മലയാളം: translationQuestions

Updated ? hours ago # views See on DCS

1 John

1 John 1

1 John 1:1-2

ആദിമുതല്‍ ഉണ്ടായിരിക്കുന്നത് എന്തെന്നാണ് യോഹന്നാന്‍ പറയുന്നത്?

ആദിമുതല്‍ ഉണ്ടായിരിക്കുന്നത് ജീവന്‍റെ വചനം ആണെന്നാണ്‌ യോഹന്നാന്‍ പറയുന്നത്.[1:1].

ഏതെല്ലാം മുഖാന്തിരങ്ങള്‍ മൂലമാണ് യോഹന്നാന്‍ ഈ ജീവന്‍റെ വചനം അറിയുവനിടയായത്?

യോഹന്നാന്‍ ഈ ജീവവചനം കേള്‍ക്കുകയും, കാണുകയും, ധ്യാനിക്കുകയും, ഏല്‍പ്പിക്കുകയും ചെയ്തു.[1:1].

യോഹന്നാനു വെളിപ്പെടുന്നതിനു മുന്‍പ് ഈ ജീവവചനം എവിടെയായിരുന്നു?

യോഹന്നാനു വെളിപ്പെടുന്നതിനു മുന്‍പ്‌ ജീവവചനം പിതാവിനോടുകൂടെ ആയിരുന്നു.[1:2].

1 John 1:3-4

എന്തുകൊണ്ടാണ് യോഹന്നാന്‍ താന്‍ കണ്ടതും കേട്ടതും അറിയിക്കുന്നത്?

താന്‍ കണ്ടതും കേട്ടതും യോഹന്നാന്‍ അറിയിക്കുന്നത്, തന്മൂലം മറ്റുള്ളവര്‍ക്കും അവനോടുകൂടെ കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ്.[1:3].

യോഹന്നാനു ആരുമായിട്ടാണ് കൂട്ടായ്മ ഉള്ളത്?

യോഹന്നാനു പിതാവിനോടും, തന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും കൂട്ടായ്മ ഉണ്ട്,[1;3].

1 John 1:5-7

തന്‍റെ വായനക്കാരോട് അറിയിക്കുവാന്‍ യോഹന്നാനു ദൈവത്തിന്‍റെ പക്കല്‍

നിന്ന് എന്ത് ദൂത് ആണ് ഉള്ളത്?

യോഹന്നാന്‍ അറിയിക്കുന്ന ദൂത് ദൈവം വെളിച്ചം ആകുന്നുവെന്നും, അവനില്‍ ഒട്ടുംതന്നെ അന്ധകാരം ഇല്ല എന്നും ആണ്.[1:5].

തനിക്കു ദൈവത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും, എന്നാല്‍ അന്ധകാര ത്തില്‍ നടക്കുകയും ചെയ്യുന്ന വ്യക്തിയെക്കുറിച്ച് യോഹന്നാന്‍ എന്ത് പറയുന്നു?

യോഹന്നാന്‍ പറയുന്നത് അപ്രകാരമുള്ള വ്യക്തി ഭോഷ്കനും സത്യമനുസരി ക്കാത്തവനും എന്നാണു.[1:6].

വെളിച്ചത്തില്‍ നടക്കുന്നവരോടുള്ള ബന്ധത്തില്‍, എല്ലാ പാപത്തില്‍ നിന്നും

അവരെ ശുദ്ധീകരിക്കുന്നത് എന്താണ്?

യേശുവിന്‍റെ രക്തം സകല പാപങ്ങളില്‍നിന്നും അവരെ ശുദ്ധീകരിക്കുന്നു.[1:7].

1 John 1:8-10

തങ്ങള്‍ക്കു പാപമില്ലയെന്നു പറയുന്ന വ്യക്തിയെക്കുറിച്ച് യോഹന്നാന്‍ എന്തു

പറയുന്നു?

യോഹന്നാന്‍ പറയുന്നത് അപ്രകാരമുള്ള വ്യക്തി സ്വയം വഞ്ചിക്കുകയും തന്നില്‍ സത്യം ഇല്ലാതാകുകയും ചെയ്യുന്നു എന്നാണു.[1:8].

തങ്ങളുടെ പാപങ്ങളെ എറ്റുപറയുന്നവരോട് ദൈവം എന്ത് ചെയ്യും?

തങ്ങളുടെ പാപങ്ങളെ ഏറ്റുപറയുന്നവരോട്, ദൈവം അവരുടെ പാപങ്ങളെ ക്ഷമിക്കുകയും എല്ലാ അനീതിയും നീങ്ങുവാന്‍ തക്കവണ്ണം ശുദ്ധീകരിക്കുകയും ചെയ്യും.[1:9].

1 John 2

1 John 2:1-3

യേശുക്രിസ്തു ആരുടെ പാപങ്ങള്‍ക്കാണ് പ്രായശ്ചിത്തമായത്?

യേശുക്രിസ്തു സര്‍വലോകത്തിന്‍റെയും പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തമായി.[2:2].

അവനെ നാം അറിയുന്നു എന്ന് എതിനാല്‍ അറിയുവാന്‍ കഴിയും?

നാം അവന്‍റെ കല്‍പ്പനകളെ അനുസരിക്കുന്നുവെങ്കില്‍ അവനെ അറിയുന്നു എന്ന് അറിയുവാന്‍ കഴിയും.[2:3].

1 John 2:4-6

ദൈവത്തെ അറിയുന്നു എന്ന് പറയുകയും, എന്നാല്‍ അവന്‍റെ കല്‍പ്പനകളെ

അനുസരിക്കാതെയിരിക്കുകയും ചെയ്യുന്ന വ്യക്തി എങ്ങനെയുള്ളവനായിരിക്കും?

ദൈവത്തെ അറിയുന്നു എന്ന് പറയുകയും, എന്നാല്‍ തന്‍റെ കല്‍പ്പനകളെ അനുസ രിക്കാതെയിരിക്കയും ചെയ്യുന്ന വ്യക്തി ഒരു നുണയന്‍ ആകുന്നു.[2:4].

ഒരു വിശ്വാസി എപ്രകാരം നടക്കണം?

ഒരു വിശ്വാസി യേശുക്രിസ്തു നടന്നതുപോലെ നടക്കണം.[2:6].

1 John 2:7-8

1 John 2:9-11

താന്‍ വെളിച്ചത്തില്‍ വസിക്കുന്നുവെന്ന് പറയുകയും, തന്‍റെ സഹോദരനെ പകെ

ക്കുകയും ചെയ്യുന്ന വ്യക്തിയുടെ ആത്മീയ നിലവാരം എപ്രകാരമുള്ളതായി രിക്കും?

ഒരുവന്‍ വെളിച്ചത്തിലായിരിക്കുന്നു എന്ന് പറയുകയും, തന്‍റെ സഹോദരനെ പകെക്കുകയും ചെയ്യുന്നവന്‍ ഇരുളില്‍ ഇരിക്കുന്നു.[2:9,11].

1 John 2:12-14

എന്തുകൊണ്ടാണ് ദൈവം വിശ്വാസികളുടെ പാപങ്ങള്‍ ക്ഷമിക്കുന്നത്?

ക്രിസ്തുവിന്‍റെ നാമം നിമിത്തമാണ് ദൈവം വിശ്വാസികളുടെ പാപങ്ങള്‍ ക്ഷമിക്കുന്നത്.[2:12].

1 John 2:15-17

ഒരു വിശ്വാസിക്ക് ഭൗതിക വസ്തുക്കളോടുള്ള മനോഭാവം എപ്രകാരമുള്ള

തായിരിക്കണമെന്നാണ് യോഹന്നാന്‍ പറയുന്നത്?

താന്‍ പറയുന്നത് ഒരു വിശ്വാസി ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്നേഹിക്കരുത് എന്നാണ്.[2:15].

പിതാവില്‍ നിന്നുള്ളതല്ല എന്ന് യോഹന്നാന്‍ സൂചിപ്പിക്കുന്ന മൂന്നു ലൌകിക കാര്യങ്ങള്‍ ഏവ?

ജഡമോഹം, കണ്മോഹം, ജീവനത്തിന്‍റെ വ്യര്‍ത്ഥമായ മഹത്വം ആദിയായവ ലോകത്തിന്‍റെതും, പിതാവില്‍ നിന്നല്ലാത്തതും ആകുന്നു എന്ന് താന്‍ പറയുന്നു. [2:16].

1 John 2:18-19

ഇത് അന്ത്യ നാഴികയാകുന്നു എന്ന് താന്‍ അറിയുന്നതായി യോഹന്നാന്‍ ഏപ്ര

കാരം പറയുന്നു?

നിരവധി എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിട്ടുള്ളതാല്‍ ഇത് അന്ത്യനാഴികയാകുന്നു എന്ന് താന്‍ അറിയുന്നതായി യോഹന്നാന്‍ പറയുന്നു.[2:18]. # ആരാണ് വരുന്നത് എന്നാണ് യോഹന്നാന്‍ പറഞ്ഞത്?

എതിർക്രിസ്തു വരുന്നു എന്നാണ് യോഹന്നാന്‍ പറഞ്ഞത്.

1 John 2:20-21

1 John 2:22-23

എതിര്‍ക്രിസ്തുവിനെ നാം തിരിച്ചറിയുവാന്‍ സഹായകമായ വിധം താന്‍

എന്താണ് ചെയ്യുക?

എതിര്‍ക്രിസ്തു പിതാവിനെയും പുത്രനെയും നിഷേധിക്കും.[2:22]. # പുത്രനെ നിഷേധിക്കുന്നവന്നു പിതാവുണ്ടോ ?

പുത്രനെ നിഷേധിക്കുന്നവന്നു പിതാവില്ല.

1 John 2:24-26

പിതാവിലും പുത്രനിലും നിലനില്‍ക്കേണ്ടത്തിനു വിശ്വാസികള്‍ എന്തുചെയ്യണ

മെന്നാണ് യോഹന്നാന്‍ പറയുന്നത്?

യോഹന്നാന്‍ പറയുന്നത് വിശ്വാസികള്‍ ആദിമുതല്‍ കേട്ടവകളില്‍ തന്നെ ഉറച്ചു നിലനില്‍ക്കണമെന്നാണ്.[2:24].

വിശ്വാസികള്‍ക്ക് ദൈവത്താല്‍ നല്‍കപ്പെട്ട വാഗ്ദത്തം എന്താണ്?

ദൈവം വിശ്വാസികള്‍ക്ക് നിത്യജീവന്‍ വാഗ്ദത്തം നല്‍കിയിരിക്കുന്നു.[2:25].

1 John 2:27-29

ക്രിസ്തു തന്‍റെ വരവിങ്കല്‍ പ്രത്യക്ഷനാകുമ്പോള്‍ പുത്രനില്‍ നിലനീല്‍ക്കുന്നവര്‍

എപ്രകാരമുള്ള മനോഭാവമുള്ളവരായിരിക്കും?

ക്രിസ്തുവില്‍ നിലനില്‍ക്കുന്നവര്‍ ദൃഡതയുള്ളവരും ലജ്ജിക്കാത്തവരുമായി ക്രിസ്തുവിന്‍റെ വരവില്‍ പ്രത്യക്ഷനാകുമ്പോള്‍ ആയിരിക്കും.[2:28].

1 John 3

1 John 3:1-3

പിതാവ് തന്‍റെ സ്നേഹം നിമിത്തം വിശ്വാസികള്‍ക്കു നല്കിയിട്ടുള്ളത് എന്ത്?

പിതാവ് അവര്‍ക്ക് ദൈവമക്കള്‍ എന്ന നാമം നല്‍കിയിരിക്കുന്നു.[3:1-2].

ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ വിശ്വാസികള്‍ക്ക് എന്ത് സംഭവിക്കും?

ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍, വിശ്വാസികള്‍ ക്രിസ്തുവിനെപ്പോലെ ആകുകയും, താന്‍ ആയിരിക്കുന്നതുപോലെ അവനെ കാണുകയും ചെയ്യും.[3:2].

ക്രിസ്തുവില്‍ പ്രത്യാശയുള്ള ഓരോ വിശ്വാസിയും തന്നോടുള്ള ബന്ധത്തില്‍

എന്തുചെയ്യും?

ക്രിസ്തുവില്‍ പ്രത്യാശയുള്ള ഓരോ വിശ്വാസിയും തന്നെത്തന്നെ ശുദ്ധീകരിക്കുന്നു.[3:3].

1 John 3:4-6

ക്രിസ്തുവില്‍ എന്താണ് ഇല്ലാത്തത്?

ക്രിസ്തുവില്‍ പാപമില്ല.[3:5].

പാപത്തില്‍ തുടരുന്ന വ്യക്തിക്ക് ദൈവവുമായി എന്തു ബന്ധമാണ് ഉള്ളത്?

പാപത്തില്‍ തുടരുന്ന ആരുംതന്നെ, ക്രിസ്തുവിനെ കാണുകയോ, അവനെ അറിയുകയോ ചെയ്തിട്ടില്ല.[3:6,8].

1 John 3:7-8

എന്തു കാരണത്താലാണ് ദൈവപുത്രന്‍ വെളിപ്പെട്ടത്?

പിശാചിന്‍റെ പ്രവര്‍ത്തികളെ നശിപ്പിക്കുവാനാണ് ദൈവപുത്രന്‍ വെളിപ്പെട്ടത്?

1 John 3:9-10

ദൈവമക്കളും പിശാചിന്‍റെ മക്കളും എപ്രകാരമാണ് വെളിപ്പെടുന്നത്?

ദൈവമക്കള്‍ അവരുടെ നീതിപ്രവര്‍ത്തികള്‍ മൂലം വെളിപ്പെടുന്നു, പിശാചിന്‍റെ മക്കള്‍ അവരുടെ പാപം മൂലവും വെളിപ്പെടുന്നു.[3:7-10].

1 John 3:11-12

കായീന്‍ ഒരു പിശാചിന്‍റെ മകന്‍ ആയിരുന്നുവെന്നു എപ്രകാരമാന് പ്രദര്‍ശി

പ്പിച്ചത്?

കയീന്‍ തന്‍റെ സഹോദരനെ കുല ചെയ്തതുമൂലം താന്‍ ഒരു പിശാചിന്‍റെ മകന്‍ ആണെന്ന് പ്രദര്‍ശിപ്പിക്കുവാനിടയായി.[3:12].

1 John 3:13-15

വിശ്വാസികള്‍ ഏതുനിമിത്തം ആശ്ച്ചര്യപ്പെടരുത് എന്നാണ് യോഹന്നാന്‍

പറയുന്നത്?

ലോകം അവരെ പകയ്ക്കുന്നതുനിമിത്തം ആശ്ച്ചര്യപ്പെടരുത് എന്നാണു യോഹന്നാന്‍ വിശ്വാസികളോട് പറയുന്നത്.[3:13].

വിശ്വാസികളോടുള്ള എപ്രകാരമുള്ള സ്വഭാവമാണ് ഒരുവന്‍ ദൈവത്തിന്‍റെ

പൈതല്‍ ആണെന്നുള്ളത്‌ പ്രദര്‍ശിപ്പിക്കുന്നത്?

വിശ്വാസികളോടുള്ള സ്നേഹത്തിന്‍റെ സ്വഭാവമാണ് ഒരുവന്‍ ദൈവപൈതല്‍ ആണെന്നുള്ളത്‌ പ്രകടമാക്കുന്നത്.[3:10-11,14].

1 John 3:16-18

സ്നേഹം എന്നാല്‍ എന്തെന്ന് എപ്രകാരം നാം അറിയുന്നു?

ക്രിസ്തു തന്‍റെ ജീവന്‍ നമുക്കുവേണ്ടി അര്‍പ്പിച്ചതിനാല്‍ സ്നേഹം എന്നാല്‍ എന്തെന്ന് നാം അറിയുന്നു.[3:16].

ഒരു സഹോദരന്‍ ആവശ്യത്തില്‍ ഇരിക്കുമ്പോള്‍, ഒരു വിശ്വാസി എപ്രകാരം

ദൈവസ്നേഹം പ്രകടിപ്പിക്കുവാന്‍ സാധിക്കും?

ഒരു സഹോദരന്‍ ആവശ്യത്തില്‍ ഇരിക്കുമ്പോള്‍, ഒരു വിശ്വാസി ഈ ലോകത്തിന്‍റെ വസ്തുക്കളാല്‍ അവനെ സഹായിക്കുകവഴി ദൈവസ്നേഹത്തെ പ്രകടിപ്പിക്കുവാന്‍ കഴിയും.[3:17-18].

1 John 3:19-22

ഒരു വിശ്വാസി തന്‍റെ പ്രവര്‍ത്തിയിലും സത്യത്തിലും ദൈവസ്നേഹം പ്രദര്‍

ശിപ്പിക്കുമ്പോള്‍, താന്‍ തനിക്കു തന്നെ എന്താണ് നേടുന്നത്?

ഒരു വിശ്വാസി പ്രവര്‍ത്തിയിലും സ്നേഹത്തിലും ദൈവസ്നേഹം പ്രദര്‍ശിപ്പി ക്കുമ്പോള്‍, താന്‍ തനിക്കുതന്നെ ദൈവത്തില്‍ ഉറപ്പും നിശ്ചയവും പ്രാപിക്കുന്നു. [3:19-21].

1 John 3:23-24

ദൈവത്തില്‍നിന്നുള്ള എന്ത് കല്പ്പനയാണ് വിശ്വാസികളെ യോഹന്നാന്‍ ഓര്‍മ്മ

പ്പെടുത്തുന്നത്?

യോഹന്നാന്‍ ദൈവകല്‍പ്പനയായി വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്‌ പുത്ര നായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ വിശ്വസിക്കുകയും പരസ്പരം സ്നേഹി ക്കുകയും വേണം.[3:23]. # ദൈവം നമ്മില്‍ വസിക്കുന്നു എന്നു നാം എങ്ങനെ അറിയുന്നു?

ദൈവം നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.

1 John 4

1 John 4:1-3

എന്തുകൊണ്ട് എല്ലാ ആത്മാക്കളെയും വിശ്വസിക്കരുതെന്ന് വിശ്വാസികളോട്

യോഹന്നാന്‍ മുന്നറിയിപ്പ് നല്‍കുന്നത്?

യോഹന്നാന്‍ വിശ്വാസികള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നത് എന്തുകൊണ്ടെന്നാല്‍ ധാരാളം കള്ളപ്രവാചകന്മാര്‍ ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നു.[4:1].

ദൈവത്തിന്‍റെ ആത്മാവാണ് സംസാരിക്കുന്നത് എന്നു എപ്രകാരം നിങ്ങള്‍ക്ക്

അറിയാം?[4:1].

യേശുക്രിസ്തു ദൈവത്താല്‍ ജഡത്തില്‍ വെളിപ്പെട്ടു വന്നുവെന്നു ഏറ്റുപറയുന്ന ഏതു ആത്മാവും ദൈവത്തില്‍നിന്നുള്ളതാണ്.[4:2].

യേശുക്രിസ്തു ജഡത്തില്‍ വന്നു എന്ന് ഏറ്റുപറയാത്ത ആത്മാവ് ഏതാണ്?

എതിര്‍ക്രിസ്തുവിന്‍റെ ആത്മാവാണ് യേശുക്രിസ്തു ജഡത്തില്‍ വന്നുവെന്ന് ഏറ്റുപറയാത്തത്.[4:3].

1 John 4:4-6

ഏറ്റവും വലിയ ആത്മാവ് ഏതെന്നാണ് യോഹന്നാന്‍ പറയുന്നത്?

ലോകത്തിലുള്ളതിനെക്കാള്‍, വിശ്വാസികളില്‍ ഉള്ള ആത്മാവാണ് വലിയത്. [4:4-5].

1 John 4:7-8

വിശ്വാസികളായവര്‍ ദൈവത്തെ അറിയുന്നുവെന്നും, അവനെപ്പോലെയിരിക്കു

ന്നുവെന്നും കാണിക്കുവാന്‍ വിശ്വാസികള്‍ എന്തു ചെയ്യുന്നു?

വിശ്വാസികള്‍ പരസ്പരം സ്നേഹിക്കുന്നതിനാല്‍, അവര്‍ ദൈവത്തെ അറിയുന്നു എന്നത് കാണിക്കുന്നു, കാരണം ദൈവം സ്നേഹമാകുന്നു.[4:7-8].

1 John 4:9-10

നമ്മോടുള്ള തന്‍റെ സ്നേഹത്തെ ദൈവം എപ്രകാരമാണ് വെളിപ്പെടുത്തിയത്?

തന്‍റെ ഏകജാതനായ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചതിനാല്‍ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ ദൈവം വെളിപ്പെടുത്തി.[4:9].

എന്തിനുവേണ്ടിയാണ് പിതാവ് തന്‍റെ പുത്രനെ അയച്ചത്?

പിതാവ് തന്‍റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് നമ്മുടെ പാപത്തിനു പ്രായശ്ചിത്തം ആകേണ്ടതിനും, ലോകത്തിന്‍റെ രക്ഷകന്‍ ആകേണ്ടതിനും ആണ്.[4:17].

1 John 4:11-14

1 John 4:15-16

യഥാര്‍ത്ഥ വിശ്വാസികള്‍ യേശുവിനെക്കുറിച്ച് എന്താണ് ഏറ്റുപറയുന്നത്?

യഥാര്‍ത്ഥ വിശ്വാസികള്‍ യേശുവാണ് ദൈവപുത്രന്‍ എന്നു ഏറ്റുപറയുന്നു.[4:15].

1 John 4:17-18

സ്നേഹത്തിലും ദൈവത്തിലും നിലനില്‍ക്കുന്നവര്‍ക്ക് ന്യായവിധി ദിനത്തില്‍

എപ്രകാരമുള്ള അനുഭവം ഉണ്ടാകും?

സ്നേഹത്തിലും ദൈവത്തിലും നിലനില്‍ക്കുന്നവര്‍ക്ക് ന്യായവിധി ദിനത്തില്‍ ഉറപ്പുണ്ടാകും.[4:17].

1 John 4:19-21

എപ്രകാരം നമുക്ക് സ്നേഹിപ്പാന്‍ കഴിയും?

ദൈവം നമ്മെ ആദ്യം സ്നേഹിച്ചതിനാല്‍ നാമും സ്നേഹിക്കുന്നു,[4:19].

തന്‍റെ സഹോദരനെ പകയ്ക്കുന്നവനു ദൈവവുമായി എപ്രകാരമുള്ള ബന്ധ

മാണുള്ളത്‌?

തന്‍റെ സഹോദരനെ പകയ്ക്കുന്നവന് ദൈവത്തെ സ്നേഹിക്കുവാന്‍ കഴിയുകയില്ല.[4:20].

ദൈവത്തെ സ്നേഹിക്കുന്നവന്‍ ആരെക്കൂടെ സ്നേഹിക്കണം?

ദൈവത്തെ സ്നേഹിക്കുന്നവന്‍ തന്‍റെ സഹോദരനെക്കൂടെ സ്നേഹിക്കണം.[4:21].

1 John 5

1 John 5:1-3

നാം ദൈവത്തെ സ്നേഹിക്കുന്നത് എപ്രകാരം പ്രകടമാക്കുവാന്‍ കഴിയും?

നാം ദൈവത്തിന്‍റെ കല്‍പ്പനകളെ പ്രമാണിക്കുന്നതിനാല്‍ നാം ദൈവത്തെ സ്നേഹിക്കുന്നുവെന്നത് പ്രകടനമാക്കുവാന്‍ കഴിയും.[5:3].

1 John 5:4-5

ലോകത്തെ ജയിച്ച ജയം എന്താണ്?

നമ്മുടെ വിശ്വാസമാണ് ലോകത്തെ ജയിച്ച ജയം.[5:4].

1 John 5:6-8

ഏതു രണ്ടു കാര്യങ്ങളില്‍കൂടെയാണ് യേശു ആഗതനായത്?

യേശു ജലത്താലും രക്തത്താലും ആഗതനായി.[5:6].

ഏതു മൂന്നു കാര്യങ്ങളാണ് യേശുക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നത്?

ആത്മാവ്, വെള്ളം, രക്തം എന്നിവ യേശുക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നു. [5:7-8].

1 John 5:9-10

തന്‍റെ പുത്രനെക്കുറിച്ചുള്ള ദൈവത്തിന്‍റെ സാക്ഷ്യത്തെ വിശ്വസിക്കാത്തവന്‍

ദൈവത്തെ എപ്രകാരമുള്ളവനാക്കുന്നു?

തന്‍റെ പുത്രനെക്കുറിച്ചുള്ള ദൈവത്തിന്‍റെ സാക്ഷ്യത്തെ വിശ്വസിക്കാത്തവന്‍ ദൈവത്തെ അസത്യവാന്‍ ആക്കുന്നു.[[5:9-10].

1 John 5:11-12

തന്‍റെ പുത്രനില്‍ ദൈവം നമുക്ക് എന്താണ് നല്‍കിയിരിക്കുന്നത്?

തന്‍റെ പുത്രനില്‍ ദൈവം നമുക്ക് നിത്യജീവന്‍ നല്‍കിയിരിക്കുന്നു.[5:11].

1 John 5:13-15

ദൈവമുന്‍പാകെ വിശ്വാകള്‍ക്കുള്ള ഉറപ്പ് എന്താണ്?

വിശ്വാസികള്‍ക്കു ദൈവമുന്‍പാകെയുള്ള ഉറപ്പ്, അവര്‍ ദൈവഹിതപ്രകാരം എന്തപേക്ഷിച്ചാലും, താന്‍ അത് കേള്‍ക്കുന്നു എന്നതാണ്.[5:14].

1 John 5:16-17

മരണത്തിനടുത്തതല്ലാത്ത പാപം ചെയ്യുന്ന തന്‍റെ സഹോദരനെ കാണുമ്പോള്‍

ഒരു വിശ്വാസി ചെയ്യേണ്ടത് എന്താണ്?

മരണത്തിനടുത്തതല്ലാത്ത പാപം ചെയ്യുന്ന തന്‍റെ സഹോദരനെ കാണുമ്പോള്‍ ഒരു വിശ്വാസി ദൈവത്തോട് തന്‍റെ സഹോദരന് ജീവന്‍ നല്കണമേ എന്ന് പ്രാര്‍ത്ഥിക്കണം.[5:17]. # എല്ലാ അനീതിയും എന്താണ്?

ഏതു അനീതിയും പാപം ആകുന്നു.

1 John 5:18-21

മുഴു ലോകവും എവിടെ കിടക്കുന്നു?

മുഴു ലോകവും ദുഷ്ടന്‍റെ അധീനതയില്‍ കിടക്കുന്നു.[5:19].