24. യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തുന്നു
സെഖര്യാവിന്റെയും, എലിശബെത്തിന്റെയും മകനായ യോഹന്നാൻ വളർന്ന് ഒരു പ്രവാചകനായിത്തീർന്നു. അദ്ദേഹം മരുഭൂമിയിൽ താമസിക്കുകയും, കാട്ടുതേനും വെട്ടുക്കിളിയും ഭക്ഷിക്കുകയും ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം ധരിക്കുകയും ചെയ്തു.
അനേക ജനങ്ങൾ യോഹന്നാൻ പറയുന്നത് കേൾക്കുവാൻ വേണ്ടി മരുഭൂമിയിലേക്കുപോയി. “ദൈവരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്ന് അദ്ദേഹം അവരോട് പ്രസംഗിച്ചു പറഞ്ഞു.
യോഹന്നാന്റെ പ്രസംഗം കേട്ട ജനങ്ങളിൽ പലരും, അവരുടെ പാപങ്ങൾ ഏറ്റു പറഞ്ഞ് അനുതപിക്കുകയും, യോഹന്നാൻ അവരെ സ്നാനപ്പെടുത്തുകയും ചെയ്തു. ചില മതനേതാക്കളും സ്നാനം ഏൽക്കുവാൻ യോഹന്നാന്റെ അടുക്കൽ വന്നു, എന്നാൽ അവർ മാനസാന്തരപ്പെടുകയോ അവരുടെ പാപങ്ങൾ ഏറ്റുപറയുകയോ ചെയ്തില്ല.
സർപ്പ സന്തതികളെ, നിങ്ങൾ മാനസാന്തരപ്പെട്ട് നിങ്ങളുടെ സ്വഭാവം മാറ്റുക, നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇട്ടുകളയും എന്ന് യോഹന്നാൻ മതനേതാക്കളോട് പറഞ്ഞു. കണ്ടാലും, ഞാൻ എന്റെ ദൂതനെ നിനക്കു മുൻപായി അയയ്ക്കുന്നു, അവൻ നിനക്കു വഴി ഒരുക്കും എന്ന് പ്രവാചകന്മാർ പറഞ്ഞ വാക്കുകൾ യോഹന്നാൻ നിവർത്തിച്ചു.
ചില യഹൂദന്മാർ യോഹന്നാനോട് നീ മശിഹാ ആണോ എന്നു ചോദിച്ചു. അതിന് യോഹന്നാൻ, “ഞാൻ മശിഹാ അല്ല, എന്റെ പിന്നാലെ ഒരുവൻ വരുന്നു. അവൻ വലിയവൻ അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കുവാൻ പോലും ഞാൻ യോഗ്യനല്ല എന്ന് മറുപടി പറഞ്ഞു.
പിറ്റെ ദിവസം, സ്നാനം എല്ക്കുവാൻ വേണ്ടി യേശു യോഹന്നാന്റെ അടുക്കൽ വന്നു. യോഹന്നാൻ അദ്ദേഹത്തെ കണ്ടപ്പോൾ, “കണ്ടാലും! ഇതാ ലോകത്തിന്റെ പാപത്തെ എടുത്തുകളയുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന് പറഞ്ഞു.”
യോഹന്നാൻ യേശുവിനോടു, “നിന്നെ സ്നാനം കഴിപ്പിക്കുവാൻ ഞാൻ യോഗ്യനല്ല. പകരം, നീ എന്നെ സ്നാനപ്പെടുത്തേണം എന്ന് പറഞ്ഞു.” എന്നാൽ യേശു, “നീ എന്നെ സ്നാനം കഴിപ്പിക്കേണം, കാരണം അങ്ങനെയാണ് സംഭവിക്കേണ്ടത്” എന്ന് പറഞ്ഞു. അതുകൊണ്ട്, യേശു ഒരിക്കലും പാപം ചെയ്തിട്ടില്ല എങ്കിലും യോഹന്നാൻ അദ്ദേഹത്തെ സ്നാനപ്പെടുത്തി.
സ്നാനപ്പെട്ടതിനു ശേഷം യേശു വെള്ളത്തിൽ നിന്നു കയറിയപ്പോൾ, ദൈവാത്മാവ് ഒരു പ്രാവു പോലെ ഇറങ്ങിവന്ന് അവന്റെ മേൽ ഇരുന്നു. അപ്പോൾത്തന്നെ, സ്വർഗ്ഗത്തിൽ നിന്നും “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ദൈവത്തിന്റെ ശബ്ദവും ഉണ്ടായി.
നീ സ്നാനം കഴിപ്പിക്കുന്ന ഒരാളുടെ മേൽ, പരിശുദ്ധാത്മാവ് ഇറങ്ങി വന്ന് ഇരിക്കും. ആ വ്യക്തിയാണ് ദൈവപുത്രൻ” എന്ന് ദൈവം യോഹന്നാനോട് പറഞ്ഞിരുന്നു. ഒരു ദൈവം മാത്രമേ ഉള്ളൂ. എന്നാൽ യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയപ്പോൾ, ഇതാ യേശു എന്ന പുത്രനായ ദൈവം എന്ന് പിതാവായ ദൈവം സംസാരിക്കുന്നതു കേൾക്കുകയും, പരിശുദ്ധാത്മാവായിരിക്കുന്ന ദൈവത്തെ അവൻ കാണുകയും ചെയ്തു.
മത്തായി 3; മർക്കൊസ് 1:9-11; ലൂക്കൊസ് 3:1-23