1 Timothy
1 Timothy 1
1 Timothy 1:1-2
പൌലോസ് എപ്രകാരമാണ് ക്രിസ്തുയേശുവിന്‍റെ ഒരു അപ്പോസ്തലനായത്?
ദൈവത്തിന്‍റെ കല്‍പ്പനപ്രകാരമാണ് പൌലോസ് അപ്പോസ്തലനായത്.[1:1].
പൌലോസിനും തിമെത്തിയോസിനും ഇടയിലുള്ള ബന്ധം എന്ത്?
പൌലോസിന്‍റെ വിശ്വാസത്തിലുള്ള നിജപുത്രനാണ് തിമെത്തിയോസ്.[1:2].
1 Timothy 1:3-4
തിമെത്തിയോസ് എവിടെ താമസിക്കേണ്ടിയിരുന്നു?
തിമെത്തിയോസ് എഫോസോസില്‍ താമസിക്കേണ്ടിയിരുന്നു.[1:3].
ചില ആളുകള്‍ എന്തു ചെയ്യരുതെന്ന് എന്നാണു തിമെത്തിയോസ് ആജ്ഞാപി ക്കേണ്ടിയിരുന്നത്?
വ്യത്യസ്തമായ വേറെ ഉപദേശം ഉപദേശിക്കരുത് എന്നാണു താന്‍ കല്‍പ്പിക്കേ ണ്ടിയിരുന്നത്.[1:3].
1 Timothy 1:5-8
ഈ കല്‍പ്പനയുടെയും ഉപദേശത്തിന്‍റെയും ലക്ഷ്യമെന്തെന്നാണ് പൌലോസ് പറ
യുന്നത്?
തന്‍റെ ലക്‌ഷ്യം ശുദ്ധ ഹൃദയം, നല്ല മനസാക്ഷി, നിര്‍വ്യാജവിശ്വാസം എന്നിവയാല്‍ ഉളവാകുന്ന സ്നേഹം ആണ്.[1:5].
1 Timothy 1:9-11
ന്യായപ്രമാണം ആര്‍ക്കുവേണ്ടി ഉളവായി?
അധര്‍മികള്‍, അനുസരണംകെട്ടവര്‍, അഭക്തര്‍, പാപികള്‍ എന്നിവര്‍ക്കു വേണ്ടി യുള്ളതാണ് ന്യായപ്രമാണം.[1:9].
ഈവകക്കാര്‍ ചെയ്യുന്ന നാലുവിധമായ പാപങ്ങളുടെ ഉദാഹരണങ്ങള്‍ ഏവ?
അവര്‍ കുലപാതകം, ലൈംഗിക അരാജകത്വം, തട്ടിക്കൊണ്ടുപോകല്‍, നുണ പറയുക എന്നിവ ചെയ്യുന്നു.[1:9-10].
1 Timothy 1:12-14
പൌലോസ് മുന്‍പ് ചെയ്തുവന്നിരുന്ന പാപങ്ങള്‍ എന്തായിരുന്നു?
പൌലോസ് ഒരു ദൂഷകനും, ഉപദ്രവകാരിയും, നിഷ്ടൂരനും ആയിരുന്നു.[1:13].
യേശുക്രിസ്തുവിന്‍റെ അപ്പോസ്തലനാകേണ്ടതിനു പൌലോസില്‍ നിറഞ്ഞു കവിഞ്ഞു ഫലമുളവാക്കിയതെന്താണ്?
നമ്മുടെ കര്‍ത്താവിന്‍റെ കൃപയാണ് പൌലോസില്‍ നിറഞ്ഞു കവിഞ്ഞത്.[1:14].
1 Timothy 1:15-17
ക്രിസ്തുയേശു ആരെ രക്ഷിക്കുവാനാണ് ലോകത്തില്‍ വന്നത്?
പാപികളെ രക്ഷിക്കുവാനാണ് ക്രിസ്തുയേശു ലോകത്തിലേക്ക് വന്നത്.[1:15].
എന്തുകൊണ്ടാണ് പൌലോസ് തന്നെ ദൈവകരുണയുടെ ഒരു ഉദാഹരണമെന്നു പറഞ്ഞത്?
പൌലോസ് തന്നെ ഉദാഹരണമായി പറയുവാന്‍ കാരണം താന്‍ പാപികളില്‍ വെച്ച് ഏറ്റവും മോശമായവന്‍ ആണെങ്കിലും, ആദ്യമേ തന്നെ തനിക്കു ദൈവത്തിന്‍റെ കരുണ ലഭിച്ചു.[1:15-16].
1 Timothy 1:18-20
പൌലോസ് അംഗീകരിക്കുന്ന തിമോത്തിയോസിനെക്കുറിച്ചു പറഞ്ഞിട്ടുള്ള
സംഗതികള്‍ ഏവ?
തിമോത്തിയോസിന്‍റെ വിശ്വാസത്തിന്‍റെ നല്ല യുദ്ധസേവയെക്കുറിച്ചും നല്ല മന സ്സാക്ഷിയെക്കുറിച്ചും പറഞ്ഞതായ പ്രവചനങ്ങളെ പൌലോസ് അംഗീകരിക്കുന്നു. [1:18-19].
വിശ്വാസവും നല്ല മന:സാക്ഷിയും ത്യജിച്ചവരും തങ്ങളുടെ വിശ്വാസക്കപ്പല്‍ തകര്‍ത്തവരുമായവരെ പൌലോസ് എന്ത് ചെയ്യുന്നു?
അവര്‍ ദൂഷണം പറയാതിരിക്കാന്‍ പഠിക്കേണ്ടതിനു പൌലോസ് അവരെ സാത്താന്‍റെ കയ്യില്‍ ഏല്പിച്ചു.[1:20].
1 Timothy 2
1 Timothy 2:1-4
ആര്‍ക്കെല്ലാം വേണ്ടി പ്രാര്‍ഥിക്കണമെന്നാണ് പൌലോസ് അഭ്യര്‍ത്ഥിക്കുന്നത്?
സകലജനങ്ങള്‍ക്കുവേണ്ടിയും, രാജാക്കന്മാര്‍ക്കുവേണ്ടിയും, അധികാരത്തിലിരിക്കുന്ന വര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണമെന്നാണ് പൌലോസ് അഭ്യര്‍ഥിക്കുന്നത്.[2:1-2].
എപ്രകാരമുള്ള ജീവിതം ക്രിസ്ത്യാനികള്‍ നയിക്കണമെന്നാണ് പൌലോസ് ആഗ്രഹിക്കുന്നത്?
ക്രിസ്ത്യാനികള്‍ സര്‍വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥ തയുമുള്ള ജീവിതം നയിക്കണമെന്നാണ് പൌലോസ് ആഗ്രഹിക്കുന്നത്.[2:2].
സകല ജനങ്ങളെക്കുറിച്ചും ദൈവം എന്താണാഗ്രഹിക്കുന്നത്?
സകല ജനങ്ങളും രക്ഷപ്രാപിക്കണമെന്നും സത്യത്തിന്‍റെ പരിജ്ഞാനത്തിലെത്തണ മെന്നും ദൈവം ആഗ്രഹിക്കുന്നു.[2:4].
1 Timothy 2:5-7
ദൈവത്തിനും മനുഷ്യനുമിടയില്‍ ക്രിസ്തുയേശുവിന്‍റെ സ്ഥാനം എന്താണ്?
ക്രിസ്തുയേശു ദൈവത്തിനും മനുഷ്യനുമിടയില്‍ മദ്ധ്യസ്ഥനാകുന്നു.[2:5].
ക്രിസ്തുയേശു എല്ലാവര്‍ക്കുംവേണ്ടി എന്തു ചെയ്തു?
ക്രിസ്തുയേശു എല്ലാവര്‍ക്കുംവേണ്ടി തന്നെ മറുവിലയായി നല്‍കി.[2:6].
അപ്പോതലനായ പൌലോസ് ആരെയാണ് ഉപദേശിക്കുന്നത്?
പൌലോസ് ജാതികളുടെ ഒരു ഉപദേശകന്‍ ആണ്.[2:7].
1 Timothy 2:8-10
പുരുഷന്മാര്‍ എന്തു ചെയ്യണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്?
പുരുഷന്മാര്‍ വിശുദ്ധകൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്.[2:8].
സ്ത്രീകള്‍ എന്തു ചെയ്യണമെന്നു പൌലോസ് ആവശ്യപ്പെടുന്നു?
സ്ത്രീകള്‍ യോഗ്യമായ വസ്ത്രം ധരിച്ച്, ആത്മ നിയന്ത്രണമുള്ളവരായിരിക്കണം എന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്.[2:9].
1 Timothy 2:11-12
സ്ത്രീകള്‍ ചെയ്യുവാന്‍ പൌലോസ് അനുവദിക്കാത്ത കാര്യമെന്ത്?
സ്ത്രീകള്‍ ഉപദേശിക്കുവാനോ പുരുഷന്‍റെ മേല്‍ അധികാരം നടത്തുവാനോ പൌലോസ് അനുവദിക്കുന്നില്ല.[2:12].
1 Timothy 2:13-15
ഇതിനായി പൌലോസ് നല്‍കുന്ന കാരണങ്ങള്‍ എന്ത്?
ഇതിനായി പൌലോസ് നല്‍കുന്ന കാരണങ്ങള്‍, ആദാമാണ് ആദ്യം സൃഷ്ടിക്കപ്പെ ട്ടത്, ആദാം വഞ്ചിക്കപ്പെട്ടിരുന്നില്ല എന്നാണ്.[2:14].
സ്ത്രീകള്‍ ഏതില്‍ തുടരണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്?
സ്ത്രീകള്‍ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തിലും തുടരണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്.[2:15].
1 Timothy 3
1 Timothy 3:1-3
അധ്യക്ഷന്‍റെ ജോലി എപ്രകാരമുള്ള ജോലി ആണ്?
അധ്യക്ഷന്‍റെ ജോലി നല്ല ജോലി ആണ്.[3:1].
അദ്ധ്യക്ഷന്‍ എന്തു ചെയ്യുവാന്‍ കഴിവുള്ളവന്‍ ആയിരിക്കണം?
അദ്ധ്യക്ഷന്‍ ഉപദേശിക്കുവാന്‍ കഴിവുള്ളവന്‍ ആയിരിക്കണം.[3:2].
ഒരു അദ്ധ്യക്ഷന്‍ മദ്യത്തെയും പണത്തെയും എപ്രകാരം കൈകാര്യം ചെയ്യണം?
ഒരു അദ്ധ്യക്ഷന്‍ മദ്യത്തിനു അടിമയാകാതെയും, പണത്തെ സ്നേഹിക്കാത്ത വനായും ഇരിക്കണം.[3:3].
1 Timothy 3:4-5
ഒരു അദ്ധ്യക്ഷന്‍റെ മക്കള്‍ അദേഹത്തെ എപ്രകാരം ബഹുമാനിക്കണം?
ഒരു അദ്ധ്യക്ഷന്‍റെ മക്കള്‍ അദ്ദേഹത്തെ അനുസരണത്തോടെ ബഹുമാനിക്കണം.[3:4].
ഒരദ്ധ്യക്ഷന്‍ തന്‍റെ കുടുമ്പത്തെ നന്നായി ഭരിക്കേണ്ടതിന്‍റെ പ്രാധാന്യത എന്ത്?
അത് പ്രാധാന്യമര്‍ഹിക്കുന്നത് എന്തുകൊണ്ടെന്നാല്‍, തനിക്കു ഭവനത്തെ ഭരിക്കു വാന്‍ കഴിയുന്നില്ലെങ്കില്‍, സഭയെ നന്നായി ഭരിക്കുവാനും കഴിയുകയില്ല.[3:5].
1 Timothy 3:6-7
അദ്ധ്യക്ഷന്‍ പുതിയ ശിഷ്യന്‍ ആയാല്‍ ഉണ്ടാകുന്ന അപകടം എന്താണ്?
അപകടമെന്തെന്നാല്‍ താന്‍ അഹങ്കാരിയായി ശിക്ഷാവിധിയില്‍ അകപ്പെടും.[3:6].
സഭയ്ക്കു പുറത്തുള്ളവര്‍ക്ക് ഒരു അദ്ധ്യക്ഷനെക്കുറിച്ച് അഭിപ്രായം എപ്രകാരം ഉള്ളതായിരിക്കണം.?
സഭയ്ക്ക് പുറത്തുള്ളവരോട് ഒരു അദ്ധ്യക്ഷന് നല്ല അഭിപ്രായം ഉണ്ടായിരിക്കണം.[3:7].
1 Timothy 3:8-10
ശുശ്രൂഷ ഏറ്റെടുക്കുന്നതിനു മുന്‍പ് ശുശ്രൂഷകന്മാരെ എന്ത് ചെയ്യണം?
അവര്‍ ശുശ്രൂഷ ഏല്‍ക്കുന്നതിനു മുന്‍പ് അവരെ പരീക്ഷിച്ചറിയണം.[3:10].
1 Timothy 3:11-13
ദൈവഭക്തിയുള്ള സ്ത്രീകളുടെ സ്വഭാവ വിശേഷതകള്‍ എന്തെല്ലാം?
ദൈവഭക്തിയുള്ള സ്ത്രീകള്‍ ഘനശാലികളും, ഏഷണിപറയാത്തവരും, നിര്‍മദമാരും, സകലത്തിലും വിശ്വസ്തരും ആയിരിക്കണം.[3:11].
1 Timothy 3:14-15
ദൈവഭവനം എന്നാല്‍ എന്ത്?
ദൈവഭവനമെന്നത് സഭയാണ്.[3:15].
1 Timothy 3:16
ജഡത്തില്‍ പ്രത്യക്ഷപ്പെടുകയും, ആത്മാവില്‍ നീതികരിക്കപ്പെടുകയും, ദൈവദൂതന്‍
മാര്‍ക്ക് പ്രത്യക്ഷപ്പെടുകയും ചെയ്തശേഷം യേശു എന്തു ചെയ്തു?
യേശു ജാതികളുടെ ഇടയില്‍ പ്രസംഗിക്കപ്പെടുകയും, ലോകത്തില്‍ വിശ്വസിക്കപ്പെ ടുകയും, തേജസ്സില്‍ എടുക്കപ്പെടുകയും ചെയ്തു.[3:16].
1 Timothy 4
1 Timothy 4:1-2
ആത്മാവ് പറയുന്നതനുസരിച്ച്, അന്ത്യനാളുകളില്‍ ചിലര്‍ എന്തു ചെയ്യും?
ചിലര്‍ വിശ്വാസം ത്യജിക്കയും, വഞ്ചനയുടെ ആത്മാക്കള്‍ക്ക് ശ്രദ്ധ നല്‍കുകയും ചെയ്യും.[4:1].
1 Timothy 4:3-5
എപ്രകാരമാണ് നാം കഴിക്കുന്ന ഭക്ഷണം നമുക്ക് വിശുദ്ധവും സ്വീകാര്യവുമായി ഉപയോഗ പ്രദമാകുന്നത്?
നാം കഴിക്കുന്നവ എന്താണെങ്കിലും വിശുദ്ധവും സ്വീകാര്യവുമാകുന്നത് ദൈവ വചനത്താലും പ്രാര്‍ത്ഥനയാലും ആണ്.[[4:5].
1 Timothy 4:6-8
പൌലോസ് തിമോത്തിയോസിനോട് എന്തില്‍ അഭ്യസനം ചെയ്യുവാനാണ് ആവ
ശ്യപ്പെടുന്നത്?
പൌലോസ് തിമോത്തിയോസിനോട് ദൈവഭക്തിക്കൊത്ത അഭ്യസനം ചെയ്യുവാ നാണ് ആവശ്യപ്പെട്ടത്.[4:7].
കായികാഭ്യാസത്തെക്കാള്‍ ദൈവഭക്തിക്കൊത്ത അഭ്യാസം എന്തുകൊണ്ട് അധികം പ്രയോജനമുള്ളതായിരിക്കുന്നു?
ദൈവഭക്തിക്കൊത്ത അഭ്യാസം കൂടുതല്‍ പ്രയോജനപ്രദമാകുന്നത് എപ്രകാരമെ ന്നാല്‍ അതില്‍ ഈ ലോക ജീവിതത്തിനും വരുവാനുള്ള ജീവിതത്തിനും പ്രയോജനമുള്ള വാഗ്ദത്തങ്ങള്‍ അടങ്ങിയിരിക്കുന്നു.[4:8]. # താൻ സ്വീകരിച്ച എല്ലാ നല്ല പഠിപ്പിക്കലുകളോടും ചെയ്യാൻ തിമൊഥെയൊസിനെ പൗലോസ് ഉദ്ബോധിപ്പിക്കുന്നത് എന്തൊക്കെയാണ്?
ഈ കാര്യങ്ങൾ മറ്റുള്ളവരോടു പറയുകയും പഠിപ്പിക്കുകയും ചെയ്യാൻ തിമോത്തിയെ പൗലോസ് ഉദ്ബോധിപ്പിക്കുന്നു.
1 Timothy 4:9-10
1 Timothy 4:11-13
തനിക്കു ലഭിച്ച എല്ലാ നല്ല ഉപദേശങ്ങളെയും കൊണ്ട് എന്തു ചെയ്യണമെന്നാണ്
പൌലോസ് തിമോത്തിയോസിനെ പ്രബോധിപ്പിക്കുന്നത്?
ഈക്കാര്യങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുവാന്‍ പൌലോസ് തിമോത്തിയോസിനെ പ്രബോധിപ്പിക്കുന്നു.[4:6,11].
ഏതെല്ലാം നിലകളിലാണ് തിമോത്തിയോസ് മറ്റുള്ളവര്‍ക്ക് ഉദാഹരണമായി
കാണപ്പെടേണ്ടത്?
വചനം,സ്വഭാവം, സ്നേഹം, വിശ്വാസം, നിര്‍മലത ആദിയായവയിലാണ് തിമോത്തിയോസ് ഒരു ഉദാഹരണമായി കാണപ്പെടേണ്ടത്.[4:12].
1 Timothy 4:14-16
തിമോത്തിയോസിനു തന്നിലുള്ള ആത്മീയ വരം എപ്രകാരമാണ് ലഭിച്ചത്?
പ്രവചനത്താല്‍ മൂപ്പന്മാരുടെ കൈവെപ്പിനാലുണ്ടായതാണ് തിമോത്തിയോസിനു നല്‍കപ്പെട്ട വരം.[4:14].
തിമോത്തിയോസ് തന്‍റെ ജീവിതത്തിലും ഉപദേശത്തിലും വിശ്വസ്തതയോടെ തുടര്‍ന്നാല്‍ ആരാണ് രക്ഷിക്കപ്പെടുന്നത്?
തിമോത്തിയോസ് തന്നെയും തന്നെ ശ്രവിക്കുന്നവരെയും രക്ഷിക്കും.[4:16].
1 Timothy 5
1 Timothy 5:1-2
സഭയില്‍ പ്രായമുള്ള വ്യക്തിയെ എപ്രകാരം കരുതണമെന്നാണ് പൌലോസ്
തിമോത്തിയോസിനോട് പറഞ്ഞത്?
ആ വ്യക്തിയെ ഒരു പിതാവിനെപ്പോലെ കരുതണമെന്നാണ് പൌലോസ് തിമോത്തിയോസിനോട് പറഞ്ഞത്.[5:1].
1 Timothy 5:3-4
ഒരു വിധവയുടെ മക്കളും കൊച്ചുമക്കളും അവള്‍ക്കു എന്ത് ചെയ്യണം?
മക്കളും കൊച്ചുമക്കളും അവരുടെ മാതാപിതാക്കന്മാര്‍ക്ക് പ്രത്യുപകാരം ചെയ്യു കയും അവരെ സംരക്ഷിക്കുകയും വേണം.[5:4].
1 Timothy 5:5-6
1 Timothy 5:7-8
സ്വന്ത ഭവനത്തിലുള്ളവര്‍ക്ക് വേണ്ടി കരുതാത്തവന്‍ എന്താണ് ചെയ്യുന്നത്?
താന്‍ വിശ്വാസം തള്ളിക്കളയുകയും, അവിശ്വാസിയെക്കാള്‍ അധമന്‍ ആയി തീരുകയും ചെയ്യുന്നു.[5:8].
1 Timothy 5:9-10
ഒരു വിധവ എന്തിനാല്‍ അറിയപ്പെടണം?
ഒരു വിധവ തന്‍റെ സല്‍പ്രവര്‍ത്തികളാല്‍ അറിയപ്പെടണം.[5:10].
1 Timothy 5:11-13
ഒരു പ്രായംകുറഞ്ഞ വിധവ ആ നിലയില്‍ തന്നെ ജീവിതത്തിന്‍റെ ശിഷ്ടകാലം
തുടര്‍ന്നാല്‍ എന്ത് അപകടമാണ് ഉള്ളത്?
തന്‍റെ മുമ്പിലത്തെ സമര്‍പ്പണം തള്ളിക്കളയുവാനും, പിന്നീട് വിവാഹം കഴിക്ക ണമെന്നാവശ്യമുയരുകയും ചെയ്യുമെന്ന അപകടം ഉണ്ടാകുകയും ചെയ്യും.[5:11-12].
1 Timothy 5:14-16
ഇളയ സ്ത്രീകള്‍ എന്ത് ചെയ്യണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്?
ഇളയസ്ത്രീകള്‍ വിവാഹിതരാകുകയും, മക്കളെ പ്രസവിക്കുകയും, കുടുംബത്തെ പരിപാലിക്കുകയും വേണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്.[5:14].
1 Timothy 5:17-18
നന്നായി നയിച്ചിട്ടുള്ള മൂപ്പന്മാര്‍ക്കു എന്ത് ചെയ്യണം?
നന്നായി നയിച്ചിട്ടുള്ള മൂപ്പന്മാരെ ഇരട്ടി മാന്യതയ്ക്ക് യോഗ്യരായി കരുതണം. [5:17].
1 Timothy 5:19-20
ഒരു മൂപ്പനെതിരെ ആരോപണമുണ്ടായാല്‍ മുന്‍പുകൂട്ടി ലഭ്യമാക്കേണ്ടത് എന്ത്?
ഒരു മൂപ്പനെതിരെ ആരോപണമുന്നയിക്കുന്നതിനു മുന്‍പ് രണ്ടോ മൂന്നോ സാക്ഷി കള്‍ ഉണ്ടായിരിക്കണം.[5:19].
1 Timothy 5:21-22
തിമോത്തിയോസ് ഈ കല്‍പ്പനകളെ ഏതു രീതിയില്‍ ശ്രദ്ധയോടെ സൂക്ഷിക്കണ
മെന്നാണ് പൌലോസ് ആജ്ഞാപിക്കുന്നത്?
മുഖപക്ഷമില്ലാതെ ഈ കല്‍പ്പനകളെ സൂക്ഷിക്കണമെന്നാണ് പൌലോസ് തിമോത്തിയോസിനോട് ആജ്ഞാപിക്കുന്നത്.[5:21].
1 Timothy 5:23-25
ചിലരുടെ പാപങ്ങള്‍ എപ്പോള്‍ വരെ അറിയപ്പെടാതിരിക്കും?
ചിലരുടെ പാപങ്ങള്‍ ന്യായവിധി നാള്‍ വരെ അറിയപ്പെടാതിരിക്കും.[5:24].
1 Timothy 6
1 Timothy 6:1-2
ദാസന്മാര്‍ തങ്ങളുടെ യജമാനന്മാരെ എപ്രകാരം ആദരിക്കണം?
ദാസന്മാര്‍ തങ്ങളുടെ യജമാനന്മാരെ ബഹുമാനത്തിനു യോഗ്യരാണെന്ന
നിലയില്‍ ആദരിക്കണം.[6:1].
1 Timothy 6:3-5
എപ്രകാരമുള്ള വ്യക്തിയാണ് ആരോഗ്യകരമായ വചനങ്ങളെയും ഭക്തിക്കനുസര ണമായ ഉപദേശങ്ങളെയും നിരാകരിക്കുന്നത്?
ആരോഗ്യകരമായ വചനങ്ങളെയും ഭക്തിക്കനുസാരമായ ഉപദേശങ്ങളെയും നിരാ കരിക്കുന്നവന്‍ അഹങ്കാരിയും ഒന്നും അറിയാത്തവനുമാകുന്നു.[6:3-4].
1 Timothy 6:6-8
പൌലോസ് എന്തിനെയാണ് വലിയ ആദായം എന്ന് പറയുന്നത്?
ഉള്ളതുകൊണ്ട് തൃപ്തിയായിരിക്കുന്ന ഭക്തിയെയാണ് വലിയ ആദായം എന്ന് പൌലോസ് പറയുന്നത്.[6:6].
ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില്‍ മതി എന്നതില്‍ എന്തുകൊണ്ട് തൃപ്തിപ്പെടണം?
നാം തൃപ്തിപ്പെടണം എന്തുകൊണ്ടെന്നാല്‍ ഈ ഭൂമിയിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല, ഇവിടെനിന്നും ഒന്നും കൊണ്ടുപോകുന്നതുമില്ല.[6:7-8].
1 Timothy 6:9-10
ധനവാന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവന്‍ എന്തില്‍ അകപ്പെട്ടുപ്പോകും?
ധനവാനാകുവാന്‍ ആഗ്രഹിക്കുന്നവന്‍ പരീക്ഷയിലും കെണിയിലും അകപ്പെടും.[6:9].
എല്ലാ തിന്മക്കും വേരായിരിക്കുന്നത് എന്താണ്?
ദ്രവ്യാഗ്രഹം സകലവിധ തിന്മക്കും വേരായിരിക്കുന്നു.[6:10].
ദ്രവ്യാഗ്രഹികളായ ചിലര്‍ക്ക് എന്താണ് സംഭവിച്ചത്?
ദ്രവ്യാഗ്രഹികളായ ചിലര്‍ വിശ്വാസം വിട്ടകന്നു വലഞ്ഞു പോയി.[6:10].
1 Timothy 6:11-12
തിമോത്തിയോസ് എപ്രകാരമുള്ള യുദ്ധം ചെയ്യണമെന്നാണ് പൌലോസ് പറയു
ന്നത്?
വിശ്വാസത്തിന്‍റെ നല്ല പോരാട്ടം പോരാടണമെന്നാണ് പൌലോസ് തിമോത്തി യോസിനോട് പറയുന്നത്.[6:12].
1 Timothy 6:13-14
1 Timothy 6:15-16
ധന്യനായ എകാധിപതിയായവനും എകാധിപതിയുമായവന്‍ എവിടെയാണ്
വസിക്കുന്നത്?
ആര്‍ക്കുംതന്നെ അടുത്തുകൂടുവാന്‍ കഴിയാത്ത പ്രകാശത്തിലാണ് ധന്യനായ ഏകാധിപതിയായവന്‍ വസിക്കുന്നത്.[6:16].
1 Timothy 6:17-21
എന്തുകൊണ്ട് ധനവാന്‍ നിശ്ചയമില്ലാത്ത ധനത്തില്‍ അല്ല ദൈവത്തില്‍ പ്രത്യാശ
വെക്കേണ്ടിയിരിക്കുന്നത്?
ധനവാന്‍ ദൈവത്തില്‍ പ്രത്യാശവേക്കേണ്ടത് എന്തുകൊണ്ടെന്നാല്‍ ദൈവം എല്ലാ യഥാര്‍ത്ഥ ഐശ്വര്യവും നല്‍കുന്നു.[6:17].
സല്‍പ്രവര്‍ത്തികളില്‍ സമ്പന്നരായവര്‍ തങ്ങള്‍ക്കു തന്നെ എന്ത് ചെയ്യുന്നു?
സല്‍പ്രവര്‍ത്തികളില്‍ സമ്പന്നരായവര്‍ തങ്ങള്‍ക്കുതന്നെ ഒരു നല്ല അടിസ്ഥാനമി ടുകയും, സാക്ഷാല്‍ ഉള്ള ജീവനെ പിടിച്ചുകൊള്ളുകയും ചെയ്യുന്നു.[6:19].