മലയാളം: translationQuestions

Updated ? hours ago # views See on DCS

Jude

Jude 1

Jude 1:1-2

യൂദ ആരുടെ വേലക്കാരന്‍ ആണ്?

യൂദ യേശുക്രിസ്തുവിന്‍റെ ഒരു വേലക്കാരന്‍ ആണ്.[1:1].

യൂദായുടെ സഹോദരന്‍ ആരായിരുന്നു?

യൂദായുടെ സഹോദരന്‍ യാക്കോബ് ആയിരുന്നു.[1:1].

യൂദ ആര്‍ക്കാണ് എഴുതിയത്?

യൂദ എഴുതിയത് വിളിക്കപ്പെട്ടവരും, പിതാവായ ദൈവത്തില്‍ പ്രിയരും, യേശുക്രിസ്തുവിനായി സൂക്ഷിക്കപ്പെട്ടവര്‍ക്കും ആണ്.[1:2].

യൂദാ തന്‍റെ എഴുത്തിലൂടെ എന്ത് വര്‍ദ്ധിക്കണം എന്നാണ് ആഗ്രഹിക്കുന്നത് ?

കരുണ, സമാധാനം, സ്നേഹം എന്നിവ വർദ്ധിക്കണം എന്നാണ് യൂദാ ആഗ്രഹിക്കുന്നത് [1: 2].

Jude 1:3-4

ആദ്യമേ എന്തിനെക്കുറിച്ച് എഴുതണമെന്നാണ് യൂദ ആവശ്യപ്പെട്ടത്?

ആദ്യമേ അവരുടെ പൊതുവിലുള്ള രക്ഷയെക്കുറിച്ചു എഴുതുവാനാണ് യൂദ ആവശ്യപ്പെട്ടത്.[1:3].

യൂദ വാസ്തവത്തില്‍ എന്തിനെക്കുറിച്ച് എഴുതുവാനാണ് ഉദ്ദേശിച്ചത്?

യൂദ വാസ്തവത്തില്‍ വിശുദ്ധന്മാരുടെ വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്‍റെ ആവശ്യകതയെക്കുറിച്ച് എഴുതുവാനാണ് ഉദ്ദേശിച്ചത്.[1:3].

എപ്രകാരമാണ് നിഷേധികളും അഭക്തരുമായ മനുഷ്യര്‍ വന്നത്?

നിഷേധികളും അഭക്തരുമായ ചില മനുഷ്യര്‍ നുഴഞ്ഞുകയറിയാണ് വന്നത്.[1:4].

നിഷേധികളും അഭക്തരുമായ മനുഷ്യര്‍ എന്താണ് ചെയ്തത്?

അവര്‍ ദൈവകൃപയെ ലൈംഗിക അരാജകത്വത്തിനും യേശുവിനെ നിഷേധിക്കുന്ന തിനുമായി മാറ്റി.[1:4].

Jude 1:5-6

കര്‍ത്താവ് ഒരിക്കല്‍ ജനത്തെ എവിടെ നിന്നാണ് രക്ഷിച്ചത്‌?

കര്‍ത്താവ് ഒരിക്കല്‍ ജനത്തെ മിസ്രയീമില്‍ നിന്നാണ് രക്ഷിച്ചത്‌.[1:5].

വിശ്വസിക്കാത്ത ജനത്തോട് കര്‍ത്താവ് എന്താണ് ചെയ്തത്?

വിശ്വസിക്കാത്ത ജനത്തെ കര്‍ത്താവ് നശിപ്പിച്ചു.[1:5].

തങ്ങളുടെ ഉചിതമായ സ്ഥലത്തെ ഉപേക്ഷിച്ചതായ ദൂതന്മാരോട് കര്‍ത്താവ്‌ എന്ത്

ചെയ്തു?

കര്‍ത്താവ്‌ അവരെ ന്യായവിധിക്കായി അന്ധകാരത്തില്‍ ചങ്ങലക്കിട്ടു.[1:6].

Jude 1:7-8

സോദോമും, ഗോമോറയും അതിനു ചുറ്റുമുള്ള പട്ടണങ്ങളും എന്ത് ചെയ്തു?

അവര്‍ ദുര്‍ന്നടപ്പു ആചരിച്ചു അസ്വവാഭികമായ ഇച്ഛകള്‍ക്കധീനരായി,[1:7]. # സോദോമും, ഗോമോറയും,ചുറ്റുമുള്ള പട്ടണങ്ങള്‍ എന്നപോലെ, നിഷേധികളും അഭക്തരുമായ മനുഷ്യര്‍ എന്ത് ചെയ്തു?

അവര്‍ തങ്ങളുടെ സ്വപ്നങ്ങളില്‍ തങ്ങളുടെ ശരീരങ്ങളെ മലിനപ്പെടുത്തുകയും, അധികാരങ്ങളെ നിരാകരിക്കയും, ദോഷകരമായവ പ്രസ്താവിക്കയും ചെയ്തു.[1:8].

Jude 1:9-11

പ്രധാന ദൂതനായ മിഖായേല്‍ പിശാചിനോട്‌ എന്താണ് പറഞ്ഞത്?

പ്രധാന ദൂതനായ മിഖായേല്‍ പറഞ്ഞത്, "കര്‍ത്താവ് നിന്നെ ഭത്സിക്കട്ടെ" എന്നാണ്. [1:9].

Jude 1:12-13

നിഷേധികളും അഭക്തരുമായവര്‍ ലജ്ജകൂടാതെ ആരെയാണ് കരുതുന്നത്?

അവര്‍ ലജ്ജകൂടാതെ അവരെതന്നെയാണ് സംരക്ഷിക്കുന്നത്.[1:12].

Jude 1:14-16

കര്‍ത്താവ്‌ ആരുടെ മേല്‍ ആണ് ന്യായവിധി നടത്തുന്നത്?

കര്‍ത്താവ്‌ സകല ജനങ്ങളുടെമേലും ന്യായവിധി നടത്തുന്നത്.[1:15].

ആദം മുതല്‍ ക്രമപ്രകാരം എത്രാമത്തെ സ്ഥാനക്കാരനാണ് ഹാനോക്ക്?

ആദം മുതല്‍ ക്രമപ്രകാരം ഏഴാം സ്ഥാനക്കാരനാണ് ഹാനോക്.[1:14].

കുറ്റം ചുമത്തപ്പെട്ടവരായ ആ അഭക്തര്‍ ആരാണ്?

പിറുപിറുക്കുന്നവരും, ആവലാതി പറയുന്നവരും ദുരാഗ്രഹങ്ങളുടെ പുറകെ പോകുന്നവരും, വമ്പു പറയുന്നവരും, സ്വാര്‍ത്ഥ ലാഭത്തിനായി മറ്റുള്ളവരെ പുകഴ്ത്തു ന്നവരും ആയ ഈ അഭക്തര്‍ കുറ്റം ചുമത്തപ്പെടുവാനുള്ളവരാണ്.[1:16].

Jude 1:17-19

പരിഹാസികള്‍ ഉണ്ടാകുമെന്ന് മുന്‍കാലത്ത് പറഞ്ഞിട്ടുള്ളവര്‍ ആരാണ്?

കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാര്‍ പരിഹാസികളെക്കുറിച്ചുള്ള മുന്‍കാലങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്.[1:17].

ഭക്തിവിരുദ്ധമായ, സ്വന്ത മോഹങ്ങളുടെ പുറകെ പോകുന്നവര്‍, ഭിന്നതയുണ്ടാക്കുന്ന പ്രാകൃതന്മാര്‍ ആയ പരിഹാസികളെക്കുറിച്ച യാഥാര്‍ത്ഥ്യം എന്താണ്?

അവര്‍ക്ക് പരിശുദ്ധാത്മാവ് ഇല്ല.[1:19].

Jude 1:20-21

പ്രിയമുള്ളവര്‍ തങ്ങളെ തന്നെയും പ്രാര്‍ത്ഥനയെയും എപ്രകാരമാണ് പണിതുയര്‍ത്തിയത്?

പ്രിയമുള്ളവര്‍ അതിവിശുദ്ധ വിശ്വാസത്തിലും, പരിശുദ്ധാത്മാവില്‍ പ്രാര്‍ഥിച്ചും തങ്ങളെ പണിതുയര്‍ത്തി.[1:20].

പ്രിയമുള്ളവര്‍ തങ്ങളെത്തന്നെ സൂക്ഷിച്ചുംകൊണ്ട് ദൈവസ്നേഹത്തിനായും, കര്‍ത്താ?

വായ യേശുക്രിസ്തുവിന്‍റെ കരുണക്കായും കാത്തുകൊണ്ടിരിക്കണം.[1:21].

Jude 1:22-25

പ്രിയമുള്ളവര്‍ ആരോടാണ് കരുണ തോന്നുകയും രക്ഷിക്കുകയും വേണ്ടത്?

പ്രിയമുള്ളവര്‍ കരുണയുള്ളവരാകുകയും സംശയിക്കുന്നവരെയും, ജഡത്തിന്‍റെ കറ പുരണ്ട വസ്ത്രമുള്ളവരെയും, തീയിലകപ്പെട്ടവരെയും രക്ഷിക്കുകയാണ് വേണ്ടത്. [1:22-23].