Colossians
Colossians 1
Colossians 1:1-3
പൌലോസ് എപ്രകാരമാണ് ക്രിസ്തുയേശുവിന്‍റെ ഒരു അപ്പോസ്തലനായത്?
ദൈവഹിതപ്രകാരമാണ് പൌലോസ് ക്രിസ്തുയേശുവിന്‍റെ അപ്പോസ്തലനായത്. [1:1].
ഈ ലേഖനം പൌലോസ് ആര്‍ക്കാണ് എഴുതിയത്?
പൌലോസ് ഈ ലേഖനം കൊലോസസ്യയിലുള്ള ദൈവത്തിനായി വേര്‍തിരിക്കപ്പെട്ടവരും വിശ്വസ്തരുമായ സഹോദരന്മാര്‍ക്കാണ് എഴുതിയത്.[1:2].
Colossians 1:4-6
കൊലോസസ്യര്‍ക്ക് ഇപ്പോള്‍ ഉള്ളതായ ഉറപ്പേറിയ പ്രത്യാശ അവര്‍ എവിടെ നിന്നാണ് കേട്ടത്?
സുവിശേഷമാകുന്ന സത്യവചനത്തില്‍ നിന്നാണ് കൊലോസസ്യര്‍ അവരുടെ ഉറപ്പേ റിയ പ്രത്യാശയെക്കുറിച്ച് കേട്ടത്.[1:5].
സുവിശേഷം ലോകത്തില്‍ എന്തുചെയ്തുകൊണ്ടിരിക്കയാണെന്നാണ് പൗലോസ് പറയുന്നത്?
സുവിശേഷം ഫലം നല്‍കുകയും മുഴുലോകത്തിലും വളരുകയും ചെയ്യുന്നു എന്നാണ് പൌലോസ് പറയുന്നത്.[1:6].
Colossians 1:7-8
കൊലോസസ്യര്‍ക്ക് സുവിശേഷം സമ്മാനിച്ചത് ആരാണ്?
ക്രിസ്തുവിന്‍റെ വിശ്വസ്ത വേലക്കാരനായ, എപ്പഫ്രാസ് ആണ്, കൊലോസസ്യര്‍ക്ക് സുവിശേഷം സമ്മാനിച്ചത്.[1:7].
Colossians 1:9-10
കൊലോസസ്യര്‍ ഏതിനാല്‍ നിറഞ്ഞുവരണമെന്നാണ് പൌലോസ് പ്രാര്‍ഥിക്കുന്നത്?
A;ദൈവഹിതം സംബന്ധിച്ച എല്ലാ ജ്ഞാനത്തോടും ആത്മീയ പരിജ്ഞാനത്തോടും കൂടെ, കൊലോസസ്യക്കാര്‍ നിറഞ്ഞുവരണമെന്നാണ് പൌലോസ് പ്രാര്‍ഥിക്കുന്നത്.[1:9].
കൊലോസസ്യക്കാര്‍ അവരുടെ ജീവിതത്തില്‍ എപ്രകാരം നടക്കുന്നവരായിരിക്കണ മെന്നാണ് പൌലോസ് പ്രാര്‍ഥിക്കുന്നത്?
പൌലോസ് പ്രാര്‍ഥിക്കുന്നത് കൊലോസസ്യക്കാര്‍ കര്‍ത്താവിനു യോഗ്യമാംവണ്ണം നടക്കുകയും, സല്‍പ്രവര്‍ത്തികളാകുന്ന ഫലം പുറപ്പെടുവിക്കുന്നവരാകുകയും, ദൈവത്തെക്കുറിച്ചുള്ള അറിവില്‍ വളരുകയും വേണമെന്നാണ്.[1:10].
Colossians 1:11-12
ദൈവത്തിനായി വേര്‍തിരിക്കപ്പെട്ടവര്‍ എന്തിനു യോഗ്യരായിരിക്കുന്നു?
ദൈവത്തിനായി വേര്‍തിരിക്കപ്പെട്ടവര്‍ പ്രകാശത്തിലുള്ള അവകാശത്തിനു പങ്കു ല്ലവരാകുവാന്‍ യോഗ്യത പ്രാപിച്ചിരിക്കുന്നു.[1:12].
Colossians 1:13-14
തനിക്കായി വേര്‍തിരിക്കപ്പെട്ടവരെ പിതാവ് എന്തില്‍നിന്നു വിടുവിക്കുന്നു?
താന്‍ അവരെ അന്ധകാരത്തിന്‍റെ വാഴ്ച്ചയില്‍നിന്നും വിടുവിച്ചു അവരെ തന്‍റെ പുത്രന്‍റെ രാജ്യത്തിലേക്ക് മാറ്റിയിരിക്കുന്നു.[1:13].
ക്രിസ്തുവില്‍, നമുക്ക് വീണ്ടെടുപ്പ് ഉണ്ട്, അത്എന്താണ്?
ക്രിസ്തുവില്‍ നമുക്ക് പാപങ്ങളുടെ ക്ഷമയാകുന്ന വീണ്ടെടുപ്പ് ഉണ്ട്.[1:14].
Colossians 1:15-17
പുത്രന്‍ ആരുടെ സ്വരൂപമാണ്?
പുത്രന്‍ അദൃശ്യനായ ദൈവത്തിന്‍റെ സ്വരൂപമാണ്.[1:15].
യേശുക്രിസ്തു മുഖാന്തരവും തനിക്കായിട്ടും സൃഷ്ടിക്കപ്പെട്ടത് എന്താണ്?
സകലവും യേശുക്രിസ്തു മുഖാന്തരവും തനിക്കായിട്ടും സൃഷ്ടിക്കപ്പെട്ടു.[1:16].
Colossians 1:18-20
ദൈവം സകലത്തെയും തന്നോട് നിരപ്പിക്കുന്നത് എപ്രകാരമാണ്?
ദൈവം സകലത്തെയും തന്നോട് നിരപ്പിച്ചത് തന്‍റെ പുത്രന്‍റെ രക്തം മുഖാന്തരം താന്‍ സമാധാനം ഉണ്ടാക്കിയത് മൂലമാണ്.[1:20].
Colossians 1:21-23
കൊലോസസ്യക്കാര്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനുമുന്‍പ്, അവര്‍ക്ക് ദൈവ
വുമായുള്ള ബന്ധം എന്തായിരുന്നു?
സുവിശേഷത്തില്‍ വിശ്വസിക്കുന്നതിനുമുന്‍പ്, കൊലോസസ്യക്കാര്‍ ദൈവത്തിനു അന്യരും തന്‍റെ ശത്രുക്കളും ആയിരുന്നു.[1:21].
കൊലോസസ്യയിലുള്ളവര്‍ തുടര്‍മാനമായി ചെയ്യേണ്ടത് എന്താണ്?
കൊലോസസ്യയിലുള്ളവര്‍ വിശ്വാസത്തില്‍ സ്ഥിരതയോടിരിക്കുന്നവരും സുവിശേഷ ത്തില്‍ ഉറപ്പുള്ളവരും ആയിരിക്കണം.[1:23].
Colossians 1:24-27
പൌലോസ് ആരുടെനിമിത്തമാണ് കഷ്ടത സഹിക്കുന്നത്, തന്‍റെ മനോഭാവം എന്താണ്?
പൌലോസ് സഭ നിമിത്തമാണ് കഷ്ടതയനുഭവിക്കുന്നത്, താനതില്‍ സന്തോഷിക്കുകയും ചെയ്യുന്നു.[1:24].
യുഗങ്ങളായി മറഞ്ഞിരുന്നതും എന്നാല്‍ ഇപ്പോള്‍ വെളിപ്പെട്ടുവന്നതുമായ മര്‍മ്മം
എന്താണ്?
യുഗങ്ങളായി മറഞ്ഞിരുന്നതും എന്നാല്‍ ഇപ്പോള്‍ വെളിപ്പെട്ടുവന്നിരിക്കുന്നതുമായ മര്‍മ്മം മഹത്വത്തിന്‍റെ പ്രത്യാശയാകുന്ന ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു എന്നതാണ്.[1: 27].
Colossians 1:28-29
പൌലോസ് ശാസിക്കുന്നതിന്‍റെയും ഉപദേശിക്കുന്നതിന്‍റെയും ലക്ഷ്യമെന്താണ്?
പൌലോസിന്‍റെ ലക്‌ഷ്യം ഓരോ വ്യക്തിയെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിര്‍ത്തുക എന്നതാണ്.[1:28].
Colossians 2
Colossians 2:1-3
ദൈവത്തിന്‍റെ മര്‍മ്മം എന്താണ്?
ദൈവത്തിന്‍റെ മര്‍മ്മം ക്രിസ്തുവാണ്.[2:2].
ക്രിസ്തുവില്‍ മറഞ്ഞിരിക്കുന്നത് എന്താണ്?
പരിജ്ഞാനത്തിന്‍റെയും അറിവിന്‍റെയും എല്ലാ ഗുപ്തനിധികളും ക്രിസ്തുവില്‍ മറഞ്ഞിരിക്കുന്നു.[2:3].
Colossians 2:4-5
കൊലോസസ്യര്‍ക്ക് സംഭവിക്കുമെന്ന് പൌലോസ് ആശങ്കപ്പെട്ടതു എന്താണ്?
വശീകരണവാക്കുകള്‍ക്കധീനരായി കൊലോസസ്യര്‍ വഞ്ചിക്കപ്പെട്ടു പോകുമോ എന്നാണ് പൌലോസ് ആശങ്കപ്പെട്ടത്.[2:4].
Colossians 2:6-7
ക്രിസ്തുയേശുവിനെ അവര്‍ സ്വീകരിച്ചതുപോലെതന്നെ ഇപ്പോള്‍ അവര്‍ പ്രാവര്‍
ത്തികമാക്കണമെന്നു കൊലോസസ്യരോട് പൌലോസ് ആഹ്വാനം ചെയ്യുന്നത് എന്ത്?
കൊലോസസ്യര്‍ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെത്തന്നെ അവര്‍ അതെ മാര്‍ഗ്ഗത്തില്‍ നടക്കണം എന്നാണു പൌലോസ് ആഹ്വാനം ചെയ്യുന്നത്.[2:6].
Colossians 2:8-9
വെറുംവഞ്ചനകള്‍ ഏതിന്മേല്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്നാണു പൌലോസ് ആകുലചിത്തനായിരിക്കുന്നത്?
വെറും വഞ്ചനകള്‍ മാനുഷിക പാരമ്പര്യത്തിന്മേലും പാപംനിറഞ്ഞ ലോകത്തിന്‍റെ വിശ്വാസ സംവിധാനങ്ങളിന്‍ മേലും അടിസ്ഥാനപ്പെടിരിക്കുന്നു [2:8].
ക്രിസ്തുവില്‍ എന്താണ് ജീവിക്കുന്നത്?
ദൈവസ്വഭാവത്തിന്‍റെ എല്ലാ സമ്പൂര്‍ണ്ണതയും ക്രിസ്തുവില്‍ വസിക്കുന്നു.[2:9].
Colossians 2:10-12
എല്ലാ വാഴ്ചയുടെയും അധികാരത്തിന്‍റെയും തലവന്‍ ആരാണ്?
എല്ലാ വാഴ്ചയുടെയും അധികാരത്തിന്‍റെയും തലവന്‍ ക്രിസ്തുവാണ്.[2:10].
ക്രിസ്തുവിന്‍റെ പരിച്ചേദനയില്‍കൂടെ എന്താണു് നീക്കംചെയ്യപ്പെട്ടത്?
ക്രിസ്തുവിന്‍റെ പരിച്ചേദനയില്‍കൂടെ ജഡത്തിന്‍റെ പാപമയമായ ശരീരം നീക്കം ചെയ്യപ്പെട്ടു.[2:11].
ജ്ഞാനസ്നാനത്തില്‍ എന്താണ് സംഭവിക്കുന്നത്?
ജ്ഞാനസ്നാനത്തില്‍ ഒരുവന്‍ ക്രിസ്തുവിനോടുകൂടെ അടക്കംചെയ്യപ്പെടുന്നു.[2:12].
Colossians 2:13-15
ക്രിസ്തു ഒരുവനെ ജീവിപ്പിക്കുന്നതിനു മുന്‍പ് ആ വ്യക്തിയുടെ അവസ്ഥ എന്താണ്?
ക്രിസ്തു ഒരുവനെ ജീവിപ്പിക്കുന്നതിനു മുന്‍പെ താന്‍ തന്‍റെ അതിക്രമങ്ങളാല്‍ മരിച്ചവനാണ്.[2:13].
.നമുക്കെതിരായി എഴുതിയിട്ടുള്ള കടങ്ങളുടെ രേഖയെ ക്രിസ്തു എന്തു ചെയ്തു?
ക്രിസ്തു ആ കടങ്ങളുടെ രേഖയെ നീക്കം ചെയ്തു അവയെ ക്രൂശില്‍ തറച്ചു.[2:14].
ഭരണകര്‍ത്താക്കളോടും അധികാരികളോടും ക്രിസ്തു എന്ത് ചെയ്തു?
ക്രിസ്തു ഭരണകര്‍ത്താക്കളെയും അധികാരികളെയും നീക്കംചെയ്തു, അവരെ പരസ്യമായ കാഴ്ചയാക്കി, അവരുടെ മേല്‍ ജയോല്‍സവം കൊണ്ടാടി.[2:15].
Colossians 2:16-17
വരുവാനുള്ളവയുടെ നിഴല്‍ എന്ന് പൌലോസ് പറയുന്നത് എന്തിനെക്കുറിച്ചാണ്?
പൌലോസ് പറയുന്നത് ഭക്ഷണം, പാനം, ഉത്സവദിവസങ്ങള്‍, ശബ്ബത്തുകള്‍ എല്ലാം വരുവാനുള്ളവയുടെ നിഴല്‍ ആണെന്നാണ്.[2:17].
ഏതുയാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ നിഴലുകള്‍ വിരല്‍ചൂണ്ടുന്നത്?
ഈ നിഴലുകള്‍ ക്രിസ്തുവെന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.[2:17].
Colossians 2:18-19
എപ്രകാരമാണ് ശരീരം മുഴുവനും വിതരണം ചെയ്യപ്പെട്ടു, ഒരുമിച്ചു കാണപ്പെടുന്നത്?
ശിരസ്സാകുന്ന ക്രിസ്തു മൂലമാണ് ശരീരം മുഴുവനും വിതരണം ചെയ്യപ്പെട്ടും ഒരുമിച്ചും കാണപ്പെടുന്നത് .[2:19].
Colossians 2:20-23
ലോകത്തിന്‍റെ വിശ്വാസപ്രകാരമുള്ളതിന്‍റെ ഭാഗമാണ് എന്ന് ഏതുവിധത്തിലുള്ള
കല്‍പ്പനകളെക്കുറിച്ചാണ് പൌലോസ് പറയുന്നത്?
കൈകാര്യം ചെയ്യരുത്, രുചിക്കരുത്, തൊടരുത് മുതലായ കല്‍പനകളാണ് ലോകത്തിന്‍റെ വിശ്വാസത്തിന്‍റെ ഭാഗമായിട്ടുള്ളത്.[2:20-22].
മനുഷ്യനിര്‍മ്മിതമായ മതത്തിനെതിരായുള്ള നിയമങ്ങള്‍ക്കു ഏതിനോടാണ് മൂല്യമില്ലാത്തത്?
മനുഷ്യനിര്‍മ്മിതമായ മതത്തിലെ നിയമങ്ങള്‍ക്കു ജഡത്തിന്‍റെ അഭിലാഷങ്ങള്‍ക്ക് എതിരായി യാതൊരു മൂല്യവുമില്ല.[2:23].
Colossians 3
Colossians 3:1-4
ക്രിസ്തു എവിടെക്കാണ് ഉയര്‍ത്തപ്പെട്ടത്?
ക്രിസ്തു ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിപ്പാനായി ഉയര്‍ത്തപ്പെട്ടു.[3:1].
വിശ്വാസികള്‍ അന്വേഷിക്കേണ്ടതും അന്വേഷിക്കേണ്ടതല്ലാത്തതും ആയവ
എന്ത്?
വിശ്വാസികള്‍ ഉയരത്തിലുള്ളവ അന്വേഷിക്കയും, ഭൌമികമായവയെ അന്വേഷി ക്കാതിരിക്കയും വേണം.[3:1-2].
:വിശ്വാസികളുടെ ജീവനെ ദൈവം എവിടെ വെച്ചിരിക്കുന്നു?
വിശ്വാസികളുടെ ജീവനെ ദൈവം ക്രിസ്തുവില്‍ മറെച്ചുവെച്ചിരിക്കുന്നു.[3:3].
ക്രിസ്തു വെളിപ്പെടുമ്പോള്‍ വിശ്വാസികള്‍ക്ക് എന്തു സംഭവിക്കും?
ക്രിസ്തു വെളിപ്പെടുമ്പോള്‍ വിശ്വാസിയും തന്നോടുകൂടെ മഹത്വത്തില്‍ വെളിപ്പെടും.[3:4].
Colossians 3:5-8
വിശ്വാസി എന്താണ് മരിപ്പിക്കേണ്ടത്?
വിശ്വാസി ലോകത്തിന്‍റെ പാപമയമായ ആഗ്രഹങ്ങളെ മരിപ്പിക്കണം.[3:5].
ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നവര്‍ക്ക് എന്തു സംഭവിക്കും?
ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നവരുടെമേല്‍ ദൈവകോപം വരും.[3:6].
പഴയമനുഷ്യന്‍റെ ഭാഗമായിരിക്കുന്ന ചില കാര്യങ്ങളെ, വിശ്വാസികള്‍ ഉപേക്ഷിക്കേണം എന്നു പൌലോസ് പറയുന്നത് ഏതൊക്കെയാണ്?
ക്രോധം, കോപം, ദുരാഗ്രഹങ്ങള്‍, പരിഹാസങ്ങള്‍, നിന്ദ്യമായ സംഭാഷണങ്ങള്‍, അസത്യം സംസാരിക്കുക എന്നിവയെ വിശ്വാസികള്‍ നീക്കിക്കളയണം.[3:8-9].
Colossians 3:9-11
വിശ്വാസിയുടെ പുതിയ രൂപം ആരുടെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടിരി ക്കുന്നത്?
വിശ്വാസിയുടെ പുതിയ രൂപം ക്രിസ്തുവിന്‍റെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെ ട്ടിരിക്കുന്നത്.[3:10].
Colossians 3:12-14
പുതിയ മനുഷ്യന്‍റെ ഭാഗമായിരിക്കുന്ന, വിശ്വാസികള്‍ ധരിക്കേണ്ടതായ
ചില വസ്തുതകള്‍ ഏവ?
വിശ്വാസികള്‍ ധരിക്കേണ്ടവ മനസ്സലിവുള്ള ഹൃദയം, ദയ, താഴ്മ, സൌമ്യത, ദീര്‍ഘക്ഷമ മുതലയായവയാണ്.[3:12].
വിശ്വാസി ഏതു വിധത്തില്‍ ക്ഷമിക്കുന്നവനായിരിക്കണം?
കര്‍ത്താവ് ഏതു നിലയില്‍ തന്നോട് ക്ഷമിച്ചുവോ അതേ നില യില്‍ത്തന്നെ വിശ്വാസിയും ക്ഷമിക്കുന്നവനായിരിക്കണം.[3:13].
വിശ്വാസികള്‍ക്കിടയില്‍ഉള്ള ഉല്‍ശ്രേഷ്ടമായ ബന്ധം എന്താണ്?
സ്നേഹമാണ് ഉല്‍ശ്രേഷ്ടതയുടെ ബന്ധം.[3:14].
Colossians 3:15-17
Qവിശ്വാസിയുടെ ഹൃദയത്തില്‍ ഭരിക്കേണ്ടത് എന്താണ്?
ക്രിസ്തുവിന്‍റെ സമാധാനമാണ് വിശ്വാസിയുടെ ഹൃദയത്തില്‍ ഭരിക്കേണ്ടത്.[3:15].
വിശ്വാസി ഐശ്വര്യമായി ജീവിക്കേണ്ടത് ഏതില്‍ ആണ്?
ക്രിസ്തുവിന്‍റെ വചനത്തിലാണ് വിശ്വാസി ഐശ്വര്യമായി ജീവിക്കേണ്ടത്.[3:16].
തന്‍റെ മനോഭാവത്തിലും, ഗാനങ്ങളിലും, വചനത്തിലും, പ്രവര്‍ത്തിയിലും വിശ്വാസി
ദൈവത്തിനു നല്‍കേണ്ടത് എന്താണ്?
തന്‍റെ മനോഭാവത്തില്‍, ഗാനത്തില്‍, വചനത്തില്‍, പ്രവര്‍ത്തിയിലും വിശ്വാസി ദൈവത്തിനു നന്ദി പറയണം.[3:15-17].
Colossians 3:18-21
ഒരു ഭാര്യ തന്‍റെ ഭര്‍ത്താവിനോട് എപ്രകാരം പ്രതികരിക്കണം?
ഒരു ഭാര്യ തന്‍റെ ഭര്‍ത്താവിനു കീഴ്പ്പെട്ടിരിക്കണം.[3:18].
ഒരു ഭര്‍ത്താവ് തന്‍റെ ഭാര്യയെ എപ്രകാരം ഇടപെടണം?
ഒരു ഭര്‍ത്താവ് തന്‍റെ ഭാര്യയെ സ്നേഹിക്കുകയും അവളോട് വിദ്വേഷികതിരിക്കുകയും വേണം.[3:19].
ഒരു പൈതല്‍ തന്‍റെ മാതാപിതാക്കന്മാരോട് എപ്രകാരം ഇടപെടണം?
ഒരു പൈതല്‍ സകലത്തിലും തന്‍റെ മാതാപിതാക്കന്മാരോട് അനുസരണമുള്ളവനാ യിരിക്കണം.[3:20].
ഒരു പിതാവ് തന്‍റെ മക്കളോട് ചെയ്യുവാന്‍ പാടില്ലാത്തത് എന്താണ്?
ഒരു പിതാവ് തന്‍റെ മക്കളെ കൊപിപ്പിക്കുവാന്‍ പാടില്ല.[3:21].
Colossians 3:22-25
വിശ്വാസികള്‍ എന്ത് ചെയ്താലും ആര്‍ക്കായിട്ടു ചെയ്യുന്നു?
വിശ്വാസികള്‍ എന്ത് ചെയ്താലും കര്‍ത്താവിനായിട്ടു ചെയ്യുന്നു.[3:23-24].
ചെയ്യുന്നതെല്ലാം കര്‍ത്താവിനായി ചെയ്യുന്നവര്‍ക്ക് എന്ത് ലഭിക്കും?
തങ്ങള്‍ ചെയ്യുന്നതിലെല്ലാം കര്‍ത്താവിനായി സേവ ചെയ്യുന്നവര്‍ക്ക് അവകാശം എന്ന പ്രതിഫലം ലഭിക്കും.[3:24].
അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്ത് ലഭിക്കും?
അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവര്‍ ചെയ്തതിനു തക്കതായ ശിക്ഷ ലഭിക്കും. [3:25].
Colossians 4
Colossians 4:1
ഭൌമിക യജമാനന്മാര്‍ക്കും എന്ത് കൂടെ ഉണ്ടെന്നു പൌലോസ് ഓര്‍മ്മപ്പെടുത്തുന്നത് എന്താണ്?
അവര്‍ക്കും സ്വര്‍ഗത്തില്‍ ഒരു യജമാനന്‍ ഉണ്ട് എന്നതാണ് പൌലോസ് ഓര്‍മ്മിപ്പിക്കുന്നത് .[4:1].
Colossians 4:2-4
Colossians 4:5-6
പുറമെയുള്ളവരോട് എങ്ങനെ പെരുമാറണമെന്നാണ് പൌലോസ് കൊലോസസ്യര്‍ക്ക്
നിര്‍ദ്ദേശം നല്‍കുന്നത്?
ജ്ഞാനത്തോടെ ജീവിക്കണം എന്നും, പുമെയുള്ളവരോട് കൃപയോടെ സംസാരിക്കണമെന്നും പൌലോസ് നിര്‍ദ്ദേശം നല്‍കി.[4:5-6].
Colossians 4:7-9
തിഹിക്കൊസിനും ഒനേസിമോസിനും പൌലോസിനാല്‍ നല്‍കപ്പെട്ട ദൌത്യം എന്തായിരുന്നു?
തന്നെക്കുറിച്ച് അറിയാവുന്ന എല്ലാ കാര്യങ്ങളും കൊലോസസ്യസഭയെ അറിയിക്കുക എന്ന ദൌത്യമാണ് പൌലോസ് അവര്‍ക്ക് നല്‍കിയിരുന്നത്.[4:7-9].
Colossians 4:10-11
ബര്‍ന്നബാസിന്‍റെ ബന്ധുവായ മര്‍ക്കൊസിനെക്കുറിച്ചു പൌലോസ് എന്തു നിര്‍ദേശങ്ങളാണ് നല്കിയത്?
മര്‍ക്കോസ് അവരുടെ അടുക്കല്‍ വരികയാണെങ്കില്‍, അവനെ കൊലോസസ്യക്കാര്‍ സ്വീകരിക്കണമെന്ന് പൌലോസ് നിര്‍ദ്ദേശം നല്‍കി.[4:10].
Colossians 4:12-14
കൊലോസസ്യക്കാര്‍ക്കുവേണ്ടി എപ്പഫ്രാസ് എന്താണ് പ്രാര്‍ഥിക്കുന്നത്?
ദൈവത്തിന്‍റെ എല്ലാ ഹിതത്തിലും കൊലോസസ്യക്കാര്‍ ഉറച്ചുനില്‍ക്കുകയും പൂര്‍ണ നിശ്ച്ചയമുള്ളവരായിരിക്കയും വേണമെന്ന് എപ്പഫ്രാസ് പ്രാര്‍ഥിക്കുന്നു.[4:12].
പൌലോസിനോടുകൂടെയുള്ള വൈദ്യന്‍റെ പേരെന്ത്?
വൈദ്യന്‍റെ പേര് ലൂക്കോസ് എന്നാണ്.[4:14].
Colossians 4:15-18
ലവുദിക്യയിലുള്ള സഭ എപ്രകാരമുള്ള സ്ഥലത്താണ് കൂടിവരുന്നത്?
ലവുദിക്യയിലുള്ള സഭ ഒരു ഭവനത്തിലാണ് കൂടിവരുന്നത്.[4:15].
വേറെ ഏതു സഭയ്ക്കുംകൂടെയാണ് പൌലോസ് ലേഖനം എഴുതിയത്?
പൌലോസ് ലവുദിക്യയിലുള്ള സഭക്കുംകൂടെ ഒരു ലേഖനം എഴുതി.[4:16].