25. സാത്താൻ യേശുവിനെ പരീക്ഷിക്കുന്നു
യേശുവിന്റെ സ്നാനം കഴിഞ്ഞയുടനെ തന്നെ, പരിശുദ്ധാത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. അവിടെ അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ചു. അപ്പോൾ സാത്താൻ യേശുവിന്റെ അടുക്കൽ വന്നു അവനെ പാപം ചെയ്യുവാൻ പ്രലോഭിപ്പിച്ചു.
“നീ ദൈവപുത്രൻ ആണെങ്കിൽ, നിനക്കു ഭക്ഷിക്കേണ്ടതിന് ഈ കല്ലുകൾ അപ്പമാക്കുക!” എന്നു പറഞ്ഞ് സാത്താൻ യേശുവിനെ പരീക്ഷിച്ചു.
‘മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്, എന്നാൽ ദൈവത്തിന്റെ വായിൽ നിന്നും വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു !’” എന്ന് “ദൈവത്തിന്റെ വചനത്തിൽ എഴുതിയിരിക്കുന്നു എന്ന് യേശു മറുപടി പറഞ്ഞു.
പിന്നെ സാത്താൻ യേശുവിനെ ദൈവാലയത്തിന്റെ ഏറ്റവും മുകളിലേക്കു കൂട്ടിക്കൊണ്ടുപോയിട്ട് അവനോട്, “നീ ദൈവപുത്രനെങ്കിൽ, താഴേക്കു ചാടുക, നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് നിന്നെ കൈകളിൽ താങ്ങുവാൻ ദൈവം തന്റെ ദൂതന്മാരോട് കല്പിക്കും’” എന്നു പറഞ്ഞു.
എന്നാൽ യേശു തിരുവെഴുത്തുകളിൽ നിന്നും ഉദ്ധരിച്ചുകൊണ്ടു സാത്താനോട്, ‘നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്ന്, ദൈവം തന്റെ വചനത്തിലൂടെ തന്റെ ജനങ്ങളോട് കല്പിച്ചിരിക്കുന്നു എന്ന് മറുപടി പറഞ്ഞു.
പിന്നെ സാത്താൻ ലോകത്തിലെ സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും യേശുവിനെ കാണിച്ചുകൊണ്ടു, “നീ വീണ് എന്നെ നമസ്ക്കരിച്ചാൽ ഈ കാണുന്ന സകലവും ഞാൻ നിനക്കു തരാം” എന്ന് പറഞ്ഞു.
യേശു അവനോട്, “സാത്താനേ, നീ എന്നെ വിട്ടു പോ!, ‘നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്ന് ദൈവം തന്റെ വചനത്തിൽ തന്റെ ജനങ്ങളോട് കല്പിച്ചിരിക്കുന്നു’” എന്ന് മറുപടി പറഞ്ഞു.
യേശു സാത്താന്റെ പരീക്ഷകൾക്കു കീഴടങ്ങിയില്ല, അതുകൊണ്ട് സാത്താൻ യേശുവിനെ വിട്ടുപോയി. അപ്പോൾ ദൂതന്മാർ വന്ന് യേശുവിനെ ശുശ്രൂഷിച്ചു.
മത്തായി 4:1-11; മർക്കൊസ് 1:12-13; ലൂക്കൊസ് 4:1-13