15 വാഗ്ദത്ത ദേശം
വാഗ്ദത്തദേശമായ കനാനിൽ പ്രവേശിക്കുവാൻ യിസ്രായേല്യർക്ക് ഒടുവിൽ സമയമായി. കൂറ്റൻ മതിലുകളാൽ സംരക്ഷിക്കപ്പെട്ടിരുന്ന കനാന്യ പട്ടണമായ യെരീഹോവിലേക്ക് യോശുവ രണ്ടു ചാരന്മാരെ (ഒറ്റുകാരെ) അയച്ചു. ആ പട്ടണത്തിൽ രാഹാബ് എന്നു പേരായ ഒരു വേശ്യ താമസിച്ചിരുന്നു. അവൾ ചാരന്മാരെ ഒളിപ്പിക്കുകയും ഒടുവിൽ അവരെ രക്ഷപെടുവാൻ സഹായിക്കുകയും ചെയ്തു. അവൾ ദൈവത്തിൽ വിശ്വസിച്ചിരുന്നതിനാലാണ് ഇതു ചെയ്തത്. യിസ്രായേല്യർ യെരീഹോ നശിപ്പിക്കുമ്പോൾ രാഹാബിനെയും അവളുടെ കുടുംബത്തെയും സംരക്ഷിക്കുമെന്ന് അവർ അവൾക്ക് വാക്കു കൊടുത്തു.
വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കുവാൻ ഇസ്രായേൽ മക്കൾക്ക് യോർദ്ദാൻ നദി കടക്കേണ്ടതുണ്ടായിരുന്നു. ദൈവം യോശുവയോട്, “പുരോഹിതന്മാർ മുന്നിൽ പോകേണം” എന്ന് പറഞ്ഞു. പുരോഹിതന്മാർ യോർദ്ദാൻ നദിയിൽ കാൽ വച്ചപ്പോൾ നദിയിലെ ഒഴുക്കു നിൽക്കുകയും ഒണങ്ങിയ നിലത്തിലൂടെ അവർ മറുകര കടക്കുകയും ചെയ്തു.
ജനങ്ങൾ യോർദ്ദാൻ നദി കടന്നതിനു ശേഷം എങ്ങനെയാണ് യരിഹോ പട്ടണത്തെ തകർക്കേണ്ടതെന്ന് ദൈവം യോശുവയോട് പറഞ്ഞു. ദൈവം അവരോട് പറഞ്ഞതനുസരിച്ച് ആറു ദിവസം ഓരോ പ്രാവശ്യം വീതം പട്ടാളക്കാരും പുരോഹതന്മാരും യെരിഹോ പട്ടണത്തിന് ചുറ്റും നടന്നു.
പിന്നെ ഏഴാം ദിവസം ഇസ്രായേൽ മക്കൾ ഏഴു പ്രാവശ്യം കൂടി പട്ടണത്തിനു ചുറ്റും നടന്നു. അവസാനവട്ടം അവർ നടന്നുകൊണ്ടിരിക്കുമ്പോൾ പുരോഹിതന്മാർ കാഹളം ഊതുകയും പട്ടാളക്കാർ ആർപ്പിടുകയും ചെയ്തു.
അപ്പോൾ യെരീഹോവിനു ചുറ്റുമുണ്ടായിരുന്ന മതിലുകൾ തകർന്നുവീണു
! ദൈവം കല്പിച്ചിരുന്നതുപോലെ യിസ്രായേല്യർ പട്ടണത്തിലുള്ള സകലവും നശിപ്പിച്ചു. യിസ്രായേല്യരുടെ ഭാഗമായിത്തീർന്ന രാഹാബിനെയും അവളുടെ കുടുംബത്തെയും മാത്രം അവർ നശിപ്പിച്ചില്ല. യിസ്രായേല്യർ യെരീഹോ നശിപ്പിച്ചു എന്നു കനാനിൽ വസിച്ചിരുന്നവർ കേട്ടപ്പോൾ തങ്ങളെയും അവർ ആക്രമിക്കും എന്നു കരുതി ഏറ്റവും ഭയപ്പെട്ടു.
കനാനിലുള്ള ഒരു ജാതിയുമായിട്ടും യാതൊരു വിധത്തിലുമുള്ള സമ്പർക്കവും ഉണ്ടാകരുത് എന്ന് ദൈവം കല്പിച്ചിരുന്നു. എന്നാൽ കനാനിൽ താമസിക്കുന്ന ഗിബയോന്യർ എന്ന ഒരു കൂട്ടമാളുകൾ തങ്ങൾ കനാനിൽ നിന്ന് വളരെ ദൂരെയുള്ള സ്ഥലത്തുള്ളവരാണെന്ന് കള്ളം പറഞ്ഞു. അവർ യോശുവയുടെ അടുത്തുവന്ന് അവരുമായി സമാധാന ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യോശുവയും കൂട്ടരും അവർ എവിടെ നിന്നുള്ളവരാണെന്ന് ദൈവത്തോടു ചോദിക്കാതെ അവരുമായി സമാധാന ഉടമ്പടിയ്ക്ക് പോയി.
തങ്ങളെ ഗിബയോന്യർ വഞ്ചിച്ചു എന്നറിഞ്ഞപ്പോൾ ഇസ്രായേൽ മക്കൾക്ക് വളരെയധികം കോപമുണ്ടായി. എന്നാൽ ദൈവത്തിന്റെ മുൻപിൽ വച്ചു ചെയ്ത വാഗ്ദത്തമായതുകൊണ്ട് അവർ ഗിബയോന്യരോട് ചെയ്ത സമാധാന ഉടമ്പടി തെറ്റിച്ചില്ല. കുറെക്കഴിഞ്ഞ് കനാനിലെ മറ്റൊരു ജനവിഭാഗമായ അമോര്യരുടെ, രാജാക്കന്മാർ ഗിബെയോന്യർ യിസ്രായേലുമായി സഖ്യത ഉണ്ടാക്കി എന്നു കേട്ടു. അതുകൊണ്ട് അവർ തങ്ങളുടെ സൈന്യങ്ങളെ കൂട്ടിച്ചേർത്ത് ഗിബെയോന്യരെ ആക്രമിച്ചു. അപ്പോൾ ഗിബെയോന്യർ യോശുവയോടു സഹായം അഭ്യർദ്ധിച്ചു.
അതുകൊണ്ട് യോശുവ യിസ്രായേൽ സൈന്യത്തെ വിളിച്ചുകൂട്ടി രാത്രി മുഴുവനും നടന്ന് ഗിബെയോന്യരുടെ അടുക്കലെത്തി. അതിരാവിലെ അവർ അമോര്യ സൈന്യത്തെ അതിശയിപ്പിക്കുകയും അവരെ ആക്രമിക്കുകയും ചെയ്തു.
ആ ദിവസം ദൈവം യിസ്രായേലിനു വേണ്ടി യുദ്ധം ചെയ്തു. ദൈവം അമോര്യർക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും വലിയ കല്മഴ അവരുടെ മേൽ അയച്ച് അവരിൽ ധാരാളം പേരെ കൊല്ലുകയും ചെയ്തു.
അമോര്യരെ പൂർണ്ണമായി നശിപ്പിക്കേണ്ടതിന് യിസ്രായേല്യർക്ക് മതിയായ സമയം ലഭിക്കേണ്ടതിന് ദൈവം സൂര്യനെ ആകാശത്ത് ഒരു സ്ഥലത്തു നിശ്ചലമായി നിർത്തി. ആ ദിവസം ദൈവം യിസ്രായേലിനു വലിയ വിജയം നേടിക്കൊടുത്തു.
ദൈവം ആ സൈന്യങ്ങളെ തോൽപ്പിച്ചതിനു ശേഷം, പല കനാന്യ ജനവിഭാഗങ്ങളും യിസ്രായേലിനെ ആക്രമിക്കുവാൻ ഒരുമിച്ചുകൂടി. എന്നാൽ യോശുവയും യിസ്രായേല്യരും അവരെ ആക്രമിച്ചു നശിപ്പിച്ചു.
ഈ യുദ്ധത്തിനു ശേഷം, ദൈവം യിസ്രായേലിലെ ഒരോ ഗോത്രത്തിനും അവരവരുടെ അവകാശമായി വാഗ്ദത്തദേശത്തെ വിഭാഗിച്ചു കൊടുത്തു. അതിനുശേഷം ദൈവം യിസ്രായേലിന് എല്ലാ അതിർത്തികളിലും സമാധാനം കൊടുത്തു.
യോശുവ വൃദ്ധനായ ശേഷം, യിസ്രായേലിലെ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി. ദൈവം സീനായി മലയിൽ വച്ച് യിസ്രായേലുമായി ചെയ്ത ഉടമ്പടി അനുസരിക്കുവാനുള്ള അവരുടെ കടമയെക്കുറിച്ച് യോശുവ അവരെ ഓർമ്മിപ്പിച്ചു. ദൈവത്തോടു വിശ്വസ്തരായിരിക്കുമെന്നും അവന്റെ കല്പനകൾ അനുസരിക്കുമെന്നും ജനങ്ങൾ വാക്കു കൊടുത്തു.
(ഈ വേദപുസ്തക കഥ, യോശുവ 1മുതൽ 24 വരെയുള്ള അധ്യായങ്ങളിൽ നിന്നുമുള്ളതാണ്.)