3 John
3 John 1
3 John 1:1-4
ഗ്രന്ഥകര്‍ത്താവായ യോഹന്നാന്‍ ഈ ലേഖനത്തില്‍ തന്നെ ഏതു പേരി
ലാണ് പരിചയപ്പെടുത്തുന്നത്?
മൂപ്പന്‍ എന്നാണു യോഹന്നാന്‍ തന്നെ പരിചയപ്പെടുത്തുന്നത്.[1:1].
ഇ കത്ത് ലഭിക്കുന്ന ഗായോസുമായി യോഹന്നാനുള്ള ബന്ധം എന്താണ്?
യോഹന്നാന്‍ ഗായോസിനെ സത്യത്തില്‍ സ്നേഹിക്കുന്നു. [1:1].
ഗായോസിനെക്കുറിച്ചു യോഹന്നാന്‍ എന്താണ് പ്രാര്‍ഥിക്കുന്നത്?
യോഹന്നാന്‍ പ്രാര്‍ഥിക്കുന്നതു ഗായോസിന്‍റെ ആത്മാവ് ശുഭമായിരിക്കുന്നതു പോലെ, താന്‍ എല്ലാറ്റിലും സമൃദ്ധിയായും ആരോഗ്യത്തോടും കാണപ്പെടണം എന്നാണ്.[1:2].
യോഹന്നാന്‍റെ ഏറ്റവും വലിയ സന്തോഷം എന്താണ്?
തന്‍റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു എന്ന് കേള്‍ക്കുന്നതാണ് യോഹന്നാന്‍റെ ഏറ്റവും വലിയ സന്തോഷം[1:4].
3 John 1:5-8
ഗായോസ് ആരെയാണ് സ്വീകരിക്കുകയും അനന്തരം അവരെ യാത്ര
അയക്കുകയും ചെയ്തത്?
തിരുനാമം നിമിത്തം യാത്ര പുറപ്പെട്ട ചിലരെയാണ് ഗയോസ് സ്വീകരിക്കയും അവരെ യാത്ര അയക്കുകയും ചെയ്തത്.[1:6-8].
ഇവരെപ്പോലെയുള്ള സഹോദരന്മാരെ വിശ്വാസികള്‍ സ്വീകരിക്കണമെന്ന് എന്തുകൊണ്ടാണ് യോഹന്നാന്‍ പറയുന്നത്?
അവര്‍ സത്യത്തിന്‍റെ കൂട്ടുവേലക്കാര്‍ ആകേണ്ടതിനാണ് വിശ്വാസികള്‍ അവരെ സ്വീകരിക്കേണ്ടിയിരിക്കുന്നത്.[1:8].
3 John 1:9-10
:ദയൊത്രെഫേസ് എന്താണ് ആഗ്രഹിച്ചത്?
A ദയൊത്രെഫേസ് സഭയില്‍ ഒന്നാമനാകുവാന്‍ ആഗ്രഹിച്ചു.[1:9].
യോഹന്നാനു നേരെയുള്ള ദയൊത്രെഫേസിന്‍റെ മനോഭാവം എന്തായിരുന്നു?
ദയൊത്രെഫേസ് യോഹന്നാനെ ഗണ്യമാക്കിയിരുന്നില്ല.[1:9].
ഗായോസിന്‍റെയും സഭയുടെയും അടുക്കല്‍ താന്‍ വരുമ്പോള്‍ യോഹന്നാന്‍
എന്ത് ഓര്‍മ്മപ്പെടുത്തുമെന്നാണ് പറഞ്ഞത്?
യോഹന്നാന്‍ വരികയാണെങ്കില്‍ ദയൊത്രെഫേസിന്‍റെ ദോഷപ്രവര്‍ത്തികളെ ഓര്‍മ്മപ്പെടുത്തുമെന്നാണ് താന്‍ പറഞ്ഞത്.[1:10]. # തിരുനാമത്തിനുവേണ്ടി സഞ്ചരിക്കുന്ന സഹോദരന്മാരോട് ദയൊത്രെഫേസ് എപ്രകാരമുള്ള സമീപനമാണ് പുലര്‍ത്തിയത്?
ദയൊത്രെഫേസ് സഹോദരന്മാരെ സ്വീകരിച്ചില്ല.[1:10].
തിരുനാമത്തിനുവേണ്ടി സഞ്ചരിക്കുന്ന സഹോദരന്മാരോട് ദയൊത്രെഫേസ്
എന്താണ് ചെയ്തത്?
ആ സഹോദരന്മാരെ സ്വീകരിക്കുന്നതില്‍നിന്നും അവരെ തടുക്കുകയും അവരെ സഭയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. [1:10].
3 John 1:11-15
യോഹന്നാന്‍ ഗായോസിനോട് എന്ത് അനുകരിക്കുവാനാണ് പറഞ്ഞത്?
യോഹന്നാന്‍ ഗായോസിനോട് നന്മ അനുകരിക്കുവാനാണ് പറഞ്ഞത്.[1:11].