Hebrews
Hebrews 1
Hebrews 1:1-3
പൂര്‍വകാലങ്ങളില്‍ ദൈവം എപ്രകാരമാണ് സംസാരിച്ചിരുന്നത്?
പൂര്‍വകാലങ്ങളില്‍ ദൈവം പ്രവാചകന്മാരില്‍കൂടെ വിവിധ സമയങ്ങളിലും വിവിധ മാര്‍ഗങ്ങളില്‍കൂടെയും സംസാരിച്ചിരുന്നു.[1:1].
ഈക്കാലത്ത് ദൈവം എപ്രകാരമാണ് സംസാരിക്കുന്നത്?
ദൈവം ഈക്കാലങ്ങളില്‍ പുത്രന്‍ മുഖാന്തിരം സംസാരിക്കുന്നു..[1:2].
ആര്‍ മുഖാന്തിരമാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്?
ദൈവപുത്രന്‍ മൂലമാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്.[1:2].
സകലത്തെയും എപ്രകാരമാണ് വഹിക്കുന്നത്?
ദൈവപുത്രന്‍റെ വചനത്തിന്‍റെ ശക്തിയാലാണ് സകലത്തെയും വഹിക്കുന്നത്.[1:3].
എപ്രകാരമാണ് പുത്രന്‍ ദൈവത്തിന്‍റെ മഹത്വത്തെയും തേജസ്സിനെയും പ്രദര്‍ശിപ്പിക്കുന്നത്?
പുത്രനാണ് ദൈവമഹത്വത്തിന്‍റെ പ്രഭയും, ദൈവതേജസ്സിന്‍റെ മുദ്രയും ആയിരിക്കുന്നത്.[1:3].
Hebrews 1:4-5
ദൈവപുത്രനെ എപ്രകാരം ദൂതന്മാരുമായി താരതമ്യം ചെയ്തിരിക്കുന്നു?
ദൈവപുത്രന്‍ ദൂതന്മാരെക്കാള്‍ ഉന്നതനാണ്.[1:൪].
Hebrews 1:6-7
പുത്രനെ ലോകത്തിലേക്കയച്ചപ്പോള്‍ ദൈവം ദൂതന്മാരോട് എന്ത് കല്‍പ്പിച്ചു?
പുത്രനെ ലോകത്തിലേക്കയച്ചപ്പോള്‍ പുത്രനെ നമസ്ക്കരിക്കുവാനായി ദൂതന്‍ മാരോട് ദൈവം കല്‍പ്പിച്ചു.[1:6].
Hebrews 1:8-9
ഒരു രാജാവായി പുത്രന്‍ എത്ര കാലം വാഴും?
രാജാവായി എന്നെന്നേക്കും പുത്രന്‍ വാഴും.[1:8}.
പുത്രന്‍ സ്നേഹിക്കുന്നതും പുത്രന്‍ വെറുക്കുന്നതും എന്തൊക്കെയാണ്?
പുത്രന്‍ സ്നേഹിക്കുന്നത് നീതിയേയും വെറുക്കുന്നത് ദുഷ്ടതയെയും ആണ്.[1:9].
Hebrews 1:10-12
കാലം തികെയുമ്പോള്‍ ഭൂമിക്കും ആകാശങ്ങള്‍ക്കും എന്തു സംഭവിക്കും?
ആകാശവും ഭൂമിയും പഴകിയ വസ്ത്രംപോലെയായി നശിച്ചുപോകും[1:10-11].
Hebrews 1:13-14
എന്തു സംഭവിക്കുവോളം, എവിടെ ഇരിക്കുവാന്‍ ദൈവം പുത്രനോട് ആവശ്യപ്പെട്ടു?
ദൈവം പുത്രനോട്, പുത്രന്‍റെ ശത്രുക്കളെ പുത്രന്‍റെ പാദപീഠമാക്കുവോളം തന്‍റെ വലത്തു ഭാഗത്ത് ഇരിക്കുവാന്‍ ആവശ്യപ്പെട്ടു.[1:13].
ദൂതന്മാര്‍ക്കു ശരീരമുണ്ടോ?
ഇല്ല. ദൂതന്മാര്‍ ആത്മാക്കളാണ്.[1:7,14].
ദൂതന്മാര്‍ ആരെയാണ് ശുശ്രുഷിക്കുന്നത്?
രക്ഷയെ അവകാശമാക്കുന്നവരെയാണ് ദൂതന്മാര്‍ ശുശ്രൂഷിക്കുന്നത്.[1:14}.
Hebrews 2
Hebrews 2:1
ചോകേട്ടവയെക്കുറിച്ചു വിശ്വാസികള്‍ ശ്രദ്ധ ചെലുത്തെണ്ടത് എന്തുകൊണ്ട്?
കേട്ടവകളെക്കുറിച്ച് വിശ്വാസികള്‍ അധിക ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യ മാണ്, അതിനാല്‍ അവര്‍ അതില്‍ നിന്നും വഴുതിപ്പോകയില്ല[2:1].
Hebrews 2:2-4
`ഓരോ ലംഘനത്തിനും അനുസരണക്കേടിനുംലഭിക്കുന്നതു എന്താണ്?
ഓരോ ലംഘനത്തിനും അനുസരണക്കേടിനും തക്കതായ ന്യായമായ ശിക്ഷ ലഭിക്കും.[2:2].
കര്‍ത്താവിനാല്‍ അരുളപ്പെട്ട രക്ഷയുടെ സുവിശേഷത്തിന് ദൈവം എപ്രകാരം സാക്ഷ്യം
പകരുന്നു?
അടയാളങ്ങളാലും, അത്ഭുതങ്ങളാലും, വീര്യപ്രവര്‍ത്തികളാലും, പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളാ ലും ദൈവം സാക്ഷ്യം പകരുന്നു.[2:4].
Hebrews 2:5-6
വരുവാനുള്ള ലോകത്തെ ആര്‍ ഭരിക്കുകയില്ല?
വരുവാനുള്ള ലോകത്തെ ദൂതന്മാര്‍ ഭരിക്കുകയില്ല.[2:5}
Hebrews 2:7-8
വരുവാനുള്ള ലോകത്തെ ആര്‍ ഭരിക്കും?
വരുവാനുള്ള ലോകത്തെ മനുഷ്യന്‍ ഭരിക്കും.[2:6-8].
Hebrews 2:9-10
ആര്‍ക്കുവേണ്ടിയാണ് യേശു മരണം രുചിച്ചത്?
യേശു ഓരോ മനുഷ്യനു വേണ്ടിയും മരണം രുചിച്ചു.[2:9].
ചോ;ആരെ മഹിമയിലേക്ക് കൊണ്ടുവരുവാന്‍ ദൈവം പദ്ധതിയിട്ടു?
ദൈവം അനേക പുത്രന്മാരെ മഹിമയിലേക്ക് കൊണ്ടുവരുവാന്‍ പദ്ധതിയോരുക്കി.[2:10].
Hebrews 2:11-12
ഒരേ ആധാരമായിരിക്കുന്ന ദൈവത്തില്‍ നിന്നും വരുന്നവര്‍ ആര്‍?
വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും ഒരേ അധാരമായിരി ക്കുന്ന ദൈവത്തില്‍ നിന്ന് വരുന്നു.[2:11].
Hebrews 2:13-15
യേശുവിന്‍റെ മരണത്താല്‍ ആരാണ് നിഷ്ക്രിയനാക്കപ്പെട്ടത്?
യേശുവിന്‍റെ മരണത്താല്‍ പിശാച് നിഷ്ക്രിയനാക്കപ്പെട്ടു.[2:14].
യേശുവിന്‍റെ മരണത്താല്‍ എപ്രകാരമുള്ള അടിമത്തത്തില്‍ നിന്നാണ് ജനം സ്വതന്ത്രരായത്?
യേശുവിന്‍റെ മരണത്താല്‍, മരണഭയത്തില്‍ നിന്ന് ജനം സ്വതന്ത്രരാക്കപ്പെട്ടു.[2:15].
Hebrews 2:16-18
എല്ലാ നിലകളിലും യേശു തന്‍റെ സഹോദരന്മാരെപ്പോലെ ആകേണ്ടതിന്‍റെ ആവശ്യകത
എന്തായിരുന്നു?
ദൈവീക കാര്യങ്ങളില്‍ കരുണാസമ്പന്നനും വിശ്വസ്തനുമായ മഹാപുരോഹിതന്‍ ആകേണ്ട തിനും, തന്മൂലം ജനത്തിന്‍റെ പാപങ്ങള്‍ക്ക് പാപക്ഷമ പ്രാപ്യമാക്കേണ്ടതിനും അതു ആവശ്യ മായിരുന്നു.[2:17].
പരീക്ഷയിലകപ്പെട്ടവരെ സഹായിക്കുവാന്‍ യേശു എന്തുകൊണ്ട് പ്രാപ്തനായിരിക്കുന്നു?
പരീക്ഷയിലകപ്പെട്ടവരെ സഹായിക്കുവാന്‍ യേശു പ്രാപ്തനായത് എന്തുകൊണ്ടെന്നാല്‍ താനും പരീക്ഷിക്കപ്പെട്ടവനായതിനാല്‍ ആണ്.[2:18].
Hebrews 3
Hebrews 3:1-4
എബ്രായ ലേഖന കര്‍ത്താവ് യേശുവിനു നല്‍കുന്ന രണ്ടു സ്ഥാനപ്പേരുകള്‍ ഏവ?
ഗ്രന്ഥകര്‍ത്താവ് യേശുവിനു അപ്പോസ്തലനെന്നും മഹാപുരോഹിതനെന്നും രണ്ടു സ്ഥാനപ്പേരു കള്‍ നല്‍കുന്നു.[3:1].
മോശേയെക്കാളും ഉന്നതമായ മഹത്വത്തിനു യോഗ്യനായി യേശുവിനെ പരിഗണിച്ചത്
എന്തുകൊണ്ട്?
യേശുവിനെ ഉന്നത മഹത്വത്തിന് യോഗ്യനായി പരിഗണിക്കപ്പെട്ടത് എന്തുകൊണ്ടെന്നാല്‍ മോശെ ദൈവഭവനത്തിലെല്ലാം വിശ്വസ്തനായിരിക്കെ, യേശുവോ ആ ഭവനം നിര്‍മ്മിച്ചവനായി രിക്കുന്നു,[3:2-3].
Hebrews 3:5-6
ദൈവഭവനത്തില്‍ മോശെയുടെ പങ്ക് എന്തായിരുന്നു?
മോശെ ദൈവവനത്തില്‍ ഒരു ശുശ്രൂഷകനായിരുന്നു.[3:5].
മോശെ എന്തിനെക്കുറിച്ചാണ് സാക്ഷ്യം നല്‍കിയത്?
ഭാവിയെ സംബന്ധിച്ചു പറയപ്പെട്ട വസ്തുതകളുടെ സാക്ഷ്യമാണ് മോശെ നല്‍കിയത്.[3:5].
ദൈവഭവനത്തില്‍ യേശുവിന്‍റെ പങ്ക് എന്താണ്?
ദൈവഭവനത്തിന്മേല്‍ അധികാരിയായ പുത്രനാണ് യേശു.[3:6].
ദൈവത്തിന്‍റെ ഭവനം ആരാണ്?
പ്രത്യാശയുടെ സ്വീകാരം മുറുകെപ്പിടിക്കുന്നുവെങ്കില്‍, വിശ്വാസികള്‍ തന്നെയാണ് ദൈവത്തിന്‍റെ ഭവനം. [3:6].
Hebrews 3:7-8
ദൈവത്തിന്‍റെ ശബ്ദം കേട്ടപ്പോള്‍ ഇസ്രയേല്‍ജനം മരുഭൂമിയില്‍ എന്തു
ചെയ്തു?
ഇസ്രയേല്‍ ജനം അവരുടെ ഹൃദയത്തെ കഠിനപ്പെടുത്തി.[3:10-11].
Hebrews 3:9-11
തെറ്റിപ്പോകുന്ന ഹൃദയമുള്ള ഇസ്രയേല്‍ ജനത്തെക്കുറിച്ചു ദൈവം എന്താണ്
സത്യം ചെയ്തത്?
അവര്‍ തന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്ന് സത്യം ചെയ്തു[3:10-11].
Hebrews 3:12-13
സഹോദരന്മാര്‍ എന്തിനെക്കുറിച്ച് ജാഗ്രതയായി ഇരിക്കണമെന്നു മുന്നറിയിപ്പ് നല്‍കപ്പെട്ടു?
അവിശ്വാസത്താല്‍ ജീവനുള്ള ദൈവത്തില്‍നിന്നും മാറിപ്പോകാതിരിപ്പാനായി ശ്രദ്ധിക്കണമെന്ന് സഹോദരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടു.[3:12]..
പാപത്തിന്‍റെ വഞ്ചനയാല്‍ കഠിനപ്പെടുന്നത് ഒഴിവാക്കാന്‍ സഹോദരന്മാര്‍ എന്തു ചെയ്യണം?
സഹോദരന്മാര്‍ ദൈനംദിനം പരസ്പരം ധൈര്യപ്പെടുത്തുന്നവരാകണം,[3:13].
Hebrews 3:14-15
ക്രിസ്തുവിന്‍റെ പങ്കാളികളെന്ന നിലയില്‍ വിശ്വാസികള്‍ എന്തുചെയ്യണം?
ക്രിസ്തുവിന്‍റെ പങ്കാളികളെന്ന നിലയില്‍ വിശ്വാസികള്‍ തന്നിലുള്ള പ്രത്യാ ശയെ ആരംഭം മുതല്‍ അവസാനംവരെ മുറുകെ പിടിച്ചുകൊള്ളണം[3:14].
Hebrews 3:16-19
നാല്‍പ്പതു വര്‍ഷം ദൈവം ആരോടായിരുന്നു കോപമായിരുന്നത്?
മരുഭൂമിയില്‍ പാപം ചെയ്തവരോടായിരുന്നു ദൈവം കോപിഷ്ടനായിരുന്നത്.[3:17].
ദൈവം കോപപ്പെട്ടിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു?
അവരുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍ വീഴുവാനിടയായി.[3:17].
അനുസരണമില്ലാത്ത ഇസ്രയേല്യര്‍ക്കു ദൈവത്തിന്‍റെ വിശ്രമത്തില്‍ എന്തുകൊണ്ട് പ്രവേശി
പ്പാന്‍ കഴിഞ്ഞില്ല?
അവിശ്വാസം നിമിത്തം അവര്‍ക്ക് ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിപ്പാന്‍ കഴിഞ്ഞില്ല[3:19].
Hebrews 4
Hebrews 4:1-2
വിശ്വാസികളും ഇസ്രയെല്യരുമായ ഇരുകൂട്ടരും ശ്രവിച്ചതായ സുവാര്‍ത്ത എന്താണ്?
വിശ്വാസികളും ഇസ്രയേല്യരുമായ ഇരുകൂട്ടരും ദൈവത്തിന്‍റെ വിശ്രമത്തെ കുറിച്ചാണ് ശ്രവിച്ചത്.[4:2]
എന്തുകൊണ്ട് ഈ സുവാര്‍ത്ത ഇസ്രയേല്യര്‍ക്ക് പ്രയോജനകരമായില്ല?
ഈ സുവാര്‍ത്ത ഇസ്രയേല്യര്‍ക്കു പ്രയോജനകരമാകാതിരുന്നത് എന്തുകൊണ്ടെന്നാല്‍ അവര്‍ അതിനോടുകൂടെ വിശ്വാസത്തെ കൂട്ടിച്ചേര്‍ത്തില്ല.[4:2}.
Hebrews 4:3-5
ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കുന്നവര്‍ ആരാണ്?
സുവിശേഷം ശ്രവിക്കുന്നവരും അതില്‍ വിശ്വസിക്കുന്നവരുമാണ് ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കുന്നത്.[4:2-3].
ദൈവം തന്‍റെ സൃഷ്ടിയുടെ പ്രവര്‍ത്തി എപ്പോഴാണ് അവസാനിപ്പച്ചതും, വിശ്രമിച്ചതും?
ലോകത്തിന്‍റെ ആരംഭത്തില്‍തന്നെ ദൈവം സൃഷ്ടിയുടെ പ്രവര്‍ത്തി പൂര്‍ത്തീകര്രിക്കുകയും അനന്തരം ഏഴാം നാളില്‍ വിശ്രമിക്കുകയും ചെയ്തു.[4:3-4].
ഇസ്രയേല്യരെക്കുറിച്ചും തന്‍റെ വിശ്രമത്തെക്കുറിച്ചും ദൈവം എന്ത് പ്രസ്താവിച്ചു?
ഇസ്രയേല്യര്‍ തന്‍റെ വിശ്രമത്തില്‍ പ്രവേശിക്കയില്ല എന്ന് ദൈവം പ്രസ്താവിച്ചു.[4:5]..[
Hebrews 4:6-7
തന്‍റെ വിശ്രമത്തിലേക്കു പ്രവേശിക്കുവാന്‍ ദൈവം ജനത്തിനു ഏതു
ദിവസമാണ് ക്രമീകരിച്ചിരിക്കുന്നത്?
ദൈവം "ഇന്ന്"എന്ന ദിവസത്തെയാണ് തന്‍റെ ജനം വിശ്രമത്തില്‍ പ്രവേശി ക്കുവാന്‍ നിയമിച്ചിരിക്കുന്നത്.[4:7].
ദൈവത്തിന്‍റെ വിശ്രമത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരു വ്യക്തി എന്ത് ചെയ്യണം?
ആ വ്യക്തി ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കയും ഹൃദയത്തെ കഠിനപ്പെടുത്താതി രിക്കയും വേണം.[4:7].
Hebrews 4:8-11
ദൈവജനത്തിനായി ഇപ്പോഴും കരുതിവെച്ചിരിക്കുന്നത് എന്താണ്?
ദൈവജനത്തിനായി ഒരു ശബ്ബത്ത് വിശ്രമം എപ്പോഴും കരുതിവെച്ചിരിക്കുന്നു.[4:9].
ദൈവത്തിന്‍റെ വിശ്രമത്തിലേക്ക് പ്രവേശിക്കുന്ന വ്യക്തി എന്തില്‍ നിന്നുംകൂടെ വിശ്രമം
പ്രാപിക്കുന്നു?
ദൈവത്തിന്‍റെ വിശ്രമത്തിലേക്ക് പ്രവേശിക്കുന്ന ഒരു വ്യക്തി തന്‍റെ പ്രവര്‍ത്തികളില്‍ നിന്നും കൂടെ വിശ്രമം പ്രാപിക്കുന്നു.[4:11].
എന്തുകൊണ്ട് വിശ്വാസികള്‍ ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ അതിവാഞ്ച
ഉള്ളവരായിരിക്കണം?
വിശ്വാസികള്‍ ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ വാഞ്ചയുള്ളവരായിരിക്കണം എന്തുകൊണ്ടെന്നാല്‍ ഇസ്രയേല്യര്‍ വീണുപോയതുപോലെ ഇവര്‍ക്കും സംഭവിക്കരുത്.[4:11].
Hebrews 4:12-13
ദൈവവചനം ഏതിനെക്കാള്‍ മൂര്‍ച്ചയേറിയതാണ്?
ദൈവവചനം ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയേറിയതാണ്.[4:12].
ദൈവവചനത്തിനു ഏതിനെ വേര്‍തിരിക്കുവാന്‍ കഴിയും?
ദൈവവചനത്തിനു ആത്മാവില്‍നിന്നു പ്രാണനെയും, മജ്ജയില്‍നിന്നു സന്ധികളെയും വേര്‍തിരിക്കുവാന്‍ കഴിയും.[4:12].
ദൈവവചനത്തിനു വിവേചിപ്പാന്‍ കഴിയുന്നത് എന്ത്?
ദൈവവചനത്തിനു ഹൃദയത്തിന്‍റെ ചിന്തകളെയും താത്പര്യങ്ങളെയും വിവേചിക്കുവാന്‍ കഴിയും,[4:12].
ദൈവദൃഷ്ടിയില്‍നിന്നു മറഞ്ഞിരിക്കുന്നത് ആര്?
:ദൈവദൃഷ്ടിയില്‍നിന്നു ഒരു സൃഷ്ടിക്കും മറഞ്ഞിരിക്കുവാന്‍ സാധ്യമല്ല.[4:13].
Hebrews 4:14-16
വിശ്വാസികള്‍ക്കായി ശ്രേഷ്ഠമഹാപുരോഹിതനായി ശുശ്രൂഷിക്കുന്നത് ആര്?
ദൈവപുത്രനായ യേശുവാണ് വിശ്വാസികള്‍ക്ക് വേണ്ടി ശ്രേഷ്ഠമഹാപുരോഹിതനായി ശുശ്രൂഷിക്കുന്നത്.[4:14].
വിശ്വാസികളുടെ ബലഹീനതകളില്‍ യേശു എന്തുകൊണ്ടാണ് സഹതാപം കാണിക്കുന്നത്?
വിശ്വാസികളുടെ ബലഹീനതകളില്‍ യേശു സഹതാപം കാണിക്കുന്നതെന്തെന്നാല്‍,താന്‍ എല്ലാ വിധ പരീക്ഷകളാലും ശോധനചെയ്യപ്പെട്ടവനാണ്.[4:15].
യേശു എത്ര പ്രാവശ്യം പാപം ചെയ്തു?
യേശു പാപരഹിതനായിരുന്നു.[4:15].
ആവശ്യസമയങ്ങളില്‍, കരുണ ലഭിക്കേണ്ടതിനും കൃപ പ്രാപിക്കേണ്ടതിനും വിശ്വാസികള്‍
എന്തുചെയ്യണം?
ആവശ്യസമയങ്ങളില്‍, കൃപാസനത്തിങ്കല്‍ ഉറപ്പോടുകൂടെ വിശ്വാസികള്‍ കടന്നുവരണം[4:16].
Hebrews 5
Hebrews 5:1-3
ജനത്തിനുവേണ്ടി ഓരോ മഹാപുരോഹിതനും ചെയ്യുന്നത് എന്താണ്?
ജനത്തിനുവേണ്ടി, ഓരോ മഹാപുരോഹിതനും പാപങ്ങള്‍ക്കുവേണ്ടിയുള്ള ദാനങ്ങളും യാഗ ങ്ങളും അര്‍പ്പിക്കുന്നു.[5:1].
ജനങ്ങള്‍ക്കു മാത്രമല്ലാതെ, ആര്‍ക്കുംകൂടെ മഹാപുരോഹിതന്‍ യാഗമര്‍പ്പിക്കണം?
മഹാപുരോഹിതന്‍ തന്‍റെ പാപങ്ങള്‍ക്കുവേണ്ടിയും യാഗമാര്‍പ്പിക്കുന്നു.[5:3].
Hebrews 5:4-5
ദൈവത്തിന്‍റെ മഹാപുരോഹിതന്‍ എന്ന ബഹുമാനം ഒരു മനുഷ്യനു ഏപ്ര
കാരം ലഭിക്കുന്നു?
ദൈവം ഒരു മനുഷ്യനെ മഹാപുരോഹിതനായി വിളിക്കേണ്ടിയിരിക്കുന്നു[5:4].
ആരാണ് ക്രിസ്തുവിനെ മഹാപുരോഹിതനായി പ്രഖ്യാപിച്ചത്?
ദൈവമാണ് ക്രിസ്തുവിനെ മഹാപുരോഹിതനായി പ്രഖ്യാപിച്ചത്.[5:5,10].
Hebrews 5:6
ക്രിസ്തു എത്ര കാലത്തേക്കാണ് ദൈവത്തിന്‍റെ മഹാപുരോഹിതനായിരി
ക്കുന്നത്?
ക്രിസ്തു എന്നെന്നേക്കും ദൈവത്തിന്‍റെ മഹാപുരോഹിതനായിരിക്കുന്നു.[5:6,10].
ഏതു ക്രമപ്രകാരമാണ് ക്രിസ്തു മഹാപുരോഹിതനായിരിക്കുന്നത്?
മെല്‍ക്കിസേദേക്കിന്‍റെ ക്രമപ്രകാരമാണ് ക്രിസ്തു മഹാപുരോഹിതനായി രിക്കുന്നത്.[5:6,10].
Hebrews 5:7-8
ക്രിസ്തു പ്രാര്‍ഥിച്ചപ്പോള്‍ ദൈവം എന്തുകൊണ്ടാണ് പ്രാര്‍ത്ഥന കേട്ടത്?
ക്രിസ്തുവിന്‍റെ ഭയഭക്തി നിമിത്തമാണ് ദൈവം പ്രാര്‍ത്ഥന കേട്ടത്.[5:7].
ക്രിസ്തു ഇപ്രകാരമാണ് അനുസരണം പഠിച്ചത്?
താനനുഭവിച്ച കഷ്ടതകളിലൂടെയാണ് ക്രിസ്തു അനുസരണം പഠിച്ചത്[.5:8].
Hebrews 5:9-11
ക്രിസ്തു ആര്‍ക്കാണ് നിത്യ രക്ഷാകാരണമായിത്തീര്‍ന്നത്?
തന്നെ അനുസരിക്കുന്ന ഏവര്‍ക്കും, ക്രിസ്തു അവരുടെ നിത്യ രക്ഷാകാരണമായിത്തീര്‍ന്നു.[5:9]].
ഈ ലേഖനത്തിന്‍റെ യഥാര്‍ത്ഥ വായനക്കാരുടെ ആത്മീയ നിലവാരം എപ്രകാരമുള്ള തായിരുന്നു?
യഥാര്‍ത്ഥ വായനക്കാര്‍ കേള്‍പ്പാന്‍ മാന്ദ്യമുള്ളവരും, ദൈവവചനത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളെ പഠിപ്പിക്കേണ്ട ആവശ്യമുള്ളവരുമായിരുന്നു.[5:11-12].
Hebrews 5:12-14
വിശ്വാസികള്‍ ആത്മീയ ശിശുത്വത്തില്‍നിന്നും പൂര്‍ണവളര്‍ച്ചയുള്ളവരായിരി
ക്കണമെന്ന് ലേഖകന്‍ എപ്രകാരം പറയുന്നു?
തെറ്റും ശരിയും, നന്മയും തിന്മയും തമ്മില്‍ തിരിച്ചറിയുവാന്‍ തക്കവിധം വിശ്വാസികള്‍ ആത്മീയമായി വളരണം.[5:14].
Hebrews 6
Hebrews 6:1-3
എബ്രായലേഖന കര്‍ത്താവ് വിശ്വാസികളെ എന്തിനായി പരിശ്രമിക്കണം എന്നു ആവശ്യ
പ്പെടുന്നു?
എബ്രായലേഖനകര്‍ത്താവ് വിശ്വാസികള്‍ പക്വത പ്രാപിപ്പാന്‍ പരിശ്രമിക്കണമെന്ന് ആവശ്യ പ്പെടുന്നു.[ 6:1].
ക്രിസ്തുസന്ദേശത്തിന്‍റെ അടിസ്ഥാനമെന്നു ലേഖകന്‍ നിരത്തുന്ന ഉപദേശങ്ങള്‍ ഏവ?
അടിസ്ഥാന ഉപദേശങ്ങള്‍ നിര്‍ജ്ജീവപ്രവര്‍ത്തികളില്‍ നിന്നുള്ള മാനസ്സാന്തരം, ദൈവത്തില്‍ വിശ്വാസം, സ്നാനങ്ങള്‍, കൈവെപ്പ്, മരിച്ചവരുടെ പുനരുദ്ധാരണം, നിത്യന്യായവിധി.[6:1-2].
Hebrews 6:4-6
പരിശുദ്ധാത്മാവില്‍ പങ്കാളിത്വമുണ്ടായിരുന്നവര്‍ വീണുപോയാല്‍, അവര്‍ക്ക് അസാധ്യമാ യത് എന്താണ്?
പരിശുദ്ധാത്മാവില്‍ പങ്കാളിത്വം ഉണ്ടായിരുന്നവര്‍ വീണുപോയാല്‍, അവരെ വീണ്ടും മാനസ്സാ ന്തരത്തിലേക്ക് യഥാസ്ഥാനപ്പെടുത്തുക എന്നത് അസാധ്യമാണ്.[6:4-6].
പ്രാകാശനം ലഭിച്ചിരുന്ന ഇവര്‍ എന്താണ് രുചിച്ചിരുന്നത്?
പ്രകാശനം ലഭിച്ചിരുന്ന ഇവര്‍ സ്വര്‍ഗ്ഗീയ ദാനം,ദൈവ വചനം, വരുവാനുള്ള കാലത്തിന്‍റെ അധികാരം എന്നിവ രുചിച്ചിരുന്നു.[6:4-5].
എന്തുകൊണ്ട് ഇവരെ മാനസാന്തരത്തിലേക്ക് യഥാസ്ഥാനപ്പെടുത്തുവാന്‍ അസാദ്ധ്യമായി രിക്കുന്നു?
അവരെ യഥാസ്ഥാനപ്പെടുത്തുവാന്‍ അസാധ്യമായത് എന്തുകൊണ്ടെന്നാല്‍, അവര്‍ ദൈവപുത്രനെ തങ്ങള്‍ക്കുത്തന്നെ ക്രൂശിക്കുന്നവരായി തീര്‍ന്നു എന്നതാണ്.[6:6].
Hebrews 6:7-8
ലേഖകന്‍റെ ഉപമയില്‍, മഴ ലഭിക്കയും എന്നാല്‍ മുള്ളും ഞെരിഞ്ഞിലും
മുളപ്പിക്കുന്ന ഭൂമിക്കു എന്ത് സംഭവിക്കുന്നു?
മഴ ലഭിക്കയും എന്നാല്‍ മുള്ളും ഞെരിഞ്ഞിലും ആണ് മുളപ്പിക്കുന്നതെങ്കില്‍ അതിന്‍റെ അന്ത്യം ചുട്ടെരിക്കപ്പെടുക എന്നതാണ്.[6:7-8].
Hebrews 6:9-10
ഈ ലേഖനത്തിന്‍റെ എഴുത്തുകാരന്‍ ആര്‍ക്കെഴുതുന്നുവോ അവരെക്കുറിച്ചുള്ള തന്‍റെ
പ്രതീക്ഷ എന്താണ്?
രക്ഷയെ സംബന്ധിച്ച കാര്യങ്ങളില്‍, വളരെ ശ്രേഷ്ഠതയുള്ളവ ഈ എഴുത്തുകാരന്‍ അവരെ ക്കുറിച്ച് പ്രതീക്ഷിക്കുന്നു.[6:9].
ഈ വിശ്വാസികളെക്കുറിച്ച് ദൈവം എന്ത് മറക്കുകയില്ല?
വിശുദ്ധന്മാരോടുള്ള അവരുടെ പ്രവര്‍ത്തി, സ്നേഹം, സേവനം ആദിയായവയെ ദൈവം മറക്കു കയില്ല.[6:10].
Hebrews 6:11-12
ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ അവകാശമാക്കുന്ന വിശ്വാസികള്‍ എന്താണ്
അനുകരിക്കേണ്ടത്?
ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ അവകാശമാക്കുന്നവരുടെ വിശ്വാസവും ദീര്‍ഘ ക്ഷമയും ആണ് വിശ്വാസികള്‍ അനുകരിക്കേണ്ടത്.[6:12].
Hebrews 6:13-15
ദൈവം വാഗ്ദാനം ചെയ്തതിനെ പ്രാപിക്കുവാന്‍ അബ്രഹാം എന്ത്
ചെയ്യേണ്ടിയിരുന്നു?
ദൈവം വാഗ്ദത്തം ചെയ്തതിനെ പ്രാപിക്കുവാന്‍ അബ്രഹാം ദീര്‍ഘക്ഷമ യോടെ കാത്തിരിക്കണമായിരുന്നു.[6;13-15].
Hebrews 6:16-18
എന്തുകൊണ്ടാണ് ദൈവം തന്‍റെ വാഗ്ദത്തത്തെ ഒരു ആണയോടുകൂടെ ഉറപ്പിക്കുന്നത്?
ദൈവം തന്‍റെ വാഗ്ദാത്തത്തെ ആണയോടുകൂടെ ഉറപ്പിക്കുന്നത് ലക്ഷ്യത്തിന്‍റെ മാറ്റമില്ലാത്ത നിലവാരത്തെ കൂടുതല്‍ വ്യക്തമാക്കേണ്ടതിനാണ്.[6:17].
Hebrews 6:19-20
വിശ്വാസിക്ക് ദൈവത്തിലുള്ള ഉറപ്പ് തന്‍റെ പ്രാണനായി എന്ത് ചെയ്യുന്നു?
വിശ്വാസിക്ക് ദൈവത്തിലുള്ള ഉറപ്പു തന്‍റെ പ്രാണനുവേണ്ടിയുള്ള സുരക്ഷിതവും വിശ്വസ നീയവുമായ ഒരു നങ്കൂരമായിരിക്കുന്നു.[6:19].
വിശ്വാസികള്‍ക്ക് മുന്നോടിയായി യേശു എവിടെയാണ് പ്രവേശിച്ചത്?
വിശ്വാസികള്‍ക്ക് മുന്നോടിയായി തിരശീലക്കപ്പുറമായുള്ള അകത്തളത്തിലേക്ക് യേശു പ്രവേ ശിച്ചു.[6:20].
Hebrews 7
Hebrews 7:1-3
മല്‍ക്കിസെദേക്കിനുണ്ടായിരുന്ന രണ്ടു പദവികള്‍ ഏവ?
മെല്‍ക്കിസെദേക് ശാലേം രാജാവും അത്യുന്നത ദൈവത്തിന്‍റെ പുരോഹിതനുമായിരുന്നു.[7:1].
അബ്രഹാം മെല്‍ക്കിസെദേക്കിനു നല്‍കിയത് എന്തായിരുന്നു?
അബ്രഹാം താന്‍ പിടിച്ചടക്കിയ സകലത്തില്‍നിന്നും പത്തിലൊന്ന് മെല്‍ക്കിസെദേക്കിനു നല്‍കി.[7:2].
മല്‍ക്കിസെദേക്ക് എന്ന പേരിന്‍റെ അര്‍ത്ഥമെന്തു?
മെല്‍ക്കിസെദേക്ക് എന്ന പേരിന്‍റെ അര്‍ത്ഥം "നീതിയുടെ രാജാവ്" എന്നും "സമാധാനത്തിന്‍റെ രാജാവ്" എന്നുമാണ്.[7:2].
Hebrews 7:4-6
ആരില്‍ നിന്നാണ് പുരോഹിതന്മാര്‍ വന്നത്, ന്യായപ്രമാണപ്രകാരം ആരാണ്
പുരോഹിതന്മാര്‍, ആരാണ് ജനത്തില്‍നിന്നു ദശാംശം സ്വീകരിക്കുന്നത്?
ലേവിയില്‍നിന്നും അബ്രഹാമില്‍ നിന്നും ഉത്ഭവിച്ച ന്യായപ്രമാണപ്രകാരമുള്ള പുരോഹിതന്മാരാണ്.[7:5].
Hebrews 7:7-10
അബ്രഹാമാണോ മെല്‍ക്കിസെദേക്കാണോ,ആരാണ് ഉയര്‍ന്ന വ്യക്തി?
മെല്‍ക്കിസെദേക്കാണ് ഉയര്‍ന്നവ്യക്തി, കാരണം താന്‍ അബ്രഹാമിനെ അനുഗ്രഹിച്ചു.[7:7].
ലേവിയും ഏതുപ്രകാരത്തിലാണ് മെല്‍ക്കിസെദേക്കിനു ദശാംശം നല്‍കിയത്?
അബ്രഹാം മെല്‍കിസെദേക്കിനു ദശാംശം നല്‍കിയപ്പോള്‍ ലേവി അബ്രഹാമിന്‍റെ ഉദരത്തില്‍ ഉണ്ടായിരുന്നതിനാല്‍ ലേവിയും മെല്‍ക്കിസെദേക്കിന് ദശാംശം കൊടുത്തു.[7:9-10].
Hebrews 7:11-12
മല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ എഴുന്നേല്‍ക്കേണ്ടതിന്‍റെ
ആവശ്യകത എന്തായിരുന്നു?
മല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ എഴുന്നേല്‍ക്കേണ്ടതിന്‍റെ ആവശ്യ കത ഉണ്ടായത് എന്തുകൊണ്ടെന്നാല്‍ ലേവ്യ പൌരോഹിത്യം മൂലം ഉല്‍കൃഷ്ടത സാധ്യമായി രുന്നില്ല. [7:11].
Hebrews 7:13-14
യേശു ഏതു ഗോത്രത്തില്‍ നിന്നാണ് ഉത്ഭവിച്ചത്, ഈ ഗോത്രം ഇതിനുമുന്‍പ്
പുരോഹിതന്മാരായി യാഗപീഠത്തില്‍ ശുശ്രുഷിച്ചിട്ടുണ്ടോ?
യേശു യെഹൂദാഗോത്രത്തില്‍ നിന്നാണ് വരുന്നത്, അത് ഒരിക്കലും യാഗപീഠത്തില്‍ ഇതിനുമുന്‍പ് പുരോഹിതന്മാരായി ശുശ്രൂഷിച്ചിട്ടില്ല.[7:14].
Hebrews 7:15-17
മല്ക്കിസേദേക്കിന്‍റെ ക്രമപ്രകാരം ഏതടിസ്ഥാനത്തിലാണ് യേശു പുരോഹി
തനായിതീര്‍ന്നത്?
അഴിഞ്ഞുപോകാത്ത ജീവന്‍റെ ശക്തിയാല്‍ ഉളവായ അടിസ്ഥാനത്തില്‍ യേശു മല്ക്കിസേദേക്കിന്‍റെ ക്രമപ്രകാരം പുരോഹിതനായിത്തീര്‍ന്നു.[7:16].
Hebrews 7:18-19
ബലഹീനവും പ്രയോജനരഹിതവുമായതിനാല്‍ നീക്കികളഞ്ഞത് എന്തിനെ?
ബലഹീനവും പ്രയോജനരഹിതവുമായതിനാല്‍, ന്യായപ്രമാണത്തെ, മുമ്പിലത്തെ കല്‍പ്പനയെ നീക്കികളഞ്ഞു.[7:18-19].
Hebrews 7:20-21
ക്രിസ്തുവിലുള്ള വിശ്വാസികള്‍ക്കുള്ള ഏറെ നല്ല പ്രത്യാശ ദൈവം എപ്ര
കാരം ഉറപ്പിച്ചു?
ക്രിസ്തുവിലുള്ള വിശ്വാസികള്‍ക്കുള്ള ഏറെ നല്ല പ്രത്യാശയെ ഒരു ആണ മൂലം ദൈവം യേശുവിനെ എന്നേക്കുമുള്ള പുരോഹിതനാക്കിയതുവഴി ഉറപ്പിച്ചു.[7:19-21].
Hebrews 7:22-24
യേശു എന്തിന്‍റെ ഉറപ്പാണ്?
യേശു വിശേഷതയേറിയ നിയമത്തിന്‍റെ ഉറപ്പാണ്.[7:22].
Hebrews 7:25-26
തന്നില്‍കൂടെ ദൈവത്തോട് അടുക്കുന്നവരെ പരിപൂര്‍ണമായി രക്ഷിപ്പാന്‍ യേശുവിനു
കഴിയുന്നത് എന്തുകൊണ്ട്?
തന്നില്‍കൂടെ ദൈവത്തോട് അടുക്കുന്നവരെ പരിപൂര്‍ണമായി രക്ഷിപ്പാന്‍ യേശുവിനു കഴി യുന്നത് എന്തുകൊണ്ടെന്നാല്‍ താന്‍ അവര്‍ക്കായി എപ്പോഴും മദ്ധ്യസ്ഥത ചെയ്യുന്നതിനായി ജീവിക്കുന്നതിനാലാണ്.[7:25].
വിശ്വാസികളുടെ പുരോഹിതനായിരിക്കത്തക്കവിധം യേശുവിനുള്ളതായ നാലു സ്വഭാവ
വിശിഷ്ടതകള്‍ ഏവ?
യേശു പാപരഹിതന്‍, നിര്‍ദോഷി, കളങ്കരഹിതന്‍, പാപികളില്‍നിന്നു വേര്‍പെട്ടവന്‍ എന്നിവ യാണത്.[7:26].
Hebrews 7:27-28
ജനത്തിന്‍റെ പാപത്തിനായി യേശു എന്താണ് വഴിപാടായി നല്‍കിയത്?
ജനത്തിന്‍റെ പാപത്തിനായി യേശു ഒരിക്കലായി തന്നെത്താന്‍ അര്‍പ്പിച്ചു,[7:27].
തന്‍റെസ്വന്ത പാപങ്ങള്‍ക്കായി യേശു എന്ത് വഴിപാടാണ് അര്‍പ്പിക്കേണ്ടിയിരുന്നത്?
യേശു പാപരഹിതനായതിനാല്‍, തന്‍റെ പാപങ്ങള്‍ക്കു വേണ്ടി യേശുവിനു യാതൊരു വഴിപാടും അര്‍പ്പിക്കേണ്ടിയിരുന്നില്ല.[7:26-27].
ന്യായപ്രമാണം മൂലം നിയുക്തരായിരുന്ന പുരോഹിതരില്‍നിന്നു യേശുവിനുള്ള വ്യത്യാസം
എന്തായിരുന്നു?
ന്യായപ്രമാണം മൂലം നിയുക്തരായിരുന്ന പുരോഹിതന്മാര്‍ ബലഹീനരായിരുന്നു, എന്നാല്‍ യേശു എന്നന്നേക്കും തികഞ്ഞവനായിത്തീര്‍ന്നു.[ 7:28].
Hebrews 8
Hebrews 8:1-2
വിശ്വാസികളുടെ മഹാപുരോഹിതന്‍ എവിടെ ഇരിക്കുന്നു?
സ്വര്‍ഗ്ഗങ്ങളില്‍ മഹത്വ സിംഹാസനത്തിന്‍റെ വലതുഭാഗത്ത് വിശ്വാസികളുടെ മഹാപുരോഹിതന്‍ ഉപവിഷ്ടനായിരിക്കുന്നു,[8:1].
യഥാര്‍ത്ഥ സമാഗമാനകൂടാരം എവിടെയാണുള്ളത്?
യഥാര്‍ത്ഥ സമാഗമാനകൂടാരം സ്വര്‍ഗ്ഗങ്ങളില്‍ ഉണ്ട്.[8:2].
Hebrews 8:3-5
ഓരോ പുരോഹിതനും അത്യന്താപേക്ഷിതമായത് എന്താണ്?
ഓരോ പുരോഹിതനും അര്‍പ്പിക്കുവാനായി എന്തെങ്കിലും ആവശ്യമാണ്.[8:3].
ന്യായപ്രമാണപ്രകാരം ദാനങ്ങള്‍ അര്‍പ്പിച്ച പുരോഹിതന്മാര്‍ എവിടെയായിരുന്നു?
ന്യായപ്രമാണപ്രകാരം ദാനങ്ങള്‍ അര്‍പ്പിച്ച പുരോഹിതന്മാര്‍ ഭൂമിയിലായിരുന്നു.[8:4].
ഭൂമിയിലുള്ള പുരോഹിതന്മാര്‍ എന്തിനെ ശുശ്രൂഷിച്ചു?
ഭൂമിയിലുള്ള പുരോഹിതന്മാര്‍ സ്വര്‍ഗ്ഗത്തില്‍ ഉള്ളവയുടെ സ്വരൂപവും നിഴലുമായവയെ ശുശ്രൂഷിച്ചു.[8:5].
ഏതിന്‍റെ മാതൃക പ്രകാരമാണ് ഭൌമിക സമാഗമനക്കുടാരം നിര്‍മ്മിച്ചിരുന്നത്?
ഭൌമിക സമാഗമാനകൂടാരം പര്‍വതത്തില്‍ ദൈവം മോശെയ്ക്ക് കാണിച്ച മാതൃകപ്രകാര മാണ് നിര്‍മ്മിച്ചത്.[8:5].
Hebrews 8:6-7
എന്തുകൊണ്ട് വിശിഷ്ടമായ പൌരോഹിത്യ ശുശ്രൂഷ ക്രിസ്തുവിനുണ്ട്?
വിശേഷതയാര്‍ന്ന വാഗ്ദത്തങ്ങളിന്മേല്‍ സ്ഥാപിക്കപ്പെട്ട വിശേഷതയേറിയ ഉടമ്പടിയുള്ളതാല്‍ ക്രിസ്തുവിനു വിശിഷ്ടമായ പൌരോഹിത്യ ശുശ്രൂഷയുണ്ട്,[8:6].
Hebrews 8:8-9
ആദ്യത്തെ ഉടമ്പടിയുടെ കീഴിലുണ്ടായിരുന്ന ജനത്തില്‍ പോരായ്മ കണ്ടതി
നാല്‍ ദൈവം എന്താണ് വാഗ്ദത്തം ചെയ്തത്?
ദൈവം ഇസ്രയേല്‍ ഗൃഹത്തോടും യൂദാഗൃഹത്തോടും ഒരു പുതിയ ഉടമ്പടി ചെയ്യുമെന്ന് വാഗ്ദത്തം ചെയ്തു,[8:8].
Hebrews 8:10
പുതിയ ഉടമ്പടിയില്‍ എന്ത് ചെയ്യുമെന്നാണ് ദൈവം പറഞ്ഞത്?
ദൈവം പറഞ്ഞത് താന്‍ തന്‍റെ നിയമങ്ങള്‍ ജനത്തിന്‍റെ മനസ്സുകളില്‍ വെക്കു കയും, ഹൃദയങ്ങളില്‍ എഴുതുകയും ചെയ്യും എന്നാണ്.[8:13].
Hebrews 8:11-12
പുതിയ ഉടമ്പടിയില്‍, ആരാണ് കര്‍ത്താവിനെ അറിയുന്നത്?
പുതിയ ഉടമ്പടിയില്‍, എളിയവര്‍ മുതല്‍ മഹാത്മാക്കള്‍വരെയും, സകലരും കര്‍ത്താവിനെ
അറിയും.[8:11].
ചോ : പുതിയ ഉടമ്പടിയില്‍ ജനത്തിന്‍റെ പാപത്തോടു എപ്രകാരം ഇടപെടുമെന്ന് ദൈവം പറഞ്ഞു?
ഇനിമേല്‍ ജനത്തിന്‍റെ പാപത്തെ ഓര്‍ക്കുകയില്ല എന്ന് ദൈവം പറഞ്ഞു.[8:12].
Hebrews 8:13
ദൈവം പുതിയ ഉടമ്പടി പ്രഖ്യാപിച്ചപ്പോള്‍, ആദ്യത്തെ ഉടമ്പടി എന്തു
ചെയ്തു?
പുതിയ ഉടമ്പടി പ്രഖ്യാപിച്ചാറെ, ദൈവം ആദ്യത്തെ ഉടമ്പടിയെ പഴയതും നീക്കം വരുത്തേണ്ടതുമാക്കിത്തീര്‍ത്തു.[8:13].
Hebrews 9
Hebrews 9:1-2
ആദ്യ ഉടമ്പടിയുടെ ആരാധനാസ്ഥലം ഏതായിരുന്നു?
ആദ്യ ഉടമ്പടിയുടെ ആരാധനസ്ഥലം ഭൂമിയിലുള്ള സമാഗമാനകൂടാരം ആയിരുന്നു.[8:1-2].
ഭൌമിക സമാഗമനകൂടാരത്തില്‍ വിശുദ്ധ സ്ഥലത്ത് എന്തു സ്ഥിതി ചെയ്തിരുന്നു?
ഭൌമിക സമാഗമനകൂടാരത്തിന്‍റെ വിശുദ്ധസ്ഥലത്ത് വിളക്കുതണ്ട്, മേശ, കാഴ്ചയപ്പം ആദിയായവ ഉണ്ടായിരുന്നു.[8:2].
Hebrews 9:3-5
ഭൌമികമായ സമാഗമനകൂടാരത്തിന്‍റെ മഹാപരിശുദ്ധ സ്ഥലത്തില്‍ എന്താണു ണ്ടായിരുന്നത്?
ഭൌമികമായ സമാഗമാനകൂടാരത്തിന്‍റെ മഹാപരിശുദ്ധസ്ഥലത്തില്‍ ധൂപ കലശവും നിയമപെട്ടകവും ഉണ്ടായിരുന്നു.[9:4].
Hebrews 9:6-7
എപ്പോഴൊക്കെയാണ് മഹാപുരോഹിതന്‍ മഹാപരിശുദ്ധസ്ഥലത്ത് പ്രവേശി
ച്ചിരുന്നത്, പ്രവേശിക്കുന്നതിനുമുന്‍പ് താന്‍ എന്തു ചെയ്യുമായിരുന്നു?
തനിക്കും ജനത്തിനുംവേണ്ടി രക്തത്താലുള്ള യാഗം അര്‍പ്പിച്ച് മഹാപുരോഹി തന്‍ മഹാപരിശുദ്ധസ്ഥലത്ത് വര്‍ഷത്തിലൊരിക്കല്‍ പ്രവേശിക്കുമായിരുന്നു.[9:7].
Hebrews 9:8-10
ഈ ലേഖനത്തിന്‍റെ വര്‍ത്തമാനകാല വായനക്കാര്‍ക്ക് സാദൃശ്യങ്ങളായി എന്താണ് കാണു
ന്നത്?
ഭൌമിക സമാഗമനകൂടാരവും അവിടെ അര്‍പ്പിക്കപ്പെടുന്ന ദാനങ്ങളും യാഗങ്ങളും വര്‍ത്ത മാന കാലത്തേക്കുള്ള സാദൃശ്യങ്ങളായി കാണപ്പെടുന്നു.[9]:9].
:ഭൌമിക സമാഗമനകൂടാരത്തിലെ വഴിപാടുകള്‍ക്ക് കഴിയാത്തവ എന്ത്?
ഭൌമിക സമാഗമനകൂടാരത്തിലെ വഴിപാടുകള്‍ക്ക് ആരാധകന്‍റെ മനസാക്ഷിയെ ഉല്‍കൃഷ്ട മാക്കുവാന്‍ കഴിഞ്ഞിരുന്നില്ല.[9:9].
ഭൌമിക സമാഗമനക്കുടാരത്തിന്‍റെ നിബന്ധനകള്‍ ഏതുവരെ നല്‍കപ്പെട്ടിരുന്നു?
ഭൌമിക സമാഗമനകൂടാരത്തിന്‍റെ നിബന്ധനകള്‍ പുതിയ ക്രമം യഥാസ്ഥാനപ്പെടുന്നതു വരെയ്ക്കും നല്കപ്പെട്ടവയായിരുന്നു. [9:10].
Hebrews 9:11-12
ക്രിസ്തു ശുശ്രൂഷ ചെയ്യുന്ന വിശുദ്ധ കൂടാരത്തിനുള്ള വ്യത്യാസം എന്ത്?
ക്രിസ്തു ശുശ്രൂഷ ചെയ്യുന്ന വിശുദ്ധ കൂടാരം കൂടുതല്‍ ഉല്‍കൃഷ്ടമായതും, മനുഷ്യകരങ്ങളാല്‍ നിര്‍മ്മിതമല്ലാത്ത, ഇത് സൃഷ്ടിക്കപ്പെട്ട ലോകത്തിനു ഉള്‍പ്പെടാത്തതുമായിരിക്കുന്നു.[8:11].
ഏറ്റവും ഉല്‍കൃഷ്ടമായ വിശുദ്ധകൂടാരത്തിന്‍റെ മഹാപരിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാന്‍ ക്രിസ്തു എന്തു വഴിപാടാണ് നടത്തിയത്?
ഏറ്റവും ഉല്‍കൃഷ്ടമായ വിശുദ്ധകൂടാരത്തിന്‍റെ മഹാപരിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാന്‍ ക്രിസ്തു തന്‍റെ സ്വന്ത രക്തം വഴിപാടായി അര്‍പ്പിച്ചു.[8:12,14].
ക്രിസ്തുവിന്‍റെ വഴിപാട് എന്താണ് നിവര്‍ത്തിച്ചത്?
ക്രിസ്തുവിന്‍റെ വഴിപാട് സകലജനങ്ങള്‍ക്കുമുള്ള എന്നെന്നേക്കുമുള്ള വീണ്ടെടുപ്പ് സമ്പാദിച്ചു. 8:12].
Hebrews 9:13-15
ക്രിസ്തുവിന്‍റെ രക്തം വിശ്വാസിക്കുവേണ്ടി എന്ത് ചെയ്യുന്നു?
ജീവനുള്ള ദൈവത്തെ സേവിക്കേണ്ടതിനു നിര്‍ജ്ജീവ പ്രവര്‍ത്തികളില്‍നിന്നു വിശ്വാസിയുടെ മന:സാക്ഷിയെ ക്രിസ്തുവിന്‍റെ രക്തം കഴുകുന്നു.[8:14].
ക്രിസ്തു എന്തിന്‍റെ മദ്ധ്യസ്ഥനാണ്?
ക്രിസ്തു പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനാണ്.[8:15].
Hebrews 9:16-17
ഒരു പ്രമാണം പ്രാബല്യത്തില്‍ വരണമെന്നുണ്ടെങ്കില്‍ എന്താണാവശ്യമായിരി
ക്കുന്നത്?
ഉ;ഒരു പ്രമാണം പ്രാബല്യത്തില്‍ വരണമെങ്കില്‍ ഒരു മരണം ആവശ്യമാണ്.[9:17].
Hebrews 9:18-20
ചോ ആദ്യത്തെ ഉടമ്പടിക്ക് എന്ത് മരണമാണ് ആവശ്യമായിരുന്നത്?
ആദ്യത്തെ ഉടമ്പടിക്ക് പശുക്കളുടെയും ആടുകളുടെയും മരണം ആവശ്യമായി രുന്നു.[9:18-19].
Hebrews 9:21-22
രക്തം ചൊരിയാതെ എന്ത് സാധ്യമല്ല?
രക്തം ചൊരിയാതെ പാപക്ഷമ ഇല്ല.[9:22].
Hebrews 9:23-24
നമുക്കുവേണ്ടി ക്രിസ്തു എവിടെ സന്നിഹിതനാകുന്നു?
നമുക്ക് വേണ്ടി ക്രിസ്തു സ്വര്‍ഗ്ഗത്തില്‍, ദൈവസന്നിധിയില്‍ സന്നിഹിതനാ കുന്നു.[9:24].
Hebrews 9:25-26
ക്രിസ്തു പാപപരിഹാരത്തിനായി എത്ര തവണ തന്നെത്തന്നെ യാഗമായി
അര്‍പ്പിക്കണം?
കാലങ്ങളുടെ അന്ത്യത്തില്‍ പാപപരിഹാരത്തിനായി ക്രിസ്തു ഒരിക്കലായി സ്വയം തന്നെ അര്‍പ്പിച്ചു.[9:26].
Hebrews 9:27-28
മരണം സംഭവിച്ചശേഷം ഓരോ വ്യക്തിക്കും എന്ത് സംഭവിക്കുന്നു?
ഓരോ വ്യക്തിയും മരിച്ചശേഷം, ന്യായവിധിയെ അഭിമുഖീകരിക്കുന്നു.[8:27].
ഏതു ആവശ്യത്തോടെ ക്രിസ്തു രണ്ടാം പ്രാവശ്യം പ്രത്യക്ഷനാകും?
തനിക്കായി ദീര്‍ഘക്ഷമയോടെ കാത്തിരിക്കുന്നവരുടെ രക്ഷക്കായി ക്രിസ്തു രണ്ടാം പ്രാവശ്യം പ്രത്യക്ഷനാകും.[8:28].
Hebrews 10
Hebrews 10:1-4
ക്രിസ്തുവിലുള്ള യാഥാര്‍ഥ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യായപ്രമാണം എന്താണ്?
ക്രിസ്തുവിലുള്ള യാഥാര്‍ഥ്യങ്ങളുടെ ഒരു നിഴല്‍ മാത്രമാണ് ന്യായപ്രമാണം.[10:1].
ന്യായപ്രമാണപ്രകാരമുള്ള ആവര്‍ത്തിച്ചുള്ള യാഗാര്‍പ്പണങ്ങള്‍ ആരാധകരെ ഓര്‍മ്മപ്പെടു
ത്തുന്നത് എന്താണ്?
ന്യായപ്രമാണം മൂലം അര്‍പ്പിക്കുന്ന ആവര്‍ത്തിച്ചുള്ള യാഗാര്‍പ്പണങ്ങള്‍ ആരാധകരെ ആണ്ടു തോറും ചെയ്തുവരുന്ന പാപങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.[10:3].
കാളകളുടെയും ആടുകളുടെയും രക്തത്താല്‍ അസാധ്യമായത് എന്താണ്?
കാളകളുടെയും ആടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കം ചെയ്യുവാന്‍ കഴിയുന്നതല്ല.[10:4].
Hebrews 10:5-7
ലോകത്തിലേക്ക് വന്നപ്പോള്‍ ക്രിസ്തുവിനായി എന്താണ് ദൈവം ഒരുക്കി
വെച്ചിരുന്നത്?
ദൈവം ഒരു ശരീരം ക്രിസ്തുവിനായി ഒരുക്കിവെച്ചു.[10:5].
Hebrews 10:8-10
ക്രിസ്തു ലോകത്തിലേക്ക് വന്നപ്പോള്‍ ദൈവം ഏതു ആചാരമാണ് നീക്കം ചെയ്തത്?
ദൈവം ആദ്യമായി ന്യായപ്രമാണപ്രകാരമുള്ള യാഗാര്‍പ്പണത്തെ നീക്കം ചെയ്തു.[10:8].
ക്രിസ്തു ലോകത്തിലേക്ക് വന്നപ്പോള്‍ ദൈവം എന്തു കാര്യമാണ് സ്ഥാപിച്ചത്.?
ഒരിക്കലായിട്ടു എല്ലാവര്‍ക്കുംവേണ്ടി രണ്ടാമത്തെ കാര്യമായി യേശുക്രിസ്തുവിന്‍റെ ശരീര യാഗത്തെ ദൈവം സ്ഥാപിച്ചു.[10:10].
Hebrews 10:11-14
ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കുന്ന ക്രിസ്തു എന്തിനായി കാത്തിരിക്കുന്നു?
തന്‍റെ ശത്രുക്കള്‍ താഴ്ത്തപ്പെട്ടു, തന്‍റെ പാദപീഠം ആകുന്നതിനായി ക്രിസ്തു കാത്തിരിക്കുന്നു. [10:12-13].
തന്‍റെ ഏക യാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ക്കായി ക്രിസ്തു എന്തു ചെയ്തു?
തന്‍റെ ഏക യാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ക്കായി എന്നെന്നേക്കുമായുള്ള സല്‍ഗുണപൂര്‍ത്തി വരുത്തിയിരിക്കുന്നു.10:14].
Hebrews 10:15-16
Hebrews 10:17-18
പാപങ്ങളുടെ ക്ഷമ ഉള്ളതുകൊണ്ട് ഇനി ആവശ്യമില്ലാത്തത് എന്ത്?
പാപങ്ങളുടെ ക്ഷമ ഉള്ളതുകൊണ്ട് ആവര്‍ത്തിച്ചുള്ള വഴിപാടുകള്‍ ഇനി ആവശ്യമില്ല.[10:18].
Hebrews 10:19-22
യേശുവിന്‍റെ രക്തം മൂലം വിശ്വാസികള്‍ക്ക് ഇപ്പോള്‍ ഏതു സ്ഥലത്ത് പ്രവേശിക്കുവാന്‍
കഴിയും?
വിശ്വാസികള്‍ക്ക് ഇപ്പോള്‍ യേശുവിന്‍റെ രക്തം മൂലം അതിപരിശുദ്ധസ്ഥലത്ത് പ്രവേശിക്കുവാന്‍ കഴിയും.[10:19].
വിശ്വാസിയില്‍ എന്താണ് തളിക്കപ്പെടുന്നതും, എന്താണ് കഴുകപ്പെടുന്നതും?
വിശ്വാസിയുടെ ഹൃദയത്തില്‍ ദുര്‍മന:സാക്ഷി നീങ്ങുമാറു തളിക്കപ്പെടുകയും, തന്‍റെ ശരീരം ശുദ്ധജലത്താല്‍ കഴുകപ്പെടുകയും ചെയ്യുന്നു.[10:22].
Hebrews 10:23-25
വിശ്വാസികള്‍ മുറുകെ പിടിക്കേണ്ടത് ഏതിനെ?
തങ്ങളുടെ ഉറപ്പുള്ള പ്രത്യാശയുടെ ഏറ്റുപറച്ചിലിനെ വിശ്വാസികള്‍ മുറുകെപ്പിടിച്ചു കൊള്ളണം.[10:23].
നാള്‍ സമീപിക്കുന്നു എന്ന് കാണുംതോറും വിശ്വാസികള്‍ എന്ത് ചെയ്യണം?
നാള്‍ സമീപിക്കുന്നു എന്നു കാണുംതോറും വിശ്വാസികള്‍ ഓരോരുത്തരും പരസ്പരം പ്രോത്സാഹിപ്പിക്കുന്നവരായിരിക്കണം.[10:25].
Hebrews 10:26-27
സത്യത്തിന്‍റെ അറിവ് ലഭിച്ചശേഷവും മന:പ്പൂര്‍വ്വമായി പാപം ചെയ്യുന്നവര്‍ക്ക് എന്താണ്
പ്രതീക്ഷിക്കുവാനുള്ളത്?
സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷം മന:പ്പൂര്‍വം പാപം ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിക്കുവാ നുള്ളത് ന്യായവിധിയും ദൈവത്തിന്‍റെ ശത്രുക്കളെ ദഹിപ്പിക്കുന്ന അഗ്നിയുമാണ്.[10:26-27].
Hebrews 10:28-29
തന്നെ വിശുദ്ധീകരിച്ച ക്രിസ്തുവിന്‍റെ രക്തത്തെ അവിശുദ്ധമെന്നു ഒരുവന്‍ കരുതിയാല്‍
ആ വ്യക്തിക്ക് എന്ത് ലഭ്യമാകും?
തന്നെ വിശുദ്ധീകരിച്ച ക്രിസ്തുവിന്‍റെ രക്തത്തെ ഒരുവന്‍ അവിശുദ്ധമെന്നു കരുതിയാല്‍ ആ വ്യക്തിക്ക് കരുണകൂടാതെ മോശെയുടെ ന്യായപ്രമാണത്തില്‍ നല്‍കപ്പെട്ടിട്ടുള്ളതിനേക്കാള്‍ അധികമായ ശിക്ഷ ലഭ്യമാകും.[10:28-29].
Hebrews 10:30-31
പ്രതികാരം ആര്‍ക്കുള്ളതാണ്?
പ്രതികാരം കര്‍ത്താവിനുള്ളതാണ്.[10:30].
Hebrews 10:32-34
തങ്ങളുടെ വസ്തുവകകള്‍ അപഹരിക്കപ്പെട്ടപ്പോള്‍ ഈ ലേഖനം ലഭിച്ച
വര്‍ എപ്രകാരമാണ് പ്രതികരിച്ചത്?
വസ്തുവകകളുടെ അപഹാരം അവര്‍ വളരെ സന്തോഷത്തോടുകൂടെ സ്വീക രിച്ചു. കാരണം ഏറെ നല്ലതും .നിലനില്‍ക്കുന്നതുമായ അവകാശം അവര്‍ക്ക് .ഉണ്ടായിരുന്നു.[10:34].........................
Hebrews 10:35-37
ദൈവം വാഗ്ദാനം ചെയ്തതിനെ പ്രാപിക്കുവാന്‍ വിശ്വാസിക്ക് ആവശ്യ
മായതു എന്താണ്?
ദൈവം വാഗ്ദാനം ചെയ്തത് പ്രാപിക്കുവാന്‍ വിശ്വാസിക്ക് ഉറപ്പും ദീര്‍ഘ ക്ഷമയും ആവശ്യമുണ്ട്.[10:35-36].
Hebrews 10:38-39
നീതിമാന്‍ എപ്രകാരം ജീവിക്കും?
നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും.[10:38].
പിന്തിരിയുന്നവരെക്കുറിച്ചു ദൈവം എന്തു ചിന്തിക്കുന്നു?
പിന്തിരിയുന്നവരെക്കുറിച്ചു ദൈവത്തിനു തൃപ്തിയില്ല.[10:38].
ഈ ലേഖനം ലഭിക്കുന്നവരെക്കുറിച്ച് എഴുത്തുകാരന്‍റെ പ്രതീക്ഷ എന്താണ്?
ഈ ലേഖനം ലഭിക്കുന്നവരെക്കുറിച്ച എഴുത്തുകാരന്‍റെ പ്രതീക്ഷ, അവര്‍ തങ്ങളുടെ പ്രാണങ്ങളെ സൂക്ഷിക്കുവാനുള്ള വിശ്വാസമുള്ളവരായിരിക്കണം എന്നതാണ്.[10:39].
Hebrews 11
Hebrews 11:1-3
ഇതുവരെയും നിറവേറാതെയിരിക്കുന്ന ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെക്കുറിച്ച് വിശ്വാസി
യായ വ്യക്തി എപ്രകാരമുള്ള മനോഭാവമുള്ളവനായിരിക്കണം?
ഇതുവരെയും നിറവേറാതെയുള്ള ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെക്കുറിച്ച് വിശ്വാസിയായ വ്യക്തി ഉറപ്പേറിയ പ്രതീക്ഷയും നിശ്ചയവും ഉള്ളവനായിരിക്കണം.[11:1].
ഏതില്‍നിന്നുമാണ് പ്രപഞ്ചത്തിലെ ദൃശ്യമായ വസ്തുക്കള്‍ സൃഷ്ടിക്കപ്പെട്ടത്?
പ്രപഞ്ചത്തിലെ ദൃശ്യമായ വസ്തുക്കള്‍ ദൃശ്യമായ വസ്തുക്കളില്‍ നിന്നല്ല സൃഷ്ടിക്കപ്പെട്ടത്.[11:൩].
Hebrews 11:4
നീതിമാനായ ഹാബേലിനെ ദൈവം പ്രശംസിച്ചത് എന്തുകൊണ്ട്?
കായീന്‍ അര്‍പ്പിച്ചതിനേക്കാള്‍ പ്രസാദകരമായ യാഗം വിശ്വാസത്താല്‍ ഹാബേല്‍ അര്‍പ്പിച്ചതിനാലാണ് ദൈവം പ്രശംസിച്ചത്.[11: 4].
Hebrews 11:5-6
ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍ ദൈവത്തെക്കുറിച്ചു എന്താണ് വിശ്വ
സിക്കേണ്ടത്?
ദൈവത്തിന്‍റെഅടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്ന വര്‍ക്ക് പ്രതിഫലം നല്‍കുന്നുവെന്നും വിശ്വസിക്കണം.[11:6].
Hebrews 11:7
നോഹ എപ്രകാരമാണ് തന്‍റെ വിശ്വാസം പ്രകടമാക്കിയത്?
ദൈവത്തിന്‍റെ മുന്നറിയിപ്പിന്‍പ്രകാരം തന്‍റെ കുടുംമ്പത്തിനുവേണ്ടി ഒരു കപ്പല്‍ പണിതു തന്‍റെ വിശ്വാസം പ്രകടമാക്കി.[11:7].
Hebrews 11:8-10
Hebrews 11:11-12
വിശ്വാസത്താല്‍ അബ്രഹാമിനും സാറായ്ക്കും ലഭിച്ച വാഗ്ദത്തമെന്ത്?
അബ്രഹാമും സാറായും അവര്‍ വളരെ വാര്‍ദ്ധക്യമുള്ളവരായിരുന്നു എങ്കിലും ഗര്‍ഭധാരണത്തിനുള്ള ശക്തി വിശ്വാസത്താല്‍ അവര്‍ പ്രാപിച്ചു.[11:11].
Hebrews 11:13-14
വിശ്വാസ പൂര്‍വപിതാക്കന്മാര്‍ വിദൂരതയില്‍ നിന്നുകൊണ്ട് ദര്‍ശിച്ചത് എന്താണ്?
വിശ്വാസ പൂര്‍വപിതാക്കന്മാര്‍ വിദൂരതയില്‍ നിന്നുകൊണ്ട് ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ സ്വീകരിച്ചു.[11:13].
വിശ്വാസ പൂര്‍വപിതാക്കന്മാര്‍ ഭൂമിയില്‍ അവരെ എപ്രകാരം കരുതി?
ഉ;വിശ്വാസ പൂര്‍വപിതാക്കന്മാര്‍ തങ്ങളെ ഈ ഭൂമിയില്‍ അന്യരും പരദേശികളുമായി കരുതി. [11:13].
Hebrews 11:15-16
വിശ്വാസമുള്ളവര്‍ക്കായി ദൈവം എന്താണ് ഒരുക്കിയിരിക്കുന്നത്?
ദൈവം ഒരു സ്വര്‍ഗ്ഗീയനഗരം അവര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നു.[11:16].
Hebrews 11:17
തന്‍റെ ഏകജാതനായ മകന്‍ യിസഹാക്കിനെ യാഗമായി അര്‍പ്പിക്കുമ്പോഴും
അബ്രഹാം ദൈവം എന്തുചെയുമെന്നാണ് വിശ്വസിച്ചിരുന്നത്?
മരണത്തില്‍നിന്നും യിസഹാക്കിനെ ഉയിര്‍പ്പിക്കുവാന്‍ ദൈവത്തിനു കഴിയും എന്ന് അബ്രഹാം വിശ്വസിച്ചു.[11:17-19].
Hebrews 11:18-19
ദൈവം സംസാരിച്ച പര്‍വതത്തില്‍ വെച്ച് ഇസ്രായേല്യര്‍ എന്താണ് യാചി
ച്ചത്?
ഇസ്രായേല്യര്‍ ഇനി ഒരു വചനവും അവരോട് പറയരുതേ എന്ന് യാചിച്ചു. [12:19].
Hebrews 11:20-22
തന്‍റെ അന്ത്യകാലം അടുത്തപ്പോള്‍ വിശ്വാസത്താല്‍ യോസേഫ് പ്രവചിച്ചത്
എന്താണ്?
തന്‍റെ അന്ത്യകാലം അടുത്തപ്പോള്‍ ഇസ്രയേല്‍മക്കള്‍ മിസ്രയീമില്‍നിന്നും പുറപ്പെ ടുന്നതിനെക്കുറിച്ചു യോസേഫ് പ്രവചിച്ചു.[11:22].
Hebrews 11:23-26
താന്‍ വളര്‍ന്നപ്പോള്‍ മോശെ വിശ്വാസത്താല്‍ എന്തു ചെയ്യുന്നതാണ് തിര
ഞ്ഞെടുത്തത്?
ക്രിസ്തുവിന്‍റെ നിന്ദ വലിയ ധനമെന്നെണ്ണി ദൈവജനത്തോടുകൂടെ കഷ്ടം സഹിക്കുന്നതില്‍ പങ്കുവഹിക്കുന്നത് വിശ്വാസത്താല്‍ മോശെ തിരഞ്ഞെടുത്തു. [11:24-26].
Hebrews 11:27-28
ഇസ്രയേല്‍ജനത്തിന്‍റെ ആദ്യജാതസംഹാരത്തില്‍നിന്ന് രക്ഷപ്പെടുവാനായി
മോശെ എന്താണ് ആചരിച്ചത്?
ഇസ്രയേല്‍ ജനത്തിന്‍റെ ആദ്യജാത സംഹാരത്തില്‍ നിന്ന് രക്ഷപ്പെടുവാനായി മോശെ പെസഹയും രക്തം തളിക്കുന്നതും വിശ്വാസത്താല്‍ ആചരിച്ചു.[11:28].
Hebrews 11:29-31
നാശത്തില്‍നിന്നു തടുക്കപ്പെടുവാന്‍ രാഹാബ് വിശ്വാസത്താല്‍ എന്താണ്
ചെയ്തത്?
നാശത്തില്‍നിന്നു തടുക്കപ്പെടുവാന്‍ വിശ്വാസത്താല്‍ രാഹാബ് ഒറ്റുകാരെ സുരക്ഷിതരായി സ്വീകരിച്ചു.[11:31].
Hebrews 11:32-34
വിശ്വാസത്താല്‍ ചില പൂര്‍വികന്മാര്‍ യുദ്ധത്തില്‍ എന്ത് നേടി?
ചില വിശ്വാസ പൂര്‍വികന്മാര്‍ രാജ്യങ്ങളെ പിടിച്ചടക്കി,വാളിനു രക്ഷപ്പെട്ടു, യുദ്ധത്തില്‍ വീരന്മാരായി, അന്യരുടെ സൈന്യത്തെ തുരത്തി.[11:33-34].
Hebrews 11:35-38
ചില വിശ്വാസപൂര്‍വികന്മാര്‍ എന്തൊക്കെ സഹിച്ചു?
ചില വിശ്വാസ പൂര്‍വികന്മാര്‍ പീഡനം, പരിഹാസം, ചാട്ടവാറടികള്‍, ചങ്ങല കള്‍, തടവുകള്‍, കല്ലേറ്, ഈര്‍ച്ചവാളാല്‍ അറുക്കപ്പെടല്‍, മരണം, അനാഥമാക്കല്‍, ആദിയായവ സഹിച്ചു.[11:35-38].
Hebrews 11:39-40
ഈ പൂര്‍വ പിതാക്കന്മാര്‍ വിശ്വാസമുള്ളവരെങ്കിലും, തങ്ങളുടെ ഭൌമിക ജീവിതത്തില്‍ അവര്‍ക്ക് ലഭ്യമല്ലാതെ പോയത് എന്താണ്?
ഈ പൂര്‍വ പിതാക്കന്മാര്‍ വിശ്വാസമുള്ളവരെങ്കിലും, ദൈവം വാഗ്ദത്തം ചെയ്തതിനെ അവര്‍ക്ക് അവരുടെ ഭൌമിക ജീവിതത്തില്‍ പ്രാപിക്കാന്‍ കഴിഞ്ഞിരുന്നില്ല.[[11:39 ].
വിശ്വാസ പൂര്‍വപിതാക്കന്മാര്‍ ആരോടോപ്പമാണ് ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ പ്രാപിക്കു
കയും സല്‍ഗുണപൂര്‍ണരാകുകയും ചെയ്യുന്നത്?
വിശ്വാസപൂര്‍വപിതാക്കന്മാര്‍ ക്രിസ്തുവിലെ പുതിയ ഉടമ്പടിയുടെ വിശ്വാസികള്‍ക്കൊപ്പമാണ് ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ പ്രാപിക്കുകയും സല്‍ഗുണപൂര്‍ണരാകുകയും ചെയ്യുന്നത്.[11:40].
Hebrews 12
Hebrews 12:1-3
തന്നെ എളുപ്പത്തില്‍ കുരുക്കിലാക്കുന്ന പാപങ്ങളെ വിശ്വാസി എറിഞ്ഞുകളയേണ്ടത്
എന്തുകൊണ്ട്?
സാക്ഷികളുടെ ഒരു വലിയസമൂഹം തന്നെ ചുറ്റി നില്‍ക്കുന്നതുകൊണ്ട്, തന്നെ എളുപ്പത്തില്‍ കുരുക്കിലകപ്പെടുത്തുന്ന പാപങ്ങളെ വിശ്വാസി വലിച്ചെറിഞ്ഞു കളയണം.[11:1].
യേശു ക്രൂശു വഹിക്കുകയും അതിന്‍റെ നിന്ദയെ ഗണ്യമാക്കാതെയിരിക്കയും ചെയ്തത് എന്തുകൊണ്ട്?
തന്‍റെ മുമ്പില്‍ വെച്ചിരുന്ന സന്തോഷം നിമിത്തം യേശു ക്രൂശു വഹിക്കുകയും അതിന്‍റെ നിന്ദ അവഗണിക്കുകയും ചെയ്തു.[11:2].
എപ്രകാരം ഒരു വിശ്വാസിക്ക് മുഷിയുകയോ മനസു തളരുകയോ ചെയ്യുന്നതിനെ ഒഴിവാക്കാം?
പാപികളില്‍ നിന്നു തനിക്കുനേരിട്ട വിദ്വേഷം നിറഞ്ഞ സംസാരത്തെ സഹിച്ച യേശുവിനെ പരിചിന്തനം ചെയ്തുകൊണ്ട്, ഒരു വിശ്വാസിക്ക് മുഷിച്ചിലിനെയും മനസ്സു തളരുന്നതിനെയും ഒഴിവാക്കാം.[11:3].
Hebrews 12:4-6
താന്‍ സ്നേഹിക്കയും സ്വീകരിക്കയും ചെയ്യുന്നവര്‍ക്ക് കര്‍ത്താവ് എന്ത്
ചെയ്യുന്നു?
കര്‍ത്താവ് താന്‍ സ്നേഹിക്കുന്നവരെയും സ്വീകരിക്കുന്നവരെയും ശിക്ഷണം ചെയ്യുന്നു.[12:6].
Hebrews 12:7-8
കര്‍ത്താവിന്‍റെ ശിക്ഷണം ലഭിക്കാത്ത വ്യക്തി ആരായിരിക്കും?
കര്‍ത്താവിന്‍റെ ശിക്ഷണം ലഭിക്കാത്ത വ്യക്തി ദൈവപൈതല്‍ ആയിരിക്കാതെ ജാരാസന്തതി ആയിരിക്കും.[12:8].
Hebrews 12:9-11
എന്തുകൊണ്ട് ദൈവം തന്‍റെ മക്കളെ ശിക്ഷണം ചെയ്യുന്നു?
ദൈവത്തിന്‍റെ വിശുദ്ധിയില്‍ അവര്‍ക്ക് നന്മയുണ്ടാകുവാന്‍ തക്കവണ്ണം പങ്ക് ഉണ്ടാകേണ്ടതിന് ദൈവം അവരെ ശിക്ഷണത്തില്‍ നടത്തുന്നു.[12:10].
ശിക്ഷണം എന്ത് പുറപ്പെടുവിക്കുന്നു?
ശിക്ഷണം നീതിയുടെ സമാധാനഫലം പുറപ്പെടുവിക്കുന്നു.[12:11].
Hebrews 12:12-13
Hebrews 12:14-21
എല്ലാ ജനത്തോടും വിശ്വാസികള്‍ ആചരിക്കേണ്ട കാര്യം എന്താണ്?
വിശ്വാസികള്‍ എല്ലാ ജനത്തോടും സമാധാനം ആചരിക്കണം.[11:4].
എന്താണ് വളര്‍ന്നു പ്രശ്നമുണ്ടാക്കുകയും നിരവധിപേരെ മലിനപ്പെടുത്തുവാന്‍ അനുവദിക്കാതിരിക്കയും വേണ്ടത്?
കയ്പ്പിന്‍റെ വേര്‍ വളര്‍ന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കി നിരവധിപേര്‍ മലിനപ്പെടുവാന്‍ ഇടയാകരുത്.[11:15].
തന്‍റെ സ്വന്ത ജന്മാവകാശം വിറ്റശേഷം കരച്ചിലോടെ അനുഗ്രഹങ്ങളെ അവകാശമാ ക്കുവാന്‍വാന്‍ ഏശാവ് ആഗ്രഹിച്ചെങ്കിലും എന്താണ് സംഭവിച്ചത്?
സ്വന്ത ജന്മാവകാശം വിട്ടശേഷം കരച്ചിലോടെ അനുഗ്രഹങ്ങളെ അവകാശമാക്കുവാന്‍ ആഗ്രഹിച്ചെങ്കിലും ഏശാവ് പുറന്തള്ളപ്പെട്ടു.[11:17].
Hebrews 12:22-24
ഇസ്രായേല്യര്‍ ദൈവശബ്ദം കേട്ട പര്‍വതത്തിനു പകരം, ക്രിസ്തു വിശ്വാസികള്‍ എവിടെ
യാണ് വന്നിരിക്കുന്നത്?
ക്രിസ്തു വിശ്വാസികള്‍ സീയോന്‍ മലയിലേക്കും ജീവനുള്ള ദൈവത്തിന്‍റെ നഗരത്തിലേക്കും വന്നിരിക്കുന്നു.[11:22].
ക്രിസ്തുവിശ്വാസികള്‍ ഏതു സഭയിലേക്കാണ് വരുന്നത്?
ക്രിസ്തുവിശ്വാസികള്‍ സ്വര്‍ഗ്ഗത്തില്‍ പേരെഴുതിയിരിക്കുന്ന എല്ലാ ആദ്യജാതന്മാരുടെ സഭയി ലേക്കാണ് വന്നിരിക്കുന്നത്.[11:23].
ക്രിസ്തു വിശ്വാസികള്‍ ആരുടെ അടുക്കലേക്കാണ് വരുന്നത്?
ക്രിസ്തുവിശ്വാസികള്‍ എല്ലാവര്‍ക്കും ന്യായാധിപനായ, നീതിമാന്മാരുടെ ആത്മാക്കള്‍ക്ക് ദൈവമായ, യേശുവിന്‍റെ അടുക്കലാണ് വരുന്നത്.[11:23-24].
Hebrews 12:25-26
സ്വര്‍ഗ്ഗത്തില്‍നിന്നും മുന്നറിയിപ്പു നല്‍കുന്നവനില്‍നിന്നും മാറിപ്പോകുന്നവര്‍ക്ക് എന്തു
സംഭവിക്കും?
മാറിപ്പോകുന്നവര്‍ക്ക് ദൈവത്തിങ്കല്‍നിന്നും രക്ഷപ്പെടുവാന്‍ കഴികയില്ല.[11:25].
എന്തിനു ഇളക്കവും മാറ്റവും വരുമെന്നാണ് ദൈവം വാഗ്ദാനംനല്‍കിയിരിക്കുന്നത്?
സൃഷ്ടിക്കപ്പെട്ടവയ്ക്ക് ഇളക്കവും മാറ്റവും വരുത്തുമെന്നാണ് ദൈവം വാഗ്ദത്തം നല്കിയിരി ക്കുന്നത്.[11:26-27].
Hebrews 12:27-29
ഇളക്കം സംഭവിക്കുന്നവയ്ക്കു പകരമായി വിശ്വാസികള്‍ക്ക് എന്ത് ലഭിക്കും?
വിശ്വാസികള്‍ക്ക് ഇളക്കം തട്ടാത്ത ഒരു രാജ്യം ലഭിക്കും.[11:28].
വിശ്വാസികള്‍ എപ്രകാരം ദൈവത്തെ ആരാധിക്കണം?
വിശ്വാസികള്‍ ദൈവഭയത്തോടും നടുക്കത്തോടും ദൈവത്തെ ആരാധിക്കണം.[11:28].
എന്തുകൊണ്ട് വിശ്വാസികള്‍ ഇപ്രകാരം ദൈവത്തെ അരാധിക്കണം?
താന്‍ ദഹിപ്പിക്കുന്ന അഗ്നിയാകയാല്‍ വിശ്വാസികള്‍ ദൈവത്തെ ഇപ്രകാരം ആരാധിക്കണം. [11:29].
Hebrews 13
Hebrews 13:1-2
അന്യരെ സല്‍ക്കരിച്ചതിനാല്‍ ചിലര്‍ എന്താണ് ചെയ്തത്?
അവര്‍ അറിയാതെ ദൈവദൂതന്മാരെ സല്‍ക്കരിച്ചു.[13:2].
Hebrews 13:3-4
കാരാഗ്രഹത്തില്‍ ആയിരിക്കുന്നവരെ വിശ്വാസികള്‍ എപ്രകാരം ഓര്‍ക്കണം?
വിശ്വാസികള്‍ തങ്ങളെയും തടവുകാര്‍ എന്നപോലെ തടവുകാരെയും, അവരുടെ ശരീരങ്ങള്‍ അവമാനിക്കപ്പെടത് തങ്ങളുടേത് എന്നപോലെയും ഓര്‍ക്കണം,[13:3].
എല്ലാവരാലും ബഹുമാനിക്കപ്പെടേണ്ടത് എന്താണ്?
വിവാഹം എല്ലാവരാലും ബഹുമാനിക്കപ്പെടെണ്ടതാണ്.[13:4].
ലൈംഗിക അനാചാരവും വ്യഭിചാരികളും ആയവരെ ദൈവം എപ്രകാരം കൈകാര്യം ചെയ്യുന്നു?
ലൈംഗിക അനാചാരവും വ്യഭിചാരികളും ആയവരെ ദൈവം ന്യായംവിധിക്കുന്നു.[13:4].
Hebrews 13:5-6
ഒരു വിശ്വാസിക്കു ദ്രവ്യാഗ്രഹത്തില്‍ നിന്ന് എപ്രകാരം സ്വതന്ത്രനാകാം?
ദൈവം അവനെ കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല എന്ന് പറഞ്ഞിട്ടുള്ളതു കൊണ്ട് ഒരു വിശ്വാസിക്ക് ദ്രവ്യാഗ്രഹത്തില്‍ നിന്ന് സ്വതന്ത്രനാകാം.[13:5].
Hebrews 13:7-8
ആരുടെ വിശ്വാസത്തെയാണ് വിശ്വാസികള്‍ അനുകരിക്കേണ്ടത്?
വിശ്വാസികള്‍ അവരെ നടത്തിയവരുടെയും ദൈവവചനം പഠിപ്പിച്ചവരുടേയും വിശ്വാസമാണ് അനുകരിക്കേണ്ടത്.[13:7].
Hebrews 13:9-11
ഗ്രന്ഥകാരന്‍ വിശ്വാസികള്‍ക്ക് എപ്രകാരമുള്ള ഉപദേശത്തെക്കുറിച്ചാണ് മുന്നറിയിപ്പ്
നല്‍കുന്നത്?
ഗ്രന്ഥകാരന്‍ വിശ്വാസികള്‍ക്ക് ഭക്ഷണം സംബന്ധിച്ച അന്യ ഉപദേശങ്ങളെക്കുറിച്ചാണ് മുന്ന റിയിപ്പ് നല്‍കുന്നത്.[13:9].
വിശുദ്ധ സ്ഥലത്ത് യാഗം അര്‍പ്പിച്ചിരുന്ന മൃഗങ്ങളുടെ ശരീരം എവിടെയാണ് ദഹിപ്പിച്ചിരുന്നത്?
മൃഗങ്ങളുടെ ശരീരങ്ങള്‍ പാളയത്തിനു പുറത്താണ് ദഹിപ്പിച്ചിരുന്നത്.[13:11].
Hebrews 13:12-14
യേശു എവിടെയാണ് കഷ്ടത അനുഭവിച്ചത്?
യേശു നഗരവാതിലിനു പുറത്താണ് കഷ്ടത അനുഭവിച്ചത്.[13:12].
വിശ്വാസികള്‍ എവിടേക്ക് പോകണം, എന്തുകൊണ്ട്?
വിശ്വാസികള്‍ യേശുവിന്‍റെ നിന്ദയും ചുമന്നുകൊണ്ട് പാളയത്തിനു പുറത്ത് തന്‍റെ അടുക്കല്‍ കടന്നുചെല്ലണം.[13:13].
വിശ്വാസികള്‍ക്ക് എപ്രകാരമുള്ള സ്ഥിരതയുള്ള നഗരമാണ് ഭൂമിയില്‍ ഉള്ളത്?
വിശ്വാസികള്‍ക്ക് ഇവിടെ ഭൂമിയില്‍ സ്ഥിരമായ നഗരം ഇല്ല.[13:14].
വിശ്വാസികള്‍ എപ്രകാരമുള്ള നഗരത്തെയാണ് അന്വേഷിക്കേണ്ടത്?
വരുവാന്‍ പോകുന്ന നഗരത്തെയാണ് വിശ്വാസികള്‍ അന്വേഷിക്കേണ്ടത്.[13:14].
Hebrews 13:15-17
ചോഎപ്രകാരമുള്ള യാഗമാണ് വിശ്വാസികള്‍ ദൈവത്തിനു നിരന്തരം അര്‍പ്പിക്കേണ്ടത്?
വിശ്വാസികള്‍ ദൈവത്തിനു നിരന്തരമായി സ്തോത്രമെന്ന യാഗമാണ് അര്‍പ്പിക്കേണ്ടത്.[13:15].
വിശ്വാസികള്‍ക്ക് അവരുടെ നേതാക്കന്മാരോട് എപ്രകാരമുള്ള മനോഭാവമാണ് വേണ്ടത്?
വിശ്വാസികള്‍ അവരുടെ നേതാക്കന്മാരെ അനുസരിക്കയും സമര്‍പ്പിക്കുകയും വേണം.[13:17].
Hebrews 13:18-19
Hebrews 13:20-21
വിശ്വാസിയില്‍ ദൈവം എന്താണ് പ്രവര്‍ത്തിക്കുന്നത്?
ദൈവദൃഷ്ടിയില്‍ പ്രസാദകരമായത് നിവര്‍ത്തിക്കുവാനായി ദൈവം വിശ്വാസി യില്‍ പ്രവര്‍ത്തിക്കുന്നു.[13:21].
Hebrews 13:22-25
വിശ്വാസികളെ സന്ദര്‍ശിപ്പാനായി ലേഖകന്‍ ആരുടെകൂടെ വരുമെന്നാണ്
പ്രസ്താവിച്ചത്?
വിശ്വാസികളെ സന്ദര്‍ശിപ്പാനായി ലേഖകന്‍ തിമോഥെയോസിന്‍റെ കൂടെ വരൂ മെന്നാണ് പ്രസ്താവിച്ചത്.[13:23].