Luke
Luke 1
Luke 1:1
ലൂക്കോസ് സൂചിപ്പിക്കുന്ന “ദൃക്സാക്ഷികൾ” ആരായിരുന്നു?
യേശുവിനോടൊപ്പം തന്റെ ശുശ്രൂഷയുടെ ആരംഭം മുതൽ ഉണ്ടായിരുന്നവരാണ് ദൃക്സാക്ഷികള്.
Luke 1:2-3
യേശു ചെയ്തത് കണ്ടതിന് ശേഷം എന്താണ് ദൃക്സാക്ഷികളിൽ ചിലർ ചെയ്തത്?
യേശു ചെയ്തതിനെ പറ്റി അവർ ഒരു ചരിത്രം അഥവ കഥ എഴുതി.
Luke 1:4-5
എന്തു കൊണ്ടാണ് യേശു പറഞ്ഞതിന്റെയും ചെയ്തതിന്റെയും ചരിത്രം എഴുതുവാൻ ലൂക്കോസ് തീരുമാനിച്ചത്?
പഠിപ്പിച്ചു വന്ന കാര്യങ്ങളുടെ യാഥാർത്ഥ്യം തെയോഫിലോസ് അറിയുവാൻ അവൻ ആഗ്രഹിച്ചു.
Luke 1:6
എന്തു കൊണ്ടാണ് സെഖര്യാവും എലീസബെത്തും നീതിയുള്ളവരെന്ന് ദൈവം കരുതിയത്?
തന്റെ ന്യായപ്രമാണങ്ങൾ അനുസരിച്ചത് കാരണം അവർ നീതിയുള്ളവരെന്ന് ദൈവം കരുതി.
Luke 1:7
എന്തു കൊണ്ടാണ് സെഖര്യാവിനും എലീസബെത്തിനും കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നത്?
എലീസബെത്ത് വന്ധ്യയായിരുന്നതു കാരണം അവർക്ക് മക്കളില്ലായിരുന്നു. അവര് ഇരുവരും വൃദ്ധരും ആയിരുന്നു.
Luke 1:8
എന്തു ജോലിയാണ് യെരൂശലേം ദൈവാലയത്തിൽ സെഖര്യാവ് ചെയ്തു കൊണ്ടിരുന്നത്?
സെഖര്യാവ് ഒരു പുരോഹിതനായി ശുശ്രൂഷ ചെയ്യുകയായിരുന്നു.
Luke 1:9
എന്താണ് സെഖര്യാവ് ദൈവാലയത്തിൽ ചെയ്തത്?
അവൻ ദൈവത്തിന് ധൂപം അർപ്പിച്ചു.
Luke 1:10
സെഖര്യാവ് ദൈവാലയത്തിൽ ആയിരുന്നപ്പോൾ എന്താണ് ജനം ചെയ്തത്?
ജനം പുറത്ത് നിന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
Luke 1:11
സെഖര്യാവ് ദൈവാലയത്തിൽ ആയിരുന്നപ്പോൾ ആരാണ് പ്രത്യക്ഷപ്പെട്ടത്?
കർത്താവിന്റെ ദൂതൻ ദൈവാലയത്തിൽ വച്ച് സെഖര്യാവിന് പ്രത്യക്ഷനായി.
Luke 1:12
ദൂതനെ കണ്ടപ്പോൾ എന്താണ് സെഖര്യാവ് ചെയ്തത്?
സെഖര്യാവ് ദൂതനെ കണ്ടപ്പോൾ, അവൻ വളരെ ഭയപ്പെട്ടു.
Luke 1:13-15
എന്താണ് ദൂതൻ സെഖര്യാവിനോട് പറഞ്ഞത്?
ദൂതൻ സെഖര്യാവിനോട് ഭയപ്പെടേണ്ട നിന്റെ ഭാര്യ എലീസബെത്തിന് ഒരു മകനുണ്ടാകും, അവന് യോഹന്നാൻ എന്നു പേർ വിളിക്കേണം എന്നു പറഞ്ഞു.
Luke 1:16
യിസ്രായേൽ മക്കൾക്കു വേണ്ടി യോഹന്നാൻ എന്തു ചെയ്യുമെന്നാണ് ദൂതൻ പറഞ്ഞത്?
യോഹന്നാൻ യിസ്രായേൽ മക്കളെ തിരികെ തങ്ങളുടെ ദൈവത്തിങ്കലേക്ക് തിരിക്കും എന്ന് ദൂതൻ പറഞ്ഞു.
Luke 1:17-18
യോഹന്നാന്റെ പ്രവൃത്തികളൊക്കെയും ഏത് തരത്തിലുള്ള ആൾക്കാരെ തയ്യാറാക്കും?
കർത്താവിന് വേണ്ടി തയ്യാറയ ഒരു കൂട്ടത്തെ ഒരുക്കും.
Luke 1:19-20
എന്തായിരുന്നു ദൂതന്റെ പേര് അവൻ എവിടെയാണ് സാധാരണ നിന്നത്?
ഗബ്രിയേൽ എന്നായിരുന്നു ദൂതന്റെ പേര് അവൻ സാധാരണയായി ദൈവ സന്നിധിയിൽ നിന്നു പോന്നു.
Luke 1:21-26
ദൂതന്റെ വാക്ക് വിശ്വസിക്കാതെയിരുന്നതു കൊണ്ട് സെഖര്യാവിന് എന്തു സംഭവിക്കുമെന്നാണ് ദൂതൻ പറഞ്ഞത്?
പൈതൽ ജനിക്കുന്നതു വരെ സെഖര്യാവിന് സംസ്സാരിക്കാൻ സാധിക്കുകയില്ല.
Luke 1:27-30
എലീസബെത്തിന്റെ ഗർഭധാരണത്തിന്റെ ആറ് മാസങ്ങൾക്ക് ശേഷം, ആരെ കാണാനാണ് ദൈവം ഗബ്രിയേൽ ദൂതനെ അയച്ചത്?
മറിയ എന്നു പേരുള്ള കന്യക, യോസേഫിനോട് വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു, ദാവീദിന്റെ ഒരു സന്താനം.
Luke 1:31-32
മറിയക്ക് എന്ത് സംഭവിക്കുമെന്നാണ് ദൂതൻ പറഞ്ഞത്?
മറിയ ഗർഭം ധരിക്കുമെന്ന് ദൂതൻ പറഞ്ഞു.
പൈതലിന് എന്തു പേർ വിളിക്കും, അവൻ എന്തു ചെയ്യും?
പൈതലിന് യേശു എന്നു പേർ വിളിക്കപ്പെടും യാക്കോബിന്റെ സന്തതിയെ ഭരിക്കും തന്റെ രാജ്യത്തിന് അവസാനം വരികയുമില്ല.
Luke 1:33-34
Luke 1:35-40
മറിയ കന്യക ആയതിനാല് ഇത് എങ്ങനെ സംഭവിക്കുമെന്നാണ് ദൂതൻ പറഞ്ഞത്?
പരിശുദ്ധാത്മാവു മറിയയുടെ മേൽ വരും അത്യുന്നതന്റെ ശക്തി അവളെ മൂടും എന്ന് ദൂതൻ പറഞ്ഞു.
ഈ പരിശുദ്ധ പൈതൽ ആരുടെ പുത്രൻ എന്ന് വിളിക്കപ്പെടും എന്നാണ് ദൂതൻ പറഞ്ഞത്?
പൈതൽ ദൈവത്തിന്റെ പുത്രൻ എന്ന് വിളിക്കപ്പെടും.
ദൈവത്തിന് അസാധ്യമായി എന്തുണ്ടെന്നാണ് ദൂതൻ പറഞ്ഞത്?
ഒന്നുമില്ല.
Luke 1:41
മറിയ എലീസബെത്തിനെ വന്ദനം ചെയ്തപ്പോൾ, എലീസബെത്തിന്റെ ശിശു എന്തു ചെയ്തു?
ശിശു അവളുടെ ഗർഭത്തിൽ തുള്ളി.
Luke 1:42-53
ആര് അനുഗ്രഹിക്കപ്പെട്ടവരെണെന്നാണ് എലീസബെത്ത് പറഞ്ഞത്?
മറിയയും അവളുടെ പൈതലും അനുഗ്രഹിക്കപ്പെട്ടവരാണെന്ന് എലീശ്ബെത്ത് പറഞ്ഞു.
Luke 1:54-58
ദൈവത്തിന്റെ ഈ ശക്തിയേറിയ പ്രവർത്തികൾ ദൈവത്തിന്റെ ഏതെല്ലാം വാഗ്ദത്തങ്ങളെ നിറവേറ്റുമെന്നാണ് മറിയ പറഞ്ഞത്?
അവ അബ്രഹാമിനോടും അവന്റെ തലമുറയോടുമുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളെ നിറവേറ്റുകയും അവരോട് കരുണ കാണിക്കയും, സഹായിക്കയും ചെയ്യും .
Luke 1:59-62
പരിഛേദന ദിവസം, എലീസബെത്ത് പൈതലിന് സാധാരണയായി എന്തു പേരിടുമായിരുന്നു?
സെഖര്യാവ്.
Luke 1:63
പൈതലിന്റെ പേര് എന്തായിരിക്കണം എന്നു ചോദിച്ചപ്പോൾ എന്താണ് സെഖര്യാവ് എഴുതിയത്, ശേഷം എന്താണ് സെഖര്യാവിന് സംഭവിച്ചത്?
സെഖര്യാവ് എഴുതിയത് “അവന്റെ പേര് യോഹന്നാൻ,” അതിനു ശേഷം സെഖര്യാവ് സംസ്സാരിക്കുവാൻ തുടങ്ങി.
Luke 1:64-65
Luke 1:66-67
ഈ എല്ലാ കാര്യങ്ങളും നിമിത്തം എല്ലാവരും എന്താണ് ഈ പൈതലിനെ കുറിച്ച് തിരിച്ചറിഞ്ഞത്?
കർത്താവിന്റെ കരം അവനോടൊപ്പമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു.
Luke 1:68-76
സെഖര്യാവ് ദൈവത്തെ സ്തുതിച്ചതെന്തിന്? എന്തു സംഭവിപ്പാനുള്ള വഴി ഒരുക്കാനായാണ് ദൈവം ഇപ്പോൾ വന്നത്?
തന്റെ ജനത്തെ മോചിപ്പിക്കാനായി ദൈവം ഇപ്പോൾ ഒരു വഴി കണ്ടുപിടിച്ചു.
Luke 1:77-79
ഈ പൈതൽ ജനത്തെ എന്തറിയാൻ സഹായിക്കുമെന്നാണ് സെഖര്യാവ് പ്രവചിച്ചത്?
തങ്ങളുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിലൂടെ എങ്ങനെ രക്ഷപെടാൻ സാധിക്കുമെന്ന് അറിയുവാൻ യോഹന്നാൻ ജനത്തെ സഹായിച്ചു.
Luke 1:80
പരസ്യമായി വെളിയിൽ വരാൻ തുടങ്ങുന്നതു വരെ യോഹന്നാൻ എവിടെ താമസിച്ചു വളർന്നു?
യോഹന്നാൻ വളർന്ന്, മരുഭൂമിയില് താമസിക്കുവാൻ തുടങ്ങി.
Luke 2
Luke 2:3
കണക്കെടുപ്പിനായി എവിടെയാണ് ജനം പോയത്?
ജനം എല്ലാം അവരവരുടെ പട്ടണങ്ങളിൽ പേര് ചേർപ്പാൻ പോയി.
Luke 2:4-6
അവൻ ആരുടെ വംശജൻ ആയിരുന്നതു കൊണ്ടാണ് യോസേഫും മറിയയും ബേത്ത്ലേഹെമിലേക്ക് പോയത്?
യോസേഫ് ദാവീദിന്റെ വംശജനായത് കാരണം യോസേഫും മറിയയും ബേത്ത്ലേഹെമിലേക്ക് പോയി .
Luke 2:7
മറിയ അവളുടെ മകന് ജന്മം കൊടുത്തപ്പോൾ, അവൾ അവനെ എവിടെ കിടത്തി?
ശിശു ജനിച്ചപ്പോൾ, മറിയ അവനെ ഒരു പശു തൊട്ടിലിൽ കിടത്തി.
Luke 2:8
ആർക്കാണ് ദൂതൻ പ്രത്യക്ഷനായത്?
ആടിനെ മേയിച്ചു കൊണ്ടിരുന്ന ആട്ടിടയന്മാർക്ക് ദൂതൻ പ്രത്യക്ഷനായി.
Luke 2:9-10
ദൂതനെ കണ്ടപ്പോൾ എങ്ങനെയാണ് ആട്ടിടയർ പ്രതികരിച്ചത്?
ആട്ടിടയർ ഭയപരവശരായിത്തീർന്നു.
Luke 2:11-14
എന്ത് സുവാർത്തയാണ് ദൂതൻ ആട്ടിടയർക്ക് കൊടുത്തത്?
കർത്താവായ ക്രിസ്തു എന്ന ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു എന്ന് ദൂതൻ ആട്ടിടയരോട് പറഞ്ഞു .
Luke 2:15
ദൂതന്മാർ അവരെ വിട്ടു പോയ ശേഷം ആട്ടിടയർ എന്തു ചെയ്തു?
ജനിച്ച ശിശുവിനെ കാണുവാനായി ആട്ടിടയർ ബേത്ത്ലേഹെമിലേക്ക് പോയി.
Luke 2:16-20
Luke 2:21
എന്നാണ് യേശു പരിഛേദന ചെയ്യപ്പെട്ടത്?
യേശുവിന്റെ ജനന ശേഷം എട്ടാം ദിവസം അവനെ പരിഛേദന ചെയ്തു.
Luke 2:22-23
എന്തിനാണ് പൈതലായ യേശുവിനെയും കൂട്ടി യോസേഫും മറിയയും ദൈവാലയത്തിൽ പോയത്?
അവനെ കർത്താവിന്നു അർപ്പിക്കുവാനും, മോശെയുടെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ ഒരു യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
Luke 2:24-25
Luke 2:26-31
എന്താണ് പരിശുദ്ധാത്മാവ് ശിമ്യോനെ വെളിപ്പെടുത്തിയത്?
കർത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ ശിമ്യോന് അരുളപ്പാടു ഉണ്ടായിരുന്നു.
Luke 2:32-34
യേശു എന്തായിരിക്കും എന്നാണ് ശിമ്യോൻ പറഞ്ഞത്?
യേശു ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും ദൈവത്തിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായിരിക്കും എന്ന് ശിമ്യോൻ പറഞ്ഞു..
Luke 2:35-37
യേശു കാരണം മറിയക്ക് എന്തു സംഭവിക്കും എന്നാണ് ശിമ്യോൻ പറഞ്ഞത്?
അവളുടെ ആത്മാവിലുടെ ഒരു വാൾ കടക്കും എന്ന് ശിമ്യോൻ പറഞ്ഞു.
Luke 2:38-39
മറിയയുടെയും, യോസേഫിന്റെയും, യേശുവിന്റെയും അടുത്ത് വന്നപ്പോൾ എന്താണ് പ്രവാചകിയായ ഹന്ന ചെയ്തത്?
ഹന്ന ദൈവത്തെ സ്തുതിച്ചു കൊണ്ട് എല്ലാവരോടും പൈതലിനെ കുറിച്ച് പറയുവാൻ തുടങ്ങി.
Luke 2:40-42
നസറെത്തിലേക്ക് മടങ്ങിയ ശേഷം പൈതലാം യേശുവിന് എന്തു സംഭവിച്ചു?
യേശു വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
Luke 2:43
പെസഹാപെരുനാളിന്റെ സമയത്ത് യേശു യെരൂശലേമിൽ തന്നെ താമസിച്ചു എന്നത് എന്തു കൊണ്ട് യേശുവിന്റെ മാതാപിതാക്കൾ തിരിച്ചറിഞ്ഞില്ല?
അവരോടൊപ്പം യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ വിചാരിച്ചു അതിനാല് അവരോ അറിഞ്ഞില്ല.
Luke 2:44-45
Luke 2:46-48
എവിടെയാണ് യേശുവിനെ അവന്റെ മാതാപിതാക്കൾ കണ്ടെത്തിയത് അവൻ എന്ത് ചെയ്യുകയായിരുന്നു?
അവന്റെ മാതാപിതാക്കൾ അവൻ ദൈവാലയത്തിൽ ഗുരുക്കന്മാരുടെ ഇടയിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദ്യങ്ങൾ ചോദിക്കുന്നതും കണ്ടു.
Luke 2:49-50
അവർ അവനെ വളരെ ഉത്സുകരായി തെരയുകയായിരുന്നു എന്ന് മറിയ പറഞ്ഞപ്പോൾ എന്താണ് യേശു ഉത്തരം പറഞ്ഞത്?
“എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണം എന്നു നിങ്ങൾ അറിയുന്നില്ലയോ”.
Luke 2:51
അവർ നസറെത്തിൽ തിരിച്ചു വന്നപ്പോൾ അവന്റെ മാതാപിതാക്ക്ളോടുള്ള യേശുവിന്റെ മനോഭാവം എന്തായിരുന്നു?
അവൻ അവരോട് അനുസരണയുള്ളവനായിരുന്നു.
Luke 2:52
യേശു വളർന്നു വന്നപ്പോൾ, ഏത് തരത്തിലുള്ള ചെറുപ്പക്കാരനായിരുന്നു അവൻ?
അവൻ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
Luke 3
Luke 3:3
ജോർദ്ദാൻ നദിക്ക് സമീപമുള്ള സ്ഥലങ്ങളിലെല്ലാം എന്ത് സന്ദേശമാണ് യോഹന്നാൻ പ്രസംഗിച്ചത്?
യോഹന്നാൻ പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
Luke 3:4-7
ആർക്കു വേണ്ടി താൻ വഴിയൊരുക്കുകയായിരുന്നു എന്നാണ് യോഹന്നാൻ പറഞ്ഞത്?
താൻ കർത്താവിന് വേണ്ടി വഴി ഒരുക്കുകയായിരുന്നു എന്ന് യോഹന്നാൻ പറഞ്ഞു.
Luke 3:8
അബ്രഹാം തങ്ങളുടെ പിതാവാണെന്ന സത്യത്തിൽ വിശ്വസിക്കരുതെന്ന് യോഹന്നാൻ ജനത്തോട് പറഞ്ഞു, പക്ഷേ പകരം എന്താണ് ചെയ്യേണ്ടത്?
മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പ്പിൻ എന്ന് യോഹന്നാൻ ജനത്തോട് പറഞ്ഞു.
Luke 3:9-12
നല്ല ഫലം കായ്ക്കാത്ത വൃക്ഷത്തിന് എന്തു സംഭവിക്കുന്നു എന്നാണ് യോഹന്നാൻ പറഞ്ഞത്?
അത് വെട്ടി തീയിൽ ഇട്ടുകളയും എന്ന് യോഹന്നാൻ പറഞ്ഞു.
Luke 3:13-15
യഥാർത്ഥ മാനസാന്തരം കാണിക്കാനായി ചുങ്കക്കാർ എന്തു ചെയ്യണം എന്നാണ് യോഹന്നാൻ പറഞ്ഞത്?
കല്പിച്ചതിൽ അധികം പണം ഒന്നും അവർ പിരിക്കരുതു എന്നു യോഹന്നാൻ പറഞ്ഞു.
Luke 3:16-18
താൻ വെള്ളം കൊണ്ട് സ്നാനം കഴിപ്പിച്ചു എന്ന് യോഹന്നാൻ ജനത്തോട് പറഞ്ഞു, എന്നാൽ വരുന്നവൻ എന്തു കൊണ്ട് കഴിപ്പിക്കും?
വരുന്നവൻ പരിശുദ്ധാത്മാവു കൊണ്ടും തീ കൊണ്ടും സ്നാനം കഴിപ്പിക്കും എന്ന് യോഹന്നാൻ പറഞ്ഞു.
Luke 3:19
എന്തു കൊണ്ടാണ് യോഹന്നാൻ ഹെരോദാവിനെ കുറ്റം പറഞ്ഞത്?
യോഹന്നാൻ ഹെരോദാവിനെ കുറ്റം പറഞ്ഞതിനു കാരണാം ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തു, അങ്ങനെ ഹെരോദാവു പല ദോഷങ്ങളും ചെയ്തു..
Luke 3:20
ആരാണ് യോഹന്നാനെ തടവിൽ ആക്കിയത്?
ഹെരോദാവ് യോഹന്നാനെ തടവിൽ ആക്കി.
Luke 3:21
യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയ ശേഷം എന്ത് സംഭവിച്ചു?
യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയ ശേഷം, സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവ് പ്രാവെന്ന രൂപത്തിൽ അവന്റെ മേൽ വന്നു.
Luke 3:22
സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം എന്തു പറഞ്ഞു?
“നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
Luke 3:23-38
ഏത് പ്രായത്തിലാണ് യേശു പഠിപ്പിക്കുവാൻ തുടങ്ങിയത്?
യേശു പഠിപ്പിക്കുവാൻ ആരംഭിച്ചപ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു.
Luke 4
Luke 4:1
ആരാണ് യേശുവിനെ മരുഭൂമിലേക്ക് നടത്തിയത്?
പരിശുദ്ധാത്മാവ് യേശുവിനെ മരുഭൂമിലേക്ക് നടത്തി.
Luke 4:2
എത്ര നാൾ പിശാച് യേശുവിനെ മരുഭൂമിയിൽ പരീക്ഷിച്ചു?
പിശാചു യേശുവിനെ മരുഭൂമിയിൽ 40 ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
Luke 4:3
നിലത്തെ കല്ലുകൾ കൊണ്ട് എന്തു ചെയ്യാനാണ് പിശാച് യേശുവിനെ വെല്ലുവിളിച്ചത്?
പിശാച് യേശുവനോട് കല്ലിനെ അപ്പമാക്കാൻ പറഞ്ഞു.
Luke 4:4
എന്തായിരുന്നു പിശാചിനോട് യേശുവിന്റെ പ്രതികരണം?
മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്.
Luke 4:5-6
എന്താണ് ഒരു ഉയർന്ന സ്ഥലത്തു നിന്നും പിശാച് യേശുവിനെ കാണിച്ചത്?
പിശാച് യേശുവിനെ ലോകത്തിലെ എല്ലാ രാജ്യങ്ങളും കാണിച്ചു.
Luke 4:7
യേശു എന്തു ചെയ്യണമെന്നാണ് പിശാച് ആഗ്രഹിച്ചത്?
യേശു അവനെ വീണ് നമസ്ക്കരിക്കണമെന്ന് പിശാച് ആഗ്രഹിച്ചു.
Luke 4:8
എന്തായിരുന്നു പിശാചിനോട് യേശുവിന്റെ പ്രതികരണം?
നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു.
Luke 4:9-11
ദൈവാലയത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥാനത്തു കൊണ്ടു പോയിട്ട് എന്തു ചെയ്യാനാണ് പിശാച് യേശുവിനോട് പറഞ്ഞത്?
യേശുവിനോട് അവിടെ നിന്നും എടുത്ത് ചാടാൻ അവൻ പറഞ്ഞു.
Luke 4:12
എന്തായിരുന്നു പിശാചിനോട് യേശുവിന്റെ പ്രതികരണം?
നീ നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു.
Luke 4:13-16
യേശു ദേവാലയത്തിൽ നിന്നും എടുത്തു ചാടാൻ വിസമ്മതിച്ചപ്പോൾ എന്താണ് പിശാച് ചെയ്തത്?
കുറെ സമയത്തേക്കു യേശുവിനെ വിട്ടുമാറി.
Luke 4:17-20
പള്ളിയിൽ എഴുന്നേറ്റ് നിന്ന് തിരുവെഴുത്തിലെ ഏത് പുസ്തകത്തിൽ നിന്നുമാണ് യേശു വായിച്ചത്?
യേശു യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നും വായിച്ചു.
Luke 4:21-23
അന്ന് എന്ത് നിവൃത്തിയായി എന്നാണ് യേശു പറഞ്ഞത്?
യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നും താൻ വായിച്ചത് അന്ന് നിവൃത്തിയായി എന്ന് യേശു പറഞ്ഞു.
Luke 4:24-25
തന്റെ ദേശത്തു നിന്നും ഏത് തരത്തിലുള്ള സ്വീകരണമാണ് ഒരു പ്രവാചകന് ലഭിക്കുന്നതെന്ന് യേശു പറഞ്ഞത്?
ഒരു പ്രവാചകനും തന്റെ ദേശത്ത് അംഗീകരിക്കപ്പെടുന്നില്ല എന്ന് യേശു പറഞ്ഞു.
Luke 4:26
പള്ളിയിൽ വെച്ച് ജനത്തോടുള്ള യേശുവിന്റെ ആദ്യത്തെ ഉദാഹരണത്തില് ഏലിയാവിനെ ഒരാളെ സഹായിക്കേണ്ടതിനായി എവിടേക്കാണ് ദൈവം അയച്ചത്?
സീദോൻ പട്ടണത്തിന് സമീപമുള്ള സരെപ്തയിലേക്ക് ദൈവം ഏലിയാവിനെ അയച്ചു.
Luke 4:27
പള്ളിയിൽ വെച്ച് ജനത്തോടുള്ള യേശുവിന്റെ രണ്ടാമത്തെ ഉദാഹരണത്തിലെ ഏത് രാജ്യത്തിലുള്ള ആളിനെ സഹായിപ്പാനാണ് ദൈവം എലീശയെ ഉപയോഗിച്ചത്?
സുറിയക്കാരനായ നയമാന് സഹായിപ്പാനായി ദൈവം എലീശയെ ഉപയോഗിച്ചു.
Luke 4:28
യേശുവിൽ നിന്നും ഈ ഉദാഹരണങ്ങൾ കേട്ടു കഴിഞ്ഞപ്പോൾ പള്ളിയിലിരുന്നവർ എന്താണ് ചെയ്തത്?
എല്ലാവരും കോപിതരായി അവനെ മലയുടെ അറ്റത്തു നിന്നു തള്ളിയിടാൻ ആഗ്രഹിച്ചു.
Luke 4:29
Luke 4:30-33
പള്ളിയിലെ ആൾക്കാരാൽ കൊല്ലപ്പെടാതെ എങ്ങനെയാണ് യേശു കടന്നു പോയത്?
യേശുവോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
Luke 4:34-35
പള്ളിയിൽ വച്ച് അശുദ്ധ ഭൂതത്തിൽ കൂടി സംസാരിച്ച മനുഷ്യൻ എന്താണ് യേശുവിനെ പറ്റി അറിഞ്ഞത്?
അശുദ്ധ ഭൂതം അറിഞ്ഞിരുന്നു യേശു ദൈവത്തിന്റെ പരിശുദ്ധനാണെന്ന്.
Luke 4:36-39
അശുദ്ധാത്മാവിനെ പുറത്താക്കിയ ശേഷം എങ്ങനെയാണ് ജനം പ്രതികരിച്ചത്?
ജനം ആശ്ചര്യപ്പെട്ടു തമ്മിൽ തമ്മിൽ സംസ്സാരിച്ചു കൊണ്ടിരുന്നു.
Luke 4:40
തന്റെ അടുക്കൽ കൊണ്ടു വന്ന രോഗികളെ യേശു എന്തു ചെയ്തു?
യേശു ഓരോരുത്തരുടെയും മേൽ കൈവച്ചു അവരെ സൗഖ്യമാക്കി.
Luke 4:41-42
പുറത്താക്കപ്പെടുമ്പോൾ എന്താണ് ഭൂതങ്ങൾ പറഞ്ഞത്, എന്ത് കൊണ്ടാണ് യേശു അവയെ സംസ്സാരിപ്പാൻ അനുവദിക്കാഞ്ഞത്?
ഭൂതങ്ങൾ നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞു, താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.
Luke 4:43-44
തന്നെ അയച്ച കാരണം എന്താണെന്നാണ് യേശു പറഞ്ഞത്?
താൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു ഇതിനു വേണ്ടിയാണു തന്നെ അയച്ചിരിക്കുന്നതു എന്നു യേശു പറഞ്ഞു.
Luke 5
Luke 5:4
ജനത്തെ ഉപദേശിപ്പാനുള്ള സ്ഥലമായി ശിമോന്റെ വള്ളം ഉപയോഗിച്ച ശേഷം, അവന്റെ വള്ളം കൊണ്ട് എന്തു ചെയ്യാനാണ് യേശു ശിമോനോട് പറഞ്ഞത്?
ആഴമുള്ള സ്ഥലത്തേക്കു നീക്കി മീൻപിടിക്കാനായി അവന്റെ വല ഇറക്കുവിൻ .
Luke 5:5
തലേന്ന് രാത്രി ശിമോൻ ഒന്നും പിടിക്കാതെയിരുന്നിട്ടും, അവൻ എന്തു ചെയ്തു?
അവൻ അനുസരിച്ച് വല ഇറക്കി.
Luke 5:6-7
അവർ വലയിറക്കിയപ്പോൾ എന്തു സംഭവിച്ചു?
അവരുടെ വല കീറി പോകാറുകുവോളം അവർക്ക് ഒരു വലിയ കൂട്ടം മീൻ കിട്ടി.
Luke 5:8-9
അപ്പോൾ എന്താണ് യേശു ചെയ്യുവാൻ ശിമോൻ ആഗ്രഹിച്ചത്? എന്തു കൊണ്ട്?
താൻ പാപിയായ മനുഷ്യൻ എന്നു ശിമോൻ അറിഞ്ഞതു കൊണ്ടു യേശു തന്നെ വിട്ടു പോകണം എന്നു ശിമോൻ ആഗ്രഹിച്ചു.
Luke 5:10-14
ശിമോന്റെ ഭാവിയെക്കുറിച്ച് എന്താണ് യേശു പറഞ്ഞത്?
അപ്പോൽ മുതൽ അവൻ മനുഷ്യനെ പിടിക്കുന്നവൻ ആകും എന്ന് യേശു പറഞ്ഞു.
Luke 5:15-19
ഈ സമയത്ത്, യേശു ഉപദേശിക്കുന്നതു കേൾപ്പാനും, രോഗികൾ സൗഖ്യം പ്രാപിപ്പാനുമായി എത്ര ആളുകളാണ് വന്നത്?
ധാരാളം ആളുകൾ യേശുവിന്റെ അടുക്കൽ വരുവാൻ തുടങ്ങി.
Luke 5:20
സുഹൃത്തുക്കൾ വീടിന്റെ മേൽക്കൂര വഴി ഇറക്കിയ തളർവാതിയായ മനുഷ്യനോട് എന്താണ് യേശു പറഞ്ഞത്?
മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു.
Luke 5:21-23
എന്തു കൊണ്ടാണ് ശാസ്ത്രിമാരും പരീശന്മാരും ഈ പ്രസ്താവന ദൈവദൂഷണമെന്ന് ചിന്തിച്ചത്?
കാരണം ദൈവത്തിനു മാത്രമേ പാപങ്ങളെ മോചിപ്പാൻ കഴിയൂ.
Luke 5:24-31
തനിക്ക് ഭൂമിയിൽ എന്ത് ചെയ്യാൻ അധികാരമുണ്ടെന്ന് കാണിപ്പാനാണ് യേശു തളർവാത രോഗിയെ ഈ രീതിയിൽ സൗഖ്യമാക്കിയത്?
തനിക്ക് ഭൂമിയിൽ പാപങ്ങളെ മോചിപ്പിക്കുവാന് അധികാരമുണ്ടെന്ന് കാണിക്കുന്നതിനായി യേശു ആ മനുഷ്യനെ സൗഖ്യമാക്കി.
Luke 5:32-34
ലേവിയുടെ വീട്ടിൽ യേശു തിന്നുകയും കുടിക്കയും ചെയ്യുമ്പോൾ, താൻ എന്തു ചെയ്യാൻ വന്നു എന്നാണ് യേശു പറഞ്ഞത്?
അവൻ പാപികളെയാണു മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നത്.
Luke 5:35
തന്റെ ശിഷ്യന്മാർ എപ്പോൾ ഉപവസിക്കും എന്നാണ് യേശു പറഞ്ഞത്?
യേശു അവരിൽ നിന്നും മാറുമ്പോൾ അവന്റെ ശിഷ്യന്മാർ ഉപവസിക്കും.
Luke 5:36
യേശുവിന്റെ ഉപമയിൽ, ഒരു പുതിയ കഷണം തുണി പഴയ വസ്ത്രത്തോട് ചേർത്തു വച്ചാൽ എന്തു സംഭവിക്കും?
പുതിയ വസ്ത്രം കീറും, പഴയ വസ്ത്രം ചേരത്തതുമില്ല.
Luke 5:37
യേശുവിന്റെ രണ്ടാമത്തെ ഉപമയിൽ, പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ ഒഴിച്ചാൽ എന്തു സംഭവിക്കും?
പഴയ തുരുത്തി നശിച്ചുപോകും പുതിയ വീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകയും ചെയ്യും .
Luke 5:38-39
പുതിയ വീഞ്ഞ് സൂക്ഷിപ്പാനായി എന്ത് ചെയ്തിരിക്കണം എന്നാണ് യേശു പറഞ്ഞത്?
പുതിയ വീഞ്ഞ് പുതിയ തുരുത്തിയിലേ പകരാവു.
Luke 6
Luke 6:1-4
എന്തായിരുന്നു യേശുവിന്റെ ശിഷ്യന്മാർ ചെയ്തു കൊണ്ടിരുന്നത് അത് ന്യായപ്രമാണപ്രകാരം ശബ്ബത്തിൽ തെറ്റെന്ന് പരീശൻമാർ പറഞ്ഞതും?
അവർ കതിർ പറിച്ചു, അവരുടെ കൈകൾ കൊണ്ടു തിരുമ്മി, ധാന്യം തിന്നു കൊണ്ടിരുന്നു.
Luke 6:5-10
എന്താണ് ശബ്ബത്തിൽ നിയമാനുസരണമെന്ന് പറയുവാൻ യേശുവിന് അധികാരം കൊടുത്തതും, താൻ നേടിയതുമായ പദവി ഏതാണ്?
യേശു ശബ്ബത്തിനും പ്രഭു എന്ന പദവി നേടി.
Luke 6:11-12
യേശു കൈ വരണ്ട മുഷ്യനെ ശബ്ബത്തിൽ സൗഖ്യമാക്കിയതെപ്പോൾ, പരീശന്മാരും ശാസ്ത്രിമാരും എങ്ങനെയാണ് പ്രതികരിച്ചത്?
അവർക്കു കഠിനമായ ദേഷ്യം തോന്നി, യേശുവിനെ എന്തു ചെയ്യേണം എന്നു തമ്മിൽ തമ്മിൽ ആലോചിച്ചു.
Luke 6:13-19
യേശു മലമുകളിൽ വച്ച് പന്ത്രണ്ടു പേർക്ക് എന്താണ് പേർ ഇട്ടത് ?
യേശു അവരെ അപ്പൊസ്തലന്മാർ എന്നു വിളിച്ചു.
Luke 6:20-21
ഏത് തരത്തിലുള്ള ആൾക്കാരാണ് അനുഗ്രഹിക്കപ്പെട്ടത് എന്നാണ് യേശു പറഞ്ഞത്?
മനുഷ്യപുത്രൻ നിമിത്തം, ദരിദ്രന്മാരായ വിശക്കുന്നവരായ കരയുന്നവരായ വെറുക്കപ്പെടുന്നവരായ നിങ്ങൾ ഭാഗ്യമേറിയവർ.
Luke 6:22
Luke 6:23-26
യേശുവിന്റെ പറയുന്നതനുസരിച്ച്, അത്തരത്തിലുളള ആളുകൾ സന്തോഷിക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നതെന്തിന്?
കാരണം അവർക്ക് സ്വർഗ്ഗത്തിൽ വലിയ പ്രതിഫലം ലഭിക്കും.
Luke 6:27-34
തങ്ങളുടെ ശത്രുക്കളെയും തങ്ങളെ വെറുക്കുകയും ചെയ്യുന്നവരോട് എന്ത് ചെയ്യണമെന്നാണ് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്?
അവർ ശത്രുക്കളെ സ്നേഹിക്കയും തങ്ങളെ വെറുക്കുന്നവർക്ക് നന്മ ചെയ്യുകയും വേണം.
Luke 6:35
നന്ദി കെട്ടവരോടും തിന്മനിറഞ്ഞവരോടുമുള്ള അത്യുന്നതനായ പിതാവിന്റെ മനോഭാവം എന്താണ്?
അവൻ അവരോട് ദയാലുവും കരുണാമയനും ആകുന്നു.
Luke 6:36-41
Luke 6:42-44
നമ്മുടെ സഹോദരന്റെ കണ്ണിൽ നിന്നും കരട് എടുത്ത് കളയുന്നതിന് മുൻപ്, നാം ആദ്യം എന്തു ചെയ്യണമെന്നാണ് യേശു പറഞ്ഞത്?
കപടഭക്തിക്കാരാകാതിരിപ്പാൻ ആദ്യം, നാം നമ്മുടെ കണ്ണിൽ നിന്നും കോൽ എടുത്ത് മാറ്റണം.
Luke 6:45-46
എന്ത് നല്ല നിക്ഷേപമാണ് ഒരു നല്ല മനുഷ്യന്റെ ഹൃദയത്തിൽ നിന്നും വരുന്നത്?
ഒരു നല്ല മനുഷ്യന്റെ ഹൃദയത്തിൽ നിന്നും വരുന്നത് നല്ലതത്രെ.
എന്ത് തിന്മ നിക്ഷേപമാണ് ഒരു തിന്മ നിറഞ്ഞ മനുഷ്യന്റെ ഹൃദയത്തിൽ നിന്നും വരുന്നത്?
ഒരു തിന്മ നിറഞ്ഞ മനുഷ്യന്റെ ഹൃദയത്തിൽ നിന്നും വരുന്നത് തിന്മയത്രെ.
Luke 6:47-48
ഉറപ്പുള്ള പാറമേൽ വീടു പണിയുന്നവൻ യേശുവിന്റെ വാക്കുകളെ എന്തു ചെയ്യുന്നു?
യേശുവിന്റെ വാക്ക് കേൾക്കുകയും അനുസരിക്കയും ചെയ്യുന്നവൻ.
Luke 6:49
അടിസ്ഥാനമില്ലാതെ വീടു പണിയുന്നവൻ യേശുവിന്റെ വാക്കുകളെ എന്തു ചെയ്യുന്നു?
യേശുവിന്റെ വാക്ക് കേൾക്കുകയോ അനുസരിക്കയോ ചെയ്യുന്നില്ല.
Luke 7
Luke 7:3-5
യഹൂദ മൂപ്പന്മാരെ യേശുവിന്റെ അടുക്കൽ ആദ്യം അയച്ചപ്പോൾ ശതാധിപൻ യേശുവിനോട് ആദ്യം എന്തു ചെയ്യാനാണ് പറഞ്ഞത്?
അവന്റെ വീട്ടിൽ ചെന്നു അവന്റെ ദാസനെ സൗഖ്യമാക്കുവാന് അവൻ യേശുവിനോട് അപേക്ഷിച്ചു.
Luke 7:6
തന്റെ വീട്ടിലേക്ക് യേശു വരേണ്ട ആവിശ്യമില്ലെന്ന് പറയാൻ എന്തു കൊണ്ടാണ് ശതാധിപൻ സുഹൃത്തുക്കളെ യേശുവിന്റെ അടുക്കൽ അയച്ചത്?
യേശു തന്റെ വീട്ടിലേക്ക് വരുവാൻ താൻ യോഗ്യനല്ലെന്ന് ശതാധിപൻ പറഞ്ഞു.
Luke 7:7-8
യേശു ദാസനെ എങ്ങനെ സൗഖ്യമാക്കണമെന്ന് ശതാധിപൻ ആഗ്രഹിച്ചു?
യേശു ഒരു വാക്ക് പറഞ്ഞു മാത്രം തന്റെ ദാസനെ സൗഖ്യമാക്കുവാൻ ശതാധിപൻ ആഗ്രഹിച്ചു.
Luke 7:9-12
ശതാധിപന്റെ വിശ്വാസത്തെക്കുറിച്ച് എന്താണ് യേശു പറഞ്ഞത്?
യിസ്രായേലിൽ കൂടി ഇത്തരത്തിലുള്ള വിശ്വാസം താൻ കണ്ടിട്ടില്ല എന്ന് യേശു പറഞ്ഞു.
Luke 7:13-15
തന്റെ ഏക മകൻ മരിച്ചു പോയ വിധവയോടുള്ള യേശുവിന്റെ മനോഭാവം എന്തായിരുന്നു?
അവന്റെ മനസ്സലിഞ്ഞു.
Luke 7:16-21
വിധവയുടെ മകനെ ഉയിർപ്പിച്ച ശേഷം എന്താണ് ജനം യേശുവിനെ പറ്റി പറഞ്ഞത്?
ഒരു വലിയ പ്രവാചകനെ അവരുടെ ഇടയിൽ നിന്നും എഴുന്നേല്പിച്ചിരിക്കുന്നു, ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്ന് അവർ പറഞ്ഞു.
Luke 7:22-25
വരുവാനുള്ളവൻ താൻ തന്നെയെന്ന് എങ്ങനെയാണ് യേശു യോഹന്നാന്റെ ശിഷ്യന്മാരോട് വിവരിച്ചത്?
യേശു കുരുടർ, മുടന്തർ, കുഷ്ഠ രോഗികൾ, ചെകിടർ എന്നിവരെ സൗഖ്യമാക്കുകയും, മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്തു.
Luke 7:26-29
യോഹന്നാൻ ആരെന്ന് യേശു പറഞ്ഞു?
യോഹന്നാൻ പ്രവാചകനിലും വലിയവനായിരുന്നു എന്ന് യേശു പറഞ്ഞു.
Luke 7:30-32
യോഹന്നാനാൽ സ്നാനം ഏല്പാതിരിപ്പാൻ നിരസിച്ചപ്പോൾ എന്താണ് പരീശന്മാരും, ശാസ്ത്രിമാരും തങ്ങൾക്കായി ചെയ്തത്?
തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചനയെ അവർ ത്യജിച്ചു കളഞ്ഞു.
Luke 7:33
അപ്പവും വീഞ്ഞും കുടിക്കാഞ്ഞത് കാരണം എന്ത് കുറ്റമാണ് യോഹന്നാൻ സ്നാപകനെതിരായി ഉണ്ടായത്?
“അവന് ഒരു ഭൂതമുണ്ട്” എന്ന് അവർ പറഞ്ഞു.
Luke 7:34-37
തിന്നും കുടിച്ചും കൊണ്ട് വന്ന യേശുവിനെതിരെ എന്ത് കുറ്റമാണ് ഉണ്ടായത്?
“അവൻ ഭക്ഷണപ്രിയനും മദ്യപാനിയുമായ മനുഷ്യൻ” എന്ന് അവർ പറഞ്ഞു.
Luke 7:38-46
പരീശന്റെ ഭവനത്തിൽ വച്ച് എന്താണ് പട്ടണത്തിലെ സ്ത്രീ യേശുവിനോട് ചെയ്തത്?
തന്റെ കണ്ണുനീർ കൊണ്ട് അവൾ യേശുവിന്റെ പാദങ്ങൾ കഴുകി, അവളുടെ മുടി കൊണ്ട് തുടച്ചു, അവന്റെ പാദത്തെ ചുംബിച്ചു, അവന്റെ പാദത്തിൽ തൈലം പൂശി .
Luke 7:47-48
അവളുടെ കൂടുതൽ പാപങ്ങൾ ക്ഷമിച്ചതു കൊണ്ട്, അവൾ എന്തു ചെയ്യും എന്ന് യേശു പറഞ്ഞു?
അവൾ കൂടുതൽ സ്നേഹിക്കും.
Luke 7:49-50
അവളുടെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു എന്ന് യേശു പറഞ്ഞപ്പോൾ മേശമേൽ ഭക്ഷിച്ചു കൊണ്ടിരുന്നവർ എങ്ങനെ പ്രതികരിച്ചു?
“പാപമോചനവും കൊടുക്കുന്ന ഇവൻ ആർ” എന്ന് അവർ ചോദിച്ചു.
Luke 8
Luke 8:3-10
യേശുവിനും ശിഷ്യന്മാർക്കുമായ് ഒരു വലിയ കൂട്ടം സ്ത്രീകൾ എന്താണ് ചെയ്തത്?
സ്ത്രീകൾ അവർക്കായി തങ്ങളുടെ വസ്തുവകകളെ ഉപയോഗിച്ചു.
Luke 8:11
യേശുവിന്റെ ഉപമയിൽ വിത്ത് എന്തിനെയാണ് കാണിക്കുന്നത്?
വിത്ത് ദൈവത്തിന്റെ വചനമാണ്.
Luke 8:12
വഴിയരികിൽ വീഴുന്ന വിത്തുകൾ ആരാണ്? അവക്ക് എന്തു സംഭവിക്കുന്നു?
അവർ വചനം കേൾക്കുന്നവരത്രെ, എന്നാൽ അവർ വിശ്വസിച്ച് രക്ഷിക്കപ്പെടാതിരിക്കാനായി സാത്താൻ വന്ന് അത് എടുത്തു കളയുന്നു.
Luke 8:13
പാറയുള്ള നിലത്ത് വീണ വിത്ത് ആരാണ്, അവക്ക് എന്തു സംഭവിക്കുന്നു?
വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ, എന്നാൽ പരീക്ഷയുടെ സമയത്ത് വിശ്വാസം ഇല്ലാതെ പോകുന്നു .
Luke 8:14
മുള്ളിനിടയിൽ വീഴുന്ന വിത്തുകൾ ആരാണ്, അവർക്ക് എന്തു സംഭവിക്കുന്നു?
അവർ വചനം കേൾക്കുന്നു, എന്നാൽ വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
Luke 8:15-20
നല്ല നിലത്ത് വീഴുന്ന വിത്ത് ആരാണ്, അവർക്ക് എന്തു സംഭവിക്കുന്നു?
അവർ വചനം കേട്ടു, ഹൃദയത്തിൽ സംഗ്രഹിക്കുകയും, ക്ഷമയോടെ, ഗുണമുള്ള നല്ല ഫലം കൊടുക്കുന്നവർ തന്നേ.
Luke 8:21-24
തന്റെ അമ്മയും സഹോദരങ്ങളും ആരെന്നാണ് യേശു പറഞ്ഞത്?
അവർ വചനം കേട്ടു അതിനെ അനുസരിക്കുന്നവരെത്രെ.
Luke 8:25-26
യേശു വെള്ളത്തെയും കാറ്റിനെയും ശാന്തമാക്കിയപ്പോൾ എന്താണ് ശിഷ്യന്മാർ പറഞ്ഞത്?
അവർ പറഞ്ഞു, “ഇവൻ ആർ അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും, അവ അവനെ അനുസരിക്കുകയും ചെയ്യുന്നു”.
Luke 8:27-28
ഗെരസേന്യ ദേശത്തെ മനുഷ്യനെ ഭൂതങ്ങൾ എന്തെല്ലാം ചെയ്യിപ്പിച്ചു കൊണ്ടിരുന്നു?
അവർ അവനെ വസ്ത്രം ധരിക്കാതെ ശവക്കല്ലറകളിൽ ആയിരുന്നു താമസിപ്പിച്ചതു, അവർ അവനെക്കൊണ്ട് ചങ്ങലയും വിലങ്ങും തകർക്കുകയും, പലപ്പോഴും അവർ അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും.
Luke 8:29-32
Luke 8:33-38
മനുഷ്യനെ വിട്ടു പോകുവാൻ കല്പിച്ച ശേഷം എവിടേക്കണ് ഭൂതങ്ങൾ പോയത്?
ഭൂതങ്ങൾ ഒരു കൂട്ടം പന്നികളിൽ പ്രവേശിച്ചു, അവ തടാകത്തിലേക്ക് ബദ്ധപ്പെട്ടു ഓടി അതിൽ മുങ്ങി.
Luke 8:39-47
പോയി എന്തു ചെയ്യാനാണ് യേശു അവനോട് പറഞ്ഞത്?
യേശു അവനോട് അവന്റെ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം അവന് ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു.
Luke 8:48-54
യേശു പറയുന്നതനുസരിച്ച്, എന്താണ് രക്തസ്രാവമുണ്ടായിരുന്ന സ്ത്രീയെ സൗഖ്യമാകുവാൻ ഇടയാക്കിയത്?
യേശുവിലുള്ള അവളുടെ വിശ്വാസം നിമിത്തം അവൾ സൗഖ്യം പ്രാപിച്ചു.
Luke 8:55-56
യായീറൊസിന്റെ വീട്ടിൽ യേശു എന്തു ചെയ്തു?
യേശു യായീറൊസിന്റെ മകളെ മരണത്തിൽ നിന്നും എഴുന്നേല്പിച്ചു.
Luke 9
Luke 9:2-6
എന്തു ചെയ്യാനാണ് യേശു പന്ത്രണ്ടു പേരെ പറഞ്ഞയച്ചത്?
ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും യേശു അവരെ അയച്ചു.
Luke 9:7
യേശു ആരാണെന്നുള്ള മൂന്ന് തരത്തിലുള്ള വിവരണങ്ങൾ ഹെരോദവ് ചില ആൾക്കാരിൽ നിന്നും കേട്ടു, അവ എന്തായിരുന്നു?
യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും, ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും, പണ്ടത്തെ പ്രവാചകരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നു മറ്റു ചിലരും പറഞ്ഞു.
Luke 9:8-12
Luke 9:13
പുരുഷാരത്തെ കഴിപ്പിക്കുവാനായി ശിഷ്യന്മാരുടെ പക്കൽ എന്ത് ഭക്ഷണ സാധനമാണുണ്ടായിരുന്നു?
അവർക്ക് അഞ്ചപ്പവും രണ്ടു മീനും ഉണ്ടായിരുന്നു.
Luke 9:14-15
മരുഭൂമിയിൽ യേശുവിനെ പിന്തുടർന്ന പുരുഷാരത്തിൽ എത്ര പുരുഷന്മാരുണ്ടായിരുന്നു?
ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു.
Luke 9:16
യേശു ആ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് എന്തു ചെയ്തു?
അവൻ സ്വർഗ്ഗത്തേക്കു നോക്കി,അവയെ അനുഗ്രഹിച്ചു, അവയെ മുറിച്ച്, പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
Luke 9:17-19
എത്ര കൊട്ട ഭക്ഷണം ബാക്കി വന്നു?
പന്ത്രണ്ട് കൊട്ട ഭക്ഷണം ബാക്കി ശേഷിപ്പിച്ചു.
Luke 9:20-22
താൻ ആരാണെന്ന് യേശു ശിഷ്യന്മാരോട് ചോദിച്ചപ്പോൾ, പത്രൊസ് എന്തുത്തരം പറഞ്ഞു?
ദൈവത്തിന്റെ ക്രിസ്തു, എന്ന് അവൻ പറഞ്ഞു..
Luke 9:23-28
ആരെങ്കിലും തന്നെ പിന്തുടരാൻ ആഗ്രഹിച്ചാൽ യേശു പറഞ്ഞു, അവൻ എന്ത് ചെയ്യണം?
അവൻ തന്നെത്താൻ ത്യജിച്ച്, തന്റെ കുരിശെടുത്ത്, യേശുവിനെ അനുഗമിക്കട്ടെ.
Luke 9:29
മലമുകളീൽ വച്ച് യേശുവിന്റെ രൂപത്തിന് എന്ത് സംഭവിച്ചു?
അവന്റെ മുഖത്തിന്റെ ഭാവം മാറി അവന്റെ വസ്ത്രം വെളുത്ത് തിളങ്ങുന്നതായി മാറി.
Luke 9:30-34
അരാണ് യേശുവിന് പ്രത്യക്ഷരായത്?
മോശെയും ഏലിയാവും യേശുവിന് പ്രത്യക്ഷരായി.
Luke 9:35-38
അവരെ മൂടിയ മേഘത്തിൽ നിന്നും ഉണ്ടായ ശബ്ദം എന്താണ് പറഞ്ഞത്?
ഒരു ശബ്ദം പറഞ്ഞു, “ഇവൻ എന്റെ പ്രിയപുത്രൻ: ഇവന് ചെവി കൊടുപ്പിൻ”.
Luke 9:39-43
യേശു ഭൂതത്തെ പുറത്താക്കുന്നതിനു മുൻപ്, മനുഷ്യന്റെ മകനെക്കൊണ്ട് അത് എന്തെല്ലാം ചെയ്യിപ്പിച്ചു?
ഭൂതം അവനെ ഞെരിക്കുകയും അവന്റെ വായിൽ നിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു.
Luke 9:44-47
ശിഷ്യന്മാർ മനസ്സിലക്കാത്ത ഏത് പ്രസ്താവനയാണ് യേശു അവരോട് പറഞ്ഞത്?
അവൻ പറഞ്ഞു, “മനുഷ്യപുത്രൻ ആളുകളുടെ കൈയ്യിൽ ഏല്പിക്കപ്പെടും“.
Luke 9:48-50
ശിഷ്യന്മാരിൽ ഏറ്റവും വലിയവൻ ആരെന്നാണ് യേശു പറഞ്ഞത്?
അവരിൽ ഏറ്റവും ചെറിയവനാണ് ഏറ്റവും വലിയവൻ.
Luke 9:51-61
യേശുവിന് സ്വർഗ്ഗത്തിലേക്ക് പോകുവാനുള്ള സമയം അടുത്തു വന്നപ്പോൾ, അവൻ എന്താണ് ചെയ്തത്?
അവൻ യെരൂശലേമിലേക്ക് പോകുവാൻ ഉറച്ച തീരുമാനമെടുത്തു .
Luke 9:62
ദൈവരാജ്യത്തിന് കൊള്ളാകുന്നവരാകുവാൻ, “കലപ്പ മേൽ കൈവച്ച ശേഷം ഒരു വ്യക്തി എന്തു ചെയ്യുവാന് പാടില്ല?”
വ്യക്തി തിരിഞ്ഞു നോക്കരുത്.
Luke 10
Luke 10:4-8
കൂടെ എന്തു കൊണ്ട് പോകരുതെന്നാണ് യേശു ആ എഴുപത് പേരോടു പറഞ്ഞത്?
അവർ പണസഞ്ചിയും, പൊക്കണവും, ചെരിപ്പും എടുക്കരുതു.
Luke 10:9-11
ഓരോ പട്ടണത്തിലും എന്തു ചെയ്യാനാണ് യേശു എഴുപതു പേരോടു പറഞ്ഞത്?
അവൻ അവരോട് രോഗികളെ സൗഖ്യമാക്കി, “ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചിരിക്കുന്നു” എന്നു ജനത്തോട് പറയുക എന്ന് പറഞ്ഞു.
Luke 10:12-19
യേശു അയച്ചവരെ ഏതെങ്കിലും പട്ടണം കൈക്കൊള്ളുന്നില്ലെങ്കിൽ, ആ പട്ടണത്തിനുള്ള ന്യായവിധി എങ്ങനെ ആയിരിക്കും?
സോദോമ്യർക്കുള്ള ന്യായവിധിയെക്കാൾ കഷ്ടമായിരിക്കും.
Luke 10:20
എഴുപതു പേർ മടങ്ങി വന്ന് തങ്ങൾക്ക് ഭൂതങ്ങളെ പുറത്താക്കാൻ സാധിച്ചു എന്ന് സന്തോഷത്തോടെ പറഞ്ഞപ്പോൾ, യേശു അവരോട് എന്തു പറഞ്ഞു?
അവൻ പറഞ്ഞു, “നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുക.
Luke 10:21-26
യേശു പറഞ്ഞു ദൈവരാജ്യം വെളിപ്പെടുത്തുവാൻ പിതാവിന് പ്രസാദം തോന്നി, ആർക്ക്?
ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു വച്ച് ശിശുക്കൾക്കു വെളിപ്പെടുത്തുവാൻ പിതാവിന് പ്രസാദം തോന്നി.
Luke 10:27-30
യേശു പറയുന്നതനുസരിച്ച്, യഹൂദ ന്യായപ്രമാണപ്രകാരം നിത്യജീവൻ അവകാശമാക്കുവാൻ ഒരു വ്യക്തി എന്താണ് ചെയ്യേണ്ടത്?
നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം.
Luke 10:31
യേശുവിന്റെ ഉപമയിൽ, വഴിയിൽ അവശനായി കിടക്കുന്ന മനുഷ്യനെ കണ്ടപ്പോൾ എന്താണ് പുരോഹിതൻ ചെയ്തത്?
അവൻ വഴി മാറി കടന്നു പോയി.
Luke 10:32-33
മനുഷ്യനെ കണ്ടപ്പോൾ എന്താണ് ലേവി ചെയ്തത്?
അവൻ വഴി മാറി കടന്നു പോയി.
Luke 10:34-36
ആ മനുഷ്യനെ കണ്ടപ്പോൾ എന്താണ് ശമര്യക്കാരൻ ചെയ്തത്?
അവൻ അവന്റെ മുറിവുകളെ കെട്ടി, തന്റെ മൃഗത്തിന്മേൽ ഇരുത്തി, ഒരു സത്രത്തിലേക്ക് കൊണ്ടു വന്നു, അവനെ പരിചരിച്ചു.
Luke 10:37-38
ഉപമ പറഞ്ഞ ശേഷം, പോയി എന്തു ചെയ്യാനാണ് യേശു ന്യായശാസ്ത്രിയോട് പറഞ്ഞത്?
ഉപമയിലെ ശമര്യക്കാരനെ പോലെ പോയി കരുണ കാണിപ്പിൻ.
Luke 10:39
എന്താണ് മറിയ അതേ സമയം ചെയ്തത്?
അവൾ യേശുവിന്റെ കാല്ക്കൽ ഇരുന്ന് അവൻ പറയുന്നത് ശ്രദ്ധിച്ചു.
Luke 10:40-41
യേശു അവളുടെ വീട്ടിലേക്ക് വന്നപ്പോൾ എന്താണ് മാർത്ത ചെയ്തത്?
ഭക്ഷണം തയ്യാറാക്കുന്നതിൽ വല്ലാത്ത തിരക്കിലായിരുന്നു അവൾ.
Luke 10:42
ആർ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ് യേശു പറഞ്ഞത്?
മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അവൻ പറഞ്ഞു.
Luke 11
Luke 11:2-3
എന്ത് പ്രാർത്ഥനായാണ് യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത്?
അവൻ പ്രാർത്ഥിച്ചു,“ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; [നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;] ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം എല്ലാ ദിവസവും തരേണമേ. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങളോട് പാപം ചെയ്ത എല്ലവരോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ നിന്നു അകറ്റേണമെ.
Luke 11:4-7
Luke 11:8-12
യേശുവിന്റെ ഉപമയിൽ, എന്തു കൊണ്ടാണ് അർദ്ധ രാത്രിയിൽ മനുഷ്യൻ എഴുന്നേറ്റ് സ്നേഹിതന് റൊട്ടി കൊടുത്തത്?
സ്നേഹിതന്റെ ലജ്ജ കൂടാതെയുള്ള നിർബന്ധം കാരണം.
Luke 11:13-14
തന്നോട് ചോദിക്കുന്നവർക്ക് സ്വർഗ്ഗത്തിലെ പിതാവ് എന്ത് കൊടുക്കും?
അവൻ പരിശുദ്ധാത്മാവിനെ നല്കും.
Luke 11:15-19
അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് അവർ കണ്ടപ്പോൾ, എന്താണ് ചിലർ യേശുവിനെ കുറ്റം പറഞ്ഞത്?
ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടാണ് അവൻ ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് അവർ കുറ്റം ആരോപിച്ചു.
Luke 11:20-25
എന്തു ശക്തി കൊണ്ട് താൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നാണ് യേശു ഉത്തരം കൊടുത്തത്?
ദൈവത്തിന്റെ ശക്തികൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു.
Luke 11:26-27
അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പോയ ശേഷം പിന്നീട് തിരിച്ചു വന്നാൽ, ആ മനുഷ്യന്റെ അവസാനത്തെ സ്ഥിതി എങ്ങനെ ആയിരിക്കും?
മനുഷ്യന്റെ അവസാനത്തെ സ്ഥിതി ആദ്യത്തേതിൽ നിന്നും വളരെ പരിതാപകരമയിരിക്കും.
Luke 11:28-30
സ്ത്രീ ഉറക്കെ നിലവിളിച്ചപ്പോൾ, യേശുവിന്റെ അമ്മയെ അനുഗ്രഹിച്ചപ്പോൾ, ആർ അനുഗ്രഹിക്കപ്പെട്ടവർ എന്നാണ് യേശു പറഞ്ഞത്?
ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ.
Luke 11:31
പഴയമിയമത്തിലെ ഏത് രണ്ട് വ്യക്തികളെക്കാൾ വലുതാണ് താനെന്നാണ് യേശു പറഞ്ഞത്?
ശലോമോനും യോനയും.
Luke 11:32-38
Luke 11:39-41
പരീശന്മാരുടെ അകം എങ്ങനെയാണെന്നാണ് യേശു പറഞ്ഞത്?
അവർ കവർച്ചയും ദുഷ്ടതയും കൊണ്ട് നിറഞ്ഞിരിക്കുന്നു എന്ന് യേശു പറഞ്ഞു.
Luke 11:42-45
പരീശന്മാർ എന്തു ഉപേക്ഷിച്ചു എന്നാണ് യേശു പറഞ്ഞത്?
അവർ ന്യായവും ദൈവസ്നേഹവും വിട്ടുകളഞ്ഞു.
Luke 11:46-49
മറ്റു മനുഷ്യരോട് ശാസ്ത്രിമാർ എന്തു ചെയ്യുന്നു എന്നാണ് യേശു പറഞ്ഞത്?
എടുക്കുവാൻ പ്രയാസമുള്ള ചുമടുകളെ അവർ മനുഷ്യരെക്കൊണ്ടു എടുപ്പിക്കുന്നു; എന്നാൽ അവർ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
Luke 11:50-53
എന്തിന് ഈ തലമുറ ഉത്തരവാദി ആയിരിക്കും എന്നാണ് യേശു പറഞ്ഞത്?
ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തത്തിന് അവർ ഉത്തരവാദികളയിരിക്കും.
Luke 11:54
യേശുവിന്റെ വാക്കുകൾ കേട്ടു കഴിഞ്ഞ ശേഷം പരീശന്മാരും ശാസ്ത്രിമാരും എന്താണ് ചെയ്തത്?
അവർ അവനോടു എതിർക്കുവാനും തർക്കിക്കുവാനും അവന്റെ വാക്കുകളാൽ കുടുക്കുവാനായി ശ്രമിച്ചു.
Luke 12
Luke 12:3-4
യേശു പറയുന്നതനുസരിച്ച്, നിങ്ങൾ ഇരുട്ടിൽ പറയുന്നതിന് എന്ത് സംഭവിക്കും?
വെളിച്ചത്തു കേൾക്കും.
Luke 12:5-7
ആരെ പേടിക്കണമെന്നാണ് യേശു പറഞ്ഞത്?
നിങ്ങളെ നരകത്തിൽ എറിഞ്ഞു കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ.
Luke 12:8-14
മനുഷ്യന്റെ മുൻപാകെ യേശുവിന്റെ പേർ ഏറ്റു പറയുന്നവർക്കായി യേശു എന്തു ചെയ്യും?
യേശു ആ വ്യക്തിയുടെ പേര് ദൈവദൂതന്മാരുടെ മുൻപാകെ ഏറ്റുപറയും.
Luke 12:15-17
യേശു പറയുന്നതുസരിച്ച്, എന്തിലല്ല നമ്മുടെ ജീവൻ നിലനില്ക്കുന്നത്?
നമ്മുടെ സമൃദ്ധിയുടെ വലിപ്പത്തിലല്ല നമ്മുടെ ജീവൻ നിലനില്ക്കുന്നത്.
Luke 12:18
യേശുവിന്റെ ഉപമയിൽ, അവന്റെ കളപ്പുര നിറഞ്ഞതു കൊണ്ട് ധനവാൻ എന്തു ചെയ്യുവാൻ പോകയായിരുന്നു?
അവൻ കളപ്പുരകളെ പൊളിച്ചു, അധികം വലിയവ പണിയുവാൻ തുടങ്ങുകയായിരുന്നു പിന്നെ ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക .
Luke 12:19
Luke 12:20-30
എന്താണ് ദൈവം ധനവാനോട് പറഞ്ഞത്?
അവൻ പറഞ്ഞു, “മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും.
Luke 12:31-32
ജീവിതത്തെ കുറിച്ച് ചിന്താകുലരാകുന്നതിന് പകരം, നാം എന്തു ചെയ്യണമെന്നാണ് യേശു പറഞ്ഞത്?
നാം ദൈവരാജ്യം അന്വേഷിക്കണം.
Luke 12:33-36
നാം നമ്മുടെ സ്വത്ത് എവിടെ സൂക്ഷിക്കണം എന്നാണ് യേശു പറഞ്ഞത്, എന്തു കൊണ്ട്?
നാം നമ്മുടെ നിക്ഷേപം സ്വർഗ്ഗത്തിൽ സൂക്ഷിക്കണം, കാരണം അവിടെ കള്ളന്മാരോ പുഴുക്കളോ നശിപ്പിക്കുന്നില്ല.
Luke 12:37-39
യേശു പറയുന്നതനുസരിച്ച്, ദൈവത്തിന്റെ ഏത് ദാസന്മാരാണ് അനുഗ്രഹിക്കപ്പെട്ടവർ?
യേശു വരുമ്പോൾ ഉണർന്നു കാത്തിരിക്കുന്ന ദാസന്മാർ ഭാഗ്യവാന്മാർ.
Luke 12:40-45
യേശു വരുന്ന സമയം നമുക്കറിയാമോ?
ഇല്ല.
Luke 12:46-47
തന്റെ യജമാനന്റെ വരവിനായി തയ്യാറാകാതെ മറ്റു ദാസന്മാരെ അധിക്ഷേപിക്കുന്ന ദാസന് എന്ത് സംഭവിക്കും?
യജമാനൻ വന്നു അവനെ മുറിവേൽപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും.
Luke 12:48-51
കൂടുതൽ കൊടുത്തവരോട് എന്തു ചോദിക്കും?
കൂടുതൽ ചോദിക്കും.
Luke 12:52
യേശു പറയുന്നതനുസരിച്ച്, അവൻ ഭൂമിയിൽ ഏത് തരത്തിലുള്ള ഭിന്നത കൊണ്ടുവരും?
ഒരേ വീട്ടിൽ തമ്മിൽ ഭിന്നിച്ചിരിക്കുന്നവർ ഉണ്ടാകും.
Luke 12:53-57
Luke 12:58-59
യേശു പറയുന്നതനുസരിച്ച്, എതിരാളിയോടു കൂടെ ന്യായാധിപന്റെ അടുക്കൽ പോകുന്നതിന് മുൻപ് നാം എന്തു ചെയ്യണം?
കാര്യങ്ങൾ നേരത്തെ തന്നെ ഒത്തുതീർപ്പാക്കുവാൻ നാം ശ്രമിക്കണം.
Luke 13
Luke 13:3-7
ഈ വിധത്തിൽ പീലാത്തൊസിനാൽ കഷ്ടമനുഭവിച്ച് കൊല്ലപ്പെട്ട ഗലീലിയക്കാർ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നുവോ?
അല്ല.
Luke 13:8
യേശുവിന്റെ ഉപമയിൽ, മൂന്ന് വർഷങ്ങൾക്കു ശേഷവും ഫലം കായ്ക്കാത്ത അത്തി വൃക്ഷത്തോട് എന്താണ് ചെയ്തത്?
അതിന് കിളച്ച് വളമിട്ട് ഒരു വർഷം കൂടി നോക്കാം ഫലം കായ്ക്കുമോ ഇല്ലയോ എന്ന്; ഇല്ലായെങ്കിൽ, അതിനെ വെട്ടി കളയാം.
Luke 13:9-10
Luke 13:11-13
പള്ളിയിൽ, പതിനെട്ട് വർഷങ്ങൾ കൂനിയിരിപ്പാൻ എന്താണ് അവളെ കാരണമാക്കിയത്?
സാത്താനിൽ നിന്നും രോഗാത്മാവ് അവളെ ബാധിച്ചിരുന്നു.
Luke 13:14
പള്ളിപ്രമാണി എന്തു കൊണ്ടാണ് യേശു ആ സ്ത്രീയെ സൗഖ്യമാക്കിയപ്പോൾ കോപാകുലനായത്?
കാരണം യേശു അവളെ ശബ്ബത്തിൽ സൗഖ്യമാക്കി.
Luke 13:15
പള്ളിപ്രമാണി ഒരു കപടഭക്തിക്കാരനാണെന്ന് യേശു എങ്ങനെ കാണിച്ചു?
യേശു അവനോട് നീ ശബ്ബത്തിൽ നിന്റെ മൃഗത്തിന്റെ കെട്ടഴിക്കും, എന്നാലും യേശു ശബ്ബത്തിൽ സ്ത്രീയെ സൗഖ്യമാക്കിയത് കൊണ്ട് അവൻ കോപിച്ചു.
Luke 13:16-18
Luke 13:19-23
ദൈവരാജ്യം കടുക് മണിപോലെ എങ്ങനെയാണ്?
ഒരു ചെറിയ അരിയാണത്, പക്ഷേ അത് താമസിക്കാൻ ഇടവുമായി വളർന്നു.
Luke 13:24-27
ആരെങ്കിലും രക്ഷപെടുമോ എന്ന് ചോദിച്ചപ്പോൾ, എന്ത് മറുപടിയാണ് യേശു പറഞ്ഞത്?
അവൻ പറഞ്ഞു, “ഇടുങ്ങിയ വാതിലൂടെ അകത്തു പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. പലരും പ്രവേശിക്കുവാൻ ശ്രമിക്കും എന്നാൽ കഴിയുകയില്ല.
Luke 13:28
ദൈവരാജ്യത്തിൽ കടപ്പാൻ കഴിയാതെ, പുറത്തെറിയപ്പെടുന്നവർ എന്തു ചെയ്യും?
അവർ കരയുകയും അവരുടെ പല്ല് കടിക്കയും ചെയ്യും.
Luke 13:29-32
Luke 13:33
താൻ എവിടെ കൊല്ലപ്പെടും എന്നാണ് യേശു പറഞ്ഞത്?
അവൻ യെരൂശലേമിൽ കൊല്ലപ്പെടും.
Luke 13:34
യെരൂശലേം ജനത്തോട് എന്തു ചെയ്യാനാണ് യേശു ആഗ്രഹിച്ചത്?
കോഴി തന്റെ കുഞ്ഞുങ്ങളെ ചേർക്കും പോലെ അവൻ അവരെ ചേർത്തു കൊള്ളാൻ ആഗ്രഹിച്ചു.
യേശുവിന്റെ അവരോടുള്ള ആഗ്രഹത്തോട് എങ്ങനെയണ് പ്രതികരിച്ചത്?
അവർ അതിനെ നിരസിച്ചു.
Luke 13:35
അതു കൊണ്ട്, യേശു യെരൂശലേമിനെക്കുറിച്ചും അതിലെ ജനത്തെക്കുറിച്ചും എന്താണ് പ്രവചിച്ചത്?
അവരുടെ ഭവനം ശൂന്യമായ്ത്തീരും; “കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ” എന്നു അവർ പറയുവോളം അവർ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Luke 14
Luke 14:3
മഹോദരം എന്ന് രോഗം ബാധിച്ച മനുഷ്യൻ അവന്റെ മുൻപിൽ നിൽക്കുമ്പോൾ, പരീശന്മാരോടും യഹൂദ നിയമ വിദഗ്ദരായ ന്യായശാസ്ത്രിമാരോടും എന്താണ് യേശു ചോദിച്ചത്?
ശബത്തിൽ സൗഖ്യമാക്കുന്നത് ശരിയോ അല്ലയോ.
Luke 14:4
വിദഗ്ദന്മാരും പരീശന്മാരും എന്തുത്തരമാണ് കൊടുത്തത്?
അവരോ മിണ്ടാതിരുന്നു.
Luke 14:5-10
ആ മനുഷ്യനെ സൗഖ്യമാക്കിയ ശേഷം, വിദഗ്ദന്മാരും പരീശന്മാരും കപടഭക്തിക്കാരണെന്ന് എങ്ങനെയാണ് യേശു കാണിച്ചത്?
ശബത്തിൽ കുഴിയിൽ വീഴുന്ന അവരുടെ മകനെയോ അല്ലെങ്കിൽ കാളയെയോ അവർ സഹായിക്കും എന്ന് അവരെ ഓർമ്മിപ്പിച്ചു.
Luke 14:11-13
തന്നെത്താൻ ഉയർത്തുന്നവന് എന്ത് സംഭവിക്കും എന്നാണ് യേശു പറഞ്ഞത്?
അവൻ താഴ്ത്തപ്പെടും.
തന്നെത്താൻ താഴ്ത്തുന്നവന് എന്ത് സംഭവിക്കും എന്നാണ് യേശു പറഞ്ഞത്?
അവൻ ഉയർത്തപ്പെടും.
Luke 14:14-17
യേശു പറയുന്നതനുസരിച്ച്, ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ തങ്ങളുടെ ഭവനങ്ങളിലേക്ക് ക്ഷണിക്കുന്നവർക്ക് എങ്ങനെ പ്രതിഫലം ലഭിക്കും?
നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ അവർക്ക് പ്രത്യുപകാരം ഉണ്ടാകും.
Luke 14:18-20
യേശുവിന്റെ അത്താഴ ഉപമയിൽ, വാസ്തവമായി ക്ഷണിക്കപ്പെട്ടവർ എന്തു ചെയ്തു?
അവർക്ക് എന്തു കൊണ്ട് അത്താഴത്തിന് വരാൻ സാധിച്ചില്ല എന്നതിനെക്കുറിച്ച് അവർ ഒഴികഴിവു പറയുവാൻ തുടങ്ങി.
Luke 14:21-23
അപ്പോൾ യജമാനൻ ആരെയെല്ലാം ക്ഷണിച്ചു?
ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ.
Luke 14:24-25
നേരത്തെ താൻ അത്താഴത്തിന് ക്ഷണിച്ചവരെ പറ്റി എന്താണ് യജമാനൻ പറഞ്ഞത്?
അവരിൽ ആരും എന്റെ അത്താഴം ഭക്ഷിക്കയില്ല.
Luke 14:26-27
യേശു പറയുന്നതനുസരിച്ച്, അവന്റെ ശിഷ്യന്മാർ എന്തു ചെയ്യണം?
അവർ സ്വന്തം കുടു:ബത്തെയും ജീവനെത്തന്നെ വെറുക്കയും, തങ്ങളുടെ ക്രൂശ് ചുമക്കയും ചെയ്തു കൊണ്ട് തങ്ങൾക്കുള്ളതെല്ലാം ഉപേക്ഷിച്ച് എന്റെ പിന്നാലെ വരണം.
Luke 14:28-32
യേശുവിന്റെ ഉപമയിൽ തന്നെ പിന്തുടരുവാൻ എന്താണ് വേണ്ടത്, ഗോപുരം പണിയുന്ന മനുഷ്യൻ ആദ്യം എന്തു ചെയ്യണം?
ആ വ്യക്തി പണം എണ്ണി നോക്കണം.
Luke 14:33-34
Luke 14:35
ഉപ്പിന് രുചി നഷ്ടപ്പെട്ടാൽ, അതിനെ എന്തു ചെയ്യും?
അതിനെ എറിഞ്ഞു കളയും.
Luke 15
Luke 15:4
യേശുവിന്റെ ഉപമയിൽ, നൂറ് ആടുകളിൽ നിന്നും ഒന്നിനെ കാണാതാകുന്ന ഇടയൻ എന്താണ് ചെയ്യുന്നത്?
അവൻ മറ്റ് തൊണ്ണൂറ്റി ഒൻപതിനെയും വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ അന്വേഷിപ്പാൻ പോകുന്നു, അതിനെ സന്തോഷത്തോടെ തിരികെ കൊണ്ടു വരുന്നു.
Luke 15:5-6
Luke 15:7
ഒരു പാപി രക്ഷിക്കപ്പെടുമ്പോൾ സ്വർഗ്ഗത്തിൽ എന്തു സംഭവിക്കുന്നു?
സ്വർഗ്ഗത്തിൽ അധികം ആനന്ദമുണ്ടാകും.
Luke 15:8
യേശുവിന്റെ ഉപമയിൽ, പത്ത് എണ്ണത്തിൽ ഒരു വെള്ളി നാണയം നഷ്ടപ്പെടുന്ന സ്ത്രീ എന്താണ് ചെയ്യുന്നത്?
കണ്ടെത്തും വരെ അവൾ സൂക്ഷ്മതയോടെ അന്വേഷിക്കുന്നു, പിന്നീട് അവളുടെ അയൽക്കാരോടും സ്നേഹിതരോടുമൊപ്പം സന്തോഷിക്കും .
Luke 15:9
Luke 15:10-11
Luke 15:12
യേശുവിന്റെ ഉപമയിൽ, ഇളയമകൻ എന്ത് കാര്യമാണ് തന്റെ അപ്പനോട് ചോദിച്ചത്?
ഞാൻ കൈവശമാക്കാനുള്ള എന്റെ വസ്തുവക എനിക്ക് ഇപ്പോൾ തരുവിൻ.
Luke 15:13-14
തന്റെ പാരമ്പര്യസ്വത്തു കൊണ്ട് ഇളയമകൻ എന്തു ചെയ്തു?
അന്യായ ജീവിതത്തിലൂടെ അവൻ പണമെല്ലാം നഷ്ടപ്പെടുത്തി.
Luke 15:15-17
അവന്റെ പണമെല്ലാം തീർന്ന ശേഷം, ജീവിക്കാനായി ഇളയ മകൻ എന്തു ചെയ്തു?
മറ്റൊരു മനുഷ്യന്റെ പന്നികളെ തീറ്റാനായി അവൻ തന്നെത്താൻ പണി ചെയ്തു.
Luke 15:18
അവൻ വ്യക്തമായി ചിന്തിപ്പാൻ തുടങ്ങിയപ്പോൾ, ഇളയ പുത്രൻ എന്തു ചെയ്യുവാൻ തീരുമാനിച്ചു?
അപ്പന്റെ അടുക്കൽ പോയി തന്റെ തെറ്റിന് ക്ഷമ ചോദിക്കുവാനും തന്നെ ഒരു വേലക്കാരനായി കരുതുവാന് പറയാനും അവൻ തീരുമാനിച്ചു, .
Luke 15:19
Luke 15:20-21
ഇളയമകൻ വീട്ടിൽ തിരിച്ചു വരുന്നതു കണ്ടിട്ട് എന്താണ് ആ പിതാവ് ചെയ്തത്?
അവൻ ഓടി, കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു.
Luke 15:22
പെട്ടെന്ന് തന്റെ ഇളയ മകന് വേണ്ടി എന്താണ് പിതാവ് ചെയ്തത്?
അപ്പൻ അവന് ഉടുപ്പും, മോതിരവും, ചെരുപ്പും കൊടുക്കയും എന്നിട്ട് ഒരു വിരുന്ന് ഒരുക്കയും ചെയ്തു.
Luke 15:23-27
Luke 15:28
ഇളയ മകന് വേണ്ടി തയ്യാറാക്കിയ വിരുന്നിനെ കുറിച്ച് കേട്ടപ്പോൾ എന്തായിരുന്നു മൂത്ത മകന്റെ പ്രതികരണം?
അവൻ ദേഷ്യപ്പെട്ട് വിരുന്നിൽ പങ്കെടുക്കാതെ നിന്നു.
Luke 15:29-30
അപ്പനോട് മൂത്ത മകന്റെ പരാതി എന്തായിരുന്നു?
അപ്പന്റെ കാര്യങ്ങൾ എല്ലാം കേട്ടിട്ടും ഒരു പ്രാവിശ്യം പോലും കൂട്ടുകാരോടൊത്ത് വിരുന്നൊരുക്കി സന്തോഷിപ്പാൻ ഒരു ആടിനെ പോലും തനിക്ക് തന്നിട്ടില്ല എന്ന് അവൻ പരാതി പറഞ്ഞു.
Luke 15:31
മൂത്ത മകനോട് പിതാവിന്റെ പ്രതികരണം എന്തായിരുന്നു?
അവൻ പറഞ്ഞു, “മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റേതു ആകുന്നു.
Luke 15:32
ഇളയ മകന് വേണ്ടി വിരുന്നൊരുക്കിയത് നല്ലതാണെന്ന് എന്തു കൊണ്ടാണ് പിതാവ് പറഞ്ഞത്?
കാരണം ഇളയമകൻ നഷ്ടപ്പെട്ടു പോയിരുന്നു എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു.
Luke 16
Luke 16:1-4
ധനവാൻ തന്റെ കാര്യവിചരകനെ പറ്റി എന്താണ് കേട്ടത്?
കാര്യവിചാരകൻ ധനവാന്റെ വസ്തുവക അനാവശ്യമായി ചെലവാക്കുന്നു എന്ന് അവൻ കേട്ടു.
Luke 16:5-6
തന്റെ ജോലിയിൽ നിന്നും നിർബന്ധപൂർവ്വം പിരിച്ചുവിടപ്പെടുന്നതിന് മുൻപ് എന്താണ് ആ കാര്യവിചാരകൻ ചെയ്തത്?
അവൻ ധനവാന്റെ ഓരോ കടക്കാരെയും വിളിച്ച് അവരുടെ കടം ഇളവ് ചെയ്തു.
Luke 16:7
Luke 16:8
തന്റെ കാര്യവിചാരകന്റെ പ്രവൃത്തിയോട് എന്തായിരുന്നു ധനവാന്റെ പ്രതികരണം?
കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു അവൻ അവനെ പുകഴ്ത്തി.
Luke 16:9
ഈ കഥയുടെ അടിസ്ഥാനത്തിൽ എന്തു ചെയ്യാനാണ് യേശു മറ്റുള്ളവരോട് പറഞ്ഞത്?
അവൻ പറഞ്ഞു, “ലോകത്തിലെ ധനം കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ, അതു ഇല്ലാതെയാകുമ്പോൾ, അവർ സ്വർഗ്ഗത്തിൽ നിങ്ങളെ സ്വീകരിക്കും.
Luke 16:10-12
ഉള്ളതില് വിശ്വസ്തൻ മറ്റേതിലുമൊക്കെ വിശ്വാസ്യോഗ്യനായിരിക്കും?
ആ വ്യക്തി അധികത്തിലും വിശ്വസ്തൻ ആയിരിക്കും .
Luke 16:13-15
ഏത് രണ്ട് യജമാനന്മാർക്കിടയിലാണ് നാം തിരഞ്ഞെടുപ്പ് നടത്തേണ്ടത്?
നാം ദൈവത്തിനും ധനത്തിനും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണം.
Luke 16:16-17
യേശു പറയുന്നതനുസരിച്ച്, യോഹന്നാൻ സ്നാപകൻ വരുന്നതു വരെ എന്തായിരുന്നു പ്രവർത്തിച്ചു കൊണ്ടിരുന്നത്?
ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു.
യേശു പറയുന്നതനുസരിച്ച്, എന്താണിപ്പോൾ പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്?
അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചു വരുന്നു.
Luke 16:18-21
യേശു പറയുന്നതനുസരിച്ച്, തന്റെ ഭാര്യയെ വിവാഹം ഒഴിഞ്ഞ ശേഷം മറ്റൊരു വിവാഹം ചെയ്യുന്ന മനുഷ്യൻ എങ്ങനെയുള്ളവനാണ്?
ഈ വ്യക്തി ഒരു വ്യഭിചാരകൻ ആകുന്നു.
Luke 16:22
യേശുവിന്റെ കഥയിൽ, ഭിക്ഷക്കാരനായ ലാസർ മരിച്ച ശേഷം അവൻ എവിടെ പോയി?
ആശ്വസിക്കപ്പെടാനായി അബ്രഹാമിന്റെ അടുത്തേക്ക്..
Luke 16:23
മരിച്ച ശേഷം ധനവാന് എവിടെയാന് പോയത്?
നരകത്തിൽ യാതന അനുഭവിപ്പാൻ.
Luke 16:24
ഏത് അപേക്ഷയാണ് ആദ്യമായി ധനവാൻ അബ്രഹാമിനോട് നടത്തിയത്?
അവൻ പറഞ്ഞു, “ദയവായി ലാസറിനെ അല്പം വെള്ളവുമായി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു.
Luke 16:25
Luke 16:26
എന്തായിരുന്നു അബ്രഹാം ധനവാന് കൊടുത്ത മറുപടി?
അവൻ പറഞ്ഞു, “കടപ്പാൻ കഴിയാതെവണ്ണം നമുക്ക് ഇടയിൽ വലിയോരു പിളർപ്പുണ്ട്.
Luke 16:27
ഏത് അപേക്ഷയാണ് രണ്ടാമതായി ധനവാൻ അബ്രഹാമിനോട് നടത്തിയത്?
അവൻ പറഞ്ഞു, “എന്റെ സഹോദരർക്ക് ഈ സ്ഥലത്തെക്കുറിച്ച് മുന്നറിയിപ്പ് കൊടുപ്പാനായി ലാസറിനെ അയക്കേണമേ.
Luke 16:28
Luke 16:29-30
എന്തായിരുന്നു അബ്രഹാം ധനവാന് കൊടുത്ത മറുപടി?
അവൻ പറഞ്ഞു, “അവർക്ക് മോശെയും പ്രവാചകന്മാരു ഉണ്ട്, അവർ അവരെ കേൾക്കട്ടെ.
Luke 16:31
അവർ മോശെയെയും പ്രവാചകന്മാരെയും കേൾക്കുന്നില്ലായെങ്കിൽ, മറ്റെന്തിന് അവരെ പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിയും?
മരിച്ചവരിൽ നിന്ന് ആരെങ്കിലും എഴുന്നേറ്റാലും അവർ വിശ്വസിക്കുകയില്ല.
Luke 17
Luke 17:4-9
നമ്മുടെ സഹോദരൻ നമ്മോട് പാപം ചെയ്യുകയും പിന്നീട് ക്ഷമിക്കണം എന്നു പറയുകയും ചെയ്താൽ നാം എന്തു ചെയ്യണം എന്നാണ് യേശു പറഞ്ഞത്?
നമ്മൾ അവനോട് ക്ഷമിക്കണം.
Luke 17:10-11
ദാസന്മാരായിരിക്കെ, നമ്മുടെ യജമാനൻ നമ്മോട് ചെയ്യാൻ കല്പിച്ചതൊക്കെയും ചെയ്തു തീർത്ത ശേഷം നാം എന്തു പറയണം?
നാം പറയണം, “ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു.
Luke 17:12
ശമര്യായുടെയും ഗലീലിയുടെയും നടുവിൽ കൂടെ ഒരു ഗ്രാമത്തിൽ പ്രവേശിക്കാറായപ്പോൾ ആരെയാണ് യേശു കണ്ടുമുട്ടിയത്?
അവൻ പത്ത് കുഷ്ഠ രോഗികളെ കണ്ടു.
Luke 17:13
എന്താണ് അവർ യേശുവിനോട് പറഞ്ഞത്?
അവർ പറഞ്ഞു, “യേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ.
Luke 17:14
എന്താണ് യേശു അവരോട് ചെയ്യാൻ പറഞ്ഞത്?
പോയി പുരോഹിതന്മാർക്കു അവരെ തന്നേ കാണിച്ചു കൊടുക്കുക എന്ന് അവൻ അവരോട് പറഞ്ഞു.
കുഷ്ഠ രോഗികൾ പോയപ്പോൾ അവർക്ക് എന്തു സംഭവിച്ചു?
അവർ ശുദ്ധരായിത്തീർന്നു.
Luke 17:15
യേശുവിന് നന്ദി പറയാനായി പത്തിൽ എത്ര കുഷ്ഠ രോഗികൾ തിരികെ വന്നു?
ഒരാൾ മാത്രം തിരിച്ചു വന്നു.
Luke 17:16-20
യേശുവിന് നന്ദി പറയാൻ തിരികെ വന്ന കുഷ്ഠ രോഗി എവിടെ നിന്നായിരുന്നു?
അവൻ ശമര്യയിൽ നിന്നായിരുന്നു.
Luke 17:21-23
വരുവാനുള്ള രാജ്യത്തെ പറ്റി ചോദിച്ചപ്പോൾ, ദൈവരാജ്യം എവിടെ നിന്നാണെന്നാണ് യേശു പറഞ്ഞത്?
ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ.
Luke 17:24
അവൻ വീണ്ടും വെളിപ്പെടുമ്പോൾ, അവന്റെ ദിവസത്തിൽ എങ്ങനെ ആയിരിക്കും എന്നാണ് യേശു പറഞ്ഞത്?
മിന്നൽ ആകാശത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് തിളങ്ങി മിന്നുന്നതുപോലെ ആയിരിക്കും.
Luke 17:25-26
ആദ്യം എന്തു സംഭവിക്കണം എന്നാണ് യേശു പറഞ്ഞത്?
അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.
Luke 17:27-30
ലോത്തിന്റെയും, നോഹയുടെയും ദിവസങ്ങൾ പോലെ മനുഷ്യപുത്രന്റെയും ദിവസം എങ്ങനെ ആയിരിക്കും?
നാശത്തിന്റെ ദിവസം വന്നു എന്ന് അറിയാതെ പലരും തിന്നുകയും, കുടിക്കയും, വിവാഹം കഴിക്കയും, വിവാഹത്തിന്നു കൊടുക്കയും ചെയ്യും.
Luke 17:31
ലോത്തിന്റെ ഭാര്യയെ പോലെ നാം എങ്ങനെ ആയിരിക്കരുത്?
ആ ദിവസം നാം നമ്മുടെ ഭൗതിക കാര്യങ്ങൾ എടുക്കാൻ തിരിയരുത്, അവൾ ചെയ്തു നശിച്ചു പോയതു പോലെ.
Luke 17:32-36
Luke 17:37
“കർത്താവെ എവിടെ, തന്റെ ശിഷ്യന്മാരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കുവാനായി യേശു പ്രകൃതിയിൽ നിന്നും ഏത് ചിത്രമാണ് ഉപയോഗിച്ചത്?
മൃതശരീരം ഉള്ളടത്തു ആണല്ലൊ കഴുകന്മാർ കൂടുന്നതു.
Luke 18
Luke 18:1-2
ഈ കഥയിൽ നിന്നും പ്രാർത്ഥനയെക്കുറിച്ച് തന്റെ ശിഷ്യന്മാരെ എന്തു പഠിപ്പിക്കാനാണ് യേശു ആഗ്രഹിച്ചത്?
അവർ തളരാതെ എപ്പോഴും പ്രാർത്ഥിക്കണമെന്നും, തന്നോട് നിലവിളിക്കുന്നവർക്ക് ദൈവം നീതി നടത്തി കൊടുക്കുമെന്ന് അവരെ പഠിപ്പിക്കാനുമായി അവൻ ആഗ്രഹിച്ചു .
Luke 18:3-4
അനീതിയുള്ള ന്യായാധിപനോട് എന്താണ് വിധവ കൂടെക്കൂടെ ആവിശ്യപ്പെട്ടു കൊണ്ടിരുന്നത്?
അവൾ അവളുടെ എതിരാളിയിൽ നിന്നും നീതി ആവിശ്യപ്പെട്ടു.
Luke 18:5-7
കുറച്ചു സമയത്തിന് ശേഷം, അനീതിമാനായ ന്യായാധിപൻ എന്താണ് തന്നോടു തന്നെ പറഞ്ഞത്?
അവൻ പറഞ്ഞു, “വിധവ എന്നെ അസഹ്യപ്പെടുത്തുന്നതു കൊണ്ടു അവൾക്കു നീതി ലഭിക്കാൻ ഞാൻ സഹായിക്കും.
Luke 18:8
Luke 18:9
മറ്റുള്ളവരെ കുറിച്ചും തന്റെ നീതിയെക്കുറിച്ചുമുള്ള പരീശന്റെ മനോഭാവം എന്തായിരുന്നു?
അവൻ തന്നെത്താൻ മറ്റുള്ളവരെക്കാൾ നീതിമാനെന്ന് ചിന്തിച്ചു.
Luke 18:10
യേശുവിന്റെ കഥയിൽ, ഏത് രണ്ട് മനുഷ്യരാണ് ദേവാലയത്തിൽ പ്രാർത്ഥിപ്പാൻ പോയത്?
ഒരു പരീശനും, ഒരു ചുങ്കക്കാരനും ദൈവാലയത്തിൽ പ്രാർത്ഥിപ്പാൻ പോയി.
Luke 18:11-12
Luke 18:13
എങ്ങനെയാണ് ചുങ്കക്കാരൻ ദൈവത്തോടു പ്രാർത്ഥിച്ചത്?
അവൻ പ്രാർത്ഥിച്ചു, “ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ.
Luke 18:14-15
ആരാണ് ദൈവമുൻപാകെ നീതിമാനായി തന്റെ ഭവനത്തിലേക്ക് തിരികെ പോയത്?
ദൈവമുൻപാകെ ചുങ്കക്കാരൻ നീതിമാനായിത്തീർന്നു.
Luke 18:16
ദൈവരാജ്യം ആരുടേതാകുന്നു എന്നാണ് യേശു പറഞ്ഞത്?
അത് ശിശുക്കളെ പോലെ ഉള്ളവരുടേതാകുന്നു.
Luke 18:17-21
Luke 18:22
പ്രമാണിയോട് (തന്റെ യൗവ്വനം മുതൽ ദൈവ കല്പനകളെ പ്രമാണിച്ച) ഏത് ഒരേ ഒരു കാര്യം ചെയ്യാനാണ് യേശു ആവിശ്യപ്പെട്ടത്?
തനിക്കുള്ളതൊക്കെയും വിറ്റ് ദരിദ്രർക്ക് കൊടുക്കുവാൻ യേശു അവനോട് പറഞ്ഞു.
Luke 18:23-29
യേശുവിന്റെ പ്രസ്താവനയോടു എങ്ങനെയാണ് ആ ധനവാൻ പ്രതികരിച്ചത്, എന്തു കൊണ്ട്?
അവൻ ധനവാനായതു കൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീർന്നു.
Luke 18:30-31
ദൈവരാജ്യം നിമിത്തം ലൗകിക കാര്യങ്ങൾ വെടിഞ്ഞവർക്ക് എന്ത് വാഗ്ദാനമാണ് യേശു ചെയ്തത്?
ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും വളരെ ലഭിക്കുമെന്ന് യേശു വാഗ്ദാനം ചെയ്തു.
Luke 18:32
യേശു പറയുന്നതനുസരിച്ച്, മനുഷ്യപുത്രനെക്കുറിച്ച് എന്താണ് പഴയനിയമ പ്രവാചകന്മാർ എഴുതിയിരിക്കുന്നത്?
അവനെ ജാതികൾക്കു ഏല്പിച്ചു കൊടുക്കയും, അവർ അവനെ പരിഹസിച്ചു, അപമാനിച്ചു, തുപ്പി, തല്ലീട്ടു കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
Luke 18:33-37
Luke 18:38
വഴിയരികിലെ അന്ധൻ എന്താണ് യേശുവിനോട് നിലവിളിച്ചത്?
അവൻ പറഞ്ഞു, “യേശുവേ, ദാവീദ് പുത്രാ, എന്നോട് കരുണയുണ്ടാകേണമേ.
Luke 18:39-42
Luke 18:43
അന്ധൻ സൗഖ്യമാകുന്നത് കണ്ടിട്ട് പുരുഷാരം എങ്ങനെയാണ് പ്രതികരിച്ചത്?
അവർ ദൈവത്തെ പുകഴ്ത്തി അവന് മഹത്വം കൊടുത്തു .
Luke 19
Luke 19:2-6
യേശുവിനെ കാണാൻ ആരാണ് മരത്തിൽ കയറിയത്, സമൂഹത്തിൽ അവന്റെ തൊഴിലും സ്ഥാനവും എന്തായിരുന്നു?
ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ അവൻ സക്കായി ആയിരുന്നു, ധനവാനായ ചുങ്കക്കാരൻ.
Luke 19:7-8
യേശു സക്കായിയുടെ വീട്ടിൽ പോയപ്പോൾ എന്ത് പരാതിയാണ് എല്ലാവരും ചെയ്തത്?
അവർ പറഞ്ഞു, “യേശു പാപിയായ ഒരു മനുഷ്യനോടു കൂടെ അത്താഴം കഴിക്കുവാൻ പോയി.
Luke 19:9-10
സക്കായി തന്റെ ദാനങ്ങൾ പറഞ്ഞു തീർന്ന ശേഷം എന്താണ് യേശു സക്കായിയെ കുറിച്ച് പറഞ്ഞത്?
അവൻ പറഞ്ഞു, “ഇന്നു ഈ വീടിനു രക്ഷ വന്നു.
Luke 19:11
യേശു യെരൂശലേമിൽ എത്തിയപ്പോൾ എന്ത് സംഭവിക്കുമെന്നാണ് പുരുഷാരം ചിന്തിച്ചത്?
ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകും എന്ന് അവർ ചിന്തിച്ചു.
Luke 19:12-16
യേശുവിന്റെ ഉപമയിൽ, പ്രഭു എവിടെ യാത്ര ചെയ്യുവാൻ പോകുവായിരുന്നു?
രാജാവായി മടങ്ങിവരേണം എന്നു വിചാരിച്ചു അവൻ ദൂരദേശത്തേക്കു യാത്രപോയി.
Luke 19:17-18
പത്ത് റാത്തൽ വെള്ളിക്കാശിനായി വിശ്വസ്തരായിരുന്ന ദാസന്മാർക്ക് എന്താണ് പ്രഭു കൊടുത്തത്?
അവൻ അവർക്ക് പട്ടണത്തിന്മേൽ അധികാരം കൊടുത്തു.
Luke 19:19-20
Luke 19:21-23
പ്രഭു ഏത് തരത്തിലുള്ള മനുഷ്യനാണെന്നാണ് ദുഷ്ടനായ ദാസൻ ചിന്തിച്ചത്?
അവൻ ചിന്തിച്ചു പ്രഭു ഒരു കഠിന മനുഷ്യനെന്ന്.
Luke 19:24-26
ദുഷ്ട ദാസനോട് പ്രഭു എന്താണ് ചെയ്തത്?
ദുഷ്ട ദാസന്റെ പത്ത് റാത്തൽ അവൻ എടുത്തു കളഞ്ഞു.
Luke 19:27-29
താൻ അവർക്കു മേൽ ഭരിക്കാൻ ആഗ്രഹിക്കാത്തവരുടെ കൂടെ എന്താണ് പ്രഭു ചെയ്തത്?
പ്രഭു അവരെ തന്റെ മുൻപിൽ വച്ച് കൊന്നു കളഞ്ഞു.
Luke 19:30-37
യെരൂശലേമിലേക്ക് പോയപ്പോൾ ഏത് മൃഗത്തിന്മേലാണ് യേശു കയ്യറിയത്?
ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത കഴുതക്കുട്ടി.
Luke 19:38-39
യേശു ഒലിവു മലയിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്താണ് ജനം ആർത്തുവിളിച്ചത്?
അവർ പറഞ്ഞു, “ കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ.
Luke 19:40
ജനം ആർത്തുവിളിക്കുന്നില്ലായെങ്കിൽ എന്ത് സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?
കല്ലുകൾ ആർത്തുവിളിക്കും എന്നവൻ പറഞ്ഞു.
Luke 19:41-43
പട്ടണത്തിന് അടുത്തപ്പോൾ യേശു എന്ത് ചെയ്തു?
അവൻ കരഞ്ഞു.
Luke 19:44-46
പട്ടണത്തിലെ ജനങ്ങൾക്ക് എന്ത് സംഭവിക്കുമെന്നാണ് യേശു പ്രവചിച്ചത്?
ജനങ്ങളെയും നിലത്തു തള്ളിയിട്ട്, അങ്ങനെ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം വരും എന്ന് യേശു പറഞ്ഞു.
Luke 19:47
യേശു ദേവാലയത്തിൽ ഉപദേശിച്ചു കൊണ്ടിരുന്നപ്പോൾ ആരാണ് യേശുവിനെ കൊല്ലാൻ ആഗ്രഹിച്ചത്?
മഹാപുരോഹിതരും ശാസ്ത്രികളും ജനത്തിൽ പ്രധാനികളായവരും യേശുവിനെ കൊല്ലുവാൻ ആഗ്രഹിച്ചു.
Luke 19:48
ഈ സമയത്ത് എന്തു കൊണ്ട് അവർക്ക് കൊല്ലാൻ സാധിച്ചില്ല?
എന്നാൽ ജനം അവനെ വളരെ ശ്രദ്ധയോടെ കേട്ടു കൊണ്ടിരിക്കുകയായിരുന്നു.
Luke 20
Luke 20:4
എന്തധികാരം കൊണ്ട് അവൻ ഇത് ചെയ്തു എന്നു ചോദിച്ച യഹൂദ നേതാക്കളോട്, ഏത് ചോദ്യമാണ് യേശു ചോദിച്ചത്?
അവൻ ചോദിച്ചു, “യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്നോ അതോ മനുഷ്യരിൽ നിന്നോ.
Luke 20:5
“സ്വർഗ്ഗത്തിൽ നിന്നു” എന്ന് അവർ ഉത്തരം പറഞ്ഞാൽ, യേശു അവരോട് എന്തു പറയുമെന്നാണ് യഹൂദ നേതാക്കൾ ചിന്തിച്ചത്?
യഹൂദ നേതാക്കൾ ചിന്തിച്ചു യേശു പറയും, “എന്നാൽ നിങ്ങൾ എന്തു കൊണ്ട് അവനെ വിശ്വസിച്ചില്ല.
Luke 20:6-9
“മനുഷ്യരിൽ നിന്ന്” എന്ന് അവർ പറഞ്ഞാൽ, ജനമെല്ലാം അവരെ എന്തു ചെയ്യും എന്ന് അവർ ചിന്തിച്ചു?
ജനമെല്ലാം നമ്മെ കല്ലെറിയും എന്ന് അവർ ചിന്തിച്ചു.
Luke 20:10-11
യേശുവിന്റെ ഉപമയിൽ, മുന്തിരിത്തോട്ടത്തിന്റെ ഫലം കിട്ടാനായി യജമാനൻ ദാസന്മാരെ അയച്ചപ്പോൾ കുടിയാന്മാർ അവരോട് ചെയ്തു?
ദാസന്മാരെ അവർ അടിച്ചു, അവരെ അപമാനിച്ചു, വെറും കൈയ്യായി അവരെ അയച്ചു കളഞ്ഞു.
Luke 20:12
Luke 20:13-14
അവസാനം, കുടിയാന്മാരുടെ അടുക്കലേക്ക് യജമാനൻ ആരെയാണ് അയച്ചത്?
അവൻ തന്റെ പ്രിയ പുത്രനെ അയച്ചു.
Luke 20:15
മകൻ തോട്ടത്തിലേക്ക് വന്നപ്പോൾ കുടിയാന്മാർ എന്തു ചെയ്തു?
അവർ അവനെ തോട്ടത്തിന് പുറത്തെറിഞ്ഞ് കൊന്നുകളഞ്ഞു.
Luke 20:16-18
മുതിരിത്തോട്ടത്തിന്റെ യജമാനൻ കുടിയാന്മാരോട് എന്തു ചെയ്യും?
അവൻ കുടിയാന്മാരെ നശിപ്പിച്ച് തോട്ടം മറ്റാർക്കെങ്കിലും കൊടുക്കും.
Luke 20:19-24
ഈ ഉപമ യേശു ആർക്കെതിരായാണ് പറഞ്ഞത്?
ഈ ഉപമ അവൻ ന്യായശാസ്ത്രിമാർക്കും പ്രധാനപുരോഹിതന്മാർക്കും എതിരായി പറഞ്ഞു.
Luke 20:25-26
കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ എന്ന ചോദ്യത്തിന് എങ്ങനെയാണ് യേശു ഉത്തരം പറഞ്ഞത്?
കൈസർക്ക് കൈസറുടെ കാര്യങ്ങൾ കൊടുക്കുവാൻ അവൻ പറഞ്ഞു, ദൈവത്തിന് ദൈവത്തിന്റേതും.
Luke 20:27-33
സദൂക്യർ എന്തിൽ പോലും വിശ്വസിച്ചില്ല?
അവർ മരിച്ചവരുടെ പുനരുത്ഥാനത്തിൽ വിശ്വസിച്ചില്ല.
Luke 20:34
ഈ ലോകത്തിലെയും നിത്യതയിലെയും വിവാഹത്തെക്കുറിച്ച് എന്താണ് യേശു പറഞ്ഞത്?
ഈ ലോകത്തിൽ വിവാഹം ഉണ്ട്, എന്നാൽ അവിടെ നിത്യതയിൽ വിവാഹമില്ല.
Luke 20:35-36
Luke 20:37-41
പുനരുത്ഥാനത്തെ തെളിയിക്കാനായി ഏത് പഴയ നിയമ കഥയാണ് യേശു പറഞ്ഞത്?
അവൻ മോശെയുടെയും കത്തുന്ന മുൾപടർപ്പിന്റെയും കഥ പറഞ്ഞു, അതിൽ മോശെ അബ്രഹാമിന്റെയും, യിസഹാക്കിന്റെയും, യാക്കോബിന്റെയും ദൈവത്തെ വിളിച്ചു.
Luke 20:42
ശാസ്ത്രിമാരോടുള്ള ചോദ്യത്തിൽ സങ്കീർത്തനത്തിൽ നിന്നും ദാവീദിന്റെ ഏത് പ്രസ്താവനയാണ് യേശു ഉദ്ധരിച്ചത്?
അവൻ ഉദ്ധരിച്ചു, “കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”.
Luke 20:43-46
Luke 20:47
അവരുടെ പുറമേയുള്ള നീതി പ്രവർത്തികൾ, എന്തെല്ലാം ദുഷ്ട കാര്യങ്ങളായിരുന്നു അവർ ചെയ്തു കൊണ്ടിരുന്നത്?
അവർ വിധവമാരുടെ വീടുകളെ നശിപ്പിക്കുകയും, ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു.
ശാസ്ത്രിമാർ എങ്ങനെ ന്യായം വിധിക്കപ്പെടും എന്നാണ് യേശു പറഞ്ഞത്?
അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി ലഭിക്കും.
Luke 21
Luke 21:4-5
മറ്റുള്ളവരെക്കാൾ എല്ലാം കൂടുതൽ പാവപ്പെട്ട വിധവ വഴിപാടിട്ടിരിക്കുന്നു എന്ന് യേശു എന്തു കൊണ്ടാണ് പറഞ്ഞത്?
ഇവളോ തന്റെ ദാരിദ്ര്യത്തിൽ നിന്നു ഇട്ടിരിക്കുന്നു മറ്റുള്ളവരോ തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു.
Luke 21:6
യെരൂശലേമിലെ ദേവാലയത്തിന് എന്തു സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?
കല്ലിന്മേൽ കല്ലു ശേഷിക്കാതെ ഇടിഞ്ഞുപോകുന്ന കാലം വരും എന്നു അവൻ പറഞ്ഞു.
Luke 21:7
ദേവാലയത്തെക്കുറിച്ച് എന്ത് രണ്ട് ചോദ്യങ്ങളാണ് ആളുകൾ ചോദിച്ചത്?
അവർ ചോദിച്ചു, “അതു എപ്പോൾ സംഭവിക്കും, അതു സംഭവിക്കാറാകുമ്പോഴുള്ള അടയാളം എന്തു.
Luke 21:8
അനേകം ചതിക്കുന്നവർ വരുമെന്ന് യേശു മുന്നറിയിപ്പ് കൊടുത്തു. ഈ ചതിക്കുന്നവർ എന്തു പറയും?
അവർ പറയും, “ഞാൻ അവൻ ആകുന്നു എന്നും, പിന്നെ “സമയം അടുത്തിരിക്കുന്നു എന്നും.
Luke 21:9-10
അന്ത്യകലത്തിനു മുന്പ് എന്തെല്ലാം സംഭവങ്ങൾ നടക്കുമെന്ന് യേശു പറഞ്ഞു?
യുദ്ധങ്ങളും, ഭൂമികുലുക്കുങ്ങളും, ക്ഷാമങ്ങൾ, പകർച്ചവ്യാധികൾ, ആകാശത്തു നിന്നും അടയാളങ്ങൾ.
Luke 21:11-12
Luke 21:13-15
പീഢ വിശ്വാസികൾക്ക് എന്തിനുള്ള് അവസരം ഉണ്ടാക്കി കൊടുക്കും?
അത് അവർക്ക് സാക്ഷ്യം പറയുവാനുള്ള അവസരം ആകും.
Luke 21:16
യേശുവിന്റെ പിന്ഗാമികളെ ആരാണ് വെറുക്കുന്നത്?
മാതാപിതാക്കൾ, സഹോദരങ്ങൾ. സ്നേഹിതർ, എല്ലാവരും അവരെ വെറുക്കും.
Luke 21:17-19
Luke 21:20
യെരൂശലേമിന്റെ നാശം അടുത്തിരിക്കുന്നു എന്ന് കാണിക്കുന്ന സംഭവം ഏത്?
സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതു നശിപ്പിക്കപ്പെടുവാൻ സമയം അടുത്തു എന്നു അറിഞ്ഞുകൊൾവിൻ.
Luke 21:21
യെരൂശലേമിന്റെ നാശം അടുത്തു കഴിഞ്ഞു എന്ന് കണ്ടവർ എന്തു ചെയ്യണമെന്നാണ് യേശു ജനത്തോട് പറയുന്നത്?
മലകളിലേക്ക് ഓടി പോകുവാൻ, പട്ടണം ഉപേക്ഷിപ്പിൻ, പട്ടണത്തിൽ പ്രവേശിക്കാതിരിപ്പിൻ.
Luke 21:22-23
യെരൂശലേമിന്റെ നാശ ദിവസത്തെ എന്താണ് യേശു വിളിച്ചത്?
അവൻ അതിനെ പ്രതികാരത്തിന്റെ ദിവസം എന്ന് വിളിച്ചു, എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു.
Luke 21:24
എത്രകാലം ജാതികൾ യെരൂശലേമിനെ മെതിക്കും?
ജാതികളുടെ കാലം കഴിയുന്നതുവരെ ജാതികൾ യെരൂശലേമിനെ നശിപ്പിക്കുകയും ചെയ്യും.
Luke 21:25-29
തന്റെ ശക്തിയോടും മഹാതേജസ്സോടും കൂടിയ വരവിന് മുൻപായി എന്തെല്ലാം അടയാളങ്ങൾ ഉണ്ടാകും എന്നാണ് യേശു പറഞ്ഞത്?
അവൻ പറഞ്ഞു സൂര്യനിലും, ചന്ദ്രനിലും, നക്ഷത്രങ്ങളിലും അടയാളങ്ങളും, ഭൂമിയിലെ ജാതികൾക്കു പരിഭ്രമവും ഉണ്ടാകും .
Luke 21:30-32
ഒരു കാലം വരുമ്പോൾ അതിനെ തന്നെ ശ്രദ്ധിക്കുന്നവർ എങ്ങനെ മനസ്സിലാക്കി എന്നതിന് ഏത് ഉദാഹരണമാണ് യേശു കൊടുത്തത്?
അവൻ അത്തിവൃക്ഷത്തെ പരാമർശിച്ച് സംസ്സാരിച്ചു - അവ തളിർക്കുന്നതു കാണുമ്പോൾ വേനൽ അടുത്തു എന്നു അവർ അറിഞ്ഞു.
Luke 21:33
എന്ത് ഒഴിഞ്ഞു പോകും എന്നാണ് യേശു പറഞ്ഞത്?
സ്വർഗ്ഗവും ഭൂമിയും ഒഴിഞ്ഞു പോകും.
എന്താണ് ഒരിക്കലും ഒഴിഞ്ഞു പോകാത്തത്?
യേശുവിന്റെ വാക്കുകളോ ഒരിക്കലും ഒഴിഞ്ഞു പോകുകയില്ല.
Luke 21:34-35
ആ ദിവസം പെട്ടെന്ന് വരുമെന്നതു കൊണ്ട് എന്ത് ചെയ്യാനാണ് യേശു തന്റെ കേൾവിക്കാർക്ക് മുന്നറിയിപ്പ് കൊടുത്തത്?
അവരുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിലെ പല ചിന്തകളാലും ഭാരപ്പെടരുതെന്ന് അവൻ അവർക്ക് മുന്നറിയിപ്പ് കൊടുത്തു.
Luke 21:36-38
ആ ദിവസം പെട്ടെന്ന് വരുമെന്നതു കൊണ്ട് എന്ത് ചെയ്യാനാണ് യേശു തന്റെ കേൾവിക്കാർക്ക് മുന്നറിയിപ്പ് കൊടുത്തത്?
ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പാൻ അവൻ അവരോട് പറഞ്ഞു.
Luke 22
Luke 22:1-5
ഈ സമയത്ത് ഏത് യഹൂദ പെരുനാളായിരുന്നു അടുത്തു കൊണ്ടിരുന്നത്?
പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ.
Luke 22:6-9
ഏത് സാഹചര്യത്തിൽ യേശുവിനെ പിടിച്ച് മഹാപുരോഹിതന്മാർക്ക് കൊടുക്കുവാനായിരുന്നു യൂദാ നോക്കിക്കൊണ്ടിരുന്നത്?
യേശുവിനെ പുരുഷാരത്തിൽ നിന്നും ഒറ്റെക്ക് കിട്ടുവാനായ ഒരു അവസരത്തിനായി അവൻ നോക്കിക്കൊണ്ടിരുന്നു.
Luke 22:10-11
എവിടെയാണ് യേശുവും ശിഷ്യന്മാരും പെസഹ അപ്പം കഴിച്ചത്?
യെരൂശലേമിലെ മുകളിലത്തെ നിലയിൽ വിരിച്ചൊരുക്കിയ ഒരു വലിയ മുറിയിൽ അവർ കഴിച്ചു.
Luke 22:12-15
Luke 22:16-18
ഇനിയും പെസഹ എന്ന് കഴിക്കുമെന്നാണ് യേശു പറഞ്ഞത്?
അതു ദൈവരാജ്യത്തിൽ പൂർത്തിയാകുന്നതു വരെ അവൻ ഇനി പെസഹ കഴിക്കയില്ല എന്നു അവൻ പറഞ്ഞു.
Luke 22:19
അപ്പം നുറുക്കി ശിഷ്യന്മാർക്ക് കൊടുത്തപ്പോൾ എന്താണ് യേശു പറഞ്ഞത്?
അവൻ, “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ എന്നു പറഞ്ഞു.
Luke 22:20-21
പാനപാത്രം ശിഷ്യന്മാർക്ക് കൊടുത്തപ്പോൾ എന്താണ് യേശു പറഞ്ഞത്?
അവൻ പറഞ്ഞു ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
Luke 22:22
യേശുവിനെ കാണിച്ചു കൊടുക്കണമെന്നുള്ളത് ദൈവീക പദ്ദതി ആയിരുന്നോ?
അതെ.
Luke 22:23-25
യേശുവിനെ ആരാണ് കാണിച്ചു കൊടുക്കുന്നതെന്ന് ശിഷ്യന്മാർ അറിഞ്ഞിരുന്നോ?
ഇല്ല.
Luke 22:26
ശിഷ്യന്മാരിൽ ഏറ്റവും വലിയവൻ ആരെന്നാണ് യേശു പറഞ്ഞത്?
ശുശ്രൂഷിക്കുന്നവൻ ഏറ്റവും വലിയവൻ ആകുന്നു.
Luke 22:27-29
ശിഷ്യന്മാരുടെ ഇടയിൽ അവൻ എങ്ങനെ ജീവിച്ചു?
ശുശ്രൂഷ ചെയ്യുന്നവനായി അവൻ ജീവിച്ചു.
Luke 22:30-33
തന്റെ ശിഷ്യന്മാർ എവിടെ ഇരിക്കും എന്നാണ് യേശു വാഗ്ദാനം ചെയ്തത്?
അവർ സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും എന്ന് അവൻ പറഞ്ഞു.
Luke 22:34-36
പത്രൊസ് എന്തു ചെയ്യും എന്നാണ് യേശു മുൻ കൂട്ടി പറഞ്ഞത്?
കോഴി കൂകുന്നതിനു മുമ്പെ പത്രൊസ് തന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും എന്നു യേശു പറഞ്ഞു.
Luke 22:37-39
യേശുവിനെ കുറിച്ച് എഴുതിയ ഏത് പ്രവചനമാണ് നിവൃത്തിയായത്?
തിരുവെഴുത്തിലെ പ്രവചനപ്രകാരം, “അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി.
Luke 22:40-41
ഒലിവു മലയിൽ, എന്തിനാണ് യേശു തന്റെ ശിഷ്യന്മാരോട് പ്രാർത്ഥിപ്പാൻ പറഞ്ഞത്?
അവർ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർത്ഥിപ്പാനായി അവൻ ആഗ്രഹിച്ചു.
Luke 22:42-44
ഒലിവു മലയിൽ, എന്താണ് യേശു പ്രാർത്ഥിച്ചത്?
അവൻ പ്രാർത്ഥിച്ചു, “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ കഷ്ടതയുടെ ഈ പാനപാത്രം എന്നിൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ.
Luke 22:45-46
യേശു പ്രാർത്ഥിച്ചു വന്നപ്പോൾ ശിഷ്യന്മാർ എന്ത് ചെയ്യുകയായിരുന്നു?
അവർ ഉറങ്ങുകയായിരുന്നു.
Luke 22:47
പുരുഷാരത്തിനു മുൻപാകെ എങ്ങനെയാണ് യൂദ യേശുവിനെ ഒറ്റിക്കൊടുത്തത്?
ഒരു ചുംബനത്താൽ അവൻ യേശുവിനെ ഒറ്റിക്കൊടുത്തു.
Luke 22:48-50
Luke 22:51-52
ചെവി മുറിഞ്ഞു പോയ മനുഷ്യനെ യേശു എന്തു ചെയ്തു?
അവന്റെ ചെവി തൊട്ടു സൌഖ്യമാക്കി.
Luke 22:53
മഹാപുരോഹിതന്മാരുടെ കൂടെ ദിവസവും താൻ എവിടെ ആയിരുന്നു എന്നാണ് യേശു പറഞ്ഞത്?
അവൻ ദേവാലയത്തിലായിരുന്നു.
Luke 22:54-56
അവനെ പിടിച്ച ശേഷം അവർ അവനെ എവിടെ കൊണ്ടു പോയി?
അവർ അവനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടു പോയി.
Luke 22:57-59
ഒരു ബാല്യക്കാരത്തി പത്രോസും യേശുവിനോടു കൂടെ ആയിരുന്നു എന്നു പറഞ്ഞപ്പോൾ പത്രൊസ് എന്തു പറഞ്ഞു?
അവൻ പറഞ്ഞു, സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല.
Luke 22:60-61
പത്രൊസ് യേശുവിനെ അറിയില്ലായെന്ന് മൂന്ന് പ്രാവിശ്യം തള്ളി പറഞ്ഞു കഴിഞ്ഞപ്പോൾ എന്തു സംഭവിച്ചു?
ഒരു കോഴി കൂകി.
Luke 22:62
യേശു അവനെ നോക്കി കഴിഞ്ഞപ്പോൾ പത്രൊസ് എന്തു ചെയ്തു?
അവൻ പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
Luke 22:63-64
പടയാളികൾ യേശുവിനോട് എന്തു ചെയ്തു?
അവനെ പരിഹസിച്ചു, തല്ലി, നിന്ദിച്ച് മറ്റു പലകാര്യങ്ങളും പറഞ്ഞു.
Luke 22:65-66
Luke 22:67-71
അവൻ ക്രിസ്തു എങ്കിൽ അവരോട് പറക എന്ന് ന്യായാധിപസംഘം ആവിശ്യപ്പെട്ടപ്പോൾ, അവൻ പറഞ്ഞാൽ അവർ എന്തു ചെയ്കയില്ലായെന്നാണ് യേശു പറഞ്ഞത്?
അവർ വിശ്വസിക്കയില്ല.
Luke 23
Luke 23:2-3
ന്യായാധിപസംഘം എന്ത് കുറ്റമാണ് യേശുവിനെതിരായി പീലാത്തൊസിനോട് പറഞ്ഞത്?
യേശു രാജ്യത്തെ വഴി തെറ്റിക്കുകയും, താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതു തടയുകയും ചെയ്യുന്നതായി അവർ പറഞ്ഞു.
Luke 23:4-7
യേശുവിനെ ചോദ്യം ചെയ്ത ശേഷം, എന്താണ് പീലാത്തൊസ് അവനെ കുറിച്ച് പറഞ്ഞത്?
അവൻ പറഞ്ഞു, “ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല.
Luke 23:8
എന്തു കൊണ്ടാണ് ഹെരോദാവ് യേശുവിനെ കാണാൻ ആഗ്രഹിച്ചത്?
ഹെരോദാവ് യേശു ഒരു അടയാളം ചെയ്യുന്നത് കാണ്മാൻ ആഗ്രഹിച്ചു.
Luke 23:9-13
ഹെരോദാവിന്റെ ചോദ്യങ്ങൾക്ക് യേശു എങ്ങനെയാണ് ഉത്തരം പറഞ്ഞത്?
അവൻ അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
Luke 23:14-17
യേശുവിനെ പീലാത്തൊസിന്റെ അടുക്കൽ തിരികെ കൊണ്ടു വന്നപ്പോൾ, യേശുവിനെ കുറിച്ച് എന്താണ് പീലാത്തൊസ് ജനത്തോട് പറഞ്ഞത്?
അവൻ പറഞ്ഞു, “ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല.
Luke 23:18-20
പെസഹ പെരുനാളിന് ജയിലിൽ നിന്നും ആരെ മോചിപ്പിച്ചു കിട്ടണം എന്നാണ് ജനം ആവിശ്യപ്പെട്ടത്?
അവർക്ക് കൊലപാതകനായ ബറബ്ബാസിനെ മതിയായിരുന്നു.
Luke 23:21
യേശുവിനെ എന്ത് ചെയ്യണം എന്ന് പറഞ്ഞാണ് ജനം നിലവിളിച്ചത്?
“അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക, എന്നവർ നിലവിളിച്ചു.
Luke 23:22-23
മൂന്നമെത്ത പ്രാവിശ്യം, പീലാത്തൊസ് എന്താണ് യേശുവിനെ കുറിച്ച് ജനത്തോട് പറഞ്ഞത്?
പീലാത്തൊസ് പറഞ്ഞു, മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല.
Luke 23:24-25
എന്തു കൊണ്ടാണ് പീലാത്തൊസ് ജനത്തിന്റെ ഹിതത്തിന് വഴങ്ങി അവരുടെ ആവിശ്യം അനുവദിച്ചത്?
അവരോ ഉറക്കെ നിലവിളിച്ചു കൊണ്ടേയിരുന്നു.
Luke 23:26-27
ആരാണ് യേശുവിന്റെ ക്രൂശ് ചുമന്നും കൊണ്ട് അവന്റെ പിന്നാലെ നടന്നത്?
കുറേനക്കാരനായ ശിമോൻ യേശുവിന്റെ ക്രൂശ് ചുമന്നു.
Luke 23:28-31
തനിക്കു പകരമായി യെരൂശലേമിലെ സ്ത്രീകൾ ആർക്കു വേണ്ടി കരയണം എന്നാണ് യേശു പറഞ്ഞത്?
അവർ അവർക്കു വേണ്ടിയും അവരുടെ മക്കൾക്ക് വേണ്ടിയും കരയണം.
Luke 23:32-33
യേശുവിനോടൊപ്പം ആരാണ് ക്രൂശിക്കപ്പെട്ടത്?
രണ്ടു കുറ്റവാളികളെയും യേശുവിനോടൊപ്പം ക്രൂശിച്ചു.
Luke 23:34
ക്രൂശിൽ കിടന്നു കൊണ്ട്, തന്നെ ക്രൂശിക്കുന്നവർക്കായി എന്താണ് യേശു പ്രാർത്ഥിച്ചത്?
“പിതാവേ, ഇവർ ചെയ്യുന്നതു എന്താണു എന്നു അറിയായത്തതു കൊണ്ടു ഇവരോടു ക്ഷമിക്കേണമേ, അവൻ പ്രാർത്ഥിച്ചു.
Luke 23:35-36
ജനം, പടയാളികൾ, ഒരു കുറ്റവാളി ഇവരെല്ലാം എന്തു ചെയ്യാനാണ് യേശുവിനെ വെല്ലുവിളിച്ചത്, യേശു താൻ ക്രിസ്തു എന്ന് പറഞ്ഞതു കാരണം?
സ്വയം രക്ഷിക്കട്ടെ എന്നു പറഞ്ഞു അവനെ അവർ വെല്ലുവിളിച്ചു.
Luke 23:37
Luke 23:38
യേശുവിന്റെ മുകളിലായുള്ള തലേക്കെട്ട് എന്തായിരുന്നു എഴുതി വച്ചിരുന്നത്?
ഇങ്ങനെ, “യെഹൂദന്മാരുടെ രാജാവു.
Luke 23:39-41
Luke 23:42
രണ്ടാമത്തെ കുറ്റവാളി ഏത് അഭ്യർത്ഥനയാണ് യേശുവിനോട് നടത്തിയത്?
അവൻ പറഞ്ഞു, “നീ രാജാവായി വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ.
Luke 23:43
രണ്ടാമത്തെ കുറ്റവാളിയോട് എന്ത് വാഗ്ദാനമാണ് യേശു കൊടുത്തത്?
അവൻ പറഞ്ഞു, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും.
Luke 23:44
യേശുവിന്റെ മരണത്തിന് തൊട്ടു മുൻപ് എന്തെല്ലാം അതുഭുതങ്ങളാണ് നടന്നത്?
ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ കീറിപ്പോയി.
Luke 23:45-46
Luke 23:47-51
യേശുവിന്റെ മരണ ശേഷം എന്താണ് യേശുവിനെ കുറിച്ച് ശതാധിപൻ പറഞ്ഞത്?
അവൻ പറഞ്ഞു, “ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു.
Luke 23:52
യേശുവിന്റെ മരണ ശേഷം എന്താണ് അരിമത്യക്കാരനായ യോസേഫ് ചെയ്തത്?
അവൻ പീലാത്തൊസിനോടു യേശുവിന്റെ ശരീരം ചോദിച്ചു, പിന്നെ ഒരു കല്ലറയിൽ വെച്ചു.
Luke 23:53
Luke 23:54-55
യേശുവിനെ അടക്കിയപ്പോൾ ഏത് ദിവസമായിരുന്നു തുടങ്ങാറായത്?
ശബ്ബത്തു ദിവസം തുടങ്ങാറായിരുന്നു.
Luke 23:56
യേശുവിനോടൊപ്പമുണ്ടായിരുന്ന സ്ത്രീകൾ ശബ്ബത്തിൽ എന്തു ചെയ്തു?
കല്പന അനുസരിച്ചു സ്വസ്ഥമായിരുന്നു.
Luke 24
Luke 24:1
സ്ത്രീകൾ എപ്പോഴാണ് യേശുവിന്റെ കല്ലെറക്കൽ എത്തിയത്?
അവർ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി.
Luke 24:2
എന്താണ് സ്ത്രീകൾ കല്ലെറക്കൽ കണ്ടത്?
കല്ലു ഉരുട്ടി മാറ്റിയതായും യേശുവിന്റെ ശരീരം അവിടെ ഇല്ല എന്നും അവർ കണ്ടെത്തി.
Luke 24:3-5
Luke 24:6-10
യേശുവിന് എന്ത് പറ്റിയെന്നാണ് മിന്നുന്ന വസ്ത്രം ധരിച്ച (ദൂതന്മാർ) പുരുഷന്മാർ സ്ത്രീകളോട് പറഞ്ഞത്?
യേശു ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്ന് അവർ പറഞ്ഞു.
Luke 24:11
തങ്ങൾക്ക് കല്ലറെക്കൽ ഉണ്ടായ അനുഭവം സ്ത്രീകൾ പറഞ്ഞപ്പോൾ എന്തായിരുന്നു അപ്പൊസ്തലന്മാരുടെ പ്രതികരണം?
അവർക്കു ഇത് വെറും കഥപോലെ തോന്നി.
Luke 24:12-15
കല്ലറെക്കുള്ളിൽ നോക്കിയപ്പോൾ എന്താണ് പത്രൊസ് കണ്ടത്?
എന്നാൽ പത്രൊസ് തുണികൾ മാത്രം കിടക്കുന്നതു കണ്ടു.
Luke 24:16-20
യേശു അവരോടു കൂടെ ചേർന്നപ്പോൾ എമ്മവുസ്സിലേക്ക് പൊയ്ക്കൊണ്ടിരുന്ന രണ്ട് ശിഷ്യന്മാർ എന്തു കൊണ്ട് യേശുവിനെ തിരിച്ചറിഞ്ഞില്ല?
അവനെ തിരിച്ചറിയാതിരിക്കാനായി അവരുടെ കണ്ണു മറച്ചിരുന്നു.
Luke 24:21-26
യേശു ജീവനോടിരുന്നപ്പോൾ, അവൻ എന്തു ചെയ്യുമെന്ന് ആശിച്ചിരിക്കയായിരുന്നു ശിഷ്യന്മാർ?
അവൻ യിസ്രായേലിനെ അവരുടെ ശത്രുക്കളിൽ നിന്നും രക്ഷിക്കുമെന്ന് അവർ ആശിച്ചിരിക്കയായിരുന്നു.
Luke 24:27-29
തിരുവെഴുത്തിൽ നിന്നും രണ്ട് പുരുഷന്മാർക്ക് എന്താണ് യേശു വ്യക്തമാക്കി കൊടുത്തത്?
എല്ലാ തിരുവെഴുത്തുകളിൽ നിന്നും തന്നെക്കുറിച്ചുള്ളതു അവൻ അവർക്കു വ്യക്തമാക്കി കൊടുത്തു.
Luke 24:30
എപ്പോഴാണ് ആ രണ്ടു പുരുഷന്മാർ യേശുവിനെ തിരിച്ചറിഞ്ഞത്?
അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു, നുറുക്കി അവർക്കു കൊടുത്തപ്പോഴാണ് അവർ അവനെ തിരിച്ചറിഞ്ഞത്.
Luke 24:31-34
അവർ അവനെ തിരിച്ചറിഞ്ഞപ്പോൾ എന്താണ് യേശു ചെയ്തത്?
അവൻ അവർക്കു അപ്രത്യക്ഷനായി.
Luke 24:35
Luke 24:36-38
യെരൂശലേമിൽ ആദ്യമായി ശിഷ്യന്മർക്ക് പ്രത്യക്ഷനായപ്പോൾ എന്താണ് യേശു പറഞ്ഞത്?
“നിങ്ങൾക്കു സമാധാനം, അവൻ പറഞ്ഞു.
Luke 24:39-42
താൻ ഒരു ഭൂതമല്ലെന്ന് എങ്ങനെയാണ് യേശു തെളിയിച്ചത്?
അവന്റെ കൈയ്യും, കാലും നോക്കി മനസ്സിലാക്കുവാൻ അവൻ അവരെ ക്ഷണിച്ചു, അവൻ അവർക്ക് മുൻപാകെ മീനും കഴിച്ചു.
Luke 24:43-44
Luke 24:45-46
എങ്ങനെയാണ് ശിഷ്യന്മാർക്ക് തിരുവെഴുത്തുകളെ മനസസ്സിലാക്കുവാൻ കഴിഞ്ഞത്?
അവർ മനസ്സിലാക്കാൻ യേശു അവരുടെ ബുദ്ധിയെ തുറന്നു.
Luke 24:47-48
എല്ലാ ജാതികളോടും എന്ത് പ്രസംഗിക്കാനാണ് യേശു പറഞ്ഞത്?
മാനസാന്തരവും പാപമോചനവും സകലജാതികളിലും പ്രസംഗിക്കയും വേണം.
Luke 24:49-50
എന്തിനു വേണ്ടിയാണ് കാത്തിരിപ്പാൻ യേശു അവരോട് പറഞ്ഞത്?
നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ലഭിക്കുന്നതു വരെ കാത്തിരിപ്പാൻ യേശു അവരോട് പറഞ്ഞു.
Luke 24:51-52
ബെഥാന്യയ്ക്ക് സമീപം ശിഷ്യന്മാരെ അനുഗ്രഹിച്ചപ്പോൾ യേശുവിന് എന്തു സംഭവിച്ചു?
അവൻ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു.
Luke 24:53
എവിടെയാണ് ശിഷ്യന്മാർ തങ്ങളുടെ സമയം ചെലവഴിച്ചത്, അവർ എന്തു ചെയ്തു?
അവർ എല്ലായ്പോഴും ദൈവലായത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.