മലയാളം: translationQuestions

Updated ? hours ago # views See on DCS

Galatians

Galatians 1

Galatians 1:1-2

പൌലോസ് എപ്രകാരമാണ് ഒരു അപ്പോസ്തലന്‍ ആയത്?

പിതാവായ ദൈവത്താലും യേശുക്രിസ്തുവിനാലുമാണ് പൌലോസ് അപ്പോസ്തലനായത് .[1:1].

Galatians 1:3-5

യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഏതില്‍ നിന്നും വിടുവിക്കപ്പെടണം?

യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ഇപ്പോഴത്തെ ദുഷ്ടലോകത്തില്‍ നിന്നും വിടുവിക്കപ്പെടേണം[1:4].

Galatians 1:6-7

ഗലാത്യ സഭയോട് ഉള്ള ബന്ധത്തില്‍ പൌലോസ് ആശ്ചര്യപ്പെടുവനുള്ള കാരണം ?

അവര്‍ പെട്ടെന്ന് വേറൊരു സുവിശേഷത്തിലേക്കു തിരിഞ്ഞതു കൊണ്ടാണ് പൌലോസ് ആശ്ചര്യപെട്ടത്.[1:6].

സത്യസുവിശേഷങ്ങള്‍ എത്ര എണ്ണമുണ്ട്?

ഒറ്റ സത്യ സുവിശേഷം ഒന്നു മാത്രമേയുള്ളൂ, അത് ക്രിസ്തുവിന്‍റെ സുവിശേഷമാണ്[1:7].

Galatians 1:8-10

ക്രിസ്തുവിന്‍റെ സുവിശേഷത്തിന് വിപരീതമായ വേറൊരു സുവിശേഷം

അറിയിക്കുന്നവര്‍ക്കു എന്തു സംഭവിക്കുമെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത് വിപരീതമായ സുവിശേഷം പ്രസംഗിക്കുന്നവന്‍ ശപിക്ക പ്പെട്ടവന്‍ എന്നാണ്'[1:8,9].

ക്രിസ്തുവിന്‍റെ വേലക്കാര്‍ ആദ്യം ആരുടെ അംഗീകാരമാണ് അന്വേഷിക്കേണ്ടത്?

ക്രിസ്തുവിന്‍റെ വേലക്കാര്‍ ആദ്യം ദൈവത്തിന്‍റെ അംഗീകാരം നേടണം.[1:10]

.

Galatians 1:11-12

ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ പരിജ്ഞാനം പൌലോസിനു

എപ്രകാരമാണ് ലഭിച്ചത്?

ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ വെളിപ്പാട് പൌലോസിനു നേരിട്ട് യേശുക്രിസ്തുവില്‍ നിന്നാണ് ലഭിച്ചത്.[ 1:12].

Galatians 1:13-14

ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ വെളിപ്പാട് ലഭിക്കുന്നതിനു

മുന്‍പേ തന്‍റെ ജീവിതത്തില്‍ പൌലോസ് എന്തു ചെയ്യുകയായിരുന്നു?

യെഹുദ പാരമ്പര്യത്തിന്‍റെ തീക്ഷണതയാല്‍ പൌലോസ് ദൈവസഭയെ ഉപദ്രവിക്കുകയായിരുന്നു'[1:13-14].

Galatians 1:15-17

ദൈവം പൌലോസിനെ അപ്പൊസ്തലനായി തിരഞ്ഞെടുത്തത് എപ്പോഴാണ്?

അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ ദൈവം പൌലോസിനെ അപ്പൊസ്തലനായി തിരഞ്ഞെടുക്കുവാന്‍ പ്രസാദിച്ചു.[1:15].

എന്തു ഉദ്ദേശ്യത്തോടെയാണ് ദൈവം പൌലോസിനെ അപ്പൊസ്തലനായി തിരഞ്ഞെടുത്തത്?

ദൈവം പൌലോസിനെ അപ്പൊസ്തലനായി തിരഞ്ഞെടുത്ത് ജാതികളുടെ ഇടയില്‍ ക്രിസ്തുവിനെ പ്രസംഗിക്കേണ്ടതിനാണ് തിരഞ്ഞെടുത്തത്.[1:16].

Galatians 1:18-20

കേഫാവിനെയും യാക്കോബിനെയും എവിടെവെച്ചാണ് പൌലോസ് കണ്ടുമുട്ടിയത്?

പൌലോസ് യെരുശലേമിലേക്ക് പോയി അപ്പോസ്തലന്‍മാരായ കേഫാവിനെയും യാക്കോബിനെയും കണ്ടുമുട്ടി[1:19].

Galatians 1:21-24

പൌലോസിനെക്കുറിച്ചു യെഹൂദ്യ സഭകളിലുള്ളവര്‍ എന്താണ് കേട്ടിരുന്നത്?

യെഹൂദ്യ സഭകളിലുള്ളവര്‍ പൌലോസിനെക്കുറിച്ചു കേട്ടിരുന്നത്, താന്‍ ഒരിക്കല്‍ ദൈവസഭകളെ ഉപദ്രവിച്ചവനെന്നും ഇപ്പോള്‍ വിശ്വാസത്തെക്കുറിച്ച് പ്രസംഗിച്ചു വരുന്നുവെന്നുമാണ്[1:22-23].

Galatians 2

Galatians 2:1-2

പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം പൌലോസ് യെരുശലെമിലേക്ക്‌ വന്ന

പ്പോള്‍ താന്‍ എന്താണ് ചെയ്തത്?

പൌലോസ് സഭയുടെ നേതാക്കന്‍മാരുമായി വ്യക്തിപരമായി സംസാരിക്കുകയും താന്‍ പ്രസംഗിക്കുന്ന സുവിശേഷത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു[2:1}.

Galatians 2:3-5

പുറജാതിയനായ തീത്തോസിന് പരി:ച്ചേദനയുടെ ആവശ്യം ഉണ്ടായിരുന്നുവോ?

തീത്തോസിന് പരി:ച്ചേദന ഏല്ക്കേണ്ടിയിരുന്നില്ല.[2:3].

കള്ള സഹോദരന്മാര്‍ പൌലൊസിനെയും കൂട്ടുകാരെയും ചെയ്യുവാനാഗ്രഹിച്ചത് എന്തായിരുന്നു?

കള്ളസഹോദരന്മാര്‍ പൌലൊസിനെയും കൂട്ടരെയും ന്യായപ്രമാണത്തിനു അടിമകളാക്കുവാന്‍ ആഗ്രഹിച്ചു.[2:4].

Galatians 2:6-8

യെരുശലേം സഭയിലുള്ള നേതാക്കന്മാര്‍ പൌലോസിന്‍റെ സന്ദേശത്തിനു മാറ്റം വരുത്തിയോ?

പൌലോസിന്‍റെ സന്ദേശത്തിനു മാറ്റം വരുത്തിയില്ല .[2:6].

പൌലോസിനെ അടിസ്ഥാനപരമായി ആര്‍ക്കു സുവിശേഷം അറിയിക്കുവാനാണ് അയച്ചത്?

പൌലോസിനെ അടിസ്ഥാനപരമായി അഗ്രചര്‍മ്മികളുടെ അടുക്കലേക്കാണ് സുവിശേഷം അറിയിക്കുവാന്‍ അയച്ചത്.[2:7-8].

പത്രോസിനെ അടിസ്ഥാനപരമായി ആര്‍ക്കു സുവിശേഷം അറിയിക്കുവാനാണ് അയച്ചത്?

പത്രോസിനെ അടിസ്ഥാനപരമായി പരി:ച്ചേദനക്കാരുടെയിടയില്‍ സുവിശേഷം അറിയിക്കു വാനാണ് അയച്ചത്.[2:7-8].

Galatians 2:9-10

പൌലോസിന്‍റെ ശുശ്രൂഷയെ യെരുശലേമിലെ നേതാക്കന്മാര്‍ അംഗീകരി

ച്ചത് എപ്രകാരമായിരുന്നു?

യെരുശലേമിലെ നേതാക്കന്മാര്‍ തങ്ങളുടെ കൂട്ടായ്മയുടെ വലംകൈ പൌലോസിനും ബര്‍ന്നബാസിനും നല്‍കി അവരുടെ ശുശ്രൂഷയെ അംഗീകരിച്ചു.[2:9].

Galatians 2:11-12

അന്ത്യോക്യയിലേക്ക് വന്നപ്പോള്‍ പത്രോസ് ചെയ്ത തെറ്റ് എന്താണ്?

പരി:ച്ചേദനക്കാര്‍ നിമിത്തം മനുഷ്യരെ ഭയന്ന് ജാതികളോടുകൂടെ ഭക്ഷി ക്കുന്നത് നിര്‍ത്തി.[2:11-12].

Galatians 2:13-14

എല്ലാവരുടെയും മുന്‍പാകെ പൌലോസ് കേഫാവിനോട് എന്താണ്

ചോദിച്ചത്?

കേഫാവ് ഒരു പുറജാതിക്കാരനെപ്പോലെ ജീവിക്കെ, പുറജാതികളെ എങ്ങനെ യഹൂദന്മാരെപ്പോലെ ജീവിക്കുവാന്‍ നിര്‍ബന്ധിക്കാം എന്നാണു പൌലോസ് കേഫാവിനോട് ചോദിച്ചത്[2:14].

Galatians 2:15-16

ഏതിനാല്‍ ആരും നീതികരിക്കപ്പെടുന്നില്ല എന്നാണ് പൌലോസ്

പറഞ്ഞത്?

ന്യായപ്രമാനത്തിന്‍റെ പ്രവര്‍ത്തികളാല്‍ ഒരുവനും നീതീകരിക്കപ്പെടുന്നില്ല എന്നാണു പൌലോസ് പറഞ്ഞത്.[2:16].

ദൈവമുന്‍പാകെ ഒരുവന്‍ നീതീകരിക്കപ്പെടുന്നത് എങ്ങനെ?

ക്രിസ്തുയേശുവിലുള്ള വിശ്വാസത്താലാണ് ഒരുവന്‍ ദൈവമുന്‍പാകെ നീതീകരിക്കപ്പെടുന്നത്.[2;16]

Galatians 2:17-19

ഒരുവന്‍ ക്രിസ്തുവില്‍ വിശ്വാസമുള്ളവനായശേഷം ന്യായപ്രമാണo പിന്തു

ടരുവാന്‍ ശ്രമിച്ചാല്‍ അവന്‍ വാസ്തവത്തില്‍ എന്തായിത്തീരുന്നുവെന്നാണ് പൌലോസ് പറയുന്നത്?

വാസ്തവത്തില്‍ ന്യായപ്രമാണം ലംഘിക്കുന്നവനായി കാണിക്കുന്നു എന്നാണു പൌലോസ് പറയുന്നത്.[2:18].

Galatians 2:20-21

ഇപ്പോള്‍ തന്നില്‍ ആര്‍ ജീവിക്കുന്നു എന്നാണ് പൌലോസ് പറയുന്നത്?

ഇപ്പോള്‍ ക്രിസ്തു തന്നില്‍ ജീവിക്കുന്നു എന്നാണ് പൌലോസ് പറയുന്നത്. [2:20].

ദൈവപുത്രന്‍ തനിക്കുവേണ്ടി എന്തുചെയ്തുവെന്നാണ് പൌലോസ് പറ

യുന്നത്?

പൌലോസ് പറയുന്നത്, ദൈവപുത്രന്‍ തന്നെ സ്നേഹിക്കുകയും തന്നത്താന്‍ ഏല്പിച്ചു കൊടുക്കുകയും ചയ്തു എന്നാണ് [2:20].

Galatians 3

Galatians 3:1-3

Galatians 3:4-5

Galatians 3:6-9

അബ്രഹാം ദൈവമുന്‍പാകെ എപ്രകാരമാണ് നീതിമാനായി പരിഗണിക്കപ്പെട്ടത്?

അബ്രഹാം ദൈവത്തെ വിശ്വസിച്ചു, അത് അവനു നീതിയായി കണക്കാക്കപ്പെട്ടു.[3:6].

ആരാണു അബ്രഹാമിന്‍റെ മക്കള്‍?

ദൈവത്തെ വിശ്വസിക്കുന്നവരാണ് അബ്രഹാമിന്‍റെ മക്കള്‍.[3:7].

ജാതികള്‍ ഏതു മാര്‍ഗ്ഗത്തില്‍ നീതീകരിക്കപ്പെടുന്നു എന്നാണു തിരുവെഴുത്തില്‍ മുന്‍കണ്ടി

രിക്കുന്നത്?

ജാതികള്‍ വിശ്വാസത്താല്‍ നീതീകരിക്കപ്പെടുന്നത് തിരുവെഴുത്തില്‍ മുന്‍കണ്ടിരുന്നു.[3:8].

Galatians 3:10-12

ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ നീതീകരിക്കപ്പെടുന്നതില്‍ ആശ്രയിക്കുന്നവര്‍

എന്തിനു കീഴെ ആയിരിക്കുന്നു?

ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ നീതീകരിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ ശാപ ത്തിന്‍ കീഴെ ആയിരിക്കുന്നു.[3:10]. ന്യായപ്രമാണത്തിന്‍റെ പ്രവ്ര്‍ത്തികള്‍മൂലം ദൈവത്താല്‍ നീതീകരിക്കപ്പെട്ടവര്‍ എത്രപേര്‍?

ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ ആരും തന്നെ നീതീകരിക്കപ്പെട്ടിരുന്നില്ല.[3:11].

Galatians 3:13-14

ക്രിസ്തു നമ്മെ വീണ്ടെടുത്തത് എങ്ങനെ എന്തിനു വേണ്ടി ?

അബ്രഹാമിന്‍റെ അനുഗ്രഹം ജാതികള്‍ക്കും വരേണ്ടതിനായി ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു നമ്മെ വീണ്ടെടുത്തു.[3:14].

Galatians 3:15-16

അബ്രഹാമിന് നല്‍കിയ വാഗ്ദത്തത്തില്‍ പറയപ്പെട്ട "സന്തതി" ആരാണ്?

അബ്രഹാമിന് നല്‍കപ്പെട്ട വാഗ്ദത്തത്തിലെ "സന്തതി" ക്രിസ്തുവാണ്‌[3:16].

Galatians 3:17-18

ദൈവം അബ്രഹാമിനു നല്‍കിയ വാഗ്ദത്തം 430 വര്‍ഷങ്ങള്‍ക്കുശേഷം

വന്നതായ യഹൂദ ന്യായപ്രമാണത്താല്‍ അസാധുവാക്കപ്പെട്ടുവോ?

ഇല്ല, അബ്രഹാമിനോട് ചെയ്ത വാഗ്ദത്തത്തെ ന്യായപ്രമാണം അസാധുവാക്കിയില്ല.[3:17].

Galatians 3:19-20

പിന്നെ എന്തുകൊണ്ടാണ് ന്യായപ്രമാണം ഉണ്ടായത്?

അബ്രഹാമിന്‍റെ സന്തതി വരുന്നതുവരേയും ലംഘനങ്ങള്‍ നിമിത്തമാണ് ന്യായപ്രമാണം ഉളവായത്"[3:19].

Galatians 3:21-22

തിരുവചനത്തിലുള്ള ന്യായപ്രമാണം എല്ലാവരെയും എന്തിനു കീഴെ

അടച്ചുകളഞ്ഞു?

തിരുവചനത്തിലുള്ള ന്യായപ്രമാണം എല്ലാവരെയും പാപത്തിന്‍ കീഴെ അടച്ചുകളഞ്ഞു?

Galatians 3:23-26

ന്യായപ്രമാണത്തിന്‍റെ ബന്ധനത്തില്‍ നിന്ന് നാം എപ്രകാരം വിടുവിക്ക

പ്പെടുന്നു?

ക്രിസ്തുയേശുവിലുള്ള വിശ്വാസത്താല്‍ ന്യായപ്രമാണത്തിന്‍റെ ബന്ധനത്തില്‍ നിന്ന് നാം സ്വതന്ത്രരാകുന്നു.[3:23-26].

Galatians 3:27-29

ആരാണ്ക്രിസ്തുവില്‍ ധരിക്കപ്പെട്ടിരിക്കുന്നത്?

ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനപ്പെട്ട എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.[3:27].

ഏതെല്ലാം വ്യത്യസ്ത വ്യക്തികളെയാണ് ക്രിസ്തുയേശുവില്‍ ഒന്നാക്കിതീര്‍ത്തത്?

യഹൂദന്മാര്‍, യവനന്മാര്‍, ദാസന്‍, സ്വതന്ത്രര്‍, പുരുഷന്‍, സ്ത്രീ എന്നിങ്ങനെ എല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നത്രേ,[3:28].

Galatians 4

Galatians 4:1-2

ഒരു തോട്ടത്തിന്‍റെ അവകാശി ശിശു ആയിരിക്കുന്നിടത്തോളം തന്‍റെ

ജീവിതം എപ്രകാരമുള്ളതായിരിക്കും?

ആ അവകാശി സംരക്ഷകന്‍റെയും ശിശുപാലകന്‍റെയും കീഴില്‍ പിതാവ് നിശ്ചയിച്ചിരിക്കുന്ന കാലംവരെ കീഴ്പ്പെട്ടിരിക്കണം[4:1-2].

Galatians 4:3-5

ചരിത്രത്തില്‍ തക്കസമയത്ത് ദൈവം എന്താണ് ചെയ്തത്?

ദൈവം, തക്കസമയത്ത്, ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ വീണ്ടെടുക്കുവാനായി തന്‍റെ പുത്രനെ അയച്ചു.[4:4-5].

ന്യായപ്രമാണത്തിന് കീഴുള്ളവരായ സന്തതികളെ എപ്രകാരമാണ് തന്‍റെ കുടുംബത്തിനുള്ളി ലാക്കിയത്?

ന്യായപ്രമാണത്തിനു കീഴുള്ളവരെ ദൈവം തന്‍റെ മക്കളായി ദത്തെടുത്തു.[4:5].

Galatians 4:6-7

ദൈവം തന്‍റെ മക്കളുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നത് എന്താണ്?

ദൈവം തന്‍റെ മക്കളുടെ ഹൃദയത്തില്‍ തന്‍റെ പുത്രന്‍റെ ആത്മാവിനെ അയ- ച്ചിരിക്കുന്നു.[4:6].

Galatians 4:8-9

ദൈവത്തെ അറിയുന്നതിനു മുന്‍പ്, നാം ആര്‍ക്കു അടിമകള്‍ ആയിരുന്നു?

നാം ദൈവത്തെ അറിയുന്നതിനു മുന്‍പേ സ്വഭാവത്താല്‍, ദൈവങ്ങളല്ലാത്തവയ്ക്ക്, ലോകത്തെ ഭരിച്ചുകൊണ്ടി രിക്കുന്ന ആത്മാക്കള്‍ക്കു അടിമകളായിരുന്നു.[4:3,8].

ഗലാത്യര്‍ ഏതിലേക്ക് മടങ്ങിപ്പോകുന്നു എന്നാണ് പൌലോസ് ആശങ്കയുള്ളവനായത്?

ആദ്യപാഠങ്ങളിലേക്ക് ഗലാത്യര്‍ മടങ്ങിപ്പോകുന്നു എന്നാണ് പൌലോസ് ആശങ്കയുള്ളവനായത്.[4:9].

Galatians 4:10-11

ഗലാത്യര്‍ പിന്തിരിഞ്ഞു പോകുന്നത് കാണുമ്പോള്‍ പൌലോസ് ഭയപ്പെ-

ടുന്നത് എന്താണ്?

ഗലാത്യര്‍ വീണ്ടും അടിമകളാകുകയും, അവര്‍ക്കുവേണ്ടി താന്‍ അധ്വാനിച്ചത് വൃഥാവായി തീരുമെന്നും പൌലോസ് ഭയപ്പെട്ടു.[4:9 ,11]

Galatians 4:12-14

പൌലോസ് ആദ്യം ഗലാത്യയിലേക്ക് വന്നപ്പോള്‍, തനിക്കുണ്ടായ പ്രശ്നമെന്തായിരുന്നു?

പൌലോസ് ആദ്യമായി ഗലാത്യയിലേക്ക് വന്നപ്പോള്‍, തന്‍റെശരീരത്തില്‍ ബലഹീനത ഉണ്ടായി രുന്നു.[4:13].

പൌലോസിന്‍റെ പ്രശ്നത്തെ ഗണ്യമാക്കാതെ, ഗലാത്യര്‍ തന്നെ എപ്രകാരമാണ് സ്വീകരിച്ചത്?

പൌലോസിന്‍റെ പ്രശ്നത്തെ ഗണ്യമാക്കാതെ, പൌലോസിനെ ഒരു ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെതന്നെ, ഗലാത്യര്‍ സ്വീകരിച്ചു.[4:14].

Galatians 4:15-16

Galatians 4:17-18

ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഗലാത്യയിലെ വ്യാജ ഉപദേഷ്ടക്കന്മാര്‍ ആരാണ്?

ദുരുപദേഷ്ടക്കന്മാര്‍ ആണ് പൌലോസില്‍നിന്നും ഗലാത്യരെ ഭിന്നിപ്പിക്കുവാന്‍ പരിശ്രമിച്ചത്.[4:17].

Galatians 4:19-20

Galatians 4:21-23

ദുരുപദേഷ്ടക്കന്മാര്‍ ഗലാത്യരെ എന്തിനു കീഴെ കൊണ്ടുവരുവാനാണ് ശ്രമിച്ചത്?

ദുരുപദേഷ്ടക്കന്മാര്‍ ഗലാത്യരെ ന്യായപ്രമാണത്തിന്‍കീഴെ കൊണ്ടുവരുവാനാണ് ശ്രമിച്ചത്.[4:21].

ഏതു വിധത്തിലുള്ള രണ്ടു സ്ത്രീകളിലാണ് അബ്രഹാമിനു രണ്ടു പുത്രന്മാര്‍ ജനിച്ചത്‌?

അബ്രഹാമിനുണ്ടായ രണ്ടു പുത്രന്മാര്‍, ഒന്ന് അടിമസ്ത്രീയില്‍നിന്നും, ഒന്ന് സ്വതന്ത്രയായ സ്ത്രീയില്‍ നിന്നുമാണ്.[4:22].

Galatians 4:24-25

Galatians 4:26-27

പൌലോസിന്‍റെയും വിശ്വാസികളായ ഗലാത്യരുടെയും പ്രതിരൂപമായ

അമ്മ ആരാണ്?

മീതെയുള്ള യെരുശലേം. സ്വതന്ത്രയായവള്‍. പൌലോസിന്‍റെയും വിശ്വസിക്കുന്ന ഗലാത്യരുടെയും പ്രതിരൂപമായ അമ്മയാണ്.[4:26].

Galatians 4:28-29

ക്രിസ്തുവിലുള്ള വിശ്വാസികള്‍ ജഡത്തിന്‍റെ സന്തതിയാണോ വാഗ്ദത്തത്തിന്‍റെ

സന്തതിയാണോ?

ക്രിസ്തുവിലുള്ള വിശ്വാസികള്‍ വാഗ്ദത്തത്തിന്‍റെ സന്തതിയാണ്.[4:29].

വാഗ്ദത്തത്തിന്‍റെ സന്തതിയെ ഉപദ്രവിക്കുന്നത് ആര്?

ജഡത്തിന്‍റെ സന്തതിയാണ് വാഗ്ദത്തത്തിന്‍റെ സന്തതിയെ ഉപദ്രവിക്കുന്നത്.[4:29].

Galatians 4:30-31

ദാസിയുടെ മകന്‍ എന്താണ് അവകാശമാക്കുന്നത്?

ദാസിയുടെ മകന്‍ സ്വതന്ത്രയായ സ്ത്രീയുടെ മകനോടൊപ്പം അവകാശം പ്രാപി ക്കുന്നില്ല.[4:30].

ക്രിസ്തുയേശുവിലുള്ള വിശ്വാസികള്‍ ദാസിയുടെ മക്കളാണോ സ്വതന്ത്രയുടെ മക്ക

ളാണോ?

ക്രിസ്തുവിലുള്ള വിശ്വാസികള്‍ സ്വതന്ത്രയുടെ മക്കള്‍ ആണ്.[4:31].

Galatians 5

Galatians 5:1-2

എന്തിനുവേണ്ടിയാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്?

സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്.5:1].

പരി:ച്ച്ചേദനയേല്‍ക്കുകയാണെങ്കില്‍ ഗലാത്യര്‍ക്ക് എന്ത് സംഭവിക്കുമെന്നാണ് പൌലോസ്

പറയുന്നത്?

ഗലാത്യര്‍ പരി:ച്ചേദന സ്വീകരിച്ചാല്‍ ക്രിസ്തുവിനെ കൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രയോജനവും ഇല്ല എന്നാണ് പൌലോസ് പറയുന്നത് .[5:2}.

Galatians 5:3-4

ന്യായപ്രമാണം പിന്തുടരുകമൂലം നീതീകരിക്കപ്പെടുവാന്‍ ഗലാത്യര്‍ ശ്രമിക്കുന്നുവെങ്കില്‍

അവര്‍ക്ക് എന്ത് സംഭവിക്കുമെന്നാണ് പൌലോസ് മുന്നറിയിപ്പു നല്‍കുന്നത്?

ന്യായപ്രമാണം പിന്തുടരുകമൂലം നീതീകരിക്കപ്പെടുവാന്‍ ഗലാത്യര്‍ ശ്രമിച്ചാല്‍ അവര്‍ ക്രിസ്തുവില്‍നിന്നു വേര്‍തിരിയുകയും കൃപയില്‍നിന്നു വീഴുകയും ചെയ്യും എന്നാണ് പൌലോസ് മുന്നറിയിപ്പു നല്‍കിയത്.[5:4].

Galatians 5:5-8

പരി:ച്ചേദനയെയും അഗ്രച്ചര്‍മ്മത്തെയും ഒരുപോലെ എതിര്‍ക്കുമ്പോള്‍

ക്രിസ്തുയേശുവില്‍ പ്രസക്തമായത് എന്താണ്?

ക്രിസ്തുയേശുവിന്‍റെ, സ്നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമാണ് പ്രസക്തമായത്.[5:6}

Galatians 5:9-10

സുവിശേഷം സംബന്ധിച്ച് ഗലാത്യരെ ആശയക്കുഴപ്പത്തിലാക്കിയവരെ

കുറിച്ച് പൌലോസിന്‍റെ ഉറപ്പ് എന്താണ്?

സുവിശേഷം സംബന്ധിച്ച് ഗലാത്യരെ ആശയകുഴപ്പത്താലാക്കിയവര്‍ ദൈവ ത്തിന്‍റെ ന്യായവിധിയില്‍ അകപ്പെടും എന്നാണ് പൌലോസിന്‍റെ ഉറപ്പ്.[5:10].

Galatians 5:11-12

പരി: ച്ചേദന എന്തിനെ നീക്കം ചെയ്യുന്നു എന്നാണ് പൌലോസ് പറയു

ന്നത്?

പരി:ച്ചേദന ക്രൂശിന്‍റെ ഇടര്‍ച്ചയെ നീക്കം ചെയ്യുന്നു എന്നാണ് പൌലോസ് പറയുന്നത്.[5:11].

Galatians 5:13-15

വിശ്വാസികള്‍ ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തെ എപ്രകാരം ഉപയോഗിക്കണം?

പരസ്പര സ്നേഹത്താല്‍ ഒരുവനെ ഒരുവന്‍ ശുശ്രൂഷിക്കുവാനായി ക്രിസ്തുവിലുള്ള സ്വാത ന്ത്ര്യത്തെ വിശ്വാസികള്‍ ഉപയോഗിക്കണം.[5:13].

ഏതു ഒരേ കല്‍പ്പനയിലാണ് മുഴുവന്‍ ന്യായപ്രമാണവും അടങ്ങിയിരിക്കുന്നത്?

"നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണം" എന്ന കല്‍പ്പനയില്‍ മുഴു ന്യായപ്രമാണവും അടങ്ങിയിരിക്കുന്നു.[5:14].

Galatians 5:16-18

വിശ്വാസികളാല്‍ ജഡത്തിന്‍റെ ഇച്ഛകളെ എപ്രകാരം പൂര്‍ത്തികരിക്കാതിരിപ്പാന്‍ കഴിയും?

വിശ്വാസികള്‍ ആത്മാവിനെ അനുസരിച്ചുനടപ്പിന്‍ എന്നാല്‍ നിങ്ങള്‍ ജഡത്തിന്‍റെ ഇച്ഛകളെ നിറവേറ്റാതിരിപ്പാന്‍ കഴിയും. [5:16].

വിശ്വാസിയുടെ ഉള്ളില്‍ പരസ്പരം വിരോധിച്ചുകൊണ്ട് നിലകൊള്ളുന്ന രണ്ടു വസ്തുതകള്‍ ഏവ?

ആത്മാവും ജഡവും പരസ്പരം വിരോധിച്ചുകൊണ്ട് വിശ്വാസിയുടെ ഉള്ളില്‍ കാണപ്പെടുന്നു. [5:17].

Galatians 5:19-21

ജഡത്തിന്‍റെപ്രവര്‍ത്തികള്‍ക്കുള്ള മൂന്നു ഉദാഹരണങ്ങള്‍ ഏവ?

ജഡത്തിന്‍റെ പ്രവര്‍ത്തികള്‍ക്കുള്ള ഏതെങ്കിലും മൂന്ന്‍ ഉദാഹരണങ്ങള്‍ തുടര്‍ന്നുള്ള പട്ടികയില്‍നിന്നെടുക്കാം:ലൈംഗിക അനാചാരം, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം,മത്സരം, ഭിന്നത, ദ്വന്ദപക്ഷം, അസൂയ, മദ്യപാനം, വെറിക്കൂത്ത്.[5:20-21].

ജഡത്തിന്‍റെ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നവര്‍ക്ക് എന്ത് ലഭ്യമല്ല?

ജഡത്തിന്‍റെ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നവര്‍ക്ക് ദൈവരാജ്യം അവകാശമാക്കുവാന്‍ സാധ്യമല്ല.[5:21].

Galatians 5:22-24

ആത്മാവിന്‍റെ ഫലം ഏവ?

ആത്മാവിന്‍റെ ഫലം സ്നേഹം, സന്തോഷം,സമാധാനം, ദീര്‍ഘക്ഷമ, ദയ,പരോപകാരം,വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം എന്നിവ തന്നെ.[5:24].

ക്രിസ്തുയേശുവിനുള്ളവര്‍ ജഡത്തോടും അതിന്‍റെ ആഗ്രഹങ്ങളോടും എന്ത് ചെയ്തിരിക്കുന്നു?

ക്രിസ്തു യേശുവിനു ഉള്ളവര്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോട് കൂടി ക്രൂശിച്ചിരിക്കുന്നു [5:24].

Galatians 5:25-26

Galatians 6

Galatians 6:1-2

ഏതെങ്കിലുമൊരു മനുഷ്യന്‍ വല്ല തെറ്റിലും അകപ്പെട്ടു പിടിക്കപ്പെട്ടാല്‍ ആത്മീയരായവര്‍

എന്ത് ചെയ്യണം?

ആത്മീയരായവര്‍ അങ്ങനെയുള്ള വ്യക്തിയെ സൌമ്യതയുടെ ആത്മാവിനാല്‍ യാഥാസ്ഥാന പ്പെടുത്തണം.[6:1]..

ആത്മീയര്‍ വളരെ സൂക്ഷിച്ചിരിക്കേണ്ടതായ അപകടം ഏതാണ്?

ആത്മീയരായവര്‍ പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്ളണം.[6:1].

വിശ്വാസികള്‍ എപ്രകാരമാണ് ക്രിസ്തുവിന്‍റെ പ്രമാണം നിറവേറ്റുന്നത്?

വേറൊരുവന്‍റെ ഭാരങ്ങള്‍ ചുമക്കുന്നതിനാല്‍ വിശ്വാസികള്‍ ക്രിസ്തുവിന്‍റെ പ്രമാണം നിറവേറ്റുന്നു.[6:2].

Galatians 6:3-5

ഒരു വ്യക്തിക്ക് തന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് പ്രശംസിക്കുവാന്‍ എപ്രകാരം സാധ്യമാകും?

ഒരു വ്യക്തിക്ക് പ്രശംസിക്കുവാന്തക്കവണ്ണം എന്തെങ്കിലും തന്നില്‍ ഉണ്ടെങ്കില്‍ സ്വയം തന്‍റെ പ്രവര്‍ത്തിയെ ശോധന ചെയ്യുകയും തന്നെ മറ്റുള്ള ആരുമായും താരതമ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നതിനാല്‍ സാധ്യമാകുo [6 :4].

Galatians 6:6-8

വചനം പഠിക്കുന്നവന്‍ പഠിപ്പികുന്നവന് എന്ത് ചെയ്യണം?

വചനം പഠിക്കുന്നവന്‍ പഠിപ്പികുന്നവന് എല്ലാ നന്മകളില്‍നിന്നും ഓഹരി നല്‍കണം.[6:6].

ആത്മീയമായി നടുന്നവന് എന്ത് സംഭവിക്കുന്നു?

ഒരു മനുഷ്യന്‍ ആത്മീയമായി എന്ത് നട്ടാലും താന്‍ ആ ഫലം കൊയ്യും.[6:7].

സ്വന്ത ജഡത്തിനനുസരിച്ച് നടുന്ന മനുഷ്യന്‍ എന്തു കൊയ്യും?

സ്വന്ത ജഡത്തിനനുസരിച്ച് നടുന്നവന്‍ തന്‍റെ ജഡത്തില്‍ നിന്നു തിന്മ കൊയ്യും.[6:8].

ആത്മാവിനായി നടുന്നവന്‍ എന്താണു കൊയ്യുക?

ആത്മാവിനായി നടുന്നവന്‍ ആത്മാവില്‍നിന്നു നിത്യജീവന്‍ കൊയ്യും.[6:8].

Galatians 6:9-10

ഒരു വിശ്വാസി ഉപേക്ഷ കൂടാതെ നന്മചെയ്യുന്നത് തുടരുകയാണെങ്കില്‍, തനിക്കു എന്തു

ലഭ്യമാകും?

നന്മ ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്ന വ്യക്തി ഒരു നല്ല വിളവു കൊയ്തെടുക്കും.[6:9].

വിശ്വാസികള്‍ പ്രത്യേകാല്‍ ആര്‍ക്കു നന്മ ചെയ്യണം?

വിശ്വാസികള്‍ പ്രത്യേകാല്‍ വിശ്വാസകുടുംബങ്ങള്‍ക്ക് നന്മ ചെയ്യണം.[6:10].

Galatians 6:11-13

വിശ്വാസികള്‍ പരി:ച്ചേദന ഏല്‍ക്കണമെന്നു നിര്‍ബന്ധിക്കുന്നവരുടെ

ഉദ്ദേശ്യം എന്താണ്?

വിശ്വാസികളെ പരി:ച്ചേദനയേല്‍ക്കണമെന്ന് നിര്‍ബന്ധിക്കുന്നവരുടെ ഉദ്ദേശ്യം ക്രിസ്തുവിന്‍റെ ക്രൂശു നിമിത്തമുള്ള പീഡനം അവര്‍ക്ക് ഉണ്ടാകാനിടയാകരുത് എന്നതാണ്.[6:12].

Galatians 6:14-18

താന്‍ അഭിമാനിക്കുന്നു എന്ന് പൌലോസ് എന്തിനെക്കുറിച്ചാണ് പറഞ്ഞത്?

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ക്രൂശിനെക്കുറിച്ചു അഭിമാനിക്കുന്നു എന്നാണ് പൌലോസ് പറഞ്ഞത്.[6:14].

പാരി:ച്ചേദനയോ, അഗ്രച്ചര്‍മ്മമോ എന്നതിനേക്കാള്‍ പ്രാധാന്യം ഏതിനാണ്?

പ്രാധാന്യമര്‍ഹിക്കുന്നത്‌ പുതിയ സൃഷ്ടിയാണ്.[6:15].

പൌലോസ് ആര്‍ക്കാണ് സമാധാനവും കരുണയും ആശംസിക്കുന്നത്?

പുതിയസൃഷ്ടിയുടെ നിയമപ്രകാരം ജീവിക്കുന്നവര്‍ക്കും, ദൈവത്തിന്‍റെ യിസ്രയേലിനുമാണ്‌ പൌലോസ് സമാധാനവും കരുണയും ആശംസിക്കുന്നത്.[6:16].