മലയാളം: translationQuestions

Updated ? hours ago # views See on DCS

Philippians

Philippians 1

Philippians 1:1-2

പൌലോസ് ഈ ലേഖനം ആര്‍ക്കാണ് എഴുതുന്നത്‌?

പൌലോസ് ഈ ലേഖനം ഫിലിപ്പിയില്‍ ക്രിസ്തുയേശുവിനായി വേര്‍തിരിക്കപ്പെട്ട എല്ലാവര്‍ക്കും അദ്ധ്യക്ഷന്മാര്‍ക്കും മൂപ്പന്മാര്‍ക്കും ആണ് എഴുതിയത്.[1:1].

Philippians 1:3-6

ഫിലിപ്പ്യര്‍ നിമിത്തം പൌലോസ് ദൈവത്തിനു എന്തിനാണ് നന്ദിയര്‍പ്പിക്കുന്നത്?

ആദ്യദിനം മുതല്‍ ഇപ്പോള്‍ വരെ സുവിശേഷത്തില്‍ ഫിലിപ്പ്യര്‍ക്കുള്ള പങ്കാളിത്തം നിമിത്തമാണ് പൌലോസ് ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നത്.[1:5].

ഫിലിപ്പ്യരെ സംബന്ധിച്ച് പൌലോസിനുള്ള ഉറപ്പ് എന്തായിരുന്നു?

അവരില്‍ നല്ല പ്രവര്‍ത്തിയെ ആരംഭിച്ചവന്‍ അത് അവരില്‍ പൂര്‍ത്തീകരിക്കുമെന്നു പൌലോസിനു ഉറപ്പുണ്ടായിരുന്നു.[1:6].

Philippians 1:7-8

എന്തിലായിരുന്നു ഫിലിപ്പ്യര്‍ പൌലോസിനോടൊപ്പം പങ്കാളികളായിരുന്നത്?

പൌലോസിന്‍റെ തടവിലും, സുവിശേഷത്തിന്‍റെ പ്രതിരോധത്തിലും ഉറപ്പിക്കലിലും, ഫിലിപ്പ്യര്‍ അവന്‍റെ പങ്കാളികളായിരുന്നു.[1:7].

Philippians 1:9-11

ഫിലിപ്പിയരില്‍ എന്ത് അധികമധികമായി വര്‍ദ്ധിച്ചുവരണമെന്നാണ് പൌലോസ് പ്രാര്‍ത്ഥിച്ചത്‌?

ഫിലിപ്പിയരില്‍ സ്നേഹം അധികമധികമായി വര്‍ദ്ധിച്ചുവരണമെന്നാണ് പൌലോസ് പ്രാര്‍ത്ഥിച്ചത്‌.[1:9].

ഫിലിപ്പിയര്‍ എന്തിനാല്‍ നിറഞ്ഞുവരണമെന്നാണ് പൌലോസ് ആഗ്രഹിച്ചത്‌?

നീതിയുടെ ഫലങ്ങളാല്‍ ഫിലിപ്പിയര്‍ നിറഞ്ഞുവരണമെന്നാണ് പൌലോസ് ആഗ്രഹിച്ചത്‌.[1:11].

Philippians 1:12-14

പൌലോസിന്‍റെ കാരാഗ്രഹവാസം എപ്രകാരം സുവിശേഷത്തിന്‍റെ മുന്നേറ്റത്തിന് ഹേതുവായി?

ക്രിസ്തുവിനു വേണ്ടിയുള്ള പൌലോസിന്‍റെ കാരാഗ്രഹവാസം പരക്കെ അറിയപ്പെടുകയും, സഹോദരന്മാരില്‍ ഭൂരിഭാഗവും കൂടുതല്‍ ധൈര്യത്തോടെ ഇപ്പോള്‍ സംസാരിക്കുവാന്‍ ഇടയാകുകയും ചെയ്തു.[1:12-14].

Philippians 1:15-17

എന്തുകൊണ്ടാണ് ചിലര്‍ ക്രിസ്തുവിനെ സ്വാര്‍ത്ഥതയാലും ആത്മാര്‍ഥതയില്ലാതെയും

പ്രസംഗിക്കുന്നത്?

ചിലര്‍ ക്രിസ്തുവിനെ സ്വാര്‍ത്ഥതയാലും ആത്മാര്‍ഥതയില്ലാതെയും പ്രസംഗിക്കുന്നത് കാരാഗ്രഹത്തിലുള്ള പൌലോസിന്‍റെ ദുഖത്തെ വര്‍ദ്ധിപ്പിക്കാമെന്ന ചിന്തയിലാണ്.[1:17].

Philippians 1:18-19

ആത്മാര്‍ത്ഥയോടും, ആത്മാര്‍ഥതയില്ലതെയും ക്രിസ്തുവിനെ പ്രസംഗിക്കുന്നതിനോടുള്ള

പൌലോസിന്‍റെ പ്രതികരണം എന്താണ്?

ഏതുവിധേനയും ക്രിസ്തുവിനെയല്ലോ പ്രസംഗിക്കുന്നത് എന്നതിനാലാണ് പൌലോസ് സന്തോഷിച്ചത്.[1:18].

Philippians 1:20-21

ജീവനായാലും മരണമായാലും പൌലോസിന്‍റെ ആഗ്രഹം എന്തായിരുന്നു?

ജീവനായാലും മരണമായാലും ക്രിസ്തുവിനു മഹത്വം കരേറ്റണമെന്നതായിരുന്നു പൌലോസിന്‍റെ ആഗ്രഹം.[1:20].

ജീവിക്കുന്നത് എന്താണെന്നും, മരിക്കുന്നത് എന്താണെന്നും ആണ് പൌലോസ് പറഞ്ഞത്?

പൌലോസ് പറഞ്ഞത് ജീവിക്കുന്നത് ക്രിസ്തുവും, മരിക്കുന്നത് ലാഭവും എന്നാണ്. [1:21].

Philippians 1:22-24

എന്ത് തിരഞ്ഞെടുപ്പുകളാണ് പൌലോസിനെ വിവിധ ദിശകളിലേക്ക് വലിച്ചത്?

പൌലോസിനെ വലിച്ചിഴച്ചത് മരിച്ചു ക്രിസ്തുവിനോട് ചേര്‍ക്കപ്പെടുക, അല്ലെങ്കില്‍ ജഡത്തില്‍ ജീവിച്ചിട്ട് തന്‍റെ അധ്വാനത്തില്‍ തുടരുക എന്ന തിരഞ്ഞെടുപ്പ് ആണ്.[1:22-24].

Philippians 1:25-27

ഫിലിപ്പിയരോടൊപ്പം കാണപ്പെടുമെന്ന് പൌലോസ് ഉറച്ചിരുന്നതിന്‍റെ കാര്യമെന്താണ്?

ഫിലിപ്പിയരോടോപ്പം കാണപ്പെടുമെന്ന് പൌലോസ് ഉറച്ചിരുന്നതിന്‍റെ കാരണം അവരുടെ വിശ്വാസത്തിലുള്ള വളര്‍ച്ചയും സന്തോഷവും ആണ്.[1:25].

ഫിലിപ്പിയരോട്കൂടെ ഇരുന്നാലും, മറിച്ചു അവരില്‍ നിന്ന് അകന്നിരുന്നാലും, ഫിലിപ്പിയരെക്കുറിച്ച് എന്തുകേള്‍പ്പാനാണ് പൌലോസ് ആഗ്രഹിക്കുന്നത്?

പൌലോസ് കേള്‍പ്പാന്‍ ആഗ്രഹിക്കുന്നത്, ഫിലിപ്പിയര്‍ എകാത്മാവില്‍ ഉറച്ചു നില്‍ക്കുന്നു എന്നും, ഏകമനസ്സോടെ സുവിശേഷത്തിന്‍റെ വിശ്വാസത്തിനായി ഒരുമിച്ചു പരിശ്രമിക്കുന്നു എന്നുമത്രെ.[1:27].

Philippians 1:28-30

ഫിലിപ്പിയരെ എതിര്‍ക്കുന്നവരെക്കുറിച്ച് അവര്‍ ഭയപ്പെടാതിരുന്നത്, എന്തിന്‍റെ അടയാളമാ യിരുന്നു?

ഫിലിപ്പിയര്‍ ഭയപ്പെടാതിരുന്നത്, അവരുടെ ശത്രുക്കളുടെ നാശത്തിനും, ഇവരുടെ രക്ഷ യ്ക്കും ഒരു അടയാളം ആയിരുന്നു,[1:28].

ഫിലിപ്പിയര്‍ക്ക് ദൈവത്താല്‍ നല്‍കപ്പെട്ടതായ രണ്ടു കാര്യങ്ങള്‍ എന്തായിരുന്നു?

ക്രിസ്തുവില്‍ വിശ്വസിക്കുക മാത്രമല്ല അവനുവേണ്ടി കഷ്ടമനുഭാവിപ്പനും ഉള്ള വരം ഫിലിപ്പിയര്‍ക്കു നല്കപെട്ടിരിക്കുന്നു .[1:29].

Philippians 2

Philippians 2:1-2

തന്‍റെ സന്തോഷം പൂര്‍ണമാക്കേണ്ടതിനു ഫിലിപ്പിയര്‍ എന്ത് ചെയ്യണമെന്നാണ് പൌലോസ് പറഞ്ഞത്?

ഫിലിപ്പിയര്‍ ഒരേ മനസ്സും, ഒരേ സ്നേഹവും ഉള്ളവരായി, ആത്മ്മാവിലും ചിന്തയിലും ഐക്യമുള്ളവരായിരിക്കണം.[2:2].

Philippians 2:3-4

ഫിലിപ്പിയര്‍ പരസ്പരം എപ്രകാരം ചിന്തിക്കുന്നവരാകണം എന്നാണ്

പൌലോസ് പറയുന്നത്?

മറ്റുള്ളവര്‍ തന്നെക്കാള്‍ ശ്രേഷ്ടന്മാര്‍ എന്ന് കരുതുവാന്‍ ഫിലിപ്പിയര്‍ക്ക് അനോന്യം ഇടയാകണം.[2:3].

Philippians 2:5-8

ആരുടെ ഭാവം നമ്മില്‍ ഉണ്ടാകണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്?

ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നമ്മില്‍ ഉണ്ടാകണം എന്നാണു പൌലോസ് ആവശ്യപ്പെടുന്നത്.[2:5-6].

ക്രിസ്തുയേശു ഏതു രൂപത്തിലാണ് നിലകൊണ്ടിരുന്നത്?

ക്രിസ്തുയേശു ദൈവരൂപത്തിലാണ് നിലകൊണ്ടിരുന്നത്.[2:6].

അനന്തരം ക്രിസ്തുയേശു ഏതുരൂപമാണ് സ്വീകരിച്ചത്?

അനന്തരം ക്രിസ്തുയേശു ഒരു ദാസന്‍റെ രൂപമെടുക്കുകയും, മനുഷ്യനായി വെളിപ്പെടുകയും ചെയ്തു.[2:7].

എപ്രകാരമാണ് യേശു സ്വയം തന്നെ താഴ്ത്തിയത്?

ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി യേശു തന്നെത്താന്‍ താഴ്ത്തി.[2:8}.

Philippians 2:9-11

അനന്തരം ദൈവം യേശുവിനു വേണ്ടി എന്ത് ചെയ്തു?

എല്ലാ നാമത്തിനും ഉപരിയായ നാമം നല്‍കി ദൈവം യേശുവിനെ ഉയര്‍ത്തി .[2:9].

എന്താണ് എല്ലാ നാവും ഏറ്റു പറയുന്നത് ?

യേശുക്രിസ്തു കര്‍ത്താവ്‌ എന്നാണ് എല്ലാ നാവും ഏറ്റുപറയുന്നത്‌.[2:11].

Philippians 2:12-13

എങ്ങനെയാണ് ഫിലിപ്പിയര്‍ തങ്ങളുടെ രക്ഷക്കായി പ്രവര്‍ത്തിക്കുവാന്‍ വിളിക്കപ്പെട്ടി രിക്കുന്നു?

ഭയത്തോടും വിറയലോടുംകൂടെ ഫിലിപ്പിയര്‍ തങ്ങളുടെ രക്ഷക്കായ് പ്രവര്‍ത്തിക്കണം. [2:12]

ദൈവം വിശ്വാസികളില്‍ എന്തു ചെയ്യുവാനായി പ്രവര്‍ത്തിക്കുന്നു?

ദൈവത്തിനു പ്രസാദകരാംവിധം തീരുമാനിക്കുവാനും പ്രവര്‍ത്തിക്കുവാനുമായി ദൈവം വിശ്വാസികളില്‍ പ്രവര്‍ത്തിക്കുന്നു.[2:13].

Philippians 2:14-16

എന്തില്ലാതെ എല്ലാം ചെയ്യണം?

ആവലാധികളും തര്‍ക്കവും കൂടാതെ എല്ലാ കാര്യങ്ങളും ചെയ്യണം.[2:14].

Philippians 2:17-18

എന്തു ഉദ്ദേശത്തിനായി പൌലോസ് തന്‍റെ ജീവനെ പകര്‍ന്നു നല്‍കുന്നു?

ഫിലിപ്പിയരുടെ വിശ്വാസത്തിനായി പൌലോസ് തന്‍റെ ജീവനെ യാഗമായും ശുശ്രൂഷ യായും പകര്‍ന്നു നല്‍കുന്നു,[2:17]. Q എന്ത് മനോഭാവമാണ് ഫിലിപ്പിയരിലും ഉണ്ടായിരിക്കണം എന്ന് പൌലോസ് ആവശ്യപ്പെടുന്ന ?

വളരെ സന്തോഷത്തോടെ പൌലോസ് വിശ്വാസത്തിനായി ആനന്ദിക്കുന്നു.[2:17-18].

Philippians 2:19-21

എന്തുകൊണ്ടാണ് തിമോത്തിയോസ് പൌലോസിനു അനുയോജ്യനായ സഹായിയായിരുന്നത്?

തിമോത്തിയോസ് അനുയോജ്യനായത് എന്തുകൊണ്ടെന്നാല്‍ താന്‍ വാസ്തവമായും ഫിലിപ്പിയര്‍ക്കുവേണ്ടി വളരെ ശുഷ്കാന്തിയുള്ളവനായിരുന്നു, തന്‍റെ സ്വന്ത താല്‍പ്പര്യങ്ങള്‍ക്കായിരുന്നില്ല.[2:20-21].

Philippians 2:22-24

ഫിലിപ്പിയരെ കാണണമെന്ന് പൌലോസ് പ്രതീക്ഷിക്കുന്നുണ്ടോ?

അതെ, പൌലോസ് ഫിലിപ്പിയരെ വേഗത്തില്‍ കാണണമെന്ന് പ്രതീക്ഷിക്കുന്നു.[2:24].

Philippians 2:25-27

Philippians 2:28-30

എന്തുകൊണ്ടാണ് എപഫ്രോദിത്തോസ് മരണത്തിന്‍റെ വക്കോളം എത്തിയത്?

കര്‍ത്താവിന്‍റെ വേല നിമിത്തവും, പൌലോസിനെ ശുശ്രൂഷിച്ചതിനാലും അവന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടത് നല്കിവന്നതിനാലും എപഫ്രോദിത്തോസ് മരണത്തിന്‍റെ വക്കോളം എത്തിച്ചേര്‍ന്നു.[2:30].

Philippians 3

Philippians 3:1-3

ആരെ സൂക്ഷിക്കണമെന്നാണ് പൌലോസ് വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കുന്നത്?

നായ്ക്കളെയും, തിന്മ പ്രവര്‍ത്തിക്കുന്നവരെയും, കലഹമുണ്ടാക്കുന്നവരെയും സൂക്ഷിച്ചു കൊള്ളുവാന്‍ പൌലോസ് മുന്നറിയിപ്പ് നല്‍കി.[3:2].

ആരെയാണ് ശരിയായ പരിച്ചേദനക്കാര്‍ എന്ന് പൌലോസ് വിശേഷിപ്പിക്കുന്നത്?

ദൈവത്തിനെ ആത്മാവില്‍ ആരാധിക്കുന്നവരെയും, ക്രിസ്തു യേശുവിന്‍റെ മഹത്വത്തില്‍ പ്രശംസിക്കുന്നവരെയും, ജഡത്തില്‍ ആശ്രയിക്കാത്തവരെയുമാണ്‌ ശരിയായ പരിച്ചേദനക്കാര്‍ എന്ന് പൌലോസ് വിശേഷിപ്പിക്കുന്നത് .[3:3].

Philippians 3:4-5

Philippians 3:6-7

എപ്രകാരമാണ് തന്‍റെ മുന്‍കാല സ്വഭാവത്തെ ന്യായപ്രമാണത്തിന്‍റെ നീതി സംബന്ധിച്ച് പൌലോസ് വിവരിക്കുന്നത്?

.തന്‍റെ മുന്‍കാല സ്വഭാവത്തെ ന്യായപ്രമാണത്തിന്‍റെ നീതിപ്രകാരം കുറ്റമറ്റത് എന്നാണ് പൌലോസ് വിവരിക്കുന്നത് [3:6].

എപ്രകാരമാണ് തനിക്കു ജഡത്തില്‍ ഉണ്ടായിരുന്ന ഉറപ്പിനെക്കുറിച്ചു പൌലോസ് ഇപ്പോള്‍

കരുതുന്നു?

ഇപ്പോള്‍ ക്രിസ്തു നിമിത്തം ജഡത്തില്‍ തനിക്കുണ്ടായിരുന്ന മുന്‍കാലത്തെ ഉറപ്പ്
വിലയില്ലാത്തതായി പൌലോസ് എണ്ണുന്നു.[3:7].

Philippians 3:8-11

എന്തു നിമിത്തമാണ് തനിക്കുണ്ടായിരുന്ന പഴയതെല്ലാം ചപ്പും ചവറുമായി

പൌലോസ് കരുതുന്നത്?

ക്രിസ്തുവിനെ നേടേണ്ടതിനായി പൌലോസ് തനിക്കു മുമ്പുണ്ടായിരുന്നവയെയെല്ലാം ചപ്പും ചവറുമായി കരുതി.[3:8].

ഇപ്പോള്‍ പൌലോസിനുള്ളതായ നീതി എന്താണ്?

ക്രിസ്തുവിലുള്ള വിശ്വാസം മൂലം ദൈവത്തില്‍ നിന്നുള്ളതായ നീതിയാണ് ഇപ്പോള്‍ പൌലോസിനുള്ളത്.[3:9].

എന്താണ് പൌലോസിനു ക്രിസ്തുവില്‍ ഉള്ള കൂട്ടായ്മ ?

ക്രിസ്തുവിന്‍റെ കഷ്ടതകളിലുള്ള കൂട്ടായ്മയാണ് പൌലോസിന് ഉള്ളത്.[3:10].

Philippians 3:12-14

തികഞ്ഞവനായിട്ടില്ലെങ്കിലും, പൌലോസ് തുടര്‍മാനമായി ചെയ്തുവരുന്നത് എന്താണ്?

പൌലോസ് പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നു.[3:12].

എന്ത് ലക്ഷ്യത്തിനായിട്ടാണ് പൌലോസ് പിന്തുടരുന്നത്?

ക്രിസ്തുയേശുവിലുള്ള ദൈവത്തിന്‍റെ പരമവിളിയുടെ പാരിതോഷികം പ്രാപിക്കുവാ നായിട്ടാണ് പൌലോസ് മുന്‍പോട്ടു ഓടുന്നത്.[3:14].

Philippians 3:15-16

Philippians 3:17-19

എന്താണ് തന്‍റെ നടപ്പിന്‍റെ ഉദാഹരണത്തെ സൂചിപ്പിച്ചുകൊണ്ട് പൌലോസ് ഫിലിപ്പിയരോട്

പറയുന്നത് ?

തന്നോട് ചേര്‍ന്നുകൊണ്ട് തന്‍റെ നടപ്പിനെ അനുകരിപ്പാനാണ് ഫിലിപ്പിയരോട് പൌലോസ് പറയുന്നത്.[3:17].

വയറിനെ ദൈവമാക്കിയവരും ഭൌതിക ചിന്താഗതിക്കാരുമായവരുടെ അന്ത്യം എന്താണ്?

വയറു ദൈവമാക്കിയവരും ഭൌതികചിന്താഗതിക്കാരുമായവരുടെ അന്ത്യം നാശമാണ്.[3:19].

Philippians 3:20-21

വിശ്വാസികളുടെ പൌരത്വം എവിടെയെന്നാണ് പൌലോസ് പറയുന്നത്?

വിശ്വാസികളുടെ പൌരത്വം സ്വര്‍ഗ്ഗത്തില്‍ ആകുന്നു എന്നാണ് പൌലോസ് പറയുന്നത്.[3:20].

ക്രിസ്തു സ്വര്‍ഗ്ഗത്തില്‍നിന്നു വരുമ്പോള്‍ വിശ്വാസികളുടെ ശരീരങ്ങളുടെ മേല്‍ ക്രിസ്തു എന്തുചെയ്യും?

വിശ്വാസികളുടെ താഴ്ചയുള്ള ശരീരങ്ങളെ :ക്രിസ്തു തന്‍റെ മഹത്വമുള്ള ശരീരത്തിനു അനുരൂപമാക്കി രൂപാന്തരപ്പെടുത്തും.[3:21].

Philippians 4

Philippians 4:1-3

ഫിലിപ്പിയയിലുള്ള തന്‍റെ വാത്സല്യ സഹോദരന്മാര്‍ എന്ത് ചെയ്യണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്?

ഫിലിപ്പിയയില്‍ ഉള്ളവര്‍ കര്‍ത്താവില്‍ ഉറച്ചു നില്‍ക്കണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്.[4:1].

യുവോദ്യയും സിന്തകെയും എന്തായിക്കാണണമെന്നാണ് പൌലോസ് ആഗ്രഹിക്കുന്നത്?

യുവോദ്യക്കും സിന്തെകക്കും ക്രിസ്തുവില്‍ ഏകചിന്ത ഉണ്ടായിരിക്കനമെന്നാണ് പൌലോസ് ആഗ്രഹിക്കുന്നത്.[4:2].

Philippians 4:4-7

ഫിലിപ്പിയര്‍ എപ്പോഴും എന്തുചെയ്യണം എന്നാണു പൌലോസ് പറയുന്നത്?

അവര്‍ കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കണം എന്നാണ് പൌലോസ് പറയുന്നത്.[4:4].

ആശങ്കപ്പെടുന്നതിനു പകരം, എന്ത് ചെയ്യണമെന്നാണ് പൌലോസ് ആവശ്യപ്പെടുന്നത്?

ആശങ്കപ്പെടുന്നതിനുപകരം, നമ്മുടെ ആവശ്യങ്ങളെല്ലാം പ്രാര്‍ഥനയില്‍ ദൈവത്തോട് പറയുകയും, നന്ദിയര്‍പ്പിക്കുകയും വേണം എന്നു പൌലോസ് പറയുന്നു.[4;6].

അപ്രകാരം നാം ചെയ്യുന്നുവെങ്കില്‍, എന്താണ് നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയും കാക്കുന്നത്?

നാം അത് ചെയ്യുന്നുവെങ്കില്‍, ദൈവസമാധാനം നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയും കാത്തുകൊള്ളും.[4:7].

Philippians 4:8-9

ഏതുവിധമുള്ളവകളെക്കുറിച്ച് ചിന്തിക്കണമെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത് ബഹുമാന യോഗ്യമായത്, നീതിയായത്, നിര്‍മലമായത്, സ്നേഹ പൂര്‍വമായത്, സല്‍കീര്‍ത്തിയായത്‌, ശ്രേഷ്ഠമായാത്, പ്രശംസവഹമായത് എവയോ, അവയെക്കുറിച്ച് ചിന്തിക്കുക എന്നാണ്.[4:8].

Philippians 4:10-13

ഫിലിപ്പിയര്‍ എന്തിനെക്കുറിച്ചാണ് ഇപ്പോള്‍ പുനര്‍വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നത്?

ഫിലിപ്പിയര്‍ ഇപ്പോള്‍ പൌലോസ്സിനെക്കുറിച്ചുള്ള അവരുടെ ചിന്തയെയാണ് പുനര്‍ വിചിന്തനം ചെയ്യേണ്ടതായിരിക്കുന്നത്.[4:10].

വിവിധ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടതിന്‍റെ ഏതു രഹസ്യങ്ങളെയാണ് പൌലോസ്

പഠിച്ചിരുന്നത്?

സമൃദ്ധിയായിരിക്കുമ്പോഴും താഴ്ചയില്‍ ഇരിക്കുമ്പോഴും എപ്രകാരം സംതൃപ്തിയോടെ ഇരിക്കണമെന്ന രഹസ്യം പൌലോസ് പഠിച്ചിരുന്നു.[4:11-12].

സംതൃപ്തിയോടെ ജീവിപ്പാന്‍ ഏതു ശക്തിയാല്‍ പൌലോസിനു കഴിയും?

തന്നെ ശക്തീകരിക്കുന്ന ക്രിസ്തു മുഖാന്തിരം എല്ലാ സാഹചര്യങ്ങളിലും സംതൃപ്തി യോടെ ഇരിപ്പാന്‍ പൌലോസിനു കഴിയും.[4:13].

Philippians 4:14-17

തന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി നല്‍കുന്നതു നിമിത്തം പൌലോസ്

ഫിലിപ്പിയര്‍ക്കു വേണ്ടി എന്ത് അന്വേഷിക്കുന്നു?

ഫിലിപ്പിയരുടെ കണക്കിലേക്കുള്ള ഫലം വര്‍ദ്ധിച്ചു വരട്ടെ എന്നാണു പൗലോസ്‌ ആഗ്രഹിക്കുന്നത്.[4:14-17].

Philippians 4:18-23

പൌലോസിനു ഫിലിപ്പിയര്‍ നല്‍കിയ ദാനത്തെ ദൈവം എപ്രകാരമാണ് ദര്‍ശിക്കുന്നത്?

പൌലോസിനുവേണ്ടി ഫിലിപ്പിയര്‍ അര്‍പ്പിച്ചതായ യാഗത്തില്‍ ദൈവം പ്രസാദിച്ചു. [4:18].

ഫിലിപ്പിയര്‍ക്കു വേണ്ടി ദൈവം എന്തുചെയ്യുമെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത് ദൈവം അവരുടെ സകല ആവശ്യങ്ങളും ക്രിസ്തുയേശുവില്‍ മഹത്വത്തോടെ തന്‍റെ ധനത്തിനു അനുയോജ്യമാം വിധം നല്കിത്തരും എന്നാണ്.[4:19].