മലയാളം: translationQuestions

Updated ? hours ago # views See on DCS

Romans

Romans 1

Romans 1:1-3

പൌലോസിന്‍റെ കാലത്തിനു മുന്‍പ് ദൈവം സുവിശേഷത്തെ ഏതു മുഖാന്തിരത്തില്‍

കൂടെയാണ് വാഗ്ദത്തം ചെയ്തിരുന്നത്?

മുന്‍കാലത്ത് തന്‍റെ പ്രവാചകന്‍മാരില്‍കൂടെ വിശുദ്ധ തിരുവെഴുത്തുകള്‍ മൂലം ദൈവം സുവിശേഷം വാഗ്ദത്തം ചെയ്തു.[1:1-2].

ദൈവപുത്രന്‍ ജഡപ്രകാരം ഏതു വംശാവലിയിലാണ് ജനിച്ചത്?

ജഡപ്രകാരം ദൈവപുത്രന്‍ ദാവീദിന്‍റെ വംശാവലിയിലാണ് ജനിച്ചത്.[1:3].

Romans 1:4-6

ഏതു സംഭവത്തില്‍കൂടെയാണ് യേശുക്രിസ്തുവിനെ ദൈവപുത്രന്‍ എന്ന് പ്രഖ്യാപിച്ചത്?

യേശുക്രിസ്തു ദൈവപുത്രന്‍ എന്നു പ്രഖ്യാപിച്ചത് തന്‍റെ മരിച്ചവരുടെ ഇടയില്‍ നിന്നുള്ള മരണത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പു മൂലമാണ്.[1:4].

എന്താവശ്യം നിമിത്തമാണ് പൌലോസിനു ക്രിസ്തുവില്‍നിന്നു കൃപയും അപ്പോസ്സ്തലത്വവും ലഭിച്ചത്?

പൌലോസിനു കൃപയും അപ്പോസ്തലത്വവും ലഭിച്ചത് ജാതികളുടെയിടയിലെ വിശ്വാസത്തിന്‍റെ അനുസരണം നിമിത്തമാണ്.[1:5].

Romans 1:7

Romans 1:8-10

റോമിലെ വിശ്വാസികള്‍ നിമിത്തം പൌലോസ് എന്തിനാണ് ദൈവത്തിനു നന്ദി

പ്രകാശിപ്പിച്ചത്?

പൌലോസ് ദൈവത്തിനു നന്ദി പ്രകാശിപ്പിച്ചത് എന്തുകൊണ്ടെന്നാല്‍ അവരുടെ വിശ്വാസം സര്‍വലോകത്തിലും പ്രസിദ്ധമായതിനാലാണ്.[1:8].

Romans 1:11-12

എന്തുകൊണ്ടാണ് പൌലോസ് റോമിലെ വിശ്വാസികളെ കാണുവാന്‍ താല്‍പ്പര്യപ്പെട്ടത്?

അവരെ ഉറപ്പിക്കേണ്ടതിനായി ചില ആത്മീയ ദാനങ്ങളെ നല്‍കുവാനായിട്ടാണ് പൌലോസ് റോമിലെ വിശ്വാസികളെ കാണുവാന്‍ ആഗ്രഹിച്ചത്.[1:11].

Romans 1:13-15

ഇതുവരെയും പൌലോസിനു റോമിലെ വിശ്വാസികളെ സന്ദര്‍ശിക്കുവാന്‍ കഴിയാതി

രുന്നതിന്‍റെ കാരണമെന്താണ്?

ഇതുവരെയും പൌലോസിനു സന്ദര്‍ശിക്കുവാന്‍ കഴിയാതിരുന്നതിന്‍റെ കാരണം അതു വരെയും പ്രതിബന്ധങ്ങള്‍ നേരിട്ടുഎന്നതാണ്.[1:13].

Romans 1:16-17

സുവിശേഷം എന്നാല്‍ എന്താണെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത് സുവിശേഷമെന്നാല്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അതു രക്ഷ യ്ക്കുള്ള ദൈവശക്തിയാകുന്നു എന്നാണ്.[1:16].

നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുമെന്നതിനു പൌലോസ് ഉദ്ധരിച്ച വചനം ഏതാണ്?

പൌലോസ് ഉദ്ധരിച്ച വചനം, "നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും"എന്നതാണ്".[1:17].

Romans 1:18-19

ദൈവത്തെക്കുറിച്ചു അറിയേണ്ടത് വ്യക്തമാക്കപ്പെട്ടിട്ടും അഭക്തരും അനീതിയുള്ളവരും

എന്താണ് ചെയ്യുന്നത്?

ദൈവത്തെക്കുറിച്ചു അറിയേണ്ടത് വ്യക്തമാക്കപ്പെട്ടിട്ടും ആ സത്യത്തെ അഭക്തരും അനീതിയുള്ളവരും തള്ളിക്കളയുന്നു.[1:18-19].

Romans 1:20-21

ദൈവത്തെക്കുറിച്ചുള്ള അദൃശ്യമായവ എപ്രകാരമാണ് വ്യക്തമായി ദര്‍ശിക്കാവുന്നത്?

ദൈവത്തെക്കുറിച്ചുള്ള അദൃശ്യമായവ സൃഷ്ടിയില്‍ക്കൂടെ വ്യക്തമായി ദര്‍ശിക്കുവാന്‍ കഴിയും.[1:20].

ദൈവത്തിന്‍റെ എപ്രകാരമുള്ള സ്വഭാവവിശേഷതകളാണ് വ്യക്തമായി പ്രദര്‍ശനമാകു

ന്നത്?

ദൈവത്തിന്‍റെ അനന്തമായ ശക്തിയും ദൈവീക സ്വഭാവവും വ്യക്തമായി ദര്‍ശിക്കാം. [1:20].

ദൈവത്തെ മഹത്ത്വപ്പെടുത്തുകയോ നന്ദിയര്‍പ്പിക്കുകയോ ചെയ്യാത്തവരുടെ ചിന്തക്കും

ഹൃദയത്തിനും എന്തു സംഭവിക്കും?

ദൈവത്തെ മഹത്ത്വപ്പെടുത്തുകയോ നന്ദിയര്‍പ്പിക്കുകയോ ചെയ്യാത്തവര്‍ അവരുടെ ചിന്തകളിലും ഹൃദയങ്ങളിലും അവര്‍ മൂഡന്മാരാകും.1:21].

Romans 1:22-23

ദൈവത്തിന്‍റെ മഹിമയെ നശിച്ചുപോകുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും സ്വരൂപ

ങ്ങളാക്കുന്നവരോട് ദൈവം എന്ത് ചെയ്യും?

ദൈവം അവരുടെ ഹൃദയങ്ങളുടെ മോഹങ്ങളാല്‍ അശുദ്ധിക്കു ഏല്‍പ്പിക്കുകയും, അവ രുടെ ശരീരങ്ങളെ അവര്‍ക്കിടയില്‍ അപമാനത്തിനും ഏല്‍പ്പിക്കും.[1:23-24].

Romans 1:24-25

Romans 1:26-27

തങ്ങളുടെ ദുരാഗ്രഹങ്ങള്‍ക്കധീനരായ സ്ത്രീകളും പുരുഷന്മാരും എപ്രകാരമുള്ള അപമാനകരമായ കാമാസക്തിക്ക് വിധേയരായി?

കാമാസക്തിയാല്‍ സ്ത്രീകള്‍ തമ്മില്‍ പരസ്പരം അവലക്ഷണമായത് പ്രവര്‍ത്തിക്കുകയുംപുരുഷന്മാര്‍ തമ്മില്‍ അവലക്ഷണമായത് പ്രവര്‍ത്തിക്കുകയും ചെയ്തു.[1:26-27].

Romans 1:28

ദൈവത്തെ തങ്ങളുടെ സുബോധത്തില്‍ അംഗീകരിക്കാത്തവരോട് ദൈവം എന്ത് ചെയ്യും?

യോഗ്യമല്ലാത്തത് ചെയ്യുവാന്തക്കവണ്ണം ദൈവം അവരെ നികൃഷ്ട ബുദ്ധിക്കു ഏല്‍പ്പിക്കും.[1:28]..

Romans 1:29-31

നികൃഷ്ട ബുദ്ധിയുള്ളവരുടെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

നികൃഷ്ട ബുദ്ധിയുള്ളവര്‍ അസൂയ നിറഞ്ഞവരും, കുലപാതകന്മാരും, പിണക്കം,കപടം, തെറ്റായ ആഗ്രഹങ്ങള്‍ ഉള്ളവരും ആയിരിക്കും.[1:29].

Romans 1:32

ദൈവത്തിന്‍റെ വ്യവസ്ഥകളെ നികൃഷ്ടബുദ്ധിയുള്ളവര്‍ എന്തെന്നാണ് മനസ്സിലാക്കുന്നത്‌?

ആ വക പ്രവര്‍ത്തിക്കുന്നവര്‍ മരണയോഗ്യര്‍ ആണെന്ന വ്യവസ്ഥ അപ്രകാരം പ്രവര്‍ ത്തിക്കുന്ന നികൃഷ്ട ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുന്നുണ്ട്.[1:32].

ദൈവത്തിന്‍റെ വ്യവസ്ഥകള്‍ ഇന്നതെന്നു നികൃഷ്ട ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുന്നുണ്ടെങ്കി ല്‍പ്പോലും, അവര്‍ എന്താണ് ചെയ്തത്?

അവര്‍ എപ്രകാരമായാലും അനീതി ചെയ്യുകയും, അപ്രകാരം ചെയ്യുന്നവരെ അവര്‍ അംഗീകരിക്കുകയും ചെയ്യുന്നു.[1:32].

Romans 2

Romans 2:1-2

എന്തുകൊണ്ടാണ് ചിലര്‍ ന്യായംവിധിക്കുന്നതില്‍ ദാക്ഷണ്യം കാണിക്കാത്തത്?

ചിലര്‍ ന്യായംവിധിക്കുന്നതില്‍ ദാക്ഷിണ്യം കാണിക്കുന്നില്ല, കാരണം അവര്‍ മറ്റുള്ളവരെ വിധിക്കുന്നതു വഴി അവര്‍ക്കുതന്നെ വിധിയെഴുതുന്നു.[2:1].

നീതികെട്ടവരെ ന്യായംവിധിക്കുമ്പോള്‍ ദൈവം എപ്രകാരമാണ് ന്യായംവിധിക്കുന്നത്?

അനീതിപ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ന്യായം വിധിക്കുമ്പോള്‍ ദൈവം സത്യത്തിനു അനുസാരമായി ന്യായം വിധിക്കുന്നു.[2:2].

Romans 2:3-4

ദൈവത്തിന്‍റെ ദീര്‍ഘക്ഷമയും നന്മയും എന്താണ് അര്‍ത്ഥമാക്കുന്നത്?

ദൈവത്തിന്‍റെ ദീര്‍ഘക്ഷമയും നന്മയും ഒരു വ്യക്തിയെ മാനസ്സാന്തരത്തിലേക്ക് നയിക്കുന്നു [2:4]..

Romans 2:5-7

ദൈവത്തിനു നേരെ കഠിനവും, മാനസാന്തരപ്പെടാത്തതുമായ ഹൃദയമുള്ളവര്‍ തങ്ങള്‍ക്കു

തന്നെ എന്താണ് ശേഖരിക്കുന്നത്?

കഠിനവും, മാനസ്സാന്തരപ്പെടാത്തതുമായ ഹൃദയമുള്ളവര്‍ ദൈവത്തിന്‍റെ നീതിയുള്ള ന്യായ വിധി ദിവസത്തിനായി കോപം ശേഖരിച്ചുകൊണ്ടിരിക്കുന്നു.[2:5].

സ്ഥിരതയോടെ നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് എന്ത് ലഭിക്കും?

സ്ഥിരതയോടെ നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് നിത്യജീവന്‍ ലഭിക്കും.[2:7].

Romans 2:8-9

അനീതിയെ അനുസരിച്ചവര്‍ക്ക് എന്ത് ലഭിക്കും?

അനീതിയെ അനുസരിച്ചവര്‍ക്ക് ക്രോധം, മഹാ കോപം, കഷ്ടത, സങ്കടം ആദിയായവ ലഭിക്കും.[2:8-9].

Romans 2:10-12

യഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും ന്യായവിധി നല്‍കുന്നതില്‍ ദൈവം എപ്രകാരം പക്ഷ

ഭേദം കാണിക്കുന്നില്ല?

ദൈവം പക്ഷഭേദം കാണിക്കുന്നില്ല, എന്തുകൊണ്ടെന്നാല്‍ പാപം ചെയ്യുന്നവര്‍ യഹൂദനോ, യവനനോ ആരായാലും നശിക്കുക തന്നെ ചെയ്യും.[2:12].

Romans 2:13-14

ദൈവമുന്‍പാകെ നീതികരിക്കപ്പെടുന്നവര്‍ ആര്?

പ്രമാണമനുസരിക്കുന്നവരാണ് ദൈവമുന്‍പാകെ നീതികരിക്കപ്പെടുന്നവര്‍.[2:13].

ഒരു പുറജാതീയന്‍റെ ഹൃദയത്തില്‍ ന്യായപ്രമാണം എഴുതപ്പെട്ടിട്ടുണ്ടെന്നു തനിക്കു ഏപ്ര

കാരം കാണിക്കുവാന്‍ കഴിയും?

ഒരു പുറജാതീയന്‍ തന്‍റെ ഹൃദയത്തില്‍ ന്യായപ്രമാണം ഉണ്ടെന്നു ന്യായപ്രമാണത്തിലെ വസ്തുതകള്‍ പ്രാവര്‍ത്തികമാക്കുന്നത് മൂലം സാധിക്കും.[2:13].

Romans 2:15-16

Romans 2:17-20

ന്യായപ്രമാണത്തില്‍ ആശ്രയിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന

യഹൂദന്മാരെ പൌലോസ് എന്തിനാണ് വെല്ലുവിളിക്കുന്നത്?

അവര്‍ ന്യായപ്രമാണം പഠിപ്പിക്കുന്നവരെങ്കില്‍, അത് അവരെത്തന്നെ സ്വയം പഠിപ്പിക്കു ന്നവരായിരിക്കണം എന്നാണു പൌലോസ് വെല്ലുവിളിക്കുന്നത്.[2:17-21].

Romans 2:21-22

ന്യായപ്രമാണത്തിന്‍റെ ഉപദേഷ്ടക്കന്മാരായ യഹൂദന്മാര്‍ നിര്‍ത്തേണ്ടതായ പാപങ്ങള്‍

എന്തൊക്കെ ആണെന്നാണ് പൌലോസ് സൂചിപ്പിക്കുന്നത്?

പൌലോസ് സൂചിപ്പിക്കുന്ന പാപങ്ങള്‍ മോഷണം, വ്യഭിചാരം, ദേവാലയക്കൊള്ള ആദി യായവ ആണ്.[2:21-22].

Romans 2:23-24

ന്യായപ്രമാണ ഉപദേഷ്ടാക്കന്മാരായ യഹൂദന്മാര്‍ നിമിത്തം പുറജാതികളുടെ ഇടയില്‍

ദൈവനാമം അപമാനിക്കപ്പെടുന്നത് എന്തുകൊണ്ട്?

ന്യായപ്രമാണ ഉപദേഷ്ടാക്കന്മാരായ യഹൂദന്മാര്‍ ന്യായപ്രമാണത്തെ ലംഘിക്കുന്നതു മൂലം ദൈവ നാമം അപമാനിക്കപ്പെടുന്നു.[2:23-24].

Romans 2:25-27

യഹൂദനായ ഒരു വ്യക്തിയുടെ പരിച്ചേദന എപ്രകാരം പരിച്ചേദനയല്ലാതതായി മാറും

എന്ന് പൌലോസ് പ്രസ്താവിക്കുന്നു?

ഒരു യഹൂദന്‍റെ പരിച്ചേദന താന്‍ ന്യായപ്രമാണ ലംഘിയായി കാണപ്പെട്ടാല്‍ പരിച്ചേദന അഗ്രചര്‍മ്മമായി കരുതപ്പെടും.[2:25].

ജാതീയനായ ഒരു വ്യക്തിയുടെ അഗ്രചര്‍മ്മം എപ്രകാരം പരിച്ചേദനയായി പരിഗണിക്ക പ്പെടുമെന്നു പൌലോസ് പറയുന്നു?

പൌലോസ് പറയുന്നത് ഒരു ജാതീയനായ വ്യക്തിയുടെ അഗ്രചര്‍മ്മം ആ വ്യക്തി ന്യായ പ്രമാണത്തിന്‍റെ വസ്തുതകള്‍ പിന്‍പറ്റുകയാണെങ്കില്‍പരിച്ചേദനയായി പരിഗണിക്കപ്പെടും [2:26]..

Romans 2:28-29

ഒരു യഥാര്‍ത്ഥ യഹൂദന്‍ എന്ന് ആരെക്കുറിച്ചു പൌലോസ് പറയുന്നു?

പൌലോസ് പറയുന്നത് ആന്തരികമായി യഹൂദനായിരിക്കുന്ന, ഹൃദയത്തില്‍ പരിച്ചേദന ഉള്ള വ്യക്തിയാണ് യഥാര്‍ത്ഥ യഹൂദന്‍.[2:28 -29].

ഒരു യഥാര്‍ത്ഥ യഹൂദന്‍ ആരില്‍നിന്നു പ്രശംസ പ്രാപിക്കുന്നു.[2:29].

ദൈവത്താല്‍ തന്നെ പുകഴ്ച ലഭിക്കും

Romans 3

Romans 3:1-2

ഒരു യഥാര്‍ത്ഥ യഹൂദന്‍ എന്ന് ആരെക്കുറിച്ചു പൌലോസ് പറയുന്നു?

പൌലോസ് പറയുന്നത് ആന്തരികമായി യഹൂദനായിരിക്കുന്ന, ഹൃദയത്തില്‍ പരിച്ചേദന ഉള്ള വ്യക്തിയാണ് യഥാര്‍ത്ഥ യഹൂദന്‍.[2:28 -29].

ഒരു യഥാര്‍ത്ഥ യഹൂദന്‍ ആരില്‍നിന്നു പ്രശംസ പ്രാപിക്കുന്നു.[2:29].

Romans 3:3-4

ഓരോ മനുഷ്യനും ഭോഷനായിരിക്കെ, ദൈവം എപ്രകാരമുള്ളവനാണ്?

ഓരോ മനുഷ്യനും ഭോഷനായിരിക്കെ, ദൈവം സത്യവാന്‍ ആയിരിക്കുന്നു.[3:4].

Romans 3:5-6

ദൈവം നീതിമാനാകയാല്‍, താന്‍ എന്ത് ചെയ്യുവാന്‍ കഴിവുള്ളവനാണ്‌?

ദൈവം നീതിമാനാകയാല്‍ , താന്‍ ലോകത്തെ ന്യായംവിധിപ്പാന്‍ കഴിവുള്ളവനാണ്‌.[3:5-6].

Romans 3:7-8

"നാം തിന്മ ചെയ്ക, അതിനാല്‍ നന്മ ഉണ്ടാകും"എന്നു പറയുന്നവര്‍ക്ക് എന്ത് ഭവിക്കും?

"തിന്മ ചെയ്ക, അതിനാല്‍ നന്മ ഉണ്ടാകും" എന്ന് പറയുന്നവരുടെ മേല്‍ ന്യായവിധി വരുന്നു.[3:8].

Romans 3:9-10

തിരുവെഴുത്തുകളില്‍ യഹൂദന്മാരുടെയും യവനന്മാരുടെയും എല്ലാം നീതിയെകുറിച്ചു

എന്തു പറയുന്നു?

നീതിമാന്‍ ആരുമില്ല, ഒരുത്തന്‍ പോലുമില്ല എന്ന് എഴുതിയിരിക്കുന്നു.[3:9-10].

Romans 3:11-12

എഴുതപ്പെട്ടതനുസരിച്ചു, ഗ്രഹിക്കുന്നവനും ദൈവത്തെ അന്വേഷിക്കുന്നവനും ആരുണ്ട്?

എഴുതപ്പെട്ടതനുസരിച്ചു, ആരുംതന്നെ ഗ്രഹിക്കുകയോ ദൈവത്തെ അന്വേഷിക്കുകയോ ചെയ്യുന്നില്ല.[3:11].

Romans 3:13-14

Romans 3:15-18

Romans 3:19-20

ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ ആരാണ് നീതികരിക്കപ്പെടുക?

ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ ഒരു ജഡവും നീതികരിക്കപ്പെടുകയില്ല.[3:20].

എന്താണ് ന്യായപ്രമാണം മൂലം വരുന്നത്?

പാപത്തെക്കുറിച്ചുള്ള അറിവാണ് ന്യായപ്രമാണം മൂലം വരുന്നത്.[3:20].

Romans 3:21-22

ഇപ്പോള്‍ അറിയിക്കപ്പെട്ടിരിക്കുന്ന ന്യായപ്രമാണം കൂടാതെയുള്ള നീതിക്ക് എന്താണ്

സാക്ഷ്യമായുള്ളത്?

ന്യായപ്രമാണവും പ്രവാചകന്മാരും മുഖാന്തിരമുള്ള സാക്ഷ്യങ്ങളാല്‍ ഉള്ള നീതികരണം ന്യായാപ്രമാണം കൂടാതെതന്നെ ഇപ്പോള്‍ അറിയിക്കപ്പെട്ടിരിക്കുന്നു.[3:21].

ഇപ്പോള്‍ അറിയിക്കപ്പെട്ടിരിക്കുന്ന ന്യായപ്രമാണം കൂടാതെയുള്ള നീതികരണം എന്താണ്?

ന്യായപ്രമാണം കൂടാതെയുള്ള നീതികരണം എന്നത് ഏവര്‍ക്കും യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം ലഭ്യമാകുന്ന ദൈവത്തിന്‍റെ നീതിയാണ്.[3:22].

Romans 3:23-24

എപ്രകാരമാണ് ഒരു വ്യക്തി ദൈവമുന്‍പാകെ നീതികരിക്കപ്പെടുന്നത്?

ഒരു വ്യക്തി ദൈവമുന്‍പാകെ നീതികരിക്കപ്പെടുന്നത് ദൈവം സൌജന്യമായി നല്‍കുന്ന കൃപ മൂലം ലഭ്യമാകുന്ന ക്രിസ്തുയേശുവിലുള്ള വീണ്ടെടുപ്പു നിമിത്തമാണ്.[3:24].

Romans 3:25-26

ദൈവം ക്രിസ്തുയേശുവിനെ എന്തിനുവേണ്ടി നല്‍കി?

ദൈവം ക്രിസ്തുയേശുവിനെ നല്‍കിയത് തന്‍റെ രക്തത്തിലുള്ള വിശ്വാസത്താല്‍ പ്രായശ്ചിത്തം ആകേണ്ടതിനാണ്.3:25].

യേശുക്രിസ്തുവില്‍കൂടെ സംഭവിച്ചവ മുഖാന്തിരം ദൈവം എന്താണ് കാണിച്ചത്?

യേശുവില്‍ വിശ്വസിക്കുന്നതുമൂലം ഏതൊരു വ്യക്തിയേയും നീതികരിക്കുന്നവന്‍ താന്‍ ആണെന്ന് ദൈവം കാണിച്ചു.[3:26].

Romans 3:27-28

നീതികരണപ്രക്രിയയില്‍ ന്യായപ്രമാണ പ്രവര്‍ത്തികളുടെ പങ്ക് എന്താണ്?

ഒരു വ്യക്തി ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികള്‍ കൂടാതെ വിശ്വാസത്താല്‍ നീതികരി ക്കപ്പെടുന്നു.[3:28].

Romans 3:29-30

ദൈവം എപ്രകാരമാണ് പരിച്ചേദനയുള്ള യഹൂദനെയും അഗ്രചര്‍മ്മിയായ പുറജാതീയ

നെയും നീതികരിക്കുന്നത്?

ദൈവം ഇരുകൂട്ടരെയും വിശ്വാസത്താല്‍ നീതികരിക്കുന്നു.[3:30].

Romans 3:31

നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ എന്ത് ചെയ്യുന്നു?

നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ഉറപ്പിക്കുന്നു.[3:31].

Romans 4

Romans 4:1-3

അബ്രഹാമിന് പ്രശംസിക്കുവാനായി നല്‍കപ്പെട്ടിരുന്ന കാരണം എന്താകുമായിരുന്നു?

താന്‍ പ്രവര്‍ത്തികളാല്‍ നീതീകരിക്കപ്പെട്ടിരുന്നുവെങ്കില്‍ അബ്രഹാമിന് കാരണമുണ്ടാകുമായിരുന്നു.[4:2].

അബ്രഹാം എപ്രകാരം നീതികരിക്കപ്പെട്ടുവെന്നാണ് തിരുവചനം പറയുന്നത്?

തിരുവചനം പറയുന്നത് അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു, അത് അവനു നീതിയായി കണക്കിടപ്പെട്ടു എന്നാണ്.[4:3].

Romans 4:4-5

എപ്രകാരമുള്ള ജനങ്ങളെയാണ് ദൈവം നീതീകരിക്കുന്നത്?

അഭക്തരായ ജനത്തെയാണ്‌ ദൈവം നീതീകരിക്കുന്നത്.4:5].

Romans 4:6-8

ദാവീദിന്‍റെ അഭിപ്രായത്തില്‍, ആരാണ്‌ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവന്‍?

ദാവീദിന്‍റെ അഭിപ്രായത്തില്‍, അധര്‍മം മോചിച്ചും പാപം മറച്ചും കര്‍ത്താവ് പാപം കണക്കിടാതെയും ഇരിക്കുന്ന മനുഷ്യനാണ്‌ അനുഗ്രഹിക്കപ്പെട്ടവന്‍.[4:6-8].

Romans 4:9-10

അബ്രഹാമിന്‍റെ വിശ്വാസത്തെ നീതിയായി കണക്കിട്ടതു താന്‍ പരിച്ചേദന സ്വീകരിക്കുന്ന

തിനു മുന്‍പായിരുന്നുവോ അതിനു ശേഷമായിരുന്നുവോ?

അബ്രഹാമിന്‍റെ വിശ്വാസത്തെ നീതിയായി കണക്കിട്ടത് താന്‍ പരിച്ചേദന സ്വീകരിക്കു ന്നതിനു മുന്‍പായിരുന്നു.[4:9-10].

Romans 4:11-12

അബ്രഹാം ഏതു വിഭാഗം ജനത്തിന്‍റെ പിതാവ് ആയിരുന്നു?

അഗ്രചര്‍മികളും പരിച്ചേദന സ്വീകരിച്ചവരുമായി, വിശ്വസിക്കുന്ന എല്ലാവരുടെയും പിതാവാണ് അബ്രഹാം.[4:11-12].

Romans 4:13-15

വിശ്വാസത്തിന്‍റെ നീതീകരണം മൂലം അബ്രഹാമിനും തന്‍റെ സന്തതിക്കും നല്‍കപ്പെട്ട

വാഗ്ദത്തം എന്തായിരുന്നു?

അബ്രഹാമിനും തന്‍റെ സന്തതിക്കും നല്‍കിയ വാഗ്ദത്തം അവര്‍ ലോകാവകാശികള്‍ ആകും എന്നതായിരുന്നു.[4:13].

അബ്രഹാമിനു നല്‍കിയ വാഗ്ദത്തം ന്യായപ്രമാനത്തില്‍ കൂടെയാണ് നല്കപ്പെട്ടതെങ്കില്‍

എന്ത് സത്യമാകുമായിരുന്നു?

വാഗ്ദത്തം ന്യായപ്രമാണത്തില്‍ കൂടെ വന്നിരുന്നുവെങ്കില്‍, വിശ്വാസം ശൂന്യവും വാഗ്ദത്തം വൃഥാവായും തീരുമായിരുന്നു.[4:14].

Romans 4:16-17

എന്തു കാരണങ്ങള്‍ നിമിത്തമാണ് വാഗ്ദത്തം വിശ്വാസത്താല്‍ നല്‍കപ്പെട്ടത്‌?

വാഗ്ദത്തം കൃപയാലാണെന്നും, ആയതിനാല്‍ അത് സുനിശ്ചിതം ആണെന്നും എന്നതിനാല്‍ അത് വിശ്വാസത്താല്‍ നല്‍കപ്പെട്ടിരിക്കുന്നു.[4:16].

ദൈവം ചെയ്യുന്നതായി, പൌലോസ് പറയുന്ന രണ്ടു കാര്യങ്ങള്‍ ഏവ?

പൌലോസ് പറയുന്നത് ദൈവം മൃതന്മാര്‍ക്ക് ജീവന്‍ നല്‍കുകയും ഇല്ലാത്തവകളെ വിളിച്ചുവരുത്തുകയും ചെയ്യുന്നു എന്നാണ്‌.[4:17].

Romans 4:18-19

താന്‍ ബഹുജാതികള്‍ക്കു പിതാവാകുമെന്നുള്ള വാഗ്ദത്തം പ്രാപിക്കുന്നതിന് അബ്രഹാ

മിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ബാഹ്യമായ സാഹചര്യങ്ങള്‍ എന്തായിരുന്നു?

ദൈവം അബ്രഹാമിന് വാഗ്ദത്തം നല്‍കിയപ്പോള്‍, അബ്രഹാം ഏകദേശ നൂറു വയസ്സ് ഉള്ളവനും സാറയുടെ ഗര്‍ഭപാത്രം നിര്‍ജ്ജീവവും ആയിരുന്നു.[4:18-19].

Romans 4:20-22

ബാഹ്യമായ ഈ സാഹചര്യങ്ങള്‍ ഉള്ളപ്പോഴും ദൈവത്തിന്‍റെ വാഗ്ദത്തത്തോട്

അബ്രഹാം എപ്രകാരമാണ് പ്രതികരിച്ചത്?

അബ്രഹാം ബഹുനിശ്ചയത്തോടെ ദൈവത്തെ വിശ്വസിക്കുകയും അവിശ്വാസത്താല്‍ നിഷേധിക്കാതിരിക്കയും ചെയ്തു.[4:18,20].

Romans 4:23-25

അബ്രഹാമിനെക്കുറിച്ചു കണക്കിട്ടു എന്ന് ആര്‍ക്കുവേണ്ടിയാണ് എഴുതപ്പെട്ടത്?

അബ്രാഹാമിന് കണക്കിട്ടു എന്നെഴുതപ്പെട്ടത്‌ തന്‍റെ നന്മക്കുവേണ്ടിയും നമ്മുടെ നന്മക്കു വേണ്ടിയും ആണ്.[4:23-24].

ദൈവം നമുക്കുവേണ്ടി എന്തു പ്രവര്‍ത്തിച്ചുവെന്നാണ് നാം വിശ്വസിക്കുന്നത്?

നാം വിശ്വസിക്കുന്നത് ദൈവം യേശുവിനെ മരിച്ചവരില്‍നിന്നും ഉയിര്‍പ്പിച്ചു എന്നും, നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം ഏല്‍പ്പിക്കപ്പെട്ടും, നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിക്കപ്പെട്ടും ഇരിക്കുന്നു എന്നുമാണ്.[4:25].

Romans 5

Romans 5:1-2

വിശ്വാസികള്‍ വിശ്വാസത്താല്‍ നീതീകരിക്കപ്പെടുന്നതുകൊണ്ട് അവര്‍ക്ക് എന്തുണ്ടാകും?

അവര്‍ വിശ്വാസത്താല്‍ നീതീകരിക്കപ്പെടുന്നതിനാല്‍, അവര്‍ക്ക് കര്‍ത്താവായ യേശുക്രിസ്തുമൂലം ദൈവത്തോട് സമാധാനം ഉണ്ട്.[5:1].

Romans 5:3-5

കഷ്ടത പുറപ്പെടുവിക്കുന്ന മൂന്നു കാര്യങ്ങള്‍ ഏവ?

കഷ്ടത പുറപ്പെടുവിക്കുന്ന മൂന്നു കാര്യങ്ങള്‍ നിലനില്‍ക്കുക, അംഗീകരിക്കുക, ഉറപ്പു വരുത്തുക എന്നതാണ്.[5:3-4].

Romans 5:6-7

Romans 5:8-9

നമ്മോടുള്ള സ്നേഹത്തെ ദൈവം എപ്രകാരമാണ് തെളിയിക്കുന്നത്?

നാം പാപികളായിരിക്കയില്‍ത്തന്നെ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിനാല്‍ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ തെളിയിച്ചു.[5:8].

ക്രിസ്തുവിന്‍റെ രക്തത്താല്‍ നീതീകരിക്കപ്പെട്ടതിനാല്‍, വിശ്വാസികള്‍ ഏതില്‍നിന്നും

രക്ഷപ്പെട്ടിരിക്കുന്നു?

ക്രിസ്തുവിന്‍റെ രക്തത്താല്‍ നീതീകരിക്കപ്പെട്ടതിനാല്‍, വിശ്വാസികള്‍ ദൈവകോപത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു.[5:9].

Romans 5:10-11

യേശുക്രിസ്തു മൂലം ദൈവത്തോട് നിരപ്പ് പ്രാപിക്കുന്നതിനുമുന്‍പ് അവിശ്വാസികള്‍ക്ക്‌

ദൈവത്തോട് എപ്രകാരമുള്ള ബന്ധമമാണ് ഉണ്ടായിരുന്നത്?

യേശുക്രിസ്തു മൂലം ദൈവത്തോട് നിരപ്പ് പ്രാപിക്കുന്നതിനു മുന്‍പ് അവിശ്വാസികള്‍ ദൈവത്തിന്‍റെ ശത്രുക്കള്‍ ആയിരുന്നു.[5:10].

Romans 5:12-13

ഏക മനുഷ്യന്‍റെ പാപത്താല്‍ എന്ത് സംഭവിച്ചു?

ഏക മനുഷ്യന്‍റെ പാപത്താല്‍, ലോകത്തില്‍ പാപം പ്രവേശിക്കയും, പാപം മൂലം മരണം പ്രവേശിക്കയും, സകല ജനങ്ങളിലും മരണം വ്യാപരിക്കുകയും ചെയ്തു.[5:12].

Romans 5:14-15

ലോകത്തില്‍ പാപം പ്രവേശിക്കുവാന്‍ മുഖാന്തിരമായ ഏക മനുഷ്യന്‍ ആരായിരുന്നു?

ആദം ആയിരുന്നു ലോകത്തില്‍ പാപം പ്രവേശിക്കുവാന്‍ മുഖാന്തിരമായ ഏക മനുഷ്യന്‍.[5:14].

ആദാമിന്‍റെ ലംഘനത്തെക്കാളും ദൈവത്തിന്‍റെ സൌജന്യ ദാനം എപ്രകാരം വ്യത്യസ്തത

ഉള്ളതായിരിക്കുന്നു?

ആദാമിന്‍റെ ലംഘനത്താല്‍ അനേകര്‍ മരിച്ചു, എന്നാല്‍ ദൈവത്തിന്‍റ സൌജന്യ ദാനത്താല്‍ അനേകര്‍ സമൃദ്ധി പ്രാപിച്ചു.[5:15].

Romans 5:16-17

ആദാമിന്‍റെ ലംഘനത്താല്‍ എന്തു ഭാവിച്ചു, ദൈവത്തിന്‍റെ സൌജന്യ ദാനത്താല്‍ എന്ത്

ഭവിച്ചു?

ആദാമിന്‍റെ ലംഘനം ശിക്ഷാവിധി കല്‍പ്പിക്കുന്നതില്‍ ഫലിച്ചപ്പോള്‍, ദൈവത്തിന്‍റെ സൌജന്യ ദാനം നീതീകരണത്തില്‍ ഫലം നല്‍കി.[5:16].

ആദാമിന്‍റെ ലംഘനം എന്താണ് വിധിച്ചത്, ദൈവത്തിന്‍റെ നീതീകരണമാകുന്ന സൌജന്യ

ദാനത്തില്‍ കൂടെ എന്താണ് വിധിക്കുന്നത്?

ആദാമിന്‍റെ ലംഘനം മരണം വിധിച്ചപ്പോള്‍, യേശുക്രിസ്തുവിന്‍റെ ജീവനില്‍ ദൈവത്തിന്‍റെ ദാനം മൂലം വാഴുവാനിടയായി.[5:17].

Romans 5:18-19

ആദാമിന്‍റെ അനുസരണക്കേടുനിമിത്തം അനേകര്‍ക്ക്‌ എന്ത് ഭവിച്ചു, ക്രിസ്തുവിന്‍റെ

അനുസരണം മൂലം നിരവധിപേര്‍ എന്തായി തീരും?

ആദാമിന്‍റെ അനുസരണക്കേട്‌ നിമിത്തം നിരവധി പേര്‍ പാപികളാക്കപ്പെട്ടപ്പോള്‍, ക്രിസ്തുവിന്‍റെ അനുസരണം മൂലം നിരവധിപേര്‍ നീതിമാന്മാരക്കപ്പെടും.[5:19].

Romans 5:20-21

എന്തുകൊണ്ട് ന്യായപ്രമാണം ചേര്‍ന്നുവന്നു?

ലംഘനം കവിഞ്ഞു വരേണ്ടതിനായി ന്യായപ്രമാണം ചേര്‍ന്നു വന്നു.[5:20].

ലംഘനത്തെക്കാള്‍ അധികമായി കവിഞ്ഞുവരുന്നത്‌ എന്താണ്?

A;ദൈവകൃപയാണ്‌ ലംഘനത്തെക്കാള്‍ അധികമായി തികഞ്ഞുവന്നത്.[5:20].

Romans 6

Romans 6:1-3

ദൈവകൃപ പെരുകേണ്ടതിനു വിശ്വാസികള്‍ പാപത്തില്‍ തുടരാമോ?

ഒരിക്കലും അങ്ങനെയാകരുത്.[6:1-2].

ക്രിസ്തുയേശുവില്‍ ജ്ഞാനസ്നാനമെടുത്തവര്‍ എന്തിലുംകൂടെ ജ്ഞാനസ്നാനമെടുത്തു?

യേശുക്രിസ്തുവില്‍ ജ്നാനസ്നാനമെടുത്തവര്‍ ക്രിസ്തുവിന്‍റെ മരണത്തിലും ജ്ഞാനസ്നാനം സ്വീകരിച്ചു.[6:3].

Romans 6:4-5

ക്രിസ്തു മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ വിശ്വാസികള്‍ എന്തുചെയ്യണം?

വിശ്വാസികള്‍ ജീവിതത്തിന്‍റെ പുതുക്കത്തില്‍ നടക്കണം.[6:4].

ജ്ഞാനസ്നാനത്തില്‍ കൂടെ വിശ്വാസികള്‍ എപ്രകാരമുള്ള രണ്ടുവഴികളില്‍ ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിശ്വാസികള്‍ ക്രിസ്തുവുമായി തന്‍റെ മരണത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പിലും ബന്ധപ്പെ ട്ടിരിക്കുന്നു.[6:5].

Romans 6:6-7

നാം തുടര്‍ന്ന് പാപങ്ങള്‍ക്ക്‌ അടിമപ്പെടാതിരിക്കേണ്ടതിനു നമുക്കുവേണ്ടി എന്താണ്

ചെയ്യപ്പെട്ടത്?

നമ്മുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടു, ആയതിനാല്‍ നാം ഇനി പാപത്തിനു അടിമപ്പെടാന്‍ പാടില്ല.[6:6].

Romans 6:8-9

മരണം ഇനിമേല്‍ ക്രിസ്തുവിന്മേല്‍ വാഴുകയില്ല എന്ന് നമുക്ക് എപ്രകാരം അറിയാം?

മരണം ഇനി ക്രിസ്തുവിന്മേല്‍ വാഴുകയില്ല എന്ന് നാം അറിയുന്നത് എന്തുകൊണ്ടെ ന്നാല്‍ ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞു.[6:9].

Romans 6:10-11

എത്ര പ്രാവശ്യം ക്രിസ്തു പാപത്തിനുവേണ്ടി മരിക്കുകയും, എത്ര പേര്‍ക്കുവേണ്ടി

മരിക്കയും ചെയ്തു?

ക്രിസ്തു ഒരിക്കലായി എല്ലാവര്‍ക്കുംവേണ്ടി പാപം നിമിത്തം മരിച്ചു.[6:10].

പാപത്തോടുള്ള ബന്ധത്തില്‍ ഒരു വിശ്വാസി തന്നെക്കുറിച്ച് എപ്രകാരം ചിന്തിക്കണം?

ഒരു വിശ്വാസി തന്നെക്കുറിച്ച് പാപത്തിനു മരിച്ചവനായി ചിന്തിക്കണം.[6:10-11].

Romans 6:12-14

ഒരു വിശ്വാസി തന്‍റെ ശരീര അവയവങ്ങളെ ആര്‍ക്ക്, എന്ത് ആവശ്യത്തിനായി സമര്‍

പ്പിക്കണം?

ഒരു വിശ്വാസി തന്‍റെ ശരീരാവയവങ്ങളെ ദൈവത്തിനു, നീതിയുടെ അവയവങ്ങളായി

സമര്‍പ്പിക്കണം.[ 6:13].

Romans 6:15-16

ഒരുവന്‍ പാപത്തിന്‍റെ ദാസനായി തന്നെ ഏല്‍പ്പിച്ചാല്‍ അന്ത്യം എപ്രകാരമായിരിക്കും?

ഒരുവന്‍ തന്നെ പാപത്തിന്‍റെ ദാസനായി ഏല്‍പ്പിച്ചാല്‍ അതിന്‍റെ പര്യവസാനം മരണം ആയിരിക്കും.[6:16,21].

ദൈവത്തിന്‍റെ ദാസനായി ഒരുവന്‍ തന്നെ സമര്‍പ്പിച്ചാല്‍ അതിന്‍റെ അന്ത്യഫലം എന്താ

യിരിക്കും?

തന്നെ ദൈവത്തിന്‍റെ ദാസനായി 16,സമര്‍പ്പിക്കുന്ന ഒരു വ്യക്തിക്ക് അന്ത്യഫലം എന്നത് നീതീകരണം ആയിരിക്കും.[6:16,18-19].

Romans 6:17-18

Romans 6:19-21

Romans 6:22-23

ദൈവത്തിന്‍റെ അടിമകളായവരുടെ ഫലം എന്തിനുവേണ്ടിയുള്ളതാണ്?

ദൈവത്തിന്‍റെ അടിമകളായവരുടെ ഫലം വിശുധീകരണത്തിനു വേണ്ടിയുള്ളതാണ്.[6:22].

പാപത്തിന്‍റെ ശമ്പളം എന്താണ്?

പാപത്തിന്‍റെ ശമ്പളം മരണമാണ്.[6:23].

ദൈവത്തിന്‍റെ സൌജന്യ ദാനം എന്താണ്?

ദൈവത്തിന്‍റെ സൌജന്യ ദാനം നിത്യജീവന്‍ ആണ്.[6:23].

Romans 7

Romans 7:1

ന്യായപ്രമാണം എത്രത്തോളം ഒരു മനുഷ്യനെ നിയന്ത്രിക്കും?

ന്യായപ്രമാണം ഒരു മനുഷ്യനെ താന്‍ ജീവനോടിരിക്കും വരെ നിയന്ത്രിക്കും.[7:1].

Romans 7:2-3

വിവാഹിതയായ സ്ത്രീ എത്ര കാലത്തോളം വിവാഹ പ്രമാണത്താല്‍ ബന്ധിക്കപ്പെട്ടിരി

ക്കുന്നു?

വിവാഹിതയായ സ്ത്രീ ഭര്‍ത്താവ്‌ ജീവനോടിരിക്കുന്ന കാലത്തോളം വിവാഹപ്രമാണ ത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.[7:2].

വിവാഹപ്രമാണത്തില്‍ നിന്നും ഒരു സ്ത്രീ സ്വതന്ത്രയായാല്‍ അവള്‍ക്കു എന്ത് ചെയ്യാം?

ഒരിക്കല്‍ വിവാഹപ്രമാണത്തില്‍ നിന്ന് സ്വതന്ത്രയായാല്‍, ആ സ്ത്രീക്ക് വേറൊരു പുരുഷനുമായി വിവാഹം ചെയ്യാം.[7:4].

Romans 7:4-5

വിശ്വാസികള്‍ എപ്രകാരം ന്യായപ്രമാണത്തിനു മരിച്ചിരിക്കുന്നു?

ക്രിസ്തുവിന്‍റെ ശരീരം മൂലമായി വിശ്വാസികള്‍ ന്യായപ്രമാണത്തിനു മരിച്ചിരിക്കുന്നു. [7:4].

ന്യായപ്രമാണത്തിനു മരിച്ചവരായതിനാല്‍ വിശ്വാസികള്‍ക്ക് എന്ത് ചെയ്യുവാന്‍ കഴിയും?

ന്യായപ്രമാണത്തിനു മരിച്ചവരായതിനാല്‍, വിശ്വാസികള്‍ക്ക് ക്രിസ്തുവിനോട് ചേര്‍ന്നിരി പ്പാന്‍ കഴിയും.[7:4].

Romans 7:6

Romans 7:7-8

ന്യായപ്രമാണം എന്താണ് നിവര്‍ത്തിക്കുന്നത്?

ന്യായപ്രമാണം പാപത്തെ വെളിവാക്കുന്നു.[7:7].

ന്യായപ്രമാണത്തിന്‍റെ കല്‍പ്പന മുഖാന്തിരം പാപം, ഒരു വ്യക്തിയില്‍ എല്ലാവിധ മോഹ ങ്ങളും ജനിപ്പിക്കുന്നു.[7:8].

Romans 7:9-10

Romans 7:11-12

ന്യായപ്രമാണം പാപമാണോ വിശുദ്ധമാണോ?

ന്യായപ്രമാണം വിശുദ്ധമാണ്, കല്‍പ്പനയും വിശുദ്ധമാണ്, അവ നീതിയുള്ളതും നല്ലതുമാണ്.[7:7, 12].

Romans 7:13-14

പാപം തന്നോട് എന്ത് ചെയ്തുവെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത്, പാപമായത് ന്യായപ്രമാണം മൂലം തന്നില്‍ മരണം ഉളവാക്കി എന്നാണ്.[7:13].

Romans 7:15-16

ന്യായപ്രമാണം നല്ലതാണെന്ന് പൌലോസ് പറയുവാന്തക്കവണ്ണം പൌലോസിനു കാരണ

മായത് എന്താണ്?

പൌലോസ് ചെയ്യുവാനാഗ്രഹിക്കാത്തത് ചെയ്യുവാന്‍ ഇടയാകുമ്പോള്‍, ന്യായപ്രമാണം നല്ലതാണെന്ന് താന്‍ സമ്മതിക്കേണ്ടിവരുന്നു.[7:16].

Romans 7:17-18

ചെയ്യുവാനാഗ്രഹിക്കാത്തവയെ ചെയ്യുവാന്‍ പൌലോസിനെ പ്രേരിപ്പിക്കുന്നത് ആരാണ്?

പൌലോസില്‍ വാസം ചെയ്യുന്ന പാപമാണ് താന്‍ ചെയ്യുവാനാഗ്രഹിക്കാത്തവയെ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നത്.[7:1 7,20].

Romans 7:19-21

തന്നില്‍ പ്രവര്‍ത്തിക്കുന്ന ഏതു പ്രമാണത്തെയാണ്‌ പൌലോസ് കണ്ടുപിടിച്ചത്?

തന്നില്‍ പ്രവര്‍ത്തിക്കുന്നതായി പൌലോസ് കണ്ടുപിടിച്ചത് നന്മയായത് ചെയ്യണമെന്നു ആഗ്രഹിക്കുന്നുവെങ്കിലും, വാസ്തവത്തില്‍ തിന്മയാണ് തന്നില്‍ വെളിപ്പെടുന്നത് എന്ന പ്രമാണത്തെയാണ്.[7:21-23].

Romans 7:22-23

തന്നില്‍ പ്രവര്‍ത്തിക്കുന്ന ഏതു പ്രമാണത്തെയാണ് പൌലോസ് കണ്ടുപിടിച്ചത്?

തന്നില്‍ പ്രവര്‍ത്തിക്കുന്നതായി പൌലോസ് കണ്ടുപിടിച്ചത് നന്മയായത് ചെയ്യണമെന്നു ആഗ്രഹിക്കുന്നുവെങ്കിലും, വാസ്തവത്തില്‍ തിന്മയാണ് തന്നില്‍ വെളിപ്പെടുന്നത് എന്ന പ്രമാണത്തെയാണ്.[7:21-23].

Romans 7:24-25

തന്‍റെഅകത്തെ മനുഷ്യനില്‍ പൌലോസ് കണ്ടുപിടിച്ച പ്രമാണമെന്താണ്, തന്‍റെ ശരീര

ഭാഗങ്ങളില്‍ എന്ത് പ്രമാണമാണുള്ളത്‌?

അകത്തെ മനുഷ്യനില്‍ ദൈവത്തിന്‍റെ പ്രമാണങ്ങളില്‍ താന്‍ സന്തോഷിക്കുമ്പോള്‍, തന്‍റെ ശരീര അവയവങ്ങളില്‍ പാപം തന്നെ ബന്ധനസ്ഥനാക്കുന്ന പാപത്തിന്‍റെ പ്രമാണം ഉണ്ടെന്നു പൌലോസ് കണ്ടുപിടിക്കുന്നു,[7:23,25].

Romans 8

Romans 8:1-2

പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്ന് പൌലോസിനെ സ്വതന്ത്രമാക്കി

യത് എന്താണ്?

ക്രിസ്തുയേശുവിലുള്ള ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം പാപത്തിന്‍റെയും മരണത്തിന്‍റെ യും പ്രമാണത്തില്‍നിന്ന് പൌലോസിനെ സ്വതന്ത്രമാക്കി.[8:2].

Romans 8:3-5

പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍നിന്ന് ജനത്തെ വിടുവിക്കുവാന്‍

എന്തുകൊണ്ട് ന്യായപ്രമാണത്തിന് കഴിഞ്ഞില്ല?

ജഡം നിമിത്തമുള്ള ബലഹീനതയാല്‍ ന്യായപ്രമാണത്തിനു കഴിഞ്ഞിരുന്നില്ല.[8:3].

ആത്മാവിനെ അനുസരിച്ച് നടക്കുന്നവര്‍ എന്തിനാണ് ശ്രദ്ധ നല്‍കുന്നത്?

ആത്മാവിനെ അനുസരിച്ചു നടക്കുന്നവര്‍ ആത്മാവിന്‍റെ കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നു. [8:4-5].

Romans 8:6-8

ദൈവത്തോടും ന്യായപ്രമാണത്തോടുമുള്ള ജഡത്തിന്‍റെ ബന്ധമെന്ത്?

ജഡം ദൈവത്തോട് ശത്രുത്വം പുലര്‍ത്തുന്നതും ന്യായപ്രമാണത്തിനു കീഴ്പ്പെടാത്തതും ആകുന്നു.[8:7].

Romans 8:9-10

ദൈവത്തിനു ഉള്‍പ്പെടാത്തവരായ ജനത്തിന് എന്താണ് ഇല്ലാതിരിക്കുന്നത്?

ദൈവത്തിനു ഉള്‍പ്പെടാത്തവരായ ജനത്തിനു ഇല്ലാതായിരിക്കുന്നത് ക്രിസ്തുവിന്‍റെ ആത്മാവ് അവരില്‍ വസിക്കുന്നില്ല എന്നതാണ്.[8:9].

Romans 8:11

വിശ്വാസികളുടെ മൃത ശരീരങ്ങള്‍ക്ക് ദൈവം എപ്രകാരമാണ് ജീവന്‍ നല്‍കുന്നത്?

വിശ്വാസിയുടെ ഉള്ളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനാല്‍ ദൈവം വിശ്വാസികളുടെ മൃത ശരീരങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു.[8:11].

Romans 8:12-13

എപ്രകാരമാണ് ദൈവപുത്രന്മാര്‍ ജീവിപ്പാനായി നയിക്കപ്പെടുന്നത്‌?

ദൈവപുത്രന്മാര്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നു.[8:13-14].

Romans 8:14-15

എപ്രകാരമാണ് ദൈവപുത്രന്മാര്‍ ജീവിപ്പാനായി നയിക്കപ്പെടുന്നത്‌?

ദൈവപുത്രന്മാര്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നു.[8:13-14].

ഒരു വിശ്വാസി എപ്രകാരം ദൈവ കുടുംബത്തില്‍ അംഗമാകുന്നത് ദത്തെടുപ്പ് മൂലമാണ്.

8:15].

Romans 8:16-17

ദൈവമക്കളെന്ന നിലയില്‍, ദൈവകുടുംബത്തില്‍ വിശ്വാസികള്‍ക്കു ലഭിക്കുന്ന നന്മയെന്ത്?

ദൈവമക്കളെന്ന നിലയില്‍, വിശ്വാസികള്‍ ദൈവത്തിന്‍റെ അവകാശികളും, ക്രിസ്തുവിന്‍റെ കൂട്ടവകാശികളും ആകുന്നു,[8:17].

Romans 8:18-19

എന്തുകൊണ്ട് ഈക്കാലത്ത് ഉളവാകുന്ന പാടുകളെല്ലാം വിശ്വാസികള്‍ സഹിക്കേണ്ടിയി

രിക്കുന്നു?

ഈക്കാലത്ത് ഉളവാകുന്ന ഉപദ്രവങ്ങളെ സഹിക്കേണ്ടിയിരിക്കുന്നത്, എന്തെന്നാല്‍ ദൈവപുത്രന്മാര്‍ വെളിപ്പെടുന്ന വേളയില്‍ വിശ്വാസികള്‍ ക്രിസ്തുവിനോടുകൂടെ മഹത്വപ്പെടേണ്ടതാകയാല്‍ ആകുന്നു.[8:17-19].

Romans 8:20-22

വര്‍ത്തമാനകാലത്ത്, സൃഷ്ടി എപ്രകാരമുള്ള അടിമത്തത്തിലായിരിക്കുന്നു?

വര്‍ത്തമാനകാലത്ത്, സൃഷ്ടി ദ്രവത്വത്തിന്‍റെ അടിമത്തത്തിലായിരിക്കുന്നു. [8:21].

സൃഷ്ടി എന്തിലേക്കു ഏല്‍പ്പിക്കപ്പെടും?

സൃഷ്ടി ദൈവമക്കളുടെ മഹത്വത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് ഏല്‍പ്പിക്കപ്പെടും.[8:21].

Romans 8:23-25

ശരീരത്തിന്‍റെ വീണ്ടെടുപ്പിനായി വിശ്വാസികള്‍ എപ്രകാരം കാത്തിരിക്കണം?

ശരീരത്തിന്‍റെ വീണ്ടെടുപ്പിനായി വിശ്വാസികള്‍ നിശ്ചയത്തോടും ദീര്‍ഘക്ഷമയോടും കൂടെ കാത്തിരിക്കണം.[8:23-25].

Romans 8:26-27

വിശുദ്ധന്മാരുടെ ബലഹീനതകളില്‍ ആത്മാവ് താനും എപ്രകാരമാണ് സഹായിക്കുന്നത്?

ആത്മാവുതാനും വിശുദ്ധന്മാര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം മദ്ധ്യസ്ഥത ചെയ്യുന്നു. [8:26-27].

Romans 8:28-30

ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കുവേണ്ടിയും, ദൈവഹിതപ്രകാരം നിര്‍ണയിക്കപ്പെട്ടു

വിളിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും സകലവും എപ്രകാരം ദൈവം പ്രവര്‍ത്തിക്കുന്നു?

ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയും, ദൈവഹിതപ്രകാരം നിര്‍ണയിക്കപ്പെട്ടു വിളിക്കപ്പെട്ടവര്‍ക്കുവേണ്ടിയും സകലവും നന്മക്കായി ദൈവം പ്രവര്‍ത്തിക്കുന്നു.[8:28].

ദൈവം മുന്‍ അറിഞ്ഞവര്‍ക്കായി എപ്രകാരമുള്ള നിയതിയാണ്‌ ദൈവം മുന്‍കുറിച്ചു

വെച്ചിരിക്കുന്നത്?

ദൈവം മുന്‍ അറിഞ്ഞവര്‍ക്കായി മുന്‍കുറിച്ചു വെച്ചിരിക്കുന്നത് അവരെ തന്‍റെ പുത്രന്‍റെ സ്വരൂപത്തോട് എകീഭവിപ്പിക്കുക എന്നതാണ്.[8:29].

മുന്‍കുറിക്കപ്പെട്ടവര്‍ക്കുവേണ്ടി ദൈവം മറ്റെന്തൊക്കെയാണ് മുന്‍ നിയമിച്ചിരിക്കുന്നത്?

താന്‍ മുന്‍കുറിച്ചവരെ ദൈവം വിളിച്ചും, നീതീകരിച്ചും, മഹത്വീകരിച്ചും ഇരിക്കുന്നു.[8:30].

Romans 8:31-32

ദൈവം സകലവും സൌജന്യമായി നല്‍കുമെന്ന് വിശ്വാസികള്‍ക്ക് എപ്രകാരം അറിയാന്‍ കഴിയും?

ദൈവം സകലവും സൌജന്യമായി നല്‍കുമെന്ന് വിശ്വാസികള്‍ അറിയുന്നത് എങ്ങനെയെ ന്നാല്‍, ദൈവം സ്വപുത്രനെ എല്ലാ വിശ്വാസികള്‍ക്കുംവേണ്ടി നല്‍കിയതിനാല്‍ അത്രേ.[8:34].

Romans 8:33-34

ദൈവത്തിന്‍റെ വലത്തുഭാഗത്ത്‌ ഇരിക്കുന്ന ക്രിസ്തു എന്താണ് ചെയ്യുന്നത്?

ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുന്ന ക്രിസ്തു വിശുദ്ധന്മാര്‍ക്കുവേണ്ടി മദ്ധ്യസ്ഥത ചെയ്യുന്നു.[8:34].

Romans 8:35-36

കഷ്ടതകളെയും, ഉപദ്രവങ്ങളെയും, മരണത്തെപ്പോലും വിശ്വാസികള്‍ വിജയിക്കുന്നത്

എപ്രകാരമാണ്?

അവരെ സ്നേഹിക്കുന്നവന്‍ മുഖാന്തിരം വിശ്വാസികള്‍ വിജയശ്രീലാളിതരാകുന്നു.[8:35-37].

Romans 8:37-39

സൃഷ്ടിക്കപ്പെട്ടവക്കൊന്നും വിശ്വാസിയെ എന്തു ചെയ്യുവാന്‍ കഴികയില്ല എന്നാണ്

പൌലോസിനെ ബോധ്യപ്പെടുത്തിയത്?

സൃഷ്ടിക്കപ്പെട്ടവയൊന്നും ഒരു വിശ്വാസിയെ ദൈവസ്നേഹത്തില്‍നിന്നു വേര്‍പിരിക്കയില്ല എന്ന് പൌലോസ് ബോധവാനായിരുന്നു.[8:39].

Romans 9

Romans 9:1-2

എന്തുകൊണ്ടാണ് പൌലോസിനു വലിയക് ദു:ഖവും ഇടവിടാത്ത വേദനയും തന്‍റെ

ഹൃദയത്തില്‍ ഉണ്ടായിരുന്നത്?

ഇസ്രയേല്യരായ, ജഡപ്രകാരം തന്‍റെ സഹോദരങ്ങളായവര്‍ നിമിത്തം പൌലോസിനു ദു:ഖവും വേദനയും ഉണ്ടായിരുന്നു.[9:1-4].

Romans 9:3-5

ഇസ്രയേല്യര്‍ക്കു അവരുടെ ചരിത്രത്തില്‍ എന്തെല്ലാം ഉണ്ടായിരുന്നു?

ഇസ്രയെല്യര്‍ക്കു ദത്തെടുപ്പ്, മഹത്വം, ഉടമ്പടികള്‍, ന്യായപ്രമാണം, ദൈവാരാധന, വാഗ്ദത്തങ്ങള്‍ ആദിയായവ ഉണ്ടായിരുന്നു.[9:4].

Romans 9:6-7

എല്ലാവരും ഇസ്രയേല്യരും എല്ലാവരും അബ്രഹാമിന്‍റെ സന്തതിയും എന്നത് സത്യം അല്ല എന്ന് പൌലോസ് പറയുന്നത് എന്താണ്?

ഇസ്രായേലില്‍ ഉള്ളവര്‍ എല്ലാവരും വാസ്തവത്തില്‍ ഇസ്രയേലിനു ഉള്‍പ്പെട്ടവരോ, അബ്രഹാമിന്‍റ സന്തതിയിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ തന്‍റെ മക്കളോ അല്ല എന്നാണു പൌലോസ് പറയുന്നത്.[9:6-7].

Romans 9:8-9

ആരാണ് ദൈവത്തിന്‍റെ മക്കളായി കണക്കാക്കപ്പെടാത്തത്?

ജഡത്തിന്‍റെ സന്തതിയെയാണ് ദൈവത്തിന്‍റെ മക്കളായി കണക്കാക്കാത്തത്.[9:8].

ആരെയാണ് ദൈവത്തിന്‍റെ മക്കളായി കണക്കാക്കുന്നത്?

വാഗ്ദത്തത്തിന്‍റെ സന്തതിയെയാണ് ദൈവത്തിന്‍റെ മക്കളായി കണക്കാക്കുന്നത്.[9:8].

Romans 9:10-13

റിബേക്കക്ക് മക്കള്‍ ജനിക്കുന്നതിനു മുന്‍പേ "മൂത്തവന്‍ ഇളയവനെ സേവിക്കും" എന്ന

പ്രസ്താവന നല്കപ്പെടുവാന്‍ പിന്നിലുണ്ടായിരുന്ന കാരണമെന്ത്?

തിരഞ്ഞെടുപ്പിന്‍റെ ദൈവീക ഉദ്ദേശ്യം എന്നതായിരുന്നു ഈ പ്രസ്താവനയുടെ പുറകില്‍ ഉണ്ടായിരുന്ന കാരണം.[9:10-12].

Romans 9:14-16

ദൈവത്തിന്‍റെ കരുണയുടെയും അനുകമ്പയുടെയും പുറകിലുള്ള കാരണം എന്ത്?

ദൈവത്തിന്‍റെ കരുണയുടെയും അനുകമ്പയുടെയും പുറകിലുള്ള കാരണം ദൈവത്തിന്‍റെ തിരഞ്ഞെടുപ്പാണ്.[9:14-16].

ദൈവത്തിന്‍റെ കരുണയുടെയും അനുകമ്പയുടെയും ദാനങ്ങളുടെയും പുറകിലുള്ള കാരണം എന്തല്ല?

ദൈവത്തിന്‍റെ കരുണയുടെയും അനുകമ്പയുടെയും പുറകിലുള്ള കാരണം ആ ദാനങ്ങള്‍ ലഭിക്കുന്ന വ്യക്തിയുടെ ഹിതമോ പ്രവര്‍ത്തികളോ അല്ല.[9:16].

Romans 9:17-18

Romans 9:19-21

മനുഷ്യരില്‍ കുറ്റം കണ്ടുപിടിക്കുമ്പോള്‍ ദൈവം നീതിമാനാകുന്നതുകൊണ്ട് ദൈവത്തെ

ചോദ്യം ചെയ്യുന്നവരോടുള്ള പൌലോസിന്‍റെ മറുപടി എന്താണ്?

"ദൈവത്തിനെതിരെ പ്രത്യുത്തരം പറയുവാന്‍ നീ ആര്" എന്നതാണ് പൌലോസിന്‍റെ മറുപടി.[9:20].

Romans 9:22-24

നാശത്തിനായി ഒരുക്കപ്പെട്ടവരോട് ദൈവം എന്താണ് ചെയ്തത്?

നാശത്തിനായി ഒരുക്കപ്പെട്ടവരോട് ദൈവം വളരെ ദീര്‍ഘക്ഷമയോടെ സഹിച്ചിരുന്നു. [9:22].

മഹത്വത്തിനായി ഒരുക്കപ്പെട്ടവരോട് ദൈവം എന്ത് ചെയ്തു?

ദൈവം അവര്‍ക്ക് തന്‍റെ മഹത്വത്തിന്‍റെ ഐശ്വര്യം അവരെ അറിയിച്ചു.[9:23].

Romans 9:25-26

Romans 9:27-29

സകല ഇസ്രയേല്‍ മക്കളില്‍നിന്നും, എത്രപേര്‍ രക്ഷിക്കപ്പെടും?

സകല ഇസ്രയേല്‍ മക്കളില്‍നിന്നും ഒരു ശേഷിപ്പ് രക്ഷപ്പെടും.[9:27].

Romans 9:30-31

:നീതിയെ അന്വേഷിക്കാത്ത പുറജാതികള്‍ എപ്രകാരം അത് കരസ്ഥമാക്കി?

നീതിയെ അന്വേഷിക്കാത്ത പുറജാതികള്‍ വിശ്വാസത്താല്‍ നീതിയെ കരസ്ഥമാക്കി.[9:30].

നീതിയുടെ പ്രമാണം പിന്തുടര്‍ന്നുവെങ്കിലും, ഇസ്രയേല്‍ എന്തുകൊണ്ട് അതില്‍ എത്തി

ചേര്‍ന്നില്ല?

ഇസ്രയേല്‍ എത്തിച്ചേരാതിരുന്നത് എന്തുകൊണ്ടെന്നാല്‍, അവര്‍ വിശ്വാസത്താല്‍ പിന്തു ടരാതെ പ്രവര്‍ത്തികളാല്‍ പിന്തുര്‍ ന്നതിനാല്‍ ആണ്.[9:31-32].

Romans 9:32-33

ഇസ്രയേല്‍ എതിന്മേല്‍ ആണ് ഇടറിയത്?

ഇസ്രയേല്യര്‍ ഇടര്‍ച്ച കല്ലിന്മേലും തടങ്കല്‍ പാറയിലും ഇടറുവാന്‍ ഇടയായി,[9:32-33].

ഇടറാത്തവരായി, വിശ്വസിച്ചവര്‍ക്ക്‌ എന്ത് സംഭവിക്കുന്നു?

ഇടറാത്തവരായി, എന്നാല്‍ വിശ്വസിക്കുന്നവര്‍, ലജ്ജിക്കയില്ല.[9:33].

Romans 10

Romans 10:1-3

ഇസ്രയേല്യരായ തന്‍റെ സഹോദരന്മാരെക്കുറിച്ചുള്ള പൌലോസിന്‍റെ ആഗ്രഹമെന്തായി

രുന്നു?

പൌലോസിന്‍റെ ആഗ്രഹം ഇസ്രയേല്യരുടെ രക്ഷ ആയിരുന്നു?

ഇസ്രയേല്യര്‍ എന്താണ് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്?

ഇസ്രയേല്യര്‍ സ്വന്തനീതിയാണ് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്?[10:3].

ഇസ്രയേല്യര്‍ക്ക് അറിയുവാന്‍ പാടില്ലാത്തത് എന്താണ്?

ഇസ്രയേല്യര്‍ക്ക് ദൈവത്തിന്‍റെ നീതി എന്തെന്ന് അറിയുകയില്ല.[10:3].

Romans 10:4-5

ന്യായപ്രമാണത്തോടുള്ള ബന്ധത്തില്‍ ക്രിസ്തു എന്താണ് ചെയ്തത്?

വിശ്വസിക്കുന്ന ഏല്ലാവര്‍ക്കും നീതിയായി ക്രിസ്തു ന്യായപ്രമാണത്തിന്‍റെ പൂര്‍ത്തീ കരണമായിരിക്കുന്നു.[10:4].

Romans 10:6-7

Romans 10:8-10

പൌലോസ് പ്രസംഗിക്കുന്നതായ വിശ്വാസത്തിന്‍റെ വചനം എവിടെയുണ്ട്?

വിശ്വാസത്തിന്‍റെ വചനം സമീപമായി, അധരത്തിലും ഹൃദയത്തിലും ഉണ്ട്.[10:8].

രക്ഷിക്കപ്പെടുവാനായി ഒരു വ്യക്തി എന്ത് ചെയ്യണമെന്ന്‍ പൌലോസ് പറയുന്നു?

പൌലോസ് പറയുന്നത് ഒരു വ്യക്തി രക്ഷിക്കപ്പെടുവാന്‍ യേശുവിനെ കര്‍ത്താവെന്നു അധരംകൊണ്ടു ഏറ്റുപറയുകയും, ദൈവം തന്നെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും വേണം എന്നാണ്.[10:9].

Romans 10:11-13

എന്തുചെയ്യുന്ന ഏവരുമാണ് രക്ഷിക്കപ്പെടുന്നത്?

കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടും.[10:13].

Romans 10:14-15

ഒരു വ്യക്തി കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കെണ്ടതിനു, ആ വ്യക്തിക്ക് നല്‍കു

വാന്‍ തക്കവിധം സ്വീകരിക്കേണ്ട ക്രമങ്ങള്‍ ഏതെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത് ആദ്യം ഒരു പ്രസംഗകന്‍ അയക്കപ്പെടണം, സുവിശേഷം ശ്രവിച്ചു വിശ്വസിക്കണം, അപ്രകാരം ഒരു വ്യക്തിക്ക് കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കാം. [10:14-15].

Romans 10:16-17

വിശ്വാസത്തെ ജനിപ്പിക്കുന്ന എന്താണ് കേട്ടത്?

വിശ്വാസത്തെ ജനിപ്പിക്കുന്ന ക്രിസ്തുവിന്‍റെ വചനമാണ് കേട്ടത്.[10:17}

Romans 10:18

ഇസ്രയേല്‍ സുവിശേഷം കേള്‍ക്കുകയും അറിയുകയും ചെയ്തുവോ?

അതെ, ഇസ്രയേല്‍ സുവിശേഷം കേള്‍ക്കുകയും അറിയുകയും ചെയ്തിരുന്നു,[10:18-19].

Romans 10:19

ഇസ്രായേലിനെ അസൂയയാല്‍ സ്പര്‍ദ്ധ ജനിപ്പിക്കുവാന്‍ ദൈവം എന്തുചെയ്യുമെന്നാണ്

പറഞ്ഞത്?

തന്നെ അന്വേഷിക്കാത്തവര്‍ക്ക് ദര്‍ശനം നല്‍കുകമൂലം ഇസ്രയേലിനെ അസൂയയാല്‍ സ്പര്‍ദ്ധ ഉളവാക്കുമെന്ന് ദൈവം പറഞ്ഞു.[10:20].

Romans 10:20-21

ഇസ്രായേലിലേക്ക് തന്‍റെ കരം നീട്ടിയപ്പോള്‍ ദൈവം എന്താണ് കണ്ടത്?

ദൈവം ഇസ്രയേലിലേക്ക് തന്‍റെ കരം നീട്ടിയപ്പോള്‍, താന്‍ കണ്ടത് അനുസരണം ഇല്ലാത്തതും മത്സരികളുമായ ജനത്തെയാണ്.[കണ്ടെത്തിയത്.[10:21].

Romans 11

Romans 11:1-3

അങ്ങനെയെങ്കില്‍ ദൈവം ഇസ്രയേല്യരെ തള്ളിക്കളഞ്ഞുവോ?

:ഒരിക്കലുമില്ല.11:1].

Romans 11:4-5

വിശ്വസ്തരായ ഇസ്രയേല്യര്‍ ശേഷിക്കുന്നതായി പൌലോസ് പ്രസ്താവിക്കുന്നുണ്ടോ,

അങ്ങനെയെങ്കില്‍, അവര്‍ എപ്രകാരമാണ് പരിപാലിക്കപ്പെട്ടത്?

പൌലോസ് പറയുന്നത് ഒരു ശേഷിപ്പ് കൃപയാലുള്ള തിരഞ്ഞെടുപ്പുനിമിത്തം പരിപാലിക്കപ്പെട്ടതായി ശേഷിക്കുന്നുണ്ടെന്നാണ്.[11:5].

Romans 11:6-8

ഇസ്രയയേല്യരില്‍ രക്ഷ കരസ്ഥമാക്കിയവര്‍ ആര്, ശേഷിച്ചവര്‍ക്ക് എന്ത് സംഭവിച്ചു.?

ഇസ്രയേല്യരില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ രക്ഷ സ്വായത്തമാക്കി, ശേഷിച്ചവര്‍ക്ക് കാഠിന്യം സംഭവിച്ചു.[11:7].

ദൈവത്താല്‍ അയക്കപ്പെട്ട മന്ദതയുടെ ആത്മാവിനെ പ്രാപിച്ചവര്‍ക്ക് അത് എന്ത് ചെയ്തു?

മന്ദതയുടെ ആത്മാവ് അവരുടെ കണ്ണുകളെ കാണ്മാന്‍ വഹിയാതാക്കുകയും, ചെവികളെ ശ്രവിപ്പാന്‍ കഴിവില്ലാതാക്കുകയും ചെയ്തു.[11:8.10].

Romans 11:9-10

Romans 11:11-12

ഇസ്രയെല്യരുടെ സുവിശേഷ സ്വീകരണത്തിലുള്ള നിഷേധം മൂലം എന്ത് നന്മയാണ്

ഉണ്ടായത്?

ജാതികള്‍ക്കു രക്ഷ വരുവാന്‍ ഇടയായി.[11:11-12].

Romans 11:13-14

Romans 11:15-16

Romans 11:17-18

പൌലോസ് നല്‍കുന്ന കാട്ടൊലിവ് വൃക്ഷത്തിന്‍റെയും, വേരിന്‍റെയും ശാഖകളുടെയും ഉപ

മാനത്തില്‍, ആരാണ് വേരും ശാഖകളും?

വേര് ഇസ്രയേലും, കാട്ടൊലിവ് ശാഖകള്‍ പുറജാതികളും ആണ്.[11:13-14,17].

Romans 11:19-21

കാട്ടൊലിവ് ശാഖകള്‍ ഒഴിവാക്കേണ്ട മനോഭാവം എന്താണെന്നാണ് പൌലോസ് പറയു

ന്നത്?

പൌലോസ് പറയുന്നത് കാട്ടൊലിവ് ശാഖകള്‍ സ്വാഭാവിക ശാഖകള്‍ക്കെതിരെ അവ മുറിക്കപ്പെട്ടതിനാല്‍ പ്രശംസിക്കുന്നത് ഒഴിവാക്കണമെന്നാണ്.[11:18-20].

കാട്ടൊലിവ് ശാഖകള്‍ക്ക് പൌലോസ് നല്‍കുന്ന മുന്നറിയിപ്പ് എന്താണ്?

ദൈവം സ്വാഭാവിക ശാഖകളെ വെറുതെ വിട്ടില്ലായെങ്കില്‍, അവിശ്വാസത്തിലേക്ക് വീണുപോയാല്‍ കാട്ടൊലിവ് ശാഖകളെയും വെറുതെ വിടുകയില്ല എന്നാണു പൌലോസ് മുന്നറിയിപ്പ് നല്‍കുന്നത്.[11:20-22].

Romans 11:22

Romans 11:23-24

അവരുടെ അവിശ്വാസത്തില്‍ തുടര്‍ന്നു പോകുന്നില്ലായെങ്കില്‍ സ്വാഭാവിക ശാഖകള്‍ക്ക്

ദൈവം എന്ത് ചെയ്യുവാന്‍ ഇടയാകും?

അവിശ്വാസത്തില്‍ തുടരാത്ത സ്വാഭാവിക ശാഖകളെ ദൈവം വീണ്ടും ഒലിവു വൃക്ഷ ത്തോട് ഒട്ടിച്ചു ചേര്‍ക്കും.[11:23-24].

Romans 11:25

ഇസ്രായേലിന്‍റെ ഭാഗികമായ കാഠിന്യം എത്രത്തോളം തുടരും?

ഇസ്രായേലിന്‍റെ ഭാഗികമായ കാഠിന്യം പുറജാതികളുടെ സംഖ്യ തികയുവോളം തുടരും. [11:25].

Romans 11:26-27

Romans 11:28-29

അവരുടെ അനുസരണക്കേടിനുപകരമായി, ഇസ്രയേല്യര്‍ ദൈവത്താല്‍ സ്നേഹിക്കപ്പെട്ടു

കൊണ്ടിരിക്കുന്നത് എന്തുകൊണ്ട്?

ഇസ്രയെല്യര്‍ ദൈവത്താല്‍ സ്നേഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ പൂര്‍വികന്മാര്‍ നിമിത്തമാണ്, എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ വിളി മാറ്റമില്ലാത്തതാണ്. [11:28-29].

Romans 11:30-32

യഹൂദന്മാരും പുറജാതികളുമായ ഇരുകൂട്ടരും ദൈവമുന്‍പാകെ എന്താണ് കാണിച്ചത്?

യഹൂദന്മാരും പുറജാതികളുമായ ഇരുകൂട്ടരും ദൈവമുന്‍പാകെ അനുസരണക്കേട്‌ കാണിച്ചു.[11:30-32].

അനുസരണം കെട്ടവര്‍ക്ക് ദൈവം എന്ത് കാണിച്ചു?

അനുസരണം കെട്ട ഇരുകൂട്ടരായ യഹൂദന്മാര്‍ക്കും പുറജാതികള്‍ക്കും ദൈവം കരുണ കാണിച്ചു,[11:32].

Romans 11:33-34

ദൈവത്തിന്‍റെ ന്യായവിധികളെ ആരായുവാനും തനിക്കു ആലോചന നല്‍കുവാനും

ആര്‍ക്കു കഴിയും?

ആര്‍ക്കുംതന്നെ ദൈവത്തിന്‍റെ ന്യായവിധികളെ ആരായുവാനും തനിക്കു ആലോചന നല്‍കുവാനും കഴിയുകയില്ല.[11:36].

Romans 11:35-36

എല്ലാം ദൈവത്തോട് ബന്ധപ്പെട്ടിരിക്കുന്നതിന്‍റെ മൂന്ന് വഴികള്‍ ഏവ?

എല്ലാം ദൈവത്തില്‍ നിന്ന്, ദൈവം മുഖാന്തിരം, ദൈവത്തിലേക്ക്.[11:36].

Romans 12

Romans 12:1-2

ഒരു വിശ്വാസി ദൈവത്തിനു ചെയ്യേണ്ടതായ ആത്മീയ സേവനം എന്താണ്?

ഒരു വിശ്വാസിയുടെ ആത്മീയ സേവനമെന്നത് തന്നെ ഒരു ജീവനുള്ള യാഗമായി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുക എന്നതാണ്.[12:1].

രൂപാന്തരം പ്രാപിച്ച മനസ്സ് ഒരു വിശ്വാസിയില്‍ അവനെ എന്ത് ചെയ്യുവാന്‍ പ്രാപ്തനാക്കുന്നു?

രൂപാന്തരം പ്രാപിച്ച മനസ് ഒരു വിശ്വാസിയെ നല്ലതും, സ്വീകാര്യവും, തികഞ്ഞതുമായ ദൈവഹിതം അറിയുവാന്‍ പ്രാപ്തനാക്കുന്നു.[12:1-2].

Romans 12:3

ഒരു വിശ്വാസി തന്നെക്കുറിച്ച് എന്ത് ഭാവിക്കുവാന്‍ പാടില്ല?

ഒരു വിശ്വാസി തന്നെക്കുറിച്ച് ഭാവിക്കേണ്ടതിനും അധികമായി ഭാവിക്കുവാന്‍ പാടില്ല. [12:3].

Romans 12:4-5

ക്രിസ്തുവില്‍ നിരവധി വിശ്വാസികള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

നിരവധി വിശ്വാസികള്‍ ക്രിസ്തുവില്‍ ഒരേ ശരീരമായും, വ്യക്തിഗതമായി പരസ്പരം അവയവങ്ങളായും ഇരിക്കുന്നു.[12:4-5].

Romans 12:6-8

ഓരോ വിശ്വാസിയും ദൈവം തനിക്കു നല്‍കിയ വരങ്ങളെ എപ്രകാരം പ്രയോജനപ്പെടുത്തണം?

ഓരോ വിശ്വാസിയും തന്‍റെ വരങ്ങളെ തന്‍റെ വിശ്വാസത്തിന്‍റെ അളവിനനുസരിച്ചു പ്രയോജനപ്പെടുത്തണം.[12:6].

Romans 12:9-10

വിശ്വാസികള്‍ പരസ്പരം എപ്രകാരം സമീപനം പുലര്‍ത്തണം?

വിശ്വാസികള്‍ പരസ്പരം സ്നേഹിക്കുന്നവരും, പരസ്പരം ബഹുമാനിക്കുന്നവരും ആയിരിക്കണം.[12:10].

Romans 12:11-13

വിശുദ്ധന്‍മാരുടെ ആവശ്യങ്ങളില്‍ വിശ്വാസികള്‍ എപ്രകാരം പ്രതികരിക്കണം?

വിശ്വാസികള്‍ വിശുദ്ധന്‍മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കുക .[12:13].

Romans 12:14-16

തങ്ങളെ ഉപദ്രവിക്കുന്നവരോട് വിശ്വാസികള്‍ എപ്രകാരം പ്രതികരിക്കണം?

വിശ്വാസികള്‍ തങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കണം,, ശപിക്കരുത്.[12:14].

താഴ്ചയിലുള്ളവരെ വിശ്വാസികള്‍ എപ്രകാരം പരിഗണിക്കണം?

താഴ്ച്ചയിലുള്ളവരെ വിശ്വാസികള്‍ അംഗീകരിക്കണം.[12:16].

Romans 12:17-18

തങ്ങളാലാകുന്നതും, വിശ്വാസികള്‍ സകല ജനങ്ങളോടും എന്ത് ആചരിക്കണം?

:തങ്ങളാലാകുന്നതും, വിശ്വാസികള്‍ സകല ജനങ്ങളോടും സമാധാനം ആചരിക്കണം.[12:18].

Romans 12:19-21

എന്തുകൊണ്ട് വിശ്വാസികള്‍ സ്വയം പ്രതികാരം ചെയ്യരുത്?

വിശ്വാസികള്‍ സ്വയം പ്രതികാരം ചെയ്യരുത്, എന്തുകൊണ്ടെന്നാല്‍ പ്രതികാരം കര്‍ത്താ വിനു ഉള്ളതാണ്.[12:19].

വിശ്വാസികള്‍ തിന്മയെ എപ്രകാരം ജയിക്കണം?

വിശ്വാസികള്‍ തിന്മയെ നന്മയാല്‍ ജയിക്കണം.[12:21].

Romans 13

Romans 13:1-2

ഭൌമിക അധികാരികള്‍ക്ക് അവരുടെ അധികാരം എവിടെനിന്ന് ലഭിക്കുന്നു?

ഭൌമിക അധികാരികള്‍ ദൈവത്താല്‍ നിയമിതരും, അവരുടെ അധികാരം ദൈവത്തില്‍നിന്നു അവര്‍ക്ക് ലഭിച്ചതുമാകുന്നു.[13:1].

ഭൌമിക അധികാരികളെ എതിര്‍ക്കുന്നവര്‍ക്ക് എന്ത് ലഭിക്കും?

ഭൌമിക അധികാരികളെ എതിര്‍ക്കുന്നവര്‍ക്ക് ന്യായത്തീര്‍പ്പ് ലഭ്യമാകും..[13:2].

Romans 13:3-5

ഭരണാധികാരികളെ ഭയപ്പെടാതിരിക്കവിധം വിശ്വാസികള്‍ ചെയ്യേണ്ടത് എന്താണെന്നാണ്

പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത്, വിശ്വാസികള്‍ നന്മ ചെയ്യുകയാണെങ്കില്‍ അവര്‍ ഭരണാധികാരി കളെ ഭയപ്പെടെണ്ടിവരില്ല എന്നാണ്.[13:3].

തിന്മയെ ഒടുക്കുവാന്തക്കവിധം ഭരണധിപന്മാര്‍ക്ക് ദൈവം എവ്വിധ അധികാരമാണ്

നല്‍കിയിരികുന്നത്?

തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വാള്‍ ഉയര്‍ത്തേണ്ടതിനും ക്രോധത്തിനെതിരെ പ്രതികാരം ചെയ്യേണ്ടതിനും ദൈവം ഭരണാധികാരികള്‍ക്ക് അധികാരം നല്‍കി.13:4].

Romans 13:6-7

ധനം സംബന്ധിച്ച് ദൈവം ഭരണാധികാരികള്‍ക്ക് എന്തധികാരമാണ് നല്‍കിയിട്ടുള്ളത്?

നികുതി പിരിക്കുവാനുള്ള അധികാരം ദൈവം അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്.[13: 6].

Romans 13:8-10

വിശ്വാസികള്‍ മറ്റുള്ളവരോട് കടമ്പെട്ടിരിക്കുന്നതായി പൌലോസ് പറയുന്ന ഒരു

കാര്യം എന്താണ്?

പൌലോസ് പറയുന്നത് വിശ്വാസികള്‍ മറ്റുള്ളവരോട് സ്നേഹിപ്പാന്‍ കടമ്പെട്ടിരിക്കുന്നു എന്നാണ്.[13:8].

ഒരു വിശ്വാസി എപ്രകാരം ന്യായപ്രമാണം നിറവേറ്റണം?

തന്‍റെഅയല്‍ക്കാരനെ സ്നേഹിക്കുനതില്‍കൂടെ ഒരു വിശ്വാസി ന്യായപ്രമാണം നിറവേ റ്റണം,[13:8,10].

ന്യായപ്രമാണത്തിന്‍റെ ഭാഗമായി പൌലോസ് എതെല്ലാമാണ് നിരത്തുന്നത്?

പൌലോസ് നിരത്തുന്ന കല്‍പ്പനകള്‍ വ്യഭിചാരം ചെയ്യരുത്, കുല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് ആദിയായവയാണ്.[13:9].

Romans 13:11-12

വിശ്വാസികള്‍ നീക്കിക്കളയേണ്ടതും, ധരിക്കേണ്ടതും എന്ന് പൌലോസ് പറയുന്നവ ഏവ?

പൌലോസ് പറയുന്നത് വിശ്വാസികള്‍ ഇരുട്ടിന്‍റെ പ്രവര്‍ത്തികളെ നീക്കിക്കളഞ്ഞിട്ടു, പ്രകാശത്തിന്‍റെ ആയുധം ധരിക്കണം എന്നാണ്.[13:12].

Romans 13:13-14

വിശ്വാസികള്‍ എപ്രകാരമുള്ള പ്രവര്‍ത്തികളില്‍ നടക്കരുത്?

വിശ്വാസികള്‍ വെറിക്കൂത്തുകള്‍, മദ്യപാനം, ലൈംഗിക അനാചാരങ്ങള്‍, ദുഷ്കാമം, പിണക്കം, അസൂയ ആദിയായ നടപടികളില്‍ നടക്കരുത്.[13:13].

ജഡ മോഹങ്ങളോടുള്ള വിശ്വാസിയുടെ മനോഭാവം എപ്രകാരമായിരിക്കണം?

വിശ്വാസി ജഡ മോഹങ്ങള്‍ക്ക് ഇടം നല്‍കരുത്.[13:14].

Romans 14

Romans 14:1-2

ആരോഗ്യകരമായ വിശ്വാസമുള്ള വ്യക്തി എപ്രകാരമുള്ള ഭക്ഷണം കഴിക്കും, ബലഹീന വിശ്വാസമുള്ള വ്യക്തി എപ്രകാരമുള്ള ഭക്ഷണം കഴിക്കും?

വിശ്വാസത്തില്‍ ആരോഗ്യമുള്ള വ്യക്തി എപ്രകാരമുള്ള ഭക്ഷണവും കഴിക്കും, എന്നാല്‍ വിശ്വാസത്തില്‍ ബലഹീനനായ വ്യക്തി സസ്യാഹാരം മാത്രമേ കഴിക്കയുള്ളൂ.[14:2].

ഭക്ഷണകാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന വിശ്വാസികള്‍ അവര്‍ കഴിക്കുന്ന ഭക്ഷണം നിമിത്തം പരസ്പരം എപ്രകാരമുള്ള മനോഭാവം ഉള്ളവരായിരിക്കണം?

കഴിക്കുന്നതായ ഭക്ഷണത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന വിശ്വാസികള്‍ അതു നിമിത്തം പരസ്പരം നിന്ദിക്കുകയോ ന്യായംവിധിക്കുകയോ ചെയ്യരുത്.[[14:1,3].

Romans 14:3-4

എന്തു വേണമെങ്കിലും കഴിക്കുന്നവനെയും സസ്യഭോജനം മാത്രം കഴിക്കുന്നവനെയും

സ്വീകരിക്കുന്നവന്‍ ആര്?

എന്തു വേണമെങ്കിലും കഴിക്കുന്നവരും സസ്യഭോജനം മാത്രം കഴിക്കുന്നവരുമായ ഇരു കൂട്ടരെയും ദൈവം സ്വീകരിക്കുന്നു.[14:3-4].

Romans 14:5-6

വ്യക്തിപരമായ പരാമര്‍ശമായി പൌലോസ് സൂചിപ്പിക്കുന്ന മറ്റൊരു വിഷയമേതാണ്?

ഒരു ദിവസം മറ്റൊരു ദിവസത്തെക്കാള്‍ വിശേഷതയുള്ളതെന്നോ എല്ലാ ദിവസങ്ങളും വിശേഷത ഉള്ളതെന്നോ ഏതായാലും അവ വ്യക്തിപരമായ വിഷയം ആണെന്ന് പൌലോസ് സൂചിപ്പിക്കുന്നു.[1 4:5].

Romans 14:7-9

വിശ്വാസികള്‍ എന്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു?

വിശ്വാസികള്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നത് കര്‍ത്താവിനു വേണ്ടിയാണ്.[14: 10-12].

Romans 14:10-11

Q അവസാനമായി എല്ലാ വിശ്വാസികളും എവിടെ നില്‍ക്കേണ്ടിവരും, അവിടെ എന്തു ചെയ്യേണ്ടിവരും?

എല്ലാ വിശ്വാസികളും അവസാനമായി ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുന്‍പാകെ നില്‍ക്കേണ്ടിവരും, അപ്പോള്‍ ദൈവമുന്‍പാകെ അവര്‍ കണക്കുകൊടുക്കേണ്ടി വരികയും ചെയ്യും.[14:10-12].

Romans 14:12-13

ഒരു സഹോദരന് വേറൊരു സഹോദരനോട് വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന വിഷയങ്ങളില്‍ എപ്രകാരമുള്ള മനോഭാവം പുലര്‍ത്തണം?

വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന വിഷയങ്ങളില്‍ ഒരു സഹോദരന്‍ വേറൊരു സഹോദരന്‍റെ മുന്‍പില്‍യാതൊരു ഇടര്‍ച്ചയോ കെണിയോ വെയ്ക്കരുത്.[14:13].

Romans 14:14-15

ഏതെല്ലാം ഭക്ഷണമാണ് അശുദ്ധമെന്നു കര്‍ത്താവായ യേശുവില്‍ പൌലോസ് തറപ്പിച്ചു

പറഞ്ഞത്?

പൌലോസ് തറപ്പിച്ചു പറഞ്ഞത് യാതൊരു ഭക്ഷണവും അശുദ്ധമല്ല എന്നാണ്.[14:14].

Romans 14:16-17

ദൈവരാജ്യം എന്നാല്‍ എന്തിനെക്കുറിച്ചുള്ളതാണ്?

ദൈവരാജ്യമെന്നത് നീതി, സമാധാനം, പരിശുദ്ധാത്മാവില്‍ സന്തോഷം എന്നിവയെ സംബ ന്ധിച്ചുള്ളവയാണ്.[14:17].

Romans 14:18-19

Romans 14:20-21

മാംസം കഴിക്കയോ വീഞ്ഞു കുടിക്കുകയോ ചെയ്യാതിരിക്കുന്ന സഹോദരന്‍റെ മുന്‍പില്‍

മറ്റൊരു സഹോദരന്‍ എന്തു ചെയ്യണമെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത് ആ സഹോദരന്‍ മറ്റേ സഹോദരന്‍റെ മുന്‍പില്‍ വെച്ച് മാംസം കഴിക്കതിരിക്കയും വീഞ്ഞ് കുടിക്കാതിരിക്കയും ചെയ്യുന്നത് നല്ലത് എന്നാണ്.[14:21].

Romans 14:22-23

ഒരു വ്യക്തി വിശ്വാസത്തില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നില്ലായെങ്കില്‍ ഫലം എന്താ

യിരിക്കും?

വിശ്വാസത്തില്‍ നിന്ന് ഉളവാകാത്ത പ്രവര്‍ത്തികളെല്ലാം പാപമാണ്.[14:23].

Romans 15

Romans 15:1-2

ബലഹീന വിശ്വാസികളോട് ശക്തരായ വിശ്വാസികള്‍ എപ്രകാരമുള്ള മനോഭാവം

ഉള്ളവരായിരിക്കണം?

അവരെയും പണിതുയര്‍ത്തേണ്ടതിനു, ബലഹീന വിശ്വാസികളുടെ ബലഹീനതകളെ വിശ്വാസത്തില്‍ ബലമുള്ളവര്‍ വഹിക്കണം.[15:1-2].

Romans 15:3-4

മുന്‍പ് എഴുതപ്പെട്ടതായ തിരുവെഴുത്തുകളുടെ ലക്ഷ്യങ്ങളിലൊന്ന് എന്തായിരുന്നു?

മുന്‍പ് എഴുതപ്പെട്ട തിരുവെഴുത്തുകള്‍ നമ്മുടെ ഗുണീകരണത്തിനു വേണ്ടിയാണ്.[15:4].

Romans 15:5-7

പരസ്പരമുള്ള ക്ഷമാശീലത്തിന്‍റെയും പ്രോത്സാഹനത്തിന്‍റെയും നടപടികള്‍ മൂലം

വിശ്വാസികളില്‍ പൌലോസ് ആഗ്രഹിക്കുന്നത് എന്താണ്?

പൌലോസ് ആഗ്രഹിക്കുന്നത് വിശ്വാസികള്‍ അനോന്യം ഏകാചിന്തയുള്ളവരായിരിക്കണ മെന്നാണ്.[15:5].

Romans 15:8-9

തന്നെ ത്രുപ്തിപ്പെടുത്തിക്കൊണ്ട് ജീവിക്കാതെ, മറ്റുള്ളവരെ ശുശ്രൂഷിച്ചുകൊണ്ട് ജീവിച്ച

ആരെയാണ് പൌലോസ് ഉദാഹരണമായി ഉപയോഗിക്കുന്നത്?

ക്രിസ്തു തന്നെ തൃപ്തിപ്പെടുത്തിക്കൊണ്ട് ജീവിക്കാതെ, മറ്റുള്ളവരെ ശുശ്രൂഷിച്ചു.[15:3,8-9].

Romans 15:10-11

തങ്ങളോടുള്ള ദൈവത്തിന്‍റെ കരുണ നിമിത്തം പുറജാതികള്‍ എന്തു ചെയ്യുമെന്നാണ്

തിരുവചനം പ്രസ്താവിക്കുന്നത്?

തിരുവചനം പ്രസ്താവിക്കുന്നത് പുറജാതികള്‍ സന്തോഷിക്കുകയും കര്‍ത്താവിനെ സ്തുതിക്കുകയും, തന്നില്‍ ഉറപ്പുള്ളവരായിരിക്കയും ചെയ്യും എന്നാണ്.[15:10-12].

Romans 15:12

Romans 15:13

പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ വിശ്വാസികള്‍ക്ക് എന്തു ചെയ്യുവാന്‍ കഴിയുമെന്നാണ് പൌലോസ് പറയുന്നത്?

വിശ്വാസികള്‍ സന്തോഷത്താലും സമാധാനത്താലും നിറയുകയും,പ്രത്യാശയില്‍ കവിഞ്ഞു വരികയും ചെയ്യും.[15:13].

Romans 15:14

Romans 15:15-16

പൌലോസിന്‍റെ ദൌത്യമായി, ദൈവം പൌലോസിനു നല്‍കിയ ദാനം എന്താണ്?

പൌലോസിന്‍റെ ദൌത്യമെന്നത് ക്രിസ്തുയേശുവിന്‍റെ ഒരു ദാസനായി പുറജാതികളുടെ അടുക്കലേക്കു അയക്കപ്പെട്ടു എന്നതാണ്.[15:16].

Romans 15:17-19

പുറജാതികളെ അനുസരണത്തിലേക്ക് കൊണ്ടുവരേണ്ടതിനായി പൗലോസ് മുഖാന്തിരം

ക്രിസ്തു ഏതുവിധത്തിലെല്ലാം പ്രവര്‍ത്തിച്ചു?

ക്രിസ്തു പൌലോസ് മുഖാന്തിരം വാക്കിലും പ്രവര്‍ത്തിയിലും, അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തിയാലും, പരിശുദ്ധാത്മാവിന്‍റെ ശക്തിയാലും പ്രവര്‍ത്തിച്ചു. [15:18-19].

Romans 15:20-21

പൌലോസ് എവിടെ സുവിശേഷം പ്രസംഗിക്കണമെന്നാണ് ആഗ്രഹിച്ചത്‌?

ക്രിസ്തു എന്ന നാമം അറിയപ്പെടാത്ത സ്ഥലത്ത് സുവിശേഷം പ്രസംഗിക്കണമെന്നാണ് പൌലോസ് ആഗ്രഹിച്ചത്‌.[15:20-21].

Romans 15:22-23

Romans 15:24-25

റോമിലേക്ക് പോകുവാന്തക്കവിധം തനിക്കു അനുവദനീയമായി എങ്ങോട്ടുള്ള യാത്ര

യാണ് പൌലോസ് ചിന്തിച്ചത്?

സ്പാന്യയിലെക്കുള്ള യാത്രയാണ് ഉദ്ധേശിച്ചത്, അതുമൂലം തനിക്കു റോമിലെക്കും വരുവാന്‍ സാഹചര്യമുണ്ടാകും.[15:24,28].

Romans 15:26-27

പൌലോസ് എന്തുകൊണ്ടാണ് ഇപ്പോള്‍ യെരുശലേമിലേക്കു പോകുന്നത്?

പൌലോസ് ഇപ്പോള്‍ യെരുശലേമിലേക്കു പോകുന്നത് യെരുശലേമിലെ പാവപ്പെട്ട വിശുദ്ധന്മാര്‍ക്കായി പുറജാതി വിശ്വാസികള്‍ നല്‍കിയ സംഭാവനകള്‍ എത്തിക്കേണ്ടതി നായിട്ടാണ്.15:25-26].

എന്തുകൊണ്ടാണ് പൌലോസ് പുറജാതീയ വിശ്വാസികള്‍ യഹൂദ വിശ്വാസികള്‍ക്ക്

ഭൌതിക നന്മയില്‍ നിന്ന് നല്‍കുവാന്‍ ബാധ്യസ്ഥരാണെന്ന് പറഞ്ഞത്?

പുറജാതി വിശ്വാസികള്‍ യഹൂദ വിശ്വാസികള്‍ക്ക് ഭൌതീക കാര്യങ്ങള്‍ നല്‍കുവാന്‍ കടമ്പെട്ടിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ പുറജാതി വിശ്വാസികള്‍ യഹൂദ വിശ്വാസി കളുടെ ആത്മീയ നന്മകളില്‍ പങ്കുള്ളവരാകയാല്‍ അത്രേ.[15:27].

Romans 15:28-29

Romans 15:30-32

ആരില്‍നിന്നു വിടുതല്‍ ലഭിക്കണമെന്നാണ് പൌലോസ് ആഗ്രഹിച്ചത്?

യഹൂദ്യയിലുള്ള അനുസരണം ഇല്ലാത്തവരുടെ വശത്തില്‍ നിന്ന് വിടുതല്‍ വേണമെന്ന് പൌലോസ് ആഗ്രഹിച്ചു.[15:31].

Romans 15:33

Romans 16

Romans 16:1-2

സഹോദരി ഫേബ പൌലോസിനു എന്തായിത്തീര്‍ന്നു?

സഹോദരി ഫേബ പൌലോസിനും, അതുപോലെ മറ്റനേകര്‍ക്കും ഒരു സഹായിയായി ത്തീര്‍ന്നു.[16:1-2].

Romans 16:3-5

പ്രിസ്കയും അക്വില്ലയും കഴിഞ്ഞകാലത്തില്‍ പൌലോസിനു വേണ്ടി എന്തു ചെയ്തു?

കഴിഞ്ഞകാലത്തില്‍ പ്രിസ്കില്ലയും അക്വില്ലാസും അവരുടെ പ്രാണന്‍പോലും പൌലോസിനു വേണ്ടി നല്‍കുവാന്‍ ഒരുക്കമായിരുന്നു.[16:4].

റോമില്‍ വിശ്വാസികള്‍ ഒരുമിച്ചു കൂടിവന്ന ഒരു സ്ഥലം എവിടെയായിരുന്നു?

റോമിലെ വിശ്വാസികള്‍ ഒരുമിച്ചു കൂടിവന്നിരുന്ന ഒരു സ്ഥലം പ്രിസ്കായുടെയും അക്വില്ലയുടെയും ഭവനമായിരുന്നു.[6:5].

Romans 16:6-8

അന്ത്രോനിക്കൊസും യൂനിയസും കഴിഞ്ഞനാളുകളില്‍ പൌലോസുമായി പങ്കുവെച്ചത്

എന്തായിരുന്നു?

അന്ത്രോനിക്കൊസും യൂനിയസും കഴിഞ്ഞനാളുകളില്‍ പൌലോസിനോടൊപ്പം സഹ തടവുകാരായിരുന്നു.[16:7].

Romans 16:9-11

Romans 16:12-14

Romans 16:15-16

വിശ്വാസികള്‍ പരസ്പരം എപ്രകാരമാണ് വന്ദനം അറിയിക്കേണ്ടത്?

വിശ്വാസികള്‍ പരസ്പരം വിശുദ്ധ ചുംബനത്താല്‍ വന്ദനം അറിയിക്കണമായിരുന്നു.[16:16].

Romans 16:17-18

ഭിന്നതകളും ഇടര്‍ച്ചകളും ഉണ്ടാകത്തക്കവിധം, ചിലര്‍ എന്താണ് ചെയ്യുന്നത്?

അവര്‍ പഠിച്ചതിനുമപ്പുറമായി പരിധി കടന്ന് പോകുകയും, നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നു.[16:17-18].

ഭിന്നതകളും ഇടര്‍ച്ചകളും വരുവാന്‍ കാരണക്കാരായവരോട് വിശ്വാസികള്‍ എന്തു

ചെയ്യണമെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത് ഭിന്നതകളും ഇടര്‍ച്ചകളും കൊണ്ടുവരുന്നവരില്‍ നിന്നും വിശ്വാസികള്‍ അകന്നു നില്‍ക്കണമെന്നാണ്.[16:17]

Romans 16:19-20

നന്മക്കും തിന്മക്കും നേരെ വിശ്വാസികള്‍ക്ക് എപ്രകാരമുള്ള മനോഭാവം ഉണ്ടായിരിക്ക

ണമെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് വിശ്വാസികളോട് ആവശ്യപ്പെടുന്നത് അവര്‍ നന്മക്കു ജ്ഞാനികളും, തിന്മക്കു അഞ്ജന്മാരും ആയിരിക്കണം എന്നാണ്.[16:19].

സമാധാനത്തിന്‍റെ ദൈവം വേഗത്തില്‍ എന്താണ് ചെയ്യുവാന്‍ പോകുന്നത്?

സമാധാനത്തിന്‍റെ ദൈവം വേഗത്തില്‍ സാത്താനെ വിശ്വാസികളുടെ കാല്‍കീഴില്‍ തകര്‍ത്തുകളയും.[16:20].

Romans 16:21-22

ഈ ലേഖനം വാസ്തവത്തില്‍ ആരാണ് എഴുതിയത്?

തെര്‍ത്യോസ് ആണ് വാസ്തവത്തില്‍ ഈ ലേഖനം എഴുതിയത്.[16:22].

Romans 16:23-24

എരസ്തോസ് എന്ന വിശ്വാസിയുടെ ഉദ്യോഗം എന്തായിരുന്നു?

എ:എരസ്തോസ് പട്ടണത്തിന്‍റെ ഭാണ്ടാരവിചാരകന്‍ ആയിരുന്നു.[16:23].

Romans 16:25-27

പൂര്‍വകാലങ്ങളില്‍ മറഞ്ഞിരുന്നതും ഇപ്പോള്‍ പൌലോസ് പ്രസംഗിക്കുന്നതുമായ വെളി

പ്പാട് എന്താണ്?

പൌലോസ് ഇപ്പോള്‍ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ വെളിപ്പാട് ആണ് പ്രസംഗിക്കുന്നത്.[16:25-26].

എന്തിനുവേണ്ടിയാണ് പൌലോസ് പ്രസംഗിക്കുന്നത്?

സകല ജാതികള്‍ക്കും വിശ്വാസത്തിന്‍റെ അനുസരണം ഉണ്ടാകേണ്ടതിനായിട്ടാണ് പൌലോസ് പ്രസംഗിക്കുന്നത്.[16:26].