2
2 Thessalonians 2:1
താൻ ഇനിയും ഏത് സംഭവത്തെക്കുറിച്ച് എഴുതാൻ പോകുകയാണെന്നാണ് പൗലോസ് പറയുന്നത്?
താൻ ഇനിയും കർത്താവായ യേശു ക്രിസ്തുവിന്റെ വരവിനെ സംബന്ധിച്ച് എഴുതാൻ പോകുകയാണെന്ന് പൗലോസ് പറയുന്നു.
2 Thessalonians 2:2
എന്ത് വിശ്വസിക്കരുതെന്നാണ് പൗലോസ് അവരോട് പറയുന്നത്?
ദൈവത്തിന്റെ നാള്‍ അടുത്തിരിക്കുന്നു എന്ന് വെച്ച് നിങ്ങള്‍ വല്ല ആത്മവിനാലോ വചനത്താലോ ഞങ്ങള്‍ എഴുതി എന്ന ഭാവത്തിലുള്ള ലേഖനതത്താലോ സുബോധം വിട്ട് വേഗത്തില്‍ ഇളകുകയും ഞെട്ടിപ്പോകുകയുമാരുത് .
2 Thessalonians 2:3
കർത്താവിന്റെ ദിവസത്തിന് മുൻപ് എന്ത് വരണം എന്നാണ് പൗലോസ് പറയുന്നത്?
കർത്താവിന്റെ ദിവസത്തിന്ന് മുൻപേ വിശ്വാസത്യാഗവും അധർമ്മമൂർത്തിയായവൻ വെളിപ്പെടുകയും വേണം.
2 Thessalonians 2:4-5
അധർമ്മമൂർത്തിയായവൻ എന്താണ് ചെയ്യുന്നത്?
അധർമ്മമൂർത്തിയായവൻ ദൈവാലയത്തിൽ ഇരുന്നു കൊണ്ട് തന്നെത്താൻ ദൈവമെന്ന് നടിച്ച് ദൈവത്തെ എതിർക്കുകയും തന്നെത്താൻ ഉയർത്തുകയും ചെയ്യും.
2 Thessalonians 2:6
അധർമ്മമൂർത്തിയായവൻ എപ്പോൾ വെളിപ്പെടും?
അവനെ തടയുന്നവൻ വഴിയിൽ നിന്ന് നീങ്ങിപ്പോകുമ്പോൾ, അധർമ്മമൂർത്തിയായവൻ സമയത്ത് വെളിപ്പെടും.
2 Thessalonians 2:7
2 Thessalonians 2:8
യേശു വെളിപ്പെടുമ്പോൾ അവൻ അധർമ്മമൂർത്തിയായവനെ എന്തു ചെയ്യും?
യേശു വെളിപ്പെടുമ്പോൾ അവൻ അധർമ്മമൂർത്തിയായവനെ തന്‍റെ വായിലെ ശ്വാസത്താല്‍ ഒടുക്കിക്കളയും.
2 Thessalonians 2:9
അധർമ്മമൂർത്തിയായവനോട് ചേർന്ന് പ്രവർത്തിപ്പാൻ അവന് ശക്തിയും, വ്യജമായ സകല അടയാളങ്ങളും, അതിശയങ്ങളും കൊടുക്കുന്നുത് ആരാണ്?
സാത്താൻ അധർമ്മമൂർത്തിയായവനോട് ചേർന്ന് പ്രവർത്തിപ്പാൻ അവന് ശക്തിയും, വ്യാജമായ സകല അടയാളങ്ങളും, അതിശയങ്ങളും കൊടുക്കുന്നു .
2 Thessalonians 2:10-11
നശിച്ചു പോകുവാൻ തക്കവണ്ണം എങ്ങനെയാണ് ചിലർ അധർമ്മമൂർത്തിയായവനാൽ വഞ്ചിക്കപ്പെട്ടത്?
ചിലർ രക്ഷപ്പെടുവാൻ തക്കവണ്ണം സത്യ സ്നേഹത്തെ കൈക്കൊണ്ടില്ല.
2 Thessalonians 2:12
ഏതിലാണ് ചില വഞ്ചിക്കപ്പെട്ടവരും, നശിക്കപ്പെട്ടവരും രസിക്കുന്നത്?
ചില വഞ്ചിക്കപ്പെട്ടവരും, നശിക്കപ്പെട്ടവരും അനീതിയിൽ രസിക്കുന്നു.
2 Thessalonians 2:13
എന്ത് നേടാനാണ് സുവിശേഷം വഴിയായി ദൈവം തെസ്സലോനിക്യക്കാരെ തിരഞ്ഞെടുത്തത്?
ദൈവം തെസ്സലോനിക്യക്കാരെ സുവിശേഷത്തിൽ കൂടെ ആത്മാവിന്‍റെ വിശുധികരണത്താലും സത്യത്തിലും വിശ്വാസത്തിലും രക്ഷക്കായി തിരഞ്ഞെടുത്തു.
2 Thessalonians 2:14
2 Thessalonians 2:15-16
തങ്ങൾ സ്വീകരിച്ച സുവിശേഷത്തിന്ന് അനുസൃതമായി ഇപ്പോൾ എന്ത് ചെയ്യാനാണ് പൗലോസ് തെസ്സലോനിക്യക്കാരെ വിളിച്ച്റിയിക്കുന്നത്?
ഉറച്ചു നില്പാനും അവർക്ക് ഉപദേശിച്ചു കൊടുത്ത പ്രമാണങ്ങളെ മുറുകെപ്പിടിക്കാനും പൗലോസ് തെസ്സലോനിക്യക്കാരെ വിളിച്ചറിയിക്കുന്നു.
2 Thessalonians 2:17
തങ്ങളുടെ ഹൃദയങ്ങളിൽ ഏതിൽ ഉറച്ചിരിപ്പാനാണ് പൗലോസ് തെസ്സലോനിക്യക്കാരെ കുറിച്ച് ആഗ്രഹിക്കുന്നത്?
എല്ലാ നല്ല വാക്കിലും പ്രവൃത്തിയിലും തെസ്സലോനിക്യക്കാർ സ്ഥിരപ്പെട്ടിരിക്കാൻ പൗലോസ് ആഗ്രഹിക്കുന്നു.
2 Thessalonians 3
2 Thessalonians 3:1
എന്തിന്ന് വേണ്ടിയാണ് വചനം സംബന്ധിച്ച് തെസ്സലോനിക്യക്കാർ പ്രാർത്ഥിക്കണമെന്ന് പൗലോസ് ആഗ്രഹിക്കുന്നത്?
കർത്താവിന്റെ വചനം വേഗം വ്യാപിച്ചു മഹത്വപ്പെടുവാനായി തെസ്സലോനിക്യക്കാർ പ്രാർത്ഥിക്കണമെന്ന് പൗലോസ് ആഗ്രഹിക്കുന്നു.
2 Thessalonians 3:2-3
ആരുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുവാനാണ് പൗലോസ് ആശിക്കുന്നത്?
ദുഷ്ടന്മാരും വല്ലാത്തവരുമായ മനുഷ്യരുടെ കൈയിൽ നിന്ന് വിടുവിക്കപ്പെടാനായി പൗലോസ് ആശിക്കുന്നു.
2 Thessalonians 3:4-5
തുടർന്നും എന്ത് ചെയ്യാനാണ് പൗലോസ് തെസ്സലോനിക്യക്കാരോട് പറയുന്നത്?
തങ്ങളോട് ആജ്ഞാപിച്ച കാര്യങ്ങളെ തുടർന്നും ചെയ്യുവാൻ പൗലോസ് തെസ്സലോനിക്യക്കാരോട് പറയുന്നു.
2 Thessalonians 3:6
എന്താണ് ക്രമം കെട്ട് നടക്കുന്ന എല്ലാ സഹോദരനെയും വിശ്വാസികൾ ചെയേണ്ടത്?
ക്രമം കെട്ട് നടക്കുന്ന എതു സഹോദരനോടും അകന്നു കൊള്ളേണം.
2 Thessalonians 3:7-8
തന്റെ വേലയും സഹായചെലവും സംബന്ധിച്ച എന്ത് ഉദാഹരണമാണ് പൗലോസ് തെസ്സലോനിക്യക്കാർക്ക് കൊടുത്തത്?
ആർക്കും ഭാരമാകാതെയിരിപ്പാൻ പൗലോസ് രാവും പകലും അദ്ധ്വാനിച്ചു.
2 Thessalonians 3:9
2 Thessalonians 3:10-11
വേല ചെയ്യാൻ താല്പര്യമില്ലാത്തവരെക്കുറിച്ച് എന്താണ് പൗലോസ് ആജ്ഞാപിച്ചത്?
വേല ചെയ്യാൻ ആഗ്രഹിക്കാത്തവൻ തിന്നുകയുമരുതെന്ന് പൗലോസ് ആജ്ഞാപിച്ചു.
2 Thessalonians 3:12-13
മടിയനാകാതെ, പകരം ഇത്തരക്കാർ എന്ത് ചെയ്യണമെന്നാണ് പൗലോസ് ആജ്ഞാപിക്കുന്നത്?
മടിയൻ സാവധാനത്തോടെ വേലചെയ്ത് അഹോവൃത്തി കഴിക്കണം എന്ന് പൗലോസ് ആജ്ഞാപിക്കുന്നു.
2 Thessalonians 3:14-15
പൗലോസിന്റെ ഈ കത്തിലെ ഉപദേശം അനുസരിക്കാത്തവരോട് സഹോദരന്മാർ എന്താണ് ചെയ്യേണ്ടത്?
പൗലോസിന്റെ ഈ കത്തിലെ ഉപദേശം അനുസരിക്കാത്തവരോട് സഹോദരന്മാർക്ക് സംസ്സർഗ്ഗം പാടുള്ളതല്ല.
2 Thessalonians 3:16
കർത്താവ് തെസ്സലോനിക്യക്കാർക്ക് എന്ത് കൊടുക്കണം എന്നാണ് പൗലോസ് ആഗ്രഹിക്കുന്നത്?
കർത്താവ് തെസ്സലോനിക്യക്കാർക്ക് എല്ലായ്പ്പോഴും സകലവിധത്തിലും സമാധാനം നല്കട്ടെ എന്ന് പൗലോസ് ആഗ്രഹിക്കുന്നു.
2 Thessalonians 3:17-18
ഈ കത്തിന്റെ രചയിതാവെന്ന് താൻ തന്നെയാണെന്ന് പൗലോസ് എങ്ങനെയാണ് കാണിക്കുന്നത്?
താൻ തന്നെയാണ് ഈ കത്തിന്റെ രചയിതാവ് എന്ന് കാണിപ്പാനായി പൗലോസ് തന്റെ സ്വന്ത്കൈകൊണ്ട് വന്ദനം എഴുതി.