Malayalam: OPEN BIBLE STORIES

Updated ? hours ago # views See on DCS

34. യേശു മറ്റു ചില കഥകൾ പഠിപ്പിക്കുന്നു

Image

ദൈവരാജ്യത്തെക്കുറിച്ച്‌ മറ്റനേകം കഥകളും യേശുപറഞ്ഞു. ഉദാഹരണത്തിന്, യേശു പറഞ്ഞു, “ഒരുവൻ തന്റെ നിലത്തു കുഴിച്ചിട്ട ഒരു കടുകുമണി പോലെയാണ് ദൈവരാജ്യം. കടുകുമണി ഏറ്റവും ചെറിയ വിത്താണ് എന്നതു നിങ്ങൾക്ക് അറിയാമല്ലോ.”

Image

“എന്നാൽ കടുകുമണി വളരുമ്പോൾ, അത് തോട്ടച്ചെടികളിൽ ഏറ്റവും വലുതായിത്തീരുന്നു. അതിന്റെ കൊമ്പുകളിൽ പക്ഷികൾ വന്ന് വിശ്രമിക്കത്തവിധം അത്‌വലുതായിത്തീരുന്നു.”

Image

യേശു മറ്റൊരു കഥപറഞ്ഞു, “ഒരു സ്ത്രീ അപ്പത്തിന്റെ മാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുവോളം അടക്കിവച്ച പുളിമാവു പോലെയാണ് ദൈവരാജ്യം.”

Image

“ഒരുവൻ വയലിൽ ഒളിച്ചുവച്ച നിധി പോലെയാണ് ദൈവരാജ്യം. മറ്റൊരാൾ അതു കണ്ടെത്തുകയും വീണ്ടും അതിനെ മറച്ചുവയ്ക്കുകയും ചെയ്തു. അവൻ സന്തോഷത്താൽ നിറയപ്പെട്ട്‌ പോയി തനിക്കുള്ളതൊക്കെയും വിറ്റ് കിട്ടിയ പണവുമായി വന്ന് ആ വയൽ വാങ്ങി.”

Image

“ദൈവരാജ്യം ഒരു വിലയേറിയ മുത്ത് പോലെയാണ്. ഒരു മുത്തുവ്യാപാരി അതു കണ്ടപ്പോൾ, തനിക്കുള്ളതെല്ലാം വിറ്റിട്ട് കിട്ടിയ പണം കൊണ്ട് ആ മുത്തു വാങ്ങി.”

Image

പിന്നെ തങ്ങളുടെ തന്നെ നല്ല പ്രവർത്തികളിൽ ആശ്രയിക്കുകയും മറ്റുള്ളവരെ നിന്ദിക്കുകയും ചെയ്യുന്ന ചിലരെക്കുറിച്ച് യേശു ഒരു കഥ പറഞ്ഞു. അതെന്തെന്നാൽ, “രണ്ടു മനുഷ്യർ പ്രാർത്ഥിക്കുവാൻ വേണ്ടി ദൈവാലയത്തിൽ പോയി. അവരിലൊരാൾ ഒരു ചുങ്കക്കാരനും, മറ്റെയാൾ ഒരു മതനേതാവും ആയിരുന്നു.”

Image

“മതനേതാവ് ഇപ്രകാരം പ്രാർത്ഥിച്ചു, ‘ദൈവമേ, ഞാൻ കള്ളന്മാരെ പോലെയോ, അനീതി ചെയ്യുന്നവരെ പോലെയോ, വ്യഭിചാരികളെ പോലെയോ, ഈ നിൽക്കുന്ന ചുങ്കക്കാരനെ പോലെയോ ഒരു പാപി അല്ലാത്തതിനാൽ നന്ദി‘.”

Image

“‘ഉദാഹരണത്തിന്, ഞാൻ ആഴ്ചയിൽ രണ്ടുനേരം ഉപവസിക്കുകയും എനിക്കു ലഭിക്കുന്നതിന്റെയെല്ലാം ദശാംശം കൊടുക്കുകയും ചെയ്യുന്നു.’”

Image

“എന്നാൽ, മതനേതാവിൽ നിന്നും ദൂരെ മാറി ചുങ്കക്കാരൻ നിന്നുകൊണ്ട്‌, സ്വർഗ്ഗത്തേക്കു നോക്കുക പോലും ചെയ്യാതെ, മാറത്തടിച്ച്‌ ഇങ്ങനെ പ്രാർത്ഥിച്ചു, ‘ദൈവമേ, ഞാൻ ഒരു പാപിയായതുകൊണ്ട്‌ എന്നോട് കരുണകാണിക്കേണമേ.’”

Image

പിന്നെ യേശു അവരോട്‌, “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ദൈവം ചുങ്കക്കാരന്റെ പ്രാർത്ഥന കേൾക്കുകയും അവനെ നീതിമാനായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മതനേതാവിന്റെ പ്രാർത്ഥന ദൈവത്തിന് ഇഷ്ടമായില്ല. അഹങ്കാരികളായ എല്ലാവരെയും ദൈവം താഴ്ത്തുകയും, തന്നത്താൻ താഴ്ത്തുന്നവരെയെല്ലാം അവൻ ഉയർത്തുകയും ചെയ്യും.”

മത്തായി 13:31-33, 44-46; മർക്കൊസ്‌ 4:30-32; ലൂക്കൊസ്‌ 13:18-21; 18:9-14