James
James 1
James 1:1-3
യാക്കോബ് ആര്‍ക്കാണ് ഈ ലേഖനം എഴുതുന്നത്?
യാക്കോബ് ഈ ലേഖനം ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ ക്കാണ് എഴുതുന്നത്.[1:1].
ഉപദ്രവങ്ങള്‍ നേരിടുമ്പോള്‍, തന്‍റെ വായനക്കാര്‍ എപ്രകാരമുള്ള
മനോഭാവമുള്ളവരായിരിക്കണമെന്നാണ് യാക്കോബ് പറയുന്നത്?
യാക്കോബ് പറയുന്നത് ഉപദ്രവങ്ങള്‍ നേരിടുമ്പോള്‍ എല്ലാ സന്തോഷത്തോടുകൂടെ അത് അനുഭവിക്കണമെന്നാണ്.[1:2].
നമ്മുടെ വിശ്വാസത്തിന്‍റെ പരിശോധന എന്താണ് ഉളവാക്കുന്നത്?
നമ്മുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരതയും പക്വതയും ഉളവാക്കുന്നു.[1:3-4].
James 1:4-5
നാം എന്താണ് വിശ്വാസത്തോടെ അപേക്ഷിക്കേണ്ടത്?
വിശ്വാസത്തോടെ ജ്ഞാനത്തിനായി നാം ദൈവത്തോട് അപേക്ഷിക്കണം.[1:5-6].
James 1:6-8
സംശയത്തോടെ അപേക്ഷിക്കുന്നവന് എന്ത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്?
സംശയത്തോടെ അപേക്ഷിക്കുന്നവന്‍ കര്‍ത്താവില്‍നിന്ന് എന്തെങ്കിലും ലഭിക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ല.[1:6-8].
James 1:9-11
എന്തുകൊണ്ട് സമ്പന്നനായ സഹോദരന്‍ താഴ്മയുള്ളവനായിരിക്കണം?
സമ്പന്നനായ സഹോദരന്‍ താഴ്മയുള്ളവനായിരിക്കേണ്ടത് എന്തുകൊണ്ടെന്നാല്‍ താന്‍ പുഷ്പങ്ങള്‍പോലെ നീങ്ങിപ്പോകുന്നവനാണ്.[1:10-11].
James 1:12-13
വിശ്വാസത്തിന്‍റെ പരിശോധനയില്‍ ജയിക്കുന്നവര്‍ക്ക് എന്താണ് ലഭിക്കുന്നത്?
വിശ്വാസത്തിന്‍റെ പരിശോധനയില്‍ ജയിക്കുന്നവര്‍ക്ക് ജീവകിരീടം ലഭിക്കും.[1:12].
James 1:14-16
ഒരു വ്യക്തി എന്തിനാലാണ് തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നത്?
ഒരു വ്യക്തിയുടെ ദോഷകരമായ ആഗ്രഹങ്ങള്‍ നിമിത്തം തിന്മയാല്‍ പരീക്ഷിക്ക പ്പെടുന്നു.[1:14].
പാപം പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതിന്‍റെ അനന്തരഫലം എന്താണ്?
പാപം പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതിന്‍റെ അനന്തരഫലം മരണമാണ്.[1:15].
James 1:17-18
ജ്യോതികളുടെ പിതാവിങ്കല്‍ നിന്ന് എന്തു വരുന്നു?
ജ്യോതികളുടെ പിതാവിങ്കല്‍നിന്നു എല്ലാ നല്ല ദാനങ്ങളും ഓരോ ഉല്‍കൃഷ്ടമായ ദാനങ്ങളും വരുന്നു.[1:17].
എന്തുനിമിത്തമാണ് ദൈവം ജീവന്‍ നല്‍കുവാനായി നമ്മെ തിരഞ്ഞെടുത്തത്?
സത്യവചനം നിമിത്തമാണ് ദൈവം ജീവനെ നല്‍കുവാനായി നമ്മെ തിരഞ്ഞെടുത്തത്.[1:18].
James 1:19-21
നമ്മുടെ കേള്‍വി, സംസാരം, വികാരങ്ങള്‍ സംബന്ധിച്ച് എന്ത് ചെയ്യണമെന്നാണ്
യാക്കോബ് നമ്മോടു പറയുന്നത്?
യാക്കോബ് നമ്മോടു പറയുന്നത് നാം കേള്‍പ്പാന്‍ വേഗതയും, സംസാരിപ്പാന്‍ താമസവും, കോപപ്പെടുവാന്‍ മന്ദഗതിയുള്ളവരും ആയിരിക്കണമെന്നാണ്.[1:19].
James 1:22-25
നമ്മെത്തന്നെ നമുക്ക് വഞ്ചിപ്പാന്‍ കഴിയുമെന്ന് എപ്രകാരമെന്നാണ് യാക്കോബ്
പറയുന്നത്?
നാം വചനം കേള്‍ക്കുകയും അതിന്‍ പ്രകാരം ചെയ്യതെയിരിക്കുകയുമാണെങ്കില്‍ നമ്മെത്തന്നെ വഞ്ചിക്കുന്നവരാകുമെന്നാണ് യാക്കോബ് പറയുന്നത്.[1:22].
James 1:26-27
നാം യഥാര്‍ത്ഥ ഭക്തരായിരിക്കേണ്ടതിനു എന്താണ് നിയന്ത്രണവിധേയമാകേണ്ടത്?
നാം യഥാര്‍ത്ഥ ഭക്തരായിരിക്കേണ്ടതിനു നാവ് നിയന്ത്രണവിധേയമാകണം.[1:26].
ദൈവമുന്‍പാകെ ശുദ്ധവും കളങ്കരഹിതവുമായ ഭക്തി എന്താണ്?
ദൈവമുന്‍പാകെ ശുദ്ധവും കളങ്കരഹിതവുമായ ഭക്തിയെന്നത് അനാഥരെയും വിധ വകളെയും സന്ദര്‍ശിക്കുന്നതും, ലോകത്തിന്‍റെ കളങ്കം പറ്റാതെ സ്വയം സൂക്ഷിക്കുന്ന തുമാണ്.[1:27].
James 2
James 2:1-4
ചിലര്‍ യോഗങ്ങളിലേക്ക് വരുമ്പോള്‍ ചെയ്യാന്‍പാടില്ല എന്ന് സഹോദരന്മാരോട്
യാക്കോബ് പറയുന്നതെന്താണ്?
യാക്കോബ് പ്രത്യേകമായ ചിലരെ അവര്‍ സന്നിഹിതരാകുമ്പോള്‍ അവരുടെ ഭാവം നിമിത്തം പരിഗണന കാണിക്കരുത് എന്ന് പറഞ്ഞു.[2:1-4].
James 2:5-7
ദൈവം ദരിദ്രരെ തിരഞ്ഞെടുത്തതിനെക്കുറിച്ചു യാക്കോബ് എന്ത് പറയുന്നു?
യാക്കോബ് പറയുന്നത് ദൈവം ദരിദ്രരെ വിശ്വാസത്തില്‍ സമ്പന്നരാക്കി രാജ്യം അവകാശമാക്കുന്നവരാകുവാന്‍ തിരഞ്ഞെടുത്തു.[2:5].
ധനവാന്മാര്‍ എന്ത് ചെയ്യുന്നുവെന്നാണ് യാക്കോബ് പറയുന്നത്?
യാക്കോബ് പറയുന്നത് ധനവാന്മാര്‍ സഹോദരമാരെ പീഡിപ്പിക്കുകയും ദൈവനാ മത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു എന്നാണ്.[2:6-7].
James 2:8-9
തിരുവചനത്തിലെ രാജകീയ പ്രമാണം ഏതാണ്?
"നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും നീ സ്നേഹിക്കണം"എന്നുള്ളതാണ് രാജകീയ പ്രമാണം.[2:8].
James 2:10-11
ദൈവത്തിന്‍റെ ന്യായപ്രമാണത്തിലെ ഒരു വ്യവസ്ഥ ലംഘിക്കുന്നവന്‍ എന്തുവിധ
കുറ്റവാളിയാണ്?
ദൈവത്തിന്‍റെ ന്യായപ്രമാണത്തിലെ ഒരു വ്യവസ്ഥ ലംഘിക്കുന്നവന്‍ മുഴുവന്‍ ന്യായപ്രമാണവും ലംഘിക്കുന്നു എന്ന കുറ്റവാളിയാകുന്നു.[2:10].
James 2:12-13
കരുണ കാണിക്കാത്തവര്‍ക്ക് എന്തു ഭവിക്കും?
കരുണ കാണിക്കാത്തവര്‍ക്ക് കരുണ കൂടാതെയുള്ള ന്യായവിധി ഉണ്ടാകും.[2:13].
James 2:14-17
തനിക്കു വിശ്വാസം ഉണ്ടെന്നു അവകാശപ്പെടുകയും, എന്നാല്‍ ആവശ്യത്തിലിരിക്കുന്ന വരെ സഹായിക്കാതിരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് യാക്കോബ് എന്താണ്
പറയുന്നത്?
യാക്കോബ് പറയുന്നത് വിശ്വാസം ഉണ്ടെന്നു അവകാശപ്പെടുകയും, ആവശ്യത്തിലിരി ക്കുന്നവരെ സഹായിക്കാതിരിക്കയും ചെയ്യുന്നവരുടെ വിശ്വാസം അവരെ രക്ഷിക്കയില്ല എന്നാണ്.[2:14-16].
പ്രവര്‍ത്തിയില്ല എങ്കില്‍ ആ വിശ്വാസം അതില്‍ത്തന്നെ എന്താണ്?
പ്രവര്‍ത്തിയില്ലാത്ത വിശ്വാസം, അതില്‍ത്തന്നെ നിര്‍ജ്ജീവമാണ്.[2:17].
James 2:18-20
നമ്മുടെ വിശ്വാസത്തെ എപ്രകാരം പ്രകടിപ്പിക്കണമെന്നാണ് യാക്കോബ് പറയുന്നത്?
യാക്കോബ് പറയുന്നത് നമ്മുടെ വിശ്വാസത്തെ നമ്മുടെ പ്രവര്‍ത്തികളാല്‍ പ്രകടി പ്പിക്കണമെന്നാണ്.[2:18].
വിശ്വാസം ഉണ്ടെന്നു പറയുന്നവരും പിശാചും അവകാശപ്പെടുന്നത് എന്താണ്?
വിശ്വാസം ഉണ്ടെന്നു പറയുന്നവരും പിശാചും ഒരു ദൈവം ഉണ്ടെന്നു വിശ്വസി ക്കുന്നു.[2:19].
James 2:21-24
അബ്രഹാം തന്‍റെ വിശ്വാസത്തെ പ്രവര്‍ത്തികളാല്‍ എപ്രകാരം പ്രദര്‍ശിപ്പിച്ചു?
അബ്രഹാം യിസഹാക്കിനെ യാഗപീടത്തിന്മേല്‍ അര്‍പ്പിച്ചതിനാല്‍ തന്‍റെ പ്രവര്‍ ത്തിയാല്‍ വിശ്വാസത്തെ പ്രദര്‍ശിപ്പിച്ചു.[2:21-22].
അബ്രഹാമിന്‍റെ പ്രവര്‍ത്തിയോടുകൂടിയുള്ള വിശ്വാസത്താല്‍ ഏതു വചനമാണ്
നിവര്‍ത്തിയായത്?
നിവര്‍ത്തിയായ വചനം പറയുന്നത്, "അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു, അത് അവനു നീതിയായി കണക്കിട്ടു"എന്നാണ്.[2:23].
James 2:25-26
ആത്മാവ് ഇല്ലാത്ത ശരീരം എന്താണ്?
ആത്മാവില്ലാത്ത ശരീരം നിര്‍ജ്ജീവം ആണ്.[2:26].
James 3
James 3:1-2
എന്തുകൊണ്ടാണ് അധികമാളുകള്‍ ഉപദേഷ്ടാക്കന്മാര്‍ ആകരുതെന്ന് യാക്കോബ്
പറയുന്നത്?
അധികമാളുകള്‍ ഉപദേഷ്ടാക്കന്മാര്‍ ആകരുതെന്ന് യാക്കോബ് പറഞ്ഞത് എന്തു കൊണ്ടെന്നാല്‍ അവര്‍ക്ക് അധികമായ ന്യായവിധി ലഭ്യമാകും.[3:1].
ആരാണ് ഇടറുന്നത്, എത്ര വഴികളിലൂടെ?
നാമെല്ലാവരും, നിരവധി വഴികളിലൂടെ ഇടറുന്നു.[3:2].
എപ്രകാരമുള്ള മനുഷ്യനാണ് തന്‍റെ മുഴുവന്‍ ശരീരത്തെയും നിയന്ത്രിക്കുവാന്‍ കഴിയുന്നത്?
തന്‍റെ വാക്കുകളില്‍ ഇടറിപ്പോകാത്തവന്‍ തന്‍റെ മുഴുവന്‍ ശരീരത്തെയും നിയന്ത്രി ക്കുവാന്‍ പ്രാപ്തന്‍ ആണ്.[3:2].
James 3:3-4
ഒരു ചെറിയ വസ്തുവിനു എപ്രകാരം വലിയ വസ്തുക്കളെ നിയന്ത്രിക്കുവാന്‍
കഴിയുമെന്നതിനു യാക്കോബ് നല്‍കുന്ന രണ്ടു ഉദാഹരണങ്ങള്‍ ഏവ?
യാക്കോബ് കുതിരയുടെ കടിഞ്ഞാണും കപ്പലിന്‍റെ ചുക്കാനും ഉദാഹരണങ്ങളായി ഉപയോഗിക്കുന്നു.[3:3-4].
James 3:5-6
പാപം നിറഞ്ഞ നാവിനാല്‍ മുഴു ശരീരത്തിനും ചെയ്യാവുന്നതെന്ത്?
പാപം നിറഞ്ഞ നാവിനാല്‍ മുഴു ശരീരത്തെയും മലിനമാക്കുവാന്‍ കഴിയും.[3:6].
James 3:7-8
മനുഷ്യര്‍ക്കിടയില്‍ ആര്‍ക്കും അടക്കുവാന്‍ കഴിയാത്തത് എന്ത്?
മനുഷ്യര്‍ക്കിടയില്‍ ആര്‍ക്കും അടക്കുവാന്‍ കഴിയാത്തത് നാവിനെയാണ്.[3:8].
James 3:9-10
ഒരേ വായില്‍നിന്നും പുറത്തേക്ക് വരുന്ന രണ്ടു കാര്യങ്ങള്‍ ഏതെല്ലാം?
അനുഗ്രഹവും ശാപവും ഒരേ വായില്‍ നിന്നും പുറത്തേക്ക് വരുന്നു.[3:9-10].
James 3:11-12
James 3:13-14
ഒരു മനുഷ്യന് തന്‍റെ ജ്ഞാനത്തെയും വിവേകത്തെയും എപ്രകാരം വെളിപ്പെടുത്തു വാന്‍ കഴിയും?
ഒരു മനുഷ്യന് തന്‍റെ ജ്ഞാനത്തെയും വിവേകത്തെയും താഴ്മയോടെ താന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മൂലം വെളിപ്പെടുത്തുവാന്‍ കഴിയും.[3:13].
ഭൌമികവും, അനാത്മികവും പൈശാചികവുമായ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്ന
മനോഭാവം എപ്രകാരമുള്ളതാണ്?
കയ്പ്പേറിയ അസൂയയും സ്വാര്‍ത്ഥതയുള്ള താത്പ്പര്യങ്ങളും ഉള്ള വ്യക്തിക്കാണ് ഭൌമികവും, അനാത്മികവും, പൈശാചികവുമായ ജ്ഞാനം ഉള്ളത്.[3:14-16].
James 3:15-18
ഉയരത്തില്‍നിന്നുള്ള ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്ന സ്വഭാവങ്ങള്‍ ഏവ?
സമാധാന കാംഷിയും, മാന്യനും, സഹൃദയനും, കരുണയും സത്ഫലങ്ങള്‍ നിറഞ്ഞവനും, പക്ഷപാതരഹിതനും, ആത്മാര്‍ഥത ഉള്ളവനുമായ വ്യക്തിയാണ് ഉയരത്തില്‍നിന്നുള്ള ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നത്.[3:17].
James 4
James 4:1-3
വിശ്വാസികള്‍ക്കിടയില്‍ വഴക്കുകളും തര്‍ക്കങ്ങളും ഉണ്ടാകുന്നതിന്‍റെ മുഖാന്തിരം
എന്തെന്നാണ് യാക്കോബ് പറയുന്നത്?
ദുരാഗ്രഹങ്ങളാണ് അവര്‍ക്കിടയില്‍ യുദ്ധം ഉളവാക്കുന്ന മുഖാന്തിരമായിരിക്കുന്നത്. [4:1].
വിശ്വാസികള്‍ക്ക് അവരുടെ അപേക്ഷകള്‍ ദൈവത്തില്‍നിന്നു ലഭിക്കാത്തത് എന്തു
കൊണ്ട്?
അവര്‍ക്ക് ലഭിക്കാത്തത് എന്തുകൊണ്ടെന്നാല്‍ അവരുടെ തിന്മയായ ആഗ്രഹങ്ങളാല്‍ ഉള്ള തെറ്റായ കാര്യങ്ങളില്‍ ചിലവിടേണ്ടതിനു യാചിക്കുന്നതിനാലാണ്.[4:3].
James 4:4-5
ഒരു മനുഷ്യന്‍ ലോകത്തിന്‍റെ സ്നേഹിതനാകുവാന്‍ തീരുമാനിച്ചാല്‍, ആ മനു ഷ്യന്‍റെ ദൈവവുമായുള്ള ബന്ധം എപ്രകാരമുള്ളതായിരിക്കും?
ലോകത്തിന്‍റെ സ്നേഹിതനാകുവാന്‍ തീരുമാനിക്കുന്ന ഒരു വ്യക്തി സ്വയം ദൈവത്തിന്‍റെ ശത്രുവാക്കുന്നു.[4:4].
James 4:6-7
ദൈവം ആരോടാണ് എതിര്‍ത്തുനില്‍ക്കുന്നത്, ആര്‍ക്കാണ് താന്‍ കൃപ നല്‍കുന്നത്?
ദൈവം അഹങ്കാരിയോടു എതിര്‍ത്തു നില്‍ക്കുന്നു, എന്നാല്‍ താഴ്മയുള്ളവര്‍ക്ക് കൃപ നല്‍കുന്നു.[4:6].
ദൈവത്തിനു സ്വയം സമര്‍പ്പിക്കുകയും പിശാചിനോട് എതിര്‍ത്തു നില്‍ക്കുകയും
ചെയ്യുന്ന വ്യക്തിയോട് പിശാചു എന്ത് ചെയ്യും?
പിശാച് ഓടിപ്പോകും.[4:7].
James 4:8-10
തന്നോട് സമീപിക്കുന്നവര്‍ക്കുവേണ്ടി ദൈവം എന്ത് ചെയ്യും?
തന്നോട് സമീപിക്കുന്നവരുടെ അടുക്കല്‍ ദൈവം അടുത്തുചെല്ലും.[4:8].
James 4:11-12
വിശ്വാസികള്‍ എന്ത് ചെയ്യരുതെന്നാണ് യാക്കോബ് പറയുന്നത്?
യാക്കോബ് പറയുന്നത് വിശ്വാസികള്‍ ഒരുവനു വിരോധമായി വേറൊരുവന്‍ സംസാരിക്കരുത് എന്നാണ്.[4:11].
James 4:13-14
ഭാവിയില്‍ സംഭവിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് വിശ്വാസികള്‍ എപ്രകാരം
സംസാരിക്കണമെന്നാണ് യാക്കോബ് പറയുന്നത്?
യാക്കോബ് വിശ്വാസികളോട് പറയുവാന്‍ ആവശ്യപ്പെടുന്നത്, ദൈവം അനുവദിക്കു ന്നുവെങ്കില്‍ നാം ജീവിക്കുകയും അതും ഇതുമൊക്കെ ചെയ്യുകയും ചെയ്യും എന്നാണ്.[4:13-15].
James 4:15-17
തങ്ങളുടെ പദ്ധതികളെ സംബന്ധിച്ച് പ്രശംസിക്കുന്നവരെക്കുറിച്ച് യാക്കോബ്
എന്താണ് പറയുന്നത്?
തങ്ങളുടെ പദ്ധതികളെ സംബന്ധിച്ച് പ്രശംസിക്കുന്നവരെക്കുറിച്ചു യാക്കോബ് പറയുന്നത് അവര്‍ തിന്മ ചെയ്യുന്നു എന്നാണ്.[4:16].
നന്മ ചെയ്യുവാനറിഞ്ഞിട്ടും അതു ചെയ്യാത്തവര്‍ക്ക് അത് എന്തായിത്തീരും?
നന്മ ചെയ്യുവാനറിഞ്ഞിട്ടും ചെയ്യാത്തവര്‍ക്ക് അത് പാപമായിരിക്കും.[4:17].
James 5
James 5:1-3
യാക്കോബ് സംസാരിക്കുന്നതായ ധനവാന്മാര്‍ക്ക്, അന്ത്യനാളുകളില്‍ അവരുടെ
പ്രവര്‍ത്തികള്‍ നിമിത്തം അവര്‍ക്കെതിരെ എന്താണ് സാക്ഷ്യം പറയുന്നത്?
ധനവാന്മാര്‍ അവരുടെ നിക്ഷേപങ്ങളെ പൂഴ്ത്തിവെച്ചു.[5:3].
James 5:4-6
ഈ ധനവാന്മാര്‍ അവരുടെ വേലക്കാരോട് എപ്രകാരം പെരുമാറി?
ഈ ധനവാന്മാര്‍ അവരുടെ വേലക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല.[5:4].
ഈ ധനവാന്മാര്‍ നീതിമാന്മാരോട് എപ്രകാരം പെരുമാറി?
ഈ ധനവാന്മാര്‍ നീതിമാന്മാരെ കുറ്റംവിധിക്കുകയും കൊല്ലുകയും ചെയ്തു.[5:6].
James 5:7-8
കര്‍ത്താവിന്‍റെ വരവിനോടു വിശ്വാസിയുടെ മനോഭാവം എപ്രകാരമായിരിക്കണ മെന്നാണ് യാക്കോബ് പറയുന്നത്?
വിശ്വാസികള്‍ ദീര്‍ഘക്ഷമയോടെ കര്‍ത്താവിന്‍റെ വരവിനായി കാത്തിരിക്കണം. [5:7-8].
James 5:9-11
പഴയനിയമ പ്രവാചകന്മാര്‍ എന്തു സ്വഭാവ സവിശേഷതകള്‍ നമുക്ക് പ്രദര്‍ശിപ്പി ച്ചതായി യാക്കോബ് പറയുന്നു?
പഴയനിയമ പ്രവാചകന്മാര്‍ കഷ്ടതയനുഭവിക്കുന്നതില്‍ ദീര്‍ഘക്ഷമയും സഹിഷ്ണുതയും പ്രദര്‍ശിപ്പിച്ചു.[5:10-11].
James 5:12
വിശ്വാസിയുടെ "ഉവ്വ്" എന്നതിനും "ഇല്ല" എന്നതിനും എപ്രകാരമുള്ള വിശ്വസനീ യതയാണ് യാക്കോബ് പ്രസ്‌താവിക്കുന്നത്?
ഒരു വിശ്വാസിയുടെ "ഉവ്വ്" എന്നത് "ഉവ്വെന്നും" "ഇല്ല"എന്നത് "ഇല്ല" എന്നും ആയിരിക്കണം'[5:12].
James 5:13-15
രോഗികളായവര്‍ എന്താണ് ചെയ്യേണ്ടത്?
രോഗികള്‍ സഭയിലെ മൂപ്പന്മാരെ വിളിച്ചുവരുത്തി തങ്ങള്‍ക്ക് വേണ്ടി എണ്ണ പൂശി പ്രാര്‍ത്ഥിപ്പിക്കണം.[5:14].
James 5:16-20
സൌഖ്യം പ്രാപിക്കേണ്ടതിന് വിശ്വാസികള്‍ പരസ്പരം ചെയ്യേണ്ടതായ, യാക്കോബ് പറയുന്നതായ രണ്ടു കാര്യങ്ങള്‍ ഏവ?
വിശ്വാസികള്‍ അനോന്യം കുറ്റങ്ങള്‍ ഏറ്റുപറയുകയും ഒരുവനുവേണ്ടി വേറൊരുവന്‍ പ്രാര്‍ഥിക്കുകയും വേണം.[5:16].
പ്രാര്‍ത്ഥനയെക്കുറിച്ച് ഏലിയാവ് നമുക്ക് കാണിച്ചുതരുന്ന ഉദാഹരണത്തെക്കുറിച്ച് യാക്കോബ് നമ്മോടു എന്താണ് പറയുന്നത്?
എലിയാവിന്‍റെ ഉദാഹരണം നമ്മെ കാണിക്കുന്നത് നീതിമാന്‍റെ പ്രാര്‍ത്ഥന വളരെ ഫലവത്താകുന്നു എന്നാണ്.[5:16-18].