1 Thessalonians
1 Thessalonians 1
1 Thessalonians 1:3-4
എന്താണ് തെസ്സലോന്യക്കാരെ കുറിച്ച് ദൈവമുൻപാകെ പൗലോസ് ഓർക്കുന്നത്?
പൗലോസ് അവരുടെ വിശ്വാസം, അവരുടെ സ്നേഹപ്രയത്നം, പ്രത്യാശയുടെ സ്ഥിരത ഓർക്കുന്നു.
1 Thessalonians 1:5
ഏതെല്ലാം നിലകളില്ക്കൂടിയാണ് സുവിശേഷം തെസ്സലോന്യക്കാരുടെ അടുക്കൽ എത്തിയത്?
വചനത്തോടും, ശക്തിയോടും, പരിശുധാത്മാവോടും, ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു തെസ്സലോന്യക്കാരുടെ അടുക്കൽ സുവിശേഷം എത്തിയത്.
1 Thessalonians 1:6-7
സുവിശേഷത്തിന്റെ വചനം സ്വീകരിച്ചപ്പോൾ തെസ്സലോനിക്യക്കാർക്ക് എന്താണ് സംഭവിച്ചു കൊണ്ടിരുന്നത്?
ബഹുകഷ്ടം സഹിച്ചാണ് തെസ്സലോനിക്യക്കാർ വചനം സ്വീകരിച്ചത്.
എന്തായിരുന്നു സുവിശേഷത്തിന്റെ വചനം സ്വീകരിച്ചപ്പോൾ തെസ്സലോനിക്യക്കാരുടെ മനോഭാവം?
തെസ്സലോനിക്യക്കാർ പരിശുദ്ധാത്മാവിൽ സന്തോഷത്തോടെ വചനം കൈക്കൊണ്ടു.
1 Thessalonians 1:8
തെസ്സലോന്യക്കാർ കൈക്കൊണ്ടു കഴിഞ്ഞശേഷം സുവിശേഷത്തിന് എന്ത് സംഭവിച്ചു?
അവർ ചെന്ന സ്ഥലങ്ങളിലൊക്കെയും ദൈവവചനം മുഴങ്ങിച്ചെന്നു.
1 Thessalonians 1:9
സത്യദൈവ വിശ്വസികളായിത്തീരുന്നതിന്നു മുൻപ് തെസ്സലോനിക്യക്കാർ എന്തായിരുന്നു?
സത്യദൈവ വിശ്വസികളായിത്തീരുന്നതിന്നു മുൻപ് തെസ്സലോനിക്യക്കാർ വിഗ്രഹാരാധികളായിരുന്നു.
1 Thessalonians 1:10
എന്തിന് വേണ്ടിയാണ് പൗലോസും തെസ്സലോനിക്യക്കാരും കാത്തിരുന്നത്?
പൗലോസും തെസ്സലോനിക്യക്കാരും സ്വർഗ്ഗത്തിൽ നിന്നും യേശുവിന്റെ വരവ് കാത്തിരിക്കുകയായിരുന്നു.
എന്തിൽ നിന്നും യേശു നമ്മെ രക്ഷിക്കുന്നു?
വരുവാനുള്ള കോപത്തിൽ നിന്നും യേശു നമ്മെ രക്ഷിക്കുന്നു.
1 Thessalonians 2
1 Thessalonians 2:2-3
തെസ്സലോനിക്യയിൽ എത്തുന്നതിന് മുൻപ് പൗലോസിനോടും തന്റെ കൂടെയുള്ളവരോടും എങ്ങനെയാണ് പെരുമാറിയത്?
പൗലോസും തന്റെ കൂടെയുള്ളവർക്കും വളരെ കഷ്ടവും അപമാനവും സഹിക്കേണ്ടി വന്നു.
1 Thessalonians 2:4-5
തന്റെ സുവിശേഷത്തിന്റെ പ്രസംഗം കൊണ്ട് ആരെ പ്രീതിപ്പെടുത്താനാണ് പൗലോസ് ആഗ്രഹിക്കുന്നത്?
സുവിശേഷത്തിന്റെ പ്രസംഗം നടത്തി ദൈവത്തെ പ്രസാദിപ്പിക്കുവാൻ പൗലോസ് ആഗ്രഹിക്കുന്നു.
തന്റെ സുവിശേഷ പ്രസംഗത്തിൽ പൗലോസ് എന്ത് ചെയ്തില്ല?
പൗലോസ് മുഖസ്തുതി പ്രയോഗിച്ചിട്ടില്ല, ദ്രവ്യാഗ്രഹി ആയിരുന്നതുമില്ല.
1 Thessalonians 2:6-8
1 Thessalonians 2:9-10
എന്താണ് പൗലോസും തന്റെ കൂടെയുള്ളവരും തെസ്സലോനിക്യക്കാർക്ക് ഒരു ഭാരമായി തീരാതെയിരിപ്പാൻ ചെയ്തത്?
തെസ്സലോനിക്യക്കാർക്ക് ഒരു ഭാരമായി തീരാതെയിരിപ്പാൻ പൗലോസും തന്റെ കൂടെയുള്ളവരും രാവും പകലും അദ്ധ്വാനിച്ചു.
1 Thessalonians 2:11
1 Thessalonians 2:12
തെസ്സലോനിക്യക്കാർ എങ്ങനെ നടക്കണം എന്നാണ് പൗലോസ് പറഞ്ഞത്?
തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും അവരെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാൻ പൗലോസ് തെസ്സലോനിക്യക്കാരോട് പറഞ്ഞു.
1 Thessalonians 2:13
ഏത് വചനമായിട്ടാണ് പൗലോസ് പ്രസംഗിച്ച് വചനത്തെ തെസ്സലോനിക്യക്കാർ കൈക്കൊണ്ടത്?
തെസ്സലോനിക്യക്കാർ ദൈവചനം മനുഷ്യന്റെ വചനമായിട്ടല്ല, മറിച്ച് ദൈവവചനമായിട്ട് തന്നെ കൈക്കൊണ്ടു.
1 Thessalonians 2:14-15
ദൈവത്തിന്ന് അപ്രസാദകരമായ എന്താണ് അവിശ്വാസികളായ് യഹൂദർ ചെയ്തത്?
അവിശ്വാസികളായ യഹൂദർ യെഹൂദ്യയിൽ ഉള്ള സഭയെ പീഡിപ്പിക്കയും, യേശുവിനെയും പ്രവാചകന്മാരെയും കൊല്ലുകയും, പൗലോസിനെ പുറത്താക്കുകയും, പൗലോസ് ജാതികളോട് സംസാരിക്കുന്നത് വിലക്കുകയും ചെയ്തു.
1 Thessalonians 2:16
1 Thessalonians 2:17
തന്റെ ആഗ്രഹമായിരുന്നിട്ടും എന്തു കൊണ്ടാണ് പൗലോസിന് തെസ്സലോനിക്യക്കാരുടെ അടുക്കൽ എത്താൻ സാധിക്കാഞ്ഞത്?
സാത്താൻ തടഞ്ഞതു കാരണം പൗലോസിന് എത്താൻ സാധിച്ചില്ല.
1 Thessalonians 2:18
1 Thessalonians 2:19
കർത്താവിന്റെ വരവിങ്കൽ തെസ്സലോനിക്യക്കാർ പൗലോസിന്ന് എന്തായിരിക്കും?
കർത്താവിന്റെ വരവിങ്കൽ തെസ്സലോനിക്യക്കാരായിരിക്കും പൗലോസിന്റെ ആശയും, സന്തോഷവും, പ്രശംസാകിരീടവും.
1 Thessalonians 2:20-6
1 Thessalonians 2:7-20
അവരുടെ ഇടയിൽ ആയിരുന്നപ്പോൾ പൗലോസ് തെസ്സലോനിക്യക്കാരോട് എങ്ങനെ ഇടപ്പെട്ടു?
ഒരു മാതാവും പിതാവും അവരുടെ മക്കളോടെന്ന പോലെ പൗലോസ് തെസ്സലോനക്യക്കാരോട് അർദ്രതയുള്ളവനായിരുന്നു.
1 Thessalonians 3
1 Thessalonians 3:1
എന്താണ് പൗലോസ് ചെയ്തത്, താൻ അഥേനയിൽ വിട്ടു പോയിട്ടും?
തെസ്സലോനിക്യയിലുള്ള വിശ്വാസികളെ ബലപ്പെടുത്താനായി പൗലോസ് തിമോഥിയോസിനെ അയച്ചു.
1 Thessalonians 3:2
1 Thessalonians 3:3-4
താൻ എന്തിനോട് നിയമിതനായിരിക്കുന്നു എന്നാണ് പൗലോസ് പറഞ്ഞത്?
താൻ കഷ്ടം അനുഭവിപ്പാനായി നിയമിക്കപ്പെട്ടിരിക്കുന്നു എന്ന് പൗലോസ് പറഞ്ഞു.
1 Thessalonians 3:5
തെസ്സലോനിക്യക്കാരെ സംബന്ധിക്കുന്ന ഏത് വിഷയത്തിലാണ് പൗലോസ് ചിന്താകുലനായത്?
തന്റെ പ്രയ്തനം നിഷ്ഫലമായിത്തീരാൻ തക്കവണ്ണം എങ്ങനെയോ പരീക്ഷകൻ അവരെ പരീക്ഷച്ചതിനെ കുറിച്ച് പൗലോസ് ചിന്താകുലനായി.
1 Thessalonians 3:6
എന്താണ് പൗലോസിനെ തിമോഥെയോസ് തെസ്സലോനിക്യയിൽ നിന്നും തിരികെ വന്നപ്പോൾ ആശ്വസിപ്പിച്ചത്?
തെസ്സലോനിക്യക്കാരുടെ ‘വിശ്വാസത്തെയും സ്നേഹത്തെപറ്റിയും’ അവർ തന്നെ കാണ്മാൻ വാഞ്ചിക്കുന്നു എന്നുള്ള സദ്വവർത്തമാനവും കേട്ടപ്പോൾ പൗലോസ് ആശ്വാസം പ്രാപിച്ചു.
1 Thessalonians 3:7
1 Thessalonians 3:8-9
തെസ്സലോനിക്യക്കാർ എന്ത് ചെയ്താലാണ് താൻ ജീവിക്കുന്നു എന്ന് പൗലോസ് പറയുന്നത്?
തെസ്സലോനിക്യക്കാർ കർത്താവിൽ നിലനില്ക്കുന്നു എങ്കിൽ താൻ ജീവിക്കുന്നു എന്ന് പൗലോസ് പറയുന്നു.
1 Thessalonians 3:10-11
എന്തിന് വേണ്ടിയാണ് പൗലോസ് രാവും പകലും പ്രാർത്ഥിക്കുന്നത്?
തെസ്സലോനിക്യക്കാരെ കാണ്മാനും അവരുടെ വിശ്വാസത്തിന്റെ കുറവ് തീർപ്പാനുമായി പൗലോസ് രാവും പകലും പ്രാർത്ഥിക്കുന്നു.
1 Thessalonians 3:12
തെസ്സലോനിക്യക്കാർ ഏതിൽ വർദ്ധിച്ച് നിറയാനാണ് പൗലോസ് ആശിക്കുന്നത്?
തെസ്സലോനിക്യക്കാർ തമ്മിലും മറ്റുള്ള എല്ലാവരോടും സ്നേഹത്തിൽ നിറഞ്ഞും വർദ്ധിച്ചും വരുവാൻ പൗലോസ് ആശിക്കുന്നു.
1 Thessalonians 3:13
തെസ്സലോനിക്യക്കാർ ഏത് സംഭവത്തിന് വേണ്ടിയാണ് അനിന്ദ്യരായും വിശുദ്ധിയിലും തയ്യാറായിരിപ്പാൻ പൗലോസ് ആഗ്രഹിക്കുന്നത്?
കർത്താവയ യേശുവിന്റെ സകല വിശുദ്ധന്മാരോടൊപ്പമുള്ള പ്രത്യക്ഷതക്കായി തെസ്സലോനിക്യക്കാർ ഒരുങ്ങിയിരിപ്പാൻ പൗലോസ് ആഗ്രഹിക്കുന്നു .
1 Thessalonians 4
1 Thessalonians 4:1
എങ്ങനെ ദൈവത്തെ പ്രസാദിപ്പാൻ നടക്കണം എന്ന് താൻ കൊടുത്ത സൂചനക്കനുസൃതമായി തെസ്സലോനിക്യർ എന്ത് ചെയ്യാനാണ് പൗലോസ് ആഗ്രഹിച്ചത്?
തെസ്സലോനിക്യക്കാർ ദൈവത്തിന്ന് പ്രസാദകരമായി നടപ്പാൻ പൗലോസ് ആഗ്രഹിച്ചു,.
1 Thessalonians 4:2
1 Thessalonians 4:3
എന്താണ് തെസ്സലോനിക്യക്കാരെ കുറിച്ച് ദൈവത്തിന്റെ ഇഷ്ടം എന്നാണ് പൗലോസ് പറഞ്ഞത്?
തെസ്സലോനിക്യക്കാരെ കുറിച്ച് ദൈവത്തിന്റെ ഇഷ്ടം ശുദ്ധീകരണമാണെന്ന് പൗലോസ് പറഞ്ഞു.
1 Thessalonians 4:4-5
എങ്ങനെയായിരുന്നു ഭർത്താക്കന്മാർ ഭാര്യമാരെ നോക്കേണ്ടിയിരുന്നത്?
ഭർത്താക്കന്മാർ ഭാര്യമാരെ വിശുദ്ധിയിലും ബഹുമാനത്തിലും നോക്കേണ്ടതായിരുന്നു.
1 Thessalonians 4:6-7
ലൈംഗിക അധാർമ്മികതയിൽ അതിക്രമം ചെയ്യുന്ന ഒരു സഹോദരന് എന്തു സംഭവിക്കും?
ലൈംഗിക അധാർമ്മികതയിൽ അതിക്രമം കാണിക്കുന്ന ഒരു സഹോദരനോട് ദൈവം പ്രതികാരം ചെയ്യും.
1 Thessalonians 4:8
വിശുദ്ധിയിലേക്കുള്ള വിളി തള്ളിക്കളയുന്ന ഒരു വ്യക്തി ആരെയാണ് തള്ളിക്കളയുന്നത്?
വിശുദ്ധിയിലേക്കുള്ള വിളി തള്ളിക്കളയുന്ന ഒരു വ്യക്തി ദൈവത്തെ തള്ളിക്കളയുന്നു.
1 Thessalonians 4:9
തെസ്സലോനിക്യക്കാർ ചെയ്തു കൊണ്ടിരുന്ന ഏത് കാര്യമാണ് അവർ കൂടുതലായി ചെയ്യുവാൻ പൗലോസ് താല്പര്യപ്പെടുന്നത്?
തെസ്സലൊനിക്യക്കാർ തമ്മിൽ അധികമായി സ്നേഹിക്കണമെന്ന് പൗലോസ് ആഗ്രഹിക്കുന്നു.
1 Thessalonians 4:10
1 Thessalonians 4:11
ഒന്നിനും മുട്ടില്ലാത്തവരായി അവിശ്വാസികളുടെ മുൻപാകെ നേരായി നടപ്പാൻ തെസ്സലോനിക്യക്കാർക്ക് എന്ത് ചെയ്യണമായിരുന്നു?
തെസ്സലോനിക്യക്കാർക്ക് അടങ്ങിയിരുന്ന്, സ്വന്തകാര്യം നോക്കി, സ്വന്തകൈകൊണ്ടു വേല ചെയ്യണമായിരുന്നു.
1 Thessalonians 4:12
1 Thessalonians 4:13
ഏത് വിഷയത്തെക്കുറിച്ചാണ് തെസ്സലോനിക്യക്കാർക്ക് തെറ്റിധാരണ ഉണ്ടാകാൻ സാധ്യത ഉണ്ടായത്?
നിദ്രകൊണ്ടവെരെക്കുറിച്ച് തെസ്സലോനിക്യക്കാർക്ക് ഒരു തെറ്റിധാരണ ഉണ്ടായിരുന്നു.
1 Thessalonians 4:14-15
യേശുവിൽ നിദ്രകൊണ്ടവരെ ദൈവം എന്ത് ചെയ്യും?
ക്രിസ്തുവിൽ നിദ്രകൊണ്ടവരെ ദൈവം യേശു മുഖാന്തരം അവനോടു കൂടെ വരുത്തും.
1 Thessalonians 4:16
എപ്രകാരമാണ് ദൈവം സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങുന്നത്?
കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളനാദത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരും.
ആരാണ് ആദ്യം എഴുന്നേല്ക്കുന്നത്, പിന്നീട് അവരോടു കൂടെ ആരാണ് എഴുന്നേല്ക്കുന്നത്?
ക്രിസ്തുവിൽ മരിച്ചവർ ആദ്യം എഴുന്നേല്ക്കും, പിന്നീട് ജീവനോടെ ശേഷിക്കുന്നവർ അവരോടു കൂടെ എടുക്കപ്പെടും.
1 Thessalonians 4:17
ഉയിർത്തെഴുന്നേറ്റവർ ആരെ എതിരേല്ക്കും, എത്ര സമയം വരെ?
ഉയിർത്തെഴുന്നേറ്റവർ മേഘങ്ങളിൽ കർത്താവിനെ എതിരേല്ക്കും, പിന്നീട് അവനോടു കൂടെ എപ്പോഴും ഇരിക്കും.
1 Thessalonians 4:18
നിദ്രകൊണ്ടവരെക്കുറിച്ചുള്ള തന്റെ ഉപദേശത്തോട് എന്ത് ചെയ്യുവനാണ് പൗലോസ് തെസ്സലോനിക്യക്കാരോട് പറഞ്ഞത്?
ഈ വചനങ്ങളെ കൊണ്ട് അന്യോന്യം ആശ്വസിപ്പിച്ചു കൊൾവാൻ പൗലോസ് തെസ്സലോനിക്യക്കാരോട് പറഞ്ഞു.
1 Thessalonians 5
1 Thessalonians 5:2
കർത്താവ് എങ്ങനെ വരുമെന്നാണ് പൗലോസ് പറയുന്നത്?
കള്ളൻ രാത്രിയിൽ വരുന്നതു പോലെ കർത്താവ് വരും എന്ന് പൗലോസ് പറയുന്നു.
1 Thessalonians 5:3
എന്തായിരിക്കാം പെട്ടെന്നുള്ള നാശം ചിലരുടെ മേൽ വരുമ്പോൾ അവർ പറയുന്നത്?
“സമാധാനമെന്നും നിർഭയമെന്നും” ചിലർ പറയുന്നുണ്ടായിരിക്കാം.
1 Thessalonians 5:4
എന്തുകൊണ്ടാണ് കർത്താവിന്റെ ദിവസം ഒരു കള്ളനെ പോലെ വിശ്വാസികളെ മറികടക്കയില്ല എന്ന് പൗലോസ് പറയുന്നത്?
വിശ്വാസികൾ ഇരുട്ടിലുള്ളവരല്ല, പക്ഷേ വെളിച്ചത്തിന്റെ മക്കളാകുന്നു, കർത്താവിന്റെ ദിവസം ഒരു കള്ളനെ പോലെ അവരെ മറികടക്കയില്ല.
1 Thessalonians 5:5
1 Thessalonians 5:6-7
കർത്താവിന്റെ ദിവസം വരുന്നതിനെപ്പറ്റി എന്ത് ചെയ്യാനാണ് പൗലോസ് വിശ്വാസികളോട് പറയുന്നത്?
വിശ്വാസം, സ്നേഹം, പ്രത്യാശ ഇവ ധരിച്ചും കൊണ്ട് ഉറങ്ങാതെ ഉൺർന്നിരിപ്പാൻ പൗലോസ് വിശ്വാസികളോട് പറയുന്നു.
1 Thessalonians 5:8
1 Thessalonians 5:9-11
എന്തിന് വേണ്ടിയാണ് ദൈവം വിശ്വാസികളെ നിയമിച്ചിരിക്കുന്നത്?
കർത്താവായ യേശു ക്രിസ്തുവിൽ കൂടെയുള്ള രക്ഷക്കായി ദൈവം വിശ്വാസികളെ നിയമിച്ചിരിക്കുന്നു.
1 Thessalonians 5:12
കർത്താവിൽ അവരെ ഭരിക്കുന്നവരോട് വിശ്വാസികൾക്കു ഏത് തരത്തിലുള്ള മനോഭാവം ഉണ്ടാകണം എന്നാണ് പൗലോസ് പറയുന്നത്?
അവർ അവരെ അറിയുകയും ഏറ്റവും സ്നേഹത്തിൽ വിചാരിക്കയും വേണം എന്ന് പൗലോസ് പറയുന്നു.
1 Thessalonians 5:13-14
1 Thessalonians 5:15-17
തങ്ങളോട് തിന്മ ചെയ്യപ്പെടുമ്പോൾ ആരും എന്ത് ചെയ്യരുത് എന്നാണ് പൗലോസ് പറയുന്നത്?
തങ്ങളോട് തിന്മ ചെയ്യപ്പെടുമ്പോൾ ആരും പകരം തിന്മ ചെയ്യരുത് എന്ന് പൗലോസ് പറയുന്നു.
1 Thessalonians 5:18-19
വിശ്വാസികൾ എല്ലായ്പ്പോഴും എന്ത് പറയണം എന്നാണ് പൗലോസ് പറയുന്നത്? എന്തു കൊണ്ട്?
എല്ലാറ്റിന്നും വിശ്വാസികൾ നന്ദി പറയണം, കാരണം അവരെക്കുറിച്ചുള്ള ദൈവേഷ്ടം ഇതല്ലോ.
1 Thessalonians 5:20
പ്രവചനത്തെക്കുറിച്ച് എന്ത് നിർദ്ദേശമാണ് പൗലോസ് വിശ്വാസികൾക്ക് കൊടുക്കുന്നത്?
പ്രവചനത്തെ തുഛീകരിക്കാതെ, സകലവും ശോധന ചെയ്ത്, നല്ലതിനെ മുറുകെ പിടിക്കുവാൻ പൗലോസ് വിശ്വാസികളെ നിർദ്ദേശിക്കുന്നു.
1 Thessalonians 5:21-22
1 Thessalonians 5:23-27
ദൈവം വിശ്വാസികൾക്കായി എന്ത് ചെയ്യട്ടെ എന്നാണ് പൗലോസ് പ്രാർത്ഥിക്കുന്നത്?
ദൈവം വിശ്വാസികളെ ആത്മാവിലും, പ്രാണനിലും, ദേഹത്തിലും പൂർണ്ണമായി ശുദ്ധീകരിക്കട്ടെ എന്ന് പൗലോസ് പ്രാർത്ഥിക്കുന്നു.
1 Thessalonians 5:28
വിശ്വാസികളോട് കൂടെ എന്ത് ഉണ്ടായിരിക്കട്ടെ എന്നാണ് പൗലോസ് പ്രാർത്ഥിക്കുന്നത്?
കർത്താവായ യേശു ക്രിസ്തുവിന്റെ കൃപ വിശ്വാസികളോട് കൂടെ ഇരിക്കുമാറാകട്ടെ എന്ന് പൗലോസ് പ്രാർത്ഥിക്കുന്നു.